ജീവിതത്തിന്റെ ഉപ്പ് Notes Question Answer Class 6 Adisthana Padavali Chapter 4

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 2 Chapter 4 ജീവിതത്തിന്റെ ഉപ്പ് Jeevithathinte Uppu Notes Questions and Answers Pdf improves language skills.

Jeevithathinte Uppu Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 2 Chapter 4 Jeevithathinte Uppu Question Answer

Class 6 Malayalam Jeevithathinte Uppu Notes Question Answer

കണ്ടെത്താം പറയാം
Question 1.
ഉപ്പുകൊറ്റനും അഗ്നിഹോത്രിയും കണ്ടപ്പോൾ പരസ്പരം തോന്നിയ പരിചയഭാവം സൂചിപ്പി ക്കുന്നത് എങ്ങനെയാണ്?
Answer:
അഗ്നിഹോത്രിയെ ആദ്യമായി കണ്ടപ്പോൾ ഉപ്പു കൊറ്റന് അദ്ദേഹത്തെ എവിടെയോ കണ്ടതു പോലുള്ള പരിചയം തോന്നി. ഉപ്പുകൊറ്റന്റെ മനസ്സ് ചിന്തയിലാണ്ടു. ആരാ എന്നുള്ള അഗ്നി ഹോത്രിയുടെ ചോദ്യം ഉപ്പുകൊറ്റനെ ചിന്തയിൽ നിന്നുന്നയർത്തി. ഉപ്പുകൊറ്റൻ എന്നാണ് തന്നെ ആളുകൾ വിളിക്കുന്നതെന്നും ഒറ്റ അടിയാ ണെന്നും ഉപ്പുകൊറ്റൻ തന്നെ സ്വയം അഗ്നി ഹോത്രിക്കു പരിചയപ്പെടുത്തി കൊടുത്തു. അഗ്നി ഹോത്രി ഉപ്പുകൊറ്റന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ഈ ചിരി…. എവിടെ നിന്നാണ് കേട്ടത്….. കണ്ടത്? നാരാണത്തിന്റെ ചിരി…… പാക്കനാരുടെ vomi Bo….. ഉപ്പുകൊറ്റന് അതേ ശബ്‌ദം ……….. നാറാണത്തിനെയും പാക്കാനാരെയും അറിയോ എന്നുള്ള അഗ്നിഹോത്രിയുടെ ചോദ്യത്തിന് അറിയും എന്നായിരുന്നു ഉപ്പുകൊറ്റന്റെ മറുപടി. അഗ്നിഹോത്രിക്കു പാക്കനാരുടെ മുഖച്ഛായയും നാറാണത്തിന്റെ ശബ്ദവുമുണ്ടെന്ന് ഉപ്പു കൊറ്റനും മനസ്സിലാക്കുന്നു.

Question 2.
എട്ടു ഭൃത്യന്മാർ പരിശ്രമിച്ചിട്ടും വഴിയിൽ നിന്ന് മാറ്റാൻ കഴിയാത്ത ഉപ്പുകൊറ്റനെ നിഷ്പ്രയാസം എഴുന്നേൽപ്പിക്കാൻ അഗ്നിഹോത്രിക്കു കഴി ഞ്ഞത് എന്തുകൊണ്ടാവാം?
Answer:
അഗ്നിഹോത്രിയുടെ ഭാര്യപിതാവിനെ കണ്ടു എഴുന്നേൽക്കാനോ വഴിമാറി നിന്ന് ആചാരം പറയാനോ, ഉപ്പുകൊറ്റൻ തയ്യാറായില്ല. അയാൾ രൂക്ഷമായി നോക്കിയിട്ടും ഭാവഭേദവുമില്ലാതെ ഉപ്പുകൊറ്റൻ അതേ ഇരിപ്പു തുടർന്നു. കോപം കൊണ്ട് ജ്വലിച്ച് അഗ്നിഹോത്രിയുടെ ഭാര്യാ പിതാവ് ഭൃത്യരോട് ഉപ്പുകൊറ്റനെ പിടിച്ചു മാറ്റാൻ ആജ്ഞാപിച്ചു. എന്നാൽ എട്ടുപേർ ശ്രമിച്ചിട്ടും അയാളുടെ വിരലുപോലും അനക്കാൻ ആയില്ല. ഏവരും അത്ഭുതപ്പെട്ടു. അപ്പോൾ അഗ്നിഹോത്രി ഇറങ്ങിച്ചെന്ന് ഉപ്പുകൊറ്റനു നേരെ കൈ നീട്ടി. ഉപ്പുകൊറ്റൻ ആ കൈയ്യിൽ പിടിച്ചെഴുന്നേറ്റു. ഒരു പരമ്പരയുടെ രണ്ടു കണ്ണികൾ ബന്ധിച്ചാലെന്ന പോലെ പറഞ്ഞറിയിക്കാനാവാത്ത ഒരാത്മബന്ധം ഇരുവരും അനുഭവിച്ചു. അമാനുഷസിദ്ധികളുള്ള അവരുടെ രക്തബന്ധത്തിന്റെ അദൃശ്യകരങ്ങ ളായിരുന്നു അത്. രക്തബന്ധത്തിന്റെയും സ്നേഹ ബന്ധത്തിന്റെയും ശക്തിയാണ് ഇവിടെ കാണാ നാകുന്നത്.

ജീവിതത്തിന്റെ ഉപ്പ് Notes Question Answer Class 6 Adisthana Padavali Chapter 4

Question 3.
ആൽത്തറയിൽ കിടന്ന ഉപ്പുകൊറ്റൻ കണ്ട സ്വപ്നത്തിന്റെ പൊരുൾ എന്താണ്?
Answer:
ആൽത്തറയിൽ കിടന്നുറങ്ങിയ ഉപ്പുകൊറ്റന്റെ സ്വപ്നത്തിൽ ഒരു ബ്രാഹ്മണന്റെയും പൂർണ ഗർഭിണിയായ പത്നിയുടെയും ചിത്രം തെളിഞ്ഞു വന്നു. അവർ ഒരു ശൂന്യമായ വഴിയമ്പ ലത്തിലെത്തി. ഒരു കുഞ്ഞിന്റെ കരച്ചിൽ…. ചോരക്കുഞ്ഞിന് അവിടെ ഉപേക്ഷിച്ചു അവർ നടന്നകന്നു. ചന്തയിൽ നിന്നു മടങ്ങിയ രണ്ടു സ്ത്രീകൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവിടെ എത്തുന്നു. അവർ കുഞ്ഞിനെ എടുത്തു നടന്നകലുന്നു. ഉപ്പുകൊറ്റൻ സ്വന്തം ജനനം തന്നെയാണ് സ്വപ്നം കാണുന്നത്. സ്വപ്നത്തിലെ ബ്രാഹ്മണനും ഭാര്യയും വരരുചി എന്ന ബ്രാഹ്മണ നും പഞ്ചമി എന്ന പറയസ്ത്രീയുമാണ് ഇവർക്ക് അഗ്നിഹോത്രിയും ഉപ്പുകൊറ്റനും ഉൾപ്പെടെ പന്ത്രണ്ട് മക്കൾ ജനിക്കുന്നു. ജനിച്ചപ്പോൾ തന്നെ ഇവർ സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നു. ഇവരുടെ സന്തതികളെ സമൂഹത്തിന്റെ പല തട്ടുകളിലുള്ളവർ എടുത്തു വളർത്തുകയും
ചെയ്യുന്നു.

Question 4.
ഉപ്പുകൊറ്റന്റെ അമാനുഷിക സിദ്ധികൾ വെളി പ്പെടുത്തുന്ന സംഭവങ്ങൾ വിവരിക്കുക.
Answer:
• അഗ്നിഹോത്രിയുടെ ഭാര്യാപിതാവിനെ കണ്ടിട്ട് എഴുന്നേറ്റ് നിന്ന് ആചാരം പറായിരുന്ന ഉപ്പുകൊറ്റനെ പിടിച്ചു മാറ്റാൻ ശ്രമിച്ച് ഭൃത്യന്മാർക്ക് ഉപ്പുകൊറ്റന്റെ വിരലുപോലും അനക്കാൻ ആയില്ല. എട്ടു പേർ ഒരുമിച്ചു പരിശ്രമിച്ചിട്ടും ഉപ്പുകൊറ്റനെ പിടിച്ചു മാറ്റാൻ ആയില്ല.

• വളരെക്കാലമായി കാണാതിരുന്ന ഉപ്പു കൊറ്റനെ കണ്ട് ചുറ്റും കൂടിയ കുട്ടികൾക്ക് ഉപ്പു കൊറ്റൻ തന്റെ സഞ്ചിയെടുത്തു കമിഴ്ത്തി അതി നുള്ളിൽ നിന്നും ഉണ്ണിയപ്പങ്ങൾ കൊടുത്തു. ഉപ്പുകൊറ്റനോടൊപ്പം കുട്ടികൾ ആടിയും പാടിയും കളിച്ചു. വിശന്നു തളർന്ന കുട്ടികൾ ഉപ്പുകൊറ്റന്റെ സഞ്ചി പരതി, അതിൽ ഒന്നുമി ല്ലായിരുന്നു. ഞാനൊരു സൂത്രം കാണിച്ചുതരാ മെന്നു കുട്ടികളോട് പറഞ്ഞ ഉപ്പുകൊറ്റൻ ചാക്കിൽനിന്ന് ഉപ്പ് വാരിയെ ടുത്ത് മുകളിലേക്ക് എറിഞ്ഞു. ഉപ്പിന്റെ തരികൾ അപ്പങ്ങളായി താഴേക്ക് പൊഴിഞ്ഞു. കുട്ടികൾ മിഴിച്ചുനിന്നു പോയി. ഇതെല്ലാമാണ് ഉപ്പുകൊറ്റന്റെ അമാനു ഷിക സിദ്ധികൾ വെളിപ്പെടുന്ന സന്ദർഭങ്ങൾ.

Question 5.
ഉപ്പുകൊറ്റന്റെ മനസ്സിൽ നിറയെ സങ്കടമാണെന്നു സൂചിപ്പിക്കുന്ന സന്ദർഭം കഥയിൽ നിന്നു കണ്ടെത്തി അവതരിപ്പിക്കുക.
Answer:
അയാൾ നടക്കുകയാണ്. മലകയറി, കാടു കടന്ന്, കുന്നിറങ്ങി, വയൽ മുറിച്ച് ………… പുഴയോരത്തുകൂടെ നടക്കുമ്പോൾ അയാളുടെ മനസ്സ് പലവിധ വിചാരങ്ങളിൽ മുഴുകി. തന്റെ ജീവിതവും പുഴ പോലെയാണ് എന്നയാൾ ചിന്തിക്കുന്നു. രണ്ടും മുന്നോട്ടാകുന്നു. ചുഴികളും കയങ്ങളും അടിയൊഴുക്കുകളും അങ്ങനെ തന്നെ. പുഴ സമുദ്രത്തിലേയ്ക്ക് ഒഴുകിയടുക്കുന്നു. ഉപ്പിൽ ലയിക്കാനായി അമ്മയുടെ സ്നേഹത്തിന്റെ ഉപ്പില്ലാത്ത താൻ ഉപ്പും പേറി നടക്കുന്നു. ജീവിക്കാ നായി ഉപ്പ് വിൽക്കുന്നവനാണ് ഉപ്പുകൊറ്റൻ. ഈ ചിന്തകളെല്ലാം ഉപ്പുകൊറ്റന്റെ മനസ്സിൽ നിറയെ സങ്കടമാണെന്നു സൂചിപ്പിക്കുന്നു.

അഭിനയിക്കാം
Question 1.
കഥയിലെ ഇഷ്ടപ്പെട്ട സന്ദർഭങ്ങൾ സംഘങ്ങ ളായി അഭിനയിക്കൂ.
Answer:

  1. ഉപ്പുകൊറ്റനും അഗ്നിഹോത്രിയും കണ്ടുമുട്ടുന്ന സന്ദർഭം.
  2. അഗ്നിഹോത്രിയുടെ ഭാര്യാപിതാവ് എത്തു ന്നത്.
  3. ഉപ്പുകൊറ്റൻ ആൽത്തറയിലെത്തുമ്പോൾ കുട്ടികൾ വന്ന് പൊതിയുന്നതും അവർക്ക് ഉണ്ണിയപ്പം കൊടുക്കുന്നതും.
  4. കുട്ടികൾ വീണ്ടുമെത്തുന്നതും ഉപ്പുകൊറ്റൻ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നതും.

പ്രയോഗവിശേഷങ്ങൾ
Question 1.
ഇടവഴി താണ്ടി നടവഴി താണ്ടി ഉപ്പുകൊറ്റൻ വിളിച്ചു ചോദി ക്കുകയാണ്.
• അയാൾ നടക്കുകയാണ് – മലകയറി, കാടു കടന്ന്, കുന്നിറങ്ങി, വയൽ കടന്ന്
അടിവരയിട്ട് പ്രയോഗങ്ങളുടെ ഉദ്ദേശ്യം ചർച്ച ചെയ്യൂ.
Answer:
ഉപ്പുകൊറ്റന്റെ അലച്ചിലിനേയും ദീർഘമായ യാത്ര ‘യെയുമാണ്. ഇടവഴി താണ്ടി നടവഴി താണ്ടി എന്ന പ്രയോഗം സൂചിപ്പിക്കുന്നത്. അയാൾ സഞ്ചരി ക്കാത്ത വഴികളില്ല. ഉപ്പ് വിറ്റാണ് ഉപ്പു കൊറ്റൻ ജീവിക്കുന്നത്. ആവശ്യക്കാരെ തേടി ഉപ്പുകൊറ്റൻ എല്ലായിടത്തും എത്തി ഉപ്പു വിൽക്കും.

മലകയറി, കാടു കടന്ന്, കുന്നിറങ്ങി, വയൽ മുറിച്ച് എന്നീ പ്രയോഗം ഉപ്പുകൊറ്റന്റെ സഞ്ചാരവഴിക ളെയും പ്രദേശത്ത് സവിശേഷതകളെയും സൂചി പ്പിക്കുന്നു. ഉപ്പുകൊറ്റന്റെ ക്ലേശകരമായ യാത്ര കളെയും ഈ പ്രയോഗം സൂചിപ്പിക്കുന്നു. അക്ഷര ങ്ങളുടെ ആവർത്തനവും നിർത്തിനിർത്തിയുള്ള പറച്ചിലും വായനയ്ക്ക് താളവും ഒഴുക്കും നൽകുന്നു.

ജീവിതത്തിന്റെ ഉപ്പ് Notes Question Answer Class 6 Adisthana Padavali Chapter 4

കഥാപാത്രനിരൂപണം
Question 1.
ഉപ്പുകൊറ്റൻ എന്ന കഥാപാത്രത്തിന്റെ സവിശേ ഷതകൾ എന്തൊക്കെയാണ്?
• ഉപ്പു വിറ്റ് ജീവിക്കുന്നു.
• എത്തിയേടത്ത് കിടന്നുറങ്ങുന്നു.
……………………………………
……………………………………
കണ്ടെത്തിയ ആശയങ്ങളും സ്വന്തം അഭിപ്രായ ങ്ങളും ഉൾപ്പെടുത്തി കഥാപാത്ര നിരൂപണം എഴുതുക.
Answer:
പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമാണ് ഉപ്പു കൊറ്റൻ, ‘ഉപ്പു വിറ്റാണ് അയാൾ ജീവിക്കുന്നത്. കൊറ്റിന് (ആവശ്യത്തിന് ഉപ്പു നിൽക്കുന്നവ നായത് കൊണ്ടാണ്. അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. മുഷിഞ്ഞ വസ്ത്രങ്ങൾ, വെളുത്തനിറം, നീട്ടി വളർത്തിയ താടിയും മുടിയും, തോളിൽ സഞ്ചി….. ഇതായിരുന്നു ഉപ്പുകൊറ്റന്റെ രൂപം. അലഞ്ഞു നടന്നു ഉപ്പ് വിൽക്കുകയും ആവശ്യ മെങ്കിൽ അവനിൽ നിന്ന് ഉറപ്പ് വാങ്ങും. ഉപ്പു കൊറ്റന് വീടും കൂടുമൊന്നുമില്ല. നടന്നുനടന്ന് എത്തിയേടത്ത് കിടന്നുറങ്ങും. ആരേയും കൂസാത്ത പെരുമാറ്റമായിരുന്നു ഉപ്പുകൊറ്റന്റേത്. മേലാളന്മാരുടെ തന്റേടത്തോടെ സംസാരിക്കാ നുള്ള ധൈര്യം ഉപ്പുകൊറ്റനുണ്ടായിരുന്നു. വലിപ്പചെറുപ്പങ്ങളിൽ വിശ്വാസമില്ല. മാനിക്കേണ്ട വരെ മാനിക്കുക, ആചാരം പറയുക എന്നീ വ്യവസ്ഥകളിൽ ഉപ്പുകൊറ്റൻ വിശ്വസിക്കുന്നില്ല.

എല്ലാരും മനുഷ്യരല്ലേ, ഒരേ ചോരയല്ലേ? എന്ന തായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അദ്ദേഹ ത്തിന്റെ സമത്വചിന്തയും തത്വചിന്താബോധ വുമാണ് ഇവിടെ പ്രകടമാകുന്നത്. സത്യമെന്നും ധൈര്യത്തോടെ പറയുക. അതായിരുന്നു ഉപ്പു കൊറ്റൻ. അദ്ദേഹത്തിനു കുട്ടികളോട് വളരെ സ്നേഹമായിരുന്നു. അവർക്കുവേണ്ടി മായാജാല ങ്ങൾ കാണിക്കുമായിരുന്നു. കുട്ടികൾക്കായി ജീവിതത്തിന്റെ താളമുള്ള പാടുകൾ പാടുമാ യിരുന്നു. കുട്ടികളോടൊപ്പം ആടിയും പാടിയും ഉപ്പുകൊറ്റന്റെ ആനന്ദം കണ്ടെത്തിയിരുന്നു. എന്തുകൊണ്ടും മഹത്വമുള്ള വ്യക്തിത്വമായിരുന്നു ഉപ്പുകൊറ്റന്റേത്.

ചർച്ചാ കുറിപ്പ്
Question 1.
“എല്ലാവരും മനുഷ്യരല്ലേ, ഒരോ ചോരയല്ലേ” ഉപ്പു കൊപ്പന്റെ ചോദ്യം ഇപ്പോഴും പ്രസക്ത മാണോ? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
എല്ലാ മനുഷ്യരും തുല്യരാണ്. അവരിൽ താഴ്ന്ന വരുടെ ഉയർന്നവരും ഇല്ല. എല്ലാവരുടെ ശരീര ത്തിലും ഓടുന്നത്. ഒരേ ചോരയാണ്. അതു കൊണ്ട് പ്രത്യേകമായ ബഹുമാനം ആരും അർഹി ക്കുന്നില്ല എന്നതാണ് ഉപ്പുകൊറ്റന്റെ അഭിപ്രായം. കാലം ഒരുപാട് പുരോഗമിച്ചെങ്കിലും ഇന്നത്തെ കാലത്തും ഉപ്പുകൊറ്റന്റെ ഈ ചിന്ത വളരെ പ്രസക്തമാണ്. സമൂഹം പല തരത്തിലുള്ള വേർതിരിവുകൾ ഇന്നും നിലനിൽക്കുന്നുണ്ട്. സമ്പത്തിന്റെ പേരിൽ, നിറത്തിന്റെ പേരിൽ, ജാതി യുടെ പേരിൽ എല്ലാം ഇന്നും വിവേചനം നില നിൽക്കുന്നു. ജന്മംകൊണ്ട് കർമം കൊണ്ട് നേടിയെടുക്കേണ്ടതാണ് ബഹുമാനം. മനുഷ്യർ സമന്മാരാണ് എന്ന ചിന്തയാണ് ഉപ്പുകൊറ്റൻ ഇതിൽ ഉണർത്തുന്നത്. അസമത്വം തുടച്ചു നീക്കാൻ നമുക്ക് കഴിയാത്തിടത്തോളം കാലം ഉപ്പു കൊറ്റന്റെ ഈ ചോദ്യത്തെയും അവഗണിക്കാൻ നമുക്ക് കഴിയില്ല.

കഥ പറയാൻ
Question 1.
പറയിപെറ്റ പന്തിരുകുലത്തിലെ മറ്റംഗങ്ങളെ ക്കുറിച്ചുള്ള കഥകൾ വായിച്ചതറിഞ്ഞ് അവത രിപ്പിക്കു.
Answer:
പറയിപെറ്റ പന്തിരുകുലം
ഐതിഹ്യ പ്രസിദ്ധമായ പന്ത്രണ്ടുപേരുടെ വംശം. വിക്രമാദിത്യ ചക്രവർത്തിയുടെ സദസ്സിലെ നവരത് നങ്ങളിൽ ഒരാളായ പറയിയിൽ ജനിച്ച സന്താനങ്ങളാണ്.

പന്ത്രണ്ടുപേർ, മേഴത്തോൾ, അഗ്നിഹോത്രി, അക വൂർ ചാത്തൻ, ഉപ്പുകൊറ്റൻ, ഉളിയന്നൂർ പെരുന്ത ചൻ, കാരയ്ക്കലമ്മ തിരുവരങ്കത്തു പാണനാർ, നാറാണത്തു ഭ്രാന്തൻ, പാക്കിനാർ, രജകൻ, വടു തലനായർ, വള്ളാൻ, വായില്ലാക്കുന്നില്ലൻ എന്നിവയാണ് ആ സന്താനങ്ങൾ. വാല്മീകിരാ മായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകവും ശ്ലോക പാദവും ഏതെന്ന ചക്രവർത്തിയുടെ ചോദ്യത്തിനു മറുപടി പറയാൻ വരരുചിക്കു കഴി ഞ്ഞില്ല. 41 ദിവസത്തിനുള്ളിൽ ഇതിനുത്തരം കൊണ്ടു വരുന്നില്ലെങ്കിൽ പിന്നെ വരരുചിയെ തനിക്കു കാണണ്ടോ എന്നു ചക്രവർത്തി പറഞ്ഞു. ദുഃഖിതനായ വരരുചി കൊട്ടാരം ഉപേക്ഷിച്ചു പോയി.

ഉത്തരം അന്വേഷിച്ചു പല സ്ഥലങ്ങളിലും അല ഞ്ഞു നടന്ന വര് ചി. വിശപ്പും ദാഹവും ക്ഷീണവും വ്യസനവും സഹിക്കവയ്യാതെ കാട്ടിൽ ഒരു വൃക്ഷച്ചുവട്ടിൽ കിടന്നു. വനദേവതമാരേ, കാത്തു കൊള്ളണമേ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് അദ്ദേഹം ഉറങ്ങാൻ കിടന്നത്. അതി നാൽ വൃക്ഷത്തിൽ ഉണ്ടായിരുന്ന വനദേവതമാർ ഈ ഭക്തനെ കാത്തുകൊണ്ടിരുന്നു. അടുത്താ രിടത്ത് ഒരു പറയി പ്രസവിച്ച് വിവരമറിഞ്ഞ് അവിടെ എത്തിച്ചേർന്ന ചില യക്ഷികളും കിന്ന രികളും വിവരങ്ങൾ വനദേവതമാരോട് പറഞ്ഞു. അവർ പറഞ്ഞപ്പോൾ ആ കുട്ടിയെക്കുറിച്ചുള്ള കൂടു തൽ വിവരങ്ങൾ അറിയാൻ ദേവത മാർക്ക് കൗതുകം ഉണ്ടായി. ചണ്ഡാലി പ്രസവിച്ച ആ പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് രാമം ദശ രഥം വിദ്ധി എന്നു തുടങ്ങുന്ന ശ്ലോകവും അതിലെ മാം വിദ്ധി ജനകാത്മജാം എന്ന പാദവും ആണ്. രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്യം ഏതെന്നറിഞ്ഞു കൂടാത്ത വിഡ്ഢിയായ വരരു ചിയാണ് എന്ന് അവർ പറഞ്ഞു.

ഇതുകേട്ട വർ രുചി ഒരേസമയം തന്നെ സന്തുഷ്ടനും ദുഃഖി തനും ആയി. എങ്കിലും താൻ അന്വേഷിച്ചു നട ന്നതിൽ ഉത്തരം കിട്ടിയതിലുള്ള സന്തോഷ ത്തോടെ രാജധാനിയിൽ എത്തി. വിക്രമാദിത്യ നിൽനിന്നും പല സമ്മാനങ്ങളും നേടി. എന്നാൽ പറയബാലികയെ പരിഗ്രഹിക്കേണ്ടിവരുമെന്ന് വന ദേവതമാർ പറഞ്ഞുകേട്ട് വളരെ വ്യസനിക്കുകയും ചെയ്തു. അതുകൊണ്ട് ആ കുഞ്ഞിനെ എങ്ങനെ യെങ്കിലും നശിപ്പിക്കാൻ നിശ്ചയിച്ചു. തലേന്നു രാത്രി പറയിക്ക്, ഒരു പെൺകുട്ടിയുണ്ടായിട്ടു ണ്ടെന്നും അത് വളർന്ന് മൂന്നുവയസ്സാകുമ്പോൾ രാജ്യം നശിക്കുമെന്നും തന്റെ ജ്യോതിഷജ്ഞാനം കൊണ്ട് കണ്ടിരിക്കുന്നെന്നും അതുകൊണ്ട് ആ പ്രജയെ ഉടൻ നശിപ്പിക്കണമെന്നും അദ്ദേഹം ചക വർത്തിയോടു പറഞ്ഞു. വരരുചിയുടെ ജ്യോതി ഷജ്ഞാനത്തിൽ വിശ്വാസം ഉണ്ടായിരുന്ന ചക വർത്തിയുടെ ആജ്ഞപ്രകാരം രാജഭൃത്യന്മാർ കുട്ടിയെ അന്വേഷിച്ച് കണ്ടെത്തി. അതിന്റെ തല യിൽ കുത്തനെ ഒരു പന്തം തറച്ച് വാഴപ്പിണ്ടി കൊണ്ടു നിർമിച്ച ചങ്ങാടത്തിലിട്ട നദിയിൽ ഒഴുക്കി.

കാലം വളരെ കഴിഞ്ഞു. അസാധാരണ ബുദ്ധി വൈഭവമുള്ള ഒരു സ്ത്രീയെ തനിക്കു പി യായി കിട്ടണമെന്ന വിചാരത്തിൽ പല സ്ഥലത്തും സഞ്ചരിച്ച് വരരുചി ഒരു ദിവസം ഉച്ചയ്ക്ക് ഒരു ബ്രാഹ്മണന്റെ ഗൃഹത്തിൽ ചെന്നു. ബ്രാഹ്മണൻ അതിഥിയെ ഉണ്ണാൻ ക്ഷണിച്ചു. കുളി കഴിഞ്ഞാൽ വീരാളിപ്പട്ടുടുക്കണം, ഉണ്ണുന്നതിനു മുമ്പ് നൂറു പേർക്കു ഭക്ഷണം കൊടുക്കണം. ഊണിനു 108 കൂട്ടം കറികൾ വേണം, ഊണുകഴി ഞ്ഞാൽ മൂന്നുപേരെ തിന്നണം. അതിനുശേഷം തന്നെ നാലുപേർ ചുമക്കണം.

ഈ സൗകര്യങ്ങൾ ഒക്കെ ഉള്ളിടത്തുനിന്ന താൻ ആഹാരം കഴിക്കൂ എന്ന് വരരുചി അറിയിച്ചു. ഇതുകേട്ട് അമ്പരന്ന് ആതിഥേയനോട് ഞാൻ എല്ലാം തയ്യാറാക്കാം. അതിഥിയോടു കുളിച്ചു വരാൻ പറയൂ എന്നു പ്രഗ ലഭയായ പുത്രി പറഞ്ഞു. അതനുസരിച്ചു കുളിക ഴിഞ്ഞുവന്ന വരരുചിക്കു നല്ല ഒരു കൗപീനവും, വൈശ്വദേവം കഴിക്കാനുള്ള സൗകര്യങ്ങളും (ഇ തുകൊണ്ട് നൂറുദേവന്മാർക്കു തൃപ്തിയുണ്ടാകും) ഊണ് ഇഞ്ചിക്കറിയും (ഇതു നൂറ്റെട്ടു കറികൾക്കു തുല്യമാണ്). ഊണുകഴിഞ്ഞ് തിന്നാൻ വെറ്റിലയും പാക്കും ചുണ്ണാമ്പും, കിടക്കാൻ കട്ടിലും തയ്യാറാ ക്കിവച്ച ബ്രാഹ്മണപുത്രിയുടെ ബുദ്ധിചാതുര്യം മനസ്സിലാക്കിയ വരരുചി അവളെ തന്നെ വിവാഹം കഴിച്ചു.

വിവാഹാനന്തരം ഒരു ദിവസം ഭാര്യയുടെ തല യിൽ ഒരു വടു (അമ്പ്) കണ്ട് കാര്യം അന്വേഷിച്ച പ്പോഴാണ് തന്റെ നിർദ്ദേശപ്രകാരം പണ്ട് തലയിൽ പന്തം തറച്ചു നദിയിൽ ഒഴുക്കിയ ചണ്ഡാലശി ശുവിനെത്തന്നെയാണ് തനിക്കു ഭാര്യയായി കിട്ടി യതെന്ന് വരരുചിക്കു മനസ്സിലായി. തത്കാലം മന സ്സിൽ കുറച്ചു വിഷമം ഉണ്ടായെങ്കിലും അദ്ദേഹം വിധിക്കു കീഴടങ്ങി. പിന്നീടുള്ള കാലം പീസ മേതനായി ദേശാനത്തിനു വിനിയോഗിച്ചു. സഞ്ചാരം കേരളത്തിലൂടെ ആണെന്നു വിശ്വസിച്ചു പോരുന്നു. ആ യാത്രയിലാണ് 12 സന്താനങ്ങൾ ഉണ്ടായത്. ഓരോ പ്രസവം കഴയുമ്പോഴും കുട്ടിക്ക് വായുണ്ടോ എന്നു വരരുചി ചോദിക്കും, ഉണ്ട് എന്ന് ഭാര്യ മറുപടി പറയും.

എങ്കിൽ അതിനെ അവിടെ ഇടിട്ട് തന്നോടുകൂടി നടന്നുകൊള്ളാൻ ഭാര്യയോടു പറയും. പന്ത്രണ്ടാമത്തെ പ്രസവം കഴി ഞ്ഞപ്പോൾ കുട്ടിക്ക് വായില്ല എന്നു പത്ര മനഃ പൂർവ്വം കള്ളം പറഞ്ഞു. വാസ്തവത്തിൽ വായ് ഉണ്ടായിരുന്നെങ്കിലും അവരുടെ പാതിവ്രത്യ ക്തികൊണ്ട് ആ കുട്ടിക്കു വായ് ഇല്ലാതായി ത്തീർന്നു. പിൽക്കാലത്ത് അത് വായില്ലാക്കുന്നി ല്ലപ്പൻ എന്ന പേരിൽ പ്രസിദ്ധനായിത്തീരുകയും ചെയ്തു.

ഇങ്ങനെ ഈ മാതാപിതാക്കൾ ഉപേക്ഷിച്ച് കുട്ടി കളെ ഓരോ ജാതിയിലുള്ളവർ എടുത്തു വളർത്തി. പ്രായമായപ്പോൾ ഇവർ പരസ്പരം തിരിച്ചറിഞ്ഞു. ആണ്ടിൽ ഒരിക്കൽ പിതാവിന്റെ ശ്രാദ്ധത്തിനു വേണ്ടി മൂത്തയാൾ ആയ മേഴ(ഷ) ത്തേക്കാൾ അഗ്നിഹോത്രിയുടെ ഗൃഹത്തിൽ ഇവർ സമ്മേളി ക്കാറുണ്ടായിരുന്നുവെന്ന് ഐതിഹ്യം പറയുന്നു. ഒരുവേള പ്രാചീനകേരളത്തിൽ ജാതികൃതമായ വ്യത്യാസങ്ങൾ ഇല്ലായിരുന്നുവെന്നു കാണിക്കാ നുള്ള പ്രതീകാത്മകമായ ഒരു കഥകൂടിയായി രിക്കാം ഇത്.

