തൊഴിലിന്റെ രുചി, ഭാഷയുടെയും Notes Question Answer Class 6 Kerala Padavali Chapter 7

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 2 Chapter 7 തൊഴിലിന്റെ രുചി, ഭാഷയുടെയും Thozhilinte Ruchi, Bhashayudeyum Notes Questions and Answers Pdf improves language skills.

Thozhilinte Ruchi, Bhashayudeyum Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 2 Chapter 7 Thozhilinte Ruchi, Bhashayudeyum Question Answer

Class 6 Malayalam Thozhilinte Ruchi, Bhashayudeyum Notes Question Answer

പഠനപ്രവർത്തനങ്ങൾ
കണ്ടെത്താം പറയാം

Question 1.
ദയ്ക്ക് മലയാളത്തിനോടു താൽപര്യമുണ്ടാക്കിയ ഘടകങ്ങളെന്തെല്ലാമാണ്?
Answer:
ക്ലാസിലെ കുട്ടികൾ മലയാളത്തിൽ സംസാരിക്കുന്നത് കാണുമ്പോൾ തനിക്കും അതുപോലെ സംസാരിക്കാൻ കഴിയണമെന്ന് ദാറക്സ് ആഗ്രഹിച്ചു. മറുനാട്ടിൽ നിന്ന് വന്ന കുട്ടികൾക്ക് മലയാളം പഠിക്കാൻ വേണ്ടി തുടങ്ങിയ പദ്ധതി അവൾക്ക് സഹായകമായി. കൂടാതെ മലയാളം ക്ലാസുകളും കൂട്ടുകാരും മലയാളം പഠിക്കാനും ഇഷ്ടപ്പെടാനും ദറക്സയ്ക്ക് പ്രേരകമായി.

Question 2.
സ്കൂളിൽ ദക്സ് എന്തെല്ലാം പണികളാണ് ചെയ്തു പരിശീലിച്ചത്?
Answer:
ചിത്രങ്ങൾ വരച്ച് ചിത്രകഥകൾ ഉണ്ടാക്കി. വർക്കിംഗ് മോഡലുകളും സ്റ്റിൽ മോഡലുകളും ഉണ്ടാക്കി. വർക്ക് എക്സ്പീരിയൻസിൽ പല നിർമ്മാണ പ്രവർത്തനങ്ങളും ചെയ്തു. പഴയ തുണികൾ കൊണ്ട് കുപ്പായങ്ങൾ തുന്നാൻ പഠിച്ചു. പലതരം പെയിന്റിംഗ് വർക്കുകളും എംബ്രോയ്ഡയറികളും പരിശീലിച്ചു. കരകൗശല വസ്തുക്കൾ ഉണ്ടാക്കി ശേഷം പോളിടെക്നിക്കിൽ ചേർന്ന് ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിച്ചു സ്കൂളുകളിൽ മലയാളം പഠിപ്പിച്ചു.

തൊഴിലിന്റെ രുചി, ഭാഷയുടെയും Notes Question Answer Class 6 Kerala Padavali Chapter 7

Question 3.
‘എനിക്കിപ്പോൾ ഏതു നാട്ടിൽച്ചെന്നാലും ഈ ജോലി തുടരാൻ കഴിയുമെന്ന വിശ്വാസമുണ്ട്.’ ദറക്സ് ഇങ്ങനെ പറയാനെന്താവും കാരണം? എന്തെല്ലാമാണ് അവളുടെ പ്രതീക്ഷകൾ
Answer:
പല ജോലികൾ ചെയ്ത് പരിശീലിക്കുകയും അതിൽനിന്ന് താല്പര്യം തോന്നിയ ജോലിയിൽ ഉപരിപഠനം നടത്തി പ്രാവീണ്യം നേടുകയും ചെറിയ പ്രായത്തിൽ തന്നെ അതിൽ നിന്ന് വരുമാനം ഉണ്ടാക്കുകയും ചെയ്തതിനാൽ ആത്മവിശ്വാസവും പ്രതീക്ഷകളും ഉണ്ടായി. നല്ല ഫാഷൻ ഡിസൈനർ ആകണം സ്വന്തമായി കട തുടങ്ങണം സ്വന്തമായി വീട് വയ്ക്കണം എന്നൊക്കെയാണ് ആഗ്രഹം.

Question 4.
കേരളത്തിന്റെ സവിശേഷതകളായി ദറക്സ് കണ്ടെത്തിയ കാര്യങ്ങളെ തെല്ലാമാണ്?
Answer:
പെൺകുട്ടികൾക്കും സ്ത്രീകൾക്കും വലിയ പരിഗണനയും സ്വാതന്ത്ര്യവും ലഭിക്കുന്ന നാടാണ് കേരളം. ഇവിടെ ഇഷ്ടപ്പെട്ട തൊഴിലുകൾ ചെയ്യാനും പഠിക്കാനും എല്ലാം അവസരങ്ങളും ഉണ്ട്.

മറക്കില്ലൊരിക്കലും

Question 1.
മറക്കില്ലൊരിക്കലും
“ഹൗ ! അന്നുണ്ടായ ഒരു സന്തോഷം!”
സ്വന്തമായി തയ്യൽ മെഷീൻ കിട്ടിയ ദിവസത്തെക്കുറിച്ച് ദക്സ് എങ്ങനെയാണ് പ്രതികരിച്ചത്. അന്ന് ദക്സ് എഴുതാനിടയുള്ള ഡയറി എഴുതിനോക്കൂ…
Answer:
ഡയറിക്കുറിപ്പ്

ഇന്ന് വളരെ സന്തോഷം നിറഞ്ഞ ദിവസമാണ്. ഏറെ ആഗ്രഹിച്ച ഒന്നാണ് ഇന്നെനിക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. തയ്യൽ മെഷീൻ സമ്മാനമായി തന്ന എന്റെ ടീച്ചറോട് നിറയെ സ്നേഹം. ടീച്ചറെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ താൽപര്യങ്ങളെ കണ്ടെത്താനും അതിനായി പരിശ്രമിക്കാനും എന്നെ പ്രോത്സാഹിപ്പിച്ചത് എന്റെ ടീച്ചറാണ്. തയ്യൽ മെഷീനിൽ ടീച്ചർക്കായി എന്തെങ്കിലും തുന്നി സമ്മാനമായി നൽകണമെന്നാണ് എന്റെ ആഗ്രഹം. ഈ തുന്നൽ ജോലി ഒരു വരുമാനമാക്കി മാറ്റണമെന്നും എനിക്ക് ആഗ്രഹമുണ്ട്. അങ്ങനെയെങ്കിൽ വാപ്പച്ചിയെ സഹായിക്കാൻ ആകുമല്ലോ. എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചെടുക്കാനുള്ള പരിശ്രമത്തിൽ ആയിരിക്കും ഇനി ഞാൻ. എന്തായാലും തയ്യൽ മെഷീൻ സമ്മാനമായി തന്നെ എന്റെ ടീച്ചറോട് ഉള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല.

കത്തെഴുതാം

Question 1.
ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തുനിന്ന് കേരളത്തിലെത്തി, മലയാളം പഠിച്ച്, ഇഷ്ടപ്പെട്ട ഒരു തൊഴിൽ തിരഞ്ഞെടുത്ത് മുന്നേറുന്ന യുവതിയാണ് ദക്സ് പർവീൺ. അവളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഒരു കത്തെഴുതൂ.
Answer:
പ്രിയപ്പെട്ട ദറക്സ്, അവിടെ എല്ലാവർക്കും സുഖമല്ലേ?

നിന്റെ വിശേഷങ്ങൾ കേൾക്കുമ്പോൾ എനിക്കും കൊതിയാവുകയാണ്. സ്വന്തമായി ഒരു തൊഴിൽ കണ്ടെത്താൻ. അതും നിന്നെ പോലെ തന്നെ സ്വന്തം താല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട്. നിന്റെ വാക്കുകൾ എനിക്ക് അത്രയേറെ ഊർജ്ജമാണ് നൽകുന്നത്. അന്യദേശത്ത് പോയി അവിടത്തെ പ്രാദേശിക ഭാഷ പഠിച്ച് മറ്റു കുട്ടികളെ അത് പഠിപ്പിക്കുന്നു എന്നത് എനിക്ക് വലിയ അത്ഭുതം ആയിട്ടാണ് തോന്നുന്നത്. ഭാഷ മാത്രമോ! വേറെ എന്തെല്ലാം കാര്യങ്ങളാണ് നീ പഠിച്ചത്. പഠിച്ചതിനെ തൊഴിലാക്കി മാറ്റി സ്വന്തമായി വരുമാനം കണ്ടെത്തുന്നു, വീടിന്റെ വാടക നൽകുന്നു, അനിയന്മാരുടെ പഠനത്തെ സഹായിക്കുന്നു, സ്വന്തമായി തുടർപഠനങ്ങൾ നടത്തുന്നു. ദറക്സ് നീ എന്റെ കൂട്ടുകാരി മാത്രമല്ല.എന്റെ വഴികാട്ടി കൂടിയായി മാറിയിരിക്കുന്നു. എന്റെ ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ നീ എനിക്ക് പ്രചോദനമായി മാറിയിരിക്കുന്നു. നീ കണ്ടോളൂ ഇന്നുമുതൽ ഞാനും പുതുതായി ഒന്ന് പരിശീലിക്കുവാൻ പോവുകയാണ്. നിന്നെപ്പോലെ ഞാനും തൊഴിലിന്റെ രുചി അറിയാൻ ശ്രമിക്കും. വീടിനും വീട്ടുകാർക്കും താങ്ങായി എന്റെ സ്വന്തം കാര്യങ്ങൾക്കും വരുമാനം കണ്ടെത്താൻ ശ്രമിക്കും. ദാറക്സ്, നിന്നെപ്പോലെ മിടുക്കിയായ ഒരു കൂട്ടുകാരിയെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. തുടർപഠനം സ്വന്തം വീട് എന്നിങ്ങനെ നിന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു. വിശ്വാസത്തിന്റെയും പ്രതീകമാണ് നീ. നിറഞ്ഞ സ്നേഹത്തോടെ നിന്റെ കൂട്ടുകാരിസവി.

തൊഴിലിന്റെ രുചി, ഭാഷയുടെയും Notes Question Answer Class 6 Kerala Padavali Chapter 7

ഇന്നത്തെ തൊഴിലിടങ്ങൾ

Question 1.
ആകെ വിയർത്തുതളർന്നും, പട്ടിണി
പാകി വളർത്താൻ പണി ചെയ്തു…. – (ഞങ്ങളുടെ മുത്തശ്ശി വയലാർ)
ഒരുകാലത്ത് കേരളത്തിലെ തൊഴിൽരംഗത്ത് ഉണ്ടായിരുന്ന ദുഃഖകരമായ ഒരവസ്ഥയാണ് ഈവരികളിൽ തെളിയുന്നത്.
ഇന്നും ഈ അവസ്ഥ കേരളത്തിലെ തൊഴിൽ മേഖലയിൽ ഉണ്ടോ?
യൂണിറ്റിലെ പാഠഭാഗങ്ങളിൽനിന്നും മനസ്സിലായ ആശയങ്ങളുടെയും നിങ്ങൾ കൂടുതലായി കണ്ടെത്തിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കേരളത്തിലെ തൊഴിലിടങ്ങൾ’ എന്ന വിഷയത്തിൽ ഒരു പ്രസംഗം തയ്യാറാക്കുക.
തയ്യാറാക്കിയ പ്രസംഗം ക്ലാസിൽ അവതരിപ്പിക്കുമല്ലോ.
Answer:
നമസ്ക്കാരം,
നമുക്കറിയാം, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാഭ്യാസത്തിൽ നമ്മൾ ഏറെ മുന്നിലാണ്. എന്നാൽ തൊഴിലിലോ? നമ്മുടെ പാരമ്പര്യ തൊഴിലുകളിൽ പലതും അന്യം നിന്നു പോയിട്ടുണ്ട്. പണ്ടുകാലത്ത് അധ്വാനത്തിനാണ് പ്രാധാന്യം നൽകിയിരുന്നത് എങ്കിലും അധ്വാനിച്ചിട്ടും കൂലി കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന പൂർവിക സമൂഹം നമുക്ക് ഉണ്ടായിരുന്നു. പാടത്തും പറമ്പിലും കൊത്തിയും കിളിച്ചും പണി ചെയ്തിട്ടും അധ്വാനിച്ച് ദേഹം വി യർത്തിട്ടും അതിന്റെ കൂലി കിട്ടാതെ യാതനകൾ അനുഭവിച്ചിരുന്ന സമൂഹം. അതുകൊണ്ടാണ് ‘ആകെ വിയർത്തു തളർന്നിട്ടും പട്ടിണി പാകി വളർത്താൻ പണി ചെയ്യും’ എന്ന് വയലാർ എഴുതിയത്.

എന്നാൽ ഇന്ന് അങ്ങനെയാണോ അവസ്ഥ? കേരളത്തിൽനിന്ന് നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ട് വിവരസാങ്കേതിക മേഖല ആരോഗ്യ മേഖല വിദ്യാഭ്യാസ മേഖല കാർഷിക മേഖല എന്നിങ്ങനെ നിരവധി മേഖലകളിൽ തൊഴിൽ ദാദാക്കൾ ഏറെയാണ്. സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനുള്ള സാഹചര്യങ്ങളും ഇന്ന് കേരളത്തിലുണ്ട് അതിനുവേണ്ടി നിരവധി പദ്ധതികൾ നമ്മൾ രൂപീകരിച്ചിട്ടുണ്ട് അതിനുവേണ്ടി ധനസഹായങ്ങൾ നൽകാൻ ഉള്ള പദ്ധതികളും നമ്മൾക്ക് ഇന്ന് ലഭ്യമാണ്. തൊഴിലിടങ്ങളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ പരിഹരിക്കാനും അതിനുവേണ്ട നിയമ ഉപദേശങ്ങൾ നൽകുവാനും വേണ്ട നടപടികൾ സ്വീകരിക്കാനും ഉള്ള സാഹചര്യങ്ങളും ഇന്ന് കേരളത്തിൽ നിലവിലുണ്ട്.

കായിക അധ്വാനം വേണ്ടിവരുന്ന മേഖലകളിലും ഇന്ന് നിരവധി തൊഴിൽ അവസരങ്ങളാണ് ഉള്ളത്. അതുകൊണ്ടാണല്ലോ അന്യസംസ്ഥാനങ്ങളിൽ തൊഴിലാളികൾ വന്ന് ഇവിടെ കുടുംബമായി താമസിക്കുന്നത്. അത്തരത്തിൽ കുടുംബമായി ഇവിടെ എത്തുന്നവരും കേരളത്തിൽ തന്നെ പഠനം നടത്തുകയും അവർക്ക് അനുയോജ്യമായ തൊഴിൽ ഇടങ്ങളെ കണ്ടെത്തുകയും സ്വയം പര്യാപ്തരാവുകയും ചെയ്യുന്ന കാഴ്ചകൾ നമ്മൾ നിരവധി കാണുന്നുണ്ട്. സുഹൃത്തുക്കളെ, അധ്വാനിക്കുക എന്നുള്ളത് ഏറെ ശ്രേഷ്ഠമായ ഒന്നാണ്. സ്വന്തമായി കാര്യങ്ങൾ നടത്തുക എന്നുള്ളത് ഏതൊരാളുടെയും അടിസ്ഥാന ആവശ്യവും അവകാശവും ആണ്. അടിസ്ഥാനപരമായി ആവശ്യവും അവകാശവും ഉറപ്പുനൽകാൻ ഇന്ന് കേരളത്തിന് ആകുന്നുണ്ട് എന്നു പറഞ്ഞു കൊണ്ട് നിർത്തുന്നു.

നന്ദി

ഗാന്ധിജിയുടെ അതിഥി Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ഗാന്ധിജിയുടെ അതിഥി Gandhijiyude Athidhi Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Gandhijiyude Athidhi Summary

Gandhijiyude Athidhi Summary in Malayalam

ഗാന്ധിജിയുടെ അതിഥി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

വിഷ്ണുനാരായണൻ നമ്പൂതിരി
ഗാന്ധിജിയുടെ അതിഥി Summary in Malayalam Class 6 1
(ജനനം ജൂൺ 2 1939 മരണം ഫെബ്രുവരി 25 2021).പ്രശസ്തനായ മലയാള കവി. ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്കാരികചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.തിരുവല്ലയിലെ പെരിങ്ങോൾ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2ന് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പെരിങ്ങര ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ (ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, പെരിങ്ങര) കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലി ചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു.

കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദേഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്. 82-ാമത്തെ വയസ്സിൽ, 2021 ഫെബ്രുവരി 25ന് ഉച്ചയോടെ, പ്രായാധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം തിരുവനന്തപുരം തൈക്കാടുള്ള വസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു.

