Students often refer to Kerala Syllabus SSLC History Notes Malayalam Medium Pdf and Class 10 History Chapter 3 Notes Question Answer Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ that include all exercises in the prescribed syllabus.
Class 10 History Chapter 3 Notes Malayalam Medium
Kerala Syllabus Class 10 Social Science History Chapter 3 Notes Question Answer Malayalam Medium
10th Class History Chapter 3 Notes Malayalam Medium
Question 1.
മഴക്കാലം. നാട്ടിലാർക്കും പണിയില്ല. ഞാനന്ന് ഒൻപതാം ക്ലാസിൽ പഠിക്കുന്നു. വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ അച്ഛന്റെ കൂടെ ഞാനും കടയിൽ പോയി. അച്ഛനെ കാണേണ്ട താമസം, മുമ്പ് സാധനങ്ങൾ കടം വാങ്ങിയ വകയിൽ കുറെയേറെ പണം കൊടുക്കാനുണ്ടെന്ന് കടക്കാരൻ ഓർമ്മിപ്പിച്ചു. കൈയിൽ കരുതിയ പണം അച്ഛൻ അദ്ദേഹത്തിന് നൽകി. അച്ഛൻ അന്ന് കുറേ വിഷമിച്ചു. ഒരു രൂപയ്ക്ക് പോലും എന്തു വിലയാണ്. പണമില്ലാത്തതാണ് ഞങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണം. എല്ലാം നേരെയാകുമെന്നുള്ള വിശ്വാസം എനിക്കുണ്ട്.
മഴക്കാലത്തെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുന്നതിനായി ടീച്ചറുടെ നിർദേശാനുസരണം അനു തയ്യാറാക്കിയ കുറിപ്പിലെ ഒരു ഭാഗമാണ് ഇവിടെ നൽകിയിരിക്കുന്നത്. അനുവും കുടുംബവും നേരിടുന്ന ഏതൊക്കെ പ്രശ്നങ്ങളാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്?
Answer:
- മഴക്കാലത്തുണ്ടാകുന്ന തൊഴിൽ ദൗർലഭ്യം
- പിതാവിന്റെ ബാധ്യതകൾ
- പണത്തിന്റെ ലഭ്യതക്കുറവ്
- കടബാധ്യതയുടെ സാമൂഹിക പ്രശ്നം
- പണത്തിന്റെ മൂല്യം
Question 2.
സാമാന്യബോധജ്ഞാനം ഉണ്ടാകുന്നത് എങ്ങനെയൊക്കെയാവാം?
Answer:
- വ്യക്തിഗത അനുഭവങ്ങളിലൂടെ
- പൊതുനിരീക്ഷണങ്ങളിലൂടെ
- ശീലങ്ങളിലൂടെ
- ഭാഷയിലൂടെയും ആശയവിനിമയത്തിലൂടെയും
![]()
Question 3.
കാലാവസ്ഥ വ്യതിയാനം മൂലം ഭൂമിയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്?
Answer:
- ആഗോളതാപനം
- ജലക്ഷാമം
- വനനശീകരണം
- ജൈവനാശം
Question 4.
മനുഷ്യരുടെ എന്തെല്ലാം പ്രവൃത്തികളായിരിക്കാം ആഗോളതാപനത്തിന് കാരണമാകുന്നത്.
Answer:
- പ്ലാസ്റ്റിക് കത്തിക്കൽ
- വനനശീകരണം
- വ്യവസായവൽക്കരണം
- കൽക്കരി, എണ്ണ, വാതകം എന്നിവ കത്തിക്കുന്നു.
Question 5.
പഠനമികവ് നേടാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം?
Answer:
- സംഘം ചേർന്ന് പഠിക്കാം
- കൃത്യമായ ഇടവേളകൾ
- വിശ്രമം
- അധികസമയം കണ്ടെത്തി പഠനം
Question 6.
പാർപ്പിടമില്ലായ്മ എന്ന പ്രശ്നത്തിനുപിന്നിലെ കാരണങ്ങൾ എന്തൊക്കെയായിരിക്കാം?
Answer:
- സാമ്പത്തിക അസ്ഥരിത
- തൊഴിലില്ലായ്മ
- നിർമാണച്ചെലവ്
- തൊഴിലാളികളുടെ അഭാവം
Question 7.
സാമാന്യബോധജ്ഞാനത്തിന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി അതിലൂടെ നേടുന്ന അറിവുക ളുടെ പരിമിതികളെക്കുറിച്ച് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
- സ്ത്രീകൾ താരതമ്യേന ലളിതജോലികൾ മാത്രമേ ചെയ്യാറുള്ളൂ.
- പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ അച്ചടക്കം പാലിക്കണം.
- പെൺകുട്ടികളേ ചെറുപ്പത്തിലേ വിവാഹം കഴിച്ചയയ്ക്കണം.
- സമ്പന്നർ ഉയർന്നതും ചെലവേറിയതുമായ ജീവിതം നയിക്കണം.
Question 8.
ചിത്രങ്ങൾ നിരീക്ഷിക്കുക.

