ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 3 Chapter 7 ബാലലീല Balaleela Notes Questions and Answers Pdf improves language skills.

Balaleela Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 3 Chapter 7 Balaleela Question Answer

Class 6 Malayalam Balaleela Notes Question Answer

കണ്ടെത്താം പറയാം
Question 1.
അമ്മയുടെ സമീപത്തു നിന്നു ദൂരെപ്പോയി കളി ക്കണം എന്ന് കുട്ടി ആഗ്രഹിക്കുന്നത്എ പ്പോഴാണ്?
Answer :
ശൈശവത്തിൽ കുട്ടി ഇഷ്ടപ്പെട്ടിരുന്ന പമ്പരവും, പാവയും പോരാതെയായി എന്നും ഓലപ്പാമ്പിനെ കണ്ട് അമ്പരപ്പ് ഉണ്ടാകുന്നില്ല എന്നും കുട്ടി പറ യുന്നു. ശൈശവത്തിൽ അമ്മയുടെ പൂഞ്ചേല തുമ്പി ലാളിക്കുന്ന കുഞ്ഞ് തുമ്പി ലാളിക്കുന്ന ബാല്യ ത്തിലെത്തുമ്പോൾ സ്വതന്ത്രമായി കൂട്ടുകാരോ ടൊപ്പം കളിച്ചു തിമർക്കാൻ ആഗ്രഹിക്കുന്നു. ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് വഴി മാറുന്ന കുട്ടിയെ നമുക്കിവിടെ കാണാം. കുട്ടികൾ വളരുമ്പോൾ അവരുടെ ഉള്ളിൽ സ്വാതന്ത്യ ബോധം ഉടലെടുക്കുന്നത് നമുക്കിവിടെ കാണാൻ കഴിയും.

Question 2.
ഇലഞ്ഞിക്കായയ്ക്ക് മാമ്പഴത്തിന്റെ മാധുര്യം അനുഭവപ്പെടുന്നതിന്റെ കാരണം എന്തായി രിക്കും?
Answer:
മുതിർന്നവരുടെ അർത്ഥമില്ലാത്ത വിലക്കുകൾ ലംഘിച്ചു കൊണ്ട് കുട്ടികൾ സ്വാതന്ത്ര്യബോധ
ത്തോടെ വളരുകയാണ് അവർ പൂക്കൾ ഇറുത്തെ ടുത്ത് പരസ്പരം അണിഞ്ഞും മരത്തിൽ കയ റിയും ബാല്യം ആസ്വദിക്കുകയാണ്. ചവർപ്പും പുളിയും നിറഞ്ഞ ഇലഞ്ഞിക്കായ കൂട്ടുകാരുമായി ചേർന്ന് പറിച്ചു തിന്നുമ്പോൾ അതിന് മാമ്പഴ ത്തിന്റെ മാധുര്യം അനുഭവപ്പെടുന്നു. ഇത് സുന്ദര മായ ബാല്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും മാധു ര്യമാണ്.

ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7

കാവ്യഭംഗി
Question 1.
“ചീറുന്നു, കാറ്റടിഞ്ഞറുന്നു കാറുകൾ ചാറുന്നു, പെയ്യുന്നു കാലവർഷം”
വരികളുടെ ആകർഷണത്തിന് കാരണമെന്ത്? ഇതുപോലുള്ള വരികൾ കണ്ടെത്തു.
Answer:
അക്ഷരങ്ങളുടെ ആവർത്തനം ഉണ്ടാക്കുന്ന ശബ്ദ ഭംഗിയാണ് ഈ വരികളുടെ ആകർഷണീയത. ചീറുന്നു, ഏറുന്നു, ചാറുന്നു, പെയ്യുന്നു എന്നീ വാക്കുകളിലൂടെ കാറ്റിന്റെ ശക്തിയും, കാർമേഘ ങ്ങൾ നിറയുന്നതും, കാലവർഷം പെയ്യുന്നതു മെല്ലാം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നു.
സമാനമായ വരികൾ
ഇക്കൊടുങ്കാറ്റൊലി നമ്മൾ തന്നാരപ്പാലാ
ൽക്കടമായതെന്നാരറിയും
മാമ്പഴമെന്നോണം പൂത്തിലഞ്ഞിക്കായും
മാധുര്യമുള്ളാണേ നാം പറിച്ചാൽ

