Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 12 ആദ്യത്തെ പറക്കൽ Aadyathe Parakkal Notes Questions and Answers Pdf improves language skills.
Aadyathe Parakkal Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 4 Chapter 12 Aadyathe Parakkal Question Answer
Class 6 Malayalam Aadyathe Parakkal Notes Question Answer
പഠനപ്രവർത്തനങ്ങൾ
കഥയിൽ നിന്നു കണ്ടെത്തി പറയാം
താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങളുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ കണ്ടെത്തി പറയൂ.
Question 1.
അപ്പോൾപ്പോലും, അത്യധികം സാഹസികമായി തോന്നിയിരുന്ന കീഴോട്ടുള്ള ചാട്ട ത്തിനുവേണ്ട ധൈര്യം അവനിൽ ജനിച്ചില്ല.
Answer:
അവന്റേതിനോളം നീണ്ടവയല്ലാത്ത ചിറകുകളുള്ള ജ്യേഷ്ഠൻമാരും കൊച്ചു സഹോദരിയും പാറയുടെ വക്കിലോടിച്ചെന്ന് ചിറകടിച്ചുപറന്ന് പോയത് അവൻ കണ്ടതാണ്. അപ്പോൾപ്പോലും അത്യധികം സാഹസികമായി തോന്നിയിരുന്ന കീഴോട്ടുള്ള ചാട്ടത്തിനു വേണ്ട ധൈര്യം അവനിൽ ജനിച്ചില്ല.
Question 2.
അവനപ്പോൾ, സ്വന്തം ശരീരത്തിന്റെ അംശം തിന്നുന്നതുപോലെയാണ് തോന്നിയത്.
Answer:
പറക്കാനുള്ള ഭയം കാരണം ഭക്ഷണം തേടിപ്പോകാനാകാതെയിരുന്ന ബാലനായ കടൽകാക്കയ്ക്ക് വിശക്കാൻ തുടങ്ങിയപ്പോൾ അവൻ ഇരുന്നിരുന്ന പാറയുടെ അടുത്ത് അന്വേഷിക്കാൻ ആരംഭിച്ചു. എന്നാൽ അവനൊന്നും തന്നെ തിന്നാൻ കിട്ടിയില്ല. അവനും സഹോദരിമാരും സഹോദരിയും മുട്ട യിൽ നിന്നു പുറത്തുവന്നപ്പോൾ കിടന്ന പരുപരുത്തതും അഴക്കുനിറഞ്ഞതുമായ വൈക്കോൽ കൂട്ടത്തിൽപ്പോലും അവൻ ഭക്ഷണത്തിനായി തിരഞ്ഞു.
പുള്ളികളോടു കൂടിയ ആ മുട്ടത്തോടിന്റെ ഉണങ്ങിയ കഷണങ്ങൾ കൊത്തിതിന്നു നോക്കിയപ്പോൾ അവന് സ്വന്തം ശരീരത്തിന്റെ അംശം തിന്നുന്നതുപോലെയാണ് തോന്നിയത്.
Question 3.
ഒരു മിനിട്ടുനേരം കഴിഞ്ഞപ്പോൾ അവൻ സന്തോഷംകൊണ്ട് ആർക്കുകയായി.
Answer:
തനിക്കു കഴിക്കാൻ ഭക്ഷണത്തിനായി ബാലനായ കടൽകാക്ക കരയാൻ തുടങ്ങി. അമ്മ കാക്കയോടുള്ള അപേക്ഷയായിട്ടാണ് അവൻ കരയാൻ തുടങ്ങിയത്. ഒരു മിനുട്ടുനേരം കഴിഞ്ഞപ്പോൾ ഒരു കഷ്ണം മീൻ കൊത്തിയെടുത്തുകൊണ്ട് അമ്മ കടൽകാക്ക തന്റെ നേരെ പറന്നു വരുന്നതുകണ്ടപ്പോൾ അവൻ സന്തോഷം കൊണ്ട് ആർക്കുകയായി.
Question 4.
അവൻ അദ്ഭുതപ്പെട്ടു; ഒരു നിമിഷം നിന്നുപോയി.