ഈ ചിത്രങ്ങൾ ഓരോന്നിലും നിരീക്ഷിക്കാൻ സാധിക്കുന്ന വ്യക്തിഗത പ്രശ്നങ്ങളും അവയെ സ്വാധീനി ക്കുന്ന സാമൂഹിക ഘടകങ്ങളും പട്ടികയിൽ രേഖപ്പെടുത്തുക.
Answer:
| ക്രമ നം. | വ്യക്തിഗത പ്രശ്നങ്ങൾ | സാമൂഹിക ഘടകങ്ങൾ |
| 1. | പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുന്നില്ല. | വിദ്യാഭ്യാസം |
| 2. | വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ | ഭരണപരമായ ഘടകങ്ങൾ |
| 3. | രോഗം | ആരോഗ്യപരിപാലനം |
![]()
Question 9.
ചിത്രം നിരീക്ഷിക്കൂ.

ഒരാൾ വാഹനാപകടത്തിൽപ്പെടുന്നത് അയാളുടെ ശ്രദ്ധയില്ലായ്മകൊണ്ട് മാത്രമാണോ? മറ്റ് കാരണ ങ്ങൾ എന്തൊക്കെയാവാം?
Answer:
- വാഹനപ്പെരുപ്പം
- റോഡിന്റെ ദയനീയസ്ഥിതി
- വാഹനത്തിന്റെ കേടുപാടുകൾ
Question 10.
ഞാൻ ഒരു എഞ്ചിനീയറായിരുന്നു. ചെറുപ്പത്തിൽ എന്റെ ആഗ്രഹം ഒരു ചിത്രകാരനാ കണമെന്നായിരുന്നു. പക്ഷേ എന്റെ മാതാപിതാ ക്കൾക്കോ അധ്യാപകർക്കോ ഞാൻ ചിത്രരചന ഒരു ജോലിയായി സ്വീകരിക്കുന്നതിന് താൽപര്യമുണ്ടായിരുന്നില്ല. ക്രമേണ ഞാനും അങ്ങനെ തന്നെ ചിന്തിച്ച് ഒരു എഞ്ചിനീയറാകാൻ തീരുമാനിച്ചു. എന്റെ ഇഷ്ടപ്രകാരമായിരുന്നു ഞാൻ എഞ്ചിനീയറായത് എന്ന ധാരണയായിരുന്നു എനിക്ക് ഉണ്ടാ യിരുന്നത്. എങ്കിലും ഞാനതിൽ തൃപ്തനായിരുന്നില്ല. ആഴത്തിൽ ചിന്തിച്ചപ്പോൾ ഞാൻ എഞ്ചിനീയറായത് എന്റെ മാത്രം തീരുമാനത്തിലല്ല എന്ന് എനിക്ക് മനസ്സിലായി. മാതാപിതാക്കൾ, അധ്യാപകർ, കൂട്ടുകാർ, അങ്ങനെ പലരുടേയും അഭിപ്രായം എന്നെ സ്വാധീനിച്ചിരുന്നു. ഇപ്പോൾ എഞ്ചിനീയർ ജോലിയിൽ നിന്ന് വിരമിച്ച് ഞാൻ ചിത്രരചനയിലേക്ക് കടന്നിരിക്കുന്നു. ഞാൻ
സന്തോഷവാനാണ്.
ഇഷാൻ എഞ്ചിനീയറിങ് ജോലി തിരഞ്ഞെടുത്തതിനു പിന്നിൽ ആരുടെയൊക്കെ സ്വാധീനം കൂടി ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തുന്നത്?
Answer:
- മാതാപിതാക്കൾ
- അധ്യാപകർ
- സുഹൃത്തുക്കൾ
Question 11.
ഒരു കുട്ടിക്ക് പരീക്ഷകൾക്ക് സ്ഥിരമായി കുറഞ്ഞ സ്കോർ ലഭിക്കുന്നുവെന്നും പഠനകാര്യങ്ങളിൽ ആ കുട്ടി വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നും വിചാരിക്കുക. അതിനുള്ള കാരണങ്ങളെ കുറിച്ച് സാമാന്യ ബോധജ്ഞാനത്തിൽ ചിന്തിക്കുമ്പോൾ നിങ്ങൾ എത്താൻ സാധ്യതയുള്ള നിഗമനങ്ങൾ എന്തൊക്കെ യാണ്?
Answer:
- അലസത
- പാഠ്യപദ്ധതിയുടെ പ്രശ്നം
- പഠനരീതിയുടെ പിഴവ്
Question 12.
എന്നാൽ സമൂഹശാസ്ത്രസങ്കല്പത്തിലൂടെ ഈ വിഷയത്തെ സമീപിക്കുമ്പോൾ കാണാൻ കഴിയുന്ന വിശാലമായ സാമൂഹിക ഘടകങ്ങൾ എന്തൊക്കെയാവാം?
Answer:
- കുടുംബപശ്ചാത്തലം
- വിഭവങ്ങളുടെ പ്രാപ്യത
- പഠനാന്തരീക്ഷം
- സാമ്പത്തിക ഘടകങ്ങൾ
Question 13.
