Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium

Reviewing solved Kerala SSLC Biology Model Question Papers Set 3 Malayalam Medium helps in understanding answer patterns.

Biology Class 10 Kerala Syllabus Model Question Paper Set 3 Malayalam Medium

സമയം: 1½ മണിക്കൂർ
സ്കോർ : 40

നിർദ്ദേശങ്ങൾ:

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
  • ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (4 × 1 = 4)

Question 1.
സൂക്ഷ്മജീവികൾ മൂലം ഉണ്ടാകുന്നതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമായ രോഗങ്ങ ളെയാണ് സാംക്രമികരോഗങ്ങൾ (Communicable Diseases) എന്ന് പറയുന്നത്.
താഴെ പറയുന്നവയിൽ സാംക്രമിക രോഗങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
1. ഡെങ്കിപ്പനി
2. ചിക്കുൻഗുനിയ
3. ടൈഫോയ്ഡ്
4. മലമ്പനി
5. പ്രമേഹം

A. 1, 2, 3 എന്നിവ മാത്രം
B. 1, 2, 3, 4, 5 എന്നിവയെല്ലാം
C. 1, 2, 3, 4 എന്നിവ മാത്രം
D. 2, 4 എന്നിവ മാത്രം
Answer:
C. 1, 2, 3, 4 എന്നിവ മാത്രം

Question 2.
ശരിയായി ചേരുംപടി ചേർത്ത ജോഡി കണ്ടെത്തുക.

A) ഹൈപ്പോതലാമസ് i) സന്ദേശങ്ങൾ മാറ്റം ചെയ്യുന്ന കേന്ദ്രം
B) തലാമസ് ii) ഓർമ്മയുടെ കേന്ദ്രം
(C) പോൺസ് iii) ശ്വാസോച്ഛ്വാസ നിരക്ക് നിയന്ത്രിക്കുന്നു
(D) സെറിബ്രം iv) ആന്തരസമസ്ഥിതി നില നിർത്താൻ സഹായി ക്കുന്നു

a) A: i, B: ii, C: iii, D: iv
b) A: iii, B: i, C: iv, D: ii
c) A: iii, B: iv, C: ii, D: i
d) A: iv, B: i, C: iii, D: ii
Answer:
d) A: iv, B: i, C: iii, D: ii

Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium

Question 3.
ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
പ്രസ്താവന 1: ശാരീരിക സ്വഭാവസവിശേഷതകൾ നിയന്ത്രിക്കുന്ന ക്രോമസോമുകളാണ് സ്വരൂപ ക്രോമസോമുകൾ.
പ്രസ്താവന 2: ഭ്രൂണത്തിൽ വൃഷണങ്ങളുടെ വളർച്ചയ്ക്ക് കാരണം X ക്രോമസോമിലെ SRY ജീനാണ്.
പ്രസ്താവന 3: Y ക്രോമസോമിന് X ക്രോമസോ മിനേക്കാൾ താരതമ്യേന വലിപ്പം കുറവാണ്.
a) പ്രസ്താവനകൾ 1, 2 ശരിയാണ്
b) പ്രസ്താവനകൾ 1, 3 ശരിയാണ്
c) പ്രസ്താവനകൾ 1, 2, 3 ശരിയാണ്
d) പ്രസ്താവനകൾ 2, 3 ശരിയാണ്
Answer:
b) പ്രസ്താവനകൾ 1, 3 ശരിയാണ്

Question 4.
പ്രസ്താവനയും കാരണവും പരിശോധിച്ച് ശരി യായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന: രക്തഗ്രൂപ്പ് Aക്ക് ചുവന്ന രക്താണു ക്കളുടെ ഉപരിതലത്തിൽ A, B എന്നീ രണ്ട് ആന്റി ജനുകളുമുണ്ട്.
കാരണം: രക്തഗ്രൂപ്പ് A യിൽ A ആന്റിജനും ആന്റി-B ആന്റിബോഡികളും മാത്രമേ അടങ്ങിയിട്ടുള്ളൂ.
a) പ്രസ്താവനയും കാരണവും ശരിയാണ്. പ്രസ്താവനയുടെ ശരിയായ വിശദീകരണമാണ് കാരണം.
b) പ്രസ്താവനയും കാരണവും ശരിയാണ്. പ്രസ്താവനയുടെ തെറ്റായ വിശദീകരണമാണ് കാരണം.
c) പ്രസ്താവന ശരിയാണ്. കാരണം തെറ്റാണ്.
d) പ്രസ്താവന തെറ്റാണ്. കാരണം ശരിയാണ്.
Answer:
d) പ്രസ്താവന തെറ്റാണ്. കാരണം ശരിയാണ്.

