Students can use Class 9 Malayalam Kerala Padavali Notes അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Aruvippurathuninnu Oru Sandesham Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Aruvippurathuninnu Oru Sandesham Summary
അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Summary in Malayalam
ആമുഖം
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും ഒരുമിച്ചു കഴിയുക എന്ന ആശയത്തിലേക്കു കേരളീയ ജനതയെ കൊണ്ട് പോകുക എന്ന മഹത്തായ തിരിച്ചറിവ് നൽകുകയായിരുന്നു അരുവിപ്പുറത്ത് നിന്നും നാരായണഗുരു. ഭാരതീയ നവോത്ഥാനത്തിന്റെ മുഴുവൻ തത്വങ്ങളും അരുവിപ്പുറം പ്രസംഗ ത്തിലൂടെ പ്രതിഫലിക്കുന്നുണ്ട്. താൻ ജീവിക്കുന്ന ഭാരതം എപ്രകാരം ആകണം എന്നും തന്റെ ചുറ്റുവട്ടത്തുള്ളതൊന്നും മറ്റൊന്നിൽ നിന്നും വേർതിരിക്കപ്പെടുന്നില്ല എന്നും എല്ലാത്തിലും അടങ്ങിയിരിക്കുന്നത് ദൈവചൈതന്യമാണ് എന്ന തത്വമാണ് ഗുരു അവതരിപ്പിക്കുന്നത്. മനുഷ്യർക്കു നിറത്തിന്റെ പേരിലോ ജന്മനാ കിട്ടിയ കുലത്തിന്റെ പേരിലോ അപമാനം ഏറ്റുവാങ്ങേണ്ട ആവശ്യം ഇല്ല അവരും നമ്മോടും നമ്മോടൊപ്പവും ചേർന്നിരിക്കേണ്ടവർ ആണ് എന്ന ബോധം ഗുരു അരുവി പുറത്തു നിന്നും പകർന്നു നൽകി.
പാരസംഗ്രഹം

ഗുരു തന്റെ ജീവിതത്തിൽ ചേർത്തു വെച്ച വാക്കുകൾ ആണ് ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നത്. എന്നാൽ 1888-ൽ ഭാരത്തിന്റെ തെക്കേ അറ്റത്തു നിന്നും ഗുരു നൽകിയ സന്ദേശത്തിൽ മറ്റൊന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി, ജാതിഭേദം മതദ്വേഷം ഉപേക്ഷിച്ചു സോദരത്വേന വാഴുക എന്ന മഹത്തായ ആശയം അക്കാലത്തിൽ ഭാരതത്തിനും അങ്ങേ അറ്റം കേരളത്തിനും ആവശ്യമായിരുന്ന മഹത്തായ തിരിച്ചറിവായിരുന്നു അത്. സാഹോദര്യം എന്നത് രക്ത ബന്ധം അല്ല. മാനസികവും സാമൂഹികവുമായ വേർതിരിവുകൾ ഇല്ലാത്ത ഐക്യം എന്ന സങ്കൽപ്പം. നിറം, കുലം, തൊഴിൽ എന്നിങ്ങനെ വേർതിരുവകളുടെ ഒരിടവും അവിടെ ബാധകമാകുകയോ വളരുകയോ വേണ്ട എന്നാണ് ഗുരു പങ്കുവെച്ചത്. മനുഷ്യൻ എന്ന വലിയൊരു കുലവും, വേലിക്കെട്ടുകളും അതിർ വരമ്പുകളും ഇല്ലാത്ത രക്തബന്ധം സർവ്വതും ദൈവീകമാണ് എന്ന ചൈതന്യം പടർത്തുകയാ യിരുന്നു ഗുരു. മഹത്തായ ഈ വചനം സ്വന്തം അന്തരാത്മാവിൽ നിന്നുള്ള പ്രഘോഷണം ആയിരുന്നു ഗുരുവിന്.
![]()
അറിവിലേക്ക്
ജാതിക്കുമ്മി അധിസ്ഥിത ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റത്തിനുവേണ്ടി ജീവിതം സമർപ്പിച്ച സാമൂഹ്യപരിഷ്കർത്താവാണ് പണ്ഡിറ്റ് കെ. പി. കറുപ്പൻ. താൻ ജീവിച്ചിരുന്ന കാലത്ത് നില നിന്നിരുന്ന ജാതിവിവേചനത്തിനും സാമൂഹ്യാസമത്വത്തിനുമെതിരെ തൂലിക ചലിപ്പിച്ച അദ്ദേഹം അധ്യാപകൻ, കവി എന്നീ നിലകളിലും പ്രസിദ്ധനാണ്. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ മോചനം സ്വപ്നം കണ്ടിരുന്ന കവി തന്റെ പാണ്ഡിത്യവും കവിത്വവും സാമൂഹ്യപരിഷ്കരണത്തിനുവേണ്ടി വിനിയോഗിച്ചു. 1905ൽ രചിക്കുകയും 1912ൽ പ്രസിദ്ധീകൃതമാവുകയും ചെയ്ത അദ്ദേഹത്തിന്റെ ജാതിക്കുമ്മി എന്ന ഖണ്ഡകാവ്യം ജാതീയമായ വിവേചനങ്ങളെയും അനാചാരങ്ങളെയും തുറന്നു കാണിക്കുന്നു. ശ്രീശങ്കരാചാര്യരുടെ ‘മനീഷാ പഞ്ചകം’ എന്ന കൃതിയുടെ സ്വതന്ത്രമായ ആശയാനുവാദമാണെങ്കിലും ആ കാലഘട്ടത്തിൽ നീലനിന്നിരുന്ന ജാതീയാസമത്വങ്ങൾക്കതി രെയുള്ള ശക്തമായ പ്രതിരോധം തീർക്കാൻ “ജാതിക്കുമ്മി’ എന്ന ഖണ്ഡകാവ്യത്തിന് സാധിക്കുന്നുണ്ട്.
ഗുരുവചനങ്ങൾ
“ഒരു പീഡയുറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ”
(അനുകമ്പാദശകം),
“അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം”.
(ആത്മോപദേശശതകം)
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്”
‘വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക”,
“മതമേതായാലും മനുഷ്യൻ നന്നായാൽ മതി”
ഓർത്തിരിക്കാൻ
- ഗുരുദർശനങ്ങളിലെ മാനവികത ഒരു ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച തത്വജ്ഞാനി
- ജാതിവിവേചനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സാമൂഹ്യപരിഷ്കർത്താവ്
- മനുഷ്യജാതിയെന്ന വിശാലമായ ആശയത്തിന്റെ പ്രയോക്താവ് കേരളീയരെ മനുഷ്യത്വം പഠിപ്പിച്ച ഗുരുനാഥൻ
- അന്ധവിശ്വാസങ്ങളെയും മൂഢാചാരങ്ങളെയും എതിർത്ത ഉൽപ്പതി.
- ജാതിബോധത്തെ പൂർണമായും ഇല്ലാതാക്കാൻ ഇന്നും സാധിച്ചിട്ടില്ലെന്ന തിരിച്ചറിവ് ഗുരു ദർശനത്തിന്റെ കാലികപ്രസക്തി വർധിപ്പിക്കുന്നു.