ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 3 Chapter 2 ബത്തേരിക്കടുത്ത് മലങ്കരയിൽ Batherikkaduthu Malankarayil Notes Questions and Answers improves language skills.

Batherikkaduthu Malankarayil Class 10 Notes Question Answer

Class 10 Malayalam Batherikkaduthu Malankarayil Notes Question Answer

Class 10 Malayalam Kerala Padavali Unit 3 Chapter 2 Batherikkaduthu Malankarayil Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“ഇപ്പോൾ ഞാൻ അനേകരാണ്
ഈ മലങ്കര
ഏഴു വൻകരയുമാണ്.”
– വരികളുടെ അർഥതലങ്ങൾ വിശദീകരിക്കുക.
Answer:
കവി വയനാട്ടിലുള്ള സുഹൃത്തിന്റെ വാടകവീട്ടിലിരുന്ന് അല്പം അകലേക്ക് നോക്കിയപ്പോൾ അവിടെ വയലുകളും ഞാറ്റടിയും, കുറുമർ നിലം ഉഴുതുമറിക്കുന്നതും കാക്കകളും കൊക്കുകളും മറ്റും വയലിൽ വന്നിരിക്കുന്നതും മറ്റും കണ്ടു. ഉടൻ തന്നെ അദ്ദേഹം തന്റെ സെൽഫോണെടുത്ത് അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. താമസിയാതെ ലൈക്കുകളുടെയും കമന്റുകളുടെയും ഘോഷ യാത്രയായി. വയനാട്ടിൽ ഇപ്പോഴും പ്രകൃതിഭംഗി നശിച്ചുപോയിട്ടില്ലെന്നും കർഷകർക്ക് അവിടെ ആത്മ ഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും ചിലർ കമന്റ് ചെയ്തു. ഭൂമിയുടെ പച്ചപ്പ് കുറച്ചെങ്കിലും നിലനിറുത്ത ണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

പച്ചപ്പുള്ള വസ്തുക്കൾ വില കൊടുത്ത് വാങ്ങിച്ചാലും തരക്കേ ടില്ല. അവയെ നിലനിർത്താൻ കഴിയുമല്ലോ എന്ന് മറ്റു ചിലർ. നഷ്ടമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി യെക്കുറിച്ച് മത്സരിച്ച് അഭിപ്രായം പറയുന്നവർ ലോകത്തിന്റെ നാനാകോണിലുമുള്ളവരാണ്. കവി വിശ മിക്കുന്ന വീട്ടുവരാന്ത ലോകത്തിലെ ഏഴുവൻ കരയിലുമുള്ളവരുടെ ശ്രദ്ധയും പരിഗണനയും നേടിയിരി ക്കുന്നു. ഇവിടെ കവി തന്റെ ഫോട്ടോകൾക്ക് താഴെ കമന്റിട്ട വ്യത്യസ്ത രാജ്യത്ത് താമസിക്കുന്നവരും, വ്യത്യസ്ത ചിന്താഗതിക്കാരുമായ ആളുകൾ യഥാർഥ പരിസ്ഥിതി വാദികളോ, ജൈവവൈവിധ്യസംര ക്ഷകരോ ആണെന്ന് വിശ്വസിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ ഇടപെടുന്നവരുടെ പൊതുസ്വഭാവം എന്തിനെക്കുറിച്ചും അഭിപ്രായം പറയുക എന്നതാണ്. അഭിപ്രായം മനസ്സിൽ തട്ടിയുള്ളതോ ആത്മാർത്ഥ തയുളളതോ ആയിരിക്കണമെന്നില്ല എന്നാണ് കവിയുടെ വിവക്ഷ.

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 2.
“ക്യാമറ തുടരെ ക്ലിക്കി
(പൊൻ തൂലിക വിറ്റു കിടിലൻ-
ഫോണൊന്നു വാങ്ങിച്ചു ഞാൻ)
ഞൊടിയിൽ
പടം അപ്ലോഡ് ചെയ്തു.
വന്നു കമന്റുകൾ
തിരുതകൃതിയായി ചാറ്റൽ.”
സുസ്ഥിരവികസന കാഴ്ചപ്പാടുകളോട് മുഖം തിരിച്ചുനിൽക്കുന്ന സമൂഹത്തിന്റെ മനോഭാവത്തെ പരിഹസിക്കുകയല്ലേ കവി ചെയ്യുന്നത്? വിമർശനാത്മകമായി വിലയിരുത്തുക.
Answer:
വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പരിസ്ഥിതി ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വിക സനത്തെയാണ് പൊതുവേ സുസ്ഥിരവികസനം (Sustainable development) എന്ന് പറയുന്നത്. വിഭവങ്ങ ളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരും തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുത്താൻ കഴിയും. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങളുണ്ട്. മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃകകളാണ് സുസ്ഥിരവികസന ലക്ഷ്യ ങ്ങൾ.

ഇത്തരം ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സമൂഹത്തിൽ ഇടപെടുന്ന വ്യക്തികളുടെ മനോവ്യാപാരങ്ങ ളിലും പ്രവൃത്തികളിലും മറ്റും കാര്യമായ മാറ്റം വരണം. കവിക്ക് പോലും അതിന് കഴിയുന്നില്ല. നവസ മൂഹമാധ്യമങ്ങളുടെ പിടിയിലമർന്നു പോയ മനുഷ്യർക്ക് തങ്ങളുടെ മനസ്സാക്ഷിയോട് കൂറുപുലർത്താൻ കഴിയുന്നില്ല എന്നതാണ് വസ്തുത. തൂലിക വിറ്റ് കിടിലൻ ഫോൺ വാങ്ങിയ കവി പുതിയ കാലഘട്ട ത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് അതിനനുസരിച്ച് സഞ്ചരിക്കാൻ വിധിക്കപ്പെട്ടവനാണ്. പക്ഷേ കവി മനസ്സിൽ നന്മയുണ്ട്. പരിസ്ഥിതിബോധം തൊലിപ്പുറമേയുള്ള ഒരു വികാരമാണ് ഇന്ന് മിക്കവർക്കും. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നവരാണ് അധികവും. യഥാർഥത്തിൽ സുസ്ഥിരവികസന മാതൃക നടപ്പാക്കിയാൽ താൽക്കാലികമായി പലർക്കും പലതും നഷ്ടമാകും. ഈ യാഥാർത്ഥ്യം മൂടിവയ്ക്കപ്പെടുകയും മിഥ്യയായ പരിസ്ഥിതി സ്നേഹം വെളിച്ചപ്പെടുകയും ചെയ്യുന്ന തിനെ ഈ വരികളിലൂടെ യഥാർഥത്തിൽ കവി പരിഹസിക്കുകയാണ് ചെയ്യുന്നത്.

Question 3.
“മനയോല തേച്ച് മുഖം കാട്ടി
ചുട്ടിക്കു മലർന്നുകിടക്കയല്ലേ
മലനാട്ടുമണ്ണ്!”
– കേരളത്തിന്റെ ഭൂപ്രകൃതിയെയും സംസ്കാരത്തെയും സമന്വയിപ്പിച്ചത് എത്രമാത്രം ആകർഷ കമായിട്ടുണ്ട്. വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക
Answer:
ബത്തേരിക്കടുത്ത് മലങ്കരയിൽ എന്ന കവിതയിലെ പ്രയോഗഭംഗിയും ധ്വന്യാത്മകതയും ഏറെയുള്ള വരികളാണിത്. കഥകളി എന്ന കേരളീയ കലയുടെ സവിശേഷതകളുടെ സൂചനകളിലൂടെ കേരളത്തിന്റെ ഹരിതഭംഗിയും കലാപാരമ്പര്യവും വ്യക്തമാക്കാനാണ് കവി ഇവിടെ ശ്രമിക്കുന്നത്. മനയോല എന്നാൽ കഥകളി നടൻ മുഖത്ത് തേയ്ക്കുന്ന പച്ചനിറത്തിലുള്ള വസ്തുവാണ്. ചുട്ടികുത്തുക എന്നാൽ കഥകളി കലാകാരന്റെ മുഖത്ത് ഓരോ വേഷത്തിനനുസരിച്ചുള്ള രൂപമാറ്റം വരുത്തുക എന്നർഥം. കഥകളിക്ക് വേണ്ടിയുള്ള മേക്കപ്പ് എന്നുതന്നെ പറയാം. ഏതുതരത്തിലുള്ള പരുവപ്പെടുത്തലിനും യോജിച്ച അന്തരീ ക്ഷവും, ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് കേരളത്തിലുള്ളത്. മാറ്റങ്ങൾക്ക് വേണ്ടി കൊതിക്കുന്ന നാടാണ് കേരളം. പക്ഷേ ആ മാറ്റങ്ങൾ ജനങ്ങളുടെ ദീർഘനാളത്തെ നിലനിൽപ്പിനെ മാനിക്കുന്ന വികസനം ആയിരിക്കണമെന്ന് കവി കരുതുന്നു.