പാഠസംഗ്രഹം

വിഷ്ണുനാരായണൻ നമ്പൂതിരിയുടെ തുളസീധളങ്ങൾ എന്ന കവിത സമാഹാരത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ് ഗാന്ധിജിയുടെ അതിഥി എന്ന കവിത. വാർധയിലെ ആശ്രമത്തിൽ ഗാന്ധിജിയെ കാണാൻ എത്തുന്ന കുട്ടിയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത് പ്രസിദ്ധമായ ആശ്രമമാണ് വാർധ അവിടേയ്ക്ക് പുലർകാലത്ത് തന്നെ പടികടന്നു വന്ന പിഞ്ചു കാലടി പാടുകൾ കണ്ടു. കീറിപ്പൊളിഞ്ഞ വേഷവും ഏറെ തളർന്നു കുഴഞ്ഞ ഭാവവും ആയിട്ടാണ് ആ ബാലനെ കാണപ്പെട്ടത്. അവനെ കണ്ടതും നിറയെ ആളുകൾ ചുറ്റും കൂടി. അവരെല്ലാം ആ കുട്ടിയോട് നിറഞ്ഞ ഉത്സാഹത്തോടെ നിരവധി ചോദ്യങ്ങൾ ചോദിച്ചു.ആ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരമായി അവൻ ഒറ്റ മറുപടി മാത്രമേ പറഞ്ഞുള്ളൂ. ഈ നിമിഷം തന്നെ ബാപ്പുവിനെ കാണണം.

ഗാന്ധിജിയുടെ അതിഥി Summary in Malayalam Class 6

പത്ത് നൂറോളം ആളുകൾ ആശ്രമത്തിൽ ഗാന്ധിജിയെ കാണാൻ വരിവരിയായി നിൽക്കുന്നുണ്ട്. അവരെയെല്ലാം കാണാനും സംസാരിക്കാനും തയ്യാറായി ഗാന്ധിജി ഒരു കൊച്ചു പായയിൽ പുഞ്ചിരിച്ച മുഖവുമായി ഇരിക്കുന്നുണ്ട്. ഗാന്ധിജിയെ കാണാൻ വരിവരിയായി ആളുകൾ നിൽക്കുന്നുണ്ടെങ്കിലും ബാലനായ ആ കൊച്ചു സന്ദർശകനെ വേഗം തന്നെ ഗാന്ധിജി അടുക്കൽ വിളിച്ചിരുത്തി. ഗാന്ധിജി കൈകൾ കൊണ്ട് കുട്ടിയെ തലോടിയതേയുള്ളൂ അപ്പോൾ തന്നെ വിഷമത്തോടെ തന്റെ അച്ഛനെയും അമ്മയെയും നഷ്ടമായി എന്നും താൻ ഏകനാണെന്നും തനിക്കായി ആരുമില്ലെന്നും കുട്ടി പറഞ്ഞു. കുട്ടിയ്ക്ക് മുഴുവനായി പറയാൻ സാധിച്ചില്ല. അതിനുമുമ്പേ അവന്റെ കണ്ണുകൾ നിറഞ്ഞ് കണ്ഠമിടറി. ഉടൻ തന്നെ ഗാന്ധിജി മറുപടി പറഞ്ഞു. കുഞ്ഞ ഈ കാണുന്ന ആശ്രമവും ഇവിടെയുള്ളവരും നിനക്കുള്ള താണ്. ഇവിടെ നീ എന്റെ വാത്സല്യം നിറഞ്ഞ കുട്ടി യാണ്. ഇവിടെ നിന്ന് വേറിട്ട് നീ എങ്ങോട്ടും പോകേണ്ട തില്ല.
ഗാന്ധിജിയുടെ അതിഥി Summary in Malayalam Class 6 2
ഗാന്ധിജിയെ കാണാനായി കാത്തുനിന്നിരുന്ന നേതാ ക്കൾ പത്രക്കാർ ചക്രവർത്തികൾ എല്ലാവരും പിരിഞ്ഞു പോയിരുന്നു. മഴപെയ്തു തീർന്നിട്ടും വീശിക്കൊണ്ടി രിക്കുന്ന തണുത്ത കാറ്റ് കണക്കെ ആ കൊച്ചു ബാലൻ മാത്രം ആശ്രമത്തിൽ നിന്നു. അപ്പോഴും ഒരു ക്ഷീണവും കൂടാതെ പുഞ്ചിരിയോടുകൂടി ഗാന്ധിജി നൂൽക്കുകയാ യിരുന്നു. നൂൽ നൂറ്റുകൊണ്ട് ഗാന്ധിജി പറഞ്ഞു. മകനെ നിനക്ക് എന്താണ് വേണ്ടത് എന്ന് പറഞ്ഞോളൂ. അത് കേട്ട ഉടനെ കുട്ടി ഗാന്ധിജിയുടെ അരികിലേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു എനിക്ക് ജോലികൾ ഒന്നും അറിയില്ല. ഒരു ജോലിയും ചെയ്യാതെ അലസനായി എങ്ങനെയാണ് ഞാൻ ഇവിടെ ഈ ആശ്രമത്തിൽ കഴി യുക. കുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ അഭിമാനത്താൽ നിറഞ്ഞൊഴുകിയ കണ്ണുകളോടെ ഗാന്ധിജി കുട്ടിയെ പുണർന്നു.

തുടർന്ന് ഗാന്ധിജി പറഞ്ഞു.. കുഞ്ഞ ഒന്നും പത്തുമല്ല നൂറു കോടി മക്കളെ വളർത്തിയിട്ടും അമ്മയ്ക്ക് ഇനിയും മടിത്തട്ടിൽ നിങ്ങൾക്ക് ജോലി നൽകാനുള്ള ഇടമുണ്ട്. നിന്റെ ഈ കുഞ്ഞു കൈകൾ നാടിന്റെ കണ്ണീരോപ്പാനുള്ള കരുത്ത് ആർജ്ജിച്ചാൽ അമ്മയ്ക്ക് പിന്നെ ദുഃഖങ്ങൾ ഒന്നും ഉണ്ടാവുകയില്ല. അമ്മ ഉള്ളപ്പോൾ നമ്മൾ മക്കൾക്കും എന്ത് ദുഃഖമാണ് ഉണ്ടാവുക.

രണ്ടു പ്രതീകങ്ങൾ ഈ കവിതയിൽ കാണാം. പ്രകൃതി അഥവാ ഭാരതാംബയുടെ തന്നെ പ്രതീകമാണ് ഗാന്ധിജി. എല്ലാവരെയും ഉൾക്കൊള്ളാൻ അദ്ദേഹത്തിന് ആകുന്നു. അത് പ്രകൃതി ഭാവം കൂടിയാണ്. രാജ്യത്തെ നിസ്വ ജനതയുടെ പ്രതിനിധിയാണ് കവിതയിലെ ബാലൻ. സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിലെ ജനങ്ങൾ പൊതുവേ അനാഥരും ദരിദ്രരും ആണ് എന്ന അവസ്ഥ കവിതയിൽ വ്യക്തമാണ്. അവർക്ക് അഭയം ഗാന്ധിജിയും ഭാരതവും ആയിരുന്നു എന്നു കൂടി കവി നമ്മെ ഓർമ്മപ്പെടുത്തുന്നു. ജനങ്ങളുടെ കർത്തവ്യത്തെ ബോധ്യപ്പെടുത്താൻ ഗാന്ധിജിക്ക് സാധിച്ചു. ഭാരതാംബയുടെ കണ്ണീരൊപ്പാൻ ഇറങ്ങി. ആ അമ്മയുള്ളപ്പോൾ ആരും ദുഃഖിക്കേണ്ട അലസരായ ജനതയെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു എന്നത് ഒരു ചരിത്ര ദൗത്യമായി കാണാം. “ഉതിരും അഭിമാനബാഷ്പമോടെ മുകരുകയായി താതൻ ഉണ്ണി തന്നെ” എന്ന വരികളിൽ കവിതയുടെ ആശയ ക്രോഡീകരണം നടന്നിട്ടുണ്ട്. താതൻ ഇവിടെ ഗാന്ധിജിയും ഉണ്ണി ഭാരതത്തിലെ ജനങ്ങളുടെ പ്രതിനിധിയുമാണ്.

ഗാന്ധിജിയുടെ അതിഥി Summary in Malayalam Class 6

അർത്ഥം

അതിഥി – വിരുന്നുകാരൻ
പുകൾ പെറും – പ്രശസ്തി ഉള്ള.
ഉത്സുകർ – ഉത്സാഹത്തോടെ നിൽക്കുന്നവർ.
ഇക്ഷണം – ഈ നിമിഷം തന്നെ
തൃക്കരം – കൈ (തൃ-ശ്രേഷ്ഠമായ),
ഗദ്ഗദം – ഇടർച്ച
ഏകൻ – ഒറ്റയ്ക്ക് നിൽക്കുന്നവൻ
ഇടരാറ്റുമാർ – ദുഃഖം കുറയുന്ന വിധത്തിൽ
ഓതി – പറഞ്ഞു
താതൻ – അച്ഛൻ
തെന്നൽ – ഇളംകാറ്റ്
അക്ഷീണം – ക്ഷീണമില്ലാതെ
ഉതിരുക – പൊഴിയുക/അടർന്നു വീഴുക
ബാഷ്പം – കണ്ണുനീർ
മുകരുക – ചുംബിക്കുക

വിപരീതം

ഏകൻ × അനേകൻ
ക്ഷീണം × അക്ഷീണം

പര്യായം

താതൻ – പിതാവ്, ജനകൻ, ജനയിതാവ്
അതിഥി – ആവേശികൻ, ആഗന്തുകൻ, ഗൃഹാഗതൻ.
ബാഷ്പം – കണ്ണീർ, നീരാവി, മൂടൽ മഞ്ഞ്

ഗാന്ധിജിയുടെ അതിഥി Notes Question Answer Class 6 Kerala Padavali Chapter 6

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 2 Chapter 6 ഗാന്ധിജിയുടെ അതിഥി Gandhijiyude Athidhi Notes Questions and Answers Pdf improves language skills.

Gandhijiyude Athidhi Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 2 Chapter 6 Gandhijiyude Athidhi Question Answer

Class 6 Malayalam Gandhijiyude Athidhi Notes Question Answer

പഠനപ്രവർത്തനങ്ങൾ
കവിതയ്ക്കൊപ്പം

Question 1.
വാർധയിലെ ആശ്രമത്തിൽ വന്നെത്തിയ കുട്ടിയുടെ രൂപഭാവങ്ങൾ എങ്ങനെയായിരുന്നു?
Answer:
വാർധയിലെ ആശ്രമത്തിൽ വന്നെത്തിയ കുട്ടിയുടെ രൂപഭാവങ്ങൾ കീറിയ വേഷവും ഏറെ തളർന്നു കുഴഞ്ഞ ഭാവവും ആയിരുന്നു.

Question 2.
ചുറ്റുമണഞ്ഞ് ചോദ്യങ്ങളുതിർത്തവരോട് കുട്ടി പറഞ്ഞതെന്താണ്?
Answer:
ചുറ്റുമണഞ്ഞ് ചോദ്യങ്ങളുതിർത്തവരോട് കുട്ടി പറഞ്ഞത് “ഇക്ഷണം ബപ്പുവേ കണ്ടിടേണം’ എന്നു മാത്രമാണ്.

ഗാന്ധിജിയുടെ അതിഥി Notes Question Answer Class 6 Kerala Padavali Chapter 6

Question 3.
കുട്ടി കണ്ട ഗാന്ധിജിയെ കവി എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്?
Answer:
ഒരു കൊച്ചു പായയിൽ പുഞ്ചിരിയോട് കൂടി നൂൽനൂറ്റിരിക്കുന്നതായിട്ടാണ് കുട്ടി കണ്ട ഗാന്ധിജിയെ കവി അവതരിപ്പിക്കുന്നത്.

Question 4.
‘പോയിതെന്നച്ഛനുമമ്മയും, ഞാൻ ഏകൻ, എനിക്കിനിയാരുമില്ല’ എന്നു സങ്കടപ്പെട്ട കുട്ടിയെ ഗാന്ധിജി സമാധാനിപ്പിച്ചതെങ്ങനെ?
Answer:
‘കുഞ്ഞേ നിനക്കുള്ളതാണീക്കാണും
ഞങ്ങളും നമ്മുടെയാശ്രമവും
ഇവിടെ നീയെന്നോമലുണ്ണി
വേറിട്ടിനിമേൽ നീയെങ്ങുമേ
പോയിടേണ്ട!’
നമ്മുടെ ആശ്രമവും ഇവിടെക്കാണുന്ന
ആളുകളും നിനക്കുള്ളതാണെന്ന് ഗാന്ധിജി കുട്ടിയോട് പറയുന്നു. തുടർന്ന് നീ എന്റെ ഓമലുണ്ണിയാണെന്നും ഇവിടെ നിന്ന് നീയിനി വേറിട്ട് എവിടേക്കും പോകേണ്ടതില്ലെന്നും പറഞ്ഞു സമാധാനിപ്പിക്കുന്നു.

Question 5.
“മകനേ, പറഞ്ഞോളൂ, വേണ്ടകാര്യം!” എന്നു ചോദിച്ച ഗാന്ധിജിയോട് കുട്ടി പറഞ്ഞതെന്തായിരുന്നു
Answer:
തനിക്ക് ഒരു ജോലി പോലുമറിയില്ലെന്നും. അലസനായിട്ട് എങ്ങിനെയാണ് ഇവിടെ താമസിക്കുന്നതെന്നുമെന്നാണ് കുട്ടി ഗാന്ധിജിയോട് പറഞ്ഞത്.

Question 6.
‘ഇനിയുമമ്മയ്ക്കു മടിത്തടത്തിൽ ഇടമുണ്ടു നിങ്ങൾക്കുവേല നൽകാൻ’-
ആരെയാണ് ഇവിടെ അമ്മയെന്നു പറഞ്ഞിരിക്കുന്നത്?
Answer:
സ്വന്തം രാജ്യത്തെ ആണ് ഇവിടെ അമ്മയെന്ന് പറഞ്ഞിരിക്കുന്നത്.

പ്രയോഗ ഭംഗി

Question 1.
പുലരിക്കതിരിനോടൊപ്പമൊപ്പം പടികടന്ന്-
പ്രഭാതത്തിൽ ആശ്രമത്തിന്റെ പടി കടന്നുവരുന്ന കുട്ടിക്ക് ഉദയസൂര്യനെപ്പോലെ തിളക്കമുണ്ടായിരുന്നു. ഒപ്പമൊപ്പം എന്ന പ്രയോഗം കൊണ്ട് കുട്ടിയുടെ തേജസ്സും കുട്ടി എത്തിയ സമയവും കവി ആവിഷ്കരിച്ചിരിക്കുന്നു.
ഇതുപോലെ,
• പുഞ്ചിരി നൂൽത്തിരി നൂറ്റിരിക്കുന്ന
• മഴ പെയ്തുതീർന്നിട്ടും വീശി നിൽക്കും കുളിർ തെന്നൽ പോലെ
• അക്ഷീണമന്ദസ്മിതവുമായി
എന്നീ പ്രയോഗങ്ങളുടെ ചേർച്ചയും ഭംഗിയും ചർച്ചചെയ്ത് എഴുതു
Answer:
1. പുഞ്ചിരി നൂൽത്തിരി നൂറ്റിരിക്കുന്ന.
ചർക്കയിൽ നൂൽ നൂൽക്കുന്ന ഗാന്ധിജിയുടെ മുഖം പുഞ്ചിരിച്ചതായിരുന്നു. ഓരോന്നൂലും കോർത്തിണക്കിയാണ് വസ്ത്രമുണ്ടാകുന്നത്. അതുപോലെ ദേശമാകെ സന്തോഷവും സമാധാനവും സ്വാതന്ത്ര്യവും നെയ്തെടുക്കുകയാണ് ഗാന്ധിജി തന്റെ പ്രവർത്തിയിലൂടെ. ഇവിടെ പുഞ്ചിരി നൂൽത്തിരി എന്ന പ്രയോഗം സന്തോഷത്തെ / സമാധാനത്തെ സ്വാതന്ത്യത്തെ പതിയെ ജനങ്ങളിലേക്ക് പകരുന്നതിനെ വ്യക്തമാക്കുന്നു.

2. മഴപെയ്തു തീർന്നിട്ടും വീശി നിൽക്കുന്ന കുളിർ തെന്നൽ പോലെ.
കവിതയിലെ കുട്ടി ഏകനാണ്. അവനു അച്ഛനും അമ്മയും നഷ്ടമായിരിക്കുന്നു. താൻ ഒറ്റയ്ക്കാണ് എന്നതാണ് അവനെ ഏറെ വിഷമിപ്പിക്കുന്നത്. ഗാന്ധിജിയുടെ വാക്കുകൾ അവനു വലിയ ആശ്വാസമാണ് നൽകിയത്.