ചൊല്ലാം, രസിക്കാം
Question 1.
കുട്ടികൾ മഴവെള്ളത്തിൽ കളിക്കുന്നതും വർണി ച്ചിരിക്കുന്ന ഭാഗം കണ്ടെത്തി വായിച്ച് അവത രിപ്പിക്കു
Answer:
ഇമ്മഴവെളളത്തിൽപ്പുകളാൽ നിർമ്മിച്ച
നമ്മൾതൻ വഞ്ചികൾ ചാഞ്ചാടട്ടേ
ഒപ്പമീ നീർക്കുത്തിലോടിയും വീണും പേർ
ത്തായിട്ടാവൂ നാം വീണ്ടും വീണ്ടും
ഇച്ഛയാ നമ്മൾക്കു കുത്താടാനല്ലെങ്കി
ലിച്ചളിയുണ്ടായതെന്തിനാവോ?

താളവ്യത്യാസം കണ്ടെത്താം
Question 1.
• പമ്പരം പാവയും പോരാതായ തെല്ലുമി-
അമ്പിപ്പോകാതായോലപ്പാമ്പും-
• പാലാഴിത്തൂവെള്ളം തൂകന്നുപോലെ നൽ
പ്രാലേയം തൂകിത്തുടങ്ങി തെങ്ങും
• കൊല്ലുന്ന ചൂടിനാൽ മാമരം വേവുന്നു
പുല്ലിന്റെ കാരിയമെന്തു ചൊൽവാൻ
• തോളത്തു കനം തൂങ്ങും വണ്ടിതൻ തണ്ടുംപേറി
കാളകൾ മന്ദം മന്ദമഴിഞ്ഞു നീങ്ങിടുന്നു.
Answer:
ഇതിൽ ആദ്യത്തെ മൂന്ന് കവിതകളിലെ വരികളും ഒരേ താളത്തിലുള്ളവയാണ്. തോളത്തു കനം തുങ്ങും, എന്ന് തുടങ്ങുന്ന കവിതാഭാഗം വ്യത്യ താളത്തിൽ ചൊല്ലേണ്ടതാണ്. വരികളിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ചാണ് ഈണ ത്തിൽ വ്യത്യാസം വരുന്നത്.

വിശകലനം ചെയ്യുക
Question 1.
ഈ കവിത സ്വാതന്ത്യത്തിന്റെ മാധുര്യം യാണ് വർണിക്കുന്നത്. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കവിതാഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
സ്വാതന്ത്ര്യത്തിന്റെ മാധുര്യം കുട്ടികൾക്ക് അനുഭ വവേദ്യമാക്കുന്ന കവിതയാണ് ബാലലീല, ബാല ലീല എന്ന ശീർഷകത്തിലൂടെ കളിക്കാനുള്ള കുട്ടി കളുടെ അവകാശത്തെക്കുറിച്ച് ബാലാമണിയമ്മ സൂചന നൽകുന്നു. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യു വാനും, ഇഷ്ടമുളളവരോട് കൂട്ടുകൂടാനും, ഇഷ്ട മുള്ള കളികൾ കളിക്കാനും ഉള്ള അസ്വാതന്ത്ര മാണ്. കുട്ടികളെ വീർപ്പമുട്ടിക്കുന്നതെന്ന സന്ദേശം ഈ കവിത തരുന്നു. മുതിർന്നവരുടെ വിലക്കു കൾ മറികടന്നു വളരുമ്പോഴാണ് കുട്ടികൾ സ്വാത ന്ത്യത്തിന്റെ മാധുര്യം നുകരുന്നത്. മഴവെള്ള ത്തിൽ കളിച്ചും, കളിരഞ്ചി ഒഴുക്കിയും, മരത്തിൽ വലിഞ്ഞു കയറിയും, ചളിയിൽ കിടന്നതുമെല്ലാ മാണ് അവർ ആ മാധുര്യം ആസ്വദിക്കേണ്ടത് എന്ന് ബാലാമണിയമ്മ പറയുന്നു.

