Students can use Class 9 Malayalam Kerala Padavali Notes ആനഡോക്ടർ Aana Doctor Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Aana Doctor Summary
ആനഡോക്ടർ Summary in Malayalam
ആമുഖം
ജീവിതത്തിന്റെ പൊരുൾ പരസ്പര്യത്തിലാണ്. കരുണയോടെയുള്ള ജാഗ്രത അത് കാത്തുവയ്ക്കുന്നു എന്ന മഹത്തായ ലോകസത്യത്തോടു കൂടിയാണ് ഈ പാഠഭാഗം തുടങ്ങുന്നത് തന്നെ. ആത്യന്തീകമായി ജീവിതത്തിന്റെ പൊരുൾ എന്താണ് എന്ന് ജീവിതാവസാനത്തിൽ പോലും മനുഷ്യൻ തിരിച്ചറിയുന്നില്ല. പരസ്പരം വെട്ടിയും യുദ്ധം ചെയ്തും ആശയങ്ങൾകൊണ്ട് മല്ലിട്ടും മനുഷ്യൻ ആറടി മണ്ണിൽ ചുരുങ്ങുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ നാം തേടുന്നതെല്ലാം നമ്മുടെ കൺമുന്നിൽ സൂര്യനെ പോലെ തിളങ്ങി നിന്നിട്ടും കാണാൻ നമുക്ക് കണ്ണില്ലാതെയാകുന്നു എന്ന ബോധ്യം നമ്മിൽ നിറയ്ക്കു കയാണ് ആന ഡോക്ടർ എന്ന ഈ പാഠഭാഗം. ഇന്ദ്രീയങ്ങൾ പോലും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ പാരസ്പര്യത്തിൽ ആനന്ദിക്കുന്നുണ്ട് എന്ന സത്യമാണ് ഈ കഥ നമ്മോട് സംവദിക്കുന്നത് .
ഭൂമിക്ക് സർവചരാചരങ്ങളും ഒന്നായതുകൊണ്ടായിരിക്കാം സാർവലൗകീകമായ സ്നേഹം, ദയ, വാത്സല്യം തുടങ്ങിയവയ്ക്ക് ഭൂഗോളമാകെ ഒരു ഭാഷ വന്നിരിക്കുന്നത് എന്നതിൽ തെല്ലു പോലും സംശയം തോന്നില്ല ഈ പാഠഭാഗത്തിലൂടെ കടന്നു പോകുമ്പോൾ. പ്രശസ്ത തമിഴ് മലയാളം നോവലിസ്റ്റ് ആയ ബി. ജെയ്മോഹൻ ആണ് ആന ഡോക്ടർ എന്ന നോവൽ എഴുതിയത് . തമിഴ്നാടാണ് അദ്ദേഹത്തിന്റെ സ്വദേശം. അദ്ദേഹത്തിന്റെ സ്വന്തം അനുഭവത്തിൽ നിന്നോ നേരിൽ അറിഞ്ഞതോ മനസ് നിറച്ചതോ ആയ സംഭവങ്ങൾ ആണ് തൂലികയിലൂടെ പടർന്നിരിക്കുന്നത് എന്ന് എഴുത്തിന്റെ ഓരോ മൂലയിലും കാണാൻ സാധിക്കും. സ്നേഹത്തിന്റെ ഭാഷ മനുഷ്യനും മൃഗങ്ങൾക്കും സർവ ചരാചരങ്ങൾക്കും ഒന്ന് തന്നെ ആണ് എന്ന ലോകസത്യമാണ് നാം ഇതിലൂടെ അറിയുന്നത്.
![]()
പാഠസംഗ്രഹം

പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരൻ ശ്രീ. ബി. ജയമോഹൻ എഴുതിയ നോവലാണ് ആന ഡോക്ടർ. കരുണയുടെ, സ്നേഹത്തിന്റെ സ്പർശനത്തിനു മനുഷ്യനിലും മൃഗങ്ങളിലും സർവ്വചരാചരങ്ങളിലും ഒരേ അനുഭൂതിയാണ് എന്ന് തെളിയിക്കുന്ന കൃതിയാണ് ആന ഡോക്ടർ. ഒരു ഡോക്ടറെ, വെറും ഒരു മനുഷ്യനെ തേടി കരയിലെ ഏറ്റവും വലിയ ജീവിയായ ആന എത്തുകയാണ്. ഒന്നര കൊല്ലം മുൻപ് തന്റെ അമ്മയെ സഹായിച്ച ആ കാരുണ്യം, മൈലുകൾ താണ്ടി ആ കുട്ടിയാന വന്നത്. വേദന എല്ലാ സമൂഹത്തിനും ഒരുപോലെയാണ്, വേദനയിൽ താങ്ങാകുന്നവനെ ആരാണ് മറക്കുക, മറന്നാൽ പിന്നെ ജീവിതത്തിൽ എന്താണ്ബാ ക്കിയുണ്ടാവുക എന്ന ചിന്തതന്നെ ആയിരിക്കില്ലേ ആ വരവിന്റെ പിന്നിലും, ആനയുടെ ഓർമശക്തിയും, ആനയുടെ ചൂര് തിരിച്ചറിയുന്ന മുതുമലയിലെ മൃഗ ഡോക്ടർ കെ യും നമ്മുടെ മുന്നിൽ തുറന്നു വെയ്ക്കുന്നത് പച്ചയായ ഭൂമിയാകുന്നു നാം ഭാഗം 2 ജീവിതത്തിന്റെ പൊരുൾ തന്നെയാണ്.
