അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 1 Chapter 1 അടുക്കള Adukkala Notes Questions and Answers Pdf improves language skills.

Adukkala Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 1 Chapter 1 Adukkala Question Answer

Class 6 Malayalam Adukkala Notes Question Answer

പഠനപ്രവർത്തനങ്ങൾ
കവിതയിലേക്ക്…..

Question 1.
നാടിന്റെയും വീടിന്റെയും സമൃദ്ധിയെക്കുറിച്ച് കവിതയിൽ എന്തെല്ലാം പറയുന്നുണ്ട്.
Answer:
നെല്ലും ഗോതമ്പും ചോളവും ബാർലിയും കരിമ്പും മുന്തിരിയും മധുരനാരങ്ങയും എല്ലാം ആ താഴ്വരയിൽ യഥേഷ്ടം വിളയുന്നു.ആടും കോഴിയും താറാവും പന്നിയുമെല്ലാം ആ വീട്ടിൽ ഒരുമിച്ച് മേഞ്ഞു നടക്കുന്നു. ആ നാടിന്റേയും വീടിന്റേയും വിഭവസമൃദ്ധിയെ ഈ വരികളിൽ സൂചിപ്പിക്കുന്നു.

Question 2.
അടുക്കളയിൽ എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പണികൾ എന്തെല്ലാമാണ്?
Answer:
എപ്പോഴും ഒരാൾ കറിക്ക് നുറുക്കി കൊണ്ടിരിക്കുന്നു. മീൻ നന്നാക്കി കൊണ്ടിരിക്കുന്നു. അരിയോ ഗോതമ്പോ ആട്ടികൊണ്ടിരിക്കുന്നു, മല്ലിയോ മുളകോ അരച്ചു കൊണ്ടിരിക്കുന്നു, ഇഞ്ചിയോ പൊതിനയോ ചതച്ചുകൊണ്ടിരിക്കുന്നു. എരിവും പുളിയും ഉപ്പും മധുരവും പാകം നോക്കി കൊണ്ടിരിക്കുന്നു. നിലത്തും മേശപ്പുറത്തും ബാക്കിയായവ തുടച്ചു വൃത്തിയാക്കി കൊണ്ടിരിക്കുന്നു. പാത്രം കഴുകി നിരത്തിവച്ചു കൊണ്ടിരിക്കുന്നു. ഈ പണികളെല്ലാം എപ്പോഴും അടുക്കളയിൽ തുടർന്നുകൊണ്ടിരിക്കുന്നു.

അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1

Question 3.
ഈ ജോലികളെല്ലാം നടക്കുമ്പോഴും അവിടെ വിശപ്പു ബാക്കിയാവുന്നു എന്നു സൂചിപ്പിക്കുന്ന വരി ഏതാണ്?
Answer:
ഇവിടെ എപ്പോഴും ഒരാൾ
വിശന്നു നിലവിളിച്ചു കൊണ്ടിരിക്കുന്നു.

Question 4.
അടുക്കള മറന്നു വെച്ചത് ആരായിരിക്കുമെന്നാണ് കവി അനുമാനിക്കുന്നത്?
Answer:
അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മയായിരിക്കാം എന്നാണ് കവി അനുമാനിക്കുന്നത്.

Question 5.
അടുക്കള എന്ന കവിത എഴുതിയത് ആരാണ്?
Answer:
ടി.പി. രാജീവൻ

വിശന്നു നിലവിളിക്കുന്നവർ

Question 1.
അടുക്കളയിൽ വിശന്നു നിലവിളിച്ചു കൊണ്ടിരിക്കുന്നതാരായിരിക്കും?
Answer:
പണിതിരക്കുകൾക്കിടയിൽ അടുക്കളയിലെ സ്ത്രീക്ക് ഒരു ഒഴിവു സമയം ലഭിക്കുന്നില്ല. വീട്ടിലെ എല്ലാവരുടേയും വയർ നിറക്കുന്ന അവൾക്ക് സ്വന്തം വയർ നിറക്കാൻ കഴിയുന്നില്ല. തിരക്കുകൾക്കിടയിൽ ആ സ്ത്രീ വിശന്നിരിക്കുകയാണ്, ആരും ആ നിലവിളി ശ്രദ്ധിക്കുന്നില്ല. ഈ വിശപ്പ് ഭക്ഷണത്തിന് വേണ്ടി മാത്രമല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുമാണ്. ആ നിലവിളി കാലങ്ങളായി അനുഭവിച്ച് പോരുന്ന ലിംഗ അസമത്വത്തിനും അനീതിക്കും എതിരെയാണ്.