ഏതെല്ലാം വ്യക്തിഗത പ്രശ്നങ്ങളാണ് കുടിയേറ്റക്കാരുടെ വ്യക്തിഗത പ്രശ്നങ്ങളായി കണ്ടെത്താൻ കഴി യുന്നത്?
Answer:
- ചൂഷണം
- വിവേചനം
Question 14.
നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളെയും നിത്യജീവിതത്തിലെ സാമൂഹിക പ്രശ്നങ്ങളെയും നിരീക്ഷി ക്കുകയും അവയെപ്പറ്റി ഒരു ജേർണലിൽ രേഖപ്പെടുത്തുകയും ചെയ്യുക. ഇത്തരം വ്യക്തിഗതാനുഭവങ്ങളും സാമൂഹിക പ്രശ്നങ്ങളും എങ്ങനെയാണ് വിശാലമായ സാമൂഹിക പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് സമൂഹശാസ്ത്രസങ്കല്പസമീപനത്തിലൂടെ കണ്ടെത്തൂ. ഈ കണ്ടെത്തലുകൾ വിശകലനം ചെയ്ത് ജേർണലിൽ കുറിക്കുക. നിങ്ങളുടെ വിശകലനക്കുറിപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിൽ ഡിജിറ്റൽ അവതരണം നടത്തി ചർച്ച ചെയ്യുക.
Answer:
വ്യക്തിഗത അനുഭവം തിരഞ്ഞെടുക്കുക: നിങ്ങൾ നേരിട്ട് കണ്ട് അല്ലെങ്കിൽ അനുഭവിച്ച ഒരു സംഭവം. ഉദാ: പൗരത്വ രേഖകൾ ലഭിക്കാതെ ദുരിതം അനുഭവിക്കുന്ന ഒരു കുടുംബം, ബസിൽ സമീപിക്കപ്പെട്ട കുട്ടി തൊഴിൽ, സ്കൂൾ നഷ്ടമായ കുട്ടി മുതലായവ.
സാമൂഹിക പ്രശ്നം തിരിച്ചറിയുക. ഇത് വ്യക്തിപരമെന്ന് തോന്നിയാലും, അതിന് പിന്നിൽ വലിയൊരു സാമൂഹിക ഘടനയുണ്ട്. ഉദാ: തൊഴിൽ സുരക്ഷ ഇല്ലായ്മ, വിദ്യാഭ്യാസത്തിന്റെ അഭാവം, ബാലതൊഴിൽ, ഭിന്നതയുള്ളവർക്കുള്ള അവഗണന.
ഉദാഹരണങ്ങൾ ചേർക്കുക. വാർത്തകൾ, സർക്കാരിന്റെ നയം, ഡോക്യുമെന്ററികൾ, സിനിമ, കോളജ് കാമ്പസ് അനുഭവങ്ങൾ.
നിഗമനം എഴുതുക:
- വ്യക്തിപരമായി നിങ്ങൾക്ക് എന്താണ് പഠിക്കാനായത്?
- സമൂഹത്തിൽ മാറ്റം വരുത്താൻ എന്തൊക്കെ ചെയ്യാവുന്നതാണ്?.
![]()
Question 15.
പട്ടികയിൽ നൽകിയിരിക്കുന്ന സാമൂഹിക പ്രശ്നങ്ങളുടെ കാരണങ്ങളെ സാമാന്യബോധജ്ഞാന സമീ പനത്തിലൂടെയും സമൂഹശാസ്ത്ര സങ്കല്പത്തിലൂടെയും കണ്ടെത്താൻ ശ്രമിക്കൂ.
| സാമൂഹിക പ്രശ്നങ്ങൾ | സാമാന്യബോധജ്ഞാന സമീപനം | സമൂഹശാസ്ത്ര സങ്കല്പനസമീപനം |
| 1. ദാരിദ്ര്യം | • കഠിനാധ്യാനത്തിനുള്ള താൽപര്യമില്ലായ്മ
• |
• വിഭവങ്ങളുടെ അസമമായ വിതരണം
• |
| 2. തൊഴിലില്ലായ്മ | • അലസത
• |
• ജനസംഖ്യാവർധനവ്
• |
| 3. പഠനസമ്മർദ്ദം | • പരാജയപ്പെടുമെന്ന ഭയം
• |
• ഉയർന്ന സ്കോർ നേടാൻ വിദ്യാലയത്തിൽ നിന്നുള്ള സമ്മർദം
• |
Answer:
| സാമൂഹിക പ്രശ്നങ്ങൾ | സാമാന്യബോധജ്ഞാന സമീപനം | സമൂഹശാസ്ത്ര സങ്കല്പനസമീപനം |
| 1. ദാരിദ്ര്യം | • കഠിനാധ്യാനത്തിനുള്ള താൽപര്യമില്ലായ്മ
• ദാരിദ്ര്യം |
• വിഭവങ്ങളുടെ അസമമായ വിതരണം
• ഭരണപരമായ പിഴവ് |
| 2. തൊഴിലില്ലായ്മ | • അലസത
• വൈദഗ്ധ്യക്കുറവ് |
• ജനസംഖ്യാവർധനവ്
• യന്ത്രവൽക്കരണം |
| 3. പഠനസമ്മർദ്ദം | • പരാജയപ്പെടുമെന്ന ഭയം
• താത്പര്യക്കുറവ് |
• ഉയർന്ന സ്കോർ നേടാൻ വിദ്യാലയത്തിൽ നിന്നുള്ള സമ്മർദം
• രക്ഷിതാക്കളുടെ സമ്മർദം |
ഒരേ പ്രശ്നം തന്നെ സാമാന്യബോധജ്ഞാനത്തിലൂടെയും സമൂഹശാസ്ത്രസങ്കല്പത്തിലൂടേയും സമീപിച്ചപ്പോൾ കണ്ടെത്തിയ വ്യത്യാസം എന്തൊക്കെയാണ്?