വിനോദസഞ്ചാരികൾ വനത്തിൽ ഉപേക്ഷിച്ച് മദ്യകുപ്പികളിൽ നിന്നാവാം ഒന്നര കൊല്ലം മുൻപ് കുട്ടിയാനയുടെ അമ്മയുടെ കാലിൽ കുപ്പിച്ചില്ലു തറച്ചത്. ഡോക്ടർ അതെടുക്കുമ്പോൾ ഇന്ന് കാണുന്ന കുട്ടിയാന തീരെ ചെറുതാണ് എന്ന് ഡോക്ടർ ഓർത്തെടുക്കുന്നതു വാത്സല്യത്തിന്റെ നിറവാണ് എന്ന് തോന്നിപ്പോകും. ഇരുട്ടിൽ തപ്പി തടഞ്ഞിട്ടും ടോർച്ചടിക്കാത്തതും, ആന പതുക്കെ അമറി കൊണ്ട് തുമ്പിക്കൈ മുന്നോട്ടു നീട്ടുമ്പോൾ ഈസി ഈസി എന്ന് വളരെ ഈസി യായി പറഞ്ഞു സമാധാനപ്പെടുത്തുന്നതും ഒരു മനുഷ്യനോട് കാണിക്കുന്ന അതെ പരിഗണന ആന കുട്ടിക്കും നൽകുന്നത് എല്ലാം നാം മുൻപ് പറഞ്ഞ പാരസ്പര്യത്തിന്റെ പരിണിതഫലമാണ്. ആനയുടെ ചെറിയ ചെറിയ ചലനങ്ങൾ പോലും മനസിലാക്കുകയാണ് ഡോക്ടർ കെ. ഈപ്രായത്തിൽ കുട്ടി ഒറ്റയ്ക്ക വരില്ലല്ലോ എന്നുള്ള അനുമാനങ്ങൾ പോലും വർഷങ്ങളായി കാടറിയുന്നവന്റെ ഉൾവിളികളാണ്.
ആനയുടെയും ഡോക്ടറിന്റെയും പരസ്പരമുള്ള സ്പർശനങ്ങൾ പോലും വായനക്കാരന്റെ ഉള്ളിൽ സൃഷ്ടിക്കുന്ന കരുതൽ വളരെ വലുതാണ്. തിരകളിലെ തോണി പോലെ ഉലഞ്ഞാടിയ ശരീരത്തെ സ്നേഹത്തിന്റെ മന്ത്രിക സ്പർശനം കൊണ്ട് മുറിവിന്റെ ആഴം കുറയ്ക്കുകയായിരുന്നു ഡോക്ടർ. കാതുകളുടെ അനക്കം നിലച്ചു വലതുവശത്തേക്കു ചെരിഞ്ഞു വീണ ആനക്കുട്ടിയെ എത കരുതലോടെയാണ് ഡോക്ടർ ബോധത്തിലേക്ക് കൊണ്ടുവന്നത്. ഒടുവിൽ ഏതോ മനുഷ്യർ ചെയ്ത പാപത്തിന്റെ ഭാരം മറ്റൊരു മനുഷ്യൻ ഇല്ലായ്മ ചെയ്യുകയായിരുന്നു എന്ന് വേണം മനസിലാക്കാൻ. നന്ദി സൂചകമായി മുപ്പതോളം ആനകളുടെ ചിന്നം വിളിയിൽ നിറഞ്ഞത് ദേവദുംദുഭിയാണെന്ന് എഴുത്തുകാരൻ പറയുമ്പോൾ, വായനക്കാരന്റെ ഹൃദയമാണ് ആ രംഗങ്ങൾ ഓർത്തു പെരുമ്പറ കൊട്ടുന്നത്.

