Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ

Students rely on SSLC Chemistry Notes Malayalam Medium Pdf and Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ to help self-study at home.

10th Class Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ

Std 10 Chemistry Chapter 2 Notes Malayalam Medium – Let Us Assess

Question 1.
a) ചുവടെ നൽകിയിരിക്കുന്നവയിൽ നിന്ന് മീഥെയ്നെ ക്ലോറോ മീഥെയ്ൻ ആക്കി മാറ്റുന്നതിനുള്ള സാഹ ചര്യം ഏത്?
i) ക്ലോറിൻ + സൂര്യപ്രകാശം
ii) ഹൈഡ്രോക്ലോറിക് ആസിഡ് + സൂര്യപ്രകാശം
iii) ഓക്സിജൻ + താപനില
iv) ഓക്സിജന്റെ അഭാവത്തിൽ ചൂടാക്കൽ
b) ഇത്തരം രാസപ്രവർത്തനങ്ങളുടെ പേര് എന്താണ്?
Answer:
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 1
b) ആദേശരാസപ്രവർത്തനങ്ങൾ

Question 2.
a) CH ≡ CH (ഈഥൈൻ) നെ C2H6 (ഈ യ്ൻ ആക്കി മാറ്റാൻ എത്ര ഹൈഡ്രജൻ തന്മാത്രകൾ വേണം?
b) പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
c) ഈ രാസപ്രവർത്തനം ഏതുവിഭാഗത്തിൽ ഉൾപ്പെടുന്നു?
Answer:
a) 4 ഹൈഡ്രജൻ ആറ്റങ്ങൾ

b) CH ≡ CH + H2 → CH2 = CH2
CH2 = CH2 + H2 → CH3 – CH3

c) അഡിഷൻ രാസപ്രവർത്തനം

Question 3.
a) സമവാക്യം പൂർത്തീകരിക്കുക.
i) CH ≡ CH + HCl → A
ii) nA → B

b) A, B തന്മാത്രകളുടെ IUPAC നാമം എഴുതുക.

c) ഈ രാസപ്രവർത്തനങ്ങൾ ഓരോന്നും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?
Answer:
a) (i) CH ≡ CH + HCl → CH2 = CHCl
(ii) Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 2

b) (i) ക്ലോറോഈഥീൻ (വിനൈൽ ക്ലോറൈഡ്)
(ii) പോളി വിനൈൽ ക്ലോറൈഡ് (PVC)

c) (i) അഡിഷൻ രാസപ്രവർത്തനം
(ii) പോളിമെറൈസേഷൻ

Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ

Question 4.
a) ചുവടെ നൽകിയിരിക്കുന്നവയിൽ പാചക പാത്രങ്ങളുടെ ഉൾ വശത്ത് ആവരണം നൽകാൻ ഉപയോഗിക്കുന്ന പോളിമർ ഏത്? (പോളിത്തീൻ, പോളിവിനൈൽ ക്ലോറൈഡ്, ടെഫ്ളോൺ)
b) ഈ പോളിമെറിന്റെ മോണോമെർ ഏത്?
Answer:
a) ടെഫ്‌ളോൺ
b) ട്രാഫ്ളൂറോഈഥീൻ (CF2 = CF2)

Question 5.
a) ചുവടെ കൊടുത്തിരിക്കുന്നവയിൽ കണ്ടൻസേഷൻ പോളിമെർ ഏത്?
(പോളിവിനൈൽ ക്ലോറൈഡ്, നൈലോൺ 66, ടെഫ്ളോൺ)
b) നൈലോൺ 66-ന്റെ മോണോമെറുകൾ ഏതെല്ലാം?
Answer:
a) നൈലോൺ 66
b) അഡിപിക് ആസിഡ്, ഹെക്സാമെഥിലീൻ ഡൈ അമീൻ

Question 6.
C12H22O11 + H2O \(\xrightarrow{A}\)– C6H12O6 + B
C6H12O6 \(\xrightarrow{C}\) 2C2H5OH + D

a) നൽകിയിരിക്കുന്ന രാസപ്രവർത്തനത്തിൽ A, B, C, D ഇവ എന്താണെന്ന് എഴുതുക.
b) വാഷ് എന്നാൽ എന്ത്?
c) വാഷിൽ നിന്ന് റെക്ടിഫൈഡ് സ്പിരിറ്റ് ലഭി ക്കുന്നത് എങ്ങനെ?
d) റെക്ടിഫൈഡ് സ്പിരിറ്റ് ഡീനേച്ചർ ചെയ്യു ന്നതിന്റെ കാരണം എന്ത്?
Answer:
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 3
a) A = ഇൻവർട്ടേസ്
B = ഫ്രക്ടോസ്
C = സൈമേസ്
D = 2CO2

b) മൊളാസസ്സിന്റെ ഫെർമെന്റേഷൻ വഴി ലഭി ക്കുന്ന 8-10% ഗാഢതയുള്ള എഥനോൾ മിശ്രി തമാണ് വാഷ്.

c) വാഷിനെ അംശ്വിക സ്വേദനം ചെയ്യുമ്പോൾ റെക്ടിഫൈഡ് സ്പിരിറ്റ് (95.6% എഥനോൾ) ലഭിക്കുന്നു.

d) എഥനോൾ മദ്യപാനത്തിനായി ദുരുപ യോഗപ്പെടുത്താതിരിക്കാൻ അതിനെ ഡീനേ ച്ചർ ചെയ്യുന്നു. ഇതിനായി വിഷപദാർത്ഥങ്ങ ളായ മെഥനോൾ/പിരിഡിൻ റബ്ബർ ഡിസ്റ്റിലേറ്റ് എന്നിവ എഥനോളിൽ ചേർക്കുന്നു.

