ആദ്യപാഠങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 15

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 5 Chapter 15 ആദ്യപാഠങ്ങൾ Aadyapaadangal Notes Questions and Answers Pdf improves language skills.

Aadyapaadangal Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 5 Chapter 15 Aadyapaadangal Question Answer

Class 6 Malayalam Aadyapaadangal Notes Question Answer

പഠനപ്രവർത്തനങ്ങൾ
പറഞ്ഞുറപ്പിക്കാം

Question 1.
വസിക്കുന്ന ലോകത്തെക്കുറിച്ച് അറിഞ്ഞ ഞാൻ സന്തോഷവതിയായി.
Answer:
ഹെലന് കാഴ്ചയും കേൾവിയും ഇല്ലാതിരുന്നെങ്കിലും അവളെ പരിസരജ്ഞാനത്തിലേക്ക് കൈപിടിച്ച് കൊണ്ട് കൊണ്ടു പോയ ടീച്ചറിന്റെ സഹായം അവളെ സന്തോഷവതിയാക്കി. പ്രകൃതിയെയും ലോകത്തെയും അറിയാനാവുന്നതിന്റെ ആനന്ദം അനുഭവിച്ചിരിക്കുകയാണ് അവൾ. ചെടി മുളക്കുന്നതിനായി സൂര്യനും മഴയും എങ്ങനെയാണ് സഹായിക്കുന്നത് എന്നും. പക്ഷികൾ കൂടുണ്ടാക്കുന്നതും, അവയുടെ ദേശാടനവും മൃഗങ്ങൾ ആഹാരം കണ്ടെത്തുന്നത് എങ്ങനെയെന്നുമൊക്കെയുള്ള അറിവുകൾ ഹെലൻ നേടി.

Question 2.
പക്ഷികളും പൂക്കളും എല്ലാം തുല്ല്യ സന്തോഷത്തോടെ കഴിയേണ്ടവരാണ് എന്ന ചിന്ത എന്നിൽ പഠിപ്പിച്ചു.
Answer:
ഹെലൻ പ്രകൃതിയിലുളള എല്ലാ ജീവജാലങ്ങളേയും ഒരേ പോലെ പ്രിയപ്പെട്ടവയായി കണക്കാക്കി. അവളുടെ ശ്രദ്ധ, സ്നേഹം, കുണുങ്ങൽ എല്ലാം അവയെ തുല്യമായി പരിഗണിച്ചിരുന്നുണ്ടെന്ന് കാണിക്കുന്നു.

Question 3.
പ്രകൃതി എല്ലായ്പ്പോഴും കനിവാർന്നവളല്ലെന്ന് ഇതേസമയംതന്നെ ഒരനുഭവം എന്നെ പഠിപ്പിച്ചു.
Answer:
ഒരിക്കൽ നടത്തത്തിന് ഇടയിൽ വിശ്രമിക്കാനായി ഒരു വലിയ ചെറിമരത്തിന്റെ ചുവട്ടിൽ ഇരുന്നു, ടീച്ചറുടെ സഹായത്തോടെ ഹെലൻ ആ മരത്തിന്റെ ശിഖിരത്തിൽ കയറിയിരുന്നു. ഉച്ച ഭക്ഷണം എടുക്കുന്നതിനായി ടീച്ചർ വീട്ടിലേക്ക് പോയി ഈ സമയം അന്തരീക്ഷം ആകെ കലുഷിതമായി കൊടുങ്കാറ്റ് ആഞ്ഞടിച്ചു ഹെലൻ തീർത്തും ഒറ്റപെട്ടുപോയി, അവൾ ആകെ ഭയന്നു മരം ആകെ കുലുങ്ങാൻ തുടങ്ങി,മരത്തിന്റെ ശിഖരത്തിൽ അവൾ മുറുകെ പിടിച്ചിരുന്നു. പെട്ടന്ന് ടീച്ചർ വന്ന് കൈപ്പിടിച്ച് താഴെയിറങ്ങാൻ സഹായിച്ചു. അവരെ അള്ളിപ്പിടിച്ച് കാലുകൾ ഭൂമിയിൽ സ്പർശിച്ചു നിന്നപ്പോൾ അവൾ ആനന്ദം കൊണ്ട് മതിമറന്നു.