Answer:
ഭക്ഷണവുമായി തനിക്കു നേരേ പറന്നു വന്നിരുന്ന അമ്മ കടൽകാക്ക പാറയുടെ മുമ്പിൽ എത്തിയ പ്പോൾ പറക്കൽ നിറുത്തി. എന്നിട്ട് നിർജ്ജീവമായി തൂങ്ങിക്കിടക്കുന്ന കാലുകളോടു കൂടി, അവന്റെ കൊക്കിനു പ്രായേണ എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ തന്റെ കൊക്കിൽ മത്സ്യകഷ്ണം വച്ചുകൊ ണ്ട്, ആ കുഴിയുടെ മീതെ നിന്നു കളഞ്ഞതു കണ്ടപ്പോൾ അവൻ അത്ഭുദപ്പെട്ടു ഒരു നിമിഷം നിന്നു പോയി.
Question 5.
അവന്റെ നെഞ്ചിലെ തൂവലുകളുടെ നേർക്കും ദ്രുതഗതിയിൽ കാറ്റടിച്ചു-
Answer:
വിശപ്പു കലശമായപ്പോൾ ആ നിമിഷം മീൻ കഷണത്തിനായി അവൻ മുന്നോട്ടു കുതിച്ചു. ഉറക്കെ നിലവിളിച്ചു കൊണ്ട് അവൻ ആ ശൂന്യതയിലേക്ക് കീഴോട്ടു പോയി. അവന്റെ മാതാവാകട്ടെ മുകളി ലേക്ക് പറന്നുയരുകയാണ് ചെയ്തത്. അവളുടെ കീഴിലൂടെ പാഞ്ഞപ്പോൾ അവൻ ചിറകടി കേൾക്കു കയുണ്ടായി. പിന്നെ ഭീമമായ ഭയം അവനെ പിടികൂടി. ഇത് ഒരു നിമിഷം മാത്രമേ നിലനിന്നുള്ളതാ നും. അടുത്ത നിമിഷത്തിൽ തന്റെ ചിറകുകൾ പുറത്തേക്ക് പരക്കുന്നു എന്ന് അവനറിഞ്ഞു. അവന്റെ നെഞ്ചിലെ തൂവലുകൾക്ക് നേർക്കും ദ്രുതഗതിയിൽ കാറ്റടിച്ചു.
Question 6.
ഇതുകണ്ട് ഒരു വശത്തേക്ക് കൊക്കു ചെരിച്ചുവച്ച് അവൻ വിനോദപൂർവം ഒന്നു കരഞ്ഞു.
Answer:
ഒരു കാലത്ത് തനിക്കു പറക്കാൻ സാധിച്ചിരുന്നില്ലെന്നുള്ള സംഗതി അപ്പോൾ അവൻ വിസ്മരിച്ചു കഴിഞ്ഞിരുന്നു. ഉറക്കെ നിലവിളിച്ചു കൊണ്ട് അവൻ പൊങ്ങുവാൻ തുടങ്ങി. താഴുവാൻ തുടങ്ങി. കുതിച്ചു ചാടുവാനും അവൻ ആ സമയം സമുദ്രത്തിനു സമീപത്തെത്തിയിരുന്നു. സമുദ്രത്തിന്റെ മീതെ മുന്നോട്ട് അവൻ പറന്നു. വിസ്താരമേറിയ ഒരു പച്ചക്കടലും അതിനു, മിതേയുളള ചലിക്കുന്ന മേടുകളും അവൻ താഴെ കണ്ടു. ഇതുകണ്ട് ഒരു വശത്തേക്ക് കൊക്കു ചെരിച്ചുവച്ച് അവൻ വിനോ ദപൂർവ്വം ഒന്നു കരഞ്ഞു.
Question 7.
അവന്റെ കുടുംബക്കാർ നിലവിളിച്ച് അവനെ സ്തുതിച്ചു.
Answer:
അവന്റെ കാലുകൾ ആ പച്ചക്കടലിൽ താണുപോയി. വയറുചെന്ന് അതിൽ മുട്ടി നിന്നു. പിന്നെ അവൻ താണുപോയില്ല. അതിലങ്ങനെ പൊങ്ങിക്കിടന്നു. അവന്റെ കുടുംബക്കാർ നിലവിളിച്ച് അവനെ സ്തുതിച്ചു.
