ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Bhoomiyude Swapnam Summary

ഭൂമിയുടെ സ്വപ്നം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8 1
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശ സ്തനാണ് ജോർജ് ഓണക്കൂർ. 1941 നവംബർ 16ന് എറ ണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ജനിച്ചു. സംസ്ഥാന റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോ ഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറ ക്ടർ ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഭാഷാ ഗംഗയാണ് ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം. ഉൾ കടലിന്റെ പ്രസിദ്ധീകരണത്തോടെ നോവൽ രചിതാ ക്കളുടെ മുൻപന്തിയിൽ എത്തി. ഇന്ദിരാഗാന്ധിയെക്കു റിച്ചുള്ള നോവലാണ് പർവ്വതങ്ങളിലെ കാറ്റ്. കൽത്താ മര എന്ന നോവൽ ഓർക്കിഡ് എന്ന പേരിൽ വിവർ ത്തനം ചെയ്തത് അമേരിക്കയിലെ അറ്റ്ലാന്റാ യൂണി വേഴ്സിറ്റിയിൽ പഠനഗ്രന്ഥം ആണ്. എം.പി. പോളി ന്റെയും സി.ജെ. തോമസിന്റെയും ജീവിത ചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. ബൈബിളിനെ അടിസ്ഥാനമാക്കി എഴു തിയതാണ്. “ഹൃദയത്തിൽ ഒരു വാൾ’ എന്ന നോവൽ ഉൾക്കടൽ, അകലെ ആകാശം, കാമന എന്നീ നോവ ലുകൾ ചലച്ചിത്രങ്ങളായി.

പുരസ്കാരങ്ങൾ
ജവഹർലാൽ നെഹ്റു അവാർഡ്, കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, സഹോദ രൻ അയ്യപ്പൻ പുരസ്കാരം, കെ.സി.ബി.സി. അവാർഡ്, കേശദേവ് സാഹിത്യ അവാർഡ് തുട ങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

പാഠസംഗ്രഹം

ഡോ. ജോർജ് ഓണക്കൂറിന്റെ പ്രണയ താഴ്വരി യിലെ ദേവദാരു എന്ന നോവലിലെ ആദ്യ അധ്യാ യമാണ് ഈ പാഠഭാഗം. ജനിച്ച നാടിനു വേണ്ടി മകനെ സമർപ്പിക്കുന്ന ഒരമ്മയുടെ ചിത്രമാണ് ഇതിൽ തെളിയുന്നത്. നോവലിലെ കേന്ദ്രകഥാ പാത്രം ഉണ്ണി (ഹർഷവർധനൻ) ആണ് ഉണ്ണിയ്ക്ക് വരുന്ന സൈറയുടെ സന്ദേശത്തെ കുറിച്ചു പറ ഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഉണ്ണി യാദൃശ്ചികമായാണ് സൈറയെ കണ്ടുമുട്ടുന്നത്. ഉണ്ണിയുടെ സഞ്ചാരപഥങ്ങളിൽ എപ്പോഴും ആക സ്മികതയുടെ അംശം നിറഞ്ഞിരുന്നു. ഉണ്ണിയുടെ കാലം ആയപ്പോഴേക്കും ഇല്ലത്തെ പ്രതാപം നശി ച്ചിരുന്നു. വൈധവ്യത്തിന്റെ ഇരുണ്ട വഴികളിൽ സ്വയം കരുത്താർജ്ജിച്ച അമ്മ പണ്ടു പഠിച്ച നൃത്ത ചുവടുകൾ വീണ്ടെടുത്തു. അപരാജിതനായ അമ്മ യായിരുന്നു ഉണ്ണിയുടെ ശക്തി. വിധിയെ സാധാ രണ മട്ടിൽ നേരിട്ട അമ്മയെ എല്ലാവരും ബഹുമാ നയോടെ നോക്കി കണ്ടു. ഉണ്ണിയുടെ വളർച്ച കണ്ടു അമ്മ നിർവൃതി കൊണ്ടു.

അമ്മയുടെ സ്നേഹത്തിന് തിരികെ കൊടുത്തത് പഠനത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവുമാണ്. ഭൂനി യമം വന്നതോടെ ഇല്ലത്തെ പാടശേഖരങ്ങൾ കർഷകർക്ക് സ്വന്തമായി. ഉണ്ണിയും അമ്മയും ഒരു പരിഭവവുമില്ലാതെ ആണ് ഭൂമി വിട്ടുനൽകിയത്. ഗ്രാമത്തിലെ സർക്കാർ പളളിക്കൂടത്തിലായിരുന്നു ഉണ്ണിയുടെ പഠനം. കൂടാതെ നമ്പ്യാർ മാഷിൽ നിന്ന് സംസ്കൃത പഠനവും ലഭിച്ചു. അതിന്റെ ശക്തിയിൽ വിജ്ഞാനത്തിന്റെ ആകാശങ്ങൾ തേടി പറന്നു യർന്നു. അമ്മയുടെ വൈധവ്യത്തിൽ അവഗണിച്ച വർ, അനാഥ ശിശുവിനെപോലെ ഒഴിവാക്കിയവർ എല്ലാം ഉണ്ണിയ്ക്ക് ആശംസകളുമായി എത്തി.