ജീവിതത്തിന്റെ ഉപ്പ് Notes Question Answer Class 6 Adisthana Padavali Chapter 4

നാറാണത്തു ഭ്രാന്തൻ
പറയിപെറ്റ പന്തിരുകുലത്തിൽപ്പെട്ട ദിവ്യൻ. ഇദ്ദേ ഹത്തിന്റെ പ്രധാന വിഹാരരംഗങ്ങൾ പാലക്കാട്ടു ജില്ലയിൽ വള്ളുവനാടുതാലൂക്കിൽ തിരുവേഗപ്പു പ്രദേശമായിരുന്നു എന്നും അദ്ദേഹത്തിന്റെ പതി വായുളള പ്രവൃത്തി പ്രഭാതം മുതൽ മധ്യാഹ്നം വരെ വലിയ കല്ലുകൾ ഉരുട്ടി മലയുടെ മുകളിൽ കൊണ്ടു ചെന്നെത്തിച്ചിട്ട് അതു താഴേക്ക് ഉരുട്ടു കയും, അത് ഉരുണ്ടുരുണ്ട് താഴേക്കു പോകുന്നതു കണ്ട് കൈകൊട്ടിച്ചിരിക്കുകയുമായിരുന്നു എന്നും പറയുന്നു. ഉച്ചതിരിയുമ്പോൾ ഭിക്ഷാടനത്തിറങ്ങും. അതുസന്ധ്യായകും വരെ നീണ്ടുനില്ക്കും. ഭിക്ഷ യെടുത്തു കിട്ടുന്ന അരി മുഴുവൻ, വേകുന്നേരമാ കുമ്പോൾ എവിടെ എത്തുമോ, അവിടെവച്ചുത ന്നെ, എപ്പോഴും കൊണ്ടുനടക്കാറുല്ല ചെമ്പുപാ ത്രത്തിൽ, പാകം ചെയ്തു ഭക്ഷിക്കും.

അവിടെ ത്തന്നെ കിടന്നുറങ്ങുകയും ചെയ്യും. പാതിരാത്രി യിൽ ശ്മാശാനത്തിൽ വച്ചും ഈ പതിവ് ഭ്രാന്തൻ തുടർന്നുവന്നിരുന്നെന്നും ഒരിക്കൾ ശ്മശാനതാ ണ്ഡവം ചെയ്യാൻ ഭൂതപ്രേതപിശാചുക്കളോടു കൂടി എത്തിയ ചുടലഭദ്രകാളിയെപ്പോലും തർക്കു ത്തരം പറഞ്ഞു ഭയപ്പെടുത്തി പിന്തിരിപ്പിച്ചു വെന്നും കഥയുണ്ട്. തന്റെ പ്രവൃത്തികളെ അനു കരിച്ചു പിന്തുടർന്നുവന്ന ഒരാളിനെ പരാജയപ്പെ ടുത്താൻ ഒരിക്കൽ നാറാണത്തുഭ്രാന്തൻ ഒരു മൂശാ രിയുടെ ആലയിൽ ഉരുരിത്തിളച്ചുമറിഞ്ഞുകൊണ്ടി രുന്ന ഓട് മുഴുവൻ ഒറ്റ ഇരുപ്പിൽ കുടിച്ചെന്നും ഒരൈതീഹ്യമുണ്ട്. ഇതിനൊക്കെപ്പുറമെ ഇദ്ദേഹം ഒരു വലിയ ശാസ്ത്രജ്ഞനായിരുന്നുവെന്നും ജ്യാത് എന്ന ഗണിതശാസ്ത്രഗ്രന്ഥം ഇദ്ദേഹം നിർമ്മിച്ചതാണെന്നും ആണ് ഐതിഹ്യം.

മേഴത്തോൾ അഗ്നിഹോത്രി
പറയിപെറ്റ പന്തിരുകുലത്തിന്റെ ആദ്യസന്തതി. പാലക്കാട്ടെ തൃത്താലയിലുള്ള വേമഞ്ചേരി മന യിലെ ഒരു അന്തർജനം നിളാതീരത്തുനിന്ന് എടു ത്തുവളർത്തിയ കുട്ടിയാണ് പിന്നീട് തൊണ്ണൂറ്റൊ മ്പത് അഗ്നിഹോത്രയാഗങ്ങൾ ചെയ്ത് അഗ്നിഹോ ത്രി എന്ന പദിവി നേടിയത് എന്നു കരുതപ്പെടുന്നു.

നാറാണത്തു ഭ്രാന്തൻ
നിളയുടെ കൈവഴിയായ തൂതപ്പുഴയുടെ തീര ത്തുള്ള ചെത്തല്ലൂരിലെ നാരായണമംഗലത്ത് മന യിലാണ് നാറാണത്ത് ഭ്രാന്തൻ വളർന്നതെന്ന് വിശ്വസിക്കുന്നു. ബ്രാഹ്മണരുടെ കർമ്മങ്ങളനുഷ്ഠി ക്കുന്നതിൽ വൈമനസ്യമുണ്ടായിരുന്നു. അപാര പണ്ഡിതനായിരുന്ന ഇദ്ദേഹത്തിന് ചില വിചി ത്രസ്വഭാവങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം വലിയ പാറ ഉരുട്ടിക്കയറ്റുകയും തിരിച്ചു താഴ്വാരത്തേക്ക് ഉരുട്ടിയിടുകയും ചെയ്തതായി പറയപ്പെടുന്ന രായിനല്ലൂർ മലയിൽ കല്ലുമായി നിൽക്കുന്ന നാറാ ണത്ത് ഭ്രാന്തന്റെ പൂർണകായ പ്രതിമ പിന്നീടു സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം പ്രത്യക്ഷപ്പെടുത്തി എന്നുപറയപ്പെടുന്ന ചുടലഭദ്രകാളിയുടെ പ്രതി ഷ്ഠയും ഇവിടെയുണ്ട്.

അകവൂർ ചാത്തൻ
ആലുവയിലെ വെള്ളാരപ്പള്ളിയിലെ അകവൂർ മന യിലെ കാര്യസ്ഥൻ എടുത്തുവളർത്തിയ കുട്ടി യത്ര അകവൂർ ചാത്തൻ, വളരെ സിദ്ധികളുണ്ടാ യിരുന്ന അകവൂർ ചാത്തനെ ഓച്ചിറ പരബ്രഹ്മക്ഷേ ത്രത്തിൽ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട ഐതി ഹ്യങ്ങളിൽ പരാമർശിക്കുന്നുണ്ട്.

ഉളിയന്നൂർ പെരുന്തച്ചൻ
ആലുവപ്പുഴയുടെ തീരത്തുള്ള ഉളിയന്നൂർ (ആലുവ ചന്തക്കടവിൽ നിന്ന് പടിഞ്ഞാറോട്ടു നോക്കിയാൽ അടുത്തുകാണുന്ന ദ്വീപാണ് ഉളിയന്നൂർ) ഗ്രാമ ത്തിലെ ഒരു തച്ചൻ (മരാശാരി) എടുത്തു വ ളർത്തിയ കുട്ടിയാണ് തച്ചുശാസ്ത്രത്തിൽ അതി വിദഗ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ, പെരു ന്തച്ഛൻ നിർമ്മിച്ചതെന്ന് പറയപ്പെടുന്ന പല ക്ഷേത്ര ങ്ങളും കെട്ടിടങ്ങളും കേരളത്തിന്റെ പലഭാഗ ത്തായി ഇന്നുമുണ്ട്.

പാക്കനാർ
പറയസമുദായത്തിൽപ്പെട്ട മാതാപിതാക്കളാണാ പാക്കനാരെ എടുത്തുവളർത്തിയതെന്ന് വിശ്വസി ക്കപ്പെടുന്നു. തൃത്താലയിലെ മേഴത്തോൾ അഗ്നി ഹോത്രിയുടെ തറവാടായ വേമഞ്ചേരിമനയിൽ നിന്ന് ഒരു വിളിപ്പാടകലെയാണ് പാക്കനാർ കോ ഇനി അഥവാ ഈരാറ്റിങ്കൽ പറയകോളനി പാക്ക നാരുടെ സന്തതിപരമ്പരയിൽപ്പെട്ടവർ 18 വീടുക ളിലായി ഈ കോളനിയിൽ താമസിക്കുന്നു.

വടുതല നായർ
വടുതല നായർ ആയോധനകലകളിൽ പ്രാവീണ്യ മുള്ളയാളായിരുന്നുവെന്നും ഇപ്പോഴത്തെ തൃത്താ ലയിലുള്ള കുണ്ടൂലി നായർ കുടുംബത്തിൽപ്പെട്ട വരാണ് അദ്ദേഹത്തെ എടുത്തുവളർത്തിയെന്നു മാണ് പരക്കെയുള്ള വിശ്വാസം.

കാരയ്ക്കലമ്മ
കവളപ്പാറ സ്വരൂപമെന്ന് രാജവംശജരാണ് പറയി പെറ്റ പന്തിരുകുലത്തിലെ ഏകസ്ത്രീജന്മമായ കാര യ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. മേഴത്തോൾ മനയുമായി ഈ രാജവംശം പുല ആചരിക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ്.

ഉപ്പുകൊറ്റൻ
പൊന്നാനിക്കടുത്തുള്ള ചമ്രവട്ടത്താണ് ഉപ്പുകൊ റ്റൻ ജനിച്ചതെന്നു കരുതപ്പെടുന്നു. വിചിത്രമായ കച്ചവടരീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാ ക്കുന്നത്. പൊന്നാനിയിൽ സുലഭമായ ഉപ്പ് പാല ക്കാട്ടുനിന്ന് അവിടേക്ക് കൊണ്ടുവരികയും പകരം പൊന്നാനിയിൽ നിന്നു പാലക്കാട്ടേക്ക് അവിടെ സുലഭമായിരുന്ന പരുത്തി കൊണ്ടുപോകുകയും ചെയ്താണ് ഉപ്പുകുറ്റൻ വ്യാപാരം നടത്തിയിരു ന്നത് എന്ന് പറയപ്പെടുന്നു.

തിരുവരങ്കത്തു പാണനാർ
ദരിദ്രനായ ഒരു പാണനാണ് പാണനാരെ എടു വളർത്തിയത്. പാണനാർക്ക് ശിവപാർവതി
മാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്നാണ് പറ യപ്പെടുന്നത്. തുയിലുണർത്തൽ പാടുന്നത് പാണ ന്മാരാണ്.

വള്ളോൻ
വള്ളക്കാരനായ ഒരു കാട്ടുമാട് നാ യിരുന്നു വള്ളോനെ വളർത്തിയത് എന്നുപറയപ്പെടുന്നു. അസാധാരണ പാണ്ഡിത്യം ഉണ്ടായിരുന്നത് വള്ളുവിന്

രജകൻ
നിളാതീരത്ത് താമസിച്ചിരുന്ന ഒരു അലക്കുകാരൻ എടുത്തുവളർത്തിയ കുട്ടിയാണ് രജകനെന്ന് കരു തപ്പെടുന്നു. കടവല്ലൂരിൽ വേദപാഠശാല സ്ഥാപി ച്ചത്, രജനാണെന്ന് പറയപ്പെടുന്നുണ്ട്.

വായില്ലാക്കുന്നില്ലപ്പൻ
വായില്ലാത്തവനായിത്തീർന്ന ഈ പുത്രനെ പാല ക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തി ലാണ് വരരുചി പ്രതിഷ്ഠിച്ചത്. അവിടത്തെ വായില്യാംകുന്ന് ക്ഷേത്രത്തിലെ ഈ ദേവൻ (വായില്യകുന്നപ്പൻ) ശബ്ദത്തിന്റെയും സംസാര ശേഷിയുടെയും ദേവനായും ആരാധിക്കപ്പെടുന്നു.

ജീവിതത്തിന്റെ ഉപ്പ് Notes Question Answer Class 6 Adisthana Padavali Chapter 4

Question 1.
പറയിപെറ്റ പന്തിരുകുലത്തിലെ അംഗങ്ങളുടെ പേരുകൾ പരമാർശിക്കുന്ന ശ്ലോകം
Answer:
മേഷ(ളത്തോളഗ്നിഹോത്രി രജകനുളിയനൂർത്ത ച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ വടുതലമരുവും നായർ കാരയ്ക്കൽ മാതാ
ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവരങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂർ ചാത്തനും പാക്കനാരും

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
ഒരർത്ഥത്തിൽ എല്ലാ താടിയും ഒറ്റയ്ക്കല്ലേ….. ഇവിടെ സൂചിപ്പിക്കുന്നതെന്താണ്?
Answer:
ഇതിൽ ആരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവന്റെ നിസ്സംഗത നമുക്ക് കാണാൻ സാധിക്കും.

Question 2.
പുഴ പോലെയാണ് തന്റെ ജീവിതം. ഉപ്പു കൊറ്റന്റെ ജീവിതം പുഴയോട് സാദൃശ്യപ്പെടുത്തി യതിന്റെ ഓചിത്യം എന്ത്?
Answer:
പുഴ മുന്നോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നു. അതുപോലെ ഉപ്പുകൊറ്റന്റെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. എന്നാൽ പുഴയിൽ ചുഴികളും കയങ്ങളും അടിയൊഴുക്കുകളുമെല്ലാം കാണും ഇത് ജീവിതത്തിലുമുണ്ട്. പുഴ ഒഴുകി സമുദ്രത്തിൽ എത്തിച്ചേരുന്നു. അതുപോലെ ഉപ്പുകൊറ്റൻ മാതാവിന്റെ സ്നേഹം കൊതിച്ച് അതിൽ ലയിച്ചു ചേരാൻ കൊതിക്കുന്നു.

Question 3.
ഉപ്പുകൊറ്റന്റെ സ്വപ്നത്തിന്റെ പൊരുൾ എന്താ യിരുന്നു. ആ ഭാഗം വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ എന്തെല്ലാം? ‘ ഒരു ബ്രാഹ്മണനും അയാളുടെ പൂർണ ഗർഭിണി യായ പത്നിയും ഒരു വഴിയമ്പലത്തിലെത്തി. അവർ ചോരക്കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച് പോകുന്നു. ചന്തയിൽ നിന്ന് മടങ്ങുന്ന രണ്ട് സ്ത്രീകൾ കുഞ്ഞിനെയും എടുത്ത് നടക്കുന്നു. ഈ സ്വപ്നത്തിലൂടെ ഉപ്പുകൊറ്റന്റെ ജനനവുമായി ബന്ധപ്പെട്ട സൂചനയാണ് നൽകുന്നത്. ജനിച്ച പ്പോൾ തന്നെ അതാതിടങ്ങളിൽ മാതാപിതാ ക്കളാൽ ഉപേക്ഷിക്കപ്പെട്ടതാണ് ഉപ്പുകൊറ്റൻ എന്ന് മനസ്സിലാക്കാം.

Class 6 Malayalam Adisthana Padavali Notes Unit 2 കേരളീയം

ജീവിതത്തിന്റെ ഉപ്പ് Notes Question Answer Class 6 Adisthana Padavali Chapter 4 1
എന്റെ നാട് കേരളം. പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞ നാട്. വരിവരിയായി നിൽക്കുന്ന മലനിരകൾ. പച്ചപട്ടു വിരിച്ച കുന്നുകളും പുൽമേടുകളും. അവയ്ക്ക് മുകളിലായി പഞ്ഞികെട്ടുകൾ പോലെ നീങ്ങുന്ന മേഘക്കൂട്ടങ്ങൾ. തലയുയർത്തി നിൽക്കുന്ന വൻമരങ്ങളും അവർക്കിടയിൽ കൊച്ചു സത്യങ്ങളും നിറഞ്ഞ വലിയ കാടുകൾ. ആനയും മാനും പുലിയുമെല്ലാം സ്വതന്ത്രമായി വിഹരിക്കുന്നുണ്ടിവിടെ. മൂളിപ്പാട്ടും പാടി ഒഴുകുന്ന കാട്ടാറുകളും അരുവികളും അവിടവിടെയായി കാണാം. പല വർണക്കുടകൾ നിവർത്തിയതുപോലെ പൊന്തകളിൽ നിറഞ്ഞു നിൽക്കുന്ന താമരയും ആമ്പലും……. നാനാവരണങ്ങളിലുള്ള ഉടുപ്പിട്ട കിളികൾ മരക്കൊമ്പിലിരുന്ന് വിവിധ പാട്ടുകൾ പാടുന്നു. ചക്കയും മാങ്ങയുംപോലെ രുചിയേറിയ ഫലങ്ങൾ നിറഞ്ഞ തോട്ടങ്ങൾ. നിറവും മണവുംകൊണ്ട് ആരെയും ആകർഷിക്കുന്ന പൂക്കളൊരുക്കിയ പൂന്തോട്ടങ്ങൾ. സ്വർണ്ണകതിരണിഞ്ഞ നെൽപ്പാടങ്ങൾ. പറമ്പുകളിൽ മേഞ്ഞുനടക്കുന്ന പശുക്കിടാങ്ങൾ. ഇളംകാറ്റിൽ തലയാട്ടി നിൽക്കുന്ന തെങ്ങുകൾ. കേരളനാടിന്റെ സുന്ദരകാഴ്ചകൾ പറഞ്ഞാൽ തീരില്ല.

Question 1.
ബോധേശ്വരനെക്കുറിച്ച് അനുസ്മരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
1901-ൽ തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാ റ്റിൻ കരയിൽ, കുഞ്ഞൻപിള്ളയുടെയും ജാനകി പിള്ളയുടെയും മകനായി ജനിച്ച കേശവനാണ് പിന്നീട് ബോധേശ്വരൻ എന്ന പേര് സ്വീകരിച്ചത്. ആര്യസമാജത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ട നായി ചെറുപ്പത്തിൽ സന്യാസജീവിതം ആരംഭിച്ചു. എന്നാൽ പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യപ്രസ്ഥാനങ്ങളിലും സജീവ പങ്കാളി യായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ക്ഷേത്ര പ്രവേശന സമരം, വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളിൽ പങ്കെടുത്തു. ദേശാഭിമാന പ്രചോദിതമായ കവികളിലൂടെ ശ്രദ്ധേയനായി. ജയ ജയ കേരള കോമള ധരണീ….. എന്നു തുട ങ്ങുന്ന വരികൾ ഏറെ പ്രശസ്തമാണ്. ഈ ഗാനത്തെ കേരളത്തിന്റെ സാംസ്കാരിക ഗാനമായി 2014-ൽ പ്രഖ്യാപിച്ചു.

പ്രധാന കൃതികൾ: ആദർശാരാമം (1926), മതപ്രബന്ധങ്ങൾ (1929), ഹൃദയാങ്കരം (1931), സ്വതന്ത്ര കേരളം (1938). തിരുവനന്തപുരം വിമൻസ് കോളേജ് അധ്യാപികയായിരുന്ന വി.കെ. കാർത്ത്യായനിയമ്മയാണ് ഭാര്യ. പ്രശസ്ത എഴുത്തുകാരനായ സുഗതകുമാരി, ഹൃദയകുമാരി, സുജാതാദേവി എന്നിവർ മക്കളാണ്. 1990 ജൂലൈ 3 ന് അന്തരിച്ചു.

Question 2.
കേരളഗാനത്തിത്തിലെ മനോഹരമായ സവിശേഷ പദപ്രയോഗങ്ങൾ കണ്ടെത്തുക.
Answer:
പൂജിത ജനനി – വംശോജ്ജ്വലിതേ
സമന്വയ രമണീ – ശ്യാമളസുന്ദരം
മാമകരാജ്യം – മലയജസുരഭിലം
കല്പകതരുതികരങ്ങൾ – പശ്ചിമജലധിതം
കല്പിത്രഭ – കുന്ദലാത പരിസേവിതം
സലിലസമൃദ്ധം – തുഞ്ചശുകീകളകണ്ഠനി നാദം
ഭാർഗ്ഗവനിരതേ – മാമകവിലയം

ജീവിതത്തിന്റെ ഉപ്പ് Notes Question Answer Class 6 Adisthana Padavali Chapter 4

കവിതാസംഗ്രഹം

കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും ഭാഷാ സൗന്ദര്യവുമാണിവിടെ കവി വർണ്ണിക്കുന്നത്. ചന്ദനത്തിന്റെ സുഗന്ധമുള്ള കാറ്റ് വീശുന്ന നാടാണ് കേരളം. സഹ്യപർവ്വതനിരകളിലെ ചന്ദന മരങ്ങൾ തഴുകി വരുന്ന കാറ്റിനെ കുറിച്ചാണ് കവി സൂചിപ്പിക്കുന്നത്. കേരവൃക്ഷങ്ങൾ നിറഞ്ഞ സുന്ദരമായ ഭൂമിയാണ് കേരളം. കളകളം പാടുന്ന ജലസമൃദ്ധമായ പുഴകളും കായലുകളും മറ്റു ജലാശയ ങ്ങളും നിറഞ്ഞ നാടാണ് നമ്മുടേത്. തുഞ്ചന്റെ തത്തയുടെ കണ്ഠത്തിൽ നിന്നുയർന്ന കിളിപ്പാട്ടിലൂടെയാണ് മലയാളഭാഷ അതിന്റെ ശക്തിയും സൗന്ദര്യവും കൈവരിച്ചത്. എഴു ത്തച്ഛന്റെ കാലഘട്ടത്തെ കുറിച്ചാണിവിടെ കവി സൂചിപ്പിക്കുന്നത്. ഇങ്ങനെ സ്വർഗ്ഗതുല്യമായ നമ്മുടെ കേരളനാടിനെ പാടി പ്രകീർത്തിക്കുക യാണ് കവി.
ജീവിതത്തിന്റെ ഉപ്പ് Notes Question Answer Class 6 Adisthana Padavali Chapter 4 2
പഠനപ്രവർത്തനങ്ങൾ

Question 1.
കേരളത്തിന്റെ സാംസ്കാരിക ഗാനമായ കേരളഗാനത്തിലെ വരികളാണിവ. സംഘമായി ആലപിച്ചു. കേരളത്തെക്കുറിച്ച് എന്തെല്ലാമാണ് ഇതിൽ പറയുന്നത്.
Answer:
കേരളത്തെക്കുറിച്ച് ഒരു പാട് കാര്യങ്ങൾ ഈ വരികളിൽ പറയുന്നുണ്ട്. കേരളത്തിന്റെ പ്രകൃതി, ഭാഷ, സംസ്കാരം എന്നിവയെക്കുറിച്ചെല്ലാം പ്രകീർത്തിക്കുന്ന വരികളാണിവ. പർവ്വതങ്ങ ളിലെ ചന്ദനമരങ്ങളെ തഴുകിയെത്തുന്ന തണുത്ത കാറ്റ്, തെങ്ങുകൾ നിറഞ്ഞ ഭൂമി, സമൃദ്ധമായ ജലാ ശയങ്ങൾ ഇവയെല്ലാം കേരളത്തിന്റെ ഭൂപ്രക തിക്ക് മാറ്റ് കൂട്ടുന്നു. ചേര രാജാക്കന്മാർ ഭരിച്ചതും പരശുരാമനിൽ നിന്നും ലഭിച്ചതും ദ്രാവിഡവംശ ത്തിന്റെ സംസ്കാരത്താൽ അറിയപ്പെടുന്നതു മായ നാടാണ് നമ്മുടെ കേരളം. കിളിപ്പാട്ടിലൂടെ വളർന്ന മലയാള സാഹിത്യത്തെക്കുറിച്ചും മല യാളഭാഷയുടെ സൗന്ദര്യം, ശക്തി എന്നിവയെ ക്കുറിച്ചും ഈ വരികളിൽ പരാമർശിക്കുന്നു. ഇത്തരത്തിലുള്ള കേരളനാട് ഒരു സ്വർഗ്ഗം തന്നെയാണെന്നു കവി കൂട്ടിച്ചേർക്കുന്നു.

പിരിച്ചെഴുതുക
മാരതനേൽക്കും – മാതൻ + ഏല്ക്കും
കളകളമോതിയിണങ്ങിവരുന്നൊരു – കളകളം + ഓതി + ഇണങ്ങി + വരുന്ന + ഒരു

പര്യായപദം
സലിലം – വെള്ളം, തോയം, ജലം
നാകം – സ്വർഗ്ഗം, വിണ്ണ്, വിണ്ടലം

വേഗമുറങ്ങു Summary in Malayalam Class 6

Students can use Malayalam Adisthana Padavali Class 6 Solutions and വേഗമുറങ്ങു Vegam Urangu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Vegam Urangu Summary

Vegam Urangu Summary in Malayalam

വേഗമുറങ്ങു Summary in Malayalam

കവിയെ പരിചയപ്പെടുത്തുന്നു

1946-ൽ മെയ് 25-ന് കൊടുങ്ങല്ലൂരിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം കോളേജ് അധ്യാപ കനായി. പിന്നീട് സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്ററായി. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ട റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്. പീഡനകാലം, ഇവനെക്കൂടി, വീടുമാറ്റം, കവി ബുദ്ധൻ, ദേശാടനം, വിക്ക്, സാക്ഷ്യങ്ങൾ, സച്ചി ദാനന്ദന്റെ കവിതകൾ, മുഹൂർത്തങ്ങൾ, കവിതയും ജനതയും, ഗാന്ധി തുടങ്ങിയവ പ്രധാന കൃതിക ളാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വേഗമുറങ്ങു Summary in Malayalam Class 6

കവിതാസാരം

വേഗമുറങ്ങൂ മകളേ, വെയിൽ
……………………………………
അക്ഷരം ഏട്ടിൽ മയങ്ങി.

പ്രകൃതി ആകുന്ന അമ്മ മകളെ ഉറക്കുകയാണ്. പ്രകൃതി തൊട്ടിലും താരാട്ടുമാവുകയാണിവിടെ. മകളേ, നീ വേഗമുറങ്ങൂ. കൊന്നപ്പൂ നിറം പരത്തി വെയിൽ ചാഞ്ഞു തുടങ്ങുകയാണ്. അമ്പിളിക്കലയുടെ പൊൻ തിടമ്പ് വഹിച്ച് കറുത്ത കൊമ്പനാന പോലെ രാത്രി വരികയാണ്. മാനും മുയലുമുറങ്ങി തുടങ്ങിയിരി ക്കും. കാടും ഉറങ്ങിയിരിക്കുന്നു. നദിയും കടലും ഇരമ്പങ്ങളും ഓളങ്ങളുമില്ലാതെ വിശ്രമിക്കുകയാണ്. തടാകത്തിൽ മീനുകൾ മിഴിപൂട്ടി കഴിഞ്ഞു. നീലക്കായലിന്റെ സ്വപ്നമായി സൂര്യൻ മറഞ്ഞു. പക്ഷികളും കിളികളുടെ പാട്ടും കൂടുകളിലേക്കു മടങ്ങി. അക്ഷരങ്ങളും അറിവുകളും പുസ്തകത്തിൽ മയങ്ങി തുടങ്ങി. ഇങ്ങനെ പ്രകൃതിയാകെ ശാന്തതയിൽ മയങ്ങുമ്പോഴാണ് കവി മക്കളെ ഉറക്കാനൊരുങ്ങുന്നത്.

നീ ഉറങ്ങുമ്പോൾ മകളേ, ലോകം
………………………………………..
മുറ്റും ഉണങ്ങിയ കാട്ടിൽ.

കുഞ്ഞിന്റെ ഉറക്കത്തിൽ വിരിയുന്ന സ്വപ്നക്കൂടു ലോകം നീലമയിലിനെ പോലെ വർണ്ണങ്ങൾ നിറഞ്ഞതാകും. നിന്റെ മിഴിക്കുള്ളിൽ കല്ലുകളും പുൽക്കൊടികളും പോലും സ്വപ്ന ത്തിന്റെ ചിറകിലേറി ഉയരുന്നു. നീ മയങ്ങുമ്പോൾ നിന്റെ സ്വപ്നത്തിൽ യുദ്ധക്കളം പോലും പൂക്കളമായി മാറും എന്ന് അമ്മയാ കുന്ന പ്രകൃതി ആശംസിക്കുന്നു. അപ്പോൾ അമ്മയി ല്ലാത്തവർക്കെല്ലാം അമ്മയുടെ സ്നേഹം പകർന്ന് പ്രകൃതി നിലാവായി മാറും. ശാന്തമായ ആ ഉറക്ക ത്തിൽ വറ്റിയ പുഴയിലെല്ലാം നീര് നിറഞ്ഞ് ഓളങ്ങൾ ശ്രുതി മീട്ടുമെന്നും ഉണങ്ങിയ കാടുകളിൽ തളിർ നാമ്പുകൾ നിറയുമെന്നും പ്രകൃതിയാകുന്ന അമ്മ പറയുന്നു.
വേഗമുറങ്ങു Summary in Malayalam Class 6 1

വേഗമുറങ്ങൂ മകളേ, രാവിൽ
……………………………………
വേഗമുറങ്ങൂ മലരേ

വേഗമുറങ്ങൂ മകളെ…….. രാത്രിയുടെ പൂരമരം പൂത്തുലയുകയാണ്. കാറ്റിന്റെ ചുമലിൽ കാണാച്ച ണ്ടപോലെ ചാറ്റൽ മഴയുടെ ഇരമ്പം കേൾക്കുന്നു. ഈ രാത്രിയിൽ വേഗം നീ ഉറങ്ങുക മകളേ……….. അല്ലയോ പൂവേ നീ വേഗം ഉറങ്ങുക.

പദപരിചയം
തിടമ്പ് – ബിംബം, എഴുന്നള്ളിപ്പിനുള്ള വിഗ്രഹം
ഏന്തുക – വഹിക്കുക
കരിംകൊമ്പൻ – കറുത്ത കൊമ്പനാന
അടങ്ങി – ശാന്തമായി
മിഴി – കണ്ണ്
പൂട്ടി – അടച്ചു
ഏട്ടിൽ – പുസ്തകത്തിൽ (പുസ്തകത്താളിൽ)
ഏറുന്നു – വർദ്ധിക്കുന്നു, കയറുന്നു
പോർനിലം – പടക്കളം
മുറ്റുക – നിറയുക
ഇരമ്പം – മുഴക്കം, മൂളൽ
മലർ – പൂവ്
ഉലയുക – ആടുക, ഇളകുക, ക്ഷീണിക്കുക
മുറ്റും – ആകെ
നീർ – വെള്ളം

വേഗമുറങ്ങു Summary in Malayalam Class 6

പര്യായപദം
ആന – ഹസ്തി, കിരി, കളഭം, ഇഭം
പൂവ് – പുഷ്പം, മലർ, അലർ

പദങ്ങൾ കൂട്ടിച്ചേർക്കാം
പൊൻ തിടമ്പ് + ഏന്തും – പൊൻ തിടമ്പേന്തും
കടൽ + അടങ്ങി – കടലുമടങ്ങി
മിഴി + ഉള്ളിൽ – മിഴിക്കുള്ളിൽ

പര്യായപദം
അമ്മ – ജനനി, മാതാവ്, തായ, ജനയിത്രി
അക്ഷരം – വർണ്ണം, ലിപി
ഉറക്കം – നിദ്ര, സുഷിപ്തി, സുപ്തി
തളിർ – പല്ലവും, കിസലയം, പ്രവാളം
പക്ഷി – ഖഗം, വിഗഹം, പ്രതി, പതംഗം
രാത്രി – നിശ, രജനി
അമ്പിളി – തിങ്കൾ, ശശി
കാട് – അടവി, വിപിനം
കടൽ – ആഴി, വാരിധി
സൂര്യൻ – ആദിത്യൻ, ദിനകരൻ
മകൾ – തനയ, നന്ദിനി, സുത
മലർ – സുരം, കുസുമം

വേഗമുറങ്ങു Notes Question Answer Class 6 Adisthana Padavali Chapter 3

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 1 Chapter 3 വേഗമുറങ്ങു Vegam Urangu Notes Questions and Answers Pdf improves language skills.

Vegam Urangu Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 1 Chapter 3 Vegam Urangu Question Answer

Class 6 Malayalam Vegam Urangu Notes Question Answer

കണ്ടെത്താം പറയാം
Question 1.
രാത്രിയുടെ വരവിനെ കവി എങ്ങനെയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
Answer:
അമ്പിളിക്കലയുടെ പൊൻ തിടമ്പേന്തി കറുത്ത കൊമ്പനാന പോലെയാണ് രാത്രിയുടെ വരവ് എന്നാണ് കവി പറയുന്നത്.

