A thorough understanding of SSLC Biology Notes Pdf Malayalam Medium and Class 10 Biology Chapter 5 Notes Malayalam Medium പ്രതിരോധവും ആരോഗ്യസംരക്ഷണവും can improve academic performance.
10th Class Biology Chapter 5 Notes Malayalam Medium പ്രതിരോധവും ആരോഗ്യസംരക്ഷണവും
Std 10 Biology Chapter 5 Notes Malayalam Medium – Let Us Assess
Question 1.
ഫാഗോസൈറ്റോസിസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ക്രമീകരിച്ചതിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
a) അവശിഷ്ടങ്ങളെ പുറന്തള്ളുന്നു.
b) രോഗാണുവിനെ ഫാഗോസാമിൽ ഉൾക്കൊള്ളുന്നു.
c) എൻസൈമുകൾ രോഗാണുവിനെ നശിപ്പിക്കുന്നു.
d) ഫാഗോസൈറ്റ് രോഗാണുവിന് സമീപമെത്തുന്നു.
e) ഫാഗോസോസോം രൂപപ്പെടുന്നു.
i) d, c, e, b, a
ii) d, b, e, c, a
iii) b, c, e, a, d
iv) b, e, c, a, d
Answer:
ii) d, b, e, c, a
Question 2.
ചുവടെ നൽകിയിട്ടുള്ളവയിൽ B ലിംഫോസൈറ്റുകളുമായി ബന്ധപ്പെട്ടവ കണ്ടെത്തി ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
a) ആന്റിബോഡിയുടെ നിർമ്മാണം
b) കാൻസർ കോശങ്ങളെ നശിപ്പിക്കൽ
c) തൈമഗ്രന്ഥിയിൽ വച്ചുള്ള പാകപ്പെടൽ
d) അസ്ഥിമജ്ജയിൽ വച്ചുള്ള രൂപപ്പെടൽ
i) a, b, d എന്നിവ ശരി
ii) a, c, d എന്നിവ ശരി
iii) b, c എന്നിവ ശരി
iv) a, d എന്നിവ ശരി
Answer:
iv) a, d എന്നിവ ശരി
Question 3.
താഴെ തന്നിരിക്കുന്നവയിൽ ഫാഗോസൈറ്റുകളുടെ ശരിയായ ജോടി ഏത്?
• ഈസിനോഫിൽ, ന്യൂട്രോഫിൽ
• സോഫിൽ, ന്യൂട്രോഫിൽ
• ന്യൂട്രോഫിൽ, മോണോസൈറ്റ്
• മോണോസൈറ്റ്, ലിംഫോസൈറ്റ്
Answer:
ന്യൂട്രോഫിൽ, മോണോസൈറ്റ്
![]()
Question 4.
തന്നിരിക്കുന്ന പട്ടിക വിശകലനം ചെയ്ത് പ്രസ്താവനയും കാരണവും ശരിയായ രീതിയിൽ ക്രമീകരിച്ചത് തിരിച്ചറിയുക.
| നമ്പർ | പ്രസ്താവന | കാരണം |
| i. | തൈമസ് ഗ്രന്ഥിക്ക് കാൻസർ പ്രതിരോധ ത്തിൽ പങ്കുണ്ട്. | B ലിംഫോസൈറ്റുകൾ തൈമസ് ഗ്രന്ഥിയിലാണ് പാകപ്പെടുന്നത്. |
| ii. | രക്തം കട്ടപിടിക്കൽ ഒരു പ്രതിരോധ പ്രവർത്തനമാണ്. | മുറിവുണ്ടായാൽ രക്തപ്രവാഹം തടയുന്നതിനോ ടൊപ്പം രോഗാണു പ്രവേശനവും തടയുന്നു. ആന്റിബോഡികൾ ശരീരതാപനില ഉയർത്തുന്നു. |
| iii. | അണുബാധ ഉണ്ടാകുമ്പോൾ പനി ഉണ്ടാകുന്നു. | ഫൈബ്രിനോജനെ ഫൈബ്രിൻ നാരുകളാക്കുന്നത് ത്രോംബോപ്ലാസ്റ്റിനാണ്. |
| iv. | ത്രോംബോപ്ലാസ്റ്റിന്റെ രക്തം കട്ടപിടിക്കുന്ന പ്രക്രിയയിൽ പങ്കെടുക്കുന്നു. | കാരണം |
Answer:
ii
Question 5.
തന്നിരിക്കുന്നവയിൽ നിന്നും വാക്സിനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
• വാക്സിനുകൾ ആന്റിജനുകളായി പ്രവർത്തിക്കുന്നു
• വാക്സിനുകൾ വഴി ഉണ്ടാക്കുന്ന പ്രതിരോധം സഹജപ്രതിരോധം ആണ്.
• വാക്സിനുകൾ രോഗകാരികൾക്കെതിരായി ആന്റിബോഡികൾ നിർമ്മിക്കുന്നു.
• എല്ലാ വാക്സിനുകളിലും നിർവീര്യമാക്കപ്പെട്ട രോഗകാരികൾ അടങ്ങിയിട്ടുണ്ട്.
Answer:
വാക്സിനുകൾ ആന്റിജനുകളായി പ്രവർത്തിക്കുന്നു, വാക്സിനുകൾ രോഗകാരികൾക്കെതിരായി ആന്റിബോഡികൾ നിർമ്മിക്കുന്നു.
Question 6.
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്ലക്കാർഡിലെ വാചകങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.
“മാറേണ്ടത് നമ്മളാണ്, മാറ്റേണ്ടത് കാഴ്ചപ്പാടാണ്”
പ്ലക്കാർഡിലെ വാചകങ്ങളെ താഴെ പറയുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുക.
i) രോഗം തടയുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വം
ii) രോഗം ബാധിച്ചവരോടുള്ള സമീപനം
Answer:
i) രോഗം തടയുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വം:
എച്ച്.ഐ.വി. വ്യാപനം ഒരു സാമൂഹിക പ്രശ്നമാണ്. അതിനാൽ, രോഗപ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് അറിവ് നേടാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും സമൂഹം ഒരുമിച്ച് മുന്നോട്ട് വരണം. ശരിയായ വിവരങ്ങൾ പ്രചരിപ്പിക്കാനും തെറ്റിദ്ധാരണകൾ തിരുത്താനും ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്.
ii) രോഗം ബാധിച്ചവരോടുള്ള സമീപനം:
എച്ച്.ഐ.വി. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയോ, സ്പർശത്തിലൂടെയോ, ചുമയിലൂടെയോ, കൈ കൊടുക്കുന്നതിലൂടെയോ പകരില്ല. ഈ വസ്തുത സമൂഹം ഉൾക്കൊള്ളണ്ടതുണ്ട്. രോഗം ബാധിച്ചവർക്ക് ആവശ്യമായ സ്നേഹം, ബഹുമാനം, പിന്തുണ എന്നിവ നൽകുക എന്നത് സാമൂഹിക കടമയാണ്. വിവേചനം ഇല്ലാതായാൽ മാത്രമേ രോഗികൾക്ക് ഭയമില്ലാതെ ചികിത്സ തേടാനും സാധാരണ ജീവിതം നയിക്കാനും സാധിക്കൂ.
Question 7.
ഒരു പ്രദേശത്തെ ചില രോഗകാരികളും അവ ബാധിച്ച ആളുകളുടെ എണ്ണവും കാണിക്കുന്ന പട്ടിക വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
| രോഗകാരി | ബാധിച്ച ആൾക്കാരുടെ എണ്ണം |
| നെറിയ ഫൈലേറി | 23 |
| ലെപ്റ്റോസൈറ | 12 |
| പ്ലാസ്മോഡിയം | 57 |
| ഫൈലേറിയൽ വിര | 35 |
i. പ്രദേശത്ത് ഏറ്റവും കൂടുതൽ പേരെ ബാധിച്ച രോഗം ഏത്?
ii. പ്രദേശത്തെ ആളുകളെ ബാധിച്ച് ബാക്ടീരിയ രോഗം ഏത്?
iii. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ കുളിക്കുന്ന പ്രദേശവാസികളെ ബാധിച്ച രോഗാണു ഏതാണ്?
iv. പ്രദേശത്തെ രോഗവാഹകരെ തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
i) മലമ്പനി രോഗകാരി. പ്ലാസ്മോഡിയം))
ii) ലെപ്റ്റോസ്പൈറോസിസ് (രോഗകാരി ലെപ്റ്റോസ്പൈറ)
iii) നെറിയ ഫൈലേറി, ലെപ്റ്റോസ്പൈറ
iv) രോഗവാഹകരെ തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ:
- വീടിന്റെ പരിസരത്തും അകത്തും വെള്ളം കെട്ടിക്കിടക്കുന്നത് (ചെടിച്ചട്ടികൾ, ഫ്രിഡ്ജിന്റെ ട, ടയറുകൾ, ചിരട്ടകൾ, പൊട്ടിയ പാത്ര ങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
- കിണറുകൾ, ടാങ്കുകൾ, മറ്റ് ജലസംഭരണികൾ എന്നിവ വലയിട്ട് അല്ലെങ്കിൽ അടച്ച് സൂക്ഷി ക്കുക.
- ഒരാഴ്ചയിലൊരിക്കൽ വീടും പരിസരവും വൃത്തിയാക്കി ഡ്രൈ ഡേ (DryDay) ആചരിക്കുക.
- വീട്ടിലെ മാലിന്യം കൃത്യമായി സംസ്കരി ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക. മാലിന്യം കുന്നുകൂടുന്നത് എലികളെ ആകർ ഷിക്കും.
Question 8.
കാരണമെഴുതുക.
ആന്റി ബയോട്ടിക്കുകൾ ഫലപ്രദമായ ഔഷധങ്ങളാണെങ്കിലും അശാസ്തീയ ഉപയോഗം ദോഷം ചെയ്യുന്നു.
Answer:
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപ യോഗം ബാക്റ്റീരിയകളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നു.ആന്റിബയോട്ടിക്കുകൾ കഴിക്കു മ്പോൾ, അത് രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ മാത്രമല്ല, ശരീരത്തിന് പ്രയോജനകരമായ ബാക്ടീരി യകളെയും (പ്രത്യേകിച്ച് ദഹനവ്യവസ്ഥയിലു ള്ളവയെ നശിപ്പിക്കുന്നു.
Question 9.
സസ്യങ്ങളിലെ പ്രതിരോധത്തിൽ താഴെ തന്നിരിക്കുന്ന പദാർഥങ്ങളുടെ ധർമ്മം എഴുതുക.
i. എൻസൈമുകൾ
ii. കാലോസ്
Answer:
i) എൻസൈമുകൾ: എൻസൈമുകൾ രോഗാ ണുക്കളുടെ കോശഭിത്തി വിഘടിപ്പിക്കുന്നു.
ii) കാലോസ്: കാലോസ് എന്ന പോളിസാക്ക റൈഡ്, കോശഭിത്തി മറികടന്ന് രോഗാണു ക്കൾ പ്രവേശിച്ചാൽ രോഗാണു വ്യാപനം തടയുന്നതിന് സഹായിക്കുന്നു.
![]()
SSLC Biology Chapter 5 Notes Questions and Answers Pdf Malayalam Medium
Question 1.
രോഗാണുക്കൾ ഏതെല്ലാം തരത്തിലായിരിക്കും നമ്മുടെ ശരീരത്തിനകത്തേക്ക്പ്ര വേശിക്കുന്നത്?
Answer:
- വായുവിലൂടെ
- മലിനമായ ജലത്തിലൂടെയോ ഭക്ഷണത്തിലു ടെയോ
- ത്വക്കിലെ മുറിവുകളിലൂടെ
Question 2.
രോഗാണുക്കൾക്കിടയിലാണ് നമ്മൾ ജീവിക്കുന്ന തെങ്കിലും പലപ്പോഴും നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നില്ല. കാരണമെന്തായിരിക്കും?
Answer:
രോഗാണുക്കൾ എപ്പോഴും നമുക്ക് ചുറ്റുമുണ്ട ങ്കിലും, നമ്മളിൽ മിക്കവർക്കും എല്ലാ സമയത്തും അസുഖങ്ങൾ ഉണ്ടാകാത്തതിന്റെ പ്രധാന കാരണം നമ്മുടെ ശരീരത്തിന്റെ അതിശക്തമായ പ്രതിരോധ സംവിധാനം (Immune System) ആണ്. ഇതു കൂടാതെ രോഗാണുക്കളുടെ അളവും ശക്തിയും, ആരോഗ്യകരമായ ജീവിതശൈലി എന്നിവയും ഇതിനെ സ്വാധീനിക്കുന്ന ഘടക ങ്ങളാണ്.
Question 3.
ചിത്രീകരണം 5.2 വിശകലനം ചെയ്ത് പട്ടിക 5.1 പൂർത്തീകരിച്ചു.