മഴപെയ്തു തീർന്നു എന്നത് അവന്റെ അകന്നു പോയ ആശങ്കയെ സൂചിപ്പിക്കുന്നു. ആശങ്ക അകന്നെങ്കിലും. മാതാപിതാക്കളെ നഷ്ടമായ ദുഃഖം അവനിൽ നിലനിൽക്കുന്നു. മഴപെയ്തു തീർന്നിട്ടും വീശിനില്കും കുളിർത്തെന്നൽ പോലെ എന്ന പ്രയോഗം അവനിൽ അവശേഷിക്കുന്ന ദുഖത്തെ സൂചിപ്പിക്കുന്നു.

3. അക്ഷീണ മന്ദസ്മിതവുമായി.
ചർക്കയിൽ നൂൽ നൂറ്റും നേതാക്കളും പത്രക്കാരുമായി നിരന്തരം സംവദിച്ചും പ്രശ്നങ്ങളായി എത്തുന്നവർക്ക് പരിഹാരം നിർദേശിച്ചും ഗാന്ധിജി എപ്പോഴും ഓരോ പ്രവർത്തികളിൽ വ്യാപിതനായിരിക്കും.ക്ഷീണിതനായോ ദുഖിതനയോ ഒരിക്കൽ പോലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ല. പ്രസന്നതയോടും പ്രസരിപ്പോടും കൂടി പ്രവർത്തികളിൽ മുഴുകുന്ന ഗാന്ധിജിയുടെ വ്യക്തിത്വം വ്യക്തമാക്കുകയാണ് ‘അക്ഷീണ മന്ദ സ്മിതം എന്ന പ്രയോഗം.

ഗാന്ധിജിയുടെ അതിഥി Notes Question Answer Class 6 Kerala Padavali Chapter 6

അമ്മയും നമ്മളും

Question 1.
ഉണ്ണിക്കര മിതു പെറ്റനാടിൻ
കണ്ണുനീരൊപ്പാൻ കരുത്തിയന്നാൽ
അമ്മയ്ക്ക് പിന്നെന്തു ദുഃഖം? അമ്മ-
യുള്ളപ്പോൾ നമ്മൾക്കുമെന്തു ദുഃഖം?
ഈ വരികളിലെ ആശയം വിശകലനം ചെയ്ത് കുറിപ്പെഴുതൂ.
Answer:
വിഷ്ണു നാരായണൻ നമ്പൂതിരി രചിച്ച ഗാന്ധിജിയുടെ അതിഥി എന്ന കവിതയിലെ വരികളാണിവ. മാതാപിതാക്കൾ നഷ്ടമായ കുട്ടിക്ക് വാർധയിലെ ഗാന്ധി ആശ്രമം അഭയം നൽകുന്നു. അവിടെ വച്ചു കുട്ടി തിരിച്ചറിയുന്നു അമ്മയെന്നത് പെറ്റനാട് തന്നെ ആണ്.

ഇവിടെ രാജ്യ സ്നേഹത്തെ കുറിച്ച് പ്രതിപാദിക്കുന്നു. കവിതയിലെ അഥിതി ആയകുട്ടി ഏകനാണ്. അവനു മാതാപിതാക്കളെ നഷ്ടമായി. മാതാപിതാക്കളെ നഷ്ടമായെങ്കിലും സ്വന്തം രാജ്യം അമ്മയാണെന്നു കവി പറയുന്നു. ആ അമ്മയ്ക്ക് ഒന്നും രണ്ടുമല്ല നൂറുകോടി മക്കളാണുള്ളത്.

അതിൽ ഉണ്ണികൈകൾ പോലും പെട്ടനാടിന്റെ കണ്ണുനീരൊപ്പാൻ ഉള്ള കരുത്ത് ആർജിച്ചു കഴിഞ്ഞാൽ അമ്മയ്ക്ക് പിന്നെ ദുഖിക്കേണ്ടി വരില്ല. അമ്മയുള്ളപ്പോൾ നമ്മൾ മക്കൾക്ക് എന്ത് ദുഖമനുണ്ടാവുകയെന്നു കവി ചോദിക്കുന്നു.

രണ്ടു കുട്ടികൾ താരതമ്യ കുറിപ്പ്

Question 1.
“ അറിയില്ലെനിക്കൊരു വേലപോലും,
അലസനായെമ്മട്ടു പാർത്തിടും ഞാൻ?”
കുട്ടി ഗാന്ധിജിയോട് ഇങ്ങനെ സങ്കടം പറഞ്ഞത് ഓർമ്മയില്ലേ? ഇനി, ഈ കുറിപ്പു വായിക്കൂ.
Answer:
ഗാന്ധിജിയെ കണ്ട കുട്ടി എന്ന കഥയിൽ അടുത്ത് കൂടെ നടന്നു പോയിട്ടും ഗാന്ധിജിയെ കാണാതിരുന്ന കുട്ടിയെ കുറിച്ച് പറയുന്നു. ഗാന്ധിജിയുടെ അതിഥി എന്ന കവിത ഗാന്ധിജിയെ കാണാനായി ആശ്രമത്തിൽ എത്തിയ കുട്ടിയെ കുറിച്ചാണ് പറയുന്നത്. കഥയിലും കവിതയിലും കാണുന്ന കുട്ടികളിലെ സാമ്യം തൊഴിലാണ്. കവിതയിലെ കുട്ടി അനാഥനാണ്. അവൻ തൊഴിൽ തേടി ഗാന്ധിജിയുടെ അടുക്കലേക്ക് ചെല്ലുന്നു. കഥയിലെ കുട്ടി തന്റെ തൊഴിലിൽ വ്യാപൃതനാണു. അവൻ ആത്മാർത്ഥതയോടുകൂടി തന്നെ പണി ചെയ്യുന്നു. തന്റെ കൂട്ടുകാർ അധ്വാനിച്ച് വിശന്നു വരുമ്പോൾ അവർക്ക് നൽകാനുള്ള ഭക്ഷണം ഉണ്ടാക്കുകയായിരുന്നു ആ കുട്ടി. അരികിൽ കൂടി നടന്നുപോയ ഗാന്ധിജിയെ കാണുന്നതിലുപരി തന്റെ തൊഴിലിൽ അവൻ വ്യാപൃതനായിരുന്നു.

ഇവിടെ തൊഴിൽ സഹജീവിസ്നേഹം പരസ്പര പരിഗണന അധ്വാനിക്കാനുള്ള മനസ്സ് അധ്വാനിച്ച് ജീവിക്കണം എന്ന ബോധ്യം എന്നിവ വ്യക്തമാണ്. യഥാർത്ഥ മൂലധനം അധ്വാനശേഷിയും ബുദ്ധിശക്തിയും ആണെന്ന് ഗാന്ധിജിയുടെ വാക്കുകളെ അർത്ഥവത്താക്കുന്നതാണ് കവിതയും കഥയും

കവിതകൾ ശേഖരിക്കാം

1. ക്രിസ്തുദേവന്റെ പരിത്യാഗ ശീലവും,സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,
ബുദ്ധന്റെയഹിംസയും, ശങ്കരാചര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിൻ
ധൈര്യവും മൊരാളിൽച്ചേർന്നൊത്തുകാണണമെങ്കിൽ
ചെല്ലുവിൻ, ഭവാന്മാരെൻ ഗുരുവിൻ നികടത്തിൽ
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിൻ.
എന്റെ ഗുരുനാഥൻ – വള്ളത്തോൾ നാരായണമേനോൻ.

2. ഗാന്ധിയെ വരയ്ക്കാൻ എളുപ്പമാണ്
ഒന്നോ രണ്ടോ വരകൾ മതി
ഗാന്ധിയായി വേഷം കെട്ടാൻ എളുപ്പമാണ്.
കെട്ടിയ വേഷങ്ങൾ എല്ലാം അഴിച്ചു കളഞ്ഞാൽ മതി.
– കൽപ്പറ്റ നാരായണൻ

3. തൊട്ടുഞാനുമ്മ! ഗാന്ധിയെ
തൊട്ടുഞാനുമ്മ ഗാന്ധിയെ പട്ടുപോലെ
നനുത്ത തോളിൽ തൊട്ടു ഞാനുമ്മ
കടലു കരകയ്യേറുമാറ് മനുഷ്യരാകെ ഇരമ്പിയാർത്തു.
വൈക്കം ജെട്ടിയിൽ ബോട്ടടുത്തു.
ഗാന്ധി വന്നുമ്മ വന്നു നാട്ടില്
കാന്തി വന്നുമ്മാ!
ഗാന്ധി കാലുവെച്ചു മണ്ണിൽ
ശാന്തി വിത്തു തരിച്ചു
രണ്ടു പല്ലുപോയ മോണ
സൂര്യൻ ചിരിച്ചു.
വിത്തു പൊട്ടിച്ചെടിയായി
വൈക്കമൊരു വാടിയായി.
നോക്കിനിൽക്കെ എന്തുമായ
പൂത്തുലഞ്ഞുമ്മ കാന്തി
പൂത്തുലഞ്ഞമ്മ.
-ഗാന്ധി തൊടൽമാല. -അൻവർ അലി.

ഗാന്ധിജിയുടെ വാക്കുകൾ

  • മനുഷ്യ രാശിയുടെ ഏകതയിൽ ഞാൻ വിശ്വസിക്കുന്നു.
  • യഥാർത്ഥമായ മൂലധനം വെള്ളിയോ സ്വർണമോ അല്ല. അധ്വാനശേഷിയും ബുദ്ധിശക്തിയുമാണ്.
  • എന്റെ ജീവിതമാണ് എന്റെ സന്ദേശം.
  • നിർമലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല.

ഗാന്ധിജിയുടെ അതിഥി Notes Question Answer Class 6 Kerala Padavali Chapter 6

മഹാത്മാ ഗാന്ധിജി

മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥം വരുന്ന ബാപ്പു എന്നീ നാമ വിശേ ഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.

വാർധ ((Wardha) (മഹാരാഷ്ട്രയിലെ ഒരു നഗരവും ജില്ലയും ആണ്.)
മഹാത്മാ ഗാന്ധി 1930 ൽ സബർമതി ആശ്രമത്തിൽ നിന്നും ഉപ്പു സത്യാഗ്രഹത്തിനായി ദണ്ഡിയിലേക്ക് പദയാത്ര ആരംഭിച്ചപ്പോൾ, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ സബർമതിയിലേക്ക് മടങ്ങില്ലയെന്ന് അദ്ദേഹം തീരുമാനിച്ചു. ഗാന്ധി രണ്ടുകൊല്ലത്തിലധികം തടവിൽ കഴിഞ്ഞിരുന്നു. ജയിലിൽ നിന്നു മോചിതനായ ശേഷം അദ്ദേഹം ഇന്ത്യമുഴുവൻ ചുറ്റി സഞ്ചരിച്ചു. മധ്യഇന്ത്യയിൽ ഒരു ഗ്രാമം സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ പിന്തുടർച്ചക്കാരനും വ്യവസായിയുമായ ജംനാലാൽ ബജാജ് ക്ഷണിച്ചതുപ്രകാരം 1934ൽ വാർധയിലെത്തിയ അദ്ദേഹം വാർധയിലെ ജംനാലാലിന്റെ ബംഗ്ലാവിൽ (ബജാജ് വാദി) മഹിളാ ആശ്രമത്തിലെ പ്രാർഥനാ ക്ഷേത്രത്തിൽ ഒരു മുറിയിൽ താമസിച്ചു.
ഗാന്ധിജിയുടെ അതിഥി Notes Question Answer Class 6 Kerala Padavali Chapter 6 1
1936 ഏപ്രിലിൽ ഗാന്ധിജി വാർധയ്ക്ക് പുറത്ത് സെഗോൺ എന്ന ഗ്രാമത്തിൽ തന്റെ വസതി സ്ഥാപിച്ചു. സേവാഗ്രാം എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. പസേവാഗ്രാമിൽ വന്നപ്പോൾ ഗാന്ധി ജിക്ക് 67 വയസ്സായിരുന്നു. ഗ്രാമീണ വീടുകൾ ഗാന്ധിയും, കസ്തൂർബായും, അനുയായികളും ആശ്രമത്തിൽ നിർമ്മിച്ച ചെറിയ വീടുകൾക്ക് സമാനമായിരുന്നു. ജാതീയ വ്യവസ്ഥ മാറ്റുന്നതിനായി ഹരിജനങ്ങൾ ആ ആശ്രമത്തിലെ അടു ക്കളയിൽ ജോലിചെയ്തു. ധാം നദിയുടെ തീരത്താണ് വിനോബാ ഭാവേയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട ദേശീയ കാര്യങ്ങളും പ്രസ്ഥാനങ്ങളും സംബന്ധിച്ച നിരവധി തീരുമാനങ്ങൾ സേവാഗ്രാമിലാണ് നടന്നിരുന്നത്. ഈ രാജ്യത്തിന്റെ അന്തർലീനമായ ശക്തിക്ക് ഗാന്ധിജി നിർമ്മിച്ച രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരവധി സ്ഥാപനങ്ങളുടെ കേന്ദ്ര സ്ഥാനം കൂടിയാണിത്.

കൂടുതൽ ചോദ്യങ്ങൾ

Question 1.
വാർധയിലെ ആശ്രമത്തിൽ എത്തിയ അതിഥി ആര്?
Answer:
ബാലൻ

Question 2.
അതിഥിയായി എത്തിയ ബാലന്റെ അവസ്ഥ എന്തായിരുന്നു?
Answer:
കീറിപ്പൊളിഞ്ഞ വേഷവും ഏറെ തളർന്നു കുഴഞ്ഞ ഭാവവും.

Question 3.
നിരവധി ചോദ്യങ്ങൾക്ക് മറുപടിയായി ബാലൻ പറഞ്ഞ ഉത്തരമെന്ത്?
Answer:
ഇക്ഷണം ബാപ്പുവെ കണ്ടിടേണം

Question 4.
കൊച്ചതിഥിയെ ഗാന്ധി സ്വീകരിച്ചതെങ്ങനെ?
Answer:
അടുക്കൽ വിളിച്ചിരുത്തി തലോടിക്കൊണ്ട്

Question 5.
കുട്ടി ഗാന്ധിജിയോട് പറഞ്ഞതെന്തെല്ലാം?
Answer:
അച്ഛനും അമ്മയും നഷ്ടമായെന്നും തനിക്ക് ആരുമില്ലെന്നുമാണ് കുട്ടി പറഞ്ഞത്.

Question 6.
ഗാന്ധിജി കുട്ടിയോട് പറഞ്ഞതെന്തെല്ലാമാണ്?
Answer:
കുഞ്ഞേ, നിനക്കുള്ളതാണ് ഈ കാണുന്ന ഞങ്ങളും നമ്മുടെ ആശ്രമവും. അതിനാൽ നീ ഇവിടെ നിന്ന് എവിടേക്കും പോകേണ്ടതില്ല.

ഗാന്ധിജിയുടെ അതിഥി Notes Question Answer Class 6 Kerala Padavali Chapter 6

Question 7.
ജോലികളൊന്നും അറിയില്ലെന്ന കുട്ടിയുടെ വിഷമത്തിന് മറുപടിയായി ഗാന്ധിജി പറഞ്ഞതെന്ത്?
Answer:
ഒന്നും പത്തുമല്ല നൂറുകോടിയെ പോറ്റിയിട്ടും ഇനിയും ജോലിതരാനുള്ള കഴിവ് നമ്മുടെ നാടി നുണ്ട്.

Question 8.
കവിതയിൽ രാജ്യത്തെ എങ്ങനെയെല്ലാമാണ് വിശേഷിപ്പിച്ചിരിക്കുന്നത്?
Answer:
അമ്മ, പെറ്റനാട്

Question 9.
അമ്മയ്ക്ക് ദുഃഖമില്ലാതാകുന്നതെപ്പോൾ എന്നാണ് കവി പറയുന്നത്?
Answer:
ഉണ്ണിക്കരങ്ങൾ പെറ്റനാടിന്റെ കണ്ണീരൊപ്പാൻ കരുത്താർജിക്കുമ്പോൾ.

Question 10.
അമ്മയുള്ളപ്പോൾ നമ്മൾക്കെന്തു ദുഃഖം’ എന്ന് വരി അർത്ഥമാക്കുന്നതെന്ത്?
Answer:
അമ്മ തന്റെ കുഞ്ഞിന്റെ സംരക്ഷണം എല്ലാകാലത്തും ഒരുപോലെ ഏറ്റെടുക്കുന്നു. അതിനാൽ അമ്മയുള്ള കാലം എല്ലാ മക്കൾക്കും ദുഃഖമില്ലാത്ത സമയമാണ്. ഇവിടെ അമ്മ എന്നത് സ്വരാജ്യം കൂടിയാണ്.

