Reviewing solved Kerala SSLC Biology Model Question Papers Set 2 Malayalam Medium helps in understanding answer patterns.
Biology Class 10 Kerala Syllabus Model Question Paper Set 2 Malayalam Medium
സമയം: 1½ മണിക്കൂർ
സ്കോർ : 40
നിർദ്ദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
- നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 1.
ചുവടെ നടക്കുന്ന പ്രവർത്തനങ്ങളിൽ ന്യൂക്ലിയസ്സിൽ നടക്കുന്ന പ്രവർത്തനം ഏത്
(a) tRNA നിശ്ചിത അമിനോ ആസിഡുകളെ റൈബോസോമിലെത്തിക്കുന്നു.
(b) mRNA രൂപപ്പെടുന്നു.
(c) അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പ്രോട്ടീനുകളെ നിർമ്മിക്കുന്നു.
Answer:
(b) mRNA രൂപപ്പെടുന്നു.
Question 2.
തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി കണ്ടെത്തി എഴുതുക
| (A) ഹ്രസ്വദൃഷ്ടി | (i) കണ്ണിലെ ലെൻസ് അതാര്യമാകുന്നു |
| (B) തിമിരം | (ii) വിറ്റാമിൻ A യുടെ ദീർഘകാല കുറവ് |
| (C) നിശാന്ധത | (iii) നേത്രഗോളം വലുതാകുന്നു |
| (D) സിറോഫ്താൽമിയ | (iv) | വിറ്റാമിൻ A യുടെ കുറവ് |
(a) A: i, B: ii, C: iii, D: iv
(b) A: iii, B: i, C: iv, D: ii
(c) A: iii, B: iv, C: ii, D: i
(d) A: iv, B: i, C: iii, D: ii
Answer:
(b) A: iii, B: i, C: iv, D: ii
![]()
Question 3.
CRISPR – എന്നാൽ എന്ത്?
Answer:
CRISPR എന്നത് വളരെ കൃത്യതയോടെ DNA എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ആധുനിക സാങ്കേതികവിദ്യയാണ്
Question 4.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക. മറ്റുള്ളവയുടെ പൊതുവായ സവിശേഷതകൾ എഴുതുക.
കുരങ്ങ്, ഒറാങ്ങ് ഉട്ടാൻ, ചിമ്പാൻസി, മനുഷ്യൻ
Answer:
കുരങ്ങ് മറ്റുള്ളവയുടെ പൊതുവായ സവിശേഷത. മറ്റുള്ളവ ഹോമിനോയിഡിയ എന്ന വിഭാഗത്തിൽ പ്പെട്ടവയാണ്
5 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 2 സ്കോർ വീതം. (7 × 2 = 14)
Question 5.
A. മനുഷ്യനിലെ ക്രോമസോമുകളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴുതുക.
(a) 22 സ്വരൂപ ക്രോമസോമുകളാണ് മനുഷ്യരിലുള്ളത്.
(b) മനുഷ്യനിൽ 46 ക്രോമസോമുകളുണ്ട്.
(c) ലിംഗനിർണയ ക്രോമസോമുകൾ രണ്ടുതരമുണ്ട്.
(d) പുരുഷൻമാരിൽ രണ്ട് X ക്രോമസോമുകളും സ്ത്രീകളിൽ ഒരു X ക്രോമസോമും ഒരു Y ക്രോമ സോമുമാണുള്ളത്.
(e) സ്ത്രീയുടെ ജനിതകഘടന 44 + XX ആണ്.
(f) പുരുഷന്റെ ജനിതകഘടന 44 + XY ആണ്.
Answer:
(b), (c), (e), (f)
OR
B. ഉയരം എന്ന സ്വഭാവസവിശേഷത പരിഗണിച്ച് നടത്തിയ വർഗസങ്കരണ പരീക്ഷണം ചിത്രീകരണത്തിൽ നൽകിയിരിക്കുന്നു. ഈ ചിത്രീകരണം നിരീക്ഷിച്ച് താഴെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

(a) പ്രകടഗുണവും ഗുപ്തഗുണവും എഴുതുക.