ആദ്യപാഠങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 15

Question 4.
കൂട്ടുകാരിൽ നിന്നുതന്നെയല്ല, ഭൂമിയിൽ നിന്നുതന്നെ ഒറ്റപ്പെട്ടവളായെന്ന് എനിക്കു തോന്നി. സന്ദർഭം എന്ത്?
Answer:
ഒരിക്കൽ നടത്തത്തിന് ഇടയിൽ വിശ്രമിക്കാനായി ഒരു വലിയ ചെറിമരത്തിന്റെ ചുവട്ടിൽ ഇരുന്നു, ടീച്ചറുടെ സഹായത്തോടെ ഹെലൻ ആ മരത്തിന്റെ ശിഖിരത്തിൽ കയറിയിരുന്നു. ഉച്ച ഭക്ഷണം എടുക്കുന്നതിനായി ടീച്ചർ വീട്ടിലേക്ക് പോയി ഈ സമയം അന്തരീക്ഷം ആകെ കലുഷിതമായി കൊടുങ്കാറ്റ് ആഞ്ഞടിച്ചു ഹെലൻ തീർത്തും ഒറ്റപെട്ടുപോയി, അവൾ ആകെ ഭയന്നു മരം ആകെ കുലുങ്ങാൻ തുടങ്ങി,മരത്തിന്റെ ശിഖരത്തിൽ അവൾ മുറുകെ പിടിച്ചിരുന്നു ഈ സമയത്താണ് കൂട്ടുകാരിൽ നിന്നുതന്നെയല്ല ഭൂമിയിൽ നിന്നു തന്നെ ഒറ്റപ്പെട്ടവളായെന്ന് അവൾക്ക് തോന്നിയത്.

Question 5.
ഹെലൻ കെല്ലറുടെ ആത്മകഥയുടെ പേരെന്ത്?
Answer:
‘എന്റെ ജീവിതകഥ’ ഇത് ഇംഗ്ലീഷിൽ “The Story of My Life” എന്ന് അറിയപ്പെടുന്നു.

Question 6.
ഹെലൻ കെല്ലറുടെ ടീച്ചറിന്റെ പേരെന്ത്?
Answer:
മിസ്സ് . സള്ളിവൻ

Question 7.
ഹെലൻ കെല്ലറുടെ ഏറ്റവും വലിയ ബലം എന്തായിരുന്നു?
Answer:
ആത്മവിശ്വാസം

Question 8.
‘ഒരു കുതിപ്പു നടത്തി വലിയ ലോകം കണ്ടതിനുശേഷം മനോഹരമായ സഫടിക ഗൃഹത്തിൽ സംതൃപ്തിയോടെ മടങ്ങിയെത്തി’ എന്തിനെ കുറിച്ചാണ് ഈ വിവരണം.
Answer:
ഹെലന്റെ ജനലിനരികിൽ ചെടികൾ നിറച്ചുവച്ചിരുന്ന ഒരു സ്ഫടിക പാത്രത്തിൽ പതിനൊന്നു വാൽമാക്രികൾ ഉണ്ടായിരുന്നു തന്റെ വിരലികൾ കൊണ്ട് അവയെ സ്പർശിച്ച് അവയുടെ ചലനങ്ങളെ അവൾ അടുത്തറിയുമായിരുന്നു. ഒരിക്കൽ അതിൽ നിന്നും ഒരു മീൻ ചാടി തറയിൽ വീണു. അത് ചത്തുവെന്നാണ് ഹെലൻ വിചാരിച്ചത് ജീവൻ ഉണ്ടെന്നതിനു തെളിവായി വാൽ അനക്കുക മാത്രമാണ് ചെയ്തത്, എന്നാൽ എങ്ങനെയൊ ആ മീൻ പാത്രത്തിലേക്ക് തിരിച്ചു ചാടി ആഹ്ലാദത്തോടെ നീന്തിത്തുടിക്കാൻ തുടങ്ങി ഈ സംഭവത്തെയാണ് ഹെലൻ വിവരിക്കുന്നത്.