കോയയുടെ ചെറിയ വസ്തുക്കൾ Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and കോയയുടെ ചെറിയ വസ്തുക്കൾ Koyayude Cheriya Vasthukkal Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Koyayude Cheriya Vasthukkal Summary

Koyayude Cheriya Vasthukkal Summary in Malayalam

കോയയുടെ ചെറിയ വസ്തുക്കൾ Summary in Malayalam

പാഠസംഗ്രഹം
കോയയുടെ ചെറിയ വസ്തുക്കൾ Summary in Malayalam Class 6 1
തൊഴിൽ തേടി അന്യനാടുകളിൽ പോകുന്ന വരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതിപാദി ക്കുന്ന കഥയാണ് കോയയുടെ ചെറിയ വസ്തു ക്കൾ. അബ്ദുൽ ഹമീദ് അഹമ്മദ് എന്ന വിദേശ എഴുത്തുകാരന്റെ “ഒരു മലയാളിയായ കോയയെ കുറിച്ചുള്ള കഥ’ വിവർത്തനം ചെയ്തിരി ക്കുന്നത് വി. മുസഫർ അഹമ്മദ് ആണ്. പ്രവാസികൾ നാട്ടിലേക്ക് വരുമ്പോഴും പോകു മ്പോഴും ഉള്ള പകിട്ട് അവരിൽ പലരുടെയും അന്യനാട്ടിലെ ജീവിതത്തിനില്ല എന്ന് കഥ വ്യക്തമാകുന്നു.

കോയയുടെ ചെറിയ വസ്തുക്കൾ എന്ന കഥ യിലെ പ്രധാന കഥാപാത്രമാണ് കോയ. കോയയെ തേടി നാട്ടിൽനിന്ന് ഒരു സന്തോഷ വാർത്ത എത്തുന്നിടത്ത് കഥ ആരംഭിക്കുന്നു. കോയക്ക് ഒരു കുഞ്ഞു പിറന്നിരിക്കുന്നു. മൂത്തമകൻ ട്രെയിൻ തട്ടി മരിച്ചതിനു ശേഷം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആണ് കുഞ്ഞ് ജനിക്കുന്നത്. അമ്മയ്ക്കും കുഞ്ഞിനും എന്തെങ്കിലും സമ്മാനം നാട്ടിലേക്ക് അയക്കാൻ അയാൾ തീരുമാനിക്കുന്നു. അതിനായി അയാൾ മുതലാളിയുടെ കയ്യിൽ നിന്നും പണം കടം വാങ്ങി. സമ്മാനമായി അയക്കാൻ അമ്മയ്ക്കും കുഞ്ഞിനും പ്രത്യേകം വസ്ത്രങ്ങൾ വാങ്ങുന്നു എന്നാൽ തപാൽ ചാർജിന് പണം തികയുന്നില്ല. ഇനി ആരുടെ കയ്യിൽ നിന്നും കടം വാങ്ങുവാനും കഴിയുകയില്ല. കുട്ടിയുടെ അമ്മയ്ക്ക് വാങ്ങിയ വസ്ത്രങ്ങൾ തിരിച്ചു നൽകി പണം വാങ്ങാൻ കോയ ശ്രമിക്കുന്നുണ്ടെങ്കിലും ആശ്രമം പരാജയപ്പെടുന്നു. സ്വന്തമായി ആ വസ്ത്രം കച്ചവടം ചെയ്യാൻ അയാൾ ശ്രമിക്കുന്നുണ്ടെങ്കിലും അതും വിഫലമായി. അയാൾ ദേഷ്യത്താൽ വിറച്ചു ദുഃഖത്താൽ തകർന്നും ലക്ഷ്യമില്ലാതെ വൻ നഗരത്തിലെ തെരുവുകളിലൂടെ അലയാൻ തുടങ്ങുന്നിടത്ത് കഥ അവസാനിക്കുന്നു.

പ്രവാസ ജീവിതത്തിലെ ഒറ്റപ്പെടലുകളും നിസ്സഹായതയും കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു കോയയുടെ ചെറിയ വസ്തുക്കൾ എന്ന കഥ.

കോയയുടെ ചെറിയ വസ്തുക്കൾ Summary in Malayalam Class 6

അർഥം

അല്ലൽ – സങ്കടം, വിഷമം
ആത്മഗതം – തന്നെ താൻ പറയൽ
ദീർഹം – UAE നാണയം
നിശ്വാസം – പുറത്തേക്ക് വിടുന്ന ശ്വാസം
മുന്നാരത്തുണി – കോളറും കയ്യുമില്ലാത്ത മേൽവസ്ത്രം
സുവാർത്ത – നല്ല വാർത്ത.

പര്യായം

ഭാര്യ – പത്നി, തരുണി, ഗൃഹിണി
ഇടം – പ്രദേശം, ഭാഗം, സ്ഥലം.
അല്ലൽ – ദുഃഖം, വ്യസനം, ദുരിതം

വിപരീതം

അല്പം × അധികം
സന്തുഷ്ടൻ × അസന്തുഷ്ടൻ
ലക്ഷ്യം × അലക്ഷ്യം

കോയയുടെ ചെറിയ വസ്തുക്കൾ Notes Question Answer Class 6 Kerala Padavali Chapter 5

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 2 Chapter 5 കോയയുടെ ചെറിയ വസ്തുക്കൾ Koyayude Cheriya Vasthukkal Notes Questions and Answers Pdf improves language skills.

Koyayude Cheriya Vasthukkal Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 2 Chapter 5 Koyayude Cheriya Vasthukkal Question Answer

Class 6 Malayalam Koyayude Cheriya Vasthukkal Notes Question Answer

പഠനപ്രവർത്തനങ്ങൾ

Question 1.
‘ആ ദിവസം ഭാര്യയിൽ നിന്നും ലഭിച്ച മനസ്സു നിറച്ച വാർത്തയിൽ അയാൾ സന്തുഷ്ടനായിരുന്നു.’
വാർത്ത എന്തായിരുന്നു?
Answer:
തനിക്ക് ഒരു മകൻ പിറന്നിരിക്കുന്നു എന്ന വാർത്തയിലാണ് അയാൾ സന്തുഷ്ടനായത്.

Question 2.
അയാളുടെ ഹൃദയം സന്തോഷത്താലും പ്രതീക്ഷകളാലും നിറഞ്ഞിരുന്നു. കാരണമെന്ത്?
Answer:
14 വർഷങ്ങൾക്കു മുമ്പ് ട്രെയിൻ തട്ടി മരിച്ചുപോയ മകനുശേഷം വീണ്ടും ഒരു മകൻ പിറന്നിരിക്കുന്നു എന്ന വാർത്ത അയാളുടെ ഹൃദയം സന്തോഷത്താലും പ്രതീക്ഷകളാലും നിറഞ്ഞതാക്കി.

Question 3.
കോയയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയതെപ്പോൾ?
Answer:
ഭാര്യയെയും കുഞ്ഞിനെയും കാണാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നതിനാൽ പെട്ടെന്ന് വന്ന് കാണാൻ സാധിക്കില്ല എന്നതുകൊണ്ടാണ് അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത്.

Question 4.
‘പതുക്കെ അയാളുടെ ആഹ്ളാദം കെട്ടടങ്ങി.’ എന്തുകൊണ്ട്?
Answer:
ഏറെ സന്തോഷത്തോടെ ഭാര്യക്ക് മകനും വേണ്ടി വാങ്ങിയ സാധനങ്ങൾ നാട്ടിലേക്ക് പാഴ്സൽ അയക്കാനുള്ള പണം തികയാതെ വന്നതിനാണ് അയാളുടെ ആഹ്ലാദം കെട്ടിടങ്ങിയത്.

കോയയുടെ ചെറിയ വസ്തുക്കൾ Notes Question Answer Class 6 Kerala Padavali Chapter 5

Question 5.
ഭാര്യക്കുവേണ്ടി വാങ്ങിയ വസ്തുക്കൾ വിൽക്കുന്നതിലേക്ക് കോയയെ നയിച്ച സാഹചര്യം എന്താ യിരുന്നു?
Answer:
കുട്ടിക്ക് വാങ്ങിയ സാധനങ്ങൾ അയക്കാൻ ഉമ്മയ്ക്ക് വാങ്ങിയതിന്റെ വില മതിയാകും എന്നതാണ് കോയയെ ഭാര്യക്ക് വാങ്ങിയ വസ്തുക്കൾ വിൽക്കുന്നതിലേക്ക് നയിച്ച സാഹചര്യം.

കൂടുതൽ ചോദ്യങ്ങൾ

Question 1.
ഈ കഥയിലെ പ്രധാന കഥാപാത്രം ആര്?
Answer:
മുഹമ്മദ് കോയ

Question 2.
മുഹമ്മദ് കോയ ആർക്കുവേണ്ടിയാണ് സമ്മാനം വാങ്ങിയത്?
Answer:
ഭാര്യക്കും കുഞ്ഞിനും വേണ്ടി

Question 3.
ആരോടാണ് മുഹമ്മദ് കോയ പണം കടം വാങ്ങിയത്
Answer:
തന്റെ മുതലാളിയോട്

Question 4.
ശൂന്യത എന്ന വാക്ക് കഥയിൽ ആവർത്തിച്ചു വരുന്നതിന്റെ പൊരുൾ എന്ത്?
Answer:
കഥയിൽ ശൂന്യത എന്ന വാക്ക് ആവർത്തിച്ചു വരുന്നു. ട്രങ്ക് പെട്ടിയും നിറം മങ്ങിയ തറ വിരിയും ഒഴിച്ച് അയാളുടെ മുറിയുടെ മറ്റിടമെല്ലാം ശൂന്യമായിരുന്നു. ഇവിടെ പ്രവാസത്തിന്റെ ഒറ്റപ്പെടൽ വ്യക്തമാക്കുന്നു. മറ്റൊന്ന് കഥയുടെ അവസാന ഭാഗത്ത് തന്റെ കയ്യിലുള്ള വസ്തുക്കൾ ശൂന്യതയിൽ പ്രദർശിപ്പിക്കുന്ന ഒരാളായി മാറി എന്ന് പറയുന്നു. ഇത് മുന്നോട്ടുള്ള ജീവിത പാതയിൽ ഒരു വഴിയും തെളിയാതെ നിൽക്കുന്നവരുടെ നിസ്സഹായ അവസ്ഥ വെളിപ്പെടുത്തുന്നു.

വാക്കുകൾക്കുമപ്പുറം

Question 1.
കോയയുടെ മുറിയിലെ അനക്കമില്ലാത്ത അവസ്ഥ കഥാകൃത്ത് ആവിഷ്കരിക്കുന്നത് നോക്കൂ. ‘കോയയുടെ മുറിയിൽ നിശ്ചലത തളംകെട്ടിനിന്നു.’
ഇങ്ങനെ പറയുന്നതിലെ സിവശേഷതയെന്ത്? ചർച്ചചെയ്യൂ.
ഇതുപോലുള്ള പ്രയോഗങ്ങൾ കഥയിൽ ഇനിയുമുണ്ട്. അവ കണ്ടെത്തി എഴുതുക.
അവയുടെ പ്രത്യേകതകൾ ചർച്ചചെയ്യുമല്ലോ.
Answer:
കോയയുടെ മുറിയിൽ നിശ്ചലത തളം കെട്ടിനിന്നു
വീടിനെയും വീട്ടുകാരെയും വിട്ട് ദൂരദേശത്ത് ജോലി ചെയ്യുന്ന മുഹമ്മദ് കോയയുടെ കഥ പറയുകയാണ് കോയയുടെ ചെറിയ വസ്തുക്കൾ എന്ന പാഠഭാഗം ഇതിൽ വൈകാരിക നിമിഷങ്ങളെ വായനക്കാരന് അനുഭവവേദ്യമാക്കാൻ നിരവധി സവിശേഷപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം.

1. നിശ്ചലത തളം കെട്ടി നിന്നു.
അന്ന് അയാളെ തേടി വന്നത് ഒരു നല്ല വാർത്തയായിരുന്നു. മനസ്സ് നിറഞ്ഞ സന്തോഷത്തിൽ അയാൾ വീട്ടിലേക്ക് കത്തെഴുതാൻ തീരുമാനിച്ചു. ഇതിനിടയിൽ ഭക്ഷണം കഴിക്കാൻ പോലും അയാൾ മറന്നു പോകുന്നുണ്ട്. സന്തോഷം നിറഞ്ഞ് നിൽക്കുന്ന സമയത്തും അയാളുടെ മുറിയിൽ മറ്റാരുമില്ലാതെ അയാൾ ഒറ്റയ്ക്കായിരുന്നു. സന്തോഷം ആഘോഷമാണ് എന്നാൽ ഇവിടെ ആ സമയവും നിശ്ചലമായിരുന്നു.

2. അന്ധാളിച്ച് കണ്ണുകൾ ഒടുവിൽ ഒരു പച്ച പെട്ടിയിൽ തങ്ങിനിന്നു.
അമ്മയ്ക്കും കുഞ്ഞിനും സമ്മാനമായി നൽകാനുള്ള വസ്തുക്കൾ അന്വേഷിച്ച് കുറേ അലഞ്ഞ് ഒടുവിൽ മനസ്സിൽ സങ്കൽപ്പിച്ച അതേ വസ്തുക്കൾ കിട്ടിയ മുഹൂർത്തത്തെ കഥാകൃത്ത് സവിശേഷമായി ആവി ഷ്കരിക്കുന്നു. തുണിക്കടയിലെത്തിയ കോയ അവിടെ നിരവധി വസ്തുക്കൾ കണ്ട് അന്ധാളിക്കുന്നു. സവിശേഷമായ ആ നിമിഷത്തെ കാഴ്ചയുടെ പ്രത്യേകതയായി അവതരിപ്പിച്ചിരിക്കുന്നു. ഒരു നോട്ട ത്തിലേക്ക് വായനക്കാരനെ പൂർണമായി എത്തിക്കുന്നു. കണ്ണുകൾ ഒടുവിൽ പച്ച പെട്ടിയിൽ തങ്ങി നിന്നു. ഇത് സവിശേഷപ്രയോഗം ആയി മാറി മറ്റൊന്നിലേക്കും പോകാൻ ആകാത്ത വിധം കണ്ടെത്തി യിരിക്കുന്നു. തെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു എന്നർത്ഥം.

3. സന്തോഷത്തിന്റെ അവസാന ബിന്ദു കാറ്റ് പൊടി പറത്തി കളയുന്നത് പോലെ ഇല്ലാതായി. ഏറെ ആഗ്രഹിച്ചുണ്ടായ കുഞ്ഞിനും കുഞ്ഞിന് ജന്മം നൽകിയ അമ്മയ്ക്കും വാങ്ങിയ സമ്മാനം അയക്കാൻ കഴിയാതെ വന്ന സന്ദർഭത്തെ സാഹിത്യ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. “സന്തോഷത്തിന്റെ അവസാന ബിന്ദു കാറ്റ് പൊടി പറത്തി കളയുന്നത് പോലെ ഇല്ലാതെയായി’ എന്ന സവിശേഷപ്രയോഗം കഥാപാത്രത്തിന്റെ നിസ്സഹായ അവസ്ഥയെ വ്യക്തമാക്കുന്നു.

4. പെട്ടെന്ന് പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെ തിരി അയാളുടെ ഉള്ളിൽ വീണു. ഭാര്യക്കും കുഞ്ഞിനുമുള്ള സമ്മാനം അയക്കാൻ പണം തികയാതെ നിരാശനായ കോയക്ക് മുന്നിൽ ഒരു വഴി തെളിയുന്നതാണ് സന്ദർഭം. ‘തരി അയാളുടെ ഉള്ളിൽ വീണു’ എന്ന പ്രയോഗം മനസ്സിൽ പുതിയൊരു ആശയം കിട്ടിയതിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നു ഭാര്യയ്ക്ക് വാങ്ങിയ വസ്ത്രം കച്ചവടക്കാരന് തിരികെ നൽകി കിട്ടുന്ന തുക പാഴ്സൽ ചാർജ് ആയി ഉപയോഗിക്കുക എന്നതായിരുന്നു ആശയം.

5. ആണി അടിച്ച് തറച്ചത് പോലെ നിന്നു.
കുഞ്ഞിനും ഭാര്യക്കും വേണ്ടി ആഗ്രഹിച്ചു വാങ്ങിയ വസ്ത്രങ്ങൾ നാട്ടിലേക്ക് അയച്ചു കൊടുക്കാൻ പണം തികയാതെ വന്ന സന്ദർഭത്തിലാണ് ആണിയടിച്ചു തറച്ചത് പോലെയെന്ന് പ്രയോഗിച്ചി രിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ സാഹചര്യത്തിന്റെ നിസ്സഹായത വ്യക്തമാക്കി അവതരിപ്പിക്കാൻ ഈ പ്രയോഗത്തിന് സാധിച്ചു. ആണിയടിച്ചു തറക്കുക എന്നാൽ ഇനിയെന്ത് എന്നു അറിയാതെ നിശ്ചലമായി പോകുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു.