5 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക. 2 സ്കോർ വീതം. (7 × 2 = 14)

Question 5.
ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.
Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium 1
(a) ചിത്രീകരണത്തിൽ സൂചിപ്പിക്കുന്ന വ്യതിയാ നങ്ങൾക്ക് കാരണമായ ജനിതക പ്രക്രിയ ഏത്?
Answer:
ക്രോസിങ് ഓവർ

(b) (i) എന്തിനെ സൂചിപ്പിക്കുന്നു? സവിശേഷത എന്ത്?
Answer:
കയാ, ക്രോമസോമുകൾ ജോടി ചേരുന്ന ഭാഗത്തെ കയാ എന്നു പറയുന്നു. കയാ സയുടെ ഭാഗത്ത് വച്ച് കാമാറ്റിഡുകൾ മുറിയുന്നു.

Question 6.
A. ഗന്ധം എന്ന അനുഭവവുമായി ബന്ധപ്പെട്ട ഫ്ളോ ചാർട്ട് നിർമിക്കുക.
Answer:
ശ്വസിക്കുമ്പോൾ, ഗന്ധകണികകൾ നാസാഗഹ്വര ത്തിൽ പ്രവേശിക്കുന്നു. ശ്ലേഷ്മസ്തരം ഉൽ പാദിപ്പിക്കുന്ന ശ്ലേഷ്മത്തിൽ ലയിക്കുന്നു. ശ്ലേഷ്മ സ്തരത്തിലെ ദശലക്ഷക്കണക്കിന് ഗന്ധഗ്രാഹിക ളായ ന്യൂറോണുകൾ ഓരോന്നും പ്രത്യേകതരം ഗന്ധകണികകളാൽ ഉദ്ദീപിപ്പിക്കപ്പെടുന്നു. ഗ്രാഹി കളിൽ ആവേഗങ്ങളുണ്ടാകുകയും അവ ഗന്ധ നാഡിയിലൂടെ മസ്തിഷ്ക ത്തിലെ ഗന്ധം തിരിച്ച റിയുന്ന ഭാഗത്തെത്തുന്നു ഗന്ധം അനുഭവവേ ദ്യമാക്കുകയും ചെയ്യുന്നു.

OR

B. ജലദോഷമുള്ളപ്പോൾ ആഹാരത്തിന് രുചി കുറ യുന്നതായി തോന്നുന്നതെന്തുകൊണ്ട്?
Answer:
മണം രുചിയെ സ്വാധീനിക്കുന്നുണ്ട്. ജലദോഷമു ള്ളപ്പോൾ ശ്ലേഷ്മദ്രവം കൂടുന്നതിനാൽ മണം ശരി യായി അറിയാൻ കഴിയുകയില്ല. അപ്പോൾ ആഹാ- രത്തിന് രുചി കുറഞ്ഞതായി തോന്നുന്നു.

Question 7.
ഒരു രോഗത്തിന്റെ ലക്ഷണങ്ങൾ താഴെ നൽകിയി രിക്കുന്നു.
പെട്ടെന്നുള്ള പനി, തലവേദന, പേശീവേദന, കണ്ണു കൾക്ക് ചുവന്ന നിറം, ഛർദ്ദി
a) രോഗം തിരിച്ചറിയുക.
Answer:
എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്)

b) ഈ രോഗം എങ്ങനെയാണ് പകരുന്നത്?
Answer:
എലിയുടെ മൂത്രം കലർന്ന വെള്ളത്തിലൂടെ മുറിവുകൾ വഴിയോ കണ്ണിലെയും മൂക്കിലെയും ശ്ലേഷ്മ സ്തരങ്ങൾ വഴിയോ പകരുന്നു.

Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium

Question 8.
ജീവശാസ്ത്രവും നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക.

വ്യക്തിഗത മരുന്ന് (a) ___________
(b) ___________ വലിയ അളവിലുള്ള ജനിതക വിവരങ്ങൾ വിശകലനം ചെയ്യുകയും ലഘൂകരണ തന്ത്രങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു.

