Students can use Malayalam Adisthana Padavali Class 6 Solutions and അജയ്യതയുടെ പ്രതീകം Ajayyathayude Pratheekam Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Ajayyathayude Pratheekam Summary
Ajayyathayude Pratheekam Summary in Malayalam
അജയ്യതയുടെ പ്രതീകം Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഒരു മലയാള സാഹിത്യകാരനും, നാടകനട നും, നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തൻ എന്ന കെ. തായാട്ട് ഒരു സ്കൂൾ അധ്യാപകൻ കൂടി യായിരുന്നു ഇദ്ദേഹം. 1927 ഫെബ്രുവരി 17-ന് പാനൂ രിനടുത്ത പന്ന്യന്നൂരിൽ ജനിച്ചു. കഥ, കവിത, നാട കം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ മേഖല കളിൽ 42 ഗ്രന്ഥങ്ങൾ രചിച്ചു. 1951-ൽ പ്രസിദ്ധികരിച്ച പുത്തൻകനി ആണ് ആദ്യകഥാസമാഹാരം. 1953ലാണ് ആദ്യ കവിതാസമാഹാരമായ പാൽപ്പനകൾ പ്രസിദ്ധീ കരിച്ചത്. ഭാരതത്തിന്റെ മോചനത്തിനു വേണ്ടി ജീവൻ ബലി കഴിച്ച് നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമാണ് നാം ചങ്ങല പൊട്ടിച്ച കഥ. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റി കൂട്ട് പുറത്തിറക്കിയ സ്വാതന്ത്ര്യസമരചരിത്രം കുട്ടി കൾക്ക് എന്ന ഗ്രന്ഥത്തിന്റെ രചനയിൽ മുഖ്യപങ്കുവ ഹിച്ചു.
മേള, നൈവേദ്യം, പാൽപ്പതകൾ, നാടുകാണി ച്ചുരം, മഴ മഴ തേന്മമഴ, വിഡ്ഢിയുടെ സ്വർഗം, പുത്തൻ കനി, നാം ചങ്ങല പൊട്ടിച്ച് കഥ, ത്യാഗസീമ, ഭഗ ത്സിംഗ്, ജനനീ ജന്മഭൂമി തുടങ്ങിയവ പ്രധാനകൃതിക ളാണ്. സംഗീതനാടക അക്കാദമി പുരസ്കാരം, കേര സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാ രം, ചെറുകാട് സ്മാരക അവാർഡ്, കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് അവാർഡ് എന്നിങ്ങനെ സാഹിത്യമേഖലയിലെ വിവിധ പുരസ്കാരങ്ങൾക്ക് പുറമെ മികച്ച അധ്യാപകർക്കുള്ള കേന്ദ്രസംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2011 ഡിസംബർ 5-ന് 85-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
പാഠസംഗ്രഹം
നേരം പുലർന്നു ആറുമണി. തലേന്നു മുതലുള്ള ഭജനകീർത്തനങ്ങൾ ആശ്രമത്തിൽ മുഴങ്ങിക്കേട്ടു. ആറ് മുപ്പത് ആയപ്പോൾ യാത്രയ്ക്കുള്ള ഒരുക്കവുമായി ഗാന്ധിജി ആശ്രമ വാതിൽക്കലെത്തി. വലതുകൈയിൽ സന്തത സഹചാരിയായ മുളവടിയുണ്ട്. ഇടതുകൈ യിൽ ഒരു കൊച്ചു ഭാണ്ഡം. ഉടുവസ്ത്രമായി സുപരി ചിതമായ ഒറ്റമുണ്ട്. ചുണ്ടിൽ നനുത്ത പുഞ്ചിരി. ദൃഢ നിശ്ചയാണ് കണ്ണുകളിൽ. കൂടി നിന്നവരെല്ലാം മഹാ ത്മാഗാന്ധി കീ ജയ് എന്ന് വിജയാരവങ്ങൾ മുഴക്കി. ഗാന്ധിജി പുഞ്ചിരിച്ചുകൊണ്ട് അവരോട് ശാന്തരായി രിക്കാൻ ആഗ്യം കാട്ടി. ആശ്രമപരിസരത്ത് നിശ്ശബ്ദ ത. ഒന്നുകിൽ ലക്ഷ്യം പൂർത്തിയാക്കി മടങ്ങിയെത്തും. അല്ലെങ്കിൽ എന്റെ ജഡം പൊങ്ങിക്കിടക്കുന്നത് കാണാം. നനവാർന്ന കണ്ണുകളോടെ ഗാന്ധിജിക്കും സംഘത്തിനും ജനങ്ങൾ യാത്ര നല്കി. എഴുപത്തൊ പത് സന്നദ്ധഭടന്മാരോടൊപ്പമാണ് അവർ യാത്ര. ചെയ്തതെങ്കിലും അറ്റം കാണാത്ത ജനക്കൂട്ടം തന്നെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവർ ദണ്ഡിവരെ അനുഗമിച്ചു.
മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെയായിരുന്നു യാത്ര. ഗാന്ധിജിയുടെ വരവ് അറിയിച്ചുകൊണ്ട് സർദാർ വല്ലഭായ് പട്ടേൽ ഉച്ചഭാഷിണിയുമായി ആ സംഘത്തോടൊപ്പം മുന്നിലുണ്ടായിരുന്നു. അതുകാരണം വഴിനീളെ അഭ് പൂർവമായ ജനക്കൂട്ടം സ്വീകരിക്കാനും യാത്രയ യ്ക്കാനും തയാറായി നിൽക്കുകയായിരുന്നു. അവർ നടന്നുപോകുന്ന വഴികളിൽ ഗ്രാമീണർ പൂക്കളർപ്പിച്ചു. പൂജാദ്രവ്യങ്ങൾ നിരത്തി ദീപം കൊളുത്തി. തോരണ ങ്ങൾ കെട്ടി, വാദ്യം മുഴക്കി ശംഖുനാദമുയർത്തി. ഇന്ത്യ യിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞ ടുക്കപ്പെട്ടവരായിരുന്നു സത്യാഗ്രഹികൾ. വിവിധ പ്രായ ത്തിലുള്ളവർ, നിരക്ഷരരും വിദ്യാസമ്പന്നരും അക്കൂ ട്ടത്തിലുണ്ടായിരുന്നു.
ഹിന്ദുവും മുസ്ലിംകളും ക്രിസ്ത്യനും ശിഖനും മറ്റു മതസ്ഥരും. ഗാന്ധിജിയുടെ കുടുംബത്തിൽ നിന്ന് മകൻ മണിലാലും പൗത്രൻ കാന്തിലാലുമുണ്ടായിരുന്നു. ഏറ്റവും പ്രായം കൂടിയ സത്യാഗ്രഹി ഗാന്ധിജിയായി രുന്നു. വയസ്സ് പ്രായം കുറഞ്ഞയാൾ പൗത്രൻ കാന്തി ലാൽ വയസ് 18.
കാണാനെത്തിയവർ പലരും വഴിയരികിൽ ഇടം കിട്ടാതെ മരക്കൊമ്പുകളിലും മട്ടുപ്പാവുകളിലും കയ റിനിന്ന് അവരുടെ യാത്ര കണ്ടു. ഇരുപത്തിനാല് ദിവ സത്തെ യാത്രയ്ക്കൊടുവിൽ അവർ ദണ്ഡിയിലെത്തി. ഏപ്രിൽ 6ന് രാവിലെ ആറുമണി. ഉപ്പുനിയമം ലംഘി ക്കുന്ന ഒന്നാമത്തെ ഭടൻ എന്ന നിലയിൽ ഗാന്ധിജി തീരം വിട്ട് കടലിലേക്കിറങ്ങി. അയ്യായിരത്തിൽപരം ജനങ്ങൾ ജയഘോഷം മുഴക്കി. തിരമാലകളെ മുറിച്ച് ജലത്തിലിറങ്ങി. സമുദ്രസ്നാനം നടത്തി. ഗാന്ധിജി ദേഹശുദ്ധി വരുത്തി. തുടർന്ന് കരയിൽ ചെന്ന് കടൽത്തീരത്തിന് ലോലമായ ആവരണമായി നിലകൊ ള്ളുന്ന ഉപ്പുതരികൾ ഒരുപിടി വാരിയെടുത്തു.
അഹിം സാവതക്കാരായ സത്യഗ്രഹിയുടെ മുഷ്ടിക്കുള്ളിലെ ഈ ഒരുപിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ്. ഉപ്പ് പിടി ച്ചിരിക്കുന്ന ഈ മുഷ്ടി തകർത്തേക്കാം. എന്നിരു ന്നാലും ഇത്, ഈ ഉപ്പ് വിട്ടുകൊടുക്കുകയില്ല. എന്ന് ഗാന്ധിജി ഉറക്കെ പറഞ്ഞു.എല്ലാവരും ഇതിൻപ്രകാരം ഉപ്പ് കോരിയെടുത്തു. കൈപ്പത്തിയിലെ ഉപ്പ് സംരക്ഷി ക്കാൻ വേണ്ടി അഭിമാനിയായ ഇന്ത്യക്കാരൻ പോലീ സിനു തച്ചുതകർക്കാൻ തലമണ്ട നീട്ടിക്കൊടുത്തു. വെടിവയ്ക്കാൻ വിരിമാറ് കാട്ടിക്കൊടുത്തു. അപ്പോഴും ഉപ്പിന്റെ തരികൾ ചിതറിപ്പോകാതിരിക്കാൻ മുഷ്ടി നെഞ്ചോടമർത്തിപിടിച്ചു. സ്വതന്ത്ര്യസമരഭടന്റെ മുഷ്ടി കളിലെ ഉപ്പ് അജയ്യതയുടെ പ്രതീകമായി മാറി.
പദപരിചയം
അനുസ്യൂതം – തുടർച്ചയായ
ലോലം – മൃദുലം
ധാര – ഒഴുക്ക്
സന്തതസഹചാരി – എപ്പോഴും കൂടെ നടക്കുന്നവൻ
സന്നദ്ധം – തയ്യാറായ
സമാഗമം – കൂടിക്കാഴ്ച
അഭൂതപൂർവ്വം – മുമ്പുണ്ടായിട്ടില്ലാത്തത്
വർഷിക്കുക – ചൊരിയുക
നിർധനൻ – ധനമില്ലാത്തവൻ
ലംഘനം – മറികടക്കൽ
ഹത്യ – കൊല
അനുസ്മരണം – ഓർമ്മപുതുക്കൽ
കണ്ഠം – കഴുത്ത്
സ്നാനം – കുളി
മുഷ്‌ടി – ചുരുട്ടിപ്പിടിച്ച് കൈപ്പോം
പ്രതീകം – അടയാളം
പാഴ്വാക്ക് – വെറും വാക്ക്
അജയ്യത – ജയിക്കപ്പെടാൻ കഴിയാതിരിക്കൽ