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
ബാലലീല എന്ന ശീർഷകം ഈ കവിതയ്ക്ക് ഉചിതമാണോ? ചർച്ചചെയ്ത് കുറിപ്പ് തയ്യാറാ ക്കുക.
Answer:
സ്വാതന്ത്ര്യത്തിന്റെ മാധുര്യം കുട്ടികൾക്ക് അനുഭ വവേദ്യമാക്കുന്ന കവിതയാണ് ബാലലീല, ബാല ലീല എന്ന ശീർഷകത്തിലൂടെ കളിക്കാനുള്ള കുട്ടി കളുടെ അവകാശത്തെക്കുറിച്ച് ബാലാമണിയമ്മ സൂചന നൽകുന്നു. ബാലാവകാശത്തിന്റെ വിശാ ലമായ തലത്തിലാണ് ഈ കവിത നിലകൊള്ളു ന്നത്. ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് കട ക്കുന്ന കുട്ടി അമ്മയുടെ ചേലത്തുമ്പു വിട്ടു സ്വത ന്ത്യമായി കൂട്ടുകൂടി കളിയ്ക്കാൻ ആഗ്രഹിക്കും. മഴവെള്ളത്തിൽ കളിക്കാനും, കളിവഞ്ചി ഒഴുക്കാ നും, മരത്തിൽ വലിഞ്ഞുകയറാനും, ചളിയിൽ കിട ന്നുരുളാൻ അവർ ആഗ്രഹിക്കുന്നു. കുട്ടികളുടെ ഈ സ്വാതന്ത്ര്യബോധത്തെ കൃത്യമായി ആവിഷ്ക രിച്ചിരിക്കുന്നതിനാൽ ബാലലീല എന്ന ശീർഷകം തന്നെയാണ് ഈ കവിതയ്ക്ക് ഉചിതം.

2. വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ ഞാ-
നൊട്ടു വാനിൽ പറന്നു നടക്കട്ടെ.
പഞ്ജരത്തിന്റെ ചുറ്റഴിയോരോന്നു-
മെന്നെ നോക്കിച്ചിരിച്ചതായ് തോന്നുന്നു (വിട്ടയ്ക്കുക-ബാലാമണിയമ്മ)

പമ്പരം പാവയും പോരാതായ് തെല്ലുമി
അമ്പരപ്പോകാതായോലപ്പാമ്പും
അമ്മതൻ പൂഞ്ചേലത്തുമ്പിനിക്കെവിട്ടു
നമ്മൾക്കെന്റെ തോഴരേ, പോയ്ക്കളിക്കാം
ബാലലീല-ബാലാമണിയമ്മ

Question 2.
ഈ രണ്ടു കാവ്യശകലങ്ങളുടെയും ആശയങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
അസ്വാതന്ത്ര്യത്തിന്റെ വീർപ്പുമുട്ടൽ തന്നെയാണ് ഇരുകാവ്യശകലങ്ങളും മുന്നോട്ടു വയ്ക്കുന്ന ആശ യം. കൂടിന്റെ ബന്ധനത്തിൽ കിടന്നു വീർപ്പുമുട്ടുന്ന പക്ഷിയും, അമ്മയുടെ ചേലത്തുമ്പിൽ ബന്ധന സ്ഥനായ കുട്ടിയും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം തന്നെയാണ് കൂടിന്റെ കമ്പിയഴികൾ തന്റെ സ്വാത ന്ത്യത്തെ വഴിമുടക്കി നിന്നു പരിഹസിച്ചു ചിരി ക്കുന്നതായി തോന്നുന്നുവെന്ന് പക്ഷി പറയുന്നു. പക്ഷിക്ക് ആവശ്യം ആകാശത്തിന്റെ വിശാലത യിൽ പാറി പറന്ന് നടക്കാനുള്ള സ്വാതന്ത്ര്യമാണ് കുട്ടി ആഗ്രഹിക്കുന്നതാകട്ടെ അമ്മയുടെ ചേല ത്തുമ്പു വിട്ടു സ്വാതന്ത്ര്യമായി കൂട്ടുകാർക്കൊപ്പം കളിക്കാനുള്ള സ്വാതന്ത്ര്യമാണ്.

