Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 3 Chapter 8 അജയ്യതയുടെ പ്രതീകം Ajayyathayude Pratheekam Notes Questions and Answers Pdf improves language skills.
Ajayyathayude Pratheekam Class 6 Notes Questions and Answers
Class 6 Malayalam Adisthana Padavali Notes Unit 3 Chapter 8 Ajayyathayude Pratheekam Question Answer
Class 6 Malayalam Ajayyathayude Pratheekam Notes Question Answer
വാങ്മയ ചിത്രം
Question 1.
യാത്രയ്ക്ക് ഒരുങ്ങിയ ഗാന്ധിജിയുടെ വാങ്മ യചിത്രം പാഠഭാഗത്തുനിന്ന് കണ്ടെത്തി സ്വന്തം വാക്യത്തിൽ അവതരിപ്പിക്കുക.
Answer:
സമയം ആറര ആയപ്പോൾ ഗാന്ധിജി ദണ്ഡിയാ തയ്ക്ക് ഒരുങ്ങി ആശ്രമത്തിന്റെ മുൻവാതിലിൽ എത്തി. അദ്ദേഹത്തിന്റെ വലതു കൈ യിൽ എപ്പോഴും കൂടെ കരുതുന്ന മുളവടിയും ഇടതു
കൈയിൽ ഒരു കൊച്ചു ഭാണ്ഡവും ഉണ്ടായിരു ന്നു. ഗാന്ധിജിയുടെ ഉടുവസ്ത്രം പതിവായി ധരി ക്കുന്ന ഒറ്റമുണ്ടായിരുന്നു. അദ്ദേഹത്തെ ചുണ്ടുക ളിൽ സ്വതസിദ്ധമായ പുഞ്ചിരിയും കണ്ണുകളിൽ ദൃഢനിശ്ചയവും ജ്വലിച്ചു നിന്നിരുന്നു.
വായിക്കാം, പറയാം
Question 1.
യാത്രാസംഘത്തെ ഗ്രാമീണർ എങ്ങനെയാണു വരവേറ്റത്?
Answer:
ഗാന്ധിജിയുടെ ദണ്ഡിയാത്ര നടക്കുന്ന വഴിക ളിൽ ആയിരക്കണക്കിന് ജനങ്ങൾ സ്വീകരിക്കാനും യാത്ര അയയ്ക്കാനും തയ്യാറായി നിന്നിരുന്നു. ഗാന്ധിജിയും അനുയായികളും നടന്നുപോകുന്ന വഴികളിൽ ഗ്രാമീണർ പൂക്കൾ വർഷിച്ചു. പച്ചിലമ രത്തെ വിരിച്ചു, ദീപം കൊളുത്തി, പൂജാദ്രവ്യങ്ങൾ നിരത്തി, തോരണങ്ങൾ തൂക്കി, വാദ്യം മുഴക്കി, ശംഖനാദമുയർത്തി ദണ്ഡിയാത്രാ സംഘത്തെ ഗ്രാമീണർ ഇങ്ങനെയെല്ലാമാണ് വരവേറ്റത്
Question 2.
സ്വാതന്ത്ര സമരഭടന്റെ മുഷ്ടിക്കുള്ളിലെ ഉപ്പ് അജയ്യതയുടെ പ്രതീകമായി മാറി. എങ്ങനെ?
Answer:
ഉപ്പുനിയമം ലംഘിക്കുന്ന ആദ്യ സത്യാഗ്രഹി യെന്ന നിലയിൽ ഗാന്ധിജി കടൽത്തീരത്തു നിന്ന് ഉപ്പുതരികൾ വാരിയെടുത്ത് വലംകൈ ആകാശ ത്തേക്ക് ഉയർത്തിപ്പിടിച്ചുകൊണ്ട് ഉറച്ച ശബ്ദ ത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു. അഹിംസാവതക്കാ രനായ സത്യാഗ്രഹിയുടെ മുഷ്ടിക്കുള്ളിലെ ഈ ഒരുപിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ്. ഉപ്പ് പിടി ച്ചിരിക്കുന്ന ഈ മുഷ്ടി തകർത്തേക്കാം. എന്നിരു ന്നാലും ഇത്, ഈ ഉപ്പ് വിട്ടു കൊടുക്കുകയില്ല. ഗാന്ധിജിയുടെ വാക്കുകൾ വെറും വാക്കുകളാ യില്ല. കൈക്കുള്ളിലെ ഒരു പിടി ഉപ്പ് സംരക്ഷി ക്കാൻ വേണ്ടി അഭിമാനിയായ ഇന്ത്യക്കാരൻ പൊലീസിന് മുന്നിൽ ധീരമായി പോരാടി. മർദ്ദന മേറ്റ് ബോധമില്ലാതെ നിലം പതിക്കുമ്പോഴും ഉപ്പിന്റെ തരികൾ ചിതറിപ്പോകാതിരിക്കാൻ മുഷ്ടി നെഞ്ചോടമർത്തിപ്പിടിച്ചു. ഇങ്ങനെയെല്ലാമാണ് സ്വാതന്ത്ര്യസമരഭടന്റെ മുഷ്ടിക്കുള്ളിലെ ഉപ്പ് അജ യ്യതയുടെ പ്രതീകമായി മാറുന്നത്.
