ചിത്രശലഭങ്ങൾ Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ഹാമെലിനിലെ കുഴലൂത്തുകാരൻ Hamelinile Kuzhaloothukaran Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Hamelinile Kuzhaloothukaran Summary

Hamelinile Kuzhaloothukaran Summary in Malayalam

ഹാമെലിനിലെ കുഴലൂത്തുകാരൻ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ചിത്രശലഭങ്ങൾ Summary in Malayalam Class 6 1
മലയാള നാടകവേദിയിൽ കാലോചിതമായ പരിവർത്തനങ്ങൾ വരുത്തിയ ജി. ശങ്കരപ്പിള്ള 1930-ൽ ചിറയിൻകീഴിൽ ജനിച്ചു. ബിരുദാനന്തര ബിരുദം നേടിയ ശേഷം കോളേജ് അധ്യാപകനായി ഓദ്യോഗിക ജീവിതം ആരംഭിച്ചു. നാടകകൃത്ത്, സാഹിത്യ ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തി നേടി. സ്കൂൾ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. ജീവിതം നാടകത്തിനുവേണ്ടി നീക്കി വച്ച് അദ്ദേഹം രചന, സംവിധാനം, അഭിനയം, രംഗസജ്ജീകരണം തുടങ്ങി എല്ലാ മേഖലകളിലും എടുത്തു പറയത്തക്ക മാറ്റം വരുത്തി. കുട്ടികളുടെ സദസ്സിനു മുന്നിൽ അവർക്കി ഷ്ടപ്പെടുന്നതും മൂല്യ ബോധം വളർത്തുന്നതുമായ നാടകങ്ങൾ അവതരിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപാട്. കുട്ടികളുടെ നാടക വേദി, തെരുവുനാടകവേദി എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നല്കി. കുട്ടികൾക്കായി അദ്ദേഹം രചിച്ച് 11 നാടക ങ്ങളുടെ സമാഹാരമാണ് പ്ലാവിലത്തൊപ്പികൾ. 1967-ൽ അദ്ദേഹം ആരംഭിച്ച നാടകക്കളരി പ്രസ്ഥാനം നാടക സാഹിത്യത്തിൽ പുതിയ ആശയങ്ങൾ അവതരി പ്പിക്കാൻ സഹായിച്ചു. സ്നേഹദൂതൻ, വിവാഹം സ്വർഗ ത്തിൽ നടക്കുന്നു, ബന്ദി, പൂജാമുറി, ഭരതവാക്യം, ശരശയനം, കിരാതം, കറുത്ത ദൈവത്തെ തേടി തുടങ്ങിയവ പ്രധാനകൃതികളാണ്.

ചിത്രശലഭങ്ങൾ Summary in Malayalam Class 6

നാടകാശയം

കാണാതായ തോഴിയെ തേടി നടക്കുന്ന മാലാ ഖമാർ. അവർ ഒരു കാട്ടിലെത്തുന്നതും, ചിത്രശലഭ ങ്ങളുടെ പിന്നാലെ പോയി അപകടത്തിൽപെടുന്നതും പ്രകൃതിയാകുന്ന മുത്തശ്ശി അവരെ സംരക്ഷിക്കുന്നതു മാണ് ചിത്രശലഭങ്ങൾ എന്ന നാടകം. മാലാഖമാർ, മുത്തശ്ശി, ചിത്രശലഭങ്ങൾ, സിംഹം എന്നിവയാണ് ഇതിലെ കഥാപാത്രങ്ങൾ.
ചിത്രശലഭങ്ങൾ Summary in Malayalam Class 6 2
തോഴിയെ തേടി കാട്ടിലെത്തുന്ന അഞ്ച് മാലാഖ മാർ അവിടെയെല്ലാം തോഴിയുടെ പേര് വിളിച്ചു നടക്കുന്നു. ഇതിനിടയ്ക്ക് ഒരു ചിത്രശലഭത്തെ കണ്ട അവർ അതിന്റെ ഭംഗിയിൽ മയങ്ങി വന്ന കാര്യം മറന്ന് അതിന്റെ പിന്നാലെ പോകുന്നു. ഒടുവിൽ തങ്ങളുടെ തോഴിയെ കണ്ടെത്തുന്ന അവർ ഒരു ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കുന്നു. തങ്ങളുടെ തോഴി ഒരു പ്രതിമ യായി മാറിയെന്ന്. ദുർദ്ദേവതകളാരെങ്കിലും ചെയ്തതാവും ഇത് എന്നവർ കരുതുന്നു. അവരുടെ മുന്നിലേക്കു പാട്ടും പാടികൊണ്ട് ഒരു മുത്തശ്ശി കടന്നു വരുന്നു. തങ്ങളുടെ തോഴിയെക്കുറിച്ചു മുത്തശ്ശിയോട് ചോദിക്കുന്ന അവരോടു സിംഹത്തിന്റെ മുന്നിൽ നിന്ന് രക്ഷിക്കാൻ താനാണ് ആ മാലാഖയെ പ്രതിമയാക്കിയ തെന്നു മുത്തശ്ശി പറയുന്നു.

ഈ കാട് മുഴുവൻ അപകടങ്ങളാണെന്നും ഇവിടെ സിംഹവും കരടിയും പാമ്പുമെല്ലാമുണ്ടെന്നും വൃദ്ധ പറയുന്നു. ശലഭങ്ങളെ മാത്രമാണ് മാലാഖമാർ കാണുന്നതെന്നും കിട്ടാത്ത ശലഭത്തെ തേടി കാട്ടി നുള്ളിൽ അകപ്പെടരുത് എന്നും വൃദ്ധ മാലാഖമാരെ ഓർമ്മിപ്പിക്കുന്നു. എന്നാൽ വീണ്ടുമൊരു ശലഭത്ത കണ്ടപ്പോൾ മാലാഖമാർ വൃദ്ധയുടെ വാക്കുകൾ മറക്കുന്നു. അതിന്റെ ഭംഗിയിൽ മയങ്ങിയ അവർ വീണ്ടും ചിത്രശലഭത്തെ പിടിക്കാൻ ശ്രമിക്കുന്നു. നിറ ങ്ങൾ മോഹിച്ച് അതിനെ പിന്തുടർന്നാൽ അപകട ത്തിൽപെടുമെന്നും അതിനാൽ ഉടൻ തിരിച്ചു പോക ണമെന്നുള്ള വൃദ്ധയുടെ വാക്കുകൾ അവർ അനു സരിക്കുന്നില്ല.

തങ്ങളുടെ തോഴിയെ കൂടാതെ തിരിച്ചു പോകാനാവില്ലെന്ന നിലപാടായിരുന്നു അവരുടേത്. അതിനാൽ തോഴിക്ക് ജീവൻ നല്കണമെന്ന് അവർ വൃദ്ധയോട് ആവശ്യപ്പെടുന്നു. പെട്ടെന്ന് അവിടേയ്ക്ക് ഒരു സിംഹം കടന്നു വന്നപ്പോൾ മുത്തശ്ശി എല്ലാ മാലാ ഖമാരെയും പ്രതിമകളാക്കി മാറ്റുന്നു. സിംഹം പോയി കഴിഞ്ഞപ്പോൾ എല്ലാ മാലാഖമാർക്കും മുത്തശ്ശി വീണ്ടും ജീവൻ നൽകുന്നു. മുത്തശ്ശി തങ്ങളെയെല്ലാം രക്ഷിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയ മാലാ ഖമാർ മുത്തശ്ശിയുടെ ചുറ്റും കൂടുന്നു. എത്രയും പെട്ടെന്ന് കാട്ടിൽ നിന്ന് പുറത്ത് പോകണമെന്നും ശലഭങ്ങളെ തേടി കാടിന്റെ ഗർഭത്തിലേക്കിറങ്ങി ചെന്ന് ജീവജാലങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്നതെന്ന് മാലാഖമാരോടെന്ന പോലെ വൃദ്ധ നമ്മോടും പറയുന്നു. ശ്വാസകോശങ്ങളായ കാടുകളെ സംരക്ഷിക്കണമെന്നു വൃദ്ധയിലൂടെ നാടകകൃത്ത് പുതുതലമുറയോട് പറയുന്നു. മുത്തശ്ശി ആരാണ് എന്ന മാലാഖമാരുടെ ചോദ്യത്തിന് ഞാൻ പ്രകൃതി…… ഈ കാട്…… നിങ്ങളുടെ അമ്മ എന്ന് അവർ മറുപടി നൽകുന്നു. കാട്ടിൽനിന്ന് അനേകം കിളികളുടെ ശബ്ദം ഒന്നിച്ചു ഉയരുന്നു.

സർവം സഹയായ പ്രകൃതിയെയാണ് നാടക ത്തിലെ മുത്തശ്ശി പ്രതിനിധാനം ചെയ്യുന്നത്. ഈ കാടിന്റെ നമ്മുടെ അമ്മയാണ് മുത്തശ്ശിയായ പ്രകൃതി. നിസ്വാർത്ഥമായ സ്നേഹവും സഹായവും നൽകാൻ സദാ സന്നദ്ധമാവുന്ന മുത്തശ്ശിയും പ്രകൃതിയും രണ്ടല്ല ഒന്നാണ് എന്ന് ജി. ശങ്കരപ്പിള്ള നമ്മോടു പറയുന്നു.

പദപരിചയം
മാലാഖ – ദൈവത്തിന്റെ സന്ദേശം വഹി ക്കുന്ന ആൾ
പൂഞ്ചോല – മനോഹരമായ അരുവി
തരാലവനം – ഇടുങ്ങിയ കാട്
പള്ളം – അലർച്ച
മൃഗരാജൻ – സിംഹം
പ്രതിധ്വനിക്കുക – മാറ്റൊലിക്കൊള്ളുക
അനുയോജ്യം – ചേരുന്നത്
ദീർഘനിശ്വാസം – നെടുവീർപ്പ്
തിരയുക – അന്വേഷിക്കുക
ആഹ്ലാദം – സന്തോഷം
കലപില ശബ്ദം – പല ശബ്ദങ്ങൾ കൂടിച്ചേർന്ന ശബ്ദം
പരിഭ്രമിക്കുക – എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുക
അവിശ്വാസം – വിശ്വാസമില്ലായ്മ, സംശയം
സ്പർശിക്കുന്നു. – തൊടുന്നു
ദുർദേവത – ഉപദ്രവമുണ്ടാക്കുന്ന ദേവത
പുതം – പിശാച്
ആയിരവല്ലി – ഒരു വനദേവത
പുരോഭാഗം – മുൻഭാഗം
പടുതി – അവസ്ഥ
മൂവന്തി – വൈകുന്നേരം
ഉദ്വേഗം – ഉത്കണ്ഠ
ഒടങ്കല്ലിമൂല – കാടിന്റെ ഒത്ത മധ്യത്തിൽ
ശില – ക്‌പ്ല
ഗാംഭീര്യം – മഹത്വം
ദുഷ്ടജന്തു – ഉപദ്രവിക്കുന്ന ജന്തു
പ്രതിപത്തി – താൽപര്യം
സ്തംഭിക്കുക – നിശ്ചലമാകുക
മാന്ത്രികമായി – അത്ഭുതകരമായ മാറ്റമുണ്ടാക്കുന്ന രീതിയിൽ
മാത്രസ്വരം – ജപിക്കുന്ന സ്വരം
മുരുണ്ടു – മൂളി
മന്ദഹാസം – പുഞ്ചിരി
കജനം – പക്ഷികളുടെ കൂകൽ ശബ്ദം
പകച്ചു നിൽക്കുക – പരിഭ്രമിച്ചു നിൽക്കുക

പിരിച്ചെഴുതുക
ശ്രദ്ധിക്കുന്നില്ല – ശ്രദ്ധിക്കുന്നു + ഇല്ല
പൂഞ്ചോലക്കര – പൂഞ്ചോല + കര
ഗുഹാന്തരങ്ങൾ – ഗുഹ + അന്തരങ്ങൾ
ഞെട്ടിത്തിരയുന്നു – ഞെട്ടി + തിരയുന്നു
കൈക്കൊള്ളുന്നു – കൈ + കൊള്ളുന്നു
ഓടിയടുക്കുന്നു ഓടി + അടുക്കുന്നു
കൂനിക്കൂടി – കൂടി + കൂടി
നക്ഷത്രക്കണ്ണ് – നക്ഷത്ര + കണ്ണ്

ചേർത്തെഴുതുക
ചുക്കി + ചുളിഞ്ഞ – ചുക്കിച്ചുളിഞ്ഞ
കെട്ടി + പിടിക്കുക – കെട്ടിപ്പിടിക്കുക
ശലഭത്തെ + തേടി ശലഭത്തെ തേടി
പാറി + കളിക്കുന്നു – പാറിക്കളിക്കുന്നു
കൂമ്പ് + അടഞ്ഞു – കൂമ്പടഞ്ഞു
അടുത്ത് + അടുത്ത് – അടുത്തടുത്ത്
പാഞ്ഞ് + ഓടാൻ – പാഞ്ഞോടാൻ
പോയി + കഴിഞ്ഞ – പോയിക്കഴിഞ്ഞ
പേടി + ഇല്ലാത്ത – പേടിയില്ലാത്ത
ഒന്നിച്ച് + ഉയരുന്നു – ഒന്നിച്ചുയരുന്നു

ചിത്രശലഭങ്ങൾ Summary in Malayalam Class 6

പര്യായം
കാട് – വനം, അരണ്യം, അടവി, കാനനം
മരം – തരം, ശാഖി
ശബ്ദം – നാദം, രവം
നൃത്തം – നടനം, നർത്തനം
രംഗം – അരങ്ങ്, വേദി
സിംഹം – മൃഗേന്ദ്രൻ, കേസരി
പ്രതിധ്വനി – മാറ്റൊലി, മുഴക്കം
ചിറക് – പക്ഷം, പത്രം
പ്രതിമ – പ്രതിച്ഛായ, വിഗ്രഹം
പരിഭ്രമം – പരിഭ്രാന്തി, ഉദ്വേഗം
ശരീരം – മേനി, കായ
ദുഃഖം – അന്തൽ, അല്ലൽ
കിനാവ് – സ്വപ്നം, കനവ്
നക്ഷത്രം – താരം, ഉഡു
കടുവ – വാഘം, ശാർദൂലം
സ്തംഭം – തൂണ്, സ്തൂപം
മന്ദഹാസം – പുഞ്ചിരി, മന്ദസ്മിതം
സന്തോഷം ഹർഷം, ആമോദം
ലക്ഷ്യം – ലാക്ക്, ഉന്നം

വിപരീതപദം
ചെറിയ × വലിയ
ഭയം × നിർഭയം
ആശ × നിരാശ
ദീർഘം × ഹ്രസ്വം
ഭംഗി × അഭംഗി
വിശ്വാസം × അവിശ്വാസം
ഉപകാരം × ഉപദ്രവം
സാന്നിധ്യം × അസാന്നിധ്യം
സന്തോഷം × സന്തോപം
ലക്ഷ്യം × അലക്ഷ്യം

ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 3 Chapter 8 ചിത്രശലഭങ്ങൾ Chithrashalabhangal Notes Questions and Answers Pdf improves language skills.

Chithrashalabhangal Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 3 Chapter 8 Chithrashalabhangal Question Answer

Class 6 Malayalam Chithrashalabhangal Notes Question Answer

വായിക്കാം പറയാം
Question 1.
ആ വാക്കുകൾ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു കേൾക്കുക മാത്രം ചെയ്യുന്നു. മാലാഖമാർ നിരാ ശരായി. മാലാഖമാർ നിരാശരാവാൻ കാരണമെ ന്തായിരിക്കും? ക്ലാസിൽ പറഞ്ഞവതരിപ്പിച്ചു.
Answer:
മരങ്ങളും ചെടികളും ഇടതിങ്ങി വളർന്നു നിൽക്കുന്നു. കാട്ടിലേക്ക് അഞ്ചു മാലാഖമാർ കടന്നുവരുന്നു. കൂട്ടുകാരിയായ മാലാഖയെ തേടി പുൽമേട്ടിലും കാട്ടിലും ഇരുണ്ട ഗൃഹാന്തരങ്ങ ളിലും എല്ലാം അവർ അലഞ്ഞു തിരഞ്ഞു. ഒടുവിലാണ് ഈ കാട്ടിൽ എത്തിയത്. തോഴി…… തോഴി….. എന്നവർ ഉറക്കെ വിളിച്ചു. എന്നാൽ അവരുടെ വാക്കുകൾ വീണ്ടും വീണ്ടും ആ കാട്ടിൽ പ്രതിധ്വനിച്ചു കേട്ടതല്ലാതെ കാണാതായ മാലാഖ വിളി കേട്ടില്ല. അപ്പോഴാണ് മാലാഖമാർക്ക് നിരാശ തോന്നിയത്.

കണ്ടെത്താം എഴുതാം
Question 1.
മാലാഖമാരെ വൃദ്ധ ഓർമ്മിപ്പിച്ച കാര്യങ്ങൾ എന്തെല്ലാം? അവർ അത് അനുസരിക്കാതിരി ക്കാൻ കാരണമെന്ത്? കണ്ടെത്തി അവതരി പിക്കു.
Answer:
തോഴിയെ തേടി കാട്ടിലെത്തിയ മാലാഖമാർക്ക് വൃദ്ധ പുതിയ ചില പാഠങ്ങൾ പകർന്നു നൽകി. ഈ കാട് മുഴുവൻ അപകടങ്ങളാണെന്നും ഇവിടെ സിംഹവും കരടിയും പാമ്പുമെല്ലാമുണ്ടെന്നും വൃദ്ധ പറയുന്നു. ശലഭങ്ങളെ മാത്രമാണ് മാലാഖ മാർ കാണുന്നതെന്നും കിട്ടാത്ത ശലഭത്തെ തേടി കാട്ടിനുള്ളിൽ അകപ്പെടരുത് എന്നും വൃദ്ധ മാലാ ഖമാരെ ഓർമ്മിപ്പിക്കുന്നു. എന്നാൽ വീണ്ടുമൊരു ശലഭത്തെ കണ്ടപ്പോൾ മാലാഖമാർ വൃദ്ധയുടെ വാക്കുകൾ മറക്കുന്നു. അതിന്റെ ഭംഗിയിൽ മയങ്ങിയ അവർ വീണ്ടും ചിത്രശലഭത്തെ പിടി ക്കാൻ ശ്രമിക്കുന്നു. നിറങ്ങൾ മോഹിച്ച് അതിനെ പിന്തുടർന്നാൽ അപകടത്തിൽ പെടുമെന്നും അതി നാൽ ഉടൻ തിരിച്ചു പോകണമെന്നുള്ള വൃദ്ധയുടെ വാക്കുകൾ അവർ അനുസരിക്കുന്നില്ല. തങ്ങളുടെ തോഴിയെ കൂടാതെ തിരിച്ചു പോകാനാവില്ലെന്ന നിലാപാടായിരുന്നു അവരുടേത്. അതിനാൽ തോഴിക്ക് ജീവൻ നൽകണമെന്ന് അവർ വൃദ്ധയോട് ആവശ്യപ്പെടുന്നു.

ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8

കുറിപ്പ്
Question 1.
കിട്ടാത്ത ശലഭത്തെ തേടി കാട്ടിനുള്ളിൽ അകപ്പെടരുത് എന്ന് വൃദ്ധ പറയുന്നതിന്റെ പൊരുളെന്ത്? കുറിപ്പ് എഴുതുക.
Answer:
നിറയെ ദുഷ്ടജന്തുക്കളും അപകടങ്ങളും നിറഞ്ഞ താണീ കാടെന്നു വൃദ്ധ ഓർമ്മിപ്പിക്കുന്നു. മാലാ ഖമാർ കാണുന്നത് ശലഭത്തെ മാത്രമാണ്. എന്നാൽ ഇവിടെ സിംഹവും പാമ്പും കരടിയു മെല്ലാം ഉണ്ട്. കിട്ടാത്ത ശലഭത്തെ തേടി കാട്ടിനു ള്ളിൽ അലയരുതെന്നും ദുഷ്ടജന്തുക്കളുടെ വായിലകപ്പെടരുതെന്നും വൃദ്ധ മാലാഖമാരെ ഓർമ്മിപ്പിക്കുന്നു. എല്ലാ മനുഷ്യർക്കുള്ള ഉപദേശ മാണ് ഇവിടെ വൃദ്ധ നല്കുന്നത്. ഈ ലോകം അപകടങ്ങൾ നിറഞ്ഞതാണ്. ശലഭങ്ങൾ പ്രലോ ഭനങ്ങളുടെ പ്രതീകമാണ്. പിടികിട്ടിപ്പോയി എന്ന് തോന്നുമ്പോഴേക്കും അത് തെന്നി മാറിയിരിക്കും. പുറംമോടി മാത്രം കണ്ടു ഭ്രമിച്ചു നാം പ്രലോഭനങ്ങ ളുടെയും ആകർഷണങ്ങളുടെയും പിറകേ പോയാൽ അപകടങ്ങളിൽ ചെന്ന് ചാടുമെന്നാണ് ഈ ഉപദേശത്തിന്റെ പൊരുൾ.