Question 3.
ആസ്വാദനക്കുറിപ്പ് ബാലലീല എന്ന കവിതയ്ക്ക് ഒരു ആസ്വാദന ക്കുറിപ്പ് തയ്യാറാക്കുക.
Answer:
മാതൃത്വത്തിന്റെ ഭാവങ്ങൾ ലളിതമായി അവതരി പ്പിച്ച കവിയിത്രിയാണ് ബാലാമണിയമ്മ, ശൈശ വകൗതുകം ബാല്യത്തിലേക്ക് വഴിമാറുന്നതിനെ ലളിതമായി ഈ കവിതയിൽ അവതരിപ്പിച്ചിരിക്കു ന്നു. കുട്ടികളുടെ സ്വാതന്ത്ര്യബോധം നമുക്കീ കവി തയിൽ കാണാം. ശൈശവത്തിൽ കുട്ടികൾ ഇഷ്ട പ്പെട്ടിരുന്ന പമ്പരവും പാവയും പോരാതെയായി എന്ന ഓലപ്പാമ്പിനെ കണ്ട് അമ്പരമ്പ് ഉണ്ടാകു ന്നില്ല എന്നും കുട്ടികൾ പറയുന്നു. ശൈശവത്തിൽ അമ്മയുടെ പൂഞ്ചേലത്തുമ്പിലൊളിക്കുന്ന കുഞ്ഞ് ബാല്യത്തിലെത്തുമ്പോൾ മഴ പെയ്യുന്ന മുറ്റത്ത് ഇറങ്ങാനും മരം കയറാനും തുടങ്ങുകയാണ്. കളി ക്കാനായി കുട്ടി കൂട്ടുകാരെ വിളിക്കുകയാണ്. മുതിർന്നവരുടെ വിലക്കുകൾ മറികടന്നു വളരു മ്പോഴാണ് കുട്ടികൾ സ്വാതന്ത്രത്തിന്റെ മാധുര്യം നുകരുന്നത്. മഴവെള്ളത്തിൽ കളിച്ചും, കളിവഞ്ചി ഒഴുക്കിയും, മരത്തിൽ വലിഞ്ഞു കയറിയും, ചളി യിൽ കിടന്നുരുണ്ടുമെല്ലാമാണ് അവർ ഈ മാധുര്യം ആസ്വദിക്കേണ്ടത് എന്ന് ബാലാമണി യമ്മ പറയുന്നു.

മുതിർന്നവരുടെ അർത്ഥമില്ലാത്ത വിലക്കുകൾ ലംഘിച്ചു കൊണ്ടവർ സ്വാതന്ത്ര്യത്തിലേക്ക് വള രുകയാണ്. പൂക്കൾ ഇറുത്തെടുത്ത് പരസ്പരം അണിയുന്നതും മരത്തിൽ കയറുന്നതുമെല്ലാം പ്രകൃതിയെ അറിയാനുള്ള കുട്ടികളുടെ സ്വാത ന്ത്യത്തെ സൂചിപ്പിക്കുന്നു. ചവർപ്പും പുളിയും നിഞ്ഞ ഇലഞ്ഞിക്കായ കൂട്ടുകാരുമായി ചേർന്ന് പറിച്ചു തിന്നുമ്പോൾ അവർക്ക് മാധുര്യമുള്ള മാമ്പഴ മായിത്തീരുന്നു. ഇത് സ്വാതന്ത്ര്യത്തിന്റെ മാധുര്യം കൂടിയാണ് ബാലലീല എന്ന ശീർഷകത്തിലൂടെ കളിക്കാനുള്ള കുട്ടികളുടെ അവകാശത്തെക്കുറിച്ച് ബാലാമണിയമ്മ സൂചന നൽകുന്നു.

ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7

Question 4.
ഏതൊക്കെ കളികളാണ് കുട്ടികൾ ഇഷ്ടപ്പെടു ന്നത്?
Answer:
വീടിനു പുറത്തിറങ്ങി മഴയും കാറ്റും കൊള്ളാനും മഴയത്ത് പുല്ലുകൾ കൊണ്ട് വഞ്ചിയുണ്ടാക്കി ഒഴുക്കി വിടാനും മഴവെളളത്തിൽ ഓടിയും വീണും ഒച്ചയുണ്ടാക്കിയും കളിക്കാനാണ് കുട്ടികൾ ഇഷ്ട പ്പെടുന്നത്.