കണ്ടെത്താം എഴുതാം

Question 1.
“നീയെടുക്കുന്നു നോക്കുന്നു സസ്മിതം
നീയവയെ തൊടുന്നു, തലോടുന്നു.”
(കളിക്കൊട്ട് ബാലാമണിയമ്മ )
ഈ കവിതാഭാഗത്തിൽ സൂചിപ്പിച്ച ആശയം ഹെലൻ കെല്ലറുടെ അനുഭവങ്ങളിൽ നിങ്ങൾ പരി ചയപ്പെട്ടു. അവ പാഠഭാഗത്തുനിന്ന് കണ്ടെത്തി എഴുതൂ.
Answer:
ചുറ്റുമുള്ളവയെ നോക്കിയും തൊട്ടും തലോടിയും അനുഭവച്ചറിയുന്ന നിമിഷങ്ങളെയാണ് കവി ഈ വരികളിൽ വർണ്ണിച്ചിരിക്കുന്നത്.

സമാനമായ ആശയം വരുന്ന ഹെലൻ കെല്ലറുടെ അനുഭവം.
♦ ടെന്നസി നദീതീരത്തെ പുൽപ്പരപ്പിലിരുന്ന് പ്രകൃതിയുടെ നന്മയെ ക്കുറിച്ചുള്ള ആദ്യ പാഠങ്ങൾ പഠിച്ചത്

♦ ഒരോ പുല്ലിന്റെയും ഇലതൊട്ട് കൊച്ചനിയത്തിയുടെ കൈയിലുള്ള വരകളും നുണക്കുഴികളും വരെ ടീച്ചർ വിവരിച്ചു കൊടുത്തു.

♦ മൂളുന്നതും മുരളുന്നതും പാടുന്നതുമായ ചീവീടും തവളകളും കോഴിക്കുഞ്ഞുങ്ങളും വിരിയുന്ന പൂക്കളും വിത്തുകളും ചെടികളുമെല്ലാം കൈയിലെടുത്തു പരിശോധിച്ചു. മുളപൊട്ടുന്ന ഉന്നക്കായകളും അവയുടെ നനുത്ത പഞ്ഞി നാരുകളും മൃദുവായ വിത്തുകളും സ്പർശിച്ചറിഞ്ഞു.. ചോള ക്കതിരുകൾക്കിടയിലൂടെ കടന്നു വരുന്ന കാറ്റിന്റെ സീൽക്കാരവും അവയുടെ നീണ്ട ഇലകളുണ്ടാക്കുന്ന മർമ്മരവും അനുഭവിച്ചറിഞ്ഞു. പുൽപ്പരപ്പിൽ വച്ച് കുതിരക്കുട്ടിയെ പിടിച്ച് അതിന്റെ വായിൽ പുല്ലു തിരുകുമ്പോൾ ചീറുന്ന ശബ്ദം അറിഞ്ഞു.

♦ മഞ്ഞുവീണു കിടക്കുന്ന തോട്ടത്തിൽ ചെന്ന് പൂക്കളെ തലോടുകയും അവയിൽ ഇരിക്കുന്ന പ്രാണികളെയും സ്പർശിച്ചറിഞ്ഞു.

♦ ജൂലൈ മാസത്തിൽ വിളഞ്ഞു പഴുക്കുന്ന പഴങ്ങളുള്ള കായ്കനിത്തോട്ടത്തിൽ പോയി പതം വന്ന പീച്ച് പഴങ്ങൾ പറിച്ചെടുക്കുന്നത്.

♦ സ്ഫടിക പാത്രത്തിലെ മീനുകള് വിരലുകൾ കൊണ്ട് സ്പർശിച്ച് അവയുടെ ചലനങ്ങൾ അറിയുന്നത്.