Answer:
പ്രകടഗുണം- ഉയരം കൂടിയത്
ഗുപ്ത ഗുണം ഉയരം കുറഞ്ഞത്
(b) ഈ വർഗസങ്കരണ പരീക്ഷണത്തിൽ നിന്ന് മെൻഡൽ എത്തിച്ചേർന്ന നിഗമനങ്ങൾ എന്തൊക്കെയാണ്?
Answer:
ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് രണ്ട് ഘടകങ്ങൾ ചേർന്നാണ്. ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കുമ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങളിൽ വിപരീത ഗുണങ്ങളിൽ ഒന്നുമാത്രം പ്രകടമാവുകയും മറ്റേത് മറഞ്ഞിരിക്കുകയും ചെയ്യും. ഒന്നാം തലമുറയിൽ പ്രത്യക്ഷപ്പെട്ട ഗുണത്തെ പ്രകടഗുണം (Dominant trait) എന്നും മറഞ്ഞിരുന്നതിനെ ഗുപ്തഗുണം (Recessive trait) എന്നും പറയുന്നു
Question 6.
കാരണം എഴുതുക. സസ്യങ്ങളിലെ പുഷ്പിക്കൽ.
Answer:
കാണ്ഡത്തിന്റെ അഗ്രത്തുള്ള പൂർണ്ണമായും വിരിഞ്ഞ ഇലകളിലാണ് ഫൈറ്റോക്രോം ഉൽപാദിപ്പിക്ക പ്പെടുന്നത്. ഈ ഇലകൾ ഫൈറ്റോക്രോമിന്റെ സഹായത്താൽ ദിനരാത്രങ്ങളുടെ ദൈർഘ്യം തിരിച്ചറിയു കയും പൂവിടാനുള്ള ഉദ്ദീപനം കാണ്ഡത്തിലെ അഗ്രമെരിസ്റ്റത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതിന നുസരിച്ച് പൂക്കളുടെ ഉൽപാദനത്തെ നിയന്ത്രിക്കുന്ന ജീനുകൾ ഉദ്ദീപിക്കപ്പെടുന്നു.
![]()
Question 7.
ഒരു രോഗത്തിനെതിരായ ബോധവൽക്കരണ നോട്ടീസിന്റെ ഒരു ഭാഗം താഴെ കൊടുത്തിരിക്കുന്നു. അത് നിരീക്ഷിച്ച്, തന്നിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
മുൻകരുതലുകൾ:

a) ഈ രോഗം ഏതെന്ന് തിരിച്ചറിഞ്ഞ് അതിന്റെ പേരെഴുതുക.
Answer:
എയ്ഡ്സ്
b) അണുവിമുക്തമാക്കാത്ത ഇൻജക്ഷൻ സൂചി യിലൂടെ ഈ രോഗം പകരുന്നതെങ്ങനെ?
Answer:
ശരീരദ്രവങ്ങളിലൂടെ HIV പകരുന്നു.
Question 8.
ചിത്രം നിരീക്ഷിച്ച് താഴെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

(a) ചിത്രത്തിൽ സൂചിപ്പിക്കുന്ന വെളുത്ത രക്ത കോശം ഏത്?
Answer:
ന്യൂട്രോഫിൽ
(b) ഈ വെളുത്ത രക്ത കോശത്തിന്റെ ധർമം എന്ത്?
Answer:
ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുന്നു, രോഗാണുക്കൾക്കെതിരെ രാസവസ്തുക്കളെ ഉൽപാദിപ്പി ക്കുന്നു.
Question 9.