പഠനപ്രവർത്തനങ്ങൾ
പറക്കാൻ തുടങ്ങുമ്പോൾ
Question 1.
നേരമായി നിനക്കു ജീവിക്കാൻ,
നേരമിന്നു തിരക്കുകൂട്ടുന്നു.
കോഴി – കടമ്മനിട്ട രാമകൃഷ്ണൻ
♦ മുകളിൽ കൊടുത്ത കവിതാഭാഗം ഈ കഥയിലെ കുഞ്ഞുകടൽക്കോഴിയുടെ ആദ്യത്തെ പറക്കലുമായി എങ്ങനെയെല്ലാം യോജിക്കുന്നു?
♦ ഭയമുപേക്ഷിച്ച് വിജയത്തിലേക്കു പറന്നുയരാൻ ബാലനായ കടൽക്കോഴിക്ക് സാധിച്ചതെങ്ങനെ? ആരെല്ലാം അവന് പിന്തുണനൽകി? എങ്ങനെയാണ് അവരവനെ പിന്തുണച്ചത്? ക്ലാസിൽ ചർച്ചചെയ്യൂ. നിങ്ങളുടെ നിരീക്ഷണങ്ങളും ചർച്ചയിലൂടെ വ്യക്തമായ കാര്യങ്ങളുമെല്ലാം ചേർത്ത് ഈ കഥയ്ക്ക് ഒരു ആസ്വാദനക്കുറിപ്പെഴുതു.
Answer:
കടമ്മനിട്ടയുടെ കോഴിയെന്ന കവിത കുഞ്ഞിക്കോഴികളെ സ്വയം പര്യാപ്തരാക്കുന്നതിനെക്കുറിച്ച് പറയുന്നു. എന്നും മാതാപിതാക്കളുടെ തണലിൽ നിൽക്കാനാവില്ല. ഒരു പ്രായം എത്തുമ്പോൾ നമ്മൾ സ്വന്തമായി ഭക്ഷണം കണ്ടെത്താനും, നമ്മുടെ മുന്നിലെത്തുന്ന പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരി ടാനും പഠിച്ചിരിക്കണം. എന്തെല്ലാം വിപത്തുകളാണ് കുഞ്ഞിനുമേലെ വരാനിരിക്കുന്നത്, അതിൽ നിന്ന് സ്വയം സംരക്ഷിക്കേണ്ടത് എങ്ങനെയാണ് എന്നെല്ലാം തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് പറഞ്ഞു നൽകുന്നു. തള്ളക്കോഴിക്ക് മാതാപിതാക്കളിൽ നിന്ന് കൈമാറി കിട്ടിയ അറിവുകളാണ് ഇവയൊ ക്കെയും നേരമായി നിനക്കു ജീവിക്കാൻ, നേരമിന്നു തിരക്കുകൂട്ടുന്നു എന്നു പറയുന്നിടത്ത് ജീവി തത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ സ്വയം പര്യാപ്തമാവേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും അങ്ങനെയാണ്. സമയം വളരെ വേഗതയിൽ പോയി കൊണ്ടിരി ക്കുകയാണ്.
നേരിടേണ്ടിവരുന്ന പ്രയാസങ്ങളും സാഹചര്യങ്ങളും തയ്യാറായിക്കഴിഞ്ഞു. അതിനു മുൻപേ കുഞ്ഞുങ്ങളേ നിങ്ങൾ സ്വയം പര്യാപ്തരായിരിക്കണമെന്നാണ് തള്ളക്കോഴി പറയുന്നത്. തള്ളക്കോഴിയുടെ വാക്കുകൾ തന്നെയാണ് ലിയാം ഓം ഫ്ളാഹർട്ടിയുടെ ആദ്യത്തെ പറക്കൽ എന്ന പാഠഭാഗത്തിലും കാണാൻ കഴിയുന്നത്. കുഞ്ഞി കടൽക്കോഴി പറക്കേണ്ട സമയമായിരിക്കുന്നു. പറ ന്നുപോയി സ്വന്തമായി ഭക്ഷണം കണ്ടുപിടിക്കേണ്ട സമയമായിരിക്കുന്നു. ബാലനായ കടൽക്കോഴി പറക്കാൻ ഭയപ്പെടുന്നുവെങ്കിലും മാതാപിതാക്കളും സഹോദരങ്ങളും അവനെ കൈയൊഴിയുന്നില്ല. പല രീതികളിൽ അവനോട് പറക്കാൻ നിർബന്ധിക്കുകയാണ്. അവസാനം അവൻ പറക്കുന്നതു വരെ അവർ ആ ശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു.