Question 2.
രാത്രിയിൽ പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?
Answer:
മാനും മുയലും കാടും നദിയും കടലുമെല്ലാം വിശ്രമിക്കുകയാണ്. മീനുകൾ മിഴികൾ പൂട്ടി. പക്ഷികൾ കൂട്ടിലേക്ക് മടങ്ങി. അക്ഷരങ്ങൾ പുസ്തകത്താളുകളിൽ മയങ്ങി. ഇതെല്ലാമാണ് രാത്രിയിൽ പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.

വേഗമുറങ്ങു Notes Question Answer Class 6 Adisthana Padavali Chapter 3

Question 3.
മകളുടെ ഉറക്കത്തിന് അമ്മയായ പ്രകൃതി ഒരുക്കുന്നതെന്തെല്ലാമാണ്?
Answer:
മകൾ ഉറങ്ങുമ്പോൾ സ്വപ്നത്തിൽ ലോകം നീലമ യിലിനെ പോലെ വർണങ്ങൾ നിറഞ്ഞതാകും. അവളുടെ മിഴിക്കുള്ളിൽ കല്ലുകളും പുൽക്കൊ ടികളും പോലും സ്വപ്നത്തിന്റെ ചിറകിലേറി ഉയരുന്നു. അവൾ മയങ്ങുമ്പോൾ അവളുടെ സ്വപ്നത്തിൽ യുദ്ധക്കളം പോലും പൂക്കളമായി മാറും എന്ന് അമ്മയാകുന്ന പ്രകൃതി ആശംസി ക്കുന്നു. അപ്പോൾ അമ്മയില്ലാത്തവർക്കെല്ലാം അമ്മയുടെ സ്നേഹം പകർന്ന് പ്രകൃതി നിലാ വായി മാറും. ശാന്തമായ ആ ഉറക്കത്തിൽ വറ്റിയ പുഴയിലെല്ലാം നീര് നിറഞ്ഞ് ഓളങ്ങൾ ശ്രുതിമീട്ടുമെന്നും ഉണങ്ങിയ കാടുകളിൽ തളിർ നാമ്പുകൾ നിറയുമെന്നും ചാറ്റൽ മഴ പെയ്യുമെന്നും പ്രകൃതിയാകുന്ന അമ്മ പറയുന്നു.

ആശയം വിശദീകരിച്ചെഴുതുക.
Question 1.
പൂക്കളമാകുന്ന പോർക്കളം
Answer:
ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങ ളെയാണ് പോർക്കളമായി കവി അവതരിപ്പി ക്കുന്നത്. ഉറങ്ങുമ്പോൾ അവയെല്ലാം മറന്ന് ശുഭപ്രതീക്ഷയുടെ പൂക്കളം സ്വപ്നത്തിൽ നിറയു ന്നുവെന്നാണ് കവിതയിൽ സൂചിപ്പിക്കുന്നത്.

Question 2.
അമ്മയില്ലാത്തവർക്ക് അമ്മയാവുന്ന നിലാവ് നിലാവ്
Answer:
മനസ്സിന് ശാന്തിയും സ്വാന്ത്വനവും നൽകുന്നു. അമ്മയുടെ സാമീപ്യവും നമുക്ക് തരുന്നത് അതാണ്. പാൽനിലാവ് പ്രകൃതിയുടെ സ്നേഹസ്പർശം തന്നെയാണ്.

Question 3.
കാറ്റിൻ ചുമലിലെ കാണാച്ചെണ്ട
Answer:
കാറ്റെത്തുന്നത് പലതരം ശബ്ദങ്ങളുമായാണ്. ദലമർമ്മരങ്ങളും ചില്ലകൾ ആടിയുലയുന്ന ശബ്ദങ്ങളും എല്ലാം ചേർന്ന് വാദ്യാഘോഷ ത്തിന്റെ നാദവുമായാണ് കാറ്റെത്തുന്നത്. ഈ ശബ്ദങ്ങളെയാണ് കാണാച്ചെണ്ടയായി കവി വർണ്ണിക്കുന്നത്.

വിശകലനം ചെയ്യാം
Question 1.
“കൊന്നപ്പുപോലെ ചായുന്നവെയിൽ” വെയിലിനെ കൊന്നപ്പൂവായി സങ്കല്പിച്ചിരിക്കു ന്നതിലെ പ്രത്യേകതകൾ കണ്ടെത്തു.
Answer:
പോക്കുവെയിലിന് സ്വർണ്ണനിറമാണ്, കൊന്നപ്പൂ വിനും സ്വർണ്ണനിറമാണ്. പോക്കുവെയിലിന്റെ സ്വർണ്ണശോഭയിൽ തിളങ്ങി നിൽക്കുന്ന പ്രകൃതിയെ കാണുമ്പോൾ കൊന്നപ്പൂ തോരണം കൊണ്ട് അലങ്കരിച്ചപോലെയാണ് കവിക്ക് തോന്നുന്നത്.

വേഗമുറങ്ങു Notes Question Answer Class 6 Adisthana Padavali Chapter 3

Question 2.
നിലാവിനെ അമ്മയായി സങ്കല്പിച്ചിരിക്കുന്നത് എന്തുകൊണ്ടാവാം?
Answer:
നിലാവ് മനസ്സിന് ശാന്തിയും സാന്ത്വനവും നൽകുന്നു. അമ്മയുടെ സാമീപ്യവും നമുക്ക് തരുന്നത് അതാണ്. അമ്മയുടെ സ്നേഹം പോലെ പാൽനിലാവും പ്രപഞ്ചമാകെ പരന്നൊഴുകു കയാണ്. നിലാവു പരന്ന പ്രകൃതിയിൽ ലയി ച്ചിരിക്കുന്ന ഒരാൾക്കും, അമ്മയുടെ മാറിൽ ചേർന്ന് കിടക്കുന്ന ഒരു കുഞ്ഞിനുമുണ്ടാകുന്നത് ഒരേ നിർവൃതിയാണ് എന്നാണ് കവി നമ്മോടു പറയുന്നത്.

Question 3.
മകളുടെ ഉറക്കത്തിനു താരാട്ടു പാടാൻ പ്രകൃതി ആരെയെല്ലാമാണ് ചുമതലപ്പെടുത്തിയിരിക്കു ന്നത്? ഇവരുടെ താരാട്ടു പാട്ടുകൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
രാവിന്റെ പൂമരമായി തിളങ്ങി നിൽക്കുന്ന താരജാലങ്ങൾ പാടുന്നത് നിശബ്ദമായ താരാട്ടാണ്. വാദ്യമേളങ്ങൾ പോലെയാണ് കാറ്റിലുലയുന്ന മരച്ചില്ലകളുടെ താളം, ദലമർമ്മരം എന്നിവയുടെ താരാട്ട്. ചാറ്റൽ മഴയുടെ ഇരമ്പമാകട്ടെ സംഗീതസാന്ദ്രമായ താരാട്ടാണ്.

Question 4.
നീ ഉറങ്ങുമ്പോൾ മകളേ, ലോകം നീലമയിലിനെപ്പോലെ.
ലോകത്തെ നീലമയിലായി സങ്കല്പിച്ചിരിക്കുന്ന തെന്തു കൊണ്ട് ചർച്ച ചെയ്തു.
Answer:
മകളുടെ ഉറക്കത്തിൽ വിരിയുന്ന സ്വപ്നങ്ങളിൽ ലോകം നീലമയിലിനെ പോലെ വർണ്ണങ്ങൾ നിറഞ്ഞതാകും. രാത്രിയുടെ നീലിമയാർന്ന ആകാശത്തെയാണ് പീലി വിടർത്തി നിൽക്കുന്ന മയിലായി കവി സങ്കല്പിച്ചത്. മലനിരകളുടെയും വൃക്ഷത്തലപ്പുകളുടെയും നിഴൽ കലർന്ന ആകാശക്കാഴ്ച മയിലാട്ടം പോലെ മനസ്സിൽ നിറഞ്ഞു നിൽക്കും.

വർണന
Question 1.
കവിതയിലെ ആശയങ്ങളും പ്രയോഗങ്ങളും ഉൾപ്പെടുത്തി ഉറങ്ങുന്ന പ്രകൃതിയെക്കുറിച്ചുള്ള വർണന. തയ്യാറാക്കൂ.
Answer:
അമ്പിളിക്കലയുടെ പൊൻ തിടമ്പ് വഹിച്ച് കറുത്ത കൊമ്പനാനയെപ്പോലെ രാത്രി വരികയാണ്. മാനും മുയലുമുറങ്ങി തുടങ്ങിയിരിക്കുന്നു. കാടും ഉറങ്ങിയിരിക്കുന്നു. നദിയും കടലും ഇരമ്പങ്ങളും ഓളങ്ങളുമില്ലാതെ വിശ്രമിക്കുകയാണ്. തടാക ങ്ങളിൽ മീനുകൾ മിഴി പൂട്ടിക്കഴിഞ്ഞു. നീലക്കായ ലിന്റെ സ്വപ്നമായി സൂര്യൻ മറഞ്ഞു. പക്ഷികളും കിളികളുടെ പാട്ടും കൂടുകളിലേക്ക് മടങ്ങി. അക്ഷരങ്ങളും അറിവുകളും പുസ്തകത്തിൽ മയങ്ങിത്തുടങ്ങി. നീലമയിലിനെ പോലെ പീലി വിരിച്ച് സ്വപ്നങ്ങൾ നെയ്ത് ലോകം ഉറക്കത്തിനു കൂട്ടായി നിന്നു. നിലാവ് അമ്മയെപ്പോലെ തഴുകി.

രംഗാവിഷ്കാരം
Question 1.
സംഘങ്ങളായി കവിതയ്ക്ക് ഈണം കണ്ടെത്തു.
തുടർന്ന് ഒരു രംഗാവിഷ്കാരം തയ്യാറാക്കി യാലോ?
പാഠഭാഗത്തെ ചിത്രം ശ്രദ്ധിച്ചല്ലോ? ഇനിയെ തല്ലാം തയ്യാറെടുപ്പുകൾ വേണം ? ആരെ യെല്ലാം അവതരിപ്പിക്കണം?
Answer:
രംഗവേദിയിൽ പുഴയും നീരുറവയും പൂത്തു നിൽക്കുന്ന മരങ്ങളും ചെടികളും വള്ളിപ്പടർപ്പു കളും നിറഞ്ഞ ഒരു കാടിന്റെ നിശ്ചലചിത്രം.

സൂര്യൻ എരിഞ്ഞടങ്ങുന്നു. കറുത്ത രാത്രി കടന്നുവരുന്നു. ആ ഇരുട്ടിനെ വകഞ്ഞുമാറ്റി നിലാവിന്റെ ശോഭ കാട്ടിലെങ്ങും വ്യാപിക്കുന്നു.. ജീവനുള്ളതും ഇല്ലാത്തതും ഉറക്കത്തിലേയ്ക്ക് ചായുകയാണ്. മാനും മുയലും പക്ഷികളും കൂടണഞ്ഞ് വിശ്രമിക്കുന്നു. ഉറങ്ങുന്ന ഒരു കുഞ്ഞിന്റെ രൂപം വേദിയുടെ ഒരു ഭാഗത്ത് തെളിയുന്നു. അങ്ങകലെ കടലിന്റെ വിദൂരദൃശ്യം.

നിലാവിന്റെ കൈകൾ ഒരു മാലാഖയുടെ രൂപമായി കുഞ്ഞിനെ തലോടുന്നു. അമ്മയുടെ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ സാമീപ്യം പ്രകൃതിയാകെ അറിയുന്നു. ഇപ്പോൾ കുഞ്ഞിന്റെ ചുണ്ടിൽ പുഞ്ചിരി തത്തിക്കളിക്കുന്നു. ആ കുരുന്ന് സ്വപ്നസഞ്ചാരത്തിലാണ്. പുഴയിലെ ഓളങ്ങൾ കളകളാരവത്തോടെ താരാട്ടു പാടുമ്പോൾ വേദിയ്ക്ക് പിന്നിൽനിന്ന് കവിതാഭാഗങ്ങൾ ഒരു കോറസ്സായി ഉയരുന്നു. അതിന് താളം പിടിക്കുന്നത് കാറ്റിലുലയുന്ന ഇലക്കൂട്ടങ്ങളാണ്. ഒപ്പം ചാറ്റൽ മഴയുടെ നേരിയ സംഗീതവും കേൾക്കുന്നു. അതിനൊത്ത മൃദുതാളവും അലയടിക്കുമ്പോൾ, അതുകേട്ട് കുട്ടി സ്വസ്ഥനായി ഉറങ്ങുന്നു.

വേഗമുറങ്ങു Notes Question Answer Class 6 Adisthana Padavali Chapter 3

കവിതകൾ അവതരിപ്പിക്കാം
Question 1.
കടമ്മനിട്ട, സച്ചിദാനന്ദൻ തുടങ്ങിയവരുടെ കവിതകൾ ശേഖരിച്ച് ക്ലാസ്സിൽ ചൊല്ലിയവ തരിപ്പിക്കാം.
Answer
ഹരിതം – സച്ചിദാനന്ദൻ
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്നൊ
രില് തന്റെ ചില്ലയോടോതി
ഇലയൊന്നു കൊഴിയാതെയിപ്പോഴും ബാക്കിയുണ്ടെ
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നിൽപ്പുണ്ട ന്നൊരു മരം പക്ഷിയോടോതി
അങ്ങേലെ മുപ്പിന്നു ചത്തോടീ?
നമ്മളും പോയൊന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാൻ വന്നവന്
കാപ്പിയും കാശും കൊടുത്തോടീ?
കാര്യങ്ങളെന്തൊക്കെയായാലും
നാലുപേർ കൂടുന്ന കാര്യമല്ലേ.
-ചാക്കാല- (കടമ്മനിട്ട)

പാറിപ്പറക്കുന്ന മുടിനാരുകളിൽ
ചാരത്തിന്റെ ചെതുമ്പലുകളും
കൈപ്പടം കൊണ്ട് മൂക്കു തുടച്ചപ്പോൾ
പുരണ്ട കരിയുടെ പാടും
ശാന്ത (കടമ്മനിട്ട)

ഈ വിഴുപ്പീക്കരിപ്പാത്രം പുകയടു-
തീറെഴുക്കാർന്ന പായ, ഈ മുലക്കുപ്പി നാനിൻ
വീതമായ ജംഗമം, സ്ഥാവർമായെട്ടു
കാലികൾ താരകളായോരോ പിൻതളം
– മലകളിൽ വീണ്ടും (സച്ചിദാനന്ദൻ)

നാവറിയാൻ വന്നു വാളിനെ നാക്കിന്റെ
ലോഹദാർഢ്യത്തിലെ തിരിട്ടു തിന്നവ
ചോര നിലാവിൽ മിഴികൾ കലക്കിയ
വീഥിയിൽ ബോധികൾ നട്ടുനനച്ചവ
-സച്ചിദാനന്ദൻ

ഉപന്യാസം തയ്യാറാക്കാം
പാവനസ്നേഹത്തിന്റെ
പാട്ടുപാടുവാനെന്റെ
നാവനങ്ങുന്ന താര
ഗംഭീരനാദത്തോടെ.
ഉള്ളൂരിന്റെ ഈ വരികൾ വായിച്ചല്ലോ.
പരസ്പര സ്നേഹത്തിന്റെ ഉണർത്തുപാട്ടുകളാണ് ഈ യൂണിറ്റിൽ നാം പരിചയപ്പെട്ടത്. താഴെ കൊടുത്ത ആശയപടം ശ്രദ്ധിക്കുക..
വേഗമുറങ്ങു Notes Question Answer Class 6 Adisthana Padavali Chapter 3 1

വേഗമുറങ്ങു Notes Question Answer Class 6 Adisthana Padavali Chapter 3
Question 1.
ആശയങ്ങൾ വികസിപ്പിച്ച് ഉപന്യാസം തയ്യാറാക്കുക.
Answer:
ഉള്ളൂർ പറയുന്നത് പരിപാവനമായ സ്നേഹ ത്തിന്റെ പാട്ടുപാടാൻ എന്റെ നാവ് ഗംഭീരമായ നാദത്തോടെ അനങ്ങുന്നു എന്നാണ്. സ്നേഹമാ ണഖിലസാരമൂഴിയിൽ എന്നാണ് കുമാരനാശാൻ പാടുന്നത്. കടമ്മനിട്ടയുടെ കവിതയിലും വത്സല യുടെ കഥയിലും സച്ചിദാനന്ദന്റെ കവിതയിലും സ്നേഹം നിറയുന്നു. പ്രപഞ്ചത്തിന്റെ നില നിൽപ്പുതന്നെ പരസ്പര സ്നേഹത്തിന്റെ അടി ത്തറയിലാണ്. സ്നേഹം നഷ്ടപ്പെട്ടാൽ ലോക ത്തിന് മുന്നോട്ട് പോകാനാവില്ല. ഇന്ന് ലോക ത്തിൽ കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം സ്നേഹമില്ലായ് മയാണ്. അഗതികളോടും കഷ്ടപ്പെടുന്നവരോടും നമുക്ക് സ്നേഹമുണ്ടാ കണം. നാം സുഖമായി ജീവിക്കുമ്പോൾ മറ്റു ള്ളവർ കിടന്ന് കഷ്ടപ്പെടുന്നത് നാമൊരിക്കലും കാണാതെ പോകരുത്. അവരെ സഹായി ക്കാനുള്ള നന്മ നമ്മൾക്കുണ്ടാകണം. നമ്മളും പ്രയാസങ്ങൾ നേരിടുമ്പോൾ മറ്റുള്ളവരുടെ സഹായം പ്രതീക്ഷിക്കുമല്ലോ. കൂടുമ്പോൾ ഇമ്പ മുണ്ടാകുന്നതാണ് കുടുംബം. കുടംബത്തിലെ സ്നേഹബന്ധങ്ങളുടെ തീവ്രതയാണ് ഒരു വ്യക്തിയെ നല്ലവനാക്കിതീർക്കുന്നത്. സ്നേഹ മില്ലാത്ത കുടുംബത്തിലെ ബന്ധങ്ങൾ വഷളാ കുകയും അത് വലിയ പ്രശ്നങ്ങൾക്ക് കാരണ മാകുകയും ചെയ്യുന്നു.

പരസ്പര സ്നേഹം ഉണ്ടായിരിക്കണം. മനുഷ്യർ തമ്മിൽ മാത്രമല്ല മറ്റു ജീവജാലങ്ങളോടും സ്നേഹം കാണിക്കണം. അങ്ങനെ പ്രകൃതിയെ സ്നേഹിക്കുന്നതുപോലെ നമ്മുടെ സ്നേഹം ചുറ്റുപാടുകളിലേയ്ക്കും വ്യാപിപ്പിക്കാൻ നമുക്കു കഴിയണം. എങ്കിൽ മാത്രമേ പ്രപഞ്ചത്തിന് സന്തു ലിതമായ നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ. പര സ്പരം സ്നേഹമാണ് ലോകത്തിന്റെ നില നിൽ പ്പിന് അടിസ്ഥാനം. എല്ലാവരും ഐക്യത്തോടെ കഴിയുമ്പോൾ ഭൂമി സ്വർഗമാകും.

കൂടുതൽ പ്രവർത്തനങ്ങൾ
ആസ്വാദനക്കുറിപ്പ്
സച്ചിദാനന്ദന്റെ മനോഹരമായ കവിതയാണ് വേഗ മുറ. ഇത് താരാട്ട് പാട്ടിന്റെ ഈണത്തിലാണ് എഴുതിയിരിക്കുന്നത്. കേൾക്കുന്നവരിൽ സമ്മിശ്ര ചിന്തകൾ ഉണർത്തുന്ന കവിത. പ്രകൃതി തന്റെ മകളെ പാടിയുറക്കുകയാണോ കവി തന്റെ മകളെ പാടിയുറക്കുകയാണോ അതോ നാം ഓരോരുത്ത രെയും പാടിയുറക്കുകയാണോ എന്ന ചിന്താ കുഴപ്പം നമ്മളിൽ ഉണ്ടാക്കുന്നു. ഈ കവിത ധാരാളം പ്രകൃതി ചിത്രങ്ങൾ നമുക്ക് സമ്മാനി ക്കുന്നു. പ്രകൃതി തന്റെ മകളെ ഉറക്കുകയാണ്. രാത്രിയായെന്നും മാനും മുയലും ഉറങ്ങിത്തുട ങ്ങിയിരിക്കുന്നു. കാട് ഉറങ്ങുന്നു. നദിയും കടലും ആർത്തിരമ്പലില്ലാതെ വിശ്രമിക്കാൻ തുടങ്ങിയി രിക്കുന്നു. മീനുകൾ മിഴിയടച്ചുവെന്നും നീലക്കായ ലിൽ സൂര്യൻ മറഞ്ഞു പക്ഷികളെല്ലാം കൂടണ ഞ്ഞു. അക്ഷരം പുസ്തകത്താളുകളിൽ ഉറങ്ങി.

അതുകൊണ്ട് മകളെ നീയും വേഗം ഉറങ്ങൂ എന്ന് കവി പറയുന്നു. നീയുറങ്ങുമ്പോൾ നിന്റെ സ്വപ്നങ്ങളിൽ ലോകം നീലമയിലിനെപ്പോലെയാ ണെന്നും നിന്റെ സ്വപ്നത്തിൽ യുദ്ധക്കളം പൂക്കളമാകുമെന്നും അമ്മയില്ലാത്തവർക്ക് അപ്പോൾ അമ്മയുടെ സ്നേഹം പകർന്ന് ഞാൻ നിലാവായി മാറുമെന്നും പ്രകൃതി പറയുന്നു. സ്വച്ഛമായ ഉറക്കത്തിൽ വറ്റിയ പുഴയിൽ വെള്ളം നിറഞ്ഞ് ശ്രുതി മീട്ടുമെന്നും ഉണങ്ങിയ കാടുകൾ തളിരിടുമെന്നും പ്രകൃതി പറയുന്നു. രാത്രിയുടെ പൂമരം പൂത്തുലയുകയാണെന്നും കാറ്റിന്റെ ചുമലിലെ കാണാച്ചെണ്ടപോലെ ചാറ്റൽ മഴയുടെ ഇരമ്പം കേൾക്കുന്നു. ഒന്നു വേഗം ഉറങ്ങു മലരേ എന്നും കവി പറയുന്നു.

വെയിൽ ചായുന്നു കൊന്നപ്പൂ പോലെ. ഈ വരിയിൽ സന്ധ്യാസമയം സൂചിപ്പിക്കുന്നു. കരിം കൊമ്പനായ രാത്രി വരുന്നു. നീലക്കായലിൽ സ്വപ്നമായ സൂര്യൻ, നീലമയിലിനെ പോലെ, പോർക്കളം പൂക്കളമാകും, രാവിൻ പൂമരം പൂത്തുലയുന്നു, കാറ്റിൻ ചുമലിലെ കാണാച്ചെണ്ട തുടങ്ങിയ പ്രയോഗങ്ങൾ കവിത മനോഹരമാ ക്കുന്നു. ലളിതമായ ഭാഷാശൈലിയും ഭാവനാ ഭംഗിയും കവിതയെ അത്യധികം മാധുര്യം നിറഞ്ഞതാക്കുന്നു. ആദ്യാക്ഷരപ്രാസവും ദ്വിതീയാക്ഷര പ്രാസവും കവിതയിലുടനീളം കാണാം. ചൊല്ലുന്ന മാത്രയിൽ തന്നെ അർഥം ഗ്രഹിക്കാൻ സാധിക്കുന്ന ലാളിത്യം കവിത സ്വന്തമാക്കിയിരിക്കുന്നു.

തേങ്ങ Summary in Malayalam Class 6

Students can use Malayalam Adisthana Padavali Class 6 Solutions and തേങ്ങ Thenga Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Thenga Summary

Thenga Summary in Malayalam

തേങ്ങ Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടുത്തുന്നു
തേങ്ങ Summary in Malayalam Class 6 1
വയനാടൻ ജനജീവീതത്തെ കഥകളിലേക്കാവാ ഹിച്ച് എഴുത്തുകാരിയാണ് പി. വത്സല. 1938 ഏപ്രിൽ 4-ന് കോഴിക്കോട് ജനിച്ചു. കാനങ്ങോട്ട് ചന്തുവും പത്മാ വതിയുമാണ് മാതാപിതാക്കൾ. ഗവ. ട്രെയിനിംഗ് സ്കൂളിൽ പ്രധാനാധ്യാപകയായിരുന്നു. സാഹിത്യപ വർത്തന സഹകരണസംഘം ഡയറക്ടർ ബോർഡംഗ മായിരുന്നിട്ടുണ്ട്. നെല്ല് ആണ് ആദ്യ നോവൽ. ഇത് രാമുകാര്യാട്ട് സിനിമയാക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മപ്രഭാ പുരസ്ക്കാരം, മുട്ടത്തു വർക്കി പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മര ച്ചോട്ടിലെ വെയിൽച്ചീളുകൾ, വേറിട്ടൊരു അമേരിക്ക, വത്സലയുടെ സ്ത്രീകൾ, കൂമൻ കൊല്ലി, വിലാപം, വത്സ ലയുടെ തെരഞ്ഞെടുത്ത കഥകൾ, പോക്കുവെയിൽ, പൊൻവെയിൽ തുടങ്ങിയവ പ്രധാനകൃതികളാണ്.

തേങ്ങ Summary in Malayalam Class 6

കഥാസംഗ്രഹം

അക്കമ്മയുടെ സ്വദേശം തമിഴ്നാട്ടിലാണ്. തമിഴ് സംസാരിക്കുന്ന അവൾ സ്വദേശത്തെ അതിയായി സ്നേഹിക്കുന്നു. അവൾ താമസിക്കുന്നത് ഒരു കുടി ലിലാണ്. അച്ഛൻ പണിയെടുത്തുകൊണ്ടുവരുന്ന തുച്ഛ മായ വരുമാനമാണ് അമ്മയുടെയും അവളുടെയും ജീവിതം മുന്നോട്ടു നയിക്കുന്നത്. അത് തികയാതെ വന്നപ്പോഴാണ് അച്ഛനുമമ്മയും അവളെ ബംഗ്ലാവിൽ ജോലി ചെയ്യാൻ പറഞ്ഞുവിട്ടത്. പത്തുവയസ്സുള്ള ആ പെൺകുട്ടിക്ക് ജോലിയെന്താണെന്ന് ആരും പറഞ്ഞു കൊടുക്കണ്ട. വീട്ടമ്മ പറയുന്നതിനപ്പുറം ചെ തീർക്കുന്ന ആത്മാർത്ഥതയുള്ള കുട്ടിയാണവൾ.

തൊടിയിൽ വീണുകിടക്കുന്ന തേങ്ങകൾ എടുത്തു സൂക്ഷിക്കാൻ വീട്ടമ്മയോട് അനുവാദം ചോദിച്ചപ്പോൾ പിന്നെ മതിയെന്നാണ് അവർ പറഞ്ഞത്. അക്കമ്മ ഒരു കൊച്ചുകുട്ടിയാണെന്നും അവൾ മഴ നനയരുതെന്നും അത്രയും തേങ്ങയേറ്റി നടക്കാൻ അവൾക്കാവില്ലെന്നും വീട്ടമ്മയ്ക്കറിയാം. എന്നിട്ടും തേങ്ങ സൂക്ഷിച്ച് സംഭ രിച്ച് ആ കുഞ്ഞുമനസ്സിന്റെ നന്മകണ്ട് വീട്ടമ്മ അവളെ മാറോടണച്ചു. അവൾ തന്റെ മക്കളെപ്പോലെ അക്കമ്മ യേയും ലാളനകളാൽ വീർപ്പുമുട്ടിച്ചു. ഒരു മാതൃഹൃദ യത്തിനു മാത്രമേ ഇത്തരം തോന്നൽ ഉണ്ടാവുകയു ള്ളു. തെങ്ങുകളും അവയിലെ തേങ്ങകളും പ്രകൃതി യുടെ വരദാനങ്ങളാണ്. അവ ഇഷ്ടവസ്തുക്കളായത് അക്കമ്മയ്ക്ക് പ്രകൃതിയോടുള്ള അടുപ്പമാണ് സൂചി പ്പിക്കുന്നത്.
തേങ്ങ Summary in Malayalam Class 6 2
കരയുന്ന മഴയും ചുവന്നു കലങ്ങിയ വെയിലും കണ്ണീരുണങ്ങിയ നീർച്ചാലും അവൾക്ക് പ്രിയങ്കരങ്ങ ളാണ്. തേങ്ങ മാറോടമർത്തി തേങ്ങാപ്പുരയിൽ കൊണ്ട് നിറയ്ക്കുന്ന അക്കമ്മയെ ഒരു ഭ്രാന്തിയായിട്ടാണ് സംഗീത ചേച്ചി കാണുന്നത്. എന്നാൽ മഴനനഞ്ഞും വെയി ലേറ്റും പുൽപ്പടർപ്പിൽ മറഞ്ഞും ആരാലും ശ്രദ്ധിക്ക പ്പെടാതെ അനാഥമായി കിടക്കുന്ന തേങ്ങകളെ സംര ക്ഷിക്കാത്തതാണ് അക്കാമ്മ കരുതുന്നു. അവയെ തന്നേക്കാൾ അവൾ സ്നേഹിക്കുന്നു.

വീട്ടിലെ പട്ടിണികൊണ്ടാണ് കൊച്ചുകുട്ടികൾ ജോലിക്കിറങ്ങുന്നത്. ബംഗ്ലാവും ചുറ്റുപാടുകളും കണ്ട് അത്ഭുതപ്പെട്ടെങ്കിലും വീട്ടമ്മയുടെ സ്നേഹം അവളെ സന്തോഷിപ്പിക്കുന്നു. സ്വന്തം ഗ്രാമത്തെക്കുറിച്ച് ഇട യ്ക്കിടെ ഓർക്കുന്ന അവൾ ഇപ്പോൾ പട്ടിയെക്കുറിച്ചോ കഷ്ടപ്പാടുകളെക്കുറിച്ചോ ചിന്തിക്കാറില്ല. എങ്കിലും മാതാപിതാക്കളെ ഓർത്ത് സങ്കടപ്പെടാറുണ്ട്. ഏത് കുട്ടിക്കും താങ്ങും തണലും അച്ഛനമ്മമാർ തന്നെയാ ണ്. എങ്കിലും ഈ കഥയിലെ വീട്ടമ്മയെപ്പോലെ ഒരിറ്റു സ്നേഹം സൂക്ഷിക്കുന്നവരും ഈ ലോകത്തുണ്ടെന്ന് ഈ പാഠം നമ്മെ ചിന്തിപ്പിക്കുന്നു.

തേങ്ങ Summary in Malayalam Class 6

പദപരിചയം
മയിലെണ്ണ – മയിലിന്റെ കൊഴുപ്പ് ഉരു ക്കിയെടുക്കുന്ന നെയ്യ്
പണ്ടങ്ങൾ – ആഭരണങ്ങൾ
തേങ്കായ് – തേങ്ങ
കൈക്കുടന്ന – കൈക്കുമ്പിൾ
കുടുസ്സുമുറി – ഇടുങ്ങിയ മുറി
റാഞ്ചിയെടുത്ത് – തട്ടിയെടുത്ത്
വിരണ്ടോടുക – പേടിച്ചോടുക
തോണിയുടെ തണ്ടെല്ല് – കോണിയുടെ പിടി
ഒണ്ണ് – ഒന്ന്
മുാനും – മുഴുവനും
ഇമ – കണ്ണിന്റെ പോള
ആവലാതി – പരാതി
ചേർത്തും – വീണ്ടും
കൊതിച്ചിക്കോത – കൊതിയുള്ളവൾ
തൈക്കുണ്ടുകൾ – തൈക്കുഴികൾ

പര്യായപദം
തെങ്ങ് – കേരം, രാസഫലം, തൃണരാജൻ
രാത്രി – നിശാ, രജനി
ഭൂമി – പാര്, ധാര, ക്ഷോണി, സർവ്വംസഹ
മഴ – മാരി, വർഷം, വൃഷ്ടി

തേങ്ങ Notes Question Answer Class 6 Adisthana Padavali Chapter 2

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 1 Chapter 2 തേങ്ങ Thenga Notes Questions and Answers Pdf improves language skills.

