Class 8 Social Science Question Paper Set 5 Malayalam Medium

After completing the syllabus, Class 8 Social Science Question Paper Kerala Syllabus Set 5 Malayalam Medium test students’ understanding.

Class 8 Social Science Model Question Paper Set 5 Malayalam Medium

സമയം : 1½ മണിക്കൂർ
ആകെ സ്കോർ : 40

നിർദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി.

1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വിതം (4 × 1 = 4)

Question 1.
‘ഇന്നത്തെ യൂറോപ്പ്’ എന്ന കൃതി രചിച്ച പ്രശസ്ത മലയാള സാഹിത്യകാരൻ ആര്?
a) എം. ടി. വാസുദേവൻ നായർ
b) ഒ. വി വിജയൻ
c) എസ്. കെ. പൊറ്റെക്കാട്ട്
d) വൈക്കം മുഹമ്മദ് ബഷീർ
Answer:
c) എസ്. കെ. പൊറ്റെക്കാട്ട്

Question 2.
ചുവടെ തന്നിട്ടുള്ളവയിൽ ‘A’ വിഭാഗത്തിന് യോജിക്കുന്നവ ‘B’ യിൽ നിന്ന് കണ്ടെത്തുക.

A B
ഫ്യൂഡലിസം i. ഒരു തുണ്ട് ഭൂമി
ii. ഫ്യൂഡ്
iii. ജർമ്മൻ വാക്ക്
iv. ഫ്രാൻസിൽ ആവിർഭവിച്ചു

a) i, ii മാത്രം ശരി
b) i, iii മാത്രം ശരി
c) ii, iii, iv മാത്രം ശരി
d) i, ii, iii, iv മാത്രം ശരി
Answer:
c) ii, iii, iv മാത്രം ശരി

Class 8 Social Science Question Paper Set 5 Malayalam Medium

Question 3.
പ്രസ്താവന 1: 1781-ൽ കോൺവാലിസിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് വാഷിങ്ടണിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യം പരാജയപ്പെടുത്തി.
സൈന്യത്തെ ജോർജ്
പ്രസ്താവന 2: 1783 – ലെ പാരീസ് ഉടമ്പടി പ്രകാരം ബ്രിട്ടൺ 13 അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.
മുകളിലുള്ള പ്രസ്താവനകൾ വിശകലനം ചെയ്ത് താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
a) പ്രസ്താവന 1 മാത്രം ശരി
b) പ്രസ്താവന 2 മാത്രം ശരി
c) പ്രസ്താവന 1 ഉം 2 ഉം ശരി
d) പ്രസ്താവന 1 ഉം 2 ഉം ശരിയല്ല
Answer:
c) പ്രസ്താവന 1 ഉം 2 ഉം ശരി

Question 4.
നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന(A): ബഹുവിള കൃഷി മൊത്തം ഉൽപാദനവും വരുമാനവും വർദ്ധിപ്പിക്കുന്നു.
കാരണം(R): മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠതയെ ബാധിക്കാതെ രണ്ടോ അതിലധികമോ വിളകൾ കൃഷി ചെയ്യുന്നു.
ഓപ്ഷനുകൾ:
a) A യും R ഉം ശരിയാണ്, R എന്നത് A യുടെ ശരിയായ വിശദീകരണമാണ്.
b) A യും R ഉം ശരിയാണ്, എന്നാൽ R എന്നത് Aയുടെ ശരിയായ വിശദീകരണമല്ല.
c) A ശരിയാണ്, എന്നാൽ R തെറ്റാണ്.
d) A തെറ്റാണ്, എന്നാൽ R ശരിയാണ്.
Answer:
a) A യും R ഉം ശരിയാണ്, R എന്നത് A യുടെ ശരിയായ വിശദീകരണമാണ്.

5 മുതൽ 7 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വിതം. (3 × 2 = 6)

Question 5.
A. എന്താണ് റട്ടുൺ കൃഷിയുടെ പ്രധാന നേട്ടം?
Answer:
വിളവെടുപ്പ് സമയത്ത് വിളയുടെ വേരോ, താഴത്തെ ഭാഗമോ മുറിക്കാതെ അവശേഷിപ്പിക്കുന്നു. വിളവെടുപ്പിന് ശേഷം കൃഷി ചെയ്തിരുന്ന വിള വീണ്ടും വളർന്ന് വിളവ് തരുന്നു. ഒരു തവണ ചെയ്ത കൃഷിയിൽ നിന്നും വീണ്ടും വിളവ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടം.

അല്ലെങ്കിൽ

B. കാലാവസ്ഥാ-സ്മമാർട്ട് അഗ്രികൾച്ചർന്റെ (CSA) പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
Answer:
ഉൽപാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുക.
കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുക.
ഹരിതഗൃഹവാതക ഉദ്വമനം കുറയ്ക്കുക.

Question 6.
ലെനിൻ സോവിയറ്റ് യൂണിയനിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയം വ്യക്തമാക്കുക.
Answer:
സാമ്പത്തിക മേഖലയിൽ നിരവധി വിപ്ലവകരമായ നടപടികൾ ലെനിൻ സ്വീകരിച്ചു. 1921-ൽ ലെനിൻ നടപ്പിലാക്കിയ പരിഷ്കരണമാണ് പുത്തൻ സാമ്പത്തിക നയം. വാണിജ്യം, കൃഷി എന്നിവയിലേക്കും സ്വകാര്യ മുതൽമുടക്കിലേക്കുമുള്ള ഭാഗികമായ തിരിച്ചുപോക്കായിരുന്നു പുത്തൻ സാമ്പത്തികനയം. വൻവ്യവസായങ്ങളെ ട്രസ്റ്റുകളുമായി സംയോജിപ്പിച്ചു. അതേസമയം സഹകരണമേഖലയ്ക്ക് ഗവൺമെന്റ് പ്രോത്സാഹനം നൽകി. എന്നാൽ മുതലാളിത്തത്തിന്റെ പുനരുജ്ജീവനം ഉണ്ടാകാതിരിക്കുന്നതിനായി ഗവൺമെന്റിന്റെ കർശന നിയന്ത്രണമുണ്ടായിരുന്നു. പുത്തൻ സാമ്പത്തികനയം നടപ്പിലാക്കിയതിലൂടെ അദ്ദേഹം യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് സിനെ (USSR) ലോകത്തിലെ വൻശക്തിയായി വളർത്തി.

Question 7.
പിൽക്കാലത്ത് എങ്ങനെയാണ് റോമാസാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്?
Answer:
പശ്ചിമ റോമാസാമ്രാജ്യം
പൂർവ റോമാസാമ്രാജ്യം

8 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (4 × 3 = 12)

Question 8.
A. എന്തൊക്കെ നടപടികളാണ് കുറിച്യരോടും കുറുമ്പ്രരോടും ബ്രിട്ടീഷുകാർ സ്വീകരിച്ചത്.
Answer:
ഗോത്രജനതയുടെ തുണ്ടുഭൂമികൾ പിടിച്ചെടുത്തു
പരമ്പരാഗത കൃഷിരീതികൾ തുടരാൻ അനുവദിച്ചില്ല.
നികുതിയായി സാധനങ്ങൾക്ക് പകരം പണം ആവശ്യപ്പെട്ടു

അല്ലെങ്കിൽ

B. കേരളത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണവും കർഷക സമരങ്ങളിൽ അതിന്റെ പങ്കും വിശദീകരിക്കുക.
Answer:
1934-ൽ, സോഷ്യലിസ്റ്റ് ആശയങ്ങളെ പിന്തുണച്ച കോൺഗ്രസ് പ്രവർത്തകർ കെ. കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് ഒത്തുകൂടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സിഎസ്പി) എന്ന പേരിൽ ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കാൻ അവർ തീരുമാനിച്ചു. പി. കൃഷ്ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലൻ എന്നിവരായിരുന്നു ആ വിഭാഗത്തിന് നേതൃത്വം നൽകിയത്. നിരവധി കർഷക സമരങ്ങൾ സംഘടിപ്പിച്ചും, ഭൂവുടമകളുടെ അടിച്ചമർത്തലിനെതിരെ പോരാടിയും, കർഷകരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും സിഎസ്പി കേരളത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു, ഇത് വിശാലമായ ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.

Class 8 Social Science Question Paper Set 5 Malayalam Medium

Question 9.
ഇന്ത്യൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്കും ഘടനയും വിശദീകരിക്കുക?
Answer:
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ഇന്ത്യയിലെ ഒരു ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കും പാർലമെന്റിലേക്കും നിയമസഭകളിലേക്കും സംസ്ഥാന തിരഞ്ഞെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് കമ്മീഷണർമാരും അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.

Question 10.
ഡിജിറ്റൽ മര്യാദകൾ പരിശീലിക്കുന്നതിലൂടെ ലഭ്യമാവുന്ന ഗുണങ്ങൾ എന്തൊക്കെയാണ്
Answer:
ഡിജിറ്റൽ മര്യാദകൾ ഗുണാത്മകവും ഫലപ്രദവുമായ ഓൺലൈൻ ഇടപെടലിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് സാമൂഹിക വഴക്കങ്ങളായി അംഗീകരിക്കപ്പെടണം. ഡിജിറ്റൽ മര്യാദകൾ പരിശീലിക്കുന്നതിലൂടെ:
i. മാന്യമായ ആശയവിനിമയം സാധ്യമാകുന്നു.
ii. ആശയവിനിമയത്തിൽ വ്യക്തതയും ധാരണയും ലഭ്യമാകുന്നു.
iii. ഗുണാത്മകമായ ഓൺലൈൻ കമ്മ്യൂണിറ്റികൾ രൂപപ്പെടുന്നു.
iv. സൈബർ കുറ്റകൃത്യങ്ങൾ കുറയുന്നു.
v. സുരക്ഷിതമായ ഡിജിറ്റൽ ഇടങ്ങളിലേക്ക് സമൂഹത്തെ നയിക്കുന്നു.
vi. ഡിജിറ്റൽ സാക്ഷരതയെ പിന്തുണയ്ക്കുന്നു.

Question 11.
മാനവ വികസന സൂചികയും (HDI) ലോക സന്തോഷ സൂചികയും (World Happiness Index) തമ്മിലുള്ള ബന്ധം എന്ത്?
Answer:
പരസ്പര ബന്ധം: രണ്ടും ഒരു രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള സമഗ്രമായ ചിത്രം നൽകുന്നു. സാധാരണയായി, HDI-യിൽ ഉയർന്ന റാങ്കുള്ള രാജ്യങ്ങൾക്ക് സന്തോഷ സൂചികയിലും ഉയർന്ന റാങ്ക് ലഭിക്കാറുണ്ട്.

വ്യത്യാസം: HDI പ്രധാനമായും വികസനം (ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം) എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ സന്തോഷ സൂചിക ജനങ്ങളുടെ ആത്മാഭിപ്രായത്തെയും ജീവിത സംതൃപ്തിയെയും അളക്കുന്നു.

ഫിൻലാൻഡ് ഉദാഹരണം: ഫിൻലാൻഡിന്റെ ഉയർന്ന റാങ്കിംഗ് സൂചിപ്പിക്കുന്നത്, അടിസ്ഥാന വികസനവും ജനങ്ങളുടെ മാനസികമായ ക്ഷമവും (സന്തോഷം) കൈകോർത്ത് പോകുന്നു എന്നാണ്.

12, 13 ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. സ്കോർ വീതം. (2 × 4 = 8)

Question 12.
A. പോളിഹൗസ് ഫാമിംഗ്, മഴമറ കൃഷി എന്നിവ തമ്മിലുളള വ്യത്യാസം താരതമ്യം ചെയ്യുക.
Answer:
മഴമറ കൃഷി: മഴമറയെന്നത് പോളിത്തീൻ ഷീറ്റുകൾകൊണ്ട് മൂടിയ മേൽക്കൂരയാണ് സുതാര്യമായ പോളിത്തീൻ ഷീറ്റുകൾ മേൽക്കൂരയ്ക്കുപയോഗ് ക്കുന്നതിലൂടെ കൃഷിക്കാവശ്യമായ സൂര്യപ്രകാശം ലഭിക്കുമ്പോഴും അമിതമായ മഴയിൽ നിന്നും വിളകൾക്ക് സംരക്ഷണമുറപ്പാക്കുന്ന പ്രതികൂല കാലാവസ്ഥയിലും വർഷം മുഴുവൻ ഉയർന്ന ഉൽപാദനം സാധ്യമാക്കുന്നതിന് മഴമറ കൃഷി അനുയോജ്യമാണ്. ഓരോ വീട്ടിലും മഴമറയുണ്ടെങ്കിൽ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതാണ്.

പോളിഹൗസ് ഫാമിംഗ്: ചൂട്, മഴ, തണുപ്പ്, വെയിൽ എന്നിവയിൽ നിന്നൊക്കെ ചെടിയെ സംരക്ഷിച്ച് വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുന്ന രീതിയാണ് പോളിഹൗസ് ഫാമിംഗ് അല്ലെങ്കിൽ ഗ്രീൻ ഹൗസ് ഫാമിംഗ്. പോളിത്തീൻ ഷീറ്റുകൾ ഉപയോഗിച്ച് മുഴുവനും പോളിഹൗസുകളിൽ കൃഷി ചെയ്യുന്ന രീതിയാണിത്.

അല്ലെങ്കിൽ

B. കാര്യക്ഷമമായ ഒരു കാർഷിക വിപണിയുടെ നാല് പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
Answer:
പ്രാഥമിക ഉൽപാദകർക്ക് (കർഷകർ) ഏറ്റവും മികച്ച വരുമാനം നേടാൻ പ്രാപ്തരാക്കുക.
ഗുണനിലവാരം നിലനിർത്തിക്കൊണ്ട് കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില നൽകുക.
ഉപഭോക്താക്കൾക്ക് ന്യായമായ വിലയ്ക്ക് ഉൽപ്പന്നങ്ങൾ നൽകുക.
വിപണന സംവിധാനം കാര്യക്ഷമമാക്കി കാർഷിക പുരോഗതിയെ സഹായിക്കുക.

Class 8 Social Science Question Paper Set 5 Malayalam Medium

Question 13.
സമത്വത്തിന്റെ മൂന്ന് തരങ്ങൾ വിശദീകരിക്കുക.
Answer:

രാഷ്ട്രീയ സമത്വം സാമൂഹിക സമത്വം സാമ്പത്തിക സമത്വം
വോട്ടവകാശം

തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള അവകാശം

പൊതുസ്ഥാനം വഹിക്കാനുള്ള അവകാശം

വിവേചനരഹിതം

തുല്യ പദവി

തുല്യ അവസരങ്ങൾ

ജോലി ചെയ്യാനുള്ള അവകാശം

തുല്യ ജോലിക്ക് തുല്യവേതനം

വിശ്രമത്തിനുള്ള അവകാശം

14, 15 ചോദ്യങ്ങൾക്ക് ഉത്തരം വിശദീകരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)

Question 14.
A. അമേരിക്കൻ ഐക്യനാടുകളിലെ പ്രവിശ്യകളിലെ വടക്കേ അമേരിക്കൻ സംസ്ഥാനങ്ങൾക്കും തെക്കേ അമേരിക്കൻ സംസ്ഥാനങ്ങൾക്കും ഇടയിലുള്ള വ്യത്യാസങ്ങൾ പട്ടികപ്പെടുത്തുക.
Answer:

വടക്കേ അമേരിക്കൻ സംസ്ഥാനങ്ങൾ തെക്കേ അമേരിക്കൻ സംസ്ഥാനങ്ങൾ
വ്യവസായവും വാണിജ്യവും പ്രധാന മേഖല. കൃഷിയായിരുന്നു പ്രധാന മേഖല. സംഘടിത തോട്ടങ്ങളുടെ സാന്നിധ്യം.

വ്യവസായശാലകൾ വളരെ കുറവായിരുന്നു.

വ്യാവസായിക ഉൽപന്നങ്ങൾക്ക് വേണ്ടി മറ്റുളളവരെ ആശ്രയിച്ചിരുന്നില്ല. വ്യാവസായിക ഉൽപന്നങ്ങൾക്കുവേണ്ടി വടക്കൻ സംസ്ഥാനങ്ങളെയോ ഇംഗ്ലണ്ടിനെയോ ആശ്രയിക്കണമായിരുന്നു.
വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമായിരുന്നു

വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നില്ല.
സാക്ഷരതയിൽ വളരെ പിന്നിലായിരുന്നു.

അല്ലെങ്കിൽ

B. വിപ്ലവത്തിനുശേഷം ലെനിൻ റഷ്യയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ പട്ടികപ്പെടുത്തുക.
Answer:
Class 8 Social Science Question Paper Set 5 Malayalam Medium 1

Class 8 Social Science Question Paper Set 5 Malayalam Medium

Question 15.
അമേരിക്കയുടെ ആദ്യകാല രാഷ്ട്രസമ്പ്രദായങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
ആസ്ടെക്ക്
പന്ത്രണ്ടാം നൂറ്റാണ്ടിൽ ആസ്ടെക്കുകൾ മെക്സിക്കോ താഴ്വരയിലേക്ക് കുടിയേറി. ആസ്ടെക്ക് സമൂഹം ശ്രേണികളിലധിഷ്ഠിതമായിരുന്നു. ഇവരുടെ തലസ്ഥാനം ടെനോച്ച്ടിടാൻ ആയിരുന്നു. ഇവർ മെക്സിക്കോ തടാകത്തിനുള്ളിൽ ചിനമ്പകൾ എന്ന കൃത്രിമ ദ്വീപുകൾ നിർമ്മിച്ചിരുന്നു. ഇത് ഇവരുടെ നിർമ്മാണ വൈദഗ്ധ്യത്തിന് ഉദാഹരണമാണ്. കൃഷിക്ക് പ്രാധാന്യം നൽകിയിരുന്ന ഇവർ ചോളം, ബീൻസ്, കുമ്പളങ്ങ, മത്തങ്ങ, മരച്ചീനി, ഉരുളക്കിഴങ്ങ് എന്നിവ കൃഷിചെയ്തിരുന്നു. ഇതിന് പുറമെ കച്ചവടം, കൈത്തൊഴിൽ എന്നിവയിലും വ്യാപൃതരായിരുന്നു. സ്വർണ്ണം, ചെമ്പ്, തകരം എന്നീ ലോഹങ്ങൾ കൊണ്ടുള്ള നാണയങ്ങൾ ഇവർ ഉപയോഗിച്ചിരുന്നു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു.

പ്രഭുക്കന്മാരുടെ കുട്ടികൾക്കായി കാൽമേകാക്കും മറ്റുവിഭാഗങ്ങളിലെ കുട്ടികൾക്കായി ടെപ്പോച്കല്ലി എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിച്ചിരുന്നു.

മായൻമാർ
പതിനൊന്നാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ മെക്സിക്കോയിൽ വികാസം പ്രാപിച്ച സംസ്കാരമായിരുന്നു മായൻ സംസ്കാരം. കാട് വെട്ടിത്തെളിച്ച് ഇവർ ചോളം കൃഷിചെയ്തിരുന്നു. കരിങ്കല്ലുകൊണ്ട് കൊട്ടാരങ്ങളും ദേവാലയങ്ങളും നിർമ്മിച്ചിരുന്നു. സ്വർണ്ണം, വെള്ളി എന്നിവ കൊണ്ടുണ്ടാക്കിയ ആഭരണങ്ങളും മനോഹരങ്ങളായ മൺപാത്രങ്ങളും ഇവർ നിർമ്മിച്ചിരുന്നു. ചിത്രലിപികളടങ്ങിയ അക്ഷരമാല ഇവർ ഉപയോഗിച്ചിരുന്നു. മരത്തൊലി, പ്രത്യേകതരം ചെടിയിൽ നിന്നുണ്ടാക്കിയ കടലാസ് എന്നിവ എഴുതാൻ ഉപയോഗിച്ചിരുന്നു. ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും പുരോഗതി നേടിയി രുന്ന ഇവർക്ക് ഒരു പഞ്ചാംഗവും ഉണ്ടായിരുന്നു.

ഇൻകാകൾ
തെക്കേ അമേരിക്കയിൽ നിലനിന്ന ഏറ്റവും വലിയ തദ്ദേശീയ സംസ്കാരമാണ് പെറുവിലെ ഇൻകാ സംസ്കാരം. കേന്ദ്രീകൃതമായ സാമ്രാജ്യത്വഭരണമാണ് അവിടെ നിലനിന്നത്. രാജാവായിരുന്നു പരമാധികാരി. കുസ്കോ ആയിരുന്നു തലസ്ഥാനം. കരിങ്കല്ലുകൾ കൊണ്ടുണ്ടാക്കിയ ദേവാലയങ്ങളും കൊട്ടാരങ്ങളും മനോഹരങ്ങളായ ഭവനങ്ങളും ഈ നഗരത്തിൽ ഉണ്ടായിരുന്നു. തലസ്ഥാനത്തെ റോഡ് മാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരുന്നു. മധ്യപെറുവിൽ 3500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മാച്ചുപിച്ചു ഇവരുടെ നിർമ്മാണ വൈദഗ്ധ്യത്തിന് ഉദാഹരണമാണ്. സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവ കൊണ്ട് ആഭരണങ്ങൾ നിർമ്മിച്ചിരുന്നു. കമ്പിളി വസ്ത്രം നെയ്യാൻ ഇവർ ലാമ, അൽപാക്ക മുതലായ ജന്തുക്കളുടെ തോല് ഉപയോഗിച്ചിരുന്നു. കർഷകർക്ക് കൃഷി ചെയ്യാവുന്നത്ര ഭൂമി സർക്കാർ നൽകിയിരുന്നു. ചോളവും ഉരുളക്കിഴങ്ങുമായിരുന്നു പ്രധാനവിളകൾ. സ്പെയിനുകാരുടെ അമേരിക്കയിലെ കോളനിവൽക്കരണം ഈ സംസ്കാരങ്ങളെ തകർത്തു.

Class 8 Social Science Question Paper Set 4 Malayalam Medium

After completing the syllabus, Class 8 Social Science Question Paper Kerala Syllabus Set 4 Malayalam Medium test students’ understanding.

Class 8 Social Science Model Question Paper Set 4 Malayalam Medium

സമയം : 1½ മണിക്കൂർ
ആകെ സ്കോർ : 40

നിർദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി.

1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വിതം (4 × 1 = 4)

Question 1.
ലോക രാജ്യങ്ങളുടെ വികസനത്ത വിലയിരുത്തുന്നതിനായി ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കുന്ന സൂചിക ഏത്?
a) മാനവ വികസന സൂചിക
b) സന്തോഷ സൂചിക
c) ലിംഗസമത്വ സൂചിക
d) ദാരിദ്ര്യ സൂചിക
Answer:
a) മാനവ വികസന സൂചിക

Question 2.
ചുവടെ നൽകിയിരിക്കുന്ന കൃഷിരീതിയും നിർവചനവും ചേരുംപടി ചേർക്കുക.

കൃഷിരീതി നിർവചനം
1. വിളപരിക്രമണം A. ആദ്യ വിള വിളവെടുക്കുന്നതിന് മുമ്പ് അടുത്ത
2. ഇടവിള കൃഷി B. വിള നടുന്നത് വിളകൾക്കിടയിൽ അകലം പാലിക്കാതെ ഒരേസമയം കൃഷി ചെയ്യുന്നത്
3. റിലേ ക്രോപ്പിങ്ങ് C. പ്രധാന വിളയുടെ വരികൾക്കിടയിലുള്ള സ്ഥലത്ത് മറ്റൊരു വിള കൃഷി ചെയ്യുന്നത്
4. മിശ്രവിള D. തുടർച്ചയായി വ്യത്യസ്ത സസ്യകുടുംബത്തിൽപ്പെട്ട വിളകൾ കൃഷി ചെയ്യുന്നത്

a) 1 – C, 2 – A, 3 – D, 4 – B
b) 1 – B, 2 – C, 3 – D, 4 – A
c) 1 – D, 2 – C, 3 – A, 4 – B
d) 1 – A, 2 – B, 3 – D, 4 – C
Answer:
c) 1 – D, 2 – C, 3 – A, 4 – B

Question 3.
പ്രസ്താവന I: ബ്രിട്ടീഷുകാരുടെ ഗതാഗത, ആശയവിനിമയ മേഖലകളിലെ വികസനം ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലേക്കും സഞ്ചരിക്കാനും, പരസ്പരം ആശയവിനിമയം നടത്താനും, മനസ്സിലാക്കാനും ജനങ്ങളെ സഹായിച്ചു.
പ്രസ്താവന II: ഏകീകൃത ഭരണസംവിധാനം, നിയമവ്യവസ്ഥ, നാണയവ്യവസ്ഥ എന്നിവയുടെ നടപ്പാക്കൽ ജനങ്ങൾക്കിടയിൽ ഐക്യബോധം സൃഷ്ടിച്ചു.
മുകളിലുള്ള പ്രസ്താവനകൾ വിശകലനം ചെയ്ത് താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
a) പ്രസ്താവന I മാത്രം ശരിയാണ്
b) പ്രസ്താവന II മാത്രം ശരിയാണ്
c) രണ്ട് പ്രസ്താവനകളും ശരിയാണ്
d) രണ്ട് പ്രസ്താവനകളും ശരിയല്ല
Answer:
c) രണ്ട് പ്രസ്താവനകളും ശരിയാണ്

Class 8 Social Science Question Paper Set 4 Malayalam Medium

Question 4.
നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന (A): ചെങ്കിസ് ഖാൻ മംഗോളിയൻ ഗോത്രങ്ങളെ ഒന്നിപ്പിക്കുകയും മംഗോളിയൻ സാമ്രാജ്യത്തിന് അടിത്തറയിടുകയും ചെയ്തു.
കാരണം (R): മംഗോളിയക്കാർ മേച്ചിൽപ്പുറങ്ങൾ തേടി സഞ്ചരിച്ച നാടോടികളായിരുന്നു.
a) Aയും Rഉം ശരിയാണ്, R, Aയുടെ ശരിയായ വിശദീകരണമാണ്.
b) Aയും Rഉം ശരിയാണ്, പക്ഷേ R,Aയുടെ ശരിയായ വിശദീകരണമല്ല.
c) A ശരിയാണ്, പക്ഷേ R തെറ്റാണ്.
d) A തെറ്റാണ്, പക്ഷേ R ശരിയാണ്.
Answer:
b) Aയും Rഉം ശരിയാണ്, പക്ഷേ R,Aയുടെ ശരിയായ വിശദീകരണമല്ല.