Question 4.
“നമുക്കെന്തെങ്കിലും ചെയ്യണം
നാളേക്ക് ഒരു തുണ്ടു പച്ചപ്പെങ്കിലും നിർത്തണം
ഈ പടമെടുക്കാനിരുന്ന വീടും കുടിയിരിപ്പും
എത്ര സെന്റു വരും?”
ഇത്തരം നിലപാടുകൾ പരിസ്ഥിതിസംരക്ഷണത്തിന് സഹായകമാകുമോ? കാഴ്ചപ്പാടുകൾ അവ തരിപ്പിക്കുക.
Answer:
കവി വയനാട്ടിലെ ബത്തേരിക്കടുത്തുള്ള മലങ്കരയിൽ സുഹൃത്തിന്റെ വാടക വീട്ടിലിരുന്നു കൊണ്ട് അവിടെക്കാണാനിടയായ പച്ചപ്പിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്പോൾ ലഭിച്ച കമന്റുകളിലൊന്നാണ് ചോദ്യത്തിൽ തന്നിരിക്കുന്ന വാക്യങ്ങൾ.

ഒരു കപട പരിസ്ഥിതി വാദിയുടേതെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ തോന്നാവുന്ന അഭിപ്രായമാണിത്. അന്യനാട്ടിൽ ജീവിക്കുന്ന ഒരാളുടെ കമന്റാണിത്. അയാൾക്ക് വിദേശത്ത് ഉയർന്ന ജോലിയും മറ്റെല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരിക്കണം. ആവശ്യത്തിലധികം പണം സമ്പാദിച്ചിട്ടുളള അയാൾ തോന്നു ന്നതൊക്കെ വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാരനുമായിരിക്കാം. യാന്ത്രിക യുഗത്തിന്റെ ചിട്ടവട്ടങ്ങൾക്കനുസ രിച്ച് ജീവിതം പാകപ്പെടുത്തി സുഖലോലുപതയുടെ മടിത്തട്ടിലിരിക്കുന്ന ചിലർ ഒരു ഫാഷന് വേണ്ടി അല്പം പരിസ്ഥിതി സ്നേഹവും കൊണ്ടുനടക്കാറുണ്ട്. പരിസ്ഥിതിയുടെ മഹത്വത്തെക്കുറിച്ചും അത്സം രക്ഷിച്ചില്ലെങ്കിലുണ്ടാവുന്ന അപകടങ്ങളെക്കുറിച്ചും ഇക്കൂട്ടർ ഘോരഘോരം പ്രസംഗിച്ചെന്നിരിക്കും.

വിദേശത്ത് ഉയർന്ന ജോലിയിലിരിക്കുന്ന പലരും നാട്ടിൽ ഏക്കർ കണക്കിന് കാടുപിടിച്ചു കിടക്കുന്ന പുരയിടം വാങ്ങിക്കൂട്ടാറുണ്ട്. തനിക്കവിടെ പരിസ്ഥിതി സൗഹൃദപരമായ ഒരു ലോകം പണിയണമെ ന്നൊക്കെ മറ്റുള്ളവരോട് ഇക്കൂട്ടർ വീമ്പിളക്കും. ചിലപ്പോൾ കുറെ പ്ലാവോ, മാവോ, മുരിങ്ങയോ റംബൂ ട്ടനോ ഒക്കെ വച്ചുപിടിപ്പിച്ചെന്നുമിരിക്കും. കുറച്ചു നാൾ കഴിയുമ്പോൾ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കില്ല. ഇപ്രകാരം തൊലിപ്പുറമേയുളള ഒരു പരിസ്ഥിതി വാദിയാണ് ഈ വരികളിലും പ്രത്യക്ഷപ്പെ ടുന്നത്. ഇത്തരക്കാരുടെ നിലപാടുകളും പ്രവർത്തനങ്ങളുമൊന്നും പരിസ്ഥിതി സംരക്ഷണത്തിന് യഥാർഥ ത്തിൽ സഹായകമാവില്ല. പരിസ്ഥിതി സംരക്ഷണം ഒരു വികാരമായി ഹൃദയത്തിൽ കൊണ്ടു നടന്നാൽ മാത്രമേ എന്തെങ്കിലും മാറ്റം ലോകത്തിന് പ്രദാനം ചെയ്യാൻ കഴിയൂ.

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 5.
പരിസ്ഥിതിസ്നേഹം പ്രകടനപരതയായി മാറുന്നതിനോടുള്ള പ്രതിഷേധം ഏതെല്ലാം തലങ്ങളി ലാണ് കവിതയിൽ ആവിഷ്കരിക്കുന്നത്? വിശകലനം ചെയ്ത് ആസ്വാദനം തയ്യാറാക്കുക.
Answer:
പി. പി. രാമചന്ദ്രന്റെ ഏറെ പ്രശസ്തമായ കവിതയാണ്. ‘ബത്തേരിക്കടുത്ത് മലങ്കരയിൽ’. നമ്മുടെ ലോക ത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കത്തക്കവിധം പരിസ്ഥിതിനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തിൽ ഏറെ ഉൽകണ്ഠിതനാണ് ഈ കവി. അദ്ദേഹത്തിന്റെ മിക്ക കവിതകളിലും ഈ വികാരം തന്നെ യാണ് പ്രകടമായിട്ടുള്ളത്. ‘കാറ്റേ കടലേ ‘ എന്ന കവിത ഏറെ വായിക്കപ്പെട്ടതാണല്ലോ. അത്തരം ജനു സ്സിൽപ്പെടുന്ന കവിതയാണ് ഇതും. പക്ഷേ ഈ കവിതയിൽ ആധുനിക ലോകത്ത് സ്വാധീനം ചെലുത്തി ക്കൊണ്ടിരിക്കുന്ന നവസമൂഹമാധ്യമങ്ങളും വിചാരണയ്ക്ക് വിധേയമാവുന്നു എന്നൊരു വ്യത്യാസമുണ്ട്. എന്തുകണ്ടാലും അതൊക്കെ ഫോട്ടോയോ വീഡിയോയോ റീലോ ഒക്കെയാക്കി മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക, അത് കാണാനിടയായവർ നിരുരുത്തരവാദപരമായി എന്തെങ്കിലും കമന്റ് ചെയ്യുക, ആ കമന്റുകളും, കിട്ടിയ ലൈക്കുകളും നോക്കി ആനന്ദതുന്ദിലനായി ഇരിക്കുക ഇതൊക്കെ ഇന്ന് നാം കാണുന്ന പ്രവണതകളാണ്. ഇത്തരം പ്രവർത്തനം ഉത്തരവാദിത്തം നിറഞ്ഞ ഒരു സാമൂഹിക പ്രവർത്തനമാണെന്ന് പറയാനാകില്ല.

‘ബത്തേരിക്കടുത്ത് മലങ്കരയിൽ’ എന്ന കവിതയുടെ വായനയിൽ ആദ്യമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയം ഇതുതന്നെയാണ്.

കവിതയുടെ പ്രമേയത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് പോകുമ്പോഴാണ് സുസ്ഥിരവികസനമെന്ന വിഷയ ത്തെക്കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാട് കവിതയിൽ ലീനമായിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. സുസ്ഥിരവി കസനമെന്ന ആശയം വളരെ ആകർഷകമാണെങ്കിലും നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഭരണാധി കാരികൾക്കും പൊതുജനങ്ങൾക്കും ഇക്കാര്യത്തിൽ വിഭിന്ന കാഴ്ചപ്പാടുകളുണ്ടായാൽ വികസനം സാധ്യ മല്ല. ഇന്ന് പരിസ്ഥിതിക്ക് കോട്ടം വരാതെ വികസനം നടപ്പാക്കണമെന്ന് വാദിക്കുന്ന ഭരണവർഗം തന്നെ അതെങ്ങനെ പ്രായോഗികമാക്കാൻ സാധിക്കുമെന്ന കൺഫ്യൂഷനിലാണ്. മറ്റൊരു പ്രശ്നം കപട പരി സ്ഥിതി വാദികളുടെ സാന്നിധ്യമാണ്. വെറും പ്രകടനപരതയായി പരിസ്ഥിതി സ്നേഹം മാറിപ്പോകുന്ന കാഴ്ചയാണ് നാം നിത്യേന കാണുന്നത്. പ്രസംഗത്തിലും എഴുത്തിലും മറ്റും കോരിച്ചൊരിയുന്ന പരി സ്ഥിതി സ്നേഹം മിക്കവരുടേയും പ്രവൃത്തിയിൽ കാണുന്നില്ല. ഈ വൈരുധ്യമാണ് വികസനത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്. ഇക്കാര്യമൊക്കെയാണ് കവി കവിതയിലൂടെ ധ്വനിപ്പിക്കുന്നത്.

