Students can use Class 6 Malayalam Kerala Padavali Question Answer and ആദ്യപാഠങ്ങൾ Aadyapaadangal Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Aadyapaadangal Summary
Aadyapaadangal Summary in Malayalam
ആദ്യപാഠങ്ങൾ Summary in Malayalam
പാഠസംഗ്രഹം
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച വനിതയാണ് ഹെലൻ ആദംസ് കെല്ലർ പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവൾ സ്വപ്രയത്നം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവർത്തനം, അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവ് തെളിയിച്ചു. ഹെലൻ കെല്ലറുടെ ആത്മകഥയാണ് ദി സ്റ്റോറി ഓഫ് മൈ ലൈഫ്. ഹെലൻ കെല്ലറുടെ ജീവിതകഥയിലെ രസകരമായ ഒരു ഭാഗമാണ് പാഠഭാഗം, മിസ്സ് സള്ളിവൻന്റെ കൈ പിടിച്ച് പാടത്തെയും കൃഷിയിടത്തിലേയും കാഴ്ച്ചകൾ അനുഭവിക്കുന്ന ഹെലന്റെ സന്തോഷ നിമിഷങ്ങ ളാണ് ഇതിൽ വിവരിക്കുന്നത്. ടെന്നസി നദീ തീരത്തെ കർഷകർ വിത്തിറക്കാൻ ഭൂമിയെ പാകപ്പെടുത്തുന്നതും, ഓരോ ചെടിയും വളരുന്നതിന് വേണ്ടി സൂര്യനും മഴയും എങ്ങനെയാണ് സഹായിക്കുന്നത് എന്നും. പക്ഷികൾ കൂടുണ്ടാക്കുന്നതും അവയുടെ ദേശാടനവും, മൃഗങ്ങൾ ആഹാരം കണ്ടെത്തുന്നതുമെല്ലാം ഹെലൻ അത്ഭുതത്തോടെ അറിഞ്ഞു, അനുഭവിച്ചു.
ഭൂമിയുടെ ആകൃതിയെക്കുറിച്ചും കാടുകളുടെ ഭംഗിയെക്കുറിച്ചും ടീച്ചർ ഹെലന് വിവരിച്ചു കൊടുത്തു. പുല്ലിന്റെ ഇലയുടെ സവിശേഷത മുതൽ അവളുടെ കൊച്ച് അനുജത്തിയുടെ കൈയിലുള്ള വരകളും നുണ കുഴിയും വരെ അവൾക്കു വേണ്ടി ടീച്ചർ വിവരിച്ചു. ശാരീരിക പരിമിതികളുള്ള ഹെലന് ഈ ഭൂമിയിലെ കാഴ്ചകളൊക്കെയും അനുഭവിച്ച് കൊടുക്കുകയാ യിരുന്നു അദ്ധ്യാപിക. പ്രകൃതിയുടേ സുന്ദരമായ ഒരു വശത്തെ അനുഭവിക്കുന്നതിനൊപ്പം അതിന്റെ ഭീതിപ്പെടുത്തുന്ന മറ്റൊരു തലവും ഹെലൻ അനുഭവിച്ചറിഞ്ഞു. ഒരിക്കൽ ഒരു നടത്തത്തിന് ശേഷം ഹെലൻ ഒരു ചെറി മരത്തിൽ കയറി വിശ്രമിക്കാൻ ഇരുന്നു ടീച്ചർ ഉച്ചഭക്ഷണം എടുക്കാൻ വീട്ടിൽ പോയി പെട്ടെന്നായിരുന്നു അന്തരീക്ഷത്തിൽ മാറ്റം സംഭവിച്ചത് ആകാശം കറുക്കുകയും ശക്തമായ കൊടുംകാറ്റ് ഉണ്ടാവുകയും ചെയ്തു. ആ മരത്തിൽ ഹെലൻ ഒറ്റപ്പെട്ടു. കാറ്റ് ആഞ്ഞു വീശി ഹെലൻ മരത്തിന്റെ ശിഖരത്തിൽ അള്ളിപ്പിടിച്ചിരുന്നു. മരമാകെ ആടിയുലഞ്ഞു. മരത്തിന്റെ ഒരു ശിഖരത്തിൽ ഹെലൻ ആളിപ്പിടിച്ച് ഇരുന്നു. അവൾ ഒരുപാട് ഭയന്നു.
