Breaking Barriers, I Will Fly Summary in Malayalam English Class 10

Students often refer to Kerala Syllabus 10th Standard English Textbook Solutions and Class 10 English Breaking Barriers, I Will Fly Summary in Malayalam & English Medium before discussing the text in class.

Class 10 English Breaking Barriers, I Will Fly Summary

Breaking Barriers, I Will Fly Summary in English

I am Srikanth. I am an entrepreneur. Do you know that 51% of Indians are self-employed? Let me share the story of the richest entrepreneurial couple in the world – my parents. They earned just Rs. 20,000 a year from their small plot of land. Giving birth to a child is the happiest thing for every married couple. At that moment in time “apple of the eye” did not mean much to them. My parents had never seen an apple. I did not have eyes.

Society saw me as a burden. Some even suggested I should be smothered. But my parents showered on me immense love and care. They felt they were the richest couple in the world and I consider myself the luckiest person.

As a child I spent most of my time with my father in the fields. My short legs made it difficult for me to help. My father began to think that perhaps the people who doubted my future might be right. I knew I did not fit into the traditional farming model. Then my father decided that education was to be my path.

Trekking to a faraway school was a challenge. I was ignored by teachers and classmates. I persevered. For two years I sat on the last bench, excluded from activities. I then felt like the poorest child in the world because of loneliness and isolation. Eventually my parents and relatives decided that I should study in a school with students like me. So I was sent to a special school in Hyderabad. There I excelled, earning top ranks. I represented India in chess and cricket. I had the privilege of working with Dr. APJ Abdulkalam on projects like the “Lead India Youth Transformation Project”.

When I completed my 10th grade with over 90% marks, I wanted to study science at A.P. State Board. But I was told I could take only a as I was impaired. I did not consider myself visually impaired but visually challenged. I could not do what I wanted to do because of the perceptions of others. I decided to sue the government. After 6 months of legal battle, I was allowed to study science at my own risk. I worked hard with the help of a mentor. She recorded my textbooks on audio. I scored 98 % in my exams. It proves that anyone can achieve great things in spite of the challenges.

Breaking Barriers, I Will Fly Summary Class 10 English Kerala Syllabus 1

My journey did not end there. When I applied for top engineering schools like IIT, I was told I could not sit for the competitive exams because of my blindness. If IIT did not want me, I didn’t want it. I applied to top schools in the US. I was accepted into MIT, Stanford, Berkely and Carnegie Mellon. I chose MIT. I became the first international blind student in its history.

While at MIT, I began to think deeply about my future. Should I get married, settle down and work in the US? No, I wanted to solve the problems I had faced. Why should blind children be made to sit on the last bench? 10% of India’s population are disabled. Why should they be excluded from the economy? I returned to India to build a strong support system for the disabled.

We established a platform, Bollant Industries together with my partner. Our aim is to find, rehabilitate, nurture and reintegrate disabled individuals into society and not separating them from it. We have supported 3000 students in education, vocational rehabilitation, sports and much more. Our Company now employs 150 disabled individuals. It grosses over a million dollars in sales. But we are still in the initial stages of our growth with rowth with much more to do.

I want to leave you with 3 lessons. First, show compassion and help others thrive. True wealth does not come from money but from the happiness of others. Second, remove loneliness from people’s lives, as it is the worst form of poverty. Finally, remember that when you do something good, you will be the first to benefit. The world may look at me and say, “Srikanth, you can do nothing.” But I look at the world and say, “I can do anything.” Thank you.
(Adapted from INK Talks)

