പന്തങ്ങൾ Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and പന്തങ്ങൾ Panthangal Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Panthangal Summary

Panthangal Summary in Malayalam

പന്തങ്ങൾ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

വൈലോപ്പിള്ളി
പന്തങ്ങൾ Summary in Malayalam Class 6 1
1911 മേയ് 11ന് എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931ൽ അധ്യാപന വൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയാണ് ഭാര്യ.

18-ാം വയസ്സിലാണ് വൈലോപ്പിള്ളി കവിതയെഴുതിത്തുടങ്ങിയത്. കന്നിക്കൊയ്ത്താണ് ആദ്യ കവിതാസമാഹാരം. 1947ലാണ് ഇത് പുറത്തി റങ്ങിയത്. അനശ്വരമായ ‘മാമ്പഴം’ കവിത ഈ സമാഹാരത്തിലാണുള്ളത്. ശ്രീരേഖ, കുടിയൊഴിക്കൽ, ഓണപ്പാട്ടുകാർ, കുന്നിമണികൾ, വിത്തും കൈക്കോട്ടും, ഋശ്യശൃംഗനും അലക്സാണ്ടറും, കടൽക്കാക്കകൾ, കുരുവികൾ, കയ്പവല്ലരി, വിട, മകരകൊയ്ത്ത് തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ.

സാഹിത്യനിപുണൻ ബഹുമതി, മദ്രാസ് ഗവണ്മെന്റ് അവാർഡ്, ആശാൻ പ്രൈസ്, സോവിയറ്റ് ലാൻഡ് നെഹ്രു പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം, എം.പി. കൃഷ്ണമേനോൻ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1931 മുതൽ പത്തു വർഷത്തോളം സമസ്ത കേരള സാഹിത്യപരിഷത്തിൽ പ്രവർത്തിച്ചു. പു.ക.സ.(പുരോഗമന കലാസാഹിത്യ സംഘം)യുടെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു. 1968’71 വരെ കൈപിടിച്ചുയർ കേരള സാഹിത്യ അക്കാദമി അംഗം ആയിരുന്നു. 1985 ഡിസംബർ 22ന് അന്തരിച്ചു.

പന്തങ്ങൾ Summary in Malayalam Class 6

കവിത ആസ്വാദനം

മലയാളകവിതയെ ആധുനികലോകത്തേക്ക് ത്തിയ കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. മനുഷ്യ ജീവിതങ്ങളും സാമൂഹികസാംസ്കാരിക മാറ്റങ്ങളും അദ്ദേ ഹത്തിന്റെ കവിതകളിൽ വിഷയങ്ങളാക്കുന്നു. യുക്തി ചിന്തയും നവ ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമെല്ലാം നിറഞ്ഞതാണ് അദ്ദേഹത്തിന്റെ കവിതാ സമാഹരമായ ‘ശ്രീരേഖ’. ആ സമാഹാരത്തിലെ ഏറെ പ്രശസ്തമായ കവിത യാണ് പന്തങ്ങൾ. അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് പുതിയൊരു ലോകം സൃഷ്ടിക്കാനുള്ള ആഹ്വാനമാണ് “പന്തങ്ങൾ’ എന്ന കവിതയിലുള്ളത്. വിപ്ലവ വീര്യവും ആദർശങ്ങളുമാണ് ഈ കവിതയിലെ ശബ്ദം. പുതുതലമുറയിലുള്ള പ്രതീക്ഷ അദ്ദേഹ ത്തിന്റെ എല്ലാ കവിതകളിലും കാണാനാകും.ചോരതുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾ എന്ന് പുതിയ തലമുറയോട് ആഹ്വാനം ചെയ്തു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. ആളി കത്തിയ പന്തങ്ങൾ യുവജനങ്ങൾ അവരുടെ കൈകളിൽ വഹിച്ചു. തലമുറകളായി കൈമാറി വരുന്ന പുരോഗമനാശയങ്ങളെ, യുവജന വിപ്ലവ ചിന്തകളെയാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്.പന്തങ്ങളുടെ പ്രകാശം ഇരുട്ടിനെ ഇല്ലാതാക്കി സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളാകുന്ന ഇരുട്ട് പുരോഗമനാശയങ്ങളുടെ ചിന്തകളാൽ ഇല്ലാതാക്കുന്ന പ്രകാശ പൂർണ്ണമായ പുതുകാലത്തെ കവിത അവതരിപ്പിക്കുന്നു.
പന്തങ്ങൾ Summary in Malayalam Class 6 2

അർത്ഥം

അഗ്നിസ്മിതം – തീയുടെ പുഞ്ചിരി
ആർക്കുക – ഉറക്കെ ശബ്ദമുണ്ടാക്കുക
ആളുക – തീനാളങ്ങൾ ഉയരുന്നവിധത്തിൽ കത്തുക
ഏന്തുക – പിടിക്കുക.
ഒടുങ്ങുക – അവസാനിക്കുക.
ഓതുക – പറയുക.
കനകക്കതിര് – സ്വർണ്ണ നിറമുള്ള കതിര്
കന്ദങ്ങൾ – കിഴങ്ങ്, അടിസ്ഥാനം
കരു – മാതൃക, മൂശ, ഉപകരണം
ചെന്നിണം – ചെഞ്ചോര
ജിജ്ഞാസ – അറിയാനുള്ള ആഗ്രഹം
ദൃഢം – ഉറപ്പുള്ള
നൂതനം – പുതിയത്
പാണി – കൈത്തലം
പാര് – ഭൂമി, ലോകം
പിതാമഹർ – മുൻതലമുറയിലുള്ളവർ
പുരോഗമനം – മുന്നോട്ടു പോക്ക്
മന്ന് – ഭൂമി
മർത്യൻ – മനുഷ്യൻ
യുവജന വൃന്ദം – യുവാക്കളുടെ കൂട്ടം.
വാരൊളി – ഭംഗിയുള്ള പ്രകാശം
വിണ്ണ് – ആകാശം
വെണ്ണീറ് – ചാരം
സഞ്ചിതം – നിറഞ്ഞ

പന്തങ്ങൾ Summary in Malayalam Class 6

പര്യായം

അടയാളം – അങ്കം, ചിഹ്നം,
അദ്ഭുതം – വിസ്മയം, വിചിത്രം,
ആകാശം – അംബരം, നഭസ്സ്, ഗഗനം.
ആണ്ട് – വത്സരം, കൊല്ലം, അബ്ദം
ആയുധം – ശസ്ത്രം, ഹേതി, പ്രഹരണം
ഇരുട്ട് – അന്ധകാരം, തമസ്സ്, തിമിരം
കൊടിക്കൂറ – പതാക, ധ്വജം, വൈജയന്തി
ചാരം – ഭസ്മം, ഭൂതി, ക്ഷാരം, ചാമ്പൽ

പന്തങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 13

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 13 പന്തങ്ങൾ Panthangal Notes Questions and Answers Pdf improves language skills.

Panthangal Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 13 Panthangal Question Answer

Class 6 Malayalam Panthangal Notes Question Answer

പഠനപ്രവർത്തനങ്ങൾ
കണ്ടെത്താം പറയാം

Question 1.
പന്തങ്ങൾ എന്ന കവിത വൈലോപ്പിള്ളിയുടെ ഏത് കവിതാ സമാഹാരത്തിൽ ഉൾപ്പെടുന്നതാണ്?
Answer:
ശ്രീരേഖ

Question 2.
ചെറുകിളികളോട് കവി ആവശ്യപ്പെടുന്നതെന്താണ്?
Answer:
അവരുടെ ചോര തുടിക്കുന്ന കൈകൾ കൊണ്ട് പ്രതീക്ഷയുടെ പന്തങ്ങൾ പിടിക്കാനാണ് കവി ആവശ്യപ്പെടുന്നത്.

Question 3.
പന്തങ്ങൾക്ക് നൽകിയ വിശേഷണമെന്ത്?
Answer:
മംഗള കന്ദങ്ങൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

Question 4.
പിതാമഹർക്ക് കാട്ടിന്റെ നടുവിൽ നിന്നു ലഭിച്ച വരദാനം എന്തായിരുന്നു ?
Answer:
വാളു കണക്കെ തീ നാളം ലഭിച്ചു. തീയുടെ കണ്ടുപിടുത്തമാണ് ഇതിൽ പരാമർശിക്കുന്നത്

പന്തങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 13

Question 5.
അഗ്നിയുടെ പുഞ്ചിരിയെ എന്തായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്?
Answer:
മണ്ണിന് വിണ്ണിന്റെ വാഗ്ദാനമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത് . പുരോഗതിയുടേയും, ഉയർച്ചയുടേയും വിശാല ലോക ചിന്തകളാണ് ഇതിൽ ആവഷ്ക്കരിക്കുന്നത്

Question 6.
യുവജന വൃന്ദങ്ങൾ എന്താണു ചെയ്തത്?
Answer:
ആളി കത്തിയ പന്തങ്ങൾ യുവജനങ്ങൾ അവരുടെ കൈകളിൽ വഹിച്ചു. തലമുറകളായി കൈമാറി വരുന്ന പുരോഗമനാശയങ്ങളെ, യുവജന വിപ്ലവ ചിന്തകളെ ഈ വരിയിൽ സൂചിപ്പിക്കുന്നു.

Question 7.
ഇരുട്ടുകൾ സംഭ്രമിക്കാൻ കാരണമെന്താവും?
Answer:
പന്തങ്ങളുടെ പ്രകാശം ഇരുട്ടിനെ ഇല്ലാതാക്കി. അതിനാലാണ് ഇരുട്ടുകൾ സംഭ്രമിച്ചത്. സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളാകുന്ന ഇരുട്ട് പുരോഗമനാശയങ്ങളുടെ ചിന്തകളാൽ ഇല്ലാതാക്കുന്ന പ്രകാശ പൂർണ്ണമായ പുതുകാലത്തെ ഈ പ്രയോഗം സൂചിപ്പിക്കുന്നു.

Question 8.
അധ്വാനമാണ് അറിവു വളർത്തിയത് എന്നു സൂചിപ്പിക്കുന്ന വരികൾ കണ്ടെത്താമോ?
Answer:
‘കഠിനമിരുമ്പു കുഴമ്പാക്കിപ്പല
കരുനിര വാർന്നു പണിക്കേകി.
അറിവിൻ തിരികൾ കൊളുത്തി, കലകൾ,
ക്കാവേശത്തിൻ ചൂടേകി.’

സംഗീതശില്പം

Question 1.
ഈ കവിത സംഗീതശില്പമായി അവതരിപ്പിച്ചു.
ഇങ്ങനെ കവിതയെ സംഗീതശില്പമാക്കുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങൾ വേണം?
Answer:
ഒരു കവിതയോ ആശയങ്ങളോ സംഗീത പശ്ചാത്തലത്തോടെ രംഗത്ത് അവതരിപ്പിക്കുന്നതാണ് സംഗീതശില്പം. കാഴ്ച്ചക്കും കേൾവിക്കും പ്രധാന്യം ഉണ്ട് ഈ ആവിഷ്കാരത്തിൽ. കവിതകൾ ചൊൽ കാഴ്ച്ചയായൊ, സംഗീത ശില്പമായോ രംഗത്ത് അവതരിപ്പിക്കാം. നാടകത്തിൽ നിന്നും വ്യത്യസ്തമായി ഇതിൽ സംഭാഷണങ്ങൾ ഉണ്ടാവില്ല. കവിതയുടെ ആശയത്തെ കഥാപാത്രങ്ങളായി രംഗത്ത് അവതരിപ്പിക്കുകയും പശ്ചാത്തലമായി കവിത ആലപിക്കുകയും ചെയ്യുന്നു

പന്തങ്ങൾ എന്ന കവിത ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിക്കാം. കവിത ഭാവത്മകമായും താളാത്മകമായും ചൊല്ലണം. പന്തം ഏന്തിയ വിദ്യാർത്ഥികൾ, ആദിമ മനുഷ്യരുടെ വേഷവിധാന ത്തിലുള്ള കുട്ടികൾ, യുവാക്കളുടെ പ്രതിനിധികൾ എന്നിവരെല്ലാം കവിതയുടെ ആശയത്തിന് അനുസരിച്ച് രംഗത്ത് കടന്നു വരണം. കവിതയിലെ ആത്മവീര്യത്തിന്റെ ശക്തമായ ഭാവം കഥാപാത്രങ്ങളിലും ഉണ്ടാകണം.

ചിന്തകളിലെ തീ
പണ്ടു പിതാമഹർ കാട്ടിന്റെ നടുവിൽ
ചിന്തകളുരസിടുമക്കാലം-
വന്നു പിറന്നിതു ചെന്നിണമോലും
വാളുകണക്കൊരു തീനാളം.

പന്തങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 13

Question 1.
പ്രകൃതിയിലുള്ള തീയിനെ മനുഷ്യൻ നിയന്ത്രണത്തിലാക്കി ആവശ്യങ്ങൾക്കുപയോഗിച്ചത് എങ്ങനെയെല്ലാമായിരിക്കും? നിങ്ങളുടെ ഊഹങ്ങൾ പറയൂ.
Answer:
തീയുടെ നിയന്ത്രിത ഉപയോഗം, മനുഷ്യരാശിയുടെ ആദ്യത്തെ മഹത്തായ കണ്ടുപിടുത്ത ങ്ങളിലൊന്നായിരുന്നു. വെളിച്ചവും ചൂടും ഉത്പാദിപ്പിക്കാനും, സസ്യങ്ങളെയും മൃഗങ്ങളെയും പാചകം ചെയ്യാനും, നടീലിനായി കാടുകൾ വെട്ടിത്തെളിക്കാനും, കല്ലുപകരണങ്ങൾ നിർമ്മിക്കുന്ന തിനുള്ള കല്ലുകൾ ചൂടാക്കാനും, വേട്ടമൃഗങ്ങളെ അകറ്റി നിർത്താനും, വസ്തുക്കൾക്കായി കളിമണ്ണ് കത്തിക്കാനും തീ ഉപയോഗിച്ചു.

Question 2.
കല്ലുകൾ ഉരസുമ്പോൾ തീയുണ്ടാകുന്നതുപോലെ ചിന്തകൾ ഉരസുമ്പോൾ എന്താണ് സംഭവിക്കുക.
Answer:
ചിന്തകൾ ഉരസുമ്പോൾ പുതിയ ആശയങ്ങൾ രൂപം കൊള്ളുന്നു . ചിലപ്പോൾ ഈ വ്യത്യസ്ത ആശയങ്ങൾ തമ്മിൽ വിയോജിപ്പുകൾ ഉണ്ടാകാം.

Question 3.
എന്താണ് ചിന്തകളുടെ ഉരസൽ
Answer:
വ്യത്യസ്ത ആശയങ്ങൾ ഉണ്ടാക്കുമ്പോൾ സംഭവിക്കുന്ന വിയോജിപ്പുകളെയും തർക്കങ്ങളേയും സൂചിപ്പിക്കുന്നു.

Question 4.
തീനാളം എന്ന വാക്ക് ഇവിടെ തീയിനെ മാത്രമാണോ സൂചിപ്പിക്കുന്നത് ? ചിന്തകളുരസുമ്പോൾ ഉണ്ടാകുന്ന തീനാളമെന്താണ്?
Answer:
ആശയങ്ങളുടെ വിപ്ലവത്തെ ഇവിടെ തീനാളം കൊണ്ട് അർത്ഥമാക്കുന്നു. ചില ആശയങ്ങൾ തമ്മിൽ വിയോജിപ്പുകൾ ഉണ്ടാക്കുകയും ചെയ്യുന്നു

അധ്വാനത്തിൽ നിന്ന് അറിവിലേക്ക്

കാടും പടലും വെണ്ണീറാക്കി കനകക്കതിരിന് വളമേകിയതെങ്ങനെ? ഇങ്ങനെ ചെയ്യാൻ എന്തെല്ലാം അറിവുകളാണ് മനുഷ്യനെ സഹായിച്ചത്?
അധ്വാനത്തിൽനിന്ന് അറിവുകളുണ്ടായതെങ്ങനെയെല്ലാമാകും?
ഈ പട്ടിക വായിച്ച് കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കൂ.

കൃഷിയുടെ ഘട്ടങ്ങൾ ഉപകരണങ്ങൾ രൂപപ്പെട്ട അറിവുകൾ കലകൾ
നിലമുഴൽ കലപ്പ, ട്രാക്ടർ മരം,ലോഹം കന്നുകാലികൾ യന്ത്രം, ഇന്ധനം വായ്ത്താരി നാടൻപാട്ട് ചൊല്ലുകൾ

പട്ടികയുടെ സഹായത്തോടെ “കാടും പടലും വെണ്ണീറാക്കി… മേലോട്ടുയരാൻ ചിറകുതകി” എന്നു വരെയുള്ള വരികളിലെ ആശയം വിശകലനം ചെയ്തു കുറിപ്പു തയ്യാറാക്കൂ.
Answer:
‘കാടും പടലും വെണ്ണീറാക്കി
കനകക്കതിരിനു വളമേകി.
കഠിനമിരമ്പു കുഴമ്പാക്കിപ്പല
കരുനിര വാർത്തു പണിക്കേകി,
അറിവിന്റെ തിരികൾ കൊളുത്തി, കലകൾ
ക്കാവേശത്തിൻ ചൂടേകി,
മാലോടിഴയും മർത്ത്യാത്മാവിനു
മേലോട്ടുയരാൻ ചിറകുതകി,

ആദിമകാലം മുതലുള്ള മനുഷ്യന്റെ നിരന്തരമായ അധ്വാനത്തിന്റെയും, അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടേയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങളെല്ലം. വനത്തിൻ വേട്ടയാടി നടന്നിരുന്ന മനുഷ്യർ തീ കണ്ടുപിടിച്ചു തീയുടെ നിയന്ത്രിത ഉപയോഗം, മനുഷ്യരാശിയുടെ ആദ്യ
ത്തെ മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു. വെളിച്ചവും ചൂടും ഉത്പാദിപ്പിക്കാനും, സസ്യങ്ങളെയും മൃഗങ്ങളെയും പാചകം ചെയ്യാനും, നടീലിനായി കാടുകൾ വെട്ടിത്തെളിക്കാനും, കല്ലുപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള കല്ലുകൾ ചൂടാക്കാനും, വേട്ടമൃഗങ്ങളെ അകറ്റി നിർത്താനും, വസ്തുക്കൾക്കായി കളിമണ്ണ് കത്തിക്കാനും തീ ഉപയോഗിച്ചു.

തീക്ക് ചുറ്റും അവർ ആനന്ദനൃത്തമാടി, ഒരുമയുടെ പല കലാരൂപങ്ങളും അവിടെ രൂപം കൊണ്ടു. പുതിയ അറിവുകളും അനുഭവങ്ങളും ഉരുവം കൊണ്ടു. കാലങ്ങൾക്ക് അനുസരിച്ച് പുതിയ കണ്ടുപിടുത്തങ്ങളും, അറിവുകളും വളർന്നു വന്നു. പന്തങ്ങൾ കൊളുത്തിയ തീയുടെ വെളിച്ചം തലമുറകളിലേക്ക് പകർന്നുകൊണ്ടിരിക്കുന്നു.

