ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Practicing with Class 8 Malayalam Kerala Padavali Notes Pdf and ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Notes Questions and Answers improves language skills.

ഭൂമിയുടെ സ്വപ്നം Question Answer Notes Std 8 Malayalam Kerala Padavali Chapter 8

Class 8 Malayalam Kerala Padavali Unit 3 Chapter 8 Notes Question Answer Bhoomiyude Swapnam

Class 8 Malayalam Bhoomiyude Swapnam Notes Questions and Answers

Question 1.
കുരുവിക്ക് കൂടുകൂട്ടാൻ വൻമരത്തിലെ ചെറുശാ മതി; ഉണങ്ങിയ ഇലകളും ചുളളിക്കമ്പുകളും മതി ഈ വാക്യത്തിൽ തെളിയുന്ന മനോഭാവ മെന്ത്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ചെറിയ ഒരു പക്ഷിയാണ് കുരുവി. പാട്ടുപാടി പറന്നു നടക്കുന്ന കുരുവിയ്ക്ക് മുട്ടയിടാൻ ഒരു ചെറിയ കൂട് മതി. വൻമരത്തിന്റെ ചെറിയ ശാഖക ളിൽ ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും കൊണ്ട് കൂടു കൂട്ടി മുട്ടയിടുന്ന കുരുവി സംതൃ പയാണ്. ഉയർന്നു പറക്കാൻ മോഹമില്ലാത്ത ചെറിയ കാര്യങ്ങളിൽ സംതൃപ്തിയും നിർവ്യ തിയും കാണുന്ന ഒരു കുരുവിയാണ് ഉണ്ണി സ്വയം കരുതുന്നത്. ഭൂനിയമം വന്നപ്പോൾ അവരുടെ കൈവശമുള്ള കൃഷിഭൂമിയെല്ലാം കർഷകർക്ക് നൽകേണ്ടി വന്നു. അതോടെ ഇല്ലത്തെ പ്രതാപം അസ്തമിച്ചു. എന്നാൽ കർഷകരുടെ അവകാശ ങ്ങൾ സന്തോഷപൂർവ്വം അംഗീകരിക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്തത്. ഉള്ളതുകൊണ്ട് അവർ തൃപ്തരായിരുന്നു ഒരു കുരുവിയെപ്പോലെ.

Question 2.
ആ സ്നേഹത്തിനു തിരികെ കൊടുത്തത് പഠന ത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവു മാണ്. കഥാനായകന്റെ ഈ വിലയിരുത്തൽ എന്തൊക്കെ പാഠങ്ങളാണ് നമുക്കു നൽകുന്നത് ?
Answer:
ജനിച്ച നാടിനുവേണ്ടി മകനെ സമർപ്പിക്കുന്ന ഒര മ്മയുടെ ചിത്രമാണ് ഈ നോവലിൽ തെളിയുന്നത്. പിതാവിന്റെ മരണത്തോടെ കാലത്തിന്റെ ഇരുണ്ട വഴികളിൽ ഒറ്റപ്പെട്ടു പോയെങ്കിലും ആരുടേയും സഹായത്തിന് കാക്കാതെ സ്വയം കരുത്താർജ്ജിച്ച അമ്മ മകന്റെ ജീവിതദർശനത്തിന് അടിത്തറ പാകി. മകന്റെ ശോഭനമായ ഭാവിയെ കുറിച്ച് ഉന്നതമായ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ അമ്മ അവന് പ്രചോ ദനമായി. അമ്മയുടെ കൈത്തണ്ടയിലെ ഓട്ടുവള യിൽ തിരുപിടിച്ച് മടിയിൽ മുഖം ചേർത്തിരുന്ന സായന്തനത്തിന്റെ ഓർമ്മകൾ അവന് ശക്തി പകർന്നു. ഉണ്ണി അമ്മയുടെ വിശ്വാസം കാത്തു. ആ സ്നേഹത്തിന് തിരികെ കൊടുത്തത് പഠന ത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവു മാണ്.