വിശകലനം
Question 1.
മുത്തശ്ശിയാര്? മാലാഖമാരുടെ ഈ ചോദ്യത്തിന് വൃദ്ധ പറയുന്ന മറുപടി.
ഞാൻ പ്രകൃതി…… അതേ കുഞ്ഞേ, mom……. ഈ കാട്…… നിങ്ങളുടെ അമ്മ…… എന്നാണ്. ഇതു നമ്മെ ബോധ്യപ്പെടു ത്തുന്നത് എന്താണ്? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
സർവം സഹയായ പ്രകൃതിയാണ് നാടകത്തിലെ മുത്തശ്ശി പ്രതിനിധാനം ചെയ്യുന്നത്. ഈ കാടിന്റെ നമ്മുടെ, അമ്മയാണ് മുത്തശ്ശിയായ പ്രകൃതി. നിസ്വാർഥമായ സ്നേഹവും സഹായവും നൽ കാൻ സദാ സന്നദ്ധയാവുന്ന മുത്തശ്ശിയും പ്രകൃ തിയും രണ്ടല്ല, ഒന്നാണ്. കിട്ടാത്ത ശലഭത്തെ തേടി കാട്ടിൽ എത്തുന്ന മനുഷ്യരുടെ പ്രതീകമായ മാലാഖമാരെ അപകടങ്ങളിൽനിന്ന് പ്രകൃതിയാ കുന്ന മുത്തശ്ശി സംരക്ഷിക്കുന്നു. മക്കളെ രക്ഷി ക്കാൻ എന്ത് ത്യാഗവും സഹിക്കുന്ന അമ്മയുടെ സ്നേഹവാത്സല്യങ്ങൾ വൃദ്ധയിൽ കാണാം. കാടിന്റെ ഗർഭത്തിലേക്കിറങ്ങി ചെന്ന് ജീവജാല ങ്ങളുടെ സ്വതന്ത്യത്തിലേക്ക് കടന്നു കയറരുതെന്ന് മാലാഖമാരോടെന്ന പോലെ വൃദ്ധ നമ്മോടും പറയുന്നു. പണ്ടു മുതൽക്കേ കാടുകളേയും മരങ്ങ ളെയും സംരക്ഷിക്കുന്നതിനായി കാവുകൾ നിർ മ്മിച്ചുവരായിരുന്നു നമ്മുടെ പൂർവികർ. നാം പ്രകൃതിയെ സംരക്ഷിക്കുമ്പോൾ പ്രകൃതിയും നമ്മെ സംരക്ഷിക്കും. ഭൂമിയുടെ ശ്വാസകോശ ങ്ങളായ കാടുകളെ സംരക്ഷിക്കണമെന്ന് വൃദ്ധയി ലൂടെ നാടകകൃത്ത് പുതുതല മുറയോട് പറയുന്നു.

കഥാപാത്രനിരൂപണം
Question 1.
ചിത്രശലഭങ്ങൾ എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രമാണ് വൃദ്ധ. വൃദ്ധയുടെ എന്തെല്ലാം സവിശേഷതകളാണ് നിങ്ങളുടെ ശ്രദ്ധയിൽ പ്പെട്ടത്? താഴെ കൊടുത്ത കോളങ്ങളിൽ എഴുതൂ.
ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8 1
Answer:
ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8 2

Question 2.
ഇവയെല്ലാം ഉൾപ്പെടുത്തി കഥാപാത്ര നിരൂപണം തയ്യാറാക്കു
Answer:
പ്രകൃതിയുടെ പ്രതിരൂപമാണ് ചിത്രശലഭങ്ങൾ എന്ന നാടകത്തിലെ വൃദ്ധ അഥവാ മുത്തശ്ശി എന്ന വിളിക്കപ്പെടുന്ന കഥാപാത്രം. സർവം സഹയായ ഒരു മുത്തശ്ശിയുടെ രൂപവും പെരുമാറ്റവുമാണ് അവർക്ക്. വളരെ പ്രായമായ അവരുടെ ശരീരമെല്ലാം ചുക്കിച്ചുളിഞ്ഞതാണ്. കൂനുള്ളതിനാൽ വടിയും കുത്തിയാണ് അവരുടെ നടത്തം. കാഴ്ച ശക്തിയും കേൾവി ശക്തിയും കുറവാണ്. കാടി നോടും കാടിന്റെ മക്കളോടും അടങ്ങാത്ത സ്നേഹം മുത്തശ്ശിക്കുണ്ടായിരുന്നു. അവരുടെ സംരക്ഷകയാണ് മുത്തശ്ശി. കാട്ടിൽ കയറി ആരും അപകടത്തിൽപ്പെടരുതെന്നു മുത്തശ്ശി ആഗ്രഹി ക്കുന്നു. അതുകൊണ്ടാണ് ശലഭങ്ങളുടെ പിന്നാലെ പോയ മാലാഖമാരെ അതിൽനിന്ന് പിന്തിരിപ്പി ക്കാൻ അവർ ശ്രമിക്കുന്നത്. സ്വന്തം ജീവിതാനു ഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട് പാഠങ്ങൾ അവർ മാലാഖമാർക്ക് പകർന്നു നൽകുന്നു. സ്വന്തം മക്കളോടെന്നപോലുള്ള വാത്സല്യമാരുന്നു മുത്തശ്ശിക്ക് മാലാഖമാരോടുണ്ടായിരുന്നത്. ധാരാളം അമാനുഷിക സിദ്ധികളുള്ള ഈ വൃദ്ധ കാടിന്റെ അമ്മയാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം വൃദ്ധ നമ്മെ ഓർമ്മിപ്പിക്കുന്നു.

ജീവചരിത്രക്കുറിപ്പ്
Question 1.
കുട്ടികളുടെ സദസ്സിനു മുമ്പിൽ അവർക്കിഷ്ട പ്പെടുന്നതും മനസ്സിലാവുന്നതും അവരിൽ ധാർ മ്മിക ബോധം വളർത്തുന്ന തുമായ നാടകങ്ങൾ അവതരിപ്പിക്കണമെന്നായിരുന്നു അദ്ദേഹ ത്തിന്റെ കാഴ്ചപ്പാട്.

ജി. ശങ്കരപ്പിള്ളയെക്കുറിച്ചുള്ള ഈ വാക്യം- വായിച്ചല്ലോ. പാഠപുസ്തകത്തിൽ നിന്നും മറ്റും അദ്ദേഹത്തെക്കുറിച്ച് എന്തെ ല്ലാം കാര്യങ്ങളാണ് നിങ്ങൾ മനസ്സിലാക്കിയത്. ജീവചരിത്രക്കുറിപ്പ്
തയ്യാറാക്കൂ.
Answer:
മലയാള നാടകവേദിയിൽ കാലോചിതമായ പരിവർത്തനങ്ങൾ വരുത്തിയ ജി. ശങ്കരപ്പിള്ള 1930-ൽ ചിറയിൻകീഴിൽ ജനിച്ചു. ബിരുദാനന്തര ബിരുദം നേടിയ ശേഷം കോളേജ് അധ്യാപ കനായി ഓദ്യോഗിക ജീവിതം ആരംഭിച്ചു. നാടക കൃത്ത്, സാഹിത്യ ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തി നേടി. സ്കൂൾ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി സേവനം അനു ഷ്ഠിച്ചു. ജീവിതം നാടകത്തിനുവേണ്ടി നീക്കി വച്ച് അദ്ദേഹം രചന, സംവിധാനം, അഭിനയം, രംഗസജ്ജീകരണം തുടങ്ങി എല്ലാ മേഖലകളിലും എടുത്തു പറയത്തക്ക മാറ്റം വരുത്തി.

കുട്ടികളുടെ സദസ്സിനു മുന്നിൽ അവർക്കിഷ്ടപ്പെടുന്നതും മൂല്യ ബോധം വളർത്തുന്ന തമായ നാടകങ്ങൾ അവതരിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപാട്. കുട്ടികളുടെ നാടക വേദി, തെരുവുനാടകവേദി എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നല്കി. കുട്ടികൾക്കായി അദ്ദേഹം രചിച്ച് 11 നാടകങ്ങളുടെ സമാഹാരമാണ് പ്ലാവിലത്തൊപ്പികൾ, 1967-ൽ അദ്ദേഹം ആരംഭിച്ച നാടകക്കളരി പ്രസ്ഥാനം നാടകസാഹിത്യത്തിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ സഹാ യിച്ചു. സ്നേഹദൂതൻ, വിവാഹം സ്വർഗത്തിൽ നട ക്കുന്നു, ബന്ദി, പൂജാമുറി, ഭരതവാക്യം, കിരാതം, സബർമതി ദൂരെയാണ്. കറുത്ത ദൈവത്ത തേടി തുടങ്ങിയവ പ്രധാനകൃതികളാണ്.

ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8

നാടകമെഴുതാം
ഹാമെലിനിലെ കുഴലൂത്തുകാരൻ എന്ന കഥ നാടകമായി എഴുതൂ.

രംഗം – 1
ഒരു ഞായറാഴ്ച
(കുറച്ച് മധ്യവയസ്കർ പാറപ്പുറത്ത് ഇരിക്കുന്നി ടത്തേക്ക് ഒരാൾ കുതിച്ചുകൊണ്ടു വരുന്നു.
ഒരാൾ : ഞാനിന്നു എഴുന്നേൽക്കാൻ വൈകി. നശിച്ച എലികൾ കാരണം രാത്രി ഉറക്കം കിട്ടിയില്ല.
മറ്റൊരാൾ : ഈ നാട് മുഴുവൻ എലികൾ കൈയ ടക്കി. ഇനി ഇവിടെ നമ്മളെങ്ങനെ ജീവിക്കും. എലിവിഷവും എലിപ്പെട്ടിയും എല്ലാം വച്ചിട്ടും എലികൾ കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല. മൂന്നാമത്തെ ആൾ : ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
ഒരാൾ : അതെ. ഇതിനു ഒരു പരിഹാരം ഉണ്ടാ ക്കണം. മേയർക്ക് ഒരു പരാതി കൊടുക്കണം. മറ്റൊരാൾ : ശരിയാ. നമുക്ക് ഇപ്പോൾ തന്നെ പോകാം.

രംഗം – 2
(മേയറിന്റെ മുറി. മുറിയിലേക്ക് കയറുന്ന മധ്യവയസ്കർ)
മേയർ : എന്താ. എന്തുവേണം?
മധ്യവയസ്കർ : എലികളെക്കൊണ്ടു പൊറുതി മുട്ടി. അവിടുന്ന് ഇതിലിടപ്പെട്ട് പരിഹാരം ഉണ്ടാക്കണം.
മേയർ: എനിക്കത് മനസ്സിലാകും. ഞാനും ഇതെല്ലാം അനുഭവിക്കു ന്നതാണല്ലോ. വേണ്ട പരിഹാരം ഉണ്ടാക്കാം.
(മധ്യവയസ്കൻ മടങ്ങുന്നു)

രംഗം – 3
(മേയറിന്റെ ചുറ്റിലും ജനപ്രതിനിധികൾ ഇരിക്കുന്നു.)
ഒരാൾ : എലികളെ പൂർണമായും തുരത്താൻ എല്ലാ വീട്ടിലും എലി വിഷം വച്ചാലോ?
മറ്റൊരാൾ : നടക്കുന്ന വല്ല കാര്യം പറയൂ.
മറ്റൊരാൾ : എലികളെ ഇല്ലാതാക്കുന്നവർക്ക് നമുക്ക് എന്തെങ്കിലും പാരിതോഷികം പ്രഖ്യാപിച്ചാലോ?
മേയർ : അത് നല്ല ആശയമാണ്. എലിയെ പൂർണമായും തുരത്തുന്നവർക്ക് 1000 പൊൻനാണയം സമ്മാനം എന്ന് ഇന്നു തന്നെ വിളംബരം ചെയ്യും.
(എല്ലാവരും അതിനോട് യോജിക്കുന്നു)

രംഗം – 4
(മേയറുടെ മുറിയിലേക്ക് മെലിഞ്ഞതും വിചിത്ര വേഷധാരിയായ ഒരാൾ കയറി വരുന്നു.)
മേയർ : നിങ്ങൾ ആരാണ്?
കുഴലൂത്തുകാരൻ : ഞാനൊരു കുഴലൂത്തുകാ രനാണ്. ഈ പട്ടണത്തിലെ എലികളെ തുരത്തി യാൽ താങ്കെനിക്ക് ആയിരം പൊൻപണം പ്രതി ഫലം തരുമോ?
മേയർ : ആയിരമല്ല പതിനായിരം തരാൻ തയാർ. അത്രയ്ക്ക് അവറ്റ് കളെകൊണ്ട് കഷ്ടപ്പെടുന്നു.

രംഗം – 5
കുഴലൂത്തുകാരൻ : ശരി. (സന്തോഷത്തോടെ പോകുന്നു.) കുഴലൂത്തുകാരൻ കഴുത്തിൽ തൂക്കി യിട്ടിരിക്കുന്ന കുഴൽ എടുത്ത് ഇമ്പമുള്ള ഈണ ത്തിൽ ഊതുന്നു. ചുറ്റുപാടുനിന്നും ധാരാളം എലികൾ ഓടി ഓടി വരുന്നു.

രംഗം – 6
(വെമ്പർ നദീ തീരത്ത് കുഴലൂത്തുകാരൻ എത്തുന്നു. പിന്നാലെ അനേകം എലികളും. ആളു കൾ
മൂക്കത്ത് വിരൽ വച്ച് നിൽക്കുന്നു.)
ഒരാൾ : അത്ഭുതം തന്നെ.
മറ്റൊരാൾ : എന്തു ചെയ്യാൻ പോകയാണയാൾ (കുഴലൂത്തുകാരൻ നദിയിലേക്കിറങ്ങുന്നു. എലികൾ കൂട്ടത്തോടെ നദിയിൽ ചാടുന്നു.)
ഒരാൾ : ഇയാൾ കാണുന്ന പോലെയല്ല. ബുദ്ധിജീവി തന്നെ.
മറ്റൊരാൾ : ഏതായാലും നമ്മൾ രക്ഷപെട്ടു. അയാൾക്ക് എന്ത് നൽകിയാലും മതിയാവില്ല.

ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8

രംഗം – 7
(മേയറുടെ മുറിയിലേക്ക് കുഴലൂത്തുകാരൻ കയറി വരുന്നു)
കുഴലൂത്തുകാരൻ : ഈ നാട്ടിലെ എല്ലാ എലിക ളെയും ഞാൻ നശിപ്പിച്ചു കളഞ്ഞു. ഇനി തരാ മെന്നു പറഞ്ഞ ആയിരം പൊൻ പണം തരൂ.
മേയർ : ദേഷ്യത്തോടെ 1000 പൊൻ പണമോ? നിസ്സാരമായൊരു ഈണം മൂളിയതിനോ? വേണ മെങ്കിൽ 50 പൊൻപണം തരാം. വാങ്ങി ഇവിടം വിട്ടോണം. (കുഴലൂത്തുകാരൻ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങുന്നു.

രംഗം – 8
കുഴലൂത്തുകാരൻ ഒരു മനോഹരമായ രാഗം പാടുന്നു. ചുറ്റുപാടിലും ഉള്ള കുട്ടികൾ സ്വയം മറന്ന് അയാളുടെ അടുത്തേക്ക് വരുന്നു. മുതിർന്നവർ വിലക്കുന്നു. പക്ഷേ, കുട്ടികൾ അനു സരിക്കുന്നില്ല. കുഴലൂത്തുകാരൻ മുന്നോട്ട് മുന്നോട്ട് നടന്നു നീങ്ങുന്നു. പിറകെ കുട്ടികളും.

രംഗം – 9
(ഒരു മലയുടെ സമീപത്തേക്ക് നടക്കുന്ന കുഴ ലൂത്തുകാരൻ) പിറകേ കുട്ടികളും. വാവിട്ടു കരഞ്ഞു കൊണ്ട് മാതാപിതാക്കൾ.
ഒരാൾ : പോകല്ലേ….. മോനേ…… പോകല്ലേ……
മറ്റൊരാൾ : അപകടത്തിൽപെടും.
(മലയുടെ ഉള്ളിലേക്ക് കയറി കുഴലൂത്തുകാരനും കുട്ടികളും മറയുന്നു. അച്ഛനമ്മമാർ കരഞ്ഞു കൊണ്ട് നിൽക്കുന്നു.)

ഹാമെലിനിലെ കുഴലൂത്തുകാരൻ Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ഹാമെലിനിലെ കുഴലൂത്തുകാരൻ Hamelinile Kuzhaloothukaran Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Hamelinile Kuzhaloothukaran Summary

Hamelinile Kuzhaloothukaran Summary in Malayalam

ഹാമെലിനിലെ കുഴലൂത്തുകാരൻ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുന്നു
ഹാമെലിനിലെ കുഴലൂത്തുകാരൻ Summary in Malayalam Class 6 1
സാമൂഹിക പ്രവർത്തനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത കവയിത്രിയും പ്രത പ്രവർത്തകയുമായ റോസ്മേരി 1956 ജൂൺ 22ന് കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. ഇന്ത്യൻ സാഹിത്യ രംഗത്ത് മലയാളത്തിന്റെ യശ്ശസ്സുയർത്തിയ പ്രമുഖ എഴുത്തുകാരി. കമലാദാസ് തന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത് റോസ്മേരി എന്ന അനുഗ്രഹീത സാഹിത്യകാരിയെയാണ്. വാക്കുൾ ചേക്കേറുന്നിടം, വേനലിൽ ഒരു പുഴ, ചാഞ്ഞു പെയ്യുന്ന മഴ, വൃശ്ചികക്കാറ്റ് വീശുമ്പോൾ ഇവിടെ ഇങ്ങനെയു മൊരാൾ, തുടങ്ങിയ പ്രധാനകൃതികളാണ്.

ഹാമെലിനിലെ കുഴലൂത്തുകാരൻ Summary in Malayalam Class 6

പാഠസംഗ്രഹം

വെമ്പർ നദിയുടെ തീരത്താണ് മനോഹരമായ ഹാമെലിൽ പട്ടണം. എന്തുകൊണ്ടും ഐശ്വര്യ പൂർണമായ ഒരിടമായിരുന്നു അത്. പക്ഷേ, നാം പിടിച്ച എലികൾ കാരണം ജനജീവിതം ദുസ്സ ഹമായിത്തീർന്നു.

എലികളെ കൊണ്ട് ആളുകൾ പൊറുതിമുട്ടി. എല്ലാവരും ചേർന്ന് നഗരപിതാവായ മേയർക്ക് ഒരു നിവേദനം സമർപ്പിച്ചു. അതു വായിക്കാതെ തന്നെ മേയർക്ക് ജനങ്ങൾ അനുഭവിക്കുന്ന ദുരിതം മനസ്സിലാവുന്നുണ്ടായിരുന്നു. അദ്ദേഹം ജനപ്രതിനിധി കളെ വിളിച്ചുകൂട്ടി ഒരു ആലോചനായോഗം നടത്തി.
ഹാമെലിനിലെ കുഴലൂത്തുകാരൻ Summary in Malayalam Class 6 2
എലികളെ നശിപ്പിക്കാൻ പലരും പല പ്രതി വിധികളും നിർദ്ദേശിച്ചു. ഓരോന്നും പരീക്ഷിച്ചു നോക്കി. പക്ഷെ, എലികൾ പെരുകുന്നതല്ലാതെ ഒന്നും കുറയുന്നില്ല. ഒടുവിൽ ഒരു വിളംബരം പുറപ്പെടുവിച്ചു. എലികളെ എന്നേക്കുമായി തുരത്തുന്നവർക്ക് ആയിരം പൊൻപണം സമ്മാനമായി നല്കും.

ഒരു ദിവസം മേയറുടെ മുമ്പിൽ വിചിത്ര വേഷ ധാരിയായ ഒരാൾ ഹാജരായി. അയാൾ ഒരു കുഴലൂത്തുകാരനായിരുന്നു.

എലികളെ തുരത്തിയാൽ ആയിരം പൊൻ പണം പ്രതിഫലമായി തരുമോ എന്ന് അയാൾ ചോദിച്ചു. ആയിരമല്ല, പതിനായിരം പണം തരാൻ തയ്യാർ എന്നു മേയർ പറഞ്ഞു.

മേയറുടെ ഓഫീസിന്റെ പടിക്കെട്ടുകൾ ഇറങ്ങിയ ഉടനെ അയാൾ തന്റെ കുഴൽവാദ്യം ചുണ്ടോടടുപ്പിച്ചു. അത്ഭുതമായൊരു ഈണം പുറപ്പെട്ടു. മായികമായ പ്രത്യേകരാഗം, എങ്ങും നിശ്ശബ്ദത പരന്നു. എലികൾ ഈണം പുറപ്പെടുന്ന ദിക്കറിയാൻ ചെവികൾ കൂർപ്പിച്ചു. പിന്നീട് അവ കൂട്ടം കൂട്ടമായി കുഴൽ വാദ്യം പുറപ്പെട്ട ദിക്കിലേക്കു പാഞ്ഞു.

ആളുകൾ ആ കാഴ്ച കണ്ട് അന്തം വിട്ട് നിൽക്കുകയാണ്. തെരുവുകൾ പിന്നിട്ട് മുന്നോട്ടു പോയി. എലികൾ ഒന്നടങ്കം അയാളെ പിന്തുടർന്നു കുഴലൂത്തുകാരൻ മുന്നിൽ.

ലക്ഷോപലക്ഷം എലികൾ തെരുവീഥിയുടെ ഇരു വശത്തും ഈ കാഴ്ച കാണാൻ ജനങ്ങൾ തടിച്ചുകൂടി. കുഴലൂത്തുകാരൻ വെമ്പർ നദിയുടെ കരയിലത്തി. എന്നിട്ടു നദിയിൽ ഇറങ്ങി. മൂന്ന് നാല് കാലടികൾ മുന്നോട്ട് വച്ചു.

എലികളും പുഴയിലേക്ക് എടുത്തു ചാടി. അവ ഒന്നോടെ ആ പെരുവെള്ളത്തിൽ മുങ്ങിച്ചത്തുപോയി. ജനങ്ങൾ സന്തോഷത്തോടെ ആർപ്പുവിളിച്ചു. കുട്ടികൾ തുള്ളിച്ചാടി, കുഴലൂത്തുകാരൻ മേയറുടെ ഓഫീസിൽ ചെന്ന് ആയിരം പൊൻപണം ആവശ്യപ്പെട്ടു. മേയറുടെ മുഖം മാറി. പുഞ്ചിരിയുടെ സ്ഥാനത്ത് ധിക്കാരം നിറഞ്ഞ ഭാവം. ആയിരം പൊൻപണമോ? വെറുതെ ഈ കുഴലെടുത്ത് ഒന്നൂത് കേൾപ്പിച്ചതിനോ അമ്പതു പൊൻപണം തരാം. വേണമെങ്കിൽ കുപ്പായത്തിന്മേൽ ഒരു ബഹുമതിചിഹ്നം കൂടി കുത്തി തരാം ഇതായി രുന്നു മേയറുടെ മറുപടി. പറഞ്ഞുറപ്പിച്ച പണം കിട്ടു കയില്ല എന്നുറപ്പായപ്പോൾ കുഴലൂത്തുകാരൻ ഒന്നും പറയാതെ പുറത്തിറങ്ങി. അയാൾ പട്ടണത്തിന്റെ പ്രധാന വീഥിയിൽ എത്തി. ഒരിക്കൽകൂടി കുഴൽവാദ്യം ചുണ്ടോടു ചേർത്തു. അപ്പോൾ ഒഴുകി വന്ന മനോഹര ഗാനം കേട്ട ആ പട്ടണത്തിലെ എല്ലാ കുട്ടികളും കൈ കോർത്ത് നൃത്തം ചെയ്തുകൊണ്ട് കുഴലൂത്തുകാരന്റെ പിന്നാലെ കൂടി. അച്ഛനമ്മമാർ ശ്രമിച്ചിട്ടും അവരെ പിന്തിരിപ്പിക്കാനായില്ല.