5 മുതൽ 7 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടാ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വിതം. (3×2 = 6)

Question 5.
A. പരോക്ഷ ജനാധിപത്യം അഥവാ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സവിശേഷതകൾ വിശദീകരിക്കുക.
Answer:
ഭരണം നടത്തുന്നതിന് ജനങ്ങൾ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് പ്രാതിനിധ്യം ജനാധിപത്യം അഥവാ പരോക്ഷ ജനാധിപത്യം. നമുക്ക് പരിചിതമായ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ തുടക്കം പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ യൂറോപ്പിലാണ്. ബ്രിട്ടനിലെ പാർലമെന്റിന്റെ വളർച്ച പ്രാതിനിധ്യ ജനാധിപത്യ വ്യവസ്ഥയുടെ ഉദയത്തിന് കാരണമായി. രാജവാഴ്ചയുമായുള്ള നിരന്തര ഏറ്റുമുട്ടലിലൂടെയാണ് ബ്രിട്ടീഷ് പാർലമെന്ററി ജനാധിപത്യം ശക്തിപ്രാപിക്കുന്നത്. പാർലമെന്റിനോട് കൂട്ടുത്തരവാദിത്വമുള്ള മന്ത്രിസഭയാണ് പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ ഭരണം നടത്തുന്നത്. പ്രായപൂർത്തിവോട്ടവകാശവും, പൗരാവകാശങ്ങളും ബ്രിട്ടീഷ് പാർലമെന്ററി ജനാധിപത്യ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഫ്രഞ്ച് വിപ്ലവാശയങ്ങളും പ്രാതിനിധ്യ ജനാധിപത്യ ങ്ങൾക്ക് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.

അല്ലെങ്കിൽ

B. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് നിയമവാഴ്ച. വിശദീകരിക്കുക.
Answer:
ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളിൽ ഒന്നാണ് നിയമവാഴ്ച. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്നും എല്ലാവർക്കും തുല്യനിയമപരിരക്ഷ ലഭിക്കും എന്നതുമാണ് നിയമവാഴ്ചയുടെ അന്തഃസത്ത. രാജ്യത്തെ പൊതുനിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കും. ഒരുവിഭാഗത്തിനും പ്രത്യേക നിയമങ്ങൾ ഉണ്ടായിരിക്കുകയില്ല. തന്നെ നിയമവ്യവസ്ഥ അനുശാസിക്കുന്ന പ്രക്രിയയിലൂടെയും തത്വങ്ങളിലൂടെയും മാത്രമേ ഗവൺമെന്റിന് അതിന്റെ ചുമതലകൾ നിറവേറ്റാൻ കഴിയൂ.

Question 6.
യൂറോപ്പ് ഭൂഖണ്ഡത്തിന്റെ നാല് പ്രധാന അതിരുകൾ ദിശയും അതിരിടുന്ന പ്രദേശവും) വ്യക്തമാക്കുക.
Answer:
a) വടക്ക്: ആർട്ടിക് സമുദ്രം
b) പടിഞ്ഞാറ്: അറ്റ്ലാന്റിക് സമുദ്രം
c) തെക്ക്: മെഡിറ്ററേനിയൻ കടൽ
d) കിഴക്ക്: ഏഷ്യ ഭൂഖണ്ഡം

Question 7.
അച്ചടി മാധ്യമങ്ങളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?
Answer:
അവ സമഗ്രമായ വാർത്തകൾ, സാഹിത്യകൃതികൾ എന്നിവ സമൂഹത്തിന് നൽകുന്നു.
അവ അച്ചടി മാധ്യമങ്ങളിലൂടെ വിശ്വസനീയവും ആഴത്തിലുള്ളതുമായ വായനാനുഭവം നൽകുന്നു.
വീണ്ടും വായിക്കുന്നതിനും ഉപയോഗപ്രദമാണ്.

8 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടാ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (4 × 3 = 12)

Question 8.
A. പതിനാലാം നൂറ്റാണ്ടോടെ ഫ്യൂഡലിസം തകരാൻ തുടങ്ങി. ഇതിനുള്ള കാരണങ്ങൾ നൽകുക.
Answer:
കാലാവസ്ഥാ വ്യതിയാനം
രാജവാഴ്ച ശക്തിപ്പെടുത്തൽ
പ്ലേഗ് അല്ലെങ്കിൽ ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പകർച്ചവ്യാധിയുടെ വ്യാപനം
വെടിമരുന്നിന്റെ കണ്ടുപിടുത്തം
കുരിശുയുദ്ധങ്ങൾ
ലോഹ നാണയങ്ങളുടെ ദൗർലഭ്യം

അല്ലെങ്കിൽ

B. ഫ്രാങ്കിഷ് സാമ്രാജ്യം വിശുദ്ധ റോമൻ സാമ്രാജ്യം എന്നറിയപ്പെടുന്നത് എന്തുകൊണ്ട്?
Answer:
റോമാസാമ്രാജ്യം, പശ്ചിമ റോമാസാമ്രാജ്യം, പൂർവ റോമാസാമ്രാജ്യം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. പശ്ചിമ റോമാസാമ്രാജ്യത്തെ പിൽക്കാലത്ത് യൂറോപ്പിലെ ഗോത്രവിഭാഗമായ ഫ്രാങ്കുകൾ കീഴടക്കി. ഇവർ സ്ഥാപിച്ച സാമ്രാജ്യമാണ് ഫ്രാങ്കിഷ് സാമ്രാജ്യം. ഈ സാമ്രാജ്യത്തിലെ പ്രസിദ്ധനായ ഭരണാധികാരി ഷാലമീൻ ആയിരുന്നു. പോപ്പ് ലിയോ മൂന്നാമനെ ശത്രുക്കൾ റോമാനഗരത്തിൽ നിന്ന് പുറത്താക്കിയപ്പോൾ ഷാലമീൻ അവരെ പരാജയപ്പെടുത്തുകയും അദ്ദേഹത്തെ വീണ്ടും പോപ്പായി അവരോധിക്കുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായി ഷാലമീനെ ആദ്യത്തെ വിശുദ്ധ റോമാചക്രവർത്തിയായി പോപ്പ് കിരീടധാരണം ചെയ്തു. അതിനാൽ ഈ സാമ്രാജ്യം വിശുദ്ധ റോമാസാമ്രാജ്യം എന്ന പേരിലും അറിയപ്പെടുന്നു.

Question 9.
ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന ഏതെങ്കിലും മൂന്ന് വെല്ലുവിളികൾ/പ്രശ്നങ്ങൾ പട്ടികപ്പെടുത്തുക.
Answer:
കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും.
വളങ്ങളുടെയും കീടനാശിനികളുടെയും ഉയർന്ന വില.
കാർഷിക ഉൽപന്നങ്ങൾക്ക് വിപണിയുടെ അഭാവം, മൂലധനത്തിന്റെ അഭാവം.

Question 10.
അമേരിക്കൻ കോളനികളിൽ ബ്രിട്ടൻ നടപ്പിലാക്കിയ വ്യാപാര നിയമങ്ങൾ വിശദീകരിക്കുക.
Answer:
കോളനികളിൽ നിന്ന് കോളനികളിലേക്ക് സാധനങ്ങൾ ബ്രിട്ടീഷ് കപ്പലുകളിലോ കോളനികളുടെ കപ്പലുകളിലോ മാത്രമേ കൊണ്ടുപോകാൻ കഴിയൂ.
കമ്പിളി, പുകയില, കപ്പൽപ്പായകൾ തുടങ്ങിയ സാധനങ്ങൾ ഇംഗ്ലണ്ട് വഴി മാത്രമേ യൂറോപ്പിലേക്ക് അയയ്ക്കാൻ കഴിയൂ. യൂറോപ്പിൽ നിന്നുള്ള സാധനങ്ങൾ ഇംഗ്ലണ്ട് വഴി മാത്രമേ കൊണ്ടുപോകാൻ കഴിയൂ.
1765 ലെ സ്റ്റാമ്പ് ആക്ട് പ്രകാരം ഇഷ്ടപത്രങ്ങൾ, നിയമപരമായ രേഖകൾ, ലഘുലേഖകൾ എന്നിവ നിശ്ചിത മൂല്യമുള്ള സ്റ്റാമ്പ് കൊണ്ട് അടയാളപ്പെടുത്തണമെന്ന് നിർബന്ധിച്ചു. ഫ്രഞ്ച് ആക്രമണങ്ങളിൽ നിന്ന് കോളനികളെ സംരക്ഷിക്കുന്നതിനുള്ള ചെലവ് തിരിച്ചുപിടിക്കാൻ ഒരു അധിക നികുതി ഏർപ്പെടുത്തി.

Question 11.
പുനരുപയോഗിക്കാവുന്നതും പുതുക്കാനാവാത്തതുമായ വിഭവങ്ങൾ തമ്മിലുള്ള വ്യത്യാസം ഉദാഹരണങ്ങൾ ഉപയോഗിച്ച് വിശദീകരിക്കുക.
Answer:

പുനരുപയോഗിക്കാവുന്ന വിഭവങ്ങൾ പുനരുപയോഗിക്കാനാവാത്ത വിഭവങ്ങൾ
  • ഉപയോഗത്തിന് ശേഷം ശൂന്യമാകാത്തതും വീണ്ടും ഉപയോഗിക്കാൻ
  • കഴിയുന്നതുമായ വിഭവങ്ങൾ പുനരുപയോഗിക്കാവുന്ന വിഭവങ്ങളാണ്.
  • പ്രകൃതിയിൽ തുടർച്ചയായി ഉൽപാദിപ്പിക്കപ്പെടുന്നതും മനുഷ്യന് എപ്പോഴും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ വിഭവങ്ങളാണിവ.
  • ഉദാഹരണങ്ങൾ: സൂര്യപ്രകാശം, കാറ്റ്, തിരമാലകൾ
  • പുനരുപയോഗിക്കാനാവാത്ത വിഭവങ്ങൾ ദശലക്ഷക്കണക്കിന് വർഷങ്ങളായി രൂപപ്പെട്ടിട്ടുണ്ട്, ഉപയോഗത്തിനനുസരിച്ച് അവയുടെ അളവ് കുറയുന്നു.
  • ഉദാഹരണങ്ങൾ: ഇരുമ്പ്, സ്വർണ്ണം, കൽക്കരി, പെട്രോളിയം.

Class 8 Social Science Question Paper Set 4 Malayalam Medium

12, 13 ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 4 സ്കോർ വീതം. (2 × 4 = 8)

Question 12.
A. അമേരിക്കൻ സ്വാതന്ത്ര്യസമരം ലോകത്തിന് ഗണ്യമായ സംഭാവനകൾ നൽകി. അവ എന്തായിരുന്നു?
Answer:
ലോകമെമ്പാടുമുള്ള കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾക്ക് അത് ഊർജ്ജം നൽകി.
ആദ്യത്തെ ലിഖിത ഭരണഘടന പ്രാബല്യത്തിൽ വന്നു.
ഫെഡറൽ ഗവൺമെന്റ് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തു.
ആധുനിക റിപ്പബ്ലിക്കൻ ഗവൺമെന്റ് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തു.

അല്ലെങ്കിൽ

B. ചൈനയിലെ വിപ്ലവത്തിന്റെ ഫലങ്ങൾ വിശദീകരിക്കുക.
Answer:

  • ചൈന പീപ്പിൾസ് റിപ്പബ്ലിക് ആയി
  • ചൈനയിലെ വിദേശ ആധിപത്യം അവസാനിച്ചു
  • കൃഷിഭൂമി കർഷകർക്ക് വിതരണം ചെയ്തു
  • ലോക രാഷ്ട്രങ്ങൾക്കിടയിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപിക്കാൻ ഇത് കാരണമായി.

Question 13.
മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തനങ്ങളും പ്രധാന നേതാക്കളുടെ പങ്കും വിവരിക്കുക.
Answer:
കേരളത്തിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് മലബാറിൽ ദേശീയ പ്രസ്ഥാനം കൂടുതൽ കരുത്തുറ്റതായിരുന്നു. മലബാർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ രൂപീകരണവും ഹോംറൂൾ ലീഗിന്റെ പ്രവർത്തനങ്ങളും ദേശീയ പ്രസ്ഥാനത്തെ ചലിപ്പിച്ചു. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ പിന്തുണയാണ് മലബാറിലെങ്ങും ലഭിച്ചത്. സമരത്തിന്റെ ഭാഗമായി ജനങ്ങൾ വിദേശനിർമ്മിത വസ്തുക്കളും, കോടതികൾ, വിദ്യാലയങ്ങൾ മുതലായ സർക്കാർ സ്ഥാപനങ്ങളും ബഹിഷ്കരിച്ചു. സമരത്തിന് സ്ത്രീകളുടെയും വിദ്യാർഥികളുടെയും മികച്ച പങ്കാളിത്തമുണ്ടായിരുന്നു. സി. കുഞ്ഞിരാമമേനോൻ, കെ. കേളപ്പൻ, യു. ഗോപാലമേനോൻ, കെ.പി. കേശവമേനോൻ, മുഹമ്മദ് അബ്ദുർ റഹിമാൻ സാഹിബ്, ഇ. മൊയ്തു മൗലവി, മൊയാരത്ത് ശങ്കരൻ തുടങ്ങിയവരായിരുന്നു പ്രധാന നേതാക്കൾ. നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽ ഉപ്പുസത്യഗ്രഹം നടന്നപ്പോൾ അലയൊലികൾ അതിന്റെ കേരളത്തിലുമുണ്ടായി. കേരളത്തിലെ ഉപ്പുസത്യഗ്രഹത്തിന്റെ കേന്ദ്രം മലബാറിലെ പയ്യന്നൂർ ആയിരുന്നു.

14, 15 ചോദ്യങ്ങൾക്ക് ഉത്തരം വിശദീകരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)

Question 14.
A. യൂറോപ്പിന്റെ ഭൂപ്രകൃതിയെ പ്രധാനമായും എത്രയായി തരംതിരിക്കാം? അവ ഏതെല്ലാം?
Answer:
വടക്ക് പടിഞ്ഞാറൻ കുന്നുകൾ: യൂറോപ്പിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഉയർന്ന കുന്നുകളും, നോർവെ, സ്വീഡൻ, ഫിൻലാന്റ് എന്നീ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന സ്കാൻഡിനേവിയൻ പീഠഭൂമിയുമാണ് വടക്ക് പടിഞ്ഞാറൻ കുന്നുകളുടെ പ്രത്യേകത. മഞ്ഞുമൂടിയ കുന്നുകളും ഹിമാനികളും വളരെ വേഗത്തിൽ ഒഴുകുന്ന നദികളും മനോഹരമായ വനങ്ങളും തടാകങ്ങളും നിറഞ്ഞ സ്കാൻഡിനേവിയ സഞ്ചാരികളുടെ പ്രീയപ്പെട്ട കേന്ദ്രമാണ്. നീണ്ടകാലത്തെ ഹിമാനീകരണത്തിന്റേയും അപക്ഷയത്തിന്റേയും ഫലമായി രൂപപ്പെട്ട ഉരുണ്ട് തലപ്പോടുകൂടിയതും നേരിയ ചരിവുള്ളതുമായ കുന്നുകൾ പലയിടങ്ങളിലും കാണപ്പെടാറുണ്ട്. സ്കാൻഡിനേവിയൻ തീരങ്ങളിൽ കാണപ്പെടുന്ന ഫിയോഡുകളും ഈ പ്രദേശത്തിന്റെ മറ്റൊരു സവിശേഷതയാണ്.

ഉത്തര യൂറോപ്യൻ സമതലങ്ങൾ: വടക്ക് പടിഞ്ഞാറൻ കുന്നുകളുടെ തെക്കുഭാഗത്തായി ഉത്തര യൂറോപ്യൻ സമതലങ്ങൾ സ്ഥിതിചെയ്യുന്നു. ഇവയെ ദ ഗ്രേറ്റ് യൂറോപ്യൻ പ്ലെയിൻ എന്നും അറിയ പ്പെടുന്നു. കിഴക്ക് യൂറൽ പർവതങ്ങൾ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം വരെ ഈ സമതലം വ്യാപിച്ചുകിടക്കുന്നു. സാമാന്യം നിരന്ന ഭൂപ്രകൃതിയുള്ള സമതലത്തിൽ അങ്ങിങ്ങായി ചെറുകുന്നുകളും കാണപ്പെടുന്നു. കൃഷിക്ക് ഏറെ അനുയോജ്യമായ ഉത്തര യൂറോപ്യൻ സമതലം രൂപപ്പെട്ടത് ഹിമാനി നിക്ഷേപങ്ങളുടേയും യൂറോപ്പിലെ പ്രധാന നദികളായ വോൾഗ, ഡോൺ, നെയ്പൂർ എന്നിവയുടെ എക്കൽ നിക്ഷേപങ്ങളുടേയും ഫലമായാണ്. വോൾഗ യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ്. ഉത്തര യൂറോപ്യൻ സമതലത്തിൽ വ്യാപകമായി കാണുന്ന പുൽമേടാണ് സ്റ്റെപ്പീസ്.

മധ്യ ഉന്നതതടങ്ങൾ: ഉത്തര യൂറോപ്യൻ സമതലങ്ങളുടെ തെക്ക് ഭാഗത്തായി മധ്യ ഉന്നതതടങ്ങൾ സ്ഥിതി ചെയ്യുന്നു. ചെറിയ കുന്നുകളും താഴ്വരകളും പീഠഭൂമികളും നിറഞ്ഞ ഈ ഭൂപ്രദേശം പടിഞ്ഞാറ് അയർലന്റ് മുതൽ കിഴക്ക് റഷ്യവരെ വ്യാപിച്ചു കിടക്കുന്നു. റൈൻ, റോൺ എന്നീ നദികളാണ് ഈ പ്രദേശത്തെ ജലസമ്പുഷ്ടമാക്കുന്നത്.

ആൽപൈൻ പർവതനിരകൾ: മധ്യ ഉന്നതതടത്തിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സമാന്തരനിരകളോടുകൂടിയ മടക്ക് പർവതങ്ങളാണ് ആൽപൈൻ പർവതങ്ങൾ. പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം മുതൽ കിഴക്ക് കാസ്പിയൻ കടൽ വരെ ഈ പർവതനിരകൾ നീണ്ടുകിടക്കുന്നു. ആൽപ്സ്, കോക്കസസ്, കാർപാത്യൻ എന്നിവയാണ് പ്രധാന ആൽപൈൻ പർവതനിരകൾ. കോക്കസസ് പർവതനിരയിലെ മൗണ്ട് എൽബ്രസ്സാണ് യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.

അല്ലെങ്കിൽ

B. കൃഷി, മത്സ്യബന്ധനം, വ്യവസായം എന്നിവ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
കൃഷിയിൽ പ്രാദേശിക വൈവിധ്യം നിലനിൽക്കുന്നുണ്ട് ങ്കിലും സ്ഥലലഭ്യതയ്ക്കും ജനസാന്ദ്രതയ്ക്കും അനുസരിച്ച് തീവ്രകൃഷി, വ്യാപകകൃഷി, മിശ്രകൃഷി എന്നീ കൃഷിരീതികളാണ് യൂറോപ്പിൽ പ്രധാനമായും കണ്ടുവരുന്നത്.
Class 8 Social Science Question Paper Set 4 Malayalam Medium 1
മത്സ്യബന്ധനം: വടക്കൻ കടൽ ഉത്തര അറ്റ്ലാന്റിക് സമുദ്രം, ആർട്ടിക് സമുദ്രം എന്നിവയോട് ചേർന്നുകിടക്കുന്ന നോർവെ, ഡെന്മാർക്ക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ഒരു പ്രധാന തൊഴിലാണ് മത്സ്യബന്ധനം. കോഡ്, മത്തി, സാൽമൺ, ഹാലിബട്ട്, കടൽ ട്രൗട്ട് , തുടങ്ങിയ മത്സ്യങ്ങൾ ഈ പ്രദേശങ്ങളിൽ നിന്നും ധാരാളമായി ലഭിക്കുന്നു.
വ്യവസായം: വ്യാവസായിക വിപ്ലവം യൂറോപ്പിനെ വികസനത്തിലേക്ക് നയിച്ചു. യൂറോപ്പിലെ ഇരുമ്പുരുക്ക് വ്യവസായം, തുണി വ്യവസായം, നിർമ്മാണ മേഖല എന്നിവയെല്ലാം ലോക ശ്രദ്ധ നേടിയവയാണ്.

Class 8 Social Science Question Paper Set 4 Malayalam Medium

Question 15.
റഷ്യൻ വിപ്ലവത്തിന്റെ കാരണങ്ങൾ വിശദീകരിക്കുക.
Answer:
സാർ ചക്രവർത്തിയും ജനകീയസഭയും
റഷ്യയിൽ ഭരണം നടത്തിയിരുന്ന സ്വേച്ഛാധിപതികളായ ഭരണകർത്താ ക്കൾ സാർ ചക്രവർത്തിമാർ എന്നറിയപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും മാത്രമല്ല ആരെയും നാടുകടത്തു ന്നതിനും തടങ്കലിലിടുന്നതിനും ചക്രവർത്തിക്ക് അധികാരമുണ്ടായിരുന്നു. ദുരിതപൂർണ്ണമായ തൊഴിൽസാഹചര്യങ്ങൾ, സാമ്പത്തികമാന്ദ്യം, ജപ്പാനു മായി നടന്നുകൊണ്ടിരുന്ന യുദ്ധം എന്നിവയാൽ രോഷാകുലരായ ജനങ്ങൾ സാമ്പത്തിക, രാഷ്ട്രീയ – നവീകരണത്തിനായി സാർ നിക്കൊളാസ് രണ്ടാമനോട് അഭ്യർഥിക്കാൻ ഫാദർ ഗാപോൺന്റെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മാർച്ച് ചെയ്തു. പ്രതിഷേധക്കാർക്കെതിരെ സൈന്യം വെടിയുതിർക്കുകയും നൂറിലധികം തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തു. 1905 ജനുവരി 22ന് സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ഈ കൂട്ടക്കൊലയാണ് രക്തരൂക്ഷിതമായ ഞായറാഴ്ച എന്നറിയപ്പെടുന്നത്.

ജനരോഷത്തെ തുടർന്ന് മ എന്ന പാർലമെന്റ് രൂപീകരിക്കാൻ ചക്രവർത്തി സമ്മതിച്ചു. എന്നാൽ മയിൽ നിർദേശിച്ച എല്ലാ പരിഷ്കാരങ്ങളും അദ്ദേഹം നിരസിക്കുകയും സ്വാതന്ത്ര്യത്തെ രാഷ്ട്രീയ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു.

  • തൊഴിലാളികൾ നേരിട്ട പ്രധാന പ്രശ്നങ്ങൾ
  • കുറഞ്ഞ വേതനം
  • മോശം ജീവിതസാഹചര്യം
  • വർധിച്ച തൊഴിൽ സമയം
  • വ്യവസായങ്ങളിൽ വിദേശ മുതലാളിമാരുടെ ആധിപത്യം
    സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയുടെ രൂപീകരണം
    ലിയോ ടോൾസ്റ്റോയ്, തുർഗെനവ് മാക്സിം ഗോർക്കി തുടങ്ങിയവരുടെ രചനകളുടെ സ്വാധീനം.
  • കാൾ മാർക്സിന്റെയും ഫ്രെഡറിക് ഏംഗൽസിന്റെയും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ.
    ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യയുടെ പങ്കാളിത്തം.

Class 8 Malayalam Adisthana Padavali Model Question Paper Set 5

During exam preparation, Malayalam Question Paper Class 8 Kerala Syllabus Set 5 guide students properly.

Class 8 Malayalam Adisthana Padavali Model Question Paper Set 5

Time : 1 1/2 hrs.
Max Score: 40

നിർദേശങ്ങൾ:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
  2. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം  ഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു  ദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  3. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (4 × 1 = 4)

Question 1.
ധനികൻ രോഗം കിട്ടാൻ ആഗ്രഹിക്കുന്നു എന്തുകൊണ്ട്?
A. മറ്റുള്ളവരെ പോലെ ജീവിക്കാൻ
B. ചികിത്സയും പരിചരണവും ആഗ്രഹിക്കുന്നു
C. അഭിമാനം തോന്നുന്നു
D. അഹങ്കാരം കാരണം
Answer:
B. ചികിത്സയും പരിചരണവും ആഗ്രഹിക്കുന്നു

Question 2.
കായലുകൾക്ക് മുൻപ് പറഞ്ഞിരുന്ന പേര് എന്തായിരുന്നു
A. കടവ്
B. കായൽ
C. തീരം
D. തോട്
Answer:
A. കടവ്

Class 8 Malayalam Adisthana Padavali Model Question Paper Set 5

Question 3.
കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കുമ്പോഴാണ് അറിവ് പൂർണ്ണതയിലെത്തുക ആരുടെ വാക്കുകൾ ആണിത്
A. ഡോ.പി.കെ. വാരിയർ
B. ഡോ. എം. എസ്. വല്യത്താൻ
C. ഉള്ളൂർ
D. വി.ഡി സെൽവരാജ്
Answer:
A. ഡോ.പി.കെ. വാരിയർ

Question 4.
കവിയുടെ മനസാകുന്ന വാതിലിന്റെ താക്കോൽ ആരുടെ കയ്യിൽ ആണ്
A. ഭാര്യയുടെ കയ്യിൽ
B. തോട്ടകാരിയുടെ കയ്യിൽ
C. കവിയുടെ കയ്യിൽ
D. അമ്മയുടെ കയ്യിൽ
Answer:
A. ഭാര്യയുടെ കയ്യിൽ

5 മുതൽ 7 വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 3 = 9)

Question 5.
സന്തുകുമാർ രോഗികളെ കണ്ട് സംസാരിക്കുന്ന രീതി എങ്ങനെയാണ്?
Answer:
അദ്ദേഹം ദരിദ്രരോടും സമ്പന്നരോടും വ്യത്യസ്ത രീതിയിലാണ് പെരുമാറുന്നത്. ദരിദ്രരോട് ആദ്യം അവരുടെ നിരുത്തരവാദപരമായ രീതിയോടുള്ള എതിർപ്പും പിന്നീട് കരുണയും കാണിക്കുമ്പോൾ, സമ്പന്നരോട് വിനോദത്തോടെ മറുപടി പറയുന്ന ചിരിപകർച്ചയായ സമീപനം ആണ്.

Question 6.
“ഒപ്പം മിടിക്കുന്നത്’ കവിതയുടെ ആശയവുമായി ബന്ധപ്പെടുത്തി ശീർഷകത്തിന്റെ ഔചിത്യം ചർച്ചചെയ്യുക.
Answer:
ഒപ്പം മിടിക്കുന്നത്’ എന്ന ശീർഷകത്തിൽ തന്നെ കവിതയുടെ ആധാരമായ ഹൃദയത്തെ കവി ജീവിതസഹചാരിയായി കാണുന്ന കാവ്യദൃഷ്ടിയുടെ സൂചനയുണ്ട്. കവിയുടെ ഹൃദയം ജീവിത വഴികളിലൂടെയാകെ തുടിച്ചു കൊണ്ടിരിക്കുന്നു – അതിന്റെ മിടിപ്പ് ജീവിതത്തിന്റെ തുടിപ്പായും, സ്നേഹത്തിന്റെ തുടിപ്പായും, ഉണ്ടായിരുന്നത്രയും നിമിഷങ്ങൾക്കുള്ള സാക്ഷ്യമായും മാറുന്നു. ആ തുടർച്ചയായ നിലനിൽപ്പ്, ജീവിതത്തെ അനുഗമിക്കുന്നതിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ടാണ് ഈ ശീർഷകം ഏറ്റവും ഉചിതമായത്.

