അച്യുതമ്മാമ Achyuthammama Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes അച്യുതമ്മാമ Achyuthammama Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Achyuthammama Summary

അച്യുതമ്മാമ Summary in Malayalam

ആമുഖം

വ്യത്യസ്ത തൊഴിലുകളും തൊഴിലിടങ്ങളും തൊഴിലുകൾ മനുഷ്യനിലുണ്ടാക്കുന്ന മാറ്റങ്ങളും ചിത്രീകരിക്കുന്ന പാഠഭാഗങ്ങളാണല്ലോ ഈ യൂണിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൃഷിയും മണ്ണിനോട നുബന്ധജോലികളും ചെയ്തിരുന്ന പഴയകാല മനുഷ്യർക്കു ദാരിദ്ര്യമായിരുന്നു ഫലം. എന്നാൽ മനുഷ്യന്റെ ജീവിത നിലവാരവും പുരോഗതിയും അനുസ്യൂതം തുടരുന്ന ഈ കാലഘട്ടത്തിൽ ദാരിദ്ര്യം ഒഴിവാക്കി കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയാണ് തൊഴിൽ ചെയ്യുന്നത്. എന്നാൽ പണ്ട് കാലത്തു മനുഷ്യർക്ക് അവരുടെ തൊഴിലിനിടയിലും ക്ഷീണം അകറ്റുന്നതിന് അവർ ഇടവേളകൾ കണ്ടെത്തുകയും ജീവിതപാരബ്ധങ്ങൾ പരസ്പരം പങ്കു വെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ചേർന്നിരിക്കാൻ അവരുടെ ഇല്ലായ്മകൾ കാരണമായിരുന്നില്ല. ആധുനിക യുഗത്തിലാകട്ടെ ഇല്ലായ്മകൾ എല്ലാം വളരെ കുറവാണ്.

ജീവിത സൗകര്യങ്ങൾ എല്ലാം തന്നെ പണ്ടത്തേ തിനേക്കാൾ മികച്ചതാണ് എങ്കിലും ജീവിതത്തിൽ ബാക്കിയാകുന്നത് തിരക്കുകൾ മാത്രമാണ് . തിരക്കുകൾക്കിടയിൽ നഷ്ടമാകുന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സമയം. തന്റെ കുടുംബത്തിനും മക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്തിന് തനിക്കു തന്നെ വേണ്ടിയായി മാറ്റിവെക്കാൻ സമയമില്ലാത്ത ആധുനിക മനുഷ്യന്റെ ജീവിതവ്യഥകളാണ് ശ്രീ. കെ. പി. രാമനുണ്ണി എൻട്രൻസ് എഴുതുന്ന കുട്ടി എന്ന തന്റെ കഥയിൽ അവതരിപ്പിക്കുന്നത് ജീവിതത്തിൽ ഒന്നിനും സമയ മില്ലാതാകുന്ന മനുഷ്യന്റെ പരക്കം പാച്ചിലുകളാണ് ഈ കഥയിലുടനീളം കാണാനാവുക. സ്വന്തം കുടുംബത്തോട് ചേർന്നിരിക്കാനാവാതെ കുട്ടികളുടെ കുട്ടിത്തങ്ങൾ അനുഭവിച്ചറിയാനാകാതെ ജീവിതത്തിൽ എന്തൊക്കയോ വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ പരക്കം പാച്ചിലുകൾക്കൊടുവിൽ ഒരിക്കലും തിരിച്ചു പിടിക്കാൻ ആകാത്ത നല്ല നിമിഷങ്ങളാണ് കൈ വിട്ടു പോകുന്നത് എന്ന തിരിച്ചറിവ് മനുഷ്യനുണ്ടാകേണ്ടതുണ്ട്. ജീവിക്കാൻ വേണ്ടിയാണു മനുഷ്യന് തൊഴിൽ ജീവിതത്തെ ചുറ്റുമുള്ളവരെ മറന്നു പോകാനുള്ളതല്ല തൊഴിലും അനുബന്ധ കാര്യങ്ങളും എന്ന് പഠിപ്പിക്കുകയാണ് ഈ പാഠഭാഗം