- ഒരു പ്രശ്നത്തെ സാമാന്യബോധജ്ഞാനത്തിലൂടെ നോക്കുമ്പോൾ വ്യക്തിപരമായ പ്രശ്നങ്ങൾക്കായി രിക്കും മുൻതൂക്കം നൽകുന്നത്.
- എന്നാൽ സമൂഹശാസ്ത്രസങ്കല്പനം ആ പ്രശ്നത്തെ ആഴത്തിലും വിശാലമായ കാഴ്ചപ്പാടോടെയും വിലയിരുത്തും.
Std 10 History Chapter 3 Notes Malayalam Medium – Extended Activities
Question 1.
‘ആരോഗ്യകരമായ സാമൂഹികജീവിതത്തിന് സമൂഹശാസ്ത്രസങ്കല്പത്തിന്റെ ആവശ്യകത’ എന്ന വിഷയത്തിൽ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഒരു ലഘുപ്രഭാഷണം തയ്യാറാക്കുക.
Answer:
(സൂചനകൾ. താഴെ കൊടുത്തിരിക്കുന്ന പ്രസംഗത്തെ അടിസ്ഥാനമാക്കി, അത് വിശദീകരിച്ച് ക്ലാസ്സിൽ അവതരിപ്പിക്കുക.)
എല്ലാവർക്കും നമസ്കാരം
ഇന്ന്, ‘ആരോഗ്യകരമായ സാമൂഹിക ജീവിതത്തിന് സാമൂഹ്യശാസ്ത്രപരമായ ഭാവനയുടെ ആവശ്യകത’ എന്നതിനെക്കുറിച്ച് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു. സാമൂഹിക ഭാവന എന്നാൽ നമ്മുടെ ജീവിതം മറ്റുള്ളവരുമായും സമൂഹവുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുക എന്നാണ്. പശ്ചാത്തലം, കുടുംബം, പണം അല്ലെങ്കിൽ വിദ്യാഭ്യാസം എന്നിവ കാരണം ആളുകൾ വ്യത്യസ്തരാണെന്ന് മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്, ആരെങ്കിലും സ്കൂളിൽ നന്നായി പഠിക്കുന്നില്ലെങ്കിൽ, അവരെ കുറ്റപ്പെടുത്തുന്നതിനുപകരം, നമ്മൾ ചിന്തിക്കണം. ഒരുപക്ഷേ അവർക്ക് വീട്ടിൽ സഹായം ലഭിക്കില്ലായിരിക്കാം, അല്ലെങ്കിൽ നമ്മൾ കാണാത്ത പ്രശ്നങ്ങൾ അവർക്കുണ്ട്. നാം സാമൂഹ്യശാസ്ത്രപരമായ ഭാവന ഉപയോഗിക്കുമ്പോൾ, നമ്മൾ കൂടുതൽ ദയയുള്ളവരും സഹായകരരും മനസ്സിലാക്കുന്നവരുമായി മാറുന്നു. ഇത് നമ്മുടെ സ്കൂളിനെയും നമ്മുടെ രാജ്യത്തെയും മികച്ച സ്ഥലമാക്കി മാറ്റുന്നു.
Question 2.
വ്യത്യസ്തമാധ്യമങ്ങളിൽ വന്ന ആനുകാലിക സാമൂഹിക പ്രശ്നങ്ങളുടെ വാർത്തകൾ ശേഖരിക്കുക. എങ്ങനെയാണ് ഒരേ സാമൂഹികവിഷയത്തെ വിവിധ മാധ്യമങ്ങൾ അവതരിപ്പിച്ചിട്ടുള്ളത് എന്ന് താരതമ്യം ചെയ്യുക. സമൂഹശാസ്ത്രസങ്കല്പസമീപനത്തിലൂടെ എങ്ങനെയാണ് വിവിധ മാധ്യമങ്ങൾ അവയെ അവതരിപ്പിച്ചിട്ടുള്ളതെന്ന് കണ്ടെത്തുക.