Thenga Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 1 Chapter 2 Thenga Question Answer

Class 6 Malayalam Thenga Notes Question Answer

കണ്ടെത്താം പറയാം
Question 1.
പണിയെടുക്കാനുള്ള തിടുക്കം കൊണ്ടോ, തേങ്ങാപ്പൂളു തിന്നാനുള്ള കൊതികൊണ്ടോ അല്ല “അമ്മ, നാൻ തേങ്കായ് പെറുക്കിക്കൂട്ടട്ടേ” എന്ന് അക്കമ്മ ചോദിച്ചത്. പിന്നെ എന്തിനായി രിക്കാം ?
Answer:
തേങ്ങകൾ മഴ നനഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ അമ്മക്കു വിഷമമായി. തെങ്ങും തേങ്ങയും ഒന്നും ഇല്ലാത്ത നാട്ടിൽ നിന്നാണ് അവൾ വരു ന്നത്. അമ്പലത്തിൽ നേദിക്കാൻ വർഷത്തിലൊ രിക്കൽ അവളുടെ അച്ഛൻ വാങ്ങിക്കൊടുക്കുന്ന തേങ്ങയാണ് അവൾക്ക് ആകെ കിട്ടുന്നത്. അത് കൊണ്ടാണ് തേങ്ങ പെറുക്കി കൂട്ടട്ടെ എന്നവൾ ചോദിച്ചത്.

Question 2.
വീട്ടമ്മ വാതിൽ അടച്ചു പൂട്ടുമ്പോൾ പെട്ടി കൾക്കുള്ളിൽ വച്ച് തന്നെ പൂട്ടുകയാണെന്ന് അക്കമ്മയ്ക്ക് തോന്നാൻ കാരണമെന്താവാം ?
Answer:
ആ വലിയ വീട്ടിലെ കോണിച്ചുവട്ടിലെ കുടുസ്സു മുറിയിലാണ് അക്കമ്മ കിടന്നത്, അവൾക്ക് നേരിയ ഭയം തോന്നി. വീട്ടമ്മ വാതിലുകളും ജനലുകളും ഓരോന്നടച്ചു പൂട്ടുമ്പോൾ, തന്നെ ഒരു പെട്ടിയി ലിട്ടു പൂട്ടി, പിന്നെ വലിയ വലിയ പെട്ടികളിലൊ തുക്കി. ഓരോ താഴും പൂട്ടുകയാണെന്നു തോന്നി. അവൾ പേടിച്ചു. കാരണം ഇങ്ങനെ അടച്ചു പൂട്ടിയ മുറിയിൽ കിടന്നു അവൾക്കു ശീലമില്ല. നാട്ടിൻപു റത്തെ അവളുടെ കുടിലിൽ വലിയ പൂട്ടോ, ബല മുള്ള വാതിലുകളോ ഒന്നും ഇല്ല. പുതിയ സാഹ ചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ കഴി യാത്ത ഒരു പെൺകുട്ടിയുടെ മാനസികാവ സ്ഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

തേങ്ങ Notes Question Answer Class 6 Adisthana Padavali Chapter 2

Question 3.
പൊഴിഞ്ഞു കിടക്കുന്ന തേങ്ങകളെ അനാഥക്കു ഞ്ഞുങ്ങളായി സങ്കൽപ്പിച്ചിരിക്കുന്നത് എന്തുകൊ
ണ്ടാണ് ?
Answer:
പ്രഭാതത്തിൽ വാതിൽ തുറന്ന് പുറത്തേക്കു നോക്കിയ അക്കമ്മയെ അവിടെ കണ്ട കാഴ്ച കര ളലിയിപ്പിച്ചു. അനാഥക്കുഞ്ഞുങ്ങളെപ്പോലെ മഴ നനഞ്ഞു, മുഖം കരിഞ്ഞ്, കണ്ണീരൊലിപ്പിച്ച്, ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന ഉണക്കത്തേ ങ്ങകൾ. അന്യനാട്ടിൽ ബന്ധുക്കളെ വിട്ടു ഒറ്റയ്ക്ക് കഴിയേണ്ടി വന്ന തന്റെ അവസ്ഥക്ക് തുല്യമാണ് തേങ്ങകളുടെ കിടപ്പു എന്നവൾക്ക് തോന്നിയിരി ക്കാം. അതുകൊണ്ടാകാം തേങ്ങകളെ അനാഥകു ട്ടികളായി അക്കമ്മ കാണുന്നത്.

Question 4.
അക്കമ്മയെ ഓടിച്ചെന്നു പുണർന്ന വീട്ടമ്മയുടെ മനോവിചാരങ്ങൾ എന്തായിരിക്കാം ?
Answer:
അക്കമ്മ തേങ്ങകളെല്ലാം പെറുക്കി സുരക്ഷിത മായി അറയിലാക്കിയതറിഞ്ഞ് വീട്ടമ്മ അക്കമ്മയെ ഓടിച്ചെന്ന് പുണർന്നു. വീട്ടമ്മയുടെ അച്ഛൻ പണ്ട് കാലത്തു രാപകലില്ലാതെ കഷ്ടപെട്ടിട്ടാണ് മൊട്ട കുന്ന് ഇന്ന് കാണുന്ന പോലെ തെങ്ങിൻ തോപ്പാക്കി മാറ്റിയത്. അച്ഛൻ തെങ്ങുകളെ സ്വന്തം മക്കളെപോലെയാണ് പോറ്റിയത് വളർത്തിയത്. അച്ഛന് തെങ്ങിനോടുണ്ടായിരുന്ന സ്നേഹം അക്ക മ്മക്കും ഉണ്ടെന്നു അറിഞ്ഞ സന്തോഷത്തിലാണ് വീട്ടമ്മ അവളെ പുണരുന്നത്.

വിശകലനം ചെയ്യാം
Question 1.
“ഒരു തെളിഞ്ഞ മുഖം കാണാൻ അവൾക്ക് സാധിച്ചിരുന്നില്ല.” ഈ പ്രസ്താവന അക്കമ്മ യുടെ ഗ്രാമജീവിത പശ്ചാത്തലവുമായി ബന്ധ പ്പെടുത്തി വിശദീകരിച്ചു.
Answer:
അക്കമ്മയുടെ നാടിന്റെ ദാരിദ്ര്യവും, കഷ്ടപ്പാടും ആണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. മല കൾക്കിടയിൽ, കൊച്ചു കുടിലുകളിൽ പട്ടിണി യോട് മല്ലിട്ട് ജീവിക്കുന്ന ഒരു പറ്റം ഗ്രാമീണർക്കി ടയിൽ ആരിലും അവൾക്ക് ഒരു തെളിഞ്ഞ മുഖം കാണാൻ കഴിഞ്ഞിരുന്നില്ല. ആ ഗ്രാമത്തിലെ അവളുടെ ജീവിതം എങ്ങനെയായിരിക്കും എന്ന് നമുക്ക് ഇതിലൂടെ മനസിലാക്കാം.

Question 2.
“തെങ്ങ് മുഖം താഴ്ത്തി അവളെ ഉറ്റുനോക്കി.” “അവളുടെ തലമുടിയിലേക്ക് തെങ്ങിന്റെ ഇമകൾ”. തോർന്നു.
“തെങ്ങുകൾ കൃതജ്ഞതയോടെ മന്ത്രിച്ചു”.
ഈ പ്രയോഗങ്ങളിൽ തെളിയുന്ന, പ്രകൃതിയും അക്കമ്മ തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുക.
Answer:
തെങ്ങുകൾക്ക് മനുഷ്യരുടെ ഭാവങ്ങൾ നൽകുന്ന വാക്കുകളാണ് മുഖം താഴ്ത്തി, ഇമകൾ തോർന്നു, കൃതജ്ഞതയോടെ മന്ത്രിച്ചു എന്നീ പദങ്ങൾ, മഴ നനഞ്ഞു അനാഥക്കുഞ്ഞുങ്ങളെ പോലെ കിട ക്കുന്ന തേങ്ങാക്കുഞ്ഞുങ്ങളെ സുരക്ഷിതമായി തേങ്ങാക്കൂട്ടിൽ എത്തിക്കുന്ന അമ്മയോട് തെങ്ങുകൾ നന്ദി അറിയിക്കുന്നു. അവരുടെ ഓല കളാകുന്ന കൺപീലികളിൽനിന്ന് കണ്ണീരുപോലെ വെള്ളം ഇറ്റുവീഴുന്നു. പ്രകൃതി തന്റെ സ്നേഹ ത്തിനു നന്ദി രേഖപ്പെടുത്തുകയാണ് എന്ന് അക്ക മ്മക്ക് തോന്നുന്നു.

Question 3.
അക്കമ്മ പൈതൃകമായി കാണുന്നതും സംഗീ തചേച്ചി പെണ്ണിന്റെ പ്രാന്തായി കാണുന്നതും രണ്ടു കാഴ്ചപ്പാടുകളാണ്. ചർച്ച ചെയ്ത് എഴുതു.
Answer:
വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ വളർന്ന അക്കമ്മയുടെയും സംഗീതയുടെയും കാഴ്ചപ്പാടു കളിലെ വ്യത്യസ്തതയാണ് ഇവിടെ വ്യക്തമാകു ന്നത്. തേങ്ങാക്കൂടുണ്ടായിട്ടും, തേങ്ങാ പെറുക്കി അതിലിടാത്തതിനെയാണ് അക്കമ്മ പൈതൃമായി കാണുന്നത്. ദരിദ്രയായ അക്കമ്മ, അച്ഛനെ കൃഷി ജോലികളിലും മറ്റും സഹായിച്ചാണ് വളർന്നു വന്നത്. അവളെ സംബന്ധിച്ചു ഈ വീണു കിട ക്കുന്ന തേങ്ങകൾ അമൂല്യമാണ്.

െടണത്തിൽ നിവർന്ന സംഗീതക്കാകട്ടെ പ്രകൃതിയുമായോ കൃഷിയുമായോ യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെയാണ് അക്ക മ്മയുടെ പ്രവൃത്തി അവൾക്ക് പ്രാന്തായി തോന്നി യത്.

തേങ്ങ Notes Question Answer Class 6 Adisthana Padavali Chapter 2

സംഭാഷണം
Question 1.
“തെങ്ങ് മുഖം താഴ്ത്തി അവളെ ഉറ്റുനോക്കി-”
തെങ്ങുകൾ അവളോട് എന്തെല്ലാമോ പറഞ്ഞു എന്നു സങ്കൽപ്പിക്കുക.
എന്തെല്ലാമായിരിക്കും പറയാനുണ്ടാവുക ?
അക്കമ്മയുടെ മറുപടി എന്താവാം ? സംഭാഷണം തയ്യാറാക്കൂ.
Answer:
തെങ്ങ് : കുഞ്ഞേ നിന്റെ പേരെന്താ ? നീ ഇവിടെ പുതിയതാണോ ?
അക്കമ്മ : എന്റെ പേര് അക്കമ്മ, ഞാൻ ഇവിടെ പുതുതായി ജോലിക്കു വന്നതാ.
തെങ്ങ് : കുറേ നാളുകൾക്കു ശേഷമാണ് ഞങ്ങളെ കാണാൻ ഒരാള് വരുന്നത്.
അക്കമ്മ : അതെന്താ ?
തെങ്ങ് : ഞങ്ങളെ നട്ടുവളർത്തിയ ആൾ മരിച്ചു പോയശേഷം ആർക്കും ഞങ്ങളെ വേണ്ടാ.
അമ്മ : വിഷമിക്കണ്ടാ, ഞാനിനി എന്നും നിങ്ങളെ കാണാൻ വരും. ആദ്യം ഞാൻ ഈ മഴ നനഞ്ഞു കിടക്കുന്ന തേങ്ങകൾ പെറുക്കി കൂട്ടിൽ ഇടട്ടെ.
തെങ്ങ് : നന്ദിയുണ്ട് മോളേ, ഒരുപാടുകാലമായി ഇവിരിവിടെ മഴയും കൊണ്ട് കിടക്കുന്നു, മോൾക്ക് നല്ലതേ വരൂ.
അക്കമ്മ : ഇപ്പോൾ ഞാൻ പോകട്ടെ, കൊച്ചമ്മ വിളിക്കുന്നുണ്ട്. ഞാൻ പിന്നെ വരാം.

വാക്യങ്ങൾ നിർമ്മിക്കാം
Question 1.
താഴെ കൊടുത്ത പ്രയോഗങ്ങൾ ചേർത്ത് വാക്യ ങ്ങൾ എഴുതു.
(മാതൃക: കണ്ണീരുണങ്ങിയ നീർച്ചാൽ – കൊടിയ വേനലിൽ ഞങ്ങളുടെ ഗ്രാമത്തിലെ പുഴ കണ്ണീ രുണങ്ങിയ നീർച്ചാൽ പോലെയാവാറുണ്ട്).
* കരയുന്ന മഴ
* ചുവന്നു കലങ്ങിയ വെയിൽ
Answer:
കരയുന്ന മഴ
അവധിക്കാലം കഴിഞ്ഞ് പള്ളിക്കൂടം തുറന്നാൽ ഞങ്ങളെ സ്വാഗതം ചെയ്യുന്നത് കരയുന്ന മഴ യാണ്.

ചുവന്നു കലങ്ങിയ വെയിൽ
സ്കൂളടച്ച് അവധിയ്ക്ക് കുളിക്കാനിറങ്ങിയപ്പോൾ ചുവന്നു കലങ്ങിയ വെയിലേറ്റ് ഞങ്ങളുടെ ശരീര മെല്ലാം പൊള്ളി.

ആസ്വാദനക്കുറിപ്പ്
Question 1.
തേങ്ങ എന്ന കഥയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാ റാക്കൂ, എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കാം?
• അക്കമ്മയുടെ ജീവിത പശ്ചാത്തലം, സ്വഭാവ സവിശേഷത.
• പ്രകൃതിയും അക്കമ്മയും തമ്മിലുള്ള ബന്ധം.
• അക്കമ്മയുടെയും സംഗീതചേച്ചിയുടെയും കാഴ്ചപ്പാടുകളിലെ വ്യത്യാസം.
• വീട്ടമ്മയുടെ സ്നേഹം.
• അക്കമ്മയുടെയും വീട്ടമ്മയുടെ കുട്ടിക്കാല ത്തേയും ജീവിത സാഹചര്യങ്ങൾ തമ്മിലുള്ള സാമ്യത.
സ്വന്തം അഭിപ്രായം കൂടി ഉൾപ്പെടുത്തി എഴുതാം?
Answer:
ദാരിദ്ര്യം നിറഞ്ഞ സ്വന്തം ഗ്രാമത്തെയും കുടും ബത്തെയും വിട്ടു നഗരത്തിലെ ഒരു വീട്ടിൽ ജോലി ക്കായി എത്തുന്ന ഒരു പെൺകുട്ടിയാണ് അക്ക മ, പുതിയ ഒരു സാഹചര്യത്തിലേക്ക് പറിച്ചു നട്ട തിന്റെ ഭയം അവൾക്കു ഉണ്ടായിരുന്നെങ്കിലും, ആ വീടും, വീടിനോട് ചേർന്ന് കിടക്കുന്ന തെങ്ങിൻ തോപ്പും അവളെ വല്ലാതെ ആകർഷി ക്കുന്നു. അച്ഛനെ കൃഷി ജോലികളിലും മറ്റും സഹാ യിച്ചു വളർന്നു വന്ന അവൾക്ക് ആരും ശ്രദ്ധി ക്കാതെ കിടന്ന ആ തെങ്ങിൻ തോപ്പും അവിടെ അനാഥരായി കിടക്കുന്ന തേങ്ങകളും കണ്ടപ്പോൾ വിഷമമായി. അവൾ തേങ്ങകളെല്ലാം പെറുക്കി സുരക്ഷിതമായി അറയിലാക്കി. പ്രകൃതിയോടും കൃഷിയോടും കുട്ടിക്കാലം മുതലുള്ള അവളുടെ ഇഷ്ടമാണ് അവിടെ തെളിയുന്നത്. ആ വീട്ടിലെ മുതിർന്ന കുട്ടിയായ സംഗീത, നഗരത്തിൽ ജനിച്ചു വളർന്നവളാണ്.

അക്കമ്മയുടെ നേർവിപരീതമായ സാഹചര്യങ്ങ ളിൽ ജീവിച്ച് അവൾക്ക് അക്കമ്മ ഈ ചെയ്യുന്ന തൊക്കെ ഭ്രാന്തായാണ് തോന്നുന്നത്. എന്നാൽ പ്രകൃതിയോടുള്ള അക്കമ്മയുടെ ഈ സ്നേഹം വീട്ടമ്മയുമായി അവളെ അടുപ്പിക്കുന്നു. വീട്ടമ്മ യുടെ അച്ഛൻ പണ്ട് കാലത്തു രാപകലില്ലാതെ കഷ്ടപ്പെട്ടിട്ടാണ് മൊട്ടക്കുന്നായ ഈ സ്ഥലം ഇന്ന് കാണുന്നപോലെ തെങ്ങിൻ തോപ്പാക്കി മാറ്റിയത്. അച്ഛൻ തെങ്ങുകളെ സ്വന്തം മക്കളെപ്പോലെയാണ്

പോറ്റി വളർത്തിയത്. അച്ഛന് തെങ്ങിനോടുള്ള സ്നേഹം അക്കമ്മക്കും ഉണ്ടെന്ന് അറിഞ്ഞ വീട്ടമ്മ അവളെ ആശ്ലേഷിക്കുന്നു.

മനുഷ്യർ തമ്മിലുള്ള സ്നേഹം മാത്രമല്ല, മനു ഷ്യരും പ്രകൃതിയും തമ്മിലുള്ള സ്നേഹം കൂടി ചേരുമ്പോഴാണ് ഈ ലോകം പൂർണ്ണമാകുന്നത് എന്ന് ഈ കഥയിലൂടെ പി. വത്സല നമ്മോടു പറ യുന്നു.

കഥയരങ്ങ്
Question 1.
‘തേങ്ങ’ എന്ന കഥ വായിച്ചല്ലോ. പ്രകൃതിയിലെ സർവചരാചരങ്ങളോടും മനുഷ്യനുള്ള ഹൃദയ സ്പർശിയായ ബന്ധം പ്രമേയമായി വരുന്ന വേറെയും കഥകളുണ്ടല്ലോ.
• ബഷീറിന്റെ ഭൂമിയുടെ അവകാശികൾ
• പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കല്പ്പ
• കാരൂരിന്റെ ആനക്കാരൻ
• തകഴിയുടെ വെള്ളപ്പൊക്കത്തിൽ
ഇത്തരം ചെറുകഥകൾ കണ്ടെത്തി ഉചിതമായ ഭാവ ത്തോടെ വായിച്ചവതരിപ്പിക്കുക.
Answer:
ഭൂമിയുടെ അവകാശികൾ
വൈക്കം മുഹമ്മദ് ബഷീർ

കഥാസംഗ്രഹം
ഒരു കിണറും പഴയവീടും ഉൾപ്പെടുന്ന രണ്ടേക്കർ പുരയിടം ബഷീർ വാങ്ങി. എല്ലാ നികുതികളും ഒടുക്കി സ്വന്തമാക്കിയ ഭൂമിയിൽ മറ്റവകാശികൾ പക്ഷികൾ, പ്രാണികൾ, ചിത്രശലഭങ്ങൾ, കുറു ക്കൻ, കീരി, പഴുതാര, വാവൽ തുടങ്ങിയവ പൗരാ ണികമായ അവകാശബോധത്തോടെ വിഹരിക്കു ന്നു. ആ പുരയിടത്തിൽ മറ്റ് അവകാശങ്ങൾ വക വച്ചുകൊടുക്കാൻ ഭാര്യ തയാറല്ല. പുരയിടം എന്ന വാക്ക് മനുഷ്യന്റെ പുരയ്ക്കുള്ള ഇടം മാത്രമല്ല, ദൈവസൃഷ്ടികൾ തന്നെയായ മറ്റുള്ള ജീവി കൾക്കും പുരയ്ക്കുമുള്ള ഇടമാണ് എന്ന ബഷീ റിന്റെ കാഴ്ചപ്പാടിനാൽ അദ്ദേഹം സ്വസ്ഥനും നിസ്സംഗനുമാണ്. വീടിനകം മുഴുവനും പ്രാണിക ളുടെ ആക്രമണം പടരുന്നു.

പഴുതാര, എട്ടുകാലി, പാറ്റ, തേൾ തുടങ്ങി പലതിനെയും ഭാര്യ കൊല്ലു ന്നു, എലിക്കു വിഷം വച്ചപ്പോൾ കോഴി, പൂച്ച എന്നിവയും എലികൾക്കൊപ്പം ചത്തു. കരിക്കു കൾ നശിപ്പിക്കുന്ന വാവലുകളെ വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാവലുകൾ പൂർവീക രുടെ ആത്മക്കളാണെന്നു പറഞ്ഞ് ഹിന്ദുക്കൾ എതിർത്തതാണ് കാരണം. ഈ പരാക്രമങ്ങ ളെല്ലാം നടക്കുമ്പോഴും ബഷീർ തന്റെ നിസ്സംഗത യിലും തുല്യാവകാശ വാദത്തിലും ഉറച്ചു നില്ക്കുന്നു.

ഒരു താങ്ങുമില്ലാതെ കോടാനുകോടി ഗോളങ്ങളെ താങ്ങിനിർത്തിയിരിക്കുന്ന ദൈവംതമ്പുരാൻ ഭൂമി യിൽ ജീവികൾക്കായി എന്തെല്ലാം സൃഷ്ടിച്ചിരി ക്കുന്നു! പഴങ്ങൾ, കിഴങ്ങുകൾ, ധാന്യങ്ങൾ, പുഷ്പ ങ്ങൾ, പുല്ല്, വെള്ളം വായു പിന്നെ ചൂടും വെളി ച്ചവും. ഭൂമിയിലെ ഉൽപ്പന്നങ്ങളുടെയെല്ലാം അവ കാശികളാണ് ജന്തുക്കളും മൃഗങ്ങളും കൃമികീട ങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും. ഈ പര മാർത്ഥം എപ്പോഴും ഓർക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ലേ? എന്നാണ് ബഷീർ ചോദിക്കുന്ന ത്. ഭർത്താവിന്റെ യുക്തി ചോദ്യം ചെയ്തുകൊണ്ട് ഭാര്യ പറയുന്നത് ഈ വിശ്വാസമുള്ളവർ വല്ല ഗുഹ യിലും നഗ്നമായി തപസ്സു ചെയ്യുന്നതാണ് നല്ല തെന്നാണ്.

ഭാര്യയുടെ ഈ അഭിപ്രായത്തോടു യോജിക്കുന്നവർ ഒരഞ്ഞൂറു കൊല്ലത്തിനകത്ത് ഈ ഭൂമിയുടെ സർവജന്തുക്കളെയും പക്ഷിക ളെയും മൃഗങ്ങളെയും കൊന്നൊടുക്കും. മരങ്ങ ളെയും ചെടികളെയും നശിപ്പിക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്ന ടങ്കം ചാകും എന്നാണ് ബഷീർ പറയുന്നത്. ബഷീ റിന്റെ പ്രകൃതിബോധത്തിന്റെ പ്രഖ്യാപനമാണിത്. തമാശയുടെ അടരിനുള്ള ഒരു സർവനാശ ദർശനം

മനുഷ്യപ്രകൃതി ജൈവപ്രകൃതിക്കു നേരെ നട ത്തുന്ന ദയാശൂന്യമായ അക്രമത്തിലേക്ക് ബഷീർ നീങ്ങുന്നു. മറ്റു ജീവികളുടെയും കാടുകളുടെയും, നദികളുടെയും അവകാശത്തെപ്പറ്റിയുള്ള നീതി ബോധത്തിന്റെ രൂപീകരണമാണിത്. റിയലിസത്തി ന്റെയും ആധുനികതയുടെയും പ്രകൃതി സങ്കല്പത്തെ ബഷീർ തിരസ്കരിച്ചു. പ്രകൃതിയെ അനന്തമായ പുരോഗതി എന്ന വ്യവസായവൽക്ക രണം സങ്കല്പത്തിന്റെ എതിർ ധ്രുവമായാണ് ബഷീർ സ്വീകരിച്ചത്.

പുതുപുത്തനായ ഒരു തത്ത്വശാസ്ത്രം, വ്യക്ത യായ ഒരു വിശ്വാസ പ്രമാണം വേണമെന്ന് പ്രപ ഞ്ചങ്ങളായ പ്രപഞ്ചങ്ങളുടെയെല്ലാം സഷ്ടാ വായ ദൈവത്തോടു പ്രാർത്ഥിക്കുന്ന ബഷീർ ഒരു
ജൈവധർമ ശാസ്ത്രത്തിന്റെ അനിവാര്യയെപ്പറ്റി യാണ് സംസാരിക്കുന്നതെന്നു കാണാൻ വിഷമ മില്ല. ഭൂമിയിലെ ജീവിതം ആപൽസ്ഥിതിയിലാ ണെന്ന ബോധമാണ് ജൈവസദാചാരത്തിലേക്കു കൊണ്ടെത്തിക്കുന്നത്.

ദൈവസൃഷ്ടിയിലെ തെങ്ങുകളിലെ കരിക്കുകളിൽ

വാവലുകൾ അവകാശമുണ്ട്. ദൈവം തമ്പുരാൻ സൃഷ്ടിയുടെ ദിവ്യമുഹൂർത്തത്തിൽ കല്പിച്ചു കൊടുത്ത പുരാതന പുരാതനമായ അവകാശം ഓർക്കുക. ജീവികളായ സർവജീവികളും ഭൂമിയുടെ അവകാശികൾ എന്നെഴുതി കഥ അവസാനിപ്പി ക്കുന്ന ബഷീറിന്റെ ജൈവനീതി ബോധത്തിൽ മത പരമായ അംശം പ്രത്യക്ഷമാണ്.

ഖുർആനിൽ ൽ പ്രവാചകൻ പറയുന്ന അല്ലാഹു വിന്റെ ഒട്ടകത്തിന്റെ ദൃഷ്ടാന്തം ബഷീറിനെ സ്വാധീനിച്ചിരിക്കാൻ സ്വാഭാവികമായും സാധ്യത യുണ്ട്. അല്ലാഹുവിന്റെ ഭൂമിയിൽ മേഞ്ഞു തിന്നാൻ അതിനെ വിട്ടേക്കുക. അതിന് യാതൊരു ഉപദ വവും ചെയ്യരുത്. ചെയ്താൽ വേദനാജനകമായ ശിക്ഷ നിങ്ങളെ പിടികൂടും എന്നാണ് പ്രവാച കൻ പറയുന്നത്. പ്രകൃതിയോടുള്ള മനോഭാവ ത്തിൽ മതാത്മകതയുടെ സവിശേഷതയായിരു ന്നു. ബഷീറിലും അതുകാണാം.

പ്രകൃതിയെക്കുറിച്ചുള്ള ആദർശ വാദവും യാഥാർത്ഥ്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ഭൂമിയുടെ അവകാശികളിലെ ധർമ്മ സംഘം വർദ്ധിപ്പിക്കു ന്നു.

എനിക്കീ പ്രപഞ്ചങ്ങളെയെല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുന്നുവെന്ന് പറയുന്ന ബഷീറിനോട് ഞാനും മക്കളുമാണ് പ്രപഞ്ചമെന്ന് വിചാരിച്ചാൽ മതിയെന്ന് ഭാര്യ തിരിച്ചടിക്കുന്നു. വീട്ടുകലഹത്തിന്റെ മാധുര്യമുള്ള ഫലിതത്തിന്റെ മണ്ഡലത്തിൽ നിന്നുകൊണ്ട് ആധുനികത്വത്തെ വിമർശിക്കാനാണ് ബഷീർ ശ്രമിച്ചത്. മനുഷ്യനിൽ മാത്രം കേന്ദ്രീകരിച്ചു കൊണ്ടുള്ള ആധുനികത്വ ത്തിന്റെ പുരോഗതി സങ്കൽപ്പത്തെ ഫലിത ത്തിന്റെ ലോലമായ പുറമ്പാളിക്കു മറവിൽ ബഷീർ ചോദ്യം ചെയ്തു.

പൊരിഞ്ഞ യുദ്ധങ്ങളും പാപത്തിന്റെ സന്താന മായ തോക്കുമുള്ള ആധുനികത്വത്തെ ബഷീർ എതിർക്കുന്നു. അതിജീവനത്തിനു വേണ്ടിയാണ് കൽ പോലുമുള്ള ആധുനികത്വത്തിന്റെ ഭൗതിക ലാഭേച്ഛയെ അംഗീകരിക്കാൻ വയ്യാത്ത ബഷീർ അതിനെ എതിർക്കാനും വയ്യാത്ത സാഹചര്യ മാണ് വീട്ടിൽ നേരിടുന്നത്. ഫലിതം കൊണ്ടു മറച്ചു വച്ച് ആത്മസംഘർഷമാണ് ബഷീറിനെ ആധുനികത്വത്തിന്റെ വിമർശനത്തിലേക്കു നയി ക്കുന്നത്.

ഭൂമിയിലുളള സർവജന്തുക്കളെയും കൊന്നൊടു ക്കിയ ശേഷം മനുഷ്യൻ മാത്രം അവശേഷിച്ചത് ഒടുവിൽ അവനും ഒന്നടങ്കം ചാവുന്ന കാലത്തേ ക്കുറിച്ചുള്ള ഓർമ ഒരു മുന്നറിയപ്പുപോലെ കഥ യിൽ പ്രത്യക്ഷപ്പെടുന്നു. കടുകുമണിയാലം മാത്രം വലുപ്പമുള്ള, നീലച്ചിറകുള്ള ഷഡ്പദം ബഷീറിനെ ഈശ്വര സൃഷ്ടിയെക്കുറിച്ചുള്ള ചിന്ത യിലേക്കു കൊണ്ടുപോകുന്നു. ടി.എസ്. എലിയ റ്റിനെപ്പോലെ ബഷീറും മതത്തിന്റെ പ്രപഞ്ചദർശ നത്തിലേക്കു നീങ്ങുന്നു. ഭാര്യ നടത്തുന്ന ഹിംസ കൾക്കെല്ലാം ബഷീർ മാപ്പുചോദിക്കുന്നു. ആ മാപ്പു പറച്ചിൽ ആധുനികതയിലെ മനുഷ്യന്റെ നിസ്സഹാ യതയും അതിനോടുള്ള വിമർശനവും ഉൾക്കൊ ള്ളുന്നു. അതിലൂടെ പ്രകൃതിയെക്കുറിച്ചു മാത്രമല്ല പ്രകൃതിക്കുവേണ്ടിയും അദ്ദേഹം സംസാരിക്കുന്നു.

തേങ്ങ Notes Question Answer Class 6 Adisthana Padavali Chapter 2

ശബ്ദിക്കുന്ന കലപ്പ
പൊൻകുന്നം വർക്കി

കഥാസംഗ്രഹം

അവുസേപ്പു ചേട്ടന്റെ പ്രിയപ്പെട്ട കാളയാണ് കണ്ണൻ. ചാരനിറം, നല്ല ഉടലായം, കൂൺ മൊട്ടു പോലുള്ള കൊമ്പുകൾ. നടും പുറത്ത് മദ്ധ്യത്തിൽ നിന്ന് ഉപ്പുണിയോടടുത്തു തെളിഞ്ഞ ചുഴി. വെളി യിലേക്കു തെറിച്ചു നില്ക്കുന്ന കണ്ണുകൾ. കണ്ണന്റെ നടപ്പിനുമുണ്ട് ഒരു പ്രത്യേക ചന്തം. ഇവയാണ് കണ്ണന്റെ ബാഹ്യരൂപം.

പൂട്ടുന്നിടത്തും മറ്റും അവുസേപ്പുചേട്ടൻ മനസ്സിൽ കാണുന്നതു കണ്ണൻ മനസ്സിലാക്കി കഴിയും. പലക പിടിക്കുന്നിടത്ത്, കട്ടയടിക്കുന്നടത്ത് എവിടെ എന്താണ് അയാൾ ഉദ്ദേശിക്കുന്നത് അതു മനസ്സി ലാക്കാനുള്ള കഴിവ് ആ കാളയ്ക്കുണ്ട്. പൂട്ടുന്നി ടത്ത് മറ്റു കാളകൾ എത്രയുണ്ടെങ്കിലും അവ
യ്ക്കെല്ലാം നേതൃത്വം നല്കുന്നത് കണ്ണനായിരി ക്കും. ഒരു കണ്ടം വിട്ട് മറുകണ്ടത്തിൽ കടക്കു മ്പോൾ വരമ്പിലെങ്ങും അവൻ കാലു കുത്താറി ല്ല. പൂട്ടുകഴിഞ്ഞ് കണ്ണനെ എവിടെയും മേയാൻ വിടാം. ഇന്നതു കടിക്കരുതെന്ന് അവുസേപ്പു ട്ടൻ. നിർദ്ദേശിച്ചാൽ അവൻ അതുപോലെ ചെയ്യും. പക്ഷേ പൂട്ടുമ്പോൾ അവുസേപ്പുചേട്ടൻ തന്നെ പിറ കിൽ വേണമെന്ന് അവനു നിർബന്ധമാണ്.

