Students rely on SSLC Chemistry Notes Malayalam Medium Pdf and Class 10 Chemistry Chapter 1 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും to help self-study at home.
10th Class Chemistry Chapter 1 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും
Std 10 Chemistry Chapter 1 Notes Malayalam Medium – Let Us Assess
Question 1.
6 കാർബൺ ആറ്റങ്ങളുള്ള ഒരു ചെയിൻ ചുവടെ നൽകിയിരിക്കുന്നു.

a) ഓരോ കാർബണിലും ഹൈഡ്രജൻ ആറ്റങ്ങൾ ഉൾപ്പെടുത്തി ഘടന പൂർത്തീകരിക്കുക.
b) ഈ സംയുക്തത്തിന്റെ തന്മാത്രാസൂത്രം എഴുതുക.
c) ഇതിലെ പ്രധാന ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം എത്ര?
d) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
a) 
b) C6H14
c) 5
d) 3-മീഥൈൽ പെന്റെയ്ൻ
Question 2.
ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളുടെ IUPAC നാമം എഴുതുക.

Answer:
a) 3-മീഥൈൽ ഹെക്സെയ്ൻ
b) ഹെക്സ്-2-ഈൻ
c) ഹെക്സ്-2-ഐൻ
d) പെന്റനോയിക് ആസിഡ്
e) ബ്യൂട്ടനാൽ
f) പെന്റ്-2-ഓൺ
g) 2, 2 – ഡൈക്ലോറോബട്ടെയ്ൻ
h) ഈഥോക്സി ഈഥെയ്ൻ
i) 2-മീഥൈൽ ബ്യൂട്ട് 2-ഈൻ
j) 3-മീഥൈൽ ബ്യൂട്ട്-1-ഐൻ
![]()
Question 3.
ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളുടെ ഘടനാവാക്യങ്ങൾ എഴുതുക.
a) 2, 3, 3-ട്രൈമീഥൈൽ ഹെക്സെയ്ൻ
b) ഈഥോക്സിബ്യൂട്ടെയ്ൻ
c) ബ്യൂട്ടാൻ-2-ഓൺ
d) പെന്റ്-1-ഐൻ
e) ഹെക്സൻ-2-ഓൾ
f) 3-ബ്രോമോഹെപ്റ്റെയ്ൻ
g) പെന്റനാൽ
Answer:

Question 4.
ചില സംയുക്തങ്ങളുടെ ഘടനാവാക്യവും അവ യുടെ IUPAC നാമവും നൽകിയിരിക്കുന്നു. തെറ്റായവ കണ്ടെത്തി തിരുത്തി എഴുതുക.

Answer:
i) തെറ്റ്. (ശരി 3-മീഥൈൽ ഹെയ്ൻ)
ii) ശരി
iii) തെറ്റ്. (ശരി ഹെക്സ്-2-ഐൻ)
iv) തെറ്റ്. (ശരി 2,2,3-ട്രൈക്ലോറോപെന്റെയ്ൻ)
Question 5.
i) CH3 – CH2 – O – CH3 – CH2
ii) CH3 – CH2 – CH2 – CH2 – OH
a) മുകളിൽ നൽകിയിരിക്കുന്ന സംയുക്തങ്ങൾ പ്രദർശിപ്പിക്കുന്ന ഐസോമെറിസം ഏത്?
b) (i)-ാമത്തെ സംയുക്തത്തിന്റെ മെറ്റാമെറിന്റെ ഘടനാവാക്യം എഴുതുക.
Answer:
a) ഫംങ്ഷണൽ ഐസോമെറിസം
b) CH3 – O – CH2 – CH2 – CH3
Question 6.
രണ്ട് സംയുക്തങ്ങളുടെ ഘടനാവാക്യം നൽകി യിരിക്കുന്നു.
i) CH3 – CH2 – CH2 – CH2 – CHO
ii) CH3 – CH2 – CH2 – CO – CH3
a) ഒന്നാമത്തെ സംയുക്തത്തിന്റെ IUPAC നാമം എന്ത്?
b) ഈ രണ്ട് സംയുക്തങ്ങളും ഐസോമെറു കൾ ആണെന്ന് പറയുന്നതിന്റെ കാരണം എന്ത്?
c) ഇവ ഏതുതരം ഐസോമെറിസമാണ് കാണി ക്കുന്നത്?
d) രണ്ടാമത്തെ സംയുക്തത്തിന്റെ പൊസിഷൻ ഐസോമെറിന്റെ ഘടനാവാക്യം എഴുതുക.
Answer:
a) മെൻ്റനാൽ
b) ഇവ രണ്ടിനും ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനാവാക്യവുമായതിനാൽ ഇവ ഐസോമെറുകൾ ആണ്.
c) ഫംങ്ഷണൽ ഐസോമെറിസം
d) CH3 – CH2 – CO – CH2 – CH3
Question 7.
ചുവടെ കൊടുത്തിരിക്കുന്ന സംയുക്തങ്ങൾ പരി ശോധിച്ച് ഐസോമെർ ജോഡികൾ ഏതൊക്കെ യെന്ന് കണ്ടെത്തി എഴുതുക. ഓരോ ജോഡിയും പ്രദർശിപ്പിക്കുന്ന ഐസോമെറിസം ഏതുതരം എന്നും എഴുതുക.
a) മീഥോക്സിപ്രൊപ്പെയ്ൻ
b) 2, 3-ഡെമീഥൈൽ ബ്യൂട്ടെയ്ൻ
c) പ്രൊപ്പൻ-1-ഓൾ
d) ഈഥോക്സി ഈഥെയ്ൻ
e) പ്രൊപ്പൻ-2-ഓൾ
f) ഹെക്സെയ്ൻ
Answer:

ഐസോമെർ ജോഡികൾ
- a-യും d-യും മെറ്റാമെറിസം, പൊസിഷൻ ഐസോമെറിസം
- c-യും e-യും പൊസിഷൻ ഐസോമെറിസം
- b-യും f-ഉം ചെയിൻ ഐസോമെറിസം
![]()
SSLC Chemistry Chapter 1 Notes Questions and Answers Pdf Malayalam Medium
രണ്ട് ഹൈഡ്രോകാർബണുകളുടെ ഘടനാവാക്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

Question 1.
ഹൈഡ്രോകാർബൺ (I) ലെ കാർബൺ ആറ്റ ങ്ങളുടെ എണ്ണമെത്ര?
Answer:
5
Question 2.
ഇതിന്റെ പദമൂലം എന്ത്?
Answer:
പെന്റ് (Pent)
Question 3.
ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
(Pentane) (പെന്റെയ്ൻ)
Question 4.
ഹൈഡ്രോകാർബൺ (I), ഹൈഡ്രോകാർബൺ (II) ഇവയുടെ തന്മാത്രാസൂത്രം എന്ത്?
Answer:
C5H12
Question 5.
കാർബൺ ചെയിനിന്റെ ഘടനയിൽ ഇവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
ഹൈഡ്രോകാർബൺ (I) മുഖ്യ ചെയിനിൽ 5 കാർബൺ ആറ്റങ്ങളുണ്ട്.
ഹൈഡ്രോകാർബൺ (II)-ൽ മുഖ്യചെയിനിൽ നാലു കാർബൺ ആറ്റങ്ങൾ ഉണ്ട്. രണ്ടാമത്തെ കാർബൺ ആറ്റത്തിൽ കാർബൺ ആറ്റം ഉൾപ്പെ ടുന്ന ഒരു ശാഖയുണ്ട്.
Question 6.
ഇതേ തന്മാത്രാ വാക്യമുള്ള മറ്റൊരു ഹൈഡ്രോ കാർബണിന്റെ ഘടന ചിത്രീകരിക്കുക.
Answer:

Question 7.
ഈ സംയുക്തത്തിന്റെ
IUPAC നാമം എഴുതുക.

Answer:
2-മീഥൈൽ ബ്യൂട്ടെയ്ൻ (2-Methyl butane)
![]()
Question 8.
ഈ ത്തിന്റെ IUPAC നാമം എഴുതുക.
Answer:
- മുഖ്യചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം – 5
- പദമൂലം – പെന്റ് (Pent)
- പിൻപ്രത്യയം – എയ്ൻ (ane)
- ശാഖയായി വരുന്ന ആൽക്കൽ ഗ്രൂപ്പിന്റെ പേര് മീഥൈൽ (-CH3)
- ശാഖയുടെ സ്ഥാനം – 2
- IUPAC നാമം – 2 – മീഥൈൽ പെന്റെയ്ൻ (2-Methyl pentane)
Question 9.
പട്ടിക പൂർത്തിയാക്കുക.