കവി പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടയുടൻ പരിസ്ഥിതി സ്നേഹത്താൽ പ്രചോദിതരായി മെസ്സേജുകൾ അയച്ച മിക്കവർക്കും പരിസ്ഥിതി വിഷയത്തിൽ ആത്മാർഥതയില്ലാത്തവരാണ്. താൻ ഒരു പരിസ്ഥിതി വാദിയായി പൊതുജനങ്ങൾക്കിടയിൽ അറിയപ്പെടണം എന്ന ചിന്തയുള്ളവരാണ്. ഇക്കൂട്ടരെക്കൊണ്ട് ഒരു പ്രയോജനവുമില്ല. ഭൂമിയിലെ നശിച്ചുകൊണ്ടിരിക്കുന്ന പച്ചപ്പിനെക്കുറിച്ചോർത്ത് മുതലക്കണ്ണീരൊഴു ക്കുന്നവർ, അത്തരം പ്രദേശങ്ങൾ വിലയ്ക്കു വാങ്ങി സംരക്ഷിക്കണമെന്ന് വീമ്പിളക്കുന്ന വർ ഇവർക്കൊക്കെ പരിസ്ഥിതി സ്നേഹം പുറം പൂച്ച് മാത്രമാണ്.

പരിസ്ഥിതി സ്നേഹം സ്വന്തം രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള, അതിന്റെ സംരക്ഷണത്തിനായി വിലപ്പിടിപ്പുള്ളതെന്തും തൃജിക്കാൻ തയ്യാറുളളവർ വിചാരിച്ചാൽ മാത്രമേ ഇവിടെ സുസ്ഥിരവികസ നവും പരിസ്ഥിതിയുടെ കാലോചിതമായ സംരക്ഷണവുമൊക്ക് സാധ്യമാകൂ. ഇത്തരം ആശയങ്ങൾ വ്യക്ത മാക്കുന്ന കവിതയെന്ന നിലയിൽ ‘ബത്തേരിക്കടുത്ത് മലങ്കരയിൽ’ എന്ന കവിത വിദഗ്ധമായ വായന ആവശ്യപ്പെടുന്ന ഒരു രചനയാണ്.

ബത്തേരിക്കടുത്ത് മലങ്കരയിൽ Extra Questions and Answers

അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
(a) എല്ലാം മറന്ന് വരാന്തയിൽ ചാരിയിരി ക്കണം
(b) നീ വീടിന്റെ ഭിത്തിയിൽ ചാരിയിരിക്കണം രണ്ടു വാക്യത്തിലെയും ചാരിയിരി ക്കണം എന്ന പദം ഏതൊക്കെ അർഥ ത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്?
(a) ആഗ്രഹം, ആജ്ഞ
(b) നിഷേധം, ധിക്കാരം
(c) ശോകം, ഹാസം
(d) ഭയം, നിരാശ
Answer:
(a) ആഗ്രഹം, ആജ്ഞ

Question 2.
നാട് എന്ന പദത്തിന്റെ വിപരീതാർത്ഥമുള്ള പദം ഏത്?
(a) വീട്
(b) മേട്
(c) കാട്
(d) പോട്
Answer:
(c) കാട്

Question 3.
മല, കര എന്നീ പദങ്ങൾ കൂടിച്ചേരുമ്പോൾ പുതുതായി വന്ന വർണം ഏത്?
(a) ക
(b) ങ
(c) ന
(d) ണ
Answer:
(b) ങ

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 4.
“ഇതാ, ഈ ലോകത്തിന്റെ അവതാരമൂർത്തി ചോദിക്കുന്നു. പറയൂ” മലകളേ, മരങ്ങളേ, കുറവരേ, കുറിച്യരേ, നിങ്ങൾ ആകെ എത്ര ജീബി?
വരികളുടെ ആശയം വ്യക്തമാക്കി സമകാ ലിക പ്രസക്തി എത്രമാത്രമുണ്ടെന്ന് കണ്ട ത്തുക.
Answer:
പി. പി. രാമചന്ദ്രന്റെ ബത്തേരിക്കടുത്ത് മലങ്കര യിൽ എന്ന കവിതയിലെ അവസാന വരികളാ ണിത്. നവസമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്സാപ്പ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, മെസ്സെഞ്ചർ മുതലായവയുടെ നിയന്ത്രണത്തിനനുസരിച്ച് ചലി ക്കുന്ന പാവകളായി പുതിയ തലമുറ അധഃപതി ച്ചിരിക്കുന്നു. ജീവിതത്തിന്റെ സമഗ്രഭാവങ്ങളെയും മൊബൈൽ ഫോണിൽ കണ്ടെത്തുകയും, അതി ലൂടെ ശ്വസിക്കുകയും ഭക്ഷിക്കുകയും ഉറങ്ങുക യുമൊക്കെ ചെയ്യുന്ന യാന്ത്രിക ജീവികളായി മനു ഷ്യൻ ചുരുങ്ങിപ്പോയ കാലഘട്ടമാണിത്. ഏത് കാര്യത്തെയും മൊബൈൽ കാണുന്നത് ഫോണിന്റെ കണ്ണുകളിലൂടെയാണ്. എന്തിനെയും അളക്കുന്നത് GB, M.B മുതലായ സൈബർ മാന ദണ്ഡങ്ങളുപയോഗിച്ചാണ്. അതുകൊണ്ടാണ് വയനാട്ടിലെ മലകളും, മരങ്ങളും ആദിവാസികളും എല്ലാം ചേരുമ്പോൾ ആകെ എത്ര ജീബീ വരും എന്ന് പുതിയ ലോകത്തിന്റെ അവതാരമൂർത്തി ചോദിക്കുന്നത്. മനുഷ്യന്റെ മാനസികമായ അടി മത്തവും സൈബർ ലോകത്തിന്റെ അതിക്രമങ്ങ ളുമാണ് നാം ഇവിടെ കാണുന്നത്.

Question 5.
നാട് എന്ന പദത്തിന്റെ വിപരീതാർത്ഥമുള്ള പദം ഏത്?
(a) വീട്
(b) മേട്
(C) കാട്
(d) പോട്
Answer:
(c) കാട്

Question 6.
മല, കര എന്നീ പദങ്ങൾ കൂടിച്ചേരുമ്പോൾ പു തുതായി വന്ന വർണം ഏത്?
(a) ക
(b) ങ
(c) ന
(d) ണ
Answer:
(b) ങ

Question 7.
‘പൊൻ തൂലിക വിറ്റു കിടിലൻ ഫോണൊന്നു വാങ്ങിച്ചു ഞാൻ’ ഈ വരികളിലെ ‘പൊൻ തൂലിക’, ‘കിടിലൻ ഫോൺ എന്നിവ എന്തിനെ യൊക്കെയാണ് പ്രതീകവൽക്കരിക്കുന്നത്?
Answer:
‘പൊൻ തൂലിക’ എന്നത് പരമ്പരാഗതമായ എഴുത്തിനെയും, ആഴത്തിലുള്ള ചിന്തയെ യും, ഒരുപക്ഷേ സാഹിത്യപരമായ കഴിവിനെ യും പ്രതീകവൽക്കരിക്കുന്നു. ‘കിടിലൻ ഫോൺ ആധുനിക സാങ്കേതികവിദ്യയെയും, വേഗത യേറിയ ആശയവിനിമയത്തെയും, ഡിജിറ്റൽ ലോകത്തെ ഇടപെടലുകളെയും, ചിലപ്പോൾ ഉപരിപ്ലവമായ കാഴ്ചപ്പാടുകളെയും പ്രതി കവൽക്കരിക്കുന്നു.