Answer:
(സൂചനകൾ)
വിഷയം: സാമൂഹിക പ്രശ്നം യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ
മീഡിയ 1: പത്ര ലേഖനം (ദി ടൈംസ് ഓഫ് ഇന്ത്യ)
കോളേജ് പഠനം പൂർത്തിയാക്കിയതിനുശേഷവും നിരവധി യുവാക്കൾ തൊഴിലില്ലാത്തവരാണെന്ന് പത്രം റിപ്പോർട്ട് ചെയ്തു. പുതിയ ബിരുദധാരികൾക്ക് മതിയായ ജോലികൾ ഇല്ലെന്ന് പറയുകയും ഇത് സ്ഥിതിവിവരക്കണക്കുകൾ നൽകുകയും ചില തൊഴിലില്ലാത്ത യുവാക്കളുമായി അഭിമുഖങ്ങൾ പങ്കിടുകയും ചെയ്തു.
മീഡിയ 2: ടിവി ന്യൂസ്
ജോലിക്കായി പ്രതിഷേധിക്കുന്ന യുവാക്കളുടെ വീഡിയോകൾ ടിവി വാർത്തയിൽ കാണിച്ചു. പ്രതിഷേധങ്ങളിലും യുവാക്കളുടെ രോഷത്തിലും അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേതാക്കളിൽ നിന്ന് അടിയന്തര നടപടി ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ ആളുകൾ വിളിക്കുന്നതും കാണിച്ചു. മീഡിയ 3: സോഷ്യൽ മീഡിയ (ഇൻസ്റ്റാഗ്രാം റീലുകൾ/പോസ്റ്റുകൾ)
നല്ല മാർക്ക് നേടിയിട്ടും ജോലി കണ്ടെത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് സോഷ്യൽ മീഡിയയിൽ യുവാക്കൾ വ്യക്തിപരമായ കഥകൾ പങ്കിട്ടു. ചില പോസ്റ്റുകൾ വൈകാരികമായിരുന്നു, അത് അവരുടെ കുടുംബജീവിതത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ ബാധിച്ചുവെന്ന് കാണിക്കുന്നു.
(മുകളിൽ പറഞ്ഞ ഉദാഹരണത്തെ അടിസ്ഥാനമാക്കി, ദാരിദ്ര്യം, അസമത്വം തുടങ്ങിയ വ്യത്യസ്ത സാമൂഹിക പ്രശ്നങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കുകയും വ്യത്യസ്ത മാധ്യമങ്ങൾ അത് എങ്ങനെ അവതരിപ്പിക്കുന്നുവെന്ന് താരതമ്യം ചെയ്യുകയും ചെയ്യുക.)
Question 3.
സമൂഹശാസ്ത്ര സങ്കല്പപുണി പ്രതിഫലിക്കുന്ന തരത്തിൽ നിങ്ങൾ നടത്തിയിട്ടുള്ള ഇടപെടൽ സന്ദർഭങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിൽ അവതരിപ്പിക്കുക.
Answer:
(സൂചനകൾ)
അവതാരിക: സമൂഹശാസ്ത്രസങ്കല്പനൈപുണി എന്നത് വ്യക്തിഗത അനുഭവങ്ങൾ സമൂഹത്തിന്റെ വ്യാപക ഘടകങ്ങളുമായി ബന്ധിപ്പിച്ച് കാണാനുള്ള കഴിവാണ്. സമകാലിക സാമൂഹിക പ്രശ്നങ്ങളെ വിശകലനം ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനും ഈ സമീപനം ഉപകാരപ്പെടുന്നു. ഞങ്ങൾ സമൂഹശാസ്ത്ര ക്ലബ്ബിലൂടെ ഇത്തരം സമീപനം ഉപയോഗിച്ച് ചില ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
1. പ്ലാസ്റ്റിക് മലിനീകരണം – സമീപ പ്രദേശത്തെ പഠനം
ഞങ്ങളുടെ സ്കൂൾ പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വർദ്ധനവിനെ കുറിച്ച് വ്യക്തിഗത തലത്തിൽ കണ്ട അനുഭവങ്ങൾ ഒരു സമൂഹശാസ്ത്രപ്രശ്നമായി കാണുകയും, ഈ പ്രശ്നത്തിന്റെ സാമൂഹിക ഘടകങ്ങൾ പൊതുജനീ അവബോധം, പൊതു സംവിധാനങ്ങളുടെ പരാജയം, ജനസംഖ്യയുടെ വളർച്ച തുടങ്ങിയവ) മനസിലാക്കുകയും ചെയ്തു. ക്ലബ്ബ് അംഗങ്ങൾ ചേർന്ന് പ്രശ്നം പരിശോധിക്കുകയും, ഓൺലൈൻ സർവേയും ശേഖരണ പ്രവർത്തനങ്ങളും നടത്തി റിപ്പോർട്ട് തയ്യാറാക്കി.
2. പ്രാദേശിക തൊഴിലവസരങ്ങളിലെ ലിംഗവിവ – ഫീൽഡ് സ്റ്റഡി
സ്ത്രീകൾക്കുള്ള തൊഴിൽ അവസരങ്ങൾ പരിമിതമാകുന്നതിന്റെ പശ്ചാത്തലത്തിൽ, ഞങ്ങൾ നടത്തിയ സന്ദർശനങ്ങളിൽ വ്യക്തിഗതമായ അനുഭവങ്ങൾ ശേഖരിക്കുകയും അവ സാമൂഹിക ഘടകങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുകയും ചെയ്തു. പ്രാദേശിക വ്യവസ്ഥകളും കുടുംബത്തെ ആശ്രയിച്ച പാതിരാത്രി ജോലികളോടുള്ള സമീപനവും അതിന്റെ ഭാഗമാകുന്നു.