അമ്മ മകനെ രാജ്യത്തെ സമർപ്പിച്ചപ്പോൾ മകൻ സ്വയം അമ്മയ്ക്കായി അർപ്പിച്ചു. ഉണ്ണിയുടെ കാഴ്ച പാട് നമുക്കും ഒരു പ്രചോദനമാണ്. പ്രതിസന്ധി കൾ ഉണ്ടാകുമ്പോഴും മക്കൾ പഠിച്ചുയരങ്ങളിൽ എത്തണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കു ന്നത്. അവരുടെ സ്വപ്നങ്ങൾ സഫലമാക്കുക എന്നതാണ് മക്കളുടെ ധർമ്മം. ഈ പാഠങ്ങൾ തന്നെ യാണ് കഥാകാരനും പകർന്നു നല്കുന്നത്.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 3.
ഭൂമിയെയും അമ്മയെയും ബന്ധപ്പെടുത്തി നോവ ലിസ്റ്റ് മുന്നോട്ടുവയ്ക്കുന്ന ചിന്തകളെന്തെല്ലാം?
Answer:
മാതൃത്വത്തിന്റെ മഹാശക്തിയാണ് ഭൂമി. അപരാ ജിതരായ ഭൂമി സ്വയം കരുത്താർജ്ജിക്കുന്നവളാ ണ്. ഉണ്ണിയുടെ അമ്മയും ഭൂമിയെ പോലെ ശക്തിയും സർവംസഹയുമാണ്. വൈധവ്യത്തിലും തളരാതെ അവർ സ്വയം കരുത്താർജ്ജിക്കുന്നു, പ്രതിസന്ധികളോടു പോരാടുന്നു. തന്റെ രാജ്യ
ത്തോടുള്ള പ്രതിബദ്ധത അവർ മറക്കുന്നില്ല. വളർത്തിവലുതാക്കിയ മകനെ അവർ രാജ്യത്തി നായാണ് സമർപ്പിക്കുന്നത്. സർവം സഹയായ ഭൂമി എല്ലാ ചരാചരങ്ങളെയും പരസ്പരം ബന്ധിപ്പിക്കു ന്നു. ജീവിതബന്ധത്തിന്റെ പൊട്ടാത്ത ചരടായി നില കൊള്ളുന്നു. ഇതു പോലെ തന്റെ മകനെ നാടി നോടും വീടിനോടും അടുപ്പിക്കുന്ന ശക്തിയായി അമ്മ മാറുന്നു. അമ്മയുടെയും ഭൂമിയുടെയും സ്നേഹവും സഹാനുഭൂതിയും അളവി ല്ലാത്തതാണ് അമ്മയും ഭൂമിയും എത്രത്തോളം സാദൃശ്യപ്പെട്ടിരിക്കുന്നു എന്ന് നോവലിസ്റ്റിന്റെ ഈ ചിന്തകളിൽ നിന്ന് മനസിലാക്കാം.

Question 4.
സ്വന്തം വേരുകളെക്കുറിച്ചുള്ള നേരായ അറിവു കളാണ് കഥാനായകന്റെ ശക്തി. പാഠഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രസ്താവന വിലയിരുത്തി എഴുതുക?
Answer:
ഒരു ചെടിയുടെ വളർച്ചയിലും നിലനിൽപ്പിലും വേരുകൾ നിർവഹിക്കുന്ന ധർമ്മമാണ് കഥാനായ കന്റെ വളർച്ചയിൽ നാടും വീടുമാകുന്ന വേരുകൾ നിർവഹിക്കുന്നത്. തകർന്ന കുടുംബാന്തരീക്ഷ ത്തിലും ആത്മധൈര്യം കൈവിടാതെ അപരാജി തയെപ്പോലെ ഉണ്ണിയെ ചേർത്തുപിടിച്ചവളാണ് അമ്മ. ഉണ്ണിക്കു അമ്മ ഭൂമിയാണ്. ആ ഭൂമിയിൽ വേരുകൾ പടർത്തിയാണ് ഉണ്ണി ഉയരങ്ങൾ കീഴട ക്കിയത്. ആ വേരുകൾ അവന്റെ വളർച്ചയിൽ തു ണയായി നിന്നു. ഗ്രാമം വിട്ടുപോകുമ്പോഴും ഉണ്ണി തന്റെ വേരുകൾ അറുത്തുമാറ്റുന്നില്ല. അമ്മയും, ‘നാടും, സംസ്കാരവും, പാരമ്പര്യവുമെല്ലാമാണ് തന്റെ വേരുകളെന്ന് അവനറിയാം. അതിന്റെ ശക്തിയിലാണ് വിജ്ഞാനത്തിന്റെ ആകാശങ്ങൾ തേടി അവൻ പറന്നുയർന്നത്.