പന്തങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 13

പദങ്ങൾക്കുള്ളിലേക്ക്

സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാർന്നോരന്നേരം

Question 1.
ഇരുട്ടകൾക്ക് സംഭ്രമം ഉണ്ടാകുന്നതെന്തുകൊണ്ടാണ്?
Answer:
തീനാളത്തിന്റെ വെളിച്ചത്താൽ ഇരുട്ട് ഇല്ലാതാകുന്നതിനാലാണ് ഇരുട്ടുകൾക്ക് സംഭ്രമം ഉണ്ടാകുന്നത്.

Question 2.
ഇവിടെ ഇരുട്ടകൾ എന്ന് കവി പ്രയോഗിച്ചിരിക്കുന്നത് എന്ത് കൊണ്ട്?
Answer:
ഇവിടെ ഇരുട്ട് ഒരു പ്രതീകമാണ് മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കുന്ന പലതരം ഇരുട്ടുകൾ നമുക്ക് ചുറ്റു ഉണ്ട്, അനാചാരങ്ങളുടെ, വർണ്ണ വിവേചനത്തിന്റെ, അധികാരത്തിന്റെ, ഈ ഇരുട്ടുകളെയെല്ലാം ഇല്ലാതാക്കൻ പന്തങ്ങളുടെ വെളിച്ചത്തിന് കഴിയും എന്ന് കവി വിശ്വസിക്കുന്നു.

Question 3.
ഇരുട്ടിനും തീനാളത്തിനും ഇവിടെ മറ്റ് അർത്ഥങ്ങൾ ഉണ്ടോ?
Answer:
ഇരുട്ടിനും തീനാളത്തിനും വിവിധ അർത്ഥങ്ങൾ കവി കൽപ്പിക്കുന്നുണ്ട്. ഇരുട്ട് മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കാൻ പോന്ന അനാചാരങ്ങളേയും, അനീതിയേയും, വർണ്ണ വിവേചനത്തിനെയും എല്ലാം സൂചിപ്പിക്കുന്നു.
തീ ഇരുട്ടിനെ ഇല്ലാതാക്കുന്ന പ്രകാശമാണ് ഇവിടെ
തീ നാളത്തിൽ നിന്നും ഉരുവം കൊള്ളുന്ന പ്രകാശം, എല്ലാ അനീതികളേയും ഇല്ലാതാക്കാൻ കഴിവുള്ള സമത്വത്തിന്റെ പ്രകാശമാണ്, അനാചാരങ്ങളെയും വർണ്ണവിവേചനത്തെയും തുടച്ചു നീക്കുന്ന അറിവിന്റെയും തിരിച്ചറിവിന്റെയും പ്രകാശമാണ്.

Question 4.
ജീവിതാനുഭവങ്ങളുമായി ബന്ധപെടുത്തുമ്പോൾ ഇരുട്ടും വെളിച്ചവുമായി വരുന്ന കാര്യങ്ങൾ?
Answer:
മനുഷ്യ സമൂഹത്തെ നശിപ്പിക്കുന്ന എല്ലാ വിപത്തളും ഇരുട്ടാണ്. ആ വിപത്തുകളിൽ നിന്നും നമ്മെ രക്ഷിക്കുന്ന അറിവുകളെല്ലാം വെളിച്ചമാണ്.

കൂടുതൽ ചോദ്യങ്ങൾ

Question 1.
എങ്ങനെയെല്ലാമാണ് കവി പന്തങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്?
Answer:

  • മംഗള കന്ദങ്ങൾ
  • വാളുകണക്കൊരു തീനാളം
  • മന്നിലെ വിണ്ണിൻ വാഗ്ദാനം

Question 2.
പന്തങ്ങളേന്തുവാൻ കവി ആരോടാണ് ആവശ്യപ്പെടുന്നത്?
Answer:
ചോര തുടിക്കുന്ന ചെറുകയ്യുകളോട്

Question 3.
പന്തം വിണ്ണിൽ വാഗ്ദാനം ആണെന്ന് കവി പറയുന്നതിനു കാരണം എന്ത്?
Answer:
ഇരുട്ടു നിറഞ്ഞ കാലത്ത് എന്തുചെയ്യണമെന്നറിയാതെ സംഭ്രമപ്പെട്ടു നിന്ന തലമുറയ്ക്ക് മുന്നിൽ പ്രകാശം നൽകിയത് ഈ പന്തങ്ങളിലെ തീ നാളമാണ്. ഇവിടെ ഇരുട്ട് എന്നത് അറിവില്ലായ്മയെ, അടിമത്വത്തെ, പുരോഗതി ഇല്ലായ്മയെ എല്ലാം അർത്ഥമാക്കുന്നു.

Question 4.
‘കാണ്കാണ് കമനീയം’ എന്താണ് കമനീയമായി കവി പറയുന്നത്?
Answer:
കാലപ്പെരുവഴിയിലൂടെ (തലമുറ തലമുറകളായി കൈമാറി വന്നതെന്ന് അർത്ഥം) യുവജനവൃന്ദങ്ങൾ പന്തങ്ങൾ കയ്യിലേന്തി പോകുന്നത് കാണാനാണ് കമനീയം എന്നു കവി പറയുന്നത്.

പന്തങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 13

Question 5.
പാരീൽ മനുഷ്യന്റെ പുരോഗമനക്കൊടി പാറിച്ചത് ആര്?
Answer:
പന്തങ്ങൾ

Question 6.
പന്തത്തിൽ എരിയുന്ന തീ എന്തെല്ലാം കടമകൾ നിർവഹിക്കുന്നു എന്നാണ് കവി പറയുന്നത്?
Answer:

  • കഠിനമായി ഇരുമ്പിനെ കുഴമ്പാക്കി പണിക്കു നൽകി.
  • അറിവിൻ തിരികൾ കൊളുത്തി
  • കലകൾക്ക് ആവേശത്തിന്റെ ചൂടേറ്റി
  • മനുഷ്യന്റെ ആത്മാവിന് മേലോട്ടുയരാൻ ചിറക് നൽകി
  • മനുഷ്യവംശത്തിന്റെ പുരോഗമനത്തിന് വഴി തെളിച്ചു
  • ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കെത്താൻ നിരവധി പുലരിച്ചന്തങ്ങൾ ചമച്ചു.

Question 7.
പന്തങ്ങൾ എന്ന കവിത പറഞ്ഞുവയ്ക്കുന്ന ആശം എന്ത്?
Answer:
പുരോഗതിയും വളർച്ചയും വെറുതെ ഉണ്ടായതല്ലെന്നും അവ എല്ലാവർക്കും ഒരേപോലെ ലഭ്യമല്ലാ തിരുന്ന കാലത്ത് നിരവധി പോരാട്ടങ്ങളിലൂടെയും സംഘടിതമായും നേടിയെടുത്ത ചരിത്രം നമു ക്കുണ്ടെന്നും കവിത വ്യക്തമാക്കുന്നു. നാളിതുവരെയുള്ള ചരിത്രത്തിൽ എല്ലാ പോരാട്ടങ്ങളിലും പുതുമയിലുമെല്ലാം അഗ്നിയും പന്തവും ഒരുപോലെ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കവിത പറയുന്നു

Question 8.
പന്തങ്ങളെന്ന കവിത രചിച്ചത് ആര്?
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ

Question 9.
പന്തങ്ങളെന്ന കവിത ഏത് സമാഹാരത്തിൽ ഉൾപ്പെടുന്നു.
Answer:
ശ്രീരേഖ

ആദ്യത്തെ പറക്കൽ Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ആദ്യത്തെ പറക്കൽ Shastram Munnerunnu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Shastram Munnerunnu Summary

Shastram Munnerunnu Summary in Malayalam

ആദ്യത്തെ പറക്കൽ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

കേസരി എ. ബാലകൃഷ്ണപിള്ള
പാശ്ചാത്യ സാഹിത്യ ചിന്തകളുടെ ഊഷ്മള ചൈതന്യം മലയാള ഭാഷയിലേക്ക് ആവാഹിച്ച ഭാവി വാദി ചിന്തകനും വിമർശകനും, പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനുമായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാല കൃഷ്ണപിള്ള. ജീവിതത്തിലും സാഹിത്യത്തിലും അദ്ദേഹം ഒരു വിപ്ലവക്കാരിയായിരുന്നു. 1889 ഏപ്രിൽ 13 ന് തമ്പാനൂരിലെ പുളിക്കൽ മേലേ വീട്ടിൽ ജനനം. പണ്ഡിതനും ഗ്രന്ഥകാരനുമായ ദാമോദരൻ കർത്താവാണ് അച്ഛൻ. അമ്മ പാർവ്വതി അമ്മ, കുടിപ്പള്ളിക്കുടത്തിലും കൊല്ലം ഹൈസ്ക്കൂ ളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം. 1908 ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ചരിത്രം ഐഛികമായെടുത്ത് ബി.എ. ജയിച്ചു. ഗേൾസ് കോളേജിലും കൊല്ലം മഹാരാജാസ് കോളേ ജിലും ചരിത്രാദ്ധ്യാപകനായി ജോലി ചെയ്തു. സായാഹ്നക്ലാസിൽ പഠിച്ച് 1913 ൽ ബിഎൽ ജയി ച്ചു. 1917 ൽ ജോലി രാജി വെച്ചു. വക്കീലായി പ്രാക്റ്റീസ് തുടങ്ങി. 1922 വരെ തിരുവനന്തപുരം ഹൈക്കോടതിയിൽ വക്കീലായിരുന്നു.

പാരസ്പര്യത്തിൽ അധിഷ്ഠിതമാണ് ഭൂമിയെന്ന് മുൻ അദ്ധ്യായങ്ങളിൽ നിന്ന് നമ്മൾ മനസ്സിലാക്കി. മനുഷ്യൻ മാത്രമല്ല പരിശ്രമങ്ങളിലൂടെ നേട്ടങ്ങൾ ഉണ്ടാക്കുന്നത് പക്ഷികളും നിരവധി പരിശ്രമങ്ങൾ നട ത്തിയാണ് ജീവിക്കാനാവശ്യമായ പല കഴിവുകളും നേടുന്നത്. ആദ്യത്തെ പറക്കൽ എന്ന പാഠഭാഗം അത്തരമൊരു പരിശ്രമത്തെക്കുറിച്ചുള്ളതാണ്.

പാഠസംഗ്രഹം
ആദ്യത്തെ പറക്കൽ Summary in Malayalam Class 6 1
ലിയാം ഒ ഫ്ളാഹർട്ടിയുടെ കൃതികളിലൊന്നാണ് ആദ്യത്തെ പറക്കൽ. ബാലനായ ഒരു കടൽ കോഴി ഭീരു ത്വത്തെ മറികടന്ന കഥ പറയുകയാണീ കൃതി. അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമായി കഴിയുകയായിരുന്നു ബാലനായ കടൽക്കോഴി. അവരോടു കൂടി പറക്കാൻ അവനു ധൈര്യമുണ്ടായിരുന്നില്ല. പരന്നു കിടക്കുന്ന സമുദ്രത്തിനു മീതെ പറക്കാൻ തന്റെ ചിറകു കൾ അപര്യാപ്തമല്ലെന്നായിരുന്നു ബാലനായ കടൽക്കോ ഴിയുടെ വിശ്വാസം. അവനിലും ചെറിയ ചിറകുകളുള്ള കടൽകോഴികൾ വരെ പറക്കുന്നുണ്ടെങ്കിലും അവന്റെ ചിറകുകളിൽ അവനു വിശ്വാസം ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ അവനെ ശാസിക്കുകയും പറന്നില്ലെങ്കിൽ പട്ടിണികിടന്നു മരണപ്പെടുമെന്ന് താക്കീതു നൽകുക ചെയ്തിട്ടു പോലും അവൻ പറക്കാൻ തയ്യാറായില്ല.

ആദ്യത്തെ പറക്കൽ Summary in Malayalam Class 6

സഹോദരരും മാതാപിതാക്കളും ഒരുമിച്ചു പറക്കുകയും മീൻ പിടിക്കുകയുമെല്ലാം ചെയ്യുന്നത് അവൻ കാണുന്നുണ്ടായിരുന്നു. കുടുംബക്കാരെല്ലാവരും അവന്റെ ഭീരുത്വത്തെ കുറ്റം പറയുന്നത് അവൻ കേൾക്കുന്നുണ്ട് എങ്കിലും പറക്കാൻ തയ്യാറായിരുന്നില്ല. പറക്കാൻ തയ്യാറാകാത്തതിനാൽ അവൻ പട്ടിണി യായിരുന്നു. പറന്നു മത്സ്യം പിടിച്ചു കഴിക്കാനുള്ള ഭയം കാരണം ഒരിക്കലവൻ പുള്ളികളോടു കൂടിയ അവന്റെ മുട്ടത്തോടിന്റെ കഷണങ്ങൾ കൊത്തിതിന്നു. അവനപ്പോൾ സ്വന്തം ശരീരത്തിന്റെ അംശം തിന്നു ന്നതുപോലെ തോന്നി.

പറക്കാതിരിക്കാനുള്ള എല്ലാ വഴികളും ബാലനായ ആ കടൽക്കോഴി നോക്കി. എന്നാൽ മാതാപിതാ ക്കളും സഹോദരങ്ങളും അത് പ്രോത്സാഹിപ്പിച്ചില്ല. വിശന്നു അവശനായി കരഞ്ഞപ്പോൾ അമ്മ കടൽക്കോഴിക്ക് മത്സ്യവുമായി വന്ന് അവന് കൊക്കെത്തിച്ചു പിടിക്കാവുന്ന ദൂരത്തിൽ നിന്നു. ബാല നായ കടൽക്കോഴി ഭയം വെടിഞ്ഞു പറക്കുക എന്നതായിരുന്നു അമ്മയുടെ ലക്ഷ്യം.

ഭീമമായ ഭയം അവനെ പിടികൂടിയെങ്കിലും വിശപ്പ് സഹിക്കാനാവാതെ അവന്റെ ചിറകുകൾ പുറ ത്തേക്ക് പറന്നു. വായുവിനെ മുറിച്ചുകൊണ്ട് തന്റെ ചിറകിന്റെ അഗ്രങ്ങൾ മുന്നോട്ടു പോകുന്നുവെന്നവൻ മനസിലാക്കി. ഭയം അവനെ വിട്ടകന്നു അവൻ മാതാപിതാക്കളോടൊപ്പം പറക്കാൻ തുടങ്ങി. ഒരു കാലത്ത് പറക്കാൻ സാധിച്ചിരുന്നില്ല എന്നത് അവൻ ഓർത്തു. അവിടെ മാറിയിരുന്നിരുന്ന മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അരികിലേക്ക് എത്താൻ അവൻ ശ്രമിച്ചു. എന്നാൽ കാലുകൾ താഴെയാക്കി ജല ത്തിനു മീതെ നിൽക്കാനാകില്ലെന്ന് അവൻ പഠിച്ചു. വെള്ളത്തിൽ കാലുകൾ താഴ്ന്നു പോയപ്പോൾ ഭയ പ്പെട്ടുപോയെങ്കിലും വയറു ചെന്ന് വെള്ളത്തിൽ മുട്ടി നിന്നു. പിന്നെ അവൻ താഴ്ന്നു പോയില്ല. അതില ങ്ങനെ പൊങ്ങിക്കിടന്നു. ആകാശത്തിൽ പറക്കാനും കരയിൽ നടക്കാനും വെള്ളത്തിൽ നീന്താനും കഴി യുമെന്ന സത്യം അവൻ മനസ്സിലാക്കി. പ്രതിസന്ധികളെ തരണം ചെയ്തും പരിശ്രമിച്ചുമാണ് സ്വയം പര്യാപ്തരാകുന്നതെന്ന് കഥ നമ്മെ ബോധ്യപ്പെടുത്തുന്നു.

അർത്ഥം

ഉതകുക – ഉപകരിക്കുക
ഭീരുത്വം – ധൈര്യമില്ലായ്മ
അഗാധം – ആഴമേറിയത്
ഗർത്തം – ആഴമുള്ള കുഴി
സമതലം പരന്ന ഭൂപ്രദേശം
ഉന്മത്തൻ – ആവേശഭരിതൻ
അഗ്രം – അറ്റം

ആദ്യത്തെ പറക്കൽ Notes Question Answer Class 6 Kerala Padavali Chapter 12

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 12 ആദ്യത്തെ പറക്കൽ Aadyathe Parakkal Notes Questions and Answers Pdf improves language skills.

Aadyathe Parakkal Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 12 Aadyathe Parakkal Question Answer

Class 6 Malayalam Aadyathe Parakkal Notes Question Answer

പഠനപ്രവർത്തനങ്ങൾ
കഥയിൽ നിന്നു കണ്ടെത്തി പറയാം

താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങളുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ കണ്ടെത്തി പറയൂ.

Question 1.
അപ്പോൾപ്പോലും, അത്യധികം സാഹസികമായി തോന്നിയിരുന്ന കീഴോട്ടുള്ള ചാട്ട ത്തിനുവേണ്ട ധൈര്യം അവനിൽ ജനിച്ചില്ല.
Answer:
അവന്റേതിനോളം നീണ്ടവയല്ലാത്ത ചിറകുകളുള്ള ജ്യേഷ്ഠൻമാരും കൊച്ചു സഹോദരിയും പാറയുടെ വക്കിലോടിച്ചെന്ന് ചിറകടിച്ചുപറന്ന് പോയത് അവൻ കണ്ടതാണ്. അപ്പോൾപ്പോലും അത്യധികം സാഹസികമായി തോന്നിയിരുന്ന കീഴോട്ടുള്ള ചാട്ടത്തിനു വേണ്ട ധൈര്യം അവനിൽ ജനിച്ചില്ല.

Question 2.
അവനപ്പോൾ, സ്വന്തം ശരീരത്തിന്റെ അംശം തിന്നുന്നതുപോലെയാണ് തോന്നിയത്.
Answer:
പറക്കാനുള്ള ഭയം കാരണം ഭക്ഷണം തേടിപ്പോകാനാകാതെയിരുന്ന ബാലനായ കടൽകാക്കയ്ക്ക് വിശക്കാൻ തുടങ്ങിയപ്പോൾ അവൻ ഇരുന്നിരുന്ന പാറയുടെ അടുത്ത് അന്വേഷിക്കാൻ ആരംഭിച്ചു. എന്നാൽ അവനൊന്നും തന്നെ തിന്നാൻ കിട്ടിയില്ല. അവനും സഹോദരിമാരും സഹോദരിയും മുട്ട യിൽ നിന്നു പുറത്തുവന്നപ്പോൾ കിടന്ന പരുപരുത്തതും അഴക്കുനിറഞ്ഞതുമായ വൈക്കോൽ കൂട്ടത്തിൽപ്പോലും അവൻ ഭക്ഷണത്തിനായി തിരഞ്ഞു.

പുള്ളികളോടു കൂടിയ ആ മുട്ടത്തോടിന്റെ ഉണങ്ങിയ കഷണങ്ങൾ കൊത്തിതിന്നു നോക്കിയപ്പോൾ അവന് സ്വന്തം ശരീരത്തിന്റെ അംശം തിന്നുന്നതുപോലെയാണ് തോന്നിയത്.

