बारिश के बाद Summary in Malayalam Hindi Class 7

Reading SCERT Class 7 Hindi Solutions and बारिश के बाद Baarish Ke Baad Summary in Malayalam Hindi before the exam can save a lot of preparation time.

Baarish Ke Baad Summary in Malayalam Hindi

बारिश के बाद Summary in Hindi

Baarish Ke Baad Summary in Hindi

श्रीमति कनक शशि द्वारा लिखी गयी एक सुंदर कहानी है ” बारिश के बाद” । यहाँ बारिश के बाद का चित्रण किया गया है। कहानी का प्रमुख कथापात्र है गुड्डू और गुठली । बारिश के बाद सभी कुछ धुला- धुला, नया-नया सा लगने लगा था। अमलतास के फूल गीली मिट्टी के कारण और अधिक पीले लग रहे थे। चिडियों ने चिल्लपों मचा रखी थी ।

गुड्डू और गुठली एक बरसाती नाले में खडे थे। पानी उनके घुटने छू रहा था। दोनों पत्ते की नाव तैराने की कोशिश कर रहे थे। नाव में कुछ सवारियाँ भी ज़बरदस्ती बैठाई गई थीं। एक चींटा, कोसम के पेड़ पर रहनेवाला एक लाल-काला कीड़ा और एक केंचुआ । गुड्डू ने एक मेंढक को बहुत कोशिश करके पकड़कर नाव में बिठा दिया। नाव पानी के साथ तेज़ी से बह रही थी । लेकिन थोड़ी दूर जाते ही मेंढक ने पानी में छलाँग लगा दी। उसकी छलाँग से नाव पलट गई।

बारिश के बाद Summary in Malayalam Hindi Class 7 1

चींटा पानी में तैरकर एक टहनी तरफ जाता दिखा। केंचुआ पानी के अंदर कहीं चला गया। नाव के नीचे से गुठली ने आहिस्ते से काला प्राणी को उठाया और कोसम के पेड़ की पत्तियों पर छोड़ दिया । इतने में गुड्डू ने गोकूल गैया को देखा। वह तो सुंदर, मखमली, लाल रंग की कीडी होती है। बारिश के मौसम में यह दिखती है। वे दोनों गोकुल गैया को एक माचिस की डिब्बी में इकट्ठा करके स्कूल में दोस्तों को दिखाते गुठली चाँदनी के पेड़ के नीचे खडे होकर गोकुल गैया को ढूँढते थे। गुड्डू ने वहाँ आकर उस पेड़ को ज़ोर से हिलाया। पेड़ की पत्तियों और फूलों पर ठहरा हुआ सारा पानी गुठली के ऊपर गिर गया। वह तरबतर हो गई। गुड्डू हँसकर भागता जा रहा था और गुठली चिल्लाकर पीछा कर रही थी। इसी भागदौड़ में गुड्डू फिसला और जाकर कीचड़ में धम्म से गिर गया। वे दोनों हँस रहा था।

Baarish Ke Baad Summary in Malayalam

बारिश के बाद Summary in Malayalam

ശ്രീമതി കനക ശശിയാൽ എഴുതപ്പെട്ട സുന്ദരമായ കഥയാണ് “മഴയ്ക്കു ശേഷം”. ഇവിടെ മഴയ്ക്ക് ശേഷ മുള്ള പ്രകൃതിയുടെ ചിത്രീകരണമാണ് നടത്തിയിരിക്കുന്നത്. കഥയിലെ പ്രധാന കഥാപാത്രങ്ങൾ ഗുഡ്ഡുവും, ഗുഡ്ലിയുമാണ്. മഴ കഴിഞ്ഞ് എല്ലാം കഴുകി പുതിയതായി കാണപ്പെടാൻ തുടങ്ങി. നനഞ്ഞ മണ്ണ് കാരണം താഴെ വീണു കിടക്കുന്ന കണിക്കൊന്ന പൂക്കൾ കൂടുതൽ മഞ്ഞ നിറമായിരിക്കുന്നു. കിളികൾ ചിലയ്ക്കാൻ തുടങ്ങിയിരിക്കുന്നു.