Question 2.
ഇത്രയും സമൃദ്ധമായ അടുക്കളയിൽ എപ്പോഴും ഒരാൾ വിശന്നു നിലവിളിക്കാൻ കാരണമെന്തായിരിക്കാം?
Answer:
അടുക്കള ജോലി തിരക്കുകൾക്കിടയിൽ സ്ത്രീക്ക് ഒന്നു നിവർന്നു നിൽക്കാൻ പോലും കഴിയുന്നില്ല. അവളുടെ വിശപ്പടക്കാൻ കഴിയുന്നില്ല. വിശന്നിട്ടുള്ള നിലവിളി മാത്രമല്ല അത്. അടുക്കളയിൽ ഉരുകി തീരുന്ന സ്ത്രീയുടെ നിലവിളിയാണ്.

ഈ കവിതക്ക് മറ്റൊരു ആശയതലവും നൽകാവുന്നതാണ്.

വിശപ്പടക്കാൻ എല്ലാവരും ചേർന്ന് പണിയെടുക്കുമ്പോഴും വിശന്ന് നിലവിളിക്കുന്ന ഒരാൾ ഇവിടെ ബാക്കിയാകുന്നുണ്ട് എന്ന തിരിച്ചറിവിലാണ് കവിത അവസാനിക്കുന്നത്. ആ തിരിച്ചറിവ് ലഭിക്കുമ്പോഴാണ് ഭക്ഷണത്തിന്റെ മൂല്യം നാം മനസിലാക്കുക. ഒരാളും വിശന്ന് നിലവിളിക്കാത്ത ഒരു ഭൂമി സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു ഈ കവിത.

അടുക്കളയ്ക്കുള്ളിൽ

Question 1.
ആറ്റൂർ രവിവർമ്മയുടെ സംക്രമണം എന്ന കവിതയിലും സാവിത്രി രാജീവന്റെ പ്രതിഷ്ഠ എന്ന കവിതയിലും സ്ത്രീ ജീവിതത്തിന്റെ വേദനാ ജനകമായ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്. സൂര്യനേക്കാൾ മുമ്പേ പിടഞ്ഞെണീക്കുകയും നക്ഷത്രങ്ങളേക്കാൾ വൈകി മയങ്ങുകയും ചെയ്യുന്ന വീട്ടിലെ അമ്മയെ ആറ്റൂർ ഈ കവിതയിൽ വിവരിക്കുന്നു. മക്കൾക്ക് വേണ്ടിയും കുടുംബത്തിനു വേണ്ടിയുമാണ് അവൾ പണിയെടുക്കുന്നത്. എല്ലാവർക്കു വേണ്ടിയും ഭക്ഷണം പാകം ചെയ്യേണ്ടതും വീടിനെ വൃത്തിയായി സൂക്ഷിക്കേണ്ടതും വീട്ടിലെ അമ്മയുടെ മാത്രം കടമയായി മാറുന്നു. അതുകൊണ്ടുതന്നെ അവൾക്ക് ക്ഷീണമകറ്റി ഉറങ്ങുവാനോ വിശ്രമിക്കാനോ കഴിയുന്നില്ല. ഒരിക്കൽ പോലും അവളുടെ ഈ പ്രവർത്തികൾക്ക് ആരും അംഗീകാരം നൽകുന്നില്ല. കുറ്റിച്ചൂലായും നാറപ്പായും ഞെണുങ്ങിയ വക്കാർന്നൊരു കഞ്ഞിപ്പാത്രമായും, ഒരട്ടി മണ്ണായും സ്ത്രീയെ ഉപയോഗിക്കുന്ന സാമൂഹിക അവസ്ഥയെ കവിതയിൽ വരച്ചിടുന്നു.