Answer:

Question 10.
IUPAC നാമം എഴുതുക.
1. 
Answer:
2, 4 – ഡൈ മീഥൈൽ ഹെക്സെയ്ൻ
(2, 4 – Dimethyl hexane)
2. 
Answer:
2, 5 – ഡൈമീഥൈൽ ഹെറ്റെയ്ൻ
(2, 5 – Dimethyl heptane)
3. 
Answer:
2, 4 – ഡൈമീഥൈൽ പെന്റെയ്ൻ
(2, 4 – Dimethyl pentane)
4. 
Answer:
2, 3, 5 – ലൈമീഥൈൽ ഹെയ്ൻ
(2, 3, 5 – Trimethyl hexane)
5. 
Answer:
2, 2 – ഡൈമീഥൈൽ പാപ്പെയ്ൻ
(2, 2 – Dimethyl propane)
Question 11.
2, 4 – ഡൈമീഥൈൽ ഹെയ്ൻ (2, 4 – Dimethyl heptane) എന്ന സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക.
Answer:

ചുവടെ കൊടുത്തിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.

Question 10.
C4H8 തന്മാത്രാ സൂത്രമുള്ള ഒരു ആൽക്കീനിന്റെ ഘടനാവാക്യം ചുവടെ നൽകിയിരിക്കുന്നു.
CH2 = CH – CH2 – CH3
ഇതിലെ കാർബൺ ആറ്റങ്ങൾക്ക് രണ്ട് രീതിയിൽ സ്ഥാന സംഖ്യകൾ നൽകിയിരിക്കുന്നു.

Answer:
- ദ്വിബന്ധനം വഴി ചേർന്നിരിക്കുന്ന കാർബൺ ആറ്റങ്ങൾക്ക് ഏറ്റവും കുറഞ്ഞ സ്ഥാന സംഖ്യം ലഭിച്ചത് ഏതിലാണ്? I – ൽ
- ഈ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ ആകെ എണ്ണം – 4
- പദമൂലം – ബ്യൂട്ട് (But)
- ദ്വിബന്ധനം ഉൾപ്പെടുന്ന കാർബണിന്റെ ശരി യായ സ്ഥാന സംഖ്യ – 1
- പിൻ പ്രത്യയം – ഈൻ (ene)
- IUPAC നാമം – ബ്യൂട്ട്-1-ഈൻ (But-1-ene)
![]()
Question 11.
C4H8 തന്മാത്രാ സൂത്രമുള്ള ഒരു ആൽക്കീനിന്റെ ഘടനാ വാക്യം ചുവടെ നൽകിയിരിക്കുന്നു. ഇതിന്റെ IUPAC നാമം എഴുതുക.

Answer:
- ഈ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ ആകെ എണ്ണം – 4
- പദമൂലം – ബ്യൂട്ട് (But)
- ദ്വിബന്ധനം ഉൾപ്പെടുന്ന കാർബണിന്റെ ശരി യായ സ്ഥാനസംഖ്യ – 2
- പിൻ പ്രത്യയം – ഈൻ (ene)
- IUPAC നാമം – ബ്യൂട്ട്-2-ഈൻ (But-2-ene)
Question 12.
CH3 – CH2 – CH = CH – CH3
ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
പെന്റ് -2-ഈൻ (Pent-2-ene)
ആനുകളുടെ നാമകരണം
ചുവടെ ഒരു സംയുക്തത്തിന്റെ ഘടനാവാക്യം നൽകി യിരിക്കുന്നു.
♦ ഈ സംയുക്തത്തിന്റെ തന്മാത്രാസൂത്രം എന്ത്?
Answer:
C3H4
♦ ഈ സംയുക്തം ഏത് വിഭാഗത്തിൽ പെടുന്നു?
Answer:
ആൽക്കെൻ
ആനുകളുടെ നാമകരണരീതി
പദമൂലം + ഹൈൻ + ത്രിബന്ധനത്തിന്റെ സ്ഥാനം + ഹൈഫൻ + പിൻപ്രത്യയം (ഐൻ)
ഉദാ: 
Answer:
- ഈ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം – 4
- പദമൂലം – ബ്യൂട്ട് (But)
- തിബന്ധനം ഉൾപ്പെടുന്ന കാർബണിന്റെ ശരി യായ സ്ഥാനസംഖ്യ – 1
- പിൻ പ്രത്യയം – ഐൻ (yne)
- IUPAC നാമം – ബ്യൂട്ട്-1-ഐൻ (But-1-yne)
Question 13.
C4H6 തന്മാത്രാ സൂത്രമുള്ള മറ്റൊരു ആൽക്ക നിന്റെ ഘടനാവാക്യം എഴുതുക.
Answer:
CH3 – C ≡ C – CH3
ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
ബ്യൂട്ട്-2-ഐൻ (But-2-yne)
Question 14.
പട്ടിക പൂർത്തിയാക്കുക.
| സംയുക്തം | IUPAC നാമം |
| CH3 – CH = CH2 | ……………..(a)……………… |
| …………….(b)……………… | ഹെക്സ് 2-ഈൻ |
| CH3 – C ≡ C – CH2 – CH3 | ………………(c)……………… |
| ……………..(d) …………….. | ഹെപ്റ്റ്-3-ഐൻ |
Answer:
(a) പ്രൊപ്പ്-1-ഈൻ (Prop-1-ene)
(b) CH3 – CH = CH2 – CH2 – CH2 – CH3
(c) പെന്റ് -2-ഐൻ (Pent-2-yne)
(d) CH3 – CH2 – C ≡ C – CH2 – CH2 – CH3
Question 15.
ചുവടെ നൽകിയിരിക്കുന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?

Answer:
പെന്റാൻ-2-ഓൾ (Pentan-2-ol)
Question 16.
ചുവടെ നൽകിയിരിക്കുന്ന കാർബോക്സിലിക് ആസിഡിന്റെ IUPAC നാമം എഴുതുക.

Answer:
കാർബൺ ആറ്റങ്ങളുടെ എണ്ണം – 2
2 കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ്ൻ – ഈഥെയ്ൻ
IUPAC നാമം – എഥനോയിക് ആസിഡ്
Ethane – e + oic acid → Ethanoic acid
Question 17.
പട്ടിക പൂർത്തിയാക്കുക.

Answer:
| സംയുക്തം | IUPAC നാമം |
| H – COOH | മെഥനോയിക് ആസിഡ് (Methanoic acid) |
| CH3 – COOH | എഥനോയിക് ആസിഡ് (Ethanoic acid) |
| CH3 – CH2 – COOH | പാപ്പനോയിക് ആസിഡ് (Propanoic acid) |
| CH3 – CH2 – CH2 – COOH | ബ്യൂട്ടനോയിക് ആസിഡ് (Butanoic acid) |
Question 18.
ചുവടെ നൽകിയിരിക്കുന്ന ആൽഡിഹൈഡിന്റെ IUPAC നാമം എഴുതുക.

Answer:
ഈ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം – 2
2 കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ്നിന്റെ പേര് – ഈഥെയ്ൻ
IUPAC നാമം – എഥനാൽ
Ethane – ‘e’ + al → Ethanal
![]()
Question 19.
പട്ടിക പൂർത്തിയാക്കുക.

Answer:
| സംയുക്തം | IUPAC നാമം |
| CH3 – CH2 – CH2 – CHO | ബ്യൂട്ടനാൽ (Butanal) |
| CH3 – CH2 – CHO | പാപ്പനാൽ (Propanal) |
| CH3 – CH2 – CH2 – CH2 – CHO | പെന്റ നാൽ (Pentanal) |
Question 20.
CH3 – CH2 – CO – CH2 – CH3 എന്ന സംയുക്ത ത്തിന്റെ IUPAC നാമം എഴുതുക.
Answer:
പെന്റാൻ – 3 – ഓൺ (Pentan – 3 – one)
Question 21.
ഈ സംയുക്ത ത്തിന്റെ IUPAC നാമം എഴുതുക.
Answer:

IUPAC നാമം 2, 2 – ഡൈബ്രോമോ ബ്യൂട്ടെയ്ൻ 2, 2 – Dibromobutane
Question 22.
ചുവടെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.