അവുസേപ്പുചേട്ടൻ കണ്ണനെ സ്നേഹിച്ചു, ലാളി ച്ചു, പോറ്റിവളർത്തി. അന്ത്യനിമിഷത്തിലും പരി ചരണത്തിനെത്തി. പൊതുവെ കാള ബ്രാന്തനായ അവുസേപ്പുചേട്ടൻ തന്റെ ഇഷ്ടത്തിനൊത്ത ഒരു കാളയെ – കണ്ണനെ – കിട്ടിയപ്പോൾ എല്ലാം മറന്നു സന്തോഷിച്ചു. കാള അയാളുടെ ജീവന്റെ ജീവനാ യി. കാളയുടെ വയറു നിറയുമ്പോൾ മാത്രമേ അയാളുടെ വിശപ്പുമാറു. ഇങ്ങനെ അവർ തമ്മിൽ ഇരു ശരീരത്തിലെ ഒരു ജീവനായി.

കണ്ണൻ അവുസേപ്പു ചേട്ടനെയും അവുസേപ്പു ചേട്ടൻ കണ്ണനെയും സഹായിച്ചു. അവുസേപ്പു
ചേട്ടൻ കല്പിച്ചാൽ ഒരു ദിവസം എത്ര കണ്ടം ഉഴുതുമറിക്കാനും കണ്ണൻ തയ്യാറാണ്. അയാൾ പറ യുന്നതിനപ്പുറം ഒന്നും ചെയ്യില്ല. ആ കൃഷിക്കാ രന്റെ സ്നേഹത്തിനു മുമ്പിൽ അവൻ തല കുനി ച്ചു. അവുസേപ്പു ചേട്ടന്റെ ശബ്ദം പോലും കണ്ണനും സംഗീതസാന്ദ്രമായിരുന്നു.ഈ ബന്ധം ഒരു പന്തീരാണ്ടുകാലം നിലനിന്നു.

മകളുടെ കല്യാണച്ചെലവിനു വേണ്ടി അവുസേ ചേട്ടന് കണ്ണനെ വിലക്കേണ്ടി വന്നു. മകനു കിട്ടുന്ന സ്ത്രീധനം വാങ്ങി. മകളുടെ കല്യാണം നടത്താറില്ലേ? അതുപോലെ വിചാരിച്ചാൽ മതി. കണ്ണൻ പടിയിറങ്ങിപ്പോകുന്നതു കണ്ടു നില്ക്കാ നുള്ള കരളുറപ്പ് അവുസേപ്പു ചേട്ടനില്ലായിരുന്നു. ആ സമയം അയാൾ അവിടെ നിന്നു മാറിക്കള ഞ്ഞു.

കണ്ണൻ വില്ക്കപ്പെട്ടു. കൊല്ലങ്ങൾ കഴിഞ്ഞു. എല്ലും തോലുമായി കശാപ്പിനുള്ള മുദ്രയുമായി മുനിസിപ്പാലിറ്റി ഓഫീസിന്റെ ഭിത്തിക്കു വെളിയിൽ നില്ക്കുന്ന കണ്ണനെ അവുസേപ്പു ചേട്ടൻ കണ്ടു. ഈ കാഴ്ച അയാളെ തളർത്തിക്കളഞ്ഞു. കടി ഞ്ഞൂൽ പ്രസവം കഴിഞ്ഞ് ഭർതൃഗൃഹത്തിലേക്കു പോകുന്ന മകൾക്കു മുണ്ടും ചട്ടയും വാങ്ങാതെ ആ രൂപ കൊടുത്തു കാളയെ വാങ്ങിക്കൊണ്ടുവ ന്നു. അതിനെ മരണത്തിൽ നിന്നു രക്ഷിച്ച സന്തോഷത്തോടെ കൃതകൃത്യതയോടെ ഇങ്ങനെ കണ്ണനും അവുസേപ്പുചേട്ടനുമായുള്ള ഏതു സംഭ വമെടുത്തു നോക്കിയാലും അവർ തമ്മിലുള്ള ബന്ധം ശക്തമായിരുന്നു എന്നു കാണാം.

വെളളപ്പൊക്കത്തിൽ
തകി ശിവശങ്കരപ്പിള്ള

കഥാസംഗ്രഹം
വെള്ളം! സർവ്വത്ര വെള്ളം! നാട്ടുകാരെല്ലാം കര തേടിപ്പോയി. ചേന്നന്റെ ഒരു രാത്രിയും പകലും വെള്ളത്തിൽ തന്നെ നിന്നു. അവനു വളമില്ല. ആദ്യം പുരയ്ക്കകത്തേക്കു വെള്ളം എത്തി നോക്കിയപ്പോൾ മടലും കമ്പും കൊണ്ട് തട്ടും പരം കെട്ടി. രണ്ടു ദിവസം അതിൽ കാത്തിരു ന്നു. ഒടുവിൽ തട്ടിന്റെയും പരണിന്റെയും മുകളിൽ മുട്ടറ്റം വെള്ളമായി. മേൽക്കൂരയിലെ രണ്ടുവരി യോല വെള്ളത്തിനടിയിലായി. അകത്തു നിന്നു ചേന്നൻ വിളിച്ചു കൂവി. ആരുമില്ല. വിളി കേൾക്കാൻ. ഗർഭിണിയായ ഭാര്യയും, നാലു കുട്ടി കളും, ഒരു പൂച്ചയും, പട്ടിയും അവനെ ആശ്രയിച്ചു കഴിയുന്നു. അധികം താമസിയാതെ പുരയ്ക്കു മുകളിൽ വെള്ളമെത്തും. കുടുംബത്തിന്റെ അന്ത്യ മടുത്തു എന്നവനു തോന്നി. പുറത്തിറങ്ങി ചുറ്റും നോക്കി. വടക്കൊരു കെട്ടുവള്ളം പോകുന്നു. ചേന്നൻ ഉറക്കെ വിളിച്ചു കൂവി. ഭാഗ്യത്തിനു കെട്ടു വള്ളം അടുത്തുവന്നു. ഭാര്യയും കിടാങ്ങളും പുച്ചയും ചേന്നനും വള്ളത്തിൽ കയറി. വള്ളം മറ്റൊരിടത്തേക്കു നീങ്ങി. അങ്ങനെ ചേന്നനും കുടുംബവും വെളളപ്പൊക്കത്തിൽ നിന്നു രക്ഷപ്പെ ട്ടു. പട്ടിയുടെ കാര്യം മറന്നുപോയി. അതാകട്ടെ പടിഞ്ഞാറെ ചരുവിൽ അവിടെയും ഇവിടെയും മണത്തു നടക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് വിളിപൊങ്ങുകയാൽ വള്ളം അങ്ങോട്ട് നീങ്ങി. ചേന്നന്റെ വള്ളം അങ്ങകലെ കൂടി പാഞ്ഞുപോ കുന്നതും നോക്കി പട്ടി മരണവേദനയോടെ മോങ്ങി.

അത്യുച്ചത്തിൽ മോങ്ങിക്കൊണ്ട് പട്ടി പുരപ്പുറത്ത് ഇരിക്കുകയായിരുന്നു. ചുറ്റും വെള്ളം രക്ഷപ്പെടാൻ വഴിയില്ല. സമയം രാത്രി. അപ്പോൾ വടക്കെപ്പോ ഒരു വീട്ടിൽ ഇരുന്ന് വീട്ടുകാവൽക്കാരൻ രാമാ യണം വായിക്കുന്നു. നിശീഥിനിയുടെ നിശ്ശബ്ദ തയിൽ ശ്രുതിമധുരമായ രാമായണം വായന പര ന്നൊഴുകി. ആ ശൂനകൻ ആ മാനവ ശബ്ദം ചെവി യോർത്തുകൊണ്ട് ഏറെ നേരം നിശ്ചലം നിന്നു. മാനവ ശബ്ദമാണോ ശ്രുതിമാധുര്യമാണോ പട്ടിയെ നിശ്ചനാക്കിയത്? നിശ്ചയമില്ല.

പട്ടി ചേന്നനെ സ്നേഹിച്ചു. എന്നാൽ ചേന്നനിൽ നിന്നു തിരിച്ചു കിട്ടിയത് അവഗണനയും നന്ദി കേടുമാണ്. ചേന്നന്റെ കുടുംബവും പട്ടിയും ഭീക രമായ വെള്ളപ്പൊക്കത്തിന്റെ നടുവിൽ പെട്ടുപോ യി. തരം കിട്ടിയപ്പോൾ ചേന്നനും കുടുംബവും വള്ളത്തിൽ കയറി സ്ഥലം വിട്ടു. പട്ടിയുടെ കാര്യം ഓർത്തതേയില്ല. ഒരു പ്രത്യേക പരിതഃസ്ഥിതി യിൽ സംഭ്രമത്തിനിടയിൽ അങ്ങനെ പെട്ടുപോ യതാണെന്നു പറയാൻ വയ്യ. കാരണം ചേന്നന്റെ മക്കളാരെങ്കിലുമാണ് ഇങ്ങനെ പെട്ടുപോയിരുന്ന തെങ്കിൽ എന്താവുമായിരുന്നു കഥ തിരക്കിവ രില്ലേ? രക്ഷപ്പെടുത്തുകയില്ലെ? പട്ടിയെ ‘പട്ടി’ യാ യിത്തന്നെ കരുതി. അതിൽ നിന്നു നന്ദി പ്രതീ ക്ഷിക്കുന്ന ചേന്നന്റെ അതിന് അതു കൊടുത്തില്ല. മനുഷ്യരാരും തന്നെ അതിനഭയം കൊടുത്തില്ല. മനുഷ്യവർഗ്ഗത്തെ വെറുത്തുകൊണ്ടാണ് ചേന്നന്റെ പട്ടി അന്ത്യശ്വാസം വലിച്ചത്.

തേങ്ങ Notes Question Answer Class 6 Adisthana Padavali Chapter 2

കഥാപാത്രനിരൂപണം
അക്കത്ത
പി. വത്സല എഴുതിയ വത്സലയുടെ തിരഞ്ഞ ടുത്ത കഥകൾ എന്ന കൃതിയിൽ നിന്നും എടുത്ത തേങ്ങാ എന്ന കഥ യിലെ പ്രധാനകഥാപാത്ര മാണ് അമ്മ. 10 വയസ്സുള്ള തമിഴ് ഭാഷ സംസാരിക്കുന്ന പ്രദേശത്തുനിന്നും കേരളത്തിലെ ഒരു വീട്ടിലേക്ക് വീട്ടുജോലിക്കായി വന്ന പെൺ കുട്ടിയാണ് അക്കമ്മ. ദരിദ്രമായ ചുറ്റുപാടിൽ നിന്ന വന്ന അവൾക്ക് പണിയെടുക്കാൻ ഒരു മടിയും ഇല്ലായിരുന്നു. ആരും പറയാതെ പോലും ജോലികൾ ചെയ്യാൻ അവൾ തയ്യാറായിരുന്നു. അക്കമ്മയേയും കൊണ്ട് ശങ്കരൻ പട്ടണ ത്തിൽ എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. പുതിയ വീട്ടിലെത്തിയപ്പോൾ വീട്ടമ്മ അവൾക്ക് ജോലി കൊടുത്തു. എന്നാൽ അവൾ സ്വന്തം തൊടിയിലെ തേങ്ങകൾ പെറുക്കി തേങ്ങാ പുരയിൽ ഇട്ടു. ഈ പ്രവൃത്തി സംഗീത ചേച്ചിക്കു ഒട്ടും ഇഷ്ടപ്പെട്ടില്ല. സംഗീത ചേച്ചി വിചാരിച്ചത് അമ്മ വഴക്കു പറയും എന്നാണ്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. അക്കമ്മ യാണ് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്ന കഥാ പാത്രം. അവളുടെ ചിന്തകളും അനുഭവങ്ങളുമാണ് ഈ കഥയിൽ ആദ്യാവസാനം ഉള്ളത്. അതായത് കഥയുടെ പേര് പോലെ ഇത് അക്കമ്മയുടെ കഥയാണ്.

പ്രകൃതിയോടേ ചേർന്ന് നിൽക്കുന്ന കഥാപാത്ര മാണ് അക്കമ്മ. കൃഷികാര്യങ്ങളിൽ താല്പര്യമുണ്ട്. തെങ്ങും തേങ്ങയും അവളോട് സംസാരിക്കുന്നതു പോലെ തോന്നും. ആർക്കും വേണ്ടാതെ തെങ്ങിൻ ചുവട്ടിൽ വീണുകിടക്കുന്ന തേങ്ങകളെ അനാഥ കുഞ്ഞുങ്ങളായി കണ്ട ആ കുട്ടിയുടെ കരളലിഞ്ഞു. താനും ഒരർത്ഥത്തിൽ തേങ്ങപോലെ അനാഥയാ ണെന്ന് അവൾ തിരിച്ചറിയുന്നു. തേങ്ങാക്കുഞ്ഞു ങ്ങളെ പെറുക്കിയെടുക്കുമ്പോൾ തെങ്ങാവുന്ന അമ്മ അവളുടെ തലമുടിയിലേക്ക് ഇമകൾ തോർന്നു. ഇതേപോലെ ഒരു സംഭവം കഥയുടെ അവസാന ഭാഗത്തും കാണാം.

വീട്ടമ്മയുടെ മനസ്സിൽ ഗൃഹനാഥൻ കുറ്റ്യാടി തെങ്ങിൻതൈ നട്ടു പരിപാലിച്ചത്, സദാ സമ യവും തോപ്പിലെത്തി പരിപാലിച്ചു വളർത്തിയ തെങ്ങിൻ തൈകളെ ഇപ്പോൾ സ്നേഹിക്കാൻ ആരും ഇല്ലാതായി. ആ തേങ്ങ കുഞ്ഞുങ്ങളെ അക്കമ്മ പെറുക്കിക്കൂട്ടിയത് കണ്ടപ്പോൾ വീട്ട മ്മയുടെ മനസ്സിൽ ആ പഴയകാല സംഭവ ങ്ങൾ ഓർമ്മവന്നു. ഒരു നിമിഷം ആ വീട്ടമ്മ അക്കമ്മയെ മകളായി കണ്ടു. അച്ഛന്റെ തെങ്ങിനെ സംരക്ഷി ക്കുന്ന മകൾ.

ഈ കഥയിലെ അക്കമ്മ വെറും ഒരു കഥാപാത്ര മായി തോന്നില്ല. ജീവിച്ചിരിക്കുന്ന ഒരാളായേ തോന്നു. ആ അക്കമ്മ നമ്മുടെ മനസ്സിൽ നിന്നും മായാതെ നിൽക്കും. വീട്ടമ്മയുടെ സാരി ഞൊറി കളിൽ മുഖം പൂഴ്ത്തിയ അക്കമ്മ നമ്മുടെ ഹൃദയ ത്തിലാണ് പിന്നീട് ജീവിക്കുന്നത്.

അധികവായന

തെങ്ങ് ആദ്യം വളർന്നത് എവിടെയാണെന്ന കാര്യ ത്തിൽ തീരുമാനമില്ല. തെക്കേ അമേരിക്കയാ ണെന്നും ഇന്ത്യൻ ഉപഭൂഖണ്ഡമാണെന്നും ന്യൂസിലാന്റാണെന്നുമെല്ലാം പറഞ്ഞു വരുന്നു.

ലോകത്തിലെ ഏറ്റവും ആരോഗ്യദായകമായ ഒരു പ്രകൃതിദത്ത പാനീയമാണ് കരിക്കിൻവെള്ളം. തേങ്ങാപ്പാലിൽ പഞ്ചസാര, ആൽബുമിൻ, ടാർടാ റിക് അമ്ലം എന്നിവയും വെളിച്ചെണ്ണയിൽ കാപി ലിക്ക്, ഗ്ലീസറൈഡുകൾ, മിരിസ്റ്റിക് അമ്ലം, സ്റ്റിയ റിക് അമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്.

കുറ്റ്യാടിത്തേങ്ങ
തെങ്ങിൽ മികച്ചത് കുറ്റ്യാടികളാണ്. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കുറ്റ്യാടിയിൽ ഉണ്ടാകുന്ന തെങ്ങിൻ തൈകൾ രോഗപ്രതിരോധശേഷി കൂടുതലുള്ളവയാണ്.

പുന്നയ
നാട്ടിൻ പുറങ്ങളിൽ കുട്ടികൾ ഗോട്ടി കളിക്കാനു പയോഗിക്കുന്ന കായയാണ് പുന്നയക്ക. വെളുത്ത പൂക്കളുണ്ടാകുന്ന ഒരു മരമാണ് പുന്നയക്ക്. ജലാ ശയങ്ങളുടെയും മറ്റും തീരത്ത് വളരുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ പൂക്കുന്നു. ജൂൺ ആകു മ്പോൾ കായ്ക്കൾ വിളയും. കായിൽ നിന്നും എടുക്കുന്ന പുന്നയെണ്ണ വിളക്കു കത്തിക്കാനും അതുപോലെ ത്വരോഗചികിത്സയ്ക്കും ഉപയോ ഗിക്കാറുണ്ട്.

ഊഞ്ഞാൽപ്പാട്ട് Summary in Malayalam Class 6

Students can use Malayalam Adisthana Padavali Class 6 Solutions and ഊഞ്ഞാൽപ്പാട്ട് Oonjal Pattu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Oonjal Pattu Summary

Oonjal Pattu Summary in Malayalam

ഊഞ്ഞാൽപ്പാട്ട് Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഊഞ്ഞാൽപ്പാട്ട് Summary in Malayalam Class 6 1
കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ. കേരളത്തിൽ നാടോടി സംസ്കാര ത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങ ളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്.

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമ ത്തിൽ1935 മാർച്ച് 22-ന് ജനിച്ചു. 1965-ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976-ലാണ് ആദ്യപുസ്തകം പുറത്തിറങ്ങിയത്. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരള നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാല സംഘത്തിന്റെ അദ്ധ്യ ക്ഷനായിരുന്നു.

കുറത്തി, കുഞ്ഞ് മുലപ്പാൽ കുടിക്കരുത്, മഴപെ യ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളിവെളിച്ചം, കോഴി, കാട്ടാ ളൻ, പുരുഷസൂക്തം എന്നിവ പ്രധാനകൃതികൾ ആണ്. ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുര സ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചി ട്ടുണ്ട്. 2008 മാർച്ച് 31-ന് അന്തരിച്ചു.

ഊഞ്ഞാൽപ്പാട്ട് Summary in Malayalam Class 6

കവിതാസംഗ്രഹം

കുഞ്ഞുമോന്റെ തളിരിളം ചുണ്ടിൽ
……………………………………………
അച്ഛനീയുടുപ്പൊന്നു മാറ്റട്ടെ.
Answer:
ജോലി കഴിഞ്ഞ് ക്ഷീണിച്ചു അവശനായി വീട്ടി ലെത്തുന്ന അച്ഛനെ എതിരേൽക്കാൻ ഓടിയെത്തുക യാണ് കൊച്ചുകുട്ടികളായ മകനും മകളും.

കുഞ്ഞുമോൻ തളിര് പോലുള്ള ചുണ്ടുകൊണ്ട് കൊഞ്ചി കൊഞ്ചി അവ്യക്തമായി എന്തെല്ലാമോ പറ ഞ്ഞു. അച്ഛൻ അവനെ എടുത്തു തോളത്തു കിടത്തിയ പ്പോൾ തന്റെ കൊച്ചു ചിറ്റുളി പല്ലുകൾ കൊണ്ട് അമർത്തി പതിയെ കടിച്ചു.
ഊഞ്ഞാൽപ്പാട്ട് Summary in Malayalam Class 6 2
അച്ഛന്റെ തോളിൽ കൊച്ചു പൂവ് പോലെയുള്ള പാടുകൾ വീണു. അച്ഛൻ താഴെ നിർത്തിയപ്പോൾ പിച്ചവച്ച് ഓടിനടന്ന് വീണിട്ട് അച്ഛനെ നോക്കി കണ്ണീർ പൊഴിച്ചു. ഓമനക്കണ്ണാ നീ നിൽക്കു നിന്റെ അടു ത്തേക്ക് അച്ഛൻ എത്തട്ടെ… ഓമന ചന്തമേ നിൽക്കു അച്ഛൻ ഈ ഉടുപ്പൊന്നു മാറ്റട്ടെ…

ഉഷ്ണമാണെന്റെ മക്കളേ ദേഹ
………………………………………
തൂവൽ ചിക്കിയിലും പാടുന്നു.

വല്ലാത്ത ഉഷ്ണമാണ് മക്കളേ, ദേഹത്താകെ വിയർപ്പാണ്. ഈ വിയർപ്പൊക്കെ തുടച്ചിട്ട് നിങ്ങളെ എടുക്കാം. അപ്പോഴേക്കും ഗീതമോൾ ഓടിയെത്തി. അച്ഛന്റെ കഴുത്തിൽ താമരത്തണ്ടറിഞ്ഞു കുനിച്ചു, എന്നിട്ടു അച്ഛന്റെ വിയർപ്പുനിറഞ്ഞ നെറ്റിയിൽ കുഞ്ഞു ചുണ്ടുകളാൽ ഉമ്മ വച്ചു. അച്ഛന്റെയും മക്കളുടെയും സ്നേഹ പ്രകടനങ്ങൾ മനസ്സുനിറയെ കണ്ട് ഒരു പ്രാർത്ഥനാനാളം പോലെ നിൽക്കുകയാണ് അമ്മ. അവർക്കിടയിൽ അപ്പോൾ വീശുന്ന കാറ്റിന് പോലും എന്തു സുഗന്ധമാണെന്നു കറുത്ത തൂവൽ ചിക്കി ക്കൊണ്ട് ഒരു കുയിൽ പാടുന്നു.

കൊച്ചു പൂമ്പാറ്റ പുള്ളിച്ചിറ കാൽ
……………………………………………
നൂറിനിൽക്കുന്നൊരു ഞെടിനേരം.

അച്ഛന്റെ മനസ്സാകുന്ന കൊച്ചു പൂമ്പാറ്റ പുള്ളിച്ചിറ കുവീശി ആഴത്തിൽ കറുത്ത് കിടക്കുന്നു. കടലിന്റെ അക്കരെ എത്തി. അപ്പോൾ ഓളങ്ങൾ എല്ലാം ചേർന്ന് ശോഭയുള്ള ഒരു പൂവായ് വിടരുന്നപോലെ അച്ഛന്റെ മനസ്സ് സന്തോഷത്താൽ വിടർന്നു. ഉണ്ണിമോഹങ്ങൾ തുള്ളി കളിക്കുന്ന മണ്ണിലെ നറും കൗതുകത്തിന്റെ ഉള്ളിന്റെ ഉള്ളിലെ തേൻതുള്ളിയായ് ഞാൻ കുറച്ചുനേരം സന്തോഷമായി നിൽക്കുന്നു എന്ന് അച്ഛൻ പറയുന്നു.

ഊഞ്ഞാൽപ്പാട്ട് Summary in Malayalam Class 6

പദപരിചയം
തളിരിളം – തളിരുപോലെ ഇളതായ
കൊഞ്ഞ – വാക്കുകൾ വ്യക്തമല്ലാത്ത സംസാരം
ചിറ്റുളിക്കല്ല് – ചെറിയ ഉളിപ്പല്ല്
പിരളുക – ഉരുളുക
ചെറ്റ് – അല്പം
കറ്റനാഴി – കറുത്തസമുദ്രം
നറും – ശുദ്ധമായ, മായമില്ലാത്ത
ഞൊടി – നിമിഷം
പുൻപ് – അലങ്കാരം, കെട്ട്, ആഭരണം
നറുംകൗതുകം – മായമില്ലാത്ത സന്തോഷം, പുതിയ സന്തോഷം

പിരിച്ചെഴുതുക
ഗീതമോളോടിയെത്തി – ഗീതമോൾ + ഓടി + എത്തി
ഓളമല്ലാമൊരു കുലപ്പൂവായി – ഓളം + എല്ലാം + ഒരു + കുലപ്പൂവ്

ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 1 Chapter 1 ഊഞ്ഞാൽപ്പാട്ട് Oonjal Pattu Notes Questions and Answers Pdf improves language skills.

Oonjal Pattu Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 1 Chapter 1 Oonjal Pattu Question Answer

Class 6 Malayalam Oonjal Pattu Notes Question Answer

കണ്ടെത്താം പറയാം
Question 1.
അച്ഛനെ കണ്ടപ്പോൾ കുട്ടികൾ സന്തോഷം പ്രക ടിപ്പിക്കുന്നത് എങ്ങനെയെല്ലാമാണ്?
Answer:
കുഞ്ഞുമോൻ തളിര് പോലുള്ള ചുണ്ടുകൊണ്ട് കൊഞ്ചിക്കൊഞ്ചി അവ്യക്തമായി എന്തെല്ലാമോ പറഞ്ഞു. അവനെ എടുത്തു തോളത്തു കിടത്തി യപ്പോൾ തന്റെ കൊച്ചു ചിറ്റുള്ളിപ്പല്ലുകൾ കൊണ്ട് അമർത്തി പതിയെ കടിച്ചു. ഗീതമോൾ ഓടി യെത്തി അച്ഛന്റെ കഴുത്തിൽ താമരത്തണ്ടറിഞ്ഞു കുനിച്ചു, എന്നിട്ടു അച്ഛന്റെ വിയർപ്പു നിറഞ്ഞ നെറ്റിയിൽ കുഞ്ഞു ചുണ്ടുകളാൽ ഉമ്മ വച്ചു.

Question 2.
“ചിറ്റുളിപ്പല്ലമർത്തിയെൻ തോളിൽ
കൊച്ചുപൂവിൻ പടങ്ങൾ വരഞ്ഞും”
കൊച്ചുകുട്ടികൾ എങ്ങനെയെല്ലാമാണ് സ്നേവ്ര കടനം നടത്താറുള്ളത് ?
Answer:
കൊച്ചുകുട്ടികൾ പ്രിയപ്പെട്ടവരെ കാണുമ്പോൾ ഓടിച്ചെന്നു കെട്ടിപ്പിടിക്കുകയും ഉമ്മ വക്കുകയും ചെയ്യും. ചുറ്റും ഓടി കളിച്ചു സന്തോഷം പ്രകടി പ്പിക്കും. അവരുടെ മടിയിൽ കയറിയിരുന്നു കഥകൾ പറയാൻ തുടങ്ങും.

ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1

Question 3.
“കഴുത്തിൽ താമരത്തണ്ടറിഞ്ഞു.”
ഇവിടെ “താമരത്തണ്ട്” എന്നതുകൊണ്ട് കവി എന്താണ് ഉദ്ദേശിക്കുന്നത് ?
Answer:
താമരയുടെ തണ്ടുകൾ പോലെ മൃദുലവും വഴങ്ങു ന്നതുമായ ഗീതാമോളുടെ മനോഹരമായ കൊച്ചു കൈകളെയാണ് താമരത്തണ്ട് എന്ന് കവി വിശേ ഷിപ്പിക്കുന്നത്.

Question 4.
മക്കളുടെ സ്നേഹം അച്ഛന് എന്തെല്ലാം അനുഭ വങ്ങൾ നൽകുന്നു
Answer:
മക്കളുടെ സ്നേഹം അച്ഛനെ സന്തോഷവനാ ക്കുന്നു. അച്ഛന്റെ മനസ്സാകുന്ന കൊച്ചു പൂമ്പാറ്റ പള്ളിച്ചിറകുവീശി ആഴത്തിൽ കറുത്ത് കിടക്കുന്ന കടലിന്റെ അക്കരെ എത്തി. അപ്പോൾ ഓളങ്ങൾ എല്ലാം ചേർന്ന് ശോഭയുള്ള ഒരു പൂവായ് വിടരു ന്നപോലെ അച്ഛന്റെ മനസ്സ് സന്തോഷത്താൽ വിടർന്നു.

ഉണ്ണിമോഹങ്ങൾ തുള്ളി കളിക്കുന്ന മണ്ണിലെ നറും കൗതുകത്തിന്റെ ഉള്ളിന്റെ ഉള്ളിലെ തേൻ തുള്ളി യായി ഞാൻ കുറച്ചു നേരം സന്തോഷമായി നിൽക്കുന്നു എന്ന് അച്ഛൻ പറയുന്നു.

വിശകലനം ചെയ്യുക
Question 1.
“ഉഷ്ണമാണെന്റെ മക്കളേ ദേഹ-
പ്പുനാറും,’ തുടച്ചിട്ടെടുക്കാം.”
അച്ഛനിങ്ങനെ പറയാൻ കാരണമെന്ത് ?
Answer:
ജോലി കഴിഞ്ഞ് ക്ഷീണിച്ച് അവശനായാണ് അച്ഛൻ വീട്ടിൽ എത്തുന്നത്. അച്ഛന്റെ വരവ് കാത്തി രുന്ന കുട്ടികൾ അച്ഛനെ കണ്ടതിന്റെ സന്തോഷ ത്തിൽ കെട്ടിപ്പിടിക്കുകയും, ഉമ്മവയ്ക്കുകയും ചെയ്യുന്നു. കുട്ടികളുടെ ദേഹത്ത് വിയർപ്പു പറ്റു മെന്ന് കരുതി അച്ഛൻ അവരെ പിന്തിരിപ്പിക്കാ നായി ഇങ്ങനെ പറയുന്നു ‘വല്ലാത്ത ഉഷ്ണമാണ് മക്കളെ, ദേഹത്താകെ വിയർപ്പാ ഈ വിയർ പ്പൊക്കെ തുടച്ചിട്ട് നിങ്ങളെ എടുക്കാം.’ തന്റെ ദേഹത്തെ അഴുക്ക് കുഞ്ഞുങ്ങളുടെ മേൽ പറ്റരു തെന്നും, തന്റെ കഷ്ടപ്പാടും ക്ഷീണവും മക്കൾ അറിയരുതെന്ന് അച്ഛൻ ആഗ്രഹിക്കുന്നു.

Question 2.
‘പ്രാർത്ഥനാനാളം’ എന്ന പദം കൊണ്ടു കവി ഉദ്ദേശിക്കുന്നതാരെ ? എന്തുകൊണ്ടാണ് ഈ പദം തന്നെ ഉപയോഗിച്ചത് ?
Answer:
അച്ഛന്റെയും മക്കളുടെയും സ്നേഹപ്രകടനങ്ങൾ കണ്ട് നിൽക്കുന്ന അമ്മയെയാണ് ‘പ്രാർത്ഥനാ നാളം’ എന്ന പദംകൊണ്ട് കവി ഉദ്ദേശിക്കുന്നത്. ഭർത്താവിന്റെയും മക്കളുടെയും അഭിവൃദ്ധിക്കു വേണ്ടി എപ്പോഴും പ്രാർത്ഥനയോടെ ജീവിക്കുന്ന വളാണ് അമ്മ.

Question 3.
“കൊച്ചു പൂമ്പാറ്റ പുള്ളിച്ചിറ കാൽ
കറ്റനാമാഴിക്കക്കരെയെത്തി”
വരികളിലെ ആശയം വിശദമാക്കുക.
Answer:
അച്ഛന്റെ മനസ്സാകുന്ന കൊച്ചു പൂമ്പറ്റ് പുള്ളിച്ചിറ കുവീശി ആഴത്തിൽ കറുത്ത് കിടക്കുന്ന കടലിന്റെ അക്കരെ എത്തി എന്നതാണ് ഈ വരികളുടെ അർഥം. തന്റെ കുടുംബത്തിൽ നിറഞ്ഞിരിക്കുന്ന സ്നേഹവും പ്രാർത്ഥനയും ആണ് എല്ലാ കഷ്ട പ്പാടുകളും നീന്തി കടക്കാൻ അച്ഛന്റെ മനസ്സിനെ സഹായിക്കുന്നത്.