പ്രതിഷ്ഠ എന്ന സാവിത്രി രാജീവന്റെ കവിതാ ഭാഗത്ത് അടുക്കളയിലെ തേഞ്ഞു തീരുന്ന വീട്ടുപകരണമായി സ്ത്രീയെ പ്രതീകവൽക്കരിക്കുന്നു. സ്വന്തം കഴിവുകളും സർഗ്ഗാത്മകതയും സ്വപ്നങ്ങളുമെല്ലാം സ്ത്രീ കുടുംബത്തിന് വേണ്ടി ഉപേക്ഷിക്കുന്നു. ഒടുവിൽ ഒന്നുമല്ലാത്തവളായി തേഞ്ഞു തീരുന്നു. ജീവിക്കാൻ പോലും അവകാശം നഷ്ടപ്പെടുന്ന സ്ത്രീ അവസ്ഥയെ ഇവിടെ കാണാം.

സംക്രമണം – ആറ്റൂർ രവി വർമ്മ
കുറേനാളായുള്ളി –
ലൊരുത്തിതൻ ജഡമാളിഞ്ഞു നാറുന്നു

വിരലുകൾ മൂക്കിൽ
തിരുകിയാണു ഞാൻ നടപ്പതെങ്കിലും
അരികത്തുള്ളാരു-
മകലത്തുള്ളോരുമൊഴിഞ്ഞുമാറുന്നു

അറിവുവെച്ചപ്പോൾ
അവളുണ്ടെന് കണ്ണിലൊരു നൂലട്ടയായ്*
വിശപ്പിനാൽ വാരി
വലിച്ചുതിന്ന് ചത്തവന്ന് തള്ളയായ്

ഒരു പെണ്ണിൻ തല
യവൾക്കു ജന്മനാ കിടച്ചുവെങ്കിലു
മതിന്റെ കാതിന്മേൽ
കടലിരമ്പീലതിരതുളുമ്പീല
മുഖത്തു കണ്ണുക
ഇതിന്നു പാതിരയ്ക്കിടക്കുവാൻ മാത്രം,
ഒരു നിശബ്ദമാം
മുറിവിന്റെ വക്കുകളതിന്റെ ചുണ്ടുകൾ

മയങ്ങാറുണ്ടാവി
ല്ലവളോളം വൈകിയൊരു നക്ഷത്രവും,
ഒരൊറ്റ സൂര്യനു
മവളെക്കാൾ നേർത്ത പിടഞ്ഞെണീറ്റിലാ
പുറപ്പെട്ടേടത്താ
ണൊരായിരം കാതമവൾ നടന്നിട്ടും;
കുനിഞ്ഞു വീഴുന്നു
ണ്ടൊരായിരം വട്ടം നിവർന്നു നിന്നിട്ടും;
ഉണർന്നിട്ടില്ലവ
ളൊരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും

ഒരു കുറ്റിച്ചൂല്
ഒരു നാറ്റത്തേപ്പ്*ഞെങ്ങിയ വക്കാർ
ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ!

ഗതികിട്ടാത്തതാ
മവൾ തന്നാത്മാവിന്നൊരു യന്ത്രം പോലെ
യഴിച്ചെടുത്തു ഞാ
നതി സൂക്ഷ്മം വേറൊരുടലിൽ ചേർക്കാവൂ!

ഒരു നൂലട്ടപോ
ലിഴയും പെണ്ണിന്റെയുടലിനോടല്ല ;
വിശക്കുമ്പോളൂരി
ലിറങ്ങുന്ന നരഭുക്കാം കടുവയിൽ

(ഇനിയുമുണ്ണിക
ളു റങ്ങുമ്പോഴത്തിന്റെ മുരൾച്ച കേൾക്കാവു
മലയുടെ താഴെ
വയലിനക്കരെ, കതകിനപ്പുറം)
അവളുടെ നാവി
ന്നെടുത്തു വേറൊരു കുരലിൽ ചേർക്കാവൂ;