Answer:
a) 
b) 2 – ഫ്ളൂറോപ്രൊപ്പെയ്ൻ
c) 1 – അയഡോപെന്റെയ്ൻ
Question 23.
ചുവടെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
| സംയുക്തം | IUPAC നാമം |
| CH3 – O – CH3 | മീതോക്സി മീഥെയ്ൻ (Methoxymethane) |
| CH3 – CH2 – CH2 – O – CH3 | …………………… |
| ………………………. | ഈഥോക്സി പാപ്പെയ്ൻ (Ethoxypropane) |
Answer:
| സംയുക്തം | IUPAC നാമം |
| CH3 – O – CH3 | മീതോക്സി മീഥെയ്ൻ (Methoxymethane) |
| CH3 – CH2 – CH2 – O – CH3 | മീതോക്സി പ്രൊപ്പെയ്ൻ (Methoxypropane) |
| CH3 – CH2 – O – CH2 – CH2 – CH3 | ഈഥോക്സി പാപ്പെയ്ൻ (Ethoxypropane) |
Question 24.
പട്ടിക പൂർത്തിയാക്കുക.
| ഫംങ്ഷണൽ ഗ്രൂപ്പ് | ഫംങ്ഷണൽ ഗ്രൂപ്പിന്റെ പേര് | പൊതുവായ പേര് |
| – OH | ഹൈഡ്രോക്സിൽ (Hydroxyl) | ആൽക്കഹോൾ (Alcohol) |
| – COOH | ……………..(a)……………….. | കാർബോക്സിലിക് ആസിഡ് (Carboxylic acid) |
| – CHO | ആൽഡിഹൈഡ് (Aldehyde) | ……………..(b)……………….. |
![]() |
കീറ്റോ (Keto) | ……………..(c)……………….. |
| – O – R | ……………..(d)……………….. | ഈഥർ (Ether) |
| -F, -Cl, -Br, -I | ……………..(e)……………….. | ഹാലോ സംയുക്തങ്ങൾ (Halo compounds) |
Answer:
a) കാർബോക്സിൽ (carboxyl)
b) ആൽഡിഹൈഡുകൾ (aldehydes)
c) കീറ്റോണുകൾ (ketones)
d) ആൽക്കോക്സി (alkoxy)
e) ഹാലോ (Halo)
Question 25.
ചുവടെ നൽകിയിട്ടുള്ള സംയുക്തത്തിന്റെ ഘടന വിശകലനം ചെയ്യുക.

♦ ഈ സംയുക്തം ഏത് വിഭാഗത്തിൽ പെടുന്നു
Answer:
അരോമാറ്റിക്
♦ ഈ സംയുക്തത്തിന്റെ പേരെന്ത്?
Answer:
ബെൻസീൻ
♦ ഈ സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.
Answer:
C6H6
ബെൻസീൻ തന്മാത്രയിലെ ഹൈഡ്രജൻ ആറ്റ ങ്ങൾക്കു പകരം മറ്റ് ആറ്റങ്ങളോ, ആറ്റം ഗ്രൂപ്പു കളോ വരുമ്പോൾ തികച്ചും വ്യത്യസ്തങ്ങളായ സംയുക്തങ്ങൾ ഉണ്ടാകുന്നു.
ഉദാ: ബെൻസീനിലെ ഒരു ഹൈഡ്രജൻ ആറ്റത്തിന് പകരം ഒരു OH ഗ്രൂപ്പ് വരുന്ന സംയുക്തമാണ് ഫീനോൾ (Phenol). ഫീനോളിന്റെ ഘടന ചുവടെ നൽകിയിരിക്കുന്നു.

ബെൻസീനിലെ ഒരു ഹൈഡ്രജൻ ആറ്റത്തിനു പകരം – COOH ഗ്രൂപ്പ് വരുമ്പോൾ ലഭിക്കുന്ന സംയുക്തമാണ് ബെൻസോയിക്ക് ആസിഡ്.


ഒരേ തന്മാത്രാസൂത്രവും വ്യത്യസ്ത രാസ-ഭൗതിക സ്വഭാവങ്ങളുള്ളതുമായ സംയുക്തങ്ങളെ ഐസോമെ റുകൾ (Isomers) എന്ന് വിളിക്കുന്നു. ഈ പ്രതിഭാസത്തെ ഐസോമെറിസം (Isomerism) എന്ന് വിളിക്കുന്നു.
ഐസോമെറുകൾക്ക് ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനാവാക്യവും ഉണ്ടായിരിക്കും. ഇവ രാസ-ഭൗതിക ഗുണങ്ങളിൽ വ്യത്യാസം കാണിക്കുന്നു.
![]()
Question 26.
ഏതാനും ചില സംയുക്തങ്ങളുടെ ഘടനാവാക്യം നൽകിയിരിക്കുന്നു. ഇവ വിശകലനം ചെയ്തു.
i) 
ii) CH3 – CH2 – CH2 – OH
iii) CH3 – CH2 – OH
iv) CH3 – CH2 – CH2 – Cl
♦ ഇവയിൽ ഒരേ തന്മാത്രാസൂത്രമുള്ള സംയുക്ത ങ്ങൾ ഏവ?
Answer:
(i), (iv) – C3H7Cl
♦ ഇവയിലെ ഫംങ്ഷണൽ ഗ്രൂപ്പ് ഏത്?
Answer:
(i), (iv) – ഫംങ്ഷണൽ ഗ്രൂപ്പ് – ക്ലോറോ (-Cl)
♦ ഇവയുടെ IUPAC നാമം എഴുതുക.
Answer:
(i) 2 – ക്ലോറോപാപ്പെയ്ൻ (2 – Chloropropane)
(iv) 1 – ക്ലോറോപാപ്പെയ്ൻ (1 – Chloropropane)
Question 27.
രണ്ട് സംയുക്തങ്ങളുടെ ഘടനാ വാക്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
(i) CH3 – CH2 – CH2 – CH3
(ii) 
♦ രണ്ട് സംയുക്തങ്ങളുടെയും തന്മാത്രാസം എഴുതുക.
Answer:
(i) C4H10 (ii) C4H10
♦ തന്മാത്രാസൂത്രത്തിലെ പ്രത്യേകത എന്ത്?
Answer:
തന്മാത്രാസൂത്രം ഒന്നു തന്നെയാണ്.
♦ ഇവയുടെ IUPAC നാമം എഴുതുക.
Answer:
(i) ബ്യൂട്ടെയ്ൻ (Butane)
(ii) 2-മീഥൈൽ പ്രൊപ്പെയ്ൻ (2-Methylpropane)
♦ ഈ സംയുക്തങ്ങളുടെ പ്രത്യേകതയെന്താണ്?
Answer:
ഇവയ്ക്ക് ഒരേ തന്മാത്രാസൂത്രവും വ്യത്യസ്ത ഘടനാവാക്യവുമാണുള്ളത്. അതിനാൽ ഇവ ഐസോമെറുകളാണ്.
♦ ഈ രണ്ട് സംയുക്തങ്ങൾ ഘടനയിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. കാർബൺ ആറ്റങ്ങൾ മാത്രം ഉൾപ്പെടുത്തി ഘടന വരച്ചു നോക്കൂ.
(i) C – C – C – C
(ii) 
ഈ രണ്ട് സംയുക്തങ്ങളുടെ തന്മാത്രാസൂത്രം ഒരുപോലെയാണെങ്കിലും ഇവ ചെയിൻ ഘടന യിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത്തരം ഐസോ മെറുകളാണ് ചെയിൻ ഐസോമെറുകൾ.
| ഒരേ തന്മാത്രാസൂത്രമുള്ളവയും കാർബൺ ചെയിനിന്റെ ഘടനയിൽ വ്യത്യസ്തത പുലർത്തുകയും ചെയ്യുന്ന സംയുക്തങ്ങളെ ചെയിൻ ഐസോമെറുകൾ എന്ന് വിളിക്കു ന്നു. ഈ പ്രതിഭാസത്തെ ചെയിൻ ഐസോ മെറിസം എന്ന് പറയുന്നു. |
Question 28.
പെന്റെയ്നിന്റെ (C5H12) രണ്ട് ചെയിൻ ഐസോ മറുകളുടെ ഘടനാവാക്യങ്ങൾ നൽകിയിരിക്കു ന്നു. മൂന്നാമത്തെ ഐസോമെറിന്റെ ഘടനാ വാക്യം കണ്ടെത്തി എഴുതുക.
(i) CH3 – CH2 – CH2 – CH2 – CH3
(ii) 
(iii) …………………….
Answer:
(iii) 
Question 29.
CH3 – CH2 – CH2 – CH2 – CH2 – CH3 എന്ന സംയുക്തത്തിന് എത്ര ചെയിൻ ഐസോമെറു കൾ സാധ്യമാണ്. എഴുതി നോക്കൂ.
Answer:
i) CH3 – CH2 – CH2 – CH2 – CH2 – CH3 – ഹെയ്ൻ (Hexane)