Answer:
പ്രാഥമികതല പ്രതിരോധ സംവിധാനങ്ങൾ
| ശരീരഭാഗം | പ്രതിരോധസംവിധാനം |
| കണ്ണ്, ചെവി, വായ മൂക്ക് | ഉമിനീർ, കണ്ണുനീർ എന്നിവയിലെ ലൈസോസൈം, ചെവിയിലെ മെഴുക്, മൂക്കിലെ ശ്ലേഷ്മം, ശ്ലേഷ്മസ്തരം |
| ശ്വാസനാളം | ശ്വാസനാളത്തിലെ സീലിയ |
| ത്വക്ക് | ത്വക്കിലെ സെബം, വിയർപ്പ് |
| ആമാശയം | ആമാശയത്തിലെ HCI |
| അന്നനാളം, മൂത്രപഥം | ദഹനപഥത്തിലെയും മൂത്രപഥത്തിലെയും ഉപകാരി ബാക്ടീരിയകൾ |
| വൻകുടൽ, മൂത്രപഥം | ശ്ലേഷ്മം, ശ്ലേഷ്മസ്തരം |
പാഠപുസ്തകം പേജ് നമ്പർ 140-ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 4.
ഫാഗോസാം
Answer:
ഫാഗോസൈറ്റോസിസ് എന്ന പ്രക്രിയയിൽ ഏർപ്പെടുന്ന രക്തകോശങ്ങളാണ് ഫാഗോ സൈറ്റുകൾ (ഫാഗോസോം).
Question 5.
ഫാഗോലൈസോസോം രൂപപ്പെടുന്നതിന്റെ പ്രാധാന്യം:
Answer:
ഫാഗോലൈസോസോമിനുള്ളിൽ വെച്ച്, ലൈസോ സാമിലെ ശക്തിയേറിയ എൻസൈമുകൾ രോഗാണുവിനെ ദഹിപ്പിച്ച് കഷണങ്ങളാക്കി നശിപ്പിക്കുന്നു. ശരീരത്തിൽ പ്രവേശിച്ച ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുക്കളെ പ്രവർത്തനരഹിതമാക്കാനും അവയുടെ ദോഷ കരമായ ഘടകങ്ങളെ വിഘടിപ്പിക്കാനും ഫാഗോ ലൈസോസോം രൂപീകരണം അത്യന്താപേക്ഷി തമാണ്.
Question 6.
ഫാഗോസൈറ്റോസിസ് ഘട്ടങ്ങൾ:
Answer:
- രോഗാണുക്കൾ പുറത്തുവിടുന്ന രാസവസ്തു ക്കളോ, ശരീരത്തിലെ കേടുപാടുകൾ മൂലമു ണ്ടാകുന്ന ചില സിഗ്നലുകളോ കാരണം, അണുബാധയുണ്ടായ സ്ഥലത്തേക്ക് ഫാഗോ സൈറ്റ് കോശം ആകർഷിക്കപ്പെടുന്നു.
- ഫാഗോസൈറ്റ് കോശം അതിന്റെ കോശ സരം ഉപയോഗിച്ച് രോഗാണുവിനെ കോശത്തിന്റെ ഉള്ളിലേക്ക് സ്വീകരിക്കുന്നു. രോഗാണു അകപ്പെട്ട കോശത്തിനകത്തെ ഈ അറയെ ഫാഗോസോം എന്ന് വിളിക്കുന്നു.
- ഫാഗോസോം, ലൈസോസോമുമായി സംയോജിച്ച് ഒന്നായി ചേരുന്നു. ഈ സംയോ ജനത്തിലൂടെ രൂപപ്പെടുന്ന അറയാണ് ഫാഗോ ലൈസോസോം. ഈ ഘട്ടമാണ് രോഗാണു നശീകരണത്തിന് നിർണ്ണായകമാകുന്നത്.
- ഫാഗോലൈസോസോമിനുള്ളിൽ വെച്ച്, ലൈസോസോമിലെ ശക്തിയേറിയ ദഹന എൻസൈമുകൾ (ഉദാഹരണത്തിന്: ഹൈഡ്രോ ലൈറ്റിക് എൻസൈമുകൾ) രോഗാണുവിന്റെ കോശഭിത്തിയെയും പ്രോട്ടീനുകളെയും ദഹിപ്പിക്കുന്നു.
- രോഗാണുവിനെ പൂർണ്ണമായി നശിപ്പിച്ച് ദഹിച്ച ശേഷം, ആവശ്യമില്ലാത്ത അവശിഷ്ടങ്ങൾ കോശത്തിൽ നിന്ന് പുറത്തേക്ക് തള്ളുന്നു.
![]()
പാഠപുസ്തകം പേജ് 141-ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 7.
ഹിസ്റ്റമിൻ ധർമ്മം:
Answer:
ഹിസ്റ്റാമിൻ രക്തക്കുഴലുകളെ വികസിപ്പിക്കു കയും അവയുടെ പ്രവേശനക്ഷമത (permeability) വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ, പ്രതി രോധ കോശങ്ങളെയും രോഗാണുക്കളെ നശി പ്പിക്കാൻ ആവശ്യമായ ഘടകങ്ങളെയും ഏറ്റവും വേഗത്തിൽ മുറിവേറ്റ സ്ഥലത്ത് എത്തിക്കാൻ സഹായിക്കുന്നു.
Question 8.
ലോമികാഭിത്തി വികസിക്കുന്നത് കൊണ്ടുള്ള പ്രയോജനം:
Answer:
ലോമികാഭിത്തിയുടെ വികാസം അണുബാധയു ണ്ടായ സ്ഥലത്ത് പ്രതിരോധ കോശങ്ങളെയും പ്ലാസ്മ, ആന്റിബോഡികൾ എന്നിവയെയും വേഗ ത്തിൽ എത്തിച്ച്, രോഗാണുക്കളെ നശിപ്പിക്കാനും കേടുപാടുകൾ തീർക്കാനുമുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുന്നു.
Question 9.
വിങ്ങൽ പ്രതികരണം പ്രതിരോധപ്രവർത്തനം:
Answer:
വീങ്ങൽ പ്രതികരണം (Inflammatory Response) എന്നത് ശരീരത്തിന് മുറിവേൽക്കുകയോ രോഗാ ണുക്കൾ പ്രവേശിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാ കുന്ന പ്രാദേശികമായ പ്രതിരോധ പ്രവർത്തന മാണ്. ഇത് രോഗാണുക്കളെ നശിപ്പിക്കാനും കേടു പാടുകൾ പരിഹരിച്ച് സുഖപ്പെടുത്താനും വേണ്ടി ശരീരം നടത്തുന്ന ഒരു അടിയന്തര നടപടിയാണ്. ഈ പ്രവർത്തനത്തിൽ രോഗാണുക്കൾക്ക് ഒരു അതിർത്തി സൃഷ്ടിക്കുകയും, ഫാഗോസ റ്റുകളെ അതിവേഗം സംഭവസ്ഥലത്ത് എത്തിക്കു കയും, ഒടുവിൽ രോഗാണുക്കളെ നശിപ്പിച്ച് കേടുപാടുകൾ പരിഹരിക്കാൻ കോശങ്ങൾക്ക് അവസരം നൽകുകയും ചെയ്യുന്നു.
Question 10.
ന്യൂട്രോഫിൽ, മോണോസൈറ്റ് എന്നിവ മാത്രമാണോ ഫാഗോസൈറ്റുകൾ. കണ്ടെത്തുക.
Answer:
ഫാഗോസൈറ്റുകൾ പ്രധാനമായും മൂന്ന് തരം കോശങ്ങളിൽ ഉൾപ്പെടുന്നു:
- ന്യൂ ട്രോഫിൽ സ്: ഇവയാണ് ഏറ്റവും കൂടുതലുള്ള ശ്വേതരക്താണുക്കൾ, അണു ബാധയുണ്ടായ സ്ഥലത്തേക്ക് ഏറ്റവും ആദ്യം എത്തുന്നത് ഇവരാണ്. അസുഖങ്ങൾ ക്കെതിരെയുള്ള അതിവേഗ പ്രതികരണത്തിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നു.
- മാസാജുകൾ: മോണോസൈറ്റുകൾ രക്തക്കുഴലുകൾ വിട്ട് കലകളിലേക്ക് പ്രവേശിക്കുമ്പോൾ അവ രൂപാന്തരം പ്രാപി ക്കുന്ന വലിയ കോശങ്ങളാണ് മാക്രോഫേജുകൾ.
- ഡൻറ്റിക് കോശങ്ങൾ ചർമ്മം, ശ്വാസകോശം, ദഹനനാളം എന്നിവിടങ്ങളി
ലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇവയ്ക്ക് രോഗാണുക്കളെ വിഴുങ്ങാൻ കഴിവുണ്ട്.
പാഠപുസ്തകം പേജ് 141 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 11.
റോജനുകൾ പ്രാധാന്യം:
Answer:
ശരീരത്തിന്റെ താപനില സാധാരണ പരിധിക്ക് മുക ളിൽ ഉയരുന്ന അവസ്ഥയിൽ ശരീരത്തിലെ വെളുത്ത രക്തകോശങ്ങൾ പൈറോജൻസ് എന്ന രാസവസ്തുക്കൾ പുറത്തുവിടും. ഇവയാണ് താപനില ഉയർത്താൻ തലച്ചോറിന് നിർദേശം നൽകുന്നത്.
Question 12.
ശരീരതാപനില ഉയരുന്നതിന്റെ പ്രയോജനം:
Answer:
ഉയർന്ന താപനില ഫാഗോസൈറ്റുകൾ രോഗാണു ക്കളെ കൂടുതൽ വേഗത്തിൽ വിഴുങ്ങി നശിപ്പി ക്കാനും രോഗാണുക്കളുടെ വളർച്ചയെ തടയാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായി ക്കുന്നു. ശരീരം രോഗത്തിനെതിരെ പോരാടുന്നു എന്നതിന്റെ സൂചനയാണിത്. അണുബാധ മാറു മ്പോൾ താപനില സാധാരണ നിലയിലാകും.
![]()
Question 13.
വീക്കമുള്ള ഭാഗത്ത് ചുവപ്പുനിറം ഉണ്ടാകാനും ഊഷ്മാവ് കൂടാനും കാരണമെന്ത്? കണ്ടെത്തു.
Answer:
വീക്കമുള്ള (Inflamed) ഭാഗത്ത് ചുവപ്പുനിറവും (Redness), ഊഷ്മാവ് കൂടുന്നതിനും (Increased Heat) ഉള്ള പ്രധാന കാരണം ആ ഭാഗത്തേക്കുള്ള രക്തയോട്ടം (Blood Flow) വർധിക്കുന്നതാണ്. ഈ രണ്ട് ലക്ഷണങ്ങളും (ചുവപ്പും ചൂടും പ്രതിരോധ കോശങ്ങളെ (ഫാഗോസൈറ്റുകൾ) അണുബാധയുണ്ടായ സ്ഥലത്ത് പെട്ടെന്ന് എത്തിക്കാനുള്ള ശരീരത്തിന്റെ ശ്രമത്ത സൂചിപ്പിക്കുന്നു.
പാഠപുസ്തകം പേജ് 142 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 14.
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ:
Answer:
താംബോപ്ലാസ്റ്റിൻ എന്ന എൻസൈം, പ്രോത്രോംബിൻ എന്ന പ്രോട്ടീൻ, ത്രോംബിൻ, ഫൈബ്രിനോജൻ എന്ന നിഷ്ക്രിയ പ്രോട്ടീൻ, ഫൈബ്രിൻ.
Question 15.
രക്തം കട്ടപിടിക്കലിൽ ഉൾപ്പെട്ട പ്രക്രിയകൾ
Answer:
- മുറിവുണ്ടാകുമ്പോൾ, ആ സ്ഥാനത്തെ പ്ലേറ്റ് ലറ്റുകളും പരിക്കേറ്റ് കലകളും ത്രോംബോ പ്ലാസ്റ്റിൻ എന്ന എൻസൈമിനെ ഉൽപാദിപ്പി ക്കുന്നു.
- ഇത് രക്തപ്ലാസ്മയിലെ പ്രോത്രോംബിൻ എന്ന പ്രോട്ടീനെ ത്രോംബിൻ ആക്കി മാറ്റുന്നു.
- ത്രോംബിൻ ഫൈബ്രിനോജൻ എന്ന നിഷ്ക്രിയ പ്രോട്ടീനെ ബിൻ ആക്കി മാറ്റുന്നു.
- ഫൈബ്രിൻ നാരുകൾ ഉണ്ടാക്കുന്ന വലക്ക ണ്ണികളിൽ ചുവന്ന രക്താണുക്കൾ അകപ്പെടു കയും രക്തക്കട്ട രൂപപ്പെടുകയും ചെയ്യുന്നു. മുറിവ് ഉണങ്ങുന്നതുവരെ ഇത് കൂടുതൽ രക്തനഷ്ടം തടയുന്നു.
Question 16.
രക്തം കട്ടപിടിക്കൽ പ്രതിരോധപ്രവർത്തനം:
Answer:
രക്തം കട്ടപിടിക്കൽ (Blood Clotting / Coagulartion) എന്നത് ശരീരത്തിന്റെ പ്രതിരോധ പ്രവർത്ത നത്തിലെ ഒരു അവിഭാജ്യ ഘടകമാണ്. ഇത് രോഗാണുക്കളെ ശരീരത്തിലേക്ക് പ്രവേശിക്കു ന്നത് തടയുകയും രക്തനഷ്ടം നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പ്രഥമ പ്രതിരോധമാണ്.
Question 17.
മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡി വഴിയുള്ള പ്രതിരോധം ഏത് വിഭാഗത്തിൽ പെടുന്നു. കണ്ടെത്തു.
Answer:
മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡി വഴിയുള്ള പ്രതിരോധം സ്വാഭാവിക നിഷ്ക്രിയ പ്രതിരോധശേഷി (Natural Passive Immunity) എന്ന വിഭാഗത്തിൽപ്പെടുന്നു.
Question 18.
ചിത്രീകരണം 5.5 വിശകലനം ചെയ്ത് ലിംഫോസൈറ്റുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന പട്ടിക 5.2 ഉചിതമായി പൂർത്തിയാക്കുക.

Answer:
| പ്രത്യേക പ്രതിരോധത്തിലെ കോശങ്ങൾ | T ലിംഫോസൈറ്റ് | B ലിംഫോസൈറ്റ് |
| രൂപപ്പെടൽ | അസ്ഥിമജ്ജയിൽ രൂപപ്പെടുന്നു. | അസ്ഥിമജ്ജയിൽ രൂപപ്പെടുന്നു. |
| പാകപ്പെടൽ | തൈമസ് ഗ്രന്ഥിയിൽ പാകപ്പെടുന്നു | അസ്ഥിമജ്ജയിൽ പാകപ്പെടുന്നു |
| ധർമ്മം | രോഗബാധിത കോശങ്ങളെയും കാൻസർ കോശങ്ങളെയും തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു. | ആന്റിജനുകൾക്ക് എതിരെ പ്രവർത്തിക്കുന്ന പ്രോട്ടീനു കളായ ആന്റിബോഡികളെ ഉൽപാദിപ്പിക്കുന്നു. |
![]()
Question 19.
നിങ്ങൾക്ക് ഏതെല്ലാം വാക്സിനുകളെക്കുറിച്ച് അറിയാം? വാക്സിനുകളെ സംബന്ധിച്ച് തന്നിരിക്കുന്ന പട്ടിക 5.3 വിശകലനം ചെയ്ത് ധാരണ കൈവരിച്ചു. വാക്സിനുകളുടെ ഘടകങ്ങൾക്കനുസരിച്ച് അവയെ തരംതിരിച്ചിരിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തു.

