അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Notes Aruvippurathuninnu Oru Sandesham Question Answer Class 9 Kerala Padavali Chapter 11

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Aruvippurathuninnu Oru Sandesham Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 11 Question Answer Notes അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം

9th Class Malayalam Kerala Padavali Unit 4 Chapter 11 Notes Question Answer Aruvippurathuninnu Oru Sandesham

Class 9 Malayalam Aruvippurathuninnu Oru Sandesham Notes Questions and Answers

Question 1.
‘ഇവരെ വേർതിരിച്ചിരുത്തണമോ എന്ന് ഗുരു ജനക്കൂട്ടത്തോട് ചോദിച്ചു.
എന്തുകൊണ്ട് അവരും അടുത്തിരുന്ന്, അവരും മറ്റുള്ളവരും സമന്മാരാണെന്ന് തോന്നൽ ഉണ്ടാക്കിക്കൂടാ?
ഗുരുവിന്റെ വാക്കുകളിൽ തെളിയുന്ന മാനവികബോധത്തിന്റെ സവിശേഷതകൾ വിശകലനം ചെയ്യുക.?
Answer:
മനുഷ്യൻ എന്നതിനപ്പുറം മറ്റൊരു കുലം മനുഷ്യർക്കുണ്ട് എന്ന് ഗുരു വിശ്വസിക്കുന്നില്ല. ജാതീയമായും, മതപരമായും സാമ്പത്തീകമായും, സാമൂഹികമായും വേർതിരിവുകൾ മനുഷ്യർക്കിടയിൽ ഉണ്ടാകേണ്ട ആവശ്യമില്ല എന്ന് ഗുരു പറയുകയും അതേ ആശയത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു, ഒരായിസ്സു മുഴുവൻ പണക്കാർക്ക് വേണ്ടി അവരുടെ ആരോഗ്യവും മനസ്സിന്റെ നന്മയും കൊയ്തെടുത്തവർക്കു നേരെ ഉള്ള വിവേചനം സഹിക്കാവുന്നതിലും അപ്പുറം ആണ് എന് ഗുരു പറയുന്നു, എല്ലാവരിലും വെളിവാകുന്ന ചൈതന്യം ഒന്ന് തന്നെ ആണ്. പരമ കാരുണികനായ പരമാത്മാവിന്റെ, അത് എന്നിലും നിന്നിലും പ്രകാശിക്കുന്നു എന്ന് ഗുരു വെളിവാക്കുകയായിരുന്നു ഈ വാക്കുകളിലൂടെ മഹത്തായ മാനവിക ദർശനങ്ങളുടെ പൊരുൾ ഇതിലേറെ മനോഹരമായി എങ്ങനെയാണു വ്യാഖ്യാനിക്കുക.

അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Notes Aruvippurathuninnu Oru Sandesham Question Answer Class 9 Kerala Padavali Chapter 11

Question 2.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്
(ശ്രീനാരായണഗുരു)
എല്ലാവരും നമ്മൾ മാനുഷന്മാ
രല്ലാതെ മാടും മരവുമല്ല;
വല്ലായ്മ പോക്കുക, ശാസ്ത്രീയമാം ജാതി
ചൊല്ലാം മനുഷ്യത്വം യോഗപ്പെണ്ണെ! ഒരു
നല്ലജാതിയതു
ജ്ഞാനപ്പെണ്ണ
ജാതിക്കുമ്മി
(പണ്ഡിറ്റ് കെ.പി. കറുപ്പൻ
മുകളിൽ നൽകിയ വരികളിലെ ആശയതലം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer
ശ്രീനാരായണ ഗുരുവും ശ്രീ പണ്ഡിറ്റ് കെ പി കറുപ്പനുമൊക്കെ ലക്ഷ്യം വെച്ച ആശയം ഒന്ന് തന്നെയാണ്. മതേതരമായ രജ്യത്തിനു വേണ്ടിയുള്ള മുന്നേറ്റമായിരുന്നു ഇരുവരുടെയും ലക്ഷ്യം. തിരിച്ചറിവില്ലാത്ത ജനതയിലേക്കു സ്വന്തം ജൻമം പാപമല്ല എന്നും, തങ്ങളുടെ കുലം അവഗണനയും പീഠനവും അനുഭവിക്കേണ്ടവരല്ല എന്ന തിരിച്ചറിവ് നൽകുകയിയിരുന്നു ഇരുവരും. നാരായണ ഗുരുവാകട്ടെ മനുഷ്യ കുലത്തിനു മുഴുവനായും ഉത്ബോധനം നൽകുകയായിരുന്നു. മനുഷ്യരിൽ മനുഷ്യൻ വേർതിരിവല്ല എന്ന തിരിച്ചറിവ് നൽകുകയും, എല്ലാ മനുഷ്യരിലും ഉൾക്കൊള്ളുന്ന ചൈതന്യം ഒന്ന് തന്നെ ആണെന്ന തിരിച്ചറിവും നൽകുകയായിരുന്നു ഗുരു. എന്നാൽ പണ്ഡിറ്റ് കറുപ്പൻ ആകട്ടെ സമുദായത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി നിരവധി സഭകൾ രൂപീകരിക്കുകയും ചെയ്തുകൊണ്ടാണ് തന്റെ പ്രവർത്തനങ്ങളെ വ്യാപിപ്പിച്ചത്.