കുഴലൂത്തുകാരനും കുട്ടികളും ചെങ്കുത്തായ ഒരു മല ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. മലയുടെ മുന്നിലെ ത്തിയപ്പോൾ അയാൾ പുതിയൊരു രാഗം പൊഴിച്ചു. അപ്പോൾ മലയുടെ ചരിവിലായി ഒരു ചെറുവാതിൽ തുറന്നു വന്നു. അയാൾ കുട്ടികളെ അതിനുള്ളിലേക്ക് ആനയിച്ചു.

മുടന്തനായ ഒരു പിഞ്ചുബാലൻ മാത്രം പിന്നിൽ അവശേഷിച്ചു. അവൻ നോക്കി നിൽക്കെ ഗുഹവാതിൽ അടഞ്ഞു. ആ വാതിലും മറഞ്ഞുപോയി. ഇപ്പോഴും മലയുടെ ചരിവിൽ കുട്ടികളുടെ ചിരിമുഴക്കങ്ങളും കുഴലൂത്തിന്റെ ഈണവും ഇടയ്ക്കിടെ കേൾക്കാറു ണ്ടെന്ന് ചിലരൊക്കെ പറയുന്നു. എന്തായാലും അതിനുശേഷം ഒറ്റ എലിപോലും ഹാമെലിന്റെ പട്ടണ ത്തിൽ പ്രവേശിച്ചിട്ടില്ല എന്നത് ഉറപ്പാണ് എന്ന് പറയപ്പെടുന്നു.

ഹാമെലിനിലെ കുഴലൂത്തുകാരൻ Summary in Malayalam Class 6

പദപരിചയം
സർവത – എല്ലായിടത്തും
അലമാര – സാധനങ്ങൾ വയ്ക്കാനുള്ള തട്ടുകളോടുകൂടിയ ഒരു ഉപ കരണം.
അടുക്കള – ആഹാരം പാചകം ചെയ്യാനുള്ള മുറി
കലവറ – സാധനങ്ങൾ ശേഖരിച്ച് വയ് ക്കുന്ന മുറി
പലവ്യഞ്ജനം – കറികൾക്കു രുചിയുണ്ടാക്കുന്ന പദാർത്ഥങ്ങൾ
മൂഷികൻ – എലി
മനോജ്ഞമായ – മനോഹരമായ
ഫലഭൂയിഷ്ഠമായ – ഫലത്തിൽ അധികമുള്ള
അധ്വാനികൾ – കഠിനമായി ജോലി ചെയ്യു ന്നവർ
സച്ചരിതർ – സദാചാരം പാലിക്കുന്നവർ (നല്ല മനുഷ്യർ), ഐശ്വര്യ പൂർണമായ സമ്പൽ സമൃദ്ധി യുള്ള
താറുമാറാക്കുക – കുഴഞ്ഞു മറിയുക
സ്വസ്ഥത – ആശങ്കകളും ദുഃഖങ്ങളും ഇല്ലാത്ത അവസ്ഥ
കുണ്ടാമണ്ടികൾ – കുസൃതികൾ
ഒപ്പിക്കുക – ശരിയാക്കുക, സംഘടിപ്പിക്കുക
നിരത്ത് – വഴി
ഉടൽ – ശരീരം
കോലാഹലം – പല ശബ്ദങ്ങൾ ചേർത്ത ബഹളം
നഗരപിതാവ് – നഗരസഭയുടെ അദ്ധ്യക്ഷൻ
നിവേദനം – അധികാരികളുടെ മുന്നിൽ ബോധിപ്പിക്കുന്ന പരാതി
ദുരിതം – കഷ്ടപ്പാട്, ക്ലേശം, ബുദ്ധിമുട്ട്
പൊറുതിമുട്ടുക – ജീവിക്കാൻ കഴിയാതാകുക
പ്രതിവിധി – തടയാനുള്ള മാർഗം, പരി ഹാരം
നിവാസികൾ – താമസിക്കുന്നവർ
അഭ്യാസം – പരിശീലനം
പയറ്റിനോക്കുക – എതിർക്കാൻ ശ്രമിക്കുക
വിളംബരം – രാജകീയമായ പരസ്യം, പ്രഖ്യാ പനം
തുരുത്തുന്നവർ – തോൽപ്പിച്ചോടിക്കുന്നവർ, ആട്ടിപ്പായിക്കുന്നവർ
ആഗതൻ – വന്നു ചേർന്നവൻ, അതിഥി
വിചിത്രവേഷധാരി – പല നിറത്തിലുള്ള വസ്ത്രാഭര ണങ്ങൾ അണിഞ്ഞവൻ
സമക്ഷത്ത് – കൺമുമ്പിൽ
ഉറുമാൽ – കൈലേസ്, തൂവാല
മന്ദഹാസം – പുഞ്ചിരി
സാവധാനത്തിൽ – ശ്രദ്ധയോടുകൂടി, തിടുക്ക മില്ലാതെ
വിഷാദവാദൻ – ദുഃഖിതൻ
നിശ്ശബ്ദത – ശബ്ദമില്ലാത്ത അവസ്ഥ
നിലവറക്കുണ്ട് – തറയ്ക്ക് താഴെയുള്ള മുറിയുടെ കുഴി
മച്ചിൻ പുറം – പലക പാകിയ തട്ടിന്റെ മേൽ ഭാഗം
അന്തംവിടുക – അത്ഭുതപ്പെടുക
വശ്യത – ആകർഷിച്ചു കീഴ്പ്പെടുത്തുന്ന അവസ്ഥ
അനുസ്യൂതം – ഇടവിടാതെ, തുടർച്ചയായി
ഒന്നടങ്കം – മുഴുവനായി
ലക്ഷോപലക്ഷം – ലക്ഷത്തിലധികം, അനവധി ലക്ഷം
അവിശ്വസനീയം – വിശ്വസിക്കാനാകാത്തത്
നരകതുല്യം – നരകത്തിനു സമമായ, കഷ്ടപ്പാടുകൾ നിറഞ്ഞത്
ചത്തൊടുങ്ങുക – മരണത്തോടെ അവസാനി ക്കുക
ആർപ്പുവിളിക്കുക – സന്തോഷംകൊണ്ട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക
ധിക്കാരം – അവഗണനയോടുകൂടിയ പെരു മാറ്റം
ബഹുമതി – ആദരവിനു നൽകിയ പദവി
ചിഹ്നം – അടയാളം
അണിയണിയായി – നിരനിരയായി

പിരിച്ചെഴുതുക
കുളിപ്പുര – കുളി + പുര
ആയിരക്കണക്കിന് – ആയിരം + കണക്കിന്
കളിത്തൊട്ടിൽ – കളി + തൊട്ടിൽ
എലിക്കെണികൾ – എലി + കെണികൾ
ചുണ്ടെടടുപ്പിച്ചു – ചുണ്ടോട് + അടുപ്പിച്ചു

കൂട്ടിച്ചേർക്കുക
നദി + കര – നദിക്കര
വശ്യത + ആർന്ന – വശ്യതയാർന്ന
മുങ്ങി + ചത്തു – മുങ്ങിച്ചത്തു
ഒന്ന് + ഒഴിയാതെ – ഒന്നൊഴിയാതെ
പറഞ്ഞു + ഉറപ്പിച്ചു – പറഞ്ഞുറപ്പിച്ചു
നിങ്ങൾ + എനിക്കു – നിങ്ങളെനിക്കു
അണി + അണിയായി – അണിയണിയായി
മുന്നിൽ + എത്തി + അപ്പോൾ – മുന്നിലെത്തിയപ്പോൾ
പൊട്ടി + ചിരികൾ – പൊട്ടിച്ചിരികളുതിർത്തു കൊണ്ട്
തേങ്ങി + കരഞ്ഞു – തേങ്ങിക്കരഞ്ഞു

ഹാമെലിനിലെ കുഴലൂത്തുകാരൻ Summary in Malayalam Class 6

പര്യായം
എലി – മൂഷികൻ, ആവു
പട്ടണം – നഗരം, പത്തനം
മണ്ണ് – മുത്ത്, മുത്തിക
ദിവസം – ദിനം, വാസരം
മുകം – അങ്കണം, അജിരം
ആഹാരം – ഭക്ഷണം, ഭോജനം
തല – ശിരസ്സ്, ഉത്തരാംശം
ഉടൽ – ശരീരം, മേനി
രാത്രി – നിശ, നിശീഥിനി
ഉറക്കം – നിദ്ര, സുഷുപ്തി
മനസ്സ് – മനം. ചിത്തം
വിരൽ – അംഗുലി, കരശാഖ
കണ്ണ് – നേത്രം, നയനം
പുഴ – തടിനി, വാഹിനി
നാദം – ശബ്ദം, രവം
കൈ – കരം, പാണി, ഭുജം
മാല – ഗിരി, ശൈലം

വിപരീതപദം
ശുദ്ധം × അശുദ്ധം
പൂർണം × അപൂർണം
സ്വസ്ഥത × അസ്വസ്ഥത
ആവശ്യം × അനാവശ്യം
പ്രധാനം × അപ്രധാനം
ശക്തി × അശക്തി
വിജയം × പരാജയം
സാധാരണം × അസാധാരണം
വിശ്വസനീയം × അവിശ്വസനീയം
ലക്ഷ്യം × അലക്ഷ്യം

ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 3 Chapter 7 ഹാമെലിനിലെ കുഴലൂത്തുകാരൻ Hamelinile Kuzhaloothukaran Notes Questions and Answers Pdf improves language skills.

Hamelinile Kuzhaloothukaran Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 3 Chapter 7 Hamelinile Kuzhaloothukaran Question Answer

Class 6 Malayalam Hamelinile Kuzhaloothukaran Notes Question Answer

വായിക്കാം പറയാം
Question 1.
എന്തുകൊണ്ടും ഐശ്വര്യപൂർണമായ ഒരിടമാണ് ഹാമെലിൻ എന്നു പറയാൻ കാരണമെന്ത് ? പിന്നീട് അവിടെ സംഭവിച്ചതെന്ത്? കണ്ടെത്തി പറയൂ.
Answer:
വെമ്പർ നദിയുടെ തീരത്തുള്ള മനോജ്ഞമായ പട്ടണം ആയിരുന്നു ഹാമെലിന്റെ. ശുദ്ധവായു, തെളിഞ്ഞ ജലം, ഫലഭൂയിഷ്ഠമായ മണ്ണ്, സച്ചരിതരായ ജനങ്ങൾ….. എന്തുകൊണ്ടും ഐശ്വര്യപൂർണമായ ഒരിടമായിരുന്നു ഹാമെലിന പട്ടണം. പിന്നീട് ഒരു ദിവസം ആയിരക്കണക്കിന് എലികൾ പട്ടണം കൈയേറി. മൂഷികനട എല്ലായിടത്തും വ്യാപിച്ചു. അതോടെ ഹാമെലിന നിവാസികളുടെ സ്വസ്ഥത നശിച്ചു.

കണ്ടെത്തി എഴുതു
Question 1.
മൂഷികപ്പടയുടെ കടന്നുകയറ്റം തങ്ങളുടെ സ്വസ്ഥ ജീവിതത്തെ എങ്ങനെ ബാധിച്ചുവെ ന്നാണ് നഗരവാസികൾ പറയുന്നത്. ചുരുക്കി എഴുതു.
Answer:
ഒരു ദിവസം ഹാമെലിന്റെ പട്ടണം എലികൾ കീഴടക്കി. പള്ളികളിൽ, ഓഫീസുകളിൽ, ആളുകൾ സഞ്ചരിക്കുന്ന വാഹനങ്ങളിൽ, പലവ്യഞ്ജന ക്കടകളിൽ, പോലീസ് സ്റ്റേഷനിൽ…. ഇങ്ങനെ എലികൾ എല്ലായിടവും കീഴടക്കി. അവർക്ക് ഒന്നിനെയും ഭയമുണ്ടായിരുന്നില്ല. തെരുവുകൾ, മുറ്റങ്ങൾ, വീടുകളെല്ലാമവർ കീഴടക്കി. എവിടെയും പാഞ്ഞു കയറും. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന കോട്ടിനുള്ളിലും കുഞ്ഞുങ്ങളുടെ കളിത്തൊട്ടി ലിലും എല്ലാം എലികൾ നുഴഞ്ഞു കയറും. കുഞ്ഞുങ്ങൾക്കുള്ള പലഹാരങ്ങൾ തട്ടിപ്പറിച്ചു കൊണ്ടുപോകും. പാകം ചെയ്തു വച്ചിരിക്കുന്ന ആഹാരപാത്രത്തിൽ തലയിടും. ആളുകൾക്ക് ഒരു പണിയും സ്വസ്ഥമായി ചെയ്യാൻ സാധിക്കില്ല. അവരുടെ ഉടലിലൂടെയും കാലിനടിയിലൂടെയും എലികൾ കേറിയിറങ്ങി നടക്കും. ആളുകൾ എലികളുടെ ചിലപ്പും ബഹളവും കാരണം പരസ്പരം സംസാരിക്കാതെയായി. കുഞ്ഞുങ്ങളെ തൊട്ടിലാട്ടുമ്പോൾ രണ്ടുമൂന്നു എലികളും കൂടി അതിനുള്ളിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നു ണ്ടാകും. രാത്രി സ്വസ്ഥമായി ഉറങ്ങാൻ എലികൾ ആരെയും സമ്മതിക്കില്ല. ഇങ്ങനെ എലികളുടെ വിളയാട്ടം കൊണ്ട് നഗരവാസികളുടെ സ്വസ്ഥ ജീവിതം നഷ്ടപ്പെട്ടു.

ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7

Question 2.
തെരുവീഥിയുടെ ഇരുവശത്തും അവിശ്വസനീ യരായ ഈ കാഴ്ച കാണാൻ തടിച്ചു കൂടിയ ജനങ്ങൾ. എന്തായിരുന്നു ആ കാഴ്ച കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
കുഴലൂത്തുകാരൻ കുഴൽ വാദ്യം ഈണത്തിൽ വായിച്ചപ്പോൾ അതിൽ നിന്നൊരു അത്ഭുതക രമായ ഈണം പുറപ്പെട്ടു. ഓടുകയും ചാടുകയും കരളുകയും ചെയ്യുന്ന പണികൾ നിർത്തി വച്ച് എലികൾ ഈണം പുറപ്പെട്ട ദിക്കിലേക്ക് പാഞ്ഞു: കുഴലൂത്തുകാരൻ അവയെ നയിച്ചുകൊണ്ട് വെമ്പർ നദിക്കരയിലെത്തി. അയാൾ നദിയി ലേക്കിറങ്ങി. പിന്നാലെ എത്തിയ എലികളും നദിയിലേക്ക് ചാടി. കുഴലൂത്തുകാരൻ എലികളെ തുരത്തുന്ന ഈ അവിശ്വസനീയമായ കാഴ്ച
കാണാൻ വേണ്ടിയാണ് തെരുവു വീഥിയുടെ ഇരുവശത്തും ജനങ്ങൾ തടിച്ചു കൂടിയത്.

വിളംബരം
Question 1.
മനസ്സു മടുത്ത് മേയർ ഇങ്ങനെയൊരു വിളംബരം പുറപ്പെടുവിച്ചു. മേയർക്ക് മനസ്സു മടുത്തതെന്തു കൊണ്ട്? ചർച്ച ചെയ്യു.
Answer:
എലികളുടെ ശല്യം കാരണം പൊറുതിമുട്ടിയ ജനങ്ങൾ നഗര പിതാവായ മേയറിന് ഒരു നിവേ ദനം സമർപ്പിച്ചു. മേയറും ജനങ്ങളെപോലെതന്നെ എലികളുടെ ശല്യം അനുഭവിക്കുന്നുണ്ടായിരുന്നു. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മേയർ ജനപ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടി. എലികളെ നശിപ്പിക്കാൻ പലരും പല പ്രതിവിധികളും ഉപദേശിച്ചു. എന്നാൽ എല്ലാം പരാജയപ്പെട്ടു. എലികൾ പെരുകിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ഹാമെലിന്റെ നിവാസികളുടെ കഷ്ടപ്പാട് കണ്ട് പല പട്ടണത്തിൽ നിന്നുള്ള എലിപിടുത്തക്കാർ വന്നു കിണഞ്ഞു പരിശ്രമി ച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. മനസ്സ് മടുത്ത മേയർ അപ്പോഴാണ് വിളംബരം പുറപ്പെടുവിച്ചത്.

വിളംബരം കാസ്റ്റിൽ അവതരിപ്പിക്കാം
Question 1.
രണ്ടുപേർ വീതമുള്ള ഗ്രൂപ്പുകളായി അവത രിപ്പിക്കാം. ഒരാൾ വിളംബരം വായിക്കണം. മറ്റെയാൾ ചെണ്ട കൊട്ടണം. ഒരേ വാചകം ഒരാൾ ചൊല്ലുകയും മറ്റെയാൾ ഏറ്റുചൊല്ലു കയും ചെയ്യാം.
Answer:
ഒന്നാമൻ : മാന്യ മഹാജനങ്ങളേ….
രണ്ടാമൻ : മാന്യ …… നിങ്ങൾ അറിയുവാൻ
ഒന്നാമൻ : ഹാമെലിന്റെ പട്ടണത്തിൽ നിന്ന്
രണ്ടാമൻ : ഹാമെലിൻ പട്ടണത്തിൽ നിന്ന്
ഒന്നാമൻ : എലികളെ തുരത്തണം
രണ്ടാമൻ : തുരത്തണം എലികളെ
ഒന്നാമൻ : ഹാമെലിൻ പട്ടണത്തിൽനിന്ന് ആരെ യാണ് തുരത്തേണ്ടത്? എലിയെ…….
രണ്ടാമൻ : എലിയെ എവിടെനിന്നാണ് തുര ത്തേണ്ടത്? ഹാമെലിന്റെ പട്ടണത്തിൽ
ഒന്നാമൻ : എങ്ങനെ തുരത്തണം?
രണ്ടാമൻ : എങ്ങനെയും തുരത്താം.
ഒന്നാമൻ : എത്ര നാളേക്ക് തുരത്തണം?
രണ്ടാമൻ : എന്നെന്നേക്കുമായി തുരത്തണം.
ഒന്നാമൻ : തുരത്തുന്നവർക്ക് എന്ത് നൽകും?
രണ്ടാമൻ : ആയിരം പൊൻപണം…… ആയിരം പൊൻപണം.
ഒന്നാമൻ : ആർക്കൊക്കെ പങ്കെടുക്കാം?
രണ്ടാമൻ : ആർക്കും പങ്കെടുക്കാം.

സംഭാഷണം
Question 1.
മേയറും കുഴലൂത്തുകാരനും തമ്മിൽ നടന്ന സംഭാഷണം രണ്ടു ചേർന്ന ഭാവത്തോടെ  അവതരിപ്പിച്ചു.
Answer:
മേയറുടെ ഓഫീസിലേക്ക് കുഴലൂത്തുകാരൻ പ്രവേശിക്കുന്നു.
മേയർ : ആരാണ് നിങ്ങൾ ? എവിടെ നിന്നു വരുന്നു?
കുഴലൂത്തുകാരൻ : കുഴലൂത്തുകാരൻ എന്നാണ് ഞാൻ അറിയപ്പെടുന്നത്. ഈ പട്ടണത്തിലെ എലി കളെ തുരത്തിയാൽ സമ്മാനം ലഭിക്കുമെന്ന റിഞ്ഞു വന്നതാണ്.
മേയർ: തീർച്ചയായും. താങ്കൾക്ക് എലികളെ തുര ത്താൻ കഴിഞ്ഞാൽ പറഞ്ഞ സമ്മാനം തരും. കുഴലൂത്തുകാരൻ: താങ്കൾ എനിക്കു ആയിരം പൊൻ പണം പ്രതിഫലം തരുമോ?
മേയർ : ആയിരമല്ല. പതിനായിരം പണം തരാൻ തയ്യാർ. നിങ്ങള് നശിച്ച എലികളെ എന്നേക്കു മായി ഇവിടുന്ന് ഓടിച്ചു കളഞ്ഞാൽ മതി.
കുഴലൂത്തുകാരൻ : തീർച്ചയായും. എലികളെ മുഴുവൻ തുരത്തിയതിനുശേഷം നമുക്ക് വീണ്ടും
കാണാം.

പദഭംഗി
Question 1.
നടന്നു നടന്ന് അയാൾ വെമ്പർ നദിക്കരയി ലെത്തി. ഈ വാക്യത്തിൽ ഒരേ പദം ആവർ ത്തിച്ചതു ശ്രദ്ധിച്ചല്ലോ. ഇതുകൊണ്ട് ആഗമത്തിന് എന്തു ശക്തിയാണ് ലഭിക്കുന്നത്.
ചില ഉദാഹരണം ശ്രദ്ധിക്കു.
• പതുങ്ങിപ്പതുങ്ങി
• പെയ്തുപെയ്ത്
സമാനമായ കൂടുതൽ പദങ്ങൾ കണ്ടെത്തി എഴുതുക.
Answer:
അക്ഷരങ്ങളുടെയും വാക്കുകളുടെയും തുടർ ച്ചയായ ആവർത്തനത്തിലൂടെ സൃഷ്ടിക്കുന്ന താളം അർത്ഥത്തിന് കൂടുതൽ ഊന്നൽ നൽകു കയും ശബ്ദഭംഗി വരുത്തുകയും ചെയ്യുന്നു. നടന്നുനടന്ന് എന്ന് പ്രയോഗിക്കുമ്പോൾ നടപ്പു തുടരുന്നു എന്ന് മനസ്സിലാക്കാം. കുറേ ദൂരെ നട ന്നാണ് അയാൾ അവിടെ എത്തിച്ചേർന്നതെന്നും ഈ പ്രയോഗത്തിലൂടെ മനസ്സിലാക്കാം.