പത്രവാർത്ത പരിശോധിച്ച് ചോദ്യങ്ങൾക്കു ഉത്തരം നൽകുക
| വെടിക്കെട്ടപകടത്തിൽ കാണാതായവരെ തിരിച്ചറിയാൻ ലഭിച്ച ശരീരാവശിഷ്ടങ്ങൾ DNA പരിശോധ നയ്ക്ക് വിധേയമാക്കി. |
(a) ഈ വാർത്തയിൽ പരാമർശിക്കുന്ന പരിശോ ധനയ്ക്കു പറയുന്ന പേരെന്ത് ?
Answer:
DNA ഫിംഗർ പ്രിന്റിംഗ്
(b) എങ്ങനെയാണ് ശരീരഭാഗങ്ങളിൽ നിന്നും വ്യക്തികളെ തിരിച്ചറിയാനാവുക?
Answer:
സംഭവസ്ഥലത്തുനിന്നും ലഭിച്ച ശരീര ഭാഗങ്ങളിലെ DNA സംശയിക്കപ്പെടുന്നവരുടെ ഏറ്റവും അടുത്ത ബന്ധുക്കളുടേതുമായി താരതമ്യം ചെയ്താണ് ഓരോരുത്തരെയും തിരിച്ചറിയാൻ ശ്രമിക്കുന്നത്.
Question 10.
റീകോമ്പിനന്റ് DNA ടെക്നോളജിയുമായി ബന്ധപ്പെട്ട ചില പദങ്ങൾ താഴെ നൽകുന്നു. ഉചിതമായ ഉദാഹരണങ്ങളോടെ ഓരോന്നും വിശദീകരിക്കുക.
(a) ജനിതക പശ
Answer:
ജനിതക പശ രണ്ട് DNA ഭാഗങ്ങളെ തമ്മിൽ യോജിപ്പിക്കാൻ ഉപയോഗിക്കുന്ന എൻസൈമാണ് ഇത്. ഉദാഹരണം: ലിഗേസ്
(b) വാഹകർ
Answer:
വാഹകർ ജീനുകളെ ഒരു ആതിഥേയ കോശത്തിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്നവയാണിവ. ഉദാഹരണം: പ്ലാസിഡുകൾ – ഇവ ബാക്ടീരിയകളിലെ വൃത്താകൃതിയിലുള്ള DNA ആണ്. ചില വൈറസുകളും ജീൻ വാഹകരായി ഉപയോഗിക്കാറുണ്ട്.
Question 11.
A. ലോഗോ നിരീക്ഷിച്ച് താഴെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

(a) ലോഗോ തിരിച്ചറിയുക.
Answer:
ഹ്യൂമൻ ജീനോം പ്രോജക്റ്റ്
(b) ഈ ശാസ്ത്ര സംരംഭത്തിന്റെ ലക്ഷ്യം എന്താണ്?
Answer:
മനുഷ്യന്റെ ജീനോമിലുള്ള വിവരങ്ങൾ പൂർണ്ണമായി മനസ്സിലാക്കുക എന്നതാണ് ഈ ശാസ്ത്ര സംരംഭത്തിന്റെ ലക്ഷ്യം.
അല്ലെങ്കിൽ
B. ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ കണ്ടെത്തലുകൾ എന്തൊക്കെയാണ്?
Answer:
മനുഷ്യന്റെ ജീനോമിലെ 300 കോടി ബേസ് ജോടികളുടെ കൃത്യമായ ക്രമം. 20,000 മുതൽ 25,000 വരെ ജീനുകളാണ് മനുഷ്യരിലുള്ളത്. മനുഷ്യജീനോമിന്റെ ഏകദേശം 1-2% മാത്രമാണ് പ്രവർത്തനക്ഷമമായ ജീനുകൾ. ബാക്കിയുള്ള വലിയ ഭാഗം ‘ജങ്ക് DNA’ എന്ന് അറിയപ്പെടുന്നു, അതിന്റെ യഥാർഥ ധർമ്മങ്ങളെക്കുറിച്ച് പഠനങ്ങൾ നടന്നുവരുന്നു.