Question 5.
പാഠഭാഗത്തു തെളിയുന്ന കേരളീയ ഗ്രാമചിത്രം സ്വന്തം വാക്യങ്ങളിൽ ആവിഷ്കരിക്കുക.
Answer:
ഉണ്ണിയുടെ ഓർമ്മകളിലുള്ള ഗ്രാമം അതിമനോഹ രമായിരുന്നു. ആ ഗ്രാമത്തിലെ മരങ്ങൾക്കിടയി ലുടെ ഒരു നാടോടിപ്പാട്ടു പോലെ കുളിർകാറ്റു വീശാറുണ്ട്. കൊച്ചു അരുവികളിലെ തെളിർവെള്ളം ഒഴുകി പുഴയിൽ ചേർന്നു. ആ ഗ്രാമ വീഥികളിൽ ചന്ദനത്തിരിയുടെ ഗന്ധമായിരുന്നു. ഇല്ലത്തെ ഉമ്മറപ്പടിയിലിരുന്നാൽ വിശാലമായ വയലുകൾ കാണാമായിരുന്നു. കന്നികൊയ്ത്ത് കഴിയുമ്പോൾ ഉഴുതുമറിച്ച മണ്ണിന്റെ സൗന്ദര്യം, തുലാമഴ, കഴിയുമ്പോൾ വിത്തുകൾ പച്ചപട്ടണിഞ്ഞ ഭംഗി, പുലർക്കാലത്തു മഞ്ഞണിഞ്ഞു നിൽക്കുന്ന നെൽക്കതിരുകളുടെ സൗന്ദര്യം, കുംഭമാസത്തിലെ കൊയ്ത്തിനായി കാത്തുകിടക്കുന്ന നെൽക്കതിരു കളുടെ തലയാട്ടൽ എല്ലാം ഉണ്ണി ആസ്വദിച്ചു. ആ വയൽ വരമ്പിൽ കൊറ്റികൾ തപസ്സു ചെയ്തിരു ന്നു. ഈ കാഴ്ചകളെല്ലാം കാണാൻ മരക്കൊമ്പി ലിരിക്കുന്ന ഒറ്റക്കണ്ണൻ ചകോരവും ഉണ്ണിക്ക് കൂട്ടായ് ഉണ്ടായിരുന്നു.

Question 6.
‘കോതിയിട്ട നീളൻ മുടി, നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ട്, കൈത്തണ്ടയിലെ ഓട്ടു വള ഹർഷൻ സ്വന്തം അമ്മയെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ് വൈധവ്യത്താൽ ഉരുകിത്തീരുന്ന സ്ത്രീകൾക്ക് ഉത്തമമാതൃകയാണ് ഭൂമിയുടെ സ്വപ്നം എന്ന നോവൽ ഭാഗത്തെ അമ്മ വിശദ മാക്കുക?
Answer:
ഹർഷവർധനന്റെ ജീവിതദർശനത്തിന് അടിത്തറ പാകിയത് അമ്മയാണ്-ഭർത്താവിന്റെ വേർപാടിൽ തളരാതെ ഹർഷനെന്ന ഉണ്ണിയെ ഈ മണ്ണിന്റെ മകനും ധിഷണാശാലിയായ ഒരു ശാസ്ത്രജ്ഞനു മായി രൂപപ്പെടുത്തിയത് ഈ അമ്മയുടെ ജീവിതവും ദർശനവുമാണ്. കാലത്തിന്റെ ഇരുണ്ട വഴികളിൽ ഒറ്റപ്പെട്ട അമ്മ ആരുടെയും സഹായത്തിന് കാക്കാതെ സ്വയം കരുത്താർജ്ജിച്ചു. കൗമാരത്തിൽ കൗതുകത്തിനായി പഠിച്ച നൃത്തവും സംഗീതവും അമ്മ ജീവിതമാർഗത്തിനായി തിരഞ്ഞെടുത്ത് തള രാത്ത മനസ്സോടെ വിധിയെ വെല്ലുവിളിച്ചു.