ഇറയത്തെച്ചിലു
രുചിച്ചിട്ടുന്നൊരു കൊടിച്ചിയിലല്ല;
വിശക്കുമ്പോഴിര
വളഞ്ഞു കൊന്നുതിന്നീടുന്ന ചെന്നായയിൽ

അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1

പൂരങ്ങളും ജന
പദങ്ങളും ചൂഴും വനവഹ്നികളി
ലവൾ തന്നുഗ്രമാം
വിശപ്പു ചേർക്കാവൂ, കലർത്തിടാവൂ
നവൾ തൻ വേദന

ചലവും ചോരയുമൊലിക്കും സന്ധ്യയിൽ,
അവളുടെ ശാപ
മണയ്ക്കാവൂ വിളനിലങ്ങളെയുണ
കിട്ടുന്ന സൂര്യനിൽ

വസൂരിമാലകൾ കുരുത്ത വ്യോമത്തിൽ
ബലിമൃഗമായി
ട്ടെടുത്തിടാവൂ ഞാനവളുടെ മൃതി.

പ്രതിഷ്ഠ സാവിത്രി രാജീവൻ
അടുക്കളയിലെ
തേഞ്ഞു തീരുന്ന വീട്ടുപകരണമാണു ഞാൻ.

ശ്വസിക്കുന്നതിനാൽ നടക്കുകയും
നടക്കുന്നതിനാൽ കിടക്കുകയും ചെയ്യുന്ന
പാചകങ്ങൾക്കൊപ്പം വാചകങ്ങൾ വിളമ്പുന്ന
സങ്കീർണത ഒട്ടുമില്ലാത്ത ഒരുപകരണം.

എന്റെ കുട്ടികൾക്ക്
ചിലപ്പോൾ എണ്ണമറ്റ പലഹാരങ്ങൾ നിർമിക്കുന്ന
ഒരു യന്ത്രമാണു ഞാൻ.
ചിലപ്പോൾ കടിക്കാൻ മറന്ന കുരയ്ക്കുന്ന പട്ടി.

ചെറിയവർക്ക്
വലിയവന്റെ യജമാനൻമാരാകാമെന്ന് തേനീച്ചയുടെയും ഉറുമ്പിന്റെയും പാത്തിലൂടെ
ഞാനവരെ പഠിപ്പിച്ചിരുന്നു.
അതിനാൽ എന്റെ കല്പനകളോട്

അവർ പ്രതികരിക്കാറില്ല.
ഇഷ്ടപ്പെട്ട കളിപ്പാവയോടെന്ന പോലെ
അവർ എന്നോട് കല്പിക്കുന്നു.
എളുപ്പത്തിൽ പാഞ്ഞുകയറാവുന്ന
ഒരൊറ്റക്കൽ മണ്ഡപം പോലെ