Question 8.
‘കവിയുണർന്നു’ എന്ന് കവി പറയുന്ന സന്ദ രം ഏത്? എന്തായിരുന്നു ആ ഉണർവിന് കാരണം?
Answer:
ബത്തേരിക്കടുത്ത് മലങ്കരയിൽ സുഹൃത്തിന്റെ വാടകവീടിന്റെ വരാന്തയിലിരുന്ന് ദൂരെ ന ൽപ്പാടം കാണുമ്പോഴാണ് കവിയിൽ ‘കവി യുണരുന്നത്. ഞാറ്റടിപ്പച്ച, ചാറ്റൽമഴ, ചേറി ന്റെ ചൂര്, പോത്ത് പൂട്ടുന്ന കുറുമർ, കാക്ക കൾ, കൊക്കുകൾ എന്നിങ്ങനെയുള്ള ഗ്രാമീ ണ ദൃശ്യങ്ങളും അനുഭവങ്ങളുമാണ് ആ ഉണ കാരണം. പ്രകൃതിയുടെ തനത് സൗന്ദര്യവും ഗ്രാമീണ ജീവിതത്തിന്റെ തുടി പ്പുകളുമാണ് കവിക്ക് പ്രചോദനമായത്.

Question 9.
മലനാട്ടിലെ മണ്ണിനെ കവി എന്തിനോടാണ് ഉപ മിച്ചിരിക്കുന്നത് ആ പ്രയോഗത്തിന്റെ ഔചി ത്യം വ്യക്തമാക്കുക.
Answer:
മലനാട്ടിലെ മണ്ണിനെ, മനയോല തേച്ച് മുഖം കാട്ടി ചുട്ടിക്ക് മലർന്നു കിടക്കുന്ന ഒരു അനു ഷ്ഠാന കലാരൂപത്തിലെ കഥാപാത്രത്തോ ടാണ് (ഉദാഹരണത്തിന് കഥകളി) കവി ഉപ മിച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് സാംസ് കാരിക പൈതൃകവും ഭൂപ്രകൃതിയുടെ സൗന്ദ ര്യവും ലയിപ്പിക്കുന്ന ഈ പ്രയോഗം വളരെ ഉചിതമാണ്. ഇത് മണ്ണിന് ഒരു കലാപരമായ സൗന്ദര്യവും പവിത്രതയും നൽകുന്നു.

Question 10.
ഈ മലങ്കര ഏഴു വൻകരയുമാണ് എന്ന പ്ര യോഗം അർത്ഥമാക്കുന്നതെന്ത്?
Answer:
കവി പകർത്തിയ മലങ്കരയിലെ ദൃശ്യം മൊബൈ ൽ ഫോണിലൂടെ ലോകമെമ്പാടും എത്തുന്ന തിനെയാണ് ഈ പ്രയോഗം അർത്ഥമാക്കു ന്നത്. ഒരു ചെറിയ, പ്രാദേശികമായ അനു ഭവം ആധുനിക സാങ്കേതികവിദ്യയുടെ സഹാ യത്തോടെ ആഗോളതലത്തിൽ പങ്കുവെക്ക പ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളി ലുള്ളവർക്ക് ആ കാഴ്ച കാണാനും അതിനോട് പ്രതികരിക്കാനും സാധിക്കുന്നു.

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 11.
കവിതയുടെ അവസാനത്തിൽ ‘ഈ ലോകത്തി ന്റെ അവതാരമൂർത്തി’ ഉന്നയിക്കുന്ന ചോദ്യം എന്ത്? ആ ചോദ്യത്തിന്റെ പ്രസക്തിയെന്ത്?
Answer:
‘പറയൂ മലകളേ മരങ്ങളേ കുറുമരേ കുറിച്യരേ നിങ്ങൾ ആകെ എത്ര ജീബി?’ എന്നതാണ് ഈ ലോകത്തിന്റെ അവതാരമൂർത്തി ഉന്നയിക്കുന്ന ചോദ്യം. പ്രകൃതിയുടെയും സംസ്കാരത്തിന്റെ യും മനുഷ്യരുടെയും യഥാർത്ഥ മൂല്യം മന സ്സിലാക്കാതെ എല്ലാത്തിനെയും ഡാറ്റയുടെ യും വിവരസാങ്കേതികവിദ്യയുടെയും അളവു കോലുകൊണ്ട് മാത്രം അളക്കുന്ന ആധുനിക ലോകത്തിന്റെ ഉപരിപ്ലവമായ സമീപനത്തെ ഈ ചോദ്യം വിമർശിക്കുന്നു. ഇതാണ് ഈ ചോദ്യ ത്തിന്റെ പ്രസക്തി.

Question 12.
കവിതയിൽ പരാമർശിക്കുന്ന ആദിവാസി വിഭാ നങ്ങൾ ഏതെല്ലാം? അവരുടെ പ്രാധാന്യം കവി തയിൽ എങ്ങനെ സൂചിപ്പിക്കുന്നു?
Answer:
കുറുമർ, കുറിച്യർ എന്നീ ആദിവാസി വിഭാഗ ങ്ങളെയാണ് കവിതയിൽ പരാമർശിക്കുന്നത്. ‘പോത്തു പൂട്ടും കുറുമർ’ എന്ന് പറയുമ്പോൾ വയനാടൻ കാർഷിക സംസ്കാരത്തിൽ അവ ർക്കുള്ള പങ്ക് സൂചിപ്പിക്കുന്നു. അവസാനത്തെ ചോദ്യത്തിൽ ‘കുറുമരേ കുറിച്യരേ നിങ്ങൾ ആകെ എത്ര ജീബി?’ എന്ന് ചോദിക്കുമ്പോൾ, ഈ ആദിമ ജനവിഭാഗങ്ങളെയും അവരുടെ സംസ്കാരത്തെയും കേവലം ഡാറ്റയായി മാത്രം കാണുന്ന ആധുനിക സമൂഹത്തിന്റെ മനോ ഭാവത്തെ കവി ചോദ്യം ചെയ്യുന്നു. ഇത് അവ രുടെ അസ്തിത്വത്തിന്റെയും സംസ്കാരത്തി ന്റെയും പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

Question 13.
‘മനയോല തേച്ചു മുഖം കാട്ടി ചുട്ടിക്കു മലർന്നു കിടക്കയല്ലേ മലനാട്ടുമണ്ണ് – ഈ പ്രയോഗത്തി ലൂടെ കവി മണ്ണിന് നൽകുന്ന സവിശേഷത യെന്ത്?
Answer:
ഈ പ്രയോഗത്തിലൂടെ, കേരളത്തിന്റെ തനത് സാംസ്കാരിക പൈതൃകവുമായി മണ്ണിനെ ബന്ധിപ്പിച്ചുകൊണ്ട് ഒരു കലാപരമായ സൗന്ദ ര്യവും പവിത്രതയുമാണ് കവി നൽകുന്നത്. കഥകളി പോലുള്ള അനുഷ്ഠാന കലകളിലെ ചമയങ്ങളണിഞ്ഞ ഒരു കഥാപാത്രത്തെപ്പോലെ മണ്ണ് അണിഞ്ഞൊരുങ്ങി നിൽക്കുന്നു എന്ന് കല്പിക്കുന്നതിലൂടെ, മണ്ണിന് ജീവനും ചൈതന്യ വും കൈവരുന്നു.

Question 14.
‘ക്യാമറ തുടരെ ക്ലിക്കി. മാരിയിൽ പടം അപ് ലോഡ് ചെയ്തു. വന്നു കമന്റുകൾ തിരുതകൃതി യായ് ചാറ്റൽ’ – ഈ സന്ദർഭം, പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്റെ ഉപരിപ്ലവമായ സമീപന യാണോ സൂചിപ്പിക്കുന്നത് നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കുക.
Answer:
അതെ, ഈ സന്ദർഭം പ്രകൃതിയോടുള്ള ആധു നിക മനുഷ്യന്റെ ഉപരിപ്ലവമായ സമീപനത്തെ യാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. പ്രകൃ തിയുടെ സൗന്ദര്യം ആഴത്തിൽ അനുഭവിക്കു ന്നതിനോ, അതിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കുന്നതിനോ പകരം, അതിനെ ഒരു കാഴ്ചയായിമാത്രം കണ്ട്,മൊബൈലിൽ പക ർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് ലൈക്കുകളും കമന്റുകളും നേടാനുള്ള വ്യത തയാണ് ഇവിടെ പ്രകടമാകുന്നത്. ‘തുടരെ ക്ലിക്കി’,’ഞൊടിയിൽ അപ്ലോഡ്’, ‘കമന്റുകളു ടെ ചാറ്റൽ’ എന്നീ പ്രയോഗങ്ങൾ ഈ വേഗത യേറിയതും എന്നാൽ ആഴമില്ലാത്തതുമായ ഇടപെടലിനെയാണ് കാണിക്കുന്നത്. പ്രകൃതി സ്നേഹം ഒരു ഡിജിറ്റൽ പ്രകടനമായി മാറു ന്നതിന്റെ സൂചനയാണിത്. യഥാർത്ഥ അനു ഭൂതിക്ക് പകരം, ഡിജിറ്റൽ ലോകത്തെ അംഗീ കാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ രീതി, പ്രകൃതിയോടുള്ള ആത്മാർത്ഥമായ ബന്ധ മില്ലായ്മയെയാണ് പലപ്പോഴും പ്രതിഫലി പ്പിക്കുന്നത്.