Question 3.
ഒരു മിനിട്ടുനേരം കഴിഞ്ഞപ്പോൾ അവൻ സന്തോഷംകൊണ്ട് ആർക്കുകയായി.
Answer:
തനിക്കു കഴിക്കാൻ ഭക്ഷണത്തിനായി ബാലനായ കടൽകാക്ക കരയാൻ തുടങ്ങി. അമ്മ കാക്കയോടുള്ള അപേക്ഷയായിട്ടാണ് അവൻ കരയാൻ തുടങ്ങിയത്. ഒരു മിനുട്ടുനേരം കഴിഞ്ഞപ്പോൾ ഒരു കഷ്ണം മീൻ കൊത്തിയെടുത്തുകൊണ്ട് അമ്മ കടൽകാക്ക തന്റെ നേരെ പറന്നു വരുന്നതുകണ്ടപ്പോൾ അവൻ സന്തോഷം കൊണ്ട് ആർക്കുകയായി.

ആദ്യത്തെ പറക്കൽ Notes Question Answer Class 6 Kerala Padavali Chapter 12

Question 4.
അവൻ അദ്ഭുതപ്പെട്ടു; ഒരു നിമിഷം നിന്നുപോയി.
Answer:
ഭക്ഷണവുമായി തനിക്കു നേരേ പറന്നു വന്നിരുന്ന അമ്മ കടൽകാക്ക പാറയുടെ മുമ്പിൽ എത്തിയ പ്പോൾ പറക്കൽ നിറുത്തി. എന്നിട്ട് നിർജ്ജീവമായി തൂങ്ങിക്കിടക്കുന്ന കാലുകളോടു കൂടി, അവന്റെ കൊക്കിനു പ്രായേണ എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ തന്റെ കൊക്കിൽ മത്സ്യകഷ്ണം വച്ചുകൊ ണ്ട്, ആ കുഴിയുടെ മീതെ നിന്നു കളഞ്ഞതു കണ്ടപ്പോൾ അവൻ അത്ഭുദപ്പെട്ടു ഒരു നിമിഷം നിന്നു പോയി.

Question 5.
അവന്റെ നെഞ്ചിലെ തൂവലുകളുടെ നേർക്കും ദ്രുതഗതിയിൽ കാറ്റടിച്ചു-
Answer:
വിശപ്പു കലശമായപ്പോൾ ആ നിമിഷം മീൻ കഷണത്തിനായി അവൻ മുന്നോട്ടു കുതിച്ചു. ഉറക്കെ നിലവിളിച്ചു കൊണ്ട് അവൻ ആ ശൂന്യതയിലേക്ക് കീഴോട്ടു പോയി. അവന്റെ മാതാവാകട്ടെ മുകളി ലേക്ക് പറന്നുയരുകയാണ് ചെയ്തത്. അവളുടെ കീഴിലൂടെ പാഞ്ഞപ്പോൾ അവൻ ചിറകടി കേൾക്കു കയുണ്ടായി. പിന്നെ ഭീമമായ ഭയം അവനെ പിടികൂടി. ഇത് ഒരു നിമിഷം മാത്രമേ നിലനിന്നുള്ളതാ നും. അടുത്ത നിമിഷത്തിൽ തന്റെ ചിറകുകൾ പുറത്തേക്ക് പരക്കുന്നു എന്ന് അവനറിഞ്ഞു. അവന്റെ നെഞ്ചിലെ തൂവലുകൾക്ക് നേർക്കും ദ്രുതഗതിയിൽ കാറ്റടിച്ചു.

Question 6.
ഇതുകണ്ട് ഒരു വശത്തേക്ക് കൊക്കു ചെരിച്ചുവച്ച് അവൻ വിനോദപൂർവം ഒന്നു കരഞ്ഞു.
Answer:
ഒരു കാലത്ത് തനിക്കു പറക്കാൻ സാധിച്ചിരുന്നില്ലെന്നുള്ള സംഗതി അപ്പോൾ അവൻ വിസ്മരിച്ചു കഴിഞ്ഞിരുന്നു. ഉറക്കെ നിലവിളിച്ചു കൊണ്ട് അവൻ പൊങ്ങുവാൻ തുടങ്ങി. താഴുവാൻ തുടങ്ങി. കുതിച്ചു ചാടുവാനും അവൻ ആ സമയം സമുദ്രത്തിനു സമീപത്തെത്തിയിരുന്നു. സമുദ്രത്തിന്റെ മീതെ മുന്നോട്ട് അവൻ പറന്നു. വിസ്താരമേറിയ ഒരു പച്ചക്കടലും അതിനു, മിതേയുളള ചലിക്കുന്ന മേടുകളും അവൻ താഴെ കണ്ടു. ഇതുകണ്ട് ഒരു വശത്തേക്ക് കൊക്കു ചെരിച്ചുവച്ച് അവൻ വിനോ ദപൂർവ്വം ഒന്നു കരഞ്ഞു.

Question 7.
അവന്റെ കുടുംബക്കാർ നിലവിളിച്ച് അവനെ സ്തുതിച്ചു.
Answer:
അവന്റെ കാലുകൾ ആ പച്ചക്കടലിൽ താണുപോയി. വയറുചെന്ന് അതിൽ മുട്ടി നിന്നു. പിന്നെ അവൻ താണുപോയില്ല. അതിലങ്ങനെ പൊങ്ങിക്കിടന്നു. അവന്റെ കുടുംബക്കാർ നിലവിളിച്ച് അവനെ സ്തുതിച്ചു.

പഠനപ്രവർത്തനങ്ങൾ
പറക്കാൻ തുടങ്ങുമ്പോൾ

Question 1.
നേരമായി നിനക്കു ജീവിക്കാൻ,
നേരമിന്നു തിരക്കുകൂട്ടുന്നു.
കോഴി – കടമ്മനിട്ട രാമകൃഷ്ണൻ
♦ മുകളിൽ കൊടുത്ത കവിതാഭാഗം ഈ കഥയിലെ കുഞ്ഞുകടൽക്കോഴിയുടെ ആദ്യത്തെ പറക്കലുമായി എങ്ങനെയെല്ലാം യോജിക്കുന്നു?
♦ ഭയമുപേക്ഷിച്ച് വിജയത്തിലേക്കു പറന്നുയരാൻ ബാലനായ കടൽക്കോഴിക്ക് സാധിച്ചതെങ്ങനെ? ആരെല്ലാം അവന് പിന്തുണനൽകി? എങ്ങനെയാണ് അവരവനെ പിന്തുണച്ചത്? ക്ലാസിൽ ചർച്ചചെയ്യൂ. നിങ്ങളുടെ നിരീക്ഷണങ്ങളും ചർച്ചയിലൂടെ വ്യക്തമായ കാര്യങ്ങളുമെല്ലാം ചേർത്ത് ഈ കഥയ്ക്ക് ഒരു ആസ്വാദനക്കുറിപ്പെഴുതു.
Answer:
കടമ്മനിട്ടയുടെ കോഴിയെന്ന കവിത കുഞ്ഞിക്കോഴികളെ സ്വയം പര്യാപ്തരാക്കുന്നതിനെക്കുറിച്ച് പറയുന്നു. എന്നും മാതാപിതാക്കളുടെ തണലിൽ നിൽക്കാനാവില്ല. ഒരു പ്രായം എത്തുമ്പോൾ നമ്മൾ സ്വന്തമായി ഭക്ഷണം കണ്ടെത്താനും, നമ്മുടെ മുന്നിലെത്തുന്ന പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരി ടാനും പഠിച്ചിരിക്കണം. എന്തെല്ലാം വിപത്തുകളാണ് കുഞ്ഞിനുമേലെ വരാനിരിക്കുന്നത്, അതിൽ നിന്ന് സ്വയം സംരക്ഷിക്കേണ്ടത് എങ്ങനെയാണ് എന്നെല്ലാം തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് പറഞ്ഞു നൽകുന്നു. തള്ളക്കോഴിക്ക് മാതാപിതാക്കളിൽ നിന്ന് കൈമാറി കിട്ടിയ അറിവുകളാണ് ഇവയൊ ക്കെയും നേരമായി നിനക്കു ജീവിക്കാൻ, നേരമിന്നു തിരക്കുകൂട്ടുന്നു എന്നു പറയുന്നിടത്ത് ജീവി തത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ സ്വയം പര്യാപ്തമാവേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും അങ്ങനെയാണ്. സമയം വളരെ വേഗതയിൽ പോയി കൊണ്ടിരി ക്കുകയാണ്.

നേരിടേണ്ടിവരുന്ന പ്രയാസങ്ങളും സാഹചര്യങ്ങളും തയ്യാറായിക്കഴിഞ്ഞു. അതിനു മുൻപേ കുഞ്ഞുങ്ങളേ നിങ്ങൾ സ്വയം പര്യാപ്തരായിരിക്കണമെന്നാണ് തള്ളക്കോഴി പറയുന്നത്. തള്ളക്കോഴിയുടെ വാക്കുകൾ തന്നെയാണ് ലിയാം ഓം ഫ്ളാഹർട്ടിയുടെ ആദ്യത്തെ പറക്കൽ എന്ന പാഠഭാഗത്തിലും കാണാൻ കഴിയുന്നത്. കുഞ്ഞി കടൽക്കോഴി പറക്കേണ്ട സമയമായിരിക്കുന്നു. പറ ന്നുപോയി സ്വന്തമായി ഭക്ഷണം കണ്ടുപിടിക്കേണ്ട സമയമായിരിക്കുന്നു. ബാലനായ കടൽക്കോഴി പറക്കാൻ ഭയപ്പെടുന്നുവെങ്കിലും മാതാപിതാക്കളും സഹോദരങ്ങളും അവനെ കൈയൊഴിയുന്നില്ല. പല രീതികളിൽ അവനോട് പറക്കാൻ നിർബന്ധിക്കുകയാണ്. അവസാനം അവൻ പറക്കുന്നതു വരെ അവർ ആ ശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു.

കടമ്മനിട്ടയുടെ കോഴിയെന്ന കവിത സ്വയം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത കുഞ്ഞിക്കോഴി കൾക്ക് വിശദമാക്കി നൽകുമ്പോൾ സ്വയം പര്യാപ്തമാകേണ്ടതിന്റെ ആവശ്യകത ബാലനായ കടൽക്കോഴിയ്ക്ക് മാതാപിതാക്കളും സഹോദരങ്ങളും മനസ്സിലാക്കികൊടുക്കുന്നു. കടമ്മനിട്ടയുടെ കവിതയും ലിയാം ഓം ഫ്ളാഹർട്ടിയുടെ ആദ്യത്തെ പറക്കൽ എന്ന കഥയും പറയുന്ന വിഷയം ഒന്നാണ്.

ആദ്യത്തെ പറക്കൽ Notes Question Answer Class 6 Kerala Padavali Chapter 12

ആസ്വാദനക്കുറിപ്പ്

Question 1.
ആദ്യത്തെ പറക്കൽ
ലിയാം ഓം ഫ്ളാഹർട്ടി
Answer:
ലിയാം ഓം ഫ്ളാഹർട്ടിയുടെ ആദ്യത്തെ പറക്കൽ എന്ന കഥ കടൽക്കോഴികളെക്കുറിച്ച് പറയുന്നു. ലോകമെമ്പാടും കടൽതീരങ്ങളിൽ കാണപ്പെടുന്ന കടൽക്കോഴികൾ വളരെ വിവേകശാലികളാണ്. വെള്ളത്തിൽ നീന്താനും, കാറ്റിൽ പറക്കാനും, കരയിലൂടെ നടക്കാനും കഴിവുള്ള ഒരേ ഒരു കടൽപക്ഷി ഇനമാണ് കടൽക്കോഴികൾ. ഈ കടൽക്കോഴികളെ കഥാപാത്രമാക്കി ജീവിതത്തിൽ പ്രതിസന്ധിഘ ഘട്ടങ്ങളെ തരം ചെയ്യേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു പറയുകയാണ് ആദ്യത്തെ പറക്കൽ എന്ന കൃതിയിൽ.

ബാലനായ കടൽക്കോഴി പറക്കാൻ ഉളള സമയം എത്തിയിരിക്കുന്നു. അവന്റെ രണ്ട് ജ്യേഷ്ഠൻമാരും സഹോദരിയും നല്ലപോലെ പറക്കുകയും സ്വന്തമായി മത്സ്യങ്ങളെ പിടിച്ച് കഴിക്കുകയും ചെയ്യുന്നു ണ്ട്. എന്നാൽ ബാലനായ കടൽക്കോഴിയ്ക്ക് മാത്രം പറക്കാൻ ഭയമാണ്. അവനിലും നീളം കുറഞ്ഞ ചിറകുകളുള്ള സഹോദരന്മാർ പറക്കുന്നതുകാണുന്നുണ്ടെങ്കിലും തന്റെ ചിറകുകൾ പറക്കാൻ പര്യാ പ്തമല്ലെന്നുള്ള ചിന്തയായിരുന്നു അവന്.

മാതാപിതാക്കളും സഹോദരങ്ങളും പറക്കാനായി അവനെ ഒരുപാട് നിർബന്ധിക്കുകയും പറക്കാ ത്തത്തിൽ കുറ്റുപ്പെടുത്തുകയുമെല്ലാം ചെയ്തിട്ടും അവൻ പറക്കാൻ തയ്യാറായില്ല. ഒടുവിൽ വിശന്നു അവശനായ അവസരത്തിൽ ഒരിക്കൽ അവൻ പറക്കുന്നു.

ഭയത്തിൽ അകപ്പെട്ടുപോയ മനസിനെ മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും സഹായത്തോടെ തിരിച്ചുപിടിച്ചതും ഭയം വിട്ട് പറന്നുയർന്നതു കാണുമ്പോൾ അവർ ഒരുമിച്ച് സന്തോഷിക്കുന്നതും വളരെ ആസ്വാദ്യകരമായി എഴുത്തുകാരൻ ആവിഷ്ക്കരിച്ചിരിക്കുന്നു. ഒരു കാലത്ത് തനിക്ക് പറ ക്കാൻ സാധിച്ചിരുന്നില്ലെന്നുള്ള കാര്യം ഓർക്കുമ്പോൾ ബാലനായ കടൽക്കോഴി വിഷമിച്ചിരുന്നു. എന്നാൽ ഭയത്തെ ജയിച്ചു ബാലനായ കടൽക്കോഴിയെ അവന്റെ കുടുംബക്കാർ സ്തുതിച്ചു. ഡാഗ് എന്ന മത്സ്യത്തിന്റെ കഷ്ണങ്ങൾ അവർ അവനു കൊടുത്തുകൊണ്ട് സന്തോഷം പങ്കുവച്ചു.

ജീവിതത്തിൽ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യണമെന്ന് ബാലനായ കടൽക്കോഴി യുടെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. ജീവിതത്തിൽ ഓരോ ഘട്ടത്തിലും പ്രതിസന്ധികളിലൂ ടേയും പരിശ്രമങ്ങളിലൂടേയും മാത്രമേ മുന്നേറാൻ കഴിയുകയുള്ളുവെന്നും ഭയം ഒന്നിനും പരിഹാ രമല്ലെന്നും ആദ്യത്തെ പറക്കൽ എന്ന കഥ നമ്മെ ബോധ്യപ്പെടുത്തുന്നു.

കൂടുതൽ ചോദ്യങ്ങൾ

Question 1.
ബാലനായ കടൽക്കോഴിക്ക് ആരെല്ലാമാണുള്ളത്?
Answer:
മാതാപിതാക്കളും രണ്ട് സഹോദരന്മാരും ഒരു സഹോദരിയും

Question 2.
ബാലനായ കടൽക്കോഴിക്ക് എന്തിനോടായിരുന്നു ഭയം?
Answer:
പറക്കാൻ

Question 3.
ബാലനായ കടൽക്കോഴിക്ക് ഭയം തോന്നാൻ ഇടയായ ചിന്തകൾ എന്തായിരുന്നു
Answer:
നോട്ടമെത്താതെ പരന്നു കിടക്കുന്ന സമുദ്രത്തിലേക്കെത്താൻ വളരെയധികം ദൂരമുണ്ടെന്നും, അവി ടേക്ക് പറക്കാൻ തന്റെ ചിറകുകൾ പര്യാപ്തമല്ലെന്നുമായിരുന്നു ചിന്തകൾ.

Question 4.
എന്ത് കൊത്തിതിന്നപ്പോഴാണ് അവന് സ്വന്തം ശരീരത്തിന്റെ അംശം തിന്നുന്നതുപോലെ തോന്നി
യത്?
Answer:
പറക്കാൻ ഭയമായതിനാൽ ഭക്ഷണം കണ്ടുപിടിക്കാനാകാതെ വിശന്നിരുന്നപ്പോൾ താനും സഹോദ രങ്ങളും ജനിച്ച വയ്ക്കോൽ കൂടിൽ താൻ പുറത്തുവന്ന മുട്ടത്തോടിന്റെ ഉണങ്ങിയ കഷണങ്ങൾ കൊത്തിതിന്നപ്പോൾ.

Question 5.
ബാലനായ കടൽക്കോഴിയുടെ നിറമെന്തായിരുന്നു
Answer:
പാറയുടെ ചാരനിറം

ആദ്യത്തെ പറക്കൽ Notes Question Answer Class 6 Kerala Padavali Chapter 12

Question 6.
അവനും മാതാപിതാക്കൾക്കും ഇടയിലുണ്ടായിരുന്ന അകലം എന്ത്?
Answer:
അഗാധവും വീതിയേറിയതുമായ ഒരു ഗർത്തം

Question 7.
അവനെ സഹോദരങ്ങളും പിതാവും നോക്കാതിരുന്നത് എന്തുകൊണ്ട്?
Answer:
അവൻ ഭയംകൊണ്ട് പറക്കാത്തതിനാൽ

Question 8.
ബാലനായ കടൽക്കോഴി അതിയായി ആഗ്രഹിച്ചതെന്ത്?
Answer:
ആഹാരം കൊത്തി വിഴുങ്ങാനും കൊക്കുരച്ച് മൂർച്ചകൂട്ടാനും.

Question 9.
ബാലനായ കടൽക്കോഴി അത്ഭുദപ്പെട്ട് ഒരു നിമിഷം നിന്നുപോയത് എന്തുകൊണ്ടാണ്?
Answer:
വിശന്നിരിക്കുന്ന അവന്റെ അരികിലേക്ക് മത്സ്യത്തെ കൊത്തിയെടുത്തുകൊണ്ടുവന്ന അമ്മ അവന രികിലേക്ക് ചെല്ലാതെ അവനു എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ നിന്നു കളഞ്ഞതാണ് അവനെ അത്ഭു ദപെടുത്തിയത്.

Question 10.
ബാലനായ കടൽക്കോഴി പറക്കാൻ ഇടയായ സാഹചര്യമെന്ത്?
Answer:
വിശന്നു അവശനായ അവനരികിലേക്ക് മത്സ്യവുമായെത്തിയ അമ്മ അവനു എത്തിപ്പിടിക്കാവുന്ന അകലത്തിൽ നിലയുറപ്പിച്ചതിനാൽ മത്സ്യത്തിനരികിലേക്ക് അവൻ അറിയാതെ തന്നെ പറന്നുപോയി.