ഉണ്ണിക്ക് അമ്മ വാത്സല്യത്തിന്റെ അദൃശ്യശക്തി യായിരുന്നു. ഉണ്ണി ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രത്തിൽ പഠിച്ചു വരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ഉണ്ണി അരികിൽ വേണമെന്ന സ്വാർത്ഥത അമ്മയ്ക്കുണ്ടായിരുന്നില്ല. രാജ്യമാതാ വിന്റെ അഭിമാനമായി മകന്റെ വ്യക്തിത്വം വികസി ക്കണമെന്നാണ് അമ്മ ആഗ്രഹിച്ചത്. തന്നിൽ പിറന്ന മകൻ തന്റേതു മാത്രമല്ലെന്ന തിരിച്ചറിവ് ആ അമ്മയെ ദേവിയാക്കുന്നു. ചോറ്റാനിക്കരാദേവി യെയും, വ്യാകുലമാതാവിനെയും, ഭൂമി മാതാവി നെയും സ്വന്തം രാജ്യത്തെയും അമ്മേ മഹാമായെ എന്നു വിളിക്കാൻ ഉണ്ണിയ്ക്ക് പ്രേരണ നൽകിയ ശക്തിയും അമ്മ തന്നെയാണ്. വൈധവ്യത്തിന്റെ വെള്ളവസ്ത്രമണിഞ്ഞ് സ്വയം ഉരുകിത്തീരുന്ന സ്ത്രീകൾക്ക് ഉണ്ണിയുടെ അപരാജിതയായ അമ്മ ഒരു മാതൃക തന്നെയാണ്. അമ്മയുടെ സ്നേഹം മാത്രമല്ല വ്യക്തിത്വവും ഒരു മകന്റെ പുരുഷ പ്രകൃ തിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഈ നോവൽഭാഗത്ത് നിന്ന് നമുക്ക് വായിച്ചെടുക്കാം.

Question 7.
കഥാപാത്ര നിരൂപണം -ഉണ്ണി
Answer:
പ്രണയ താഴ്വരയിലെ ദേവതാരു എന്ന നോവ ലിലെ കേന്ദ്രകഥാപാത്രമാണ് ഉണ്ണി എന്ന ഹർഷ വർധനൻ, അച്ഛനില്ലാതെ അമ്മയുടെ തണലിലാണ് അവൻ വളർന്നത്. അമ്മയായിരുന്നു അവനു എല്ലാം, സ്നേഹവും, പ്രചോദനവും ശക്തിയുമെ ല്ലാം. വൈധവ്യത്തെ ഉൾക്കരുത്തു കൊണ്ടു നേരിട്ട അമ്മ അവനെന്നും ഒരു അത്ഭുതമായിരുന്നു. ഭൂനി യമം വന്നപ്പോൾ അവരുടെ കൈവശമുള്ള കൃഷി ഭൂമിയെല്ലാം കർഷകർക്ക് നൽകേണ്ടി വന്നു. അതോടെ ഇല്ലത്തെ പ്രതാപം അസ്മിച്ചു. എന്നാൽ കർഷകരുടെ അവകാശങ്ങൾ സന്തോഷപൂർവ്വം അംഗീകരിക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്ത ത്. അമ്മയുടെ കൈണ്ടയിലെ ഓട്ടുവളയിൽ തിരു പിടിച്ച് മടിയിൽ മുഖം ചേർത്തിരുന്ന സായ ത്തിന്റെ ഓർമ്മകൾ അവന് ശക്തി പകർന്നു. ആ സ്നേഹത്തിന് അവൻ തിരികെ കൊടുത്തത് പഠന ത്തിലെ മികച്ചും വിനയാന്വിതമായ പെരുമാറ്റവുമാ ണ്. കാവിലെ ചോറ്റാനിക്കര അമ്മയും കുരിശുപ ള്ളിയിലെ വ്യാകുലമാതാവും അവനു അമ്മമാർ തന്നെയായിരുന്നു.

ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിലായിരുന്നു ഉണ്ണിയുടെ പഠനം. കൂടാതെ നമ്പ്യാർ മാഷിൽ നിന്ന് സംസ്കൃക പഠനവും ലഭിച്ചു. ഉയർന്നു പറക്കാൻ മോഹമില്ലാത്ത ചെറിയ കാര്യങ്ങളിൽ സംത പ്തിയും നിർവ്യതിയും കാണുന്ന കുരുവിയാണ് ഉണ്ണി സ്വയം കരുതുന്നത്. എന്നാൽ അമ്മയുടെ ആഗ്രഹങ്ങൾ സഫലമാക്കാനായി അവൻ പഠനത്തിലൂടെ ഉയരങ്ങൾ കീഴടക്കി. അമ്മ മകനെ രാജ്യത്തിനു സമർപ്പിച്ചപ്പോൾ മകൻ സ്വയം അമ്മയ്ക്കായി അർപ്പിച്ചു. ഉണ്ണിയുടെ കാഴ്ചപ്പാട് നമുക്കും ഒരു പ്രചോദനമാണ്. ഗ്രാമം വിട്ടു പോകു മ്പോഴും ഉണ്ണി തന്റെ വേരുകൾ അറുത്തുമാറ്റു
ന്നില്ല. അമ്മയും, നാടും, സംസ്കാരവും പാരമ്പ ര്യവുമെല്ലാമാണ് തന്റെ വേരുകളെന്ന് അവനറിയാം. അതിന്റെ ശക്തിയിലാണ് വിജ്ഞാനത്തിന്റെ ആകാ ശങ്ങൾ തേടി അവൻ പറന്നുയർന്നത്. ഉണ്ണിക്കു അമ്മ ഭൂമിയാണ്. ആ ഭൂമിയിൽ വേരുകൾ പടർത്തി യാണ് ഉണ്ണി ഉയരങ്ങൾ കീഴടക്കിയത്.

Question 8.
‘അശാന്ത നഗരത്തിൽ നിന്ന് കൂടുവിട്ട് പറക്കാൻ മോഹിക്കുന്ന പക്ഷി തേടിയെത്തുന്ന നീലാ കാശം. നീലാകാശം എന്ന് പ്രയോഗിച്ചിരിക്കുന്ന തിന്റെ ഔചിത്യം വിശദമാക്കുക.
Answer:
കൂട് വിട്ട് പറക്കുക’ എന്നതിലെ ‘കൂട് ‘ അസ്വാത ന്ത്യത്തെ കുറിക്കുന്നു. കൂട് വിട്ട് പറക്കാൻ മോഹി ക്കുന്ന പക്ഷി നഗരവാസിയെ കുറിക്കുന്നു. നീലാ കാശം സ്വാതന്ത്യത്തിന്റെ വിശാലതയെ സൂചിപ്പി ക്കുന്നു.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 9.
‘വിധി യാത്രയുടെ നദികളിൽ ഒരു നീർക്കുഴി ഒഴുക്കി വച്ചു.’
‘യാത്രയുടെ നദി’, ‘നീർക്കുഴി’ എന്നീ പ്രയോഗ ങ്ങൾ സൂചിപ്പിക്കുന്നത് എന്ത്?
Answer:
ജീവിതയാത്രയെ നദിയിലെ നീർക്കുഴിയോട് സാദൃ ശ്യപ്പെടുത്തിയിരിക്കുന്നു. അപ്രതീക്ഷിതമായി അപ കടം വരുത്തുന്നവയാണ് നദിയിലെ നീർക്കുഴികൾ. നീർക്കുഴിയുടെ രൂപത്തിൽ ഉള്ളിൽ അപകടം ഒളി പ്പിച്ചുവച്ച നദിയുടെ ഉപരിതലം ശാന്തമായിരിക്കും. ജീവിതയാത്രയിലെ അപ്രതീക്ഷിതമായ ചൂഴിയിൽ നാം അറിയാതെ വീണുപോകും. ഇവിടെ അച്ഛന്റെ മരണത്തെ നീർക്കുഴി എന്നതിനോട് ചേർത്തുവ ച്ചിരിക്കുന്നു.