ഗുഡ്ഡുവും ഗുഡ്ലിയും മഴവെള്ളം വീണ് ചാലിൽ നിൽക്കുകയായിരുന്നു. വെള്ളം അവരുടെ കാൽമുട്ടിൽ തൊട്ടിരുന്നു. രണ്ടുപേരും ഇലകൾ കൊണ്ടുള്ള വളളം ഒഴുക്കാൻ ശ്രമിക്കുകയായിരുന്നു. വള്ളത്തിൽ ചില യാത്രക്കാർ ഇരിക്കാൻ നിർബന്ധിതരായിരുന്നു. ഒരു ഉറുമ്പ്, കോസ വൃക്ഷത്തിൽ താമസിക്കുന്ന ചുവപ്പും കറുപ്പും ഉള്ള ഒരു പ്രാണി, ഒരു മണ്ണിര, ഗുഡ്ഡു ഒരുപാട് പരിശ്രമിച്ച് ഒരു തവളയെക്കൂടി പിടിച്ച് വള്ളത്തിൽ ഇരുത്തി. വള്ളം വെളളത്തിനൊപ്പം അതിവേഗം ഒഴുകുകയായിരുന്നു. എന്നാൽ കുറച്ചു ദൂരം ചെന്നപ്പോ ഴേക്കും തവള വള്ളത്തിൽ നിന്നു എടുത്തുചാടി. അതിന്റെ ചാട്ടം കൊണ്ട് വള്ളം മറിഞ്ഞുപോയി. ഉറുമ്പ് വെള്ളത്തിൽ നീന്തി ഒരു കൊമ്പിലേക്ക് പോകുന്നത് കണ്ടു. മണ്ണിര നീന്തി വെള്ളത്തിലെവിടേയോ പോയി. വള്ളത്തിനടിയിൽ നിന്ന് ഗുഡി പതിയെ ആ കറുത്ത പ്രാണിയെ എടുത്ത് കോസ വൃക്ഷത്തിന്റെ ഇലയിൽ കൊണ്ടുവിട്ടു. ഇത്രയും ആയപ്പോഴേക്കും ഗുഡ്ഡു ഗോകുൽ ഗയ്യയെ കണ്ടു. അത് സുന്ദരമായ തിള ങ്ങുന്ന ചുവന്ന നിറത്തിലുള്ള ഒരു പ്രാണി ആണ്. മഴക്കാലത്താണ് ഇത് കാണപ്പെടുന്നത്. അവർ രണ്ടു പേരും ഈ പ്രാണിയെ പെറുക്കി എടുത്ത് ഒരു തീപ്പെട്ടി കൂട്ടിലാക്കി സ്കൂളിൽ കുട്ടികളെ കൊണ്ടു കാണി ക്കുമായിരുന്നു.

बारिश के बाद Summary in Malayalam Hindi Class 7 2

ഗുഡ്ലി നന്ത്യാർവട്ടത്തിന്റെ കീഴിൽ നിന്ന് ഗോകുൽ ഗയ്യയെ അന്വേഷിക്കുകയായിരുന്നു. ഗുഡ്ഡു അവിടെ വന്ന് നന്ത്യാർവട്ടത്തിന്റെ മരം പിടിച്ച് ശക്തമായി കുലുക്കി. മരത്തിന്റെ ഇലകളിലും പൂക്കളിലും തങ്ങി നിന്നി രുന്ന വെള്ളമെല്ലാം ഗുഡ്ലിയുടെ മുകളിൽ വീണു. അവൾ നന്നായി നനഞ്ഞു. ഗുഡ്ഡു ചിരിച്ചുകൊണ്ട് ഓടി. അതിനു പുറകെ നിലവിളിച്ചുകൊണ്ട് ഗുഡ്ലിയും ഈ ഓട്ടത്തിൽ ഗുഡ്ഡു തെന്നി ചെളിയിൽ വീണു. രണ്ടു പേരും ചിരിച്ചുകൊണ്ടിരുന്നു.

Baarish Ke Baad Translation in Malayalam

മഴ കഴിഞ്ഞ് എല്ലാം കഴുകി പുതിയതായി കാണാൻ തുടങ്ങി. നനഞ്ഞ മണ്ണ് കാരണം താഴെ വീണു കിടക്കുന്ന കണിക്കൊന്ന പൂക്കൾ കൂടുതൽ മഞ്ഞനിറമായിരിക്കുന്നു. പുൽത്തകിടിയിൽ തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികൾ ഏതുനിമിഷവും വീഴുമെന്ന നിലയിലായിരുന്നു. അടുത്ത മഴ തുടങ്ങും മുൻപ് പക്ഷികൾ വലിയ ബഹളമുണ്ടാക്കി ആർപ്പ് വിളിച്ചു. വായു വിൽ തങ്ങി നിന്ന ഏതാനും വെള്ളത്തു ളളികൾ ഗുഡ്ലിയുടെ മുഖത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഗുഡ്ലി തന്റെ സുഹൃത്തായ ഗുഡ്ഡുവിനൊപ്പം ചില പ്രധാന ജോലികളുടെ തിരക്കിലായിരു മഴയുള്ള ദിവസം മഴച്ചാലിൽ നിൽക്കു കയായിരുന്നു ഇരുവരും.