Question 15.
മാഷേ, നമുക്കെന്തെങ്കിലും ചെയ്യണം നാളേക്ക് ഒരു തുണ്ടു പച്ചയെങ്കിലും നിർത്തണം ഈ പ 8മെടുക്കാനിരുന്ന വീടും കുടിയിരിക്കും. എത്ര കൊടുക്കണം?’ – ഈ കമന്റിൽ തെളിയുന്ന വൈ രുദ്ധ്യം വിശകലനം ചെയ്യുക.
Answer:
ഈ കമന്റിൽ പ്രകൃതിസംരക്ഷണത്തോടുള്ള ആത്മാർത്ഥമായ ആഗ്രഹവും, അതേസമയം പ്രകൃതിയെ ഒരു കച്ചവടച്ചരക്കായി കാണുന്ന മനോഭാവവും തമ്മിലുള്ള വൈരുദ്ധ്യം വ്യക്ത മായി തെളിയുന്നു. “നാളേക്ക് ഒരു തുണ്ടു പച്ചപ്പെങ്കിലും നിർത്തണം’ എന്ന ഭാഗം പരി സ്ഥിതിയെക്കുറിച്ചുള്ള യഥാർത്ഥ ആശങ്കയും സംരക്ഷിക്കാനുള്ള താൽപ്പര്യവും പ്രകടിപ്പി ക്കുന്നു. ഇത് ക്രിയാത്മകമായ ഒരു ചിന്ത യാണ്. എന്നാൽ, തൊട്ടുപിന്നാലെ ഈ പടമെ ടുക്കാനിരുന്ന വീടും കുടിയിരിപ്പും… എത്ര കൊടുക്കണം?’ എന്ന് ചോദിക്കുമ്പോൾ, ആ പച്ചപ്പ് സ്വന്തമാക്കാനും അതിന് വിലയിടാനു മുള്ള ഒരു കച്ചവട താൽപ്പര്യം കടന്നുവരുന്നു. ഇവിടെ, പ്രകൃതിയുടെ സൗന്ദര്യവും സംരക്ഷ ണവും എന്നതിനപ്പുറം, അതിന്റെ സാമ്പ ത്തിക മൂല്യത്തിനും ഉടമസ്ഥാവകാശത്തിനും പ്രാധാന്യം നൽകുന്നതായി കാണാം. സംര ക്ഷിക്കാനുള്ള ആഗ്രഹം നല്ലതാണെങ്കിലും, അത് വ്യക്തിപരമായ ലാഭേച്ഛയിലേക്കോ പ്ര കൃതിയുടെ കച്ചവടവൽക്കരണത്തിലേക്കോ വഴിമാറുന്നത് ആത്മാർത്ഥമായ പരിസ്ഥിതി ബോധത്തിന് വിപരീതമാണ്. ഈ വൈരു ദ്ധ്യം ആധുനിക സമൂഹത്തിൽ പ്രകൃതിയോ ടുള്ള സമീപനത്തിലെ സങ്കീർണ്ണതയെയാണ് കാണിക്കുന്നത്.

Question 16.
‘ഈ ചിത്രം സാക്ഷി’ – കവി എന്നിന്റെ സാക്ഷിയാ യാണ് ചിത്രത്തെ അവതരിപ്പിക്കുന്നത് ഈ പ്ര യോഗത്തിന്റെ പ്രാധാന്യം എന്ത്?
Answer:
വയനാടിന്റെ പച്ചപ്പും സൗന്ദര്യവും പൂർണ്ണ മായിനഷ്ടപ്പെട്ടിട്ടില്ലെന്നും, ചിലതെങ്കിലും ഇന്നും ബാക്കിയുണ്ട് എന്നുമുള്ള യാഥാർത്ഥ്യത്തിന്റെ തെളിവ് അഥവാ സാക്ഷിയായാണ് കവി താൻ എടുത്ത ചിത്രത്തെ അവതരിപ്പിക്കുന്നത്(‘ഇല്ല പോയിട്ടില്ല. പച്ചപ്പുകൾ ഉണ്ട് ചിലതെങ്കിലും ബാക്കി ഈ ചിത്രം സാക്ഷി’), വയനാട് നശിച്ചു പോയി എന്ന് കരുതുന്നവരോടുള്ള ഒരു മറുപടികൂടിയാകാം ഇത്. ഈ പ്രയോഗത്തിന് പല മാനങ്ങളുണ്ട് ആധുനിക ലോകത്ത് നേരി ട്ടുള്ള അനുഭവത്തേക്കാൾ ചിത്രങ്ങൾ പോലു ളള മാധ്യമങ്ങൾക്ക് തെളിവായി ലഭിക്കുന്ന പ്രാ ധാന്യം ഇത് സൂചിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ശേഷിക്കുന്ന തുണ്ടുകളെ ഒരു ഫോട്ടോയിൽ ഒപ്പിയെടുത്ത് ആശ്വസിക്കുന്നതിലെ ദയനീയത ഇതിൽ കാണാം മാറ്റങ്ങൾക്കിടയിലും പ്രകൃതിയുടെ അതി ജീവനശേഷിയുടെ ഒരു ചെറിയ അടയാളമാ യി കവി ഈ ചിത്രത്തെ കാണുന്നു.

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 17.
കവിതയിലെ ഗൃഹാതുരത്വപരമായ അനുഭവം പങ്കുവെക്കുന്നതോടൊപ്പം കവി മുന്നോട്ടു വെ ക്കുന്ന സാമൂഹിക വിമർശനം എന്തെല്ലാം?
Answer:
വയനാടൻ ഗ്രാമത്തിന്റെ ഹൃദ്യമായ കാഴ് ചകളിലൂടെ കവിത ശക്തമായ ഗൃഹാതുരത്വം ഉണർത്തുന്നു. ‘ഞാറ്റടിപ്പച്ച, ചാറ്റൽമഴ, റിൻ ചൂര്, പോത്തു പൂട്ടും കുറുമർ’ തുടങ്ങിയ ബിംബങ്ങൾ നഷ്ടപ്പെട്ടുപോകുന്ന ഗ്രാമീണ നന്മയുടെയും പ്രകൃതിയുടെയും ഓർമ്മക ളാണ്. ഈ ഗൃഹാതുരത്വപരമായ അനുഭവ ത്തിന് സമാന്തരമായി കവി നിരവധി സാമൂഹിക വിമർശനങ്ങളും മുന്നോട്ടുവെക്കുന്നു: ‘പൊൻ തൂലിക വിറ്റ് കിടിലൻ ഫോൺ വാങ്ങുന്നതും, കാഴ്ചകളെ തുടരെ ‘ക്ലിക്ക് ചെയ്ത് ‘അപ് ലോഡ് ചെയ്യുന്നതും,’കമന്റുകൾക്കായി കാത്തിരിക്കുന്നതും ആധുനിക ജീവിതത്തി ലെ യാന്ത്രികതയെയും ഉപരിപ്ലവമായ ബന്ധ ങ്ങളെയും വിമർശിക്കുന്നു.