Answer:
| വാക്സിൻ | വാക്സിന്റെ ഘടകങ്ങൾ | പ്രതിരോധിക്കാവുന്ന രോഗങ്ങൾ |
| MMR | നിർവീര്യ രോഗകാരികൾ അടങ്ങിയത്. | അഞ്ചാംപനി (measles), മുണ്ടിനീര് (mumps), റുബെല്ല (German Measles) |
| OPV | മൃതരോഗകാരികൾ അടങ്ങിയത്. | പോളിയോമെലിറ്റിസ് (പോളിയോ) |
| HPV | രോഗകാരികളുടെ ഭാഗങ്ങൾ അടങ്ങിയത്. | സെർവിക്കൽ കാൻസർ (Cervical cancer) |
| COVID – 19 | രോഗകാരിയുടെ ജനിതകവസ്തുവിന്റെ ഭാഗങ്ങൾ അടങ്ങിയത് | കൊറോണ വൈറസ് അസുഖം |
പാഠപുസ്തകം പേജ് 144 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 20.
വാക്സിനേഷൻ
Answer:
വാക്സിനേഷൻ (Vaccination) എന്നത് നമ്മുടെ ശരീരത്തിന് രോഗങ്ങളിൽ നിന്ന് പ്രതിരോധശേഷി നൽകുന്ന സുപ്രധാനമായ ഒരു പ്രക്രിയയാണ്. ഇത് കൃത്രിമ സജീവ പ്രതിരോധശേഷി (Artificial Active Immunity) നേടാനുള്ള മാർഗ്ഗമാണ്.
Question 21.
വാക്സിനുകൾ, ഘടകങ്ങൾ:
Answer:
| വാക്സിൻ | വാക്സിന്റെ ഘടകങ്ങൾ |
| MMR | നിർവീര്യ രോഗകാരികൾ അടങ്ങിയത്. |
| OPV | മൃതരോഗകാരികൾ അടങ്ങിയത്. |
| HPV വാക്സിൻ | രോഗകാരികളുടെ ഭാഗങ്ങൾ അടങ്ങിയത്. |
| COVID – 19 വാക്സിൻ | രോഗകാരിയുടെ ജനിതകവസ്തുവിന്റെ ഭാഗങ്ങൾ അടങ്ങിയത് |
Question 22.
വാക്സിനുകളുടെ ഇനങ്ങൾ:
Answer:
വാക്സിനുകൾ അവ നിർമ്മിക്കാൻ ഉപയോഗി ക്കുന്ന രീതിയുടെ അടിസ്ഥാനത്തിൽ പല ഇന ങ്ങളായി തരം തിരിച്ചിരിക്കുന്നു. ഓരോതരം വാക്സിനും ശരീരത്തിൽ പ്രതിരോധശേഷി ഉളവാക്കുന്നത് വ്യത്യസ്തമായ വഴികളിലൂടെയാണ്.
- ദുർബലമാക്കിയ വാക്സിനുകൾ (Live Attenuated Vaccines)
- നിർജ്ജീവമാക്കിയ വാക്സിനുകൾ (Inactivated Vaccines)
- ഭാഗിക വാക്സിനുകൾ (Subunit / Toxoid Vaccines)
- mRNA വാക്സിനുകൾ
Question 23.
വാക്സിനുകളിലെ ഘടകങ്ങൾ രോഗകാരികളോ അവയുടെ ഘടകങ്ങളോ ആണല്ലോ. ഇവയെങ്ങനെ രോഗപ്രതിരോധം സാധ്യമാക്കും?
Answer:
- വാക്സിനുകൾ ശരീരത്തിൽ ആന്റിജനുക ളായി പ്രവർത്തിക്കുന്നു. ഇത് നമ്മുടെ പ്രതി രോധസംവിധാനത്തെ ഉത്തേജിപ്പിച്ച് രോഗ കാരികൾക്കെതിരെ ആന്റിബോഡികൾ ഉൽപാ ദിപ്പിക്കാൻ സഹായിക്കുന്നു.
- ഈ ആന്റിബോഡികൾ പിന്നീട് ശരീരത്തിൽ നിലനിൽക്കുകയും രോഗങ്ങളിൽ നിന്ന് ദീർഘ കാലത്തേക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു.
- കൃത്യമായ ഡോസുകൾ സ്വീകരിക്കുന്നതി ലൂടെ വർഷങ്ങളോളം അല്ലെങ്കിൽ ജീവിത കാലം മുഴുവൻ ഒരു രോഗത്തിൽ നിന്ന് സംര ക്ഷണം ലഭിക്കാൻ വാക്സിനുകൾ സഹായി ക്കുന്നു.
Question 24.
കുത്തിവയ്ക്കുന്നല്ലാത്ത ഏതെങ്കിലും വാക്സിനുകളുണ്ടോ? കണ്ടെത്തു.
Answer:
കുത്തിവയ്ക്കാത്ത വാക്സിനുകൾ പ്രധാനമായും രണ്ട് രൂപങ്ങളിലാണ് ലഭ്യമാകുന്നത്:
- വായിലൂടെ നൽകുന്ന വാക്സിനുകൾ (Oral Vaccines): ഓറൽ പോളിയോ വാക്സിൻ (Oral Polio Vaccine OPV).
- മൂക്കിലൂടെ നൽകുന്ന വാക്സിനുകൾ (Nasal Spray Vaccines): ഇൻഫ്ളുവൻസ (Flu) വാക്സിൻ
![]()
Question 25.
മനുഷ്യരിലെ പ്രതിരോധവ്യവസ്ഥയെ ശക്തി പ്പെടുത്തുന്നതിന് എന്തെല്ലാം ചെയ്യാനാവും? ചർച്ചചെയ്യുക.
Answer:
- ജീവിതശൈലി ക്രമീകരണങ്ങൾ (കൃത്യമായ ഉറക്കം, മാനസിക സമ്മർദ്ദം കുറയ്ക്കുക, ചിട്ടയായ വ്യായാമം തുടങ്ങിയവ)
- ആരോഗ്യകരമായ ഭക്ഷണം
- രോഗപ്രതിരോധ മാർഗ്ഗങ്ങൾ (വാക്സിനേഷൻ, വ്യക്തിശുചിത്വം, ലഹരിവസ്തുക്കൾ ഒഴിവാ ക്കുക തുടങ്ങിയവ),
Question 26.
രോഗങ്ങൾ പകരാതിരിക്കാനുള്ള മാർഗങ്ങൾ എന്തെല്ലാമാണ്? ചർച്ചചെയ്യൂ.
Answer:
- വ്യക്തിഗത ശുചിത്വം
- പരിസ്ഥിതി ശുചിത്വം
- ആരോഗ്യപരമായ ശീലങ്ങൾ
പാഠപുസ്തകം പേജ് 149 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 27.
രോഗം രോഗകാരി:
Answer:
എയ്ഡ്സ്: ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV)
Question 28.
പകരുന്ന വിധം:
Answer:
എച്ച്ഐവി ബാധിതരുമായുള്ള ലൈംഗികബന്ധ ത്തിലൂടെ, HIV വിമുക്തമല്ലാത്ത സൂചികളും സിറിഞ്ചുകളും പങ്കുവയ്ക്കുന്നതിലൂടെ, HIV അടങ്ങിയ രക്തമോ അവയവമോ സ്വീകരിക്കുന്ന തിലൂടെ, HIV ബാധിതയായ അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക്.
Question 29.
രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ
Answer:
- ലൈംഗിക ബന്ധത്തിലൂടെയുള്ള പകർച്ച തടയാൻ കോണ്ടം ഉപയോഗിക്കുക, പ്രതിരോധ മരുന്നുകൾ ഉപയോഗപ്പെടുത്തുക.
- രക്തത്തിലൂടെയുള്ള പകർച്ച തടയാൻ ഒരേ സൂചി ആവർത്തിച്ച് ഉപയോഗിക്കാതിരിക്കുക.
- അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരാതി രിക്കാൻ HIV ബാധിതരായ അമ്മമാർ മുലപ്പാൽ നൽകുന്നത് ഒഴിവാക്കുകയും പകരം ഫോർമുല പാൽ നൽകുകയും വേണം.
- ഗർഭകാലത്തും പ്രസവസമയത്തും കുഞ്ഞിന് മരുന്നുകൾ നൽകുകയും, ജനന ശേഷം കുഞ്ഞിന്റെ ആരോഗ്യനില തുടർച്ചയായി നിരീക്ഷിച്ച് ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്യുക.
Question 30.
കോവിഡ് 19 ബാധിച്ചവർക്ക് രുചിയും ഗന്ധവും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു. കാരണം കണ്ടെത്തു.
Answer:
കാരണം, നാഡീവ്യൂഹത്തെയും (Nervous System) ശ്വസന നാളത്തിലെ കോശങ്ങളെയുമാണ് ഈ വൈറസ് ബാധിക്കുന്നത്.
![]()
പാഠപുസ്തകം പേജ് 149 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 31.
രോഗം – രോഗകാരി
Answer:
നിപ്പ്: നിപ്പ് വൈറസ്
Question 32.
പകരുന്ന വിധം:
Answer:
- വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക്
- മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്
- മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്
Question 33.
രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ:
Answer:
- വവ്വാലുകൾ കൊത്തിയതോ, കഴിച്ചതോ ആയ പഴങ്ങൾ, പ്രത്യേകിച്ച് ഈന്തപ്പഴം, മാങ്ങ തുടങ്ങിയവ കഴിക്കരുത്.
- പന്നികൾ, മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയിൽ രോഗലക്ഷണങ്ങൾ (ശ്വാസതടസ്സം, ചുമ, പനി കാണുകയാണെങ്കിൽ സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുക.
- സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക, പ്രത്യേകിച്ചും പൊതു സ്ഥലങ്ങളിൽ സ്പർശിച്ച ശേഷവും ഭക്ഷണം കഴിക്കുന്നതിനു മുൻപും.
- നിപ്പാ രോഗലക്ഷണങ്ങളുള്ള വ്യക്തികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
പാഠപുസ്തകം പേജ് 152 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 34.
രോഗം – രോഗകാരി.
Answer:
മലമ്പനി: പ്ലാസ്മോഡിയം
Question 35.
പകരുന്ന വിധം:
Answer:
അനോഫിലിസ് പെൺകൊതുകുകളാണ് ഈ രോഗാണുവിനെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തിക്കുന്നത്.
Question 36.
രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ:
Answer:
- കൊതുക് കടി തടയുക
- കൊതുകുകളുടെ വളർച്ച തടയുക
- മരുന്നുകൾ വഴിയുള്ള പ്രതിരോധം
![]()
പാഠപുസ്തകം പേജ് 153 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 37.
രോഗം – രോഗകാരി:
Answer:
മന്ത്: ഫൈലേറിയൽ വിര
Question 38.
രോഗലക്ഷണം
Answer:
ലിംഫ് ദ്രവം കെട്ടിനിന്ന് കാലക്രമേണ കാലുകൾ, കൈകൾ, ജനനേന്ദ്രിയങ്ങൾ തുടങ്ങിയ ശരീര ഭാഗങ്ങൾ അമിതമായി വീങ്ങി വലുതാകുന്നു.
Question 39.
രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ:
Answer:
കൊതുകുകളുടെ പ്രജനനം തടയുക, മാലിന്യ നിർമാർജ്ജനം, വീടിനകത്തേക്ക് കൊതുകുകൾ കടക്കാതിരിക്കാൻ ജനലുകളിലും വാതിലുകളിലും വലകൾ സ്ഥാപിക്കുക.
പാഠപുസ്തകം പേജ് 154 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 40.
കാൻസർ എന്ന രോഗാവസ്ഥ:
Answer:
അസാധാരണവും അനിയന്ത്രിതവുമായ കോശ വിഭജനം വഴി കോശങ്ങൾ പെരുകി മറ്റ് ശരീരഭാഗ ങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് കാൻസർ.
Question 41.
കാരണങ്ങൾ:
Answer:
ജനിതകമാറ്റങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ, വൈറസ് ബാധ, ജീവിത ശൈലി ചികിത്സാ മാർഗങ്ങൾ എന്നിവയാണ് കാൻസറിന്റെ കാരണങ്ങൾ.
Question 42.
കാൻസർ കോശങ്ങളുടെ പ്രത്യേകത:
Answer:
കോശവിഭജനപ്രകിയയിലെ നിയന്ത്രണ സംവി ധാനങ്ങൾ തകരാറിലാകുന്നതോടെയാണ് സാധാ രണകോശങ്ങൾ കാൻസർ കോശങ്ങളായി മാറുന്നത്. കാൻസർ കോശങ്ങൾ അനിയന്ത്രിതമായി വിഭജനത്തിനു വിധേയമാകും.
![]()
Question 43.
ചികിത്സാമാർഗങ്ങൾ:
Answer:
ശസ്ത്രക്രിയ, കീമോതെറാപ്പി, വികിരണ ചികിത്സ, ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, ഹോർ മോൺ തെറാപ്പി തുടങ്ങിയവയാണ് ചികിത്സാ മാർഗങ്ങൾ.
Question 44.
ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാത്ത രോഗങ്ങളും ഉണ്ട്. നിങ്ങൾക്കറിയാവുന്ന അത്തരം രോഗങ്ങൾ ഏതൊക്കെ? വിവരശേഖരണം നടത്തി പട്ടിക 5.5 പൂർത്തിയാക്കു

Answer:
| വിഭാഗം | രോഗം | കാരണം |
| ജീവിതശൈലി രോഗങ്ങൾ | • പ്രമേഹം • അമിതരക്ത സമ്മർദം |
• അനാരോഗ്യകരമായ ഭക്ഷണക്രമം • വ്യായാമക്കുറവ് |
| തൊഴിൽജന്യ രോഗങ്ങൾ | സിലിക്കോസിസ് | ജോലിസ്ഥലത്ത് ദോഷകരമായ വസ്തുക്കളുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത്. പ്രത്യേകിച്ച്, സൂക്ഷ്മമായ ക്രിസ്റ്റലിൻ സിലിക്ക പൊടി ശ്വസിക്കുന്നത്. |
| സ്വയം പ്രതിരോധ വൈകല്യം | റുമാറ്റോയിഡ് ആർത്രൈറ്റിസ് | • രോഗപ്രതിരോധ സംവിധാനത്തിലെ തകരാറുകൾ • പാരിസ്ഥിതിക ഘടകങ്ങൾ |
| പോഷണ വൈകല്യങ്ങൾ | അനീമിയ | • ഭക്ഷണക്രമം അപര്യാപ്തം • വിട്ടുമാറാത്ത രക്തനഷ്ടം |
Question 45.
വിവിധ രോഗങ്ങളെ കുറിച്ച് മനസ്സിലാക്കിയല്ലോ. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയിരിക്കുന്ന ചിത്രീകരണം 5.12 പൂർത്തിയാക്കൂ.

Answer:

Question 46.
എപ്പോഴാണ് ചികിത്സ തേടേണ്ടിവരുന്നത്?
Answer:
- രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ
- മുൻകരുതലായി
- ഗർഭധാരണത്തിന് മുമ്പും ഗർഭകാലത്തും
പാഠപുസ്തകം പേജ് 157 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 47.
ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഔഷധങ്ങൾ:
Answer:
ആയുർവേദത്തിൽ സസ്യജന്തുജന്യമായ വസ്തു ക്കൾ ഔഷധങ്ങളായി ഉപയോഗിക്കുന്നു.
Question 48.
ഹോമിയോപതിയിലെ ചികിത്സാരീതി:
Answer:
ആരോഗ്യമുള്ള ഒരാളിൽ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്ന പ്രകൃതിദ്രവ്യങ്ങളുടെ നേർപ്പിച്ച മാത കൾ ഉപയോഗിച്ച് രോഗത്തെ പ്രതിരോധിക്കുന്ന ചികിത്സാരീതിയാണിത്.
![]()
Question 49.
ആധുനിക വൈദ്യശാസ്ത്രം:
Answer:
രോഗങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെ തിരുത്തി രോഗകാരികൾ, രോഗനിർണ്ണയം, മരുന്നുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചികിത്സാരീതിയാണിത്.
പാഠപുസ്തകം പേജ് 158 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 50.
ആധുനിക വൈദ്യ ശാസ്ത്ര ചികിത്സയുടെ ഘട്ടങ്ങൾ:
Answer:
- രോഗലക്ഷണങ്ങളെ വിലയിരുത്തൽ
- ലാബ് പരിശോധന
- ശരീര പരിശോധന
- ചികിത്സ (ഔഷധം, ശസ്ത്രക്രിയ, അവയവം മാറ്റിവയ്ക്കൽ, വികിരണ ചികിത്സ)
Question 51.
രോഗനിർണ്ണയ ഉപാധികൾ:
Answer:
രോഗലക്ഷണങ്ങളെ വിലയിരുത്തൽ, ലാബ് പരിശോധന, ശരീര പരിശോധന
Question 52.
ചികിത്സാ മാർഗങ്ങൾ:
Answer:
ഔഷധം, ശസ്ത്രക്രിയ, അവയവം മാറ്റിവയ്ക്കൽ, വികിരണ ചികിത്സ തുടങ്ങിയവയാണ് ചികിത്സാ മാർഗ്ഗങ്ങൾ.
Question 53.
രോഗ നിർണ്ണയത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിങ്ങക്കറിയാവുന്ന ലിസ്റ്റ് ചെയ്യൂ.
Answer:
രോഗനിർണയോപകരണങ്ങൾ
- രോഗലക്ഷണങ്ങളെ വിലയിരുത്തുന്നതോടൊപ്പം രോഗനിർണ്ണയത്തിനും പ്രധാന്യമുണ്ട്.
- രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്ന ചില ഉപകരണങ്ങൾക്ക് ഉദാഹരണങ്ങൾ:
a) സ്റ്റെതസ്കോപ്പ്
b) സിമ്മോമാനോമീറ്റർ
c) ഡിജിറ്റൽ ബിപി അപ്പാരറ്റസ്
d) പൾസ് ഓക്സീമീറ്റർ
e) തെർമോമീറ്റർ
f) എൻഡോസ്കോപ്പ്
g) US സ്കാനർ, CT സ്കാനർ, MRI സ്കാനർ
Question 54.
പാഠപുസ്തകം പേജ് 158 ൽ തന്നിരിക്കുന്ന കൊളാഷ് വിശകലനം ചെയ്ത് പട്ടിക 5.6 പൂർത്തിയാക്കൂ.