Question 7.
a) എഥനോയിക് ആസിഡ് വ്യാവസായികമായി നിർമ്മിക്കുന്നതെങ്ങനെ?
b) 5 – 8% എഥനോയിക് ആസിഡിനെ ……………………….. എന്നുപറയുന്നു.
Answer:
a) എഥനോളിനെ ഉൽപ്രേരകത്തിന്റെ സാന്നിധ്യ ത്തിൽ കാർബൺ മോണോക്സൈഡുമായി പ്രവർത്തിപ്പിച്ച് എഥനോയിക് ആസിഡ് വ്യാവ സായികമായി നിർമ്മിക്കുന്നു.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 4
b) 5 – 8% എഥനോയിക് ആസിഡ് വിനാഗിരി എന്ന റിയപ്പെടുന്നു.

Question 8.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 5
സമവാക്യം പരിശോധിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
a) ഈ രാസപ്രവർത്തനം ഏത് പേരിൽ അറി യപ്പെടുന്നു?
b) ഇവിടെ ഉണ്ടായ എസ്റ്ററിന്റെ പേര് എന്ത്?
c) എസ്റ്ററുകളുടെ രണ്ട് ഉപയോഗങ്ങൾ എഴു തുക.
Answer:
a) എസ്റ്ററിഫിക്കേഷൻ
b) മീഥൈൽ എഥനോയേറ്റ് (മീഥൈൽ അസ സ്റ്റേറ്റ്)
c) സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാൻ ഉപയോഹി ക്കുന്നു.
കൃത്രിമ പഴസത്തുകൾ നിർമ്മിക്കാൻ ഉപയോ ഗിക്കുന്നു.

SSLC Chemistry Chapter 2 Notes Questions and Answers Pdf Malayalam Medium

Question 1.
മീഥെയ്ൻ (CH4) സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ക്ലോറിനുമായി രാസപ്രവർത്തനത്തിൽ ഏർപ്പെ ടുന്നതിന്റെ രാസസമവാക്യം നൽകിയിരിക്കുന്നത് പരിശോധിക്കുക.
ഘട്ടം (1)
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 6
CH4 + Cl2 → CH3Cl + HCl
♦ ഇവിടെ നൽകിയിരിക്കുന്ന ഹൈഡ്രോകാർബൺ ഏത്?
Answer:
മീഥെയ്ൻ (CH4)

♦ രാസപ്രവർത്തനഫലമായി ഹൈഡ്രോകാർബണിലെ ഹൈഡ്രജന്റെ സ്ഥാനത്ത് വന്നുചേർന്ന ആറ്റം ഏത്?
Answer:
ക്ലോറിൻ (Cl)

♦ ഉണ്ടായ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
ക്ലോറോമീഥെയ്ൻ (Chloromethane)

ഒരു സംയുക്തത്തിലെ ഒരാറ്റത്തിനുപകരം മറ്റൊരു ആറ്റമോ, ആറ്റങ്ങളുടെ ഗ്രൂപ്പോ വന്നു ചേരുന്ന രാസപ്രവർത്തനങ്ങളാണ് ആദേശ രാസപ്രവർത്തനങ്ങൾ

Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ

Question 2.
CH3Cl സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ക്ലോറിനുമായി തുടർന്നും പ്രവർത്തിക്കുമ്പോൾ ഉണ്ടാ കുന്ന ഉൽപ്പന്നങ്ങൾ പരിശോധിക്കുക.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 7
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 8
Answer:
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 9
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 10

Question 3.
ഈഥെയ്ൻ (CH3 – CH3 or C2H6) ക്ലോറിനുമായി ആദേശ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന സംയുക്തങ്ങൾ ഏതെല്ലാം? സമവാക്യം എഴുതുക.
Answer:
1. C2H6 + Cl2 → C2H5 – Cl + HCl
2. C2H5 – Cl + Cl2 → С2H4Cl2 + HCl
3. C2H4 – Cl2 + Cl2 → C2H3Cl3+ HCl
4. C2H3 – Cl3 + Cl2 → C2H2Cl4 + HCl
5. C2H2Cl4 + Cl2 → C2HCl5 + HCl
6. C2HCl5 + Cl2 → C2Cl6 + HCl

Question 4.
CH4, CH2 = CH2, CH ≡ CH

♦ ഇവയിൽ അപൂരിത ഹൈഡ്രോകാർബണുകൾ ഏതെല്ലാം?
Answer:
CH2 = CH2, CH ≡ CH
♦ അവയുടെ IUPAC നാമം എഴുതുക.
Answer:
CH2 = CH2, IUPAC നാമം ഈഥീൻ (Ethene)
CH2 = CH, IUPAC നാമം ഈഥൈൻ (Ethyne)
ഉയർന്ന താപനിലയിൽ നിക്കൽ (Ni) ഉൽപ്രേരകത്തിന്റെ സാന്നിധ്യത്തിൽ ഈഥീൻ (C2H4) ഹൈഡ്രജനു മായി പ്രവർത്തിക്കുന്നതിന്റെ രാസസമവാക്യം നൽകിയിരിക്കുന്നത് ശ്രദ്ധിക്കൂ.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 11
♦ ഈഥീനിലെ കാർബൺ കാർബൺ ദ്വിബന്ധനത്തിന് എന്തുമാറ്റമാണ് സംഭവിച്ചത്?
Answer:
ദ്വിബന്ധനം ഏകബന്ധനമായി മാറി.

♦ ഇവിടെ ലഭിച്ച ഉൽപ്പന്നമേത്?
Answer:
CH3 – CH3 (ഈ ഥെയ്ൻ)

♦ ഈ ഉൽപ്പന്നം പൂരിതമോ അപൂരിതമോ?
Answer:
പൂരിതം
ഇത്തരം രാസപ്രവർത്തനങ്ങളെ അഡിഷൻ രാസപ്രവർത്തനങ്ങൾ എന്നുപറയുന്നു.