ചില പ്രയോഗങ്ങൾ നോക്കാം

  • പതുങ്ങിപ്പതുങ്ങി
  • പെയ്തുപെയ്ത്
  • പറന്നുപറന്ന്
  • കണ്ടുകണ്ട്
  • പാടിപ്പാടി
  • ചാടിച്ചാടി

ചില പ്രയോഗങ്ങൾ കൊണ്ട് വാക്യം നിർമ്മിക്കാം. പതുങ്ങിപ്പതുങ്ങി അകത്തുകയറിയ പൂച്ച പാൽപാത്രം തട്ടിമറിച്ചു.
മഴ പെയ്തുപെയ്ത് അന്തരീക്ഷം തണുത്തു.
കിളികൾ കൂട്ടത്തോടെ പറന്നുപറന്ന് പോകുന്നതു കാണാൻ എന്തു ഭംഗിയാണ്.

ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7

അഭിപ്രായക്കുറിപ്പ്
Question 1.
നാട്ടിലെ എല്ലാ എലികളും നശിച്ചപ്പോൾ മേയർ കുഴലൂത്തുകാരനോട് പെരുമാറിയതെങ്ങനെ? തുടർന്ന് കുഴലൂത്തുകാരൻ ചെയ്തതെന്ത് ? രണ്ടുപേരും ചെയ്തത് ശരിയായോ? നിങ്ങളുടെ അഭിപ്രായം കുറിപ്പാക്കുക.
Answer:
സ്വസ്ഥമായ ജനജീവിതത്തെ താറുമാറാക്കി കൊണ്ട് ഹാമെലിൻ പട്ടണം എലികൾ കീഴടക്കി. കുഴപ്പക്കാരായ എലികളിൽ നിന്ന് ജനങ്ങളെ രക്ഷിച്ചത് കുഴലൂത്തുകാരൻ ആണ്. എലികളെ ഇല്ലാതാക്കുന്നവർക്ക് ആയിരം പൊൻപണം വാഗ്ദാനം ചെയ്ത് മേയർ കുഴലൂത്തുകാരനു പൊൻപണം നല്കാൻ തയ്യാറായില്ല. വെറുതെ ഒരു കുഴലെടുത്ത് ഊതി നിസ്സാരമായൊരു രാഗം കേൾപ്പിച്ചാൽ വേണമെങ്കിൽ അൻപത് പൊൻ പണം തരാമെന്നും കൂടാതെ ഒരു ബഹുമതി ചിഹ്നം കൂടി തരാമെന്നും മേയർ അയാളോട് പറഞ്ഞു. മൂഷിക പടയുടെ ശല്യം തീർന്നല്ലോ, ഇനി കുഴലൂത്തുകാരനെ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാമെന്ന് മേയർ ചിന്തിച്ചു. പറഞ്ഞ പ്രതിഫലം കൊടുക്കാതെ വാക്കു വ്യത്യാസം കാണിച്ച് മേയറുടെ ഈ പ്രവൃത്തി തെറ്റു തന്നെയാണ്. മേയറുടെ ചതി മനസ്സിലാക്കിയ കുഴലൂത്തുകാരൻ ഒന്നും മിണ്ടിയില്ല.

മേയറോടുള്ള പ്രതികാരമെന്നോണം അയാൾ ഹാമെലിന്റെ നഗര വീഥിയിൽ നിന്ന് വീണ്ടും കുഴൽ വാദ്യം വായിച്ചു. ആരെയും മയക്കുന്ന ആ നാദം കേട്ട് നഗരത്തിലെ കുട്ടികൾ അയാൾക്ക് പിന്നാലെ അണിനിരന്നു. കുഴലൂത്തുകാരൻ കുട്ടികളെയും കൊണ്ട് നിഗു ഢമായ ഏതോ ഒരിടത്തേക്ക് മറഞ്ഞു. കുഴലൂത്തു കാരൻ ചെയ്ത പ്രവൃത്തിയും തെറ്റു തന്നെയാണ്. മേയർ എന്ന ഒരാൾ ചെയ്ത തെറ്റിന് ആ നാട്ടിലെ എല്ലാ അച്ഛനമ്മമാരെയും അയാൾ വിഷമിപ്പിച്ചു, അവരുടെ സങ്കടം അയാൾ കണ്ടില്ല. മേയർ വാക്ക് പാലിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവി ക്കില്ലായിരുന്നു. എങ്കിലും കുഴലൂത്തുകാരന് പ്രതി കാരം ചെയ്യാൻ മറ്റെന്തെങ്കിലും രീതി തിരഞ്ഞ ടുക്കാമായിരുന്നു.

കഥയരങ്ങ്
Question 1.
വിവിധ നാടുകളിൽ വ്യത്യസ്തങ്ങളായ ധാരാളം നാടൻ കഥകൾ പ്രചാരത്തിലുണ്ടല്ലോ. ഇത്തരം കഥകൾ ശേഖരിച്ച് മികച്ചവ കഥയരങ്ങിൽ അവതരിപ്പിക്കു.
Answer:
മുയലിനു ആടിനെ കിട്ടി (നൈജീരിയൻ കഥ) ഒരാൾ ഒരാടിനെയും വാങ്ങി വീട്ടിലേക്ക് പോകു കയായിരുന്നു. ഇതു കണ്ട് മുയലിന് ആ ആടിനെ കിട്ടിയാൽ കൊള്ളാമെന്നു മോഹമുദിച്ചു. അയാൾ പോകുന്ന വഴിക്കരികിലുള്ള കുറ്റിക്കാട്ടിലൂടെ മുയൽ കുറെ ദൂരം ഓടി അയാളുടെ മുന്നിലെത്തി. എന്നിട്ട് തന്റെ ഇടത്തെക്കാലിലെ ചെരിപ്പ് അഴിച്ച് വഴിയിലിട്ടു. കുറ്റിക്കാട്ടിൽ അവൻ ഒളിച്ചിരുന്നു. ആടുമായി വന്നയാൾ വഴിയിലൊരു ചെരുപ്പു കിട ക്കുന്നതു കണ്ടു. അയാൾ വിചാരിച്ചു ഒന്നാ തരമൊരു ചെരുപ്പ്. പക്ഷേ ഒരു കാലിലെ മാത്രം ചെരുപ്പു കൊണ്ടെന്തു ഗുണം. അതുകൊണ്ട് അതെടുത്തിടേണ്ട കാര്യമില്ല. അയാൾ കടന്നു പോയതിനുശേഷം മുതൽ ആ ചെരിപ്പെടുത്ത് കാലിലിട്ട് കുറ്റിക്കാട്ടിലൂടെത്തന്നെ മുന്നോട്ട് പാഞ്ഞു. വളരെ മുന്നിലെത്തിയ ശേഷം തന്റെ വലത്തെ കാലിലെ ചെരുപ്പ് വഴിയിൽ ഊരിയിട്ടു എന്നിട്ട് ഒളിച്ചിരുന്നു.

ആടുമായി വന്നയാൾ ചെരുപ്പ് കണ്ടു. അയാൾ അവിടെനിന്ന് ഇങ്ങനെ സ്വയം പറഞ്ഞു. ഓ, ഇത് വലതു കാലിലേ താണല്ലോ. നേരത്തെ കണ്ടത് ഇടത്തെ കാലി ലേതും. മടങ്ങിപ്പോയി അതുമെടുക്കാം. അപ്പോൾ എനിക്ക് നല്ല ഒരു ജോഡി ചെരുപ്പുണ്ടായി. കാശും ലാഭം (ആളൊരു പിശുക്കനായിരുന്നു). ആടിനെ വഴിയോരത്തുള്ള ഒരു മരത്തിൽ കെട്ടിയിട്ടു. നോക്കി ക്കോണേ, അയാൾ വന്നവഴിയേ നടന്നു. നടന്നിട്ടും തെരഞ്ഞിട്ടും മറ്റേ ചെരുപ്പ് കണ്ടുപിടി ക്കാൻ സാധിച്ചില്ല. ഇതേ സമയം മുതൽ വലത്തേക്കാലിലെ ചെരുപ്പുമെടുത്ത് കാലിലിട്ട് ആടിനെയുമഴിച്ച് സ്ഥലം കാലിയാക്കി. ചെരുപ്പു കിട്ടാതെ നിരാശയായി അയാൾ മടങ്ങിവന്ന പ്പോൾ ആടുമില്ല, ചെരുപ്പുമില്ല. അയാൾ കരഞ്ഞു പോയി.

മല്ലനും മാതേവനും
മല്ലനും മാതേവനും കൂട്ടുകാരായിരുന്നു. അവർ കാട്ടിലെത്തി. കരടി അവരെ പിടിക്കാൻ വരുന്നതു കണ്ടു. മല്ലൻ ഒരു മരത്തിൽ ചാടിക്കയറി. മാതേ വന് മരം കയറ്റമറിഞ്ഞുകൂടാ. അവൻ ചത്തതു പോലെ കിടന്നു. കരടി അവനെ മണത്തു നോക്കി യിട്ട് തിരിച്ചുപോയി. മല്ലൻ മരത്തിൽ നിന്നിറങ്ങി. എന്താണ് കരടി തന്നോട് പറഞ്ഞ് തെന്നു ചോദിച്ചു. വിശ്വസിക്കാൻ കൊള്ളാത്ത കൂട്ടുകാര നോടൊപ്പം എന്തിനാണ് നടക്കുന്നത് എന്നാണ് കരടി ചോദിച്ചത് എന്നവൻ മറുപടി പറഞ്ഞു.

കാളകൾ മിണ്ടാതായത്
പണ്ട് കാളകൾ മനുഷ്യരായി സംസാരിച്ചിരു ന്നു. ഒരിടത്ത് സമർത്ഥനായ ഒരു കൃഷിക്കാ രനുണ്ടായിരുന്നു. നല്ല ചൂടുള്ള ഒരു ദിവസം അയാൾ കാളകളുമായി കണ്ടം പൂട്ടാൻ പോയി. കാളകൾക്ക് ദാഹിച്ചപ്പോൾ അവർ കർഷകനോട് വെള്ളം ചോദിച്ചു. ഒരു ചുറ്റും കൂടി ഉഴുതിട്ടാ വാമെന്ന് അയാൾ പറഞ്ഞു. കാളകൾ വീണ്ടും ഉഴുതു. പല തവണ കാളകൾ ആവശ്യപ്പെട്ടിട്ടും കർഷകൻ പണി നിർത്തുകയോ അവയ്ക്ക് വെള്ളം കൊടുക്കുകയോ ചെയ്തില്ല. ദേഷ്യം വന്ന കാളകൾ പറഞ്ഞു. ദുഷ്ടാ ഇനി ഒരിക്കലും ഞാൻ നിന്നോട് മിണ്ടില്ല. അതിനുശേഷം മൃഗങ്ങൾ മനുഷ്യരോട് സംസാരിച്ചിട്ടില്ല.

സ്കിറ്റ്
Question 1.
കഥയിലെ സവിശേഷ മുഹൂർത്തങ്ങ കണ്ടെത്തുക. അവ സ്കിറ്റായി ക്ലാസ്സിൽ അവതരിപ്പിച്ചു. നേരത്തെ തയ്യാറാക്കിയ മുഖമൂടിയും ഉപയോഗിക്കാമല്ലോ.
Answer:
സ്കിറ്റ് : പാഠഭാഗം നന്നായി വായിക്കുക. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക. മേയർ ആയി ഒരാൾ, മറ്റൊരാൾ കുഴലൂത്തുകാരനായും, കുറച്ചു കുട്ടികൾ ഹാമെലിന്റെ നിവാസികളായും, കുറച്ച് പേർ എലികളായും മറ്റുള്ളവർ കുട്ടികളായും വേഷമിടാം. ഓരോരുത്തർക്കും അനുയോജ്യമായ മുഖംമൂടികൾ ഉണ്ടാക്കുക. തുടർന്ന് കഥയിലെ സവിശേഷ മുഹൂർത്തങ്ങൾ അടിസ്ഥാനപ്പെടുത്തി സ്കിറ്റ് അവതരിപ്പിക്കുക.

കഥയിലെ സവിശേഷ മുഹൂർത്തങ്ങൾ

  • എലികൊണ്ടുള്ള കഷ്ടപ്പാടുകൾ വിവരിക്കുന്ന നാട്ടുകാർ.
  • മേയറോട് പരാതി പറയുന്നു.
  • മേയറും മറ്റുള്ളവരും കൂടി പദ്ധതികൾ കൂടിയാലോചിക്കുന്നു.
  • പല രീതികൾ പരീക്ഷിച്ചു പരാജയപ്പെടുന്നു.
  • ആയിരം പൊൻപണം നൽകാമെന്ന് വിളംബരം നടത്തുന്നു.
  • കുഴലൂത്തുകാരൻ കടന്നുവരുന്നു.
  • കുഴലൂത്തുകാരൻ സംഗീതംകൊണ്ട് എലികളെ തുരത്തുന്നു.
  • മേയർ വാക്കു പാലിക്കുന്നില്ല. കുഴലൂത്തുകാരനെ വഞ്ചിക്കുന്നു.
  • കുഴലൂത്തുകാരൻ പ്രതികാരം ചെയ്യുന്നു.
  • കുട്ടികലെ നഷ്ടപ്പെട്ട സങ്കടപ്പെട്ടു നിൽക്കുന്ന ഹാമെലിൻ നിവാസികൾ.

മാതൃക-
ആഖ്യാതാവ് ഒന്ന്: ഒരു കാലത്ത്, വളരെക്കാലം മുമ്പ്, ഹാമെലിൻ എന്നൊരു ഗ്രാമമുണ്ടായിരുന്നു. അത് എലികൾ കീഴടക്കിയിരുന്നു.
ആഖ്യാതാവ് രണ്ട് : അവർ എല്ലായിടത്തും ഉണ്ടായിരുന്നു.
നാട്ടുകാരൻ ഒന്ന് : അവർ എന്റെ സ്റ്റോർ റൂമിലൂടെ!
നാട്ടുകാരൻ രണ്ട് : അവ എന്റെ അലമാരയിലുണ്ട്.
നാട്ടുകാരൻ മൂന്ന് : നമുക്ക് എന്തു ചെയ്യാൻ കഴിയും?
നാട്ടുകാരൻ : നമുക്ക് മേയറോട് പരാതിപ്പെടാം.

നഗരവാസികളുടെ കീഴിൽ എലികൾ പെട്ടെന്നു ജീവൻ പ്രാപിക്കുന്നു. ഭയപ്പെടുത്തുന്ന പോസു കളിൽ ചത്തുകിടക്കുന്ന എലികൾ എഴുന്നേറ്റ് നിൽക്കുന്നു. നാട്ടുകാർ ഭയന്ന് ഓടുന്നു.

മേയറും കൗൺസിൽ അംഗങ്ങളും വേദിയുടെ മറുവശത്ത് നിന്ന് പ്രവേശിക്കുന്നു. നിവേദനവു മായി നാട്ടുകാർ കടന്നു വരുന്നു.

മേയർ: ആർക്കെങ്കിലും പുതിയ ആശയം ഉണ്ടോ? നമുക്കു ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടായിരിക്കണം.

(സമാനമായ രീതിയിൽ ബാക്കി കഥ തുടരുക)

ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
കുഴലൂത്തുകാരൻ എന്ന കഥാപാത്രത്തിന്റെ നിരൂപണം തയ്യാറാക്കുക.
Answer:
വിചിത്ര വേഷധാരിയായിരുന്നു അയാൾ. കുപ്പായ ത്തിന്റെ ഒരു പാതി മഞ്ഞ, മറുപാതി ചുവപ്പ്, മഞ്ഞയും ചുവപ്പും വരകളുള്ള ഒരു നീണ്ട ഉറുമാൽ കഴുത്തിൽ കെട്ടിയിരുന്നു. കട്ടിയുള്ള ഒരു ചരടും കഴുത്തിലുണ്ടായിരുന്നു. അതിന്റെ അറ്റത്താണ് കുഴൽവാദ്യം തൂങ്ങിക്കിടന്നിരുന്നത്. ഒരു വിഷാദ ഭാവമായിരുന്നു അയാൾക്ക്. അയാളുടെ വിരലു കൾ അസാധാരണമാം വിധം നീണ്ടു മെലിഞ്ഞ തായിരുന്നു. സാവധാനത്തിലുള്ള ചലനവും മൃദു ലവുമായ സംസാരവും ആയിരുന്നു അയാളുടെ മറ്റൊരു സവിശേഷത. അയാളുടെ കണ്ണുകൾ ആത്മവിശ്വാസത്തിന്റെ തിളക്കം നിറഞ്ഞതാ യിരുന്നു. അയാളുടെ കുഴലിൽനിന്ന് ഹൃദ്യമായ ഈണമായിരുന്നു ഉദ്ഭവിച്ചത്. അമാനുഷികമായ ഒരു സിദ്ധി അയാൾക്കുണ്ടായിരുന്നു. അതു കൊണ്ടാണ് ആദ്യം എലികളും പിന്നീട് കുട്ടികളും അയാളുടെ സംഗീതത്തിൽ മയങ്ങിയത്. വഞ്ചിത നായപ്പോഴും അയാൾ ശാന്തമായാണ് പ്രതിക രിക്കുന്നത്. എങ്കിലും അയാളുടെ പ്രതികാരം മേയറോട് മാത്രമായിരുന്നില്ല. ആ നാട്ടിലെ നിര പരാധികളായ ജനങ്ങളോട് മുഴുവൻ ആയിരുന്നു. എന്തുകൊണ്ടും നിഗൂഢത നിറഞ്ഞ കഥാപാത്ര മായിരുന്നു കുഴലൂത്തുകാരൻ.

Question 2.
നിവേദനം തയ്യാറാക്കാം
ഹാമെലിന്റെ നിവാസികൾ മേയർക്ക് കൊടുത്ത നിവേദനം എപ്രകാരമായിരിക്കും? സങ്കല്പിച്ചു എഴുതു.
Answer:
ബഹുമാനപ്പെട്ട ഹാമെലിന്റെ മേയർ മുമ്പാകെ ഹാമെലിന്റെ പട്ടണ നിവാസികൾ സമർപ്പിക്കുന്ന
നിവേദനം.

സർ,
തികഞ്ഞ ദുരിതത്തിലാണ് ഹാമെലിൽ പട്ടണ നിവാസികളായ ഞങ്ങൾ. ഇവിടുത്തെ എലിക ളുടെ ശല്യം അങ്ങേക്കും അറിവുള്ളതാണല്ലോ. എലികൾ കാരണം ജീവിതം വഴിമുട്ടിയ അവ സ്ഥയിലാണ്. എലികളെ ഭയന്നിട്ട് ഭക്ഷണം കഴിക്കാനോ സ്വസ്ഥമായി ഒന്നുറങ്ങാനോ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലു ള്ളത്. എലികളെ നശിപ്പിക്കാൻ പല മാർഗ്ഗങ്ങളും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും പ്രയോ ജനപ്പെട്ടില്ല. ജനിച്ചു വളർന്ന പട്ടണം വിട്ടു പോവു കയല്ലാതെ ഞങ്ങൾക്കു മുന്നിൽ മറ്റു വഴിക ളൊന്നും അവശേഷിച്ചിട്ടില്ല. അങ്ങയുടെ അടിയ തിരശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാവണമെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ച് എലികളെ പൂർണമായും നശിപ്പിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7 1

Question 3.
പ്രതവാർത്ത
കുട്ടികളെ കാണാതായതിന്റെ പിറ്റേ ദിവസത്തെ പത്രത്തിൽ വരാനിടയുള്ള വാർത്ത സങ്കല്പിച്ചു എഴുതുക.
Answer:
ഹാമെലിന്റെ പട്ടണത്തിലെ കുട്ടികളെ കാണാതായി
ഹാമെലിൻ: ഇന്നലെ വൈകിട്ടോടെ നടന്ന അസാ ധാരണമായ സംഭവങ്ങളുടെ പരിണിതഫലമായി പട്ടണത്തിലെ കുട്ടികളെ മുഴുവൻ കൂട്ടത്തോട് കാണാതായി. കേൾക്കുമ്പോൾ അവിശ്വസനീയ മെന്നു തോന്നാമെങ്കിലും നടന്ന സംഭവത്തിന്റെ ഞെട്ടലിൽ തകർന്നിരിക്കുകയാണ് പട്ടണനിവാ സികൾ മുഴുവൻ. ഏറെനാളായി പട്ടണത്തിൽ എലി ശല്യം ഉണ്ടായിരുന്നു. അത് ഇല്ലാതാക്കാൻ വന്ന കുഴലൂത്തുകാരനാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടുനിന്നവർ പറയുന്നു. എലികളെ നശിപ്പിച്ചതിനു വാഗ്ദാനം ചെയ്ത മേയർ നൽകാത്തതിന്റെ പ്രതികാരമായാണ് അയാൾ കുട്ടികളെയും കൊണ്ട് പോയതെന്ന് പറയപ്പെടുന്നു. കുഴലൂത്തുകാരൻ എന്തോ പ്രത്യേകതയുള്ള സംഗീതം വായിച്ചു എന്നും അത് കേട്ടകുട്ടികൾ മയങ്ങി പിന്നിലെ പോവുകയാ ണുണ്ടായതെന്നും പറയപ്പെടുന്നുണ്ട്. പോലീസ് ഊർജ്ജിതമായി അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. കുട്ടികളെപറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായി ട്ടില്ല.