Answer:
| ഉപകരണം | ഉപയോഗം |
| സ്റ്റെതസ്കോപ്പ് | ഹൃദയമിടിപ്പിന്റെ നിരക്ക് മനസിലാക്കാൻ |
| സിയോമാനോമീറ്റർ | രക്തസമ്മർദ്ദം അളക്കുന്നതിന് |
| ഡിജിറ്റൽ ബിപി അപ്പാരറ്റസ് | രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഒരു ഇലക്ട്രോണിക് ഉപകരണം |
| പൾസ് ഓക്സീമീറ്റർ | രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാൻ |
| തെർമോമീറ്റർ | ശരീര താപനില അളക്കുന്നതിനുള്ള ഉപകരണം |
| എൻഡോസ്കോപ്പ് | ശരീരത്തിനുള്ളിലെ അവയവങ്ങളിലെ രോഗ ലക്ഷണങ്ങളുടെ കാരണം കണ്ടെത്താൻ ഉപയോഗിക്കുന്നു. |
| US സ്കാനർ, CT സ്കാനർ, MRI സ്കാനർ | വിവിധ രോഗനിർണയങ്ങൾക്കായി ഉപയോഗിക്കുന്ന മൂന്ന് പ്രധാന ഇമേജിംഗ് ഉപകരണങ്ങളാണ് യു.എസ്. സ്കാനർ (Ultrasound), സി.ടി. സ്കാനർ (CT Scan), എം.ആർ.ഐ. സ്കാനർ (MRI Scan) എന്നിവ |
![]()
Question 55.
ചികിത്സ ഫലപ്രദമാക്കാൻ വിവിധ സ്പെഷ്യലൈസേഷനുകൾ ഉണ്ട്. ആശുപത്രിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡ് വിശകലനം ചെയ്ത് കൂടുതൽ വിഭാഗങ്ങൾ കണ്ടെത്തി ഓരോന്നും എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തു.
Answer:
- ജനറൽ മെഡിസിൻ – രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയ ആവശ്യമില്ലാത്ത രോഗങ്ങളെ പ്രതിരോധിക്കൽ എന്നിവയുമായി ബന്ധപ്പെട്ട മെഡിക്കൽ സ്പെഷ്യാലിറ്റിയാണ്.
- കാർഡിയോളജി – ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനം, രോഗനിർണയം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്രശാഖയാണ്.
- പീഡിയാട്രിക്സ് – ശിശുക്കളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യം, രോഗങ്ങൾ, പരിചരണം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രശാഖ.
- ഗൈനക്കോളജി – സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ, രോഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ചും പഠിക്കുന്നതിനുള്ള ശാസ്ത്രശാഖ.
- യൂറോളജി – പുരുഷന്മാരുടെയും സ്ത്രീകളുടെയും മൂത്രാശയ വ്യവസ്ഥയെയും കൂടാതെ പുരുഷന്മാരുടെ പ്രത്യുത്പാദന വ്യവസ്ഥയെയും ബാധിക്കുന്ന രോഗങ്ങളെയും ശസ്ത്രക്രിയകളെക്കുറിച്ചും പഠിക്കുന്നതിനുള്ള ശാസ്ത്രശാഖ.
- നെഫ്രോളജി – വൃക്കകളുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള പഠനം, രോഗനിർണയം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രശാഖ.
- ന്യൂറോളജി – നാഡീവ്യൂഹത്തെയും അതിനെ ബാധിക്കുന്ന രോഗനിർണയം, കുറിച്ചുള്ള പഠനം, ശസ്ത്രക്രിയ ആവശ്യമില്ലാത്ത ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്ര ശാഖ.
- ഇ.എൻ.ടി – ഇ.എൻ.ടി. എന്നത് ചെവി (Ear), മൂക്ക് (Nose), തൊണ്ട് (Throat) എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും പഠിക്കുന്നതിനുള്ള ശാസ്ത്രശാഖ.
Question 56.
പാഠപുസ്തകം പേജ് 162 ൽ തന്നിരിക്കുന്ന വിവരണം വിശകലനം ചെയ്ത് പട്ടിക 5.7 ഉചിതമായി പൂർത്തിയാക്കൂ.