ആലാപനത്തിനും വിലാപത്തിനും പറ്റുന്ന
ഈ ചെറുഭൂമിയിലേക്ക്
അവർ കുതിച്ചു ചാടുന്നു.
അടുക്കളയിൽ നിന്ന്
അരങ്ങത്തേക്കു വന്ന ഒരു വീട്ടുപകരണമാണു ഞാൻ.
സമാഹരിക്കാത്ത പത്തിലേറെ കല്പനകൾ
തലയ്ക്കു മുകളിൽ തൂങ്ങുന്നത്
ഞാൻ നിത്യവും കാണാറുണ്ട്.
അയൽക്കാരന്റെ നോട്ടങ്ങളിൽ,
അയൽക്കാരിയുടെ ചിരി കളിൽ,
പത്രവാർത്തയിൽ പാഠപുസ്തകത്തിൽ
പതയുന്ന പരസ്യങ്ങളിൽ,
എന്തിന്..
കുഞ്ഞുങ്ങളുടെ ഇളം ചുണ്ടുകളിൽ പോലുമുണ്ട്,
എനിക്കുള്ള കല്പനകളിൽ ചിലത്.
മൃഗശാലയിലെ വന്യ ജീവികളോടെന്ന പോലെ,
കാഴ്ചക്കാരും കാവൽക്കാരുമായി വരുന്നവർ
അഴികൾക്കു പിന്നിൽ നിന്ന്
എന്നോടു കല്പിക്കുന്നു. കമ്പിയിലാടുന്ന കിളികളെയോ
മൃഗങ്ങളെയോ പോലെ
എന്റെ ചെയ്തികൾ
അവരെ രസിപ്പിക്കുന്നു.
ചിലപ്പോൾ
കാർകൂന്തലിൽ തുളസിക്കതിർ ചൂടി,
നെറ്റിയിൽ ചന്ദനം ചാർത്തിയ,
ഒരു ദേവതയാണു ഞാൻ.
ചിലപ്പോൾ
കൃഷ്ണന്റെ വീളാവിവശയായ കാമുകി.
അല്ലെങ്കിൽ
ദൈവപുത്രന്റെ അമ്മ.
കാവ്യങ്ങളിൽ,
കാറ്റിലാടുന്ന വിശുദ്ധി വഴിയുന്ന വെള്ളത്താമര.
കീർത്തനങ്ങളിൽ
ദാരിക ശിരസ്സന്തിയ രക്തചാമുണ്ഡി.
പക്ഷേ,എനിക്കറിയാം
കോവിലും പ്രതിഷ്ഠയുമായിത്തീർന്ന
ഒരു വീട്ടുപകരണമാണു ഞാൻ
അടുക്കളയിലെ
തേഞ്ഞു തീരുന്ന ഒരു വീട്ടുപകരണം.

കൂടുതൽ ചോദ്യങ്ങൾ

Question 1.
അടുക്കള എന്ന കവിത എഴുതിയത് ആരാണ്?
Answer:
ടി.പി. രാജീവൻ

Question 2.
അടുക്കള എന്ന കവിതയുടെ കേന്ദ്ര പ്രമേയം എന്ത്?
Answer:
അടുക്കള ജോലികൾ സ്ത്രീകൾക്ക് മാത്രമായി കൽപ്പിച്ചു നൽകുന്ന വ്യവസ്ഥകൾക്ക് എതിരെ കവിത പ്രതികരിക്കുന്നു.

Question 3.
നാടിന്റെയും വീടിന്റെയും സമൃദ്ധിയെക്കുറിച്ച് കവിതയിൽ പരാമർശിക്കുന്നതെന്തെല്ലാം?
Answer:
നെല്ലും ഗോതമ്പും ചോളവും ബാർലിയും കരിമ്പും മുന്തിരിയും മധുരനാരങ്ങയും എല്ലാം ആ താഴ്വരയിൽ യഥേഷ്ടം വിളയുന്നു.ആടും കോഴിയും താറാവും പന്നിയുമെല്ലാം ആ വീട്ടിൽ ഒരുമിച്ച് മേഞ്ഞു നടക്കുന്നു. ആ നാടിന്റേയും വീടിന്റേയും വിഭവസമൃദ്ധിയെ കവി സൂചിപ്പിക്കുന്നു.

അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1

Question 4.
അടുക്കളയിൽ എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പണികൾ എന്തെല്ലാമാണ്?
Answer:
എപ്പോഴും ഒരാൾ കറിക്ക് നുറുക്കി കൊണ്ടിരിക്കുന്നു. മീൻ നന്നാക്കി കൊണ്ടിരിക്കുന്നു. അരിയോ ഗോതമ്പോ ആട്ടികൊണ്ടിരിക്കുന്നു, മല്ലിയോ മുളകോ അരച്ചു കൊണ്ടിരിക്കുന്നു, ഇഞ്ചിയോ പൊതിനയോ ചതച്ചുകൊണ്ടിരിക്കുന്നു. എരിവും പുളിയും ഉപ്പും മധുരവും പാകം നോക്കി കൊണ്ടിരിക്കുന്നു. നിലത്തും മേശപ്പുറത്തും ബാക്കിയായവ തുടച്ചു വൃത്തിയാക്കി കൊണ്ടിരിക്കുന്നു. പാത്രം കഴുകി നിരത്തിവച്ചു കൊണ്ടിരിക്കുന്നു. ഈ പണികളെല്ലാം എപ്പോഴും അടുക്കളയിൽ തുടർന്നുകൊണ്ടിരിക്കുന്നു.