കൂടുതൽ അറിയാൻ

ഹാമെലിന്റെ പട്ടണം
ജർമ്മനിയിലെ ബാക്സണിയിലെ വെമ്പർ നദിക്കരയിലുള്ള ഒരു പട്ടണം. പ്രസിദ്ധമായ വെമ്പർ ബർഗ്ലാന്റ് പർവ്വത നിരകളിലേക്കുള്ള കവാടമാണ് ഈ നഗരം.

ഹാമെലിനിലെ കുഴലൂത്തുകാരൻ
മധ്യകാലഘട്ടത്തിൽ സർവ്വസംഹാരിയായി പടർന്നു പിടിച്ച പ്ലേഗിനെ അധികരിച്ചാവാം ഈ കഥ പ്രചരിച്ചതെന്ന് ഒരു വാദം. കുട്ടികളുടെ കുരിശു യുദ്ധത്തിൽ പങ്കെടുക്കാൻ കപ്പൽ കയറിയ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടതിനെ അധികരിച്ചാണ് ഇത് പ്രചരിച്ചതെന്നും നിക്കോളാ സിനെപ്പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടു ത്തുന്നു. എന്നാൽ വ്യാവസായി വിപ്ലവത്തിന്റെ ഭാഗമായി കിഴക്കൻ യൂറോപ്പിനെ കോളനിവൽക്ക രിക്കാൻ ഇറങ്ങിത്തിരിച്ച ജർമൻ കുടുംബങ്ങളെ യാണ് ഈ കഥ സൂചിപ്പിക്കുന്നതെന്ന് ആധുനിക ചരിത്രകാരന്മാരും.

നാടോടി സാഹിത്യം
ജനസമൂഹങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ വികസിച്ചു വന്ന സാഹിത്യം. ഇത് ഗുണപാഠം ഉൾക്കൊള്ളുന്നവയും നീതി, ധർമ്മം തുടങ്ങിയ ജീവിതമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നവ യുമാണ്.

ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7

Class 6 Malayalam Kerala Padavali Notes Unit 3 മായക്കാഴ്ചകൾ

മനുഷ്യന്റെ ഭാവന വിചിത്രങ്ങളാണ്. അതിനാൽ ഭാവന കൊണ്ട് സൃഷ്ടിച്ചെടുക്കുന്ന കാഴ്ചകൾ അത്ഭുതകരങ്ങളായിത്തീരും അവയിൽ പലതും വെളിപ്പെടുത്തുവാനുള്ള ഉപായങ്ങൾ പോലും മനുഷ്യനില്ല. അവന്റെ അംഗവിക്ഷേപങ്ങളും ശബ്ദങ്ങളും പോരാതെ വന്നേക്കാം. വാക്കുകളും വരകളും ഭാവനയെ പൂർണമായി പ്രകടിപ്പിക്കാൻ ശക്തിയില്ലാതെ കുഴങ്ങിപ്പോകും. എങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും പുരാതന മനുഷ്യർ കഥകളും കാവ്യങ്ങളും ചിത്രങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. പ്രകൃതിയിൽ കണ്ടതിൽ നിന്നും കാണാത്തതിനെ നിർമ്മിച്ചെടുക്കാനുള്ള വെമ്പൽ കലാ സൃഷ്ടികളിൽ ദർശിക്കാവുന്നതാണ്. ഭാവനയുടെ ഉന്നത രൂപമായ ഭ്രമകല്പനകൾ മനുഷ്യരാശിയുടെ പൊതുസത്തയെ വെളിപ്പെടു ത്തുന്നു എന്നതാണ് ശാസ്ത്രകാരന്മാരുടെ നിഗമനം. ഭാവനയാണ് . മനുഷ്യനെ ദൈവത്തോടടുപ്പിക്കുന്നത് എന്ന ചിന്താഗതിയും ചിലർ പുലർത്തുന്നു.

പടയണി Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and പടയണി Padayani Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Padayani Summary

Padayani Summary in Malayalam

പടയണി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
പടയണി Summary in Malayalam Class 6 1
ആധുനിക മലയാള കവികളിൽ പ്രമുഖൻ. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ല ടയിൽ ജനിച്ചു. അധ്യാപകനായി സേവനമനുഷ്ഠി ച്ചിരുന്നു. 2013 ഫെബ്രുവരിയിൽ അന്തരിച്ചു. ദിശാ സൂചി, നരകം ഒരു പ്രേമകവിത എഴുതുന്നു, സമസ്ത കേരളം പി.ഒ. വീട്ടിലേക്കുള്ള വഴി, സമ യമാനസം, കായൽക്കരയിലെ കടൽ എന്നിവ കവി താസമാഹരങ്ങളും പൊടിച്ചി, ഉപമിക്കുന്നത് എന്നിവ നോവലുകളുമാണ്. പേരറിയാത്ത മര ങ്ങൾ എന്നത് കഥയും വംശനാഥ എന്നത് ഖണ്ഡ കാവ്യവും കൂടാതെ നദിയുടെ മൂന്നാം കര എന്നത് ലോകകഥകളുടെ പരിഭാഷയും ജലം കൊണ്ട് മുറി വേറ്റവൻ ലോകകവിതകളുടെ പരിഭാഷയുമാണ്. നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കൃതിക്ക് 1992-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

പടയണി Summary in Malayalam Class 6

പാഠസംഗ്രഹഗം

മധ്യതിരുവിതാംകൂറിൽ അരങ്ങേറിവരുന്ന അനു ഷ്ഠാന കലയാണ് പടയണി. അത് ഉണ്ടായതിനെ പ്പറ്റി ഒരു ഐതിഹ്യമുണ്ട്.

ശ്രീകൃഷ്ണന്റെ മരണശേഷം ദാരികനും അനുയാ യികളും ഹിംസയും അധർമ്മവും നടത്തി ലോകം അടക്കി വാണു. അപ്പോൾ ശിവന്റെ ശരീരത്തിൽ നിന്നുണ്ടായ കാളി ദാരികനെ കൊല്ലുന്നു. കാളി യുടെ കലി അടങ്ങാതെ വന്നപ്പോൾ ഒരാൾ കാളി യുടെ രൂപം അഥവാ കോലം കളത്തിൽ വരച്ചു. അതുകണ്ട് കാളി പൊട്ടിച്ചിരിച്ചു. ഈ വിശ്വാസ ത്തിൽ ദേവീക്ഷേത്രത്തിൽ വഴിപാടായ പടയണി നടത്തുന്നു.
പടയണി Summary in Malayalam Class 6 2
ഭൈരവി, പക്ഷി, യക്ഷി, കാലൻ, മാടൻ, മരുത്, കുതിര, കുഞ്ഞുണ്ണി തുടങ്ങിയ നാനാതരം കോല ങ്ങൾ എടുത്തു തുള്ളുന്നതാണ് പടയണി. പാട്ടും മേളവും അകമ്പടിയായുണ്ട്. ചൂട്ടു കത്തിച്ച് വെട്ട ത്തിലാണ് കലാപ്രകടനം. പ്രകൃതി ദത്തമായ വർണ്ണങ്ങൾ ചാലിച്ച് പച്ചപ്പാളയിലാണ് കോല ങ്ങൾ വരയ്ക്കുന്നത്. എടുത്തു പൊക്കാൻ പറ്റാത്ത വലിയ കോലങ്ങളും ഉണ്ടായിരിക്കും. ആയിരം പാളക്കോലമാണ് ഏറ്റവും വലുത്, തപ്പ്, ചെണ്ട എന്നീ വാദ്യങ്ങൾ പ്രധാനമായി ഉപയോഗിക്കുന്നു. അന്തോണി എന്ന ക്രിസ്ത്യനും മുസ്ലീം വഴിയുള്ള അറബിക്കോലവും മറുനാടായ തമിഴ് ബ്രാഹ്മ ണനും പ്രത്യക്ഷപ്പെടുന്നത് സമുദായ സൗഹാർദ ത്തിന്റെ തെളിവാണ്.

പാട്ടിൽ കുരുവി മുതൽ വേദാന്തം വരെയുള്ള വിഷ യങ്ങൾ കടന്നുവരുന്നുണ്ട്. അഗ്നിയെപ്പറ്റിയുള്ള പാട്ട് വേദാന്തം പഠിപ്പിക്കുന്നതാണ് ‘അമ്പത്തൊ അക്ഷരമാടുന്നോരഗ്നി’ എന്നത് എടുത്തു പറയേ ണ്ടതു തന്നെ പടയണിയിൽ മാടനും മറുതയും അന്തരാകുയക്ഷിമാരുമുണ്ട്. ഇത് ഓരോ വീട്ടുകാ രുടെ നേർച്ചയാണ്.

ഓതറ, കടമ്മനിട്ട, എഴുമറ്റൂർ, ചെങ്ങന്നൂർ തുട ങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ പടയണി ഉള്ള ത്. അന്നവധി ദിനങ്ങൾ കൊണ്ട് കളിച്ചു തീരുന്ന ഒരു നാടോടി നാടകമാണ് പടയണി. കോലം വര യ്ക്കുന്നതിനും തുളളുന്നതിനും പ്രത്യേകം ജാതി കോയ്മ കോ ഇല്ല.

തെയ്യവും മുടിയേറ്റവും അനുഷ്ഠാന നാടകങ്ങ ളാണ്. കാക്കാരിശ്ശി നാടോടി നാടകമാണെങ്കിലും അമ്പലത്തിൽ വേണമെന്ന നിർബന്ധമില്ല. ലോക പ്രശസ്തരായ നാടകപ്രവർത്തകരുടെ ശ്രദ്ധയിൽ ഇവയെല്ലാം പെട്ടിട്ടുണ്ട്.

അർത്ഥം
ഭടജനം – പടയാളി
ഇഹ – ഇവിടെ, ഈ ലോകത്ത്
വടിവ് – രൂപം
ചാരു – മനോഹരമായ
ചിതം – യോജിച്ചത്
പരാമർശിക്കുക – ഒരു വിഷയത്തെ സൂചിപ്പിക്കുക
ദീർഘകാലം – വളരെക്കാലം
കേന്ദ്രം – മുഖ്യമായ സ്ഥാനം
അന്നം – ചോറ്, ഭക്ഷണം
അരങ്ങ് – അഭിനയവേദി, കളിസ്ഥലം
കാര്യവിചാരം – പ്രവർത്ത നങ്ങളെക്കുറിച്ചുള്ള ആലോചന
അനുഷ്ഠാനം – ആചരണം
ഐതിഹ്യം – കാലങ്ങളായി പ്രചരിച്ചുപോരുന്ന കഥ
അടക്കിവാണു – കീഴ്പ്പെടുത്തി ഭരിച്ചു
അനുയായി – പിന്നാലെ പോകുന്നവൻ, കൂടെ പോകുന്നവൻ
ഹിംസ – കൊല്ലൽ, വധം
അധർമ്മം – ധർമ്മം ഇല്ലായ്മ, ദുഷ്ടത
കലി അടങ്ങുക – കോപം കുറയുക
വഴിപാട് – ദേവാലയത്തിൽ നടത്തുന്ന അനു ഷ്ഠാനം
നേർച്ച – കാര്യസാധ്യത്തിനായി പ്രാർത്ഥന യോടെ നടത്തുന്ന സമർപ്പണം.
കോലം – വേഷം കെട്ടിയോ വരച്ചോ ഉണ്ടാ ക്കുന്ന രൂപം
ക്ഷോഭം – മനസ്സിന്റെ ഇളക്കം
അരങ്ങേറുക – സഭയിൽ ആദ്യമായി പ്രദർശിപ്പി ക്കുക
വേളം – സംഗീതോ പ ക ര ണ ങ്ങ ളു ടെ ശബ്ദം, താളത്തിൽ ഒത്തുചേരൽ
ചൂട്ട് – ഉണങ്ങിയ തെങ്ങോല
അകമ്പടി – ബഹുമാന സൂചകമായി കൂടെ നടക്കുക.
പ്രകൃതിദത്തം – പ്രകൃതിയിൽ നിന്നു ലഭിക്കുന്നത്, സ്വാഭാവികമായത്
വർണം – നിറം
തോരണം – വിലങ്ങനെ കെട്ടുന്ന മാല
കുരുത്തോല – തെങ്ങിന്റെ കൂമ്പോല
ആരാധനാമൂർത്തി – പൂജിക്കുന്നതിനുള്ള രൂപം
വശ്യഭംഗി – ഒതുക്കമുള്ള അഴക്
വാദ്യം – സംഗീതോപകരണം
ആചാര്യം – പരമ്പരാഗതമായ കർമ്മം
സൗഹാർദം – സുഹൃത്തിന്റെ ഭാവം, ചങ്ങാത്തം
വേദാന്തം – വേദങ്ങളുടെ സാരമായ ജ്ഞാനം
സദൃശം – തുല്യമായ, രൂപസാമ്യമുള്ള
കലമ്പുക – കോപിച്ചു ശബ്ദമുണ്ടാക്കുക
പ്രമാണി – പ്രധാനി, തലവൻ
വർഗം – പ്രത്യേക സമൂഹം
മഹത്തായ – ശ്രേഷ്ഠത, പ്രാധാന്യം
വേദം – ദുഃഖം, തളർച്ച
കോയ്‌മ – അധികാരം, ഭരണാധികാരം
നിർബന്ധം – ശക്തമായ പ്രേരണചെലുത്തൽ
ശ്രദ്ധ – മനസ്സിന്റെ ഏകാഗ്രത

പര്യായം
അരങ്ങ് – രംഗം, നാട്യശാല
ഭൂമി – ധര, ധരണി
സ്വർഗം – നാകം, സുരലോകം
ശരീരം – മേനി, കായം
ദിനം – ദിവസം, വാസരം
തല – ശിരസ്സ്, ശീർഷം
പച്ച – ഹരിതം, ഹരിത്ത്
വെള്ള – ശ്വേതം, ധവളം
കുതിര – അശ്വം, വാജി
ബ്രാഹ്മണൻ – അന്തണൻ, വിൻ
വള്ളം – വഞ്ചി തോണി
മുട്ട – അണഡം, കോശം
കടൽ – ആഴി, സമുദ്രം
വെള്ളം – വാരി, തോയം
വീട് – ആലയം, ഭവനം
മയിൽ – മയൂരം, കേകി
കുയിൽ – കോകിലം, പികം
ഖേദം – ദുഃഖം, ആടൽ

പടയണി Summary in Malayalam Class 6

ചേർത്തെഴുതുക
കേന്ദ്രം + ആക്കി – കേന്ദ്രമാക്കി
നിന്ന് + ഉണ്ടായ – നിന്നുണ്ടായ
ഫലിച്ചു + ഇല്ല – ഫലിച്ചില്ല
പൊട്ടി + ചിരിച്ചു – പൊട്ടിച്ചിരിച്ചു
നാടകം + ഉത്സവം – നാടകോത്സവം
ഭൈരവി + കോലം – ഭൈരവിക്കോലം
പച്ച + പാള – പച്ചപ്പാള
പാള + കോലം – പാളക്കോലം
കുതിര + കോലം – കുതിരക്കോലം

പിരിച്ചെഴുതുക
മഴക്കാലം – മഴ + കാലം
തള്ളക്കുരുവി – തള്ള + കുരുവി
നേർച്ചയാണ് – നേർച്ച + യാണ്
ഉള്ളിലുണ്ടൊരു – ഉള്ളിൽ + ഉണ്ട് + ഒരു
നേരല്ലേ – നേര് + അല്ലേ
പോരെന്റെ – പോരു + എന്റെ
സ്ഥലപ്പേരുകൾ – സ്ഥല + പേരുകൾ
നാടകമാണെങ്കിലും – നാടകം + ആണ് + എങ്കിലും
നിർബന്ധമില്ല – നിർബന്ധം + ഇല്ല

വിപരീതം
പ്രധാനം × അപ്രധാനം
മരണം × ജനനം
ഹിംസ × അഹിംസ
ധർമ്മം × അധർമ്മം
ഭംഗി × അഭംഗി
ഇണങ്ങുക × പിണങ്ങുക
പരദേശി × സ്വദേശി
ശ്രദ്ധ × അശ്രദ്ധ

മാതൃകപോലെ പൂരിപ്പിക്കുക
ഉറങ്ങുന്നു – ഉറങ്ങി – ഉറങ്ങും
വരുന്നു – വന്നു – വരും
കാണുന്നു – കണ്ടു – കാണും
കേൾക്കുന്നു – കേട്ടു – കേൾക്കും
വിൽക്കുന്നു – വിറ്റു – വിൽക്കും

ഒറ്റവാക്കെഴുതുക
തടാകത്തിന്റെ തീരം തടാക തീരം
കിളിയുടെ നാദം – കിളിനാദം
യാഗം നടത്തുന്ന ശാല – യാഗശാല
ഇഷ്ടംപോലെ – യഥേഷ്ടം

പടയണി Notes Question Answer Class 6 Kerala Padavali Chapter 6

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 2 Chapter 6 പടയണി Padayani Notes Questions and Answers Pdf improves language skills.

Padayani Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 2 Chapter 6 Padayani Question Answer

Class 6 Malayalam Padayani Notes Question Answer

വായിക്കാം പറയാം
Question 1.
നാടകസ്വഭാവമുള്ള ഏതെല്ലാം അനുഷ്ഠാനക ലകളെക്കുറിച്ചാണ് പാഠഭാഗത്ത് പരാമർശിക്കു
ന്നത്?
Answer:
മുടിയേറ്റ്, പടയണി, തെയ്യം, കാക്കാരിശ്ശി നാടകം എന്നിവയാണ് പാഠഭാഗത്ത് പരാമർശിക്കുന്ന നാട കസ്വഭാവമുള്ള അനുഷ്ഠാനകലകൾ.

Question 2.
പടയണിയുടെ പിന്നിലുള്ള ഐതിഹ്യമെന്ത്?
Answer:
ശ്രീകൃഷ്ണന്റെ മരണശേഷം ഭൂമിയും സ്വർഗവും പാതാളവും ദാരികന്റെ നേതൃത്വത്തിൽ അസുര ന്മാർ അടക്കി വാണു. ദാരികന്റെയും അനുയായി കളുടെയും ഹിംസയും അധർമവും സഹിക്കവ യ്യാതെ വന്നപ്പോൾ ദേവന്മാർ ശിവനെ അഭയം പ്രാപിച്ചു. ബ്രഹ്മാവിൽ നിന്ന് വരം വാങ്ങിയ ദാരി കനെ ഒരു സ്ത്രീയുടെ കൈകൊണ്ടുമാത്രമേ വധി ക്കാൻ സാധിക്കും. അങ്ങനെ ശിവന്റെ ശരീര ത്തിൽ നിന്നുണ്ടായ കാളി ദാരികനെ കൊല്ലുന്നു. എന്നാൽ ദാരികനെ വധിച്ചിട്ടും കാളിയുടെ കലി അടങ്ങിയില്ല. കാളിയുടെ കലി അടങ്ങാൻ പല വിധ വഴിപാടുകളും നേർച്ചകളും നടത്തിയിട്ടും ഫലിച്ചില്ല. ഒടുവിൽ കാളിയുടെ രൂപം അഥവാ കോലം ഒരാൾ കളത്തിൽ വരച്ചു. അതുകണ്ട് കാളി പൊട്ടിച്ചിരിച്ചു. കാളിയുടെ ക്ഷോഭം അടങ്ങുകയും ചെയ്തു. ഈ വിശ്വാസത്തിൽ ദേവീക്ഷേത്രങ്ങ ളിൽ നടക്കുന്ന വഴിപാടായ അനുഷ്ഠാനനാടക മാണ് പടയണി.

പടയണി Notes Question Answer Class 6 Kerala Padavali Chapter 6

Question 3.
പടയണിയുടെ വേഷപ്പകർച്ച പ്രകൃതിയോടിണ ങ്ങുന്നതാണ് എങ്ങനെ?
Answer:
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപ യോഗിച്ചാണ് പടയണിയുടെ വേഷവിധാനങ്ങളും ചമയങ്ങളും അനുബന്ധവസ്തുക്കളും തയ്യാറാക്കു ന്നത്. കവുങ്ങിൻ പാളയിലാണ് കോലങ്ങൾ വര യുന്നത്. പാളയിൽ തന്നെയുള്ള വെള്ള, പച്ച എന്നീ നിറങ്ങൾ കൂടാതെ മഞ്ഞ, ചുവപ്പ്, എന്നീ വർണ്ണങ്ങളും കോലം തയ്യാറാക്കാൻ ഉപയോഗി ക്കുന്നു. കൃത്രിമമായ വസ്തുക്കൾ ഉപയോഗി ക്കാതെ തികച്ചും പ്രകൃതിദത്തമായ രീതിയിലാണ് ഈ ചായങ്ങൾ തയ്യാറാക്കുന്നത്. കുരുത്തോല യാണ് തോരണങ്ങൾക്കും മറ്റു അലങ്കാരങ്ങൾക്കും ഉപയോഗിക്കുന്നത്. ഇങ്ങനെ എല്ലാ രീതിയിലും പ്രകൃതിയോട് ഏറെ ഇണങ്ങി നിൽക്കുന്ന കലാ രൂപമാണ് പടയണി എന്ന് നമുക്ക് നിസ്സംശയം പറയാം.