നിശ്ചലദൃശ്യം
Question 1.
ദണ്ഡിയാത്രയുടെ നിശ്ചദൃശ്യം സംഘങ്ങളായി അവതരിപ്പിക്കുക. പരസ്പരം വിലയിരുത്തു
മല്ലോ.
Answer:
(എ ഗ്രൂപ്പ്) മാധവൻ ഒറ്റമുണ്ടെടുത്ത് അനേകം അനുയായികളുമായി ബഹുദൂരം താണ്ടുകയാണ് നമ്മുടെ രാഷ്ട്രപിതാവ്.
(ബി ഗ്രൂപ്പ്) ശശി : ആ മൂളമടിയൂന്നി വേഗതയിൽ പോകുന്ന അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരിയോ ടൊപ്പം ദൃഢനിശ്ചയമുണ്ട്.
(സി ഗ്രൂപ്പ്) ജോ : ഹൊ! എന്തൊരു ആരവമാണ് ഉയരുന്നത്. പിന്നാലെ ജനസാഗരമല്ലേ കാണുന്ന ത്. ഒരുപക്ഷേ, ഇത്രയും പേർ ഒന്നിച്ചു ശ്രമിച്ചാൽ നമ്മുടെ ഭാരതത്തിന്റെ സ്വാതന്ത്ര്യം കൈ അകല ത്തിലായിരിക്കും
(എ ഗ്രൂപ്പ്) അമ്മു : ഉപ്പു സത്യാഗ്രഹത്തോടെ ബ്രിട്ടീഷ് സാമ്ര്യാജ്യം മഹാത്മാവിന്റെ മുമ്പിൽ മുട്ടു
കുത്തും.
(ബി ഗ്രൂപ്പ് ) ജിജു : ശത്രും അദ്ദേഹത്തെയും കൂട്ടരേയും വേട്ടയാടുമായിരിക്കും. പക്ഷേ ഒരി ക്കലും അദ്ദേഹം തളരില്ല.
വേർതിരിച്ചെഴുതാം
Question 1.
ജയഘോഷം – ജയത്തിന്റെ ഘോഷം
സത്യഗ്രഹം –
രക്തസാക്ഷിദിനം –
ദേശാഭിമാനി –
ദൃഢനിശ്ചയം –
Answer:
ജയഘോഷം – ജയത്തിന്റെ ഘോഷം
സത്യഗ്രഹം – സത്യത്തെ മുറുകെ പിടിക്കൽ
രക്തസാക്ഷിദിനം – രക്തസാക്ഷിയുടെ ദിനം
ദേശാഭിമാനി – ദേശത്തിന്റെ അഭിമാനി
ദൃഢനിശ്ചയം – ദൃഢമായ നിശ്ചയം
ലഘുനാടകരചന
Question 1.
ഉപ്പുസത്യാഗ്രഹത്തിലെ സംഭവങ്ങൾ ഉൾപ്പെടു ത്തി, ലഘുനാടകം രചിക്കുക, ക്ലാസ്സിൽ ചെറിയ സംഘങ്ങളായി അവതരിപ്പിക്കുകയും ചെയ്യു മല്ലോ.