Class 8 Malayalam Adisthana Padavali Model Question Paper Set 5

Question 7.
(A) ഹൃദയത്തെ എന്തിനാണ് സുഹൃത്ത് എന്ന് വിളിക്കുന്നത്?
Answer:
ജീവിതത്തിലെ സുഖദു:ഖങ്ങൾ അതോടൊപ്പം അനുഭവിച്ചെടുത്ത, ഒരിക്കലും ഉപേക്ഷിക്കാത്ത ആത്മസഹചാരിയായ ഹൃദയത്തെ കവി ‘സുഹൃത്ത്’ എന്നാണു വിളിക്കുന്നത്. ഹൃദയം വ്യക്തിയുടെ ഉള്ളിന്റെ ഭാഷയാണ്, അതിന്റെ താളമില്ലാതെ ജീവൻ ഇല്ല. അതിന്റെ വിശ്വാസ്യതയും സ്നേഹവുമാണ് ഈ നിലയിൽ കവി പ്രാധാന്യം നൽകുന്നത്. ഒരു സുഹൃത്തായി. ഹൃദയത്തെ അവതരിപ്പിച്ചതിലൂടെ സന്തത സാഹചരിയായി ഹൃദയത്തിന്റെ സ്ഥാനം ഉയർത്തി കാട്ടുകയാണ് കവി.

അല്ലെങ്കിൽ
(B) സ്നേഹപൂർവം അമ്മ’ എന്ന പാഠഭാഗത്തിന്റെ വായനാനുഭവവുമായി ബന്ധപ്പെട്ട് ശബ്ദസന്ദേശം തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് അയയ്ക്കുക.
Answer:
നമസ്കാരം പ്രിയപ്പെട്ടവരേ,
ഇന്നലെ ഞാൻ വായിച്ച സുഗതകുമാരിയമ്മയുടെ “സ്നേഹപൂർവം, അമ്മ” എന്ന കഥ എന്റെ മനസ്സി ലിരുന്ന് വിങ്ങുകയാണ്. ഒരു അമ്മയുടെ ശബ്ദത്തിലൂടെ നാം ഒരുപാട് സഹാനുഭൂതിയും തീവ്രമായ പാഠങ്ങളും അനുഭവിക്കുന്നു. യുവാവായ മകന്റെ മോഹങ്ങളും അവൻ കടന്നുപോയ വഴികളും നമ്മളെ നടുക്കുന്നു.

സ്വന്തം കുട്ടികളെയും വിദ്യാർത്ഥികളെയും ഈ വഴിയിൽ നിന്നും രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ സന്ദേശം കേൾക്കുന്ന ഓരോരുത്തരും, ഇത്തരത്തിൽ സംശയാസ്പദമായി ആരെയെങ്കിലും കണ്ടുവെങ്കിൽ അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ആയത് ചെയ്യാൻ ശ്രമിക്കുക ഒന്നിച്ചു നിന്നാൽ നേടാനാവാത്തതായി ഒന്നുമില്ല.
Help line numbers :1800110031.
നന്ദി.

8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (5 സ്കോർ വീതം) (4 × 5 = 20)

Question 8.
മരങ്ങൾ പൂക്കുന്നത് എന്ന കവിതയിലും കൊച്ചുദേവദാരു എന്ന കഥയിലും ഒരേ ആശയം തന്നെയാണോ പ്രകടമാകുന്നത്? നിങ്ങളുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കു
Answer:
റഫീക്ക് അഹമ്മദിന്റെ മരങ്ങൾ പൂക്കുന്നത് എന്ന കവിതയും സിർലെയ് മിഖാൾക്കോവിന്റെ ശിശിരത്തിലെ ഒരു മരം എന്ന കഥയുടെ മലയാള പരിഭാഷയായ കൊച്ചു ദേവദാരുവും പ്രകൃതിയോടുള്ള മാനുഷികബന്ധത്തിന്റെ ആഴം അന്വേഷിക്കുന്നു. ഈ രണ്ട് കൃതികളും വ്യത്യസ്ത ശൈലികളിലൂടെയാണ് തന്റെ സന്ദേശം പകർന്നുനൽകുന്നത്, എങ്കിലും ആശയപരമായി ചില സാമ്യതകൾ പ്രകടമാകുന്നുണ്ട്. മരങ്ങൾ പൂക്കുന്നത് എന്ന കവിതയിൽ മരങ്ങൾ പരസ്പരം വേറിട്ടവയായിരുന്നാലും അവരുടെ വേരുകൾ മണ്ണിനടിയിൽ ഒന്നു ചേരുന്നത് പോലെയുള്ള ഗൂഢബന്ധം സൂചിപ്പിക്കുന്നു.

കൊച്ചുദേവദാരുവിൽ ഒരു കൊച്ചു മരത്തിന്റെ കാഴ്ചയിലൂടെയുള്ള അനുഭവങ്ങളിലൂടെ അത് മനുഷ്യർക്കും പ്രകൃതിക്കും ഇടയിൽ കനിവും കരുണയും സ്നേഹവും നിലനിൽക്കേണ്ടതിന്റെ അഥവാ പ്രകടമായ കാഴ്ചയിലൂടെ അല്ലാത്ത ബന്ധത്തെ സൂചിപ്പിക്കുന്നു. ഇത് രണ്ട് കൃതികളിലുമുള്ള പരോക്ഷമായ ആത്മബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഒരേ കാറ്റിൽ തുള്ളുന്ന മരങ്ങൾ ഒരു പുലർച്ചെ പൂക്കളാൽ തെളിയുന്നതു പോലെ, എന്നു പറയുന്നിടത്ത് റഫീഖ് അഹമ്മദും ഒരാൾ ദേവദാരുവിനെ പുതുവത്സരമരമാക്കി മാറ്റിയപ്പോൾ പ്രണയവും കരുണയും നിറഞ്ഞ മാറ്റം അനുഭവിക്കുന്നു എന്ന മിഖാൾക്കോവിന്റെ വാക്കുകളും ശുഭസൂചകമായ മാറ്റങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

ഇരുവശത്തും “മരങ്ങൾ ഒരിക്കൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണ്. കവിതയിലും കഥയിലും, മരത്തിന്റെ വേരുകൾ പോലെ മനുഷ്യരുടെ ഉള്ളിൽ അതിസൂക്ഷ്മമായി ഒളിഞ്ഞിരിക്കുന്ന കരുണ, സൗഹൃദം, സഹവാസം എന്നിവ പ്രതിഫലിക്കുന്നു. മാറുന്ന കാലാവസ്ഥയുടെ ഭീതിയെ അതിജീവിച്ച് കൊച്ചു ദേവദാരുവിന്റെ കഥ, പ്രകൃതിയോടുള്ള സമീപനത്തിലെ കാരുണ്യത്തിന്റെ ശക്തിയെ ഉയർത്തിപ്പിടിക്കുന്നു. അതേസമയം, കവിതയിൽ സങ്കേതപരമായ സന്ദേശത്തിലൂടെ നമുക്ക് പരസ്പരബന്ധം അനിവാര്യമാണെന്ന് തിരിച്ചറിയിക്കുന്നു.

Class 8 Malayalam Adisthana Padavali Model Question Paper Set 5

Question 9.
പൊന്നിൻ ചിങ്ങപ്പൂക്കാലം ഈ വീട്ടിൽ ഇനിയും വരണ്ട എന്ന് ഭാര്യയുടെ ചോദ്യത്തിന് അത് എങ്ങനെ വീണ്ടെടുക്കാം എന്നാണ് കവി ആശ്വസിപ്പിക്കുന്നത്?
Answer:
കവി വിശ്വസിക്കുന്നു – പഴയകാല പൊന്നിൻ ചിങ്ങം പോലെയുള്ള കാലം വീണ്ടും വീണ്ടെടുക്കാൻ കഴിയുമെന്ന് കവി ഉറപ്പു നൽകുന്നു, അത് സ്നേഹത്തിന്റെ മഴ വീണ്ടും പെയ്യുമ്പോഴാണ്. അതായത്, ഭാവിയിൽ അവളുടെ കരുതലും സ്നേഹവും ജീവിതത്തിൽ പുനഃപ്രവേശിക്കുന്നതോടെ ആ പച്ചപ്പും ഓണക്കാലവും കുടുംബത്തിൽ വീണ്ടും വരുമെന്ന് കവി വിശ്വസിക്കുന്നു. അതുപോലെ തന്നെ, ആത്മബന്ധം വീണ്ടും പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയാണ് കവിയുടെ ആശ്വാസമാകുന്നത്. ഭാര്യയുടെ വാത്സല്യത്തിൻ അദ്ഭുതമഴ വീണ്ടും വീട് പുളകിതമാക്കും. ആ സ്നേഹത്തിന്റെ മഴ വീണ്ടുമൊരു “പൊന്നിൻ ചിങ്ങം വീട്ടിൽ വിരിയിക്കും.

Question 10.
ഗദ്യ ഭാഗം വായിച്ചു നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
പദ്യ സാഹിത്യത്തിലെ ഒരു വിഭാഗമാണ് സന്ദേശകാവ്യങ്ങൾ. പരസ്പരം വേർതിരിഞ്ഞിരിക്കുന്ന നായികാ നായകന്മാരിൽ ഒരാൾ ദൂതൻ വഴി തന്റെ സന്ദേശം മറ്റൊരാൾക്ക് എത്തിക്കുകയാണ് സന്ദേശകാവ്യങ്ങളുടെ രീതി. സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് കടന്നുവന്ന ഒരു സാഹിത്യ പ്രസ്ഥാനമാണ് ഇത്.

കിഷ്കിന്താ കാണ്ഡത്തിൽ ശ്രീരാമൻ ഹനുമാന്റെ പക്കൽ സീതയ്ക്ക് ദൂതു നൽകുന്നതും, നള ദമയന്തി കഥയിൽ ദൂതുമായി പോകുന്ന ഹംസവും എല്ലാം സന്ദേശ കാവ്യത്തിന്റെ ആദ്യകാല മാതൃകകളാണ്. കാലഘടനയിൽ വ്യത്യാസങ്ങൾ ഇല്ല. നായികാ നായകന്മാരും സന്ദേശ വാഹകരും വ്യത്യാസപ്പെടുന്നു എന്ന് മാത്രം.

പ്രണയ പരവശരായ സ്ത്രീപുരുഷന്മാർ വിധിവശാൽ പിരിഞ്ഞിരിക്കേണ്ടി വരിക, വിരഹത്തിൽ കാമുകൻ കാമുകിക്ക് ഒരു സന്ദേശം എത്തിക്കുവാൻ ഒരു വസ്തുവിനെയോ വ്യക്തിയെയോ കണ്ടെത്തി തന്റെ സന്ദേശം എത്തിക്കുവാൻ അഭ്യർത്ഥിക്കുക, അങ്ങനെ ഇരുവരുടെയും ഉത്കണ്ഠയ്ക്ക് ശമനം വരുത്തുക ഇതാണ് സന്ദേശകാവ്യങ്ങളുടെ മൗലിക ഘടന. നായകൻ, നായിക, സന്ദേശ വാഹകൻ ഇവരാണ് മുഖ്യ കഥാപാത്രങ്ങൾ.

സന്ദേശകാവ്യങ്ങളിലെ അംഗീയായ രസം ശൃംഗാരമാണ്. മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള പ്രധാന സന്ദേശകാവ്യങ്ങൾ ഉണ്ണുനീലി സന്ദേശം, ചക്രവാക സന്ദേശം, മയൂരസന്ദേശം, ഭീഗ സന്ദേശം, ഹംസ സന്ദേശം, കോകില സന്ദേശം, ഗരുഡ സന്ദേശം തുടങ്ങിയവയാണ്.

1. സന്ദേശകാവ്യങ്ങളുടെ മൗലികമായ ഘടന എന്ത്?
2. സന്ദേശകാവ്യങ്ങളിലെ അംഗീയായ രസം എന്ത്?
3. സന്ദേശ കാവ്യങ്ങളുടെ ആദ്യകാല മാതൃകകൾ ഏവ?
Answer:
1. പ്രണയ പരവശരായ സ്ത്രീപുരുഷന്മാർ വിധിവശാൽ പിരിഞ്ഞിരിക്കേണ്ടി വരിക, വിരഹത്തിൽ കാമുകൻ കാമുകിക്ക് ഒരു സന്ദേശം എത്തിക്കുവാൻ ഒരു വസ്തുവിനെയോ വ്യക്തിയെയോ കണ്ടെത്തി തന്റെ സന്ദേശം എത്തിക്കുവാൻ അഭ്യർത്ഥിക്കുക, അങ്ങനെ ഇരുവരുടെയും ഉത്കണ്ഠയ്ക്ക് ശമനം വരുത്തുക ഇതാണ് സന്ദേശകാവ്യങ്ങളുടെ മൗലിക ഘടന.

2. സന്ദേശകാവ്യങ്ങളിലെ അംഗീയായ രസം ശൃംഗാരമാണ്.

3. കിഷ്കിന്താ കാണ്ഡത്തിൽ ശ്രീരാമൻ ഹനുമാന്റെ പക്കൽ സീതയ്ക്ക് ദൂതു നൽകുന്നതും, നള ദമയന്തി കഥയിൽ ദൂതുമായി പോകുന്ന ഹംസവും എല്ലാം സന്ദേശ കാവ്യത്തിന്റെ ആദ്യകാല മാതൃകകളാണ്.

Class 8 Malayalam Adisthana Padavali Model Question Paper Set 5

Question 11.
(A) ദൃക്സാക്ഷി വിവരണം തയ്യാറാക്കാം.
വെള്ളപ്പൊക്കത്തിന്റെ സമയത്ത് നിങ്ങൾ അവിടെ ഉണ്ടായിരുന്നു എന്ന് വിചാരിക്കുക.ആ മഴയെയും വെള്ളപ്പൊക്കത്തെയും നിങ്ങൾ എങ്ങനെയാണ് വിവരിക്കുക.
Answer:
(വിവരണം):
ഞാൻ നേരിട്ട് ആ കാഴ്ചകണ്ട് അമ്പരന്നു. മഴ തുടർച്ചയായി നാലാം ദിവസത്തേക്കാണ് പെയ്തത്. ഇടി, മിന്നൽ, വൻകാറ്റ്, പുഴ കരകവിഞ്ഞു. പല വീടുകളും വെള്ളത്തിനടിയിലായി. കുട്ടികളും മുതിർന്നവരും ഒരേപോലെ വീടുകൾ വിട്ടു രക്ഷപ്പെടാനായി ഓടുകയായിരുന്നു.

ഒരു കുരുവി, മഴയിലും തളരാതെ പറക്കാൻ ശ്രമിച്ചപ്പോഴാണ് ഞാൻ കഥയുടെ യാഥാർത്ഥ്യത്തിന് സാക്ഷിയായത്. ഓരോ വെള്ളത്തുള്ളിയും ജീവിതം തറച്ചുപൊളിക്കുന്നത് പോലെയായിരുന്നു. പക്ഷേ, വെള്ളത്തിനടിയിൽ നിന്ന് ഒരു കുട്ടി അവന്റെ വീട്ടിലെ പൂച്ചയെ പിടിച്ചുവാങ്ങുന്നത് കണ്ടപ്പോൾ അത്രയും കരുണയും സഹജീവിതബോധവുമുണ്ട് എന്ന് തോന്നി. ഞാൻ ആ കാഴ്ച ജീവിതകാലം മുഴുവൻ മറക്കില്ല. പ്രകൃതിയുടെ നേർക്കുള്ള ചൂഷണത്തിന്റെ പ്രതികാരമാണോ ഇത്? അതോ നമ്മളെ തിരിച്ചറിയാൻ ദൈവം നൽകിയ അവസരമോ? കരുതലോടെ ജീവിക്കണമെന്ന ഓർമ്മപ്പെടുത്തലായി ആ അനുഭവം മാറി.

അല്ലെങ്കിൽ
(B) ലഹരിയിൽ പെടുന്നവരുടെ അവസ്ഥയെ കുറിച്ചു എഴുത്തുകാരി പറയുന്നത് എന്താണ്? സ്വന്തം അഭിപ്രായം സമർത്ഥിക്കുക
Answer:
സുഗത കുമാരിയുടെ വാക്കുകളോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു.
സുഗതകുമാരി ലഹരിയുടെ പിടിയിലായ ആ കുട്ടിയുടെ – ബഹുദൂരം പോകാൻ സാധ്യതയുള്ള ഒരു ജീവിതം, ഒടുവിൽ ഒരു ഭ്രാന്താശുപത്രിയിലെ ഇരിപ്പിടത്തിൽ അവസാനിപ്പിക്കുന്നതാണ് കാണിക്കുന്നത്. ലഹരി ഒടുവിൽ കുടുംബങ്ങളെ നശിപ്പിക്കുകയും, ഒരാളുടെ വ്യക്തിത്വം, ഭാവി എല്ലാം തകർക്കുകയും ചെയ്യുന്നു എന്നത് അവർ വേദനയോടെ വിവരിക്കുന്നു.
എഴുത്തുകാരി ഒരു യുവാവിനെ കാണിക്കുന്നു. വിദ്യാഭ്യാസത്തിൽ മുന്നിൽ നിന്ന ഒരാളായി തുടങ്ങിയ യാത്ര, ലഹരിയിലേക്കുള്ള പതനം കൊണ്ട് ഒടുവിൽ ഭ്രാന്താശുപത്രിയിലെ രോഗിയായിത്തീർന്ന കഥ. അത് വെറും ഒരു വ്യക്തിയുടെ ദുർഗതിയല്ല.

ഒരു കുടുംബത്തിന്റെ തകർച്ച, ഒരു മാതാവിന്റെ ഉള്ളിളക്കം, ഒരു സമൂഹത്തിന്റെ പരാജയം എന്നിങ്ങനെയാണ് ഈ ദൃശ്യത്തിന്റെ അടർത്തലുകൾ. അവസാനദശയിൽ, ജീവിതം തളരുന്നു, സ്വതന്ത്രമില്ലായ്മ, ശാരീരികവും മാനസികവുമായ തകർച്ച, സാമൂഹികമായ ഒറ്റപ്പെടൽ, എന്നിവയിലേക്കാണ് പാതയാകുന്നത്. ജീവിതം അൽപകാലം കൊണ്ട് ജീവിച്ചു തീർക്കലുകൾ അല്ല എന്നും അതിനു മനോഹരമായ പലതും നൽകാൻ കഴിയും എന്നും സുഗതകുമാരി ഇവിടെ ഓർമിപ്പിക്കുന്നു. ആ ഓർമിപ്പിക്കലുകൾ കുരുന്നുകളെ ഭാവിയിലേക്ക് നോക്കാൻ ചിന്തിപ്പിക്കൽ കൂടിയാണ്. ഭാവി ഇല്ലാതായി പോയവരുടെ ജീവിതമാണ് കവയത്രി സ്നേഹപൂർവ്വം അമ്മയിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്നത്.

താഴെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഒരുപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 × 1 = 7)

Question 12.
(A)
Class 8 Malayalam Adisthana Padavali Model Question Paper Set 5 - 2
ചിത്രം വിശകലനം ചെയ്ത് ഡിജിറ്റൽ ദുരുപയോഗം എന്ന വിഷയത്തിൽ കുറിപ്പ് എഴുതുക.
Answer:
ഇന്നത്തെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഒരു ജീവിതാനുഭവത്തിന്റെ ഭാഗമായിരിക്കുന്നു. എന്നാൽ അതിന്റെ അമിത ഉപയോഗം അവരുടെ പഠനശേഷിയെയും മാനസിക സാമൂഹികബന്ധങ്ങളെയും ബാധിക്കുന്നു. ഫോണിനും ആപ്പിനും നിയന്ത്രണം ഇല്ലാത്തപ്പോൾ കുട്ടികളുടെ ഉറക്കം കുറയുകയും, ശ്രദ്ധ ക്ഷീണിക്കുകയും, മനസ്സ് ക്ഷയിക്കുകയും ചെയ്യുന്നു. ചെറിയ സന്ദേശത്തിനായി മണിക്കൂറുകൾ ചിലവഴിക്കുമ്പോൾ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ ഉയരുന്നു.

അതിനാൽ മാതാപിതാക്കൾ കുട്ടികളോടൊപ്പം ചർച്ച ചെയ്ത് മാനദണ്ഡങ്ങൾ രൂപപ്പെടുത്തണം. പഠനത്തിനും വിശ്രമത്തിനും മതിയായ സമയം ഉറപ്പാക്കുകയും, നേരിട്ടുള്ള സൗഹൃദ ബന്ധങ്ങളും, ശാരീരികപ്രവൃത്തികളും കുട്ടികളുടെ ജീവിതത്തിലേക്ക് തിരിച്ചുവരുകയും വേണം സോഷ്യൽ മീഡിയ നിയന്ത്രിതമായി ഉപയോഗിച്ചാൽ മാത്രമേ കുട്ടികളുടെ വളർച്ച സുരക്ഷിതവും സമ്പൂർണവുമായിരിക്കൂ.

കുട്ടികളുടെ വളർച്ചയും ഭാവിയും സുരക്ഷിതമാക്കാൻ, സോഷ്യൽ മീഡിയ അനിയന്ത്രിതമായി ഉപയോഗിക്കുന്നതിനെ തടയുന്നത് അനിവാര്യമാണ്. മാതാപിതാക്കളും, അധ്യാപകരും, സമൂഹവും ചേർന്ന് വ്യക്തിഗത നിയന്ത്രണങ്ങളും, സംവേദനപരമായ ഇടപെടലുകളും നൽകുമ്പോൾ മാത്രമേ കുട്ടികൾക്ക് ടെക്നോളജിയുടെ നേട്ടങ്ങളും, സ്വസ്ഥമായ ബാല്യകാലവും സുസ്ഥിരമായി അനുഭവിക്കാനാകൂ.

അല്ലെങ്കിൽ
B) • “ഒരർഥത്തിൽ പുല്ല് തിന്നാൻ പോലും വകയില്ല.
• “എനിക്കു വേണ്ടത് നല്ലനല്ല രോഗങ്ങളാണ്.
“പുല്ലു മാത്രം തിന്നുനടന്നാൽ ചത്തുപോകും. ഞാൻ പറഞ്ഞേക്കാം.
ഈ വാക്യങ്ങൾ വിശകലനം ചെയ്ത് പാഠഭാഗത്ത് തെളിയുന്ന ജീവിതാവസ്ഥ ചർച്ച ചെയ്യുക.
Answer:
“ഒരർഥത്തിൽ പുല്ല് തിന്നാൻ പോലും വകയില്ല.
“എനിക്കു വേണ്ടത് നല്ലനല്ല രോഗങ്ങളാണ്.”
“പുല്ലു മാത്രം തിന്നുനടന്നാൽ ചത്തുപോകും.” ഞാൻ പറഞ്ഞേക്കാം.

ഈ വാക്കുകൾക്കുള്ളിലെ ജീവിതാവസ്ഥ വളരെ വ്യത്യസ്തവുമാണ് ബന്ധിപ്പിക്കുന്നതുമാണ്. ഒരു വശത്ത്, (ആദ്യ വാചകത്തിൽ) സാധാരണ ശമ്പളത്തിൽ കഴിയുന്ന, കൈക്കൂലി വാങ്ങാത്ത ഒരുപാവം ജീവനക്കാരൻ, ഭക്ഷണത്തിനും മരുന്നിനും പോലും പണമില്ലാതെ ദുരിതത്തിലൂടെ പോകുന്ന അവസ്ഥ കാണാം.

ഉപജീവനം തന്നെ ദുഷ്കരം ആയിത്തീരുന്ന നിലയിലാണവൻ. സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന ഈ കഥാപാത്രത്തിന് ഭക്ഷണത്തിന് വകയില്ലാത്തപ്പോൾ വിലയേറിയ മരുന്നുകൾ കുറിച്ച ഡോക്ടറോട് ഇത്തരത്തിൽ പ്രതികരിച്ചത് ആ ചുറ്റുപാടുകളെ മനസ്സിലാക്കിക്കുവാൻ കൂടിയായിരുന്നു. വേണ്ടത്ര ആരോഗ്യത്തെ ശ്രദ്ധിക്കാത്ത എന്നാൽ മരുന്നിന് ചെലവാക്കുന്ന ഒരു വിഭാഗത്തെയും ഇവിടെ പറയാതെ പറഞ്ഞുവെച്ചിരിക്കുന്നു.

മറുവശത്ത്, (രണ്ടാമത്തെ വാചകത്തിൽ) സമ്പന്നനായ ധനികൻ, രോഗമില്ലാതെ ജീവിക്കുന്നതിൽ പോലും അസംതൃപ്തിയും അസന്തോഷവും പ്രകടിപ്പിക്കുന്നു. അദ്ദേഹം മാനസികമായി “ആരോഗ്യ ത്തിന്റെ അഭാവം’ വേണമെന്ന് വിചാരിക്കുന്നു, അതിലൂടെ ശ്രദ്ധയും പരിഗണനയും നേടി കൊണ്ടിരിക്കാനാണ് ലക്ഷ്യം. ഈ വാക്കുകൾ വഴി സമ്പത്ത്, ആരോഗ്യസേവനം, വ്യത്യസ്ത ജീവിതസ്ഥിതികൾ എന്നിവയിൽ ഉള്ള അസമത്വം തുറന്നു കാണിക്കുന്നു. സമൂഹത്തിന്റെ ചുവടുവെപ്പുകൾ എങ്ങിനെയാണ് ദരിദ്രനും സമ്പന്നനും വ്യത്യസ്തമായി അനുഭവിക്കുന്നതെന്ന് ഈ വാക്കുകൾ നമുക്ക് വ്യക്തമാക്കുന്നു.

ഈ രണ്ടു വ്യക്തികളുടെയും സാഹചര്യങ്ങൾ മനസ്സിലാക്കുന്ന ഡോക്ടർ പറയുന്നതാണ് മൂന്നാമത്തെ വാചകം അത് ആകെ സമൂഹത്തിനുള്ളതാണ് പലതരത്തിലുള്ള പ്രാരാബ്ദങ്ങളുടെ കണക്കുകൾ നിരത്തിക്കൊണ്ട് സ്വന്തം ആരോഗ്യത്തെയോ ശരീരത്തെയും സംരക്ഷിക്കാതെ നടക്കുന്ന പലരും അവസാനകാലങ്ങളിൽ ചേർത്തുവെച്ചതെല്ലാം മരുന്നിനു നൽകുന്ന നേർക്കാഴ്ച കഥാകാരൻ ഇവിടെ കാഴ്ചവയ്ക്കുന്നു. ആ ഒരു അവസ്ഥയെ മുൻകൂട്ടി പറയുകയാണ് ഡോക്ടറുടെ വാക്കുകളിലൂടെ. ആ ദരിദ്രന്റെ രോഗമില്ലായ്മയിൽ കൂടെ പോക്ഷകാഹാരത്തിനു വേണ്ടി മരുന്നിലൂടെ വഴികെട്ടുന്ന ഡോക്ടറെ നമുക്ക് ഈ വാക്കുകളിൽ കാണാം.

Class 8 Malayalam Adisthana Padavali Model Question Paper Set 4

During exam preparation, Malayalam Question Paper Class 8 Kerala Syllabus Set 4 guide students properly.