പെട്ടന്ന് ടീച്ചർ വന്ന് അവളെ താഴെയിറക്കി. കാലുകൾ ഭൂമിയിൽ സ്പർശിച്ചപ്പോൾ അവൾ ആനന്ദം കൊണ്ട് മതിമറന്നു. കാഴ്ച്ചയും കേൾവി യുമില്ലാത്ത അവർ ജീവിതത്തിലെ ഇത്തരം നിമിഷങ്ങളെ ടീച്ചറുടെ സഹായത്തോടെ ആസ്വദിച്ച് അറിയുകയാണവൾ. വീടിനു പുറത്തുള്ള സൂര്യപ്രകാശം അടിക്കുന്ന ചെറിയ തോട്ടങ്ങളിലാണ് വായനയും, പഠനവുമൊക്കെ നടത്തിയിരുന്നത്. സ്പർശനം കൊണ്ടാണ് ഹെലൻ ഇവയെല്ലാം അനുഭവിച്ചറിഞ്ഞത്. കോഴിക്കു ഞ്ഞുങ്ങളും വിരിയുന്ന പൂക്കളും വിത്തുകളും ചെടികളുമെല്ലാം ഹെലൻ കൈയി ലെടുത്തു പരിശോധിച്ചു. പുതിയ മുളകളും മൃദുവായ വിത്തുകളും സ്പർശിച്ചറിഞ്ഞു. ചുറ്റുമുള്ളതി നെയെല്ലാം തലോടിയും ആസ്വ ദിച്ചും അവർ തന്റെ പരിമിതികളെ ഇല്ലാതാക്കി.
ചുറ്റുമുള്ള വസ്തുക്കളിലേക്കും കാഴ്ചകളി ലേക്കും ഇറങ്ങി ചെല്ലാനും ഹെലൻ ഇഷ്ടപ്പെട്ടു കാഴ്ചയും കേൾവിയുമുള്ളവർ കാണാതെയും അറിയാതെ പോകുന്നതു പോലും ഹെലൻ ആസ്വദിച്ചറിഞ്ഞു. വിളഞ്ഞു പഴുക്കുന്ന പഴ ങ്ങളും, പൂക്കളിൽ വന്നിരിക്കുന്ന പ്രാണികളെയു മെല്ലാം അവർ തിരിച്ചറിഞ്ഞു. തന്റെ ജനലിന്നരി കിൽ ചെടികൾ നിറച്ചുവച്ചിരിക്കുന്ന സ്പടിക പാത്രത്തിൽ വാൽമാക്രികളെ വളർത്തി തന്റെ വിരലുകൾ കൊണ്ട് അവയെ സ്പർശിച്ച് അവ യുടെ ചലനങ്ങളെ അടുത്തറിഞ്ഞ് അനുഭവി ക്കുന്ന ഹെലൻ എത്ര സുന്ദരമായാണ് ആ അനുഭവങ്ങൾ വിവരിക്കുന്നത്. തൊട്ടും മണത്തും പ്രകൃതിയെ അടുത്തറിഞ്ഞവളാണ് ഹെലൻ കെല്ലർ. ആ അധ്യാപക ഹെലന്റെ ജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തി എന്ന് അവളുടെ ഓരോ അനുഭവ വിവരണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും ജീവിതത്തിൽ ഒന്നും കാണാതെയും കേൾക്കാതെയും തികച്ചും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വന്നിരുന്ന ഹെലനെ, ലോകം അറിയുന്ന ഹെലൻ കെല്ലർ ആക്കി മാറ്റിയത് ഹെലന്റെ അദ്ധ്യാപികയുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ്. തന്റെ പരിമിതിയുടെ അതിരുകളെ ഉറച്ച ആത്മവിശ്വാസം കൊണ്ട് തകർത്തെറിയുകയാണ് ഹെലൻ.
ഹെലൻ ആഡംസ് കെല്ലർ
1880 ജൂൺ 27 ന് അലബാമയിലെ ടസ്കുംബിയയിൽ ആരോഗ്യവതിയായ ഒരു കുട്ടിയായി ജനിച്ചു. അവരുടെ മാതാപിതാക്കൾ കേറ്റ് ആഡംസ് കെല്ലറും കേണൽ ആർതർ കെല്ലറുമായിരുന്നു.