Answer:
ഗാന്ധിജിയുടെ ആശ്രമം
പകൽ ആറുമണി നേരം. പ്രാർത്ഥനാഗാനങ്ങളുടെ ശബ്ദം പിന്നണിയിൽ കേൾക്കാം. ആറരമണി ആയപ്പോൾ യാത്രയ്ക്ക് തയ്യാറായി ഗാന്ധിജി ആശ്രമത്തിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നു. ഒറ്റ മുണ്ടാണ് വേഷം. ഇടതു കയ്യിൽ ഒരു ഭാണ്ഡവും വലതുകൈയിൽ ഒരു മുളവടിയും ചുണ്ടിൽ പുഞ്ചിരിയും കണ്ണിൽ ദൃഢനിശ്ചയവും തെളിഞ്ഞു കാണാം.
കൂടി നിന്നവർ : മഹാത്മാഗാന്ധി കി ജെയ് മഹാ ത്മാഗാന്ധി കി ജെയ്
ഗാന്ധിജി മുഖത്തെ പുഞ്ചിരി മാറാതെ തന്നെ അവ രോടു ശാന്തരാക്കാൻ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു. ജനങ്ങൾ നിശ്ശബ്ദരാകുന്നു.
ഗാന്ധിജി : സഹോദരങ്ങളെ, ഒന്നുകിൽ ലക്ഷ്യം പൂകി ഞാൻ തിരിച്ചുവരും. അല്ലെങ്കിൽ എന്റെ ജഡം കടലിൽ പൊങ്ങിക്കിടക്കുന്നതു നിങ്ങൾ കാണും.
ഗാന്ധിജിയും പരിവാരങ്ങളും യാത്ര തുടങ്ങുന്നു. വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തിൽ ഉച്ചഭാഷി ണിയുമായി ഒരു സംഘം മുന്നിൽ നടക്കുന്നു. കൂടി നിന്നവർ കണ്ണീരോടെ ഗാന്ധിജിയെ യാത്രയാ ക്കുന്നു.
സീൻ – 2 പാതയോരം
ജനങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന പാത. വഴി യരിയെല്ലാം തോരണം കൊണ്ടും വഴിയെല്ലാം പച്ചിലകൊണ്ടും അലങ്കരിച്ചിരിക്കുന്നു. തിരക്ക് കാരണം ജനങ്ങൾ മരത്തിനു മുകളിലും കെട്ടിട ങ്ങൾക്കു മുകളിലും ഒക്കെ കയറി നിൽക്കുന്നു. അക്ഷമരായി അവർ ഗാന്ധിജിയെ കാത്തു നിൽക്കുന്നു.
ഗാന്ധിജിയും പരിവാരങ്ങളും കടന്നുവരുന്നു.
കൂടി നിന്നവർ : മഹാത്മാഗാന്ധി കിജെയ് ! ഉപ്പു സത്യാഗ്രഹം വിജയിക്കട്ടെ!
ഗാന്ധിജി കടന്നുപോകുമ്പോൾ ഇരുവശത്തു നിന്നും ആളുകൾ പുഷ്പവൃഷ്ടി നടത്തുന്നു. വിള ക്കുകൾ കത്തിച്ചു പൂജിക്കുന്നു. ഗാന്ധിജിയും പരി വാരങ്ങളും കടന്നുപോകുന്നു.
സീൻ – 3 കടൽത്തീരം
രാവിലെ ആറുമണി. ഗാന്ധിജിയും പരിവാരങ്ങളും ജനങ്ങളുമെല്ലാം കൂടി നിൽക്കുന്നു. ഗാന്ധിജി കട ലിലേക്കിറങ്ങുന്നു. കടലിൽ മുങ്ങി എഴു ന്നേൽക്കുന്നു.
കൂടിനിന്നവർ : മഹാത്മാഗാന്ധി കി ജെയ് ഉപ്പു സത്യാഗ്രഹം വിജയിക്കട്ടെ!
ഗാന്ധിജി കരയിലേക്ക് കയറി ഒരു പിടി ഉപ്പ് വാരി യെടുക്കുന്നു.
ഗാന്ധിജി : (ഉപ്പു ചുരുട്ടിപിടിച്ച ആ കൈ ആകാ ശത്തേക്കുയർത്തി),
അഹിംസാവതക്കാരനായ സത്യഗ്രഹിയുടെ മുഷ്ടി ക്കുള്ളിലെ ഈ ഒരു പിടി ഉപ്പ് ശക്തിയുടെ പ്രതീ കമാണ്. ഉപ്പ് പിടിച്ചിരിക്കുന്ന ഈ മുഷ്ടി തകർത്തേക്കാം. എന്നിരുന്നാലും ഇത്, ഈ ഉപ്പ് വിട്ടുകൊടുക്കുകയില്ല.