അപ രാജിതനായ അമ്മയുടെ മകന് നക്ഷത്രപഥങ്ങളാണ് സ്വപ്നം. ഉണ്ണി സമർത്ഥനായി പഠിച്ചു. മകൻ ഇന്ത്യ യിലെ മികച്ച കേന്ദ്രത്തിൽ പഠിച്ച് ഉന്നത വിജയം കൈവരിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയുടെ ആഗ്രഹം സഫലമായി. മുംബൈ ഐ.ഐ.ടി. യിൽ എയ്റോസ്പേസ് എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിക്കുന്നു. നാട്ടിൽ ചെറിയ ജോലിയുമായി ഒതുങ്ങുക. അമ്മയുടെ അരി കിൽ തന്നെ എപ്പോഴും ഉണ്ടാവുക എന്ന ചിന്ത അമ്മ വേരോടെ പിഴുതെറിഞ്ഞു. രാഷ്ട്രത്തിനു വേണ്ടി എന്തു നല്കാനാവുമെന്ന് ചിന്തിക്കാൻ അമ്മ ഉണ്ണിയെ പ്രേരിപ്പിച്ചു. ഗ്രാമത്തിൽ നിന്ന് യാത്ര പറഞ്ഞു പോകുമ്പോഴും അമ്മ ഒപ്പമുണ്ടെന്ന് ഉണ്ണി വിശ്വസിച്ചു. കാവിലെ ചോറ്റാനിക്കര അമ്മയു ടെയും കുരിശുപളളിയിലെ വ്യാകുലമാതാവി ന്റെയും മുന്നിൽ പ്രാർത്ഥിച്ചു ഉണ്ണി ഗ്രാമത്തിൽ നിന്ന് യാത്ര തിരിച്ചു.

മാതൃത്വത്തിന്റെ മഹാശക്തി ഉണ്ണിയെ സംരക്ഷിച്ചു. മഹാനഗരത്തിന്റെ തിരക്കുകളിൽ പെടാതെ ഏകാ ഗ്രമായി പഠിച്ചു ബിരുദവും ബിരുദാനന്തര ബിരു ദവും നേടി. ഗവേഷണപഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. അന്തരീക്ഷത്തിലെ നക്ഷത്രമായി പ്രഭ ചൊരിയാൻ അമ്മയുടെ പ്രാർത്ഥനയും അനുഗ്ര ഹവും കരുത്തായി. ഇന്ത്യ എന്താണെന്ന് അറിയ ണമെന്നും അറിവുകൾക്കപ്പുറത്ത് യഥാർത്ഥ ജ്ഞാനം സ്വന്തമാക്കണമെന്നും അമ്മ ഉണ്ണിയെ ഉപ ദേശിച്ചു. അമ്മയുടെ വാക്കുകൾ ഉണ്ണിയ്ക്ക് ഭൂമി യുടെ ശബ്ദമാണ്. ഹർഷനെന്ന ഉണ്ണിയെ ഈ മണ്ണിന്റെ മകനും ധീഷണാശാലിയുമായ ഒരു ശാസ്ത്രജ്ഞനുമായി രൂപപ്പെടുത്തിയത്. ഈ അമ്മ യുടെ ജീവിതവും ദർശനവുമാണ്.

ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

അശാന്തം
മെയിൻ ബോക്സ് – കമ്പ്യൂട്ടിറിന്റെ ഈ മെയിൽ ബോക്സ്
ജന്മസ്ഥലം – ജന്മസ്ഥലം
മിശ്രാന്ത ഭൂമിക – ശാന്തമായ ഭൂമി
അശാന്തം – ശാന്തമല്ലാത്ത
സഞ്ചാരപഥം – സഞ്ചാരമാർഗ്ഗം
നീർക്കുഴി – ജലത്തിന്റെ കുഴി
കാക്കാതെ – കാത്ത് നില്ക്കാതെ
അപശകുനം – ദുഃശകുനം
സായന്തനം – സന്ധ്യാനേരം
തിരുപ്പിടിച്ച് – തിരുകിപ്പിടിച്ച്
പുഷ്പമാല്യം – പുഷ്പമാല
നിർവൃതി – ആനന്ദം
അനാഥത്വം – നാഥനില്ലാത്ത അവസ്ഥ
ചകോരം – ഉപ്പൻ
കൊറ്റികൾ – കൊക്കുകൾ
ശിക്ഷണം നൽകുക – പഠിപ്പിക്കുക
പിന്തള്ളി – പിൻതള്ളി
വൈധവ്യം – വിധവയുടെ അവസ്ഥ
മറ്റാരിലുമുപരി – മറ്റ് ആരേക്കാളും ഉപരി എയ്റോസ്പേസ്
എഞ്ചിനീയറിംഗ് – ബഹിരാകാശ പേടക നിർമ്മാണം
അമ്പരപ്പ് – ഭയം
കാമ്പസ് – കോളേജ് അങ്കണം
സ്വാർത്ഥത – തനിക്ക് വേണം എന്ന ആഗ്രഹം
നിശ്ശൂന്യം – നിശേഷം ശൂന്യം
വ്യാകുലമാതാവ് – ക്യസ്തുവിന്റെ ശരീരം മടിയിൽ കിടത്തി വിലപിക്കുന്ന അമ്മ

Leave a Comment