കോയയുടെ ചെറിയ വസ്തുക്കൾ Notes Question Answer Class 6 Kerala Padavali Chapter 5

വാക്കുകൾ കൂടിച്ചേരുമ്പോൾ

Question 1.
• അല്ലൽ ഇല്ലാത്ത മനസ്സും ആയി അയാൾ ഇരുന്നു.
• അല്ലലില്ലാത്ത മനസ്സുമായി അയാളിരുന്നു.
ഈ രണ്ടു വാക്യങ്ങൾ തമ്മിലുള്ള വ്യത്യാസമെന്താണ്?
ഇങ്ങനെ ഒന്നിലേറെ വാക്കുകൾ കൂട്ടിച്ചേർത്തു പറയുകയും എഴുതുകയും പതിവാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?
ഇതുപോലെ ധാരാളം വാക്യങ്ങൽ പാഠത്തിലുണ്ട്. അവ കണ്ടെത്തി, ഏതെല്ലാം വാക്കുകൾ ചേർന്നാണ് അവ രൂപപ്പെട്ടതെന്ന് എഴുതു.
Answer:
വാക്കുകൾ ചേർത്ത് എഴുതുമ്പോൾ വാക്യഭംഗി കൂടുന്നു. അർഥപൂർണ്ണത ഉണ്ടാകുന്നു.
ഉദാ: 1. അതിൽ നിന്ന് “പറഞ്ഞറിയിക്കാനാവാത്ത ഒരു സുഗന്ധം ഉയർന്നതായി അയാൾക്ക് അനുഭവപ്പെട്ടു.
2. അവന് ഒരു പേര് കണ്ടു വച്ചിട്ടുണ്ടോ ‘എന്നെനിക്കറിയില്ല.’

ഇവിടെ പറഞ്ഞറിയിക്കാനാകാത്ത, എന്നെനിക്കറിയില്ല എന്നീ പ്രയോഗങ്ങളിലെ വാക്കുകൾ ചേർത്ത്
ഉപയോഗിച്ചിരിക്കുന്നതായി കാണാം.

ഇങ്ങനെ ഭാഷ പ്രയോഗങ്ങൾക്ക് പ്രത്യേകം പേരുകൾ നൽകിയിരിക്കുന്നു. അവ എന്തെല്ലാം എന്നു
നോക്കാം.

ആശയ പ്രകാശനത്തിന് ശേഷിയുള്ള ഏറ്റവും ചെറിയ കണികയാണ് വർണ്ണം. വർണ്ണങ്ങൾ ചേർന്നുണ്ടാവുന്നതാണ് അക്ഷരങ്ങൾ. ഇങ്ങനെ വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇങ്ങനെ വരുന്ന മാറ്റങ്ങളെ വ്യവസ്ഥ പെടുത്തിയിട്ടുണ്ട്. അവ എന്തെല്ലാം എന്ന് നോക്കാം.

1. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം കുറയുന്നു. ഇതിനെ ലോപ സന്ധി എന്ന് പറയുന്നു. ഭാഷയിൽ ഏറ്റവും കൂടുതൽ ഉദാഹരണങ്ങൾ ഉള്ളത് സംവൃത ഉകാരങ്ങൾ കുറയുന്നതിനാണ്.
ഉദാ : വളവ് + ഉണ്ട് = വളവുണ്ട്
കനിവ് + അറ്റ = കനിവറ്റ.

2. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ പുതിയ ഒരു വർണ്ണം വന്നു ചേരുന്നു. അതിനെ ആഗമ സന്ധി എന്ന് പറയുന്നു.
ഉദാ : തിരു + ആതിര = തിരുവാതിര
കന്നി + അങ്കം = കന്നിയങ്കം

3. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിക്കുന്നു. അതിനെ ദിത്വ സന്ധി എന്ന് പറയുന്നു
ഉദാ : മഞ്ഞ + പുടവ = മഞ്ഞപ്പുടവ
ഓണം + ചന്ത = ഓണച്ചന്ത

4. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒന്നിനെ മാറ്റി മറ്റൊന്ന് വന്നു ചേരുന്നു. ഇതിനെ ആദേശ സന്ധി എന്ന് പറയുന്നു.
ഉദാ : നെൽ + മണി = നെന്മണി
വിൽ + തു = വിറ്റു.

കൂടുതൽ ചോദ്യങ്ങൾ

Question 1.
കോയയുടെ മനസ്സുനിറച്ച വാർത്ത എന്തായിരുന്നു?
Answer:
ഭാര്യ കുഞ്ഞിന് ജന്മം നൽകിയെന്ന വർത്ത

Question 2.
ആരിൽ നിന്നാണ് കോയ നൂറു ദീർഹം കടം വാങ്ങിയത്?
Answer:
മുതലാളിയിൽ നിന്ന്

Question 3.
ഭാര്യയുടെ കത്തിൽ പറഞ്ഞിരുന്നതെന്ത്?
Answer:
കുഞ്ഞിനു ജന്മം നൽകിയെന്ന വാർത്തയും അതിനാൽ ഒരു മാസത്തേയ്ക്ക് ജോലിക്കൊന്നും പോകാ നാവില്ലെന്നും വീട്ടുചിലവിനും കുഞ്ഞിന്റെ കാര്യങ്ങൾക്കുമുള്ള പണം മുഴുവനായി അണ മെന്നും.

Question 4.
കോയ അയാളുടെ കത്തിൽ കൂട്ടിച്ചേർത്തതെന്ത്?
Answer:
കുഞ്ഞിനേയും നിന്നേയും എത്രയും പെട്ടെന്നു വന്നു കാണാൻ ഞാൻ ശ്രമിക്കും.

കോയയുടെ ചെറിയ വസ്തുക്കൾ Notes Question Answer Class 6 Kerala Padavali Chapter 5

Question 5.
കോയ ആണിയടിച്ചു തറച്ചതുപോലെ നിന്നതെന്തുകൊണ്ട്?
Answer:
പാഴ്സലയയ്ക്കാൻ പണം തികയാതെ വന്നതിനാൽ

Question 6.
പാഴ്സലയയ്ക്കാൻ പണത്തിനായി കോയ കണ്ടെത്തിയ വഴിയെന്ത്?
Answer:
ഭാര്യയ്ക്കായി വാങ്ങിയ വസ്ത്രം മറ്റാർക്കെങ്കിലും വിൽക്കാം എന്നതായിരുന്നു.

Question 7.
കോയ എന്ന കഥാപാത്രം സമകാലിക പ്രസക്തമാണോ?
Answer:
കോയയുടെ ചെറിയ വസ്തുക്കൾ എന്ന കഥ പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ വിഷയമാ ക്കുന്നു. സാമ്പത്തിക ഭദ്രതയ്ക്കും പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാനും വേണ്ടിയാണ് പലരും ദൂരദേശങ്ങളിൽ ജോലിക്കായി പോകുന്നത്. നാടും വീടും വിട്ട് നിൽക്കേണ്ടി വരുന്നതും കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം സമ്പാദനം നടത്തേണ്ടതും മാത്രമായിപ്പോകുന്നു പല പ്രവാസികളുടേയും
ജീവിതം.

കോയയുടെ കഥ വർഷങ്ങൾക്ക് മുന്നേ നടന്നതാണെങ്കിലും ഇന്നും ഇതേ സാഹചര്യത്തിൽ സഞ്ച രിക്കേണ്ടി വരുന്നവർ ഉണ്ട്. കാലഘട്ടത്തിന്റെ മാറ്റം പ്രയാസങ്ങളെക്കുറയ്ക്കുന്നുവെങ്കിലും സാമ്പ ത്തിക ബുദ്ധിമുട്ടും ഒറ്റപ്പെടലും അനുഭവിക്കുന്ന നിരവധി പ്രവാസ ജീവിതങ്ങൾ ഇന്നും ഉണ്ട്. അതിനാൽ കോയ എന്ന കഥാപാത്രവും കോയയുടെ കഥയും ഇന്നും പ്രസക്തമാണ്.

Class 6 Malayalam Kerala Padavali Notes Unit 2 നടുകിൽ തിന്നാം
കോയയുടെ ചെറിയ വസ്തുക്കൾ Notes Question Answer Class 6 Kerala Padavali Chapter 5 1
കോയയുടെ ചെറിയ വസ്തുക്കൾ Notes Question Answer Class 6 Kerala Padavali Chapter 5 2

എഴുത്തുകാരനെ പരിചയപ്പെടാം

അക്കിത്തം അച്യുതൻ നമ്പൂതിരി
കോയയുടെ ചെറിയ വസ്തുക്കൾ Notes Question Answer Class 6 Kerala Padavali Chapter 5 3
മലയാളത്തിലെ പ്രശസ്തനായ കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008ൽ ഇദ്ദേഹത്തിനു ലഭിച്ചു.2019ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ 94-ാം വയസിൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

കോയയുടെ ചെറിയ വസ്തുക്കൾ Notes Question Answer Class 6 Kerala Padavali Chapter 5

പ്രധാന കൃതികൾ

  • ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.
  • വെണ്ണക്കല്ലിന്റെ കഥ.
  • ബലിദർശനം
  • പണ്ടത്തെ മേൽശാന്തി
  • മനസാക്ഷിയുടെ പൂക്കൾ
  • നിമിഷ ക്ഷേത്രം
  • പഞ്ചവർണ്ണക്കിളി

മറ്റ് പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ് (1972) ബലിദർശനം എന്ന കൃതിക്ക്.
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973)
  • ഓടക്കുഴൽ അവാർഡ് (1974)
  • സഞ്ജയൻ പുരസ്കാരം(1952)
  • പത്മപ്രഭ പുരസ്കാരം (2002)
  • അമൃതകീർത്തി പുരസ്കാരം (2004)
  • എഴുത്തച്ഛൻ പുരസ്കാരം (2008)
  • മാതൃഭൂമി സാഹിത്യ പുരസ്കാരം(2008)
  • വയലാർ അവാർഡ് 2012 അന്തിമഹാകാലം.
  • പത്മശ്രീ (2017)
  • ജ്ഞാനപീഠം (2019)

കായെല്ലമു നെവേഞ്ചിമു തന്തിനു ചവി Notes Question Answer Class 6 Kerala Padavali Chapter 4

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 1 Chapter 4 കായെല്ലമു നെവേഞ്ചിമു തന്തിനു ചവി Kayellamu Nevenjimu Thanthintha Chavi Notes Questions and Answers Pdf improves language skills.

Kayellamu Nevenjimu Thanthintha Chavi Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 1 Chapter 4 Kayellamu Nevenjimu Thanthintha Chavi Question Answer

Class 6 Malayalam Kayellamu Nevenjimu Thanthintha Chavi Notes Question Answer

പഠനപ്രവർത്തനങ്ങൾ
വായിക്കാം പറയാം

Question 1.
ഈ പാഠത്തിൽ പറഞ്ഞിരിക്കുന്ന ഭക്ഷണവിഭവങ്ങൾ എന്തെല്ലാം
Answer:
ഇലക്കറികൾ, പുഴയിൽ നിന്നും പിടിക്കുന്ന മീനുകൾ, ഞണ്ട്, കാട്ടുചേമ്പ്, പുഴയിലെ താള്, കാട്ടുപഴങ്ങൾ, മുളക്കൂമ്പ്, നെവേഞ്ചി,

Question 2.
മുളങ്കൂമ്പിന്റെ കട്ട് പോകാൻ എന്താണ് ചെയ്യുന്നത്?
Answer:
ഉപ്പും മഞ്ഞളും ഇട്ട് പുഴുങ്ങി വെള്ളം ഊറ്റിക്കളയണം,

Question 3.
‘ഞങ്ങടെ ഊരിലൊന്നും അപ്പോ ആരും ഉണ്ടാവില്ല’ – എന്താണ് കാരണം?
Answer:
വേനൽ കാലത്ത് പുഴയിലെ വെള്ളം വറ്റുമ്പോൾ നെവേഞ്ചി പെറുക്കാൻ ഊരിലെ എല്ലാവരും കാട്ടിൽ പോകും, ഏവർക്കും പ്രിയപ്പെട്ട ഭക്ഷണമാണ് ഇത്. അതിനാലാണ് ഊരിലൊന്നും ആരെയും കാണാത്തത്.

Question 4.
നെവേഞ്ചി പെറുക്കുന്നതിലെ പ്രത്യേകത എന്ത്?
Answer:
വർഷത്തിൽ ഒരിക്കലേ ഇത് കിട്ടുകയുള്ളൂ, വേനൽക്കാലത്താണ് ഇത് കിട്ടുന്നത്, പല വലിപ്പത്തിൽ ഉണ്ടാകും. പുഴയിലെ വെള്ളം വറ്റുമ്പോളാണ് ഇത് കിട്ടുക.

Question 5.
നെവേഞ്ചിയുടെ തോടിലെ കറ പോകാൻ എന്താണ് ചെയ്യുന്നത്.
Answer:
നെവേഞ്ചി ഉപ്പും മഞ്ഞളുമിട്ട് പുഴുങ്ങും എന്നിട്ട് വെള്ളം ഊറ്റിക്കളയും, ഇങ്ങനെയാണ് തോടിലെ കറ കളയുന്നത്.

Question 1.
നെവേഞ്ചി ശേഖരിക്കുന്നതും പാകം ചെയ്യുന്നതും സുകുമാരൻ ചാലിഗദ്ധ വിവരിച്ചിട്ടുണ്ട്. ലേഖനം വായിച്ച് അതിനെക്കുറിച്ച് നിങ്ങളുടെ ഭാഷയിൽ ഒരു വിവരണം തയ്യാറാക്കൂ.
Answer:
നെവേഞ്ചിയുടെ രുചി.

പുറംതോടുള്ള ഒരു ജലജീവിയാണ് നെവേഞ്ചി. ചില നാടുകളിൽ ഞവണിക്ക എന്നും ഇതിനെ പറയും. വേനൽ കാലത്ത് വെള്ളം വറ്റിയ പുഴകളിലും തോടുകളിലുമാണ് ഇവയെ ലഭിക്കാറ്. സ്ത്രീകളും, കുട്ടികളും, മുതിർന്നവരും എല്ലാം ഇവയെ പിടിക്കാൻ വെള്ളത്തിൽ ഇറങ്ങുന്നു. ഏവരുടേയും പ്രിയപ്പെട്ട വിഭവമാണിത്. നെവേഞ്ചി പിടിച്ച ശേഷം ഉപ്പും മഞ്ഞളുമിട്ട് പുഴുങ്ങി വെള്ളം ഊറ്റിക്കളയും. അതിന്റെ തോടിലെ കറപോകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വെന്ത നെവേഞ്ചിക്കൊപ്പം ഞണ്ട്, പപ്പായ, മധുരക്കിഴങ് എന്നിവയിലേതെങ്കിലും ചേർക്കും, ശേഷം മുളകുപൊടി, മല്ലിപ്പൊടി, തുടങ്ങിയ ചേരുവകളും ചേർത്ത് പാകം ചെയ്യും . ഇതാണ് നെവേഞ്ചിയുടെ പാചകരീതി.

കായെല്ലമു നെവേഞ്ചിമു തന്തിനു ചവി Notes Question Answer Class 6 Kerala Padavali Chapter 4

Question 1.
ഓരോ നാടിന്റെയും നിറവും മണവും രുചിയുമെല്ലാം അവരുടെ തനതായ വിഭവങ്ങളിൽ അലി ഞ്ഞുചേർന്നിരിക്കുന്നു. നിങ്ങളുടെ നാടിനും സ്വന്തമായ ഭക്ഷണവിഭവങ്ങളുണ്ടായിരിക്കുമല്ലോ. അവയെപ്പറ്റി മുത്തശ്ശിമാരോടോ മുത്തച്ഛന്മാരോടോ മറ്റു മുതിർന്നവരോടോ അഭിമുഖസംഭാഷണം നടത്തൂ. ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കണേ…..
Answer:
1. ചക്കപ്പുഴുക്ക്
ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള ചക്ക ചെറുതായി അരിഞ്ഞ് അതിൽ ഉപ്പും വെളിച്ചെണ്ണയും കറിവേപ്പിലയും കുറച്ച് മഞ്ഞൾപ്പൊടിയും വെള്ളവും കൂടി ഒഴിച്ച് അടച്ച് വച്ച് വേവിക്കുക.