Class 8 Malayalam Adisthana Padavali Model Question Paper Set 4

Time : 1 1/2 hrs.
Max Score: 40

നിർദേശങ്ങൾ:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
  2. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം  ഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു  ദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  3. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (4 × 1 = 4)

Question 1.
“മരുന്ന്’ എന്ന കഥയിലൂടെ എഴുത്തുകാരൻ എന്താണ് പറയാൻ ശ്രമിക്കുന്നത്?
A. ദാരിദ്ര്യവും ധനവും തമ്മിലുള്ള അന്തരം
B. ദാരിദ്രനോടുള്ള ദയ
C. ധനികനോടുള്ള പരിഹാസം
D. മരുന്ന് വ്യാപാരം
Answer:
A. ദാരിദ്ര്യവും ധനവും തമ്മിലുള്ള അന്തരം

Question 2.
“വസന്തത്തിലെ ഊഷ്മളമായ സൂര്യ വെളിച്ചത്തിൽ അത് വെയിൽ കാഞ്ഞിരുന്നു. ആര്?
A. മാഗ് പൈ
B. കൊച്ചു ദേവ താരു
C. കുരുവി
D. മഴമേഘം
Answer:
B. കൊച്ചു ദേവ താരു

Class 8 Malayalam Adisthana Padavali Model Question Paper Set 4

Question 3.
താഴെ കൊടുത്തവയിൽ ആരോഗ്യത്തെ സംബന്ധിക്കുന്ന പഴഞ്ചൊല്ല് ഏത്
A. വിത്തെടുത്ത് ഉണ്ണരുത്
B. ഉണ്ണുന്നവൻ അറിഞ്ഞില്ലെങ്കിലും വിളമ്പുന്നവൻ അറിയണം
C. അത്താഴം അത്തിപ്പഴത്തിനോളം
D. നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും
Answer:
C. അത്താഴം അത്തിപ്പഴത്തിനോളം

Question 4.
ഭഗീരത്രപ്രയത്നം എന്ന് ഏതു പ്രവർത്തിയാണ് വിശേഷിപ്പിക്കുന്നത്
A. കാട്ടുതീ അണയ്ക്കുന്ന കുരുവി
B. പുതുവർഷമരമായി മാറ്റപ്പെടുന്ന കൊച്ചു ദേവദാരു
C. കൃപാകരന്റെ കൂടെ പോകുന്ന അമ്മമ്മ
D. ഡോക്ടർ എം. എസ്. വല്യത്താന്റെ വാൽവ് നിർമ്മാണ പ്രവർത്തനം
Answer:
D. ഡോക്ടർ എം. എസ്. വല്യത്താന്റെ വാൽവ് നിർമ്മാണ പ്രവർത്തനം

5 മുതൽ 7 വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 3 = 9)

Question 5.
“കണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ നിന്റെ
ഗണ്ഡത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീ വർണ്ണം
അന്നേരമെൻ ചിത്തത്തിന്നടഞ്ഞ വാതിൽ മന്ദം
നിന്നുടെയധരങ്ങൾ തുറന്നു പൊൻ താക്കോലാൽ” – വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
വരികളുടെ വിശകലനം:
“കണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ…
ഈ വരികൾ കവിതയുടെ തീർത്ഥഭാവനയാണ്. ഭാര്യയുടെ കണ്ണീരൊഴുക്കലിൽ നിന്നും അവളുടെ മാണ് വ്യക്തമാവുന്നത്. അവളുടെ അന്തർലീനമായ സ്നേഹം കവിയുടെ ഹൃദയത്തിലെ പൂട്ടിയിരിക്കുന്ന വാതിൽ തുറക്കുന്നു. “ഗണ്ഡത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീ വർണ്ണം” ഇവിടെ ഗന്ധമാദിനി എന്നത് ഒരു വിശിഷ്ട സുഗന്ധമുള്ള പുഷ്പമായി ഉപയോഗിച്ചിരിക്കുന്നു. അതിന്റെ സൗന്ദര്യവും സുഗന്ധവുമെല്ലാം ചേർന്ന് അവളുടെ ഗണ്ഡത്തിൽ (കവിൾ തടം | കണ്ണിനടുത്ത്) തെളിയുന്നു എന്നു കവി ഉദ്ദേശിക്കുന്നു. അതായത് അതിന്റെ മൃദുത്വം, സൗന്ദര്യം, സൗമ്യത എന്നിവയെ ഭാര്യയിൽ കാണുന്നു.

അവരുടെ സ്നേഹബന്ധത്തിന്റെ സൗന്ദര്യവും സുഗന്ധവുമാണ്. “പൊൻ താക്കോൽ” എന്നത് അവളുടെ സ്നേഹമാണ് മഴയായി വരുന്നത് അതാണ് ഹൃദയത്തിൽ അടച്ച വാതിലുകൾ തുറക്കുവാനുള്ള ഏക താക്കോൽ.

Class 8 Malayalam Adisthana Padavali Model Question Paper Set 4

Question 6.
വാൽവ് വികസനത്തിൽ ആദ്യ വർഷങ്ങളിൽ ലഭിച്ച എതിരഭിപ്രായങ്ങളെ എഴുത്തുകാരൻ എങ്ങനെ ഏറ്റെടുത്തു?
Answer:
ആദ്യകാല പരീക്ഷണങ്ങളിൽ എഴുത്തുകാരന്റെ ആശയത്തെ ചൊല്ലി അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നുമുണ്ടായ എതിരഭിപ്രായങ്ങൾ അദ്ദേഹത്തെ തളർത്തിയില്ല. മറിച്ച്, അവയെ ചിന്താപരമായ വെല്ലുവിളികളായി കാണുകയും തെറ്റുകൾ തിരുത്തി, മാതൃക മെച്ചപ്പെടുത്തുകയും, പരാജയങ്ങളെ പഠനമായി മാറ്റുകയും ചെയ്തു. ഇത് ശാസ്ത്രീയ സമീപനത്തിന്റെ മികച്ച ഉദാഹരണമാണ്. ലക്ഷ്യത്തിൽ ഉറച്ച നിലപാടും ആത്മവിശ്വാസവും കൊണ്ടാണ് അദ്ദേഹം ഈ വിചാരങ്ങളെ ചെറുത്തത്. ഈ സമീപനം തന്നെയാണ് വിജയം കൈവരിക്കാൻ അടിയന്തരമായി വേണ്ട പ്രധാന ഗുണം, അതായത് നൈരാശ്യത്തിൽ മുക്കിയല്ല, പ്രതിസന്ധികളെ അതിജീവിച്ചാണ് വിജയം എത്തിപ്പെടുന്നത്.

Question 7.
(A) ഭ്രാന്താശുപത്രിയിലെ അനുഭവം അമ്മയുടെ മനസിനെ ഇത്രയധികം സ്പർശിച്ചത് എന്തുകൊണ്ടാവാം?
Answer:
അമ്മ മനസ്സിലാക്കുന്നത് – തന്റെ മകൻ ഗതികെട്ടുപോയാൽ ഇങ്ങനെയായേക്കും എന്ന തീവ്ര ഭയം. അവിടെ അവൾ കണ്ട് കുട്ടി, അവളുടെ മകനെപ്പോലെയാണ്. “അമ്മേ, അമ്മേ എന്നെ രക്ഷിക്കൂ” എന്ന് കുട്ടി നിലവിളിക്കുന്നത് കേട്ടപ്പോൾ, അത് അവളുടെ ഹൃദയത്തിൽ ആയിരം സൂചിമുനകളായി തറച്ചു. അവളുടെ സങ്കൽപ്പത്തിൽ തന്റെ മകനും ഈ ഗതി വരുമോയെന്ന ഗഹനമായ പേടി അവളെ തകർത്തുകളഞ്ഞു. ഈ ഭ്രാന്താശുപത്രിയിലെ സന്ദർശനം, ലഹരിയുടെ അവസാനം എന്താകുമെന്ന് തെളിയിക്കുന്ന ദൃശ്യമായി അമ്മയുടെ മനസ്സിൽ പതിഞ്ഞു.

അല്ലെങ്കിൽ
(B) ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിലേക്ക് പ്ലക്കാടുകൾ തയ്യാറാക്കുക
Answer:
Class 8 Malayalam Adisthana Padavali Model Question Paper Set 4 - 1

8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (4 × 5 = 20)

Question 8.
കുട്ടികൾ, പിച്ചനടക്കുന്ന വഴികളിൽ മുഴുവൻ ചതിക്കുഴികളാണ് ഈ വാക്യത്തെ സമകാല സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്ത് കുറിപ്പെഴുതുക
Answer:
ഇത് കുട്ടികളെയും യുവാക്കളെയും കാത്തിരിക്കുന്ന സാമൂഹിക വിപത്തുകളെ സൂചിപ്പിക്കും വാക്കുകളാണ്. ഇന്നത്തെ കാലത്ത് ലഹരി, സോഷ്യൽ മീഡിയ ദുരുപയോഗം, ലൈംഗിക അതിക്രമങ്ങൾ, മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കുട്ടികളെ വെട്ടിലാക്കുന്ന പ്രധാന അപകടങ്ങളാണ്. ഈ ചതിക്കുഴികൾ തെറ്റായ പ്രേരണകളും മോഹിപ്പിക്കുന്ന വളർച്ചയുമാണ്. അതിനാൽ, കുട്ടികൾക്ക് നല്ല സമീപനങ്ങൾ, ജീവിതപാഠങ്ങൾ, വിശ്വസ്തരായവരടങ്ങുന്ന ചുറ്റുപാടുകൾ എന്നിവ നൽകുന്നത് അത്യാവശ്യമാണ്.

Class 8 Malayalam Adisthana Padavali Model Question Paper Set 4

Question 9.
ദേവദാരുവിന്റെ ബാല്യകാലം എങ്ങനെയുള്ളതായിരുന്നെന്നും അതിന്റെ ചിന്തകളും ആശങ്കകളും എന്തായിരുന്നെന്നും നിങ്ങൾക്ക് അറിയാം. കൊച്ചുദേവദാരുവിന്റെ അനുഭവങ്ങൾ ആത്മകഥാരൂപത്തിലേക്ക് മാറ്റിയെഴുതൂ.
Answer:
കൊച്ചു ദേവദാരുവിന്റെ ആത്മകഥ

മഴയിൽ കുളിച്ചും വെയിലിൽ കളിച്ചും എന്റെ ബാല്യം മനോഹരമായിരുന്നു. പക്ഷികൾ എന്റെ ചില്ലകളിൽ പാറി കളിച്ചിരുന്നു എനിക്ക് സുഖവും സന്തോഷവുമാണ് തോന്നിയത്. പക്ഷേ, ഒരിക്കൽ ഒരു മാഗ് പ എന്റെ മനസ്സിൽ ഭയം വളർത്തി. വർഷാവസാനം തന്നെ മനുഷ്യർ വെട്ടുമെന്ന് അവൻ ഭയപ്പെടുത്തി. വെട്ടപ്പെടുമോ എന്ന ആശങ്കയോടെ പല മാസങ്ങളും ഞാൻ ജീവിച്ചു. ഒടുവിൽ പുതുവത്സരദിവസം വരാനായി തലേദിവസം അതായത് ഡിസംബർ 31-ാം തീയതി വന്നപ്പോൾ ഒരാൾ എന്റെ അടുത്തുവന്നു.

എന്നെ കുലുക്കി നോക്കി എന്റെ ജീവിതം അവസാനിച്ചുവെന്ന് എനിക്കപ്പോൾ തോന്നി ഞാൻ ബോധ കുറെ സമയം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ഞാൻ കണ്ണ് തുറന്നു. ഇല്ല ഞാൻ മരിച്ചിട്ടില്ല. ഇന്നലെ വരെ നിന്നിടത്ത് തന്നെ ഇന്നും നിൽക്കുന്നു. മാറ്റങ്ങളുണ്ട് ഞാൻ പതിവിലും മനോഹരിയായി തീർന്നിരിക്കുന്നു വെള്ളി നൂലുകൾ എന്റെ തടിയാകെ ചുറ്റിയിരിക്കുന്നു എന്റെ ചില്ല കളിൽ തോരണങ്ങളും ഒരു സ്വർണ നക്ഷത്രവും തൂങ്ങിക്കിടക്കുന്നു. മിന്നുന്ന ദീപങ്ങൾ കെട്ടി പുതുവത്സരമരമാക്കി മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വന്നയാൾ വനപാലകനായിരുന്നു അദ്ദേഹത്തിന്റെ മക്കൾ സന്തോഷത്തോടെ എന്റെ അരികിലേക്ക് വന്നു പുതുവർഷ മരമാക്കിയതിൽ അവരെന്നെ വളരെ സ്നേഹത്തോടെ നോക്കി. എനിക്ക് മനസ്സിലായി – മനുഷ്യൻ എന്നെ വെട്ടിയില്ല, മറിച്ച് വിശേഷമായി കരുതിയതാണ്. ഇപ്പോഴും, ഞാൻ ആ പകൽ ഓർക്കുമ്പോൾ എന്റെ ചില്ലകൾ മഞ്ഞിൽ നനയുന്നു – സ്നേഹത്തിന്റെ മഞ്ഞിൽ.

Question 10.
ഗദ്യ ഭാഗം വായിച്ചു നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക

വാക്കിന്റെ കൂടെരിയുന്നു

ഗൂഗി വാ തി ഓംഗോയുടെ വാക്കിന്റെ കൂടെരിയുന്നു എന്ന ലേഖനം മാതൃഭാഷയെ തകർക്കുന്നതിലൂടെ ഒരു സംസ്കാരത്തെത്തന്നെ തുടച്ചുനീക്കാമെന്നു നമുക്കു മുന്നറിയിപ്പു തരുന്നു. അധിനിവേശ സർക്കാർ കെനിയൻ മാതൃഭാഷയായ ഗികുയുവിനെ തകർക്കുകവഴി സംസ്കാരത്തെത്തന്നെ തകർത്തുവെന്നു ഗൂഗി വാ തി ഓംഗോ ചൂണ്ടിക്കാട്ടുന്നു. വാക്കുകളുടെ പ്രയോഗ വൈവിധ്യം, ഭാഷയുടെ വശീകരണ ശക്തി, ഭാഷയുടെ സൗന്ദര്യം എന്നിവ തിരിച്ചറിയുന്നതിൽ കഥകളും ചൊല്ലുകളും കടങ്കഥകളും നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം കരുതുന്നു. പ്രാദേശിക ഭാഷയെ തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് അധിനിവേശ ഭരണകുടം ആദ്യം നടത്തിയത്. ഇംഗ്ലിഷ് ഭാഷയ്ക്ക് നൽകിയ അമിത പ്രാധാന്യം ഗികുയു ഭാഷയെ തകർത്തു.

അതോടെ കെനിയൻ സാഹിത്യത്തിനു നിലനിൽപില്ലാതെയായി. കെനിയയുടെ തനതു സാംസ്കാരിക അവസ്ഥകളെ തകിടം മറിക്കുന്നതിന് ഇതു കാരണമായി. ഇതോടെ കെനിയയുടെമേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കുന്നതിന് അധിനിവേശ ഭരണകൂടത്തിനു കഴിഞ്ഞു. മാതൃഭാഷയുടെ തകർച്ച സാംസ്കാരിക, രാഷ്ട്രീയ വ്യവസ്ഥകളുടെ കൂടി തകർച്ചയ്ക്കു കാരണമാകുമെന്നു ഗൂഗി വാ തി ഓംഗോ യുക്തിസഹമായി സമർഥിക്കുന്നു. ഭാഷയുടെ സൗന്ദര്യം സ്വായത്തമാക്കുന്നതിൽ കഥകൾക്കും ചൊല്ലുകൾക്കും കടങ്കഥകൾക്കുമുള്ള പങ്ക് വിശകലന വിധേയമാക്കണം. മാതൃഭാഷയുടെ തകർച്ച സാംസ്കാരികത്തകർച്ചയ്ക്കു കാരണമാകുന്നതെങ്ങനെയെന്നു തിരിച്ചറിയേണ്ടതുണ്ട്. പൊതുചോദ്യങ്ങൾക്കു ധാരാളം സാധ്യതയുള്ള ഒരു പാഠമാണിത്. ഭാഷാധിനിവേശം സാധ്യമാക്കുന്ന കൊളോണിയൽ രീതികൾ വിശകലനം ചെയ്യണം.

1. ഗൂഗി വാ തി ഓംഗോ ഏത് മാതൃഭാഷയുടെ തകർച്ചയെ കുറിച്ചാണ് ചൂണ്ടിക്കാണിക്കുന്നത്?
2. ഭാഷയുടെ സൗന്ദര്യം തിരിച്ചറിയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവ എന്തൊക്കെ?
3. കെനിയൻ ഭാഷാ-സാംസ്കാരിക തകർച്ചയ്ക്ക് കാരണമായത് ഏതു ഭാഷയ്ക്ക് നൽകിയ അമിത പ്രാധാന്യമാണ്?
Answer:
1. കെനിയൻ മാതൃഭാഷയായ ഗികുയുവിനെ

2. വാക്കുകളുടെ പ്രയോഗ വൈവിധ്യം, ഭാഷയുടെ വശീകരണ ശക്തി, ഭാഷയുടെ സൗന്ദര്യം എന്നിവ തിരിച്ചറിയുന്നതിൽ കഥകളും ചൊല്ലുകളും കടങ്കഥകളും പ്രധാന പങ്ക് വഹിക്കുന്നു.

3. ഇംഗ്ലിഷ് ഭാഷയ്ക്ക് നൽകിയ അമിത പ്രാധാന്യം ഗികുയു ഭാഷയെ തകർത്തു. അതോടെ കെനിയൻ സാഹിത്യത്തിനു നിലനിൽപില്ലാതെയായി. കെനിയയുടെ തനതു സാംസ്കാരിക അവസ്ഥകളെ തകിടം മറിക്കുന്നതിന് ഇതു കാരണമായി.

Class 8 Malayalam Adisthana Padavali Model Question Paper Set 4

Question 11.
(A) ഒരു ലഹരിവിരുദ്ധ ക്യാമ്പയിനിനായി നിങ്ങൾ സ്കൂളിൽ നടക്കുന്ന അവബോധ റാലിക്ക് മുന്നേ ചൊല്ലി കൊടുക്കാനുള്ള പ്രതിജ്ഞ തയ്യാറാക്കുക.
Answer:
പ്രതിജ്ഞ
മനസ്സുറച്ച്, ഭാവിയെ വിശുദ്ധമാക്കാൻ, ഒരു നല്ല നാടിനും നല്ല സമൂഹത്തിനും വേണ്ടി ഞാൻ ഈ പ്രതിജ്ഞ ചെയ്യുന്നു. മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു.

നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ, ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

അല്ലെങ്കിൽ
(B) “കുട്ടികൾ നേരിടുന്ന ഭീഷണികൾ” എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുക.
Answer:
ലോകത്താകമാനമുള്ള കുട്ടികൾ ഇന്ന് വിവിധ തരത്തിലുള്ള ഭീഷണികളും പ്രശ്നങ്ങളും നേരിടുന്നുണ്ട് എന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽനിന്നും ദൃശ്യശ്രവ്യമാധ്യമങ്ങളിൽ നിന്നും മറ്റും നമുക്ക് മനസ്സി ലാക്കാം. വിവരസാങ്കേതിക വിദ്യ അനുദിനം  ളർന്നുകൊണ്ടിരിക്കുന്നു. വിജ്ഞാനം ഇന്ന് വിരൽത്തുമ്പത്താണ്. ലോകത്തിന്റെ ഏതു കോണിൽ നടക്കുന്ന സംഭവങ്ങളും അടുത്തനിമിഷം നമുക്ക് നമ്മുടെ സ്വീകരണമുറി യിൽ ഇരുന്ന് കണ്ടും കേട്ടും അറിയാനുള്ള സാഹചര്യമുണ്ട്.

ലോകത്തിലെവിടെ വിൽക്കുന്ന വസ്തു ക്കളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മുടെ വീട്ടിലെത്തിക്കാനുള്ള സൗകര്യമുണ്ട്. അതുപോ ലെതന്നെ വിദൂരത്തിരിക്കുന്നവരെ കണ്ടു സംസാരിക്കാനും ഇന്ന് സാങ്കേതികവിദ്യ നമ്മെ സഹായിക്കുന്നു. വികസിത രാഷ്ട്രങ്ങളിൽനിന്ന് മരുന്നുകളും മറ്റും വേഗത്തിൽ എത്തിക്കുന്നതിനും നൂതന സാങ്കേതികവിദ്യ സഹായകമാകുന്നു. ഇങ്ങനെ നോക്കുമ്പോൾ ഒട്ടേറെ ഗുണങ്ങൾ സാങ്കേതികവിദ്യയുടെ മുന്നേറ്റം കൊണ്ട് ഉണ്ട് എന്നു കാണാം.

താഴെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഒരുപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 × 1 = 7)

Question 12.
(A)
Class 8 Malayalam Adisthana Padavali Model Question Paper Set 4 - 2
നൽകിയ കാർട്ടൂണുകൾ വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
വിശകലന കുറിപ്പ്:
ഇരുപടങ്ങൾ പ്രകൃതിയുടെയും മനുഷ്യന്റെയും ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. ആദ്യ ചിത്രത്തിൽ ഒരു മരം മുറിച്ചപ്പോൾ അതിന്റെ ഉള്ളിൽ നിന്നും ഓക്സിജൻ സിലിണ്ടർ ലഭിക്കുന്നതിനെ കാണിക്കുന്നു. ഇതിലൂടെ പ്രകൃതിയുടെ സംഭാവനകൾ മനുഷ്യരിൽ എത്രത്തോളം നിർണായകമാണെന്ന് സൂചിപ്പിക്കുന്നു. മരം വെട്ടുന്നതിലൂടെ നാം ശുദ്ധവായുവിനും ജീവന്റെ അവശ്യ ഘടകങ്ങൾക്കുമുള്ള പ്രാധാന്യം തിരിച്ചറിയണം എന്ന് ചിത്രഭാഷ വ്യക്തമാക്കുന്നു.

രണ്ടാം ചിത്രത്തിൽ മരം മഴുവിനും പച്ചക്കറികൾക്കും പിന്നിൽ മറഞ്ഞു നില്ക്കുന്ന ദൃശ്യമാണ്. ഇത് പ്രകൃതിയുടെ അഭയം, ധൈര്യം, സമൃദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നു. മനുഷ്യർ പ്രകൃതിയെ ആദരിക്കാതെ അതിനെ നശിപ്പിക്കുമ്പോൾ ഈ ദൈവീക സഹായങ്ങളും നഷ്ടപ്പെടും. അതിനാൽ പ്രകൃതിയെ സംരക്ഷിക്കാനും അതിന്റെ ദത്തസമ്പത്തിനെ മനസ്സിലാക്കാനുമാണ് ഈ ചിത്രങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധവും പരിരക്ഷണത്തിന്റെ ആവശ്യകതയും ഈ രണ്ട് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

അല്ലെങ്കിൽ
(B) നിശ്ചയദാർഢ്യവും ആത്മവിശ്വാസവും നമ്മെ ഉയർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കും.
“ജീവിതവിജയം നിശ്ചയദാർഢ്യത്തിലൂടെ” എന്ന വിഷയത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.
Answer:
ആദരണീയരായ അധ്യാപകരേ പ്രിയപ്പെട്ട കൂട്ടുകാരെ നമസ്കാരം, ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ ആ വിജയത്തേക്കുള്ള വഴി പുഷ്പ്പന്തലുകൾ കിടക്കുന്ന ഒരു പാതയല്ല. അതു കല്ലുകളും വിഘ്നങ്ങളും നിറഞ്ഞ കഠിനമായ ഒരു യാത്രയാകാം.

ഇത്തരമൊരു വഴിയിൽ നമ്മെ ഉറച്ച പാദത്തോടെ നയിക്കുന്നത് നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമാണ്. “ഭഗീരഥപ്രയത്നം’ എന്ന കഥയിൽ നമ്മൾ കണ്ടത്, ഡോ. എം.എസ്. വല്യത്താൻ എന്ന ശാസ്ത്രജ്ഞന്റെ ഉദാത്തമായ കഠിന പരിശ്രമമാണ്. ഏഴുവർഷത്തെ നിരന്തരമായ പരാജയങ്ങൾക്കിടയിലും, രാഷ്ട്രീയ സാമൂഹിക സമ്മർദ്ദങ്ങൾക്കിടയിലും, അവഹേളനങ്ങൾക്കിടയിലും അദ്ദേഹം പിന്തിരിഞ്ഞില്ല. കാരണം അദ്ദേഹത്തിന് വിശ്വാസം ഉണ്ടായിരുന്നു, തന്റെ കഴിവിലും ലക്ഷ്യത്തിലും.

നിശ്ചയദാർഢ്യം എന്നാൽ ചോദ്യങ്ങളെ അവഹേളിച്ച് മുന്നേറുക അല്ല, മറിച്ച്  ചോദ്യങ്ങൾക്കിടയിലും ദൃഢമായി താൻ ചെയ്യുന്ന പ്രവർത്തിയിൽ പൂർണ്ണമായും വിശ്വസിച്ച് മുന്നേറുകയാണ് . ആത്മവിശ്വാസം എന്നാൽ എല്ലാ പ്രോത്സാഹനവും കിട്ടുമ്പോൾ മാത്രം നിലനിൽക്കുന്ന വിശ്വാസം അല്ല, മറിച്ച് ചുറ്റിലും നിരാശയും, പിന്തിരിപ്പൻ ചിന്താഗതികളും പറയുന്ന എതിരാളികൾക്കിടയിലും നിലനിൽക്കുന്ന വിശ്വാസം ആണ്.

ഇന്ന് ലോകം ചിന്തിക്കുന്നതിലും മുന്നിലാണ് ഇന്ത്യയുടെ ശാസ്ത്രം. എന്നാൽ ആ വിജയങ്ങളുടെ മുൻകഥകളിൽ ധാരാളം പൊളിഞ്ഞ പരീക്ഷണങ്ങളാണ്, പരാജിതമായ മോഡലുകളാണ്, തള്ളി പറഞ്ഞു കളഞ്ഞ ആശയങ്ങളാണ്. അതിനെ അതിജീവിച്ചത് നിശ്ചയദാർഢ്യമാണ്.

അവസാനമായി ഞാൻ ഓർമ്മിപ്പിക്കുന്നു, വിജയം ഒരു ലക്ഷ്യമാണ്, പക്ഷേ അതിലേക്ക് എത്തിക്കാനുള്ള ചതുപ്പുതടങ്ങൾ കടക്കേണ്ടത് നമ്മുടെ മനസ്സിന്റെ ഉറപ്പുകൊണ്ടാണ്. നമുക്ക് ഓർക്കാൻ പിന്തുടരാൻ ഒരുപാട് വിജയഗാഥകൾ ഉണ്ടല്ലൊ.. “വിളക്ക് കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം” അറിവുള്ളവനെന്നും അത്മവിശ്വാസമുള്ളവനായിരിക്കും അതുകൊണ്ട് നേടുക ആത്മവിശ്വാസത്തോടെ മുന്നേറുക നന്ദി നമസ്കാരം.

Class 8 Malayalam Adisthana Padavali Model Question Paper Set 3

During exam preparation, Malayalam Question Paper Class 8 Kerala Syllabus Set 3 guide students properly.