കൂടി നിന്നവരും ഓരോ പിടി ഉപ്പു വാരുന്നു. മുഷ്ടി ചുരുട്ടി കൈ മുകളിലേക്കുയർത്തുന്നു.
തുടർന്ന് പോലീസ് കടന്നുവന്നു അവിടെ കൂടിയ വരെയെല്ലാം ആക്രമിക്കുന്നു. പശ്ചാത്തലത്തിൽ മുദ്രവാക്യം വിളികളും വെടിയൊച്ചകളും കരച്ചി ലുകളും. മർദ്ദനമേറ്റും ഗാന്ധിജിയും കൂടെയുള്ള വരും വീഴുന്നു. അപ്പോഴും അവരുടെയെല്ലാം കെ ചുരുട്ടി നെഞ്ചോടു ചേർത്തുതന്നെ ഇരിക്കുന്നു. അതിനുള്ളിൽ ഒരു പിടി ഉപ്പും.
കുറിപ്പ് തയ്യാറാക്കാം.
Question 1.
ഉപ്പുസത്യാഗ്രഹത്തിന് കേരളത്തിൽ നേതൃത്വം നൽകിയിരുന്നത് കേളപ്പജിയായിരുന്നു. കേരള ഗാന്ധി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദണ്ഡിയാത്രയുടെ മാതൃ കയിലാണ് കേളപ്പജി
നേതൃത്വം നൽകിയത് സത്യാഗ്രഹത്തിന്
(നാം ചങ്ങല പൊട്ടിച്ച കഥ)
പയ്യന്നൂരിൽ കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമരപോരാളി യും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമാ യിരുന്നു കെ.കേളപ്പൻ, ഗാന്ധിജിയുടെ വ്യക്തിഗത സത്യഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെര ഞ്ഞെടുത്ത ആദ്യത്തെ കേരളീയനായിരുന്നു കേള പ്പൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പയ്യന്നൂരി ലായിരുന്നു ഉപ്പു സത്യാഗ്രഹം നടന്നത്. 1930 ഏപ്രിൽ 13നു കോഴിക്കോട് നിന്നാണ് ഇദ്ദേഹ ത്തിന്റെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂരി ലേക്ക് പുറപ്പെട്ടത്. 32 അംഗജാഥയിൽ കെ.കേള പ്പൻ ലീഡറും കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ ക്യാപ്റ്റനുമായിരുന്നു. മൊയാരത്ത്, കുഞ്ഞിശങ്ക രമേനോൻ, പി.കുമാരൻ, സി.എച്ച്. ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് വഴിയിൽ വര വേൽപ്പ് ഒരുക്കിയത്. 22ന് ജാഥ പയ്യന്നൂരിലെത്തി. പിറ്റേന്ന് ജാഥ ഉളിയത്ത് കടവിലേക്ക്. മുദ്രാവാക്യം വിളിയും ദേശീയഗാനങ്ങളും അലടയിച്ച് അന്ത് രീക്ഷത്തിൽ ഉപ്പുവാരി നിയമം ലംഘിച്ചതോടെ ഉളിയത്ത് കടവ് സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവർണഭൂമിയായി. പോലീസുകാർ അതിക്രൂര മായ ലാത്തിച്ചാർജ്ജ് നടത്തി. കേളപ്പജി ഉൾപ്പെ ടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലി ലടച്ചു.