Question 5.
ഈ ജോലികളെല്ലാം നടക്കുമ്പോഴും അവിടെ വിശപ്പു ബാക്കിയാവുന്നു എന്നു സൂചിപ്പിക്കുന്ന വരി ഏതാണ്?
Answer:
ഇവിടെ എപ്പോഴും ഒരാൾ
വിശന്നു നിലവിളിച്ചു കൊണ്ടിരിക്കുന്നു

Question 6.
അടുക്കള മറന്നു വെച്ചത് ആരായിരിക്കുമെന്നാണ് കവി അനുമാനിക്കുന്നത്?
Answer:
അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മയായിരിക്കാം എന്നാണ് കവി അനുമാനിക്കുന്നത്.

Question 7.
അടുക്കള പ്രമേയമാകുന്ന മറ്റ് മലയാള കൃതികൾ
Answer:

  1. അടുക്കള ടി.വി കൊച്ചുബാവ
  2. നെയ്പായസം മാധവിക്കുട്ടി
  3. കൈക്കലത്തുണികൾ വിജില ചിറപ്പാട്,
  4. വാതിലുകൾ പി.എൻ ഗോപീകൃഷ്ണൻ
  5. അന്നം അനിത തമ്പി
  6. പെണ്ണിനെ പൊള്ളിച്ചെടുക്കുമ്പോൾ പ്രസന്ന പാർവതി

Class 6 Malayalam Kerala Padavali Notes Unit 1 അമൃതം നുകരാം
അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1 1
വിശപ്പിനെക്കാൾ നല്ല കറിയില്ല
സ്നേഹത്തേക്കാൾ നല്ല സ്വാദുമില്ല
അടുക്കളയെന്ന വലിയ ലോകത്തിന്റെ
കാണാക്കാഴ്ച്ചകളിലേക്ക്…..

ഭക്ഷണ വിഭവങ്ങൾ കണ്ടെത്തലും പാകം ചെയ്യലും അവ പങ്കുവെച്ച് കഴിക്കുന്നതുമെല്ലാം ജീവിതാനുഭവത്തിന്റെ ഭാഗങ്ങളാണ്. ഭക്ഷണം ഒരു സംസ്ക്കാരമാണ്, പാചകം ചെയ്യൽ ഒരു കലയാണ്. ഒരോ നാടിന്റെയും സംസ്കാരത്തിനും കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ചാണ് ആ നാട്ടിലെ ഭക്ഷണരീതി നിലനിൽക്കുന്നത്.

ദേവകി നിലയങ്ങോടിന്റെ കാലപ്പകർച്ചകൾ എന്ന ഓർമ്മക്കുറിപ്പിലെ ഒരു ഭാഗമാണ് എരിശ്ശേരി എന്ന പ്രവേശക പാഠഭാഗത്ത് നൽകിയിരിക്കുന്നത്. ‘ എരിശ്ശേരി’ എന്ന ഭക്ഷണ വിഭവത്തിന്റെ പാചകത്തെക്കുറിച്ച് മാത്രമല്ല ഇവിടെ പരാമർശിക്കുന്നത്, ജീവിതരീതിയേയും ലിംഗനീതിയേയും അത് പ്രതീകവത്ക്കരിക്കുന്നു. അധികം തിളയ്ക്കേണ്ടതില്ല എന്ന് പറഞ്ഞു കൊണ്ട് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ആടക്കിയൊതുക്കാൻ ശ്രമിക്കുന്ന യാഥാസ്ഥിതിക ചിന്തകളെ എഴുത്തുകാരി തുറന്നു കാട്ടുന്നു. പുരുഷാധിപത്യ സമൂഹത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് സ്ത്രീകളെ പാകപ്പെടുത്തിയും പരുവപ്പെടുത്തിയും എടുക്കുന്ന സാമൂഹിക ദുഷ്ചിന്തകളെ ഈ ഭാഗം അടയാളപ്പെടുത്തുന്നു.