Breaking Barriers, I Will Fly Summary Class 10 English Kerala Syllabus

Breaking Barriers, I Will Fly Summary in Malayalam

ഞാൻ ശ്രീകാന്ത്. ഞാൻ ഒരു സംരംഭകനാണ്. ഇന്ത്യക്കാരിൽ 51% പേരും സ്വയം തൊഴിൽ ചെയ്യുന്ന വരാണെന്ന് നിങ്ങൾക്കറിയാമോ? ലോകത്തിലെ ഏറ്റവും ധനികരായ സംരംഭ ദമ്പതികളുടെ കഥ ഞാൻ പങ്കുവെക്കട്ടെ എന്റെ മാതാപിതാക്കൾ. അവരുടെ ചെറിയ ഭൂമിയിൽ നിന്ന് അവർ പ്രതിവർഷം 20,000 രൂപ മാത്രം സമ്പാദിച്ചു. ഒരു കുഞ്ഞിന് ജന്മം നൽകുക എന്നതാണ് ഒരു ദമ്പതികൾക്ക് ഏറ്റവും ഷകരമായ കാര്യം. ആ സമയത്ത് “കണ്ണിലെ കൃഷ്ണമണി എന്ന പഴമൊഴി. അവർക്ക് വലിയ യിരുന്നു. എന്റെ മാതാപിതാക്കൾ ഒരിക്കലും ഒരു ആപ്പിൾ കണ്ടിട്ടില്ല. ഞാൻ ജനിച്ചപ്പോൾ എനിക്ക് കണ്ണു കളില്ലായിരുന്നു.

സമൂഹം എന്നെ ഒരു ഭാരമായി കണ്ടു. ചിലർ എന്നെ ശ്വാസം മുട്ടിച്ചുകൊല്ലണമെന്ന് പോലും നിർദ്ദേ ശിച്ചു. പക്ഷേ എന്റെ മാതാപിതാക്കൾ അതിരറ്റ് സ്നേഹവും കരുതലും എനിക്കു നൽകി. അവരാണ് ലോകത്തിലെ ഏറ്റവും ധനികരായ ദമ്പതികളാണെന്ന് അവർക്ക് തോന്നി. ഞാൻ എന്നെത്തന്നെ ഏറ്റവും ഭാഗ്യവാനായി കണക്കാക്കുന്നു.

കുട്ടിക്കാലത്ത് ഞാൻ അച്ഛനോടൊപ്പം കൂടുതൽ സമയവും വയലുകളിൽ ചെലവഴിച്ചു. എന്റെ നീളം കുറഞ്ഞ കാലുകൾ എനിക്ക് അദ്ദേഹത്തെ സഹായിക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. എന്റെ ഭാവിയെപ്പറ്റി സംശയിക്കുന്ന ആളുകൾ ഒരുപക്ഷേ ശരിയായിരിക്കുമെന്ന് എന്റെ അച്ഛൻ ചിന്തിക്കാൻ തുടങ്ങി.

പരമ്പരാഗത കൃഷിരീതിയുമായി എനിക്ക് പൊരുത്തപ്പെടാൻ കഴിയുകയില്ലെന്ന് എനിക്കറിയാമായിരുന്നു. പിന്നീട് വിദ്യാഭ്യാസമാണ് എന്റെ വഴി എന്ന് അച്ഛൻ തീരുമാനിച്ചു.

ദൂരെയുള്ള ഒരു സ്കൂളിലേക്കുള്ള യാത്ര എനിക്ക് ഒരു വെല്ലുവിളിയായിരുന്നു. അധ്യാപകരും സഹ പാഠികളും എന്നെ അവഗണിച്ചു. എന്നിട്ടും ഞാൻ സ്ഥിരോത്സാഹത്തോടെ തുടർന്നു. രണ്ട് വർഷത്തോളം ഞാൻ അവസാന ബെഞ്ചിൽ ഇരുന്നു. വിവിധ പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും എന്നെ മാറ്റിനിർത്തി. ഏകാന്തതയും ഒറ്റപ്പെടലും കാരണം ലോകത്തിലെ ഏറ്റവും ദരിദ്രനായ കുട്ടിയാണ് ഞാൻ എന്ന് എനിക്കു തോന്നി. ഒടുവിൽ എന്റെ മാതാപിതാക്കളും ബന്ധുക്കളും എന്നെപ്പോലുള്ള വിദ്യാർത്ഥികൾ ഉള്ള ഒരു സ്കൂളിൽ എന്നെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ എന്നെ ഹൈദരാബാദിലെ ഒരു സ്പെഷ്യൽ സ്കൂളിലേക്ക് അയച്ചു. അവിടെ ഞാൻ മികച്ച റാങ്കുകൾ നേടി. മികവ് പുലർത്തി. ചെസ്സിലും ക്രിക്കറ്റിലും ഞാൻ ഇന്ത്യയെ പ്രതിനിധീകരിച്ചു. “ലീഡ് ഇന്ത്യ യൂത്ത് ട്രാൻസ്ഫോർമേഷൻ പ്രോജക്റ്റ് പോലുള്ള പ്രോജക്ടുകളിൽ ഡോ. എ.പി.ജെ. അബ്ദുൾ കലാമിനൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.