3. പ്രായമായവരോടുള്ള സമീപനം – സമൂഹത്തിലെ മാറ്റങ്ങൾ
വൃദ്ധജനങ്ങളുടെ അവസ്ഥയെ കുറിച്ച് ക്ലബ്ബ് അംഗങ്ങൾ നടത്തിയ ചോദ്യാവലിയിലൂടെ വ്യക്തിഗതമായി കണ്ടുവരുന്ന അവഗണനയുടെ അന്തർവീക്ഷണങ്ങൾ സമൂഹത്തിലെ പാരമ്പര്യപരമായ മൂല്യങ്ങളിലെയും നിബന്ധനകളിലെയും മാറ്റങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിച്ചു.
സമാപനം: സമൂഹശാസ്ത്രസങ്കല്പപുണി അടിസ്ഥാനമാക്കി നടത്തിയ ഈ ഇടപെടലുകൾ വിദ്യാർത്ഥികളിൽ സാമൂഹികബോധം വളർത്തുകയും, പ്രശ്നങ്ങളിലേക്കുള്ള വിശകലനപരമായ സമീപനം രൂപപ്പെടുത്തുകയും ചെയ്തു.
![]()
SSLC History Chapter 3 Notes Pdf Malayalam Medium
- സാമാന്യ ബോധജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തികൾ പലപ്പോഴും തങ്ങളുടെ പ്രശ്ന ങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തുന്നത്.
- വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹിക ഇടപെടലുകൾ, സാംസ്കാരിക അറിവുകൾ എന്നിവയിലൂടെ വ്യക്തികൾ ലോകത്തെക്കുറിച്ച് നേടുന്ന അടിസ്ഥാന ദൈനംദിന ധാരണയാണ് സാമാന്യബോധജ്ഞാനം
- വ്യക്തികൾക്ക് സാമാന്യബോധജ്ഞാനമുണ്ടാകുന്നത് അവരുടെ ചുറ്റുപാടുമുള്ള ലോകത്തെക്കുറിച്ചുള്ള ദൈനംദിന ധാരണകളിലൂടെയും ശീലങ്ങളിലൂടെയും അറിവുകളിലൂടെയുമാണ്.
- സാമാന്യബോധജ്ഞാനത്തിലൂടെ ലഭിക്കുന്ന അറിവുകൾ പലപ്പോഴും ഭാഗികമാണ്.
- സാമാന്യബോധജ്ഞാനം ഊഹാപോഹങ്ങളെയും ശീലങ്ങളെയും ആശ്രയിക്കുന്നു.
- സാമാന്യബോധജ്ഞാനം പലപ്പോഴും വാർപ്പുമാതൃകകളെ അടിസ്ഥാനമാക്കുന്നു.
- സാമാന്യബോധജ്ഞാനം പലപ്പോഴും ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയോ പഠനങ്ങളുടെയോ അടി സ്ഥാനത്തിലല്ല രൂപീകൃതമാകുന്നത്.
- സാമാന്യബോധജ്ഞാനം ഉപയോഗിച്ച് വ്യക്തിഗത പ്രശ്നങ്ങളെയോ സങ്കീർണ്ണമായ സാമൂഹികപ്രശ്നങ്ങ ളെയോ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല.
- വ്യക്തിപരമായ പ്രശ്നങ്ങളെയും സാമൂഹികപ്രശ്നങ്ങളെയും സാമാന്യം ബോധജ്ഞാനത്തിലൂടെ മാത്രം സമീപിച്ചാൽ അവയുടെ ശരിയായ പരിഹാരങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് ലഭിക്കില്ല,
- വ്യക്തിഗത പ്രശ്നങ്ങൾക്ക് പിന്നിൽ നിരവധി സാമൂഹിക ഘടകങ്ങൾ ഉണ്ടാകും.
- സാമൂഹിക ബന്ധങ്ങൾ, സാമൂഹിക സ്ഥാപനങ്ങൾ, സാമൂഹിക ഘടനകൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ വ്യക്തികളെയും സമൂഹത്തെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് പരിശോധിക്കുന്ന പ്രക്രിയയാണ് സാമൂഹിക വിശകലനം.
- വ്യക്തിഗത പ്രശ്നങ്ങൾ വിശാലമായ സാമൂഹികഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി വിശകലനം ചെയ്യാനുള്ള നൈപുണിയാണ് സമൂഹശാസ്ത്രസങ്കല്പം.
- എല്ലാ വ്യക്തിഗത പ്രശ്നങ്ങൾക്ക് പിന്നിലുള്ള സാമൂഹിക കാരണങ്ങളെയും സമൂഹശാസ്ത്രസങ്കല്പത്തി ലൂടെ കണ്ടെത്താൻ കഴിയും.