അരപ്പ് തയാറാക്കാനായി തേങ്ങ ചിരകിയതിൽ കുറച്ച് കറിവേപ്പിലയും ചെറിയ ഉള്ളിയും ജീരകവും പച്ചമുളകും വെളുത്തുള്ളിയും കൂടി ഒന്നു ചതച്ചെടുക്കുക . ഈ അരപ്പ് വെന്ത ചക്കയിലേക്ക് ഇട്ട് നന്നായി ഇളക്കി മൂടി വച്ച് കുറച്ചു സമയം കൂടി വേവിക്കുക. അതിനുശേഷം നന്നായി ഇളക്കി കുറച്ച് പച്ചവെളിച്ചെണ്ണയും കൂടി ഒഴിച്ചാൽ ചക്കപ്പുഴുക്ക് തയ്യാർ

2. ഇല അട
പ്രധാനമായും അരിമാവുകൊണ്ടുണ്ടാക്കുന്ന ഒരു പലഹാരമാണ് അട. അരി നേർമയായി പൊടിച്ച് വെള്ളം ചേർത്ത് കുഴച്ചോ, അരി കുതിർത്ത് അരച്ചോ, ഇലയിൽ പരത്തുവാൻ പാകത്തിൽ തയ്യാറാക്കിയ മാവ്, വാഴയിലയിലോ, വട്ടയിലയിലോ പരത്തി ആവിക്കുവച്ച് പുഴുങ്ങിയോ ചുട്ടോ പാകപ്പെടുത്തുന്നു. വയണ ഇലയിലും അട ഉണ്ടാക്കാം. ഇതിൽ മധുരം ചേർക്കാതെയും ഉണ്ടാക്കുന്നുണ്ട്. “ഇലയപ്പം” എന്ന പേരിലും അറിയപ്പെടുന്നു

3. പത്തിരി
അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് പത്തിരി. കേരളത്തിലെ മലബാർ മേഖലയിലെ മുസ്ലീം സമുദായക്കാർ ഉണ്ടാക്കുന്ന പത്തിരി പ്രശസ്തമാണ്. “പത്തിരിയും കോഴി ഇറച്ചിയും’ സൽക്കാരങ്ങളിലും നോമ്പ് തുറകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു വിഭവമാണ്. കണ്ണൂർ, കാസർഗോഡ് ഭാഗങ്ങളിൽ ഇത് പത്തൽ എന്ന പേരിലാണ് അറിയപ്പെടുന്നത്.

4. അസ്ത്രം
വൻപയർ വേവിച്ചു മാറ്റി വെയ്ക്കുക. വേവിച്ചു വെച്ചിരിക്കുന്ന വൻപയറും പച്ചക്കറികളും കിഴങ്ങുകളും ചെറിയ ചതുര കഷണങ്ങൾ ആക്കി ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് വേവിച് എടുക്കുക. ഇതു നന്നായി ഉടച്ചു എടുക്കാൻ പരുവത്തിൽ ആയിരിക്കണം. ഇതു തവി കൊണ്ട് നന്നായി ഉടക്കുക.

ഇതിലേക്ക് അരച്ച തേങ്ങ മിശ്രിതം ചർത്ത് നന്നായി തിളപ്പിക്കുക. തിളക്കുമ്പോൾ തന്നെ തീ അണക്കുക. തീ അണച്ചതിനു ശേഷം തൈര് ചേർത്തിളക്കുക. കടുക്, വേപ്പില, വറ്റല് മുളക് താളിച്ച് ഒഴിക്കുക.

കായെല്ലമു നെവേഞ്ചിമു തന്തിനു ചവി Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and കായെല്ലമു നെവേഞ്ചിമു തന്തിനു ചവി Kayellamu Nevenjimu Thanthintha Chavi Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Kayellamu Nevenjimu Thanthintha Chavi Summary

Kayellamu Nevenjimu Thanthintha Chavi Summary in Malayalam

കായെല്ലമു നെവേഞ്ചിമു തന്തിനു ചവി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

സുകുമാരൻ ചാലിഗദ്ദ
കായെല്ലമു നെവേഞ്ചിമു തന്തിനു ചവി Summary in Malayalam Class 6 1
വയനാട്ടിലെ ആദിവാസി സമൂഹത്തിൽ നിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവു ഭാഷയിലും മലയാളത്തിലും എഴുതുന്നു. കാടും മേടും ഗോത്രവർഗക്കാരുടെ ജീവിതവും സംസ്കാരവും ആചാരാനുഷ്ഠാ നങ്ങളുമെല്ലാം സുകുമാരൻ ചാലിഗദ്ധയുടെ എഴുത്തിൽ കാണാം. മലയാളത്തിലും മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ ഇടകലർന്ന സമ്മിശ്ര ഭാഷയായ റാവുള ഭാഷയിലും സുകുമാരൻ കവിതകൾ എഴുതിയിട്ടുണ്ട്. ബേത്തിമാരൻ എന്ന പുസ്തകം അദ്ദേഹത്തിന്റെ ശ്രദ്ധനേടിയ പുസ്തകങ്ങളിലൊന്നാണ്. സുകുമാരനെ വീട്ടിൽ വിളിച്ചിരുന്ന പേരാണ് ബേത്തിമാരൻ. ബേത്തിമാരൻ എന്ന പയ്യൻ സുകുമാരൻ ചാലിഗദ്ധയായി മാറിയ കഥാവഴിയാണ് പുസ്തകം പറയുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി കുറുവ ദ്വീപിനോടും കബനി പുഴയോടും ചേർന്ന് കിടക്കുന്ന ചാലിഗദ്ധയെന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. കേരള സാഹിത്യഅക്കാദമി ജനൽ കൗൺസിൽ അംഗം കൂടിയാണ് സുകുമാരൻ ചാലിഗദ്ധ. കുറും ആനക്കഥകൾ, പീലി, കടുക്, ഗോത്ര കവിതകൾ, കാട്, കല്യാണച്ചോറ്, മീനുകളുടെ പ്രസവമുറി, നിന്റെ ഉള്ളിലെ നരിയും എന്റെ ഉള്ളിലെ പുലിയും, മഴഭാഷ, തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്.

പാഠസംഗ്രഹം

ഗോത്രസംസ്ക്കാരത്തിന്റെ അനുഭവങ്ങളേയും അറിവുകളേയും കൂട്ടിയിണക്കുന്ന അനുഭവ ലോകമാണ് കായെല്ലാമു നെവേഞ്ചിമു തന്തിനു ചവി (മുളങ്കൂമ്പും നെവേഞ്ചിയും തന്നിരുന്ന രുചി) എന്ന കൃതിയിൽ ഉൾചേർത്തിരിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ ജീവിത രീതിയും ഭക്ഷണ സംസ്ക്കാരവും മനസിലാക്കാൻ ഈ അനുഭവ വായനയിലൂടെ കഴിയും. ആദിവാസി ഭക്ഷണ രീതികളെ പ്രാകൃതമായി കാണുന്ന ചിന്തകളെ പൊളിച്ചെഴുതുന്നതാണ് ഇതിലെ വിവരണങ്ങൾ. കേരളത്തിലെ ആദിവാസികൾ നല്ല വൃത്തിയുള്ള ഭക്ഷണം കഴിക്കുന്നവരാണ് എന്ന് ഉറപ്പിക്കുന്നതാണ് ഇതിലെ ഭക്ഷണ വിവരണങ്ങൾ ഇലക്കറികൾ, പുഴയിൽനിന്ന് പിടിക്കുന്ന മീനുകൾ, ഞണ്ട്, കാട്ടു ചേമ്പ്, താള്, കാട്ടുപഴങ്ങൾ, മുളക്കൂമ്പ്, തുടങ്ങിയ പോഷകമുള്ള ആഹാരമാണ് അവർ കഴിക്കുന്നത്. മുളക്കുമ്പ് പാകം ചെയ്തു കഴിക്കുന്ന രീതി വിശദമായി അവതരിപ്പിച്ചിരിക്കുന്നു. ഞവണിക്ക പിടിച്ച് പാകം ചെയുന്ന രീതിയും വിശദീകരിക്കുന്നു. ഒന്നാണ് ഭക്ഷണം തേടി ഒന്നിച്ച് പാകപ്പെടുത്തി ഒന്നിച്ച് കഴിക്കുന്ന ആദിവാസി സമൂഹത്തിന്റെ സംസ്കാരത്തിന്റെ വശ്യതയെ ഇതിൽ വായിച്ചെടുക്കാൻ കഴിയും.
കായെല്ലമു നെവേഞ്ചിമു തന്തിനു ചവി Summary in Malayalam Class 6 2

കായെല്ലമു നെവേഞ്ചിമു തന്തിനു ചവി Summary in Malayalam Class 6

അർത്ഥം

താളിക്കുക – കടുക് വറുക്കുക
ശമിപ്പിക്കുക – ഇല്ലാതാക്കുക
പൊരുൾ – അർത്ഥം
ചായ്പ് – പ്രധാന കെട്ടിടത്തിന്റെ വശങ്ങളിലുള്ള മുറി
ചക്കരക്കായ് – മധുരക്കിഴങ്ങ്,
കോള് – പലഹാരം
കട്ട് – ചിലയിനം കിഴങ്ങുകളിലെ വിഷാംശം
നെവേഞ്ചി – നത്തക്ക, ഞവണിക്ക, നമച്ചി

പര്യായം

അട്ട – ജളൂകം, രക്തപ
അരുവി – ത്സരി, ത്സരം,
ആഹാരം – അശനം, ഭോജനം,
ഉപ്പ് – ലവണം, അക്ഷീരം,
ഒഴുക്ക് – പ്രവാഹം, വേഗം
വെയിൽ – ആതപം, പ്രകാശം
വഴി – പന്ഥാവ് , സരണി, പദ്ധതി
വയറ് – ഉദരം, ജഠരം
മുള – നാമ്പ് , അങ്കുരം, പ്രവാളം
മത്സ്യം – മീൻ, മീനം, ഝഷം
പ്രളയം – സംവർത്തം, കല്പാന്തം

കൊയക്കട്ട Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and കൊയക്കട്ട Koyakkatta Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Koyakkatta Summary

Koyakkatta Summary in Malayalam

കൊയക്കട്ട Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

ദിവാകരൻ വിഷ്ണുമംഗലം
കൊയക്കട്ട Summary in Malayalam Class 6 1
1965 മാർച്ച് 5 ന് കാസർകോട് ജില്ലയിലെ അജാനൂർ ഗ്രാമത്തിൽ വിഷ്ണുമംഗലത്ത് ജനിച്ചു. ജിയോളജിയിൽ റാങ്കോടെ എം.എസ് സി. ബിരുദാനന്തരബിരുദം. ഭൂശാസ്ത്രവകുപ്പിൽ സീനിയർ ജിയോളജിസ്റ്റായി ജോലി ചെയ്തു. നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ, ധമനികൾ, രാവോർമ്മ, കൊയക്കട്ട, ഉറവിടം (കവിതാസമാഹാരങ്ങൾ), മുത്തശ്ശി കാത്തിരിക്കുന്നു (ബാലകവിതകൾ), ഉണ്ണിയാർച്ച, പാലാട്ടു കോമൻ (പുനരാഖ്യാനം) എന്നീ ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചു. കവിതയ്ക്ക് വി.ടി. കുമാരൻ സ്മാരക കവിതാഅവാർഡ് (1989), മഹാകവി കുട്ടമത്ത് അവാർഡ് (1995), കേരളസാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ് (1996), വൈലോപ്പിള്ളി അവാർഡ് (1997), ഇടശ്ശേരി അവാർഡ് (2005), മുംബൈയിൽനിന്നും ജ്വാലാ അവാർഡ് (2006), അബുദാബി ശക്തി അവാർഡ് (2007), മഹാത്മാഗാന്ധി സർവകലാശാല സംസ്കാര’യുടെ കവിതാപുരസ്കാരം (2014), എൻ.വി.കൃഷ്ണ വാരിയർ സ്മാരക കവിതാപുരസ്കാരം (2015), മഹാകവി പി. ഫൗണ്ടേഷന്റെ താമരത്തോണി കവിതാപുരസ്കാരം (2017), മൂടാടി ദാമോദരൻ സ്മാരക കവിതാ അവാർഡ് (2018), വി.വി.കെ. കവിതാപുരസ്കാരം (2019), മൂലൂർ അവാർഡ് (2019), തിരുനല്ലൂർ കവിതാ അവാർഡ് (2021) തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

കൊയക്കട്ട Summary in Malayalam Class 6

കവിതയുടെ ആശയം

ഭക്ഷണം ഒരു സംസ്ക്കാരമാണ്. ഒരോ ഭക്ഷണ വിഭവത്തോടൊപ്പവും അത് ഉണ്ടാക്കി ഊട്ടുന്നവരുടെ മനസും സ്നേഹവും ലയിച്ചു ചേരുന്നുണ്ട് . ആ സ്നേഹം കൂടിയാണ് ആ വിഭവത്തിന് രുചി കൂട്ടുന്നത്. ഊട്ടുന്നവരുടെ സ്നേഹ സൗഹൃദങ്ങളുടെ അടയാളമാണ് ഭക്ഷണം. ചില ഭക്ഷണ വിഭവങ്ങളോട് ചേർന്ന് ചില വ്യക്തികളേ കൂടി നാം ഓർത്തെടുക്കാറുണ്ട് ചില വിഭവങ്ങൾ ചിലർ വിളമ്പി തരുമ്പോൾ കൂടുതൽ ആസ്വാദ്യമായി കഴിക്കാറുണ്ട്. ഇത്തരം രുചിയോർമകളെക്കുറിച്ചും കാലഘട്ടത്തിനനുസരിച്ച് മാറി വരുന്ന പുത്തൻ ഭക്ഷണ സംസ്കാരത്തിനെ കുറിച്ചുമാണ് ഈ കവിത സംസാരിക്കുന്നത്.

കവിതയുടെ ശീർഷകം തന്നെ ഒരു ഭക്ഷണ വിഭവത്തിന്റെ പേരാണ്, ഏറെ രുചികരമായ ഒരു പലഹാരം ‘കൊയക്കട്ട’ കൊഴുക്കട്ട എന്ന മാനക ഭാഷയല്ല കവി ഉപയോഗിച്ചിരിക്കുന്നത്. പകരം ഗ്രാമ്യ ഭാഷ തന്നെ ഉപയോഗിച്ചിരിക്കുന്നു. നാടിനോട് ചേർന്നു കിടക്കുന്ന ഓർമ്മയായത് കൊണ്ടാവാം കവി നാടൻ ഭാഷതന്നെ കവിതയിലുടനീളം ഉപയോഗിക്കുന്നത്. കൃത്രിമ നിറങ്ങളൊ ചേരുവകളോ ഇല്ലാത്ത ഒരു കാലഘട്ടത്തിന്റെ രുചി ഓർമ്മകൾ കൃത്രിമ ഭാഷ നൽകാതെ കവി ആവിഷ്ക്കരിക്കുന്നു. കവിക്ക് കൊയിക്കട്ട ഓർമ്മ അദ്ദേഹത്തിന്റെ വലിയമ്മയുടെ ഓർമ്മ കൂടിയാണ് . കുട്ടിക്കാലത്തെ ഓർമ്മകളാണ് കവി ആവഷ്ക്കരിക്കുന്നത്. മഴക്കാലത്തെ ഇരുൾ മൂടിഞ്ഞുടങ്ങിയ മൂവന്തി നേരം വീട്ടിന്റെ ചായ്പ്പിൽ വഴിയിലേക്ക് കണ്ണുനട്ടിരിക്കുന്ന കുട്ടിയിലൂടെയാണ് കവിത കാഴ്ചയാകുന്നത്.

പുറത്തു പെയ്യുന്ന മഴ ചായ്പ്പിലേക്ക് ചിന്നിത്തെറിക്കുന്നു. ദൂരെക്കാണുന്ന മലഞ്ചരിവിലെ കൂരകളിൽ ചിമ്മിനിക്കൂടുകൾ മിന്നാമിനുങ്ങുകൾ പോലെ മുനിഞ്ഞു കത്തുന്നു. പാടവും വരമ്പും കടന്ന് മരങ്ങൾക്കിടയിലൂടെ വലിയമ്മ വരുന്നുണ്ടോ എന്നാണ് കുട്ടി നോക്കിയിരിക്കുന്നത്. നേരം വൈകുന്നതിലുള്ള സങ്കടവും കുട്ടിയിലുണ്ട്.
കൊയക്കട്ട Summary in Malayalam Class 6 2
കുട്ടിയിൽ നിന്ന് കവിയുടെ സ്മരണകളിലേക്ക് കവിത സഞ്ചരിക്കുന്നു. കൊതിയൂറുന്ന കൊയക്കട്ട മടിക്കുത്തിൽ ഭദ്രമായി പൊതിഞ്ഞു കെട്ടി മഴയത്ത് നനഞ്ഞെട്ടി ഓലകുടചൂടി വയൽ വരമ്പിലൂടെ വരുന്ന വലിയമ്മയുടെ ഓർമ്മ, വലിയമ്മ വരുമ്പോൾ ആ പലഹാര പൊതി തുറക്കാൻ കൊതിയോടെ കാത്തിരിക്കുന്ന കുട്ടികൾ, ആ പലഹാരത്തിൽ വലിയമ്മയുടെ വാത്സല്യത്തിന്റെ പാൽ നിലാവ്. അലിഞ്ഞിട്ടുണ്ട്. തലമുറകളുടെ അധ്വാന ഫലമായ പാടത്തിന്റെ പച്ചപ്പ് അതിലുണ്ട്. പച്ചപ്പും പശിമയും തണലും കുളിരുമുള്ള പ്രകൃതിയുടെ സമ്മാനമാണ് ഭക്ഷണവിഭവങ്ങൾ. ഭക്ഷിക്കാൻ വേണ്ടി മാത്രമല്ല സാന്ത്വനമാകാനും, മുറിവുണക്കുന്ന ഔഷധമാ കാനും പ്രകൃതി നമ്മുക്കൊപ്പമുണ്ട്.