പദപരിചയം
Question 1.
പാഠഭാഗം വായിച്ച് പരിചയമില്ലാത്ത പദങ്ങളുടെ അടിയിൽ വരയിട്ടു. സന്ദർഭത്തിൽ നിന്ന് അർത്ഥം ഊഹിച്ചെഴുതുക. നിഘണ്ടു പരിശോധിച്ച് ഉറപ്പു വരുത്തുമല്ലോ.
Answer:
ഭടജനങ്ങൾ – പടയാളികൾ
ഇഹ – ഇപ്പോൾ
വടിവിയന്ന – സുന്ദരമായ
ചാരു – സുന്ദരമായ
ചിതം – യോഗ്യം
അന്നം – ആഹാരം
അരങ്ങ് – വേദി
ഹിംസ – വധം, പീഡനം
പരദേശി – അന്യദേശക്കാരൻ
വശ്യം – വശീകരിക്കുന്ന
സാദൃശ്യം – സമാനമായ
കലമ്പുക – കോപിക്കുക
പ്രമാണി – പ്രധാനി
ജാതിക്കോയ്‌മ – ജാതിവ്യത്യാസം

ശൈലി വിശേഷം
Question 1.
ഒരുകാലത്ത് ക്ഷേത്രങ്ങൾ, കാവുകൾ, കളരി കൾ എന്നിവ കേന്ദ്രമാക്കി അന്നം മുതൽ അര വരെയുള്ള കാര്യവിചാരം നടന്നിരുന്നു. അടി വരയിട്ട ശൈലിയുടെ ആശയമെന്ത്? ഇതിന് സമാനമായ മറ്റു ശൈലികൾ കണ്ടെത്തു
Answer:
ആഹാരം മനുഷ്യന് ഏറ്റവും ആവശ്യമായ അടി സ്ഥാനഘടകമാണ്. ജീവിതത്തെ ആസ്വാദ്യമാക്കു ന്നതിനും മാനസിക ഉല്ലാസത്തിനുള്ള വേദിയാണ് അരങ്ങ്. ‘അന്നം മുതൽ അരങ്ങുവരെയുള്ള’ എന്ന ശൈലി ജീവിതത്തിന്റെ എല്ലാ തലങ്ങളും ഉൾക്കൊള്ളുന്നു എന്ന ആശയത്തിലാണ് ഉപയോ ഗിച്ചിരിക്കുന്നത്.

സമാനമായ മറ്റുശൈലികൾ

  • ഉപ്പുതൊട്ടു കർപ്പൂരം വരെ
  • ചൊട്ട മുതൽ ചുടലവരെ
  • അടി മുതൽ മുടിവരെ
  • നഖശിഖാന്തം
  • ആപാദചൂഡം

ആശയം പൂർത്തിയാക്കു
Question 1.
പടയണി Notes Question Answer Class 6 Kerala Padavali Chapter 6 1
Answer:
പടയണി Notes Question Answer Class 6 Kerala Padavali Chapter 6 2

പടയണി Notes Question Answer Class 6 Kerala Padavali Chapter 6

കുറിപ്പ് തയ്യാറാക്കുക
Question 1.
കേരളത്തിൽ പ്രചാരത്തിലുള്ള നാടൻ കലാരൂ പങ്ങളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് ചെറു കുറിപ്പ് തയ്യാറാക്കുക.
Answer:
തിരുവിതാംകൂറിലും കൊച്ചിയിലും പ്രചാരത്തി ലുള്ള കലയാണിത്. ഭദ്രകാളിയും ദാരികൻ എന്ന അസുരനും തമ്മിലുള്ള യുദ്ധത്തെ ആധാരമാക്കി, ആരാധനയുടെ ഭാഗമായി നടത്തപ്പെടുന്ന ഒരു പ്രാകൃതനാടകമാണിത്.

ചിലയിടങ്ങളിൽ മുടിയെടുപ്പ് എന്നും ഈ കലാ രൂപത്തിന് പേരു പറയുന്നു. വീക്ക് (വലന്തല ചെണ്ട, ഉരുട്ടുചെണ്ട, ഇലത്താളം, ചേങ്ങില എന്നി വയാണ് വാദ്യങ്ങൾ. ഭദ്രകാളിയുടെ കളംവരച്ച് താലപ്പൊലിയും തിരിയുഴിച്ചിലും കഴിഞ്ഞ് കളം മായ്ച്ച ശേഷമാണ് മുടിയേറ്റ് ആരംഭിക്കുക. കാളിക്ക് മുഖത്ത് അരിമാവും ചുണ്ണാമ്പും ചേർത്ത് ചുട്ടികു ത്തുന്നു. വസൂരിക്കലയുടെ സങ്കൽപ്പമാണ് ആ
പടയണി Notes Question Answer Class 6 Kerala Padavali Chapter 6 3
പുള്ളികൾക്ക് കുരുത്തോലകൊണ്ട് അലങ്കരിച്ച മുടി അണിയും വരിക്കപ്ലാവിന്റെ കാതൽ വൃത്താകൃ തിയിൽ മുറിച്ചെടുത്ത് അതിൽ സിംഹഗജരാജ കുണ്ഡലങ്ങൾ, നാഗപ്പത്തികൾ എന്നിവ കൊത്തി യാണ് മുടിയുണ്ടാക്കുന്നത്. ചുവന്ന പട്ട്, പീലി, മുത്ത് എന്നിവ മുടിയുടെ അലങ്കാരത്തിന് ഉപയോ ഗിക്കുന്നു. ദാരികവേഷത്തിന് ചുട്ടിയും തലയിൽ ചെറിയ കുരുത്തോല മുടിയും ഉണ്ടായിരിക്കും. കാളിയും ദാരികനും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനത്തിൽ ദാരികന്റെ തലയറുത്ത് കാളി അരങ്ങത്തു വരുന്നതാണ് മുടിയേറ്റിലെ അന്ത്യ രംഗം. സൂര്യാസ്തമയത്തോടെ തുടങ്ങുന്ന ചടങ്ങു കൾ പുലർച്ചയോടെയാണ് അവസാനിക്കുക. മുടി യേറ്റ് നടക്കുമ്പോൾ തോറ്റം പാട്ട് ഉണ്ടായിരിക്കും. ദാരികനും ഭദ്രകാളിയും തമ്മിലുള്ള പോരിന്റെ കഥ മുഴുവൻ അടങ്ങിയതായിരിക്കും ഈ തോറ്റം പാട്ടു കൾ

ജീവനുള്ള പാട്ട് Notes Question Answer Class 6 Kerala Padavali Chapter 5

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 2 Chapter 5 ജീവനുള്ള പാട്ട് Jeevanulla Pattu Notes Questions and Answers Pdf improves language skills.

Jeevanulla Pattu Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 2 Chapter 5 Jeevanulla Pattu Question Answer

Class 6 Malayalam Jeevanulla Pattu Notes Question Answer

വായിക്കാം പറയാം
Question 1.
കാട്ടുപുൽത്തണ്ട് എന്നു വിശേഷിപ്പിക്കുന്നതെ ന്തിനെയാണ്?
Answer:
ഓടക്കുഴലിനെയാണ് കാട്ടുപുൽത്തണ്ട് എന്ന് വിശേഷിപ്പിക്കുന്നത്.

Question 2.
ഗന്ധർവബാലന്റെ നാദധാര കേൾവിക്കാരിയെ എങ്ങനെയെല്ലാമാണ് സ്വാധീനിക്കുന്നത്?
Answer:
ഓടക്കുഴലിൽ ഗന്ധർവബാലകൻ തീർക്കുന്ന അത്ഭുതകരമായ പാട്ടുകേട്ട് പെൺകുട്ടി എല്ലാം മറന്ന് മുഖം കുനിച്ചു നിന്ന് പോകുന്നു. അളക്കാ നാവാത്ത ആത്മനിർവൃതി പുൽകി നിൽക്കുന്ന ആ സമയത്ത് അവൾ മറ്റൊന്നും കാണാറില്ല. ആ ഗാനം അകന്നകന്നു അന്തിവാനിൽ അലിഞ്ഞു ചേരുമ്പോളും അവളുടെ കൗതുകം നിറഞ്ഞ മനസ്സ് ഗന്ധർവബാലകന്റെ ചുറ്റും പ്രദക്ഷിണം വയ്ക്ക ന്നു. അത്ര മനോഹരമാണ് ആ നാദധാര

ജീവനുള്ള പാട്ട് Notes Question Answer Class 6 Kerala Padavali Chapter 5

Question 3.
“ഈ ജനാലതൻ മുന്നിലരക്ഷണം
മൂകനായൊന്നു നിന്നിട്ടു പോകണേ!”
മൂകനായി ഒന്നു നിൽക്കണമെന്ന് പെൺകുട്ടി പറയാൻ കാരണമെന്ത്?
Answer:
കാട്ടു പുൽത്തടിൽ നിന്ന് അത്ഭുതകരവും ശ്രേഷ്ഠവും ആയ പാട്ട് സൃഷ്ടിക്കുന്ന ഗന്ധർവ ബാലകനെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കു കയാണ് പെൺകുട്ടി, ആ ഗായകനെ അവൾ ഒരിക്കൽ പോലും കണ്ടിട്ടില്ല. ഗായകനെ ഒന്ന് കാണാൻ വേണ്ടി മാത്രമാണ്. ജനാലക്കരികിൽ പാട്ട് പാടാതെ ഒരു നിമിഷം മൗനമായി ഒന്ന് നിന്നിട്ടു പോകൂ എന്നവൾ യാചിക്കുന്നത്.

വിശകലനം ചെയ്യാം
Question 1.
“താവകോജ്ജ്വല ഗാനത്തിൽ നിന്നു ഞാൻ വേർതിരിഞ്ഞൊന്നു കാണട്ടെ നിൻമുഖം.”
പെൺകിടാവ് ഇങ്ങനെ ആവശ്യപ്പെടുന്നത് എന്തു കൊണ്ട്?
ചർച്ചചെയ്ത് എഴുതുക.
Answer:
ഗന്ധർവബാലകന്റെ പാട്ടുമാത്രമേ ആ പെൺകുട്ടി കേട്ടിട്ടുള്ളു. ആ പാട്ടുകേൾക്കുമ്പോൾ തന്നെ അവൾ അതിൽ ലയിച്ചു സ്വയം മറന്നു നിൽക്കും. മറ്റൊന്നും അവൾക്കു ശ്രദ്ധിക്കാൻ കഴിയുന്നില്ല. അവന്റെ മുഖം പോലും ആ മുഖം ഒരു നോക്ക് കാണാൻ വേണ്ടിയാണ് ജനാലക്കരികിൽ പാട്ട് പാടാതെ ഒരു നിമിഷം മൗനമായി ഒന്ന് നിന്നിട്ടു പോകു എന്നവൾ യാചിക്കുന്നത്.

കാവ്യഭംഗി
Question 1.
“കാട്ടുപുലത്തണ്ടിലദ്ഭുതോദാരമാം
പാട്ടുണർത്തുന്ന ഗന്ധർവബാലകാം!”
വരികളിലെ സൗന്ദര്യം ചർച്ച ചെയ്തു. ഇതുപോ ലുള്ള മറ്റുവരികൾ കണ്ടെത്തു.
Answer:
നാമെല്ലാം സംഗീതം ആസ്വദിക്കുന്നവരാണ് വെറു മൊരു മുളം തണ്ടിൽ നിന്ന് പോലും സംഗീത ത്തിന്റെ മാസ്കരികത സൃഷ്ടിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. ഈ കവിതയിലും വെറും ഒരു കാട്ടുപുൽ തണ്ടിൽ നിന്നാണ് അത്ഭുതകരവും ശ്രേഷ്ഠവും ആയ പാട്ട് ഗന്ധർവബാലകൻ സൃഷ്ടി ക്കുന്നത്

ഈ കവിതയിലെ സമാനമായ വരികൾ
ലോലമാകുമപ്പുല്ലാങ്കുഴലിലെ
നാദലോക മഹാദ്ഭുതധാരയിൽ
സമാനമായ മറ്റു വരികൾ
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവനേ
– പി.ഭാസ്കരൻ
വണ്ടുകൾ തളച്ച് പുലത്തണ്ടുകളിൽ
ഞങ്ങളിൽ വീണ്ടുമൊരു പാട്ടായ് വരു നീ
– ഒ.എൻ.വി. കുറുപ്പ്

ആസ്വാദനക്കുറിപ്പ്
Question 1.
കവിതയുടെ ആശയം, പദചേർച്ച, പ്രയോഗഭംഗി തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് ആസ്വാദന കുറിപ്പ് തയ്യാറാക്കാം.
Answer:
ജി. കുമാരപിള്ളയുടെ ‘ജീവനുള്ള പാട്ട്’ എന്ന കവിതയിലൂടെ വേണുമൂതുന്ന ഒരു ഗന്ധർവഗാ യകന്റെ ഗാനത്തിൽ മതിമറന്നിരിക്കുന്ന ഒരു പെൺകുട്ടിയെ നമുക്ക് കാണാം. നാമെല്ലാം സംഗീതം ആസ്വദിക്കുന്നവരാണ്. വെറുമൊരു മുളം തണ്ടിൽ നിന്ന് പോലും സംഗീതത്തിന്റെ മാസ്മ രികത സൃഷ്ടിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. ഈ കവിതയിലും വെറും ഒരു കാട്ടുപുൽത്തണ്ടിൽ നിന്നാണ്. അത്ഭുതകരവും ശ്രേഷ്ഠവും ആയ പാട്ട് ഗന്ധർവബാലകൻ സൃഷ്ടിക്കുന്നത്. എന്നും ആ ഗായകന്റെ പാട്ടു അവൾ കേൾക്കാറുണ്ട ങ്കിലും ആ പാട്ടിന്റെ സൗന്ദര്യത്തിന്റെ ലയിച്ചു മിഴി കൾ താഴ്ത്തി നിൽക്കുന്നതുകൊണ്ട് ആ ഗായ കനെ ഒരിക്കൽ പോലും അവൾക്കു കാണാൻ കഴി ഞ്ഞിട്ടില്ല. ഗാനത്തിലൂടെ മാത്രം താനനുഭവിച്ച സൗന്ദര്യത്തെ നേരിൽ കാണാൻ അവളാഗ്രഹിക്കു കയാണ്. ഗായകനെ ഒന്ന് കാണാൻ വേണ്ടി ജനാ ലക്കരികിൽ പാട്ട് പാടാതെ ഒരു നിമിഷം മൗന മായി ഒന്ന് നിന്നിട്ടു പോകു എന്നവൾ യാചിക്കു കയാണ്. നാദത്തിൽ നിന്ന് രൂപത്തെ വേർതിരി ക്കാനുള്ള അവളുടെ ശ്രമം ഹൃദയസംഘർഷത്തി ലേക്ക് നയിക്കുന്നു.

മനോഹരമായ ആ നാദത്തിനു പിന്നിൽ സുന്ദര മായ ഒരു മുഖം സ്വപ്നം കാണുന്ന പെൺകുട്ടി യുടെ ഹൃദയവഥകൾ കവി ഭാവാത്മകമായി ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു.

ജീവനുള്ള പാട്ട് Notes Question Answer Class 6 Kerala Padavali Chapter 5

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
എന്തിനെക്കുറിച്ചാണ് ഈ കവിത?
Answer:
ആരെയും ആകർഷിക്കുന്ന സംഗീതത്തിന്റെ മാസ്മരിക ശക്തിയെ കുറിച്ചാണ് ഈ കവിത. ഒരു കാട്ടുപുൽത്തണ്ടിൽ നിന്നുപോലും മനം മയക്കുന്ന സംഗീതമുണ്ടാകും എന്നും കവിതയിൽ സൂചിപ്പി ക്കുന്നു.

Question 2.
ഏതു സമയത സമയത്താണ് കവിതയിലെ സംഭവങ്ങൾ നടക്കുന്നത്? ആ സമയത്ത് പ്രകൃതിയിലുണ്ടാ കുന്ന മാറ്റങ്ങൾ കവിതയിൽ നിന്ന് കണ്ടെത്തി എഴുതുക?
Answer:
എല്ലാ വൈകുന്നേരങ്ങളിലും ഗന്ധർവ്വ ബാലകൻ തന്റെ ഓടക്കുഴലിൽ ദിവ്യമായ സംഗീതം പൊഴി ച്ചുകൊണ്ട് വഴിയിലൂടെ നടന്നു നീങ്ങുന്നു എന്നാണ് കവിതയിൽ എഴുതിയിരിക്കുന്നത്. കവി തയിലെ സംഭവങ്ങൾ നടക്കുന്നത് വൈകുന്നേര മാണ് ഈ വരികളിൽ നിന്ന് വ്യക്തമാണ്. ഗന്ധർവ്വ ബാലകന്റെ സംഗീതത്തിൽ ജനാലക്കരികിലെ പെൺകുട്ടി സർവ്വവും മറന്ന് ലയിച്ചു പോകുന്നു. അവനെ കാണാൻ അവൾക്കു കൊതി തോന്നു ന്നു. മനുഷ്യനെ മാത്രമല്ല പ്രകൃതിയേയും മയക്കു ന്നതാണ് അവന്റെ ദിവ്യമായ സംഗീതം അവന്റെ ഗാനം അമൃത് പോലെ ചുവന്ന ആകാശത്ത് അലിഞ്ഞു ചേരുന്നു. പ്രകൃതിയും അവന്റെ മാസ്മ രിക സംഗീതത്തിൽ ലയിച്ചു പോകുന്നു.

Question 3.
സന്ധ്യകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. വശ്യ മായ ആ ഭംഗി വേണ്ടുവോളം ആസ്വദിച്ചിട്ടുമു ണ്ട്. കാട്ടുമുളം തണ്ടിൽ നിന്നും കരളലിയിക്കു ഗാനം പൊഴിക്കുന്ന ഗന്ധർവ ബാലൻ ആ ഗാനത്തിൽ
സ്വയം മറന്നപെൺകുട്ടി അന്തിമേഘങ്ങൾ……………എല്ലാം ചേർന്ന സുന്ദ രമായ ഒരു സന്ധ്യയെ മനസ്സിൽ കണ്ടു നോക്കൂ. അതിനെക്കുറിച്ച് ഒരു വർണന തയ്യാറാക്കൂ.
Answer:
സൂര്യൻ പടിഞ്ഞാറു മയങ്ങി. അന്തിമാനത്തിന്റെ ചുമപ്പ് എങ്ങും വ്യാപിച്ചു. സ്വയം മറന്ന് ഒരു പെൺകുട്ടി നടന്നുപോകുന്നു. അന്തിമാനം അവ ളുടെ കവിളിണ തുടുപ്പിച്ചിരിക്കുന്നു. അകലെ നിന്ന് ഒഴുകി വരുന്ന സംഗീതം അതിനു പിറകേ യാണ് അവൾ നടന്നു നീങ്ങുന്നത്. അന്തിമേഘ ങ്ങൾ കുടപിടിക്കുന്ന ഒരു പുഴക്കരയിൽ ഒരു ഇട യബാലൻ പുല്ലാങ്കുഴൽ വായിക്കുന്നു. സ്വയം മറ ന്നുള്ള ആ പുല്ലാങ്കുഴൽ വായനയിൽ പ്രകൃതി പോലും സ്വയം മറന്ന് ചലിക്കാതെ നിൽക്കുക യാണ്.

ജീവനുള്ള പാട്ട് Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ജീവനുള്ള പാട്ട് Jeevanulla Pattu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Jeevanulla Pattu Summary

Jeevanulla Pattu Summary in Malayalam

ജീവനുള്ള പാട്ട് Summary in Malayalam

കവിയെ പരിചയപ്പെടുത്തുന്നു
ജീവനുള്ള പാട്ട് Summary in Malayalam Class 6 1
മലയാളകവിയും ഗാന്ധിയനും അദ്ധ്യാപകനുമാണ് ജി. കുമാരപിള്ള. 1923 ആഗസ്റ്റിൽ തിരുവല്ലയിൽ ജനിച്ചു. പെരിങ്ങര ഗോപാലപിള്ളയും പഴയി ടത്തു പാർവ്വതി അമ്മയുമാണ് മാതാപിതാക്കൾ. തൃശ്ശൂർ സെന്റ് തോമസ് കോളേജിലും തിരുവന ന്തപുരം മഹാത്മാഗാന്ധി കോളേജിലും യൂണി വേഴ്സിറ്റി കോളേജിലുമെല്ലാം അദ്ധ്യാപകനായി തസ്വരം, ഓർമ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തസ്വരം, ഓർമ്മ യുടെ സുഗന്ധം, അരളിപ്പൂക്കൾ, മരുഭൂമിയുടെ കിനാവുകൾ എന്നിവ പ്രധാന കൃതികളാണ്. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിലും മദ്യനി രോധ പ്രവർത്ത നങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി യുടെ നിർവാഹക സമിതി അംഗവുമായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഓട ക്കുഴൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ജീവനുള്ള പാട്ട് Summary in Malayalam Class 6

കവിതാസാരം

കാട്ടുപുലത്തണ്ടിലദ്ഭുതോദാരമാം
………………………………………..
ച്ചാനതാസ്യയായ് നിന്നുപോകുന്നു ഞാൻ

മനോഹരമായ ഒരു ഭാവഗീതമാണ് ഈ കവിത. മനോഹരമായ ഒരു ഭാവഗീതമാണ് ഈ കവിത. കാട്ടു പുലത്തണ്ടിൽ നിന്ന് അത്ഭുതകരവും ശ്രേഷ്ഠവും ആയ പാട്ട് സൃഷ്ടിക്കുന്ന ഗന്ധർവ ബാലകനെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കു കയാണ് പെൺകുട്ടി. ആ ഗായകനെ അവൾ ഒരി ക്കൽ പോലും കണ്ടിട്ടില്ല. ഗായകനെ ഒന്ന് കാണാൻ വേണ്ടി മാത്രമാണ് ജനാലക്കരികിൽ പാട്ട് പാടാതെ ഒരു നിമിഷം മൗനമായി ഒന്ന് നിന്നിട്ടു പോകു എന്നവൾ യാചിക്കുന്നത്. നിന്റെ ഉജ്ജ്വലമായ ഗാനത്തിൽ നിന്ന് മുഖം മാത്രം ഒന്നു വേർതിരിഞ്ഞു കാണട്ടെ എന്നവൾ ആഗ്രഹിക്കു ന്നു. ഓടക്കുഴലിൽ പാട്ടും പാടി അതിൽ തന്നെ
ജീവനുള്ള പാട്ട് Summary in Malayalam Class 6 2
അലിഞ്ഞു ചേർന്ന് എന്നും സന്ധ്യക്ക് നീ ഈ പാതയിലൂടെ പോകുമ്പോൾ, മൃദുലമായ ആ പുല്ലാംകുഴലിൽ നീ തീർക്കുന്ന അത്ഭുതകരമായ പാട്ടുകേട്ട് ഞാൻ എന്നെത്തന്നെ മറന്നുപോകുന്നു. എല്ലാം മറന്ന് മുഖം കുനിച്ചു നിന്ന് പോകുന്നു എന്നാണ് പെൺകുട്ടി പറയുന്നത്.