Answer:
| രക്തഗ്രൂപ്പ് | ആന്റിജൻ | ആന്റിബോഡി |
| A | A | b |
| B | B | a |
| AB | AB | – |
| O | – | a, b |
Question 57.
മറ്റ് ജന്തുക്കൾക്ക് രക്തഗ്രൂപ്പുണ്ടോ? കണ്ടെത്തു.
Answer:
ഓരോ ജീവിവർഗ്ഗത്തിനും അതിന്റേതായ പ്രത്യേക രക്തഗ്രൂപ്പ് സിസ്റ്റം ഉണ്ട്. മനുഷ്യരിലെ ABO സിസ്റ്റത്തിൽ നിന്ന് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ചുവന്ന രക്താണുക്കളുടെ (Red Blood Cells) ഉപരിതലത്തിലുള്ള പ്രോട്ടീനുകളുടെയും ആന്റിജനുകളുടെയും (Antigens) സാന്നിധ്യമോ അഭാവമോ അടിസ്ഥാനമാക്കിയാണ് ഈ ഗ്രൂപ്പുകൾ നിർണ്ണയിക്കുന്നത്.
പാഠപുസ്തകം പേജ് 162 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 58.
രക്തഗ്രൂപ്പുകളുടെ അടിസ്ഥാനം:
Answer:
ചുവന്ന രക്തകോശങ്ങളുടെ ഉപരിതലത്തിൽ കാണുന്ന A, B എന്നീ ആന്റിജനുകളാണ് രക്തഗ്രൂപ്പുകൾക്ക് അടിസ്ഥാനം.
Question 59.
ഓരോ രക്തഗ്രൂപ്പുകളിലുമുള്ള ആന്റിബോഡികൾ
Answer:
- A ഗ്രൂപ്പ് – ആന്റിബോഡി b
- B ഗ്രൂപ്പ് – ആന്റിബോഡി a
- AB ഗ്രൂപ്പ് ആന്റിബോഡികൾ ഇല്ല.
O ഗ്രൂപ്പ് ആന്റിബോഡികൾ a, b,
Question 60.
Rh ഘടകവും രക്തഗ്രൂപ്പുകളും:
Answer:
ചില വ്യക്തികളിൽ A, B എന്നീ ആന്റിജനുകളെ കൂടാതെ D ആന്റിജനും കാണപ്പെടാറുണ്ട്. D ആന്റിജൻ ഉണ്ടെങ്കിൽ രക്തഗ്രൂപ്പ് +ve ഉം ഇല്ലെങ്കിൽ -ve ഉം ആണ്. D ആന്റിജൻ ആദ്യമായി കണ്ടെത്തിയത് റീസസ് കുരങ്ങിൽ നിന്നായതി നാൽ ഇതിനെ റീസസ് ഘടകം (Rh ഘടകം) എന്ന് വിളിക്കുന്നു.
![]()
Question 61.
രക്തനിവേശനത്തിൽ രക്തഗ്രൂപ്പ് നിർണ്ണയിക്കേ ണ്ടതിന്റെ ആവശ്യകത:
Answer:
സ്വീകർത്താവിന്റെ രക്തത്തിൽ സ്വാഭാവികമായി ഇല്ലാത്ത ആന്റിജൻ ദാതാവിന്റെ രക്തം വഴി എത്തിയാൽ അതിനെതിരെ സ്വീകർത്താവിന്റെ പ്ലാസ്മയിലെ ആന്റിബോഡികൾ പ്രവർത്തിച്ച് രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. അതിനാൽ രക്തനിവേശനത്തിൽ രക്തഗ്രൂപ്പുകൾ നിർബന്ധമായും പരിഗണിക്കണം.
Question 62.
നിങ്ങളുടെ പ്രദേശത്ത് സസ്യരോഗഭീഷണിയുണ്ടോ? പ്രദേശത്തെ കർഷകരോടും കൃഷി ഓഫീസറോടും അഭിമുഖം നടത്തി രോഗങ്ങളെക്കുറിച്ചും അവലംബിച്ച് പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ഒരു പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിച്ചു.
Answer:
പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിക്കാൻ സഹായിക്കുന്ന ഒരു മാതൃക താഴെ നൽകുന്നു:
- ആമുഖം: നമ്മുടെ പ്രദേശത്തെ കാർഷിക വിളകളെ ബാധിക്കുന്ന പ്രധാന രോഗങ്ങളെക്കുറിച്ചും, അവ കർഷകരെ സാമ്പത്തികമായി എങ്ങനെ ബാധിക്കുന്നുവെന്നും, ഈ രോഗങ്ങളെ തടയാൻ കൃഷി വകുപ്പ് സ്വീകരിച്ചിട്ടുള്ള ശാസ്ത്രീയമായ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും പഠിക്കുക എന്നതായിരുന്നു ഈ പ്രൊജക്റ്റിന്റെ ലക്ഷ്യം. ഇതിനായി പ്രദേശത്തെ കൃഷിയിടങ്ങളും കൃഷി ഓഫീസും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
- കർഷകരുമായും കൃഷി ഓഫീസർമാരുമായും നടത്തിയ അഭിമുഖ ചോദ്യാവലി ഉൾപ്പെടുത്തുക.
- അഭിമുഖത്തിൽ നിന്നും മറ്റ് പഠനങ്ങളിൽ നിന്നും ഏറ്റവും ഭീഷണിയായ ഒരു രോഗത്തെക്കുറിച്ച് വിശദമായി പഠിച്ച് വിവരങ്ങൾ ചേർക്കുക.
- നിഗമനം: നമ്മുടെ പ്രദേശത്ത് നിലവിൽ നെല്ലിലെ ബൈറ്റ്, വാഴയുടെ കുറുനാമ്പ് തുടങ്ങിയ രോഗങ്ങൾ വലിയ ഭീഷണിയായി നിലനിൽക്കുന്നു. ഈ രോഗങ്ങളെ നിയന്ത്രിക്കാൻ കർഷകർ രാസവസ്തുക്കളെ ആശ്രയിക്കുന്നുണ്ടെങ്കിലും, കൃഷി വകുപ്പിന്റെ നിർദ്ദേശപ്രകാരം രോഗപ്രതിരോധശേഷിയുള്ള വിത്തുകൾ, ജൈവ കീടനാശിനികൾ, കൃത്യമായ ഇടവേളകളിലുള്ള പരിശോധന എന്നിവയിലൂന്നിയുള്ള സംയോജിത കീടനിയന്ത്രണം നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
Question 63.
ജന്തുക്കളെപ്പോലെ സസ്യങ്ങൾക്കും പ്രതിരോധ സംവിധാനം ഉണ്ടോ?
Answer:
ഉണ്ട്, സസ്യങ്ങൾക്ക് രോഗകാരികളിൽ നിന്ന് സംരക്ഷണം നേടാൻ ഒരു രോഗപ്രതിരോധ സംവിധാനമുണ്ട്, പക്ഷേ അത് മൃഗങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായ സഹജമായ പ്രതിരോധ സംവിധാനമാണ്. സസ്യങ്ങളിൽ പ്രത്യേക രോഗപ്രതിരോധ കോശങ്ങളുടെയും ഒരു ആർജിത രോഗപ്രതിരോധ സംവിധാനത്തിന്റെയും അഭാവമാണ് പ്രധാന വ്യത്യാസങ്ങൾ; പകരം, ആന്റിമൈക്രോബിയലുകൾ ഉത്പാദിപ്പിക്കുന്നതിനും കോശഭിത്തികളെ ശക്തിപ്പെടുത്തുന്നതിനും സസ്യങ്ങൾ കോശ ഉപരിതലത്തെയും ഇൻട്രാസെല്ലുലാർ രോഗപ്രതിരോധ റിസപ്റ്ററുകളെയും ആശ്രയിക്കുന്നു.
Class 10 Biology Chapter 5 Malayalam Medium – Extended Activities
Question 1.
ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരു രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കൂ.
Question 2.
നിങ്ങളുടെ പ്രദേശത്തെ സ്കൂൾ കുട്ടികളിലെ വാക്സിനേഷന്റെ അവസ്ഥ ഒരു സർവേ പ്രൊജക്ടിലൂടെ
കണ്ടെത്തി ബോധവൽക്കരണപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യു.
Answer:
വാക്സിനേഷന്റെ പ്രധാന്യത്തെക്കുറിച്ചു മനസിലാക്കിത്തരുന്ന ബോധവൽക്കരണ പരിപാടിയിൽ ഉൾപ്പെടുത്തേണ്ട സൂചനകൾ:
- വാക്സിനേഷന്റെ അടിസ്ഥാനപരമായ പ്രാധാന്യം
- വ്യക്തിഗതവും സാമൂഹികവുമായ നേട്ടങ്ങൾ
- സാധാരണ സംശയങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിക്കൽ
- ആധികാരിക ഉറവിടങ്ങളെക്കുറിച്ച് അവബോധം നൽകൽ
- വാക്സിനേഷൻ വഴി രോഗമുക്തി നേടിയവരുടെയോ അല്ലെങ്കിൽ രോഗബാധ ഒഴിവായതിന്റെയോ അനുഭവങ്ങൾ പങ്കുവെക്കാൻ അവസരം നൽകുക.
Question 3.
വീട്ടിലും സ്കൂളിലും കൊതുക് നിർമ്മാർജനം നടത്തുന്നതിനായി ഒരു കർമ്മപദ്ധതി തയ്യാറാക്കൂ. റിപ്പോർട്ട് സ്കൂളിലെയും പഞ്ചായത്തിലെയും ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കൂ.
Answer:
ഗൃഹങ്ങളിലും വിദ്യാലയങ്ങളിലും കൊതുകുകളെ നിർമ്മാർജനം ചെയ്യുന്നതിനായുള്ള ഒരു കർമ്മപദ്ധതി തയ്യാറാക്കുന്നതിനുള്ള ചില പ്രധാന സൂചനകളും നിർദ്ദേശങ്ങളും താഴെ നൽകുന്നു.
കർമ്മപദ്ധതിയുടെ ഘട്ടം 1: പ്രജനന കേന്ദ്രങ്ങൾ
കണ്ടെത്തലും ഇല്ലാതാക്കലും.
വീടുകളിൽ:
- വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ
- മലിനജലം
- കൂളറുകൾ / ഫ്രിഡ്ജിലെ ട്രേ
- ജലസംഭരണികൾ
വിദ്യാലയങ്ങളിൽ:
- കളിസ്ഥലം / പരിസരം
- ടാങ്കുകളും പൈപ്പുകളും
- പൂന്തോട്ടം / കൃഷി
കർമ്മപദ്ധതിയുടെ ഘട്ടം 2: പ്രതിരോധ മാർഗ്ഗങ്ങൾ
വീടുകളിലും വിദ്യാലയങ്ങളിലും:
- ജനലുകളിലും വാതിലുകളിലും കൊതുക് വലകൾ സ്ഥാപിക്കുക.
- കൊതുകുകടി ഏൽക്കാതിരിക്കാൻ കഴിയുമെങ്കിൽ, കൈകളും കാലുകളും മറയ്ക്കുന്ന നീളമുള്ള വസ്ത്രങ്ങൾ ധരിക്കാൻ കുട്ടികളെ പ്രോത്സാഹി പ്പിക്കുക.
- ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക. കർമ്മ പദ്ധതിയുടെ ഘട്ടം 3: ബോധവൽക്കര ണവും നിരീക്ഷണവും
വിദ്യാലയങ്ങളിൽ:
- പ്രചാരണ പരിപാടികൾ
- കുട്ടികളെ ഉൾപ്പെടുത്തി ഒരു കൊതുക് നിർമ്മാർജന നിരീക്ഷണ സ്ക്വാഡ്രൂ പീകരിക്കുക.
- ആഴ്ചതോറുമുള്ള ‘ഡ്രൈ സെ’
വീടുകളിൽ:
- കുടുംബ യോഗങ്ങൾ
- വീടിന്റെ ടെറസ്, മഴവെള്ളം പോകുന്ന പൈപ്പുകൾ, എയർകണ്ടീഷണർ ഡ്രയിനേജ് എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് പതിവായി ഉറപ്പാക്കുക.
![]()
Question 4.
നിങ്ങളുടെ പ്രദേശത്തെ സസ്യജന്തുരോഗങ്ങളെ ക്കുറിച്ച് കൃഷി ഓഫീസർ, മൃഗ ഡോക്ടർ, കർഷകർ എന്നിവരുമായി അഭിമുഖം നടത്തി ഒരു പ്രസന്റേഷൻ തയ്യാറാക്കി ക്ലാസിൽ അവതരി പ്പിക്കൂ.
Answer:
കൃഷി ഓഫീസറുമായി അഭിമുഖം നടത്താനുള്ള ചോദ്യങ്ങൾ:
- പ്രദേശത്തെ പ്രധാന കാർഷിക വിളകളും അവയെ പ്രധാനമായും ബാധിക്കുന്ന രോഗങ്ങളും ഏതൊ ക്കെയാണ്?
- ഈ വർഷം ഏറ്റവും കൂടുതൽ നാശനഷ്ടമു ണ്ടാക്കിയ സസ്യരോഗം ഏതായിരുന്നു? അതിന്റെ കാരണം എന്താണെന്നാണ് വിലയിരുത്തുന്നത്?
- രോഗങ്ങൾ നിയന്ത്രിക്കുന്നതിന് നിലവിൽ കൃഷിഭവൻ നൽകുന്ന സഹായങ്ങളും സബ്സിഡികളും എന്തൊക്കെയാണ്?
മൃഗഡോക്ടറുമായി അഭിമുഖം നടത്താനുള്ള ചോദ്യങ്ങൾ:
- താങ്കളുടെ പരിധിയിലുള്ള വളർത്തുമൃഗങ്ങളെ കന്നുകാലികൾ, കോഴി, ആട്, പന്നി) പ്രധാന മായും ബാധിക്കുന്ന രോഗങ്ങൾ ഏതൊക്കെ യാണ്?
- ജന്തുജന്യരോഗങ്ങൾ (മൃഗങ്ങളിൽ നിന്ന് മനുഷ്യ രിലേക്ക് പകരുന്ന പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? അവ തടയാൻ എന്ത് മുൻകരു തലുകളാണ് നൽകുന്നത്?
- ചികിത്സയ്ക്ക് ശേഷം രോഗം ആവർത്തിച്ച് ഉണ്ടാകാതിരിക്കാൻ മൃഗാശുപത്രി നൽകുന്ന ബോധവൽക്കരണ പരിപാടികൾ എന്തൊക്കെയാണ്?
കർഷകരുമായി അഭിമുഖം നടത്താനുള്ള ചോദ്യങ്ങൾ:
- താങ്കളുടെ കൃഷിയെയും കന്നുകാലികളെയും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന രോഗങ്ങൾ ഏതൊക്കെയാണ്?
- കൃഷിഭവനിൽ നിന്നോ അഗ്രികൾച്ചർ ഓഫീസറിൽ നിന്നോ ലഭിക്കുന്ന സഹായങ്ങളിൽ താങ്കൾ തൃപ്തനാണോ?
- ഈ പ്രദേശത്തെ സസ്യജന്തുരോഗ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി താങ്കൾക്ക് മുന്നോട്ട് വെക്കാനുള്ള രണ്ട് പ്രധാന നിർദ്ദേശ ങ്ങൾ എന്തൊക്കെയാണ്?
10th Class Biology Notes Pdf Malayalam Medium Chapter 5
Class 10 Biology Chapter 5 Notes Pdf Malayalam Medium
ഓർമ്മിക്കേണ്ട വസ്തുതകൾ
- ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ്ണ സുസ്ഥിതിയാണ് ആരോഗ്യം.
- നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് രോഗമുണ്ടാക്കാൻ കഴിയുന്ന രോഗാണുക്കൾ അടക്കമുള്ള എന്തിനേയും ആന്റിജനുകൾ (antigens) എന്ന് വിളിക്കാം. രോഗാണുക്കൾ, പരാഗരേണുക്കൾ, പൊടി, ചില ഭക്ഷ്യവസ്തുക്കൾ, രാസവസ്തുക്കൾ എന്നിവയെല്ലാം ആന്റിജനുകൾക്ക് ഉദാഹരണങ്ങളാണ്.
- രോഗാണു പ്രവേശനം തടയുന്നതിനും പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ കഴിവാണ് രോഗപ്രതിരോധ ശേഷി. ഇവ രണ്ടു തരത്തിലാണ്. സഹജ പ്രതിരോധവും ആർജിത പ്രതിരോധവും.
- വെളുത്ത രക്തകോശങ്ങൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയയാണ് ഫാഗോസൈറ്റോസിസ്.
- മുറിവോ, ചതവോ ഏറ്റഭാഗത്തേക്ക് രക്തപ്രവാഹം വർധിപ്പിച്ച് അണുബാധയെ നേരിടാനായി വെളുത്ത രക്തകോശങ്ങളെ എത്തിക്കുന്ന മാർഗമാണ് വിങ്ങൽ പ്രതികരണം.
- ശരീരത്തിന്റെ താപനില സാധാരണ പരിധിക്ക് മുകളിൽ (98.6°F അഥവാ 37°C) ഉയരുന്ന അവസ്ഥയാണ് um (Fever).
- ത്വക്കിൽ മുറിവുണ്ടാകുമ്പോൾ രക്തപ്രവാഹം തടയുന്നതോടൊപ്പം രോഗാണു പ്രവേശനവും തടയാനുള്ള ഒരു മാർഗമാണ് രക്തം കട്ടപിടിക്കൽ.
- ലിംഫോസൈറ്റുകളാണ് പ്രധാനമായും ആർജിത പ്രതിരോധം നടത്തുന്നത്. രണ്ട് തരത്തിലുള്ള ലിംഫോസൈറ്റുകൾ ഉണ്ട് T ലിംഫോസൈറ്റുകളും B ലിംഫോസൈറ്റുകളും
- വാക്സിനുകൾ ശരീരത്തിൽ ആന്റിജനുകളായി പ്രവർത്തിക്കുന്നു. ഇത് നമ്മുടെ പ്രതിരോധസംവിധാനത്തെ ഉത്തേജിപ്പിച്ച് രോഗകാരികൾക്കെതിരെ ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു.
- രോഗാണുവിന്റെ ആക്രമണം മുന്നിൽ കണ്ട് പ്രതിരോധ കോശങ്ങളെ സജ്ജമാക്കിവയ്ക്കാനുള്ള കൃത്രിമമാർഗമാണ് പ്രതിരോധവൽക്കരണം (Immunisation), ഇങ്ങനെ ആർജിച്ചെടുക്കുന്ന പ്രതിരോധശേഷിയെ കൃത്രിമപ്രതിരോധശേഷി (Artificial Immunity) എന്നു പറയുന്നു.
- ഒരാളുടെ ജീവിതകാലയളവിൽ ഉണ്ടാകുന്ന രോഗങ്ങളാണ് ആർജിത രോഗങ്ങൾ. ഇത് കൂടാതെ പാരമ്പര്യമായി ഉണ്ടാകുന്ന രോഗങ്ങളുമുണ്ട്. പരിസ്ഥിതി ഘടകങ്ങൾ, രോഗാണുക്കൾ, ജീവിതശൈലി തുടങ്ങിയവയെല്ലാം ഇത്തരം രോഗങ്ങൾക്ക് കാരണമാകാറുണ്ട്.
- പകരുന്ന മിക്ക രോഗങ്ങൾക്കും സൂക്ഷ്മജീവികളാണ് കാരണമാകുന്നത്. ഇത്തരം രോഗങ്ങൾ സാംക്രമിക രോഗങ്ങൾ (Contagious diseases) എന്നറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ, വിരകൾ എന്നിവ മൂലം ഇത്തരം രോഗങ്ങൾ പകരാം.
- ഒരു പകരാത്ത രോഗമാണ് കാൻസർ. അസാധാരണവും അനിയന്ത്രിതവുമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് ഇത്.
- ജനിതക തകരാറുകൾ കൊണ്ടുണ്ടാകുന്ന രോഗങ്ങളാണ് പാരമ്പര്യ രോഗങ്ങൾ. സിക്കിൾ സെൽ അനീമിയ, ഹീമോഫീലിയ എന്നിവ അത്തരം ചില രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.
- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതത് പ്രദേശത്തെ ജീവിതരീതി, സംസ്കാരം, ലഭ്യമായ പ്രകൃതിവിഭവങ്ങൾ എന്നിവയ്ക്കനുസൃതമായ ചികിത്സാ രീതികൾ രൂപപ്പെട്ടിട്ടുണ്ട്. ആയുർവേദം, യുനാനി എന്നിവയെല്ലാം ഇത്തരത്തിൽ രൂപം കൊണ്ട് പാരമ്പര്യ ചികിത്സാരീതികളാണ്.
- സൂക്ഷ്മജീവികളിൽ നിന്നുണ്ടാക്കുന്നതോ കൃത്രിമമായി ഉണ്ടാക്കുന്നതോ ആയതും ബാക്ടീരിയകൾ ക്കെതിരെ ഉപയോഗിക്കുന്നതും ആയ ഔഷധങ്ങളാണ് ആന്റിബയോട്ടിക്കുകൾ.
- ഒരു വ്യക്തിയിൽ നിന്നുള്ള രക്തം അല്ലെങ്കിൽ രക്തഘടകങ്ങൾ മറ്റൊരു വ്യക്തിയുടെ ശരീരത്തിലേക്ക് മാറ്റുന്ന പ്രക്രിയയാണ് രക്ത നിവേശനം. രക്തം നൽകുന്ന വ്യക്തിയെ രക്തദാതാവ് (Blood donor) എന്നും രക്തം സ്വീകരിക്കുന്ന വ്യക്തിയെ രക്തസ്വീകർത്താവ് എന്നും (Blood recipient) എന്നും വിളിക്കുന്നു.
- ജന്തുക്കളെയും സസ്യങ്ങളെയും ബാധിക്കുന്ന രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, കാരണങ്ങൾ, നിയന്ത്രണ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം ജീവശാസ്ത്രത്തിലെയും കൃഷി, വെറ്റിനറി ശാസ്ത്രങ്ങളിലെയും പ്രധാനപ്പെട്ട മേഖലകളാണ്.
ആമുഖം
ആരോഗ്യം
മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തും അനുഗ്രഹവുമാണ് ആരോഗ്യം, ലോകാരോഗ്യ സംഘടനയുടെ (WHO) നിർവ്വചനം അനുസരിച്ച്: ‘രോഗമോ വൈകല്യമോ ഇല്ലാത്ത അവസ്ഥ മാത്രമല്ല, സമ്പൂർണ്ണമായ ശാരീരിക, മാനസിക, സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം.’
സഹജ പ്രതിരോധവും ആർജിത പ്രതിരോധവും
ഒരു ജീവിയുടെ ശരീരത്തെ രോഗാണുക്കളിൽ നിന്നും മറ്റ് അന്യവസ്തുക്കളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സ്വാഭാവികമായ കഴിവിനെയാണ് പ്രതിരോധ ശേഷി (Immunity) എന്ന് പറയുന്നത്. മനുഷ്യന്റെയും മറ്റ് ജീവികളുടെയും പ്രതിരോധ സംവിധാനം പ്രധാനമായും രണ്ട് തരം പ്രതിരോധങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്:
- സഹജ പ്രതിരോധം (Innate Immunity): ഒരു വ്യക്തി ജനിക്കുമ്പോൾ തന്നെ അവനിൽ നിലനിൽക്കുന്ന, പൊതുവായതും വേർതിരിവില്ലാത്തതുമായ (Non-specific) പ്രതിരോധമാണിത്.
- ആർജിത പ്രതിരോധം (Acquired or Adaptive Immunity): ഒരു വ്യക്തിയുടെ ജീവിതകാലത്ത് രോഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ വാക്സിനേഷനിലൂടെയോ (Vaccination) നേടിയെടുക്കുന്ന പ്രതിരോധമാണിത്.
![]()
ആർജിത രോഗങ്ങൾ
ഒരു വ്യക്തി ജനിക്കുമ്പോൾ അവന് ഉണ്ടായിരുന്നതോ ജനിതകമായി കൈമാറി വന്നതോ അല്ലാത്ത, ജീവിതകാലയളവിൽ നേടിയെടുക്കുന്ന (Acquired) രോഗങ്ങളെയാണ് ആർജിത രോഗങ്ങൾ എന്ന് വിളിക്കുന്നത്. ആർജിത രോഗങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് പ്രധാനമായും പകരുന്ന രോഗങ്ങളെന്നും പകരാത്ത രോഗങ്ങളെന്നും രണ്ട് വിശാലമായ വിഭാഗങ്ങളായി തിരിക്കാം. ആധുനിക ആരോഗ്യ സംരക്ഷണത്തിൽ, ഈ ആർജിത രോഗങ്ങളുടെ വർദ്ധനവ് വലിയ വെല്ലുവിളിയാണ്. ഇവയെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലിയും രോഗപ്രതിരോധ നടപടികളും (വാക്സിനേഷൻ, ശുചിത്വം) അത്യാവശ്യമാണ്.
കാൻസർ
മനുഷ്യശരീരം കോടിക്കണക്കിന് കോശങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്. ഈ കോശങ്ങൾ ഒരു ചിട്ടയായ പ്രക്രിയയിലൂടെ വളരുകയും വിഭജിക്കുകയും, ആവശ്യമുള്ളപ്പോൾ നശിക്കുകയും ചെയ്യുന്നു. എന്നാൽ, ഈ സ്വാഭാവികമായ വളർച്ചാ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൻസർ. കാൻസറിന് ഒരൊറ്റ കാരണം പറയാൻ കഴിയില്ല. ജനിതക ഘടകങ്ങൾ, പുകവലി, മദ്യപാനം പോലുള്ള തെറ്റായ ജീവിതശൈലി, അൾട്രാവയലറ്റ് രശ്മികൾ, ചിലതരം വൈറസുകൾ (ഉദാഹരണത്തിന് HPV), പാരിസ്ഥിതിക വിഷവസ്തുക്കൾ തുടങ്ങിയ നിരവധി ഘടകങ്ങൾ കാൻസറിന് കാരണമാകാം.
പാരമ്പര്യ രോഗങ്ങൾ
ഒരു വ്യക്തിയുടെ മാതാപിതാക്കളിൽ നിന്നോ മുൻ തലമുറകളിൽ നിന്നോ ജനിതക ഘടകങ്ങൾ വഴി അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന രോഗങ്ങളെയാണ് പാരമ്പര്യ രോഗങ്ങൾ (Hereditary Diseases) എന്ന് വിളിക്കുന്നത്. ഇവ ജനിതക രോഗങ്ങൾ (Genetic Disorders) എന്ന വലിയ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയവ ഇത്തരം രോഗങ്ങൾക്കുദാഹരണങ്ങളാണ്.
ചികിത്സ
ചികിത്സ എന്നത്, ഒരു രോഗം, പരിക്ക്, അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നം എന്നിവയുടെ ഫലങ്ങൾ ലഘൂകരി ക്കുന്നതിനോ, ഇല്ലാതാക്കുന്നതിനോ, നിയന്ത്രിക്കുന്നതിനോ വേണ്ടി നടത്തുന്ന എല്ലാവിധ പ്രവർത്തനങ്ങളെയും സൂചിപ്പിക്കുന്നു. മനുഷ്യന്റെ ആരോഗ്യവും ക്ഷേമവും പുനഃസ്ഥാപിക്കുക, അല്ലെങ്കിൽ നിലനിർത്തുക എന്നതാണ് ചികിത്സയുടെ അടിസ്ഥാന ലക്ഷ്യം. ആധുനിക വൈദ്യശാസ്ത്രത്തിൽ വിവിധതരം ചികിത്സാ രീതികൾ നിലവിലുണ്ട്.
രക്തനിവേശനം
ഒരു രോഗിയുടെ ശരീരത്തിലേക്ക് രക്തമോ രക്തത്തിലെ ഘടകങ്ങളോ (Blood components) സിരകൾ വഴി കൈമാറ്റം ചെയ്യുന്ന ചികിത്സാ പ്രക്രിയയെയാണ് രക്തനിവേശനം (Blood Transfusion) എന്ന് പറയുന്നത്. ജീവൻ രക്ഷിക്കാനായി ലോകമെമ്പാടും പതിവായി ഉപയോഗിക്കുന്ന ഒരു ചികിത്സാരീതിയാണിത്. രക്തനിവേശനം എന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രക്രിയയാണ്. കാരണം, ദാതാവിന്റെ രക്തവും സ്വീകർത്താവിന്റെ രക്തവും തമ്മിലുള്ള രക്തഗ്രൂപ്പ് (Blood Group), Rh ഘടകം എന്നിവയിലെ പൊരുത്തക്കേടുകൾ ഗുരുതരമായ പ്രതിപ്രവർത്തനങ്ങൾക്ക് കാരണമായേക്കാം. അതിനാൽ, രക്തം നൽകുന്നതിന് മുൻപ് ക്രോസ് മാച്ചിംഗ് (Crossmatching) പോലുള്ള കൃത്യമായ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്.
ജന്തുരോഗങ്ങളും സസ്യരോഗങ്ങളും
ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനും, ആഹാര ലഭ്യതയ്ക്കും, സാമ്പത്തിക ഭദ്രതയ്ക്കും ഭീഷണിയാകുന്ന, ജീവികളിലെ അസാധാരണമായ അവസ്ഥകളെയാണ് രോഗങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ജന്തുക്കളെയും സസ്യങ്ങളെയും ബാധിക്കുന്ന രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, കാരണങ്ങൾ, നിയന്ത്രണ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം ജീവശാസ്ത്രത്തിലെയും കൃഷി, വെറ്റിനറി ശാസ്ത്രങ്ങളിലെയും പ്രധാനപ്പെട്ട മേഖലകളാണ്.
ആരോഗ്യം
- ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ്ണ സുസ്ഥിതിയാണ് ആരോഗ്യം. രോഗമില്ലാത്ത അവസ്ഥയോ വൈകല്യമില്ലാത്ത അവസ്ഥയോ എന്നത് മാത്രമല്ല അതിനർഥം.
- ആരോഗ്യത്തെ അപകടപ്പെടുത്തുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ് ലഹരിയുടെ ഉപയോഗം.
- ലഹരിവസ്തുക്കളെ കൂടാതെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റ് ഘടകങ്ങൾ:
- രോഗാണുക്കൾ
- പോഷകാഹാരക്കുറവ്
- പാരിസ്ഥിതിക ഘടകങ്ങൾ (മലിനീകരണം, രാസവസ്തുക്കൾ)
- തെറ്റായ ഭക്ഷണരീതി
- വ്യായാമക്കുറവ്
- മാനസിക സമ്മർദ്ദം
- ഇത്തരം ഘടകങ്ങൾ മൂലം ശരീരത്തിന്റെ സുസ്ഥിതിക്കുണ്ടാകുന്ന ഏത് വ്യതിയാനത്തെയും രോഗം എന്ന് പറയുന്നു.
- നമുക്ക് ചുറ്റുമുള്ള രോഗാണുക്കൾ മൂലം പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നു. അവ പല തരത്തിൽ നമ്മുടെ ശരീരത്തിനകത്തേക്ക് പ്രവേശിക്കും.
ആന്റിജനുകൾ
- നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് രോഗമുണ്ടാക്കാൻ കഴിയുന്ന രോഗാണുക്കൾ അടക്കമുള്ള എന്തിനേയും ആന്റിജനുകൾ (antigens) എന്ന് വിളിക്കാം.
- രോഗാണുക്കൾ, പരാഗരേണുക്കൾ, പൊടി, ചില ഭക്ഷ്യവസ്തുക്കൾ, രാസവസ്തുക്കൾ എന്നിവയെല്ലാം ആന്റിജനുകൾക്ക് ഉദാഹരണങ്ങളാണ്.
രോഗപ്രതിരോധ ശേഷി
രോഗാണു പ്രവേശനം തടയുന്നതിനും പ്രവേശിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ കഴിവാണ് രോഗപ്രതിരോധ ശേഷി. ഇവയിൽ ചിലത് ജന്മനാ ലഭിക്കുന്നതും ചിലത് ആർജിതവുമാണ്.