പനി വന്നാൽ നെറ്റിയിൽ നനഞ്ഞ ശീല വച്ച് തണുപ്പിക്കുന്ന കരസ്പർശത്തെയും മുറിവിൽ ഇല പച്ച നീരൊഴിച്ച് മുറിവുണക്കുന്ന നാട്ടുവൈദ്യത്തെയും കവി ഓർത്തെടുക്കുന്നു. മനുഷ്യനെ ബാധിക്കുന്ന രോഗങ്ങൾക്ക് ലാഭേച്ഛയില്ലാതെ പ്രതിവിധി കണ്ടെത്താനുള്ള മനസ്സ് ആ നാട്ടു സംസ്കാരത്തിന്റെ സവിശേഷത യായിരുന്നു. ജീവത്തായ സജീവമായ ജീവജാലങ്ങൾ നിറഞ്ഞ, ജൈവ വൈവിധ്യം നിറഞ്ഞ ഈ പ്രപഞ്ചം എന്താണെന്നു മനസ്സിലാക്കി തരുന്ന മഹത്തായ ഒരു പാഠം ആ കൊയക്കട്ട ഉൾക്കാണ്ടിരുന്നു. വലിയമ്മ വാത്സല്യത്തോടെ തന്ന കൊയക്കട്ട നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ച് കുട്ടിയെ പലതും പഠിപ്പിച്ചു.

തുടർന്നുള്ള ഭാഗത്ത് വർത്തമാന കാലത്ത് സംഭവിക്കുന്ന സാംസ്ക്കാരിക മാറ്റത്തെ കവി അടയാളപ്പെടുത്തുന്നു. ‘ഇന്ന് മറവിയുടെ കരിമ്പടം പുതച്ച് വലിയമ്മ എങ്ങോ മറഞ്ഞുപോയി’ വലിയമ്മയുടെ മരണത്തെ ആവിഷ്ക്കരിക്കുന്നതോടൊപ്പം വിസ്മൃതിയിലാണ്ട് പോകുന്ന നമ്മുടെ സംസ്കാരങ്ങളെയും നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയേയും കവി നോക്കി കാണുന്നു. വയലുകൾ നികത്തി മനുഷ്യർ നഗരങ്ങൾ പണിതു. പുതിയ തരം ഭക്ഷണങ്ങൾ വിളമ്പുന്ന മണിമേടകൾ ഉയർന്നു പൊങ്ങുന്നു. നഗരത്തിന്റെ തീ പാറുന്ന വിഭവങ്ങൾ വിളമ്പുന്ന മാളുകളും ഹോട്ടലുകളും ഫ്ളാറ്റുകളും കൊണ്ട് അവിടെയെല്ലാം ഇന്ന് നിറഞ്ഞിരിക്കുന്നു. വ്യത്യസ്ത നടുകളിലെ പല നിറത്തിലും രുചിയിലുമുള്ള വിഭവങ്ങൾ അവിടെ കടന്നു വന്നു.എന്നാൽ കുഞ്ഞായിരുന്നപ്പോൾ വലിയമ്മ കൊണ്ടുവന്ന് തന്ന ആ കോയികട്ടയുടെ രുചി മറ്റൊന്നിനുമില്ല എന്ന് പഴയ ആ കുട്ടി ഇന്ന് തിരിച്ചറിയുന്നു. കാരണം അത് രുചിച്ചത് നാവുമാത്രമായിരുന്നില്ല മനസുമായിരുന്നു. ഓർമയിലും ഹൃദയത്തിലും അവശേഷിക്കുന്ന രുചിയാണത്. പ്രകൃതിയുടെ സ്വാഭാവിക രുചികൾക്കും അവ നൽകുന്ന സാധ്യതകൾക്കും പകരമാവുന്നില്ല പുതിയ കാലത്തിന്റെ കൃത്രിമരുചികൾ.

കൊയക്കട്ട Summary in Malayalam Class 6

അർത്ഥം

കൊയക്കട്ട – കൊഴുക്കട്ട / പലഹാരം
സ്‌മൃതി – ഓർമ്മ
ഹരിതാഭ – പച്ചപ്പിന്റെ ഭംഗി
ഹൃത്ത് – ഹൃദയം
കൂര – വീട്
മിഴി – കണ്ണ്
മോന്തി – സന്ധ്യ
സ്മരണബ – ഓർമ്മ
കൊരമ്പ – ഓല കൊണ്ടോ, ഈറി കൊണ്ടോ ഉണ്ടാക്കിയ തെപ്പി / കുട
ശീല – തുണി
ചിമ്മിനിക്കൂട് – ചിമ്മിനി വിളക്ക് (മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്ന ചെറു വിളക്കാണ് ചിമ്മിനി വിളക്ക്. വടക്കേ മലബാറിൽ പ്രചാരത്തിലുള്ള പ്രാദേശിക പദമാണ് ചിമ്മിനിക്കുട്

പര്യായം

വയറ് – ഉദരം, ജഠരം
വഴി – സരണി, പന്ഥാവ്
സന്ധ്യ – പ്രദോഷം, അന്തി, ദിനാന്തം
ഭക്ഷണം – ഭോജനം, ആഹാരം, അശനം
ഇല – ദലം, പർണ്ണം, പത്രം, പലാശം
ഓർമ്മ – സ്മരണ, സ്മൃതി, ചിന്ത

പിരിച്ചെഴുതുക

വഴിവക്കിൽ – വഴി + വക്കിൽ
നനഞ്ഞൊട്ടി – നനഞ്ഞ് + ഒട്ടി
പണിയിടം – പണി + ഇടം

കൊയക്കട്ട Notes Question Answer Class 6 Kerala Padavali Chapter 3

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 1 Chapter 3 കൊയക്കട്ട Koyakkatta Notes Questions and Answers Pdf improves language skills.

Koyakkatta Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 1 Chapter 3 Koyakkatta Question Answer

Class 6 Malayalam Koyakkatta Notes Question Answer

പഠനപ്രവർത്തനങ്ങൾ
കവിതയിലെന്തെല്ലാം കാര്യങ്ങൾ

Question 1.
മലഞ്ചെരിവിലെ കൊച്ചു വീടുകളിൽ കത്തുന്ന വിളക്കുകളെ കവിതയിൽ എങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു?
Answer:
മുനിഞ്ഞു കത്തുന്ന മിന്നാമിനുങ്ങിന്റെ വെട്ടം പോലെയെന്നാണ് മലഞ്ചരിവിലെ കൊച്ചു വീടുകളിൽ കത്തുന്ന വിളക്കുകളെ കവിതയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

Question 2.
‘നേരമേറെ മോന്തിയായല്ലോ’ എന്ന് ആശങ്കപ്പെടാൻ എന്താവും കാരണം?
Answer:
പലഹാര പൊതിയുമായി വരുന്ന വലിയമ്മയെ കാത്തിരിക്കുന്ന കുട്ടിയുടെ മനസിലെ വ്യഗ്രതയാണ് ഇവിടെ സൂചിപ്പിക്കുന്നത്. സന്ധ്യയായിട്ടും വലിയമ്മയെ കാണാതിരുന്നത് കുട്ടിയിൽ ആശങ്കയുണ്ടാക്കുന്നു, വലിയമ്മയോടുള്ള കുട്ടിയുടെ സ്നേഹവും ഈ ആശങ്കക്ക് പിന്നിലുണ്ട്

Question 3.
വലിയമ്മ കൊണ്ടുവരുന്ന കൊയക്കട്ടയിൽ രുചിക്കപ്പുറം എന്തെല്ലാം അടങ്ങിയിട്ടുണ്ട്?
Answer:
വലിയമ്മയുടെ വാത്സല്യത്തിന്റെ പാൽ നിലാവ് അതിൽ അലിഞ്ഞിട്ടുണ്ട്. തലമുറകളുടെ അധ്വാനഫലമായ പാടത്തിന്റെ പച്ചപ്പ് അതിൽ അലിഞ്ഞിട്ടുണ്ട് . മണ്ണിന്റെ പശിമയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേരിന്റെ താളം അതിലുണ്ട്. ആ മണ്ണിൽ നിന്നും വളർന്ന് മാനത്തോളമുയരുന്ന തണൽ മരങ്ങളുടെ കുളിരും അതിൽ കലർന്നിട്ടുണ്ട്. നാടൻപ്പാട്ടുകളുടെ ഈണവും പൊരുളുമെല്ലാം ആ കൊയക്കട്ടയുടെ രുചിയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്.

കൊയക്കട്ട Notes Question Answer Class 6 Kerala Padavali Chapter 3

Question 4.
വലിയമ്മയുടെ കൈകളുടെ സ്പർശത്തെ എങ്ങനെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്?
Answer:
പനി വന്നാൽ തുണി നനച്ചു നെറ്റിയിലിട്ടു തണുപ്പിക്കുന്ന വലിയമ്മയുടെ കരസ്പർശത്തിൽ
വാത്സല്യത്തിന്റെ കുളിര് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്

Question 5.
പ്രകൃതിയിലും ജീവിതത്തിലും വന്നു ചേർന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തു
Answer:
വയലുകൾ നികന്നെങ്ങും
നഗരത്തീ വിഭവങ്ങൾ
വിളമ്പുന്ന മണിമേട
യുയർന്നു വാനിൽ!

ചിത്രം വരക്കുന്ന വാക്കുകൾ

Question 1.
മുനിഞ്ഞു കത്തുന്ന മിന്നാ-
മിനുങ്ങുപോൽ ചിമ്മിനിക്കു-
ടകലെയായ് പൂരതോറും
മലഞ്ചെരിവിൽ
ഈ വരികളിൽ ഒരു ചിത്രം തെളിയുന്നുണ്ടല്ലോ. വയൽ വരമ്പിലൂടെ വരുന്ന വലിയമ്മയുടെ ചിത്രവും കവിതയിൽ കാണാം.
ഇതുപോലെ നിങ്ങൾക്കു പ്രിയപ്പെട്ട ഒരു കാഴ്ചയെ, അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളെ വാക്കുകൊ ണ്ടുള്ള ഒരു ചിത്രമായി ആവിഷ്കരിക്കൂ. ഗദ്യത്തിലും എഴുതാം.
Answer:
കവിതയിലെ വാങ്മയ ചിത്രങ്ങൾ
1. മുനിഞ്ഞു കത്തുന്ന മിന്നാ
മിനുങ്ങുപോൽ ചിമ്മിനിക്കു
ടകലെയായ് കൂരതോറും
മലഞ്ചരിവിൽ
……………….. സന്ധ്യാസമയത്തെ കൂരകളുടെ ചിത്രം

2. ചരൽക്കുന്നു കയറിയു
മിറങ്ങിയും മരങ്ങൾത
ന്നിടയിലൂടൊരു രൂപം
….വലിയമ്മ വരുന്ന ദൃശ്യം

സ്വന്തം വാങ്മയ ചിത്രം അവതരിപ്പിക്കാം
ഉദ: പലവർണ പൂക്കൾ വിടർത്തി
ചിരി തൂകി പൂന്തോട്ടം

വെട്ടിയിട്ട മരങ്ങൾക്കിടയിൽ
കരിയിലകൾക്ക് നടുവിൽ
വരണ്ടു വറ്റിയ മണ്ണിൽ ഒരു പുതു നാമ്പ്

വരികളിൽ നിറയുന്ന സൗന്ദര്യം

Question 1.
സ്നേഹവും വാത്സ്യവും രുചിയും ഒത്തുചേർന്ന സുഖരമായ അനുഭവമാണ് കവിത പകർന്നുത രുന്നത്.
“സ്മരണയിൽ മണക്കുന്നു കൊതിയൂറും കൊയക്കട്ട”
“അതിലുണ്ട് വാത്സല്യത്തിൽ പാൽ നിലാവ്”
ഇങ്ങനെ സുന്ദരമായ ഒട്ടേറെ പ്രയോഗങ്ങൾ കവിതയിലുണ്ട്. വരികളിൽ നിറയുന്ന സൗന്ദര്യം കണ്ടെത്തി കവിതയ്ക്ക് ആസ്വാദനക്കുറപ്പ് തയ്യാറാക്കൂ.
Answer:
കവിതയുടെ ശീർഷകം തന്നെ ഒരു ഭക്ഷണ വിഭവത്തിന്റെ പേരാണ്, ഏറെ രുചികരമായ ഒരു പലഹാരം ‘കൊയക്കട്ട്’ കൊഴുക്കട്ട എന്ന മാനക ഭാഷയല്ല കവി ഉപയോഗിച്ചിരിക്കുന്നത് പകരം ഗ്രാമ്യ ഭാഷ് തന്നെ ഉപയോഗിച്ചിരിക്കുന്നു. നാടിനോട് ചേർന്നു കിടക്കുന്ന ഓർമ്മയായത് കൊണ്ടാവാം കവി നാടൻ ഭാഷതന്നെ കവിതയിലുടനീളം ഉപയോഗിക്കുന്നത്. കൃത്രിമ നിറങ്ങളൊ ചേരുവകളോ ഇല്ലാത്ത ഒരു കാലഘട്ടത്തിന്റെ രുചി ഓർമ്മകൾ കൃത്രിമ ഭാഷ നൽകാതെ കവി ഇവിടെ ചേർത്തു വെക്കുന്നു.കൊതിയൂറുന്ന കൊയക്കട്ട മടിക്കുത്തിൽ ഭദ്രമായി പൊതിഞ്ഞു കെട്ടി മഴയത്ത് നനഞ്ഞൊട്ടി ഓലകുടചൂടി വയൽ വരമ്പിലൂടെ വരുന്ന വലിയമ്മയുടെ ഓർമ്മ, വലിയമ്മ വരുമ്പോൾ ആ പലഹാര പൊതി തുറക്കാൻ കൊതിയോടെ കാത്തിരിക്കുന്ന കുട്ടികൾ, ആ പലഹാരത്തിൽ വലിയമ്മയുടെ വാത്സല്യത്തിന്റെ പാൽ നിലാവ് അലിഞ്ഞിട്ടുണ്ട്. തലമുറകളുടെ അധ്വാന ഫലമായ പാടത്തിന്റെ പച്ചപ്പ് അതിലുണ്ട്.

പച്ചപ്പും പശിമയും തണലും കുളിരുമുള്ള പ്രകൃതിയുടെ സമ്മാനമാണ് ഭക്ഷണവിഭവങ്ങൾ. ഭക്ഷിക്കാൻ വേണ്ടി മാത്രമല്ല സാന്ത്വനമാകാനും, മുറിവുണക്കുന്ന ഔഷധമാകാനും പ്രകൃതി നമ്മുക്കൊപ്പമുണ്ട്. പനി വന്നാൽ നെറ്റിയിൽ നനഞ്ഞ ശീല വച്ച് തണുപ്പിക്കുന്ന കരസ്പർശത്തെയും മുറിവിൽ ഇല പച്ച നീരൊഴിച്ച് മുറിവുണക്കുന്ന നാട്ടുവൈദ്യത്തെയും കവി ഓർത്തെടുക്കുന്നു. മനുഷ്യനെ ബാധിക്കുന്ന രോഗങ്ങൾക്ക് ലാദേച്ഛയില്ലാതെ പ്രതിവിധി കണ്ടെത്താനുള്ള മനസ്സ് ആ നാട്ടു സംസ്കാരത്തിന്റെ സവിശേഷത യായിരുന്നു. ജീവത്തായ, സജീവമായ ജീവജാലങ്ങൾ നിറഞ്ഞ ; ജൈവ വൈവിധ്യം നിറഞ്ഞ ഈ പ്രപഞ്ചം എന്താണെന്നു മനസ്സിലാക്കി തരുന്ന മഹത്തായ ഒരു പാഠം ആ കൊയക്കട്ട ഉൾക്കാണ്ടിരുന്നു.

വലിയമ്മ വാത്സല്യത്തോടെ തന്ന കൊയക്കട്ട നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ച് കുട്ടിയെ പലതും പഠിപ്പിച്ചു.

ഒരോ വായനയിലും ഓർമ്മകളിലേക്കും ഒരു സുവർണ്ണ കാലത്തിന്റെ നഷ്ട്ടങ്ങളിലേക്കും കവി നമ്മെ കൂട്ടി കൊണ്ടു പോകുന്നു.