ദേവകി നിലയങ്ങോട്
അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1 2
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയാണ് ദേവകി നിലയങ്ങോട്. എടപ്പാളിനടുത്ത് പകരാവൂർ മനയ്ക്കലാണ് ജനിച്ചത്. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന വൈചിത്ര്യങ്ങളും ആചാരങ്ങളും തന്റെ കൃതികളിൽ അവർ പകർത്തി എഴുതി. അനുഭവങ്ങളും നമ്പൂതിരി സമുദായത്തൽ നിലനിൽക്കുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങൾ വായനക്കാരുടെ ശ്രദ്ധ നേടി. “നഷ്ടബോധങ്ങളില്ലാതെ’, ‘യാത്ര കാട്ടിലും നാട്ടിലും’, വാതിൽ പുറപ്പാട് എന്നിവയാണ് പ്രധാന കൃതികൾ. കാലപ്പകർച്ചകൾ അവരുടെ ഓർമ്മക്കുറിപ്പാണ്. 2023 ജൂലൈ ആറിന് 95-ാം വയസ്സിൽ തൃശ്ശൂരിലെ വീട്ടിൽ വച്ച് അന്തരിച്ചു.

അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1

പഠനപ്രവർത്തനങ്ങൾ

ചർച്ച
Question 1.
ഒരു ഭക്ഷണവിഭവം പാചകം ചെയ്യുന്നതിന്റെ ചില സൂചനകളുള്ള കുറിപ്പാണ് നിങ്ങൾ വായിച്ചത്. പാചകത്തെപ്പറ്റി മാത്രം പറയുന്ന കുറിപ്പാണോ ഇത്? പാചകം ചെയ്യലും പാകം തിരിച്ചറിയലും സ്ത്രീകളുടെ മാത്രം ചിന്തയ്ക്ക് ഇന്നു മാറ്റം വന്നിട്ടില്ലേ? കടമയാണെന്ന ചിന്തയ്ക്ക് ഇന്നും മാറ്റം വന്നിട്ടില്ലേ?
Answer:
ഒരു ഭക്ഷണ വിഭവം പാചകം ചെയ്യുന്നതിന്റെ ചില സൂചനകളുള്ള കുറിപ്പാണ് പാഠഭാഗത്ത് കൊടുത്തിരിക്കുന്നത് എന്നാൽ പാചകത്തെപ്പറ്റി മാത്രം പറയുന്ന കുറിപ്പല്ല.അത്. അടുക്കള സ്ത്രീയുടെ മാത്രം ഇടമാണെന്ന്, പാചകം ചെയ്യൽ സ്ത്രീയുടെ മാത്രം കടമയാണെന്നുമുള്ള തെറ്റായ മനോഭാവത്തെ ഇത് തുറന്നു കാണിക്കുന്നു. സ്ത്രീകൾ എന്നും പുരഷന്റെ അടിമയായി കണക്കാക്കപ്പെടുന്ന സമൂഹത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. സ്വന്തം നിലപാടുകൾ എടുക്കാൻ പോലും അവൾക്ക് കഴിയാറില്ല. തന്റെ സ്വാതന്ത്രത്തിനു വേണ്ടി അവൾ ശബ്ദമുയർത്തിയാൽ അവൾ “തന്റേടി ആയി മാറുന്നു. തന്റെ ഇടം കണ്ടെത്തനാണ് അവൾ ശ്രമിക്കുന്നത്. ഒരു കാലത്ത് വിദ്യാഭ്യാസത്തിനൊ, തൊഴിൽ നേടുന്നതിനോ, ഇഷ്ട വസ്ത്രം ധരിക്കുന്നതിനോ പോലും അവർക്ക് സ്വാതന്ത്രം ഉണ്ടായിരുന്നില്ല. അടുക്കളയിലെ അടിമ മാത്രമായിരുന്നു അവൾ.