കുമ്മിയടിയുടെ താളത്തിലുള്ള വരികളാണ് ജാതിക്കുമ്മി .. കുമ്മിയടിക്കാട്ടിലൂടെ ജാതി ചിന്തകളെ വിമർശിക്കുകയാണ് കെ പി കറുപ്പൻ. മനുഷ്യന് ശാസ്ത്രീയമായി ഒരു പേര് മാത്രം ആണ് ഉള്ളത് അത് മനുഷ്യൻ എന്നാണ്. അത് ചൊല്ലിയാണ് മനുഷ്യനെ തരിച്ചറിയേണ്ടത് എന്നും ജാതിയുടെ പേരിലല്ല എന്നും പണ്ഡിറ്റ് കറുപ്പൻ പറയുന്നു

Question 3.
“അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”
ആത്മോപദേശശതകം (ശ്രീനാരായണഗുരു തന്നിരിക്കുന്ന സൂചനയും പാഠഭാഗത്തെ ആശയവും പരിഗണിച്ച് ഗുരുദർശനങ്ങളുടെ സാർവകാലിക പ്രസക്തി’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.?
Answer:
സമൂഹത്തിനെക്കുറിച്ചും സാമൂഹിക ഐക്യത്തെക്കുറിച്ചും നിരന്തരം ചിന്തിക്കുന്ന സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണഗുരു. കേരളാ നവോഥാനത്തിന്റെ പിതാവ് എന്നാണ് ശ്രീ നാരായണഗുരു അറിയപ്പെടുന്നത്. ഓരോ മനുഷ്യരും അവരുടെ നന്മയ്ക്കായി ആചരിക്കുന്ന ഏതൊരു കാര്യത്തിന്റെ പര്യവസാനത്തിലും മറ്റുള്ളവരുടെ നന്മയിൽ ഉതകുന്ന എന്തെങ്കിലും ബാക്കിയാകണം എന്ന് ഗുരു ആഗ്രഹിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ജന സമൂഹത്തിലേക്ക് പകർത്തുകയും ചെയ്തു,

ഇന്നും ഗുരുവിന്റെ വാക്കുകൾക്കു പ്രസക്തിയും പൊരുളും നിലനിൽക്കുന്നുണ്ട്. അത്രയേറെ ദീർഘ ദർശിയായ മഹാനായിരുന്നു ഗുരു. കാലത്തെ കീഴ്പ്പെടുത്താനുള്ള മഹത്തായ വീക്ഷണം ഗുരുവിന്റെ പ്രത്യേകതയായിരുന്നു. ഗുരു സമൂഹത്തിനു പകർന്നു നൽകിയ ഏതൊരു ആശയവും പരിശോധിച്ച് നോക്ക്. എന്തുകൊണ്ട് അവയെല്ലാം കാലത്തെ അതിജീവിക്കുന്നുവെന്ന പൊരുൾ തിരിച്ചറിയാൻ കഴിയും. മദ്യം വിഷമാണ്, ജാതി ചോദിക്കരുത്, പറയരുത്, വിദ്യകൊണ്ട് പ്രബുദ്ധരാകുക തുടങ്ങിയ കാലത്തിനു മുന്നേ സഞ്ചരിക്കുന്ന ചിന്തകൾ ആണ് ഗുരു പങ്കുവെച്ചത്. എന്നും ഗുരുവിന്റെ ചിന്തകൾക്ക് വിപരീതമായ ധാരാളം ചിന്തകൾ നമുക്കു കാണാൻ സാധിക്കും. എത്ര പഠിച്ചാലും തീരാത്തത ആഴമുള്ള വക്കുകളായി ഗുരു വചനങ്ങൾ ഇന്നും നിലനിൽക്കുന്നു.