Question 30.
രണ്ട് സംയുക്തങ്ങളുടെ ഘടനാ വാക്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവ വിശകലനം ചെയ്യു.
(i) CH3 – CH2 – CH2 – OH
(ii) 
♦ ഇവയിലെ ഫംങ്ഷണൽ ഗ്രൂപ്പ് ഏത്?
Answer:
ഹൈഡ്രോക്സിൽ (-OH)
♦ ഇവയുടെ തന്മാത്ര സൂത്രം എന്ത്?
Answer:
C3H8O
♦ ഇവയുടെ IUPAC നാമം എഴുതുക.
Answer:
(i) പ്രൊപ്പാൻ – 1 – ഓൾ (Propan-1-0l)
(ii) പ്രൊപ്പാൻ – 2 – ഓൾ (Propan-2-0l)
| ഒരേ തന്മാത്രാസൂത്രവും ഒരേ ഫംങ്ഷണൽ ഗ്രൂപ്പും അടങ്ങിയിരിക്കുന്ന സംയുക്തങ്ങളിൽ ഫംങ്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്ത മാണെങ്കിൽ അവയെ പൊസിഷൻ ഐസോ മെറുകൾ എന്ന് വിളിക്കുന്നു. ഈ പ്രതിഭാസം പൊസിഷൻ ഐസോമെറിസം എന്നറിയപ്പെ ടുന്നു. |
![]()
Question 31.
ചുവടെ കൊടുത്തിരിക്കുന്ന രണ്ട് ജോഡി സംയു ഞങ്ങളുടെ ഘടനാ വാക്യങ്ങൾ വിശകലനം ചെയ്യുക.
ജോഡി I
(i) CH3 – CH2 – CH = CH2
(ii) CH3 – CH = CH – CH3
♦ ഇവയുടെ തന്മാത്രാസൂത്രം എന്ത്?
Answer:
C4H8
♦ ഇവയുടെ IUPAC നാമം എഴുതുക.
Answer:
(i) ബ്യൂട്ട്-1-ഈൻ (But-1-ene)
(ii) ബ്യൂട്ട്-2-ഈൻ (But-2-ene)
♦ ഏതുതരം ഐസോമെറിസമാണ് ഇവ പ്രദർശി പ്പിക്കുന്നത്? കാരണമെന്ത്?
Answer:
പൊസിഷൻ ഐസോമെറിസം
തന്മാത്രാം സൂത്രം ഒരുപോലെയാണെങ്കിലും ദ്വിബ ന്ധനത്തിന്റെ സ്ഥാനസംഖ്യ വ്യത്യസ്തമായതാണ് ഇവ പൊസിഷൻ ഐസോമെറുകൾ ആയിരി ക്കാൻ കാരണം.
ജോഡി II
(i) CH3 – CH2 – C ≡ CH
(ii) CH3 – C ≡ C – CH3
♦ ഇവയുടെ തന്മാത്രാസൂത്രം എന്ത്?
Answer:
C4H6
♦ ഇവയുടെ IUPAC നാമം എഴുതുക.
Answer:
(i) ബ്യൂട്ട്-1-ഐൻ (But-1-yne)
(ii) ബ്യൂട്ട്-2-ഐൻ (But-2-yne)
♦ ഏതുതരം ഐസോമെറിസമാണ് ഇവ പ്രകടിപ്പി ക്കുന്നത്? കാരണമെന്ത്?
Answer:
പൊസിഷൻ ഐസോമെറിസം
കാരണം തന്മാത്രാം സൂത്രം ഒരുപോലെയാണ ങ്കിലും നിബന്ധനത്തിന്റെ സ്ഥാനസംഖ്യ വ്യത്യ സ്തമാണ്.
Question 32.
CH3 – CH2 – CH2 – CH2 – CH2 – Cl കത്തിന്റെ എല്ലാ പൊസിഷൻ ഐസോമെറുക ളുടേയും ഘടനാവാക്യങ്ങൾ എഴുതുക.
Answer:

Question 33.
പെനാൻ 2 – ഓൺ എന്ന സംയുക്ത ത്തിന്റെ പൊസിഷൻ ഐസോമെറിന്റെ ഘടനാവാക്യം, IUPAC നാമം എന്നിവ എഴുതുക.
Answer:
പെന്റാൻ-2-ഓൺ CH3 – CO – CH2 – CH2 – CH3
പൊസിഷൻ ഐസോമെർ CH3 – CH2 – CO – CH2 – CH3 പെന്റാൻ-3-ഓൺ (Pentan-3-one) ഫംങ്ഷണൽ
Question 35.
ചുവടെ രണ്ട് സംയുക്തങ്ങളുടെ ഘടനാവാക്യം, IUPAC നാമം എന്നിവ നൽകിയിരിക്കുന്നു.
(i) CH3 – CH2 – OH
IUPAC നാമം എഥനോൾ
(ii) CH3 – O – CH3
IUPAC നാമം മീഥോക്സി മീഥെയ്ൻ
♦ ഇവയിലെ ഫംങ്ഷണൽ ഗ്രൂപ്പുകൾ ഏതെല്ലാം?
Answer:
സംയുക്തം I – OH (ഹൈഡ്രോക്സിൽ)
സംയുക്തം II – O – CH3 (മെഥോക്സി)
♦ ഇവയുടെ തന്മാത്രസൂത്രം എന്ത്?
Answer:
സംയുക്തം I – C2H6O
സംയുക്തം II – C2H6O
ഈ രണ്ട് സംയുക്തങ്ങൾ ഒരേ തന്മാത്രാസൂത മുള്ളതും വ്യത്യസ്ത ഫംങ്ഷണൽ ഗ്രൂപ്പുകൾ അടങ്ങിയിട്ടുള്ളതുമായ ഐസോമെറുകൾ ആണ്. ഇത്തരം ഐസോമെറുകളാണ് ഫംങ്ഷണൽ ഐസോമെറുകൾ.
| ഒരേ തന്മാത്രാ സൂത്രമുള്ളതും വ്യത്യസ്ത ഫംങ്ഷണൽ ഗ്രൂപ്പുകൾ അടങ്ങിയിട്ടുള്ളതുമായ സംയുക്തങ്ങളാണ് ഫംങ്ഷണൽ ഐസോമെ റുകൾ. ഈ പ്രതിഭാസത്തെ ഫംങ്ഷണൽ ഐസോമെറിസം എന്ന് പറയുന്നു. |
Question 36.
രണ്ട് സംയുക്തങ്ങളുടെ ഘടനാ വാക്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
(i) CH3 – CH2 – CHO
(ii) CH3 – CO – CH3
♦ ഇവയിലെ ഫംങ്ഷണൽ ഗ്രൂപ്പുകൾ ഏതെല്ലാം?
Answer:
സംയുക്തം I – ആൽഡിഹൈഡ് (-CHO)
സംയുക്തം II – കീറ്റോ (
)
♦ ഇവയുടെ തന്മാത്ര സൂത്രം എന്ത്?
Answer:
(I) C3H6O
(II) C3H6O
♦ ഏതുതരം ഐസോമെറിസമാണ് ഇവ പ്രകടിപ്പി ക്കുന്നത്?
Answer:
ഫംങ്ഷണൽ ഐസോമെറിസം
Question 37.
CH3 – CH2 – CH2 – CHO എന്ന സംയുക്തത്തിന്റെ ഫംങ്ഷണൽ ഐസോമെറിന്റെ ഘടനാവാക്യം, IUPAC നാമം എന്നിവ എഴുതുക.
Answer:
CH3 – CH2 – CH2 – CHO ബ്യൂട്ടനാൽ (Butanal) ഫംങ്ഷണൽ ഐസോമെർ:- CH3 – CH2 – CO – CH3, ബ്യൂട്ടാൻ-2-ഓൺ (Butan-2-one)
Question 38.
ചുവടെ രണ്ട് സംയുക്തങ്ങൾ നൽകിയിരിക്കുന്നു.
(i) CH3 – CH2 – O – CH2 – CH3
(ii) CH3 – O – CH2 – CH2 – CH3
♦ ഇവയുടെ തന്മാത്ര സൂത്രം എഴുതുക.
Answer:
C4H10O
♦ സംയുക്തം (i) ലെ ഈഥർ ലിങ്കേജിന്റെ (-O-) ഇരുവശവുമുള്ള ആൽക്കൽ ഗ്രൂപ്പിന്റെ പ്രത്യേ കത എന്ത്?
Answer:
സംയുക്തം I-ലെ ഈഥർ ലിങ്കേജിന്റെ (-O-) ഇരു വശവുമുള്ള ആൽക്കൽ ഗ്രൂപ്പുകൾ ഒന്ന് തന്നെ യാണ്.
♦ സംയുക്തം (ii) ലെ ഈഥർ ലിങ്കേജിന്റെ (-O-) ഇരുവശവുമുള്ള ആൾക്കൽ ഗ്രൂപ്പിന്റെ പ്രത്യേ കത എന്ത്?
Answer:
സംയുക്തം II -ലെ ഈഥർ ലിങ്കേജിന്റെ (-O-) ഇരു വശവുമുള്ള ആൽക്കൽ ഗ്രൂപ്പുകൾ വ്യത്യസ്ത മാണ്. ഇത്തരം ഐസോമെറുകളാണ് മെറ്റാമെറുകൾ.
മറ്റൊരു ഉദാഹരണം നോക്കാം.
(i) CH3 – CH2 – CO – CH2 – CH3
(ii) CH3 – CO – CH2 – CH2 – CH3
♦ ഇവയുടെ തന്മാത്ര സൂത്രം എഴുതുക.
Answer:
C5H10O
♦ ഇവയുടെ IUPAC നാമം എഴുതുക.
Answer:
(i) പെന്റാൻ-3-ഓൺ (Pentan-3-one)
(ii) പെന്റാൻ-2-ഓൺ (Pentan-2-one)
ഇവയും മെറ്റാമെറുകൾ ആണ്.
ഒരേ തന്മാത്രാസൂത്രമുള്ളതും സംയോജകത 2 വരുന്ന ഫംങ്ഷണൽ ഗ്രൂപ്പിന്റെ ഇരുവശ വുമുള്ള ആൽക്കൽ ഗ്രൂപ്പിന്റെ വ്യത്യാസം കൊണ്ടുണ്ടാകുന്നതുമായ ഐസോമറി സത്തെ മെറ്റാമെറിസം എന്ന് പറയുന്നു. മെറ്റാമെറുകൾ പൊസിഷൻ ഐസോമറുകളു മാണ്.
![]()
Question 38.
CH3 – CH2 – CH2 – O – CH2 – CH2 – CH3 എന്നിവ സംയുക്തത്തിന്റെ ഏതെങ്കിലും രണ്ട് മെറ്റാമെറു കളുടെ ഘടനാവാക്യം IUPAC നാമം എന്നിവ എഴുതുക.
Answer:
1. CH3 – O – CH2 – CH2 – CH2 – CH2 – CH3
മെഥോക്സി പെന്റെയ്ൻ (Methoxypentane)
2. CH3 – CH2 – O – CH2 – CH2 – CH2 – CH3
എഥോക്സി ബ്യൂട്ടെയ്ൻ (Ethoxybutane)
Question 39.
ചുവടെ കൊടുത്തിരിക്കുന്ന സംയുക്തങ്ങൾ പരി ശോധിച്ച് ഐസോമെർ ജോഡികൾ ഏതൊക്കെ യാണെന്ന് കണ്ടെത്തി എഴുതുക. ഓരോ ജോഡിയും പ്രദർശിപ്പിക്കുന്ന ഐസോമെറിസം ഏത് തരം എന്ന് പട്ടികപ്പെടുത്തുക.
i. CH3 – CH2 – CH2 – CH2 – OH
ii. CH3 – CH2 – CH2 – CH2 – CH3
ii. CH3 – CH2 – CH2 – O – CH3
iv. 
v. CH3 – CH2 – O – CH2 – CH3
vi. 

Answer:

Class 10 Chemistry Chapter 1 Malayalam Medium – Extended Activities
Question 1.
ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളുടെ ബോൾ ആന്റ് സ്റ്റിക് മാതൃക നിർമ്മിച്ച് പ്രദർശിപ്പിക്കുക.
a) 2, 2-ഡൈമീഥൈൽബ്യൂട്ടെയ്ൻ
b) ബ്യൂട്ട്-2-ഈൻ
c) പെന്റ്-1-ഐൻ
Answer:

Question 2.
രണ്ട് സംയുക്തങ്ങളുടെ തന്മാത്രാ സൂത്രം ചുവടെ നൽകിയിരിക്കുന്നു. അവയുടെ ഘടന വരയ്ക്കുക.
a) C6H5 – OH
b) C6H5-COOH
Answer:

Question 3.
ഐസോമെറിസത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുക.
Answer:
ഒരേ തന്മാത്രാസൂത്രവും വ്യത്യസ്ത രാസ-ഭൗതിക സ്വഭാവങ്ങളുള്ളതുമായ സംയുക്തങ്ങളെ
ഐസോമെറുകൾ (Isomers) എന്ന് വിളിക്കുന്നു. ഈ പ്രതിഭാസത്തെ ഐസോമെറിസം (Isomerism) എന്ന് വിളിക്കുന്നു.
ഐസോമെറുകൾക്ക് ഒരേ തന്മാത്രാസൂത്രവും വ്യത്യസ്ത ഘടനാവാക്യവും ഉണ്ടായിരിക്കും. ഇവ രാസഭൗതിക ഗുണങ്ങളിൽ വ്യത്യാസം കാണിക്കുന്നു
- ഒരേ തന്മാത്രാസൂത്രമുള്ളവയും കാർബൺ ചെയിനിന്റെ ഘടനയിൽ വ്യത്യസ്തത പുലർത്തു കയും ചെയ്യുന്ന സംയുക്തങ്ങളെ ചെയിൻ ഐസോമെറുകൾ എന്ന് വിളിക്കുന്നു. ഈ പ്രതിഭാസത്തെ ചെയിൻ ഐസോമെറിസം എന്ന് പറയുന്നു.
- ഒരേ തന്മാത്രാസൂത്രവും ഒരേ ഫംങ്ഷണൽ ഗ്രൂപ്പും അടങ്ങിയിരിക്കുന്ന സംയുക്തങ്ങളിൽ ഫംങ്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്തമാ 2-ഈഥൈൽ-3-മീഥൈൽ പെന്റെയ്ൻ (2-Ethyl-3- methylpentane) എന്നാണ്.
a) സംയുക്തത്തിന്റെ ഘടനാവാക്യമെഴുതി നൽകിയ പേര് ശരിയാണോയെന്ന് പരിശോധിക്കൂ.
b) ശരിയല്ലെങ്കിൽ സംയുക്തത്തിന്റെ ശരിയായ പേരെഴുതൂ.
c) സംയുക്തത്തിന്റെ തന്മാത്രാസൂത്രമെഴുതുക.
d) സംയുക്തത്തിന്റെ സാധ്യമായ എല്ലാ ഐസോമെറുകളുടെയും ഘടനാവാക്യം സയൻസ് ഡയറിയിൽ രേഖപ്പെടുത്തി ഓരോന്നിന്റെയും IUPAC നാമമെഴുതുക. ഇത് ഏതുതരം ഐസോമെറിസമാണ്.
Answer:
a) തെറ്റാണ്