Question 5.
കൊടുങ്കാറ്റിന്റെ ശബ്ദം വർദ്ധിക്കുന്നത് എങ്ങനെ?
Answer:
കുട്ടികളുടെ ആർപ്പുവിളികൾ കൊണ്ടാണ് കൊടു ങ്കാറ്റിന്റെ ശബ്ദം വർദ്ധിക്കുന്നത്.

Question 6.
അർത്ഥമില്ലാത്ത മൊഴി ഏത് ?
Answer:
കുട്ടികൾ ചേറ്റിൽ കളിക്കാൻ പാടില്ല എന്ന വൃദ്ധ ന്മാരുടെ വാക്കുകളാണ് അർത്ഥമില്ലാത്ത മൊഴി.

Class 6 Malayalam Adisthana Padavali Notes Unit 3 സ്വാതന്ത്ര്യം തന്നെ ജീവിതം

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാനവകുലത്തിന്റെ എക്കാലത്തെയും ആവേശമാണ്. അസ്വത ന്തതയുടെ നരകത്തിൽ ജീവിക്കുന്നവർക്ക് നീതിയുടെയും സമത്വത്തിന്റെയും ലോകങ്ങൾ ഭാവനയിൽ കാണാതെവയ്യ. ഓരോ ദേശത്തിന്റെയും ജനതയുടെയും സ്വാതന്ത്ര്യമെന്നു പറയുന്നത് അവരുടെ ചരി ത്രവും വർത്തമാനവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. സ്വാതന്ത്ര്യവാഞ്ഛയുടെ വ്യത്യസ്ത തലങ്ങൾ പ്രദർശിപ്പിക്കുന്ന മൂന്നു പാഠങ്ങളാണ് യൂണിററിലുള്ളത്.
ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7 1

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരേടാണ് ഉപ്പുസത്യാഗ്രഹം. സ്വച്ചവും നിർമ്മലവുമായ ഉപ്പുപോലെ ലളിതമായ ഭാഷയിൽ അജയ്യതയുടെ പ്രതീകം എന്ന പാഠഭാഗം ആ കാല ഘട്ടത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുന്നേറ്റത്തെ സചേതനമായി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. കെ.തായാട്ടിന്റെ നാം ചങ്ങല പൊട്ടിച്ച് കഥ എന്ന കൃതിയിലെ ഒരു ഭാഗമാണിത്. ഗാന്ധിയൻ സമരരീതിയുടെ കരുത്തും ആവേ ശവും പാഠഭാഗത്ത് ദൃശ്യമാണ്.

ബാല്യത്തിന്റെ മയിൽപ്പീലിക്കണ്ണുകളിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന ബാലലീല എന്ന കവിതയിൽ കുട്ടികൾ തങ്ങളുടെ സ്വാത ന്ത്യത്തിന്റെ തുറന്ന ആകാശത്തിലേക്ക് സഞ്ചാരം നടത്തുകയാണ്. ശൈശവത്തിന്റെ കൗതുകങ്ങൾ ഉപേക്ഷിച്ച് ബാല്യത്തിന്റെ പുതുകാഴ്ചകളിലേക്ക് ഉണരുന്ന കുട്ടികളെയാണ് ഈ കവിതയിൽ കാണുന്നത്.

ആനന്ദിന്റെ ‘ഗോവർധന്റെ യാത്രകൾ’ എന്ന നോവലിലെ 30-ാം അധ്യായമാണ്. തള്ളവിരലി ല്ലാത്ത ഗ്രാമം എന്ന പേരിൽ ഉൾപ്പെടുത്തിയിരി ക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ നെയ്ത്തുകാരുടെ ഒരു ഗ്രാമത്തിന്റെ കഥയാണ് ഇതിൽ പരാമർശി ക്കുന്നത്. അധികാരവും ചൂഷണവും ജനങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നത് ഇവിടെ ആവിഷ്ക രിച്ചിരിക്കുന്നു. ഗൗരവതരമായ വായനയും വിശകലനവും ആവശ്യപ്പെടുന്ന നോവലാണ് ഗോവർധന്റെ യാത്രകൾ എങ്കിലും കുട്ടികളുടെ നിലവാരത്തിനനുഗുണമായ വായനയ്ക്ക് പര്യാപ്തമാണ് ഈ ഭാഗം.