Answer:
a) ഓരോ വ്യക്തിയുടെയും ജനിതകഘടനയും ആരോഗ്യ വിവരങ്ങളും വിശകലനം ചെയ്ത് അവർക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാരീതികൾ ശുപാർശ ചെയ്യുന്നു.
b) ബയോ ഇൻഫർമാറ്റിക്സ്

Question 9.
ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.
Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium 2
(a) (എ), (ബി) ചിത്രീകരണം എന്തിനെ സൂചിപ്പി ക്കുന്നു?
Answer:
DNA യുടെ സ്ഥാനം

(b) ചിത്രീകരണം പൂർത്തിയാക്കുക.
Answer:
(എ) ക്രോമസോം
(ബി) ഡി.എൻ.എ

Question 10.
A) ഉദ്വേഗജനകമായ രംഗമുള്ള സിനിമ ടി.വി.യിൽ കണ്ടുകൊണ്ടാണ് രാജേഷ് ഭക്ഷണം കഴിക്കുന്നത്. ഇത് അവന്റെ ദഹനത്തെ ബാധിക്കുമോ? സിംപ തറ്റിക്, പാരാസിംപതറ്റിക് നാഡീവ്യവസ്ഥകളു മായി ബന്ധപ്പെട്ട് നിഗമനം രൂപീകരിക്കുക.
Answer:
ഉദ്വേഗജനകമായ രംഗമുള്ളപ്പോൾ സിംപതറ്റിക് നാഡീ വ്യവസ്ഥ പ്രവർത്തിക്കുന്നു. എന്നാൽ ഭക്ഷണം കഴിക്കുമ്പോൾ പാരാസിംപതറ്റിക് വ്യവ സ്ഥയാണ് പ്രവർത്തിക്കേണ്ടത്. ഇത് ദഹനത്തെ ബാധിക്കുകതന്നെ ചെയ്യുന്നു.

OR

B) സുഷുമ്നയുടെ നിയന്ത്രണത്തിലാണ് എല്ലാ റിഫ്ളക്സ് പ്രവർത്തനങ്ങളും നടക്കുന്നത് ഈ പ്രസ്താവന വിലയിരുത്തി ഉദാഹരണസഹിതം സാധൂകരിക്കുക.
Answer:
എല്ലാ റിഫ്ളക്സ് പ്രവർത്തനങ്ങളും സുഷു മ യുടെ നിയന്ത്രണത്തിൽ അല്ല നടക്കുന്നത്. സെറിബ്രത്തിന്റെ നിയന്ത്രണത്തിലും റിഫ്ള ക്സ് പ്രവർത്തനങ്ങൾ നടക്കുന്നു (സെറി ബൽ റിഫ്ളക്സ്)
ഉദാ: കണ്ണിൽ പെട്ടെന്ന് പ്രകാശം പതിക്കു മ്പോൾ കണ്ണ് ചിമ്മുന്നു (സെറിബ്രൽ റിഫ്ള ക്സ്.

Question 11.
പരിസ്ഥിതി സംരക്ഷണത്തിന് ഈ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗപ്രദമാകുന്നു?
a) ആഗോള ജാവവൈവിധ്യ ഡാറ്റ സെൻസറുകൾ
b) ബയോറെമഡിയേഷൻ
Answer:
ആഗോള ജൈവവൈവിധ്യ ഡാറ്റ് സെൻസറുകൾ ഉപഗ്രഹ റിമോട്ട് സെൻസിംഗ്, ശബ്ദ വിശകലനം, ക്യാമറ ട്രാപ്പുകൾ തുടങ്ങിയവ ഉപയോഗിച്ച് ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരി ക്കുന്ന സാങ്കേതികവിദ്യ. ബയോറെമഡിയേഷൻ മണ്ണ്, ജലം, വായു തുട ങ്ങിയ മലിനമായ ചുറ്റുപാടുകളിൽ നിന്ന് മാലിന്യ ങ്ങൾ നീക്കം ചെയ്യാൻ സൂക്ഷ്മാണുക്കളെയും സസ്യങ്ങളെയും ഉപയോഗിക്കുന്നു. ഇത് മാലിന്യ ങ്ങളെ ദോഷകരമല്ലാത്ത സംയുക്തങ്ങളാക്കി മാറ്റുന്നു.