ദ്വിബന്ധനമോ, നിബന്ധനമോ ഉള്ള അപൂരിത ഓർഗാനിക് സംയുക്തങ്ങൾ മറ്റ് ചില തന്മാത്രകളുമായി ചേർന്ന് പുരിൽ സംയുക്തങ്ങളായി മാറുന്ന പ്രവർത്തനങ്ങളാണ് അഡിഷൻ രാസപ്രവർത്തനങ്ങൾ. തിബന്ധനമുള്ള ഓർഗാനിക് സംയുക്തങ്ങൾ ചെറുതന്മാത്രകളുമായി ഭാഗികമായി ചേർന്ന് ദ്വിബന്ധന മുള്ള സംയുക്തങ്ങൾ ഉണ്ടാകുന്ന പ്രവർത്തനങ്ങളും അഡിഷൻ രാസപ്രവർത്തനങ്ങളാണ്.

Question 5.
ഈഥേയ്ൻ, ഈഥീൻ എന്നിവയുടെ അഡിഷൻ രാസപ്രവർത്തനങ്ങളുടെ സമവാക്യം പൂർത്തിയാ ക്കുക.
Answer:
H – C ≡ C – H + H2CH2 = CH2
CH2 – CH2 + H2CH3 – CH3

Question 6.
ചുവടെ കൊടുത്തിട്ടുള്ള പട്ടിക പൂർത്തിയാക്കുക.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 12
Answer:
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 13

Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ

Question 7.
അനേകം ഈഥീൻ തന്മാത്രകൾ ഉന്നതമർദ്ദത്തിലും താപനിലയിലും ഉൽപ്രേരകത്തിന്റെ സാന്നിധ്യത്തിൽ ഒന്നിച്ചു ചേർന്ന് പോളി ഈഥീൻ അഥവാ പോളിത്തീൻ (Polythene) ഉണ്ടാകുന്നു.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 14
♦ ഈ രാസപ്രവർത്തനത്തിലെ മോണോമെറിന്റെ പേരെന്ത്?
Answer:
ഈഥീൻ (Ethene)

♦ പോളിമെറിന്റെ പേരെന്ത്?
Answer:
പോളിമെറിന്റെ (Polythene)

Question 8.
വിനൈൽ ക്ലോറൈഡ് പോളിമറൈസേഷന് വിധേയമാകുമ്പോൾ പോളി വിനൈൽ ക്ലോറൈഡ് (PVC) എന്ന പോളിമർ ഉണ്ടാകുന്നു. പ്ലാസ്റ്റിക് പൈപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിമർ ആണ് PVC.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 15
Answer:
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 16

ടെട്രാഫ്ളൂറോ ഈഥീൻ പോളിമെറൈസേഷന് വിധേയമാകുമ്പോൾ ഉണ്ടാകുന്ന പോളിമറാണ് പോളി ട്രാഫ്ളൂറോ ഈഥീൻ അഥവാ ടെഫ്ളോൺ. ഉയർന്ന താപനില താങ്ങാൻ കഴിവുള്ള ഈ പോളിമർ നോൺസ്റ്റിക് പാത്രങ്ങളുടെ ഉൾപ്രതലത്തിലെ ആവരണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 17

മോണോമെർ പോളിമർ ഉപയോഗം
വിനൈൽ ക്ലോറൈഡ് പോളിവിനൈൽ ക്ലോറൈഡ് (PVC) പൈപ്പുകൾ, പ്ലാസ്റ്റിക് ഫർണീച്ചർ, വൈദ്യുത ചാലകങ്ങളുടെ ആവരണ ങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം.
ഈഥീൻ പോളിത്തീൻ (Polythene) ടാർപോളിൻ ഷീറ്റുകൾ, ക്യാരിബാഗു കൾ തുടങ്ങിയവയുടെ നിർമ്മാണം.
ഐസോപ്രീൻ പ്രകൃതിദത്ത റബ്ബർ ടയറുകളുടെ നിർമ്മാണം
ടെട്രാഫ്ളൂറോഈഥീൻ ടെഫ്ളോൺ നോൺസ്റ്റിക് പാത്രങ്ങളുടെ ഉൾപ്രതല ത്തിന്റെ ആവരണം.
അക്രിലോൻട്രൽ (വിനൈൽ സയനൈഡ്) ഓർലോൺ കൃത്രിമ നാരുകളുടെ നിർമ്മാണം

Question 9.
പട്ടിക പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

മോണോമർ പോളിമർ ഉപയോഗം
• അഡിപിക് ആസിഡ്
• ഹെക്സാമെഥി ലീൻഡൈഅമീൻ
നൈലോൺ 66 വസ്ത്രങ്ങൾ, ചീർപ്പ്, ബ്രഷുക ളുടെ നാര് തുടങ്ങിയവ നിർമ്മി ക്കാൻ
• ഫീനോൾ
• ഫോർമാൽഡി ഹൈഡ്
ഫീനോൾ ഫോർമാൽഡി ഹൈഡ് റെസിൻ (ബേക്ക ലൈറ്റ്) സ്വിച്ചുകൾ, പ്ലഗ്ഗുകൾ, പ്രഷർകു ക്കറിന്റെ കൈപ്പിടി തുടങ്ങിയവ നിർമ്മിക്കാൻ
• എഥിലീൻഗ്ലൈക്കോൾ
• ടെറിതാലിക് ആസിഡ്
പോളി എഥിലീൻ ടെറി താലേറ്റ് (പോളിയെസ്റ്റർ) ടർപ്പോളിൻ, കുപ്പികൾ, വസ്ത്ര ങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ

♦ നൈലോൺ 66-ന്റെ മോണോമെറുകൾ ഏതെല്ലാം?
Answer:
അഡിപിക് ആസിഡ്, ഹെക്സാമെഥിലീൻഡൈഅമീൻ

♦ ഫീനോളും ഫോർമാൽഡിഹൈഡും കണ്ടൻസേഷൻ പോളിമെറൈസേഷന് വിധേയമാകുമ്പോൾ ലഭി ക്കുന്ന പോളിമർ ഏത്?
Answer:
ഫീനോൾ ഫോർമാൽഡിഹൈഡ് റെസിൻ (ബേക്കലൈറ്റ്)

♦ പോളിയെസ്റ്ററിന്റെ മോണോമെറുകളുടെ പേരെഴുതുക.
Answer:
എഥിലീൻ ഗ്ലൈക്കോൾ, ടെറിതാലിക് ആസിഡ്

Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ

Question 10.
വായുവിന്റെ അസാന്നിദ്ധ്യത്തിൽ ബ്യൂട്ടെയ്ൻ ചൂടാക്കുമ്പോൾ അതു പാപ്പെയ്നും ഈഥീനുമായി വിഘ ടിക്കുന്നു.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 18
♦ പ്രവർത്തനഫലമായി ഉണ്ടാകുന്ന സംയുക്തങ്ങൾ ഏതെല്ലാം?
Answer:
പാപ്പെയ്ൻ

♦ ഇതിലെ അപൂരിത സംയുക്തം എത്?
Answer:
ഈഥീൻ

പൂരിത ഹൈഡ്രോകാർബണുകൾ താപീയ വിഘടനത്തിന് വിധേയമാകുമ്പോൾ ഉണ്ടാകുന്ന ഉൽപ്പ നങ്ങളിൽ പൂരിതവും അപൂരിതവുമായ ഹൈഡ്രോകാർബണുകൾ കാണപ്പെടുന്നു. താപീയ വിഘട നഫലമായുണ്ടാകുന്ന ഉൽപ്പന്നങ്ങൾ താപനില, മർദ്ദം, വിഘടനത്തിന് വിധേയമാകുന്ന ഹൈഡ്രോ കാർബണുകളുടെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

Question 11.
മീഥെയ്ൻ വായുവിൽ കത്തുമ്പോൾ CO2 ജലം, താപം എന്നിവ ഉണ്ടാകുന്നു.
Answer:
CH4 + 2O2 → CO2 + 2H2O + താപം

Question 12.
ബ്യൂട്ടെയ്ൻ വായുവിൽ കത്തുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏതെല്ലാം?
Answer:
2C4H10 + 13O2 → 8CO2 + 10H2O + താപം

Question 13.
ഹൈഡ്രോകാർബണുകളുടെ രാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക. ഇവ ഓരോന്നും ഏത് തരം രാസപ്രവർത്തനമാണെന്ന് രേഖപ്പെടുത്തുക.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 19
Answer:
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 20

Question 14.
ഏതാനും ആൽക്കഹോളുകളുടെ ഘടനാവാക്യം നൽകിയിരിക്കുന്നത് പരിശോധിക്കുക.
(i) CH3 – OH
(ii) CH3 – CH2 – OH
(iii) CH3 – CH2 – CH2 – OH
♦ ഫങ്ഷണൽ ഗ്രൂപ്പിന്റെ പേരെഴുതുക.
Answer:
ഹൈഡ്രോക്സിൽ

♦ ഇവയുടെ IUPAC നാമം എഴുതുക.
Answer:
(i) CH3 – OH മെഥനോൾ (Methanol)
(ii) CH3 – CH2 – OH എഥനോൾ (Ethanol
(iii) CH3 – CH2 – CH2 – OH പാപ്പാൻ – 1 – ഓൾ (Propanol)

Question 15.
കാർബോക്സിലിക് ആസിഡുകളുടെ ഘടനാവാക്യം നൽകിയിരിക്കുന്നു. IUPAC നാമം എഴുതി പട്ടിക പൂർത്തിയാക്കുക.

ഘടനാവാക്യം IUPAC നാമം
H – COOH മെഥനോയിക് ആസിഡ്
CH3 – COOH എഥനോയിക് ആസിഡ്
CH3 – CH2 – COOH പാപ്പനോയിക് ആസിഡ്
CH3 – CH2 – CH2 – COOH ബ്യൂട്ടനോയിക് ആസിഡ്

Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ

Question 16.
ഈഥൈൽ എഥനോയേറ്റ് എന്ന എസ്റ്റർ നിർമ്മിക്കുന്നതിന്റെ രാസസമവാക്യം നൽകിയിരിക്കുന്നു.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 21
♦ ഈ രാസപ്രവർത്തനത്തിലെ അഭികാരകങ്ങൾ ഏതെല്ലാം?
Answer:
1. CH3 – COOH എഥനോയിക് ആസിഡ്
2. CH3 – CH2 – OH എഥനോൾ

♦ ഇവയിലെ ഫങ്ഷണൽ ഗ്രൂപ്പുകളുടെ പേരെഴുതുക.
Answer:
കാർബോക്സിലിക് ഗ്രൂപ്പ് (-COOH)
ഹൈഡ്രോക്സിൽ (OH)

എസ്റ്ററുകൾക്ക് പൂക്കളുടെയും പഴങ്ങളുടെയും സുഗന്ധമുള്ളതുകൊണ്ട് കൃത്രിമ പെർഫ്യൂമുകളും. ന്യൂസുകളും നിർമ്മിക്കാൻ ഇവ ഉപയോഗിക്കുന്നു.