Question 11.
തനിക്ക് ജലത്തിൽ പൊങ്ങിക്കിടക്കാനാകുമെന്ന് തിരിച്ചറിഞ്ഞതെങ്ങനെ?
Answer:
പച്ചക്കടലിൽ നിൽക്കാൻ ശ്രമിച്ചപ്പോൾ കാലുകൾ താഴ്ന്നു പോയി. പേടിച്ച് നിലവിളിച്ച് വീണ്ടും ഉയ രുവാൻ ശ്രമിച്ചെങ്കിലും ക്ഷീണം കാരണം സാധിച്ചില്ല. എന്നാൽ അവൻ മുഴുവനായി താഴ്ന്നു പോകാതെ പൊങ്ങിക്കിടന്നു.

ആദ്യത്തെ പറക്കൽ Notes Question Answer Class 6 Kerala Padavali Chapter 12

Question 12.
അവന്റെ കുടുംബക്കാർ സന്തോഷം പ്രകടിപ്പിച്ചതെങ്ങനെ?
Answer:
‘ഡാഗ്’ മത്സ്യകഷ്ണങ്ങൾ അവന്റെ ചുണ്ടുകളിൽ വച്ച് കൊടുത്തുകൊണ്ട്.

ലിയാം ഓം ഫ്ളാഹർട്ട്

ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു(1896 ഓഗസ്റ്റ് 28-1984 സെപ്റ്റം ബർ 7 ). 20-ാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യലിസ്റ്റ് എഴു ത്തുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. സാധാരണക്കാരുടെ അനുഭവങ്ങളെക്കുറിച്ചും അവരുടെ കാഴ്ചപ്പാടിൽ നിന്നും എഴുതിയ ആളാണ് അദ്ദേഹം. മറ്റ് എഴുത്തുകാരായ സീൻ ഓ” കേസി, പാട്രിക് ഓ’ കോണറേ, പീദാർ ഓ’ ഡോണൽ, മാർട്ടീൻ ഓ കധയിൻ, സെസോഫ് മാക്ഗിന്ന എന്നിവരും ഐറിഷ് ഭാഷ സംസാരിക്കുന്നവരും ഐറിഷ് അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷകളിൽ എഴുതാൻ തിരഞ്ഞെടുത്തവരുമായിരുന്നു.

കടമ്മനിട്ട രാമകൃഷ്ണൻ

കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങ ളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോ കത്ത് ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥാനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലി യുടെ വക്താവുമായി 1960 കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാന ത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവി കളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീക തമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970 കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭ യിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.

ശാസ്ത്രം മുന്നേറുന്നു Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ശാസ്ത്രം മുന്നേറുന്നു Shastram Munnerunnu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Shastram Munnerunnu Summary

Shastram Munnerunnu Summary in Malayalam

ശാസ്ത്രം മുന്നേറുന്നു Summary in Malayalam

പാഠസംഗ്രഹം
ശാസ്ത്രം മുന്നേറുന്നു Summary in Malayalam Class 6 1
അച്ഛൻ മകൾക്കെഴുതുന്ന കത്തുകളാണ് പാഠം. ഇന്ത്യയുടെ പ്രഥമ പ്രധാ നമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് അച്ഛൻ മകൾ ഇന്ദിരാഗാ ന്ധി. ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് മകൾ ഇന്ദിരയ്ക്കായി എഴുതിയ കത്തുകൾ വിശ്വചരിത്രാവലോകനം എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

മനുഷ്യൻ മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തനാകുന്നത് അവന്റെ ജിജ്ഞാസ നിറഞ്ഞ മനസുകൊണ്ടാണ്. അതിനാൽ തന്നെ ആദികാലം മുതലേ മനുഷ്യൻ അന്വേഷണം ആരംഭിച്ചു.
ശാസ്ത്രം മുന്നേറുന്നു Summary in Malayalam Class 6 2
ഒരു കൊച്ചുകുഞ്ഞ് ചുറ്റിലും ഉള്ള കാര്യങ്ങളോട് എത്രത്തോളം ജിജ്ഞാ സുവാണോ അതോപോലെ തന്നെയായിരുന്നു ആദികാലത്തെ മനുഷ്യരും. അവർ ചുറ്റുപാടും മിഴിച്ചു നോക്കി ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ അവർക്ക് ഉത്തരങ്ങൾ നൽകാൻ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ഒന്നു ണ്ടായിരുന്നു “മനസ്സ്” മനസ്സിന്റെ സഹായത്തോടെ സാവധാനത്തിലും ശ്രമ പ്പെട്ടും അനുഭവങ്ങൾ ശേഖരിച്ചു തുടങ്ങി. ആ അനുഭവങ്ങളിൽ നിന്ന് പലതും പഠിക്കുകയും ചെയ്തു. അങ്ങനെ ആദികാലം മുതൽക്കു തന്നെ ഉണ്ടായിരുന്ന അന്വേഷണം ഇന്നും തുടർന്നു പോരുന്നു. ഈ അന്വേഷ ണവും അനുഭവവും ചേർത്തുകൊണ്ടാണ് ഓരോ കണ്ടുപിടുത്തങ്ങളും ഉണ്ടായിട്ടുള്ളത്

ശാസ്ത്രം മുന്നേറുന്നു Summary in Malayalam Class 6

19-ാം നൂറ്റാണ്ടോടു കൂടി വലിയ മാറ്റങ്ങൾ സംഭവിച്ചു. ശാസ്ത്രം നിരവധി കണ്ടുപിടുത്തങ്ങൾ ആരംഭിച്ചു. ഈ കണ്ടു പിടുത്തങ്ങൾ ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്നു. അവ മനുഷ്യരുടെ ക്ലേശങ്ങളെ പരിഹരിച്ചു. ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനുഷ്യൻ പലപ്പോഴും മറന്നു. ശാസ്ത്രത്തിന്റെ സമ്മാനങ്ങളെ ദുരുപയോഗം ചെയ്യാനുമാരംഭിച്ചു. എന്നിരുന്നാലും ശാസ്ത്ര ത്തിന്റെ കണ്ടുപിടുത്തങ്ങൾ ലോകത്തെയാകെ മാറ്റിമറിക്കാൻ ഉപയുക്തമാണ്.

ശാസ്ത്രത്തിന്റെ ഈ മുന്നേറ്റം തുടർന്നു കൊണ്ടിരിക്കുന്നു. ഇന്നത്തെ കണ്ടുപിടുത്തങ്ങളും നിർമ്മിതികളും നാളേയ്ക്ക് പഴഞ്ചനാകുന്നമട്ടിൽ ശാസ്ത്രമതിന്റെ പുരോഗതി തുടരുന്നു.

അർത്ഥം

മനോരാജ്യം – വിചാരം, മനസ്സുകൊണ്ട് ഭാവനയിൽ കാണുന്നതിനെ സൂചിപ്പിക്കുന്നു.
മാർഗനിർദ്ദേശം – വഴികാട്ടൽ
തിര്യക്കുകൾ – ജന്തുക്കൾ
ജിജ്ഞാസ – അറിയാനുള്ള ആഗ്രഹം
നൂതനം – പുതിയത് / അത്യാധുനികം
വിസ്മയാവഹം – അത്ഭുതമുണ്ടാക്കുന്നത്
വിദൂരവർത്തി – അകലെ സ്ഥിതി ചെയ്യുന്നത്
പരമാണു – ഒരു വസ്തുവിന്റെ ഏറ്റവും ചെറിയ ഘടകം
അവാന്തരഘടകം – ഉള്ളിലുള്ള (ഇടയ്ക്കുള്ള) ഘടകം
സഹസ്രാബ്ദം – ആയിരം കൊല്ലം
നൂതനം – പുതിയത്, ആധുനികം
വിദൂരം – ദൂരം, അകലം

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 11 ശാസ്ത്രം മുന്നേറുന്നു Shastram Munnerunnu Notes Questions and Answers Pdf improves language skills.

Shastram Munnerunnu Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 11 Shastram Munnerunnu Question Answer

Class 6 Malayalam Shastram Munnerunnu Notes Question Answer

പഠനപ്രവർത്തനങ്ങൾ
കണ്ടെത്താം പറയാം

Question 1.
“മനുഷ്യർ എത്രയോ മുമ്പു ജീവിച്ചിരുന്ന എല്ലാത്തരം തിര്യക്കുകളെക്കാൾ കൗതുകകരമായൊരു ജീവിയാണ്.” മനുഷ്യന് മറ്റു ജീവികളേക്കാൾ എന്തു വ്യത്യസ്തതയുണ്ടെന്നാണ് നെഹ്റു സൂചിപ്പിക്കുന്നത്?
Answer:
മനുഷ്യനു മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി മനസ്സ് ഉണ്ട്. അത് ജ്ജിജ്ഞാസ സൃഷ്ടിക്കുന്നു.

Question 2.
“എന്നാൽ അവൻ തന്നോടല്ലാതെ ആരോടു ചോദിക്കാനാണ്? വേറെ ആരുണ്ട് അന്നു മറുപടി പറയാൻ?” ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ മനുഷ്യന് കഴിഞ്ഞതെങ്ങനെ?
Answer:
ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മനുഷ്യനു കഴിഞ്ഞത് അവന്റെ പക്കൽ വിസ്മയാവഹമായ മനസ്സ് ഉണ്ടായിരുന്നത് കൊണ്ടാണ്. മനസ്സിന്റെ സഹായത്തോടെ സാവധാനത്തിൽ പല അനുഭവ ങ്ങളും ശേഖരിച്ച് പഠിച്ചു.

Question 3.
“എന്നാൽ ഇത് ശാസ്ത്രത്തിന്റെ തെറ്റായിരുന്നില്ല.” എന്തിനെക്കുറിച്ചാണ് ഈ വാക്യം സൂചിപ്പിക്കുന്നത്?
Answer:
ശാസ്ത്രം ജീവിതം സുഗമമാക്കാനുള്ള വഴികൾ മാത്രമല്ല കണ്ടെത്തിയത്. നശീകരണത്തിനുള്ള ഏറ്റവും സമർത്ഥമായ സാമഗ്രികളും സൃഷ്ടിച്ചിട്ടുണ്ട്. അത് ശാസ്ത്രത്തിന്റെ തെറ്റായിരുന്നില്ല എന്നാണ് പറയുന്നത്.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Question 4.
“പത്തൊമ്പതാം നൂറ്റാണ്ട് പുരോഗമിച്ചതോടെ മാറ്റത്തിന്റെ ഗതിക്ക് വേഗത കൂടി.”ഈ പ്രസ്താവനയ്ക്കു തെളിവായി ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളെന്തെല്ലാമാണ്?
Answer:
പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി കമ്പി. ദൂരശ്രവണയന്ത്രം, മോട്ടോർ വാഹനം, വിമാനം എന്നി ങ്ങനെ തുടരെ തുടരെ കണ്ടുപിടുത്തങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.

Question 5.
ശാസ്ത്രത്തിന്റെ സമ്മാനങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ കാരണമായി പറഞ്ഞിട്ടുള്ള കാര്യം എന്താണ്?
Answer:
പ്രകൃതിക്കുമേൽ ആജ്ഞാശക്തി നേടിയ മനുഷ്യനു സ്വയം നിയന്ത്രിക്കാനോ ആജ്ഞാപിക്കാനോ അറിയാതെ പോയതിനാൽ ശാസ്ത്രത്തെ ദുരുപയോഗപ്പെടുത്താൻ തുടങ്ങി എന്നുപറയുന്നത്.

അറിയുവാനൊത്തിരി ബാക്കി

Question 1.
അറിഞ്ഞോതേണ്ടതൊക്കേയും
പറഞ്ഞിട്ടില്ല പൂർവികർ,
അറിഞ്ഞാലും പറഞ്ഞാലു-
മൊടുങ്ങാതുണ്ടു വാസ്തവം.
(പദ്യകൃതികൾ സഹോദരൻ അയ്യപ്പൻ)
ഈ കവിതാഭാഗം എന്തെല്ലാം പറയുന്നുണ്ട്?
കഴിഞ്ഞ കാലത്ത് എല്ലാ അറിവുകളും കണ്ടെത്തിയിട്ടില്ല.
ഇനിയും ഒട്ടേറെ കാര്യങ്ങൾ കണ്ടെത്താനുണ്ട്.
…………………………………………………….
…………………………………………………….
നെഹ്റുവിന്റെ ലേഖനം വീണ്ടും വായിക്കൂ. അറിവിനെക്കുറിച്ച് ഈ കവിതാഭാഗത്തിൽ സൂചിപ്പിക്കുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വിശകലനക്കുറിപ്പ് തയ്യാറാക്കൂ.
Answer:
സഹോദരനയ്യപ്പന്റെ വരികൾ അറിവിനെക്കുറിച്ച് പറയുന്നു. നമ്മൾ അറിഞ്ഞിടേണ്ട അറിവുകൾ മുഴുവനായും പൂർവ്വികർ നമുക്ക് പറഞ്ഞു തന്നിട്ടില്ല. പൂർവ്വികർക്ക് അത് പറഞ്ഞു തീർക്കാനും കഴി യില്ല. കാരണം അറിവുകൾ അതിനുമാത്രം അധികമാണ്. പറഞ്ഞാലും അറിഞ്ഞാലും തീരാത്ത അത്രയും അറിവുകളാണ് നമുക്ക് ചുറ്റുമുള്ളത് എന്നാണ് സഹോദരനയ്യപ്പന്റെ പദ്യകൃതിയിൽ പറയുന്നത്.

അറിവും കണ്ടുപിടുത്തങ്ങളും മനുഷ്യൻ നേടിയെടുക്കുന്നത് ജിജ്ഞാസ നിറഞ്ഞ മനസ്സ് ഉള്ളതി നാലാണ്. ആദികാലത്ത് ജിജ്ഞാസ തോന്നുമ്പോൾ ചോദിക്കാൻ ആരും ഉണ്ടായിരുന്നില്ല. അതി നാൽ അവൻ മനസിനോടു തന്നെ ചോദിക്കുകയും അനുഭവങ്ങളിൽ നിന്ന് അറിവു നേടുകയും ചെയ്തു. അത് തുടർന്നു കൊണ്ടേയിരിക്കുന്നു.

അറിവ് എന്നത് പകർന്നുകിട്ടുന്നതുമാത്രമല്ല. പകർന്നു കിട്ടിയാലും മുഴുവനായി അറിയാൻ സാധി ക്കുന്നതുമല്ല എന്ന് സഹോദരനയ്യപ്പൻ പറയുന്നു. അറിവ് മനസ്സിന്റെ അന്വേഷണ പാടവം കൊണ്ട് ഉണ്ടാകുന്നതും അനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതുമാണെന്നും അത് അന്ത്യമില്ലാതെ തുടർന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണെന്നും നെഹ്റു പറയുന്നു. അറിവ് അനന്തമാണ്. അത് ഓരോ കാലത്തും പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രയോഗഭംഗി

Question 1.
ആശയം ശക്തമായും പൂർണ്ണമായും വായനക്കാരിലേക്ക് എത്തിക്കുന്നതിനായി എഴുത്തുകാർ പ്രത്യേക പ്രയോഗങ്ങൾ ഉൾപ്പെടുത്താറുണ്ട്. മനോരാജ്യം കൊള്ളുക, മിഴിച്ചുനോക്കുക തുടങ്ങിയ പ്രയോഗങ്ങൾ നോക്കൂ. ഈ ലേഖനത്തിൽ ഇനിയും ഇതുപോലുള്ള പ്രയോഗങ്ങളുണ്ട്. അവ കണ്ടെത്തി എഴുതൂ.
Answer:

  • മനോരാജ്യം കൊളളുക
  • മിഴിച്ചു നോക്കുക
  • മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു
  • നിരവസാനമായ ഘോഷയാത്

എഴുത്തിൽ ഇത്തരം സവിശേഷ പ്രയോഗങ്ങൾ കൂട്ടി ച്ചേർക്കുന്നത് വാക്യഭംഗിക്കും ആശയവ്യക്ത തയ്ക്കും വേണ്ടിയാണ്. സവിശേഷ പ്രയോഗങ്ങൾ വായനകാർക്ക് കാര്യങ്ങളെ വ്യക്തമായി മനസ്സി ലാക്കാൻ സഹായിക്കുന്നു.

മനോരാജ്യം കൊള്ളുക
ഒരാളുടെ ഭാവനയിൽ നിറയുന്ന സ്വപ്നങ്ങളും ചിന്തകളുമാണ് മനോരാജ്യം എന്നതുകൊണ്ട് അർത്ഥ മാക്കുന്നത്. ഭാവനയിൽ മാത്രം കാണുന്ന ഒന്നാണത്.

മിഴിച്ചു നോക്കുക
അത്ഭുതത്തോടു കൂടി നോക്കുക എന്നർത്ഥമാക്കുന്നു. അപ്രതീക്ഷമായ വിഷയങ്ങളിലോ കാര്യ ങ്ങളെ മനസ്സിലാക്കാൻ കഴിയാതെ വരുന്ന അവസരത്തിലോ അത്ഭുതത്തെ അടയാളപ്പെടുത്താൻ മിഴിച്ചു നോക്കുക എന്ന് പ്രയോഗിക്കുന്നു.

മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു
ഇവിടെ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ കാണിക്കാൻ, അവയുടെ വേഗതയെ അടയാളപ്പെടു ത്താൻ വേണ്ടിയാണ് കുതിച്ചുകൊണ്ടിരിക്കുന്നു എന്ന് പ്രയോഗിക്കുന്നത്.

നിരവസാനമായ ഘോഷയാത്ര
ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ് ഈ പ്രയോഗം “നിരവസാനമായി ഒരിക്കലും അവസാനമില്ലാതെ തുടരുന്നതിനെ കാണിക്കുന്നു. “ഷോഘയാത്ര’-സന്തോഷകരമായ യാത്രയാണ്. ആളുകൾ ഒരുമിച്ച് ചേർന്ന് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനെയാണ് ഘോഷയാത്ര എന്നതുകൊണ്ടർത്ഥമാക്കുന്നത്. ഇവിടെ ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തങ്ങളും സന്തോഷകരമായി തുടർന്നുകൊണ്ടിരിക്കുന്നു എന്നു വ്യക്തമാക്കാൻ ഈ സവിശേഷ പ്രയോഗത്തിനു സാധിക്കുന്നു.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

ചിഹ്നങ്ങളുടെ കാര്യം

Question 1.
“ഒരു തീവണ്ടിപ്പാത നിർമ്മിക്കുന്നു. മുഴുമിച്ച് പ്രവർത്തിക്കാറാവുമ്പോഴേക്കുതന്നെ അത് പഴഞ്ചനായിക്കഴിഞ്ഞു!”
വാക്യങ്ങൾ പൂർത്തിയാകുമ്പോൾ സാധാരണയായി പൂർണ്ണവിരാമം (.) ഉപയോഗിക്കാറുണ്ട്.
ഇവിടെ പഴഞ്ചനായിക്കഴിഞ്ഞു എന്ന വാക്യം അവസാനിക്കുന്നിടത്ത് ആശ്ചര്യചിഹ്നമാണുള്ളത്. ഏതെല്ലാം സന്ദർഭങ്ങളിലാണ് നാം വാക്യങ്ങളിൽ ആശ്ചര്യചിഹ്നമുപയോഗിക്കുന്നത്?
ഇത് വാക്യത്തിന്റെ അർഥത്തിനുണ്ടാക്കുന്ന വ്യത്യാസമെന്താണ്?
ഈ വാക്യങ്ങൾ ശ്രദ്ധിക്കൂ. ചിഹ്നം ചേർത്തു വായിക്കുമ്പോൾ വാക്യങ്ങളിൽ വരുന്ന അർഥവ്യത്യാസം കണ്ടെത്താമോ?