ഇതെല്ലാമാണ് സംയുക്തത്തിന്റെ സാധ്യമായ എല്ലാ ഐസോമെറുകളുടെയും ഘടനാവാക്യം.
![]()
10th Class Chemistry Notes Pdf Malayalam Medium Chapter 1
Class 10 Chemistry Chapter 1 Notes Pdf Malayalam Medium
ആമുഖം
കാർബണിക സംയുക്തങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്ന് ഇതിനകം മനസ്സിലാക്കിയിട്ടുണ്ടല്ലോ. കാർബ ണിക സംയുക്തങ്ങളുടെ എണ്ണക്കൂടുതലിന് കാരണം കാർബൺ ആറ്റത്തിന്റെ ചില സവിശേഷതകളാണ്. ടെട്രാ വാലൻസി, ഏകബന്ധനം, ദ്വിബന്ധനം, ത്രിബന്ധനം എന്നിവയിൽ ഏർപ്പെടാനുള്ള കഴിവ്, കാറ്റിനേഷൻ, എന്നിവ ഇതിന് കാരണമാണ്. ഇതിനു പുറമേ ചെയിൻ രൂപത്തിലും വലയരൂപത്തിലും സംയുക്തങ്ങൾ ഉണ്ടാക്കാനുള്ള കഴിവും കാർബണിനുണ്ട്. വ്യത്യസ്ത ആറ്റങ്ങളും ഗ്രൂപ്പുകളും കാർബണുമായി സംയോജിക്കുമ്പോൾ തികച്ചും വ്യത്യസ്തങ്ങളായ സംയുക്തങ്ങൾ ഉണ്ടാകുന്നു. ഘടനയിലും സ്വഭാവത്തിലും വളരെയധികം വ്യത്യസ്ത പുലർത്തുന്ന കാർബണിക സംയുക്തങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എണ്ണക്കൂടുതലും സങ്കീർണ്ണമായ ഘടനയും മൂലം കാർബണിക സംയുക്തങ്ങൾക്കു നാമകരണം ചെയ്യുന്നത് വളരെ ശ്രമകരമാണ്. കാർബണിക സംയുക്ത ങ്ങൾക്ക് നാമകരണം ചെയ്യുന്നത് IUPAC (International Union of Pure and Applied Chemistry) മുന്നോട്ടു വച്ചി ട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ്. ഈ യൂണിറ്റിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
ഓർമ്മിക്കേണ്ട വസ്തുതകൾ
- ഒരു ശാഖയുള്ള കാർബണിക സംയുക്തത്തിന് നാമകരണം ചെയ്യുന്നതിന് ഏറ്റവും നീളം കൂടിയ കാർബൺ ചെയിനിനെ മെയിൻ ചെയിനായി പരിഗണിക്കുന്നു. മെയിൻ ചെയിനിലുള്ള ശാഖയ്ക്കു ഏറ്റവും കുറഞ്ഞ സ്ഥാന സംഖ്യ വരത്തക്കവിധത്തിൽ കാർബൺ ആറ്റങ്ങൾക്ക് സ്ഥാന സംഖ്യ നൽകുന്നു. ശാഖ തിരിച്ച റിഞ്ഞ് നാമം നൽകുന്നു.
- ഒന്നിലധികം ശാഖകൾ ഉണ്ടെങ്കിൽ സ്ഥാനസംഖ്യകളുടെ തുക ഏറ്റവും കുറവ് വരത്തക്കവിധത്തിൽ മുഖ്യ ചെയിനിലെ കാർബൺ ആറ്റങ്ങൾക്ക് സ്ഥാനവില നൽകി നാമം സ്വീകരിക്കുന്നു. ഒരേ ശാഖ തന്നെ ഒന്നി ലധികം ഉണ്ടെങ്കിൽ ഡൈ(2) 5 (3) ടാ (4) എന്നീ പദമൂലങ്ങൾ ഉപയോഗിച്ചു സൂചിപ്പിക്കുന്നു.
- അപൂരിത ഹൈഡ്രോകാർബണുകൾക്ക് നാമകരണം ചെയ്യുമ്പോൾ ദ്വിബന്ധനം അഥവാ നിബന്ധനമുള്ള കാർബൺ ആറ്റത്തിന് ഏറ്റവും കുറഞ്ഞ സ്ഥാനവില ലഭിക്കത്തവിധത്തിൽ മെയിൻ ചെയിനിലെ കാർബൺ ആറ്റങ്ങൾക്ക് സ്ഥാനവില നൽകുന്നു.
- ഒരു ഓർഗാനിക് സംയുക്തത്തിൽ കാർബണിനോട് ബന്ധിക്കപ്പെട്ടിട്ടുള്ള മറ്റ് ആറ്റം അല്ലെങ്കിൽ ആറ്റം ഗ്രൂപ്പാണ് ഫംങ്ഷണൽ ഗ്രൂപ്പ്.
- ഹൈഡ്രോക്സിൽ, കാർബോക്സിലിക്, ആൽഡിഹൈഡ്, കീറ്റോ, ഹാലോ, ആൽക്കോക്സി തുടങ്ങിയവ ഫംങ്ഷണൽ ഗ്രൂപ്പുകൾക്ക് ഉദാഹരണമാണ്.
- തനതായ ഗന്ധമുള്ള വലയ സംയുക്തങ്ങളാണ് അരോമാറ്റിക് സംയുക്തങ്ങൾ.
- ബെൻസീൻ ഒരു പ്രധാനപ്പെട്ട അരോമാറ്റിക് സംയുക്തമാണ്.
- ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയു മുള്ള സംയുക്തങ്ങളാണ് ഐസോമെറുകൾ.
- ഐസോമെറുകൾ രാസ-ഭൗതിക സ്വഭാവങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
- ഘടനയിലുള്ള വ്യത്യാസമനുസരിച്ച ഐസോമെ റുകൾ പലതരത്തിലുണ്ട്.
- ചെയിൻ ഐസോമെറിസം, ഫംങ്ഷണൽ ഐസോമെറിസം, പൊസിഷൻ ഐസോമെ റിസം, മെറ്റാമെറിസം തുടങ്ങിയവ വ്യത്യസ്ത ഐസോമെറിസത്തിന് ഉദാഹരണമാണ്.

ആൽക്കെയ്നുകളുടെ നാമകരണ രീതി
പദമൂലം + എയ്ൻ → ആൽക്കെയ്ൻ
ഉദാ: മീഥ് + എയ്ൻ → മീഥെയ്ൻ
ആൽക്കീനുകളുടെ നാമകരണരീതി
പദമൂലം + ഈൻ → ആൽക്കീൻ
ഉദാ: ഈഥ് + ഈൻ → ഈഥീൻ
ആനുകളുടെ നാമകരണരീതി
പദമൂലം + ഐൻ → ഈഥൈൻ
ഉദാ: ഈഥ് + ഐൻ → ഈഥൈൻ
കാർബണിന്റെ എണ്ണമനുസരിച്ചുള്ള പദമൂലം
C1 – മീഥ് (Meth)
C2 – ഈഥ് (Eth)
C3 – പ്രൊപ്പ് (Prop)
C4 – ബ്യൂട്ട് (But)
C5 – മെൻ്റ് (Pent)
C6 – ഹെക്സ് (Hex)
C7 – ഹെപ്റ്റ് (Hept)
С8 – ഒക്ട് (Oct)
C9 – നൊൺ (Non)
C10 – ഡെക് (Dec)
ശാഖകളുള്ള ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണം
IUPAC നാമകരണരീതിയനുസരിച്ച് ശാഖകളുള്ള ഓർഗാ നിക് സംയുക്തങ്ങൾക്ക് നാമകരണം ചെയ്യുമ്പോൾ ചുവടെ നൽകിയിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.
1. ഏറ്റവും കൂടുതൽ കാർബൺ ആറ്റങ്ങളുള്ള തുടർച്ചയായതും നീളം കൂടിയതുമായ ചെയി നിന്റെ പ്രധാന ചെയിനായും ബാക്കിയുള്ളവയെ ശാഖയായും പരിഗണിക്കണം.

2. ശാഖയുള്ള കാർബൺ ആറ്റത്തിന് ഏറ്റവും കുറഞ്ഞ സ്ഥാനസംഖ്യ വരുന്ന രീതിയിൽ വല ത്തുനിന്നോ ഇടത്തുനിന്നോ നമ്പർ നൽകാം.

3. ഒന്നിലധികം ശാഖകളുള്ളപ്പോൾ ശാഖകളുടെ സ്ഥാന വിലകളുടെ തുക കുറഞ്ഞ രീതിയിൽ കാർബൺ ആറ്റങ്ങൾക്ക് നമ്പർ നൽകണം. (ആദ്യ ശാഖയ്ക്ക് ഏറ്റവും കുറഞ്ഞ സ്ഥാനവില ലഭിക്ക ത്തക്കവിധത്തിൽ നമ്പർ നൽകണം.)