ആദ്യപാഠങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 15

പ്രകൃതിയെ അടുത്തറിയുമ്പോൾ

Question 1.
“തൊട്ടും മണത്തും പ്രകൃതിയെ അടുത്തറിഞ്ഞവളാണ് ഹെലൻ കെല്ലർ.”
ഈ പ്രസ്താവന പാഠഭാഗത്തിനിന്നു ലഭിച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കൂ.
Answer:
ചുറ്റുമുള്ള വസ്തുക്കളിലേക്കും കാഴ്ചകളിലേക്കും ഇറങ്ങി ചെല്ലുകയും, അവയെ ഉൾകൊണ്ടും അനുഭവിച്ചും ഈ ഭൂമിയുടെ സൗന്ദര്യം മുഴുവൻ ആസ്വദിക്കുകയാണ് ഹെലൻ കെല്ലർ ചെയ്തത്. കാഴ്ചയും കേൾവിയുമുള്ളവർ കാണാതെയും അറിയാതെ പോകുന്നതു പോലും ഹെലൻ ആസ്വദിച്ചറിഞ്ഞു. സ്പർശനം കൊണ്ടാണ് ഹെലൻ ഇവയെല്ലാം അനുഭവിച്ചറിഞ്ഞത്. കോഴിക്കുഞ്ഞുങ്ങളും വിരിയുന്ന പൂക്കളും വിത്തുകളും ചെടികളുമെല്ലാം ഹെലൻ കൈയിലെടുത്തു പരിശോധിച്ചു. പുതിയ മുളകളും മൃദുവായ വിത്തുകളും സ്പർശിച്ചറിഞ്ഞു. ചുറ്റുമുള്ളതിനെയെല്ലാം തലോടിയും ആസ്വദിച്ചും അവർ തന്റെ പരിമിതികളെ ഇല്ലാതാക്കി.വിളഞ്ഞു പഴുക്കുന്ന പഴങ്ങളും, പൂക്കളിൽ വന്നിരിക്കുന്ന പ്രാണികളെയുമെല്ലാം അവർ തിരിച്ചറിഞ്ഞു. തന്റെ ജനലിന്നരികിൽ ചെടികൾ നിറച്ചുവച്ചിരിക്കുന്ന സ്പടിക പാത്രത്തിൽ വാൽമാക്രികളെ വളർത്തി തന്റെ വിരലുകൾ കൊണ്ട് അവയെ സ്പർശിച്ച് അവയുടെ ചലനങ്ങളെ അടുത്തറിഞ്ഞ് അനുഭവിക്കുന്ന ഹെലൻ എത്ര സുന്ദരമായാണ് ആ അനുഭവങ്ങൾ വിവരിക്കുന്നത്. തൊട്ടും മണത്തും പ്രകൃതിയെ അടുത്തറിഞ്ഞവളാണ് ഹെലൻ കെല്ലർ.

അനുഭവങ്ങളിലൂടെ

Question 1.
ഹെലൻ കെല്ലറുടെ അനുഭവങ്ങൾ വായിച്ചല്ലോ.
ഒരു കുട്ടിയുടെ അനുഭവം വായിക്കൂ.
കാലത്ത് പുതച്ചുമൂടിക്കിടക്കുന്ന എന്റെ കാതിൽ മഴയുടെ സംഗീതം
അതിന്റെ കുളിർമ്മ ഞാനറിഞ്ഞു.
എഴുന്നേല്ക്കാൻ മടിതോന്നിയെങ്കിലും ആ സംഗീതം എന്നെ
ജനാലയ്ക്കരികിലെത്തിച്ചു.
മഴയിലേക്ക് ഞാൻ ഓടിയിറങ്ങി.
ഒരു മഴത്തുള്ളി എന്റെ കൈയിൽ ഇറ്റുവീണു. അതെന്റെ മനസ്സു നിറച്ചു.
(സുധീഷ് കെ. മൊട്ടിടുന്ന കുട്ടി സാഹിത്യം)
പ്രകൃതിയോടിടപഴകുമ്പോൾ നിങ്ങൾക്കും പലതരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലേ? ഒരനുഭവം
എഴുതൂ.
Answer:
ഞാൻ നട്ട പാവൽ വിത്ത് മുളച്ച് ആദ്യ നാമ്പ് വരുന്നതും നോക്കിയുള്ള ആ കാത്തിരിപ്പ് എത്ര രസകരമായിരുന്നെന്നോ. ഒരോ ദിവസത്തിന്റെയും പ്രതീക്ഷകൾ ഒടുവിൽ വിത്തിന്റെ പരുപരുത്ത പ്രതലത്തിന്റെ ഉള്ളിൽ നിന്നും മണ്ണിന്റെ പുതപ്പ് വകഞ്ഞു മാറ്റി അതാ എന്റെ പാവൽ നാമ്പുകൾ തന്റെ പച്ച ചെറു വിരലുകൾ വിടർത്തി. പതിയെ പതിയെ അവ എന്നിലേക്ക് ഉയർന്നുവന്നു. പച്ച ഇല കുഞ്ഞുങ്ങൾ പതിയെ മിഴി തുറന്നു… ഒരോ ദിവസവും തന്റെ വള്ളിപ്പടർപ്പുകൾ നീട്ടി പാവൽ തൈ എന്നെ അശ്ശേഷിച്ചു.. പിന്നീടൊരു ദിവസം സുന്ദരമായൊരു മഞ്ഞപ്പൂവിൻ പുഞ്ചിരി കൊണ്ട് എന്നെ സ്നേഹിച്ചു…. ഇനി കാത്തിരിപ്പാണ് സുന്ദരനായൊരു പാവൽ കുഞ്ഞിനു വേണ്ടി.