- സമൂഹശാസ്ത്രം അതിന്റെ അറിവ് തേടുന്നത് സാമാന്യബോധജ്ഞാനത്തിന് അതീതമായാണ്.
ആമുഖം
വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹിക ഇടപെടലുകൽ, സാംസ്കാരിക അറിവുകൾ എന്നിവയിലൂടെ വ്യക്തി കൾ ലോകത്തെക്കുറിച്ച് നേടുന്ന അടിസ്ഥാന, ദൈനംദിനധാരണയാണ് സാമാന്യബോധജ്ഞാനം. സാമാന്യ ബോധജ്ഞാനം, പ്രശ്നങ്ങളുടെ യഥാർത്ഥ കാരണങ്ങളെ പൂർണ്ണമായും കണ്ടെത്തുന്നതിൽ പലപ്പോഴും പരാജ യപ്പെടുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെയും സാമൂഹിക പ്രശ്നങ്ങളെയും സാമാന്യബോധജ്ഞാനത്തിലൂടെ മാത്രം സമീപിച്ചാൽ അവയുടെ ശരിയായ പരിഹാരങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് ലഭിക്കില്ല. വ്യക്തിഗത പ്രശ്നങ്ങൾക്ക് പിന്നിൽ നിരവധി സാമൂഹിക ഘടകങ്ങൾ ഉണ്ട്. സാമൂഹികബന്ധങ്ങൾ, സാമൂഹിക സ്ഥാപന ങ്ങൾ, സാമൂഹിക ഘടനകൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ വ്യക്തികളെയും സമൂഹത്തെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് പരിശോധിക്കുന്ന പ്രക്രിയയാണ് സാമൂഹിക വിശകലനം. വ്യക്തിഗത പ്രശ്നങ്ങൾ വിശാല മായ സാമൂഹിക ഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി വിശലകനം ചെയ്യാനുള്ള നൈപുണി യാണ് സമൂഹശാസ്ത്രസങ്കല്പം. സമൂഹശാസ്ത്ര സങ്കല്പവും സാമൂഹിക വിശകലനവും എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ പാഠഭാഗത്ത് ചർച്ച ചെയ്യുന്നത്.
സാമാന്യബോധജ്ഞാനവും സാമൂഹിക വിശകലനവും
വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹിക ഇടപെടലുകൾ, സാംസ്കാരിക അറിവുകൾ എന്നിവയി ലൂടെ വ്യക്തികൾ ലോകത്തെക്കുറിച്ച് നേടുന്ന അടിസ്ഥാന ദൈനംദിന ധാരണയാണ് സാമാന്യബോധജ്ഞാനം. ഈ അറിവുകൾ ഔപചാരിക അറിവുകളല്ല. മറിച്ച്, അനുമാനങ്ങളോ ദൈനംദിന പ്രായോഗിക അറിവുകളോ ആയിരിക്കും. ഈ അറിവുകൾ നിരീക്ഷണത്തിലൂടെയും അനുഭവത്തിലൂടെയും, സാമൂഹീകരണത്തിലു ടെയും പഠിച്ചെടുക്കാവുന്നതാണ്. വ്യക്തികൾക്ക് സാമാന്യബോധജ്ഞാനമുണ്ടാകുന്നത് അവരുടെ ചുറ്റുമുളള ലോകത്തെക്കുറിച്ചുളള ദൈനംദിന ധാരണകളിലൂടെയും ശീലങ്ങളിലൂടെയും അറിവുകളിലൂടെയുമാണ്. പല പ്പോഴും അതിന് പിന്നിലെ മറ്റ് വസ്തുതകൾ പരിശോധിക്കപ്പെടാറില്ല.
സാമാന്യബോധജ്ഞാനത്തിലൂടെ ലഭി ക്കുന്ന അറിവുകൾ പലപ്പോഴും ഭാഗീകമാണ്. സാമാന്യബോധജ്ഞാനം പലപ്പോഴും വാർപ്പു മാതൃകകളെ അടി സ്ഥാനമാക്കുന്നു. സാമാന്യബോധജ്ഞാനം ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയോ പഠനങ്ങളുടെയോ അടി സ്ഥാനത്തിലല്ല രൂപീകൃതമാകുന്നത്. വ്യക്തിഗത പ്രശ്നങ്ങൾക്ക് പിന്നിൽ നിരവധി സാമൂഹിക ഘടകങ്ങൾ ഉണ്ടാ യിരിക്കും. ആ ഘടകങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ സാമൂഹിക പ്രശ്നങ്ങളുടെ കാര്യകാരണ ബന്ധ ങ്ങളും പ്രത്യാഘാതങ്ങളും തിരിച്ചറിയാൻ സാധിക്കുന്നു. സാമൂഹിക ബന്ധങ്ങൾ, സാമൂഹിക സ്ഥാപനങ്ങൾ, സാമൂഹിക ഘടനകൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ വ്യക്തികളെയും സമൂഹത്തെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് പരിശോധിക്കുന്ന പ്രക്രിയയാണ് സാമൂഹിക വിശകലനം.