കാണ്മതില്ല ഞാനൊന്നുമമേയമാ
……………………………………..
മൂകനായൊന്നു നിന്നിട്ടു പോകണേ!

അളക്കാനാവാത്ത ആത്മ നിർവൃതി പുൽകി നിൽക്കുന്ന ആ സമയത്ത് അവൾ മറ്റൊന്നും അറി യുന്നില്ല. അസ്തമയ പ്രകാശത്തിൽ അകന്നു പോകുന്ന ഗന്ധർവബാലകനെയാണ് അടുത്ത തായി കവി വർണ്ണിക്കുന്നത്. നിന്റെ അമൃതാകുന്ന ശ്രേഷ്ഠഗാനം അങ്ങ് ദൂരെ അന്തി വാ നിൽ അലിഞ്ഞു ചേരുമ്പോൾ കൗതുകത്തോടെ എന്റെ മനസ്സ് എന്തിനെന്നറിയാതെ നിനക്ക് ചുറ്റും വലം വെക്കുന്നതായി പെൺകുട്ടി പറയുന്നു. കാട്ടു പുൽത്തണ്ടിൽ നിന് അത്ഭുതകരവും ശ്രേഷ്ഠവും ആയ പാട്ട് സൃഷ്ടിക്കുന്ന ഗന്ധർവ്വബാലക, ജനാ ലക്കരികിൽ പാട്ട് പാടാതെ ഒരു നിമിഷം മൗന മായി ഒന്ന് നിന്നിട്ടു പോകൂ.

പദപരിചയം
ഉദാരം – മഹാമനസ്കതയുള്ള
അത്ഭുതം – ആശ്ചര്യം
മൂകൻ – സംസാരിക്കാൻ കഴിവില്ലാത്തവൻ
ഉജ്വലം – പ്രകാശിക്കുന്നത്
ഗാനലോലൻ – ഗാനത്തിൽ ചാഞ്ചാടുന്നവൻ
ധാര – പ്രവാഹം
സർവവും – മുഴുവനും, എല്ലാം
വിസ്മരിക്കുക – മറക്കുക
ആസ്യം – മുഖം
അമേയം – അളക്കാനാവാത്തത്
ആത്മവിസ്തൃതി – തന്നെത്തന്നെ മറക്കാൻ
വേള – അവസരം
അമൃതം – മരണത്തിൽ നിന്നു രക്ഷിക്കാ നുള്ള ഔഷധം
പ്രദക്ഷിണം – വലം വയ്ക്കൽ
മാമരം – എന്റേത്
താവകം – നിന്റേത്
കൗതുകം – അതിയായ താൽപര്യം

ജീവനുള്ള പാട്ട് Summary in Malayalam Class 6

വിപരീതം
മുന്നിൽ × പിന്നിൽ
മുകൻ × വാചാലൻ
താവകം × മാമകം
സ്മരിക്കുക × പ്രദക്ഷിണം
വിസ്മരിക്കുക × അപ്രദക്ഷീണം

പദം പിരിക്കാം
പുൽതണ്ട് – പുൽ + തണ്ട്
മുകനായൊന്നു – മൂകനായ് + ഒന്നു
താവകോജ്വല – താവക + ഉജ്ജ്വല
തിരിഞ്ഞൊന്നു – തിരിഞ്ഞ് + ഒന്നു
എന്നെന്നുമന്തിയിൽ – എന്നെന്നും + അന്തിയിൽ
ഗാനാമൃതം – ഗാനം + അമൃതം
വാനിലലിഞ്ഞു – വാനിൽ + അലഞ്ഞു

പര്യായം
ബാലൻ – കുട്ടി, അർഭകൻ
ക്ഷണം – നിമിഷം, മുഹൂർത്തം
ഗാനം – പാട്ട്, ഗീതം
അന്തി – സന്ധ്യ, പ്രദോഷം
വഴി – വീഥി, സരണി

പാട്ടിന്റെ പാലാഴി Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and പാട്ടിന്റെ പാലാഴി Pattinte Palazhi Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Pattinte Palazhi Summary

Pattinte Palazhi Summary in Malayalam

പാട്ടിന്റെ പാലാഴി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
പാട്ടിന്റെ പാലാഴി Summary in Malayalam Class 6 1
നാടകകൃത്ത്, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തൻ. കെ.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. 1927-ൽ മഞ്ചേരിയിലെ കളത്തിങ്കൽത്തൊടിയിൽ വീട്ടിൽ ജനിച്ചു. വിശ്വ വിജ്ഞാനകോശം പോലുള്ള ആധികാരികഗ്രന്ഥങ്ങ ളിൽ കെ.ടി.യുടെ ജനനം 1929 ആണെന്നാണ് കാണു ന്നത്. തപാൽ വകുപ്പിൽ കുറേക്കാലം ജോലി ചെയ്തി ട്ടുണ്ട്. 40-ൽ പരം നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഇദ്ദേഹ ത്തിന്റെ നാടകങ്ങളിലധികവും മനുഷ്യനന്മയ്ക്കുവേ ണ്ടിയുള്ള അന്വേഷണങ്ങളാണ്.20-ഓളം ചലച്ചിത്ര ങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 2008 മാർച്ച് 25 ന് അന്തരിച്ചു. കറവറ്റ പശു, ഇത് ഭൂമിയാണ്, ഇത് വെളിച്ചം വിളക്കന്വേഷിക്കുന്നു, സൃഷ്ടി, ദീപസ്തം ഭം, മഹാശ്ചര്യം ചുവന്നഘടികാരം, സംഗമം, കടൽപ്പാ ലം, സ്ഥിതി, കാഫർ (നാടകങ്ങൾ) കണ്ണുകൾ, രോദനം (കഥകൾ) കണ്ടംബച്ചകോട്ട്, കടൽപ്പാലം, രാജഹംസം (തിരക്കഥകൾ) തുടങ്ങിയവ പ്രധാനക തികളാണ്. 1951-ലെ ലോക ചെറുകഥാമത്സരത്തിൽ ഒന്നാം സമ്മാനം നേടി. കേരള സംഗീതനാടക അക്കാ ദമി പുരസ്കാരം, പി.ജെ. ആന്റണി പുരസ്കാരം പത്മ പ്രഭാ പുരസ്കാരം, മദ്രാസ് അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പാട്ടിന്റെ പാലാഴി Summary in Malayalam Class 6

പാഠസംഗ്രഹം

പ്രശസ്തനായ നാടകകൃത്താണ് കെ.ടി. മുഹമ്മദ്. അദ്ദേഹം സംഗീത സംവിധായകനായ ബാബുരാ ജിനെ അനുസ്മരിച്ചു കൊണ്ട് എഴുതിയ ലേഖനമാണ് പാഠഭാഗം. കോഴിക്കോട് പട്ടണത്തിൽ പഴയ പോലീസ് ലൈനിനടുത്ത റോഡിൽ ആളുകൾ കൂടിനിൽക്കുന്നു. നടുവിൽ ഒരു പയ്യൻ സ്വന്തം ഉദരം തബലയാക്കി പാട്ടു പാടുകയാണ്. അവനു കുറച്ചു ചില്ലറ കിട്ടി. ആളുകൾ പിരിഞ്ഞപ്പോൾ കുഞ്ഞുമുഹമ്മദ് എന്ന പോലീസുകാ രൻ പയ്യനെക്കുറിച്ച് ചോദിച്ചറിഞ്ഞു. അവൻ അനാഥ നാ ണെന്നു മനസ്സി ലാ യി. അവന്റെ പേര് സാബീർബാബു എന്നായിരുന്നു. പോലീസുകാരൻ അവനെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. കുളികഴിഞ്ഞപ്പോൾ അവൻ ഭക്ഷണവും വസ്ത്രവും നൽകി വൈകുന്നേരമായപ്പോൾ ഹാർമോണിയം സംഘടിപ്പിച്ച് സാബീർ ബാബുവിന്റെ ഗാനമേള നട ത്തി. പാട്ടുകേൾക്കാൻ പോയ കെ.ടി. മുഹമ്മദ് സാബിർ ബാബുവിന്റെ കൂട്ടുകാരനായി.

ഒരു ദിവസം പോലീസ് മുറിയിൽ കളിച്ചു കൊണ്ടി രിക്കുമ്പോൾ നമുക്കും ഒരു നാടകം കളിക്കണം എന്ന അഭിപ്രായമുയർന്നു. കെ.ടി. മുഹമ്മദ് നാടകവും അതിലെ പാട്ടുകളും എഴുതിയുണ്ടാക്കി. സംഗീത സംവിധാനത്തിനു സാബീർ ബാബുവിനെ ചുമതല പ്പെടുത്തി. റിഹേഴ്സൽ നടത്തിയെങ്കിലും നാടകം അവ തരിപ്പിക്കാൻ കഴിഞ്ഞില്ല. കുഞ്ഞുമുഹമ്മദ് ആയിരുന്നു രക്ഷാധികാരി ബാബുരാജിനെ മാത്രമല്ല, കെ.ടി.മുഹ മ്മദ്, കെ. പി. ഉമ്മർ, അബ്ദുൽ ഖാദർ എന്നി വരെയെല്ലാം വളർത്തിയെടുത്തത് കുഞ്ഞുമുഹമ്മദ് ആയിരുന്നു.
പാട്ടിന്റെ പാലാഴി Summary in Malayalam Class 6 2
കോഴിക്കോട്ടെ സദസ്സുകൾക്കു മുമ്പിൽ ബാബുരാ ജിനെയും അബ്ദുൽഖാദറെയും ചേർത്ത് ഗാനമേള കളും കച്ചേരികളും കുഞ്ഞുമുഹമ്മദ് സംഘടിപ്പിച്ചു. ബാബുവും ഖാദറും മത്സരബുദ്ധിയോടെ പാടുമ്പോൾ നന്നായി പാടുന്നവരുടെ കഴുത്തിൽ അണിയിക്കാൻ കുഞ്ഞുമുഹമ്മദ് മാല വാങ്ങിപ്പിക്കുമായിരുന്നു

അബ്ദുൽ ഖാദറിന്റെ ആദ്യത്തെ പേര് ലെസ്ലി എന്നായിരുന്നു. അമ്മ അളിയന്റെ അടുത്തു പോയി തിരിച്ചെത്തിയപ്പോൾ അബ്ദുൽ ഖാദർ എന്ന പേര് ഉണ്ടായി. സിനിമാ രംഗത്തു പ്രവേശിച്ചപ്പോൾ സാബിർ ബാബു രാജായി മാറി. കുഞ്ഞുമുഹമ്മദിന്റെ സഹോദ രിമാരെയാണ് അവർ ഇരുവരും വിവാഹം ചെയ്തത്.

ബാബു വിനു വിദ്യാഭ്യാസം കുറവായിരുന്നു. അതിന്റെ നിസ്സഹായത സ്വഭാവത്തിനു പ്രകടമായി എങ്കിലും പാട്ടിലും ഹർമോണിയം വായനയിലുമെല്ലാം ബാബു തന്റെ പ്രതിഭ കണ്ടെത്തി.തബല, ജലതരംഗം എന്നിവ വായിക്കുന്നതിലും മികവു തെളിയിച്ചു. സംഗീ തസംവിധാനത്തിൽ ബാബു നേട്ടങ്ങളിൽ നിന്നു നേട്ട ങ്ങളിലേക്കു വളർന്നു. അനുമോദനങ്ങളും അഭിനന്ദന ങ്ങളും ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ ബാബുരാജ് തളർന്നുപോകുന്നതായി ലേഖകൻ നിരീക്ഷിക്കുന്നു.

പാട്ടിന്റെ പാലാഴി Summary in Malayalam Class 6

പദപരിചയം
കള്ളി – ചതുരക്കോളം
പയ്യൻ – ബാലൻ, ആൺകുട്ടി
ഉദരം – വയറ്
ചില്ലറ് – വില കുറഞ്ഞ നാണയം
ബാപ്പ – മുസ്ലിം ഭാഷയിൽ അച്ഛൻ
ഉമ്മ – മുസ്ലിം ഭാഷയിൽ അമ്മ
ശിഥിലം – അയഞ്ഞത്
വസ്ത്രം – തുണി
ഒഴിഞ്ഞ – വെറുതേ കിടക്കുന്ന
ഒപ്പിക്കുക – ശരിയാക്കുക, സംഘടിപ്പിക്കുക
സമപ്രായക്കാരൻ – തുല്യമായ പ്രായമുള്ളവൻ
താല്പര്യം – ആഗ്രഹം
കൂട്ടായ്മ – ഐക്യം, യോജിപ്പ്, സംഘം
കൗതുകം – അതിയായ താൽപര്യം
വെല്ലുവിളി – ഭീഷണി സ്വരത്തിലുള്ള വിളി
സ്വീകരിക്കുക – കൈക്കൊള്ളുക
ചുമതല – ഉത്തരവാദിത്വം, കർത്തവ്യം
രക്ഷാധികാരി – സംരക്ഷണചുമതലയുള്ള ആൾ
പ്രശ്നം – പരിഹരിക്കാൻ വിഷമമുള്ള കാര്യം
അന്തരീക്ഷം – ഭൂമിക്കു ചുറ്റുമുള്ള വായുമണ്ഡ ലം, ഒരാളുടെ ചുറ്റുപാട്
പരാജയം – തോൽവി
ശ്രമം – അദ്ധ്വാനം
ധാരണ – മനസ്സിലാക്കാൻ
സദാ – എല്ലായ്പ്പോഴും
അനുശോചനം – ദുഃഖത്തിൽ പങ്കുചേരൽ
സന്നദ്ധൻ – തയ്യാറായവൻ, ഒരുങ്ങിയവൻ
നിയോഗം – കടമ, ചുമതല
മത്സരബുദ്ധി – ജയിക്കാനുള്ള ആവേശം
ബോധ്യം – മനസ്സിലാക്കൽ
അഭ്യാസപര – പരിശീലിന് സ്വഭാവം
സ്വരമാധുരി – ശബ്ദത്തിന്റെ ആകർഷകത
നിസ്സഹായാവസ്ഥ – സഹായമില്ലാത്ത സ്ഥിതി
പ്രകടമാകുക – വ്യക്തമാകുക, തെളിഞ്ഞുവരുക
പ്രതിഭ – വിശേഷബുദ്ധി
പ്രാവീണ്യം – സാമർത്ഥ്യം
ശ്രുതിബോധം – നാദത്തെക്കുറിച്ചുള്ള അറിവ്
അഭിനന്ദനം – പ്രശംസ
അനുമോദനം – കൂടെ സന്തോഷിക്കൽ

വിപരീതം
ശിഥിലം × ദൃഢം
രക്ഷ × ശിക്ഷ
പരാജയം × വിജയം
വ്യക്തം × അവ്യക്തം
വളർത്തുക × തളർത്തുക
വാങ്ങിക്കുക × കൊടുക്കുക
കുറവ് × കൂടുതൽ
താഴെ × മുകളിൽ
ഉണരുക × ഉറങ്ങുക
പൂർണം × അപൂർണം
നേട്ടം × കോട്ടം
അനുമോദനം × അനുശോചനം

പാട്ടിന്റെ പാലാഴി Summary in Malayalam Class 6

പര്യായം
പട്ടണം – നഗരം, പത്തനം, പുരി, പുരം
പയ്യൻ – കുട്ടി, ബാലൻ, അർഭകൻ
ഉദരം – വയറ്, കുക്ഷി, ജാരം
പാട്ട് – ഗാനം, ഗീതം, മധുരനാദം, സ്തുതി
കുടുംബം – കുലം, തറവാട്, വീട്
വീട് – ഭവനം, ആലയം, പാർപ്പിടം
ഭക്ഷണം – ആഹാരം, ഭോജനം, ലേഹം
വസ്ത്രം – ചേല, അംബരം
സുഹൃത്ത് – സ്നേഹിതൻ, ചങ്ങാതി
വിരൽ – അംഗുലി, കരശാഖ
ദിവസം – വാസരം, ദിനം, അഹസ്സ്
മാളിക – ഹർമ്മ്യം, സൗധം, പ്രാബാദം
സദസ്സ് – സഭ, സമാജം, സമിതി
മാല – ഹാസ്, മാല്യം
മനുഷ്യൻ – മരത്ത്യൻ, മാനവൻ, മാനുഷൻ
കഴുത്ത് – ഗളം, കണ്ഠം, ഗ്രീവ
സഹോദരി – സോദരി, സഹജ
പ്രാവീണ്യം – സാമർത്ഥ്യം, നൈപുണ്യം, പ്രാഗല്ഭ്യം
സഹോദരൻ – സഹജൻ, സോദരൻ, ഭ്രാതാവ്

പിരിച്ചെഴുതുക
ലൈനിനടുത്ത് – ലൈനിന് + അടുത്ത്
ബനിയനിട്ട – ബനിയൻ + ഇട്ട
വയസ്സുള്ള – വയസ്സ് + ഉള്ള
പേരുള്ള – പേര് + ഉള്ള
അപ്പുറം – അ + പുറം
അനിയന്മാരടക്കം – അനിയന്മാർ + അടക്കം
കണ്ടില്ലെങ്കിലും – കണ്ട് + ഇല്ല + എങ്കിലും
അഭിപ്രായമുയർന്നു – അഭിപ്രായം + ഉയർന്നു
നാടകമെഴുതാൻ – നാടകം + എഴുതാൻ
കുട്ടിക്കാലം – കുട്ടി + കാലം
ദിവസങ്ങൾക്കുള്ളിൽ – ദിവസങ്ങൾക്ക് + ഉള്ളിൽ
വിദ്യാഭ്യാസമില്ലെങ്കിലും – വിദ്യാഭ്യാസം + ഇല്ല + എങ്കിലും
അക്കാലത്ത് – അ + കാലത്ത്
സംഗീതമടക്കം – സംഗീതം + അടക്കം
ബോധ്യമുണ്ടായിരുന്നില്ല – ബോധ്യം + ഉണ്ടായിരു ന്നില്ല
സന്നദ്ധനായിരുന്നു – സന്നദ്ധൻ + ആയി രുന്നു
അണിയിക്കാനാണിത് – അണിയിക്കാൻ + ആണ് + ഇത്
പിന്നെയാണ് – പിന്നെ + ആണ്

പാട്ടിന്റെ പാലാഴി Notes Question Answer Class 6 Kerala Padavali Chapter 4

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 2 Chapter 4 പാട്ടിന്റെ പാലാഴി Pattinte Palazhi Notes Questions and Answers Pdf improves language skills.

Pattinte Palazhi Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 2 Chapter 4 Pattinte Palazhi Question Answer

Class 6 Malayalam Pattinte Palazhi Notes Question Answer

കണ്ടെത്താം പറയാം
Question 1.
ബാബുരാജ് ഉൾപ്പെടെയുള്ളവരുടെ വളർച്ചയിൽ കുഞ്ഞുമുഹമ്മദ്ക്ക് പ്രധാന പങ്കുവഹച്ചിട്ടുണ്ട്. ആരുടെയെല്ലാം? സന്ദർഭങ്ങൾ ഏതെല്ലാം?
Answer:
കഴിവുള്ള വരെ വളർത്തിയെടുക്കുക എന്നത് തന്റെ ഒരു നിയോഗമായി കണ്ട വ്യക്തിയായിരുന്നു കുഞ്ഞുമുഹമ്മദ്. ബാബുരാജ്, കെ.പി. ഉമ്മർ, കെ.ടി മുഹമ്മദ്, കോഴിക്കോട് അബ്ദുൽ ഖാദർ എന്നീ പ്രശസ്തരെയെല്ലാം വളർത്തിയെടുത്തത്. കുഞ്ഞുമുഹമ്മദിക്കയാണ് പോലീസ് കോൺസ്റ്റ ബിൾ ആയിരുന്നു അദ്ദേഹം ഒരു തികഞ്ഞ കലാ സ്നേഹി ആയിരുന്നു. നാണയത്തുട്ടുകൾക്കു വേണ്ടി നഗരമധ്യത്തിൽ വയറ്റത്തടിച്ചു പാടിക്കൊ ണ്ടിരുന്ന പന്ത്രണ്ടുവയസ്സുകാരൻ സാബിർ ബാബു വിനെ അദ്ദേഹം സ്വന്തം വീട്ടിലേക്കു കൂട്ടികൊ ണ്ടു പോയി തന്റെ സഹോദരങ്ങൾക്കൊപ്പം വളർത്തി. ബാബുവിനും, അബ്ദുൾ ഖാദറിനും കോഴിക്കോട് പലയിടത്തും സംഗീതവേദികൾ അദ്ദേഹം സംഘടിപ്പിച്ചു. അവർക്കു പ്രചോദനമേ കാൻ സ്വന്തം കാശ് കൊണ്ട് മാലകൾ വാങ്ങി കൂട്ടു കാരെക്കൊണ്ട് അവരുടെ കഴുത്തിൽ അണിയിപ്പി ച്ചു. ഇങ്ങനെ തന്നാൽ കഴിയുന്ന രീതിയിലെല്ലാം അദ്ദേഹം അവരുടെ കഴിവുകൾ വളർത്തിയെടു ക്കാൻ ശ്രമിച്ചു.

അഭിപ്രായക്കുറിപ്പ്
Quetsion 1.
“അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ” (നളിനി കുമാരാനാശാൻ)
ഈ വരികൾ കുഞ്ഞുമുഹമ്മദ്ക്കയെ സംബ ന്ധിച്ച് എത്രത്തോളം ശരിയാണ്? നിങ്ങളുടെ അഭിപ്രായം എഴുതൂ.
Answer:
മറ്റുള്ളവർക്ക് കൂടി പ്രയോജനകരമായ രീതിയിൽ പ്രവർത്തിച്ചു ജീവിതം ധന്യമാക്കുന്നവരാണ് വിവേ കികൾ എന്നാണ് ഈ വരികളിലൂടെ കുമാരനാശാൻ പറയുന്നത്. ബാബുരാജ്, കെ.പി. ഉമ്മർ, കെ.ടി.മു ഹമ്മദ്, കോഴിക്കോട് അബ്ദുൽഖാദർ എന്നീ പ്രശ സ്തരെയെല്ലാം വളർത്തിയെടുത്ത് കുഞ്ഞുമുഹ മ്മദിക്കയാണ്. സ്വന്തം സമ്പാദ്യവും ജീവിതവും അദ്ദേഹം കഴിവുള്ളവരെ വളർത്തിയെടുക്കുന്നതി നായി മാറ്റി വച്ചു. അവർക്ക് ഒരു ജീവിതവും, കഴിവ് തെളിയിക്കാനുള്ള വേദികളും അദ്ദേഹം ഒരുക്കി ക്കൊടുത്തു. സ്വന്തം കാര്യം മാത്രം നോക്കാതെ, മറ്റുള്ളവർക്കായി കൂടി ജീവിക്കണം എന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.