ചേരുമ്പോഴും പിരിയുമ്പോഴും….

Question 1.
വിത്തിറക്കാൻ എന്ന ഒറ്റവാക്ക് വിത്ത്, ഇറക്കാൻ എന്നീ വാക്കുകൾ ചേർന്നതാണ്. കൂട്ടി, ഇണ ക്കിയ എന്നീ പദങ്ങൾ ചേർന്നാണഅ കൂട്ടിയിണക്കിയ എന്ന വാക്ക് രൂപപ്പെട്ടത്. ലില്ലിച്ചെടി എന്ന വാക്ക് ഏതെല്ലാം വാക്കുകൾ കൂടിച്ചേർന്നുണ്ടായതാണ്?
Answer:
വിത്തിറക്കാൻ – വിത്ത് + ഇറക്കാൻ
കൂട്ടിയിണക്കിയ – കൂട്ടി + ഇണക്കിയ
ലില്ലിച്ചെടി – ലില്ലി +ചെടി
പൊട്ടിമുളക്കാൻ – പൊട്ടി + മുളക്കാൻ
കൊച്ചനിയത്തി – കൊച്ച് + അനിയത്തി
മരച്ചുവട് – മരം + ചുവട്
മുഖമമർത്തി – മുഖം + അമർത്തി
തകർന്നടിഞ്ഞ – തകർന്ന് + അടിഞ്ഞ
ഭൂമിശാസ്ത്രം – ഭൂമി + ശാസ്ത്രം
വിരലുകൾക്കിടയിലൂടെ – വിരലുകൾക്ക് + ഇടയിലൂടെ

കുട്ടിയുടെ ലോകം

ചിത്രം നോക്കൂ.
ആദ്യപാഠങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 15 1
Question 1.
നിങ്ങളുടെ ചിന്തകളെ ഒരു രചനയിലൂടെ ആവിഷ്കരിക്കാമോ? കഥയോ കവിതയോ ആകാം.
Answer:
കവിത

ചെറുതല്ല
ചെറിയൊരു വലിയ ലോകമാണ്
നിറയെ നിറമുള്ള ലോകമാണ്
പുസ്തക താളിൽ സ്വപ്നങ്ങളും
അക്ഷരം നിറയെ പ്രതീക്ഷകളും
കൂടുന്നു കൂട്ടരൊടൊന്നിച്ച് കൈകോർത്ത്
സ്നേഹം പുലരുന്ന നാളേക്കായി.
ഞങ്ങൾ നട്ടു നനച്ചു വളർത്തുന്നു
ഭൂമിക്ക് കരുതലായി തൈമരങ്ങൾ
ഇനി ഞങ്ങൾ പുലർത്താം നല്ല കാലം