Breaking Barriers, I Will Fly Summary Class 10 English Kerala Syllabus 2

90% ൽ കൂടുതൽ മാർക്കോടെ പത്താം ക്ലാസ് പൂർത്തിയാക്കിയപ്പോൾ, എ.പി. സ്റ്റേറ്റ് ബോർഡിൽ സയൻസ് പഠിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, എനിക്ക് വൈകല്യമുളളതിനാൽ ആർട്ട്സ് വിഷയങ്ങൾ മാത്രമേ എടുക്കാൻ കഴിയൂ എന്ന് എന്നോട് പറഞ്ഞു. കാഴ്ച ഇല്ലാതിരുന്നിട്ടും ഞാൻ എന്നെത്തന്നെ വൈകല്യമുള്ളവനായി കണക്കാക്കിയില്ല. മറ്റുള്ളവരുടെ ധാരണകൾ കാരണം എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സർക്കാരിനെതിരെ കേസ് കൊടുക്കാൻ ഞാൻ തീരുമാനിച്ചു. 6 മാസത്തെ നിയമപോരാട്ട ത്തിന് ശേഷം, എന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ സയൻസ് പഠിക്കാൻ എനിക്ക് അനുവാദം ലഭിച്ചു. ഒരു ഉപദേഷ്ടാവിന്റെ സഹായത്തോടെ, ഞാൻ കഠിനാധ്വാനം ചെയ്തു. അവർ എന്റെ പാഠപുസ്തകങ്ങൾ ഓഡിയോയിൽ റെക്കോർഡ് ചെയ്തു. എന്റെ പരീക്ഷകളിൽ എനിക്ക് 98% മാർക്ക് ലഭിച്ചു. വെല്ലുവിളി കൾക്കിടയിലും ആർക്കും വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഇത് തെളിയിക്കുന്നു.

എന്റെ യാത്ര അവിടെ അവസാനിച്ചില്ല. IIT പോലുള്ള മികച്ച എഞ്ചിനീയറിംഗ് സ്കൂളുകളിൽ അപേക്ഷിച്ചപ്പോൾ, എന്റെ അന്ധത കാരണം മത്സര പരീക്ഷകൾക്ക് ഇരിക്കാൻ കഴിയില്ലെന്ന് എന്നോട് അവർ പറഞ്ഞു. IITക്ക് എന്നെ വേണ്ടെങ്കിൽ, എനിക്ക് അത് വേണ്ട എന്ന് ഞാനും തീരുമാനിച്ചു. US സിലെ മികച്ച സ്കൂളുകളിലേക്ക് ഞാൻ അപേക്ഷിച്ചു. MIT, സ്റ്റാൻഫോർഡ്, ബെർക്ലി, കാർണഗി മെലൺ എന്നിവയൊക്കെ എന്നെ തിരഞ്ഞെടുത്തു. ഞാൻ പക്ഷേ MIT-യിൽ ചേരാൻ തീരുമാനിച്ചു. അതിന്റെ ചരി ത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര അന്ധ വിദ്യാർത്ഥിയായി ഞാൻ മാറി.