അധികവായനയ്ക്ക്
1895-ലെ ഉപ്പ് നിയമം രാജ്യത്തിന്റെ ഉപ്പ് വ്യവ സായത്തിന്റെ കുത്തക ബ്രിട്ടന് ചാർത്തിക്കൊടു ത്തു. ഇതിനെതിരെ സമരം ചെയ്യാനായിരുന്നു ഗാന്ധി തീരുമാനിച്ചത്. ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യ യിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേ ധിച്ച് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരം ഭിച്ച അഹിംസ സത്യാഗ്രഹമാണ് ഉപ്പുസത്യാ ഗ്രഹം എന്നറിയപ്പെടുന്നത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്ര യോടെയാണ് ഇതാരംഭിച്ചത്. മഹാത്മാഗാന്ധി യുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സബർമതി യിലെ ഗാന്ധിജിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്ന തിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ച തിനെ തുടർന്ന് നിയമലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി. ഇന്ത്യയുടെ സ്വാത ന്ത്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ സഹായിച്ചിരുന്നു ഈ ഉപ്പു സത്യാഗ്രഹം. ഉപ്പുസത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു
മഹാത്മാഗാന്ധി
മോഹൻദാസ് കരം ചന്ദ് ഗാന്ധി അഥവാ മഹാ ത്മാഗനാധി ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാന ത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യ യുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷി പ്പിക്കപ്പെടുന്നു. കരംചന്ദ് ഗാന്ധിയുടേയും പുതി ബായിയയുടേയും ഇളയപുത്രനായി 1869 ഒക്ടോ ബർ 2ന് ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ചു. പ്രാരംഭ വിദ്യാഭ്യാസത്തിനുശേഷം നിയമം പഠി ക്കാനായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. ഇന്ത്യ യിലേക്ക് മടങ്ങിയ ഗാന്ധിജി ഇന്ത്യൻ സ്വതന്ത്രസമരത്തിന്റെ ഭാഗമായി. അഹിംസയിലൂ ന്നിയ സത്യാഗ്രഹം എന്ന സമരരീതി ലോക മെങ്ങും ശ്രദ്ധേയമായി.
സത്യം, അഹിംസ എന്നി മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ മഹാ ത്മാഗാന്ധി ശ്രദ്ധിച്ചു. സ്വയം നൂൽനൂറ്റാണ്ടാക്കിയ വസ്ത്രം ധരിച്ചു. സസ്യാഹാരം മാത്രം ഭക്ഷിച്ചു. നിസ്സഹകരണ സമരം, നിയമലംഘന സമരം, ക്വിറ്റ് ഇന്ത്യാസമരം, ഉപ്പ് സത്യാഗ്രഹം തുടങ്ങിയ സമ രങ്ങളിലൂടെ അദ്ദേഹം തന്റെ ജന്മനാടിന്റെ സ്വാത ന്ത്യത്തിനായി പോരാടി. ഇത് കൂടാതെ സമൂഹ ത്തിൽ നിലനിന്നു പോന്നിരുന്ന മറ്റു അനാചാര ങ്ങൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്. 1948 ജനു വരി 30ന് വെള്ളിയാഴ്ച ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെ ടുക്കവേ നാഥുറാം ഗോഡ്സേയുടെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു.
കെ.കേളപ്പൻ
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമരപോരാളി യും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമാ യിരുന്നു കെ.കേളപ്പൻ, 1889 ഓഗസ്റ്റ് 24ന് ജനിച്ചു. നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസി ഡന്റാണ് കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേ ഉപ്പൻ. ഗാന്ധിജിയുടെ വ്യക്തിഗത സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെരഞ്ഞെടുത്തു. ആദ്യത്തെ കേരളീയ നായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാൻ മഹാത്മാ ഗാന്ധി ആഹ്വാനം ചെയ്തപ്പോൾ കേളപ്പൻ തന്റെ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യ ത്തിനായി ഉഴിഞ്ഞുവെയ്ക്കുവാൻ തീരുമാനിച്ചു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പുസത്യാ ഗ്രഹങ്ങൾക്കും, ഗുരുവായൂർ സത്യാഗ്രഹത്തിനും അദ്ദേഹം നേതൃത്വം നൽകി.
വൈക്കം സത്യാഗ ഹത്തിലും അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഒരു പത്രപ്രവർത്തകൻ കൂടിയായി കേളപ്പജി മാതൃ ഭൂമിയുടെയും സന്ദർശിനിയുടെയും പത്രാധിപ രായും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സർവോ ദയ പ്രസ്ഥാനത്തിൽ ചേർന്നു. കേരള സർവോ ദയം സംഘം, കേരള ഗാന്ധി മാരകനിധി, കേരള സർവോദയ മണ്ഡൽ, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷൻ തുടങ്ങിയ കേരള ത്തിലെ മിക്കവാറും എല്ലാ ഗാന്ധിയൻ സംഘടന കളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. 1971 ഒക്ടോബർ 7നു അദ്ദേഹം അന്തരിച്ചു.