![]()
12 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 3 സ്കോർ വീതം. (6 × 3 = 18)
Question 12.
ചിത്രം നിരീക്ഷിച്ച് താഴെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

(a) രോഗം തിരിച്ചറിയുക.
Answer:
സിക്കിൾ സെൽ അനീമിയ
(b) ഈ രോഗത്തിന്റെ കാരണം എന്താണ്?
Answer:
ഹീമോഗ്ലോബിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനിനുണ്ടാകുന്ന വൈകല്യം
(c) രൂപമാറ്റം സംഭവിച്ച ചുവന്ന രക്താണുക്കൾ ശരീരത്തെ എങ്ങനെ ബാധിക്കുന്നു?
Answer:
ചുവന്ന രക്താണുക്കൾ അരിവാളിന്റെ ആകൃതിയിലേക്ക് (Sickle-shaped) മാറുന്നു. ഇവയുടെ ഓക്
സിജൻ വഹിക്കാനുള്ള ശേഷി കുറയുന്നു. രൂപമാറ്റം സംഭവിച്ച ഈ കോശങ്ങൾ രക്തലോമികകകളിൽ കുടുങ്ങി, രക്തയോട്ടം തടസ്സപ്പെടുത്തുന്നു.
Question 13.
ചിത്രീകരണം നിരീക്ഷിച്ച് താഴെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

(a) A, B, C, D എന്നിങ്ങനെ അടയാളപ്പെടുത്തിയ ഭാഗങ്ങൾ തിരിച്ചറിയുക.
Answer:
A- ഹിസ്റ്റോൺ പ്രോട്ടീൻ B – ഹിസ്റ്റോൺ ഒാമർ C – ന്യൂക്ലിയോസോം D- സെൻട്രോമിയർ
(b) B എന്ന് അടയാളപ്പെടുത്തിയ ഭാഗം എങ്ങനെയാണ് രൂപപ്പെടുന്നത്?
Answer:
DNA യും ഹിസ്റ്റോൺ പ്രോട്ടീനുകളുമാണ് ഒരു ക്രോമസോമിന്റെ പ്രാഥമിക ഘടകങ്ങൾ.എട്ട് ഹിസ്റ്റോൺ പ്രോട്ടീനുകൾ ഒരുമിച്ച് ചേർന്നാണ് ഹിസ്റ്റോൺ ഒാമർ രൂപപ്പെടുന്നത്.
Question 14.
A. ചുവടെ തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

(a) A, B എന്നിവ തിരിച്ചറിഞ്ഞെഴുതുക?
Answer:
A – റോഡ് കോശങ്ങൾ
B – കോൺ കോശങ്ങൾ
(b) A ൽ കാണപ്പെടുന്ന വർണ്ണവസ്തു ഏത്?
Answer:
റൊഡോപ്സിൻ
(c) B മായി ബന്ധപ്പെട്ട ഒരു നേത്രവൈകല്യം ഏത് ?
Answer:
വർണാന്ധത
OR
B. “മരണശേഷം എന്റെ കണ്ണുകൾ ആരു വേണമെങ്കിലും എടുത്തോട്ടെ.” ഗുരുതരമായ അപകടത്തെത്തു ടർന്ന് ആശുപത്രിയിൽ പ്രവേശി പ്പിക്കപ്പെട്ട രാജുവിന്റെ വാക്കുകളാണിത്.
(a) ഈ പ്രസ്താവനയോട് നിങ്ങൾ എങ്ങനെ പ്രതി കരിക്കും?
Answer:
രാജു ഒരു ദയാലുവും മഹാനുമാണ്. എന്തെന്നാൽ നേത്രദാനം മഹാദാനമാണ്. അത് മറ്റൊരു മനു ഷ്യന്റെ ജീവിതത്തിന്റെ അന്ധകാരത്തെ ഇല്ലാതാക്കുന്നു.
(b) മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നത് പ്രയാസകരമാണോ?