ഹെലന്റെ പിതാവ് ആർതർ കെല്ലർ കോൺഫെഡറേറ്റ് സൈന്യത്തിലെ ക്യാപ്റ്റനായിരുന്നു. ആഭ്യന്തരയുദ്ധകാലത്ത് കുടുംബത്തിന് അവരുടെ സമ്പത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു,
യുദ്ധാനന്തരം, ക്യാപ്റ്റൻ കെല്ലർ നോർത്ത് അലബാമിയൻ എന്ന പ്രാദേശിക പത്രത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചു. 1885ൽ ക്ലീവ്ലാൻഡ് ഭരണകൂടത്തിന് കീഴിൽ അദ്ദേഹത്തെ നോർത്ത് അലബാമയുടെ മാർഷലായി നിയമിച്ചു.
19 മാസം പ്രായമുള്ളപ്പോൾ, റുബെല്ല അല്ലെങ്കിൽ സ്കാർലറ്റ് പനി പോലുള്ള അജ്ഞാത രോഗത്തിന്റെ ഫലമായി ഹെലൻ ബധിരയും അന്ധയും ആയിത്തീർന്നു.
ചെറുപ്പം മുതലേ, അവർ ദരിദ്രരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുകയും അധികാരത്തോട് സത്യം വിളിച്ചുപറയാൻ എഴുത്തുകാരി എന്ന നിലയിലുള്ള തന്റെ കഴിവുകൾ ഉപയോഗിക്കുകയും ചെയ്തു. ഒരു സമാധാനവാദിയായ അവർ ഒന്നാം ലോകമഹായുദ്ധത്തിൽ യുഎസ് ഇടപെടുന്നതിനെ എതിർത്തു.
പ്രതിബദ്ധതയുള്ള സോഷ്യലിസ്റ്റായ അവർ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടി. സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള വക്താവും അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ ആദ്യകാല അംഗവുമായിരുന്നു അവർ.
അമേരിക്കൻ ഫൗണ്ടേഷൻ ഫോർ ദി ബ്ലൈൻഡ് (AFB) എന്ന സംഘടനയ്ക്കുവേണ്ടിയുള്ള അവരുടെ പ്രവർത്തനങ്ങളിൽ ഹെലന്റെ ആദർശങ്ങൾ ശ്രദ്ധയാകർഷിച്ചു. 1924ൽ ഹെലൻ AFBയിൽ ചേരുകയും 40 വർഷത്തിലേറെ ആ സംഘടനയിൽ പ്രവർത്തിക്കുകയും ചെയ്തു. കാഴ്ച്ച നഷ്ടപ്പെട്ടവരുടെ ആവശ്യങ്ങൾക്കായി വാദിക്കുന്നതിനുള്ള ഒരു ആഗോള വേദി ഫൗണ്ടേഷൻ അവർക്ക് നൽകി, അമേരിക്കയിലുടനീളമുള്ള അവരുടെ യാത്രകളുടെ ഫലമായി, അന്ധർക്കായി സംസ്ഥാന കമ്മീഷനുകൾ സൃഷ്ടിക്കപ്പെട്ടു, പുനരധിവാസ കേന്ദ്രങ്ങൾ നിർമ്മിക്കപ്പെട്ടു, കാഴ്ച നഷ്ടപ്പെട്ടവർക്ക് വിദ്യാഭ്യാസം പ്രാപ്യമാക്കി.
അർത്ഥം
അള്ളിപ്പിടിച്ച് – മുറുകെപ്പിടിച്ച്
ആസ്വാദ്യം – ഇഷ്ടപ്പെട്ടത്
കനിവാർന്നവൾ – ദയ ഉള്ളവൾ
കവട്ട – മരത്തിന്റെ രണ്ടു കൊമ്പുകൾ ചേരുന്ന ഭാഗം
നനുത്ത – മിനുസമുള്ള, നേർത്ത
പയ്യ – പതുക്കെ
ബദ്ധപ്പെട്ട് – തിടുക്കപ്പെട്ട്
മുകുളം – മൊട്ട്
ശിഖരം – കൊമ്പ്
സ്ഫടികം – ചില്ല
സഫടിക ഗൃഹം – ചില്ലു കൂട്
പര്യായം
ഭൂമി – രസധരാ, ധരിത്രി, ധരണി
മണ്ണ് – മൃത്ത്, മൃത്തിക
മത്സ്യം – മീൻ, മീനം, ശംബരം, ഝഷം
ശബ്ദം – നാദം,നിനദം,ധ്വനി, ഒച്ച, ഒലി
വിരൽ – അംഗുലി, കരശാഖ
പൂന്തോട്ടം – ആരാമം, ഉദ്യാനം പൂങ്കാവ്
ഇല – ദലം, പർണ്ണം, പത്രം, പലാശം
തവള – മണ്ഡൂകം, ഭേകം, ദർദുരം,