അറിവിലേക്ക്
ആന മേയുന്ന കാടുകൾ

ആനയ്ക്ക് നാഗ എന്നു പര്യായമുണ്ട്. നീളത്തിൽ നടക്കുന്നത് എന്നാണിതിനർഥം. ഒരാനയ്ക്ക് പ്രതിദിനം ചുരുങ്ങിയത് 200 ലിറ്റർ വെള്ളവും അത്ര തന്നെ ഭക്ഷണവും വേണം. പെരുവയർ നിറയ്ക്കാനുള്ള പങ്കപ്പാടാണ് ആനയെ നീളെ നടപ്പുകാരാക്കി മാറ്റിയത്. 240 ചതുരശ്രകിലോമീറ്ററോളം പ്രദേശത്ത് ഇങ്ങനെ ആഹാരവും തേടി ആനകൾ സഞ്ചരിക്കുന്നു. ആനകൾ ഒരിടത്തുനിന്നു മാറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന സ്ഥിരം വഴികളാണ് ആനത്താരകൾ. ആനകൾ നടന്നുണ്ടാക്കിയ വഴികളായിരുന്നു മനുഷ്യനും കാട്ടിലേക്ക് വഴികാട്ടിയിരുന്നത്. ഇന്നത്തെ പല വന റോഡുകളും ഒരുകാലത്ത് ആനത്താരകളായിരുന്നു. ആനത്താരകൾ കൈയേറുകയും അവിടം ജനവാസ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നതോടെ വഴിമുട്ടി പോകുന്ന ആനകൾ ജനവാസകേന്ദ്രങ്ങളിലെ തങ്ങളുടെ പുരാതനമായ വഴികളിലൂടെ തന്നെ വെള്ളവും ആഹാരവും തേടി യാത്രയാകുമ്പോൾ മനുഷ്യരുമായി സംഘർഷം ഉടലെടുക്കുന്നു. ഒപ്പം മനുഷ്യർ വനത്തിനേൽപ്പിക്കുന്ന നാശം ജല സ്രോതസ്സുകളെ ഇല്ലായ്മ ചെയ്തും ഭക്ഷണ ദൗർലഭ്യം വന്നും ആനകളുടെ ജീവിതം ബുദ്ധിമുട്ടാകുന്നു. ജനവാസകേന്ദ്രത്തിലെത്തപ്പെടുന്ന ആനകൾ കൃഷിക്കും മറ്റും നാശം വരുത്തുമ്പോൾ ആനകൾ മനുഷ്യരുടെ ശത്രുക്കൾ ആകുന്നു. ആനകൾ അവരുടെ വഴിയിലൂടെ മാത്രമാണ് സഞ്ചരിച്ചത് മനുഷ്യനാണ് ആനത്താരകൾ കൈയേറിയത്.
![]()
വാക്യാർത്ഥങ്ങൾ
തരു – വൃക്ഷം
നരൻ – മനുഷ്യൻ
സുരർ – ദൈവം
ഒരുമട്ടിൽ – ഒരേപോലെ
സരളം – ലളിതം
നിനയ്ക്കുക – ഓർക്കുക
ചൂര് – തുളച്ചുകയറുന്ന മണ
അമറുക – കരയുക
പുണ്ണ് – മുറിവ്
ദുന്ദുഭി – പെരുമ്പറ

കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ 1962 ഏപ്രിൽ 22ന് ജനിച്ചു. അച്ഛൻ ബാഹുലേയൻ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്സിൽ ബിരുദമെടുത്തിട്ടുണ്ട്. നാല് നോവലുകളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും മൂന്ന് നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. എം.ഗോവിന്ദൻ മുതൽ ബാലചന്ദ്രൻ ചുള്ളിക്കാടുവരെയുളള ആധുനിക മലയാള കവികളുടെ കവിതകൾ തർക്കാല മലയാള കവിതകൾ എന്ന പേരിൽ തമിഴിൽ പുസ്തകമാക്കിയിട്ടുണ്ട്. മലയാളത്തിലെ അഞ്ച് യുവകവികളുടെ കവിതകൾ ഇൻയ മലയാള കവിതകൾ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരി ച്ചിട്ടുണ്ട്. 1991-ലെ ചെറുകഥക്കുളള കഥാപുരസ്കാരം, 1992-ലെ സംസ്കൃതി സമ്മാൻ പുരസ്കാരം എന്നിവ ലഭിച്ചു. ചൊൽപുതിത് എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കൺ വീനറുമാണ്. ഗുരുനിത്യാ ആയിരങ്കം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്റ്റഡി സർക്കിളിന്റെ കൺവീനറും ആണ് ഇദ്ദേഹം.
ഓർത്തിരിക്കൻ
- മലയാളം തമിഴ് സാഹിത്യകാരനായ ശ്രീ ജയമോഹൻ എഴുതിയ കൃതിയാണ് ആന ഡോക്ടർ.
- പ്രപഞ്ചത്തിലെ മനുഷ്യരുൾപെടുന്ന സകലചരാചര ങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശമാണ്.
- കരുണയുള്ള മനുഷ്യരുള്ളിടത്തോളം കാലം ഭൂമിയിൽ നന്മ അവശേഷിക്കും.
- സാഹിത്യം മനുഷ്യനേയും സർവ ജീവഗണങ്ങളെയും ഏകോപിപ്പിക്കാൻ ശ്രമിക്കുന്നു .
- ഭൂമി എല്ലാവർക്കും പാരസ്പര്യത്തിന്റെ പൊരുൾ പങ്കു വെയ്ക്കുന്നു.