बारिश के बाद Summary in Malayalam Hindi Class 7 3

വെള്ളം അവരുടെ കാൽമുട്ടിൽ തൊട്ടിരുന്നു. ഇരുവരും ഇലകൾ കൊണ്ടുള്ള വള്ളം ഒഴുക്കാൻ ശ്രമിക്കുകയായിരുന്നു. ചില യാത്രക്കാർ വള്ളത്തിൽ ഇരിക്കാനും നിർബന്ധിതരായി. ഒരു ഉറുമ്പ്, കോസം മരത്തിൽ ജീവിക്കുന്ന ഒരു ചുവന്ന കറുത്ത പ്രാണി, ഒരു മണ്ണിര, മൂന്നു യാത്രക്കാർ ഇതിനകം കയറിക്കഴിഞ്ഞിരുന്നു. അപ്പോൾ ഗു ഒരു ചെറിയ തവളയെ കണ്ടു. അതിനെയും വെള്ളത്തിൽ കയറ്റണമെന്ന് അവൻ തീരുമാനിച്ചു. എന്നാൽ തവളയെ പിടിക്കുന്നത് എളുപ്പമായിരുന്നില്ല. ഗുഡ്ഡു വീണ്ടും വീണ്ടും ശ്രമിച്ചു. തവളെ പിന്നെയും പിന്നെയും ചാടും. ഗുഡ്ഡു ഇങ്ങനെ ചാടുന്നത് കണ്ട് ഗുഡ്ലി ചിരിച്ചു. ഒരുവിധം തവള ഗുഡ്ഡുവിന്റെ കൈപ്പത്തിയിൽ കയറി. ഗു ഗുഡ്ലിയോട് പറഞ്ഞു, “നോക്കൂ, ഞാൻ ഇതിനെ വള്ളത്തിൽ വച്ചാൽ ഉടനെ തന്നെ നീ വള്ളം വിട ണം. ഗുഡ്ലി ചിരിച്ചുകൊണ്ട് തലയാട്ടി. ഗു “ഒന്ന്, രണ്ട്, മൂന്ന്, …..’ എന്നിങ്ങനെ എണ്ണി തവ ളയെ വള്ളത്തിൽ ഇരുത്തി. വള്ളം വെള്ളത്തി നൊപ്പം അതിവേഗം ഒഴുകുകയായിരുന്നു. എന്നാൽ കുറച്ചു ദൂരം പോയപ്പോൾ ഒരു യാത് ക്കാരൻ വെള്ളത്തിലേക്ക് എടുത്തുചാടി. അതിന്റെ ചാട്ടം കൊണ്ട് വള്ളം ചാഞ്ചാടി മറിഞ്ഞു.

ഗുഡ്ഡുവും ഗുഡ്ലിയും ശ്വാസമടക്കിപ്പിടിച്ചു അവ രുടെ വള്ളത്തിലേക്ക് നോക്കി. യാത്രക്കാർക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. അപ്പോൾ ഉറുമ്പ് വെള്ളത്തിൽ നീന്തി ഒരു കൊമ്പിലേക്ക് പോകു ന്നത് കണ്ടു. മണ്ണിര നീന്തി വെള്ളത്തിനടിയിലെവി പോയി. കോസ് വൃക്ഷത്തിലെ ചുവന്ന കറുത്ത പ്രാണിയെപ്പറ്റി ഒരു വിവരവുമില്ല. തല കീഴായി പൊങ്ങിക്കിടക്കുന്ന വള്ളത്തിനു പിന്നാലെ ഗുഡ്ഡുവും ഗുഡ്ലിയും ഓടി. അപ്പോൾ വള്ള ത്തിന് അടിയിൽ നിന്ന് പ്രാണിയുടെ കറുത്ത വായ പ്രത്യക്ഷപ്പെട്ടു. ഗുഡ്ലി ആ പ്രാണിയെ പതിയെ എടുത്ത് കോസ് വൃക്ഷത്തിന്റെ ഇലകളിൽ വെച്ചു.