Answer:
അല്ല. കണ്ണുകൾ 6 മണിക്കൂറിനുള്ളിൽ ശസ്ത്ര ക്രിയവഴി രോഗിയിലേക്ക് മാറ്റിവയ്ക്കാം.
(c) ജീവിച്ചിരിക്കുമ്പോൾ അവയവദാനം സാധ്യമാണോ?
Answer:
മറ്റു അവയവങ്ങളായ വൃക്കകൾ, കരൾ എന്നിവയും ദാനം ചെയ്യാം.
![]()
Question 15.
രോഗങ്ങൾ സംബന്ധിച്ച് നൽകിയിരിക്കുന്ന ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

a) (i) പൂരിപ്പിക്കുക.
Answer:
(i) വൈറസ് രോഗങ്ങൾ.
b) (ii), (iii) എന്നിവ തന്നിരിക്കുന്ന രോഗങ്ങളിൽ നിന്നും ഉചിതമായവ തിരഞ്ഞെടുത്ത് പൂർത്തിയാക്കുക.
Answer:
(ii) മൊസൈക് രോഗം,
(iii) ഹെപ്പറ്റൈറ്റിസ്.
Question 16.
സ്കൂൾ സയൻസ് ക്ലബ്ബ് അമീബിക് മസ്തിഷ്കജ്വരം എന്ന രോഗം പടരുന്നത് തടയുന്നതിനായി ഒരു പോസ്റ്റർ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നു. ആ പോസ്റ്ററിൽ ഉൾപ്പെടുത്താവുന്ന ആശയങ്ങൾ താഴെ നൽകുന്നു. (സൂചന : രോഗകാരി, രോഗകാരി ശരീരത്തിൽ പ്രവേശിക്കുന്ന വിധം, പ്രതിരോധം)
Answer:
രോഗകാരി – നെഗ്ലേരിയ ഫൗലെറി എന്ന അമീബ
കെട്ടിക്കിടക്കുന്നതും ചൂടുള്ളതുമായ ശുദ്ധജലത്തിലാണ് രോഗകാരി പ്രധാനമായും കാണപ്പെടുന്നത്. മലിനമായ വെള്ളം മൂക്കിലെത്തുമ്പോൾ അവിടെനിന്ന് രോഗാണുക്കൾ തലച്ചോറിലേക്ക് കടക്കുകയും അണുബാധയുണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ, കെട്ടിക്കിടക്കുന്നതും ശുദ്ധമല്ലാത്തതുമായ ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കി ഈ രോഗം വരുന്നത് തടയാം.
Question 17.
(A) “എന്തുകൊണ്ടാണ് എല്ലാ ദിവസവും അതിരാവിലെ കോഴി കൂവുന്നത് എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.” ശാരീരിക പ്രവർത്തനങ്ങളുടെ താളത്തെക്കുറിച്ചുള്ള ഒരു ക്ലാസ് റൂം ചർച്ചയ്ക്കിടെ അനു പറഞ്ഞു.
(a) ഇത്തരം പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ ഏതാണ്?
Answer:
മെലാടോണിൻ
(b) ഈ ഹോർമോൺ സ്രവിക്കുന്ന ഗ്രന്ഥി ഏതാണ്?
Answer:
പീനിയൽ ഗ്രന്ഥി
(c) ഇത്തരം പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ എഴുതുക.
Answer:
ജീവിത താളം നിയന്ത്രിക്കുന്നു, ഉറക്കം, ഉണരൽ എന്നിവയുമായി ബന്ധപ്പെട്ട ദൈനംദിന താളം. നിശ്ചിത പ്രത്യുൽപാദന കാലയളവുകളുള്ള ജീവികളുടെ പ്രത്യുൽപാദന പ്രവർത്തനങ്ങളെ നിയന്ത്രി ക്കുന്നു.
അല്ലെങ്കിൽ
B. (a) അന്തഃസ്രാവി വ്യവസ്ഥയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകുന്നു.
(i) ഹോർമോണുകൾ അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങളാണ്.