IITയിൽ ആയിരിക്കുമ്പോൾ, എന്റെ ഭാവിയെക്കുറിച്ച് ഞാൻ ആഴത്തിൽ ചിന്തിക്കാൻ തുടങ്ങി. ഞാൻ വിവാഹം കഴിക്കണോ, അവിടെ സ്ഥിരതാമസമാക്കണോ, US-ൽ ജോലി ചെയ്യണോ? ഇല്ല, ഞാൻ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ ആഗ്രഹിച്ചു. അന്ധരായ കുട്ടികളെ അവസാന ബെഞ്ചിൽ ഇരുത്ത ണ്ടത് എന്തുകൊണ്ട്? ഇന്ത്യയിലെ ജനസംഖ്യയുടെ 10% പേർ വികലാംഗരാണ്. അവരെ സമ്പദ് വ്യവസ്ഥ യിൽ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ട്? വികലാംഗർക്ക് ശക്തമായ ഒരു പിന്തുണാ സംവിധാനം കെട്ടി പടുക്കാൻ ഞാൻ ഇന്ത്യയിലേക്ക് മടങ്ങി.

എന്റെ ഒരു പങ്കാളിയുമായി ചേർന്ന് ഞങ്ങൾ ബൊളന്റ് ഇൻഡസ്ട്രീസ് എന്നൊരു പ്ലാറ്റ്ഫോം സ്ഥാപി ച്ചു. വികലാംഗരെ കണ്ടെത്തി പുനരധിവസിപ്പിക്കുക, പരിപോഷിപ്പിക്കുക, സമൂഹത്തിൽ നിന്ന് അവരെ വേർതിരിക്കുകയല്ല, മറിച്ച് സമൂഹത്തിലേക്ക് പുനഃസംയോജിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വിദ്യാഭ്യാസം, തൊഴിൽ പുനരധിവാസം, കായികം തുടങ്ങിയ മേഖലകളിൽ 3000 വിദ്യാർത്ഥികളെ ഞങ്ങൾ സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ കമ്പനി ഇപ്പോൾ 150 വികലാംഗ വ്യക്തികളെ നിയമിക്കുന്നു. വിൽപ്പനയിൽ ഒരു ദശലക്ഷത്തിലധികം ഡോളർ ഉണ്ടാക്കുന്നു. പക്ഷേ, ഞങ്ങൾ വളർച്ചയുടെ പ്രാരംഭഘട്ടത്തിലാണ്, ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്.

നിങ്ങൾക്ക് 3 പാഠങ്ങൾ തരാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യം, അനുകമ്പ കാണിക്കുകയും മറ്റുള്ള വരെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുക. യഥാർത്ഥ സമ്പത്ത് പണത്തിൽ നിന്നല്ല, മറിച്ച് മറ്റുളളവരുടെ സന്തോഷത്തിൽ നിന്നാണ് ഉണ്ടാകുന്നത്. രണ്ടാമതായി, ആളുകളുടെ ജീവിതത്തിൽ നിന്ന് ഏകാന്തത നീക്കം ചെയ്യുക, കാരണം അത് ദാരിദ്ര്യത്തിന്റെ ഏറ്റവും മോശം രൂപമാണ്. അവസാനമായി, നിങ്ങൾ എന്തെങ്കിലും നല്ലത് ചെയ്യുമ്പോൾ, ആദ്യം പ്രയോജനം നേടുന്നത് നിങ്ങൾക്കായിരിക്കുമെന്ന് ഓർമ്മിക്കുക. ലോകം എന്നെ നോക്കി, “ശ്രീകാന്ത്, നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് പറഞ്ഞ ക്കാം. പക്ഷേ ഞാൻ ലോകത്തെ നോക്കി. “എനിക്ക് എന്തും ചെയ്യാൻ കഴിയും” എന്ന് പറയും. നന്ദി. (INK Talks- ൽ നിന്ന് എടുത്തത്)

Breaking Barriers, I Will Fly Summary Class 10 English Kerala Syllabus

Class 10 English Breaking Barriers, I Will Fly by Srikanth Bolla About the Author

Srikanth Bolla was born in 1991 in Machilipatnam in Andhra Pradesh. His parents were uneducated farmers. He has been a youth leader since 2005. He is a member of the Lead India campaign of 2020, the National Youth Movement started by the former President of India, APJ Abdulkalam. In 2002, Bolla set up Bollant Industries with a partner Ravi Mantha. It produces eco-friendly recycled Kraft paper and packaging products from natural and recycled materials.