പ്രയോഗഭംഗി കണ്ടെത്താം
Question 1.
പിരണ്ടോടി വീണു, ഉള്ളിനുള്ളിലെ തേൻതുള്ളി, ഓമനച്ചന്തം ഇതുപോലെ കവിതയിലെ സവി ശേഷപ്രയോഗങ്ങൾ കണ്ടെത്തി കവിതയ്ക്ക് ഇവ നൽകുന്ന സൗന്ദര്യം വിശദമാക്കുക.
Answer:
പിച്ചവെച്ചു, വിരണ്ടോടിവീണു, കൊഞ്ഞകൂമ്പി, ചിറ്റൂളിപല്ല്, കൊച്ചുപൂവിൻ പടങ്ങൾ, ഓമനക്കണ്ണാ, താമരത്തണ്ട്, പ്രാർത്ഥനാനാളം, ഒളിപൂൺപ്, ഉണ്ണി മോഹങ്ങൾ എന്നിങ്ങനെ മനസ്സിൽ സുന്ദരമായ ചിത്രങ്ങൾ ഉണ്ടാക്കുന്ന ഒരുപാടി പ്രയോഗങ്ങൾ കവിതയിലുണ്ട്. കൊഞ്ഞകൂമ്പി, ചിറ്റൂളില്ല, കൊച്ചു പൂവിൻ പടങ്ങൾ, ഓമനക്കണ്ണാ, ഓളി പൂൺപ് എന്നീ പ്രയോഗങ്ങളിലെല്ലാം പിതാവിന്റെ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞു നിൽക്കുന്നു. പിച്ചവെച്ചു, വിരണ്ടോടിവീണു എന്നീ പദങ്ങളിലെ അക്ഷരാവർത്തനം വായനയ്ക്ക് താളഭംഗി നൽകു ന്നു. പ്രാർത്ഥനാനാളം എന്ന പ്രയോഗത്തിലൂടെ കുടുംബത്തിന്റെ നന്മയ്ക്കു വേണ്ടി എപ്പോഴും പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന അമ്മയെയാണ് കവി സൂചിപ്പിക്കുന്നത്.

കവിയും ചിത്രവും
Question 1.
കവിതയോടൊപ്പം കൊടുത്ത ചിത്രം ശ്രദ്ധിച്ചല്ലോ. ഇതിനെ കവിതയിലെ ആശയവുമായി എങ്ങനെ ബന്ധിപ്പിക്കാം. ചർച്ച ചെയ്യൂ.
Answer:
താമര, താമരമൊട്ട്, മത്സ്യങ്ങൾ, കൈവിരലുകൾ എന്നിവ ചിത്രത്തിൽ കാണാം. കവിതയിലെ കൊച്ചു കുടുംബത്തിന്റെ പ്രതീകമാണീ താമരച്ചെ ടി. താമരയിലയിലെ വിരലുകൾ അച്ഛന്റേതാണ്. അച്ഛന്റെ അടുത്തേക്ക് ഓടിയെത്തുന്ന കുഞ്ഞുങ്ങ ളുടെ പ്രതീകമാണ് രണ്ട് മത്സ്യങ്ങൾ. പ്രാർത്ഥ നയാൽ കൂമ്പി നിൽക്കുന്ന അമ്മയുടെ പ്രതീക മാണ് താമരമൊട്ട്.

ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1

പദച്ചേർച്ച
Question 1.
ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1 1
കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തിയെഴുതുക.
Answer:
ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1 2

ഉചിതമായ ഈണം കണ്ടെത്താം?
Question 1.
ഊഞ്ഞാൽപ്പാട്ട് എന്ന കവിത ഭാവമുൾക്കൊണ്ട് സംഘങ്ങളായി ചൊല്ലി നോക്കു. യോജിച്ച ഈണം കണ്ടെത്തുമല്ലോ.
* അക്ഷരസ്ഫുടത
*
*
*
മികച്ചത് ക്ലാസ്സിൽ അവതരിപ്പിക്കുക.
Answer:
* ആശയവ്യക്തത
* ഭാവത്തിനും താളത്തിനും ഇണങ്ങുന്ന ഈണം
* ശബ്ദനിയന്ത്രണം

കൂടുതൽ പ്രവർത്തനങ്ങൾ
Question 1.
ടീച്ചർ, അച്ഛൻ ഇതുവരെ വീട്ടുമുറ്റത്തായിരു ന്നില്ലേ ? പെട്ടെന്ന് അദ്ദേഹം എങ്ങോട്ടുപോയി ആഴി എന്നാൽ കടലല്ലേ ? കടൽ കടന്നുപോ ഇത് കൊച്ചു പൂമ്പാറ്റയല്ലേ ?
Answer:
മനസ്സുകൊണ്ടും നമ്മൾ സഞ്ചരിക്കാറുണ്ടോല്ല ? അച്ഛന്റെ യാത്ര അങ്ങനെയാകാം. പൂമ്പാറ്റ ഭയങ്ക രമായ കടലുതാണ്ടുക എന്നത് അസാധ്യം തന്നെ. എങ്കിലും ജീവിതത്തിലെ ചില പ്രയാസങ്ങൾ നാം തരണം ചെയ്യാറുണ്ട്. അല്ലേ ?

Question 2.
ഉണ്ണി മോഹങ്ങൾ എന്ന് അച്ഛൻ പാടുന്നു. അച്ഛനും ഉണ്ടോ കുട്ടിയുടെ മോഹങ്ങൾ? അച്ഛൻ കുട്ടിയല്ലല്ലോ ചെറിയ കാര്യങ്ങൾ ആഗ്ര ഹിക്കാൻ പിന്നെന്തിനാവും അങ്ങനെ എഴുതി യത്?
Answer:
മുതിർന്നവർ ചിലപ്പോഴെങ്കിലും കുട്ടികളായി മാറും. അപ്പോഴവരുടെ മനസ്സ് തുള്ളിച്ചാടാറുണ്ട്. കവി ആ അനുഭവമാണ് ഇവിടെ പങ്കിടുന്നത്.

Question 3.
ആഹ്ലാദത്തിന്റെ അടയാളമായി ജീവിതം മാറി ‘യത് കവി സൂചിപ്പിക്കുന്നതെങ്ങനെ?
Answer:
നമുക്ക് സന്തോഷം കൂടുമ്പോൾ പ്രകൃതിയും അതിൽ പങ്കു ചേരും കാഴ്ചകളെ സുഖവും സമാ ധാനവുമുള്ളതായി അറിയാൻ കഴിയും.

Question 4.
കഷ്ടപ്പാടുകൾ താണ്ടി ചെല്ലുമ്പോൾ ഒടുവിൽ നമ്മെ കാത്തിരിക്കുന്നത് എന്താണ് ?
Answer:
കഷ്ടപ്പാടുകളുടെ സമുദ്രം താണ്ടി അക്കരെ ചെല്ലു മ്പോൾ നമുക്ക് എന്തൊരാഹ്ലാദമാണ്. എല്ലാ കാഴ്ചകളും അവയുടെ ഭംഗിയാൽ നമ്മെ അലങ്ക രിക്കും.

Question 5.
ഞാൻ തന്നെയാണ് നീ എന്ന് കവി പറയുന്നത് എന്തുകൊണ്ടുതന്നെ. തേൻ തുള്ളിയായി സ്വയം രുചിക്കുന്നത് എന്തുകൊണ്ടാവാം?
Answer:
കുടുംബത്തിന്റെ സ്നേഹം നിറഞ്ഞ അന്തരീക്ഷം അപ്പോൾ അച്ഛൻ സ്വയം കുഞ്ഞായി മാറുന്നു. തന്നെത്തന്നെ മധുരിക്കുന്നതായി അറിയുന്നു.

Question 6.
താമരയിലയിലെ ജലത്തുള്ളി പോലയാണ് ജീവിതം. സ്നേഹമാണ് അതിനു താങ്ങാകു ന്നത്. കുടുംബ ബന്ധങ്ങൾ നൽകുന്ന തണൽ മനുഷ്യരെ ദുഃഖങ്ങളില്ലാത്തവരാക്കുന്നു. വീണ്ടും ഈ ചിത്രം സംസാരിക്കുന്നുണ്ട്. അതെ ന്തെല്ലാമാണ്.
Answer:
ചിത്രത്തിൽ താമരമൊട്ട്, താമരയില, മീനുകൾ, മീനുകളെ സ്നേഹത്തോടെ സ്പർശിക്കുന്ന വിര ലുകൾ എന്നിവ കാണാം. താമരയിലയിലെ കൈവിരലുകളിലേക്ക് നീന്തി ചെല്ലുന്ന മീനുകൾ അച്ഛന്റെ സംരക്ഷണത്തിലേക്ക് ഓടിക്കയറുന്ന കുഞ്ഞുങ്ങളുടെ പ്രതീകമാകാം. ജലത്തിന്റെ ഉപ രിതലത്തിലാണ് താമരയിലയും പൂവും കാണു ന്നത് എങ്കിലും അതിന്റെ വേര് ആഴങ്ങളിലായിരി ക്കും. കുടുംബബന്ധങ്ങളുടെയും സ്നേഹത്തി ന്റെയും വേരുകളും ആഴത്തിലുള്ളവയാണ് കൂപ്പുകൈ പോലെയുള്ള താമരമൊട്ട് കവിതയിലെ അമ്മയുടെ പ്രതീകമായി കാണാം.

ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1

Question 7.
……
Answer:
ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1 3

Question 8.
കറ്റനാമാഴി, പൂൺപ്, ഞൊടിനേരം ഈ വാക്കു കളെ ജീവിതവുമായി ബന്ധിപ്പിക്കാം അല്ലേ ?
Answer:
പ്രതിസന്ധികൾ നിറഞ്ഞ ജീവിതം
സ്നേഹത്തണലാൽ അതു നീന്തിക്കയറുമ്പോൾ നമുക്ക് കിട്ടുന്ന ആഹ്ലാദം.
ജീവിതം വളരെ ചെറുതാണെങ്കിലും സ്നേഹം കൊണ്ട് തന്നത്താൻ മധുരിക്കുന്ന നമ്മൾ.

ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
ഒരു കുടുംബത്തിന്റെ സ്നേഹം നിറഞ്ഞ നിമിഷ ങ്ങളാണ് ഊഞ്ഞാൽപ്പാട്ട് എന്ന കവിതയിലുള്ളത്. ജോലി കഴിഞ്ഞ് ക്ഷീണിച്ച് അവശനായി വീട്ടി ലെത്തുന്ന അച്ഛനെ എതിരേൽക്കാൻ ഓടിയെത്തു കയാണ് കൊച്ചു കുട്ടികളായി മകനും മകളും. അച്ഛനും മക്കളും തമ്മിലുള്ള സ്നേഹവാ ത്സല്യങ്ങൾ നോക്കി നിർവൃതി കൊണ്ട് തൊട്ട ടുത്ത് പ്രാർത്ഥനാനാളം പോലെ നിൽക്കുകയാ ണമ്മ.

‘ചിറ്റുളിപല്ലമർത്തിയെൻ തോളിൽ
കൊച്ചുപൂവിൻ പടങ്ങൾ വരഞ്ഞും
ഗീതമോളോടിയെത്തിക്കഴുത്തിൽ
താമരത്തണ്ടറിഞ്ഞു കുനിച്ചു.’

എന്നീ വരികളിലൂടെ ആർദ്രമായ സ്നേഹവാത്സ ല്യങ്ങൾ നമുക്ക് വായിച്ചെടുക്കാം.

കുടുംബബന്ധത്തിന്റെ ഇഴയടുപ്പമാണിവിടെ കവി വരച്ചു കാട്ടുന്നത്. ഉഷ്ണമാണ് മക്കളേ, ദേഹ ത്താകെ വിയർപ്പാണ്, ഈ വിയർപ്പൊക്കെ തുട ച്ചിട്ട് നിങ്ങളെ എടുക്കാമെന്ന് പറയുന്ന അച്ഛൻ മക്ക ളുടെ സ്നേഹപ്രകടനത്തിന് മുന്നിൽ തന്റെ കഷ്ട പാടുകളെയാണ് തുടച്ചുമാറ്റാൻ ശ്രമിക്കുന്നത്. അവർക്കിടയിൽ അപ്പൊ വീശുന്ന കാറ്റിനുപോലും സ്നേഹത്തിന്റെ സുഗന്ധമാണ്. അച്ഛന്റെ മനസാ കുന്ന പൂമ്പാറ്റയുടെ ചിറക് ദുർബലമാണ്. എങ്കിലും ആ ചിറക് കൊണ്ട് എല്ലാ കഷ്ടതകളും താണ്ടി ജീവിതത്തിന്റെ അക്കരെയെത്താൻ കുടുംബബന്ധ ത്തിലെ സ്നേഹമാണ് അച്ഛന് ശക്തി നൽകുന്ന ത്. തേൻ നുകരാനെത്തിയ വണ്ടുകൾക്ക് പൂവ് തേൻ നൽകുന്നതു പോലെ തന്റെ ഉള്ളിലെ സ്നേഹം മുഴുവൻ അച്ഛൻ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുന്നു.

പിതൃസ്നേഹത്തിന്റെ ഉദാത്തഭാവമാണ് ഈ കവി തയിൽ കാണാനാവുന്നത്. അച്ഛന്റെ സ്നേഹം അത് തിരിച്ചും ഒരു നദിയായി ഒഴുകുകയാണ്.

അധികവായനയ്ക്ക്
കിരാതവൃത്തം – കടമ്മനിട്ട രാമകൃഷ്ണൻ
ഈറ്റപ്പുലി നോറ്റുകിടക്കും ഈറൻ കണ്ണു തുറന്നും കരിമൂർഖൻ വാലിൽ കിളരും പുരികം പാതി വളച്ചും നീറായ വനത്തിൽ നടുവിൽ നിൽപ്പു കാട്ടാളാൻ നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പു കാട്ടാളാൻ

കണയേറ്റ കരിമ്പുലിപോലെ ഉരുൾപൊട്ടിയ മാമലപോലെ ഉലകാകെയുലയ്ക്കും മട്ടിൽ അലറി കാട്ടാളൻ
ഒരുനിമിഷം തേങ്ങിക്കരയും വേഴാമ്പൽപ്പക്ഷികണക്കെ മഴനീരിനു മാനം നോക്കിയിരുന്നു കാട്ടാളൻ

കുറത്തി
കരിഞ്ചായൽ കെട്ടഴിഞ്ഞ്
കാരിരുമ്പിൻ ഉടൽ വിറച്ച്
കുറത്തിയുറയുന്നു
അരങ്ങത്ത് മുന്തിരയിൽ
മുറുക്കിത്തുപ്പിയും ചുമ്മാ
ചിരിച്ചും കൊണ്ടിടാം കണ്ണാൻ
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാർക്ക് നേരെ
വിരൽ ചൂണ്ടിപ്പറയുന്നു.
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ ?
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?
നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.

കോഴി
കുഞ്ഞ് തുള്ളാൻ സമയമില്ലിപ്പോൾ
കാഞ്ഞവെയിലത്ത് കാലു പൊള്ളുമ്പോൾ
എന്നുമെന്റെ ചിറകിന്റെ കീഴിൽ
നിന്നു നിന്റെ വയറു നിറയ്ക്കാം
എന്ന് തോന്നുന്ന തോന്നലു വേണ്ട
നിന്റെ ജീവിതം നിന്റെ കാര്യം മാത്രം
നേരമായി നിനക്കു ജീവിക്കാൻ
നേരമിന്നു തിരക്കു കൂട്ടുന്നു.

ആത്മാവിൽ ഒരു ചിത

വയലാർ രാമവർമ്മ

അച്ചുറങ്ങിക്കിടക്കുന്നു നിശ്ചലം :
നിശ്ശബ്ദതപോലുമന്നു നിശ്ശബ്ദമായ്!

വന്നവർ വന്നവർ നാലുകെട്ടിൽ തങ്ങി-
നിന്നുപോയ് ഞാന്ന നിഴലുകൾ മാതിരി.

കത്തുന്നു കാറ്റിന്റെ കാണാത്ത കൈകളി-
ലെത്തിപ്പിടിക്കാൻ നിലവിളക്കിൻ തിരി.

ഇത്തരിച്ചാണകം തേച്ച വെറും നില-
അച്ഛനുറങ്ങാൻ കിടന്നതെന്തിങ്ങനെ?

പച്ചപ്പിലാവിലത്തൊപ്പി മെടഞ്ഞുകൊ-
ച്ഛന്റെ ചാരത്തിരുന്നതോർക്കുന്നു ഞാൻ

നാലുവയസ്സും തികഞ്ഞില്ലെനി; -ക്കെഴു
ത്തോലകളെല്ലാമുരുവിട്ടു തീർത്തു ഞാൻ

ആരു വന്നാലും കിളിപോലെ ഞാൻ ചൊല്ലും
‘ആ’ മുതലി ‘ക്ഷാ’ വരേയ്ക്കുള്ള വാർത്തകൾ!

അന്നെനിക്കൊട്ടും മനസ്സുഖമി ല്ലെന്റെ
ചന്ദനപ്പമ്പരമെങ്ങോ കളഞ്ഞുപോയ്!

വീടിന്നകത്തു കരഞ്ഞു തളർന്നമ്മ
വീണുപോയ് നേരം വെളുത്ത നേരം മുതൽ!

വാരിയെടുത്തെന്നെയുമ്മവച്ചച്ചമ്മയ-
ന്നോരോന്നു ചൊല്ലിക്കരഞ്ഞതോർക്കുന്നു ഞാൻ!

നൊമ്പരം കൊണ്ടു വിതുമ്പി ഞാനെൻ കളി-
പമ്പരം കാണാതിരുന്നതുകാരണം!

വന്നവർ വന്നവരെന്നെ നോക്കിക്കൊണ്ടു
നിന്നു നെടുവീർപ്പിടുന്നതെന്തിങ്ങനെ?

ഒന്നുമെനിക്കു മനസ്സിലായി ; മ്ലച്ഛ
നിന്നുണരാത്തതുമുമ്മ തരാത്തതും!

ഒച്ചയുണ്ടാക്കുവാൻ പാടില്ല, ഞാനെന്റെ
യച്ഛനുറങ്ങിയുണർന്നെണീക്കുംവരെ
പച്ചപ്പാവിലാലത്തൊപ്പിയും വച്ചുകൊ-
ണ്ടച്ഛന്റെ കൺപീലി മെല്ലെത്തുറന്നു ഞാൻ,

പെയ്തുതോരാത്ത മിഴികളുമായ്-എന്റെ
കൈതട്ടിമാറ്റി പതുക്കെയെൻ മാതുലൻ

എന്നെയൊരാൾ വന്നെടുത്തു തോളത്തിട്ടു
കൊണ്ടുപോയ്, കണ്ണീരയാളിലും കണ്ടു ഞാൻ

എന്തുകൊണ്ടച്ഛനിന്നുണരാത്തതെ,
ന്നെന്നെയെടുത്തയാളോടു ചോദിച്ചു ഞാൻ.

കുഞ്ഞിന്റെയച്ഛൻ മരിച്ചുപോ, യെന്നയാൾ
നെഞ്ഞകം പിഞ്ഞിപ്പറഞ്ഞു മറുപടി.

ഏതാണ്ടപകടമാണച്ഛനെന്നോർത്തു
വേദനപ്പെട്ട് ഞാനൊന്നാശ്വസിച്ചുപോയ്.

ആലപ്പുഴയ്ക്കു പോയെന്നു കേൾക്കുന്നതു-
പോലൊരു തോന്നലാണുണ്ടായതെപ്പോഴും!

ആലപ്പുഴയ്ക്കു പോന്നാലെനിക്കച്ഛ-
നാറഞ്ചുകൊണ്ടത്തരാറുള്ളതോർത്തു ഞാൻ.

അച്ഛൻ മരിച്ചതേയുള്ളൂ. (മരിക്കുന്ന-
തത് കുഴപ്പാണെന്നറിഞ്ഞില്ല ഞാൻ)

എന്നിട്ടുമെന്നിട്ടുമങ്ങേ മുറിക്കക-
ന്തിനാണമ്മ കരയുന്നതിപ്പോഴും?

ചാരത്തു ചെന്നു ഞാൻ ചോദിച്ചിതിമ്മയോ-
ടാരാണു കൊണ്ടക്കളഞ്ഞൻ പമ്പരം?

കെട്ടിപ്പിടിച്ചമ്മ പൊട്ടിക്കരുഞ്ഞുപോയ്;
കുട്ടനെയിട്ടേച്ചുപോയതെന്തിങ്ങനെ…?

“അച്ഛനുണ്ടപ്പുറ-ത്തിത്തിരി മുൻപു ഞാ-
നച്ഛനെക്കണ്ടതാ, “ണുത്തരം നല്കി ഞാൻ!

അമ്മ പറഞ്ഞു, മകനേ, നമുക്കിനി
നമ്മളേയുള്ളു; നിന്നച്ഛൻ മരിച്ചുപോയ്….

വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാൾ, പിറന്ന
വെള്ളമുണ്ടിട്ടു പുതപ്പിച്ചിതച്ഛനെ

താങ്ങിപ്പുറത്തേക്കെടുത്തു രണ്ടാളുകൾ
ഞാൻ കണ്ടു നിന്നു; കരയുന്നു കാണികൾ

അമ്മ ബോധം കെട്ടു വീണുപോയ് തൊട്ടടു-
അങ്ങേപ്പറമ്പിൽച്ചിതാഗ്നിതന്റെ ജ്വാലകൾ

അച്ചിതാഗ്നിക്കു വലം വച്ചു ഞാനെന്തി-
നച്ഛനെത്തീയിൽക്കിടത്തുന്നു നാട്ടുകാർ?

ഒന്നും മനസ്സിലായില്ലെനി, -ക്കപ്പൊഴും
ചന്ദനപ്പമ്പരം തേടി നടന്നു ഞാൻ!

ഇത്തിരികൂടി വളർന്നു ഞാ-നാരംഗ
മിപ്പൊഴുമോർക്കുമ്പോൾ നടുങ്ങുന്ന മാനസം

എന്നന്തരാത്മിനുള്ളിലെത്തീയിൽ വ-
ച്ചിന്നുമെന്നോർമ്മ ദഹിപ്പിക്കുമച്ഛനെ!

ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1

മുത്തച്ഛൻ
ഒ.എൻ.വി. കുറുപ്പ്

എവിടേക്കു പോകുവാൻ
മുത്തച്ഛൻ നമ്മെ വി-
ട്ടെവിടേക്കു പോവാനാ
ണല്ലേ, യുണ്ണീ?

ഇവിടെയീയുമ്മറ-
ത്തില്ലെങ്കിലും മിവി-
ടെവിടെയോ നി-
ന്നെന്തോ ചെയ്തയാവാം!
വെറുതേയിരിക്കുവാൻ
മുത്തച്ഛനാവില്ലെ-
ന്നറിയില്ലേ, പണിയൊന്നും
ചെയ്തിടാതെ?
കലവറയിലുണ്ടാ,
മുണ്ണിക്കായ്ക്കരുതിയ
കദളിക്കുലയുടെ
പാകം നോക്കാൻ
ഇനിവരുമോണത്തി-
നെല്ലാരുമെത്തുമ്പോൾ
ഇളവനും വെള്ളരി-
മൊക്കെ വേണ്ടേ?

എവിടേക്കു പോകുവാൻ
മുത്തച്ഛൻ നമ്മെ വി-
ട്ടെവിക്കു പോവാനാ-
ണല്ലേ യുണ്ണീ?

തൊടിയിലെങ്ങാനും പോയ്
നില്ക്കയാവാം, വീണ
പടവലത്തിൽ പന്തൽ
നേരേയാക്കാൻ
കലികൊണ്ട് കാറ്റ-
കൊടിഞ്ഞു വീഴാറായ
കദളിവാഴയ്ക്കൊ-
രുന്നു നല്കാൻ,
ചെറുനെല്ലിൻ കുറുമണി-
കതിർ കൊയ്യാറായോ, യെ-
ന്നറിയുവാൻ പാടത്തു
പോയതാവാം
പറയാറില്ലേയെന്നൊം
മുത്തച്ഛ, നെല്ലാർക്കും
ചെറുനെല്ലരിച്ചോറാ-
റെയിഷ്ടം…

എവിടേക്കു പോകുവാൻ
മുത്തച്ഛൻ നമ്മെ വി-
ട്ടെവിടേക്കു പോവാനാ-
നല്ലിയുണ്ണീ?

അവിടെ, കിഴക്കേ-
തൊടിയിൽ തൊഴുത്തിന്റെ
അരികിലെങ്ങാനും പോയ്
നില്ക്കയാവാം
നിറവയറായ് നില്ക്കും
നമ്മുടെ പൂവാലി-
ക്കൊരു പിടി വയ്ക്കോൽ,
തൻ കൈയാൽ നല്കാൻ.
പകലന്തിയാം വരെ
തൊടിയിലും പാടത്തും
പണിചെയ്യുവോരൊത്തു
നില്ക്കയാവാം.
ഒടുവിലെക്കിളിവാലൻ
മാങ്ങയുമുണ്ണിക്കായ്
തിരയുവാൻ മാഞ്ചോട്ടിൽ-
ത്തന്നെയാവാം.
എവിടേക്കു പോകുവാൻ
മുത്തച്ഛൻ നമ്മെ, വി-
ട്ടെവിടേക്കു പോവാനാ,
ണല്ലേ, യുണ്ണീ?

മഴപെയ്ത് പുഴകുത്തി-
യൊഴുകുന്നതു കാണാൻ
പുഴയോരത്തെങ്ങോ പോയ്
നില്ക്കയാവാം!

ഒരു മീനിനെക്കൊത്തി-
പാറുന്ന പൊന്മയെ
വെറുതെ ശകാരിച്ചു
നില്ക്കയാവാം!
ഒരു കൊച്ചരിപ്രാവി-
മുറ്റത്തു വന്നാലോ,
അരിമണി വിതറുന്ന
മേളമല്ലേ?……
അരികിൽ നിന്നാരേ
കരയുന്നു. മുത്തച്ഛ-
നറിയേണ്ട, വെറുതേ
കരുഞ്ഞുപോയാൽ…!
ഒരു നാളുമുണ്ണിയെ
കരയിച്ചു മുത്തച്ഛന-
നൊരിടത്തും പോകുവാ
നാവില്ലല്ലോ…..!

ദേവീസ്തവം
കടമ്മനിട്ട രാമകൃഷ്ണൻ
ഹേ! പാർവതീ! പാർവണേന്ദു പ്രമോദ്, പ്രസന്നേ
പ്രകാശക്കുതിപ്പിൽ, കിതയ്ക്കുന്ന നിന്നെ
പ്രകീർത്തിച്ചു പാടാനുമോരോ വിഭാത-
ക്കുളിർവാത ദാഹാർത്തിയായ് നിന്റെ നിശ്വാസം-
വേഗം കുടിക്കാനു, മോമൽത്തട്ടിൽ മേനി
പുൽകിത്തലോടാനുമാഴത്തികഞ്ഞാട-
ലാറ്റാനുമീ വിശ്വഭക്തി പ്രവാഹക്കുതിപ്പിന്റെ
കിതപ്പായി ഭവിക്കാനുമെന്നെ ഭവിപ്പിക്ക നീ ഭാവിക!
ഹേ! ഭാർഗവീ, ഗർവഹർ ത്രീ, ഗാത്രി, പ്രസി
നറും പൂവിതൾ നോറ്റുതോറ്റുന്ന ദിവ്യാനു-
രാഗത്തുടിപ്പിൻ കരൾക്കൂമ്പറുത്തും,
ഇളംചില്ല മെല്ലെക്കുലുക്കിച്ചിരിച്ചോടി-
യെത്തുന്ന നൻമണിക്കാറ്റിന്റെ കണ്ഠം ഞെരിച്ചും,
വിയർക്കുന്ന പുല്ലിന്റെ ഗർദം ചോർത്തിക്കുടിച്ചും
ത്രസിക്കുന്ന ജീവന്റെ പുണ്യം കവർന്നും
തിമിർക്കുന്നരക്കൻ, നറും ചോരമോന്തി-
ച്ചിനയ്ക്കുന്നരക്കൻ, ഇരുൾ കോട്ട കെട്ടി-
യടക്കിക്കപാലാസ്ഥി മാലാവിതാനം
ചമയ്ക്കുന്നരക്കൻ ധരിത്രീവിലാപം
വിറയ്ക്കുന്ന ദിക്പാലരെല്ലാ മിടിത്തീയിളക്കുന്നു ചുറ്റും
ഇതാണന്റെ ലോകം, ഇതാണന്റെ യോഗം.
ഹേ! ഭൈരവീ, ശോകഹർ ത്രീ, യോഗമൂർത്ത, പ്രചാണ് ഡേ!
തൃക്കണ്ണു മൂന്നും തുറന്നാർദ്രയായിത്തിളയ്ക്കു
കുതിക്കൂ, ജ്വലിച്ചന്ധകാരം മൂടിക്കു-
കരാളന്റെ വക്ഷസ്സിലോങ്ങിയച്ചവിട്ടിച്ചതയ്ക്കു
സഹസ്രാരപത്മം വിരിഞ്ഞുള്ളിലേറിത്തിളങ്ങു.
എടുക്കെന്നെ നീ, നിൻ മടിത്തട്ടിലൊട്ടി-
കിടക്കട്ടേ നിൻ പോർ മുളക്കണ്ണുമുട്ടി
ഹോ ശാരദേ, സാർവഭൗമേ, പരിശോഭിതേ
ശാദകാശസങ്കാശ സൗമ്യേ, ശിവേ!
പ്രകാശാങ്കരങ്ങൾ, പ്രഭാതാദ്ഭുതങ്ങൾ
പ്രഹർഷേണ വർഷിച്ചുമേയും ഘനങ്ങൾ
ഘനശ്യാമനീലം, കടക്കണ്ണുപായും വിലാസം
വികാരോൽബണം, വിശ്വഭാവം
സമാകർഷചോതോവിതാനം, സരിത്തിൻ
ഹൃദന്താവബോധോദയം, പാരിജാതം.
പ്രമകല്ലോലിനീലില, ലാവണ്യലാസ്യ-
പ്രകാരം, പ്രസാദം, പ്രകാശം
ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം.
ഇതാണന്റെ നീയായ സത്യസ്വരൂപം
ഹേ ശ്യാമളേ, ശാന്തപുരേ, സമുദ്ര

ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1

ചാക്കാല
അങ്ങേല മൂപ്പീന്നു ചത്തോടീ?
നമ്മളും പോയൊന്നറിയണ്ട
ചാക്കാല ചൊല്ലുവാൻ വന്നവന്
കാപ്പിയും കാശും കൊടുത്തോടീ?
കാര്യങ്ങളെന്തൊക്കയായാലും
നാലുപേർ കൂടുന്ന കാര്യമല്ലേ!
കോടിയിടേണം, പുകലവേണം
കാണിക്കാൻ കണ്ണുനീരിറ്റുവേണം
വെറ്റിലതിന്നു ചവച്ചുതുപ്പി
കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ
ഭാഗ്യവാനെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോർക്കണം
ചാവിന്നു ബന്ധുത്വമേറുമല്ലോ!
ചാവാതിരിക്കുമ്പോഴെന്തുമാട്ടെ.
എലിമുള്ളുകൊണ്ടാ വഴിയടച്ചു
എലുകകല്ലൊക്കെ പിഴുതി മറ്റി
അതിരിലപ്ലാവിന്റെ ചോടുമാന്തി
വേരറ്റുവീണപ്പോൾ തർക്കമാക്കി
എരുമയെ കയറുരി വിട്ടു തയ്യിൻ
തല തീറ്റിയതിരുകളെത്ര കാട്ടി!
ഏത്തവാഴക്കുല കണ്ടു കണ്ണിൽ
ഈറകടിച്ചു കുശുമ്പുകുത്തി
അളിയനും പെങ്ങളുമെന്നതോർക്കാ-
തതിയാന്റെ തോന്ന്യാസമായിരുന്നു.
പെണ്ണിനെ കാണുവാൻ വന്നവരോ
ടെണ്ണിയ ദുഷണമെത്ര മാത്രം!
പൈക്കിടാവാദ്യമായ പെറ്റവാ
കൊണ്ടികൂടോത്രങ്ങളെന്നു വേണ്ട
കുരുതിപുഴുങ്ങിയുരുളി പൊട്ടി
കറവപ്പശുവിന്റെ കുടലുപൊട്ടി
ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
ഓർക്കുവാൻ പറ്റിയ നേരമല്ല
തരവഴികാട്ടിയതിന്നു നമ്മൾ
പകരം കൊടുത്തു പലിശ ചേർത്ത്
വാശിക്കു വളിവിട്ടു യോഗ്യരാകാൻ
നോക്കേണ്ടതിന്നും നാം മോശമല്ല
അയൽ ദോഷി ആയില്യമായിരുന്നു
മനദോഷം മക്കൾക്കെന്നാപ്തവാക്യം
ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
ഓർത്തുപോകുന്നോർമ ബാക്കിയെന്നും
എങ്കിലുമങ്ങോരു ചത്തല്ലൊ!
എന്തൊക്കെയാലും രക്തബന്ധം!
നാലുപേർ കൂടുന്നിടത്തു നമ്മൾ
നാണക്കേടെന്ന് വരുത്തരുത്.
മക്കളോടൊന്നു പറഞ്ഞ്
വാരിക്കാര്യം മറക്കേണ്ട
നാത്തൂനോടൊത്തു കരഞ്ഞേര്
നഷ്ടം വരാനതിലൊന്നുമില്ല
ചിത കത്തിത്തീരും വരേക്കു നമ്മൾ
ചിതമായ പെരുമാറാം ദോഷമില്ല.