പാഠഭാഗത്ത് പരാമർശിക്കുന്നത് പോലെ അവളുടെ ചിരിക്ക് പോലും അളവുകൾ കൽപ്പിച്ചിരുന്ന കാലമായിരുന്നു അത്. നമ്മുടെ നാട്ടിലെ ചില പഴഞ്ചൊല്ലുകളിൽ പോലും സ്ത്രീകൾക്ക് നേരെയുള്ള ഈ അധികാര ഭാഷ നിലനിൽക്കുന്നുണ്ട്. “നാരി നടിച്ചിടം നാരകം നട്ടിടം രണ്ടും മുടിയും’, ‘പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും’, പെൺ ബുദ്ധി പിൻ ബുദ്ധി, തുടങ്ങിയ ചൊല്ലുകൾ ഇതിന് ഉദാഹരണമാണ്. ഇതിലെല്ലാം സ്ത്രീ വിരുദ്ധ സമീപനങ്ങൾ കാണാൻ കഴിയും.

ഒരുപാട് കാലത്തെ ഒരുപാട് പേരുടെ പ്രവർത്തന ഫലമായാണ് ഇത്തരം ചിന്തകൾക്ക് മാറ്റമുണ്ടായി കൊണ്ടിരിക്കുന്നത്. അത്തരം മാറ്റങ്ങളിലൂടെ സ്ത്രീകൾ ഇന്ന് സമൂഹത്തിൽ ഉയർന്ന മേഖലകളിൽ വിജയം കൈവരിക്കുന്നു. നമ്മുടെ എഴുത്തുകാരും അവരുടെ കൃതികളും ഈ മാറ്റങ്ങൾക്ക് വലിയൊരു കാരണമാണ്.

പാചകം ചെയ്യലും പാകം തിരിച്ചറിയലും സ്ത്രീകളുടെ മാത്രം കടമയാണെന്നുള്ള ചിന്തക്ക് ഇന്ന് മാറ്റം വന്നിട്ടുണ്ട്. കാലങ്ങളായുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് ഇത്തരം അവസ്ഥ രൂപപ്പെട്ടു. വന്നത്. സ്വന്തം ജീവിതത്തിലെ യാദനകളും വേദനകളും ഉള്ളിൽ ഒതുക്കി ജീവിക്കേണ്ടി വന്നിരുന്ന സ്ത്രീകളുടെ അടിമ ജീവിതത്തിൽ നിന്നും മാറി അവർ അവരുടെ അനുഭവങ്ങൾ തുറന്നു പറയാനും, തുറന്നെഴുതാനും പ്രതികരിക്കാനും തുടങ്ങി. നമ്മുടെ സാമൂഹിക പ്രവർത്തകരും എഴുത്തുകാരും ഇത്തരം മാറ്റങ്ങൾക്ക് പ്രധാന കാരണമാണ്. ഈ കാലഘട്ടത്തിൽ തുല്യതയുടേയും ലിംഗസമത്വത്തിന്റെയും ചിന്തകളാണ് പങ്കുവെക്കപ്പെടുന്നത്. വീട്ടുജോലികളിലും സാമ്പത്തിക ഇടങ്ങളിലും സ്ത്രീയും പുരുഷനും തുല്യ പങ്കാളിത്തത്തോടെ ഇടപെടുന്നതായി നമുക്ക് കാണാം.

Question 2.
എരിശ്ശേരി തിളയ്ക്കുന്നതുപോലെയേ പെൺകിടാങ്ങൾ ചിരിക്കാൻ പാടുള്ളൂ ഇതിനോടുള്ള നിങ്ങളുടെ പ്രതികരണമെന്താണ്?
ചർച്ചചെയ്ത് കണ്ടെത്തലുകളും അഭിപ്രായങ്ങളും അവതരിപ്പിക്കൂ.
Answer:
സ്ത്രീയുടെ ചിരിക്ക് പോലും അളവുകൾ കൽപ്പിക്കുന്ന തെറ്റായ ചിന്തകളെയാണ് ഈ വരികൾ സൂചിപ്പിക്കുന്നത്. ഭക്ഷണ വിഭവം പോലെ സ്ത്രീയേയും പാക്കപ്പെടുത്തണം എന്ന പുരുഷാധിപത്യ ചിന്തയെയാണ് ഇവിടെ വിമർശന വിധേയമാക്കുന്നത്.

Leave a Comment