ചില എസ്റ്ററുകളുടെ നിർമ്മാണത്തിനാവശ്യമായ കാർബോക്സിലിക് ആസിഡുകളുടെയും ആൽക്കഹോ ളുകളുടേയും പേരും ഈ എസ്റ്ററുകൾ നൽകുന്ന സുഗന്ധവും പട്ടികയിൽ നൽകിയിരിക്കുന്നത് പരിശോ ധിക്കുക.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 22

Question 17.
ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളിൽ നിന്ന് എസ്റ്ററുകളെ കണ്ടെത്തി അവ നിർമ്മിക്കാൻ ആവശ്യ മായ കാർബോക്സിലിക് ആസിഡുകൾ, ആൽക്കഹോളുകൾ എന്നിവ തിരിച്ചറിഞ്ഞ് പട്ടിക പൂർത്തിയാ ക്കുക.
♦ CH3 – COO – CH2 – CH2 – CH3
♦ CH3 – CH2 – COO – CH2 – CH3
♦ CH3 – CH2 – COOH
♦ CH3 – CH2 – CH2 – OH
♦ CH3 – CH2 – COO – CH3
♦ CH3 – CH2 – OH
♦ CH3 – OH
♦ CH3 -COOH
♦ CH3 – CH2 – COO – CH2 – CH2 – CH3
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 23
Answer:
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 24

Class 10 Chemistry Chapter 2 Malayalam Medium – Extended Activities

Question 1.
എഥനോൾ ഒരു ബിവറേജായി ഉപയോഗിക്കു മ്പോൾ മനുഷ്യശരീരത്തിന് ഉണ്ടാകുന്ന ദോഷ ങ്ങളെക്കുറിച്ചും സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചും ഒരു ഉപന്യാസം തയ്യാറാക്കുക.
Answer:
സൂചനകൾ

എഥനോളിന്റെ അമിതോപയോഗം വ്യക്തി ഗതവും സാമൂഹികവുമായ തലങ്ങളിൽ ദൂര വ്യാപകമായ ദോഷങ്ങൾ സൃഷ്ടിക്കുന്നു.

ശരീരത്തിന്: കരൾ രോഗങ്ങൾ, നാഡീവ്യവസ്ഥ തകരാറുകൾ, ഹൃദയ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ, പ്രതിരോധശേഷി കുറയൽ എന്നി വയ്ക്ക് കാരണമാകുന്നു. ഗർഭിണികൾ മദ്യം ഒഴിവാ ക്കേണ്ടത് അത്യാവശ്യമാണ്.

സമൂഹത്തിൽ: കുടുംബകലഹം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുറ്റകൃത്യങ്ങൾ, അപകടങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നു. പൊതുജനാരോഗ്യ ത്തിനും ഇത് വലിയ ഹാനികരമാണ്. മദ്യപാനം ഒരു സാമൂഹിക വിപത്താണ്.

Question 2.
‘പോളിമെറുകൾ നിത്യജീവിതത്തിൽ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു സെമിനാർ സംഘടിപ്പിക്കുക.
Answer:
സൂചനകൾ

ആമുഖം: പോളിമറുകൾ ലളിതമായ വിശദീ കരണം, നിത്യജീവിതത്തിലെ പ്രാധാന്യം.
പോളിമറുകൾ: പ്രകൃതിദത്തവും കൃത്രിമവുമായ പോളിമറുകൾ, അടിസ്ഥാന സ്വഭാവങ്ങൾ.
നിത്യജീവിതത്തിലെ ഉപയോഗങ്ങൾ: വസ്ത്രം, പാക്കേജിംഗ്, ഗതാഗതം, നിർമ്മാണം, വൈദ്യശാസ്ത്രം, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ പോളിമറുകൾ.
പോളിമറുകളും പരിസ്ഥിതിയും: പ്ലാസ്റ്റിക് മാലിന്യം, പുനരുപയോഗം, ബയോഡിഗ്രേഡ ബിൾ പോളിമറുകൾ.
ഉപസംഹാരം: പ്രധാന കണ്ടെത്തലുകൾ, ഭാവി സാധ്യതകൾ, നന്ദി.

Question 3.
‘ഓർഗാനിക് സംയുക്തങ്ങളും അവയുടെ നിത്യജീവിതത്തിലെ പ്രാധാന്യവും’ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു അവതരണം നടത്തുക.
Answer:
സൂചനകൾ
ഓർഗാനിക് സംയുക്തങ്ങളും നിത്യജീവിത ത്തിലെ പ്രാധാന്യവും: സംക്ഷിപ്ത അവതരണം
ആമുഖം: ഓർഗാനിക് സംയുക്തങ്ങൾ കാർബൺ അടിസ്ഥാനമാക്കിയുള്ളവ, നമ്മുടെ ജീവിതത്തിൽ നിർണായകം.
എന്താണ് ഓർഗാനിക് സംയുക്തങ്ങൾ ?: കാർബൺ, ഹൈഡ്രജൻ പ്രധാന ഘടകങ്ങൾ, സങ്കീർണ്ണ ഘടന, ജീവനിൽ പ്രധാന പങ്ക്.

പ്രധാന ഓർഗാനിക് സംയുക്തങ്ങൾ:

  • കാർബോഹൈഡ്രേറ്റുകൾ (ഊർജ്ജം)
  • പ്രോട്ടീനുകൾ (വളർച്ച, നിർമ്മാണം)
  • കൊഴുപ്പുകൾ (ഊർജ്ജ സംഭരണം)
  • വിറ്റാമിനുകൾ (രാസപ്രവർത്തന നിയന്ത്രണം)
  • മരുന്നുകൾ (ചികിത്സ)
  • പ്ലാസ്റ്റിക്കുകൾ (ഉപയോഗ വസ്തുക്കൾ)
  • തുണിത്തരങ്ങൾ (വസ്ത്രം)
  • ഇന്ധനങ്ങൾ (ഊർജ്ജം)

പ്രാധാന്യം (3 മിനിറ്റ്): ജീവൻ നിലനിർത്തുന്നു, ആഹാരത്തിന്റെ അടിസ്ഥാനം, ആരോഗ്യ സംര ക്ഷണം, സൗകര്യപ്രദമായ ജീവിതം, വ്യവസായ വളർച്ചയ്ക്ക് സഹായിക്കുന്നു.