12-17 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 3 സ്കോർ വീതം. (6 × 3 = 18)

Question 12.
ഡി എൻ എ ഫിംഗർ പ്രന്റിംഗിന്റെ ഉപയോഗങ്ങൾ ഏവ?
Answer:
കുറ്റവാളികളെ തിരിച്ചറിയാൻ, ജനിതക വൈകല്യ ങ്ങൾ തിരിച്ചറിയാനും പാരമ്പര്യരോഗങ്ങളെക്കുറിച്ച് പഠിക്കാനും. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ജൈവിക ബന്ധം നിർണ്ണയിക്കാൻ, ഫോസിലുകൾ തിരിച്ചറിഞ്ഞ് വംശ പരമ്പര മനസ്സിലാക്കാൻ, അപകടങ്ങളിലോ ദുരന്തങ്ങളിലോ പെട്ടവരെ തിരിച്ചറിയാൻ, വംശനാശഭീഷണി നേരിടുന്ന ജീവികളെ ട്രാക്ക് ചെയ്യാൻ

Question 13.
A) ഒരു സസ്യം നൂറുകണക്കിന് വിത്തുകളെ ഉൽപാ ദിപ്പിക്കുന്നു. എങ്കിലും ചിലതു മാത്രമേ പൂർണ്ണ വളർച്ചയെത്തുകയുള്ളൂ. ഈ സസ്യത്തിൽ നിന്ന് ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു ശേഷം പുതിയൊരു സസ്യസ്പീഷീസ് രൂപപ്പെടാനിടയുള്ള സാഹചര്യങ്ങൾ എന്തായിരിക്കും? പ്രകൃതി നിർധാ രണ സിദ്ധാന്തത്തെ ആസ്പദമാക്കി കുറിപ്പ് തയ്യാറാക്കൂ.
Answer:
ഒരു പുതിയ സസ്യ ഇനത്തിന്റെ പരിണാമത്തി ലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ: അമിതോൽപാദനം – സസ്യം ധാരാളം വിത്തുകൾ ഉത്പാദിപ്പിക്കുന്നു, പക്ഷേ പരിസ്ഥിതിയിലെ പരിമിതമായ വിഭവങ്ങൾ കാരണം അവയെല്ലാം അതിജീവിക്കുന്നില്ല. വ്യതിയാനങ്ങൾ – നിരവധി വിത്തുകളിൽ, വലിപ്പം, രോഗങ്ങളോടുള്ള പ്രതിരോധം, വരൾച്ചയെ നേരിടാനുള്ള കഴിവ് തുടങ്ങിയ സ്വഭാവ സവി ശേഷതകളിൽ സ്വാഭാവിക വ്യതിയാനങ്ങൾ ഉണ്ടാകും. മ്യൂട്ടേഷനുകൾ, ജനിതക പുനഃ സംയോ ജനം, ക്രോസിങ് ഓവർ എന്നിവ മൂലമാണ് ഈ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്.

സൂര്യ നിലനിൽപിനുവേണ്ടിയുള്ള മത്സരം പ്രകാശം, ജലം, പോഷകങ്ങൾ തുടങ്ങിയ വിഭവ ങ്ങൾ പരിമിതമായതിനാൽ, വിത്തുകൾ അതിജീവി ക്കാനും വളരാനും പരസ്പരം മത്സരിക്കുന്നു. അർഹതയുള്ളവരുടെ അതിജീവിക്കൽ – പരിസ്ഥി തിക്ക് അനുയോജ്യമായ അനുകൂല വ്യതിയാന ങ്ങളുള്ള വിത്തുകൾ മാത്രമേ അതിജീവിക്കു കയും പുതിയ സസ്യങ്ങളായി വളരുകയും സന്താ നങ്ങളെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുള്ളൂ. പ്രകൃതിനിർധാരണം – അനുകൂല വ്യതിയാനങ്ങൾ വരും തലമുറകളിലേക്ക് കൈമാറുന്നു. കൂടുതൽ വ്യതിയാനങ്ങൾ തലമുറ തലമുറകളായി കുമിഞ്ഞു കൂടി പരസ്പരം പ്രത്യുൽപാദന സാധ്യതയില്ലാത്ത ജീവികളുണ്ടാവുന്നു. അവ പുതിയ ജീവിവർഗ മായി മാറുന്നു.

ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുള്ളിൽ, ഈ സഞ്ചിത വ്യതിയാനങ്ങൾ ഒരു പുതിയ സസ്യ ഇനം പരിണമിക്കുന്നതിലേക്ക് നയിക്കുന്നു. ചുരുക്കത്തിൽ വ്യതിയാനങ്ങൾ, അർഹതയു ള്ളവരുടെ അതിജീവിക്കൽ പ്രകൃതി നിർധാരണം എന്നിവ പുതിയ സ്പീഷിസിലേക്ക് നയിക്കുന്നു.

OR

B) ലാമാർക്കിസം വിശദമാക്കുക.
Answer:
നിലത്തു നിന്നും ആഹാരം കഴിക്കുന്ന നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകളാണ് ആദ്യം ഉണ്ടാ യിരുന്നത്. ഭക്ഷണദാർലഭ്യം കാരണം ഉയരം കൂടിയ ചില്ലകളിൽ നിന്നുള്ള ഇലകൾക്കായി കഴുത്തു നീട്ടിയതിന്റെ ഫലമായി ജിറാഫിന്റെ കഴു ത്തിന് നീളം കൂടുന്നു. ആർജിത സ്വഭാവങ്ങൾ തല മുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നീളം കൂടിയ കഴുത്തുകളുള്ള ജിറാഫുകൾ ആവിർഭവിക്കുന്നു. ജീവപരിണാ മവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്ര കാരനാണ് ജീൻ ബാപ്റ്റിസ് ലാമാർക്ക്. അദ്ദേഹത്തിന്റെ ആശയ ങ്ങൾ ലാമാർക്കിസം എന്നറിയപ്പെടുന്നു.

Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium

Question 14.
A) ശരീരത്തിന്റെ തുലനനിലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു. വിശകലനം ചെയ്ത് ശരിയായി ക്രമീകരിക്കുക.
a) ആവേഗങ്ങൾ ഉണ്ടാകുന്നു.
b) പേശീപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
c) ശരീരതുലനനില പാലിക്കുന്നു.
d) വെസ്റ്റിബുലാർ അപ്പാരറ്റസിലെ ഗ്രാഹികോശങ്ങൾ ഉദ്ദീപിക്കുന്നു.
e) ആവേഗങ്ങൾ സെറിബെല്ലത്തിലെത്തുന്നു.
f) ശരീരചലനങ്ങൾ വെസ്റ്റ്ബ്യൂളിലെയും അർധവൃത്താകാര കുഴലിലെയും ദൈവത്തെ ചലിപ്പിക്കുന്നു.
Answer:
f → d → a → e → b → c

OR

B) പരിണാമപരമായ ബന്ധത്തെ അടിസ്ഥാനമാക്കി ക്രമീകരിക്കുക.

ഗോറില്ല, ഗിബ്ബൺ, മനുഷ്യൻ, ചിമ്പാൻസി, ഒറാങ്ങുട്ടാൻ

a) പരിണാമത്തെ സാധൂകരിക്കന്ന ഏതെങ്കിലും രണ്ട് ശാസ്ത്രീയ തെളിവുകൾ നൽകുക.
Answer:
ഗിബ്ബൺ, ഒറാങ്ങുട്ടാൻ, ഗോറില്ല, ചിമ്പാൻസി, മനുഷ്യൻ
(a) ആന്തരഘടന താരതമ്യം ജീവികളുടെ ആന്തരഘടന താരതമ്യം ചെയ്ത് പഠിക്കുന്നത് പരിണാമത്തിന് ശക്തമായ തെളിവുകൾ നൽ കുന്നു. മനുഷ്യന്റെ കൈ, പൂച്ചയുടെ മുൻകാ ലുകൾ, തിമിംഗലത്തിന്റെ ഫ്ളിപ്പർ, വവ്വാലിന്റെ ചിറക് എന്നിവയിലെ അസ്ഥികൾ സമാനമാണ്. എന്നാൽ ഈ അവയവങ്ങൽ അവയുടെ ബാഹ്യ ഘടനയിലും പ്രവർത്തനത്തിലും വ്യത്യസ്തത പുലർത്തുന്നു, ഇവയെല്ലാം ഒരു പൊതുപൂർവിക നിൽ നിന്നും പരിണമിച്ചുണ്ടായവയാണെന്നു സമർ ത്ഥിക്കുന്നു.