Class 8 Malayalam Adisthana Padavali Model Question Paper Set 3

Time : 1 1/2 hrs.
Max Score: 40

നിർദേശങ്ങൾ:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
  2. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം  ഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു  ദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  3. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (4 × 1 = 4)

Question 1.
ശരിയായ വിഗ്രഹാർത്ഥം ഏത്?
A. വനപാലകൻ – വനത്തിലെ പാലകൻ
B. സൂര്യവെളിച്ചം – സൂര്യന്റെ വെളിച്ചം
C. നീല നിലാവ് – നീളയായ നിലാവ്
D. പാൽ പായസം – പാലുള്ള പായസം
Answer:
സൂര്യന്റെ വെളിച്ചം

Question 2.
ദേവദാരുവിന്റെ ഭയത്തിന്റെ കാരണം എന്താണ്?
A. തുറസ്സായ സ്ഥലത്ത് ഒറ്റപെട്ട അവസ്ഥ
B. മറ്റുമരങ്ങൾ മുറിക്കപ്പെട്ടതുകൊണ്ട്
C. രാത്രി ഇരുട്ടും തണുപ്പും കൂടിയതിനാൽ
D. തന്നെ വെട്ടിമുറിക്കപ്പെടുമെന്ന് മാഗ് പറഞ്ഞത് കേട്ടിട്ട്
Answer:
D. തന്നെ വെട്ടിമുറിക്കപ്പെടുമെന്ന് മാഗ് പറഞ്ഞത് കേട്ടിട്ട്

Class 8 Malayalam Adisthana Padavali Model Question Paper Set 3

Question 3.
പുഴവെള്ളം കറുത്താൽ പുളിമുടക്കാം എന്ന പ്രയോഗം എന്തിനെ കുറിക്കുന്നു?
A. പ്രളയം
B. പുഴ
C. വരൾച്ച
D. കുളി
Answer:
A. പ്രളയം

Question 4.
കവി തന്റെ ഹൃദയത്തെ ആരായിട്ടാണ് കാണുന്നത്?
A. കൂടപ്പിറപ്പ്
B. ഒരു അവയവം
C. സുഹൃത്ത്
D. മറ്റൊരു മനുഷ്യൻ
Answer:
C. സുഹൃത്ത്

5 മുതൽ 7 വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 3 = 9)

Question 5.
കാട്ടുതീ അണയ്ക്കുന്ന കുരുവിയെയും മഴ ദേവനെയും താരതമ്യം ചെയ്തു കുറിപ്പെഴുതുക.
Answer:
കുരുവി തീ അണയ്ക്കാൻ ശ്രമിക്കുമ്പോൾ മഴദേവൻ അവളെ പരിഹസിക്കുന്നു. ഇത് രണ്ടുവിധമുള്ള മനോഭാവങ്ങൾ പ്രതിപാദിക്കുന്നു. മഴദേവൻ : പ്രതീക്ഷയില്ലാത്ത, സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ അഥവാ സംഭവങ്ങൾ മാറ്റാൻ കഴിയില്ലെന്ന് കരുതുന്ന, മറ്റുള്ളവരുടെ ശ്രമത്തെ പരിഹസിക്കുന്ന, വിഫലം എന്ന് കരുതുന്ന, നോക്കിക്കൊണ്ടിരിക്കാൻ മാത്രം തയ്യാറുള്ള മനോഭാവത്തോട് കൂടിയവരെ പ്രതിനിധീകരിക്കുന്നു. എന്നാൽ കുരുവി: ധൈര്യവും ഉത്തരവാദിത്വബോധവും നിറഞ്ഞവൾ ആണ്. വലിയത് ചെയ്തില്ലെങ്കിലും കഴിയുന്നതുമാത്രം ചെയ്യുന്നവൾ.

സഹജീവികൾക്കായി കരുതുന്നവൾ. സ്വതന്ത്രമായി നീതിനിമിത്തം പ്രവർത്തിക്കുന്നവൾ. കുഞ്ഞിക്കിളിയുടെ പ്രവൃത്തി മാതൃകാപരമാണ്. അതുകൊണ്ടു തന്നെ ഞാൻ കുഞ്ഞിക്കിളിയുടെ ഭാഗത്തു നിൽക്കുന്നു. പ്രതീക്ഷയും കരുണയും ഉള്ള ഈ ചെറിയ പക്ഷിയുടെ മനോഭാവമാണ് യഥാർത്ഥത്തിൽ മനുഷ്യനാകാനുള്ള ആദ്യപടി. മാറ്റങ്ങൾ ചെറുതായിരുന്നാലും, അവ തുടങ്ങേണ്ടത് നമ്മിൽ കൂടെയാണ്. നോക്കിക്കൊണ്ടിരിക്കുന്നതിലല്ല, പ്രവർത്തനത്തിലായിരിക്കണം നമ്മുടെ പങ്ക്.

Question 6.
മരുന്ന് എന്ന് കഥയിലെ യാഥാസ്ഥിതികത വിശകലനം ചെയ്തു കുറിപ്പ് എഴുതുക.
Answer:
നിർദ്ധൻ ഇരുണ്ട യാഥാർഥ്യത്തെയും ധനികൻ കഥയിലെ പ്രഹസനാത്മകതയെയും വെളിപ്പെടുത്തുന്നു. കഥയുടെ ആദ്യഭാഗത്തിൽ ദാരിദ്ര്യവും ചികിൽസയുടെ അഭാവവും ഒരു ഗൗരവതരം യാഥാർത്ഥ്യമായി പ്രത്യക്ഷപ്പെടുന്നു. പിന്നീടുള്ള ഭാഗത്ത്, ധനികൻ രോഗമില്ലാതെ രോഗിയായിരിക്കാൻ ആഗ്രഹിക്കുന്നതിലൂടെ പ്രഹസനാത്മകതയാണ് പ്രകടമാകുന്നത്. ഈ രണ്ട് പശ്ചാത്തലങ്ങൾ ഒരേ ആശുപത്രിയിൽ നടക്കുന്നു എന്നത് തന്നെയാണ് കഥയുടെ വിമർശനാത്മക ശക്തി.

Class 8 Malayalam Adisthana Padavali Model Question Paper Set 3

Question 7.
(A) ജീവിതത്തിന്റെ അനിശ്ചിതത്വവും മരണഭയവും ആഴത്തിൽ പ്രകടമാകുന്ന രീതിയിൽ ഒപ്പം മിടിക്കുന്നത് എന്ന കവിതയെ വിശകലനം ചെയ്യത് കുറിപ്പെഴുതുക.
Answer:
അയ്യപ്പപണിക്കരുടെ “പകലുകളും രാത്രികളും’ എന്ന കവിതയിൽ ഹൃദയത്തോടുള്ള ആത്മസംഭാഷണ ത്തിലൂടെ മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വം, സുഖദു:ഖങ്ങളുടെ ഇടവേളകൾ, മരണത്തിന്റെ സാന്നിദ്ധ്യം എന്നീ വിഷയങ്ങൾ ആഴത്തിൽ അവതരിപ്പിച്ചിരിക്കുന്നു. മരണഭയം വ്യക്തതയോടെ ഉയരുന്നു:

“വഴിയിലെ പ്പോഴെന്നറിയുകില്ല’ എന്നത് അപ്രത്യക്ഷമായ മുക്തിയേക്കാൾ കൂടുതൽ ഭയത്തിന്റെയും അതിജീവനവൈകല്യത്തിന്റെയും സൂചനയാണ്. അനിശ്ചിതത്വം ഹൃദയമിടിപ്പ് എന്ന ചിറകിൽ അതിന്റെ എല്ലാ ഭാവങ്ങളോടെയും മുന്നോട്ട് പോകുന്നു. സ്നേഹബന്ധം ഹൃദയവുമായി കവി സ്ഥാപിക്കുന്നത് അതിന്റെ ആത്മസമർപ്പണത്തോടുള്ള നന്ദി സൂചകമായിട്ടാണ്.

അല്ലെകിൽ
(B) “മരുന്ന്’ എന്ന കഥയിലൂടെ എഴുത്തുകാരൻ എന്താണ് പറയാൻ ശ്രമിക്കുന്നത്? ദാരിദ്ര്യവും ധനവും തമ്മിലുള്ള അന്തരം എങ്ങനെ തെളിയിക്കുന്നു?
Answer:
പുനത്തിൽ കുഞ്ഞബ്ദുള്ള സാഹിത്യഭാഷയും തമാശയും ഉപയോഗിച്ച് ഒരു ഗൗരവമുള്ള സാമൂഹ്യ സത്യമാണ് തുറന്നു കാണിക്കുന്നത്. ദരിദ്രന്റെ ചികിത്സാ പ്രാധാന്യവും അവഗണനയും, സമ്പന്നന്റെ രോഗാഭിമാനവും ചികിത്സാരീതികളും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ വ്യക്തമാകുന്നു.

വിഭജനത്തിന്റെ നൂതന രീതിയെ ആണ് വരച്ചു കാണിക്കുന്നത്. ജാതീയതയുടെയും, നിറത്തിന്റെയും പേരിലുള്ള പ്രക്ഷോപങ്ങൾ നമ്മൾ കണ്ടതാണ് എന്നാൽ ഇന്നും പൂർണമായ സമത്വം നേടിയിട്ടില്ലെന്നതിന്റെ തെളിവുകളായാണ് കുഞ്ഞബ്ദുള്ളയുടെ ഈ കഥാപാത്രങ്ങൾ നിലകൊള്ളുന്നത്.

8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (4 × 5 = 20)

Question 8.
പ്രളയവസ്ഥയിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ അറിയിച്ചുകൊണ്ട് ജില്ലാ കളക്ടർക്ക് നിവേദനം തയ്യാറാക്കുക
Answer:
നിവേദനം

സ്ഥലം:
തീയതി:

പ്രേഷിതൻ
വിലാസം
സ്വീകർത്താവ്
വിലാസം

വിഷയം: ദുരിതാശ്വാസ ക്യാമ്പ് പുനരധിവാസ ആവശ്യങ്ങൾക്കായുള്ള നിവേദനം
സാർ,
ഞാൻ ……… (പേര്), കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ ഇപ്പോൾ പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്ത നിലയിലാണ് കഴിയുന്നത്. അവർക്ക് ശുചിത്വം, ആരോഗ്യം, പാചകവസ്തുക്കൾ, ശുചിമുറികൾ, കുടിവെള്ളം തുടങ്ങി ആവശ്യമായ നിരവധി അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്.

പ്രധാന ആവശ്യങ്ങൾ:

  1. സ്ഥിരതയുള്ള പുനരധിവാസ കേന്ദ്രങ്ങൾ
  2. കുട്ടികൾക്ക് പഠനോപകരണങ്ങൾ
  3. ആരോഗ്യം സംരക്ഷിക്കാനുള്ള മരുന്നുകൾ
  4. മാനസികാരോഗ്യത്തിനായി കൗൺസിലിങ് സേവനങ്ങൾ
  5. തൊഴിൽ സഹായം, വിവിധ തൊഴിലുറപ്പ് പദ്ധതികളിലേക്കുള്ള ബന്ധിപ്പിക്കൽ

താങ്കളുടെ ശ്രദ്ധയും പരിഗണനയും പ്രതീക്ഷിക്കുന്നു.

വിശ്വസ്തതയോടെ
_____ (പേര്)
_____ (പദവി ഓർഗനൈസേഷൻ, എങ്കിൽ)

Class 8 Malayalam Adisthana Padavali Model Question Paper Set 3

Question 9.
“നിവർന്ന നട്ടെല്ലോടെ…’ തുടങ്ങിയ വരിയിൽ അമ്മ പറയുന്നത് എന്താണ്?
Answer:
അമ്മ ഈ വാക്കുകൾ കൊണ്ട് പുതിയ തലമുറയെ അഭിമാനത്തോടെ നിവർന്ന് നിൽക്കുന്ന, ആത്മാഭിമാ നമുള്ള വ്യക്തിത്വമായി വളരേണ്ടതിന്റെ ആവശ്യം പ്രബോധിപ്പിക്കുന്നു. അവരുടെ ബുദ്ധിയും ആത്മസമർപ്പണവും സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ വളരണമെന്നും ആഗ്രഹിക്കുന്നു. മാതൃത്വം വഹിക്കുന്ന അമ്മയുടെ ആകുലതയും പ്രതീക്ഷയും ഇവിടെയുണ്ട്.

അമ്മ “നിവർന്ന നട്ടെല്ലോടെ, ഉജ്ജ്വലമായ ബുദ്ധിയോടെ, ആത്മാഭിമാനമുള്ള മനസ്സോടെ വളരാൻ” എന്ന് ആഹ്വാനം ചെയ്യുമ്പോൾ, ഇത് വെറും ബുദ്ധിമുട്ട് മറികടക്കാൻ ഉള്ള ആഹ്വാനം മാത്രം അല്ല. ഇവിടെ “നിവർന്ന നട്ടെല്ല്” എന്നത് വളരുന്ന തലമുറയുടെയും പുതിയ യുവാക്കളുടെ ആത്മവിശ്വാസ ത്തിന്റെയും പ്രതീകമാണ്.

“ഉജ്ജ്വലമായ ബുദ്ധി’ എന്നത് വെറും അക്കാദമിക വിജയം അല്ല, ജീവിതത്തിന്റെ വഴിത്തിരിവുകൾ തിരിച്ചറിയാനും, തെറ്റായ വഴികൾ തിരിച്ചറിയാനും ഉള്ള ബുദ്ധിശക്തിയാണ്. “ആത്മാഭിമാനമുള്ള മനസ്സ്” എന്നത് ആൾക്കാർ സ്വയം അവരുടെ മൂല്യങ്ങൾക്കൊപ്പം നിൽക്കണമെന്നും ആഗ്രഹിക്കുന്നു. ഇതൊക്കെ ചേർന്നാണ് അമ്മ ഒരു യുവാവിനെയും ഒരു തലമുറയെയും വളർത്താൻ ഗ്രഹിക്കുന്നത് – സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവിക്ക് താങ്ങായി.

Question 10.
തന്നിരിക്കുന്ന ഗദ്യ ഭാഗം വായിച്ചു നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
“ഗ്രാമത്തിലെ ചെറിയ ചായക്കടയ്ക്കരികിലൂടെ പോകുമ്പോഴാണ് ആദ്യം രാഹുൽ ശ്രദ്ധിച്ചത്’ ചില യുവാക്കൾ രാത്രിയോളം കൂട്ടം ചേർന്ന് സമയം കളയുന്നത്. പഠനത്തിലും ജോലിയിലും അവർ പിന്നോട്ടു പോകുന്ന തായി ഗ്രാമവാസികൾ പലപ്പോഴും പറയുമായിരുന്നു. സ്ത്രീകൾ ആ യുവാക്കളെ ഭയത്തോടെ നോക്കി തുടങ്ങി. കുട്ടികളോട് അവർക്കടുത്തു പോകരുതെന്നും മിണ്ടരുതെന്നും അമ്മമാർ താക്കീതു കൊടുത്തു. പക്ഷെ അവർ സദാ സന്തോഷത്തോടെ കാണപ്പെട്ടു. കുടുംബങ്ങൾക്കിടയിൽ ആശങ്കയും ഭയവും വളരാൻ തുടങ്ങി.

ഒരു ദിവസം സ്കൂളിൽ നടന്ന ബോധവത്കരണ ക്ലാസിൽ പങ്കെടുത്തപ്പോൾ രാഹുലിന് ലഹരിയുടെ ദൂഷ്യഫലങ്ങൾ വ്യക്തമായി മനസ്സിലായി. ശരീരവും മനസ്സും തകർത്ത് കുടുംബത്തെ തളർത്തുന്നൊരു കുടുക്കാണ് ലഹരിയെന്ന് പരിശീലകൻ പറഞ്ഞു. രാഹുൽ ഈ അറിവ് കൂട്ടുകാരുമായി പങ്കുവച്ചു.

രാഹുലും കൂട്ടുകാരും ഒന്നിച്ച് അപായ ചിഹ്നത്തിന്റെയും, തൂക്കുകയറിന്റെയും ജയിലഴികളുടെയും, കൈവിലങ്ങുകളുടെയും, ചിത്രങ്ങൾ വരച്ചെടുക്കുകയും അവയ്ക്ക് താഴെ ഹെൽപ്പ് ലൈൻ നമ്പറും എഴുതി കവലയിലും പൊതുയിടങ്ങളിലും യുവാക്കൾ കൂട്ടം ചേർന്നു നിൽക്കുന്ന ഇടവഴികളിലും എല്ലാം ഒട്ടിച്ചുവെച്ചു. ഇതുകണ്ട് ഗ്രാമത്തിലെ വൃദ്ധനായ ഭിക്ഷക്കാരൻ ഇങ്ങനെ പറഞ്ഞു. “ഇരുൾ പോയ് മറയും,ഇനിയും പ്രഭാതം വരും” അയാൾ ആ വാക്കുകൾ ആവർത്തിച്ചു പറഞ്ഞു കൊണ്ട് കുട്ടികളുടെ പോസ്റ്റുകളിൽ നോക്കി നടന്നു നീങ്ങി.

1. ലഹരിയുടെ അപകടങ്ങളെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കാൻ രാഹുലും കൂട്ടുകാരും സ്വീകരിച്ച നടപടി എന്തായിരുന്നു?
2. യുവാക്കളുടെ പെരുമാറ്റം ഗ്രാമത്തിലെ ജനങ്ങളിൽ എന്ത് ആശങ്കകളാണ് സൃഷ്ടിച്ചത്?
3. “ഇരുൾ പോയ് മറയും, ഇനിയും പ്രഭാതം വരും’ -ഭിക്ഷക്കാരൻ പറഞ്ഞ ഈ വാക്യം കഥയുടെ ആശയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുക.
Answer:
1. അപായ ചിഹ്നം, തൂക്കുകയർ, ജയിലഴികൾ, കൈവിലങ്ങുകൾ തുടങ്ങിയ ചിത്രങ്ങൾ വരച്ച്, അതിനോ ടൊപ്പം ഹെൽപ് ലൈൻ നമ്പർ എഴുതി ഗ്രാമത്തിലെ പൊതുയിടങ്ങളിലും യുവാക്കൾ കൂടുന്ന ഇടങ്ങ ളിലും ഒട്ടിച്ചു.

2. യുവാക്കൾ രാത്രിയോളം കൂട്ടം ചേർന്ന് സമയം കളയുന്നത് കാരണം സ്ത്രീകൾ ഭയപ്പെട്ടു, കുട്ടികൾ അവർക്കടുത്തു പോകരുതെന്ന് അമ്മമാർ മുന്നറിയിപ്പ് നൽകി, ഗ്രാമത്തിൽ ആശങ്കയും ഭയവും വളർന്നു.

3. ലഹരിയുടെ ഇരുളിൽ നിന്ന് യുവാക്കളെ തിരിച്ചു കൊണ്ടുവരാനുള്ള കുട്ടികളുടെ ശ്രമം ഭാവിയിൽ ‘പുതുയുഗത്തിന് വഴിയൊരുക്കുമെന്ന പ്രത്യാശയാണ് ഈ വാക്യം സൂചിപ്പിക്കുന്നത്.

Class 8 Malayalam Adisthana Padavali Model Question Paper Set 3

Question 11.
(A) “നിനക്ക് പറക്കാനാകില്ലെങ്കിൽ ഓടുക,
ഓടാനാകില്ലെങ്കിൽ നടക്കുക.
നടക്കാനുമാകില്ലെങ്കിൽ ഇഴയുക
എന്തുതന്നെ ചെയ്താലും മുന്നോട്ടുതന്നെ പോവുക.
മാർട്ടിൻ ലൂഥർ കിങ്ങിന്റെ ഈ വാക്കുകൾ നൽകുന്ന സന്ദേശം എന്ത്?
Answer:
മാർട്ടിൻ ലൂഥർ കിംഗിന്റെ പ്രസിദ്ധമായ വാക്കുകൾ:
അത് ഇങ്ങനെ നിർവചിക്കുന്നു

“നിനക്ക് പറക്കാനാകില്ലെങ്കിൽ ഓടുക,
ഓടാനാകില്ലെങ്കിൽ നടക്കുക.
നടക്കാനുമാകില്ലെങ്കിൽ ഇഴയുക
എന്തുതന്നെ ചെയ്താലും
മുന്നോട്ടുതന്നെ പോവുക.”

ഇത് ആത്മവിശ്വാസത്തെയും പ്രതീക്ഷയെയും അഭിമുഖീകരിക്കുന്നതിലെ മാനവിക അർത്ഥങ്ങൾ നിറച്ചൊരു സന്ദേശമാണ്. ശുഭാപ്തിവിശ്വാസം എന്നത്, എങ്ങിനെയായാലും അവസാനം നല്ലത് സംഭവിക്കും എന്ന മനോഭാവമാണ്. പ്രതിസന്ധികൾക്കും പരാജയങ്ങൾക്കും മുന്നിൽ പതറാതെ പകയ്ക്കാതെ മുന്നോട്ടുപോകാനുള്ള അന്തരാഭിമുഖ്യമാണ് ഇതിന് അടിസ്ഥാനം അതുകൊണ്ടു തന്നെയാണ് അദ്ദേഹം താൻ എവിടെ ഏത് പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ആവുന്ന വിധം മുന്നോട്ടു പോകാൻ ആയിട്ട് പറയുന്നത്. ആ പ്രയത്നം ആയിരിക്കും അവസാനം അവനെ വിജയത്തിലെത്തി ക്കുന്നതും.

“വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം”

പ്രേമസംഗീതം – ഉള്ളൂർ എസ്. പരമേശ്വരയ്യർ

ഉള്ളൂരിന്റെ ഈ വരികളും ശുഭാപ്തി വിശ്വാസത്തെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. ഇവിടെ വിളക്ക് ശുഭാപ്തി വിശ്വാസമാണ് ആ ശുഭാപ്തി വിശ്വാസമുള്ള എല്ലാവർക്കും മേൽക്കുമേൽ അഭിവൃദ്ധി ഉണ്ടാകുമെന്ന് സാരം.

ഈ യൂണിറ്റിൽ പഠിക്കാൻ പോകുന്ന അമ്മമ്മ എന്ന പാഠഭാഗത്ത് വാർദ്ധക്യത്തിന്റെ അസ്വാരസ്യങ്ങൾ ക്കിടയിലും ഒരു പരാതിയും പറയാത്ത ആത്മവിശ്വാസത്തോടെ നിൽക്കുന്ന അമ്മമ്മയെ നമുക്ക് കാണാം. “തോട്ടക്കാരി’ എന്ന കവിതയിൽ വാടിക്കരിഞ്ഞു പോയ പൂന്തോട്ടത്തെ സ്നേഹം കൊണ്ട് വീണ്ടെടുക്കാം എന്ന് പറയുന്നിടത്തും ഇതേ ആത്മവിശ്വാസം. അഥവ ശുഭാപ്തി വിശ്വാസം നമുക്ക് കാണാൻ കഴിയും. ഡോക്ടർ എം എസ് വല്യത്താന്റെ വാൽവ് നിർമ്മാണ കഥ, ഡോക്ടർ പി കെ വാര്യരുടെ അനുഭവം ഇവയെല്ലാം തന്നെ ശുഭാപ്തി വിശ്വാസത്തിന്റെയും പ്രയത്നത്തിന്റെയും പാഠങ്ങളാണ് നമുക്ക് കാണിച്ചു തരുന്നത്.

അല്ലെങ്കിൽ
(B) അമ്മമ്മയെ തിരിച്ച് തറവാട്ടിൽ ആക്കി വരുമ്പോൾ പ്രഭാകരന്റെ ചിന്തകൾ എന്തെല്ലാമായിരിക്കും, സങ്കൽപ്പിച്ച് എഴുതുക.
Answer:
അമ്മമ്മയെ തിരിച്ച് തറവാട്ടിലേക്ക് വിട്ട് വരുമ്പോൾ കൃപാകരന്റെ മനസ്സിൽ അനവധി ചിന്തകളുണ്ടാ യിരിക്കാം. തന്റെ ബാല്യകാല ഓർമ്മകൾ, അമ്മമ്മയോടുള്ള ആത്മബന്ധം, അവരെ കുറിച്ച് അറിയാതെ പോവുകയായിരുന്ന വാസ്തവങ്ങൾ എന്നിവയൊക്കെ അവനെ ആഭ്യന്തരമായി തളർത്തിയേക്കാം. ആധുനിക ജീവിതരീതികളിലും നഗരത്തിലെ ആഡംബരങ്ങളിലും ജീവിച്ചിട്ടും, ആത്മാവിന്റെ ചൂട് അമ്മമ്മയുടെ പച്ചയായ സ്നേഹത്തിലായിരുന്നു എന്ന തിരിച്ചറിവ് അവനെ സ്പർശിക്കാം.

അമ്മമ്മയുടെ ഒരോ സംഭാഷണവും, ശീലവുമെല്ലാം അവനിൽ പുതിയ ഒരവബോധം ഉണർത്തുകയും തന്റെ ജീവിത മാറ്റങ്ങളെകുറിച്ച് വീണ്ടുമൊരു ചിന്താസന്ധിയിൽ എത്തിക്കുകയും ചെയ്യും. അമ്മമ്മ പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ തയ്യാറാണെന്ന് ഈ ഒരു ദിവസം കൊണ്ട് കാണിച്ചുതരുകയായിരുന്നോ? എന്ന് കൃപാ കരൻ ചിന്തിച്ചിരിക്കാം. തറവാട്ടിൽ സുഖമാണെന്നു ധരിച്ചിരുന്നിടത്ത് ഇനിയും മോഹങ്ങൾ അവ ശേഷിക്കുന്നു എന്ന് തിരിച്ചറിഞ്ഞിരിക്കാം. ഇത്രയൊക്കെ കാര്യങ്ങൾ അറിഞ്ഞിട്ടും താൻ അമ്മയെ തിരിച്ചു തറവാട്ടിലാക്കി തന്റെ ജീവിത തിരക്കുകളിലേക്ക് കടക്കുകയാണല്ലോ എന്ന കുറ്റബോധവും ഉണർന്നിരിക്കാം.

താഴെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഒരുപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 × 1 = 7)

Question 12.
(A) Class 8 Malayalam Adisthana Padavali Model Question Paper Set 3-1
“ആരോഗ്യം എല്ലാം തന്നെ അല്ലെങ്കിലും എല്ലാം ആരോഗ്യത്തിന്റെ ആകണം”ഈ ആശയത്തെ ആസ്പദ മാക്കി മുഖപ്രസംഗം തയ്യാറാക്കുക.
Answer:

നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ

“ആരോഗ്യം എല്ലാം തന്നെ അല്ലെങ്കിലും, എല്ലാം ആരോഗ്യത്തിന്റെ ആകണം’ എന്ന വാക്കുകൾ മനുഷ്യജീവിതത്തിന്റെ വലിയ സത്യമാണ്. നമ്മൾ സ്വപ്നം കാണുന്ന വിജയം, സമ്പത്ത്, സന്തോഷം എന്നിവയെല്ലാം നല്ല ആരോഗ്യമുണ്ടെങ്കിൽ മാത്രമേ സാധ്യമാവൂ. ശരീരവും മനസ്സും ക്ഷയിക്കുമ്പോൾ ദിനചര്യ പോലും നന്നായി കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകും.