4. ഒരേ ശാഖ തന്നെ ഒരു കാർബൺ ചെയിനിൽ ഒന്നിലധികം തവണ വന്നാൽ ശാഖകളുടെ എണ്ണം സൂചിപ്പിക്കാൻ ഡൈ(2), ട്ര (3), ടാ (4) തുട ങ്ങിയ പ്രത്യയങ്ങൾ ശാഖയുടെ പേരിന് മുന്നിൽ ചേർക്കണം. സ്ഥാന സംഖ്യകൾ കോമ ഉപ യോഗിച്ച് വേർതിരിച്ചെഴുതണം. അക്കങ്ങളും അക്ഷരങ്ങളും തമ്മിൽ ഹൈഫൻ (-) ഉപയോ ഗിച്ച് വേർതിരിച്ച് എഴുതണം.
5. ഒരു കാർബൺ ആറ്റത്തിൽ തന്നെ ഒരേയിനം ശാഖകൾ ഒന്നിലധികം വന്നാൽ അവയുടെ സ്ഥാനസംഖ്യകൾ ആവർത്തിച്ച് എഴുതണം.
![]()
| കാർബൺ ചെയിനിൽ കാർബൺ ആറ്റവുമായി ബന്ധിച്ചിരിക്കുന്ന ഹൈഡ്രോകാർബൺ ശാഖകൾ ആൽക്കൽ ഗ്രൂപ്പുകൾ എന്നറിയപ്പെടുന്നു. പൂരിത ഹൈഡ്രോകാർബണിലെ കാർബൺ ആറ്റത്തിൽ നിന്ന് ഒരു ഹൈഡ്രജനെ നീക്കം ചെയ്യുമ്പോഴാണ് ആൽക്കൽ ഗ്രൂപ്പ് ലഭിക്കുന്നത്. ആൽക്കൽ ഗ്രൂപ്പിന്റെ പേര് പദമൂലം + ഐൽ |
| ആൽക്കൽ ഗ്രൂപ്പിന്റെ പേര് | ഘടനാവാക്യം |
| മീഥൈൽ (Methyl) | -CH3 |
| ഈഥൈൽ (Ethyl) | -CH2-CH3 |
| പാപ്പൽ (Propyl) | – CH2– CH2– CH3 |
ഒരു സംയുക്തത്തിന്റെ IUPAC നാമം എന്നാൽ ഘടനാവാക്യം എഴുതുന്ന രീതി
ഘട്ടം 1 മുഖ്യചെയിനിലെ കാർബൺ ആറ്റങ്ങൾ ഉൾപ്പെ ടുത്തി കാർബൺ ചെയൻ എഴുതുക.
ഘട്ടം 2 ശാഖകൾ തിരിച്ചറിയുക.
ഘട്ടം 3 ശാഖകളുടെ സ്ഥാനസംഖ്യകൾ തിരിച്ചറിയുക.
ഘട്ടം 4 കാർബൺ ചെയിനിലെ യഥാസ്ഥാനങ്ങളിൽ ശാഖകൾ ഉൾപ്പെടുത്തുക.
ഘട്ടം 5 ശേഷിക്കുന്ന കാർബൺ ആറ്റ ങ്ങ ളു ടെ സംയോജകതകൾ ഹൈഡ്രജൻ ആറ്റങ്ങൾ ചേർത്തു പൂർത്തിയാക്കുക.
ഉദാ: 2, 3 – ഡെമീഥൈൽ പെന്റെയ്ൻ (2, 3 – Dimethyl pentane)
- മുഖ്യചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം – 5
- മുഖ്യചെയിനിന്റെ ഘടന

- ശാഖകൾ – രണ്ട് മീഥൈൽ ഗ്രൂപ്പുകൾ
- ശാഖകളുടെ സ്ഥാനസംഖ്യകൾ – 2, 3
- മുഖ്യചെയിനിൽ ശാഖകൾ ചേർക്കുമ്പോൾ ഘട നാവാക്യം.

- കാർബണിന്റെ അവശേഷിക്കുന്ന സംയോജകത കളെ ഹൈഡ്രജൻ ചേർത്തു പൂർത്തിയാക്കു മ്പോൾ

അപൂരിത ഹൈഡ്രോകാർബണുകളുടെ നാമകരണം
ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമോ ത്രിബന്ധനമോ ഉളള ഹൈഡ്രോകാർബണുക ളാണ് അപൂരിത ഹൈഡ്രോകാർബണുകൾ. ദ്വിബന്ധനമുള്ള ഹൈഡ്രോകാർബണുകൾ ആൽക്കീനുകൾ (alkenes) ത്രിബന്ധനമുള്ള ഹൈഡ്രോകാർബണുകളെ ആൽക്കൈനുകൾ (alkynes) എന്നിങ്ങനെ അറിയപ്പെടുന്നു.
ദ്വിബന്ധനമുള്ള ഹൈഡ്രോകാർബണുകളെ നാമകരണം ചെയ്യുമ്പോൾ ദ്വിബന്ധനമുള്ള കാർബൺ ആറ്റ ത്തിന് കുറഞ്ഞ സ്ഥാനസംഖ്യ ലഭിക്കത്തവിധത്തിൽ മുഖ്യചെയിനിലെ കാർബൺ ആറ്റങ്ങൾക്ക് സ്ഥാനസംഖ്യ
നൽകണം.
ആൽക്കീനിന്റെ നാമകരണം
പദമൂലം + ഹൈഫൻ + ദ്വിബന്ധനത്തിന്റെ സ്ഥാനം + ഹൈഫൻ + പിൻപ്രത്യയം (ഈൻ)
ഫംങ്ഷണൽ ഗ്രൂപ്പുകൾ (Functional Groups)
ഒരു ഓർഗാനിക് സംയുക്തത്തിൽ ഹൈഡ്രജൻ ഒഴികെ കാർബൺ ആറ്റത്തോട് ബന്ധിക്കപെട്ടിട്ടുള്ള ആറ്റം അല്ലെങ്കിൽ ആറ്റം ഗ്രൂപ്പാണ് ആ സംയുക്തത്തിന്റെ സവിശേഷമായ രാസ-ഭൗതിക ഗുണങ്ങൾ നിർണ്ണയിക്കു ന്നത്. ഈ ആറ്റം അല്ലെങ്കിൽ ആറ്റം ഗ്രൂപ്പിനെ ഫംങ്ഷണൽ ഗ്രൂപ്പ് എന്ന് വിളിക്കുന്നു.
പ്രധാന ഫംങ്ഷണൽ ഗ്രൂപ്പുകൾ