കടമ്മനിട്ടയുടെ കോഴിയെന്ന കവിത സ്വയം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത കുഞ്ഞിക്കോഴി കൾക്ക് വിശദമാക്കി നൽകുമ്പോൾ സ്വയം പര്യാപ്തമാകേണ്ടതിന്റെ ആവശ്യകത ബാലനായ കടൽക്കോഴിയ്ക്ക് മാതാപിതാക്കളും സഹോദരങ്ങളും മനസ്സിലാക്കികൊടുക്കുന്നു. കടമ്മനിട്ടയുടെ കവിതയും ലിയാം ഓം ഫ്ളാഹർട്ടിയുടെ ആദ്യത്തെ പറക്കൽ എന്ന കഥയും പറയുന്ന വിഷയം ഒന്നാണ്.
ആസ്വാദനക്കുറിപ്പ്
Question 1.
ആദ്യത്തെ പറക്കൽ
ലിയാം ഓം ഫ്ളാഹർട്ടി
Answer:
ലിയാം ഓം ഫ്ളാഹർട്ടിയുടെ ആദ്യത്തെ പറക്കൽ എന്ന കഥ കടൽക്കോഴികളെക്കുറിച്ച് പറയുന്നു. ലോകമെമ്പാടും കടൽതീരങ്ങളിൽ കാണപ്പെടുന്ന കടൽക്കോഴികൾ വളരെ വിവേകശാലികളാണ്. വെള്ളത്തിൽ നീന്താനും, കാറ്റിൽ പറക്കാനും, കരയിലൂടെ നടക്കാനും കഴിവുള്ള ഒരേ ഒരു കടൽപക്ഷി ഇനമാണ് കടൽക്കോഴികൾ. ഈ കടൽക്കോഴികളെ കഥാപാത്രമാക്കി ജീവിതത്തിൽ പ്രതിസന്ധിഘ ഘട്ടങ്ങളെ തരം ചെയ്യേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു പറയുകയാണ് ആദ്യത്തെ പറക്കൽ എന്ന കൃതിയിൽ.
ബാലനായ കടൽക്കോഴി പറക്കാൻ ഉളള സമയം എത്തിയിരിക്കുന്നു. അവന്റെ രണ്ട് ജ്യേഷ്ഠൻമാരും സഹോദരിയും നല്ലപോലെ പറക്കുകയും സ്വന്തമായി മത്സ്യങ്ങളെ പിടിച്ച് കഴിക്കുകയും ചെയ്യുന്നു ണ്ട്. എന്നാൽ ബാലനായ കടൽക്കോഴിയ്ക്ക് മാത്രം പറക്കാൻ ഭയമാണ്. അവനിലും നീളം കുറഞ്ഞ ചിറകുകളുള്ള സഹോദരന്മാർ പറക്കുന്നതുകാണുന്നുണ്ടെങ്കിലും തന്റെ ചിറകുകൾ പറക്കാൻ പര്യാ പ്തമല്ലെന്നുള്ള ചിന്തയായിരുന്നു അവന്.
മാതാപിതാക്കളും സഹോദരങ്ങളും പറക്കാനായി അവനെ ഒരുപാട് നിർബന്ധിക്കുകയും പറക്കാ ത്തത്തിൽ കുറ്റുപ്പെടുത്തുകയുമെല്ലാം ചെയ്തിട്ടും അവൻ പറക്കാൻ തയ്യാറായില്ല. ഒടുവിൽ വിശന്നു അവശനായ അവസരത്തിൽ ഒരിക്കൽ അവൻ പറക്കുന്നു.