കുഞ്ഞ് നടക്കാൻ തുടങ്ങി കുഞ്ഞ് നടക്കാൻ തുടങ്ങി!
ഈ പൂവിന് നല്ല ഭംഗിയുണ്ട്. ഹായ്! ഈ പൂവിനെന്തൊരു ഭംഗി!
ആരാണീ വരുന്നത്? ആരാണീ വരുന്നത്!
വല്ലാത്ത ബഹളം. വല്ലാത്ത ബഹളം!

പാഠത്തിൽ ആശ്ചര്യചിഹ്നമുപയോഗിച്ചിരിക്കുന്ന മറ്റു വാക്യങ്ങൾ കൂടി കണ്ടെത്തു. ഇനി, ആശ്ചര്യചിഹ്നം ഉപയോഗിച്ചുള്ള ഏതാനും വാക്യങ്ങൾ സ്വന്തമായെഴുതാമല്ലോ
Answer:
ലിഖിത ഭാഷയിൽ വിവക്ഷിതം വ്യക്തമാക്കുന്നതിനായി വാക്യങ്ങളിൽ ചില അടയാളങ്ങൾ ഇടുന്ന തിനാണ് ചിഹ്നം എന്നുപറയുന്നത്. ഭാഷണത്തിലെ വിരാമങ്ങളേയും തുടർച്ചയേയും എഴുത്തിന്റെ ഘടനയിലേക്ക് പരിവർത്തിപ്പിക്കുകയാണ് ചിഹ്നം. വാക്യങ്ങളുടെ തുടർച്ചയിൽ സംശയത്തിന് ഇട വരുത്താതിരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ ധർമ്മം.

വിശ്ലേഷണം (’) വലയം (()) കോഷ്ഠം ([]) ഭിത്തിക (:) രേഖ (-) വിക്ഷേപണി (!) ബിന്ദു (.) രോധിനി (;) അങ്കശം (,) ശൃംഖല () കാകു (?) ഉദ്ധരണി (“ ”) എന്നിങ്ങനെ നിരവധി ചിഹ്നങ്ങൾ നമുക്കുണ്ട്. ഓരോരോ ചിഹ്നങ്ങളും ഓരോ അർത്ഥങ്ങളെ വഹിക്കുന്നു.

ആശ്ചര്യചിഹ്നത്തിന് വിക്ഷേപണിയെന്നും പേരുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ആശ്ചര്യത്തെ (!) അത്ഭുതത്തെ അടയാളപ്പെടുത്തുകയാണ് ആശ്ചര്യ ചിഹ്നം (!)

സ്വഭാവിക അർത്ഥത്തെ ഉൾക്കൊള്ളുന്ന വാക്യത്തെ ആശ്ചര്യചിഹ്നത്തിന്റെ സഹായത്തോടെ അസാ ധാരണമോ അത്ഭുതമോ ആയ വാക്യമാക്കി മാറ്റാൻ സാധിക്കും.

ഉദാ : അത് പഴഞ്ചനായിക്കഴിഞ്ഞു എന്നത് സാധാരണ വാക്യമാണ്.

അത് പഴഞ്ചനായിക്കഴിഞ്ഞു. ഇതേ വാക്യത്തോടൊപ്പം അത്ഭുദ ചിഹ്നം കൂട്ടിചേർക്കുമ്പോൾ അത് അവിശ്വസനീയമായ കാര്യമായി മാറുന്നു. ഒരിക്കലും സംഭവിക്കില്ലാന്നു കരുതിയിരുന്ന കാര്യം പെട്ടെന്നു സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്ഭുദത്തെ ജനിപ്പിക്കുന്നു.

പാഠഭാഗത്ത് നിന്ന്

ഞാൻ എന്തെഴുതട്ടെ!
ഞാൻ എവിടെ നിന്നു തുടങ്ങട്ടെ!
നീ അവിടെ പോയോ!
മഴ പെയ്തോ!
നീ അത് കഴിച്ചോ!

ജവഹർലാൽ നെഹ്റു
ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 1
ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയും സ്വാതന്ത്രസമരസേനാനിയുമാ യിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു 1930 – 33 കാലഘട്ടത്തിൽ ജയി ലിൽ വെച്ച് മകൾ ഇന്ദിരാഗാന്ധിക്ക് പത്തുവയസ്സുള്ളപ്പോൾ അയച്ച 196-ഓളം കത്തുകളുടെ സമാഹാരമാണ് വിശ്വചരിത്രാവലോകം എന്ന നാമത്തിൽ പ്രസിദ്ധീകരിക്കുന്നത്. 1928 ൽ നെഹ്റു ലോകചരി തത്തെയും സംസ്കാരങ്ങളെയും കുറിച്ച് ഇന്ദിരയ്ക്ക് അയച്ച് മുപ്പതു കത്തുകൾ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പ്രസിദ്ധീക രിച്ചിരുന്നു. അതിനു ലഭിച്ച മികച്ച പ്രതികരണമാണ് എല്ലാ കത്തുകളും പ്രസിദ്ധീകരിക്കാൻ പ്രചോദനമായതെന്ന് പുസ്തകത്തിന്റെ ആമുഖ ത്തിൽ നെഹ്റു പ്രസ്താവിച്ചിട്ടുണ്ട്. ലോകത്തെയും ലോകച്ചരിത്ര ത്തെയും മകൾക്ക് പരിചിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം കത്തുകളെഴുതിയത്.

6000 ബി. സി. മുതൽ ഗ്രന്ഥരചനാകാലം വരെയുള്ള മാനവരാശിയുടെ ചരിത്രത്തെ സർവ്വദിഗ്ദർശക മായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് വിശ്വചരിത്രാവലോകം. ആകെ 196 അധ്യായങ്ങളായിട്ടാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഇന്ദിരയ്ക്കയച്ച ഓരോ കത്തും ഓരോ അധ്യായവും ഓരോ യുഗത്തെ പറ്റി പ്രതിപാദിക്കുന്നതുമാണ്. ആദ്യത്തെ കത്തുകളിൽ മറ്റു മാതാപിതാക്കൾ മക്കൾക്ക് നൽകുന്നപോലെ ഭൗതികമായ സമ്മാനങ്ങൾ മകൾക്ക് നൽകാൻ കഴിയാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നുണ്ട്. പകരമായി തനിക്കു കൈമുതലായുള്ള അറിവും വിദ്യയും തന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളു മായി കോർത്തിണക്കിയുള്ള സമ്മാനം മകൾക്കു നൽകാമെന്ന് വാക്കു കൊടുക്കുന്നു. എല്ലാ സാമ്രാജ്യ ങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും വിശദമായി പരാമർശിക്കുന്ന ഈ പുസ്തകത്തിൽ പല സംഭവങ്ങളെയും ഹാസ്യാത്മകമായി വർണ്ണിക്കുകയും നിത്യജീവിത സംഭവങ്ങളോട് ഉപമിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്യൻ കോണിൽ നിന്നല്ലാതെയുള്ള ആധുനിക ലോകത്തിലെ ആദ്യ ചരിത്ര അവലോകനമായി ഈ കൃതിയെ കണക്കാക്കാം. പതിനാറാം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിലെ യൂറോപ്യൻ ആധിപത്യം പരിഗണിച്ചും എന്നാൽ അതേ കാലഘട്ടത്തിലെ ഏഷ്യൻ സാമ്രാജ്യങ്ങളായ മോങ്കോളിനെയും മുഗളി നെയും ഉയർത്തിക്കാട്ടിയാണ് ഈ കൃതി മുന്നോട്ട് കൊണ്ട് പോകുന്നത്. ചെങ്കിസ് ഖാനെ ലോകചരി ത്രത്തിലെ ഏറ്റവും ശക്തനായ പടത്തലവനായും നേതാവായും അദ്ദേഹം കാണുന്നു. ഭാരതത്തിലെ ഒന്നാം സ്വാതന്ത്രസമരത്തെക്കുറിച്ചും ശിപായി ലഹളയെക്കുറിച്ചും സാർ ചക്രവർത്തിമാരെക്കുറിച്ചും ലെനിനെക്കുറിച്ചും മഹാത്മാഗാന്ധിയെക്കുറിച്ചുമെല്ലാം അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.

ജയിലിലായിരുന്നതുകൊണ്ട് അവലംബത്തിനായി ആവശ്യത്തിന് പുസ്തകമൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വായിച്ച പുസ്തകങ്ങളെക്കുറിച്ചെഴുതിയ കുറിപ്പുകളാണ് അദ്ദേഹം അവലംബമായി ഉപയോഗിച്ചത്. തനിക്കു സഹായകരമായ പുസ്തകങ്ങളിൽ എച്ച്. ജി. വെൽസ് രചിച്ച ഔട്ട്ലൈൻ ഓഫ് ദി ഹിസ്റ്ററിയെപറ്റി ആമുഖത്തിൽ പ്രത്യേകം പറയുന്നു.
ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 2
ജവഹർലാൽ നെഹ്റു (നവംബർ 14, 1889-മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, (1) (2) ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥ കർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച നെഹ്റു രാജ്യാന്തരതലത്തിൽ ചേരിചേരാ നയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാത ന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964-ൽ മരി ക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമ നുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്റുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാഗാന്ധിയും ചെറുമകൻ രാജീവ് ഗാന്ധിയും പിന്നീട് ഇന്ത്യ യുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

കൂടുതൽ ചോദ്യങ്ങൾ

Question 1.
പത്ത് വയസുകാരി ഇന്ദിരയ്ക്ക് കത്തുകൾ അയച്ചതാരാണ്?
Answer:
ഇന്ദിരയുടെ പിതാവും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ജവഹർലാൽ നെഹ്റു.

Question 2.
ഏത് കാലഘട്ടത്തിലാണ് ഈ കത്തുകൾ എഴുതപ്പെട്ടിട്ടുള്ളത്?
Answer:
1930 – 1933 ൽ ജയിലിൽവച്ച്

Question 3.
ഇന്ദിരയ്ക്ക് അയച്ച കത്തുകളുടെ സമാഹരാത്തിന് നൽകിയ പേര് എന്ത്?
Answer:
വിശ്വചരിത്രാവലോകം.

Question 4.
വിശ്വചരിത്രാവലോകം വിവർത്തനം ചെയ്തിരിക്കുന്നതാര്?
Answer:
വി. രാമനുണ്ണി

Question 5.
മനുഷ്യൻ മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തനാകുന്നത് ഏത് സവിശേഷ വസ്തുകൊണ്ടാണ്?
Answer:
മനസ്സ് അഥവാ ജിജ്ഞാസ അന്വേഷിക്കുവാനും മനസ്സിലാക്കുവാനുമുള്ള ആഗ്രഹമാണത്.

Question 6.
മാറ്റത്തിന്റെ ഗതിക്ക് വേഗതകൂടിയത് ഏത് നൂറ്റാണ്ടോടു കൂടിയാണ്?
Answer:
19-ാം നൂറ്റാണ്ട്

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Question 7.
ജനജീവിതത്തെ മാറ്റിയ വമ്പിച്ച മാറ്റങ്ങൾ എന്തെല്ലാം?
Answer:
കമ്പി, ദൂരവണയന്ത്രം, മോട്ടോർ വാഹനം, വിമാനം

Question 8.
ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം മനുഷ്യജീവിതത്തിന് സഹായകമായതെങ്ങനെ?
Answer:
മനുഷ്യരുടെ ക്ലേശങ്ങളെ കുറിച്ച് ജീവിതം കൂടുതൽ ശ്രമരഹിതവും, സുഖകരവുമാക്കി തീർത്തു.

Question 9.
ശാസ്ത്രത്തിന്റെ ജോലി എന്തായിരുന്നു?
Answer:
പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ആജ്ഞാശക്തിയെ വർധിപ്പിക്കുക.

Question 10.
മനുഷ്യൻ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യാൻ കാരണം എന്താണ് എന്നാണ് കത്തിൽ പറയു ന്നത്?
Answer:
മനുഷ്യന് അവനവനോട് ആജ്ഞാപിക്കേണ്ടത് എങ്ങനെയെന്ന് അറിയാത്തതിനാലാണ്.

Class 6 Malayalam Kerala Padavali Notes Unit 4 അറിഞ്ഞു വിടരാം

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 3
അമേരിക്കൻ ശാസ്ത്രഞ്ജനും വ്യവസായിയുമായിരുന്നു, തോമസ് ആൽവ എഡിസൺ. വൈദ്യുതോർജ്ജ ഉൽപ്പാദനം, ബഹുജന ആശയവി നിമയം ശബ്ദറിക്കോർഡിംഗ് ചലനചിത്രങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിരവധി ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തു. ഇലക്ട്രിക് ലൈറ്റ് ബൾബിന്റെ ആദ്യകാല പതിപ്പുകൾ ഉൾപ്പെടുന്ന കണ്ടുപിടുത്തങ്ങൾ ആധു നിക വ്യവസായിക ലോകത്ത് വ്യാപകമായ സ്വാധീനം ചെലുത്തിയിട്ടു ണ്ട്. ഈ വിജയത്തിലേക്കെത്താൻ അദ്ദേഹം കഠിനപ്രയത്നം ചെയ്തു
ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11 4
അമ്പതിനായിരം പരീക്ഷണങ്ങൾ നടത്തിയാണ് സ്റ്റോറേജ് ബാറ്ററിയു ണ്ടാക്കാൻ എഡിസനു കഴിഞ്ഞത്. ഇതറിഞ്ഞ് അമ്പതിനായിരം പരാജയ ങ്ങൾക്കൊടുവിലാണല്ലോ നിങ്ങൾ സ്റ്റോറേജ് ബാറ്ററി കണ്ടെത്തുന്നതിൽ വിജയിച്ചത് എന്നുള്ള സുഹൃത്തിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറ ഞ്ഞത് ഇങ്ങനെയാണ്.

“നിങ്ങളുടെ വിലയിരുത്തൽ ശരിയല്ല. ബാറ്ററി നിർമ്മിക്കാൻ പര്യാ പ്തമല്ലാത്ത അമ്പതിനായിരം വഴികളാണ് ഞാനാദ്യം കണ്ടെത്തിയത്” ഈ പ്രതികരണത്തിലൂടെ അദ്ദേഹത്തിന്റെ ശുപാപ്തി വിശ്വാസം തിരിച്ച റിയാൻ കഴിയും. ഓരോ കണ്ടുപിടുത്തങ്ങൾക്ക് പിറകിലും നിരവധി പരാ ജയങ്ങളും അശാന്തപരിശ്രമവും ഉണ്ടാകും. ഓരോ കണ്ടുപിടുത്തങ്ങളും ഓരോ പുരോഗതിയാണ്. എന്നാൽ ശാസ്ത്രപരീക്ഷണങ്ങളിലൂടെ മാത മല്ല നമ്മൾ പുരോഗതിയിലേക്കെത്തുന്നത് മനോധൈര്യവും പരിശ്രമവും അതിന് അനിവാര്യമാണ്.

പ്രവേശക ചോദ്യവും ഉത്തരവും

Question 1.
സുഹൃത്തിന്റെ ചോദ്യത്തോട് എഡിസൺ എങ്ങനെയാണ് പ്രതികരിച്ചത്?
Answer:
സുഹൃത്തിന്റെ വിലയിരുത്തൽ ശരിയല്ലന്നും. പരാജയമല്ല, മറിച്ച് പര്യാപ്തമല്ലാത്ത വഴികളാണ് ആദ്യം കണ്ടെത്തിയത് എന്നുമായിരുന്നു.

ശാസ്ത്രം മുന്നേറുന്നു Notes Question Answer Class 6 Kerala Padavali Chapter 11

Question 2.
എഡിസന്റെ പ്രതികരണത്തിലൂടെ നിങ്ങൾ മനസ്സിലാക്കുന്നതെന്താണ്?
Answer:
പരാജയങ്ങളിൽ തളരരുതെന്നും, ഓരോ പരാജയവും വിജയത്തിലേക്കുള്ള വഴിയാണെന്നും മന സിലാക്കാം.

Question 3.
പലതവണ പരിശ്രമിച്ച് ഒടുവിൽ വിജയിച്ച ഏതെങ്കിലും അനുഭവങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടോ?
Answer:
ഉദാ: സൈക്കൽ ചവിട്ടി പഠിക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ ആദ്യ മായി സൈക്കിൾ ചവിട്ടുമ്പോൾ എല്ലാം ഞാൻ വീഴുകയും മുറിവേൽക്കുകയും ചെയ്തിരുന്നു. വീണ്ടും പരിശ്രമിച്ചതുകൊണ്ടാണ് ഇന്ന് സൈക്കിൾ ഉപയോഗിക്കാൻ സാധിക്കുന്നത്.

Question 4.
നിങ്ങളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ക്ലാസിൽ പങ്കുവയ്ക്കു.
Answer:
അറിവും കണ്ടുപിടുത്തവും മാനവരാശിയുടെ പുരോഗതിക്ക് അനിവാര്യമായിരുന്നു. വ്യക്തിവികാ സത്തിനും അറിവ് ആവശ്യമാണ്. ഒരു കുഞ്ഞ് നടക്കാൻ പഠിക്കുന്നതു മുതൽ അവൾക്കു മുന്നിൽ പ്രതിസന്ധികളും പരാജയങ്ങളും കടന്നുവരുന്നു. എന്നാൽ നമ്മൾ അതിനെയെല്ലാം പരാജയപ്പെ ടുത്തികൊണ്ട് വിജയിക്കുന്നു. അതുപോലെ പുരോഗതിക്കായുള്ള ഓരോ കണ്ടുപിടുത്തങ്ങൾക്ക് പിന്നിലും നിരവധി പരാജയ കഥകൾ പറയാനുണ്ടാകും. എന്നാൽ വിജയം കണ്ടതിനുശേഷം മാത്രമേ നമ്മൾ പരാജയകഥകളെ ഓർമ്മിക്കവാൻ പാടുള്ളൂ.

ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ഒരു സ്വപ്നമുണ്ടായിരുന്നു Oru Swapnamundayirunnu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Oru Swapnamundayirunnu Summary

Oru Swapnamundayirunnu Summary in Malayalam

ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടാം

സാറാ ജോസഫ്
ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6 1
മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലി സും, ചെറുകഥാകൃത്തും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് സാറാ ജോസഫ് (1946). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാ രോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്ക്കാരം സാറാ ജോസഫിനായിരുന്നു.

ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ് (2001, ആലാഹയുടെ പെൺമക്കൾ)
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2003, ആലാഹയുടെ പെൺമക്കൾ)
  • വയലാർ അവാർഡ് (2004, ആലാഹയുടെ പെൺമക്കൾ)
  • ചെറുകാട് അവാർഡ് (ആലാഹയുടെ പെൺമക്കൾ)
  • ഒ.ചന്തുമേനോൻ അവാർഡ് (മറ്റാത്തി)
  • മുട്ടത്തു വർക്കി അവാർഡ് (2011, പാപത്തറ)
  • അരങ്ങ് അവാർഡ് അബുദാബി
  • ഒ.വി.വിജയൻ സാഹിത്യ പുരസ്കാരം (2011)
  • കഥ അവാർഡ് ന്യൂഡൽഹി
  • പത്മപ്രഭാ പുരസ്കാരം (2012)
  • ഓടക്കുഴൽ അവാർഡ് (2021 ബുധിനി)

പാഠസംഗ്രഹം
ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6 2
സാറാജോസഫിന്റെ ‘ആതി’ എന്ന നോവലിൽ നിന്നെ ടുത്തിട്ടുള്ളതാണ് പാഠഭാഗം. 2011 -ൽ പ്രസിദ്ധീകരിച്ച നോവൽ വെള്ളത്താൽ ചുറ്റപ്പെട്ട ആതിയെന്ന സാങ്കൽപിക പ്രദേശത്തിന്റെ കഥ പറയുന്നു. മനുഷ്യന്റെ ആധിപത്യവും ആർത്തിയും പ്രകൃതിയേയും ജീവ ജാലങ്ങളേയും ഇല്ലായ്മ ചെയ്യുകയും മലിനപ്പെടുത്തു കയും ചെയ്യുന്നു. പാടം മണ്ണിട്ടു നികത്തി വലിയ കെട്ടി ടങ്ങൾ നിർമ്മിക്കുന്നതിലൂടെ മനുഷ്യൻ സ്വന്തം ജീവി തത്തിന്റെ താളം തെറ്റിക്കുക മാത്രമല്ല, ഭൂമിയിലെ സമ്പത്ത് നശിപ്പിക്കുക കൂടി ചെയ്യുന്നു. നോവലിലെ പ്രധാന കഥാപാത്രങ്ങളായ ദിനകരൻ, കുഞ്ഞിമാതു എന്നിവർ ജലത്തോടും കൃഷിയോടും ചേർന്ന് ജീവി ക്കുന്നവരാണ്.
ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6 3
ദിനകരന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പാഠഭാഗം ആരംഭിക്കുന്നു. പുറം ലോകമെത്ര മാറി മറിഞ്ഞാലും ആരും കടന്നുവരാനില്ലാത്ത ചതുപ്പും കാടും വെള്ളവുമായി കിട ക്കുന്ന പ്രദേശത്ത് സമാധാനമായി ജീവിക്കണം എന്നതായി രുന്നു ദിനകരന്റെ സ്വപ്നം. എന്നാൽ ആരും കടന്നു വരി ല്ലെന്നു വിശ്വസിച്ചിരുന്ന ചതുപ്പിലും വികസനത്തിന്റെയും അത്യാഗ്രഹത്തിന്റേയും കൈകൾ കടന്നുവന്നു. അതോടെ പ്രകൃതിയുടെ താളം തെറ്റുന്നു. നിറഞ്ഞൊഴുകിയ പുഴകളും തണ്ണീർത്തടങ്ങളും വേലികെട്ടിത്തിരിക്കുന്നു. അതോടെ ജല ത്തിന് അതിന്റെ സ്വാഭാവികത നഷ്ടമാകുന്നു. കുഞ്ഞിനാ മുതൽ വെള്ളത്തിന്റെ ഓരോ ചലനവും ജീവവായു പോലെ അറിയാവുന്ന കുഞ്ഞിമത്വമ്മ എന്ന കഥാപാത്രം വെള്ളത്തിന്റെ ഏറ്റിറക്കങ്ങൾ തെറ്റിയതിൽ വിഷമിക്കുന്നു. അവർ വെള്ളത്തിൽ തന്നെ യിരിക്കുന്നു. വേലിയേറ്റം കണ്ടിട്ടേ വെള്ളത്തിൽ നിന്ന് മടങ്ങി വരുന്നുള്ളു എന്നു പറയുന്നു. അവരെ പിന്തിരിപ്പിക്കാൻ പല മങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല.

ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam Class 6

അർത്ഥം

ഉടമ്പടി – കരാർ
ഊട്ടുക – ഊണുകഴിപ്പിക്കുക, ആഹാരം നൽകുക
ചതുപ്പ് – താണപ്രദേശം, ചെളികെട്ടിയ ഇടം
ദുർമ്മേദസ് – അമിതമായ തടി
വിസർജിക്കുക – പുറന്തള്ളുക
ശയ്യ – കിടക്ക
സൗധം – മാളിക, വലിയ കെട്ടിടം

പര്യായം

വെള്ളം – ജലം, നീർ, പയസ്, സലിലം
മണ്ണ് – പൂഴി, മൃത്ത്, മൃത്തിക
മത്സ്യം – മീൻ, ഢഷം, മീനം

വിപരീതം

മൃദു × കഠിനം
നിശ്ചലം × ചഞ്ചലം

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 3 Chapter 10 ഒരു സ്വപ്നമുണ്ടായിരുന്നു Oru Swapnamundayirunnu Notes Questions and Answers Pdf improves language skills.

Oru Swapnamundayirunnu Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 3 Chapter 10 Oru Swapnamundayirunnu Question Answer

Class 6 Malayalam Oru Swapnamundayirunnu Notes Question Answer

പഠനപ്രവർത്തനങ്ങൾ
വാക്യങ്ങൾ കണ്ടെത്താം പറയാം

താഴെക്കൊടുത്ത കഥാസന്ദർഭങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന വാക്യങ്ങൾ കഥയിൽ നിന്നു കണ്ടെത്തി വായിച്ചവതരിപ്പിച്ചു.

Question 1.
ദിനകരന്റെ സ്വപ്നം
Answer:
ദിനകരന് ഒരു സ്വപ്നമുണ്ടായിരുന്നു. പുറം ലോകം എങ്ങനെയൊക്കെ മാറിമറിഞ്ഞാലും ആരും കൈനീട്ടി തൊടാനില്ലാത്ത ചതുപ്പും കാടും വെള്ളവുമായിക്കിടക്കുന്ന ദേശത്ത് കൃഷി ചെയ്തും മീൻ പിടിച്ചും കക്കവാരിയുമൊക്കെ സമാധാനമായി ജീവിക്കുക എന്ന സ്വപ്നം.

Question 2.
പുറംലോകം കൊച്ചുപ്രദേശങ്ങളോടു ചെയ്യുന്ന കാര്യങ്ങൾ
Answer:
പുറം ലോകം പക്ഷേ സ്വയം മാറി മറിയുക മാത്രമല്ല കൈനീട്ടുക കൂടിയാണ്. എന്തും വേരോടെ പറി ച്ചെടുക്കാൻ ശേഷിയുള്ള ഉരുക്കുകൈകൾ കൊണ്ട് പുറം ലോകം കൊച്ചു പ്രദേശങ്ങളെ കോരി മാറ്റി ക്കളയുന്നു.

Question 3.
ദിനകരൻ കണ്ടെത്തിയ ലളിതമായ സത്യം.
Answer:
ദിനകരൻ കണ്ടെത്തിയ ലളിതമായ സത്യം മണ്ണിൽ പണിയെടുക്കുമ്പോൾ ദിനകരൻ സത്യമാണ് തേടിയത്. മണ്ണും വെള്ളവും വെയിലും വിയർപ്പും കൂടിയാണ് വിത്തിനെ മുളപ്പിക്കുന്നത്. മണ്ണിൽ ഒരു വിത്തിട്ടാൽ അത് മുളയ്ക്കുന്നു. ലളിതമായ സത്യം. നൂറുമേനി വിളയ്ക്കുന്നവനാണ് കൃഷിക്കാരൻ

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Question 4.
കൃഷിക്കാരന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ
Answer:
മണ്ണ്, വെള്ളം, വെയിൽ വിയർപ്പ് വിത്ത് എന്നിവയാണ് കൃഷിക്കാരന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ –

Question 5.
ദിനകരന്റെ അമ്മയ്ക്ക് വിചിത്രമായി തോന്നിയ സംഭവം.
Answer:
കുഞ്ഞിമ്മാത്വമ്മ വെള്ളത്തിൽ നിന്ന് കേറുന്നില്ല എന്നതാണ് അമ്മയ്ക്ക് വിചിത്രമായി തോന്നിയത്.

Question 6.
ഗണേശസുബ്രഹ്മണ്യത്തിന്റെ സ്ഥലത്തിന്റെ അവസ്ഥ.
Answer:
ആരും ഇപ്പോൾ ആ ഭാഗത്തേക്ക് വരാറില്ല. മണ്ണിട്ടു നശിപ്പിച്ച തണ്ണീർത്തടത്തിനു മീതെ പലമാതിരി സൗധങ്ങളുടെ അസ്ഥിവാരങ്ങൾ ഉയരുന്നുണ്ട്. വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വര യ്ക്കുന്ന വരകൾ. ദൃഢമായതും സുനിശ്ചിതവുമായ അതിരുകൾ. കൃത്യമായി അളന്ന് തിരിച്ച് ചില തിന് കമ്പിവേലി, ചിലതിന് മതിൽകെട്ട്.

Question 7.
ആതിയിലെ തടാകം ദേശവുമായി ചെയ്ത സ്നേഹത്തിന്റെ ജല ഉടമ്പടി.
Answer:
മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട് ദേശത്തിനു മുഴുവൻ അന്നു തന്നിരുന്ന തണ്ണീർത്തടമാണ് ആഴമേ റിയ സ്നേഹത്തിന്റെ ഉടമ്പടിയിലായിരുന്നു അവരും ആ തടാകവും

Question 8.
ഒരു ആഘോഷമായും വെള്ളത്തെ തിരിച്ചറിയലായും വിശേഷിപ്പിച്ച കാര്യം.
Answer:
വെള്ളം പൊങ്ങി മൺതട്ട് മുങ്ങും. വെള്ളം തലയ്ക്ക് മീതെക്കൂടി കടന്നുപോകാൻ ശ്വാസം പിടിച്ചി രിക്കുന്നത് ഒരു പരിശീലനമാണ്. അതൊരു ആഘോഷമാണ്.

Question 9.
വെള്ളത്തിലിറങ്ങിയിരിക്കുന്ന കുഞ്ഞിമാത്വമ്മയുടെ രൂപവും ഭാവവും.
Answer:
കുഞ്ഞിമാത്വമ്മയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമില്ല. അരയ്ക്കൊപ്പം വെള്ളത്തിലാണ് ഇരിപ്പ്. നനഞ്ഞ ഉടൽ വിറയ്ക്കുന്നുണ്ട്. കൈകൾ നെഞ്ചത്ത് പിണച്ചുകെട്ടിയിരിക്കുന്നു. ചത്തമത്സ്യങ്ങളെ പോലെ വിളറി വെളുത്ത വിരലുകൾ ചുണ്ടുകൾ കറുത്ത് പോയിട്ടുണ്ട്.

കുഞ്ഞിമാത്വമ്മയും വെള്ളവും തമ്മിൽ…

Question 1.
“കുഞ്ഞിമാത്വമ്മയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമില്ല. അരയ്ക്കൊപ്പം വെള്ളത്തിലാണ് ഇരിപ്പ്.” “കരിങ്കൽക്കെട്ടുകളിൽ വന്നലച്ചു നിലവിളിക്കുന്ന വെള്ളം.”
കുഞ്ഞിമാത്വമ്മയോടും ആതിയിലെ മറ്റുള്ളവരോടും വെള്ളത്തിന് എന്തെല്ലാമോ പറയാനുണ്ടായിരുന്നു. കുഞ്ഞിമാത്വമ്മയ്ക്ക് കരിങ്കൽക്കെട്ടുകളിൽ നിലവിളിച്ചുകൊണ്ട് വന്നലയ്ക്കുന്ന ആ വെള്ളത്തിനോടും ചിലതു പറയാനുണ്ടായിരുന്നു.
വെള്ളവും കുഞ്ഞിമാത്വമ്മയും തമ്മിലുള്ള സംഭാഷണം എഴുതിനോക്കൂ.
Answer:
കുഞ്ഞിമാത്വമ്മ – നിന്നെ ഇപ്പോൾ പഴയപോലെ സന്തോഷത്തോടു കൂടി കാണാൻ കഴിയുന്നി ല്ലല്ലോ?
വെള്ളം – ഞാൻ വല്ലാതെ വീർപ്പ് മുട്ടുകയാണ്. എനിക്ക് ഒഴുകി നടക്കാൻ കഴിയുന്നില്ല.
കുഞ്ഞിമാത്വമ്മ – നിന്നെ ഞാൻ ഒരുപാട് കാത്തിരിക്കുന്നുണ്ട്. നിന്നെ കാണാതെ എനിക്കും സന്തോ ഷമായിരിക്കാൻ കഴിയുന്നില്ല.
വെള്ളം – എന്തിനാ …. ഇങ്ങനെ തടഞ്ഞു വയ്ക്കുന്നതും ഒഴുകാൻ അനുവാദിക്കാതെ വീർപ്പ് മുട്ടിക്കുന്നതും എന്നെ മണ്ണിനടിയിൽ കുഴിച്ചു മൂടുന്നതും?
കുഞ്ഞിമാത്വമ്മ – എനിക്കറിയില്ല. വികസനം എന്നോ വളർച്ചയെന്നോ എന്തൊക്കെയോ പറയു ന്നുണ്ട്. വെള്ളവും വായുവും പ്രകൃതി വിഭവങ്ങളുമില്ലാതെ എങ്ങനെയാണ് മാന വരാശിക്ക് വികസിക്കാൻ കഴിയുക-
വെള്ളം – ഇവിടെ ഈ ആതിയിൽ കഴിയുന്നവരെല്ലേ, നമ്മളെല്ലാം നിങ്ങൾക്ക് ഞാൻ എല്ലാം തരുന്നു – നിങ്ങൾ എന്നെ തിരിച്ചും അതുപോലെ സ്നേഹിക്കുന്നു എന്നിട്ടിപ്പോൾ നമ്മളെല്ലാം അന്യര്യാകുന്നു മനുഷ്യനും വെള്ളവും മത്സ്യവും പക്ഷിയും എല്ലാം.
കുഞ്ഞിമാത്വമ്മ – ഞാൻ നിന്നെ കാത്തുസൂക്ഷിക്കണമായിരുന്നു. പക്ഷേ എനിക്കതിനു കഴിഞ്ഞി ല്ല. എനിക്കെന്നല്ല. ആർക്കുമതിനു കഴിയില്ല. നമ്മെളെല്ലാം നിസഹായരായിത്തീരു ന്നു. നിനക്ക് മറ്റാരെക്കാളും ശക്തിയുണ്ടല്ലോ?
വെള്ളം – ഉണ്ട്, പക്ഷേ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. ഈ ആതിയെയും.
കുഞ്ഞിമാത്വമ്മ – മ്മ് – (നിശബ്ദമാകുന്നു.
വെളളം – (കരിങ്കൽ കെട്ടുകളിൽ അലത്തല്ലുന്നു.)

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

നിങ്ങളുടെ പ്രതികരണം

Question 1.
ഗാന്ധിജി ഇങ്ങനെ പറഞ്ഞു:
“എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്. എന്നാൽ ഒരാളുടെയും ആർത്തി തീർക്കാനുള്ള വിഭവങ്ങൾ ഭൂമിയിലില്ല.”
ആതിയിലെ മനുഷ്യരുടെ കഥ ഭൂമിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ചില പ്രധാനകാര്യങ്ങൾ പറയുന്നുണ്ട്.
ഗാന്ധിജിയുടെ വാക്കുകൾ കൂടി ഈ കഥയുമായി ചേർത്ത് വായിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവരുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ച് പ്രതികരണക്കുറിപ്പ് തയ്യാറാക്കൂ.
Answer:
ആതി ജലത്തിന്റെ നാടാണ്. ആതിയിലുള്ളവർ ജലവുമായി അത്രയേറെ ചേർന്നു ജീവിക്കുന്നു. ആതിക്ക് ചുറ്റും കായലാണ്. മണ്ണും വെള്ളവും അനുഗ്രഹിച്ച ദേശമാണെന്ന് നോവലിൽ പറയുന്നു. എന്നാൽ ആതിയിൽ വയലുകൾ നികത്തുകയും നഗരമാലിന്യം തള്ളുകയും ചെയ്യാൻ തുടങ്ങി. അതോടെ ആതി വാസയോഗ്യമല്ലാതാകുന്നു.

നഗരത്തെ പടത്തുയർത്താൻ കാർഷിക സമൃദ്ധവും മത്സ്യസമ്പത്തും നിറഞ്ഞ ഒരു പ്രദേശത്തെ കുപ്പതൊട്ടിയാക്കി മാറ്റുകയാണുണ്ടായത്. ആതിയിലേക്ക് വരുവാനും, ജീവിക്കാനും ആതിയിൽ നിന്ന് വിവാഹം കഴിക്കാനും ആളുകൾ മടികാണിച്ചു തുടങ്ങുന്നു. ഇവിടെ ഗാന്ധിജിയുടെ വാക്കുകൾ പ്രസക്തമാണ്. എല്ലാ മനുഷ്യരുടേയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്. എന്നാൽ, ഒരാളുടേയും ആർത്തി തീർക്കാനുള്ള വിഭവങ്ങൾ ഭൂമിയിലില്ല. സാറാ ജോസഫിന്റെ ആതി എന്ന നോവലിൽ നമ്മൾ കാണുന്നതും ഇത് തന്നെയാണ്.

പ്രകൃതി അതിന്റെ വിഭവങ്ങളും എല്ലാ ജീവജാലങ്ങൾക്കുമായി നൽകുന്നു. മൃഗങ്ങളും പക്ഷികളും അവയ്ക്ക് വേണ്ടതുമാത്രം എടുത്ത് കൊണ്ട് ബാക്കി നാളേയ്ക്കായി കരുതി വയ്ക്കുന്നു. എന്നാൽ മനുഷ്യർ നാളേയ്ക്കായി കരുതിവയ്ക്കുന്നില്ല എന്നു മാത്രമല്ല പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുക കൂടിയാണ്. സമ്പന്നമായ മത്സ്യവിഭവങ്ങളുടെ ശോഷണവും തകരുന്ന ആവാസവ്യവസ്ഥയും ആതി യെന്ന നോവലിൽ കാണാം.

കുഞ്ഞിമാത്വമ്മയെന്ന കഥാപാത്രം

Question 1.
‘വെറ്തെ വെള്ളത്തില് ഇങ്ങനെ കുത്തിരിക്കാ അവള് വിളിച്ചാ കേക്കില്ല, മിണ്ടാട്ടോല്യാ ഉരിയാട്ടോല്യ.’
എത്ര ഏറ്റവുമിറക്കവും കണ്ടവളാണ് കുഞ്ഞിമാത്വമ്മ!
ചത്ത മത്സ്യങ്ങളെപ്പോലെ വിളറി വെളുത്ത വിരലുകൾ ചുണ്ടുകൾ കറുത്തുപോയിട്ടുണ്ട്.
“ഞാനെങ്ങമൂല്യ… നിങ്ങള് പൊയ്ക്കോ.” കുഞ്ഞിമാത്വമ്മ പറഞ്ഞു.
ഈ വാക്യങ്ങൾ കുഞ്ഞി മാത്വമ്മയുടെ ചില സവിശേഷതകൾ പറഞ്ഞുതരുന്നുണ്ട്. ഇവയും കഥാഭാഗത്തിലുള്ള മറ്റു സൂചനകളുമെല്ലാം ചേർത്ത് കഥാപാത്രനിരൂപണം തയ്യാറാക്കൂ.
Answer:
കുഞ്ഞിമാതമ്മ

സാറാജോസഫ് എഴുതിയ ആതി എന്ന നോവലിലെ പ്രധാനകഥാപാത്രങ്ങളിലൊരാളാണ് കുഞ്ഞി മാത്വമ്മ. കായലാൽ ചുറ്റപ്പെട്ട ആതിയിൽ ജനിച്ചു വളർന്നു ജീവിക്കുന്ന കുഞ്ഞിമാത്വമ്മയ്ക്ക് ജലത്തിനോടുള്ള ആത്മബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അവർക്ക് ജലം ജീവവായു പോലെയാണ്. വികസനത്തിന്റെ മാലിന്യ നിക്ഷേപമായി മാറിയ ആതിയിൽ വേലിയിറക്കത്തിനും വേലിയേറ്റത്തിനും വലിയ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. ഈ മാറ്റങ്ങളെ ഉൾക്കൊള്ളുവാനോ മാറ്റങ്ങൾക്കാനുസരിച്ച് മുന്നോട്ട് ജീവിക്കുവാനോ കുഞ്ഞിമാത്വമ്മയ്ക്ക് സാധിക്കുന്നില്ല.