സ്വാതന്ത്ര്യമെന്ന് സങ്കല്പത്തിലേക്ക് കുട്ടികളുടെ മനസ്സിനെ നയിക്കുന്നതോടൊപ്പം ഉജ്ജ്വലമായ ചില ആശയങ്ങൾ അവതരിപ്പിക്കുമ്പോഴുള്ള ഭാഷാവഴക്കങ്ങൾ പരിചയപ്പെടുത്താനും ഈ യൂണിറ്റ് ലക്ഷ്യമി ടുന്നു. വളരുമ്പോൾ കുട്ടികളെ ഉയർന്ന വായനയ്ക്ക് പ്രേരിപ്പിക്കുന്ന രചനകളാണ് ഇതിൽ ഉൾപ്പെടുത്തി യത് എന്നതിനാൽ അറിയാനുള്ള ആവേശം പകർന്നു നൽകാനും സാധ്യമാകുന്നുണ്ട്.

സ്വാതന്ത്യസമരഗാനങ്ങൾ
അംശി നാരായണപ്പിള്ളയുടെ വരിക വരിക എന്ന് തുട ങ്ങുന്ന മാർച്ചിങ് ഗാനം വലിയ പ്രശസ്തി നേടിയ ഒന്നായിരുന്നു.

വരിക വരിക സഹജവേ
വലിയ സഹന സമരമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽ നടയ്ക്ക് പോകാനാം
കൺ തുറന്നു നോക്കുവിൻ
കൈകൾ കോർത്തിറങ്ങുവിൻ
കപടകൂടിലഭരണകൂട
മിക്ഷണം തകർക്ക നാം…
(വരിക വരിക………..)

വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ പങ്കെടു ത്തു. കേശവപിള്ള എന്ന ബോധേശ്വരൻ ഒട്ടേറെ സ്വാത ന്ത്ര്യസമരഗാനങ്ങൾ എഴുതിയിട്ടുണ്ട്. കവിയിത്രി സുഗ തകുമാരിയുടെ പിതാവാണ് കവി. അദ്ദേഹത്തിന്റെ പ്രശ സ്തമായ കവിതകളിലൊന്ന് ഇങ്ങനെ തുടരുന്നു.

ഉണരുവിൻ എണീക്കുവിൻ അണമി നിരന്നു കൊള്ളു വിൻ

രണത്തിനുള്ള കാഹളം ശ്രവിച്ചിടിന്റെ മനോഹരം സ്വതന്ത്രമായ് സ്വതന്ത്രമായ് സ്വതന്ത്രമായി ഭാരതം സ്വതന്ത്രമായി കേരളം സ്വതന്ത്രമായ് സമത്വവും

സ്വതന്ത്ര്യദാഹം നിറഞ്ഞ ചില വരികൾ
ഭാരതമിനിയും പരന്റെ കീഴിൽ
ചങ്ങലയണിയാനോ – കരത്തിൻ
ചങ്ങലയണിയാനോ ………………….
നമ്മൾതൻ ജനസഞ്ചയമിനിയും
വഞ്ചനയേൽക്കാനോ? (പി. ഭാസ്കരൻ)

സ്വാതന്ത്ര്യം നേടുവിൻ സ്വാതന്ത്ര്യം നേടുവിൻ
സ്വാതന്ത്ര്യം നേടുവിൻ സോദരരേ…..
സ്വാതന്ത്ര്യമില്ലെങ്കിലെന്തിനു ജീവിതം
സ്വാതന്ത്ര്യം നേടുവിൻ സോദരരേ………..
(സഹോദരൻ അയ്യപ്പൻ)

ഉണരട്ടെ നിങ്ങൾതൻ സ്വാഭിമാനം
ഉയരട്ടെ വിപ്ലവാഹ്വാനഗാനം
അടിമത്തം തീറ്റുന്നൊരീ നിയമം!
അടിയട്ടെ ചേർക്കുന്നിലാകുമാനം
(എസ്. കെ. പൊറ്റക്കാട്)

വരിക വരിക സഹജവ
സഹന സമര സമയമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽനടയ്ക്കു പോകനാം
(അംശി നാരായണപ്പിള്ള)