അച്യുതമ്മാമ Achyuthammama Summary in Malayalam Class 9

പാരസംഗ്രഹം

മലയാള സാഹിത്യത്തിൽ ആധുനികയുഗത്തിന്റെ മാറ്റങ്ങൾ ഹൃദയത്തിൽ തോടുമാറ് ആവിഷ്കരിച്ച എഴുത്തുകാരനാണ് ശ്രീ കെ പി രാമനുണ്ണി. തൊഴിലുകളും തൊഴിലിടങ്ങളും മനുഷ്യനെ എത്രത്തോളമാണ് മാറ്റിയതെന്നും മനുഷ്യരുടെ ജീവിതത്തിൽ സ്വന്തങ്ങൾക്കും ബന്ധങ്ങൾക്കും ഇടയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന അകലങ്ങളും അവ ജനിപ്പിക്കുന്ന അസ്വാരസ്യങ്ങളും വളരെ ലളിതമായി ആവിഷ്ക്കരിച്ചിരിക്കുന്ന ഒരു കഥയാണ് അച്യുതമ്മാമ. വായനക്കാർക്കു ഉള്ളിൽ നഷ്ടപ്പെടുത്തുന്ന സമയത്തെ പറ്റിയുള്ള ബോധം പകർന്നു നൽകുകയാണ് കഥാകാരൻ. ഇന്നത്തെ തലമുറയിൽ കുടുംബങ്ങൾക്ക് ഒന്ന് ചേർന്ന് ഇരിക്കാനോ കുട്ടികളോടൊത്തു സമയം ചിലവഴിക്കാനോ ആരും സമയം കണ്ടെത്തുന്നില്ല. ഒന്നിനും സമയമില്ല,സമയത്തെ കൃത്യമായി അളന്നു തിട്ട് പെടുത്തിയിട്ടും സമയം ആർക്കുമാർക്കും തികയാതെ വരുന്നു. അവനവനു വേണ്ടിക്കൂടി സമയമില്ലാതെ ആകുന്നു എന്നാണ് കഥയിലെ യുവജന പ്രതിനിധിയായ നായകൻ പറയുന്നത്. തന്റെ അച്ഛൻ നഷ്ടപെട്ട ശേഷം തനിക്ക്
അച്യുതമ്മാമ Achyuthammama Summary in Malayalam Class 9 1
അച്യുതമ്മാമ Achyuthammama Summary in Malayalam Class 9 2
ബാല്യകാലത്തെ എല്ലാ നല്ല നിമിഷങ്ങളും സമ്മാനിച്ചത് അച്യുതൻ മാമ്മയാണ് എന്ന് മാധവൻ ഓർക്കുന്നു. എന്നാൽ എല്ലാം ഒന്നിൽ നിന്ന് വിശദീകരിച്ചു സംസാരിച്ചു തുടങ്ങുന്ന അച്യുതൻ മാമ്മ മൂന്ന് നാലു തവണ തുടർച്ചയായി തന്നെ കാണാൻ വന്നിട്ടും അദ്ദേഹത്തിനായി ഒരു രണ്ടു മണിക്കൂർ മാറ്റിവെക്കാൻ മാധവന് ആകുന്നില്ല എന്നതാണ്. മാധവന്റെ ബാല്യത്തിൽ അച്യുതമാമ്മ മാറ്റിവെച്ച സമയങ്ങൾ മാത്രമാണ് അയാളുടെ ഇന്നത്തെ നല്ല ഓർമകൾക്ക് കാരണം എന്നയാൾ ഓർക്കുന്നുണ്ട്. എങ്കിലും തിരക്ക് പിടിച്ച ജീവിതത്തിൽ ആർക്കും വേണ്ടി മാറ്റിവെക്കാൻ അയാൾക്ക് സമയമില്ല, അച്ഛനെ ഒന്നിനും കിട്ടില്ല അമ്മാമേ എന്നുള്ള കുഞ്ഞിന്റെ വാക്കിൽ പലതവണ നിരാശ നേരിട്ട് കാത്തിരുന്നു മുഷിഞ്ഞതിന്റെ ഓർമകളും പ്രതിഷേധവും കാണാം. ഒപ്പം ഭാര്യയും തന്റെ പ്രതിഷേധം അറിയി ക്കുന്നുണ്ട്.

ഈ അവസരത്തിൽ തനിക്കു നഷ്ടമാകുന്ന തന്റെ നല്ല സമയങ്ങളെ കുറിച്ച് ബോധവാൻ ആകുന്നുണ്ട് കഥാനായകൻ, എങ്കിൽ തന്നെയും അതിനേക്കാൾ ഓർക്കാനുള്ള മറ്റുകാര്യങ്ങളിലേക്കു വ്യാപാരിച്ചു പോവുകയാണ് മാധവൻ ഒരു മനുഷ്യൻ തനിക്കു ചുറ്റുമുള്ള മറ്റെല്ലാവരിലേക്കും പട രുകയും തനിക്കുചുറ്റുമുള്ളതിനെ കാണാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ കഥയിലുടനീളം കാണാൻ സാധിക്കുക. ഒടുവിൽ തനിക്കുവേണ്ടി കണ്ടെത്താൻ കഴിയാത്ത ആ രണ്ടു മണിക്കൂറിനോട് യാതൊരു പരാതിയുമില്ലാതെ മടങ്ങുന്ന അമ്മാമ വായനക്കാരന്റെ ഉള്ളിൽ വേദനയാകുകയാണ്. ഒപ്പം നമ്മളിൽ ഓരോരുത്തരിലും നമ്മൾ നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി മാറ്റി വെയ്ക്കാത്ത സമയത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ കഥ.