വേലിയേറ്റത്തിന് വെള്ളം എത്താതിരുന്നതിനാലാണ് അവർ വിഷമത്തിലാകുന്നത്. വേലിയേറ്റവും വേലിയിറക്കവും കൃത്യമായി അറിയാം കുഞ്ഞിമാത്വമ്മയ്ക്ക്. വേലിയേറ്റം ആ ജനതയ്ക്ക് ആഘോഷമാണ്. നിരവധി ഏറ്റിറക്കങ്ങൾ അവർ കണ്ടിട്ടുള്ളതാണ്.

വെളളം കയറിവരുന്ന സമയം അതിനെ കാണാതായതിനാലാണ് അവർ വിഷമിക്കുന്നത്. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നുവെന്ന് അവർ മനസ്സിലാക്കുന്നുണ്ട്. വേലിയേറ്റവും ഇറക്കവും അതിന്റെ സ്വാഭാവികതയിൽ നിന്ന് മാറുന്നത് ആപൽക്കരണമാണ് ഇവിടെ കുഞ്ഞിമാത്വമ്മയുടെ വിരലുകളെ ചത്ത മത്സ്യങ്ങളെപ്പോലെ വിളറി വെളുത്തിരിക്കുന്നുവെന്നും ചുണ്ടുകൾ കറുത്ത് പോയി രിക്കുന്നുവെന്നും എഴുത്തുകാരി പറയുന്നു.

വെള്ളം, മണ്ണ്

Question 1.
‘വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വരയ്ക്കുന്ന വരകൾ.’
നോവൽഭാഗത്ത് ഏതു സന്ദർഭത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്? ഈ പ്രയോഗത്തിന്റെ ആശയമെന്താണ്? നിങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞവതരിപ്പിക്കു
Answer:
വെള്ളം, മണ്ണ്

നോവലിൽ ഗണേശ സുബ്രമണ്യത്തിന്റെ സ്ഥലത്തെക്കുറിച്ച് പറയുന്ന സന്ദർഭത്തിലാണ് വെള്ള ത്തിൽ വരച്ച വരപോലെയല്ല. മണ്ണിൽ വരയ്ക്കുന്ന വരകൾ എന്നു പറയുന്നത്. “വെള്ളത്തിൽ വരച്ച വരപോലെ’ എന്നത് ഒരു പ്രയോഗമാണ്. ആ വര നിലനിൽക്കില്ല എന്നതുകൊണ്ട് പ്രയോജനപ്പെ ടാത്ത കാര്യങ്ങളെ അടയാളപ്പെടുത്താൻ വെള്ളത്തിൽ വരച്ചവരപോലെയെന്ന പ്രയോഗം ഉപയോ ഗിക്കാറുണ്ട്. എന്നാൽ വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വരയ്ക്കുന്ന വരകൾ എന്ന നോവ ലിലെ വരികൾ വലിയ ആശയം ഉൾക്കൊള്ളുന്നു.

മണ്ണിൽ വരയ്ക്കുന്ന വരകൾ എളുപ്പം മായുകയില്ല. അവ ദൃഢവും സുനിശ്ചിതവുമായ അതിരുക ളായി മാറുന്നു കൃത്യമായി അളന്നു തിരിച്ച് ചിലതിന് കമ്പിവേലി ചിലതിനു മതിൽ കെട്ട് അങ്ങനെ മണ്ണിൽ വരയ്ക്കുന്നത് കൃത്യമായി വേർതിരിക്കപ്പെടുന്നു.

പ്രകൃതിയും വിഭവങ്ങളും എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ട് തരുമ്പോഴും മനു ഷ്യർ അതിനെ തന്റേതാക്കി വരകൾ വരച്ച് കൃത്യമായി അളന്ന് മുറിച്ച് സ്വന്തമാക്കി വയ്ക്കുന്നതിനെ യാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

പ്രകൃതിയും മനുഷ്യനും

Question 1.
‘മണ്ണിന്നടിയിൽ കിടക്കുന്നത് അനേകം തലമുറകളെ ഊട്ടിവളർത്തിയ മഹാനീർത്തട മാണ്. ഇനിയും അനേകം തലമുറകളെ ഊട്ടിവളർത്താൻ കെല്പ്പുണ്ടായിരുന്നവൾ. ജീവൻ കൊടുത്തും പരിപാലിക്കേണ്ടതായിരുന്നു… പരിപാലിച്ചില്ല.’
പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ ഇടപെടലിനെക്കുറിച്ചാണല്ലോ ഇവിടെ പറഞ്ഞിട്ടുള്ളത്. ഈ വിഷയത്തെക്കുറിച്ച് ഒരു ലഘു ഉപന്യാസമെഴുതൂ.
ഉപന്യാസത്തിൽ എന്തെല്ലാം ഉൾപ്പെടണം? അവ എങ്ങനെ ക്രമപ്പെടുത്തി എഴുതണം?
♦ പ്രകൃതിയുടെ സ്വാഭാവികമായ അവസ്ഥ
♦ മനുഷ്യന്റെ ഇടപെടൽ
♦ ആവാസവ്യവസ്ഥയ്ക്ക് വരുന്ന മാറ്റം
♦ ജലക്ഷാമം
♦ പ്രകൃതിദുരന്തങ്ങൾ
♦ ജീവിവർഗങ്ങളുടെ വംശനാശം
Answer:
ഉപന്യാസം

അറിയപ്പെടുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനില്ക്കുന്നതായി അറിവുള്ള ഏക ഗ്രഹമാണ് ഭൂമി. സൗര യുഥത്തിൽ സൂര്യനിൽ നിന്ന് 3-ാം സ്ഥാനമാണ് ഭൂമിക്കുള്ളത്. ഭൂമിയിലെ ജീവനെ ജീവജാലങ്ങളെ നിലനിർത്തുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന് ആവാസവ്യവസ്ഥ തുടരേണ്ടതുണ്ട്. മനുഷ്യന്റെ ആധിപത്യ മനോഭാവവും ചൂഷണവും ആവാസവ്യവസ്ഥയ്ക്ക് വലിയ തോതിൽ മാറ്റ ങ്ങൾ വരുത്തുന്നു. ഇത് പ്രകൃതി വിഭവങ്ങളുടെ നിലനില്പ്പിനെ മോശമായി ബാധിക്കുന്നു.

സസ്യങ്ങളും ജന്തുക്കളും അജൈവസ്തുക്കളുമടങ്ങുന്നു. പരസ്പരവും ചുറ്റുപാടുകളുമായും പ്രതി കരിക്കുന്ന പരിസ്ഥിതിപരമായ വ്യവസ്ഥയാണ് ആവാസവ്യവസ്ഥ. ഇത് ജീവമണ്ഡലത്തിന്റെ നില നില്പ്പിന്റെ അടിസ്ഥാന ഘടകമാണ്. എന്നാൽ ഈ വ്യവസ്ഥ താളം തെറ്റിയിരിക്കുന്നു. പല ജീവജാ ലങ്ങളും മൺമറഞ്ഞു. മറ്റ് ചിലത് വംശനാശ ഭീഷണിയിലും പ്രകൃതിയെ അറിയാതെ, പ്രകൃതിയെ നിലനിർത്തേണ്ടതിന്റെ അനിവാര്യത മനസിലാക്കാതെ പ്രകൃതി സൗഹൃദമല്ലാത്ത വികസനങ്ങൾ നടത്തിയതാണ് പ്രധാന കാരണം.

പ്രകൃതി ഇത്തരം പ്രതിസന്ധികളെ നേരിടേണ്ടി വരുന്നത് അശാസ്ത്രീയമായി പ്രകൃതി വിഭവങ്ങ ളുടെ മേലുള്ള കടന്നുകയറ്റം കൊണ്ടുതന്നെയാണ്. ഇതിൽ എല്ലാ ജീവജാലങ്ങളും ഒരുപോലെ ബുദ്ധിമുട്ടുന്നു. ജലക്ഷാമം, വരൾച്ച, വംശനാശം, പ്രകൃതി ദുരന്തങ്ങൾ എല്ലാം മുൻസൂചിപ്പിച്ചപോലെ അശാസ്ത്രീയമായ കടന്നുകയറ്റം കൊണ്ടുതന്നെയാണ്.

സാറാജോസഫിന്റെ ആതിയെന്ന നോവലിൽ മണ്ണിട്ടു നികത്തിയ ജലാശയത്തെക്കുറിച്ച് പറയുന്നത് “മണ്ണിനടിയിൽ കിടക്കുന്നത് അനേകം തലമുറകളെ ഊട്ടി വളർത്തിയ മഹാനീർത്തടമാണ്. അനേകം തലമുറകളെ ഊട്ടി വളർത്താൻ കെല്പ്പുണ്ടായിരുന്നവൾ” എന്നാണ്. ഇത് ഒരു പ്രസ്താവനയാണ്. നാം സംരക്ഷിക്കേണ്ടിയിരുന്ന ജലാശയം, വരും തലമുറകൾക്കായി സൂക്ഷിച്ചുവയ്ക്കേണ്ടിയിരുന്നതും കൂടിയാണ്. ഇന്നിനെ നശിപ്പിക്കുന്നതിലൂടെ നാളേയ്ക്കുള്ളതും കൂടി ഇല്ലായ്മ ചെയ്യുന്നു എന്നു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വരികൾ.

കൂടുതൽ ചോദ്യങ്ങൾ

Question 1.
ഒരു സ്വപ്നമുണ്ടായിരുന്നു എന്ന പാഠഭാഗം ഏത് നോവലിൽ നിന്നെടുത്തിട്ടുള്ളതാണ്?
Answer:
ആതി – സാറാജോസഫ്

Question 2.
ഒരു സ്വപ്നമുണ്ടായിരുന്നു എന്ന പാഠഭാഗത്തെ കഥാപാത്രങ്ങളാര്?
Answer:
ദിനകരൻ കുഞ്ഞിമാത്വമ്മ, ദേവകി

Question 3.
ദിനകരന്റെ സ്വപ്നം എന്തായിരുന്നു
Answer:
ചതുപ്പും കാടും വെള്ളവുമായിക്കിടക്കുന്ന ദേശത്ത് കൃഷിചെയ്തും മീൻ പിടിച്ചും കക്കവാരിയും
സമാധാനമായി ജീവിക്കുക എന്നതായിരുന്നു.

Question 4.
പുറം ലോകം എന്താണ് ചെയ്തത്?
Answer:
സ്വയം മാറിമറിയുക മാത്രമല്ല കൈനീട്ടുക കൂടിയാണ് ചെയ്തത്. ഉരുക്കുകൈകൾ കൊണ്ട് കൊച്ചു
പ്രദേശങ്ങളെ കോരി മാറ്റിക്കളയുന്നു.

Question 5.
ആരാണ് വെള്ളത്തിൽ നിന്ന് കയറാതിരുന്നത്?
Answer:
കുഞ്ഞിമാതു

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Question 6.
ദേവകി എവിടേയ്ക്കാണ് കയറിപ്പോയത്?
Answer:
ഗണേശ സുബ്രഹ്മണ്യത്തിന്റെ സ്ഥലത്ത്

Question 7.
വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വരയ്ക്കുന്ന വരകൾ എന്ത് കൊണ്ട്
Answer:
അവ ദൃഢവും സുനിശ്ചിതവുമായ അതിരുകളായതിനാൽ.

Question 8.
മണ്ണിനടിയിൽ കുഴിച്ചു മൂടപ്പെട്ടതാര്?
Answer:
ദേശത്തിനു മുഴുവൻ അന്നം തന്നിരുന്ന തണ്ണീർത്തടം.

Question 9.
സത്യത്തിലേക്കുള്ള വഴി ഏതാണെന്നാണ് ദിനകരൻ കുട്ടികളെ പഠിപ്പിക്കുന്നത്?
Answer:
മണ്ണ്, വെള്ളം, വെയിൽ, വിയർപ്പ്, വിത്ത് എന്നിവ

Question 10.
ആഴമേറിയ സ്നേഹത്തിന്റെ ഉടമ്പടി ആരെല്ലാമായിട്ടായിരുന്നു ഉടമ്പടി എന്തായിരുന്നു?
Answer:
ഉടമ്പടി ആതിയിലെ മനുഷ്യരും തടാകവും തമ്മിൽ ആയിരുന്നു. കൂടാതെ ആ ഉടമ്പടിയിൽ മീനു കൾ, തവളകൾ, ഞണ്ടുകൾ, കക്കകൾ, പക്ഷികൾ, ശലഭങ്ങൾ, ഇഴജന്തുക്കൾ, പുല്ല്, ചെടി, കണ്ടലു കൾ എന്നിങ്ങനെ എല്ലാവരും ഉടമ്പടിയിൽ ഒപ്പിട്ടിരുന്നു.

നീ ഞങ്ങൾക്ക് വെള്ളവും ഉപജീവനവും തരും. ഞങ്ങൾ നിന്നിൽ വേല ചെയ്യുകയും നിന്നെ പരി പാലിക്കുകയും ചെയ്യും എന്നതായിരുന്നു ഉടമ്പടി.

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Question 11.
വരവില്ലെങ്കിൽ ജീവിതമില്ല. എന്തിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്?
Answer:
വേലിയേറ്റത്തെ വേലിയേറ്റമില്ലെങ്കിൽ ജീവിതമില്ല, നെല്ലില്ല, മീനില്ല.

Question 12.
കുഞ്ഞിമാത്വമ്മ ആരെയാണ് കാത്തിരിക്കുന്നത്?
Answer:
വേലിയേറ്റത്തെ

Question 13.
കുഞ്ഞിമാത്വമ്മയുടെ ഇരിപ്പിനെ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു
Answer:
മുഖത്ത് ഭാവഭേദങ്ങളില്ല. അരയ്ക്കൊപ്പം വെള്ളത്തിലാണ് ഇരിപ്പ്. നനഞ്ഞ ഉടൽ വിറയ്ക്കുന്നുണ്ട്. കൈകൾ നെഞ്ചത്ത് പിണച്ചു കെട്ടിയിരിക്കുന്നു. ചത്തമത്സ്യത്തെപ്പോലെ വിളറി വെളുത്ത വിരലു കൾ, ചുണ്ടുകൾ കറുത്ത് പോയിട്ടുണ്ട്.

Question 14.
കുമാരൻ കെട്ടിപ്പൊക്കിയ കരിങ്കൽ കെട്ടുകളിൽ ദിനകരൻ കണ്ടതെന്ത്?
Answer:
കരിങ്കൽ കെട്ടുകളിൽ വന്നലച്ചു നിലവിളിക്കുന്ന വെള്ളം.

അതിജീവനത്തിന്റെ തുടക്കം Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and അതിജീവനത്തിന്റെ തുടക്കം Adhijeevanathinte Thudakkam Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Adhijeevanathinte Thudakkam Summary

Adhijeevanathinte Thudakkam Summary in Malayalam

അതിജീവനത്തിന്റെ തുടക്കം Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടാം

മൈന ഉമൈബാൻ
അതിജീവനത്തിന്റെ തുടക്കം Summary in Malayalam Class 6 1
കേരളത്തിൽ നിന്നുള്ള ഒരു വിഷ ചികിത്സാ ഗവേഷകയും എഴുത്തുകാരിയു മാണ് മൈന ഉമൈബാൻ. കേരളത്തിലെ വിഷചികിത്സാ ഗ്രന്ഥങ്ങളുടെ വൈജ്ഞാ നിക-സാംസ്കാരിക വിശകലനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയി ട്ടുള്ള അവർ വിഷ ചികിത്സയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

അതിജീവനത്തിന്റെ തുടക്കം Summary in Malayalam Class 6

ഇടുക്കി ജില്ലയിലെ വാളറയിൽ 1978 ഫെബ്രുവരി 22ന് ജനിച്ച മൈനഉമൈബാൻ. ഇപ്പോൾ എം. ഇ. എസ് മമ്പാട് കോളേജിൽ അധ്യാപികയാണിപ്പോൾ. ഹൈറേഞ്ച് തീവണ്ടി എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചു.

പ്രധാനകൃതികൾ: – കേരള വിഷ ചികിത്സാ പാരമ്പര്യം, ആത്മദംശനം, ചുവപ്പുപട്ടയം തേടി, പെൺനോ ട്ടങ്ങൾ, ഒരുത്തി.

പഴയകാലത്തെ വയലും കൃഷിയും കവിതയിലൂടെ പരിചയപ്പെട്ടു. ഇന്ന് പാടങ്ങൾക്കും പറമ്പുകൾക്കും പുഴയ്ക്കും മലയ്ക്കും വന്ന മാറ്റങ്ങളെന്തെല്ലാം എന്നാണ് അതിജീവനത്തിന്റെ തുടക്കം എന്ന അദ്ധ്യായ ത്തിന്റെ വിഷയം.

പാഠസംഗ്രഹം

മൈന ഉമൈബാന്റെ ലേഖനമായ അതിജീവനത്തിന്റെ തുടക്കം പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പറ യുന്നു. എഴുത്തുകാരിയുടെ ജന്മനാടായ നേര്യമംഗലത്തിനടുത്തുള്ള ദേവിയാർ കോളനി എന്ന ഗ്രാമം എത്ര മനോഹരമായിരുന്നു എന്നു പറഞ്ഞുകൊണ്ട് ലേഖനം ആരംഭിക്കുന്നു. എഴുത്തുകാരിയുടെ കുട്ടി ക്കാലം പുഴയിൽ കുളിച്ചിരുന്നതും മധ്യവേനലവധിയ്ക്ക് വെള്ളത്തിൽ നിന്ന് കയറാതിരിക്കുന്നതും അവർ ഓർത്തെടുക്കുന്നു. തന്റെ കുട്ടിക്കാലത്ത് നിറഞ്ഞൊഴുകിയിരുന്ന പുഴകളെല്ലാം ഇന്ന് നീർച്ചാലുകൾ മാത്ര മാണ്.

അഴുക്ക് തുണി, പ്ലാസ്റ്റിക്, പൊട്ടിയ പാത്രങ്ങൾ തുടങ്ങി മാലിന്യങ്ങൾ ആറ്റിലൊഴുക്കുന്നതിനാൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നു. കാലാവസ്ഥ വ്യതിയാനം, വനനശീകരണം, മലിനീകരണം, ജൈവവൈവിധ്യത്തിന്റെ നഷ്ടം എന്നിവ പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മുടെ നിലനില്പ്പിനെ അപകട ത്തിലാക്കുന്നു.