Class 6 Malayalam Adisthana Padavali Notes Unit 1 സ്നേഹസ്പർശം

Question 1.
ചിത്രത്തിൽ കാണുന്ന മരത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ് ?
ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1 4
Answer:
രണ്ടു കൈകൾ കോർത്തു പിടിച്ചിരിക്കുന്നത് പോലെയാണ് ചിത്രത്തിൽ കാണുന്ന മരത്തിന്റെ രൂപം. കൈകോർത്തുപിടിച്ചതുപോലെയുള്ള ഭാഗത്ത് മരത്തിന് കൂടു തൽ വണ്ണമുള്ളതായി കാണാം. ഇത് സ്നേഹത്തിന്റെ ദൃഡതയെയാണ് സൂചി പ്പിക്കുന്നത്. ഐക്യത്തിന്റെ മഹാത്മ്യം വിളിച്ചോതുന്ന ചിത്രമാണിത്.

സഹോദരതി

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1 5
കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരിൽ 1947-ന് അദ്ദേഹം ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തി നുശേഷം പട്ടാമ്പി സംസ്കൃതം കോളജിൽ ഉപരിപഠ നത്തിനു ചേർന്നു. പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ലേഖനങ്ങൾ എഴുതുമായിരുന്നു. നിരോധിക്കപ്പെട്ട പ്രസക്തി മാസികയുടെ എഡിറ്റർ ആയിരുന്നു അദ്ദേ ഹം. 1976 ഏപ്രിൽ 15-ന് അടിയന്തരാവസ്ഥകാലത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് 1977 മാർച്ച് 23- നാണ് അദ്ദേഹം ജയിൽ മോചിതനായത്. അതിനു വൈദ്യശാസ്ത്രമാസികയുടെ പതാ ധിപരായി. ഈ മാസികയിൽ 23 വർഷം ലേഖനങ്ങൾ എഴുതിയിരുന്നു. ഈ ലേഖനങ്ങൾ ചേർത്ത് സംസ്കാ രത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്കാ രവും എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ദീപാങ്കുരൻ എന്ന തൂലികാനാമത്തിലാണ് അദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നത്. പ്രകൃതിചികിത്സ, യൂറിൻ തെറാപ്പി എന്നീ രംഗങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ജീവി താന്ത്യം വരെ പ്രകൃതി ജീവനം ജീവതചരിയാക്കി. 2014-ലെ വൈദിക സാഹിത്യത്തിനുള്ള കെ. ആർ. നമ്പൂ തിരി എൻഡോവ്മെന്റ് അവാർഡ് അദ്ദേഹം നേടി. അദ്ദേഹത്തിന്റെ ഒരു തുള്ളി വെളിച്ചം എന്ന കൃതി ക്കാണ് അവാർഡ് ലഭിച്ചത്.

കരുണയിലേക്കുള്ള തീർത്ഥാടനം, ബുദ്ധൻ കത്തിയെരിയുന്നു, ഒരു തുള്ളി വെളിച്ചം, ജീവിതഗാനം, ബോധിവൃക്ഷത്തിന്റെ ഇലകൾ, സംസ്കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്കാരവും, ഇരു ളിലെ ജീവതാരകം, വിളക്കിയ വെളിച്ചം മാത്രം. വേരു കളും ചിറകുകളും പക്ഷി മാനസം, ജീവിത പുസ്തക ത്തിൽനിന്ന് തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളിൽ ചിലതാണ്. 2019 ജൂലൈ 28-ന് അദ്ദേഹത്തിന്റെ എഴു പത്തിരണ്ടാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

കഥാസംഗ്രഹം

സാഹോദര്യത്തിന്റെ സൗന്ദര്യം തുളുമ്പുന്ന രണ്ടു കർഷകസഹോദരരുടെ കഥയുണ്ട്. ഏട്ടൻ അവിവാഹ തിൻ, അനുജൻ വിവാഹിതൻ, വിവാഹിതനായ ഇളയ സഹോദരന് നാലഞ്ചു മക്കളും. ഒരു രാത്രി അവിവാ ഹിതനായ ജേഷ്ഠൻ അനുജന്റെയും കുടുംബ ത്തിന്റെയും ഭാവിയെപ്പറ്റിയാലോചിച്ച് ഉറക്കം വരുന്ന തായില്ല. “അനുജനും കുടുംബത്തിനും വേണ്ടത്ര വരു മാനമില്ല. അതുകൊണ്ട് അവനും കുടുംബവും ഭാവി യിൽ കഷ്ടപ്പെടും…” ജേഷ്ഠന് സങ്കടം വന്നു. രാത്രി എല്ലാ വരും ഉറങ്ങുന്ന നേരം തന്റെ പത്തായ ത്തിൽനിന്ന് മൂന്നു നാല് ചാക്ക് നെല്ലെടുത്ത് അനു ജന്റെ പത്തായത്തിൽ കൊണ്ടുപോയിട്ടു.
ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1 6
അന്നു രാത്രിയിൽ അവിവാഹിതനായ ജേഷ്ഠന്റെ ഭാവിയോർത്തപ്പോൾ അനുജനും ഉറക്കം വന്നില്ല. തനിക്ക് മക്കളെങ്കിലുമുണ്ട്. ഏട്ടന് വയസ്സുകാലത്ത് ആരാണുണ്ടാവുക ? വേണ്ടത്ര പണമുണ്ടെങ്കിൽ അതെ ങ്കിലുമൊരുപകാരമാവും……… അന്നു രാത്രി അനുജൻ തന്റെ പത്തായത്തിൽ നിന്ന് കുറേ നെല്ലെടുത്ത് ഏട്ടന്റെ പത്തായത്തിൽ കൊണ്ടുപോയി നിറച്ചു.

ഇടയ്ക്കിടെ രണ്ടുപേരും പരസ്പരമറിയാതെ. ഇത് ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം രാത്രി രണ്ടുപേരും ചാക്കുകളിൽ നെല്ലുമായി പത്തായപ്പുരയ്ക്കു നേരെ പോകുമ്പോൾ തമ്മിൽ നേരിൽ കണ്ടുമുട്ടി. ഒന്നുമു രിയാടാനാവാതെ അവരിരുവരും പരസ്പരം നോക്കി നിന്നു. ഇരവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി… കാലം കഴിഞ്ഞു. ഇരുവരും മരിച്ചുപോയി. ഇവരുടെ സഹോദരസ്നേഹത്തിന്റെ കഥ നാട്ടിലാകെ പര ന്നു. ആയിടെ ഗ്രാമത്തിലൊരു ദേവാലയം പണിയാ നുള്ള ആലോചന നടന്നു. അതിനു പറ്റിയ സ്ഥലമായി അവർ തിരഞ്ഞെടുത്തത് ഈ സോദരർ നെല്ലുചാക്കു മായി നടക്കുമ്പോൾ പരസ്പരം കണ്ടുമുട്ടിയ ആ സ്ഥല മായിരുന്നു.

പദപരിചയം
പത്തായം – നെല്ലും മറ്റുധാന്യങ്ങളും സൂക്ഷി ക്കുന്നതിനുള്ള വലിയപെട്ടി
ഭാവി – വരുംകാലം
അവിവാഹിതൻ – വിവാഹം കഴിക്കാത്തവൻ
പരസ്പരം – അന്യോന്യം
കണ്ടുമുട്ടുക – നേരിട്ടുകാണുക
വേണ്ടത – ആവശ്യത്തിന്
ഉരിയാടുക – സംസാരിക്കുക
ഇരുവരും – രണ്ടുപേരും
സ്ഥലം – സ്ഥാനം
പരന്നു – വ്യാപിച്ചു
കാലമേറെ – വളരെക്കാലം

ഊഞ്ഞാൽപ്പാട്ട് Notes Question Answer Class 6 Adisthana Padavali Chapter 1

വിപരീതം
അവിവാഹിതൻ × വിവാഹിതൻ

എതിർലിംഗം
അവിവാഹിതൻ – അവിവാഹിത

Question 1.
ദേവാലയം പണിയാൻ നാട്ടുകാർ തിരഞ്ഞെടു അത് സഹോദരങ്ങൾ കണ്ടുമുട്ടിയ ഇടമാണ്. എന്തുകൊണ്ട്?
Answer:
നിസ്വാർഥമായ സ്നേഹത്തിന്റെ പ്രതീകങ്ങളാണ് ‘സഹോദര ശ്രുതി’ എന്ന കഥയിലെ രണ്ടുസഹോ ദരങ്ങളും ഒന്നും പ്രതീക്ഷിക്കാതെ, തമ്മിൽ അറി യിക്കാതെ ജ്യേഷ്ഠനും അനുജനും പരസ്പരം സഹായിക്കുകയാണ്. യഥാർത്ഥ സ്നേഹം നിസ്വാർത്ഥവും ഉദാരവുമാണെന്ന് അവർ നമ്മെ പഠിപ്പിക്കുന്നു. രക്തബന്ധത്തിനപ്പുറം എല്ലാ മനു

ഷ്യരെയും സഹോദരന്മാരായിക്കാണാനുള്ള വിശാലത നമുക്കുണ്ടാവണമെന്നു ഓർമ്മിപ്പിക്കു
ന്നതാണ് ഈ കഥ. തമ്മിൽ അറിയിക്കാതെ സഹാ യിക്കുന്ന സഹോദരങ്ങൾ ഒരിക്കൽ പരസ്പരം കണ്ടുമുട്ടുന്നു. പരിപാവനമായ സ്നേഹം തിരിച്ച റിയപ്പെടുന്നു. ഈശ്വരൻ എന്നാൽ സ്നേഹമാണ്. സ്നേഹമുള്ളിടത്തേ ഈശ്വരസാന്നിധ്യം ഉണ്ടാകൂ. അവർ പരസ്പരം കണ്ടുമുട്ടിയ സ്ഥലം തന്നെ യാണ് ദേവാലയം നിർമ്മിക്കാൻ ഏറ്റവും ഉചിത മെന്നു നാട്ടുകാർ തീരുമാനിക്കാൻ ഇതാവാം കാരണം.

പുഴ Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and പുഴ Puzha Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Puzha Summary

Puzha Summary in Malayalam

പുഴ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
പുഴ Summary in Malayalam Class 6 1
നോവലിസ്റ്റ്, കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാള സാഹിത്യകാരനായിരുന്നു എൻ.പി.മുഹമ്മദ്. 1928 ജൂലൈ 1-ന് കോഴിക്കോട് ജില്ലയിലെ ഇടിയങ്ങരയിൽ. കോഴിക്കോട് ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെ അധ്യ ക്ഷനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിർവാ ഹക സമിതി അംഗം, കേരളസംഗീത നാടക അക്കാ ദമി അംഗം, ഫിലിം സെൻസർബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2002 ജനുവരി 3-ന് അന്തരിച്ചു.

ദൈവത്തിന്റെ കണ്ണ്, എണ്ണപ്പാടം, മരം, ഹിരണ്യകശിപു (നോവലുകൾ) നല്ലവരുടെ ലോകം, തൊപ്പിയും തട വും, പ്രസിഡന്റിന്റെ മരണം, മെഴുകുതിരികൾ (കഥ കൾ) പുകക്കുഴലും സരസ്വതിയും, മാരിവില്ലിൽ തീ വീരരസം സി.വി കൃതികളിൽ (ലേഖനങ്ങൾ) അവർ നാലുപേർ, ഉപ്പും നെല്ലും, നാവുമുറിഞ്ഞ കളി (ബാ ലസാഹിത്യം) എന്നിവയാണ് പ്രധാന കൃതികൾ. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

പുഴ Summary in Malayalam Class 6

പാഠസംഗ്രഹം

പുഴ എൻ.പി. മുഹമ്മദിന് വിസ്മയമായിരുന്നു. അദ്ദേ ഹത്തിന്റെ വീടും പ്രാഥമിക വിദ്യാലയവും പുഴവക്ക ത്തായിരുന്നു. ഒഴിവു സമയങ്ങൾ നദീ തീരത്തായി രുന്നു ചെലവഴിച്ചിരുന്നത്. കൂട്ടുകാർക്കൊപ്പവും ഒറ്റയ്ക്കും പുഴയിൽ നോക്കിയിരിക്കുന്നത് എൻ.പി.യ്ക്ക് രസമുള്ള കാര്യമായിരുന്നു. ഈ രസം നൽകിയ പുഴ കല്ലായിപ്പുഴയായിരുന്നു. നദീതീരത്ത് തടിമില്ലുകളും പാണ്ഡിക ശാലകളുമുണ്ടായിരുന്നു. (ചരക്കുകകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം) ലക്ഷക്കണക്കിന് രൂപ യുടെ കൈമാറ്റങ്ങൾ ഇവിടെ നടന്നിരുന്നു. പുഴയിൽ നിന്ന് ഇരുമ്പു ചങ്ങലകൾ ഉപയോഗിച്ച് തൂക്കിയെടു ക്കുന്ന മരത്തടികൾ അറക്കവാളുകളാൽ ഉരുപ്പടികളാ ക്കപ്പെട്ടിരുന്നു.
പുഴ Summary in Malayalam Class 6 2

പുഴയ്ക്കരുകിൽ മരത്തടികൾ അട്ടിയിരിക്കുന്നു. ചതു പ്പിൽ അടുക്കിയിരിക്കുന്ന മരത്തടിയുടെ പുറംതൊലി അടർത്തിയെടുക്കാൻ കുട്ടികൾ എത്തിയിരുന്നു. സ്കൂളിൽ പോകാത്ത ഈ കുട്ടികൾ ആഹാരത്തിനുള്ള പണം നേടിയിരുന്നത് പുറം തൊലി അടർത്തിയെടു ത്തായിരുന്നു. മുതിർന്നവർ മില്ലിൽ തടി പണികളിൽ ഏർപ്പെട്ടു. പുഴയ്ക്കു നടുവിൽ ചങ്ങാത്തം കുത്താനും മുതിർന്നവരുണ്ടായിരുന്നു. ഇവർ ഈണത്തിൽ പാട്ടു കൾ പാടിയിരുന്നു. പുഴകല്ലായിക്കാർക്കു ജീവിതമാ യിരുന്നു. അനേകം തൊഴിലാളികളും മരകച്ചവടക്കാരും അളവുകാരും കണക്കുപിള്ളമാരും നമ്പറുകൊത്തിക ളുമൊക്കെയായി ഈർച്ചമില്ലിൽ നിരവധി പണിക്കാ രുണ്ടായിരുന്നു. മരപ്പൊടി മില്ലു പരിസരത്ത് കുന്നുകൂ ടിയിരുന്നു.

ചെറുപ്പക്കാർ മരപ്പൊടി കൊട്ടയിലാക്കി വിറ്റ് ജീവിത ചെലവു കണ്ടെത്തിയിരുന്നു. ജീവിതമാകെ പുഴ യോടു കടമപ്പെട്ടിരുന്നു. ജലാംശയങ്ങൾ മനുഷ്യജീവി തവുമായി അഭേദ്യമായി ബന്ധപ്പെട്ടു നിന്നിരുന്നതു പോലെ പുഴയും നിലകൊണ്ടിരുന്നു. ജീവിതം കരപ്പി ടിക്കാൻ മനുഷ്യന് ജലാശയങ്ങളാണ് സഹായിച്ചിരു ന്നത്. നൈൽ, യൂഫ്രട്ടീസ്-ടൈഗ്രീസ്, ഗംഗാ സമതല ങ്ങളിലുമൊക്കെയാണ്. മനുഷ്യസംസ്കാരം ആരംഭിച്ച് പടർന്നു പന്തലിച്ചത് ഇതുകൊണ്ടായിരിക്കാം പുഴകൾ സാഹിത്യത്തിന് പ്രചോദനമരുളിയത്. എല്ലാത്തിനും രൂപമാറ്റമുണ്ടാകുമ്പോൾ നദി നിത്യവിസ്മയമായി, വർണശബളമായി നിലകൊള്ളുന്നു. ഈ പ്രത്യേകത യാകാം കവികളെ ആകർഷിച്ചിട്ടുള്ളത്.

‘ഭാരതപ്പുഴ’ പി.കുഞ്ഞിരാമൻ നായർക്ക് ഇഷ്ടവിഷയമായിരുന്നു. ഇതുപോലെ പുഴയെക്കുറിച്ചെഴുതാത്ത കവികൾ ഉണ്ടാ കില്ല. വള്ളത്തോളിന്റെ ‘ഒരു തോണിയാത്ര’ യും ഇതു പോലെ പ്രത്യേകതയാർന്ന കവിതയാണ്. റഷ്യൻ നോവലിസ്റ്റായ ഷോളക്കാവിന്റെ ഡോൺ എന്ന കൃതി നമ്മുടെ മനസ്സിനെ വികസിപ്പിച്ച കൃതിയാണ്. നൈൽ നദീതീരങ്ങളുടെ കഥകൾ സമാഹരിച്ചിട്ടുണ്ട്. കേച്ചേ രിപ്പുഴ യൂസഫലി കേച്ചേരിയുടെ കവിതാസമാഹാര മാണ് കേച്ചേരിപ്പുഴ കവിയെ സ്വാധീനച്ചതിന്റെ ഫല മാണ് ഈ കാവ്യസമാഹാരം.

പൊറ്റെക്കാടിന്റെ കടത്തുതോണിയെക്കുറിച്ചുള്ള കഥ യാണ് കടവ്. അത് ഇപ്പോഴും നമുക്ക് ആഹ്ലാദം പകരു ന്നു. പത്മാനദിയിലെ മുക്കുവന്റെ കഥയും താരാശ ങ്കർ ബാനർജിയുടെ ‘തോണിക്കാരൻ താരിണി യിൽ ജീവിതോപായം നൽകിയ പുഴ ഒടുവിൽ തോണിക്കാ രന് മരണമൊരുക്കുന്നു. ഇങ്ങനെ പുഴയുമായി ബന്ധ പ്പെട്ട കഥകൾ നിരവധിയുണ്ട്. മനുഷ്യനെ സമൂഹ ജീവി യാക്കി മാറ്റുന്ന പുഴകൾ വറ്റിയാൽ മനുഷ്യജീവിതം തന്നെ ഇല്ലാതാക്കും. സംസ്കാരം തന്നെ ഇല്ലാതാകും

പദപരിചയം
വിസ്മയകരം – ആശ്ചര്യകരം
പ്രാഥമികം – ആദ്യമുള്ള
അഴിമുഖം – കപ്പൽ അടുക്കുന്ന സ്ഥലം
പാണ്ഡികശാല – ചരക്കുകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം
ആരവം – ശബ്‌ദം
മയ്യത്ത് – മുതശരീരം
ഈർച്ചമില്ല – തടി അറക്കുന്ന മില്ല്
അന്നം – ആഹാരം
നിജപ്പെടുത്തി – നിശ്ചയിച്ചു
ഗർജിക്കുന്ന – അലറുന്ന
വരദാനം – വരം കൊടുക്കൽ
ഭാഗധേയം – ഭാഗ്യം, ജന്മാന്തരകർമ്മം
ത്രികാല – മൂന്നുകാലങ്ങൾ
ധ്യാനശീലൻ – ഒരേ ചിന്തയിൽ മാത്രം മുഴുകിയി രിക്കുന്നവൻ
ത്രസിപ്പിക്കുക – ഭയപ്പെടുത്തുക
പരിണാമം – മാറ്റം
അത്ഭുതാവാഹം – ആശ്ചര്യകരമായ

പര്യായം
പുഴ – ആറ്, നദി, സരിത്ത്
മനുഷ്യൻ – മനുജൻ, മാനവൻ
യാത്ര – യാനം, ഗമനം
ഗാനം – പാട്ട്, ഗീതം
രാത്രി – രാവ്, നിശ, നിശീഥിനി
നിലാവ് – ചന്ദ്രിക, ചന്ദ്രിമ, കൗമുദി
മരണം – പ്രാണഹാനി, മൃത്യു, ജീവനാശം
മനസ്സ് – ഹൃദയം, മാനം, ഹൃത്ത്
പകൽ – ദിനം, ദിവസം, വാസരം
അരുവി – ഢരം, നിർഝരം, ഝരീ
യുദ്ധം – രണം, പോര്
ദുഃഖം – സന്താപം, ശോകം, സങ്കടം
ദേഹം – ശരീരം, കായം, ഗാത്രം, മേനി
പ്രഭാതം – ഉഷസ്സ്, വിഭാതം, പ്രാതകാലം

പുഴ Summary in Malayalam Class 6

പിരിച്ചെഴുതുക
പുഴവക്കത്തായിരുന്നു – പുഴ + വക്കത്ത് + ആയിരുന്നു
വക്കത്തെത്താൻ – വക്കത്ത് + എത്താൻ
നോക്കിയിരിക്കുന്നതായിരുന്നു – നോക്കി + ഇരിക്കു ന്നത് + ആയിരുന്നു.
ചതുപ്പുനിലമാണ് – ചതുപ്പ് + നിലം + ആണ്
തൊപ്പിക്കുടയുമായി – തൊപ്പി + കുടയും + ആയി
കുന്നുകൂടിയിരിക്കുന്ന – കുന്ന് + കൂട്ടി + ഇരിക്കുന്ന
കല്ലായിപ്പുഴപോലെത്തന്നെയാണ് – കല്ലായി + പുഴ + പോലെ + തന്നെ + ആണ്

വിഗ്രഹിക്കുക
പ്രാഥമിക വിദ്യാലയം – പ്രാഥമികമായി വിദ്യാലയം
കല്ലായിപ്പുഴ – കല്ലായിയിലെ പുഴ
വെള്ളപ്പരപ്പിലേക്ക് – വെള്ളത്തിന്റെ പരപ്പിലേക്ക്
മരത്തടികൾ – മരത്തിന്റെ തടികൾ
പുറംതൊലി – പുറത്തെ തൊലി
മരപ്പലകകൾ – മരത്തിന്റെ പലകകൾ
മരപ്പൊട്ടി – മരത്തിന്റെ പൊട്ടി
ത്രികാലങ്ങൾ – മൂന്നുകാലങ്ങൾ
നിത്യവിസ്മയം – നിത്യമായ വിസ്മയം
ധ്യാനലീനനായി – ധ്യാനത്തിൽ ലീനനായി
മനുഷ്യജീവിതം – മനുഷ്യന്റെ ജീവിതം

വിപരീതം
രസം × നീരസം
കഠിനം × സരളം
വിശ്വാസം × അവിശ്വാസം
രഹസ്യം × പരസ്യം
വികാസം × സങ്കോചം

പുഴ Notes Question Answer Class 6 Kerala Padavali Chapter 14

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 5 Chapter 14 പുഴ Puzha Notes Questions and Answers Pdf improves language skills.

Puzha Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 5 Chapter 14 Puzha Question Answer

Class 6 Malayalam Puzha Notes Question Answer

വായിക്കാം പറയാം
Question 1.
കുട്ടിക്കാലത്ത് ലേഖകൻ കല്ലായിപ്പുഴുയുടെ കര യിൽ കണ്ട കാഴ്ചകൾ എന്തെല്ലാം?
Answer:
പുഴവക്കത്തായിരുന്നു ലേഖകൻ താമസിച്ചിരുന്നത്. നദീതീരത്ത് നിറയെ മരപ്പാണ്ടികശാലകൾ ഉണ്ടാ യിരുന്നു. അവിടെ ലക്ഷങ്ങളുടെ കച്ചവടം നടന്നി രുന്നു. ഇടയ്ക്കിടയ്ക്ക് പുഴയിലേക്ക് കൊലക്കയർ നീട്ടിയതുപോലെ വെള്ളപ്പരപ്പിലേക്ക് ആരവം പുറ പ്പെടുവിച്ചിറങ്ങുന്ന തടിച്ച് ഇരുമ്പ് ചങ്ങലകളുടെ കൊക്കകൾ മരത്തടികളെ തൂക്കിയെടുത്ത് ഈർച്ച മില്ലുകളിലെ വാ തുറന്ന പല്ലുകളുള്ള ബാൻഡ് സോവിലേക്ക് തള്ളിവെക്കുന്നു. പുഴയ്ക്കരികിൽ അട്ടിയട്ടിയായി വച്ചിരിക്കുന്ന മരത്തടികൾ, അവി ടെയെല്ലാം ചതുപ്പ് നിലമാണ്. മണ്ണിൽ നിറയെ പുറ്റുകൾ. അവയെ നീരോളങ്ങൾ തഴുകുന്നു. അവ യ്ക്കിടയിലൂടെ ഞണ്ടുകൾ ഓടി കളിക്കുന്നു. പെൺകുട്ടികളും ആൺകുട്ടികളും കട്ടപ്പാരകളും കൊട്ടയുമായി മരത്തിന്റെ പുറം തൊലികൾ അടർത്തിയെടുത്ത് ഭക്ഷണത്തിനുള്ള വക തേടുന്നു. ഇതെല്ലാമാണ് കുട്ടിക്കാലത്ത് ലേഖകൻ കല്ലായി പുഴയുടെ കരയിൽ കണ്ട കാഴ്ചകൾ.

Question 2.
ഈർച്ചമില്ലിലേക്ക് തടി കൊണ്ടുവരുന്ന രംഗം ആവിഷ്കരിച്ചതെങ്ങനെ?
Answer:
മുതിർന്നവർ മരത്തടികൾ ‘യാ അള്ളാ’ പാടി മുട്ടോളം വെള്ളത്തിൽ നിന്ന് തോളിൽ കയറ്റുന്നു. ഈർച്ചമില്ലുകളുടെ ചക്രവാളിന് ഭക്ഷണം നൽകു ന്നതുപോലെ മരത്തടികൾ വച്ചുകൊടുക്കുന്നു. പുഴ യുടെ ഇരുഭാഗത്തും പന്തം കെട്ടി മരത്തടികളെ വെള്ളത്തിൽ തടവിലാക്കുന്നു. ഇങ്ങനെയെല്ലാ മാണ് ഈർച്ചമില്ലിലേക്ക് തടി കൊണ്ടുവരുന്ന രംഗം ലേഖകൻ ആവിഷ്കരിച്ചിരിക്കുന്നത്.

പുഴ Notes Question Answer Class 6 Kerala Padavali Chapter 14

Question 3.
ഇളം മനസ്സുകൾ പുഴയോട് ചോദിക്കുന്ന ചോദ്യ ങ്ങൾ എന്തൊക്കെയാണ്?
Answer:
എവിടെ നിന്നു വന്നു?
എവിടേക്കു പോകുന്നു?
എത്രയാഴമുണ്ട്?
എന്താണ് നിന്റെ ചുറ്റും?
ഇതെല്ലാമാണ് ഇളം മനസ്സ് പുഴയോട് ചോദിക്കുന്ന ചോദ്യങ്ങൾ

Question 4.
പുഴ എന്നും സാഹിത്യകാരനു പ്രചോദനമായത് എന്തുകൊണ്ടായിരിക്കും?
Answer:
മനുഷ്യൻ കൂട്ടമായി താമസം തുടങ്ങിയത് പുഴവ ക്കുകളിലാണ്. വെള്ളം നനഞ്ഞ ഭൂമികളിൽ അവർ ചതുപ്പുകൾ വിരിച്ചു. നദീതടങ്ങളിലാണ് മനുഷ്യ സംസ്കാരത്തിന്റെ തുടക്കം കുറിച്ചത്. നൈൽ നദീ തീരങ്ങളിലും യൂഫ്രട്ടീസ്-ടൈഗ്രീസ് തീരങ്ങളിലും ഗംഗാസമതലങ്ങളിലും മനുഷ്യസംസ്കാരത്തിന്റെ വിളംബരങ്ങളുയർത്തി ചരിത്രം യാത്ര തുടങ്ങി. പിന്നീടതു മീൻപിടിത്തമായി, പുഴയിലെ യാത്ര കളായി. ഒരുപക്ഷേ, അതുകൊണ്ടാകാം പുഴകൾ എന്നും സാഹിത്യകാരന് പ്രചോദനമായത്.

സങ്കൽപ്പിക്കാം എഴുതാം
Question 1.
എന്റെ പ്രായമുള്ള കുട്ടികൾ കഠിനമായ ജീവി തസമരത്തിന്റെ ഇരകളായിത്തീരുന്നു. അവർക്ക് അക്ഷരം വേണ്ട; വേണ്ടതു ഭക്ഷണം അതി നുള്ള വക മരത്തടികൾ സമ്മാനിക്കുന്നു.
പുഴ Notes Question Answer Class 6 Kerala Padavali Chapter 14 1
മുകളിൽ കൊടുത്ത പ്രസ്താവനയും ചിത്രവും വായിച്ചല്ലോ. ചിത്രത്തിൽ കാണുന്ന കുട്ടികളിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് ചിന്തിച്ചത് എന്തായി രിക്കാം? സങ്കൽപ്പിച്ച് എഴുതുക
Answer:
മരത്തടികൾക്കുമേൽ പുസ്തകവും പിടിച്ചിരി ക്കുന്ന ആ കുട്ടിയെക്കുറിച്ചു ചിന്തിക്കുകയായി രുന്നു ഞാൻ. എന്റെ അതേപ്രായം തന്നെയാ ണെന്ന് തോന്നുന്നു അവനും. അവൻ ഒരു പക്ഷെ ഭാഗ്യവാനാണ്. അവന്റെ കയ്യിൽ പുസ്തകങ്ങളും ചോറ്റുപാത്രവുമാണ്. എന്റെ കയ്യിൽ പണിയായു ധവും. അവന്റെ ജീവിതം എന്ത് രസമായിരിക്കും. രാവിലെ തന്നെ പുസ്തകങ്ങളും അമ്മ ഒരുക്കി കൊടുക്കുന്ന ചോറ്റുപാത്രവുമായി സ്കൂളിലേക്ക് അവിടെ അവനു ധാരാളം കൂട്ടുകാർ ഉണ്ടാകും. അവർ ഒരുമിച്ചു കളിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാകും.