ഉപസംഹാരം (1 മിനിറ്റ്): ഓർഗാനിക് സംയു ഞങ്ങൾ ഒഴിച്ചുകൂടാനാവാത്തത്, വിവേകപൂർ ണ്ണമായ ഉപയോഗം പ്രധാനംനന്ദി.

Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ

10th Class Chemistry Notes Pdf Malayalam Medium Chapter 2

Class 10 Chemistry Chapter 2 Notes Pdf Malayalam Medium

ആമുഖം

നമുക്കു ചുറ്റും കാണുന്ന നിരവധി വസ്തുക്കളിലും നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പദാർത്ഥങ്ങളിൽ മിക്കതിലും കാർബണിക സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. നിരവധി കാർബണിക സംയുക്തങ്ങൾ ഇതി നകം കണ്ടെത്തുകയും നിർമ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഓരോ ദിവസവും നിരവധി പുതിയ കാർബൺ സംയുക്തങ്ങൾ കണ്ടെത്തുകയും നിർമ്മിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രകൃത്യാസുലഭമായ കാർബൺ സംയു ക്തങ്ങളുണ്ട്. അറിയപ്പെട്ടിട്ടുള്ള കാർബണിക സംയുക്തങ്ങളെ രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കിയാണ് പുതിയ കാർബണിക സംയുക്തങ്ങൾ നിർമ്മിക്കുന്നത്. ഇത്തരം കാർബണിക സംയുക്തങ്ങൾ വിവിധ മേഖലക ളിൽ ഉപയോഗങ്ങളുണ്ട്. അകാർബണിക സംയുക്തങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് കാർബണിക സംയുക്തങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നത്. കാർബണിക സംയുക്തങ്ങളുടെ വിവിധ രാസപ്രവർത്തനങ്ങൾ ഈ യൂണിറ്റിൽ പരിചയപ്പെടാം. വളരെയധികം വ്യാവസായിക പ്രാധാന്യവും വ്യത്യസ്ത ഉപയോഗങ്ങളും ഉള്ള നിരവധി കാർബണിക സംയുക്തങ്ങൾ ഉണ്ട്. അതിൽ ചിലതിനെക്കുറിച്ചും മന സ്സിലാക്കാം.

ഓർമ്മിക്കേണ്ട വസ്തുതകൾ

  • ഒരു സംയുക്തത്തിലെ ഒരാറ്റത്തിന് പകരം മറ്റൊരു ആറ്റമോ ആറ്റങ്ങളുടെ സമൂഹമോ (ഗ്രൂപ്പ്) വന്നുചേ രുന്ന രാസപ്രവർത്തനങ്ങളാണ് ആദേശരാസപ്രവർത്തനങ്ങൾ
  • ദ്വിബന്ധനമുള്ളതോ, ത്രിബന്ധനമുള്ളതോ ആയ അപൂരിത കാർബണിക സംയുക്തങ്ങൾ ചില തന്മാത്രക ളുമായി ചേർന്ന് പൂരിത സംയുക്തങ്ങളായി മാറുന്ന രാസപ്രവർത്തനങ്ങളാണ് അഡിഷൻ രാസപ്രവർത്ത നങ്ങൾ.
  • ത്രിബന്ധനമുള്ള അപൂരിത കാർബണിക സംയുക്തങ്ങൾ ദ്വിബന്ധനമുള്ള അപൂരിത ഹൈഡ്രോകാർബൺ ആയി മാറുന്നതും അഡിഷൻ രാസപ്രവർത്തനമാണ്.
  • ലഘുവായ അനേകം തന്മാത്രകൾ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണ തന്മാത്രകൾ ഉണ്ടാകുന്ന രാസപ്രവർത്തന ങ്ങളാണ് പോളിമറൈസേഷൻ.
  • പോളിമറൈസേഷന് വിധേയമാകുന്ന ലഘുതന്മാത്രകളെ മോണോമെറുകൾ എന്നും പോളിമറൈസേഷൻ വഴിയുണ്ടാകുന്ന ബൃഹത് തന്മാത്രകളെ പോളിമർ എന്നും പറയുന്നു.
  • തന്മാത്രാഭാരം കൂടുതലുള്ള ചില ഹൈഡ്രോകാർബണുകൾ വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കു മ്പോൾ അവ വിഘടിച്ച് തന്മാത്രാഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകളായി മാറുന്ന രാസപ്രവർത്തന ങ്ങളാണ് താപീയ വിഘടനപ്രവർത്തനങ്ങൾ.
  • താപീയ വിഘടനഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ, വിഘടനത്തിന് വിധേയമാകുന്ന ഹൈഡ്രോകാർബ ണിന്റെ സ്വഭാവം, മർദം, താപനില, ഉൽപ്രേരകത്തിന്റെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
  • മെഥനോൾ, എഥനോൾ, എഥനോയിക് ആസിഡ്, എസ്റ്ററുകൾ മുതലായവ പ്രധാനപ്പെട്ട ഓർഗാനിക് സംയു ക്തങ്ങളാണ്.
  • ഇന്ന് പ്രചാരത്തിലുള്ള മിക്ക ഔഷധങ്ങളും കാർബണിക സംയുക്തങ്ങളാണ്.