കൊയക്കട്ട Notes Question Answer Class 6 Kerala Padavali Chapter 3

Question 2.
വീടുകളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾക്കും പകരം നഗരത്തിലെ ഭക്ഷ്യവിഭവങ്ങൾ പ്രചാരത്തി ലായി. നമ്മുടെ ഭക്ഷണശീലങ്ങളിലും മാറ്റം വന്നു.
ഭക്ഷണവിഭവങ്ങളിലും ഭക്ഷണശീലത്തിലും വന്ന മാറ്റങ്ങളെക്കുറിച്ച് ക്ലാസിൽ ഒരു ചർച്ച നടത്തു. ചർച്ചയിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ചുമർപത്രം തയ്യാറാക്കി ക്ലാസിൽ പ്രദർശി പ്പിക്കുമല്ലോ.
Answer:
പലഹാരപ്പൊതിയും നഗരത്തീ വിഭവങ്ങളും

ഭക്ഷണ വിഭവങ്ങളിലും ഭക്ഷണ ശീലത്തിലും വന്ന മാറ്റങ്ങൾ

നാഗരികതയുടെ കടന്നുകയറ്റം നമ്മുടെ നാടിന്റെ സംസ്കാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭക്ഷണവും നമ്മുടെ സംസ്കാരമായിരുന്നു എന്നാൽ ഇന്ന് ഭക്ഷണവിഭവങ്ങളിലും ഭക്ഷണ ശീലങ്ങളിലും വലിയ മാറ്റങ്ങൾ വന്നു. നമ്മുടെ പരമ്പരാഗത ഭക്ഷണ വിഭവങ്ങൾ നമ്മിൽ നിന്നും മാഞ്ഞുപോയി അത്തരം ഭക്ഷണങ്ങൾ ഇഷ്ടപ്പെടാത്ത ‘സ്റ്റാറ്റസിനു’ കൊള്ളാത്തതായി കാണുന്ന ഒരു യുവ തലമുറയാണ് ഇന്ന് നിലനിൽക്കുന്നത്. ഒരു നാടിന്റെ ഭക്ഷണ രീതി അവിടുത്തെ ഭൂപ്രകൃതിക്കും കാലാവസ്ഥാക്കും ചേർന്നു പോകുന്ന രീതിയിലാണ് രൂപപ്പെടുത്തുന്നത് എന്നാൽ ഇന്ന് പല സംസ്ക്കാരത്തിലെ രാജ്യങ്ങളിലെ വിഭവങ്ങൾ നമ്മുടെ നാട്ടിലും കടന്നു വന്നു പ്രൊസസ്ഡ് ഫുഡും, ഇൻസ്റ്റന്റ് ഭക്ഷണ വസ്തുക്കളും ഇഷ്ട വിഭവങ്ങളായി മാറുന്നു. അതിലൂടെ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഭക്ഷണം ആർഭാടമല്ല ആരോഗ്യത്തിനുള്ള ഉപാധിയാണ് എന്ന് നാം മറന്നു പോകുന്നു.

കൂടുതൽ ചോദ്യങ്ങൾ

Question 1.
‘കൊയക്കട്ട്’ കവിതയുടെ രചയിതാവ് ആരാണ്?
Answer:
വിഷ്ണുമംഗലം പി. ശങ്കരൻ

Question 2.
കവിതയിൽ ഉദ്ദേശിച്ച ഭക്ഷണ വിഭവം ഏതാണ്?
Answer:
കൊയക്കട്ട

Question 3.
കൊയക്കട്ട കവിതയിൽ കവി ഓർത്തെടുക്കുന്നത് ആരെയാണ്?
Answer:
വലിയമ്മ

Question 4.
വലിയമ്മ കൊണ്ടുവന്ന പലഹാരത്തിന് അടയാളമായത് എന്താണ്?
Answer:
വാത്സല്യം

Question 5.
കവിത ആരംഭിക്കുന്നത് ഏത് കാലാവസ്ഥയിലായാണ്?
Answer:
മഴക്കാലം

Question 6.
കൊയക്കട്ട പൊതിഞ്ഞു കൊണ്ടുവന്നത് എവിടെയാണ്?
Answer:
മടിക്കുത്ത്

കൊയക്കട്ട Notes Question Answer Class 6 Kerala Padavali Chapter 3

Question 7.
വലിയമ്മ മൂടിയിരുന്ന കച്ചവട ഉപകരണം ഏതാണ്?
Answer:
ഓലക്കുട

Question 8.
കവിതയിൽ ‘വലിയമ്മ’ എന്ന കഥാപാത്രത്തിന് കവി നൽകിയ പ്രാധാന്യം എന്താണ്?
Answer:
വലിയമ്മ, കുട്ടിക്കാലത്തെ സ്നേഹവും സംരക്ഷണവും പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ്. കുഞ്ഞിന്റെ കാത്തിരിപ്പ്, വാത്സല്യം നിറഞ്ഞ കൊയക്കട്ട, എല്ലാം വലിയമ്മയുടെ ഓർമ്മകളായി കവിതയിൽ പ്രതിഫലിക്കുന്നു.

Question 9.
നാടൻ ഭാഷയുടെ ഉപയോഗം കവിതയ്ക്ക് ഏത് പ്രത്യേകത നൽകുന്നു?
Answer:
നാടൻ ഭാഷയുടെ ഉപയോഗം കവിതയെ കൂടുതൽ ഓർമ്മയോടും അനുഭവപ്രധാനതയോടും ബന്ധിപ്പിക്കുന്നു. “കൊയക്കട്ട പോലുള്ള ഗ്രാമ്യപദങ്ങൾ കവിതയെ സമ്പന്നമാക്കുന്നു.

Question 10.
കൊയക്കട്ട കവിതയിൽ പറയുന്ന ഭക്ഷണത്തിന്റെ പിന്നിലുള്ള സ്നേഹബന്ധം എങ്ങനെ പ്രതിഫലിക്കുന്നു?
Answer:
ഭക്ഷണം അത്രമാത്രം ഭക്ഷ്യവസ്തുവല്ല; അത് നൽകുന്നവരുടെ സ്നേഹവും സാന്ത്വനവും അതിനോടൊപ്പം ചേർന്ന് വരുന്നു. വലിയമ്മ കൊണ്ടുവന്ന കൊയക്കട്ടയിൽ വാത്സല്യത്തിന്റെ പാൽനിലാവ് അലിഞ്ഞു ചേർന്നിരിക്കുന്നു എന്ന് കവി പറയുന്നു.

ചട്ടിപ്പത്തിരി Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ചട്ടിപ്പത്തിരി Chatti Pathiri Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Chatti Pathiri Summary

Chatti Pathiri Summary in Malayalam

ചട്ടിപ്പത്തിരി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

പി.എ. മുഹമ്മദ് കോയ
ചട്ടിപ്പത്തിരി Summary in Malayalam Class 6 1
ചെറുകഥ, നോവൽ തുടങ്ങിയ സാഹിത്യമേഖലകളിൽ തിളങ്ങിയ എഴുത്തുകാരനാണ് പി.എ. മുഹമ്മദ് കോയ പത്രപ്രവർത്തനരംഗത്തും സാമൂഹികസാംസ്കാരിക രംഗങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ സുൽത്താൻ വീട് എന്ന കൃതി ടെലിസീരിയലായപ്പോൾ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിക്കുകയുണ്ടായി ഹാരിസ്, മുഷ്താഖ് എന്നീ തൂലികാനാമങ്ങളിൽ സ്പോർട്സ് ലേഖനങ്ങൾ എഴുതിക്കൊണ്ടാണ് മുഹമ്മദ് കോയ സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് സ്പോർട്സുമായി ബന്ധപ്പെട്ട കഥകൾ എഴുതി. കഥകളും നോവലുകളുമായി അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികൾ നിരവധിയാണ്.

അഭിലാഷം, സ് പോർട് സ് മേൻ ദ്വീപുകാരൻ, തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കഥകളാണ്.സുറുമയിട്ട കണ്ണുകൾ, ടാക്സി,സുൽത്താൻ വീട് തുടങ്ങിയവ അദ്ദേഹത്തിന്റെ നോവലുകളാണ്.

ലക്ഷദ്വീപിലെയും മലബാറിലെയും സാമൂഹിക ജീവിതം പ്രമേയമായുള്ള കഥകളും നോവലുകളുമാണ് മുഹമ്മദ്കോയയുടെയായി കൂടുതലും കാണപ്പെടുന്നത്. സുറുമയിട്ട കണ്ണുകൾ 1983ൽ സിനിമയായപ്പോൾ അതിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് മുഹമ്മദ്കോയയാണ്.

ചട്ടിപ്പത്തിരി Summary in Malayalam Class 6

കഥാഭാഗത്തിന്റെ ആശയം

പാചകം ഒരു കലയാണ് ആസ്വദിച്ച്, ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് ഉണ്ടാക്കുന്ന വിഭവങ്ങൾ കൂടുതൽ രുചികരമാകുന്നത്. അത് കൂട്ടായിമയുടെ പ്രവർത്തനം ആകുമ്പോൾ കൂടുതൽ രസകരമായി മാറും. പാചകം ഒരാളുടെ മാത്രം ഉത്തരവാദിത്തം ആകുമ്പോൾ അതിൽ ആസ്വാദ്യത കണ്ടെത്താൻ കഴിയില്ല അത് മടുപ്പുള്ള ഒരു ‘പണി’ ആയി മാറുന്നു. നമ്മുടെ പാചക വേലകളും അടുക്കളയും സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമായി കാണുന്ന ഒരു സമൂഹം ഇന്നും നിലനിൽക്കുന്നുണ്ട്

പി.എ. മുഹമ്മദ് കോയയുടെ സുൽത്താൻ വീട് എന്ന നോവലിലെ ഒരു സന്ദർഭമാണ് പാഠഭാഗം . ബിച്ചായിശേയിത്താത്തയുടെ അടുക്കളയിലെ ആത്മസമർപ്പണത്തിന്റെയും കലാചാതുര്യത്തിന്റെയും സുന്ദരമായ നിമിഷങ്ങൾ പകർന്നു തരുന്നതാണ് ചട്ടിപ്പത്തിരി എന്ന നോവൽ ഭാഗം കൂടെയുള്ളവരെ കലായാതുര്യത്തോടെ സമന്വയിപ്പിച്ചാണ് ബിച്ചായി ശേയിത്താത്ത അടുക്കളയിൽ പലഹാരങ്ങളുടെ താജ് പണിയുന്നത്. ഗ്രാമ്യ ഭാഷയിലാണ് കഥയുടെ അവതരണം പാചകവുമായി ബന്ധപ്പെട്ട ഒരുപാട് പദങ്ങൾ ഇതിൽ കാണാം. ഈ നാട്ടു പ്രയോഗങ്ങൾ വാമൊഴിച്ചന്തത്തോടെ പ്രതൃക്ഷപ്പെടുന്നു. അതമാൻ പിയാപ്പിള ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളൊക്കെ വരുത്തിച്ചു, തുടർ ന്നാണ് ചട്ടിപ്പത്തിരിയുടെ ഇതിഹാസം ആരംഭിക്കുന്നത്. ഒരു കൂട്ടുകുടുംബത്തിലെ അടുക്കള വിശേഷങ്ങളിലേക്കാണ് കഥ സഞ്ചരിക്കുന്നത്. കുട്ടികളും മുതിർന്നവരും നിറയെ ഉള്ള ഒരു വീട് അതുകൊണ്ട് തന്നെ കൊണ്ടുവന്ന സാധനങ്ങൾ കുട്ടികൾ
തട്ടിയെടുക്കാതിരിക്കാനും എല്ലാവർക്കും തികയാനും വേണ്ടി വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തുന്ന ബിച്ചായി ശേയിത്താത്തിയെ കാണാം. ചട്ടിപ്പത്തിരി എന്ന മധുര വിഭവം വളരെ കൃത്യതയോടെയാണ് താത്ത ഉണ്ടാക്കുന്നത്. ഒരോ ജോലികളും കുടുംബത്തിലെ സ്ത്രീകൾക്കായി താത്ത നിഷ്കർഷിച്ചു നൽകുന്നുണ്ട്.
ചട്ടിപ്പത്തിരി Summary in Malayalam Class 6 2
ഒരോ പ്രവർത്തിയും ചെയ്യാൻ മിടുക്കുള്ളവരെയാണ് അവർ അതിനായി തിരഞ്ഞെടുക്കുന്നത്. പണി തിരക്കുകൾക്കിടയിലും തന്റെ കാലം കഴിഞ്ഞാൽ ഇത്തരത്തിൽ പലഹാരം ഉണ്ടാക്കുവാൻ ആരുണ്ടാകും എന്ന ആശങ്കയും അവർ പങ്കുവെക്കുന്നുണ്ട്. പാചകത്തിന്റെ ഓരോ തലങ്ങളിലും അത് ശരിയായി വരുവാനുള്ള പ്രാർത്ഥനയും, ആത്മ സമർപ്പണവും കാണാം, പുറത്തു നിന്നുള്ള ശബ്ദങ്ങളൊന്നും അവർ ശ്രദ്ധിക്കുന്നില്ല. ഒടുവിൽ പണി അവസാനിക്കുമ്പോൾ അവർ അനുഭവിക്കുന്ന ആശ്വാസവും എഴുത്തുകാരൻ ഹൃദ്യമായി അവതരിപ്പിക്കുന്നു. “പലഹാരങ്ങളുടെ താജ് പണിത ആ കൈകൾക്ക് ആശ്വാസം തേന്നി’ എന്ന് എഴുത്തുകാരൻ പറയുന്നു. ചട്ടിപ്പത്തിരിയുടെ ഇതിഹാസം എന്നു പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഈ നോവൽ ഭാഗം കൂട്ടായ പ്രവർത്തനങ്ങളുടെ ഏകോപനത്തിലൂടെ, വ്യത്യസ്ത മനുഷ്യരുടെ ഇടപ്പെടലുകളിലൂടെ ഇതിഹാസതുല്യമായി ചട്ടിപ്പത്തിരി ഉണ്ടാക്കുന്നതിന്റെ ചിത്രം വരച്ചിടുന്നു.

അർത്ഥം

ഇതിഹാസം – പുരാതന ചരിത്രം
ഈറ – കോപം
ഉറി – ആഹാര സാധനങ്ങൾ നിറച്ച പാത്രം സൂക്ഷിക്കുന്നതിന് കയറുകൊണ്ടും മറ്റും ഉണ്ടാക്കി അടുക്കളയിൽ തൂക്കിയിടുന്ന ഒരു ഗുഹോപകരണം
ഏലത്തിരി – ഏലക്കായ്
ഓട് – പത്തിരി ചൂടാക്കുന്ന ലോഹത്തട്ട്
കരസ്പർശം – കൈകൊണ്ടുള്ള തൊടൽ
നിർവൃതി – പൂർണ്ണമായ സംതൃപ്തി. ആനന്ദം
പൊരുൾ – അർത്ഥം
റാത്തൽ – തൂക്കത്തിന്റെ ഒരളവ് (ഒരു റാത്തൽ 454 ഗ്രാം)

ചട്ടിപ്പത്തിരി Summary in Malayalam Class 6

അർത്ഥം

ഇഞ്ഞി – നീ
എപ്പം – എപ്പോൾ.
ഒട്ടിപ്പുടിക്കണ് – ഒട്ടിപ്പിടിക്കുന്നു
ഒട്ടുണ്ട് – ഒട്ടൽ
ഒരുത്തീല് – ഒരിടത്തേക്ക്
കണ്ടം – കഷണം
കയ്യാക്കം – സഹായം
കൽബ് – മനസ്സ്
കസ്കസ് – കറപ്പു ചെടിയുടെ വിത്ത്
കയിൽക്കണ – തവിയുടെ കോൽ
കൊണ്ടന്ന്ക്ക്ണ് – കൊണ്ടുവന്നിരിക്കുന്നു
കൊയച്ചത് – കുഴച്ചത്
കോള് – പലഹാരം
പണ്ടം – കടഞ്ഞ കോഴി മുട്ടയിൽ വിവിധ വസ്തുക്കൾ ചേർത്തു കുഴച്ചത്.
പയ്യു മ്പാല് – പശുവിൻ പാല്
പിഞ്ഞാണം – പാത്രം
പൂശി – പുരട്ടി
പൊതിരുക – കുതിരുക
ബറാബർ – വളരെ കൃത്യമായത്
ബാട്ടിയെടുക്കുക – വാട്ടിയെടുക്കുക
ബായിക്ക് – വായിക്ക്
ബെക്കീ – വയ്ക്കു
ബെച്ക്കണ് – വെച്ചിരിക്കുന്നു
ബെത്തിലടക്ക – വെറ്റിലയും അടക്കയും
മുട്ടിപ്പല – മുട്ടിപ്പലക (കനമുള്ള മരപ്പലക)
മേണം – വേണം
വട്ടപ്പല – വട്ടപ്പലക
സരിയാവൂല – ശരിയാവില്ല.
സാൻ – പാത്രം