Question 10.
‘പാതി വരച്ചിട്ട വർണഭംഗിയാർന്ന ചിത്രം പോലെ അച്ഛന്റെ ജീവിതം’ ഈ വാക്കുകൾ സൂചിപ്പിക്കു ന്നത് എന്ത്?
Answer:
ഇവിടെ അച്ഛന്റെ ജീവിതത്തെ പാതി വരച്ച ചിത്ര ത്തിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. പാതി വരച്ച ചിത്രം പോലെ ജീവിതം പൂർത്തിയാകുന്ന തിന് മുമ്പേ അച്ഛൻ മരണപ്പെട്ടു.

Question 11.
‘നാട്ടിൻ പുറത്തു മരക്കൂട്ടങ്ങൾക്കിടയിലൂടെ ഒരു നാടോടിപ്പാട്ടുപോലെ കുളിർക്കാറ്റു വീശി. കൊച്ചു നീർത്തോടുകളിലെ തെളിവെള്ളം ഒരുമിച്ചണ പുഴയൊഴുകി. പ്രകൃതിയിലെ ഈ
കാഴ്ചകൾ കഥാനായകന്റെ ജീവിതം തന്നെയാണ് വിലയിരു ത്തുക?
Answer:
അമ്മയുടെ കൈത്താങ്ങിനാലും നാട്ടുകാരുടെയും അയൽപക്കങ്ങളുടെയും നന്മയാലും ഹർഷ വർധന്റെ ജീവിതം തളിർത്തു. കൊച്ചുനിർത്താ ടുകളിലെ തെളിവെള്ളം ഒരുമിച്ചണഞ്ഞു. പുഴയാ യൊഴുകുന്നതുപോലെ അമ്മയുടെയും നല്ലവരായ നാട്ടുകാരുടെയും സ്നേഹത്താൽ ഹർഷവർധന്റെ ജീവിതം സന്തോഷകരമായി മാറുന്നു. ജീവിതം അതിന്റെ പച്ചപ്പിലേക്കും മനോഹാരിതയിലേക്കും നീങ്ങുന്നു.

Question 12.
അതിരാവിലെ ഉണർന്നു കുളിച്ചു കാവിൽ തിരി തെളിയും. അമ്മ കെട്ടിവച്ച് പുഷ്പമാല്യം ദേവി വിഗ്രത്തിൽ ചാർത്തും മടങ്ങും വഴി കാവിനോട് ചേർന്നുള്ള കുരിശുപള്ളിയിലെ ചിത്രത്തിനു മുക ളിൽ തൊഴുതു നിൽക്കും. എല്ലാം അമ്മയാണ്. എല്ലാ അമ്മമാരുടെയും അമ്മ ഈ വാക്യം സൂചി പ്പിക്കുന്നത് എന്ത്?
Answer:
ഈ വാക്യം പാരമ്പര്യത്തിന്റെ കാത്തുസൂക്ഷിക്കേ ണ്ടതിന്റെയും മതസൗഹാർദ്ദത്തിലൂന്നി വളരേണ്ട തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നു. മാതാവ് പെറ്റമ്മ മാത്രമല്ലെന്നും നാട്ടിലെ ആരാധാ നാലയങ്ങളിലും മാതൃത്വത്തിന്റെ അടയാളങ്ങൾ ഉണ്ടെന്ന് ഈ വരികളിൽ സൂചിപ്പിക്കുന്നു.

Question 13.
ഒരിക്കൽ ഈ പാടശേഖരങ്ങൾ ഇല്ലത്തെ അധീന തയിൽ ആയിരുന്നു. ഇന്നിപ്പോൾ പണിയെടുക്കുന്ന മനുഷ്യർക്ക് സ്വന്തം ഈ വരികളിലൂടെ ആവിഷ്ക രിക്കുന്ന കേരളീയ സാമൂഹിക ചരിത്രം എന്ത്?
Answer:
കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ് കര ണത്തെക്കുറിച്ച് ഈ വരികളിൽ സൂചിപ്പിക്കുന്നു. ജന്മിമാർക്ക് സ്വന്തമായിരുന്ന കൃഷിഭൂമി ഇതിലൂടെ കർഷർക്ക് ലഭിച്ചു.