വെട്ടിമുറിക്കുക കാൽച്ചങ്ങല വിഭോ
പൊട്ടിച്ചെറികയീ കൈവിലങ്ങു
ഞങ്ങളെപ്പൊക്കു, കൂരിരുട്ടിൽ കോട്ട
യെങ്ങും ചവിട്ടി നിരത്തുവാനും (കുമാരനാശാൻ)

പോരുക പോരുക നാട്ടാരേ
പോർക്കളമെത്തുക നാട്ടാരേ
ചേരുക ചേരുക സമരത്തിൽ
സ്വാതന്ത്ര്യത്തിന്റെ സമരത്തിൽ
(എസ്. കെ.പൊറ്റക്കാട് )
ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7 2
സ്വാതന്ത്ര്യം നമ്മുടെ ജന്മവകാശമാണ്. നമുക്കത് വേണം. അതു കൊതിക്കുന്ന ആത്മാവ് എന്നിൽ സചേതനമായിരിക്കെ, എനിക്കു വാർധക്യം ഏശി ല്ല. അത് അമരമാണ്. കാറ്റിന് അതിനെ പറത്തിക്ക യനാവില്ല. ആയുധങ്ങൾക്ക് മുറിക്കാനാവില്ല. അഗ്നിക്ക് ചാരമാക്കാനാവില്ല.

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാ വ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തൻ.

ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7

1856 ജൂലായ് 23 ന് മഹാരാഷ്ട്രയിൽ രത്നഗി രിയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കവേ രാഷ്ട്രീയ കാര്യങ്ങളിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ജന കീയ വിദ്യാഭ്യാസം പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകും സഹപ്രവർത്തകരും കൂടി പൂനെയിൽ ന്യൂ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു (1880). ഇക്കാലത്തു തന്നെ അദ്ദേഹം പത്രപ്രവർത്തനരം ഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയിൽ കേസരി, ഇംഗ്ലീഷിൽ മറാത്ത എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. തുടർന്ന് സ്വാതന്ത്ര്യസമര പ്രവർത്തന ങ്ങളിലും സജീവമായി.

ബ്രിട്ടീഷുകാർക്കെതിരെ കർക്കശമായ സമ രമുറകൾ സ്വീകരിക്കാത്ത പക്ഷക്കാരനായിരുന്നു തിലക്. പൂനെയിൽ 1897-ൽ പ്ലേഗ് രോഗ ബാധ പടർന്നു പിടിച്ചപ്പോൾ ജനങ്ങളുടെ സഹായത്തി നെത്തി. പകർച്ച വ്യാധിയെ നേരിടുന്നതിൽ സർക്കാർ സ്വീകരച്ച നടപടികളെ അദ്ദേഹം വിമർശി ച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി തിലകനെ അറസ്റ്റ് ചെയ്തു.

1905 ലെ ബംഗാൾ വിഭജനത്തെത്തുന്നു ണ്ടായ പ്രക്ഷോഭങ്ങൾക്ക് തിലക് നേതൃത്വം നൽകി. വിദേശ സാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി ഉൾപ്പനങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക എന്നീ പരിപാടികളുമായി ദേശീയതലത്തിൽ ബ്രിട്ടീ ഷു കാർക്കെതിരെ സമരം സംഘടിപ്പിക്കാൻ തിലകും മറ്റു നേതാക്കളും മുന്നോട്ടുവന്നു. ഇന്ത്യ യിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായി ലേഖനങ്ങൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ 1908 ജൂണിൽ അറസ്റ്റ് ചെയ്ത് ബർമ (മ്യാൻമർ) യിലെ മാൻഡലേ ജയിലിൽ പാർപ്പിച്ചു. ജയിലിൽ വെച്ച് പാലി, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകൾ പഠിക്കു കയും ഗീതാരഹസ്യം എന്ന കൃതി രചിക്കുകയും ചെയ്തു. 1914-ൽ ജയിൽ മോചിതനായി.

ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യക്കാരുടെ ആവ ശ്യങ്ങൾ ബ്രിട്ടീഷുകാർ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഓഫ് ഇന്ത്യ ബിൽ പരിഗ ണിക്കുന്നതിനായി രൂപീകരിച്ച പാർലമെന്ററി ജോയന്റ് സെലക്റ്റ് കമ്മറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ ലീഗിനുവേണ്ടി തിലക് ഹാജരായി 1919 ഇന്ത്യയിലേക്കു തിരിച്ചു വന്ന അദ്ദേഹം 1920 ആഗസ്റ്റ് 1 ന് നിര്യാതനായി.

Question 1.
ബാലഗംഗാധരതിലകന്റെ ഈ വാക്യങ്ങളുടെ പ്രസക്തി എന്താണ്? ചർച്ചചെയ്യൂ.
Answer:
സ്വാതന്ത്ര്യത്തിന്റെ പ്രധാന്യം വിളിച്ചോതുന്ന വരി കളാണ് പ്രായത്തിനോ, ആയുധങ്ങൾക്കോ, അഗ്നിക്കോ തന്റെ ഉള്ളിലെ സ്വാതന്ത്ര്യമോഹം ഇല്ലാതാക്കാനാകില്ല എന്ന് അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യം തന്റെ ജന്മവകാശമാണ് എന്നു മൊക്കെ പറയുന്നതിലൂടെ ബ്രിട്ടീഷുകാരുടെ ഔദാര്യമല്ല സ്വാതന്ത്ര്യം എന്നും അത് ഓരോ ഇന്ത്യക്കാരുടെയും അവകാശമാണെന്നും അടിവ രിയിട്ടു പറയാണദ്ദേഹം. ജനങ്ങളിൽ സ്വാതന്ത്ര്യ ബോധം ഉണർത്താനും, അതിനുവേണ്ടി പോരാ ടാനും പ്രാപ്തരാക്കാൻ തക്ക ശക്തിയുള്ള തായിരുന്നു ഈ വാക്കുകൾ. ഇന്നത്തെ തലമു റയ്ക്കും മാതൃകയാക്കാവുന്ന പോരാട്ടവീര്യവും, ആത്മബലവും, ഇച്ഛാശക്തിയും ഉള്ള നേതാവാണ് ബാലഗംഗാധരതിലക്.

Question 2.
എനിക്ക് വാർദ്ധക്യം ഏശില്ല എന്ന് ബാലഗംഗാ ധര തിലക് പറയാൻ കാരണമെന്ത്?
Answer:
സ്വാതന്ത്ര്യം കൊതിക്കുന്ന ആത്മാവ് തന്നിൽ സചേതനമായിരിക്കുമ്പോൾ തനിക്ക് വാർദ്ധക്യം ഏശില്ല എന്നാണ് ബാലഗംഗാധരതിലക് പറയു ന്നത്.

Question 3.
ആയുധങ്ങൾക്ക് മുറിവേൽപ്പിക്കാൻ ആവാ ത്തതും അഗ്നിക്ക് ചാരമാക്കാനാവാത്തതും എന്താണ്?
Answer:
സ്വാതന്ത്ര്യം കൊതിക്കുന്ന ആത്മാവിനെ കാറ്റിന് പറത്തിക്കളയാനാവില്ല. ആയുധങ്ങൾക്ക് മുറിക്കാ നാവില്ല. അഗ്നിക്ക് ചാരമാക്കാനാവില്ല.

Question 4.
ഇഷ്ടമുള്ള വസ്തുക്കൾ വാങ്ങാനും ഇഷ്ടമുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സ്വാതന്ത്യമി ല്ലെങ്കിൽ നാം എങ്ങനെയായാരിക്കും പ്രതികരി ക്കുക.
Answer:
ഇഷ്ടമുള്ള വസ്തുക്കൾ വാങ്ങാനും ഇഷ്ടമുള്ള അഭിപ്രായങ്ങൾ പറയാനും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ ദുഃഖകരവും അസഹനീയവുമാണ്. സ്വാതന്ത്ര്യം അമൃതമാണെന്നും പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമാണെന്നുമാണ് വള്ള ത്തോൾ പാടിയത്. അസ്വാതന്ത്യം അനുഭവിക്കുന്ന ഏതൊരു വ്യക്തിയും സ്വാതന്ത്ര്യം നേടിയെടു ക്കാൻ പരിശ്രമിക്കുകയും പോരാടുകയും ചെയ്യും.

Leave a Comment