ഭയത്തിൽ അകപ്പെട്ടുപോയ മനസിനെ മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും സഹായത്തോടെ തിരിച്ചുപിടിച്ചതും ഭയം വിട്ട് പറന്നുയർന്നതു കാണുമ്പോൾ അവർ ഒരുമിച്ച് സന്തോഷിക്കുന്നതും വളരെ ആസ്വാദ്യകരമായി എഴുത്തുകാരൻ ആവിഷ്ക്കരിച്ചിരിക്കുന്നു. ഒരു കാലത്ത് തനിക്ക് പറ ക്കാൻ സാധിച്ചിരുന്നില്ലെന്നുള്ള കാര്യം ഓർക്കുമ്പോൾ ബാലനായ കടൽക്കോഴി വിഷമിച്ചിരുന്നു. എന്നാൽ ഭയത്തെ ജയിച്ചു ബാലനായ കടൽക്കോഴിയെ അവന്റെ കുടുംബക്കാർ സ്തുതിച്ചു. ഡാഗ് എന്ന മത്സ്യത്തിന്റെ കഷ്ണങ്ങൾ അവർ അവനു കൊടുത്തുകൊണ്ട് സന്തോഷം പങ്കുവച്ചു.
ജീവിതത്തിൽ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യണമെന്ന് ബാലനായ കടൽക്കോഴി യുടെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. ജീവിതത്തിൽ ഓരോ ഘട്ടത്തിലും പ്രതിസന്ധികളിലൂ ടേയും പരിശ്രമങ്ങളിലൂടേയും മാത്രമേ മുന്നേറാൻ കഴിയുകയുള്ളുവെന്നും ഭയം ഒന്നിനും പരിഹാ രമല്ലെന്നും ആദ്യത്തെ പറക്കൽ എന്ന കഥ നമ്മെ ബോധ്യപ്പെടുത്തുന്നു.
കൂടുതൽ ചോദ്യങ്ങൾ
Question 1.
ബാലനായ കടൽക്കോഴിക്ക് ആരെല്ലാമാണുള്ളത്?
Answer:
മാതാപിതാക്കളും രണ്ട് സഹോദരന്മാരും ഒരു സഹോദരിയും
Question 2.
ബാലനായ കടൽക്കോഴിക്ക് എന്തിനോടായിരുന്നു ഭയം?
Answer:
പറക്കാൻ
Question 3.
ബാലനായ കടൽക്കോഴിക്ക് ഭയം തോന്നാൻ ഇടയായ ചിന്തകൾ എന്തായിരുന്നു
Answer:
നോട്ടമെത്താതെ പരന്നു കിടക്കുന്ന സമുദ്രത്തിലേക്കെത്താൻ വളരെയധികം ദൂരമുണ്ടെന്നും, അവി ടേക്ക് പറക്കാൻ തന്റെ ചിറകുകൾ പര്യാപ്തമല്ലെന്നുമായിരുന്നു ചിന്തകൾ.
Question 4.
എന്ത് കൊത്തിതിന്നപ്പോഴാണ് അവന് സ്വന്തം ശരീരത്തിന്റെ അംശം തിന്നുന്നതുപോലെ തോന്നി
യത്?
Answer:
പറക്കാൻ ഭയമായതിനാൽ ഭക്ഷണം കണ്ടുപിടിക്കാനാകാതെ വിശന്നിരുന്നപ്പോൾ താനും സഹോദ രങ്ങളും ജനിച്ച വയ്ക്കോൽ കൂടിൽ താൻ പുറത്തുവന്ന മുട്ടത്തോടിന്റെ ഉണങ്ങിയ കഷണങ്ങൾ കൊത്തിതിന്നപ്പോൾ.
Question 5.
ബാലനായ കടൽക്കോഴിയുടെ നിറമെന്തായിരുന്നു
Answer:
പാറയുടെ ചാരനിറം
Question 6.
അവനും മാതാപിതാക്കൾക്കും ഇടയിലുണ്ടായിരുന്ന അകലം എന്ത്?
Answer:
അഗാധവും വീതിയേറിയതുമായ ഒരു ഗർത്തം
Question 7.