പാട്ടിന്റെ പാലാഴി Notes Question Answer Class 6 Kerala Padavali Chapter 4

പ്രയോഗ സവിശേഷത
Question 1.
സംഗീതത്തിൽ ബാബുരാജിനുള്ള പ്രാവീണ്യം വ്യക്തമാക്കാൻ ചേർത്ത പ്രയോഗം കണ്ടെത്തു. സവിശേഷതകൾ ചർച്ച ചെയ്യൂ.
Answer:
ബോധം ഉണരുമ്പോഴേക്ക് സംഗീതത്തിന്റെ പ്രതി ഭാപരമായ ശക്തി അവനിൽ രൂഢമൂലമായിക്കഴി ഞ്ഞിരുന്നു.

പാട്ടിലും ഹാർമോണിയം തബല വായനയിലു മെല്ലാം ബാബു തന്റെ പ്രതിഭ കണ്ടെത്തുകയായി രുന്നു

വിരലുകൾ ശബ്ദങ്ങൾക്കിടയിൽ പറക്കുകയാണ് എന്നുതോന്നിപ്പോകും.
ജലതരംഗം വായിക്കുന്നതിൽ അവന്റെ ശ്രുതി ബോധം പ്രകടമായിരുന്നു.

ഈ വാക്യ ങ്ങ ളിലെല്ലാം ബാബു രാജിന് സംഗീതത്തിലുള്ള പ്രാവീണ്യമാണ് തെളിയുന്നത്

ജീവിതചിത്രം
Question 1.
“പ്രാണസഖി, ഞാൻ വെറുമൊരു
പാമരനാം പാട്ടുകാരൻ
ഗാനലോകവീഥികളിൽ
വേണുവുതുമാട്ടിടയൻ”
ബാബുരാജ് ഈണം നൽകിയ ഒരു സിനിമാഗാ നത്തിലെ വരികളാണിത്. അദ്ദേഹത്തിന്റെ ജീവി തവുമായി ഈ വരികളിലെ ആശയം എത ത്തോളം ബന്ധപ്പെട്ടിരിക്കുന്നു വിശദമാക്കുക.
Answer:
ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു ബാബുരാ ജിന്റേത്. ഔപചാരിക വിദ്യാഭ്യാസം പോലും അദ്ദേ ഹത്തിന് ഉണ്ടായിരുന്നില്ല. നഗരമധ്യത്തിൽ വയ റ്റത്തടിച്ചു പാടിയായിരുന്നു അദ്ദേഹം പന്ത്രണ്ടു വയസ്സ് പ്രായത്തിൽ അന്നത്തിനുള്ള വഴി കണ്ട ത്തിയിരുന്നത്. പാമരനാം പാട്ടുകാരൻ എന്ന വരി യിലൂടെ ഈ ജീവിതകാലഘട്ടമാണ് സൂചിപ്പിക്കു ന്നത്. സംഗീതത്തിന്റെ അപാരമായ അറിവും, ഒരു പാട് നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുള്ള ആളാണ ങ്കിലും അദ്ദേഹം അതിൽ ഒരിക്കൽ അഹങ്കരിച്ചി രുന്നില്ല. ഗാനലോകവീഥികളിൽ വേണുവൂതുന്ന ആട്ടിടയനാണ് എന്ന വരിയിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ലാളിത്യമാണ് പ്രകടമാകുന്നത്.

പരിചയപ്പെടുത്തലക്കുറിപ്പ്
Question 1.
കെ.ടി.മുഹമ്മദിനെ പരിചയപ്പെടുത്തിക്കൊണ്ട് ഈ യൂണിറ്റിന്റെ അവസാനഭാഗത്തു നൽകിയ കുറിപ്പ് വായിക്കൂ.
എന്തെല്ലാം സവിശേഷതകളാണ് അതിനുള്ളത്? ചർച്ച ചെയ്തു എഴുതു.
Answer:
ജീവിതം
1927-ൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനിച്ചു. 2008 മാർച്ചിൽ അന്തരിച്ചു. 40-ൽ അധികം നാടക ങ്ങളുടെ രചയിതാവും സംവിധായകനും 20 ചല ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

പ്രധാന കൃതികൾ
ഇത് ഭൂമിയാണ്, ഭരണത്തിന്റെ യവനിക, കറവറ്റ പശു, വെളിച്ചം വിളക്കന്വേഷിക്കുന്നു, മേഘ സന്ദേശം, ദീപസ്തംഭം മഹാശ്ചര്യം, തുറക്കാത്ത വാതിൽ, സൃഷ്ടി, കാഫർ, കടൽപ്പാലം, നാൽക്ക വല, പ്രസവത്തിന്റെ വില, രോദനം, മാംസപുഷ്പ ങ്ങൾ, ചിരിക്കുന്ന കത്തി

പുരസ്കാരങ്ങൾ
കേരള സംഗീത നാടക അക്കാദമി പുരസ്കാരം, പി.ജെ. ആന്റണി പുരസ്കാരം, പത്മപ്രഭ പുരസ്കാരം, എസ്.എൻ പുരം സദാനന്ദൻ പുരസ്കാരം, മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്

ഉപശീർഷകം
Question 1.
‘ആദ്യനാടകം, ആദ്യസംഗീതം’, ‘നിയോഗം പോലെ, ബാബുരാജിന്റെ നിസ്സഹായാവസ്ഥ എന്നീ ഉപശീർഷകങ്ങൾ ആ ഭാഗങ്ങൾക്ക് എത മാത്രം യോജിക്കുന്നു? ചർച്ച ചെയ്യുക.
Answer:
തെരുവിൽ പാട്ടുപാടി നടന്നിരുന്ന ഒരു കുട്ടിയിൽ നിന്ന് ലോകമറിയുന്ന ഒരു സംഗീതസംവിധായ കനിലേക്കുളള വളർച്ചയുടെ വിവിധ ഘട്ടങ്ങളാണ് ഈ ഉപശീർഷകങ്ങളിലൂടെ സൂചിപ്പിക്കുന്നത്. ആദ്യ നാടകം, ആദ്യസംഗീതം, എന്ന ഉപശീർഷകത്തിലൂടെ സംഗീതസംവിധായക ലോകത്തേക്കുള്ള ബാബു രാജിന്റെ ആദ്യം ചുവടുവയ്പ്പിനുള്ള പരിശ്രമമാണ് സൂചിപ്പിക്കുന്നത്. കുഞ്ഞുമുഹമ്മദിക്കയുടെ സംര ക്ഷണത്തിൽ വളർന്നു വന്നപ്പോളും, അഭിനന്ദന ങ്ങളും അനുമോദനങ്ങളും ഏറ്റു വാങ്ങുമ്പോഴും തെരുവിൽ വളർന്നതിന്റെ നിസ്സഹായത അദ്ദേഹ ത്തിന് ഉണ്ടായിരുന്നു. ബാബുരാജിന്റെ നിസ്സഹാ യാവസ്ഥ എന്ന ഉപശീർഷകം ഈ ഭാഗത്തു  ചേർന്നിരിക്കുന്നത് അതുകൊണ്ടാണ്.

ബാബുരാജ്, കെ.പി. ഉമ്മർ, കെ.ടി. മുഹമ്മദ് കോഴി ക്കോട് അബ്ദുൽ ഖാദർ, എന്നീ പ്രശസ്തരെ യെല്ലാം വളർത്തിയെടുത്തത് കുഞ്ഞുമുഹമ്മദിക്ക യാണ്. കഴിവുളളവരെ വളർത്തിയെടുക്കുക എന്നത് തന്റെ ഒരു നിയോഗമായി കണ്ട വ്യക്തി യായിരുന്നു അദ്ദേഹം. ഇതാണ് നിയോഗം പോലെ എന്ന ഉപശീർഷകം കൊണ്ട് അർത്ഥമാക്കുന്നത്.

അനുസ്മരണച്ചടങ്ങ്
Question 1.
ക്ലാസിൽ ബാബുരാജ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുക (ചരമദിനം ഒക്ടോബർ 7) ഈ പരിപാടിയിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്താം?
• അനുസ്മരണ പ്രസംഗം
• പാട്ടുകൾ
• ബാബുരാജ് ചിത്ര പ്രദർശനം
അനുസ്മരണ പ്രസംഗം തയ്യാറാക്കു, പരിപാടി യുടെ പ്രചാരണത്തിനായി പോസ്റ്റർ, നോട്ടീസ് എന്നിവ കൂടി തയ്യാറാക്കുമല്ലോ

അനുസ്മരണ പ്രസംഗം തയ്യാറാക്കുമ്പോൾ
1. അനുസ്മരണ പ്രസംഗം തയ്യാറാക്കേണ്ട വ്യക്തി യുടെ ജീവിതത്തെക്കുറിച്ചും പ്രവർത്തമേഖല കളെക്കുറിച്ചും വ്യക്തമായി അറിഞ്ഞിരിക്കണം.
2. പ്രധാന സംഭാവനകൾ, അനശ്വരമാക്കുന്ന ഘട കങ്ങൾ സൂചിപ്പിക്കണം.
3. അഭിസംബോധന, ആമുഖം, ഉപസംഹാരം എന്നിവ ഉണ്ടായിരിക്കണം.
4. അടുക്കും ചിട്ടയോടും കൂടിയ ലളിതമായ അവ തരണം

Answer:
അനുസ്മരണ പ്രസംഗം

മലയാള ഗാനാസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച അനശ്വര കലാകാരനാണ് ബാബുരാജ്. മലയാളി കൾ ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഹൃദയ ത്തോട് ചേർത്തുപിടിക്കുന്നു, കുഞ്ഞുമുഹമ്മദ് പോലീസുകാരൻ കുപ്പയിൽ നിന്നും കണ്ടെടുത്ത മാണിക്യമാണ് ബാബുരാജ്, കെ.ടി. മുഹമ്മദ്, കോഴി ക്കോട് അബ്ദുൾ ഖാദർ, കെ.പി. ഉമ്മർ എന്നിവ രോടൊപ്പം കോഴിക്കോട് സാധാരണക്കാരുടെ സദ സ്സുകളിൽ ഗാനമേള യവതരിപ്പിച്ചും കച്ചേരി പാടിയും തങ്ങളുടെ പ്രതിഭാശക്തി തെളിയിച്ചു. സംഗീതത്തിന്റെ വിശാലമായ ലോകത്തെത്തിയ അവർ ഉന്നതരോടൊപ്പം സ്ഥാനം പിടിച്ചു. അക ലെയകലെ നീലാകാശം, സൂര്യകാന്തി തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാള ഗാനോദ്യാനത്തിലെ വാടാമലരുകളാണ്. തന്റെ പ്രതിഭകൊണ്ട് സംഗീ തലോകത്ത് ചിരപ്രതിഷ്ഠനേടിയ ആ കലാകാ രന്റെ സ്മരണക്കു മുൻപിൽ പ്രണമിക്കുന്നു
പാട്ടിന്റെ പാലാഴി Notes Question Answer Class 6 Kerala Padavali Chapter 4 1
സുഹൃത്തേ,
ചലച്ചിത്രഗാനലോകത്തെ അനശ്വര പ്രതിഭയായ എം.എസ്. ബാബുരാജിന്റെ ഓർമ്മകൾക്ക് 43-ാം വർഷം തികയുന്നു. അദ്ദേഹം പാറി നടന്ന കോഴി ക്കോടിന്റെ മണ്ണിൽ ബാബുക്കയുടെ അനുസ്മണം സംഘടിപ്പിക്കുന്നു

ഒക്ടോബർ 7 ന് 4 p.m. മുതൽ നടക്കുന്ന അനു സ്മരണ യോഗത്തിലേക്കും ഗാനസന്ധ്യയി ലേക്കും എല്ലാ സഹൃദയരെയും ഞങ്ങൾ ക്ഷണി ക്കുന്നു.

അദ്വിതീയൻ
സംഘാടകൻ

7 – 10 – 2023
4.00 ന് : ഈശ്വര പ്രാർത്ഥന
4.30 ന് : ഉദ്ഘാടനം
മുഖ്യാതിഥി : ജമാൽ കൊച്ചങ്ങാടി
6 ന് : ഗാനസന്ധ്യ

പാട്ടിന്റെ പാലാഴി Notes Question Answer Class 6 Kerala Padavali Chapter 4

കൂടുതൽ ചോദ്യങ്ങൾ
Question 1.
ബോധം ഉണരുമ്പോഴേക്ക് സംഗീതത്തിന്റെ പ്രതി ഭാപരമായ ശക്തി അവനിൽ രൂഢമൂലമായിക്ക ഴിഞ്ഞിരുന്നു. ഈ വാക്യത്തിന്റെ സന്ദർഭവും ഔചിത്യവും വിശദമാക്കുക?
Answer:
തെരുവിൽ വളർന്ന കാലത്ത് തന്നിലെ സംഗീ തവും പ്രതിഭയും ബാബുരാജ് തിരിച്ചറിഞ്ഞില്ല. കുഞ്ഞുമുഹമ്മദിക്ക അവനെ സംരക്ഷിച്ച് അവന്റെ പ്രതിഭയെ വളർത്താനുള്ള സാഹചര്യമുണ്ടാക്കി. അറിവുള്ളപ്പോൾ സംഗീതത്തിന്റെ പ്രതിഭാ ശക്തി ബാബുരാജിൽ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

Question 2.
പ്രോത്സഹാനവും കഠിനാധ്വാനവുമാണ് ഒരു പ്രതിഭയെ വാർത്തെടുക്കുന്നത്. ബാബുരാജിന്റെ ജീവിതത്തെ അടിസ്ഥസ്ഥാനമാക്കി ഈ പ്രസ്താ വനയെ സമർത്ഥിക്കുക?
Answer:
ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ട മായ ബാബുരാജ് തെരുവിൽ പാട്ടുപാടിയാണ് ഉ പജീവനം നടത്തിയിരുന്നത്. എന്നാൽ അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ കുഞ്ഞു മുഹമ്മദ് അവന് വേണ്ട പ്രോത്സാഹനം നൽകി. അങ്ങനെ പാട്ടിലും ഹാർമോണിയം വായനയിലും തബല യിലുമെല്ലാം തനിക്ക് കഴിവുണ്ടെന്ന് അവൻ തിരി ച്ചറിഞ്ഞു. ജലതരംഗം വായിക്കുന്നതിലും ബാബു വിന് കഴിവുണ്ടായിരുന്നു. എങ്കിലും തന്നിലെ പ്രതിഭയെക്കുറിച്ച് അവന് പൂർണബോധമുണ്ടായി രുന്നില്ല. വേണ്ടസമയത്ത് ലഭിച്ച പ്രോത്സഹാനവും കഠിനാധ്വാനവുമാണ് ബാബുരാജിനെ ഉയരങ്ങളി ലെത്തിച്ചത്.

Class 6 Malayalam Kerala Padavali Notes Unit 2 കലയുടെ കേദാരം

കല എന്നത് മനുഷ്യന്റെ പ്രവർത്തനത്തിന്റെ വൈവിധ്യമാർന്ന ശ്രേണിയാണ്, അത് സാങ്കേതിക വൈദഗ്ദ്ധ്യം, സൗന്ദര്യം, വൈകാരിക ശക്തി അല്ലെങ്കിൽ ആശയപരമായ ആശയങ്ങൾ പ്രകടിപ്പിക്കുന്ന സർഗ്ഗാത്മകമോ ഭാവനാത്മകമോ ആയ കഴിവുകൾ ഉൾക്കൊള്ളുന്നു. കല എന്താണ് എന്നതിന് പൊതു വായി അംഗീകരിക്കപ്പെട്ട നിർവചനം ഇല്ല, അതിന്റെ വ്യാഖ്യാനം ചരിത്രത്തിലുടനീളം സംസ്കാരങ്ങളി ലുടനീളം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. പാശ്ചാത്യ പാരമ്പര്യത്തിൽ ദൃശ്യകലയുടെ മൂന്ന് ക്ലാസി ക്കൽ ശാഖകൾ പെയിന്റിംഗ്, ശിൽപം, വാസ്തുവിദ്യ എന്നിവയാണ്. നാടകം, നൃത്തം, മറ്റ് പെർഫോർമിംഗ് കലകൾ, സാഹിത്യം, സംഗീതം, സിനിമ എന്നിവയും ഇന്ററാക്ടീവ് മീഡിയ പോലുള്ള മറ്റ് മാധ്യമങ്ങളും കലകളുടെ വിശാലമായ നിർവ്വചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലയുടെ സ്വഭാവവും സർഗ്ഗാത്മകതയും വ്യാഖ്യാനവും പോലുള്ള അനുബന്ധ ആശയങ്ങളും സൗന്ദര്യശാസ്ത്രം എന്നറിയപ്പെടുന്ന തത്ത്വചിന്ത യുടെ ഒരു ശാഖയിൽ പര്യവേക്ഷണം ചെയ്യപ്പെടുന്നു. തത്ഫലമായുണ്ടാകുന്ന കലാസൃഷ്ടികൾ കലാനി രൂപണത്തിന്റെയും കലയുടെ ചരിത്രത്തിന്റെയും പ്രൊഫഷണൽ മേഖലകളിൽ പഠിക്കുന്നു.

തിരനോട്ടം

മോഹൻലാൽ
മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീ വമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം : മോഹൻലാൽ വിശ്വനാഥൻ നായർ) ജനനം : മെയ് 21, 1960) രണ്ടുതവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വഭാവികമായ നടനശൈലിക്കു പ്രശസ്തനാണ്. മലയാള ത്തിനു പുറമേ തമിഴ്, ഹിന്ദു, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുളള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗ ണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ഭാരതസർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃതനാടകത്തിനും നൽകിയ സംഭാവനകളെമാനിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകു കയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.
പാട്ടിന്റെ പാലാഴി Notes Question Answer Class 6 Kerala Padavali Chapter 4 2

1998, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറി യത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചലച്ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവൻകുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയനായ ചലച്ചിത്ര വേഷങ്ങളാണ്.

പാട്ടിന്റെ പാലാഴി Notes Question Answer Class 6 Kerala Padavali Chapter 4

ചലച്ചിത്ര വിജയം

ആദ്യകാലം (1978 – 1985)
മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം (ചലച്ചിത്രം 1978) ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനിഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡു മായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷ മായിരുന്നു മോഹൻലാലിന്. ശങ്കർ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാ ത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും, മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി.

1983-ൽ 25 ഓളം ചിത്രങ്ങളിൽ മോഹൻലാ ലൽ അഭിനയിക്കുകയുണ്ടായി. മാളിയം പുരയ്ക്കൽ ചാക്കോ പുന്നൂസ് (നവോദയ അപ്പച്ചൻ) സംവി ധാനം ചെയ്ത് മോഹൻലാൻ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം വളരെയധികം ജന ശ്രദ്ധ നേടിയിരുന്നു. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഉയ രങ്ങളിൽ ഐ.വി. സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പ്രശസ്ത സാഹി ത്യകാരൻ എം.ടി. വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായകവേഷങ്ങളിൽ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യം കലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സംവിധാനം ചെയ്തതു പ്രശസ്ത സംവിധായകനും മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു.

പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ചിത്രം, കിലുക്കം, മിന്നാരം, തേന്മാവിൽ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്. പ്രിയദർശൻ കഥയും, തിരക്കഥയും നിർവഹിച്ച് എം. മണി സംവിധാനം ചെയ്ത് 1983-ൽ പുറത്ത് ഇറങ്ങിയ “എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലൂടെ എൺപതുകളിൽ ലാൽ തന്റെ ആദ്യം ചിത്രം മുതൽ വില്ലൻ വേഷം മാത്രം ലഭിച്ചപ്പോൾ ഈ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ലാലിന് നായകപദവി ലഭിച്ച് തുടങ്ങിയത്.

Question 1.
ഒരു കലാകാരന്റെ എന്തെല്ലാം നന്മകളാണ് ഈ കുറിപ്പിലൂടെ വ്യക്തമാകുന്നത്? ചർച്ച ചെയ്യൂ.
Answer:
സിനിമയിലെത്തുന്നതിനു മുൻപുള്ള സൗഹൃദലോകത്തെക്കുറിച്ചാണ് ലാൽ ആദ്യം സ്മരിക്കുന്നത് -സുഹൃത്തുക്കളുടെ പ്രോത്സാഹനമാണ് തന്നെ സിനിമയിലെത്തിച്ചതെന്നും പിന്നീട് ജീവിതത്തിലൂ ണ്ടായ പ്രതിസന്ധികളും നന്മകളുമെല്ലാം അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ട്. തനിക്ക് ലഭിച്ച തിരസ്കാ രങ്ങൾക്കും തലോടലുകൾക്കും താങ്ങുകൾക്കുമെല്ലാം അദ്ദേഹം നന്ദിപറയുന്നു. ജീവിതത്തെ നേരി ടാൻ കരുത്തു നൽകിയത് ഈ അനുഭവങ്ങളാണെന്ന് അദ്ദേഹം ഓർക്കുന്നു. ഇങ്ങനെ എല്ലാറ്റിനെയും നന്മനിറഞ്ഞ മനസ്സോടെ സ്വീകരിച്ച് സഞ്ചരിച്ചപാതയുടെ ഉന്നതിയിലെത്തിയ കലാകാരനെ ഈ ആത്മ കഥാക്കുറിപ്പിൽ കാണാം.