Srikanth Bolla is the director of Surge Impact Foundation which he founded in 2016. The organization aims to enable individuals and institutions to achieve the Sustainable Development Goals by 2030. In 2027, he was named in the Forbes Magazine list of “30 under 30″ across all Asia. A biopic of his life, Srikanth, was released in 2024.

ശ്രീകാന്ത് ബൊള്ള 1991-ൽ ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്ത് ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ വിദ്യാഭ്യാസമില്ലാത്ത കർഷകരായിരുന്നു. 2005 മുതൽ അദ്ദേഹം ഒരു യുവ നേതാവാണ്. മുൻ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൾകലാം ആരംഭിച്ച ദേശീയ യുവജന പ്രസ്ഥാനമായ 2020-ലെ ലീഡ് ഇന്ത്യ കാമ്പെയ്നിലെ അംഗമാണ് അദ്ദേഹം. 2002-ൽ, ബൊള്ളയും, രവി മന്തയും പങ്കാളികളായാണ് ബൊള്ളന്റ് ഇൻഡസ്ട്രീസ് സ്ഥാപിച്ചത്. പ്രകൃതിദത്തവും പുനരുപയോഗിച്ചതുമായ വസ്തുക്കളിൽ നിന്ന് പരിസ്ഥിതി സൗഹൃദ ക്രാഫ്റ്റ് പേപ്പറും പാക്കേജിംഗ് ഉൽപ്പന്നങ്ങളും ഇത് നിർമ്മിക്കുന്നു.

ശ്രീകാന്ത് ബൊള്ള 2016-ൽ അദ്ദേഹം സ്ഥാപിച്ച സർജ് ഇംപാക്റ്റ് ഫൗണ്ടേഷന്റെ ഡയറക്ടറാണ്. 2030- ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രാപ്തരാ ക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. 2027-ൽ, എഷ്യയിലുടനീളം, 30 വയസ്സിന് താഴെയുള്ള 30 എന്ന ഫോർബ്സ് മാഗസിൻ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതം കാണിക്കുന്ന ഒരു ഫിലിം “ശ്രീകാന്ത് 2024-ൽ പുറത്തിറങ്ങി.

Class 10 English Breaking Barriers, I Will Fly Vocabulary

  • entrepreneur – a person who sets up a business taking on financial risks in the hope of profit, സംരഭകൻ
  • smothered – killed by covering the face with something so that one cannot breathe, ശ്വാസം മുട്ടിച്ചു കൊല്ലുക
  • immense – great, വലിയ
  • trekking – walking, നടക്കുക
  • persevered – continued in a course of action even in the face of difficulty, വിഷമസന്ധികളിലും പതറാതെ മുന്നേറുക
  • isolation – separation, ഒറ്റപ്പെടൽ
  • eventually – later, പിന്നീട്
  • impaired – weakened or damaged, വൈകല്യമുള്ള
  • perceptions – understandings, മനസ്സിലാക്കൽ
  • mentor – an experienced and trusted adviser, ഉപദേശി
  • MIT – Massachusetts Institute of Technology – One of the very best in the world, ഏറ്റവും പ്രശസ്ഥമായ ഒരു ഇൻസ്റ്റിറ്റ്യൂട്ട്
  • rehabilitate – restore to normality, reintegrate, പുനരധിവസിപ്പിക്കുക
  • thrive – flourish; grow well, നന്നായി വളരുക

Leave a Comment