പ്രകൃതിയെ ആസ്വദിക്കുന്നതിന് പകരം അതിനെ ഒരു ഉപഭോഗവസ്തുവായും, ഡിജി റ്റൽ ‘കണ്ടന്റായും കാണുന്ന രീതിയെ കവി വിമർശിക്കുന്നു. ‘എത്ര കൊടുക്കണം’ ‘എത്ര സെന്റ് വരും’ ‘എത്ര ജീബി’ തുടങ്ങിയ ചോദ്യങ്ങൾ ഇതിന് ഉദാഹരണമാണ്. പ്രക തിയോടുള്ള സ്നേഹം ആത്മാർത്ഥമായ ഒന്നാ കുന്നതിന് പകരം സാമൂഹിക മാധ്യമങ്ങളിലെ പ്രകടനമായി മാറുന്നതിനെ കവി പരിഹസിക്കുന്നു. മലകളും മരങ്ങളും ആദിവാസി വിഭാഗങ്ങളും അടങ്ങുന്ന തനത് സംസ്കാരത്തെ കേവലം
ഡാറ്റയായി ചുരുക്കുന്നതിലൂടെ ചുരുക്കുന്നതിലൂടെ സാംസ് കാരിക മൂല്യങ്ങളിൽ വന്ന ശോഷണത്തെ കവി തുറന്നുകാട്ടുന്നു. ഇങ്ങനെ, ഗൃഹാതു രമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതോടൊപ്പം തന്നെ സമകാലിക സമൂഹത്തിന്റെ പൊ ഒള്ളത്തരങ്ങളെയും കവി ശക്തമായി വിമർ ശിക്കുന്നു.

Question 18.
ആധുനിക സാങ്കേതികവിദ്യയും പരമ്പരാ ഇത് ജീവിതരീതികളും തമ്മിലുള്ള തമ്മിലുള്ള സംഘ ർഷം കവിതയിൽ എങ്ങനെയാണ് അവതരി ഷിച്ചിരിക്കുന്നത് ഉദാഹരണസഹിതം വ്യക്ത മാക്കുക.
Answer:
ഈ കവിതയിൽ ആധുനിക സാങ്കേതിക വിദ്യയും പരമ്പരാഗത ജീവിതരീതികളും തമ്മിലുള്ള സംഘർഷം വ്യക്തമായി അവതരി പ്പിക്കുന്നുണ്ട്. ‘പൊൻതൂലിക വിറ്റു കിടിലൻ ഫോണൊന്നു വാങ്ങിച്ചു ഞാൻ’ എന്ന കവി യുടെ പ്രസ്താവന ഈ സംഘർഷത്തിന്റെ പ്രധാന ഉദാഹരണമാണ്. ആഴത്തിലുളള ചിന്തയുടെയും സർഗ്ഗാത്മകതയുടെയും പ്രതീ കമായ ‘പൊൻതൂലിക ഉപേക്ഷിച്ച് വേഗതയേ റിയതും എന്നാൽ ഒരുപക്ഷേ ഉപരിപ്ലവമായ തുമായ ആശയവിനിമയത്തിന്റെ പ്രതീകമായ ‘കിടിലൻ ഫോൺ വാങ്ങുന്നത്, മൂല്യങ്ങളിൽ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു.

വയനാടിന്റെ തനത് കാർഷിക സംസ്കാ രത്തിന്റെ ഭാഗമായ ‘പോത്തു കൂട്ടുന്ന കുറു മർ’ പോലുള്ള കാഴ്ചകൾ ഒരു വശത്ത് മറു വശത്ത്, ആ കാഴ്ചകളെ ‘ക്യാമറ തുടരെ ക്ലിക്കി’ മൊബൈലിൽ പകർത്തി ഞൊടി യിൽ പടം അപ്ലോഡ് ചെയ്ത് കമന്റുകൾ തിരുതകൃതിയായ് സ്വീകരിക്കുന്ന ആധുനിക രീതി. ഈ വേഗതയും യാന്ത്രികതയും പ്രകൃതി തോടുള്ള ആഴത്തിലുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തുന്നുണ്ടോ എന്ന് കവി സംശ യിക്കുന്നു. അവസാനത്തെ ‘എത്ര ജീബി എന്ന ചോദ്യം, പ്രകൃതിയെയും മനുഷ്യ നെയും ഡാറ്റയായി മാത്രം കാണുന്ന സാങ്കേ തികവിദ്യയുടെ ആധിപത്യത്തിനെതിരെയു ള്ള വിമർശനമാണ്, ഇത് പാരമ്പര്യമായി നാം പുലർത്തിപ്പോന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണ്.

Question 19.
‘പറയ മലകളേ മരങ്ങളേ കുറുമ കുറി ച്യമേ നിങ്ങൾ ആകെ എത്ര ജീബി?’ എന്ന ചോദ്യം കവിതയുടെ അവസാനത്തിൽ ഉന്നയിക്കു ന്നതിലൂടെ കവി ലക്ഷ്യമാക്കുന്നതെന്തെല്ലാം? കവിതയുടെ പ്രധാന ആശയങ്ങളുമായി ബ ന്ധപ്പെടുത്തി വിശദീകരിക്കുക.
Answer:
‘ബത്തേരിക്കടുത്ത് മലങ്കരയിൽ ……’ എന്നു തുടങ്ങുന്ന കവിതയുടെ അവസാനത്തിൽ ഉന്നയിക്കുന്ന ‘പറയൂ മലകളേ മരങ്ങളെ കുറു മാരേ കുറിച്യരേ നിങ്ങൾ ആകെ എത്ര ജിബി എന്ന ചോദ്യം, ആധുനിക മനുഷ്യന്റെ യാന്ത്രി കവും ഉപരിപ്ലവവുമായ ലോകബോധത്തെ യും, അവൻ പ്രകൃതിയോടും സംസ്കാര ത്തോടും പുലർത്തുന്ന സമീപനത്തെയും നി ശിതമായി വിമർശിക്കുന്ന ഒന്നാണ്. കവിത യിലുടനീളം ചർച്ച ചെയ്യുന്ന പല ആശയങ്ങളു ടെയും മൂർദ്ധന്യഭാവമാണ് ഈ ചോദ്യം.

ജീബി എന്ന ഡിജിറ്റൽ സംഭരണശേഷിയുടെ ഏകകം ഉപയോഗിച്ച് മലകളെയും ങ്ങളെയും ആദിവാസി സമൂഹങ്ങളെയും (കുറുമർ, കുറിച്യർ) അളക്കാൻ ശ്രമിക്കുന്ന തിലൂടെ, എല്ലാത്തിനെയും കേവലം ഡാറ്റയും വിവരങ്ങളുമായി മാത്രം കാണുന്ന ആധുനി ക മനുഷ്യന്റെ പരിമിതമായ കാഴ്ചപ്പാടിനെ കവി ചോദ്യം ചെയ്യുന്നു. പ്രകൃതിയുടെയും, മനുഷ്യസംസ്കാരത്തിന്റെയും, നൂറ്റാണ്ടുക ളായി നിലനിൽക്കുന്ന തനത് ജീവിതരീതി കളുടെയും ആഴവും പരപ്പും അളക്കാനാ വാത്ത മൂല്യവും മനസ്സിലാക്കാതെ, അവയെ ല്ലാം മൊബൈലിലോ കമ്പ്യൂട്ടറിലോ ഒതുക്കാ വുന്ന വിവരങ്ങളായി മാത്രം എത്രത്തോളം വരുമെന്ന് ചോദിക്കുന്നത് അസംബന്ധമാണ്. കവിതയുടെ തുടക്കത്തിൽ പ്രകൃതിയുടെ സൗന്ദര്യത്തിൽ ലയിക്കുന്ന കവി, പിന്നീട് പൊ ൻതൂലിക വിറ്റ് കിടിലൻ ഫോൺ വാങ്ങി, കാഴ് ചകളെ ‘ക്യാമറ തുടരെ ക്ലിക്ക് ചെയ്ത് അപ് ലോഡ് ചെയ്ത് കമന്റുകൾക്ക് കാത്തിരി ക്കുന്നു. ഈ പ്രകടനപരതയുടെയും ഉപരിപ്ല വമായ ഇടപെടലിന്റെയും തുടർച്ചയാണ് എല്ലാ ത്തിനെയും ‘ജീബി’യിൽ അളക്കാനുള്ള ശ്രമം.