(ii) ഹോർമോണുകൾ ലിംഫ് വഴി സംവഹനം ചെയ്യപ്പെടുന്നു.
(iii) ഹോർമോണുകൾ രക്തത്തിലൂടെ സംവഹനം ചെയ്യപ്പെടുന്നു.
(iv) അന്തഃസ്രാവി ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന എല്ലാ ഹോർമോണുകളും പ്രോട്ടീനുകളാണ്. ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
Answer:
(i), (iii)
(b) ഒരു പ്രത്യേക ഹോർമോൺ ഒരു പ്രത്യേക കോശത്തിലേക്ക് പ്രവേശിക്കുന്നില്ല എന്ന് സങ്കൽപ്പിക്കുക. അതിനുള്ള കാരണം എന്തായിരിക്കാം? രണ്ട് അനുമാനങ്ങൾ എഴുതുക
Answer:
ആ കോശത്തിൽ ആ ഹോർമോണിനായുള്ള ഗ്രാഹികൾ ഇല്ലായിരിക്കാം. ഹോർമോണിന്റെ രാസഘടനയിൽ മാറ്റം വന്നിരിക്കാം, അതിനാൽ അവയ്ക്ക് ഗ്രാഹികളുമായി ബന്ധപ്പെടാൻ കഴിയുന്നില്ല.
18-മത്തെ ചോദ്യത്തിന് ഉത്തരമെഴുതുക. 4 കോർ (1 × 4 = 4)
Question 18.
A. ചിത്രം പകർത്തിവരച്ച്, താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

a) തന്നിട്ടുള്ള ധർമ്മങ്ങൾ നിർവഹിക്കുന്ന ഭാഗങ്ങൾ തിരിച്ചറിഞ്ഞ്, ചിത്രത്തിൽ പേരെ ഴുതി അടയാളപ്പെടുത്തുക.
i) ശരീരത്തിന്റെ തുലനനില നിലനിർത്തുന്നതിന് സഹായിക്കുന്ന ഭാഗം
ii) ഹൃദയ സ്പന്ദനത്തെ നിയന്ത്രിക്കുന്ന ഭാഗം
iii) ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം
Answer:
i) സെറിബല്ലം
ii) മെഡുല ഒബ്ലോംഗേറ്റ
iii) സെറിബ്രം
![]()
b) തിരിച്ചറിഞ്ഞ ഈ മൂന്നു ഭാഗങ്ങളുടെയും മറ്റൊരു ധർമ്മം വീതം എഴുതുക.
Answer:
സെറിബല്ലം- പേശീപ്രവർത്തനങ്ങളുടെ ഏകോപനംവഴി ശരീരം തുലനനില പാലിക്കൽ, മെഡുല ഒബ്ലോംഗേറ്റ്-ശ്വസനം, ഹൃദയ സ്പന്ദനം മുതലായ അനൈഛിക പ്രവർത്തനങ്ങളുടെ നിയന്ത്രണം, സെറിബ്രം-ഇന്ദ്രിയാനുഭവങ്ങൾ, ബുദ്ധി, ചിന്ത, ഓർമ്മ, ഭാവന, ഐച്ഛിക ചലനങ്ങൾ.
OR
B. ചിത്രം പകർത്തിവരച്ച് താഴെ പറയുന്ന ഭാഗങ്ങളുടെ പേരെഴുതി അടയാളപ്പെടുത്തുക.
a) അസറ്റൈൽ കൊളിൻ സ്രവിക്കുന്ന ഭാഗം.
b) തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.
c) കോശശരീരത്തിൽ നിന്ന് ആവേഗങ്ങളെ പുറത്തേയ്ക്ക് സംവഹിക്കുന്ന ഭാഗം.
Answer:
സിനാപ്റ്റിക് നോബ്
ഡെൻഡറ്റ്
ആക്സോൺ