ഫോസിലുകൾ – പുരാതനകാലത്തെ ജീവികളുടെ അവശിഷ്ടങ്ങളോ അടയാളങ്ങളോ ആണ് ഫോസിലുകൾ. ജീവപരിണാമം ഒരു ക്രമാനുഗത പ്രക്രിയ ആണ്. ഉദാഹരണത്തിന് കുതിരകളുടെ പൂർവികരുടെ കാലുകൾ ഇന്നത്തെ കുതികളുടേ തിനെക്കാൾ ചെറുതായിരുന്നു. ഇടനില ഫോസി ലുകൾ ജീവികൾ തമ്മിലുള്ള പരിണാമപരമായ ബന്ധം തെളിയിക്കുന്നു. ഉദാഹരണത്തിന് ഉരഗം, പക്ഷി എന്നിവയുടെ സ്വഭാവങ്ങളോട് കൂടിയ ആർക്കിയോപ്ടെറിക്സിന്റെ ഫോസിൽ. ഭൂമിയിൽ ജീവിച്ചിരുന്ന നിരവധി ജീവികൾക്ക് വംശനാശം സംഭവിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

Question 15.
താഴെ കൊടുത്തിരിക്കുന്ന വർഗ്ഗസങ്കരണ പരീക്ഷണം നിരീക്ഷിക്കുക.
Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium 3
a) ഈ വർഗ്ഗസങ്കരണ പരീക്ഷണത്തെ ചിഹ്നങ്ങളുപയോ ഗിച്ച് ചിത്രീകരിക്കുക.
Answer:
Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium 4
മാതൃസസ്യങ്ങൾ (സ്വപരാഗണം – ഒന്നാം തലമുറ)

b) ഇതിന്റെ രണ്ടാം തലമുറ ചിത്രീകരിക്കുക.
Answer:
Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium 5

Question 16.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക.
Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium 6
a) ചിത്രീകരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന പ്രക്രിയ ഏത് ?
Answer:
ഫാഗോസൈറ്റോസിസ്.

b) ഈ പ്രക്രിയയിൽ പങ്കെടുക്കുന്ന ശ്വേതരക്താ ണുക്കൾ ഏവ ?
Answer:
മോണോസൈറ്റ്, ന്യൂട്രോഫിൽ.

c) ഈ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ ക്രമപ്പെ ടുത്തി എഴുതുക.
Answer:
ഫാഗോസൈറ്റോസിസ് വിവിധ ഘട്ടങ്ങൾ: രോഗാണുക്കൾ പുറത്തുവിടുന്ന രാസവസ്തു ക്കളോ, ശരീരത്തിലെ കേടുപാടുകൾ മൂലമുണ്ടാ കുന്ന ചില സിഗ്നലുകളോ കാരണം, അണുബാ ധയുണ്ടായ സ്ഥലത്തേക്ക് ഫാഗോസൈറ്റ് കോശം ആകർഷിക്കപ്പെടുന്നു.

  • ഫാഗോസൈറ്റ് കോശം അതിന്റെ കോശസ്തരം ഉപയോഗിച്ച് രോഗാണുവിനെ കോശത്തിന്റെ ഉള്ളിലേക്ക് സ്വീകരിക്കുന്നു. രോഗാണു അകപ്പെട്ട കോശത്തിനകത്തെ ഈ അറ ഫാഗോസോം എന്ന് വിളിക്കുന്നു.
  • ഫാഗോസോം, ലൈസോസോമുമായി സംയോ ജിച്ച് ഒന്നായി ചേരുന്നു. ഈ സംയോജന ത്തിലൂടെ രൂപപ്പെടുന്ന അറയാണ് ഫാഗോ സോസോം. ഈ ഘട്ടമാണ് രോഗാണു നശീക രണത്തിന് നിർണ്ണായകമാകുന്നത്.
  • ഫാഗോ സോസോമിനുള്ളിൽ വെച്ച്, ലൈസോസോമിലെ ശക്തിയേറിയ ദഹന എൻ സൈമുകൾ (ഉദാഹരണത്തിന്: ഹൈഡ്രോ ലൈറ്റിക് എൻസൈമുകൾ) രോഗാണുവിന്റെ കോശഭിത്തിയെയും പ്രോട്ടീനുകളെയും ദഹിപ്പിക്കുന്നു.
  • രോഗാണുവിനെ പൂർണ്ണമായി നശിപ്പിച്ച് ദഹിച്ച ശേഷം, ആവശ്യമില്ലാത്ത അവശിഷ്ടങ്ങൾ കോശ ത്തിൽ നിന്ന് പുറത്തേക്ക് തള്ളുന്നു.

Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium

Question 17.
വാക്സിനുകൾ പ്രവർത്തിക്കുന്നത് എങ്ങനെ?
Answer:
വാക്സിനുകൾ ശരീരത്തിൽ ആന്റിജനുകളായി പ്രവർത്തിക്കുന്നു. ഇത് നമ്മുടെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ച് രോഗകാരികൾ ക്കെതിരെ ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു. ഈ ആന്റിബോഡികൾ പിന്നീട് ശരീരത്തിൽ നിലനിൽക്കുകയും രോഗങ്ങളിൽ നിന്ന് ദീർഘകാലത്തേക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു. കൃത്യമായ ഡോസുകൾ സ്വീകരിക്കുന്ന തിലൂടെ വർഷങ്ങളോളം അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒരു രോഗത്തിൽ നിന്ന് സംരക്ഷണം ലഭിക്കാൻ വാക്സിനുകൾ സഹായിക്കുന്നു

18-മത്തെ ചോദ്യത്തിന് ഉത്തരമെഴുതുക. 4 കോർ (1 × 4 = 4)

Question 18.
A) താഴെ നൽകിയിട്ടുള്ള പട്ടിക പൂർത്തിയാക്കുക.

ഹോർമോണുകൾ ധർമ്മം
ടെസ്റ്റോസ്റ്റിറോൺ (a) ___________
ഈസ്ട്രജൻ (b) ___________
(c) ___________ പാൽ ചുരത്തൽ
(d) ___________ വൃക്കകളിൽ നിന്നുള്ള ജലത്തിന്റെ പുനരാഗിരണം

Answer:
a) പുരുഷ പ്രത്യുത്പാദന അവയവങ്ങളുടെ പ്രവർ ത്തനം, ബീജോത്പാദനം, ദ്വിതീയ ലൈംഗിക സ്വഭാവ സവിശേഷതകളെ നിയന്ത്രിക്കുന്നു.
b) സ്ത്രീ പ്രത്യുത്പാദന അവയവങ്ങളുടെ പ്രവർ ത്തനം, അണ്ഡോത്പാദനം, ആർത്തവ ചക്രം, ദ്വിതീയ ലൈംഗിക സ്വഭാവ സവിശേഷതകളെ നിയന്ത്രിക്കുന്നു.
c) ഓക്സിടോസിൻ
d) എ.ഡി.എച്ച്. / വാസോപ്രസിൻ

OR

B) ഒരു വ്യക്തി വിവിധ കാലാവസ്ഥകളിൽ പുറന്ത ള്ളുന്ന മൂത്രത്തിന്റെ അളവ് താഴെ നൽകുന്നു. ഇത് വിശകലനം ചെയ്ത് താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
Kerala Syllabus Class 10 Biology Question Paper Set 3 Malayalam Medium 7
a) B, C എന്നീ കാലാവസ്ഥകൾ എഴുതുക.
Answer:
ബി – മഴക്കാലം അല്ലെങ്കിൽ തണുപ്പുകാലം, സി വേനൽക്കാലം

b) B-യിലും C-യിലും കാണിച്ചിരിക്കുന്ന വ്യത്യാസം വിശകലനം ചെയ്ത് അതിന്റെ കാരണങ്ങൾ എഴുതുക.
Answer:
മഴക്കാലത്ത് തണുപ്പുകാലത്ത് വാസോ പ്രസ്സിന്റെ (Vasopressin) ഉത്പാദനം കുറവായ തിനാൽ, വൃക്കകളിലെ ജലത്തിന്റെ പുനരാ ഗിരണം കുറയുന്നു. അതിനാൽ മൂത്രത്തിന്റെ അളവ് കൂടുന്നു. വേനൽക്കാലത്ത് വാസോപ സ്സിന്റെ ഉത്പാദനം കൂടുന്നു. ഇത് വൃക്കകളിലെ ജലത്തിന്റെ പുനരാഗിരണം വർദ്ധിപ്പിക്കുകയും മൂത്രത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

c) മൂത്രത്തിലൂടെ അധികജലം പുറന്തള്ളുന്നതിന് കാരണമാകുന്ന ഹോർമോൺ ഏതാണ്?
Answer:
എ.ഡി.എച്ച്. (ADH) അഥവാ വാസോപ്രസ്സിൻ

Leave a Comment