‘എത്ര കൊടുക്കണം?’ എന്ന് പച്ചപ്പിന് വില യിടുന്ന മനോഭാവത്തിന്റെ മറ്റൊരു രൂപ മാണ് ഇത്. പ്രകൃതിയെയും സംസ്കാരത്തെ യും അവയുടെ ആന്തരികമൂല്യം മനസ്സിലാ ക്കാതെ, ഒരുതരം ഡിജിറ്റൽ കച്ചവടച്ചരക്കായി തരംതാഴ്ത്തുന്നതിനെ ഈ ചോദ്യം സൂചിപ്പി ക്കുന്നു. സാങ്കേതികവിദ്യയുടെ അതിപ്രസരം യഥാർത്ഥ അനുഭവങ്ങളിൽ നിന്നും മനു ഷ്യബന്ധങ്ങളിൽ നിന്നും നമ്മെ അകറ്റുന്നു എന്ന സൂചന കവിതയിലുണ്ട്. ഈ അക ൽച്ചയുടെ ഫലമാണ് പ്രകൃതിയെയും മനുഷ്യ രെയും കേവലം ഡാറ്റാ പോയിന്റുകളായി കാണുന്നത്.

കുറുവരെയും കുറിച്യരെയും പോലുള്ള ആദി വാസി സമൂഹങ്ങൾ പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരും തനത് സംസ്കാരം കാത്തു സൂക്ഷിക്കുന്നവരുമാണ്. അവരെ ‘എത്ര ജീബി’ എന്ന് ചോദിക്കുന്നതിലൂടെ, അവ രുടെ സാംസ്കാരിക തനിമയെയും അസ്തി ത്വത്തെയും അവഗണിക്കുന്നതിനെയാണ് കവി വിമർശിക്കുന്നത്.

ഈ അവസാന ചോദ്യത്തിലൂടെ, ആധുനിക മനുഷ്യന്റെ അറിവുകേടിനെയും, അവന്റെ യാന്ത്രികമായ ചിന്താരീതികളെയും, പ്രകൃതി യോടും പാരമ്പര്യത്തോടുമുള്ള അവന്റെ വികലമായ സമീപനത്തെയും കവി ശക്ത മായി ചോദ്യം ചെയ്യുന്നു. യഥാർത്ഥ മൂല്യ ങ്ങൾ തിരിച്ചറിഞ്ഞ്, പ്രകൃതിയോടും സഹ ജീവികളോടും കൂടുതൽ ആത്മാർത്ഥവും ആഴത്തിലുള്ളതുമായ ബന്ധം സ്ഥാപിക്കേണ്ട തിന്റെ ആവശ്യകത ഈ ചോദ്യം ന ഓർമ്മിപ്പിക്കുന്നു. ഇത് കവിതയുടെ സാമൂഹക വിമർശനത്തിന് ആക്കം കൂട്ടുന്നു.

Question 20.
‘ഈ വരാന്ത ജിദ്ദയിലോ ഷാർജയിലോ സിം ഭൂരിലോ യോർക്കിലോ’ എന്ന പ്രയോഗത്തി ലൂടെ കവി അർത്ഥമാക്കുന്ന ആഗോള കാഴ്ച കാടും, അതിൽ പതിയിരിക്കുന്ന അപകടങ്ങളും എന്തെല്ലാം? കവിതയുടെ സാമൂഹിക-സാംസ് കാരിക പശ്ചാത്തലത്തിൽ വിശദീകരിക്കുക.
Answer:
ഈ വരാന്ത ജിദ്ദയിലോ ഷാർജയിലോ സിംഗ പൂരിലോ ന്യൂയോർക്കിലോ’ എന്ന കവിവാക്യം, ആധുനിക സാങ്കേതികവിദ്യയുടെ സഹായ ത്തോടെ ഒരു പ്രാദേശിക അനുഭവം ആഗോ ളതലത്തിൽ പങ്കുവെക്കപ്പെടുന്നതിയും, അതുവഴി സംജാതമാകുന്ന ആഗോള കാഴ് ചപ്പാടിനെയും സൂചിപ്പിക്കുന്നു. മലങ്കരയിലെ ഒരു വാടകവീടിന്റെ വരാന്തയിലിരുന്ന് കാണു ന്ന നെൽപ്പാടത്തിന്റെ ദൃശ്യം, മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും ലോക ത്തിന്റെ വിവിധ കോണുകളിലെത്തുന്നു. ഈ ആഗോളവ്യാപനത്തിന് ഗുണപരമായ വങ്ങൾക്കൊപ്പം ചില അപകടങ്ങളും പതിയി രിക്കുന്നുണ്ട് എന്ന് കവിത സൂചിപ്പിക്കുന്നു.

ഈ പ്രയോഗം സൂചിപ്പിക്കുന്ന പ്രധാന സാധ്യത, അനുഭവങ്ങളുടെയും സംസ്കാര ങ്ങളുടെയും അതിർവരമ്പുകളില്ലാത്ത പങ്കു വെക്കലാണ്. മലങ്കരയിലെ ഒരു തുണ്ട് പച്ചപ്പ്, ലോകമെമ്പാടുമുള്ള മലയാളികൾക്കോ പ്ര കൃതിസ്നേഹികൾക്കോ ഗൃഹാതുരമായ ഒര നുഭവമായി മാറാം. വിവിധ ദേശങ്ങളിൽ പാർ ക്കുന്ന മനുഷ്യർക്ക് ഒരു പൊതുവേദിയിൽ സംവദിക്കാനും പ്രതികരിക്കാനും ഇത് അവ സരം നൽകുന്നു. ഇപ്പോൾ ഞാൻ അനേ കരാണ് ഈ മലങ്കര ഏഴു വൻകരയുമാണ് എന്ന കവിയുടെ പ്രസ്താവന ഇതിനെ സാധൂകരിക്കുന്നു. ഒരു വ്യക്തിയുടെ അനു ഭവം പലരുടെയും അനുഭവമായി മാറു ന്ന ഒരു ആഗോള കൂട്ടായ്മയുടെ സാധ്യത ഇത് തുറന്നിടുന്നു.

എന്നാൽ, ഈ ആഗോള കാഴ്ചപ്പാടിൽ ചില അപകടങ്ങളും പതിയിരിക്കുന്നുണ്ട്. ഒരു യഥാർത്ഥ അനുഭവം ഡിജിറ്റൽ രൂപ ത്തിൽ ലോകമെമ്പാടും എത്തുമ്പോൾ, അതി ന്റെ ആഴവും തനിമയും നഷ്ടപ്പെടാൻ സാധ്യ തയുണ്ട്. നേരിട്ടുള്ള അനുഭവത്തിന് പകരം, ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെ
യും മാത്രം ലോകത്തെ അറിയുന്നത് പല പ്പോഴും ഉപരിപ്ലവമായ അറിവ് മാത്രമാണ് ന ൽകുക.

പ്രാദേശികമായ സംസ്കാരങ്ങളും തനിമകളും ആഗോളമായ കാഴ്ചകൾക്ക് വഴിമാറുമ്പോൾ, ലോകം മുഴുവൻ ഒരേപോലെയുള്ള ഴ്ചകളും അനുഭവങ്ങളും പങ്കുവെക്കുന്ന ഒരുതരം സാംസ്കാരിക ഏകീകരണത്തിന് ഇത് കാരണമായേക്കാം. ഇത് തനത് സംസ്കാ രങ്ങളുടെ നാശത്തിലേക്ക് നയിച്ചേക്കാം. ഡിജിറ്റൽ ലോകത്തെ കാഴ്ചകളിൽ മുഴുകി, യഥാർത്ഥ ലോകത്തിലെ പ്രശ്നങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങളിൽ നിന്നും മനുഷ്യൻ അകന്നുപോകാനുള്ള സാധ്യതയുണ്ട്. മല കരയുടെ ചിത്രം ആസ്വദിക്കുന്നവർ, അവിടു ത്തെ കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങളെ ക്കുറിച്ചോ, പാരിസ്ഥിതിക വെല്ലുവിളികളെ ക്കുറിച്ചോ ബോധവാന്മാരാകണമെന്നില്ല.

‘എത്ര ജീബി?’ എന്ന അവസാനത്തെ ചോദ്യം സൂചിപ്പിക്കുന്നതുപോലെ, അനുഭവങ്ങളും സംസ്കാരങ്ങളും വിവരങ്ങളും എല്ലാം വിപ ണനത്തിനുള്ള ചരക്കുകളായി മാറുന്ന ഒരു ലോകത്ത് ഈ ആഗോള കാഴ്ചപ്പാട് പല പ്പോഴും വാണിജ്യപരമായ താൽപ്പര്യങ്ങൾക്ക് വിധേയമായേക്കാം.