വായനാനുഭവങ്ങൾ

Question 1.
കുട്ടികളുടെ ലോകം ആവിഷ്കരിക്കുന്ന ധാരാളം സാഹിത്യകൃതികളുണ്ട്. നിങ്ങളുടെ അടുത്തുള്ള വായനശാല സന്ദർശിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കുക. വായനാനുഭവം ക്ലാസി ലവതരിപ്പിക്കുക.
Answer:
കുട്ടികളുടെ ലോകം ആവിഷ്ക്കരിക്കുന്ന സാഹിത്യകൃതികൾ
1. ടോട്ടോചാൻ ജനാലക്കരികിലെ വികൃതി കുട്ടി
തെത്സുഗോ കുറോയാനഗി
വിവർത്തനം അൻവർ അലി

2. ഒരു കുടയും കുഞ്ഞുപെങ്ങളും മുട്ടത്തു വർക്കി
ബേബിയെന്ന സഹോദരന്റെയും ലില്ലിയെന്ന കുഞ്ഞനുജത്തിയുടെയും ജീവിതമാണ് ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവൽ

3. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ
ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിർഭരമാക്കുകയും ചെയ്ത ആൻഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ വംശീയമേധാവിത്വമെന്ന വികലമായ ചിന്താഗതിയുടെ ഇരയായി നാസി തടവറയിൽ ടൈഫസ് പിടിപെട്ട് മരിച്ച ആൻ എം. ഫ്രാങ്ക് എന്ന കുട്ടിയുടെ ഈ സ്മരണകൾ യുദ്ധഭീകരതകളെയും അവ മനുഷ്യ മനസ്സിനേല്പിക്കുന്ന ആഘാതങ്ങളേയും ചിത്രീകരിക്കുന്ന ഒരസാധാരണകൃതിയാണ്.
വിവർത്തനം : പ്രമീളാദേവി.

ആദ്യപാഠങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 15

4. ഉള്ളിത്തീയലും ഒൻപതിന്റെ പട്ടികയും
പ്രിയ എ. എസ്.

Question 1.
വായനാനുഭവം ക്ലാസിലവതരിപ്പിക്കുക. ഉദാഹരണമായി ഇങ്ങനെ എഴുതാം
Answer:
പുസ്തകത്തിന്റെ പേര്. മുതിര വർത്തമാനം
രചയിതാവ്: കെ. തങ്കമ്മ
വായിച്ച സമയം: 2 ദിവസം
സ്ഥലം: എന്റെ സ്കൂൾ വായനശാല

വായനാനുഭവം:
ഞാൻ വായിച്ച കഥ “മുതിര വർത്തമാനം’ എന്നതാണ്. ഇത് വളരെ രസകരമായ ഒരു ബാലസാഹിത്യ കൃതിയാണ്. കഥയുടെ പ്രധാന കഥാപാത്രം ഒരു കുട്ടിയാണ്. കുട്ടിയുടെ കുശാഗ്ര ബുദ്ധിയും, വാക്കുകൾ ഉപയോഗിക്കുന്ന രീതിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കഥയിൽ ചെറിയൊരു പച്ചമുത്ത് (മുതിര) ഉള്ള ഒരു സന്ദേശം കുട്ടി മുഴുവൻ ഗ്രാമത്തിലും എങ്ങനെയാണ് പടിപ്പിച്ചെന്ന് രസകരമായി
പറയപ്പെടുന്നു.

ഈ കഥ വായിക്കുമ്പോൾ ഞാൻ വളരെ സന്തോഷിച്ചു. കുറെ സ്ഥലങ്ങളിൽ ഞാൻ ചിരിക്കുകയും മറ്റെ ചില ഭാഗങ്ങളിൽ ആശ്ചര്യപ്പെടുകയും ചെയ്തു. കഥയുടെ അവസാനം ഒരു നല്ല ബോധം നൽകുന്നു – ‘ചെറിയ കാര്യങ്ങൾ പോലും വലിയ പ്രഭാവം സൃഷ്ടിക്കാം’ എന്ന്.

ഈ കഥ എന്റെ വായനാനുഭവം വളരെയധികം മനോഹരമാക്കി. ഇനി കൂടുതൽ ബാലസാഹിത്യ പുസ്തകങ്ങൾ വായിക്കണം എന്ന ആഗ്രഹം കൂടി തോന്നിച്ചു.

Leave a Comment