1950-കളിലാണ് ആഗോളതലത്തിൽ പരിസ്ഥിതി ഒരു വിഷയമായി മാറുന്നത്. പരിസ്ഥിതിയെ സംരക്ഷിച്ചി ല്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതിൽ വലിയ പങ്ക് വഹിച്ചത് റേച്ചൽ കഴ്സന്റെ നിശ്ശബ്ദ വസന്തം എന്ന പുസ്തകമാണ്. പരിസ്ഥിതി പ്രവർത്തകരുടെ മഗ്നാകാർട്ട എന്നറിയപ്പെടുന്നത് സിയാറ്റിൻ മൂപ്പന്റെ പ്രസംഗമാണ്. സിയാറ്റിൻ മൂപ്പൻ പ്രധാനമായും ചോദിക്കുന്നത് ആകാശവും ഭൂമിയും വെള്ളവും നമ്മളുടേതല്ലാതിരിക്കെ അവയെ എങ്ങനെ വാങ്ങാനും വിൽക്കാനും കഴിയുമെന്നാണ്.

പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യർ. വൻമരങ്ങൾ മുതൽ സൂക്ഷ്മ ജീവികൾ വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനിൽപ്പ്. എന്നാൽ പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനും കഴിയുന്നത് മനുഷ്യർക്ക് മാത്രമാണെന്ന് എഴുത്തുകാരി പറയുന്നു.

അതിജീവനത്തിന്റെ തുടക്കം Summary in Malayalam Class 6

അർത്ഥം

ആറ് – പുഴ
പുനരുജ്ജീവിപ്പിക്കുക – വീണ്ടും ജീവിപ്പിക്കുക
പ്രതിഭാസം – സംഭവം
മഗ്നാകാർട്ട – അടിസ്ഥാന രേഖ
നവം – പുതിയത്
വൈവിധ്യം – വ്യത്യസ്തത (പലതരം)
വ്യതിയാനം – മാറ്റം, വ്യത്യാസം
നൈർമല്യം – ശുദ്ധി, കളങ്കമില്ലാത്ത
കല്ലൂർവഞ്ചി – ഒരിനം സസ്യം

പര്യായം

പുഴ – ആറ്, ചോല, നദി
നവം – പുതുമ, പുതിയത്, നൂതനം

വിപരീതം

വൈവധ്യം × ഏകതാനത
നവം × പുരാതനം

അതിജീവനത്തിന്റെ തുടക്കം Notes Question Answer Class 6 Kerala Padavali Chapter 9

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 3 Chapter 9 അതിജീവനത്തിന്റെ തുടക്കം Adhijeevanathinte Thudakkam Notes Questions and Answers Pdf improves language skills.

Adhijeevanathinte Thudakkam Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 3 Chapter 9 Adhijeevanathinte Thudakkam Question Answer

Class 6 Malayalam Adhijeevanathinte Thudakkam Notes Question Answer

പഠനപ്രവർത്തനങ്ങൾ
വായിക്കാം പറയാം

Question 1.
“ഇപ്പോഴും മധ്യവേനലവധിക്ക് സ്കൂൾ പൂട്ടാൻ കാത്തിരിക്കുന്ന കുട്ടിയാണ് ഞാൻ.” എഴുത്തുകാരി ഇങ്ങനെ പറയാൻ കാരണമെന്താണ്?
Answer:
ആറ്റിൽ നീന്തണം എന്നതാണ് എക്കാലത്തേയും ഏറ്റവും വലിയ മോഹം. അതിനാലാണ് മധ്യവേ നലവധിക്ക് സ്കൂൾ പൂട്ടാൻ കാത്തിരിക്കുന്ന കുട്ടിയാണ് താനെന്നു എഴുത്തുകാരി പറയുന്നത്.

Question 2.
“വെള്ളം വല്ലാതങ്ങ് ഒഴുകിപ്പോകാതെ തടഞ്ഞു നിൽക്കാൻ ഇതൊക്കെ മതിയായി രുന്നു.“വെള്ളത്തെ തടഞ്ഞുനിർത്തുന്ന ഘടകങ്ങളെന്തെല്ലാം?
Answer:
ആറ്റിലെ കല്ലുകൾ, കല്ലൂർവഞ്ഞി, കുഞ്ഞുകണ്ടലുകൾ, എന്നിവയാണ് വെള്ളത്തെ തടഞ്ഞു നിർത്തുന്ന ഘടകങ്ങൾ.

Question 3.
“വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രമാണ് അവിടെ കാര്യമായി മഴയില്ലാത്തത്. എന്നിട്ടാണ് ഈ അവസ്ഥ.” ഏതവസ്ഥയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്?
Answer:
മഴവെള്ളം വേഗത്തിൽ പെരിയാറിൽ ചെന്നു ചേരുന്നു. ആറ്റിൽ വെള്ളമില്ലാതാകുന്ന അവ സ്ഥയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

അതിജീവനത്തിന്റെ തുടക്കം Notes Question Answer Class 6 Kerala Padavali Chapter 9

Question 4.
“എത്രയെത്ര വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഈ ഭൂമി!” ഏതെല്ലാമാണ് ഈ വൈവിധ്യങ്ങൾ?
Answer:
അതിമനോഹരമായ ഭൂപ്രദേശങ്ങൾ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ, ഭീമാകാരങ്ങളായ പർവ്വ തങ്ങൾ വിശാല സമുദ്രങ്ങൾ സമൃദ്ധമായ മഴക്കാടുകൾ വരണ്ട മരുഭൂമികൾ ഇത്രയേറെ വൈവിധ്യ ങ്ങൾ നിറഞ്ഞതാണ് ഭൂമി.

Question 5.
“ഈ പുസ്തകം ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുകയും പരിസ്ഥിതി പ്രധാനവിഷയ മാണ് എന്നു തിരിച്ചറിയുകയും ചെയ്തു.” ഏതു പുസ്തകത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്? ആ പുസ്തകത്തിന്റെ പ്രത്യേകതയെന്താണ്?
Answer:
റേച്ചൽ കഴ്സന്റെ നിശ്ശബ്ദ വസന്തം എന്ന പുസ്തകത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇത് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്.

Question 6.
നാം തിരിച്ചറിയാൻ വൈകിപ്പോയ കാര്യമെന്താണ്?
Answer:
ഭൂമിയിൽ ജീവനെ താങ്ങി നിർത്തുന്ന ജൈവവൈവിധ്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെ ങ്കിൽ നശിച്ചുപോകുമെന്നും ശരിയായ അവബോധമില്ലായ്മയുടേയും അശ്രദ്ധമായ പ്രവർത്തികളു ടേയും ദുരന്തഫലങ്ങളാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് തിരിച്ചറിയാൻ വൈകിപ്പോയത്.

Question 7.
പുഴയിൽ വെള്ളമില്ലാതാകാൻ കാരണമെന്തെല്ലാം?
Answer:
നിർമ്മാണ പ്രവർത്തനങ്ങൾക്കായി കല്ലുകൾ പൊട്ടിച്ചെടുത്തു, മണലുകൾ കോരിയെടുത്തു. പുഴ വെള്ളം മോട്ടോർ വച്ച് പമ്പ് ചെയ്ത് എടുക്കാനും തുടങ്ങിയത് പുഴയിൽ വെള്ളമില്ലാതാകാൻ കാര ണമായി.

വരികൾ – വാക്യങ്ങൾ

Question 1.
പെരിയാറോ, പെരിയാറേ, പർവതനിരയുടെ പനിനീരേ,
കുളിരും കൊണ്ടു കുണുങ്ങിനടക്കും മലയാളിപ്പെണ്ണാണു നീ.
(സിനിമാഗാനം – വയലാർ രാമവർമ്മ)
Question 2.
പൂഴിമണലതിൽ പണ്ടിരുന്നു
പൂത്താങ്കോലേറെക്കളിച്ചതല്ലേ?
കുളിരോലുമോളത്തിൽ മുങ്ങി മുങ്ങി
ക്കുളിയും ജപവും കഴിച്ചതല്ലേ?
(കുറ്റിപ്പുറം പാലം – ഇടശ്ശേരി)
ഈ കവിതാഭാഗങ്ങളിലെ ആശയവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ലേഖനത്തിൽനിന്ന് കണ്ടെത്തി
Answer:
1. രണ്ടു മലകൾക്കിടയിലൂടെ വെളളിയരഞ്ഞാണം പോലെ ഒഴുകുന്ന പെരിയാർ-

2. ആറ്റിൽ നീന്തണമെന്നാണ് എക്കാലത്തേയും ഏറ്റവും വലിയ മോഹം. ഒരിക്കൽ ആറ്റിൽ നിന്നും കയറുന്ന പരിപാടിയില്ലായിരുന്നു. കണ്ണു ചുവന്ന് ചുറ്റും മഞ്ഞുപോലെ തോന്നിക്കുമ്പോൾ കരി യില കല്ലുകളിൽ കയറിയിരുന്ന് ഉണങ്ങുകയും പിന്നെ ആറ്റിലേക്ക് ചാടുകയും ചെയ്യുന്ന തവള കളായിരുന്നു ഞങ്ങൾ.

ലഘുവാക്യങ്ങളാക്കാം

Question 1.
ഭൂമിയിൽ ജീവനെ താങ്ങിനിർത്തുന്ന ജൈവവൈവിധ്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്തി ല്ലെങ്കിൽ നശിച്ചുപോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തി കളുടെയും ദുരന്തഫലങ്ങളാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറി യാൻ വൈകിപ്പോയെന്നുമാത്രം.
♦ ഈ വലിയ വാക്യത്തെ ഇങ്ങനെ ചെറുവാക്യങ്ങളായി വേർതിരിച്ചെഴുതാം.
♦ ഭൂമിയിൽ ജീവനെ താങ്ങിനിർത്തുന്ന ജൈവവൈവിധ്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ നശിച്ചുപോകും.
♦ ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫല ങ്ങളാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
♦ ഇതു തിരിച്ചറിയാൻ വൈകിപ്പോയെന്നുമാത്രം.
ലേഖനത്തിൽ നിന്ന് വലിയ വാക്യങ്ങൾ കണ്ടെത്തി അവയെ ചെറുവാക്യങ്ങളായി വേർതിരിച്ചെഴുതുക.
Answer:
♦ പർവ്വതങ്ങൾ മുതൽ വിശാലമായ സമുദ്രങ്ങൾ വരെ സമൃദ്ധമായ മഴക്കാടുകൾ മുതൽ വരണ്ട മരു ഭൂമികൾ വരെ എത്രയെത്ര വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഈ ഭൂമി ! മനുഷ്യരുടെ കൈകടത്തൽ കൊണ്ടും പ്രകൃതി പ്രതിഭാസങ്ങൾ കൊണ്ടും നമ്മുടെ ഭൂമി വലിയ വെല്ലുവിളികൾ നേരിടുന്നു. ഭീമാകാരങ്ങളായ പർവ്വതങ്ങൾ, വിശാലമായ സമുദ്രങ്ങൾ, സമൃദ്ധമായ മഴക്കാടുകൾ, വരണ്ട മരുഭൂ മികൾ എന്നിങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഭൂമി.

♦ മനുഷ്യരുടെ കൈകടത്തൽ കൊണ്ടും പ്രകൃതി പ്രതിഭാസങ്ങൾ കൊണ്ടും നമ്മുടെ ഭൂമി വലിയ വെല്ലുവിളികൾ നേരിടുന്നു.

അതിജീവനത്തിന്റെ തുടക്കം Notes Question Answer Class 6 Kerala Padavali Chapter 9

പ്രയോഗഭംഗി

Question 1.
♦ പെരിയാർ
♦ ഒഴുകുന്ന പെരിയാർ
♦ വെള്ളിയരഞ്ഞാണം പോലൊഴുകുന്ന പെരിയാർ
പെരിയാർ എന്ന പദത്തിനോട് കൂടുതൽ പദങ്ങൾ ചേർത്തപ്പോൾ അർഥതലങ്ങളിൽ വന്ന മാറ്റമെന്ത്? ചർച്ചചെയ്യും.
ഇവിടെ പെരിയാർ ഒഴുകുന്നതിനെ വെള്ളിയരഞ്ഞാണംപോലെ എന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ചിത്രം രൂപപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള കൂടുതൽ പ്രയോഗങ്ങൾ പാഠഭാഗത്തുനിന്നു കണ്ടെത്തി എഴുതൂ.
Answer:
കറുത്തിരുണ്ട ചായപ്പൊടി വെള്ളം
1. വെള്ളം
2. ചായപ്പൊടിവെള്ളം
3. കറുത്തിരുണ്ട ചായപ്പൊടി വെള്ളം
ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു.
ഉദാ : കറുത്ത കുട്ടി, മിടുക്കനായ കുട്ടി
എന്തിനെയാണോ വിശേഷിപ്പിക്കുന്നത് അതിനെ വിശേഷ്യം എന്ന് പറയുന്നു.
ഉദാ : കറുത്ത കുട്ടി
വിശേഷണം – കറുത്ത ; വിശേഷ്യം – കുട്ടി
വിശേഷണങ്ങൾ വിവിധതരം ഉണ്ട്. നാമവിശേഷണം, ക്രിയാവിശേഷണം, വിശേഷ വിശേഷണം
എന്നിങ്ങനെ നാമത്തെ വിശേഷിപ്പിക്കുന്നത്.
നാമ വിശേഷണം ഉദാ : ചുവന്ന പൂവ്
ക്രിയയെ വിശേഷിപ്പിക്കുന്നത് ക്രിയാവിശേഷണം
ഉദാ : വേഗത്തിൽ നടന്നു
വിശേഷണത്തെ മറ്റൊരു വിശേഷണം കൊണ്ട് വിശേഷിപ്പിക്കുന്നത് വിശേഷ വിശേഷണം.
ഉദാ : വളരെ ചെറിയ പൂവ്
ഇവിടെ പൂവിനെ ചെറിയ എന്ന വിശേഷണത്തെ വളരെ എന്ന മറ്റൊരു വിശേഷണം കൊണ്ട് വിശേ ഷിപ്പിച്ചിരിക്കുന്നു.
ഇവിടെ പെരിയാൽ എന്ന നാമപദത്തേയും വെള്ളം എന്ന നാമപദത്തേയും വിശേഷണത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
വെള്ളിയരഞ്ഞാണം പോലൊഴുകുന്ന പെരിയാർ കറുത്തിരുണ്ട ചായപ്പൊടി വെള്ളം എന്നിവ വിശേ ഷണ വിശേഷണം ആണ്.

കൂടുതൽ ചോദ്യങ്ങൾ

Question 1.
ഭൂമി നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം?
Answer:
കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മലിനീകരണം, ജൈവവൈവിധ്യത്തിന്റെ നഷ്ടം.

Question 2.
പരിസ്ഥിതി പ്രവർത്തകരുടെ മഗ്നാകാർട്ട് എന്നു അറിയപ്പെടുന്നതെന്ത്?
Answer:
സിയാറ്റിൻ മൂപ്പന്റെ പ്രസംഗം

Question 3.
സിയാറ്റിൻ മൂപ്പന്റെ പ്രസംഗത്തിലൂടെ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നതെന്ത്?
Answer:
റെഡ് ഇന്ത്യക്കാർ പരിസ്ഥിതിയെ കണ്ടിരുന്നത് എങ്ങനെയെന്ന്.

Question 4.
സിയാറ്റിൻ മൂപ്പൻ പ്രസംഗത്തിലൂടെ ഉന്നയിക്കുന്ന ചോദ്യമെന്താണ്?
Answer:
ആകാശത്തെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതെങ്ങനെ? അല്ലെങ്കിൽ മണ്ണിന്റെ ചൂടിനെ അന്ത രീക്ഷത്തിന്റെ നവനൈർമ്മല്യവും വെള്ളത്തിന്റെ വെട്ടിത്തിളക്കവും ഞങ്ങളുടേതല്ലാതിരിക്കെ നിങ്ങൾക്കവ എങ്ങനെ വാങ്ങാൻ കഴിയും?

Question 5.
ദേവിയാർ കോളനി എന്ന ഗ്രാമത്തിന്റെ സവിശേഷതയെന്ത്?
Answer:
നാലുമലകളുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്നു. നടുവിലൂടെ ആറ് ഒഴുകുന്നു.

അതിജീവനത്തിന്റെ തുടക്കം Notes Question Answer Class 6 Kerala Padavali Chapter 9

Question 6.
എഴുത്തുകാരിയുടെ വീടിനുപരിസരത്തെ കാഴ്ച്ചകൾ എന്തെല്ലാം?
Answer:
വീടിനടുത്ത് ആറ്, പുറകിൽ മല, മലമുകളിൽ കയറിയാൽ പിന്നെയും പിന്നെയും മലനിര കൾ, രണ്ടുമലകൾക്കിടയിലൂടെ ഒഴുകുന്ന പെരിയാർ എങ്ങും പച്ചപ്പ് കൈത്തോടുകൾ.

Question 7.
ലേഖനത്തിൽ പരാമർശിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതയെന്ത്?
Answer:
കേരളത്തിൽ ഏറ്റവും കൂടുതൽ മഴപെയ്യുന്ന പ്രദേശം

സിയാറ്റിൻ മൂപ്പൻ
അതിജീവനത്തിന്റെ തുടക്കം Notes Question Answer Class 6 Kerala Padavali Chapter 9 1
അമേരിക്കൻ ഐക്യനാടുകളിലെ ദുവാമിഷ് ഗോത്രമുഖ്യനും സുക്കാ മിഷ് ദുവാമിഷ് എന്നീ ആദിമ അമേരിക്കൻ ഇന്ത്യൻ നിവാസികളുടെ നേതാവുമായിരുന്നു സിയാറ്റിൻ മൂപ്പൻ. തന്റെ സമൂഹത്തിലെ നേതാ വായിരുന്ന സിയാറ്റിന്റെ മൂപ്പന്റെ പേരിൽ നിന്നാണ് വാഷിംഗ്ടണിലെ സിയാറ്റിൻ എന്ന സ്ഥലപേരുണ്ടായത്.

അമേരിക്കൻ ആദിമനിവാസികളുടെ ഭൂ അവകാശത്തിനും, പാരിസ്ഥി തിക ഉത്തരവാദിത്തത്തിനും വേണ്ടി വാദിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ പ്രഭാഷണങ്ങൾ. റെഡ് ഇന്ത്യക്കാരുടെ ഭൂമി കൈവശപ്പെടുത്തി ഉടമ്പടി ഒപ്പിടാൻ പതിനാലാമത്തെ യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ പിയേഴ്സ് നിയോഗിച്ച ഗവർണർക്ക് മുൻപിൽ നിവർന്നു നിന്ന് സിയാറ്റിൻ മൂപ്പൻ നടത്തിയ പ്രസംഗം പരിസ്ഥിതി പോരാ ട്ടങ്ങളുടെ ചരിത്രത്തിലെ നിത്യഹരിതരേഖയാണ്. ആകാശത്തേയും ഭൂമിയേയും വിൽക്കുവാനും വാങ്ങുവാനും കഴിയുന്നത് എങ്ങനെ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്.