പോളിമെറൈസേഷൻ (Polymerisation)
ലഘുവായ അനേകം തന്മാത്രകൾ ഒന്നിച്ച് ചേർന്ന് സങ്കീർണ്ണ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനമാണ് പോളി മെറൈസേഷൻ.
ലഘുതന്മാത്രകളെ മോണോമെർ (Monomer) എന്നും ഉണ്ടാകുന്ന സങ്കീർണ്ണ തന്മാത്രകളെ പോളിമെറുകളെന്നും വിളിക്കുന്നു (Poly = many, mer = unit/part)
പോളിമെറൈസേഷൻ രീതിയുടെ അടിസ്ഥാനത്തിൽ പോളിമെറുകൾ രണ്ട് തരമുണ്ട്.
1. അഡിഷൻ പോളിമെറുകൾ (Addition Polymers)
2. കണ്ടൻസേഷൻ പോളിമെറുകൾ (Condensation polymers)
അഡിഷൻ പോളിമെറുകൾ (Addition Polymer)
മോണോമെറുകളുടെ ആവർത്തിച്ചുള്ള അഡിഷൻ വഴി ഉണ്ടാകുന്നു.

കണ്ടൻസേഷൻ പോളിമെറുകൾ
വ്യത്യസ്തങ്ങളായ മോണോമെറുകൾ സംയോജിച്ച് ചെറിയ തന്മാത്രകളെ നീക്കം ചെയ്തു വലിയ സംയുക്ത ങ്ങളായി മാറുന്ന പ്രവർത്തനത്തെ കണ്ടൻസേഷൻ പോളിമെറൈസേഷൻ എന്നുപറയുന്നു.

ഉദാ: അഡിപിക് ആസിഡും, ഹൊമെഥിലീൻ ഷൻ പോളിമറൈസേഷന് വിധേയമാകുമ്പോൾ തന്മാത്രയായ H2O നീക്കം ചെയ്യപ്പെടുന്നു.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 25

താപീയ വിഘടനം (Thermal cracking)
തന്മാത്രാഭാരം കൂടുതലുള്ള ഹൈഡ്രോകാർബണുകൾ വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകളായി മാറുന്നു. ഈ പ്രവർത്തനത്തെ താപീയ വിഘ ടനം എന്ന് പറയുന്നു.

ഹൈഡ്രോകാർബണുകളുടെ ജ്വലനം (Combustion of hydrocarbons)
ഹൈഡ്രോകാർബണുകൾ കത്തുമ്പോൾ വായുവിലെ ഓക്സിജനുമായി പ്രവർത്തിച്ച് CO2 H2O എന്നിവയോടൊപ്പം താപവും പ്രകാശവും ഉണ്ടാകുന്നു. ഈ പ്രവർത്തനത്തെ ജ്വലനം എന്ന് വിളിക്കുന്നു.

മെഥനോൾ (Methanol) CH3 – OH
വ്യാവസായിക പ്രാധാന്യമുള്ള ഒരു സംയുക്തമാണ് മെഥനോൾ. ഇതിനെ വുഡ്പിരിറ്റ് (Wood spirit) എന്നും വിളിക്കുന്നു.

ഉൽപ്രേരകങ്ങളുടെ സാന്നിധ്യത്തിൽ കാർബൺ മോണോക്സൈഡിനെ ഹൈഡ്രജനുമായി പ്രവർത്തിപ്പിച്ച് മെഥ നോൾ വ്യാവസായികമായി നിർമ്മിക്കാം.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 26
മെഥനോളിന്റെ ഉപയോഗങ്ങൾ

  • വാർണിഷ്, പെയിന്റ് മുതലായവ നിർമ്മിക്കാൻ
  • ഫോമിക് ആസിഡ്, ഫോർമാൽഡിഹൈഡ് എന്നിവയുടെ നിർമ്മാണത്തിന്.
  • 40% ഫോർമാൽഡിഹൈഡ് ലായനിയാണ് ഫോർമാലിൻ.
  • മെഥനോൾ ഒരു വിഷപദാർത്ഥമാണ്.
  • എഥനോൾ മദ്യപാനത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് തടയാൻ അതിൽ മെഥനോൾ ചേർക്കാ റുണ്ട്.

എഥനോൾ (Ethanol) CH3 – CH2 – OH
വ്യാവസായിക പ്രാധാന്യമുള്ള ആൽക്കഹോളാണ് എഥനോൾ അഥവാ ഈഥൈൽ ആൽക്കഹോൾ.

വ്യാവസായിക നിർമ്മാണം
മൊളാസസ്സിന്റെ ഫെർമെന്റേഷൻ വഴിയാണ് എഥനോൾ വ്യാവസായികമായി നിർമ്മിക്കുന്നത്. മൊളാസസ് നേർപ്പിച്ചശേഷം യീസ്റ്റ് ചേർത്തു വയ്ക്കുന്നു. യീസ്റ്റിലുള്ള എൻസൈമായ ഇൻവർട്ടേസ്, പഞ്ചസാര ലായ നിയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്നു. തുടർന്ന് മറ്റൊരു എൻസൈമായ മേസ്, ഗ്ലൂക്കോസി നേയും ഫാസിനേയും എഥനോളാക്കി മാറ്റുന്നു.

Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 27

  • ഫെർമെന്റേഷൻ വഴി ലഭിക്കുന്ന 8-10% വരെ ഗാഢതയുള്ള എഥനോൾ മിശ്രിതം വാഷ് (wash) എന്നറിയ പ്പെടുന്നു.
  • വാഷിനെ അംശികസദനത്തിന് വിധേയമാക്കുമ്പോൾ 95.6% എഥനോൾ ലഭിക്കുന്നു. ഇതാണ് റെക്ടി ഫൈഡ് സ്പിരിറ്റ് (Rectified spirit).
  • 100% ആൽക്കഹോളിനെ അബ്സല്യൂട്ട് ആൽക്കഹോൾ (Absolute alcohol) എന്ന് പറയുന്നു.
  • 20% അബ്സൊല്യൂട്ട് ആൽക്കഹോളും 80% പെട്രോളും ചേർന്ന മിശ്രിതമാണ് പവർ ആൽക്കഹോൾ(Power Alcohol). ഇതു വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നു.
  • എഥനോൾ മദ്യപാനത്തിനായി ദുരുപയോഗം ചെയ്യാതിരിക്കാനായി ഇതിലേക്ക് വിഷവസ്തുക്കളായ മെഥ നോൾ/പിരിഡിന്റെ/റബ്ബർ ഡിസ്റ്റിലേറ്റ് എന്നിവ ചേർക്കുന്നു. ഇത്തരത്തിൽ ലഭിക്കുന്ന എഥനോളിനെ ഡീനേ ച്ചേർഡ് സ്പിരിറ്റ് (Denatured spirit) എന്ന് പറയുന്നു.
    ഡീനേച്ചർ ചെയ്യാനായി മെഥനോൾ ചേർത്ത എഥനോൾ മെഥിലേറ്റഡ് സ്പിരിറ്റ് (Methylated spirit) എന്ന റിയപ്പെടുന്നു.

എഥനോളിന്റെ ഉപയോഗങ്ങൾ

  • പവർ ആൽക്കഹോൾ നിർമ്മിക്കാൻ
  • ഔഷധങ്ങളുടെ ലായകമായി
  • പെയിന്റ് നിർമ്മിക്കുന്നതിന്
  • പ്രിസർവേറ്റീവ് ആയി
  • ഓർഗാനിക് സംയുക്തങ്ങളുടെ നിർമ്മാണത്തിന്
  • ബിവറേജ് ആയി

എഥനോയിക് ആസിഡ് അഥവാ അസെറ്റിക് ആസിഡ് (CH3 – COOH)

വ്യാവസായികമായി വളരെ പ്രാധാന്യമുള്ള ഒരു കാർബോക്സിലിക് ആസിഡാണ് എഥനോയിക് ആസിഡ് അഥവാ അസെറ്റിക് ആസിഡ്.

മെഥനോളിനെ ഉൽപ്രേരകത്തിന്റെ സാന്നിധ്യത്തിൽ കാർബൺ മോണോക്സൈഡുമായി പ്രവർത്തിപ്പിച്ച് എഥ നോയിക് ആസിഡ് വ്യാവസായികമായി നിർമ്മിക്കാം.
Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 28
എഥനോയിക് ആസിഡിന്റെ ഉപയോഗങ്ങൾ

  • 5 – 8% ഗാഢതയുള്ള എഥനോയിക്കാസിഡാണ് വിനാഗിരിയായി ഉപയോഗിക്കുന്നത്.
  • അസെറ്റിക് അൺഹൈഡഡ്, അസറ്റേറ്റ് എസ്റ്റർ, കൃത്രിമ നാരുകൾ എന്നിവയുടെ നിർമ്മാണത്തിന്
  • പോളിമെറുകളുടേയും റെസിനുകളുടെയും ലായകമായി.
  • അണുനാശിനി നിർമ്മിക്കുന്നതിന്
  • മരുന്നുകൾ നിർമ്മിക്കുന്നതിന്

Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ

എസ്റ്ററുകൾ (Esters)
ആൽക്കഹോളും കാർബോക്സിലിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഉൽപന്നങ്ങൾ ആണ് എസ്റ്ററുകൾ. ഈ രാസപ്രവർത്തനത്തെ എസ്റ്ററിഫിക്കേഷൻ എന്നുപറയുന്നു.
എസ്റ്ററുകളുടെ പൊതുവാക്യം Class 10 Chemistry Chapter 2 Notes Malayalam Medium ഓർഗാനിക് സംയുക്തങ്ങളുടെ 29 എന്നാണ്. ഇതിൽ R, R’ എന്നിവ ആൽക്കൈൽ ഗ്രൂപ്പുകളാണ്.

ഔഷധങ്ങൾ (Medicines)
ആധുനിക ചികിത്സാരീതിയിൽ ഉപയോഗിക്കുന്ന ഔഷധങ്ങളെല്ലാം തന്നെ ഓർഗാനിക് സംയുക്തങ്ങൾ ആണ്. അത്തരത്തിലുള്ള ചില ഔഷധങ്ങളുടെ വിഭാഗവും അവയുടെ ധർമ്മവും പട്ടികപ്പെടുത്തിയിരിക്കുന്നത് വിലയി രുത്തുക.

ഔഷധവിഭാഗം ധർമ്മം ഉദാഹരണങ്ങൾ
അനാൾജസിക്കുകൾ (Analgesics) വേദനസംഹാരിയായി ആസ്പിരിൻ
ആന്റിപൈറെറ്റിക്കുകൾ (Antipyretics) ശരീരതാപനില കുറയ്ക്കുന്നതിന് പാരാസെറ്റമോൾ
ആന്റിസെപ്റ്റിക്കുകൾ (Antiseptics) സൂക്ഷ്മാണുക്കളെ നിയന്ത്രിക്കുന്നതിന് ഡെറ്റോൾ
ആന്റിബയോട്ടിക്കുകൾ (Antibiotics) രോഗകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പി ക്കുന്നതിനും അവയുടെ വളർച്ച തടയുന്നതിനും പെനിസിലിൻ
ആന്റാസിഡുകൾ (Antacids) ആമാശയത്തിലെ അമ്ലത്വം കുറയ്ക്കുന്നതിന് ജെലൂസിൽ പാന്റോപ്പ്

ശരീരതാപനില കുറയ്ക്കുന്നതിനും വേദന സംഹാരിയായും പാരസെറ്റമോൾ ഉപയോഗിച്ചു വരുന്നു. ഹൃദയാഘാതം തടയുന്നതിനായി രക്തം കട്ടപിടിക്കാതിരിക്കാനും, വേദന സംഹാരിയായും ആസ്പി രീൻ ഉപയോഗിച്ചു വരുന്നു.

Leave a Comment