സമൂഹശാസ്ത്ര സങ്കൽപ്പവും സാമൂഹിക വിശകലനവും
വ്യക്തിഗത പ്രശ്നങ്ങൾ വിശാലമായ സാമൂഹിക ഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി വിശകലനം ചെയ്യാനുളള നൈപുണ്യമാണ് സമൂഹശാസ്ത്ര സങ്കൽപ്പം. അമേരിക്കൻ സമൂഹ ശാസ്ത്രജ്ഞ നായ ചാൾസ് റൈറ്റ് മിൽസ് 1959 ൽ രചിച്ച ദി സോഷ്യോളജിക്കൽ ഇമാജിനേഷൻ എന്ന പുസ്തകത്തിലാണ് സമൂഹശാസ്ത്ര സങ്കൽപ്പം എന്ന സങ്കൽപ്പനം ആദ്യമായി അവതരിപ്പിക്കുന്നത്. വ്യക്തിഗത പ്രശ്നങ്ങളെ വിശാ ലമായ സാമൂഹിക ഘടനയുടെ ഭാഗമായി കാണാൻ സഹായിക്കുന്ന ഒരു നൈപുണിയായിട്ടാണ് അദ്ദേഹം ഈ സങ്കൽപ്പനം മുമ്പോട്ട് വച്ചത്.
![]()
എല്ലാ വ്യക്തിഗത പ്രശ്നങ്ങൾക്കും പിന്നിലുളള സാമൂഹിക കാരണങ്ങളെയും സമൂഹശാസ്ത്ര സങ്കൽപ്പ ത്തിലൂടെ കണ്ടെത്താൻ കഴിയും. സാമൂഹിക ഘടനകൾ എങ്ങനെയാണ് നമ്മുടെയും മറ്റുളളവരുടെയും ജീവി തത്തെ സ്വാധീനിക്കുന്നതെന്ന് മനസ്സിലാക്കാൻ സമൂഹശാസ്ത്ര സങ്കൽപ്പം സഹായിക്കുന്നു. വ്യക്തികളെ അവ രുടെ വ്യക്തിപരമായ സാഹചര്യങ്ങളിൽ നിന്ന് പുറത്ത് കടക്കാനും വിശാലമായ സാമൂഹിക ഘടനകളുടെ പശ്ചാത്തലത്തിൽ സ്വന്തം അനുഭവങ്ങളെയും ജീവിതാവസ്ഥയെയും നോക്കിക്കാണാനും സമൂഹശാസ്ത്ര സങ്കൽപ്പം പ്രാപ്തരാക്കുന്നു. വിശാലമായ വ്യക്തിഗത വീഷണം, സാമൂഹിക പ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാ വഴക്ക ക്കൽ, സ്വയം പ്രതിഫലനം, അനുതാപവും സഹിഷ്ണുതയും വിമർശനാത്മക ചിന്ത, ഗുണാത്മകമല്ലാത്ത ങ്ങളെ ചോദ്യം ചെയ്യൽ എന്നിവയാണ് സമൂഹശാസ്ത്ര സങ്കൽപ്പത്തിന്റെ സവിശേഷതകൾ.
സാമാന്യബോധജ്ഞാനവും സമൂഹശാസ്ത്ര സങ്കൽപ്പവും
സമൂഹശാസ്ത്രം അതിന്റെ അറിവ് തേടുന്നത് സാമാന്യബോധജ്ഞാനത്തിന് അതീതമായാണ് സമൂഹശാ സ്ത്രപരമായ അന്വേഷണത്തിൽ നിന്ന് സാമാന്യബോധജ്ഞാനം മനസ്സിലാക്കാനും വിശദീകരിക്കാനും സാധി ക്കുന്നു. നമുക്ക് ചുറ്റുമുളള സമൂഹത്തെ മനസ്സിലാക്കുന്നതിനുളള ശ്രമങ്ങളിലെ വ്യത്യസ്തമാർഗ്ഗങ്ങളാണ് സാമാ ന്യബോധജ്ഞാനവും സമൂഹശാസ്ത്ര സങ്കൽപ്പവും. ഇവ പരസ്പര ബന്ധിതവും എന്നാൽ സമൂഹശാസ്ത്ര ത്തിലെ സവിശേഷമായ ആശയങ്ങളുമാണ് ഈ ആശയങ്ങൾ രണ്ടും സമന്വയിപ്പിക്കുന്നതിലൂടെ വ്യക്തികൾക്ക് സമൂഹവുമായി വിമർശനാത്മകമായി ഇടപഴകാനും സാമാന്യബോധത്തിൽ മാത്രം അധിഷ്ടിതമായ നിലപാടു കൾ ഒഴിവാക്കാനും സാധിക്കുന്നു. ഇതിലൂടെ വ്യക്തികൾക്ക് സാമൂഹിക യാഥാർത്ഥ്യങ്ങളുടെയും സാമൂഹിക പെരുമാറ്റങ്ങളുടെയും സാമൂഹിക പ്രശ്നങ്ങളുടെയുമെല്ലാം സങ്കീർണ്ണതകളെ വിവേചിച്ചറിയാനും കഴിയുന്നു.