അടുക്കള Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and അടുക്കള Adukkala Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Adukkala Summary

Adukkala Summary in Malayalam

അടുക്കള Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

ടി.പി. രാജീവൻ
അടുക്കള Summary in Malayalam Class 6 1
നിരവധി കാവ്യസമാഹാരങ്ങളുടെ രചയിതാവാണ് ടി.പി.രാജീവൻ. നോവൽ, യാത്രാവിവരണം, ലേഖനസമാഹാരം മുതലായവയും അദ്ദേഹത്തിന്റേതായി മലയാള സാഹിത്യത്തിന് ലഭിച്ചിട്ടുണ്ട്. പ്രകൃതിയോടും സമൂഹത്തോടുമുള്ള കടപ്പാട് തന്റെ കൃതികളിൽ അദ്ദേഹം ആവിഷ്കരിക്കുന്നു. വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച് നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം എന്നിവ കവിതാ സമാഹാരങ്ങളാണ്. “പുറപ്പെട്ടു പോകുന്ന വാക്ക്’ യാത്രാവിവരണവും “അതേ ആകാശം അതേ ഭൂമി’ എന്ന കൃതി ലേഖന സമാഹാരവുമാണ്. “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, “കെടിഎൻ കോട്ടൂർ എഴുതും ജീവിതവും’ എന്നിവ നോവലുകളാണ്. ഇംഗ്ലീഷിലും നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. പലപല ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അടുക്കള Summary in Malayalam Class 6

പാഠസംഗ്രഹം
അടുക്കള Summary in Malayalam Class 6 2
ടി.പി. രാജീവൻ എഴുതിയ അടുക്കള എന്ന ഗദ്യകവിത ഒരു നാടിനേയും വീട്ടിലെ അടുക്കളയേയും പരസ്പരം ബന്ധപ്പെടുത്തി വായിക്കുന്നു. നാടിന്റെ സമൃദ്ധിയും വിശപ്പിന്റെ ആഴവും സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങളുമെല്ലാം ഈ കവിതയിൽ ആവിഷ്ക്കരിക്കുന്നു. നെല്ലും ഗോതമ്പും ചോളവും ബാർളിയും കരിമ്പും മുന്തിരിയും മധുര നാരങ്ങയും മത്സരിച്ചു വിളയുന്ന താഴ്വര, ആടും കോഴിയും താറാവും പന്നിയും ഒരുമിച്ചു മേയുന്ന വീട് ഈ വിവരണത്തിൽ നാടിന്റെയും വീടിന്റെയും സമൃദ്ധിയെ വർണിക്കുന്നു. എന്നാൽ ഇവക്കൊപ്പം മറന്നുവച്ച ഒരു അടുക്കള എന്ന ബിംബവും കടന്നുവരുന്നുണ്ട് സ്ത്രീയിലേക്ക് മാത്രം ചുരുങ്ങുന്ന ഗാർഹിക ജോലികളേയും ഇവിടെ പരാമർശിക്കുന്നു.

എന്റെ അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മയായിരിക്കും എന്ന വരികളിൽ ജീവിച്ചിരുന്നിരിക്കാൻ ഇടയില്ലാത്ത’ എന്ന പരാമർശത്തിൽ ജീവിതത്തെ അടയാളപ്പെടുത്താൻ പോലും കഴിയാതെപോയ, ജീവിച്ചിരുന്നു എന്നു പറയുവാൻ പോലും കഴിയാത്തത് അസ്വാതന്ത്ര്യം അനുഭവിച്ച ഒരു തലമുറയെ ആഴത്തിൽ വരച്ചിടുന്നുണ്ട്.

ഈ അവസ്ഥ പാരമ്പര്യമായി കൈമാറി വരുന്നതാണെന്നും ഇന്നും ഈ ദുഷിച്ച അവസ്ഥക്ക് പിന്തുടർച്ചകൾ ഉണ്ടാകുന്നു എന്നും കവി സൂചിപ്പിക്കുന്നു.

ആ അടുക്കള എന്നും തിരക്കു പിടിച്ച പണികളുടേതാണ് അവിടത്തെ പണികൾ ഒരിക്കലും അവസാനിക്കുന്നില്ല. സ്ത്രീ ജീവിതത്തെ തന്നെയാവാം ഈ വരികൾ പ്രതീകവൽകരികുന്നത്. ആർക്കെല്ലാമോവേണ്ടി എന്നും പാകപ്പെടുന്ന സ്ത്രീ ജീവിതാവസ്ഥയാണ് ഇത്.

പാചകം മാത്രമല്ല വൃത്തിയാക്കലും അവളുടെ കടമയാണ്. ഒന്നിരിക്കാൻ പോലും സമയമില്ലാതെ ധൃതിപോലെ നിലത്തും മേശപ്പുറത്തും ബാക്കിയായവ തുടച്ചു വൃത്തിയാക്കി കൊണ്ടിരിക്കുന്നു. പാത്രം കഴുകി നിരത്തിവച്ചുകൊണ്ടിരിക്കുന്നു.

അവിടെ ഒരാൾ എപ്പോഴും വിശന്നു നിലവിളിച്ചു കൊണ്ടിരിക്കുന്നു എന്ന പ്രയോഗത്തിലെ വിശപ്പ് ഭക്ഷണത്തിന് വേണ്ടി മാത്രമുള്ള വിശപ്പല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിശപ്പാണത്. ആ നിലവിളി കാലങ്ങളായി അനുഭവിച്ച് പോരുന്ന ലിംഗ അസമത്വത്തിനും അനീതിക്കും എതിരെയാണ് . ഈ കവിതക്ക് മറ്റൊരു ആശയതലവും നൽകാവുന്നതാണ്.

വിശപ്പടക്കാൻ എല്ലാവരും ചേർന്ന് പണിയെടുക്കുമ്പോഴും വിശന്ന് നിലവിളിക്കുന്ന ഒരാൾ ഇവിടെ ബാക്കിയാകുന്നുണ്ട് എന്ന തിരിച്ചറിവിലാണ് കവിത അവസാനിക്കുന്നത്. ആ തിരിച്ചറിവ് ലഭിക്കുമ്പോഴാണ് ഭക്ഷണത്തിന്റെ മൂല്യം നാം മനസിലാക്കുക. ഒരാളും വിശന്ന് നിലവിളിക്കാത്ത ഒരു ഭൂമി സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു ഈ കവിത.

അടുക്കള Summary in Malayalam Class 6

അർത്ഥം

ഇടം – സ്ഥലം
ആധികാരികം – അധികാരപൂർവ്വമായത്.
ആധിപത്യം – അധികാരം
പുരാഷാധിപത്യം – പുരുഷന് അധികാരമുള്ള
യഥേഷ്ടം – ഇഷ്ടം പോലെ, ധാരാളം
ഊഴി – ഭൂമി
പ്രതിഷ്ഠ – ഉറപ്പിക്കൽ, ബലമുള്ള സ്ഥാനം
സംക്രമണം – പ്രവേശിക്കൽ, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറൽ

പര്യായം

അടുക്കള – പാകസ്ഥാനം, രസവതി, മഹാന്സം
അമ്മ – ജനനി, ജനിത്രി, ജനയിത്രി, മാതാവ്, പ്രസു, തായ
ചിരി – ഹാസം,സ്മേരം, സ്മിതം, ഹസിതം.
പകൽ – വാസരം, അഹസ്സ്, ദിവസ്സം
ഭൂമി – ഭൂ, അചല രസധരാ ധരിത്രി
സ്‌ത്രീ – യോഷ, അബല, നാരി, വനിത, മഹിള, അംഗന

Leave a Comment