ഇന്ന് ലോകം വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. പാകംചെയ്ത ഭക്ഷണങ്ങൾ, ശാരീരികപ്രവർത്തനങ്ങളുടെ കുറവ്, സ്ട്രെസ്, മലിനമായ അന്തരീക്ഷം ഇവ മൂലം ആരോഗ്യം പതുക്കെ ബാധിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ പൗഷ്ടികമായ ഭക്ഷണം കഴിക്കൽ, ദിവസവും കുറച്ച് സമയം വ്യായാമത്തിന് മാറ്റിവെക്കൽ, ശരിയായ ഉറക്കം, നല്ല മനോഭാവം എന്നിവ ഓരോരുത്തരും പാലിക്കേണ്ട പ്രധാന ശീലങ്ങളാണ്. ആരോഗ്യത്തെ സംരക്ഷിക്കുക എന്നത് ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമല്ല; ഒരു സമൂഹത്തിന്റെ പുരോഗതിക്കും അതു നിർണായകമാണ്.

അവസാനമായി, നമുക്ക് നമ്മുടെ ആരോഗ്യത്തിന് മുൻഗണന നൽകാം. ആരോഗ്യവാനായ മനുഷ്യനാണ് സന്തോഷകരമായ കുടുംബത്തിന്റെയും ശക്തമായ സമൂഹത്തിന്റെയും അടിത്തറ. അതിനാൽ, ജീവിതത്തെ പൂർണമാക്കാൻ ആരോഗ്യത്തെ ആദ്യം സംരക്ഷിക്കാൻ ഓരോരുത്തരും പരിശ്രമിക്കണം. ആരോഗ്യം നന്മയിലേക്ക് നയിക്കുന്ന യഥാർത്ഥ സമ്പത്താണെന്ന് നമ്മൾ എല്ലായ്പ്പോഴും ഓർക്കേണ്ടതുണ്ട്.

അല്ലെങ്കിൽ
(B) മനസ്സിൽ നൈരാശ്യമെഴുന്നവന്നു
മധ്യാഹ്നവും പ്രത്യഹമർധരാത്രം;
ശുഭം പ്രതീക്ഷിപ്പവനേതു രാവും
സൂര്യാംശുദീപം പകൽപോലെതന്നെ
(ഉള്ളൂർ)
ഉള്ളൂരിന്റെ ഈ കവിതയും ഭഗീരത പ്രയത്നത്തെയും താരതമ്യചെയ്തുക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഉള്ളൂർ ഈ കവിതയിൽ മനുഷ്യന്റെ ആത്മവിശ്വാസം, പ്രതീക്ഷയുടെ ശക്തി എന്നിവയിലൂടെ എത്രമാത്രം അഗാധമായ ദൗർബല്യവും മറികടക്കാമെന്ന് കാണിക്കുന്നു. അർദ്ധരാത്രിയും മധ്യാഹ്നം പോലെ പ്രതീ ക്ഷയുടെ പ്രകാശം കൊണ്ട് നിറയ്ക്കാൻ കഴിയുമെന്ന് കവി പറയുന്നു. അതുപോലെ, ലേഖനത്തിൽ വാൽവ് ആവിഷ്ക്കാരം വഴി എഴുത്തുകാരൻ പ്രത്യക്ഷപ്പെടുത്തിയത് സ്ഥിരതയുള്ള ശ്രമത്തിലൂടെ വിജയമെന്ന പ്രതീക്ഷ സാക്ഷാത്കരിക്കാമെന്നത് തന്നെയാണ്. ഇരുപേരുടെയും കൃതികളിലും പ്രതീക്ഷയും പരിശ്രമവും മുഖ്യമാകുന്നു ജീവിതം പലപ്പോഴും പ്രതീക്ഷകൾക്ക് വിരുദ്ധമായ വഴികളിലൂടെ നമ്മ നയിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ പതറാതിരിക്കാൻ വേണ്ടത് ആത്മവിശ്വാസവും സംയമനവുമാണ്.

അടിസ്ഥാനപാഠാവലി (മാതൃക ചോദ്യപേപ്പർ – 3 ഉള്ളൂർ എഴുതിയ കാവ്യം പ്രതീക്ഷയുടെ സാക്ഷിയാകുന്നു. “മനസ്സിൽ നൈരാശ്യമെഴുന്നവന്നു…’ പകൽ പോലും അർദ്ധരാത്രി ആയിട്ട് പ്രതീകമാവുകയും വിളക്ക് കൈവശം ഉള്ളവന് അഥവാ ശുഭാപ്തി വിശ്വാസം ഉള്ളവന് ഈ ശ്ലോകത്തിൽ അർദ്ധരാത്രിയും നട്ടുച്ച പോലെ പ്രകാശപൂരിതമായിരിക്കും എന്നാണ് പറയുന്നത്. പ്രതീക്ഷ നിലനിർത്തുന്ന മനുഷ്യനെക്കുറിച്ചാണ് ഉള്ളൂർ ഈ ശ്ലോകത്തിൽ പറയുന്നത്. അതുപോലെ, “ഭഗീരതപ്രയത്നം’ എന്ന ലേഖനത്തിലെ എഴുത്തുകാരൻ തന്റെ ആശയ സാക്ഷാൽക്കര ണത്തിനായി അപാരമായ കഠിനപ്രയത്നം നടത്തുന്നു. ഇരുവരുടെയും സൃഷ്ടിയിൽ നമുക്ക് പ്രത്യക്ഷമാ കുന്നത് നൈരാശ്യത്തെ മറികടക്കുന്ന മനുഷ്യന്റെ ആത്മശക്തിയും ആത്മവിശ്വാസവും ആണ്.

കവിതയിൽ, പ്രതീക്ഷ പ്രകാശം പോലെയും പകൽപോലെയും ശക്തിയായി പ്രത്യക്ഷപ്പെടുന്നു. ലേഖനത്തിൽ, നിർമിച്ച വാൽവ് വിജയകരമായി പ്രവർത്തിക്കുന്നവരെക്കുറിച്ചുള്ള വ്യക്തതയും അതിനു പിന്നിൽ നിലകൊണ്ട് ആത്മാർത്ഥതയും പറയുന്നു. ഈ രണ്ടിലും ഒത്തു ചേരുന്നത് മനുഷ്യന്റെ ആത്മ ശ്രദ്ധയും വിശ്വാസവുമാണ്, ഉദ്യമം എത്ര കഠിനമായാലും പിന്മാറാതെ നിലകൊള്ളുന്ന ആത്മവീര്യം. അതുകൊണ്ടുതന്നെ ഈ രണ്ട് രചനകളും മനുഷ്യജീവിതത്തിൽ പ്രതീക്ഷയുടെ പോഷകമാകുന്ന പാഠങ്ങളാണ് നൽകുന്നത്.

Class 8 Social Science Question Paper Set 3 Malayalam Medium

After completing the syllabus, Class 8 Social Science Question Paper Kerala Syllabus Set 3 Malayalam Medium test students’ understanding.

Class 8 Social Science Model Question Paper Set 3 Malayalam Medium

സമയം : 1½ മണിക്കൂർ
ആകെ സ്കോർ : 40

നിർദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി.

1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വിതം (4 × 1 = 4)

Question 1.
മാലി സാമ്രാജ്യത്തിലെ ശക്തനായ ഭരണാധികാരി ആരായിരുന്നു?
a) ചെങ്കിസ്ഖാൻ
b) മൻസ കങ്കൻ മൂസ
c) അബ്ദുൽ അബ്ബാസ്
d) ഉമവിയ്യ
Answer:
b) മൻസ കങ്കൻ മൂസ

Question 2.
ചേരുംപടി ചേർക്കുക.

A B
1. എസ്. കെ. പൊറ്റെക്കാട്ട് A. ലോക രാജ്യങ്ങളുടെ വികസന സൂചിക
2. യൂറോപ്പിന്റെ വിസ്തീർണ്ണം B. 1955-ൽ പ്രസിദ്ധീകരിച്ച കൃതി
3. മാനവ വികസന സൂചിക C. 1,03,55,000 ചതുരശ്ര കി.മീ.
4. ഇന്നത്തെ യൂറോപ്പ് D. മലയാളത്തിന്റെ സഞ്ചാര സാഹിത്യകാരൻ

a) 1-A, 2-D,3-C,4-B
b) 1-D, 2-A, 3-B, 4-C
c) 1-D, 2-C, 3-A, 4-B
d) 1-C, 2-D, 3-A, 4-B
Answer:
c) 1-D, 2-C, 3-A, 4-B

Class 8 Social Science Question Paper Set 3 Malayalam Medium

Question 3.
പ്രസ്താവന I: രാജവാഴ്ചയിൽ, രാജാവിൽ/രാജ്ഞിയിൽ നിക്ഷിപ്തമാണ്. രാഷ്ട്രത്തിന്റെ എല്ലാ അധികാരവും
പ്രസ്താവന II: സ്വേച്ഛാധിപത്യത്തിൽ, രാഷ്ട്രത്തിന്റെ എല്ലാ അധികാരങ്ങളും ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെടും.
മുകളിലുള്ള പ്രസ്താവനകൾ വിശകലനം ചെയ്ത് താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
a) പ്രസ്താവന I മാത്രം ശരിയാണ്
b) പ്രസ്താവന II മാത്രം ശരിയാണ്
c) രണ്ട് പ്രസ്താവനകളും ശരിയാണ്
d) രണ്ട് പ്രസ്താവനകളും ശരിയല്ല
Answer:
c) രണ്ട് പ്രസ്താവനകളും ശരിയാണ്

Question 4.
നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. ഓപ്ഷനുകൾ:
പ്രസ്താവന(A):ഡ്രോൺ സാങ്കേതികവിദ്യ കൃഷിയിൽ ഉപയോഗിക്കുന്നത് ഉൽപാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
കാരണം(R):വർധിച്ചുവരുന്ന ലോകജനസംഖ്യ, കാലാവസ്ഥാവ്യതിയാനം, സാങ്കേതികവിദ്യയുടെ വളർച്ച എന്നിവയ്ക്കനുസരിച്ച് കാർഷികപ്രവർത്തനങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.

ഓപ്ഷനുകൾ:
a) A യും R ഉം ശരിയാണ്, R എന്നത് A യുടെ ശരിയായ വിശദീകരണമാണ്.
b) A യും R ഉം ശരിയാണ്, എന്നാൽ R എന്നത് A യുടെ ശരിയായ വിശദീകരണമല്ല.
c) A ശരിയാണ്, എന്നാൽ R തെറ്റാണ്.
d) A തെറ്റാണ്, എന്നാൽ R ശരിയാണ്.
Answer:
b) A യും R ഉം ശരിയാണ്, എന്നാൽ R എന്നത് A യുടെ ശരിയായ വിശദീകരണമല്ല.

5 മുതൽ 7 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വിതം. (3 × 2 = 6)

Question 5.
A. സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയുടെ രണ്ട് വിഭാഗങ്ങൾ ഏതെല്ലാമായിരുന്നു?
Answer:
ബോൾഷെവിക്കുകൾ
മെൻഷെവിക്കുകൾ

അല്ലെങ്കിൽ

B. ‘ബോക്സർ ലഹള’ എന്നാലെന്ത്?
Answer:
വിദേശശക്തികളുടെ വർധിച്ചുവന്ന ഇടപെടൽ ചൈനയിലെ ജനങ്ങൾക്കിടയിൽ അവരോടുള്ള വെറുപ്പ് വർധിപ്പിച്ചു. ഇതിന്റെ ഫലമായി ചൈനയിൽ ധാരാളം രഹസ്യസംഘടനകൾ രൂപം കൊണ്ടു. അങ്ങനെ രൂപം കൊണ്ട ഒരു രഹസ്യസംഘടന ആയിരുന്നു ബോക്സർമാർ. ഇവരുടെ ചിഹ്നം ബോക്സർമാരുടെ മുഷ്ടി ആയിരുന്നു. യൂറോപ്യൻ അധിനിവേശത്തിനെതിരെ ഇവർ നടത്തിയ ചെറുത്തുനിൽപ്പാണ് ‘ബോക്സർ ലഹള’ എന്നറിയപ്പെടുന്നത്.

Question 6.
കരോലിൻ ജിയൻ ശൈലി എന്നാലെന്ത്?
Answer:
ബൈസാന്റയിൻ ശൈലിയും പ്രാചീനറോമൻ ശൈലിയും സംയോജിപ്പിച്ച ശൈലിയായിരുന്നു കരോലിൻജിയൻ ശൈലി. കമാനാകൃതിയിലുളള വാതിലുകളും താഴികക്കുടങ്ങളും മൊസൈക് തറകളും ഇതിന്റെ സവിശേഷതകളാണ്.

Question 7.
മഴമറ കൃഷിയുടെ പ്രാധാന്യം എന്താണ്?
Answer:
സുതാര്യമായ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിച്ച് മേൽക്കൂര ഒരുക്കുന്ന ഈ കൃഷിരീതി, അമിതമായ മഴയിൽ നിന്നും വിളകൾക്ക് സംരക്ഷണം നൽകുന്നു. പ്രതികൂല കാലാവസ്ഥയിലും വർഷം മുഴുവൻ ഉയർന്ന ഉൽപാദനം സാധ്യമാക്കുന്നു.

8 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (4 × 3 = 12)

Question 8.
A. മെഡിറ്ററേനിയൻ കടൽ യൂറോപ്പിന്റെ തെക്ക് അതിർത്തിയിൽ വഹിക്കുന്ന ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പങ്ക് എന്താണ്?
Answer:
ഭൂമിശാസ്ത്രപരം: തെക്കൻ യൂറോപ്പിലെ രാജ്യങ്ങൾക്ക് മിതമായ മെഡിറ്ററേനിയൻ കാലാവസ്ഥ നൽകുന്നു. ഇത് കപ്പൽ ഗതാഗതത്തിനും കൃഷിക്കും അനുകൂലമാണ്.
ചരിത്രപരം: പുരാതന ഗ്രീക്ക്, റോമൻ സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്നു മെഡിറ്ററേനിയൻ പ്രദേശം. ഈ കടൽ യൂറോപ്പിനെ വടക്കേ ആഫ്രിക്ക, ഏഷ്യ എന്നിവയുമായി ബന്ധിപ്പിക്കുന്ന വാണിജ്യത്തിന്റെ പ്രധാന പാത ആയിരുന്നു. ഇത് യൂറോപ്പിന്റെ സാംസ്കാരികവും രാഷ്ട്രീയപരവുമായ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചു.

അല്ലെങ്കിൽ

B. യൂറോപ്പും ഏഷ്യയും തമ്മിൽ കിഴക്കുള്ള അതിർത്തി പങ്കിടുന്നത് എങ്ങനെയാണ്? ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്ത്?
Answer:
യൂറോപ്പിന്റെ കിഴക്ക് ഭാഗത്ത് ഏഷ്യ സ്ഥിതി ചെയ്യുന്നു. ഇവ രണ്ടും ചേർന്ന് യുറേഷ്യ എന്ന വലിയ ഭൂഭാഗമാണ്. ഇവ തമ്മിൽ ഒരു ഭൂഖണ്ഡാതിർത്തി പങ്കിടുന്നു. ഈ അതിർത്തി പ്രധാനമായും (യുറൽ പർവതനിരകളും യുറൽ നദിയും) ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും ഒരു പരിവർത്തന മേഖല ആയി വർത്തിക്കുന്നു. ഈ അതിർത്തി യൂറോപ്പിൻറെ കിഴക്കൻ രാജ്യങ്ങളുടെ രാഷ്ട്രീയത്തിലും വ്യാപാരത്തിലും വലിയ സ്വാധീനം ചെലുത്തുന്നു.

Class 8 Social Science Question Paper Set 3 Malayalam Medium

Question 9.
ഗ്രീസിൽ നിലനിന്ന ജനാധിപത്യത്തെ വിശകലനം ചെയ്യുക.
Answer:
രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാ തീരുമാനവും എടുത്തിരുന്നത് പൗരർ നേരിട്ടാണ്.
സൈനിക മേധാവികളെയും ന്യായാധിപരെയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്തിരുന്നു.
ഇങ്ങനെ ഭരണത്തിലും നിയമനിർമ്മാണത്തിലും ജനങ്ങൾ നേരിട്ട് പങ്കെടുക്കുന്ന ജനാധിപത്യ വ്യവസ്ഥയെ പ്രത്യക്ഷ ജനാധിപത്യം എന്നു വിളിക്കുന്നു.

Question 10.
പുന്നപ്ര-വയലാർ സമരത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
തിരുവിതാംകൂർ ദിവാൻ ആയിരുന്ന സി.പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യത്തിനെതിരെയും ഉത്തരവാദഭരണം സ്ഥാപിക്കുന്നതിന് വേണ്ടിയുമായിരുന്നു ഈ സമരം. ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും നടന്ന സമരമായതിനാൽ ഇത് പുന്നപ്ര – വയലാർ സമരം എന്നറിയപ്പെടുന്നു. 1946-ൽ കർഷകരും തൊഴിലാളികളും ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ് ഈ സമരം നടത്തിയത്.

Question 11.
ധാതുക്കളെ തരംതിരിച്ചിരിക്കുന്ന മൂന്ന് വിഭാഗങ്ങൾ ഏതൊക്കെയാണ്?
Answer:
ഇരുമ്പ് അടങ്ങിയ ലോഹ ധാതുക്കൾ
ഇരുമ്പ് അടങ്ങിയിട്ടില്ലാത്ത ലോഹ ധാതുക്കൾ
ജൈവ, അജൈവ ധാതുക്കൾ

12, 13 ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 4സ്കോർ വീതം. (2 × 4 = 8)

Question 12.
A. സ്വാതന്ത്ര്യവും നിയന്ത്രണങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുക.
Answer:
നിയന്ത്രണങ്ങളുടെ അഭാവത്തിൽ സ്വാതന്ത്ര്യം പൂർണ്ണമല്ല. അതുകൊണ്ട് വ്യക്തികൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില നിർദേശങ്ങളും ചട്ടങ്ങളും സാമൂഹ്യജീവിതത്തിന് ആവശ്യമാണ്. ഇത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തെ നിയന്ത്രിക്കുന്നു. ഓരോ വ്യക്തിയും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന ഒരു വ്യവസ്ഥയിൽ മാത്രമേ സ്വാതന്ത്ര്യം എന്ന മൂല്യം അർഥപൂർണ്ണമാകുകയുള്ളു. സ്വന്തം അഭിപ്രായങ്ങളും വിശ്വാസങ്ങളും മറ്റുള്ളവരുടേതിനേക്കാൾ പ്രബലമാണെന്നുള്ള ധാരണ സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ നിയമപരവും രാഷ്ട്രീയവുമായ നിയന്ത്രണങ്ങൾ ആവശ്യമായിവരുന്നു.

അല്ലെങ്കിൽ

B. മന്ത്രിസഭയെ നിയന്ത്രിക്കാൻ പാർലമെന്റിന് കഴിയുന്ന നാല് വഴികൾ ഏതൊക്കെയാണ്?
Answer:
അടിയന്തരപ്രമേയം
ചോദ്യോത്തരവേള
ശ്രദ്ധക്ഷണിക്കൽ പ്രമേയം
ശൂന്യവേള

Question 13.
മനുഷ്യചരിത്രത്തിലെ ചില പ്രധാന സംഭവങ്ങളാണ് മൗലികാവകാശങ്ങൾ എന്ന ആശയത്തിലേക്ക് നയിച്ചത്. പട്ടിക പൂർത്തിയാക്കുക.
Class 8 Social Science Question Paper Set 3 Malayalam Medium 1
Answer:
a) മാഗ്ന കാർട്ട – 1215
b) യുണൈറ്റഡ് സ്റ്റേറ്റ്സ് ബിൽ ഓഫ് റൈറ്റ്സ് – 1789
c) ഫ്രഞ്ച് വിപ്ലവത്തിനു ശേഷമുള്ള മനുഷ്യാവകാശ പ്രഖ്യാപനം (മനുഷ്യന്റെയും പൗരന്റെയും അവകാശ പ്രഖ്യാപനം – 1789
d) ഐക്യരാഷ്ട്രസഭയുടെ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം – 1948

14, 15 ചോദ്യങ്ങൾക്ക് ഉത്തരം വിശദികരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)

Question 14.
A. കാർഷിക വിപണനം നേരിടുന്ന വെല്ലുവിളികൾ എഴുതുക.
Answer:
വിളപരിവർത്തനത്തെ അവഗണിക്കുന്നു
വിള പരാജയം/വിളനാശം
കാർഷികകടം
അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്
കാർഷിക ഗവേഷണത്തിലെ അപര്യാപ്തത
വായ്പാലഭ്യതയും തിരിച്ചടവും
കാർഷിക ഉൽപന്നങ്ങളുടെ കുറഞ്ഞ വില
യന്ത്രവൽക്കരണത്തിന്റെ അപര്യാപ്തത
കാലാവസ്ഥാവ്യതിയാനം

അല്ലെങ്കിൽ

B. കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി രാജ്യത്തെ വിവിധ തരം കാർഷിക വിപണികളെക്കുറിച്ച് വിവരിക്കുക.

സൂചനകൾ:
സംഘടിത കാർഷിക വിപണിയും അസംഘടിത കാർഷിക വിപണിയും.
ഗ്രാമീണ പ്രാഥമിക വിപണികൾ
മൊത്തവ്യാപാര വിപണികൾ അല്ലെങ്കിൽ ദ്വിതീയ മൊത്തവ്യാപാര വിപണികൾ
Answer:
ഘടനാപരവും പ്രവർത്തനക്ഷമവുമായ വിപണികൾ കാർഷിക മേഖലയുടെ പുരോഗതിക്ക് അനിവാര്യമാണ്. സംഘടിത കാർഷിക വിപണി എന്നും അസംഘടിത കാർഷിക വിപണി എന്നും കാർഷിക വിപണിയെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഗവൺമെന്റിന്റെ ചട്ടങ്ങൾക്കും നിയമങ്ങൾക്കുമനുസരിച്ച് പ്രവർത്തിക്കുന്നവയാണ് സംഘടിത കാർഷിക വിപണികൾ. പ്രധാനമായും എ.പി.എം.സി. നിയമങ്ങൾക്കനുസരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ പ്രത്യേക ഘടനയില്ലാതെ പ്രവർത്തിക്കുന്നവയാണ് അസംഘടിത കാർഷിക വിപണികൾ. കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിക്കുന്ന വിപണികളാണ് ഗ്രാമീണ പ്രാഥമിക വിപണികൾ. ചെറിയ ഗ്രാമങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതും, ഗ്രാമത്തിലെ വ്യക്തികൾ പ്രധാന വില്പനക്കാരും ഉപഭോക്താക്കളുമായുള്ള കൈമാറ്റ സംവിധാനമാണ് ഗ്രാമീണ പ്രാഥമിക വിപണികൾ. വിപണികൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തുറസ്സായ സ്ഥലങ്ങളിലാണ് കൂടുന്നത്. ഉദാ: ഗ്രാമീണ ചന്തകൾ, ഹാറ്റുകൾ.

കൃഷിയിടങ്ങളുമായി ബന്ധപ്പെട്ട നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിപണികളാണിവ. ഉൽപാദകരായ കർഷകർ തന്നെയാണ് ഇവിടേക്ക് കാർഷിക ഉൽപന്നങ്ങൾ എത്തിക്കുന്നത്. ജില്ലാ തലസ്ഥാനങ്ങളിലോ റെയിൽവേ സ്റ്റേഷന് സമീപമോ ഉള്ള വിപണന കേന്ദ്രങ്ങളാണിവ. ഗ്രാമീണ കർഷകരും മൊത്ത വ്യാപാരികളും തമ്മിലാണ് ഇവിടെ കച്ചവടം നടക്കുന്നത്. മറ്റ് വിപണികളിൽ നിന്നും ഇവിടേക്ക് സാധനങ്ങൾ എത്തിക്കാറുണ്ട്. ഉദാ: മണ്ഡികൾ സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങളുടേയും കർഷക ഉൽപാദന സംഘങ്ങളുടെയും പിന്തുണയോടെയാണ് സംസ്ഥാനത്ത് കാർഷിക വിപണനം നടക്കുന്നത്. നഗര-ഗ്രാമ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിപണന ശൃംഖലയിലൂടെയാണ് ഇത് സാധ്യമാകുന്നത്. കേരളത്തിലെ മൊത്തവ്യാപാര വിപണികളിൽ മൂന്നെണ്ണം നഗരപ്രദേശത്തും മൂന്നെണ്ണം ഗ്രാമപ്രദേശത്തും പ്രവർത്തിക്കുന്നു. ഇവ കൂടാതെ അഞ്ച് ജില്ലാ സംഭരണ വിപണന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. കൃഷിവകുപ്പിന് കീഴിലുള്ള ഈ കേന്ദ്രങ്ങൾ കേരള സർക്കാരിന്റെ വിപണി നിയമങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇ-നാം (E- Nam)ന് കീഴിൽ ആറ് മൊത്തവ്യാപാര വിപണികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ വിവിധതലങ്ങളിലുള്ള പ്രാദേശിക വിപണനകേന്ദ്രങ്ങൾ നേരിട്ടും കർഷക കൂട്ടായ്മകൾ വഴിയും കാർഷിക ഉൽപന്നങ്ങൾ സമാഹരിച്ച് വിപണം സാധ്യമാക്കുന്നുണ്ട്. ഉൽപാദന കേന്ദ്രങ്ങളിൽ വി.എഫ്.പി.സി.കെ. സ്ഥാപിച്ച സ്വാശ്രയകർഷകസമിതികളുടെ വിപണന സംവിധാനത്തിൽ ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് വിപണനം നടത്തുന്നു.

Class 8 Social Science Question Paper Set 3 Malayalam Medium

Question 15.
ആർട്ടിക്, ഉപ-ആർട്ടിക് കാലാവസ്ഥാ മേഖലകളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
ആർട്ടിക് കാലാവസ്ഥ/ടൺഡ്ര കാലാവസ്ഥ
യൂറോപ്പിന്റെ ആർട്ടിക് പ്രദേശങ്ങളിൽ ടൺഡ്ര കാലാവസ്ഥ അനുഭവപ്പെടുന്നു. തണുപ്പുള്ള ഹ്രസ്വമായ വേനൽക്കാലവും വളരെ ദൈർഘ്യമുള്ള കഠിനമായ ശൈത്യകാലവുമാണ് ആർട്ടിക് കാലാവസ്ഥയുടെ പ്രത്യേകത. വേനൽക്കാലത്തെ താപനില 10°C വരെ ഉയരുമ്പോൾ ശൈത്യകാലതാപനില -25°C മുതൽ – 40°C വരെ താഴുന്നു. ശൈത്യകാലത്ത് 5 മുതൽ 6 മാസം വരെ സൂര്യപ്രകാശമില്ലാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. ടൺഡ്ര കാലാവസ്ഥയിലെ സസ്യജാലങ്ങളുടെ കുറവ് ഇവിടെയുള്ള ജന്തുജാലങ്ങളുടെ എണ്ണത്തെയും ബാധിക്കുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിയുന്ന കട്ടിയുള്ള രോമങ്ങളുള്ള ചെന്നായ, റെയിൻഡിയർ, ധ്രുവക്കരടി, ആർട്ടിക് കാട്ടുമുയൽ പോലുള്ള വളരെ കുറച്ചു മൃഗങ്ങളെ മാത്രമേ ഇവിടെ കാണാൻ സാധിക്കുകയുള്ളൂ.