അറിവിലേക്ക്

വിഭക്തി

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. വിഭക്തി എന്ന പദം വിഭക്തിപ്രത്യയങ്ങൾ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു. കാരകങ്ങളെക്കുറിക്കാൻ പ്രാചീന ഗ്രീക്ക്, ലത്തീൻ, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ നാമത്തിന് രൂപാവലികൾ (Declensions) ഉണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയിൽ ഗതികൾ (prepositions) ആണ് സാമാന്യമായി ഈ ധർമ്മം നിർവഹിക്കുന്നത്. നാമരൂപാവലികൾ ഉള്ള ഭാഷകളിൽ പദ ക്രമത്തെ സംബന്ധിച്ച ലാഘവം പ്രകടമാണ്. വിഭക്തി ഏഴെണ്ണമുണ്ട്. വിഭക്തികൾക്കു പാണിനി മുതലായ സംസ്കൃത വൈയാകരണന്മാർ പേരിട്ടിട്ടുള്ളത് പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ടി, സപ്തമി ഇങ്ങനെയാണ്.

ഏഴു വിധം വിഭക്തികളാണ് മിക്ക ഭാഷകളിലും പരിഗണിക്കുന്നത്. എങ്കിലും വിഭക്തികൾക്ക് ഭാഷകൾക്കനുസരിച്ച് സങ്കീർണ്ണമായ ഭേദങ്ങളുണ്ട്. മലയാളത്തിലുള്ള ഏഴു വിഭക്തികൾ
താഴെപ്പറയുന്നു.

നിർദ്ദേശിക
കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാഹരണം: രാമൻ, സീത

പ്രതിഗ്രാഹിക
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.
കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല. ഉദാഹരണം: അവൻ മരം വെട്ടിവീഴ്ത്തി

സംയോജിക
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്

ഉദ്ദേശിക
നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.
ഉദാഹരണം: രാമന്, രാധക്ക്

പ്രയോജിക
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.
ഉദാഹരണം: രാമനാൽ, രാധയാൽ

അച്യുതമ്മാമ Achyuthammama Summary in Malayalam Class 9

സംബന്ധിക
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.
ഉദാഹരണം രാമന്റെ, രാധയുടെ

ആധാരിക
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.
ഉദാഹരണം രാമനിൽ, രാമങ്കൽ, രാധയിൽ

സംബോധിക
സംബോധിക അഥവ സംബോധനാവിഭക്തി എന്നൊരു വിഭക്തികൂടി വൈയാകരണർ
പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കി യിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു.
അച്യുതമ്മാമ Achyuthammama Summary in Malayalam Class 9 2
കരുമത്തിൽ പുത്തൻവീട്ടിൽ ജാനകിയമ്മയുടേയും പട്ടാമ്പിൽ ദാമോദരൻ നായരുടെയും മകനായി 1955-ൽ കൊൽക്കത്തയിൽ ജനനം. പൊന്നാനി എ.വി.ഹൈസ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ പഠനം. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബുരുദാനന്തര ബിരുദം കരസ്ഥമാക്കി. 19-ാം വയസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിലാണ് ശവസംസ്കാരം എന്ന അദ്ദേഹത്തിന്റെ ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അസുഖം മൂലം പഠനം മുടങ്ങിയിരുന്നെങ്കിലും ബാങ്കിലെ ജോലിയിൽ ചേർന്ന ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.

അസിസ്റ്റന്റ് മാനേജർ തസ്തികയിലായിരിക്കവേ 21 വർഷത്തിന് ശേഷം എസ്.ബി.ഐ-യിൽ നിന്ന് സ്വയം വിരമിച്ചു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ മാഗസിൻ എഡിറ്ററായി ഒരു വർഷം പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം അഡസറി ബോർഡ് അംഗവും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും, കരിക്കുലം കമ്മറ്റി അംഗവുമായിരുന്നു. ഇപ്പോൾ മലയാളം മിഷന്റെ ഭരണസമിതി അംഗമാണ്. കൂടാതെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ അഡ് ജങ്റ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

ഓർത്തിരിക്കൻ

  • ബന്ധങ്ങൾക്ക് വില നൽകണം.
  • മനുഷ്യ ജീവിതം നൈമിഷികമാണ്.
  • കുടുംബങ്ങളോടൊപ്പവും ചുറ്റുമുള്ളവരോടൊപ്പവും സമയം ചെലവഴിക്കണം.
  • അണുകുടുബങ്ങളുടെ നിലവിലെ അവസ്ഥ ചിത്രീകരിക്കുന്നു.
  • പഴയകാലത്തിലെ വ്യക്തിയും പുതിയ തലമുറയും തമ്മിലുള്ള ജീവിത വ്യത്യാസങ്ങളുടെ നേർക്കാഴ്ച. • തൊഴിലിടങ്ങൾ ജീവിതത്തിൽ സമാധാനം നൽകുന്നവയാകണം.
  • ജീവിക്കാനാണ് തൊഴിൽ ചെയ്യുന്നത്, ജീവിതം ആസ്വദിക്കാൻ കഴിയണം.

Leave a Comment