നാളെ പഠിച്ചു നല്ല ജോലി ഒക്കെ ആയി അവൻ സന്തോഷത്തോടെ ജീവി ക്കുമായിരിക്കും. എന്റെ ജീവിതം അവനെപോലെ ത്തന്നെ രാവിലെ തുടങ്ങും. അമ്മ പൊതിഞ്ഞ് തരുന്ന ഭക്ഷണവുമായാണ് ഞാനും ഇറങ്ങുന്ന ത്. പിന്നീട് വൈകുന്നേരം വളരെ കഠിനമായ ജോലിയാണ്. ഇടയ്ക്ക് തോന്നും എനിക്കും മറ്റു കുട്ടികളെപ്പോലെ സ്കൂളിൽ ഒക്കെ പോവാൻ കഴി ഞ്ഞിരുന്നെങ്കിൽ എന്ന്. പക്ഷേ, എനിക്ക് നിരാശ യില്ല. ഞാൻ ജോലിക്കു പോകുന്നത് കാരണം എന്റെ രണ്ടു അനിയന്മാർ സ്കൂളിൽ പോകുന്നു ണ്ട്. വയ്യാത്ത അച്ഛനെ നോക്കാൻ കഴിയുന്നുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ ഞാനും ഒരു ഭാഗ്യ വാൻ തന്നെയാണ്

വിശകലനം ചെയ്യാം
Question 1.
“ഒഴുക്കുവെള്ളം മാറ്റമില്ലാത്ത മാറ്റമാണ്”.
ഒഴുക്കുവെള്ളത്തിന്റെ എന്തെല്ലാം പ്രത്യേകത കളാണ് ഈ വാക്യം നമ്മോടു പറയുന്നത്?
ചർച്ച ചെയ്യു
താഴെക്കൊടുത്ത വാക്യം കൂടി ചർച്ചയിൽ ഉപ യോഗപ്പെടുത്തു.
കുട്ടി പുഴയോടു ചോദിച്ചു. നിനക്ക് വിശ്രമ മില്ലേ? പുഴ പറഞ്ഞു. ഈ ഒഴുക്കുതന്നെയാണ് എന്റെ വിശ്രമം.
Answer:
‘ഒരാൾക്കും ഒരു പുഴയിൽ രണ്ടു തവണ കുളി ക്കാൻ സാധിക്കില്ല. ‘പ്രശസ്ത ഗ്രീക്ക് ചിന്തകനായ ഹെരാക്ലിറ്റസിന്റെ വാക്കുകളാണിവ. ഒഴുക്കുവെ ളളം മാറ്റമില്ലാത്ത മാറ്റമാണ്. എന്ന പാഠഭാഗത്തെ വരികളുടെ ആശയത്തിന് സമാനമായ ചിന്തയാണ് ഇതും മുന്നോട്ടു വയ്ക്കുന്നത്. പുറമെ നിന്ന് കാണുമ്പോൾ പുഴയ്ക്ക് വലിയ മാറ്റങ്ങളില്ലാത്ത തായി നമുക്ക് തോന്നാം. എന്നാൽ പുഴയിലെ വെള്ളം എപ്പോഴും ഒരു നിമിഷത്തിനും മറ്റൊരു നിമിഷത്തിനും ഇടയിൽ വ്യത്യസ്തമായിരിക്കും. തന്റെ ഒഴുക്കിനൊപ്പം കല്ലുകളും, മണൽത്തരിക ളും, പൊങ്ങുതടികളും എല്ലാം പുഴകൂടെ കൊണ്ട് പോകുന്നു. തന്റെ ലക്ഷ്യസ്ഥാനമായ കടലിൽ ചേരുന്നതുവരെ വിശ്രമമില്ലാത്ത ഒരു യാത്രയാണ് അത്. ഒഴുകിപ്പോകുന്ന വെള്ളത്തിന് പകര പുതിയ വെളളം ആ സ്ഥാനം കയ്യടക്കുന്നു. അങ്ങനെ പുഴ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു മാറ്റങ്ങളില്ലാത തന്നെ,

ഈ ഒഴുക്കാണ് പുഴയുടെ ജീവൻ. ഈ ഒഴുക്കാണ് പുഴയുടെ വിശ്രമവും ആനന്ദവും. ഒഴുക്ക് നിന്നാൽ പുഴയുടെ ജീവൻ നിലയ്ക്കും, വെള്ളം കെട്ടി നിൽക്കും, ജലം മലിനമാകും ഇതിനാലാണ് “ഈ ഒഴുക്കു തന്നെയാണ് എന്റെ വിശ്രമം” എന്ന് പുഴ കുട്ടിയോട് പറയുന്നത്.

പുഴ Notes Question Answer Class 6 Kerala Padavali Chapter 14

ഊഹിച്ചെഴുതാം
Question 1.
അഴിമുഖം, തിരപ്പം, പ്രചോദനം ആകൃഷ്ടന എന്നീ പദങ്ങളുടെ അർത്ഥം ഊഹിച്ചെഴുതു. നിഘണ്ടു പരിശോധിച്ച് ഉറപ്പുവരുത്തു.
Answer:
അഴിമുഖം – നദി കടലിനോടു ചേരുന്ന സ്ഥലത്തെ നദീമുഖം
തിരപ്പം – ചങ്ങാടം
പ്രചോദനം – പ്രേരണ
ആകൃഷ്ടന – ആകർഷിക്കപ്പെട്ടവൻ

കുറിപ്പ് തയ്യാറാക്കു
Question 1.
“പ്രകൃതി കനിവാർന്നരുളിയ വരദാനമത്രേ കല്ലാ യിപ്പുഴ. അതു കല്ലായിപ്പുഴയ്ക്ക് മാത്രമേയുള്ളു വെന്നായിരുന്നു എന്റെ ഇളം മനസ്സിന്റെ വിശ്വാ സം. കാലം ആ തെറ്റുതിരുത്തുന്നു”.
ഈ പ്രസ്താവന ശരിവയ്ക്കുന്ന ഒരു ഉദാഹ രണമിതാ.
“ഇളനീരതിനൊത്ത തണ്ണീരിളകി
ക്കൊണ്ടുഴുക്കും മൃദുസ്വനത്താൽ
നിള നല്ലൊരു പാട്ടുകാരിപോലാം
കളസംഗീത സുഖം ചെവിക്കണപ്പു” (ഭാരതപ്പുഴ വള്ളത്തോൾ)
പുഴയെക്കുറിച്ചുള്ള ഇത്തരം വരികളോ കുറി പ്പുകളോ ശേഖരിച്ച് അവതരിപ്പിക്കുക.
Answer:
കല്ലായിപ്പുഴ പ്രകൃതി കനിഞ്ഞു നൽകിയ ഒരു വര ദാനമാണെന്ന് എൻ.പി. മുഹമ്മദ് തന്റെ കുട്ടിക്കാ ലത്ത് വിശ്വസിച്ചിരുന്നു. ഇത്രയും സൗന്ദര്യമുള്ളതും, ഞങ്ങളുടെ ജീവിതത്തിൽ തന്നെ ഭാഗവുമായ കല്ലായിപ്പുഴ പോലെ മറ്റൊരു പുഴയില്ലെന്നു അദ്ദേഹം വിശ്വസിച്ചു. പിന്നീട് ബാല്യം കഴിഞ്ഞ പ്പോൾ അദ്ദേഹത്തിന് മറ്റു പല പുഴകളും കാണാ നുള്ള അവസരം കിട്ടി. എല്ലാ പുഴകളും സുന്ദരമാ ണെന്നും, പ്രകൃതി കനിഞ്ഞു നൽകിയ വരദാനം തന്നെയാണ് ഓരോ പുഴയുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ വിശ്വാസം തെറ്റാണെന്നു അദ്ദേഹത്തിന് അതോടെ ബോധ്യമായി. ഭാരത പുഴയുടെ സൗന്ദര്യമാണ് വള്ളത്തോൾ തന്റെ കവി തയിലൂടെ വർണ്ണിക്കുന്നത്. ഇളനീരുപോലെ തെളിഞ്ഞ മധുരമുള്ള ജലവുമായി ഒഴുകുന്ന നീള യുടെ ശബ്ദം കാറ്റിനു സുഖം പകരുന്ന സംഗീത മായി അദ്ദേഹത്തിന് തോന്നുന്നു. നിള ഒരു നല്ല പാട്ടുകാരികൂടിയാണെന്ന് അദ്ദേഹം തന്റെ വരിക ളിലൂടെ പറയുന്നു. ഓരോ പുഴയും അതിനെ സ്നേഹിക്കുന്നവർക്ക് ഏറ്റവും സുന്ദരമായി തോന്നും. ആ പുഴയോടുള്ള വൈകാരികമായ അടുപ്പമാണ് അതിനു കാരണം എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

പുഴയെ ക്കുറിച്ചുള്ള ഇത്തരം വരികളോ കുറിപ്പുകളോ ശേഖരിച്ച് അവതരിപ്പിക്കുക.
‘പോകുന്ന പോകുന്നേനോ
ഞാനെ ഞാൻ പോകുന്ന
കാവാലത്താറ്റിന്റെ കുളിരായ്
ഞാനോ ഞാൻ പോകുന്ന’ (നുരി പത-കാവാലം നാരായണപ്പണിക്കർ)
‘ഒഴുകുന്നു മന്ദമെൻ ഗ്രാമത്തിലിപ്പോഴും
പുഴയെന്നു പേരുള്ളാരോമനത്തം
ഒരു കൊച്ചു നീരൊഴുക്കാണതെന്നാലേ
പെരുതാണു ശീതോപചാര ശീലം’ (കേച്ചേരിപ്പുഴ – യൂസഫലി കേച്ചേരി)
‘ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി (വയലാർ)

‘അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹി ക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാ നദിയാണെനിക്കിഷ്ടം.’ (എം.ടി. വാസുദാവൻ നായർ)
‘എന്റെ ജീവിതവും സാഹിത്യവും രണ്ടു തുടങ്ങു ന്നത് പുഴയിൽ നിന്നാണ്. എന്റെ കുട്ടിക്കാലത്ത് ഞാൻ വളർന്നത് മുഴുവൻ പുഴയുടെ അടുത്തുത ന്നെയാണ്. എന്റെ വീട്ടിൽ നിന്ന് പുഴക്കരയി ലേക്കും പുഴയിലേക്കും വലിയ ദൂരമൊന്നുമില്ല. ബാല്യത്തിലും കൗമാരത്തിലും പിന്നീടും ഒരുപാട് സമയം ഞാനീ പുഴയുടെ കരയിൽ ചെലവഴിച്ചി ട്ടുണ്ട്. അന്നും പുഴയ്ക്ക് പല ഭാവങ്ങളുമുണ്ട്.
(മയ്യഴിയിലെ തുമ്പികൾ-എം. മുകുന്ദൻ)

പ്രകൃതിവർണനകൾ
Question 1.
വ്യത്യസ്ത സാഹിത്യ കൃതികളിൽ നിന്നു നിങ്ങൾക്കിഷ്ടപ്പെട്ട വർണനകൾ ശേഖരിച്ച് പതിപ്പുകൾ തയ്യാറാക്കു.
Answer:
കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാൻ അരുന്ധതി റോയ്
അയ്മനത്ത് മെയ്മാസം, ഒരു തൂങ്ങൽ ചൂടുമാസ മാണ്. നീണ്ട ഉഷ്ണദിനങ്ങൾ, മീനച്ചിലാറുമെലി യും, നിശ്ചലമായി നിലകൊള്ളുന്ന പൊടിപ്പിച്ച മാവുകളിലെ തിളങ്ങുന്ന മാമ്പഴങ്ങൾ ആർത്തി യോടെ കൊത്തിയകത്താക്കും കരിങ്കാക്കകൾ, ചെങ്കദളികൾ പഴുക്കും. ചക്കകൾ പഴുത്ത് പൊട്ടി പിളരും. അടക്കമില്ലാത്ത മണിയനീച്ചകൾ, പഴങ്ങളുടെ മണം നിറഞ്ഞ അന്തരീക്ഷത്തിലൂടെ ലക്കില്ലാതെ മൂളിപ്പറക്കും. എന്നിട്ട് സൂര്യപ്രകാശ ത്താൽ പരിഭ്രമിച്ച്, തെളിഞ്ഞ ജനാലച്ചില്ലുകളിൽ ചെന്നിടിച്ച് മോഹാലസ്യപ്പെട്ട് ചത്തുമലയ്ക്കും. തെളിഞ്ഞ രാത്രികൾ, പക്ഷേ ആങ്ങിത്തുടങ്ങി യുള്ള അപ്രസന്നമായ കാത്തിരിപ്പാവും അതിൽ നിറയെ. പക്ഷേ, ജൂൺ ആരംഭത്തോടെ തെക്കുപ ടിഞ്ഞാറൻ കാലവർഷമെത്തുകയായി. പിന്നെ മൂന്നുമാസങ്ങൾ കാറ്റിന്റെയും മഴയുടെയുമാണ്. കണ്ണിൽ ക്കത്തുന്ന തിളങ്ങും വെയിലിന്റെ കുഞ്ഞി ടവേളകൾ പലപ്പോഴും.

പ്രകോപനങ്ങളുടെ പുസ്തകം -കെ.പി. അപ്പൻ
എനിക്ക് മഴയേക്കാൾ ഇഷ്ടം കാർമുകിലാണ്. മഴ വരുന്നു എന്ന് ആരെങ്കിലും പറയുമ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി ആകാശത്തേക്കു നോക്കി നിൽക്കുന്നു. ചെയ്യുന്ന മഴയേക്കാൾ ചെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങളെയാണ് എനി ക്കിഷ്ടം. പ്രവാഹ സന്നദ്ധമായി നിൽക്കുന്ന കാർമേഘം പ്രവാഹസന്നദ്ധമായി നിൽക്കുന്ന മന സ്സു പോലെ യാണ് പ്രവാഹം സന്നദ്ധമായി നിൽക്കുന്ന കവിത പോലെയാണ്, പ്രവാഹ സന്ന ദ്ധമായി നിൽക്കുന്ന ആശയങ്ങൾ പോലെയാണ്. മഴക്കാറിനെ നോക്കിനിൽക്കുമ്പോൾ കിട്ടുന്ന ഒരു തരം ഉണർവ് എന്റെ മനസ്സിൽ ആശയസമൃദ്ധിയു ണ്ടാക്കാറുണ്ട്. എനിക്കതു പ്രചോദനത്തിന്റെ നീല ക്കാറാണ്.

പ്രഭാതത്തിലെ കാർമുകിലിന് കൂടുതൽ സൗന്ദ ര്യമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. ചിലപ്പോൾ അത് ആകാശത്തിൽ കറുത്ത സിംഹം പോലെ നിൽക്കുന്നതായി തോന്നും. മറ്റു ചിലപ്പോൾ അത് എന്റെ കാഴ്ചയിൽ ചെറിയ ചെറിയ കൊടുമുടിക ളുമായി പ്രത്യക്ഷപ്പെടുന്ന നീലക്കാർ പർവതമായി മാറുന്നു. നിദ്രയ്ക്ക് കാർമുകിലിന്റെ നിറമാണെന്ന് ഞാൻ വെറുതെ ഭാവനചെയ്യാറുണ്ട്. മറ്റുള്ളവർക്ക് ഇത് കിറുക്കുകളായി തോന്നാം.

കൂടുതൽ വായനയ്ക്ക്

കല്ലായിപ്പുഴ
പശ്ചിമഘട്ടത്തിലെ ചേരിക്കുളത്തൂരിൽ ഉത്ഭവിച്ച അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഈ നദിയുടെ അഴിമുഖം കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്താണുള്ള ത്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്. ഈ പുഴയെ ചാലിയാർ പുഴയുമായി ഒരു മനുഷ്യ നിർമ്മിതതോടുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്.

അഴിമുഖം
നദി കടലിനോടു ചേരുന്ന സ്ഥലത്ത് വേലിയേറ്റ ത്തിൽ കടൽ ഉള്ളിലേക്ക് കയറുന്ന നദിമുഖമാണ് ‘അഴി’ അഴിമുഖം, അഴിയൂർ, അഴിത്തല തുടങ്ങിയ സ്ഥലനാമങ്ങൾ ഇതുമായി ബന്ധപ്പെട്ടുണ്ടായതാ ണ്. ചിലയിടങ്ങളിൽ നദീമുഖങ്ങളിൽ കടലിനും നദിക്കുമിടയിൽ ജലപ്രവാഹത്തിന്റെ പ്രത്യേകത യാൽ മണൽത്തിട്ട് രൂപപ്പെടും. ഇതാണ് ‘പൊഴി.’

തിരുപ്പം / ചങ്ങാടം
വെള്ളത്തിൽ പൊങ്ങിക്കിടന്ന് തുഴഞ്ഞുപോകാൻ പറ്റിയ സംവിധാനം. മരങ്ങളോ ഈറ്റയോ കൂട്ടി ക്കെട്ടിയാണ് ഇതുണ്ടാക്കുക. പണ്ട് കിഴക്കൻ മല കളിൽ നിന്ന് മുറിച്ചെടുന്നു. മരങ്ങൾ കൂട്ടിക്കെട്ടി തിരപ്പാക്കി പുഴകളിലൂടെ തുഴഞ്ഞ് പടിഞ്ഞാറൻ തീരത്തെ തടി വ്യവസായ കേന്ദ്രങ്ങളിലേക്കു കൊണ്ടുവരാറുണ്ടായിരുന്നു. മഴക്കാലത്ത് വയലു കളിൽ വെള്ളം പൊങ്ങുമ്പോൾ വാഴത്തടി കൂട്ടി കെട്ടി തിരപ്പം ഉണ്ടാക്കി കളിക്കുകയും മീൻപിടിക്കുകയും ചെയ്യുന്നത് കുട്ടികളുടെ ഒരു വിനോദമായിരുന്നു.

താരാശങ്കർ ബാനർജി (1898 – 1971)
ബംഗാളി നോവലിസ്റ്റും, കഥാകൃത്തും, പത്മഭൂ ഷൺ, ജ്ഞാനപീഠം, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, രവീന്ദ്ര പുരസ്കാരം എന്നിവ ലഭിച്ചു. ഗണദേവത, ഗുരുദക്ഷിണ, ആരോഗ്യനികേതൻ, മഹാനഗരി, കാൽ വൈശാഖി, യതിഭംഗ, നാഗരി ക്, നീലകണ്ഠൻ, എന്നിവയാണ് പ്രധാനകൃതികൾ

മാർക്വയിൻ
അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യ കാരൻ. യഥാർത്ഥ നാമം : സാമുവൽ ലാങ് ഹോൺ ക്ലൈമെൻസ്. ദ് അഡ്വഞ്ചേഴ്സ് ഓഫ് റ്റോം സായർ, ദ് പ്രിൻസ് ആന്റ് ദ് പോപര, അഡ്വ
ഞ്ചേഴ്സ് ഓഫ് ഹക്കിൾ ബെറി ഫിൻ, എ കണ ക്ടിക്കട്ട് യങ്കി ഇൻ കിങ് ആർതർസ് കോർട്ട് എന്നി വയാണ് പ്രധാനകൃതികൾ.

പുഴ Notes Question Answer Class 6 Kerala Padavali Chapter 14

മിഖായിൽ അലക്സാൺഡാവിച്ച ഷെളോക്കോവ് (1905-1984) റഷ്യൻ നോവലിസ്റ്റ്-ഡോൺ നദി പശ്ചാ ത്തലമാക്കി വിശ്വപ്രസിദ്ധമായ കൃതികൾ രചിച്ചു. 1965-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. And quiet flows the Don, The fate of a man, The Don flows home to the sea എന്നിവയാണ് പ്രധാന കൃതികൾ.

മിസൗറി മിസിസിപ്പി നദി
ലോകത്തിലെ ഏറ്റവും പ്രമുഖമായ ഇരട്ടനദികൾ മിസൗറിയും മിസിസിപ്പിയും യു.എസ്. എയിലെ ഏറ്റവും വലിയ നദി. റോക്കി പർവതനിരക്കളിൽ നിന്നുദ്ഭവിച്ച് മെക്സിക്കൻ കടലിടുക്കിൽ പതി ക്കുന്നു. 5970 കി.മീ ദൈർഘ്യമുള്ള ഇതിന് അമ്പ തോളം പോഷകനദികളുണ്ട്.

ഡോൺ നദി
റഷ്യയിലെ പ്രധാന നദി. തെക്കുപടിഞ്ഞാറൻ റഷ്യ യിലൂടെ ഒഴുകുന്ന ഈ നദി ‘ടുല’ എന്ന സ്ഥല ത്തുള്ള ചെറിയ ഒരു തടാകത്തിൽ നിന്നാണ് ഉത്ഭ വിക്കുന്നത്. 1950 കിലോ മീറ്ററോളം ഒഴുകി അസോവ് കടലിൽ പതിക്കുന്നു.

പത്മനാനദിയിലെ മുക്കുവൻ
മണിക് ബന്ദോപാധ്യായ എഴുതിയ ബംഗാളി നോവൽ. ഗംഗയുടെ ഒരു കൈവഴിയായ പത്മ നദി പ്രധാന പശ്ചാത്തലവും കഥാപാത്രവുമായി വരുന്ന ഈ സുപ്രസിദ്ധകൃതി 1993-ൽ ‘പത്മാന
ഗിർരാജി’ എന്ന പേരിൽ ഗൗതം ഘോഷ് ചലചി ത്രമാക്കി

റൈൻ നദി
യൂറോപ്പിലെ ഏറ്റവും നീളമേറിയ നദികളിൽ ഒന്നാണ് റൈൻ ആൽപസ പർവതനിരകളിൽ ഉ വിച്ച നെതർലാന്റ് സിലെ വടക്കൻ കടലിൽ പതി ക്കുന്ന ഈ നദി സ്വിറ്റ് സർലാന്റ്, ലിക്റ്റൻ സെൻ, ഓസ്ട്രിയ, ജർമ്മനി, ഫിൻസ്, ലക് സംബർഗ് ബെൽജിയം, നെതർലാന്റ് സ് എന്നീ രാജ്യങ്ങളി ലൂടെ ഒഴുകുന്നു. 1,233 കിലോമീറ്റർ ആണ് നീളം. റൊമൈൻ, റൊളിങ് എഴുതിയ ‘ജീൻ ക്രിസ്റ്റഫ് എന്ന വിശ്വപ്രസിദ്ധമായ നോവലിന്റെ പശ്ചാ ത്തലം റൈൻ നദിയാണ്.

സാധ്യമെന്ത് Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and സാധ്യമെന്ത് Sadhyamenthu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Sadhyamenthu Summary

Sadhyamenthu Summary in Malayalam

സാധ്യമെന്ത് Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
സാധ്യമെന്ത് Summary in Malayalam Class 6 1
മലയാളത്തിലെ പ്രമുഖനായ ഒരു കവിയാണ് മാധവൻ അയ്യപ്പത്ത്. തൃശ്ശൂർ ജില്ലയിലെ കുന്നംകുള ത്തിനടുത്ത് ചൊവ്വന്നരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയ മ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണിനായ രുടെയും മകനായി 1934 ഏപ്രിൽ 24ന് ജനനം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ ബി. എ.യും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും എടു ത്തു. 1992 വരെ കേന്ദ്ര സർക്കാർ സേവനം. ജീവചരി ത്രക്കുറിപ്പുകൾ, കിളിമൊഴികൾ (കവിതാസമാഹാരം) ശ്രീനാരായണഗുരു (ഇംഗ്ലീഷ്) ധർമ്മപദം (തർജ്ജമ) തുടങ്ങിയവ പ്രധാന കൃതികളാണ്. 1988-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, 2008 ലെ ആശാൻ പ്രസ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

സാധ്യമെന്ത് Summary in Malayalam Class 6

കവിതാസാരം

വേവലാതിയാണപ്പോഴുമെങ്കിൽ
…………………………………….
ചമ്പകങ്ങൾ വിടർന്നാടി നിൽക്കേ

പ്രകൃതി നമുക്ക് എത്ര മനോഹരമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. നമുക്ക് എപ്പോഴും വേവലാതി യാണെങ്കിൽ ഈ ജീവിതം കൊണ്ട് എന്തർത്ഥമാണു ള്ളത്. പുഞ്ചിരിച്ചു നിൽക്കുന്ന പ്രഭാതവും ചിറക് വിടർത്തുന്ന കിളിയും പൂക്കൾ നിറഞ്ഞ തോട്ടവുമെല്ലാം എത്ര മനോഹരമായ കാഴ്ചകളാണ്. ഈ സൗന്ദര്യ മൊന്നും ആസ്വദിച്ചു നിൽക്കാൻ നമുക്ക് നേരമില്ലേ
എന്നാണ് കവി നമ്മോട് ചോദിക്കുന്നത്. പുല്ലും പൂവും കിളിയുമുൾപ്പെടെയുള്ള പ്രകൃതി ഓരോ വേവലാതി യിലും നമ്മെ സമാശ്വസിപ്പിച്ചു കൊണ്ടിരിക്കും എന്നാ ണ് കവി പറയുന്നത്. നമുക്ക് കാഴ്ച വെയ്ക്കാനായാണ് കാട്ടുപുല്ലുകൾ മഞ്ഞുതുള്ളികളാകുന്ന മുത്തുകളേന്തി നിൽക്കുന്നത്. അമ്പലത്തിലെ നടവഴികളിൽ ചമ്പക ങ്ങൾ പൂത്തുലഞ്ഞു നിൽക്കുകയാണ്.

പൂക്കവിളിൽ പവിഴപ്പാളിയിൽ
………………………………………..
നോക്കി നിൽക്കുന്നു കാലികൾ പോലും!
സാധ്യമെന്ത് Summary in Malayalam Class 6 2
ജീവിതപ്പാച്ചിലിനിടയിൽ നാം പലപ്പോഴും ഇതൊന്നും കാണുന്നില്ല. എന്നാൽ കുട്ടികൾ എല്ലാം ആസ്വദിക്കു ന്നു. പവിഴത്തുണ്ട് പോലുള്ള പൂങ്കവിളിൽ മോഹന സ്വപ്നങ്ങൾ പ്രകാശം വിതറുമ്പോൾ അമ്മമാരുടെ കൈവിരൽ ഉമ്മ വെച്ചു നടക്കുകയാണ് കുട്ടികൾ. അവർ പ്രകൃതി സൗന്ദര്യം ആസ്വദിച്ചാണ് നടക്കുന്ന ത്. എന്നാൽ കണ്ണടച്ചു ജപിച്ചു നടക്കുന്ന നാം വിണ്ണി ലെന്താണ് കൊതിക്കുന്നതെന്നാണ് കവി ചോദിക്കു ന്നത്. അൽപനേരം ഒന്നിരിക്കൂ എന്ന് പറഞ്ഞ് പുല്ലു പായ വിരിച്ചു താഴ്വര നമ്മെ വിളിക്കുകയാണ് എന്നെ ഒന്നു തലോടുക എന്ന് പറഞ്ഞുകൊണ്ട് താമരക്കുളം മാടിവിളിക്കുന്നു. എന്നാൽ നമ്മളാകട്ടെ നിൽക്കാതെ യുള്ള ജീവിതപ്പാച്ചിലിലാണ്. നമ്മുടെ ഓട്ടം കന്നുകാ ലികൾ പോലും നോക്കി നിൽക്കുകയാണ്.

നീരദത്തുണ്ടിലന്തിക്കതിർകൾ
………………………………….
അല്ലല്ലാണു നമുക്കുള്ളിലെങ്കിൽ

മേഘത്തുണ്ടുകളിൽ അസ്തമയ സൂര്യന്റെ രശ്മികൾ മഴവില്ല് വരച്ചു കളിക്കുമ്പോൾ, ആട് മേയ്ക്കുന്ന പെൺകിടാവ് എങ്ങ് നിന്നോ പാടുന്ന പാട്ടിൽ വെയിൽ അലിഞ്ഞു ചേരുമ്പോൾ കുന്നിന്റെ ചായിലെ പാറ നമ്മെ ഈ ഭംഗി ആസ്വദിക്കാൻ വിളിക്കുകയാണ്. നില്കാതെ ഓടുന്ന നമ്മെ നോക്കി കിളികൾ പരിഹ സിച്ചു ചിരിക്കുകയാണ്. രാത്രിയിലാകെ സുഗന്ധം പരത്തി മുല്ലപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോഴും മൃദുല രശ്മികൾ നീട്ടി നക്ഷത്രങ്ങൾ നമ്മെ നോക്കി ചിരി ക്കുമ്പോഴും സങ്കടമാണ് നമ്മുടെ ഉള്ളിലെങ്കിൽ,

ഇല്ല ശാന്തി ഹൃദന്തത്തിനെങ്കിൽ
………………………………………..
ജീവിതം കൊണ്ടു സാധ്യമെന്താവോ?

ഹൃദയത്തിന് ശാന്തിയില്ലെങ്കിൽ, ഉത്സവാഘോഷങ്ങൾ പോലും മത്സരത്തിന് മാത്രമാണെങ്കിൽ നമുക്ക് ഈ വിടർന്നു നിൽക്കുന്ന സൗന്ദര്യത്തിന്റെ ശോഭ ആസ്വ ദിക്കാൻ കഴിയില്ല. അന്തമില്ലാത്ത ഈ ജീവിതം പന്തയം പോലെയാണെങ്കിൽ പിന്നെ എന്താണ് ആഗ്രഹിക്കാ നുണ്ടാവുക? എപ്പോഴും വേവലാതിയാണെങ്കിൽ ജീവിതം കൊണ്ട് എന്താണ് സാധ്യമാവുക? പ്രകൃതി യുടെ സൗന്ദര്യനിധിയിലേക്ക് എപ്പോഴും നമ്മുടെ ശ്രദ്ധ പതിഞ്ഞു കൊണ്ടിരിക്കണം എന്ന ഓർമ്മപ്പെടുത്ത ലാണ് ഈ കവിത.

പദപരിചയം
വേവലാതി – പ്രശ്നം, വെപ്രാളം
ഉഷസ്സ് – പ്രഭാതം
പൂഞ്ചിറക് – മനോഹരമായ ചിറക്
ചമഞ്ഞ – അണിഞ്ഞൊരുങ്ങിയ
അവനി – ഭൂമി
ചമ്പകം – കടുത്ത മണമുള്ള പൂവുണ്ടാകുന്ന വൃക്ഷം
പവിഴം – രത്നങ്ങളിൽ ഒന്ന്
പൂങ്കിനാവ് – മനോഹരമായ സ്വപ്നം
ഒളി – ശോഭ
വിണ്ണ – ആകാശം
കാലികൾ – പശു, പോത്ത്, എരുമ, കാള, തുടങ്ങി യവ
നീരദം – മേഘം
അന്തി – സന്ധ്യ
നികരുക – അനുഭവിക്കുക
ശ്രീല – ശ്രീയുള്ള, ഐശ്വര്യമുള്ള
താരകൾ – നക്ഷത്രങ്ങൾ
അല്ലൽ – സങ്കടം, ദുഃഖം
ശാന്തി – ശാന്തത, ആശ്വാസം
വിലാസം – ലീല, ഭംഗി
ഫുമ്ലം – വിടർന്നത്
പുൽക്കുക – കെട്ടിപ്പിടിക്കുക
പന്തയം – സമ്മാനം നൽകുന്ന മത്സരം
കാമ്യം – ആഗ്രഹിക്കത്തക്ക
കതിര് – രശ്മി
മാരിവില്ല് – മഴവില്ല്
അല്ല – ഫുമ്ലം
മരീചി – രശ്മി
ഹൃദന്തം – ഉള്ള്
കാന്തി – ശോഭ
തെല്ല് – അൽപ്പം
അന്തം – അവസാനം

സാധ്യമെന്ത് Summary in Malayalam Class 6

പര്യായം
പുഞ്ചിരി – സ്മിതം, മന്ദഹാസം, ഹസിതം
ഉഷസ്സ് – പ്രഭാതം, പുലർകാലം, പ്രത്യുഷം, പ്രാതഃകാലം
അവനി – ഭൂമി, ധരണി, ധരിത്രി, ധര, പൃഥ്വി
അമ്മ – മാതാവ്, ജനനി, ജനയിത്രി
കൈവിരൽ – അംഗുലി, കരശാഖ
ചെമ്പകം – ചാമ്പേയം, ഹേമപുഷ്പം
വിണ്ണ് – ആകാശം, ഗഗനം, വാനം
നീരദം – മേഘം, ജലദം, വാരിദം
അന്തി – സന്ധ്യ, പ്രദോഷം, സായംകാലം
കതിർ – രശ്മി, വീചി
ആട് – അജം, മേധം
വെയിൽ – ആതപം, ദ്യോതം, പ്രകാശം

പിരിച്ചെഴുതുക
വേവലാതിയാണപ്പോഴുമെങ്കിൽ – വേ വ ലാതി + എപ്പോഴും + എങ്കിൽ
നിൽക്കുമുഷസ്സും – നിൽക്കും + ഉഷസ്സും
പവിഴപ്പൊളിയിൽ – പവിഴ + പൊളി + ഇൽ
നീരദത്തുണ്ടിലന്തിക്കതിർകൾ – നീരദ + തുണ്ടിൽ + അന്തി + കതിർ + കൾ
മാത്രമാണെങ്കിൽ – മാത്രം + ആണ് + എങ്കിൽ
നമുക്കിടയെങ്കിൽ – നമുക്ക് + ഇട + എങ്കിൽ

വിഗ്രഹിക്കുക
കാട്ടുപുല്ലുകൾ – കാട്ടിലെ പുല്ലുകൾ
പൂങ്കവിളിൽ – പൂ പോലെയുള്ള കവിളിൽ
പൂങ്കിനാക്കളൊളി – പൂങ്കിനാക്കളുടെ ഒളി
കൈവിരൽത്തുമ്പിൽ – കൈവിരലിന്റെ തുമ്പിൽ
മുല്ലപ്പൂക്കൾ – മുല്ലയുടെ പൂക്കൾ