ഉപ ആർട്ടിക് കാലാവസ്ഥടെ കാലാവസ്ഥ
ടൺഡ പ്രദേശങ്ങളോട് ചേർന്ന് തെക്ക് ഉപആർട്ടിക് പ്രദേശങ്ങളിൽ ടൈഗെ കാലാവസ്ഥ അനുഭവപ്പെടുന്നു. ഹ്രസ്വമായ വേനൽക്കാലം ഇളം ചൂടുള്ളതാണെങ്കിലും ശൈത്യം ആർട്ടിക് കാലാവസ്ഥയിലേതു പോലെ കഠിനമാണ്. വർഷത്തിൽ അഞ്ച് മുതൽ ഏഴ് മാസം വരെ താപനില 0°Cന് താഴെയായിരിക്കും. ടൈഗെ കാലാവസ്ഥയിൽ വർഷണം പൊതുവെ മഞ്ഞ് രൂപത്തിൽ ആയിരിക്കും. സ്തൂപികാഗ്ര വൃക്ഷങ്ങൾ നിറഞ്ഞ നിത്യഹരിത വനങ്ങളാണ് ടൈ കാലാവസ്ഥയിലെ പ്രധാന സസ്യസമ്പത്ത്. പൈൻ, ദേവദാരു എന്നിവയാണ് പ്രധാന വൃക്ഷങ്ങൾ. രോമങ്ങൾ നിറഞ്ഞ കാട്ടുപൂച്ച, എർമൈൻ, വെള്ളി കുറുക്കൻ എന്നിവയാണ് പ്രധാന മൃഗങ്ങൾ.

Class 8 Social Science Question Paper Set 2 Malayalam Medium

After completing the syllabus, Class 8 Social Science Question Paper Kerala Syllabus Set 2 Malayalam Medium test students’ understanding.

Class 8 Social Science Model Question Paper Set 2 Malayalam Medium

സമയം : 1½ മണിക്കൂർ
ആകെ സ്കോർ : 40

നിർദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി.

1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വിതം (4 × 1 = 4)

Question 1.
വില്ലുവണ്ടി സമരം നടത്തിയതാര്?
a) അയ്യങ്കാളി
b) വി. ടി. ഭട്ടതിരിപ്പാട്
c) വാഗ്ഭടാനന്ദൻ
d) വൈകുണ്ഠ സ്വാമികൾ
Answer:

Question 2.
ചേരുംപടി ചേർക്കുക

A B
1. കുളച്ചൽ യുദ്ധം A. കുറിച്യനായകൻ
2. പഴശ്ശിരാജ B. കൊച്ചി
3. തലക്കൽ ചന്തു C. ഡച്ചുകാർ
4. പാലിയത്തച്ചൻ D. കോട്ടയം രാജകുടുംബം

a) 1 – B, 2 -D, 3 – A, 4 – C
b) 1 – C, 2 – D, 3 – A, 4 – B.
c) 1 – C, 2 – B, 3 – D, 4 – A
d) 1 – B, 2 – A, 3 – C, 4 – D
Answer:
b) 1 – C, 2 – D, 3 – A, 4 – B.

Question 3.
പ്രസ്താവന I: ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 326 അനുസരിച്ച്, ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ജാതി, മതം, ലിംഗഭേദം അല്ലെങ്കിൽ വർഗ്ഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനമില്ലാതെ വോട്ടുചെയ്യാൻ അവകാശമുണ്ട്.
പ്രസ്താവന II: ഉയർന്ന നിരക്ഷരത കാരണം പലരും സാർവത്രിക വോട്ടവകാശത്തെ എതിർത്തപ്പോഴും, ഇന്ത്യയിലെ ഓരോ പ്രായപൂർത്തി വോട്ടവകാശം പൗരനും ഉണ്ടായിരിക്കണമെന്ന ആശയത്തെ ജവഹർലാൽ നെഹ്റു ശക്തമായി പിന്തുണച്ചു. ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക:
a) പ്രസ്താവന I ഉം പ്രസ്താവന II ഉം ശരിയാണ്.
b) പ്രസ്താവന I ശരിയാണ്, പക്ഷേ പ്രസ്താവന II തെറ്റാണ്.
c) പ്രസ്താവന I തെറ്റാണ്, പക്ഷേ പ്രസ്താവന II ശരിയാണ്.
d) പ്രസ്താവന I ഉം പ്രസ്താവന II ഉം തെറ്റാണ്.
Answer:
a) പ്രസ്താവന I ഉം പ്രസ്താവന II ഉം ശരിയാണ്.

Question 4.
നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന (A): പുതിയ സാമ്പത്തിക നയം സ്വകാര്യ വ്യാപാരം, കൃഷി, സ്വകാര്യ നിക്ഷേപം എന്നിവയിലേക്കുള്ള ഭാഗികമായ തിരിച്ചുവരവായിരുന്നു.
കാരണം (R): പുതിയ സാമ്പത്തിക നയം നടപ്പിലാക്കുന്നതിലൂടെ, ലെനിൻ സോവിയറ്റ് സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കുകളുടെ യൂണിയനെ (യുഎസ്എസ്ആർ) ഒരു ലോക സൂപ്പർ പവറായി വികസിപ്പിച്ചെടുത്തു.
a) യും Rഉം ശരിയാണ്
b) Aയും Rഉം തെറ്റാണ്
c) A ശരിയാണ്, പക്ഷേ R തെറ്റാണ്.
d) A തെറ്റാണ്, പക്ഷേ R ശരിയാണ്.
Answer:
a) യും Rഉം ശരിയാണ്

Class 8 Social Science Question Paper Set 1 Malayalam Medium

5 മുതൽ 7 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വിതം. (3 × 2 = 6)

Question 5.
A. ജസ്റ്റീനിയന്റെ നിയമം നിർവചിക്കുക.
Answer:
പൂർവ റോമാസാമ്രാജ്യത്തിലെ പ്രസിദ്ധനായ ഭരണാധികാരിയായിരുന്നു ജസ്റ്റീനിയൻ. ലോകത്തിന് ജസ്റ്റീനിയൻ നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ജസ്റ്റീനിയന്റെ നിയമം. രാജ്യത്ത് നിലനിന്നിരുന്ന നിയമങ്ങളും നിയമശാസ്ത്രങ്ങളും നിയമങ്ങളുടെ ശാസനങ്ങളും ക്രോഡീകരിച്ച് വ്യക്തമായ ഒരു നിയമം ഉണ്ടാക്കുന്നതിന് വേണ്ടി നിയമജ്ഞരുടെ ഒരു സമിതി രൂപീകരിച്ചു. ഇങ്ങനെ തയ്യാറാക്കിയ നിയമമാണ് കോർപ്പസ് ജൂറിസ് സിവിൽസ്.

അല്ലെങ്കിൽ

B. ഫ്യൂഡൽ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഫ്ലോ ചാർട്ട് പൂർത്തിയാക്കുക.
Class 8 Social Science Question Paper Set 2 Malayalam Medium 1
Answer:
പ്രഭുക്കന്മാർ
കർഷകർ

Question 6.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത വനിതാ പ്രവർത്തകരുടെ പേര് എഴുതുക?
Answer:

  • കുട്ടിമാളു അമ്മ
  • അമ്മു സ്വാമിനാഥൻ
  • അക്കമ്മ ചെറിയാൻ
  • ആനിമസ്ക്രീൻ

Question 7.
അടിസ്ഥാന ആവശ്യങ്ങളും തൃപ്തികരമായ ആവശ്യങ്ങളും തമ്മിൽ വേർതിരിക്കുക.
Answer:
അടിസ്ഥാന ആവശ്യങ്ങൾ: ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമായ ആവശ്യങ്ങളെ അടിസ്ഥാന ആവശ്യങ്ങൾ എന്ന് വിളിക്കാം.
തൃപ്തികരമായ ആവശ്യങ്ങൾ: നമ്മുടെ ജീവിതത്തെ കൂടുതൽ സുഖകരവും സന്തോഷകരവുമാക്കുന്ന ചില ആവശ്യങ്ങളുണ്ട്. ഇവയെ തൃപ്തികരമായ ആവശ്യങ്ങൾ എന്ന് വിളിക്കുന്നു.

8 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടാ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (4 × 3 = 12)

Question 8.
A. കുറിച്യർ കലാപത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
വയനാട്ടിലെ ഗോത്രവിഭാഗങ്ങളാണ് കുറിച്യരും കുറുമ്പരും. കലാപത്തിൽ പഴശ്ശിയെ സഹായിച്ചിരുന്ന ഇവരെ പിന്നീട് ബ്രിട്ടീഷുകാർ ശത്രുക്കളായാണ് കണ്ടത്. കുറിച്യരോടും കുറുമ്പ്രരോടും ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ.

  • ഗോത്രജനതയുടെ തുണ്ടുഭൂമികൾ പിടിച്ചെടുത്തു.
  • പരമ്പരാഗത കൃഷിരീതികൾ തുടരാൻ അനുവദിച്ചില്ല.
  • നികുതിയായി സാധനങ്ങൾക്ക് പകരം പണം ആവശ്യപ്പെട്ടു.

1812 ലാണ് കുറിച്യർ കലാപം ആരംഭിച്ചത്. വയനാട്ടിലേക്കുള്ള പാതകളുടെ നിയന്ത്രണം കൈക്കലാക്കിയും പ്രാദേശിക സഹായങ്ങൾ നേടിയെടുത്തും ബ്രിട്ടീഷുകാർക്കെതിരെ പോരാടി. രാമനമ്പി അഥവാ രാമമൂപ്പൻ ആയിരുന്നു അവരുടെ നേതാവ്. സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും ഉണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തെ അവർ നേരിട്ടാക്രമിച്ചു. എന്നാൽ കൂടുതൽ പട്ടാളക്കാരെ മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തിച്ച് കുറിച്യർ കലാപം ബ്രിട്ടീഷുകാർ അടിച്ചമർത്തി.

OR

B. മലയാളി മെമ്മോറിയലിനെയും ഈഴവ മെമ്മോറിയലിനെയും കുറിച്ച് വിവരിക്കുക.
Answer:

മലയാളി മെമ്മോറിയൽ ഈഴവ മെമ്മോറിയൽ
  • തിരുവിതാംകൂറിലെ സർക്കാർ ജോലികളിൽ തിരുവിതാംകൂറുകാർക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന ആവശ്യം .
  • 1891 ജനുവരി 1ന് ഈ ആവശ്യം ഉന്നയിച്ച് ജനങ്ങൾ ഒപ്പിട്ട നിവേദനം മഹാരാജാവിന് സമർപ്പിച്ചു .
  • നേതൃത്വം – ജി.പി. പിള്ള
  • സർക്കാർ സർവീസിൽ ഈഴവ സമുദായത്തിന് മതിയായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം
  • 1896 സെപ്റ്റംബർ 3-ന് ഈഴവ സമുദായ അംഗങ്ങൾ ഒപ്പിട്ട നിവേദനം മഹാരാജാവിന് സമർപ്പിച്ചു
  • നേതൃത്വം – ഡോ. പി. പൽപ്പു

Question 9.
ബഹുനില കൃഷി എന്ന ആശയം വിശദമാക്കുക. മണ്ണ്, ജലം, സൂര്യപ്രകാശം എന്നിവയുടെ കാര്യത്തിൽ ഈ രീതിയുടെ പ്രധാന നേട്ടം എന്താണ്?
Answer:
ബഹുനില കൃഷി: വ്യത്യസ്ത ഉയരത്തിൽ വളരുന്നതും വ്യത്യസ്ത ആഴത്തിൽ വേരോടുന്നതും ആവശ്യമായ സൂര്യപ്രകാശത്തിന്റെ അളവ് വ്യത്യസ്തമായിരിക്കുന്നതുമായ വിളകൾ ഒരേ സമയം ഒരേ കൃഷിയിടത്തിൽ കൃഷി ചെയ്യുന്നതിനെയാണ് ബഹുനില കൃഷി എന്ന് പറയുന്നത്.
പ്രധാന നേട്ടം: മണ്ണ്, ജലം, സൂര്യപ്രകാശം എന്നിവ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
ഉദാഹരണം: തെങ്ങ്, കുരുമുളക്, ഇഞ്ചി/മഞ്ഞൾ എന്നിവ ഒരേ സമയം കൃഷി ചെയ്യുന്നത്

Question 10.
ബ്രിട്ടനെതിരെ പോരാടാൻ കോളനിക്കാരെ പ്രേരിപ്പിച്ച ചില ഘടകങ്ങളുണ്ടായിരുന്നു. അവ എന്തായിരുന്നു?
Answer:
ഏഴ് വർഷത്തെ യുദ്ധത്തിന്റെ ഫലമായി ഫ്രഞ്ചുകാരോടുള്ള കോളനിവാസികളുടെ ഭയം അപ്രത്യക്ഷമായി.
യുദ്ധത്തിൽ പങ്കെടുത്തതിന്റെ ഫലമായി ലഭിച്ച
സ്വന്തം ശക്തിയെക്കുറിച്ചുള്ള അവബോധം.

Question 11.
നീതിയുടെ മൂന്ന് തത്വങ്ങൾ വിശദീകരിക്കുക.
Answer:
Class 8 Social Science Question Paper Set 2 Malayalam Medium 2

Class 8 Social Science Question Paper Set 1 Malayalam Medium

12, 13 ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 4 സ്കോർ വീതം. (2 × 4 = 8)

Question 12.
A. ഉമവിയ്യ, അബ്ബാസിയകൾ രാജവംശം എന്നിവ തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
ഉമവിയ്യ: നാലാമത്തെ ഖലീഫയായ അലിയുടെ നിര്യാണത്തെത്തുടർന്നുണ്ടായ അരക്ഷിതാവസ്ഥയിൽ സിറിയയിലെ ഗവർണറായിരുന്ന മുആവിയ അധികാരം പിടിച്ചെടുത്തു. അദ്ദേഹം സ്ഥാപിച്ച രാജവംശ മാണ് ഉമവിയ്യ രാജവംശം. അവർ തലസ്ഥാനം സിറിയയിലെ ദമാസ്കസിലേക്ക് മാറ്റി. ഉമവിയ്യ വംശത്തിലെ ഖലീഫയായിരുന്ന അബ്ദ് അൽ മലിക്ക് അറബ് സ്വത്വത്തിന് ഊന്നൽ നൽകി.
അബ്ബാസിയകൾ: ഉമവിയ്യ രാജവംശത്തെ പുറത്താക്കിക്കൊണ്ട് അബുൽ അബ്ബാസിന്റെ നേതൃത്വത്തിൽ അബ്ബാസിയ ഭരണം നിലവിൽ വന്നു. ഇവർ തലസ്ഥാനം ദമാസ്കസിൽ നിന്ന് ബാഗ്ദാദിലേക്ക് മാറ്റി. ഇവരിൽ ഏറ്റവും പ്രധാന കവിയും പണ്ഡിതനും ഹാറൂൺ അൽ റഷീദ് ആയിരുന്നു.

അല്ലെങ്കിൽ

B. ലോകത്തിന് അറബികൾ നൽകിയ സംഭാവനകൾ വിശദീകരിക്കുക.
Answer:
തനതായ ഒരു സംസ്കാരം പടുത്തുയ വരായിരുന്നു അറബ് ജനത. അവർക്ക് കാര്യക്ഷമമായ ഒരു ഭരണകൂടവും പോസ്റ്റൽ സമ്പ്രദായവും നികുതി പിരിവ് സമ്പ്രദായവും ഉണ്ടായിരുന്നു. വിദ്യാഭ്യാസമേഖലയിലും വളരെയധികം പുരോഗതി കൈവരിക്കുവാൻ ഇവർക്ക് കഴിഞ്ഞു. ബാഗ്ദാദ്, ദമാസ്കസ്, കെയ്റോ, കൊർദോവ എന്നിവിടങ്ങളിലെ സർവക ലാശാലകൾ ഇതിനുദാഹരണങ്ങളാണ്. ബീജഗണിതം, അറബി അക്കങ്ങൾ എന്നിവ ലോകത്തിന് സംഭാവന ചെയ്തത് അറബികളാണ്. ഇന്ത്യയുടെ സംഭാവനയായ പൂജ്യം ലോക ത്താകെ വ്യാപിപ്പിച്ചതും അറബികളാണ്. രസതന്ത്രത്തിലെ നിരവധി രാസപ്രക്രിയകളുടെ ഉപജ്ഞാതാക്കളും അറബികളാണ്. പ്രകാശ ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളും ഇവരായിരുന്നു. ക്ഷയം, വസൂരി, ഉദരാർബുദം, പ്ലേഗ് എന്നീ രോഗങ്ങളെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നു. ആയിരത്തൊന്ന് രാവുകൾ അറബിസാഹിത്യത്തിലെ പ്രസിദ്ധഗ്രന്ഥമാണ്.

Question 13.
പ്രത്യക്ഷ ജനാധിപത്യത്തിന്റെ നാല് മാർഗങ്ങൾ വിശദീകരിക്കുക.
Answer:
Class 8 Social Science Question Paper Set 2 Malayalam Medium 3

14, 15 ചോദ്യങ്ങൾക്ക് ഉത്തരം വിശദികരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)

Question 14.
A. പാർലമെന്ററി സംവിധാനത്തിന്റെയും പ്രസിഡൻഷ്യൽ സംവിധാനത്തിന്റെയും സവിശേഷതകൾ താരതമ്യം ചെയ്ത് താരതമ്യം ചെയ്യുക.
Answer:

പാർലമെന്ററി വ്യവസ്ഥയുടെ സവിശേഷതകൾ പ്രസിഡൻഷ്യൽ വ്യവസ്ഥയുടെ സവിശേഷതകൾ
  • കാര്യനിർവഹണ വിഭാഗത്തെ നിയമനിർമ്മാണസഭനിയന്ത്രിക്കുന്നു
  • രാഷ്ട്രത്തലവന്റെ അധികാരങ്ങൾ നാമമാത്രമായിരിക്കും.
  • രാജാവോ/രാജ്ഞിയോ/പ്രസിഡൻാ ആയിരിക്കും രാഷ്ട്രത്തലവൻ
  • ഭരണത്തലവൻ പ്രധാനമന്ത്രിയായിരിക്കും
  • നിയമനിർമ്മാണസഭയിലെ ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിയുടെ നേതാവായിരിക്കും പ്രധാനമന്ത്രി.
  • പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് നിയമനിർമ്മാണസഭയോട് കൂട്ടുത്തര വാദിത്വം ഉണ്ടായിരിക്കും.
  • കാര്യനിർവഹണവിഭാഗവും നിയമനിർമ്മാണസഭയും വേർതിരിക്കപ്പെട്ടിരിക്കുന്നു
  • രാഷ്ട്രത്തലവനും ഭരണത്തലവനും പ്രസിഡന്റ്റായിരിക്കും
  • എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കും
  • പ്രസിഡന്റിനെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു.
  • പ്രസിഡന്റ്റിന് നിയമനിർമ്മാണസഭയോട് ഉത്തരവാദിത്തമുണ്ടായിരിക്കുകയില്ല

അല്ലെങ്കിൽ

B. ജനാധിപത്യത്തെ അനുസരിക്കാത്ത നിരവധി സർക്കാരുകൾ ലോകത്തിലുണ്ട്. പ്രസ്താവന വ്യക്തമാക്കുക.
Answer:

രാജവാഴ്ച
  • ഏറ്റവും പഴയ രൂപത്തിലുള്ള ഗവൺമെന്റ്
  • അധികാരം പാരമ്പര്യമായാണ് കൈമാറ്റം ചെയ്യുന്നത്.
  • രാഷ്ട്രത്തിന്റെ അധികാരം മുഴുവൻ രാജാവ്/രാജ്ഞിയിൽ നിക്ഷിപ്തമായിരിക്കും.
സ്വേച്ഛാധിപത്യം
  • രാഷ്ട്രത്തിന്റെ അധികാരം മുഴുവൻ ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചിരിക്കും.
  • രാഷ്ട്രത്തിന്റെ പരമോന്നത നേതാവായി മാറുന്ന വ്യക്തിയെ ചോദ്യം ചെയ്യാനോ വിമർശിക്കാനോ ആർക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയില്ല.
  • തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള എല്ലാത്തരം ജനാധിപത്യ സംവിധാനങ്ങളും നിരോധിച്ചിരിക്കും.
സൈനിക സ്വേച്ഛാധിപത്യം
  • സൈന്യം നേരിട്ട് ഭരണം നടത്തുന്നു.
  • ജനാധിപത്യ അവകാശങ്ങളോ ജനാധിപത്യത്തിന്റെ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരിക്കുകയില്ല.
  • പ്രതിഷേധങ്ങളേയും വിമർശനങ്ങളേയും സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമർത്തുന്നു.
പാർട്ടി സ്വേച്ഛാധിപത്യം
  • ഒരു രാഷ്ട്രീയപാർട്ടി മാത്രം ഭരണം നടത്തുന്നു.
  • രാഷ്ട്രത്തിന്റെ അധികാരങ്ങൾ മുഴുവൻ പാർട്ടിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു
  • അഭിപ്രായസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ജനാധിപത്യമൂല്യങ്ങൾ പൂർണ്ണമായും വിലക്കിയിരിക്കുന്നു.
മതരാഷ്ട്രം
  • മതനിയമങ്ങൾ അനുസരിച്ച് പുരോഹിതർ നേരിട്ട് രാഷ്ട്രഭരണം നടത്തുന്നു.
  • രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായിരിക്കും നിയമവ്യവസ്ഥയുടെ അടിസ്ഥാനം.
  • ഔദ്യോഗിക മതം വിശ്വസിക്കാനും പിന്തുടരാനും എല്ലാവരും നിർബന്ധിതരായിരിക്കും.

Class 8 Social Science Question Paper Set 1 Malayalam Medium

Question 15.
അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടനയുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമായിരുന്നു?
Answer:

  • ഫെഡറൽ മാതൃകയിലുള്ള ഒരു ലിഖിത ഭരണഘടനയാണ് അമേരിക്കയുടേത്. ഇതനുസരിച്ച് യൂണിയനിൽ ചേരുന്ന ഓരോ സംസ്ഥാനത്തിനും സ്വന്തമായ ചില അധികാരങ്ങൾ ഉണ്ടായിരുന്നു.
  • ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന.
  • വിദേശകാര്യം, യുദ്ധം, അന്തർസംസ്ഥാന വാണിജ്യം, നാണയം തുടങ്ങിയവയിൽ കേന്ദ്രഗവൺമെന്റിനാണ് അധികാരം.
  • കേന്ദ്രഗവൺമെന്റിൽ സ്റ്റേറ്റ് ഗവൺമെന്റുകൾക്കും പ്രാതിനിധ്യം ഉണ്ടായിരുന്നു.
  • ഗവൺമെന്റിന്റെ മൂന്ന് ശാഖകളായ – കോൺഗ്രസ്, പ്രസിഡന്റ്, കോടതി എന്നിവയുടെ അധികാരങ്ങളെ വേർതിരിച്ചിരിക്കുന്നു.

Class 8 Social Science Question Paper Set 1 Malayalam Medium

After completing the syllabus, Class 8 Social Science Question Paper Kerala Syllabus Set 1 Malayalam Medium test students’ understanding.

Class 8 Social Science Model Question Paper Set 1 Malayalam Medium

സമയം : 1½ മണിക്കൂർ
ആകെ സ്കോർ : 40

നിർദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി.

1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വിതം (4 × 1 = 4)

Question 1.
കിഴക്കൻ റോമൻ സാമ്രാജ്യത്തിലെ പ്രശസ്ത ചക്രവർത്തി ………… ആയിരുന്നു.
a) ഷാലമീൻ
b) ജസ്റ്റീനിയൻ
c) അഗസ്റ്റസ്
d) ജൂലിയസ് സീസർ
Answer:
b) ജസ്റ്റീനിയൻ

Question 2.
ചേരുംപടി ചേർക്കുക.

വിള സമ്പ്രദായത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഉപഘടകം
1. പ്രകൃതി ഘടകങ്ങൾ A. ഒരു കൃഷിഭൂമിയുടെ വിസ്തൃതി
2. സാമ്പത്തിക ഘടകങ്ങൾ B. ശാസ്ത്രീയ ജലസേചനം
3. സാമൂഹിക ഘടകങ്ങൾ C. ഭക്ഷണക്രമം
4. സാങ്കേതിക ഘടകങ്ങൾ D. കാലാവസ്ഥ

a) 1 – A, 2 – B, 3 – C, 4 – D
b) 1 – D, 2 – A, 3 – C, 4 – B
c) 1 – B, 2 – C, 3 – A, 4 – D
d) 1 – C, 2 – B, 3 – A, 4 – D
Answer:
b) 1 – D, 2 – A, 3 – C, 4 – B

Class 8 Social Science Question Paper Set 1 Malayalam Medium

Question 3.
പ്രസ്താവന I: ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 326 അനുസരിച്ച്, ജാതി, മതം, ലിംഗഭേദം അല്ലെങ്കിൽ വർഗ്ഗം എന്നിവ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വോട്ടവകാശമുണ്ട്.
പ്രസ്താവന II: 61-ാ ം ഭരണഘടനാ ഭേദഗതി പ്രകാരം, 1989 ലെ തിരഞ്ഞെടുപ്പ് മുതൽ വോട്ടവകാശ പ്രായം 18 വയസ്സായി കുറച്ചു.
മുകളിലുള്ള പ്രസ്താവനകൾ വിശകലനം ചെയ്ത് താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
a) പ്രസ്താവന I മാത്രം ശരിയാണ്
b) പ്രസ്താവന II മാത്രം ശരിയാണ്
c) രണ്ട് പ്രസ്താവനകളും ശരിയാണ്
d) രണ്ട് പ്രസ്താവനകളും ശരിയല്ല.
Answer:
c) രണ്ട് പ്രസ്താവനകളും ശരിയാണ്

Question 4.
നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന (A): ഇന്ത്യയിൽ, ദേശീയ, സംസ്ഥാന തലങ്ങളിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് സർക്കാർ രൂപീകരിക്കുന്നത്.
കാരണം (R): ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ ഒരു തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിലുണ്ട്.
a) Aയും Rയും ശരിയാണ്
b) Aയും Rയും തെറ്റാണ്
c) A ശരിയാണ്, പക്ഷേ R തെറ്റാണ്
d) A തെറ്റാണ്, പക്ഷേ R ശരിയാണ്
Answer:
a) Aയും Rയും ശരിയാണ്

5 മുതൽ 1 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വിതം. (3 × 2 = 6)

Question 5.
A. അടിമകൾക്ക് സ്വാതന്ത്ര്യം നൽകുന്ന പ്രഖ്യാപനം ആരാണ് പുറപ്പെടുവിച്ചത്? എപ്പോൾ?
Answer:
എബ്രഹാം ലിങ്കൺ. ജനുവരി 1, 1863

അല്ലെങ്കിൽ

B. കറുപ്പ് യുദ്ധത്തിൽ പങ്കെടുത്ത രാജ്യങ്ങൾ ഏതൊക്കെയാണ്?
Answer:

  • ചൈന
  • ബ്രിട്ടൺ

Question 6.
വിള സമ്പ്രദായങ്ങളെ സ്വാധീനിക്കുന്ന ഏതെങ്കിലും രണ്ട് പ്രകൃതി ഘടകങ്ങൾ എഴുതുക.
Answer:
ഭൂപ്രകൃതി
കാലാവസ്ഥ

Question 7.
ഐക്യകേരള രൂപീകരണത്തിലേക്ക് നയിച്ച പ്രധാന സംഭവങ്ങൾ പരിശോധിച്ച് പട്ടിക പൂർത്തിയാക്കുക.
Class 8 Social Science Question Paper Set 1 Malayalam Medium 1
Answer:
A. പയ്യന്നൂർ കോൺഗ്രസ് സമ്മേളനം: 1928
B. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കുക

8 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (4 × 3 = 12)

Question 8.
A. മിതവാദികളും തീവ്രവാദികളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുക.
Answer:
മിതവാദികൾ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തന രീതികളെക്കുറിച്ച് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ആദ്യകാല നേതൃത്വം ബ്രിട്ടീഷുകാർക്കെതിരെ തുറന്ന പോരാട്ടത്തിന് തയ്യാറായിരുന്നില്ല. അവർ മിതവാദികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരിൽ പ്രധാനികൾ ഫിറോസ്ഷാ മേത്ത, ഗോപാലകൃഷ്ണ ഗോഖലെ, ദാദാഭായ് നവറോജി എന്നിവരായിരുന്നു. സമാധാനപരവും രക്തരഹിതവുമായ പോരാട്ടങ്ങൾ, യോഗങ്ങൾ, പ്രസംഗങ്ങൾ, പ്രമേയങ്ങൾ എന്നിവയിലൂടെ അവർ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിച്ചു.