Question 14.
സ്വയം നട്ടുവളർത്തിയ ചെടി. അത് ആകാശം നോക്കി വളർന്ന് ജീവിതപരിസരമാകെ തണൽ വി രിക്കുന്നു. ഈ വാക്യത്തിന്റെ ധ്വനി എന്ത്?
Answer:
അമ്മ സ്വയം നട്ടുവളർത്തിയ ചെടിയാണ് ഉണ്ണി. ഉണ്ണി വളരുന്നത് ഒന്നുമില്ലായ്മയിൽ നിന്നാണ് അമ്മയ്ക്ക് മാത്രമല്ല, ദേശത്തിനാകെ തണലേകാൻ ഉണ്ണിക്ക് കഴിയും എന്ന ധ്വനി ഈ വാക്കുകളിൽ ഉണ്ട്.

Question 15.
‘അമ്മയുടെ വാത്സല്യമാണ് അവന്റെ ചുവടു . കൾക്കു പ്രകാശമാകുന്നത്’. ഈ വാക്കുകൾ നൽകുന്ന അർത്ഥസാധ്യതകൾ എന്തെല്ലാം?
Answer:
അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം ഈ വാക്യത്തിൽ കാണാം. അമ്മയുടെ പ്രതീക്ഷ
കൊത്ത് മകൻ വളരുന്നു. അമ്മയുടെ വാത്സ ല്യമാണ് അവനെ നേർവഴി നടത്തിയത്. ആ വാത്സ ല്യമാണ് അവനിൽ നന്മ നിറച്ചത്. അവന്റെ ജീവി തത്തെ പ്രകാശമാനമാക്കിയതും അമ്മയുടെ സ്നേഹമാണ്. ഇതുപോലെ ബന്ധങ്ങൾ ഇഴയടു പ്പമുള്ളതായിരിക്കണം. ഹൃദ്യമായ കുടുംബബന്ധ ങ്ങളും പരസ്പര വിശ്വാസവും ജീവിതത്തിൽ നില നിർത്തണം.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 16.
‘ഉണ്ണി അരികിൽ വേണമെന്നത് എന്റെ സ്വാർത്ഥത രാഷ്ട്രത്തിനുവേണ്ടി എന്ത് നൽകാനാകുമെന്ന ചിന്ത മാത്രമേ ഉണ്ണിയിൽ ഉണ്ടാകാവൂ’. അമ്മയുടെ ഈ വാക്കുകൾ വിലയിരുത്തുക.
Answer:
സ്വന്തം സ്വാർത്ഥതക്കോ ഭൗതിക നേട്ടങ്ങൾക്കോ വേണ്ടിയല്ല മകന്റെ ഉയർച്ചെയന്നും സമൂഹത്തിനു വേണ്ടി സേവനം ചെയ്യലാണ് ജീവിതവിജയമെന്നത് അമ്മ കരുതുന്നു. എന്നാൽ ഇത്തരം മനോഭാവ ങ്ങൾ ഇന്ന് അപൂർവ്വമാണ്. മക്കളെ സ്വാർത്ഥ മോഹ ങ്ങൾക്കും, ഭൗതിക നേട്ടങ്ങൾക്കും വേണ്ടി വളർത്തുന്നു.

Question 17.
അമ്മയുടെ പ്രാർത്ഥന, അനുഗ്രഹം, ഓരോ ഘട്ട ത്തിലും അമ്മയുടെ പ്രോൽസാഹനം, അന്തരീ ക്ഷത്തിൽ നക്ഷത്രമായി പ്രഭചൊരിയാൻ അത് കരുത്തായി. ഈ വാക്യം സൂചിപ്പിക്കുന്നത് എന്ത്?
Answer:
ഇവിടെ ഉണ്ണിയെ നക്ഷത്രത്തിനോട് സാദൃശ്യപ്പെ ടുത്തിയിരിക്കുന്നു. ഉണ്ണിയുടെ നേട്ടങ്ങൾ എല്ലാം ഉണ്ണി എന്ന നക്ഷത്രം ചൊരിയുന്ന ശോഭയാണ്. ആ നക്ഷത്രത്തിന് കരുത്തായി മാറുന്നത് അമ്മ യാണ്.

Leave a Comment