![]()
സഹജ പ്രതിരോധം
- ജന്മനാ ശരീരത്തിൽ നിലനിൽക്കുന്ന സ്വാഭാവിക പ്രതിരോധ സംവിധാനമാണ് സഹജ പ്രതിരോധം (Innate immunity).
- സഹജ പ്രതിരോധത്തിൽ ആന്റിജനുകൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വിവിധ മാർഗങ്ങൾ ഉണ്ട്. ഇവയെ പൊതുവായി പ്രാഥമികതല പ്രതിരോധം (Primary level immunity) എന്ന് പറയുന്നു.
- പ്രാഥമികതല പ്രതിരോധത്തെ ഭേദിച്ച് രോഗാണുക്കൾ ശരീരത്തിലെത്തിയാൽ അവയെ പ്രതിരോധിക്കു ന്നതിനുള്ള സഹജ പ്രതിരോധ സംവിധാനമാണ് ദ്വിതീയതല പ്രതിരോധം (secondary level immunity).
- ശരീരത്തിൽ പ്രവേശിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നതിനുള്ള പ്രതിരോധസംവിധാനങ്ങളുടെ ഏകോപിതമായ പ്രവർത്തനമാണ് ഇതിലുൾപ്പെടുന്നത്.
- ദ്വിതീയതല പ്രതിരോധത്തിൽ പങ്കെടുക്കുന്നത് പ്രധാനമായും വെളുത്ത രക്തകോശങ്ങളാണ്.
- സഹജ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം തന്നെ രോഗകാരികളുടെ ഇനമോ പ്രവർത്തനരീതിയോ പരിഗണിക്കാതെയുള്ളതാണ്. അതിനാൽ ഇവയെ പൊതുവായ പ്രതിരോധം (Non specific Immunity) എന്നു പറയുന്നു.

ഫാഗോസൈറ്റോസിസ് (Phagocytosis)

- വെളുത്ത രക്തകോശങ്ങൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയയാണ് ഫാഗോസൈറ്റോസിസ് (Phagocytosis).
- ഫാഗോസൈറ്റോസിസിൽ ഏർപ്പെടുന്ന രക്തകോശങ്ങളാണ് ഫാഗോസൈറ്റുകൾ.
- വെളുത്ത രക്ത കോശങ്ങളായ ന്യൂട്രോഫിൽ, മോണോസൈറ്റ് എന്നിവ ഫാഗോസൈറ്റുകളാണ്.
വിങ്ങൽ പ്രതികരണം (Inflammatory Response)

- മുറിവോ, ചതവോ ഏറ്റഭാഗത്തേക്ക് രക്തപ്രവാഹം വർധിപ്പിച്ച് അണുബാധയെ നേരിടാനായി വെളുത്ത രക്തകോശങ്ങളെ എത്തിക്കുന്ന മാർഗമാണ് വിങ്ങൽ പ്രതികരണം.
- മുറിവേറ്റ ഭാഗത്തെ കോശങ്ങൾ ഹിസ്റ്റമിനും മറ്റ് രാസവസ്തുക്കളും പുറത്തുവിടുന്നു. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുന്നു. രക്തപ്രവാഹം വർധിച്ച വെളുത്ത രക്തകോശങ്ങളായ മോണോ സൈറ്റുകളും ന്യൂട്രോഫില്ലുകളും ആ ഭാഗത്തേക്ക് എത്തുന്നു ഇവ രോഗകാരികളെ വിഴുങ്ങി നശി പ്പിക്കുന്നു.
![]()
പനി (Fever)
- ശരീരത്തിന്റെ താപനില സാധാരണ പരിധിക്ക് മുകളിൽ (98.6°F അഥവാ 37°C) ഉയരുന്ന അവസ്ഥയാണ് പനി (Fever).
- അണുബാധയോ വീക്കമോ ഉണ്ടാകുമ്പോൾ, ശരീരത്തിലെ വെളുത്ത രക്തകോശങ്ങൾ പൈറോജൻസ് എന്ന രാസവസ്തുക്കൾ പുറത്തുവിടും. ഇവയാണ് താപനില ഉയർത്താൻ തലച്ചോറിന് നിർദേശം നൽകുന്നത്.
- പനി ഒരുതരം പ്രതിരോധ സംവിധാനമാണ്.
- ഉയർന്ന താപനില ഫാഗോസൈറ്റുകൾ രോഗാണുക്കളെ കൂടുതൽ വേഗത്തിൽ വിഴുങ്ങി നശിപ്പിക്കാനും രോഗാണുക്കളുടെ വളർച്ചയെ തടയാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
- ശരീരം രോഗത്തിനെതിരെ പോരാടുന്നു എന്നതിന്റെ സൂചനയാണിത്. അണുബാധ മാറുമ്പോൾ താപനില സാധാരണ നിലയിലാകും.
രക്തം കട്ടപിടിക്കൽ (Clotting of blood)

