Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 3 Chapter 8 ഭൂമിക്കുവേണ്ടി Bhoomikku Vendi Notes Questions and Answers Pdf improves language skills.
Bhoomikku Vendi Class 5 Notes Questions and Answers
Class 5 Malayalam Adisthana Padavali Notes Unit 3 Chapter 8 Bhoomikku Vendi Question Answer
Class 5 Malayalam Bhoomikku Vendi Notes Question Answer
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം…
Question 1.
“സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ ജനങ്ങളിലേക്ക് ഉദ്ദേശ്യം എത്തിക്കണം. ഒരു ലൈക്കോ കമന്റോ പോലും സമരത്തിന് നേരിട്ടെത്താൻ കഴിയാത്തവരുടെ പിന്തുണയാണ്.” ഗ്രേറ്റ സുഹൃത്തുക്കളോട് ഇങ്ങനെയാണ് പറഞ്ഞത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഗ്രേറ്റ് തന്റെ സമരപ്രചാരണത്തിനായി ഉപയോഗിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ലോകം ഗ്രേറ്റയെക്കുറിച്ചും ഗ്രേറ്റയുടെ സമരത്തെക്കുറിച്ചും അറിഞ്ഞത്.
ഇത്തരം കാര്യങ്ങൾക്കുവേണ്ടിയാണോ ഇപ്പോൾ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നത്? ഗുണകരമായ എന്തെല്ലാം കാര്യങ്ങൾക്കുവേണ്ടി സമൂഹമാധ്യമങ്ങളെ നമുക്ക് ഉപയോഗിക്കാം? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ.
ടീച്ചറുടെ സഹായത്തോടെ ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ. നിങ്ങൾ അറിയേണ്ട ധാരാളം കാര്യങ്ങൾ അതിലുണ്ടാവും.
സ്കൂളിന് ഫേസ്ബുക്ക് പേജുണ്ടോ? ഉണ്ടെങ്കിൽ മലയാളം ക്ലാസിൽ ഈ വർഷം ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ വിവരങ്ങളും ഫോട്ടോകളും സ്കൂളിന്റെ ഫേസ് ബുക്ക് പേജിൽ കൊടുക്കാൻ ടീച്ചറോട് പറയുമല്ലോ?
Answer:

സമൂഹ മധ്യമങ്ങളിലൂടെയാണ് ഗ്രേറ്റയെക്കുറിച്ചും ഗ്രേറ്റയുടെ ആശയങ്ങളെ കുറിച്ചും ലോകം എമ്പാടും അറിഞ്ഞത് ലോകം മുഴുവൻ ഈ ആശയം സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യപെടുകയും ആശയങ്ങൾക്ക് പിന്തുണയുമായി പലരും എത്തുകയും ചെയ്തു, ഏതൊരു നല്ല ഉദ്ദേശത്തിനും നല്ല വിജയം ലഭിക്കുന്നതിനും സമൂഹമാധ്യമങ്ങളുടെ നല്ല രീതിയിലുള്ള വിനിയോഗം കൊണ്ട് നമുക്ക് സാധ്യമാകുന്നതാണ്. നമ്മിലുള്ള ആശയങ്ങളും, പദ്ധതികളും വിജയത്തിൽ എത്തിക്കാനും മറ്റുള്ളവരിലേക്ക് വളരെ എളുപ്പം എത്തിക്കാനും സാമൂഹ മധ്യമങ്ങൾക്കു സാധ്യമാകും.
![]()
ഗ്രേറ്റയ്ക്കൊരു കത്ത്
Question 1.