ഹൈഡ്രോക്സിൽ (-OH) ഫംങ്ഷണൽ ഗ്രൂപ്പ് അടങ്ങിയിട്ടുള്ള സംയുക്തങ്ങളുടെ നാമകരണരീതി
ഹൈഡ്രോക്സിൽ ഫംങ്ഷണൽ ഗ്രൂപ്പ് (-OH) അടങ്ങിയിട്ടുള്ള സംയുക്തങ്ങളെ ആൽക്കഹോളുകൾ എന്ന് വിളിക്കുന്നു.
1. IUPAC രീതിയനുസരിച്ച് ആൽക്കഹോളുകളുടെ നാമകരണത്തിന് കാർബൺ ആറ്റങ്ങളുടെ എണ്ണം അനുസരിച്ചുള്ള ആൽക്കെയ്നിന്റെ പേരിലെ ‘e’ മാറ്റി പകരം ഓൾ (ol) എന്ന പ്രത്യയം ചേർക്കണം.
Alkane – e + ol → Alkanol
eg: Methane – e + ol → Methanol
CH3 – OH – മെഥനോൾ (Methanol
CH3 – CH2 – OH – എഥനോൾ (Ethanol)
2. രണ്ടിൽ കൂടുതൽ കാർബൺ ആറ്റങ്ങൾ ഉണ്ട ങ്കിൽ – OH ഗ്രൂപ്പിന്റെ സ്ഥാനം കൂടി വ്യക്തമാക്ക ണം. ഫംങ്ഷണൽ ഗ്രൂപ്പ് ബന്ധിച്ചിരിക്കുന്ന കാർബണിന് ചെറിയ സ്ഥാനസംഖ്യ ലഭിക്കത്ത ക്കവിധം കാർബൺ ആറ്റങ്ങൾക്ക് നമ്പർ നൽക ണം.
ആൽക്കെയ്നിന്റെ പേരിലെ ‘e’ മാറ്റി – OH ഗ്രൂപ്പിന്റെ സ്ഥാനസംഖ്യ നൽകിയ ശേഷം ഓൾ (ol) എന്ന പ്രത്യയം ചേർക്കണം.
Alkane – e + ഹൈഫൻ + – OH ഗ്രൂപ്പിന്റെ സ്ഥാന സംഖ്യ + ഹൈഫൻ + ഓൾ (ol)
ഉദാ:
കാർബോക്സിലിക് ഫംങ്ഷണൽ ഗ്രൂപ്പുള്ള സംയുക്തങ്ങളുടെ നാമകരണം
കാർബോക്സിലിക് ഗ്രൂപ്പ്
or -(-COOH) അട ങ്ങിയിട്ടുള്ള സംയുക്തങ്ങൾ കാർബോക്സിലിക് ആസി ഡുകൾ എന്ന് അറിയപ്പെടുന്നു. ഇവയ്ക്ക് IUPAC നാമം നൽകുന്നതിന് കാർബോക്സിൽ ഗ്രൂപ്പിലേതുൾപ്പെടെ യുള്ള മുഖ്യചെയിനിലെ എല്ലാ കാർബൺ ആറ്റങ്ങളു ടേയും എണ്ണം പരിഗണിക്കണം.
ഇങ്ങനെ ലഭിക്കുന്ന ആൽക്കെയ്നിന്റെ നാമത്തിലെ അവസാന അക്ഷരമായ ‘e’ മാറ്റി ഓയിക് ആസിഡ് (oic acid) എന്ന് ചേർക്കുന്നു.
Alkane – ‘e’ + oic acid → Alkanoic acid
ഉദാ: Methane-‘e’ + oic acid → Methanoic acid
ആൽഡിഹൈഡ് ഗ്രൂപ്പ് (
or -CHO) ഫംങ്ഷണൽ ഗ്രൂപ്പുള്ള സംയുക്തങ്ങളുടെ നാമക രണം
-CHO ഫങ്ഷണൽ ഗ്രൂപ്പുള്ള സംയുക്തങ്ങൾ ആൽഡിഹൈഡുകൾ (aldehydes) എന്നറിയപ്പെടുന്നു. ഇവയ്ക്ക് IUPAC നാമം നൽകുന്നതിന് ആൽഡി ഹൈഡ് ഗ്രൂപ്പിന്റേതുൾപ്പെടെ മുഖ്യചെയിനിലുള്ള മുഴു വൻ കാർബൺ ആറ്റങ്ങളുടേയും എണ്ണം പരിഗണിക്ക ണം. ഇങ്ങനെ ലഭിക്കുന്ന ആൽക്കെയ്നിന്റെ നാമ ത്തിലെ അവസാന അക്ഷരമായ ” മാറ്റി, ആൽ (al എന്ന് ചേർക്കുന്നു.
Alkane – ‘e’ + al → Alkanal
ഉദാ: Methane – ‘e’ + al → Methanal
![]()
കീറ്റോ ഗ്രൂപ്പ് (
) ഉള്ള സംയുക്തങ്ങ ളുടെ നാമകരണം
(
) ഫംങ്ഷണൽ ഗ്രൂപ്പുള്ള സംയുക്തങ്ങളാണ് കീറ്റോണുകൾ. ഇവയ്ക്ക് IUPAC നാമം നൽകുന്നതിന് കീറ്റോ ഗ്രൂപ്പിലേതുൾപ്പെടെ മുഖ്യചെയിനിലുള്ള മുഴു വൻ കാർബൺ ആറ്റങ്ങളുടേയും എണ്ണം പരിഗണിക്ക ണം. ഇങ്ങനെ ലഭിക്കുന്ന ആൽക്കെയ്നിന്റെ നാമ ത്തിലെ അവസാന അക്ഷരമായ ‘e’ മാറ്റി ഓൺ (one) എന്ന് ചേർ ക്കുന്നു.
Alkane – ‘e’ + one → Alkanone
ഉദാ :
എന്ന സംയുക്തത്തിന്റെ
IUPAC നാമം എഴുതുന്ന വിധം
- ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം – 3
- 3 കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ്നിന്റെ പേര് – മ്രൊപ്പെയ്ൻ
- IUPAC നാമം – പാപ്പനോൺ (Propanone)
(Propane – e + one → Propanone)
മൂന്നിൽ കൂടുതൽ കാർബൺ ആറ്റങ്ങൾ ഉണ്ടെങ്കിൽ കീറ്റോ ഗ്രൂപ്പിന്റെ സ്ഥാനം പരിഗണിക്കണം.
ഉദാ:
എന്ന സംയുക്തത്തിന്റെ IUPAC നാമം എഴുതുന്നതിന്, - മുഖ്യചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം – 5
- 5 കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ്നിന്റെ പേര് – മെൻ്റെയ്ൻ
- ഫംങ്ഷണൽ ഗ്രൂപ്പിന്റെ ശരിയായ സ്ഥാനസംഖ്യ – 2
- IUPAC നാമം – പെന്റാൻ – 2 – ഓൺ (Pentan – 2 – one)
ഹാലോ ഗ്രൂപ്പ് (-F, -Cl, -Br, -I) ഉൾക്കൊ ള്ളുന്ന സംയുക്തങ്ങളുടെ നാമകരണം
ഫ്ളൂറോ (-F), ക്ലോറോ (-Cl), ബ്രോമോ (-Br), അയഡോ (-I) എന്നീ ഫംങ്ഷണൽ ഗ്രൂപ്പുകളുള്ള ഓർഗാനിക സംയുക്തങ്ങളാണ് ഹാലോ സംയുക്തങ്ങൾ എന്നറിയപ്പെടുന്നത്. 2-ൽ കൂടുതൽ കാർബൺ ആറ്റ ങ്ങളുള്ള ഹാലോ സംയുക്തങ്ങളുടെ നാമകരണരീതി ചുവടെ കൊടുത്തിരിക്കുന്ന രീതിയിലാണ്.
ഹാലോ ഗ്രൂപ്പിന്റെ സ്ഥാനം + ഹൈഫൻ + ഹാലോ ഗ്രൂപ്പിന്റെ പേര് + ആൽക്കെയ്നിന്റെ പേര്
ഉദാ: ചുവടെ നൽകിയിരിക്കുന്ന സംയുക്തത്തിന്റെ – IUPAC നാമം എഴുതുക.

- മുഖ്യചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം – 3
- ഇത്രയും കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ് നിന്റെ പേര് – പ്രൊപ്പെയ്ൻ
- ഹാലോ ഗ്രൂപ്പിന്റെ പേര് – ക്ലോറോ
- ഹാലോ ഗ്രൂപ്പിന്റെ ശരിയായ സ്ഥാനസംഖ്യ – 1
IUPAC നാമം – 1 – ക്ലോറോ പ്രൊപ്പെയ്ൻ (1 – Chloropropane)
ആൽക്കോക്സി ഗ്രൂപ്പ് (-O-R) അടങ്ങിയ സംയുക്തങ്ങളുടെ നാമകരണം
ആൽക്കോക്സി ഗ്രൂപ്പ് (-O-R) അടങ്ങിയ സംയുക്ത ങ്ങൾ ഈഥറുകൾ (Ethers) എന്നറിയപ്പെടുന്നു. R – എന്നത് ആൽക്കൽ ഗ്രൂപ്പിനെ സൂചിപ്പിക്കുന്നു. ആൽക്കോക്സി ആൽക്കെയ്ൻ എന്നാണ് ഈഥറുകളെ നാമകരണം ചെയ്യുന്നത്. -O- എന്ന ഗ്രൂപ്പിനെ ഈഥർ ലിങ്കേജ് (ether linkage) എന്നാണ് പറയുന്നത്. ഈഥർ ലിങ്കേജിന് ഇരുവശവുമുള്ള ആൽക്കൽ ഗ്രൂപ്പുകളിൽ നീളം കൂടിയതിനെ ആൽക്കെയായും നീളം കുറഞ്ഞ തിനെ ആൽക്കോക്സി ഗ്രൂപ്പിന്റെ ഭാഗമായും പരിഗ ണിക്കണം.
ഉദാ:- CH3 – O – CH2 – CH3 എന്ന സംയുക്തത്തിന്റെ IUPAC – നാമം – മിതോക്സി ഈ കഥയ് (Methoxyethane) എന്നാണ്.
അരോമാറ്റിക് സംയുക്തങ്ങൾ (Aromatic Compounds)
തനതായ ഗന്ധമുള്ള വലയ സംയുക്തങ്ങളാണ് അരോ മാറ്റിക് സംയുക്തങ്ങൾ. ബെൻസീൻ റിംഗ് മുഖ്യഘടക മായുള്ളവയാണ് ഇവ.