Question 4.
“മഠത്തിന്റെ ചുമരിന്മേൽ കുറിച്ചിട്ട വരികൾ അവിടെക്കൂടിയിരുന്ന ഒരാൾ ഉറക്കെ വായിച്ചു. “യോഗാവസാനത്തിൽ തന്റെ മഠത്തിന്റെ ചുമരിന്റെ മേൽ കുറിച്ചിട്ട വരികൾ
അവിടെക്കൂടിയിരുന്ന ഒരാളെക്കൊണ്ട് ഉറക്കെ വായിപ്പിച്ചു.
അടിവരയിട്ട പദങ്ങൾ ശ്രദ്ധിച്ചല്ലോ. അവ സന്ദർഭത്തിൽ നൽകുന്ന
അർഥവ്യത്യാസം എന്താണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ സമർഥിക്കുക.
Answer:
ഒരേ വാക്കുകൾ രണ്ടു വ്യത്യസ്തമായ സന്ദർഭത്തിൽ പ്രയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അർത്ഥ വ്യത്യാസം ആണ് ഇവിടെ കാണുന്നത്. ഒരാൾ ഉറക്കെ വായിച്ചു എന്ന് പറയുന്നത് ഒരാൾ ഒറ്റയ്ക്ക് ചെയ്യുന്ന പ്രവർത്തിയാണ്. എന്നാൽ ഒരാളെ ഉറക്കെ വായിപ്പിച്ചു എന്ന് പറയുമ്പോൾ മറ്റൊരാളുടെ പ്രേരണയിൽ ചെയ്യുന്ന പ്രവർത്തിയാണ്. ഒരാൾ ഉറക്കെ വായിച്ചു എന്നിടത്ത് വായിച്ചു എന്നത് ക്രിയയാണല്ലോ. കർത്താവ് ആരുടെയും പ്രേരണയില്ലാതെ ചെയ്യുന്ന ക്രിയയാണിത്. അതുകൊണ്ട് അവയെ കേവല ക്രിയ എന്ന് വിളിക്കുന്നു. എന്നാൽ വായിപ്പിച്ചു എന്നിടത്ത് ഈ ക്രിയ ചെയ്യാൻ മറ്റൊരാൾ കർത്താവിനെ പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ കർത്താവ് മറ്റൊരാളുടെ പ്രേരണയോടു കൂടി ചെയ്യുന്ന ക്രിയകളെ പ്രയോജകക്രിയകൾ എന്നുപറയുന്നു.

Question 5.
“ഗുരുവിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി. യുഗങ്ങളായി പാലിച്ചുവന്ന ആചാരത്തിൽ നിന്നുള്ള വ്യതിയാനത്തിൻറെ നിശ്ശബ്ദ സന്ദേശം ജനഹൃദയങ്ങളിൽ ആഞ്ഞുപതിച്ചു. ജനക്കൂട്ടം നിശ്ശബ്ദമായി അതിനു വഴങ്ങിക്കൊടുത്തു.”
ശ്രീനാരായണഗുരു കേരളീയ സമൂഹത്തിൽ സൃഷ്ടിച്ച സാംസ്കാരിക നവോത്ഥാനത്തിന്റെ ഹൃദയസ്പർശിയായ ഒരു രംഗമാണല്ലോ മുകളിൽ നൽകിയിട്ടുള്ളത്. ഗുരുവിന്റെ ജീവിതത്തിലെ മറ്റു ചില പ്രധാന സംഭവങ്ങൾ കൂടി ഉൾപ്പെടുത്തി ഡിജിറ്റൽ പ്രസൻറ്റേഷൻ തയ്യാറാക്കുക.
Answer:
അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Notes Aruvippurathuninnu Oru Sandesham Question Answer Class 9 Kerala Padavali Chapter 11 1
അരുവിപ്പുറം പ്രതിഷ്ഠ, കണ്ണാടിപ്രതിഷ്ഠ, ഗുരുവും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ച, ഗുരുവും ടാഗോറും തമ്മിലുള്ള അഭിമുഖം, ഗുരുവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ/സ്ഥാപനങ്ങൾ, ഗുരുവചന ങ്ങൾ.

അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Notes Aruvippurathuninnu Oru Sandesham Question Answer Class 9 Kerala Padavali Chapter 11

Question 6.
ഹൃദയവിശാലതയുടെ നിലാവുദിക്കുന്നു വരികളുടെ അർത്ഥം വിശദാമക്കുക?
Answer:
വിശ്വമാനവൻ എന്ന സങ്കൽപ്പത്തെ മനോഹരമായി അവതരിപ്പിക്കുന്ന വ്യക്തിത്വമാണ് ശ്രീനാരായണഗുരു. നിലാവ് പോലെ മനോഹരമായ ഹൃദയമായിരുന്നു നാരായണഗുരുവിന്റേത്. ഗുരുവിന്റെ ഓരോ ചിന്തകളും സമൂഹത്തിനു നൽകുന്നത് നിലാവുപോലെയുള്ള പ്രകാശമാണ്.
അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Notes Aruvippurathuninnu Oru Sandesham Question Answer Class 9 Kerala Padavali Chapter 11 1
1924 ൽ തൃശൂർ ജില്ലയിൽ ജനിച്ചു. ചരിത്രകാരൻ, വൈജ്ഞാനികസാഹിത്യകാരൻ എന്നീ നില കളിൽ പ്രസിദ്ധൻ. കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യ പരിഷത്ത് എന്നിവ യിൽ പ്രവർത്തിച്ചു. കേരളത്തിന്റെ സാംസ്കാരികചരിത്രം, കലയും സാഹിത്യവും ഒരു പഠനം, സംസ്കാരധാര, ജൈനമതം കേരളത്തിൽ, ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകൻ തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, കെ. ദാമോദരൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

Leave a Comment