- ത്വക്കിൽ മുറിവുണ്ടാകുമ്പോൾ രക്തപ്രവാഹം തടയുന്നതോടൊപ്പം രോഗാണുപ്രവേശനവും തടയാനുള്ള ഒരു മാർഗമാണ് രക്തം കട്ടപിടിക്കൽ.
- മുറിവുണ്ടാകുമ്പോൾ, ആ സ്ഥാനത്തെ പ്ലേറ്റ്ലറ്റുകളും പരിക്കേറ്റ് കലകളും ത്രോംബോപ്ലാസ്റ്റിൻ എന്ന എൻസൈമിനെ ഉൽപാദിപ്പിക്കുന്നു.
- ഇത് രക്തപ്ലാസ്മയിലെ പ്രോത്രോംബിൻ എന്ന പ്രോട്ടീനെ ത്രോംബിൻ ആക്കി മാറ്റുന്നു.
- ത്രോംബിൻ ഫൈബ്രിനോജെൻ എന്ന നിഷ്ക്രിയ പ്രോട്ടീനെ ഫൈബ്രിൻ ആക്കി മാറ്റുന്നു.
- ഫൈബ്രിൻ നാരുകൾ ഉണ്ടാക്കുന്ന വലക്കണ്ണികളിൽ ചുവന്ന രക്താണുക്കൾ അകപ്പെടുകയും രക്തക്കട്ട രൂപപ്പെടുകയും ചെയ്യുന്നു. മുറിവ് ഉണങ്ങുന്നതുവരെ ഇത് കൂടുതൽ രക്തനഷ്ടം തടയുന്നു.
മുറിവുണങ്ങൽ (Wound healing)
- മുറിവിൽ രക്തം കട്ടപിടിക്കുകയും വിങ്ങലുണ്ടാവുകയും ചെയ്യുന്നതോടെ മുറിവിൽ പുതിയ കലകൾ രൂപപ്പെട്ട് മുറിവുണങ്ങുന്നു.
- നഷ്ടപ്പെട്ട കലകൾക്കു പകരമായി യോജകകല കൊണ്ട് മുറിവുണങ്ങിയാൽ മുറിവടയാളം നിലനിൽക്കും.
ആർജിത പ്രതിരോധം
- ജനനശേഷം വികസിക്കുന്ന പ്രതിരോധമാണ് ആർജിത പ്രതിരോധം.
- ഇത് ശരീരത്തിൽ പ്രവേശിക്കുന്ന ആന്റിജനുകളെ (രോഗാണുക്കൾ പോലുള്ളവ) പ്രത്യേകം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നു എന്നതിനാൽ ഇതിനെ പ്രത്യേക പ്രതിരോധം (Specific Immunity) എന്നും പറയുന്നു.
- ലിംഫോസൈറ്റുകളാണ് പ്രധാനമായും ഈ പ്രതിരോധം നടത്തുന്നത്. രണ്ട് തരത്തിലുള്ള ലിംഫോസൈറ്റുകൾ ഉണ്ട് T ലിംഫോസൈറ്റുകളും B ലിംഫോസൈറ്റുകളും.
| T ലിംഫോസൈറ്റുകൾ | B ലിംഫോസൈറ്റുകൾ |
| അസ്ഥിമജ്ജയിൽ രൂപപ്പെട്ട് തൈമസ് ഗ്രന്ഥി യിൽ പാകപ്പെടുന്നു. രോഗബാധിത കോശ ങ്ങളെയും കാൻസർ കോശങ്ങളെയും തിരി ച്ചറിഞ്ഞ് നശിപ്പിക്കുന്നു. | രൂപപ്പെടുന്നതും പാകപ്പെടുന്നതും അസ്ഥി മജ്ജയിൽ. ആന്റിജനുകൾക്ക് എതിരെ പ്രവർത്തിക്കുന്ന പ്രോട്ടീനുകളായ ആന്റി ബോഡികളെ ഉൽപാദിപ്പിക്കുന്നു. |
വാക്സിനുകൾ (Vaccines)
- ഡിഫ്തീരിയ, ടെറ്റനസ് തുടങ്ങിയ മാരകരോഗങ്ങളിൽ സ്വാഭാവിക പ്രതിരോധമാർഗങ്ങൾ രൂപപ്പെട്ട് പ്രവർത്തനക്ഷമമാകുമ്പോഴേക്കും രോഗാണുക്കൾ പെരുകി മരണം വരെ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.
- ഇത്തരം സന്ദർഭങ്ങളിൽ കൃത്രിമമായ പ്രതിരോധ മാർഗങ്ങളെ ആശ്രയിക്കേണ്ടിവരും. അതിനായി ഉപയോഗിക്കുന്ന വസ്തുക്കളാണ് വാക്സിനുകൾ (Vaccines).
- വാക്സിനുകൾ ശരീരത്തിൽ ആന്റിജനുകളായി പ്രവർത്തിക്കുന്നു. ഇത് നമ്മുടെ പ്രതിരോധസംവിധാനത്തെ ഉത്തേജിപ്പിച്ച് രോഗകാരികൾക്കെതിരെ ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു.
- ഈ ആന്റിബോഡികൾ പിന്നീട് ശരീരത്തിൽ നിലനിൽക്കുകയും രോഗങ്ങളിൽ നിന്ന് ദീർഘകാലത്തേക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു.
- കൃത്യമായ ഡോസുകൾ സ്വീകരിക്കുന്നതിലൂടെ വർഷങ്ങളോളം അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒരു രോഗത്തിൽ നിന്ന് സംരക്ഷണം ലഭിക്കാൻ വാക്സിനുകൾ സഹായിക്കുന്നു.
- MMR, OPV, HPV, കോവിഡ് 19 വാക്സിൻ എന്നിങ്ങനെ പല വാക്സിനുകൾ ലഭ്യമാണ്.
- രോഗാണുവിന്റെ ആക്രമണം മുന്നിൽ കണ്ട് പ്രതിരോധ കോശങ്ങളെ സജ്ജമാക്കിവയ്ക്കാനുള്ള കൃത്രിമമാർഗമാണ് പ്രതിരോധവൽക്കരണം (Immunisation). ഇങ്ങനെ ആർജിച്ചെടുക്കുന്ന പ്രതിരോധശേഷിയെ കൃത്രിമപ്രതിരോധശേഷി (Artificial Immunity) എന്നു പറയുന്നു.
ആർജിത രോഗങ്ങൾ (Acquired Diseases)

- പ്രതിരോധവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറ്, ജനിതക തകരാറ്, അനാരോഗ്യകരമായ ജീവിതശൈലി, രോഗാണുക്കളുടെ ആധിക്യം മുതലായവയെല്ലാം ശരീരത്തിന്റെ സുസ്ഥിതി തകരാറിലാക്കുകയും രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
- ഒരാളുടെ ജീവിതകാലയളവിൽ ഉണ്ടാ കുന്ന രോഗങ്ങളാണ് ആർജിത രോഗ ങ്ങൾ. ഇത് കൂടാതെ പാരമ്പര്യമായി ഉണ്ടാകുന്ന രോഗങ്ങളുമുണ്ട്.
- പരിസ്ഥിതി ഘടകങ്ങൾ, രോഗാണു ക്കൾ, ജീവിതശൈലി തുടങ്ങിയവയെല്ലാം ഇത്തരം രോഗങ്ങൾക്ക് കാരണമാകാറുണ്ട്.
- രോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരു ന്നവയും പകരാത്തവയും ഉണ്ട്.
- പകരുന്ന മിക്ക രോഗങ്ങൾക്കും സൂക്ഷ്മജീവികളാണ് കാരണമാകു
ഇത്തരം രോഗങ്ങൾ സാംക മിക രോഗങ്ങൾ (Contagious diseases) എന്നറിയപ്പെടുന്നു.
ബാക്ടീരിയ

- ശരീരത്തിൽ പ്രവേശിച്ച് പെരുകുമ്പോൾ പുറത്ത് വിടുന്ന ടോക്സിനുകൾ (Toxins) അതിഥേയ കലകളെ നശിപ്പിക്കുകയും ശരീരപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
- ചിലത് കോശസ്തരത്തെ തകർക്കുന്ന എൻസൈമുകളുൽപാദിപ്പിച്ച് കോശത്തെ നശിപ്പിക്കുന്നു.
- ക്ഷയം (Tuberculosis), എലിപ്പനി (Leptospirosis) തുടങ്ങിയവ ബാക്ടീരിയ പരത്തുന്ന രോഗങ്ങളാണ്.

വൈറസ്

- വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആതിഥേയ കോശങ്ങളുടെ ജനിതക സംവിധാനം ഉപയോഗിച്ച് പെരുകുന്നു. അങ്ങനെ കോശങ്ങളെ നശിപ്പിച്ച് രോഗമുണ്ടാക്കുന്നു.
- എയ്ഡ്സ്, നിപ്പാ എന്നിവ വൈറസ് മൂലം പകരുന്ന രോഗങ്ങൾക്കു ദാഹരണമാണ്.
a) എയ്ഡ്സ്
- രോഗകാരി ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV)
- T ലിംഫോസൈറ്റുകളെയാണ് ബാധിക്കുന്നത്.
- വൈറസ് ലിംഫോസൈറ്റുകളെ ആക്രമിക്കുകയും ജനിതക സംവിധാനം ഉപയോഗിച്ച് പെരുകി അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം ശരീരത്തിന് രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് കുറയുകയും, ക്രമേണ എയ്ഡ്സ് എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.
- ലക്ഷണങ്ങൾ: പ്രാരംഭലക്ഷണങ്ങൾ മറ്റ് വൈറസ് രോഗങ്ങളുടേതിന് സമാനമാണങ്കിലും രോഗ പ്രതിരോധ ശേഷി കുറയുമ്പോൾ ന്യൂമോണിയ, ക്ഷയം, ചിലയിനം കാൻസർ തുടങ്ങിയ വിവിധ മാരകരോഗങ്ങൾ ബാധിക്കാം.
- പകരുന്ന വിധം: എച്ച്ഐവി ബാധിതരുമായുള്ള ലൈംഗികബന്ധത്തിലൂടെ, HIV വിമുക്തമല്ലാത്ത സൂചികളും സിറിഞ്ചുകളും പങ്കുവയ്ക്കുന്നതിലൂടെ, HIV അടങ്ങിയ രക്തമോ അവയവമോ സ്വീകരിക്കുന്നതിലൂടെ, HIV ബാധിതയായ അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക്.
- ചികിത്സ: എയ്ഡ്സ് പൂർണ്ണമായി ഭേദമാക്കാൻ നിലവിൽ മരുന്നുകളില്ല. എന്നാൽ, ആന്റി റിട്രോവൈറൽ തെറാപ്പി (ART) വഴി വൈറസിന്റെ പെരുകൽ നിയന്ത്രിക്കാനും രോഗിയുടെ പ്രതിരോധ ശേഷി നിലനിർത്താനും സാധിക്കും.
b) നിപ്പ്
- രോഗകാരി. നിപ്പ് വൈറസ് (Nipah virus NiV),
- ലക്ഷണങ്ങൾ: പനി, തലവേദന, പേശീവേദന, ചുമ, ഛർദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുമ്പോൾ സ്ഥലകാലബോധമില്ലായ്മ, അപസ്മാരം, ബോധക്ഷയം എന്നിവ ഉണ്ടാകാം.
- പകരുന്ന വിധം:

- ചികിത്സ: രോഗലക്ഷണങ്ങളും സങ്കീർണ്ണതകളും കുറയ്ക്കാനുള്ള ചികിൽസ (supportive care) മാത്രമേയുള്ളു. ആന്റി വൈറൽ മരുന്നുകളോ വാക്സിനോ നിലവിലില്ല.
ഫംഗസ്
- ഫംഗസുകളും മനുഷ്യരിൽ പലതരം രോഗങ്ങൾക്ക് കാരണമാകാറുണ്ട്.
- ഇവ ചർമ്മത്തിലും നഖങ്ങളിലും നേരിട്ട് അണുബാധയുണ്ടാക്കുകയോ വിഷവസ്തുക്കൾ ഉൽപാദിപ്പിക്കുകയോ ചെയ്താണ് രോഗങ്ങൾ സൃഷ്ടിക്കുന്നത്.
- റിങ് വേം, കാൻഡിഡിയാസിസ് മുതലായവ ഫംഗസ് രോഗങ്ങൾക്കുദാഹരണമാണ്.

| രോഗം | ബാധിക്കുന്ന വിധം | ലക്ഷണം |
| റിങ് വേം | രോഗം ബാധിച്ചവരിലൂടെയും സ്പർശനത്തിലൂടെയും മലിനമായ വസ്തുക്കളിലൂടെയും മൃഗങ്ങളിൽ നിന്നും. | വൃത്താകൃതിയിലുള്ള ചുവന്ന പാടുകൾ, ചൊറിച്ചിൽ. |
| കാൻഡിഡിയാസിസ് | നേരിട്ടുള്ള സമ്പർക്കം, വസ്ത്രങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ, ലൈംഗികബന്ധം വഴി. | വായിൽ വെളുത്ത പാടുകൾ, ചൊറിച്ചിൽ, ബാധിച്ചയിടത്ത് ചുവന്ന, ചൊറിച്ചിലുണ്ടാക്കുന്ന പാടുകൾ, നിറംമങ്ങിയ കട്ടിയുള്ള നഖങ്ങൾ. |
പ്രോട്ടോസോവ

![]()
- ഏകകോശ യുക്കാരിയോട്ടുകളാണ് പ്രോട്ടോസോവകൾ.
- ചില പ്രോട്ടോസോവകൾ ചുവന്ന രക്തകോശങ്ങളെ ആക്രമിക്കുകയും അവയ്ക്കുള്ളിൽ പെരുകുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
- ചിലത് ശരീരപ്രവർത്തനങ്ങളെ ബാധിക്കുന്ന ദോഷകരമായ വസ്തുക്കളും പുറത്തുവിടുന്നു.
- മലേറിയ (മലമ്പനി) പ്രോട്ടോസോവ പരത്തുന്ന ഒരു രോഗമാണ്.
- പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയാണ് മലമ്പനിയുടെ രോഗകാരി.
- അനോഫിലിസ് പെൺകൊതുകുകളാണ് ഈ രോഗാണുവിനെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തിക്കുന്നത്.
- ലക്ഷണങ്ങൾ; ഇടവിട്ടുള്ള പനി, കുളിരും വിറയലും, തലവേദന, ഛർദി, പേശീവേദന, ശരീരവേദന, ക്ഷീണം
- ചികിത്സ: ആന്റി മലേറിയൽ മരുന്നുകളാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
വിരകൾ
- വിരകളും രോഗങ്ങൾ ഉണ്ടാക്കുന്നു.
- അത്തരം ഒരു രോഗത്തിന് ഉദാഹരണമാണ് മന്ത് (Filariasis).
- ഫൈലേറിയൽ വിരകൾ ലിംഫ് വാഹികളിൽ തങ്ങിനിന്ന്, ലിംഫിന്റെ സാധാരണ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാലാണ് മന്ത് രോഗം ഉണ്ടാകുന്നത്.
- ക്യൂലക്സ് പെൺകൊതുകുകളാണ് ഈ രോഗാണുക്കളെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തിക്കുന്നത്.
- കൊതുക് കടിക്കുമ്പോൾ, വിരകളുടെ ലാർവകൾ രക്തത്തിൽ പ്രവേശിച്ച് വളരുകയും ലിംഫ് വാഹികളിൽ എത്തി അവിടെ തങ്ങിനിൽക്കുകയും ചെയ്യുന്നു.
- തൽഫലമായി, ലിംഫ് ദ്രവം കെട്ടിനിന്ന് കാലക്രമേണ കാലുകൾ, കൈകൾ, ജനനേന്ദ്രിയങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങൾ അമിതമായി വീങ്ങി വലുതാകുന്നു.

കാൻസർ (Cancer)
- പകരാത്ത ഒരു രോഗമാണ് കാൻസർ,
- അസാധാരണവും അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് കാൻസർ.
- കോശവിഭജനപ്രകിയയിലെ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുന്നതോടെയാണ് സാധാരണകോശങ്ങൾ കാൻസർ കോശങ്ങളായി മാറുന്നത്.
- കാൻസർ കോശങ്ങൾ രക്തത്തിലൂടെയും ലിംഫിലൂടെയുമാണ് മറ്റുഭാഗങ്ങളിലേക്ക് പടരുന്നത്.