ആഗോളവൽക്കരണത്തിന്റെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും സമകാലിക സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിലാണ് ഈ വരികൾ പ്രസക്തമാകുന്നത്. ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങുമ്പോൾ, പ്രാദേ ശികമായ അറിവുകളും സംസ്കാരങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടണം, സാങ്കേതിക വിദ്യയെ എങ്ങനെ വിവേകപൂർവ്വം ഉപയോഗി ക്കണം തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നു. കവിത ഈ സങ്കീർണ്ണതകളെ അഭിസംബോ ധന ചെയ്യുകയും, ആഗോള കാഴ്ചപ്പാടിന്റെ സാധ്യതകളെ അംഗീകരിക്കുന്നതോടൊപ്പം അതിന്റെ അപകടങ്ങളെക്കുറിച്ച് വായനക്കാരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

‘ഈ വരാന്ത ജിദ്ദയിലോ ഷാർജയിലോ സിംഗ പൂരിലോ ന്യൂയോർക്കിലോ’ എന്ന പ്രയോ ഗം ആഗോളതലത്തിലുള്ള ആശയവിനിമയ ത്തിന്റെയും പങ്കുവെക്കലിന്റെയും പ്രതീക മാണ്. എന്നാൽ, ഈ ആഗോളബന്ധങ്ങൾ ഉപരിപ്ലവമാകാതെയും, സാംസ്കാരിക തനിമ നഷ്ടപ്പെടുത്താതെയും, യാഥാർത്ഥ്യബോധ ത്തോടെയും നിലനിർത്തേണ്ടതിന്റെ ആവശ്യ കതയെക്കുറിച്ച് കവിത നമ്മെ ചിന്തിപ്പിക്കുന്നു.

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 21.
നഷ്ടപ്പെടുന്ന കാർഷിക സംസ്കാരത്തെയും പ്രകൃതിയുടെ തനിയെയും കുറിച്ചുള്ള ആശ കകളാണ് ഈ കവിതയുടെ കാതൽ. കവിയ യിലെ ബിംബങ്ങളും പ്രയോഗങ്ങളും ഉദാഹരി ച്ചുകൊണ്ട് ഈ പ്രസ്താവനയെ സാധൂക രിക്കുക.
Answer:
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസ് കാരത്തോടുള്ള ഗൃഹാതുരത്വവും, പ്രകൃതി യുടെ തനിമയ്ക്ക് സംഭവിക്കുന്ന ശോഷണ ത്തെക്കുറിച്ചുള്ള ആഴമായ ആശങ്കകളുമാണ് ഈ കവിതയുടെ പ്രധാന അന്തർധാര, വയ നാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, ഹൃദ യസ്പർശിയായ ബിംബങ്ങളിലൂടെയും ശക്ത മായ പ്രയോഗങ്ങളിലൂടെയും കവി ഈ ആശങ്കകളെ വായനക്കാരിലേക്ക് എത്തിക്കുന്നു. കവിതയുടെ തുടക്കത്തിൽ തന്നെ ഈ ഗൃഹാ തുരത്വം പ്രകടമാണ്. ബത്തേരിക്കടുത്ത് മലങ്കരയിൽ സുഹൃത്തിന്റെ വാടകവീടിന്റെ വരാ സയിലിരുന്ന് കാണുന്നു ദൂരെ നെൽപ്പാടം. കണ്ണു നിറഞ്ഞു.’ എന്ന വിവരണം, നെൽപ്പാടം എന്ന കാർഷിക സമൃദ്ധിയുടെ പ്രതീകം കവി യിലുണർത്തുന്ന വൈകാരികത വെളിപ്പെടു ത്തുന്നു.

‘ഞാറ്റടിപ്പ്, ചാറ്റൽമഴ, റിൻ ചൂര്, പോത്തു പൂട്ടും കുറുമർ എന്നീ ബിംബ ങ്ങൾ ഒരു കാലത്ത് സജീവമായിരുന്ന പ്രകൃതി യോടിണങ്ങിയ ഒരു കാർഷിക ജീവിതത്തിന്റെ നേർചിത്രങ്ങളാണ്. ഈ കാഴ്ചകൾ ഇന്ന് അപൂ ർവ്വമായിക്കൊണ്ടിരിക്കുന്നതിലുള്ള ദുഃഖം കവിയുടെ വാക്കുകളിൽ നിഴലിക്കുന്നു. ‘കർ ഷകർ ഉണ്ട് ചിലതെങ്കിലും ബാക്കി ഈ ചിത്രം സാക്ഷി’ എന്ന കമന്റ്, കർഷകരുടെ എണ്ണം കുറഞ്ഞുവരുന്നതിനെയും കാർഷികവൃത്തി നാശോന്മുഖമാകുന്നതിനെയും സൂചിപ്പിക്കുന്നു. ‘മനയോല തേച്ചു മുഖം കാട്ടി കുട്ടിക്കു മലർ കിടക്കയല്ലേ മലനാട്ടുമണ്ണ്!’ എന്ന പ്രയോ ഗത്തിൽ,

പ്രകൃതിയുടെ സ്വാഭാവിക സൗന്ദ ര്യത്തെയും തനിമയെയും കവി വാഴ് ത്തുന്നു. എന്നാൽ, ഈ തനിമ ഇന്ന് ഭീഷണി നേരിടുകയാണെന്ന സൂചനയും കവിതയി ലുണ്ട്. ‘നാളേക്ക് ഒരുതുണ്ടു പച്ചപ്പെങ്കിലും നിർണം’ എന്ന ആഗ്രഹം, വരും തലമുറയ്ക്ക് ഈ പച്ചപ്പ് നഷ്ടപ്പെടുമോ എന്ന ഭയത്തിൽ നിന്നാണ് ഉണ്ടാകുന്നത്. പ്രകൃതിയെ കേവലം ഒരു കാഴ്ചവസ്തുവായും, വിപണനച്ചരക്കാ യും കാണുന്ന (‘എത്ര കൊടുക്കണം?’, ‘എത്ര സെന്റ് വരും?’) ആധുനിക മനോഭാവം, പ്രകൃതിയുടെ യഥാർത്ഥ മൂല്യം തിരിച്ചറിയാ അതിന്റെ ഫലമാണ്.

‘പൊൻ തൂലിക വിറ്റു കിടിലൻ ഫോണൊന്നു വാങ്ങിച്ചു ഞാൻ’ എന്ന കവിയുടെ ഏറ്റുപ റച്ചിൽ, പരമ്പരാഗത, മൂല്യങ്ങൾക്ക് പകരം ആധുനിക സാങ്കേതികവിദ്യക്ക് പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തെ പ്രതിഫലിപ്പി ക്കുന്നു. പ്രകൃതിയെയും അതിലെ ജീവജാല ങ്ങളെയും, തനത് സംസ്കാരങ്ങളെയും (‘കു രേ കുറിച്യരേ’ കേവലം ഡിജിറ്റൽ ഡാറ്റ യായി (‘എത്ര ജീബി?’) ചുരുക്കുന്ന കാഴ്ച പ്പാട്, പ്രകൃതിയോടും പാരമ്പര്യത്തോടുമുള്ള മനുഷ്യന്റെ ബന്ധത്തിൽ വന്ന ശോഷണ ത്തെയും, തനിമ നഷ്ടപ്പെടുന്നതിലുളള കവി യുടെ ആഴമായ ആശങ്കയെയും കാണി ക്കുന്നു. ഈ ചോദ്യം,

പ്രകൃതിയുടെയും സംസ് കാരത്തിന്റെയും ആത്മാവ് നഷ്ടപ്പെടുത്തി അവയെ യാന്ത്രികമായ അളവുകോലുകൾ ക്കുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്നതിനെതിരെ യുള്ള ശക്തമായ പ്രതിഷേധമാണ്. ആധുനി കതയുടെയും ഉപഭോഗസംസ്കാരത്തിന്റെ യും അതിപ്രസരത്തിൽ, പ്രകൃതിയും പാരമ്പ ര്യവും അവഗണിക്കപ്പെടുന്നതിലുള്ള കവി യുടെ വേദനയും പ്രതിഷേധവും കവിതയി ലുടനീളം ശക്തമായി പ്രതിധ്വനിക്കുന്നു. യഥാർത്ഥ മൂല്യങ്ങൾ തിരിച്ചറിഞ്ഞ്, പ്രകൃതി യോടും സംസ്കാരത്തോടും കൂടുതൽ ആത്മാർത്ഥമായ സമീപനം പുലർത്തേണ്ട തിന്റെ ആവശ്യകത ഈ കവിത നമ്മെ ഓർമ്മി പ്പിക്കുന്നു.

Leave a Comment