बारिश के बाद Summary in Malayalam Hindi Class 7 4

ഗുഡ്ഡു വിളിച്ചപ്പോൾ ഗുഡ്ലി പ്രാണി പോകുന്നത് നോക്കി നിൽക്കുകയായിരുന്നു. “നോക്കൂ ഗുഡ്ലി, ഗോകുൽ ഗയ്യ!” എത്ര സുന്ദരമായ, തിളക്കമുള്ള, ചുവന്ന നിറത്തിലുള്ള പ്രാണിയാണ് ഗോകുൽ ഗയ്യ. മഴയല്ലാതെ മറ്റൊരു സീസണിലും ഇത് കാണാനാകില്ല. ഗുഡ്ഡുവും, ഗുഡ്ലിയും ഗോകുൽ ഗയ്യകളെ ഒരു തീപ്പെട്ടി കൂടിൽ പെറുക്കി വച്ച് സ്കൂളിലെ കൂട്ടുകാരെ കാണിക്കുമായിരുന്നു. ഇതെല്ലാം ആലോചിച്ച് ഗുഡ്ലി വേഗം ഓടി. ഗു നന്ത്യാർവട്ടത്തിനടിയിൽ നിൽക്കുകയായിരുന്നു. ഗുഡ്ലി നന്ത്യാർവട്ടത്തിനടിയിൽ ചെന്ന് ഗോകുൽ ഗയ്യയെ തിരയുകയായിരുന്നു. അപ്പോൾ ഗു നന്ത്യാർവട്ടത്തിന്റെ മരം പിടിച്ച് ശക്തമായി കുലു ക്കി. മരത്തിന്റെ ഇലകളിലും പൂക്കളിലും തങ്ങി നിന്നിരുന്ന വെള്ളമെല്ലാം ഗുഡ്ലിയുടെ മുകളിൽ വീണു. അവൾ നന്നായി നനഞ്ഞു. ഗു ചിരിച്ചുകൊണ്ട് ഓടി. ഗുഡ്ലി നിലവിളിച്ച് അവനെ പിന്തുടരുകയായിരുന്നു. ഈ ഓട്ടത്തിൽ ഗു തെന്നി ചെളിയിൽ വീണു. ഇപ്പോൾ ചെളിയിൽ മുങ്ങിയ ഗുഡ്ഡുവും ചിരിച്ചു കൊണ്ടിരുന്നു, കൂടെ ഗുഡ്ലിയും.

बारिश के बाद लेखक परिचय कनक शशि

कनक शशि हिन्दी साहित्य के बहुमुखी साहित्यकार है। उनका जन्म 24 फरवरी 1980 में मध्यप्रदेश में हुआ। वे लेखन के अलावा डिज़ाइनिंग और चित्र बनाने का काम भी करती हैं। कनक शशि को प्रकृति के बीच घूमना, टहनियाँ, पत्तियाँ, बीज और पंख इकट्ठा करना और यह सोचना पसंद है कि उनके भीतर क्या कहानियाँ हो सकती हैं। एक कलाकार, उन्होंने एमएस यूनिवर्सिटी वड़ोदरा में पेंटिंग का अध्ययन किया है, और एक दशक से अधिक समय से बच्चों की कितबों का चित्रण, लेखन और डिज़ाइन कर रही हैं। स्वयं चित्रकार होने के कारण उन्होंने प्रकृति के अनेक भव्य तथा आकर्षक चित्र साकार किए हैं। उन्होंने समस्त भावनाओं और अनुभूतियों की अभिव्यक्ति प्रकृति के माध्यम से की है। ‘गुठली तो परी है’, ‘तीस की मुर्गी बीस में’, ‘गुठली तो पराई है’ आदि उनकी प्रमुख रचनाएँ हैं।