- ജനിതകമാറ്റങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ, വൈറസ് ബാധ, ജീവിത ശൈലി ചികിത്സാമാർഗങ്ങൾ എന്നിവയാണ് കാൻസറിന്റെ കാരണങ്ങൾ.
- ശസ്ത്രക്രിയ, കീമോതെറാപ്പി, വികിരണ ചികിത്സ, ഇമ്മ്യൂണോതെറാപ്പി, ടാർഗറ്റഡ് തെറാപ്പി, ഹോർമോൺ തെറാപ്പി തുടങ്ങിയവയാണ് ചികിത്സാ മാർഗങ്ങൾ.
പാരമ്പര്യ രോഗങ്ങൾ (Hereditary diseases)
- ജനിതക തകരാറുകൾ കൊണ്ടുണ്ടാകുന്ന രോഗങ്ങളാണ് പാരമ്പര്യ രോഗങ്ങൾ.
- സിക്കിൾ സെൽ അനീമിയ, ഹീമോഫീലിയ എന്നിവ അത്തരം ചില രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.
| പാരമ്പര്യ രോഗങ്ങൾ | സിക്കിൾ സെൽ അനീമിയ | ഹീമോഫീലിയ |
| കാരണം | ഹീമോഗ്ലോബിൻ ഉൽപാദനത്തെ നിയന്ത്രിക്കുന്ന ജീനിന്റെ തകരാറ് | രക്തം കട്ടപിടിക്കാനുള്ള പ്രോട്ടീനുകളുടെ ഉൽപാദനത്തെ നിയന്ത്രിക്കുന്ന ജീനിന്റെ തകരാറ്. |
| ബാധിക്കുന്ന വിധം | ചുവന്ന രക്തകോശങ്ങൾ അരിവാൾ ആകൃതിയിൽ ആകുന്നു. ചുവന്ന രക്തകോശങ്ങളുടെ ഓക്സിജൻ വാഹകശേഷി കുറയുന്നു. രൂപമാറ്റം വന്ന ചുവന്ന രക്തകോശങ്ങൾ ലോമികകളിൽ തങ്ങിനിന്ന് രക്ത പ്രവാഹം തടയും. | • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനിന്റെ അഭാവം. • ചെറിയ മുറിവുകളിൽ നിന്നു പോലും അമിത രക്തസ്രാവം. |
രൂപമാറ്റം വന്ന ചുവന്ന രക്തകോശങ്ങൾ![]() |
![]() |
ചികിത്സ (Treatment)
- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതത് പ്രദേശത്തെ ജീവിതരീതി, സംസ്കാരം, ലഭ്യമായ പ്രകൃതിവിഭവങ്ങൾ എന്നിവയ്ക്കനുസൃതമായ ചികിത്സാ രീതികൾ രൂപപ്പെട്ടിട്ടുണ്ട്.
- ആയുർവേദം, യുനാനി എന്നിവയെല്ലാം ഇത്തരത്തിൽ രൂപംകൊണ്ട് പാരമ്പര്യ ചികിത്സാരീതികളാണ്.
ആയുർവേദം
- ഇന്ത്യയിൽ ഉദയം ചെയ്ത ലോകപ്രശസ്തമായ ചികിത്സാ രീതിയാണ് ആയുർവേദം.
- ആഹാരക്രമം, ഹെർബൽ മരുന്നുകൾ, വ്യായാമരീതികൾ എന്നിവ ഉപയോഗിച്ച് ശരീരത്തിലെ വ്യവസ്ഥകളുടെ സന്തുലനം ഇതിൽ ലക്ഷ്യമാക്കുന്നു.
- ആയുർവേദത്തിൽ സസ്യജന്തു ജന്യമായ വസ്തുക്കൾ ഔഷധങ്ങളായി ഉപയോഗിക്കുന്നു.
- ചരകൻ ആണ് ആയൂർവേദ ചികിത്സാരീതിയുടെ പിതാവ്.
ഹോമിയോപ്പതി
- ജർമ്മൻ ഡോക്ടറായിരുന്ന സാമുവൽ ഹനിമാന്റെ മുന്നോട്ടുവച്ച ചികിത്സാരീതിയാണ് ഹോമിയോപ്പതി.
- ആരോഗ്യമുള്ള ഒരാളിൽ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്ന പ്രകൃതിദ്രവ്യങ്ങളുടെ നേർപ്പിച്ച മാത്രകൾ ഉപയോഗിച്ച് രോഗത്തെ പ്രതിരോധിക്കുന്ന ചികിത്സാരീതിയാണിത്.
ആധുനിക വൈദ്യശാസ്ത്രം
- ആധുനിക വൈദ്യശാസ്ത്രത്തിന് അടിത്തറ പാകിയത് ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞനായ ഹിപ്പോക്രാറ്റസ് ആയിരുന്നു.
- രോഗങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെ തിരുത്തി രോഗകാരികൾ, രോഗനിർണ്ണയം, മരുന്നുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചികിത്സാരീതിയാണിത്.

ഔഷധങ്ങൾ
- രോഗനിർണ്ണയത്തെത്തുടർന്ന് ചികിത്സയ്ക്കായി വിവിധ ഔഷധങ്ങൾ ഉപയോഗിക്കുന്നു.
- ഇവ സസ്യങ്ങളിൽ നിന്നോ ജന്തുക്കളിൽ നിന്നോ സൂക്ഷ്മജീവികളിൽ നിന്നോ ഉണ്ടാക്കുന്നവയോ കൃത്രിമ മായി നിർമ്മിക്കുന്നവയോ ആകാം.
ആന്റിബയോട്ടിക്കുകൾ
- സൂക്ഷ്മജീവികളിൽ നിന്നുണ്ടാക്കുന്നതോ കൃത്രിമമായി ഉണ്ടാക്കുന്നതോ ആയതും ബാക്ടീരിയകൾ ക്കെതിരെ ഉപയോഗിക്കുന്നതും ആയ ഔഷധങ്ങൾ ആണ്ആ ന്റിബയോട്ടിക്കുകൾ.
- ഇവ ബാക്ടീരിയ രോഗങ്ങൾക്കെതിരായി ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ ഔഷധങ്ങളാണെങ്കിലും അവയുടെ അശാസ്ത്രീയവും അമിതവുമായ ഉപയോഗം പല പാർശ്വഫലങ്ങളും ഉണ്ടാക്കുന്നു.
- അവയിൽ ചില പാർശ്വഫലങ്ങളാണ്.
- ദഹനവ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾ – വയറിളക്കം, ഛർദി
- വയറുവേദന
- അലർജി
- കരൾ, വൃക്ക തകരാറുകൾ
- കുടലിലെ ഉപകാരികളായ ബാക്ടീരിയകളുടെ നാശം
- ആന്റിബയോട്ടിക്കുകൾക്കെതിരായ പ്രതിരോധം (ആന്റിബയോട്ടിക് റെസിസ്റ്റൻസ്).
- ബാക്ടീരിയകൾക്ക് ആന്റിബയോട്ടിക്കുകൾക്കെതിരായ പ്രതിരോധ ശേഷി ഉണ്ടാകുന്നു എന്നത് ഗുരുതരമായ പ്രശ്നമാണ്. ഇത് ചികിത്സ സങ്കീർണമാക്കുന്നു.
- ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുക.
| ♦ വൈറസുകൾക്കെതിരായി – ആന്റിവൈറൽ മരുന്നുകൾ ♦ ഫംഗസുകൾക്കെതിരായി – ആന്റിഫംഗൽ മരുന്നുകൾ ♦ പ്രോട്ടോസോവകൾക്കെതിരായി – ആന്റി പ്രോട്ടോസോവൽ മരുന്നുകൾ ♦ വിരകൾക്കെതിരായി ആന്റിഹെൽമിന്ത് മരുന്നുകൾ ♦ പനി കുറക്കാനായി ആന്റിപൈറെറ്റിക് മരുന്നുകൾ |
അലക്സാണ്ടർ ഫ്ളെമിങും പെൻസിലിനും
സ്കോട്ടിഷ് ബാക്ടീരിയോളജിസ്റ്റായ അലക്സാണ്ടർ ഫ്ലെമിങ് 1928ൽ ആകസ്മികമായി പെൻസിലിൻ കണ്ടെത്തി. സ്റ്റാഫിലോകോക്കസ് ബാക്ടീരിയ അടങ്ങിയ ടിഡിഷിൽ “പെനിസിലിയം നൊട്ടാറ്റം എന്ന ഫംഗസ് വളർന്നപ്പോൾ, അത് ബാക്ടീരിയകളെ നശിപ്പിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. മനുഷ്യകോശങ്ങളെ നശിപ്പിക്കാതെ ബാക്ടീരിയകളെ കൊല്ലുന്ന ലോകത്തിലെ ആദ്യത്ത ആന്റിബയോട്ടിക്കായിരുന്നു ഇത്. ഫ്ലെമിങ്ങിന് പെൻസിലിൻ ശുദ്ധീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഒരു ദശാബ്ദത്തിനുശേഷം ഹോർഡ് ഫ്ലോറിയും എർണസ്റ്റ് ബോറിസ് ചെയ്തും ചേർന്ന് അത് ശുദ്ധീകരിക്കുകയും രണ്ടാം ലോകമഹായുദ്ധകാലത്ത് വലിയ തോതിൽ ഉൽപാദിപ്പിക്കുകയും ചെയ്തു. ഈ കണ്ടെത്തൽ വൈദ്യശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ചു. 1945ൽ ഫ്ലെമിങ്ങിനും, ഫ്ലോറിക്കും, ചെയ്തിനും ഇതിന് നോബൽ സമ്മാനം ലഭിച്ചു. ഇത് ആന്റിബയോട്ടിക് യുഗത്തിന് തുടക്കംകുറിച്ചു.
രകതനിവേശം (Blood Transfusion)
- ഒരു വ്യക്തിയിൽ നിന്നുള്ള രക്തം അല്ലെങ്കിൽ രക്തഘടകങ്ങൾ മറ്റൊരു വ്യക്തിയുടെ ശരീരത്തിലേക്ക് മാറ്റുന്ന പ്രക്രിയയാണ് രക്ത നിവേശനം.
- രക്തം നൽകുന്ന വ്യക്തിയെ രക്തദാതാവ് (Blood donor) എന്നും രക്തം സ്വീകരിക്കുന്ന വ്യക്തിയെ രക്തസ്വീകർത്താവ് എന്നും (Blood recipient) എന്നും വിളിക്കുന്നു.
- ചുവന്ന രക്തകോശങ്ങളുടെ ഉപരിതലത്തിൽ കാണുന്ന A, B എന്നീ ആന്റിജനുകളാണ് രക്തഗ്രൂപ്പുകൾക്ക് അടിസ്ഥാനം.
- രക്തത്തിലുള്ള ആന്റിജൻ ഏതാണോ അതാണ് ആ വ്യക്തിയുടെ രക്തഗ്രൂപ്പ്.
- രക്തപ്ലാസ്മയിലുള്ള ആന്റിബോഡികൾക്കും രക്തനിവേശനത്തിൽ പ്രാധാന്യമുണ്ട്.
- ചില വ്യക്തികളിൽ A, B എന്നീ ആന്റിജനുകളെക്കൂടാതെ D ആന്റിജനും കാണപ്പെടാറുണ്ട്.
- D ആന്റിജൻ ഉണ്ടെങ്കിൽ രക്തഗ്രൂപ്പ് +ve ഉം ഇല്ലെങ്കിൽ -ve ഉം ആണ്.
- D ആന്റിജൻ ആദ്യമായി കണ്ടെത്തിയത് റീസസ് കുരങ്ങിൽ നിന്നായതിനാൽ ഇതിനെ റീസസ് ഘടകം (Rh ഘടകം) എന്ന് വിളിക്കുന്നു.
- സ്വീകർത്താവിന്റെ രക്തത്തിൽ സ്വാഭാവികമായി ഇല്ലാത്ത ആന്റിജൻ ദാതാവിന്റെ രക്തം വഴി എത്തിയാൽ അതിനെതിരെ സ്വീകർത്താവിന്റെ പ്ലാസ്മയിലെ ആന്റിബോഡികൾ പ്രവർത്തിച്ച് രക്തം കട്ട പിടിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. അതിനാൽ രക്തനിവേശനത്തിൽ രക്തഗ്രൂപ്പുകൾ നിർബന്ധമായും പരിഗണിക്കണം.
![]()
ജന്തുരോഗങ്ങളും സസ്വരോഗങ്ങളും
ജന്തുരോഗങ്ങൾ
| രോഗം | രോഗകാരി | ബാധിക്കുന്നത് | പ്രതിരോധം |
| കുളമ്പ് രോഗം | വൈറസ് | കന്നുകാലികൾ (പശു, എരുമ etc.) | വാക്സിൻ |
| ആന്ത്രാക്സ് | ബാക്ടീരിയ | കന്നുകാലികൾ | വാക്സിൻ |
| അകിട് വീക്കം | ബാക്ടീരിയ | കന്നുകാലികൾ | വാക്സിൻ |
| കോഴി വസന്ത | രോഗകാരി | കോഴി, താറാവ് | വാക്സിൻ |
സസ്യരോഗങ്ങൾ
| രോഗം | രോഗകാരി | ലക്ഷണങ്ങൾ |
| വഴുതനയുടെ വാട്ടം | ബാക്ടീരിയ | ഇളം ഇലകൾ പെട്ടെന്ന് വാടിപ്പോകുന്നു. ക്രമേണ ഇലകൾ മഞ്ഞനിറമാകും, വളർച്ച മുരടിക്കുകയും ശാഖകൾ കുറയുകയും ചെയ്യും. |
| നെല്ലിന്റെ ബ്ലൈറ്റ് രോഗം | ബാക്ടീരിയ | ഇലകളിൽ വട്ടത്തിലുള്ള മഞ്ഞപുള്ളിക്കുത്തുകൾ, നെന്മണികളിൽ പുള്ളിക്കുത്തുകൾ |
| വാഴയുടെ കുറുനാമ്പ് രോഗം | വൈറസ് | ഇലകൾ നീളവും, വീതിയും കുറഞ്ഞ്, കുറുകി കുത്തനെ ഉയർന്ന് നിൽക്കുന്നു, വളർച്ച മുരടിക്കുന്നു. |
| മരച്ചീനിയിലെ മൊസൈക്ക് രോഗം | വൈറസ് | പ്രാരംഭ ഘട്ടത്തിൽ ഇലകളിൽ ഇളം മഞ്ഞ നിറമുള്ള പാടുകൾ ഉണ്ടാകുന്നു. ഇവ ക്രമേണ വെള്ളനിറമാകുന്നു. ചെടിയുടെ വളർച്ച മുരടിക്കുകയും കിഴങ്ങിന്റെ വലുപ്പം കുറയുകയും ചെയ്യുന്നു. |
| തെങ്ങിന്റെ കൂമ്പ് ചീയൽ | ഫംഗസ് | ഇളം ഇലകൾ മഞ്ഞനിറമാകുന്നു, കൂമ്പ് വാടി താഴേക്ക് വീഴുന്നു. |
| കുരുമുളകിന്റെ ദ്രുതവാട്ടം | ഫംഗസ് | ഇലകളിലും തണ്ടുകളിലും നനഞ്ഞ പാടുകൾ. ഇലകൾ കൊഴിയുകയും ചെടി പെട്ടെന്ന് വാടുകയും ചെയ്യുന്നു. |
സസ്യങ്ങളിലെ പ്രതിരോധം
- സസ്യങ്ങളിലെ ദൃഢമായ കോശഭിത്തി, പുറം തൊലി, ഇലകളിലും തണ്ടുകളിലുമുള്ള മെഴുക് ആവരണം മുതലായവ രോഗാണു പ്രവേശനം തടയുന്നു.
- ആന്റിമൈക്രോബിയൽ പദാർഥങ്ങൾ രോഗാണുക്കളെ കൊല്ലുകയോ അവയുടെ വളർച്ച തടയുകയോ ചെയ്യുന്നു.
- എൻസൈമുകൾ രോഗാണുക്കളുടെ കോശഭിത്തി വിഘടിപ്പിക്കുന്നു.
- രോഗാണുബാധയേറ്റ ഭാഗത്തെ കോശങ്ങൾ സ്വയം നശിച്ച് രോഗം പടരുന്നത് തടയുന്നു.
- സസ്യത്തിന്റെ ഒരു ഭാഗം ആക്രമിക്കപ്പെടുമ്പോൾ, കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്ക് രോഗ ബാധയെക്കുറിച്ച് സൂചന നൽകുന്നു.
- കോശഭിത്തി മറികടന്ന് രോഗാണുക്കൾ പ്രവേശിച്ചാൽ രോഗാണുവ്യാപനം തടയുന്നതിന് കാലോസ് എന്ന പോളിസാക്കറൈഡ് ഉണ്ട്.