കാലാവസ്ഥാമാറ്റത്തെക്കുറിച്ച് 2018 മെയ് മാസത്തിൽ സ്വീഡിഷ് ഡെയിലി ന്യൂസ് എന്ന പത്രം നടത്തിയ ഉപന്യാസമത്സരത്തിൽ സമ്മാനം നേടിയപ്പോഴാണ് ഉപന്യാസമെഴുത്തു പോരാ, കാലാവസ്ഥാമാറ്റത്തിന് ഇടയാക്കുന്ന മനുഷ്യരുടെ പ്രവൃത്തികൾ തടയാൻ പോരാട്ടം തന്നെ വേണമെന്ന് ഗ്രേറ്റയ്ക്ക് മനസ്സിലായത്. ഗ്രേറ്റ് തന്റെ പോരാട്ടം തുടങ്ങിയത് ഒറ്റയ്ക്കാണ്. പിന്നീട് അവൾക്കൊപ്പം ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നായി പതിനായിരങ്ങൾ ചേർന്നു. ഇതിനകം മുപ്പത്തഞ്ചിലധികം അന്തർദ്ദേശീയ പുരസ്കാരങ്ങൾക്ക് ഗ്രേറ്റ് അർഹയായി.
കിട്ടാവുന്ന പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവ വായിച്ചും മറ്റുസാധ്യതകൾ പ്രയോജനപ്പെടുത്തിയും ഗ്രേറ്റയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുമല്ലോ. ഭൂമിയിലെ എല്ലാ മനുഷ്യർക്കും വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഗ്രേറ്റയ്ക്ക് ഒരു കത്തെഴുതൂ. വ്യക്തിഗതമായി തയ്യാറാക്കി, ഗ്രൂപ്പിൽ മെച്ചപ്പെടുത്തി, ക്ലാസിന്റേതായി ഒരു കത്ത് തയ്യാറാക്കുക.?
Answer:
മേര്
അലൻ ജോസഫ്
കുഴിയത്തു ഹൗസ്
സ്ഥലം
എത്രയും സ്നേഹവും ബഹുമാനവും ഉള്ള ഗ്രേറ്റ് ചേച്ചിക്ക് …
അങ്ങനെ വിളിക്കുകയാണ് ഞാൻ. ബഹുമാനവും സ്നേഹവും ചേരുന്നതുകൊണ്ടും കൂടിയാണ് ഞാൻ അങ്ങനെ വിളിക്കുന്നത് കേട്ടോ. ചേച്ചിയുടെ പ്രവർത്തനങ്ങളും ആശയങ്ങളും ടീച്ചർ പറഞ്ഞു തന്നു. അന്ന് മുതൽ ഫേസ് ബുക്കും, ഇൻസ്റ്റഗ്രാമും മറ്റുമോക്കെ ഉപയോഗിച്ച് ഞാൻ ചേച്ചിയെക്കുറിച്ചുള്ള അറിവുകൾ എല്ലാം ശേഖരിച്ചു. ഈ പ്രായത്തിൽ പ്രകൃതിയെ ഇത്രമാത്രം അറിയാനും സ്നേഹിക്കാനും ചേച്ചിക്ക് എങ്ങനെയാണ് കഴിഞ്ഞതെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഏതൊരു ചെറിയ വ്യക്തിക്കും തന്നാൽ ആകും വിധം മാറ്റങ്ങൾ തന്റെ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കും എന്ന് പഠിപ്പിക്കുക യായിരുന്നു താങ്കൾ. എന്നെങ്കിലും ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്. അതിനായി ഞാനും എന്നാൽ ആകും വിധം പ്രവർത്തിക്കുകയാണ് പ്രകൃതിക്കുവേണ്ടി, നമ്മുടെ നാടിനു വേണ്ടി, ഹൃദയത്തിൽ നിന്നും നന്ദി പറയുകയാണ് എങ്ങനെ ഒരു വലിയ തിരിച്ചറിവ് സമ്മാനിച്ചതിന്.
സ്നേഹത്തോടെ
തുടർപ്രവർത്തനങ്ങൾ
Question 1.