കനക ശശി ഹിന്ദി സാഹിത്യത്തിലെ ബഹുമുഖമായ സാഹിത്യകാരിയാണ്. അവ രുടെ ജന്മം ഫെബ്രുവരി 25, 1980-ൽ മധ്യപ്രദേശിലായിരുന്നു. അവർ എഴുത്തിന് പുറമേ ഡിസൈനിംഗ്, ഡ്രോയിംഗ് ജോലികളും ചെയ്യാറുണ്ട്. ചില്ലകളും ഇലകളും വിത്തുകളും തൂവലുകളും ശേഖരിച്ച് അവയ്ക്കുള്ളിൽ എന്ത് കഥകൾ ഉണ്ടെന്ന് ചിന്തിച്ച് പ്രകൃതിക്ക് നടുവിലൂടെ നടക്കാൻ കനക് ശശി ഇഷ്ടപ്പെടുന്നു. ഒരു കലാകാ രിയായ അവർ വഡോദരയിലെ എം.എസ്. യൂണിവേഴ്സ്റ്റിയിൽ പെയിന്റിംഗ് പഠിച്ചു. ഒരു ദശാബ്ദത്തലേറെയായി കുട്ടികളുടെ പുസ്തകങ്ങൾ ചിത്രീകരിക്കുകയും എഴുതു കയും രൂപകൽപ്പന ചെയ്യുകയും ചെയ്തു. ഒരു ചിത്രകാരി എന്ന നിലയിൽ പ്രകൃതി യുടെ ഗംഭീരവും ആകർഷകവുമായ നിരവധി ചിത്രങ്ങൾ അവർ സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ വികാരങ്ങളും അനുഭൂതികളും അവർ പ്രകൃതിയിലൂടെ പ്രകടിപ്പിച്ചു. “ഗുലി തോ പരി ഹേ’, ‘തീസ് കീ മുർഗി ബീസ് മേം’, ‘ഗുലി തോ പരായി ഹേ’ തുടങ്ങി യവ അവരുടെ പ്രധാന രചനകളാണ്.

बारिश के बाद शब्दार्थ

  • बारिश – rain, മഴ
  • झरे – താഴെ വീണത്
  • अमलतास – കാസിയ ഫിസ്റ്റുല, Cassia fistula
  • गीली – നനഞ്ഞ, wet
  • नया – പുതിയ, new
  • मिट्टी – മണ്ണ്, soil
  • पीला – മഞ്ഞ, yellow
  • नोक – നുറുങ്ങ് tip
  • फिसलना – വഴുതിപ്പോകാൻ to slip
  • बूँद – തുള്ളികൾ drops
  • ज़रूरी – ആവശ്യമാണ് necessary
  • चिल्लपों – ബഹളം
  • निपटाना – പൂർത്തിയാക്കുക, to complete
  • चेहरा – മുഖം face
  • दोस्त – സുഹൃത്ത് friend
  • घुटना – മുട്ട് knee
  • नाला – കനാൽ canal
  • चींटा – ഉറുമ്പ് ant
  • ज़बरदस्ती – ബലമായി
  • कोसम का पेड़ – കോസ വൃക്ഷം
  • केंचुआ – മണ്ണിര, earthworm
  • उछलना – എടുത്തുചാടുക,
  • फुदकना – ചാടിച്ചാടി നടക്കുക, to hop
  • हथेली – കൈപ്പത്തി palm
  • हामी – സമ്മതം consent
  • छलाँग लगाना – കുതിച്ചു ചാടുക, to take a leap
  • हिचकोला खाते-खाते- കുലുക്കപ്പെടൽ being shaken
  • पलट गई – മറിച്ചിട്ടു turned over
  • साँस थ – ശ്വാസമടക്കി, holding the breath
  • हनी – ശാഖ, branch
  • उलटना – മറിയുക
  • आहिस्ता – പതുക്കെ slowly
  • गोकुल गाय – തിളങ്ങുന്ന ചുവന്ന നിറത്തി ലുള്ള പ്രാണി
  • माचिस की डिब्बी – തീപ്പെട്ടി match box
  • इकट्ठा करना – ശേഖരിക്കാൻ to collect
  • झट से – പെട്ടെന്ന് suddenly
  • चाँदनी का पेड़ – രാത്രി മുല്ലപ്പൂ night jasmine
  • ज़ोर से हिला दिया – ശക്തിയായി കുലുക്കി shaken strongly
  • तरबतर – നനഞ്ഞു കുതിർന്ന, soaked
  • भागदौड – വെപ്രാളപ്പെട്ടുള്ള ഓട്ടം running in a hurry burry
  • कीचड – ചെളി, mud
  • सराबोर – നന്നായി നനഞ്ഞ, well soaked
  • ढूँढना – തിരയാൻ, to search
  • नाव – ബോട്ട് boat
  • पत्तियाँ – ഇടുന്നു leaves
  • सवारी – യാത്രക്കാരൻ traveller
  • मौसम – സീസൺ season
  • कोशिश करना – കഠിനാധ്വാനം hardwork
  • मेंढक – തവള frog

Leave a Comment