അവനെ സഹോദരങ്ങളും പിതാവും നോക്കാതിരുന്നത് എന്തുകൊണ്ട്?
Answer:
അവൻ ഭയംകൊണ്ട് പറക്കാത്തതിനാൽ
Question 8.
ബാലനായ കടൽക്കോഴി അതിയായി ആഗ്രഹിച്ചതെന്ത്?
Answer:
ആഹാരം കൊത്തി വിഴുങ്ങാനും കൊക്കുരച്ച് മൂർച്ചകൂട്ടാനും.
Question 9.
ബാലനായ കടൽക്കോഴി അത്ഭുദപ്പെട്ട് ഒരു നിമിഷം നിന്നുപോയത് എന്തുകൊണ്ടാണ്?
Answer:
വിശന്നിരിക്കുന്ന അവന്റെ അരികിലേക്ക് മത്സ്യത്തെ കൊത്തിയെടുത്തുകൊണ്ടുവന്ന അമ്മ അവന രികിലേക്ക് ചെല്ലാതെ അവനു എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ നിന്നു കളഞ്ഞതാണ് അവനെ അത്ഭു ദപെടുത്തിയത്.
Question 10.
ബാലനായ കടൽക്കോഴി പറക്കാൻ ഇടയായ സാഹചര്യമെന്ത്?
Answer:
വിശന്നു അവശനായ അവനരികിലേക്ക് മത്സ്യവുമായെത്തിയ അമ്മ അവനു എത്തിപ്പിടിക്കാവുന്ന അകലത്തിൽ നിലയുറപ്പിച്ചതിനാൽ മത്സ്യത്തിനരികിലേക്ക് അവൻ അറിയാതെ തന്നെ പറന്നുപോയി.
Question 11.
തനിക്ക് ജലത്തിൽ പൊങ്ങിക്കിടക്കാനാകുമെന്ന് തിരിച്ചറിഞ്ഞതെങ്ങനെ?
Answer:
പച്ചക്കടലിൽ നിൽക്കാൻ ശ്രമിച്ചപ്പോൾ കാലുകൾ താഴ്ന്നു പോയി. പേടിച്ച് നിലവിളിച്ച് വീണ്ടും ഉയ രുവാൻ ശ്രമിച്ചെങ്കിലും ക്ഷീണം കാരണം സാധിച്ചില്ല. എന്നാൽ അവൻ മുഴുവനായി താഴ്ന്നു പോകാതെ പൊങ്ങിക്കിടന്നു.
Question 12.
അവന്റെ കുടുംബക്കാർ സന്തോഷം പ്രകടിപ്പിച്ചതെങ്ങനെ?
Answer:
‘ഡാഗ്’ മത്സ്യകഷ്ണങ്ങൾ അവന്റെ ചുണ്ടുകളിൽ വച്ച് കൊടുത്തുകൊണ്ട്.
ലിയാം ഓം ഫ്ളാഹർട്ട്
ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു(1896 ഓഗസ്റ്റ് 28-1984 സെപ്റ്റം ബർ 7 ). 20-ാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യലിസ്റ്റ് എഴു ത്തുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. സാധാരണക്കാരുടെ അനുഭവങ്ങളെക്കുറിച്ചും അവരുടെ കാഴ്ചപ്പാടിൽ നിന്നും എഴുതിയ ആളാണ് അദ്ദേഹം. മറ്റ് എഴുത്തുകാരായ സീൻ ഓ” കേസി, പാട്രിക് ഓ’ കോണറേ, പീദാർ ഓ’ ഡോണൽ, മാർട്ടീൻ ഓ കധയിൻ, സെസോഫ് മാക്ഗിന്ന എന്നിവരും ഐറിഷ് ഭാഷ സംസാരിക്കുന്നവരും ഐറിഷ് അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷകളിൽ എഴുതാൻ തിരഞ്ഞെടുത്തവരുമായിരുന്നു.
കടമ്മനിട്ട രാമകൃഷ്ണൻ
കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങ ളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോ കത്ത് ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥാനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലി യുടെ വക്താവുമായി 1960 കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാന ത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവി കളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീക തമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970 കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭ യിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.