നിങ്ങൾ സമൂഹത്തിനും വേണ്ടി, നിങ്ങളുടെ നാടിനും സ്കൂളിനും ഒക്കെ വേണ്ടി പ്രവർത്തിക്കുന്ന ഏതെങ്കിലും കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കു വെയ്ക്കാറുണ്ടോ? സമൂഹമാധ്യമത്തിൽ പങ്കുവെയ്ക്കാനയി വയനാടൻ ഉരുൾ പൊട്ടലുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രിയപെട്ടവരെ നമ്മുടെ സ്നേഹ സ്പർശത്തിനും കരുണയ്ക്കും ഇന്നീ നിമിഷത്തിൽ വളരെ അധികം വിലയുണ്ട് എന്ന് മനസിലാക്കുമല്ലോ, നമ്മളെ പോലെ ഇന്നലെ രാത്രി ഉണ്ടും ഉറങ്ങിയും സ്നേഹം പങ്കു വെച്ചും ഉറങ്ങിയ ഒരു കൂട്ടം ആൾക്കാർ ആണ് ഇന്ന് ജീവനോട് മല്ലിടുന്നതു എന്ന് നാം തിരിച്ചറിയണം, ഇന്നീ നിമിഷത്തിൽ നാമാളാൽ ആകും വിധം നമ്മളെ കൊണ്ട് കഴിയും വിധം ശരീരം കൊണ്ടും മനസു കൊണ്ടും കർമ്മ നിരതരാകേണ്ടതുണ്ട്, എന്ന് തിരിച്ചറിയുക, നമ്മൾ നമ്മുടെ വിദ്യാലയത്തിൽ നിന്നും നാളെ വയനാടൻ കുന്നു കാലിലേക്ക് സഹായ ഹസ്തവുമായി നീങ്ങുകയാണ്, ബിസ്കറ്റുകൾ, പുതപ്പുകൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ നിങ്ങൾ തന്നു സഹായിക്കില്ലേ.
അറിവിലേക്ക്

ഗ്രേറ്റ് എർമാൻ തൻബർഗ് (സ്വീഡിഷ് ഉച്ചാരണം: [‘greata ten berj] ; ജനനം ജനുവരി 3, 2003). ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനായി അന്താരാഷ്ട്രതലത്തിൽ ഉൽബോധനം നടത്തുന്ന ഒരു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയാണ്. 2018 ആഗസ്റ്റിൽ സ്വീഡിഷ് പാർലമെൻറ് കെട്ടിടത്തിന് പുറത്ത് കാലാവസ്ഥയ്ക്കായുള്ള സ്കൂൾ പണിമുടക്ക് ആരംഭിച്ചു. 2018 നവംബറിൽ TEDxStockholm ൽ സംസാരിച്ചു. ഡിസംബറിൽ യുനൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിനെ അഭിസംബോധന ചെയ്തു. 2019 ജനുവരിയിൽ ദാവോസിലെ വേൾഡ് എക്കണോമിക്ക് ഫോറത്തിൽ സംസാരിക്കാൻ അവൾ ക്ഷണിക്കപ്പെട്ടു. 2023 ൽ ആൻഡ്രൂ ടെയ്റ്റിനെ ബോഡി ഷെയിമിംഗ് നടത്തിയതിന് ധാരാളം വിമർശനങ്ങൾ നേരിട്ടു.
![]()

മലയാള സാഹിത്യത്തിൽ പ്രചോദനകരമായ ജീവചരിത്രങ്ങളും മറ്റും എഴുതുന്ന സുപ്രസിദ്ധനായ എഴുത്തുകാരനാണ് പി എസ് രാകേഷ്.
ഓർത്തിരിക്കാൻ
- മനുഷ്യന്റെ സ്വാർത്ഥ സ്വഭാവം വെടിഞ്ഞു പരസ്പരം പരസ്പര്യത്തോടെ അതിന്റെ പൊരുൾ അറിഞ്ഞു ജീവിക്കാൻ കഴിയണം.
- തനിക്കു മാത്രം അവകാശപെട്ടതായി ഒന്നും തന്നെ ഇല്ല. വരും തലമുറയ്ക്കായി നാം പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്.
- പാരസ്പര്യത്തിന്റെ പൊരുൾ നാം തിരിച്ചറിയണം.