തീവ്രവാദികൾ: മിതവാദികളുടെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അസംതൃപ്തരായ ഒരു സംഘം കോൺഗ്രസിൽ ശക്തരായി. അവർ തീവ്രവാദികൾ എന്നറിയപ്പെടുന്നു. ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് എന്നിവർ അവരിൽ പ്രമുഖരായിരുന്നു. അവരുടെ പ്രവർത്തന രീതി മിതവാദികളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ശക്തമായ തുറന്ന പോരാട്ടത്തിലൂടെ മാത്രമേ സ്വാതന്ത്ര്യം നേടാനാകൂ എന്ന് വാദിക്കാൻ അവർ സ്വദേശി, ബഹിഷ്കരണം പോലുള്ള വിപ്ലവകരമായ പ്രവർത്തന രീതികൾ സ്വീകരിച്ചു.

OR

B. ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പട്ടികപ്പെടുത്തുക.
Answer:

ആദ്യകാല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രവർത്തന കേന്ദ്രം പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ദേശീയ നേതാക്കൾ
ഇന്ത്യൻ അസോസിയേഷൻ കൊൽക്കത്ത സുരേന്ദ്രനാഥ് ബാനർജി, ആനന്ദ മോഹൻ ബോസ്
മദ്രാസ് മഹാജൻ സഭ മദ്രാസ് എം. വീരരാഘവാചാരിയർ, ജി. സുബ്രഹ്മണ്യ അയ്യർ, ആനന്ദ ചാർലു
ബോംബ പ്രസിഡൻസി അസോസിയേഷൻ ദേശീയത ഫിറോസ്ഷാ മേത്ത, കെ. ടി. തെലാങ്, ബദ്റുദ്ദീൻ ത്യാബ്ജി

Class 8 Social Science Question Paper Set 1 Malayalam Medium

രാഷ്ട്രീയ അവകാശങ്ങൾ പൗരാവകാശങ്ങൾ
  • വോട്ടവകാശം
  • തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അവകാശം
  • പൊതുസ്ഥാനങ്ങൾ വഹിക്കുന്നതിനുള്ള അവകാശം
  • ഗവൺമെന്റിനെ വിമർശിക്കുന്നതിനുള്ള അവകാശം
  • നിയമത്തിന് മുന്നിൽ തുല്യത
  • സ്വതന്ത്രവും നീതിയുക്തവുമായ
  • വിചാരണയ്ക്കുള്ള അവകാശം
  • സമ്മേളിക്കുന്നതിനും സംഘടിക്കുന്നതിനുമുള്ള അവകാശം
സാമ്പത്തിക അവകാശങ്ങൾ സാംസ്കാരിക അവകാശങ്ങൾ
  • ജോലി ചെയ്യുന്നതിനുള്ള അവകാശം
  • പര്യാപ്തമായ കൂലി ലഭിക്കുന്നതിനുള്ള അവകാശം
  • രാഷ്ട്രത്തിന്റെ വിഭവങ്ങൾക്കും സമ്പത്തിനും മേലുള്ള തുല്യ അവകാശം
  • ഭാഷ, ലിപി എന്നിവ സംരക്ഷിക്കുന്നതിനുള്ള അവകാശം
  • മാതൃഭാഷയിൽ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശം
  • തദ്ദേശീയ ജനതയ്ക്ക് അവരുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള അവകാശം

Question 9.
സൺ യാത് സെൻ മുന്നോട്ടുവച്ച ആശയങ്ങൾ എന്തൊക്കെയാണ്?
Answer:

  • ദേശീയത
  • ജനാധിപത്യം
  • സോഷ്യലിസം

Question 10.
യൂറോപ്പിലെ ഏതെങ്കിലും മൂന്ന് നഗരങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
പാരീസ്: യൂറോപ്പിൽ പ്രതിവർഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന നഗരമാണ് പാരീസ്. സൈൻ നദീതീരത്ത് സ്ഥിതി ചെയ്യുന്ന പാരീസ് ഫ്രാൻസിന്റെ തലസ്ഥാനമാണ്. ഈഫൽ ഗോപുരം, ലൂവ മ്യൂസിയം തുടങ്ങിയവ സഞ്ചാരി കളെ ഈ നഗരത്തിലേക്ക് ആകർഷിക്കുന്നു.
ലണ്ടൻ: തേംസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന ലണ്ടൻ, ഇംഗ്ലണ്ടിന്റെയും യുണൈറ്റഡ് കിങ്ഡത്തിന്റെയും തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമാണ്.
ബെർലിൻ: ജർമ്മനിയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ബെർലിൻ. സ്പീ നദീതീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

Question 11.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പഴശ്ശി സ്വീകരിച്ച പ്രതിരോധ തന്ത്രങ്ങൾ എന്തൊക്കെയാണ്?
Answer:
താവളം വയനാട്ടിലേക്ക് മാറ്റി
തദ്ദേശീയ ജനവിഭാഗങ്ങളെ കൂടെച്ചേർത്തു
ഒളിപ്പോർ നടത്തി

12, 13 ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 4 കോർ വീതം. (2 × 4= 8)

Question 12.
A. വ്യത്യസ്ത തരം അവകാശങ്ങൾ വിശദീകരിക്കുക.
Answer:

സമ്പദ്വ്യവസ്ഥയുടെ സവിശേഷതകൾ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ
  • മുതലാളിത്ത സമ്പദ്വ്യവസ്ഥ
  • എല്ലാ വ്യക്തികൾക്കും സ്വത്ത് സ്വന്തമാക്കാനുള്ള അവകാശമുണ്ട്.
  • പരമാവധി ലാഭം.
  • പരിമിതമായ സർക്കാർ ഇടപെടൽ.
  • വ്യക്തികൾക്ക് വിഭവങ്ങൾ സംഭരിക്കാനും അവ ഉപയോഗിച്ച് അവർക്ക് ഇഷ്ടമുള്ള രീതിയിൽ സാധനങ്ങളും സേവനങ്ങളും ഉത്പാദിപ്പിക്കാനും കഴിയും.
  • ഉപഭോക്താവിന് വിപണിയിൽ പൂർണ്ണ സ്വാതന്ത്ര്യമുണ്ട് (ഉപഭോക്തൃ പരമാധികാരം).
  • വ്യവസായങ്ങൾ തമ്മിലുള്ള മത്സരം. മുതലാളിത്ത സമ്പദ്വ്യവസ്ഥ
  • പിന്തുടരുന്ന പല രാജ്യങ്ങളിലും ഇന്ന് സാമ്പത്തിക വികസനത്തിൽ സർക്കാരിന്റെ സജീവ പങ്കാളിത്തം കാണാൻ കഴിയും.
  • ഉൽപ്പാദന ഘടകങ്ങളുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാണ്.
  • സാമൂഹിക ക്ഷേമമാണ് പ്രധാന ലക്ഷ്യം.
  • വിപണിയുടെ മേലുള്ള സർക്കാരിന്റെ നിയന്ത്രണം.
  • വിഭവങ്ങളുടെ ലഭ്യതയും ദേശീയ ലക്ഷ്യങ്ങളും കണക്കിലെടുത്ത് കേന്ദ്ര ആസൂത്രണ സമിതി വിഭവങ്ങൾ ഉപയോഗിക്കുന്നു.
  • വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വം കുറയ്ക്കൽ.
  • സാമ്പത്തിക പ്രവർത്തനങ്ങളിൽ ഒരു കേന്ദ്രീകൃത ആസൂത്രണ സമിതി തീരുമാനങ്ങൾ എടുക്കും.
  • സമ്പദ്വ്യവസ്ഥയിലും സ്വകാര്യ ഇന്നത്തെ സോഷ്യലിസ്റ്റ് സംരംഭങ്ങളുടെ ഇടപെടൽ കാണപ്പെടുന്നു.

അല്ലെങ്കിൽ

B. ഇന്ത്യ ഒരു ജനാധിപത്യ സംവിധാനം സ്വീകരിച്ചതിന്റെ കാരണങ്ങൾ പട്ടികപ്പെടുത്തുക.
Answer:
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെയും അതിന്റെ നേതൃത്വത്തെയും ജനാധിപത്യ മൂല്യങ്ങൾ സ്വാധീനിച്ചു. സ്വാതന്ത്ര്യസമരത്തിലെ എല്ലാ പ്രസ്ഥാനങ്ങളും ജനാധിപത്യ രീതികൾ സ്വീകരിച്ചു.
ഒരു ജനാധിപത്യ സംവിധാനത്തിന് മാത്രമേ ഇത്രയും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യമുള്ള ഒരു പ്രദേശത്തെ രാഷ്ട്രീയമായി ഏകീകരിക്കാൻ കഴിയൂ എന്ന് നേതാക്കൾ വിശ്വസിച്ചു.

വ്യത്യസ്ത ആശയങ്ങൾക്ക് ഇടപഴകുന്നതിനുള്ള ഒരു വേദി ജനാധിപത്യം നൽകുന്നു.
സർക്കാരുകൾക്കിടയിൽ സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കാൻ ഒരു ജനാധിപത്യ സംവിധാനത്തിന് കഴിയും.

Question 13.
മിശ്രവിളകൃഷിയും ഇടവിള കൃഷിയും തമ്മിലുള്ള വിത്യാസം എഴുതുക.
Answer:
മിശ്രവിള കൃഷിഭൂമിയിൽ ഒരേസമയം രണ്ടോ അതിലധികമോ വിളകൾ നടീൽ അകലം പാലിക്കാതെ കൃഷി ചെയ്യുന്ന രീതിയാണിത്. വരണ്ട പ്രദേശങ്ങളിലാണ് ഈ കൃഷിരീതി കൂടുതലായി കണ്ടുവരുന്നത്. പ്രതികൂല കാലാവസ്ഥ മൂലം ഒരു വിളയുടെ വിളവ് മോശമായാലും മറ്റുവിളകളിൽ നിന്നും വിളവ് ലഭിക്കും എന്നതാണിതിന്റെ നേട്ടം.

ഉദാഹരണം : ചോളം-നിലക്കടല, തെങ്ങ്-തുവര
ഇടവിള കൃഷി: കൃത്യമായ വരികളിൽ നടുന്ന പ്രധാനവിളയുടെ രണ്ട് വരികൾക്കിടയിലുള്ള സ്ഥലത്ത് മറ്റൊരു വിള കൃഷി ചെയ്യുന്ന സംവിധാനമാണ് ഇടവിള കൃഷി. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ ഉൽപാദനം വർധിപ്പിക്കാൻ കഴിയും. കളകളുടേയും കീടങ്ങളുടേയും നിയന്ത്രണത്തിന് അനുയോജ്യമായ രീതിയാണിത്.

ഉദാഹരണം : ആദ്യഘട്ടത്തിൽ സാവധാനം വളരുന്ന പരുത്തിയുടെ ഇടവിളയായി നിലക്കടല കൃഷി ചെയ്യുന്നു, തെങ്ങിന് ഇടവിളയായി വാഴ കൃഷി ചെയ്യുന്നു.

14, 15 ചോദ്യങ്ങൾക്ക് ഉത്തരം വിശദികരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)

Question 14.
A. മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയുടെയും ഉടമസ്ഥതയും സവിശേഷതകളും താരതമ്യം ചെയ്യുക.
Answer:
മുതലാളിത്ത സമ്പദ്വ്യവസ്ഥ: ഉൽപ്പാദന ഘടകങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികളിൽ കേന്ദ്രീകരിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയാണിത്.
സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ: ഉൽപ്പാദന ഘടകങ്ങളുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്നും അവയെല്ലാം സർക്കാർ നിയന്ത്രിക്കുന്നുണ്ടെന്നും കരുതുന്ന ഒരു സമ്പദ്വ്യവസ്ഥയാണിത്. ഒരു കേന്ദ്രീകൃത ആസൂത്രണ സമിതി സാമ്പത്തിക പ്രവർത്തനങ്ങളിൽ തീരുമാനങ്ങൾ എടുക്കും.

അല്ലെങ്കിൽ

B. ചാണക്യൻ, ദാദാഭായ് നവറോജി, മഹാത്മാഗാന്ധി, അഭിജിത് വിനായക് ബാനർജി തുടങ്ങിയ ഇന്ത്യൻ സാമ്പത്തിക വിദഗ്ധരുടെ സാമ്പത്തിക സംഭാവനകൾ എടുത്തുകാണിക്കുക.
Answer:
സാമ്പത്തിക ശാസ്ത്രത്തിന്റെ വികസനത്തിന് ഇന്ത്യൻ സാമ്പത്തിക വിദഗ്ധർ വലിയ സംഭാവന നൽകിയിട്ടുണ്ട്.

  • രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനായി കാര്യക്ഷമമായ ഒരു നികുതി സംവിധാനം ആവിഷ്കരിച്ച പുരാതന ഇന്ത്യയിലെ ചാണക്യൻ.
  • ദി ഡ്രെയിൻ തിയറിയുടെ ഉപജ്ഞാതാവായ ദാദാഭായ് നവറോജി അവരിൽ പ്രമുഖനാണ്.
  • നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി തന്റെ പുസ്തകങ്ങളായ ഹിന്ദ് സ്വരാജ്, ഇന്ത്യ ഓഫ് മൈ ഡ്രീംസ് എന്നിവയിൽ സാമ്പത്തിക ദർശനങ്ങൾ വിവരിക്കുന്നു.

ഗാന്ധിജിയുടെ സാമ്പത്തിക ചിന്തകൾ

  • സ്വയംപര്യാപ്തതയിലും വികേന്ദ്രീകരണത്തിലും അധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയാണ് ഗാന്ധിജി വിഭാവനം ചെയ്തത്.
  • പ്രാദേശികമായി തൊഴിലവസരങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. വർദ്ധിപ്പിക്കുന്നതിന് ഗ്രാമീണ വ്യവസായങ്ങൾ
  • പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ വിപണനം ചെയ്യുന്നതിനായി പ്രാദേശിക വിപണികൾ വികസിപ്പിക്കുക.
  • സാമൂഹിക നീതി ഉറപ്പാക്കാൻ സാമ്പത്തിക അസമത്വം ലഘൂകരിക്കണം.

അഭിജിത് വിനായക് ബാനർജി

  • ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പരീക്ഷണാത്മക സമീപനം ആവിഷ്കരിച്ചതിന് ഇന്ത്യൻ- അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് വിനായക് ബാനർജിക്ക് 2019
  • ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
  • എസ്തർ ഡഫ്ലോ, മൈക്കൽ ക്രൈമർ എന്നിവരുമായി അദ്ദേഹം നോബൽ സമ്മാനം പങ്കിട്ടു.

Class 8 Social Science Question Paper Set 1 Malayalam Medium

Question 15.
യൂറോപ്പിന്റെ കാലാവസ്ഥാ സവിശേഷതകൾ വിശദീകരിക്കുക.
Answer:
ആർട്ടിക് കാലാവസ്ഥ/ടൺഡ്ര കാലാവസ്ഥ:

  • വളരെ ഹ്രസ്വവും തണുപ്പുള്ളതുമായ വേനൽക്കാലം (ഏകദേശം 10°C) നീണ്ടതും കഠിനവുമായ ശൈത്യകാലം.
  • ശൈത്യകാലത്ത് 5-6 മാസം സൂര്യപ്രകാശം ലഭിക്കില്ല.

ഉപ ആർട്ടിക് കാലാവസ്ഥ/ടൈഗെ കാലാവസ്ഥ:

  • നേരിയതും ഹ്രസ്വവുമായ വേനൽക്കാലം; വളരെ തണുപ്പുള്ള ശൈത്യകാലം.
  • 5-7 മാസം താപനില 0°C-ൽ താഴെയായിരിക്കും.

കിഴക്കൻ യൂറോപ്യൻ കാലാവസ്ഥ:

  • ശൈത്യകാല താപനില 0°C-ൽ താഴെയാകും.
  • വേനൽക്കാലത്ത് നേരിയ മഴ.

പടിഞ്ഞാറൻ യൂറോപ്യൻ കാലാവസ്ഥ:

  • കഠിനമായ ശൈത്യകാലം, മിതമായ ചൂട്.
  • വർഷം മുഴുവനും മഴ.

മെഡിറ്ററേനിയൻ കാലാവസ്ഥ:

  • ചൂടുള്ളതും വരണ്ടതുമായ വേനൽക്കാലവും തണുത്തതും മഴയുള്ളതുമായ ശൈത്യകാലവും.
  • മെഡിറ്ററേനിയൻ കടലിനു ചുറ്റും കാണപ്പെടുന്നു പോർച്ചുഗൽ, സ്പെയിൻ, ഇറ്റലി, ഗ്രീസ്, ക്രൊയേഷ്യ മുതലായവ.

Class 8 Malayalam Adisthana Padavali Model Question Paper Set 2

During exam preparation, Malayalam Question Paper Class 8 Kerala Syllabus Set 2 guide students properly.

Class 8 Malayalam Adisthana Padavali Model Question Paper Set 2

Time : 1 1/2 hrs.
Max Score: 40

നിർദേശങ്ങൾ:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
  2. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം  ഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു  ദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  3. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (4 × 1 = 4)

Question 1.
“ഒരുപക്ഷേ മണ്ണിന്നടിയിൽ ഗൂഢമായ് അവ തമ്മിൽ വേരാൽ തൊടുന്നുണ്ടാവുമോ? “ഗൂഢമായ്” എന്ന പദത്തിന്റെ അർത്ഥമെന്ത്?
A) സന്തോഷത്തോടെ
C) രഹസ്യമായി
B) സ്നേഹത്തോടെ
D) ശക്തമായി
Answer:
രഹസ്യമായി

Question 2.
വാടിപ്പോയ തുളസി എന്ന ഉപമ എന്തിനെയാണ് സൂചിപ്പിക്കുന്നത്
A) ധനനഷ്ടം
B) നിരാശ
C) ആത്മബന്ധങ്ങളുടെ തകർച്ച
D) തുളസിച്ചെടിയുടെ അവസ്ഥ
Answer:
ആത്മബന്ധങ്ങളുടെ തകർച്ച

Class 8 Malayalam Adisthana Padavali Model Question Paper Set 2

Question 3.
നിലംപൊത്തി എന്ന പദത്തിന്റെ ആശയത്തോട് ചേർന്നു നിൽക്കുന്ന വാക്യം ഏത്
1. പൂർണ്ണമായും നശിച്ചു മണ്ണോട് ചേർന്നു
2. മണ്ണിൽ തഴച്ചു വളർന്നു
3. നിലം മുഴുവൻ പൊതിഞ്ഞ് നിന്നു
4. പൂന്തോട്ടം വാടിപ്പോയി
A) 1 ഉം 2 ഉം ശരി
C) 2 ഉം 3 ഉം ശരി
B) 1 ഉം 3 ഉം ശരി
D) തുളസിച്ചെടിയുടെ അവസ്ഥ
Answer:
മാത്രം ശരി

Question 4.
ദേവദാരുവിന് ഭയം ഉണ്ടായ സന്ദർഭം ഏത്
ദേവദാരു വളർന്നത് ഒറ്റപ്പെട്ട പ്രദേശത്ത് ആയതുകൊണ്ട്
പുതുവർഷം ആയതുകൊണ്ട്
മാഗ് പൈ ദേവദാരുവിനെ മുറിക്കുമെന്ന് പറഞ്ഞതുകൊണ്ട്
തനിക്ക് ചുറ്റും ഇരുട്ടായതുകൊണ്ട്
Answer:
മാഗ് പൈ ദേവദാരുവിനെ മുറിക്കുമെന്ന് പറഞ്ഞതുകൊണ്ട്

5 മുതൽ 7 വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 3 = 9)

Question 5.
“ഞാൻ എനിക്കാവുന്നത് ചെയ്യുന്നു”.
ഈ വാക്യം ആരോട് പറഞ്ഞു? ഈ വാക്യത്തിൽ പ്രതിഫലിക്കുന്ന മാനസികാവസ്ഥയെ വിശകലനം ചെയ്യുക. സന്ദർഭം വ്യക്തമാക്കുക.
Answer:
ഈ വാക്യം കുരുവിയാണ് പറയുന്നത്. കാട്ടുതീ പടർന്നപ്പോൾ കുരുവി തന്റെ കുഞ്ഞി ചുണ്ടിൽ വെള്ളം കൊണ്ടുവന്ന് തീയിൽ തളിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നു. അതുകണ്ട് മഴദേവൻ പരിഹസിക്കുമ്പോൾ കുരുവി ഉത്തരമായി തന്റെ ചെറിയ ശ്രമം ചോദ്യം ചെയ്യുന്ന മഴദേവനോട് പറയുന്നതാണ് ഈ വാക്യം. ഇവിടെ തെളിയുന്ന മാനസികാവസ്ഥ ഒരു വ്യക്തിയുടെ ഉത്തരവാദിത്വബോധവും ധൈര്യവുമാണ്.

കുരുവി തന്റെ കഴിവിനു എന്ത് ചെയ്യാനാവുമോ അതാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ പരിഹാസം അതിന്റെ ചാരുത ഇല്ലാതാക്കുന്നില്ല. ഇത് പാഠത്തിലെ മുഖ്യ സന്ദേശമായ “നമ്മിൽ ഒരാൾ ഒരു ചെറിയ ശ്രമം നടത്തിയാൽ പോലും വലിയ മാറ്റത്തിന് തുടക്കമാകാം’ എന്നതിനെ പ്രതിഫലിപ്പിക്കുന്നു.

Class 8 Malayalam Adisthana Padavali Model Question Paper Set 2

Question 6.
പുതുവർഷം എന്ന ആശയം കൊച്ചു ദേവതാരു കഥയിൽ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
Answer:
പുതുവത്സരമെന്ന ആശയം ഈ കഥയിൽ ഭയത്തിന്റെ പ്രതീകമായാണ് ആദ്യം വരുന്നത് – ദേവദാരുവിന്റെ തലയെടുപ്പിനായി മനുഷ്യർ വരുമെന്ന മാഗ് പൈ യുടെ വാക്കുകൾ കേൾക്കുമ്പോൾ ദേവദാരുവിന് തന്റെ ജീവിതാന്ത്യമായാണ് പുതുവത്സരത്തെ കാണാൻ സാധിക്കുന്നത്. എന്നാൽ പുതുവത്സരദിവസം, മനുഷ്യൻ ദയയോടെയും സ്നേഹത്തോടെയും മരം വെട്ടാതെ അലങ്കരിക്കുകയും പുതുവത്സരത്തിന്റെ പ്രതീകമാക്കി മാറ്റുകയും ചെയ്യുന്നു. അതിനാൽ പുതുവത്സരം പുതിയ ദൃഷ്ടികോണമെന്ന സന്ദേശമാണ് കഥ നൽകുന്നത് – പുതിയ തുടക്കം, കരുണയും പ്രകൃതിയോടുള്ള മാന്യതയും നിറഞ്ഞ ആരംഭം.

Question 7.
അടിസ്ഥാനപാഠാവലി (മാതൃക ചോദ്യപേപ്പർ 2
“പുല്ല് തിന്നാറുണ്ടോ?” എന്ന ഡോക്ടറുടെ ചോദ്യം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
Answer:
ഇത് ഒരു പരിഹാസാത്മകമായ ചോദ്യം ആണ്, രോഗിയുടെ ദാരിദ്ര്യവും അയാളുടെ ഭക്ഷണപൂരകങ്ങളുടെ അഭാവവുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ശാരീരിക ക്ഷീണവും പോഷകാഹാരക്കുറവും മൂലമുള്ള അവസ്ഥയെ ഡോക്ടർ പരിഹസിക്കുന്നു.

ശാരീരിക ക്ഷീണം പോഷകാഹാരക്കുറവു മൂലമാണെന്ന് മനസ്സിലാക്കുന്ന ഡോക്ടർ പാൽ കുടിക്കാ റുണ്ടോ? പോഷക ആഹാരം കഴിക്കാറുണ്ടോന്നൊക്കെ ചോദിക്കുമ്പോൾ രോഗി ഇല്ലെന്ന് മറുപടി പറയുന്നു. അവശ്യമായ ആരോഗ്യം ശ്രദ്ധിക്കുന്നില്ലെന്നതിനാലാണ് ഡോക്ടർ പുല്ല് തിന്നാറുണ്ടോന്ന് അല്പ്പം ദേഷ്യത്തോടെയും ഹാസ്യത്തോടെയും ചോദിക്കുന്നത്. സത്യത്തിൽ അതിനു പോലും വകയില്ലെന്ന് പറയുന്ന രോഗിയിലൂടെ അവന്റെ നിസഹായാവസ്ഥ വെളിപ്പെടുന്നു. അല്പം മാത്രമായ സംഭാഷണം കൊണ്ട് വ്യക്തമായ ചിത്രം നൽകാൻ പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് കഴിഞ്ഞിട്ടുണ്ട്.

അല്ലെങ്കിൽ
(B) “തടിച്ച ദുഃഖം സസകൾ തകർത്തു പെയ്തനാൾ തരുണാങ്ങൾ തടവി നിന്ന നാൾ
ഈ വരികളെ ആകർഷകമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം? കണ്ടെത്തി എഴുതു.
Answer:
അനുഭവവൈവിധ്യങ്ങളിലൂടെ ഹൃദയം കടന്നുപോയ കാലങ്ങളിലെ വേദനയും നിസ്സംഗതയും, ഭാഷയുടെ ലാളിത്യത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നു. “തടിച്ച ദുഃഖങ്ങൾ”, “തരുണസൗഖ്യങ്ങൾ” എന്ന വാക്കുകൾ സന്ദർഭങ്ങളുടെയും കാലങ്ങളുടെയും നേർവാക്യങ്ങൾ ആയി നിലകൊള്ളുന്നു.

“തടിച്ച”, “തകർത്തു”, “തരുണ”, “തടവി” തുടങ്ങിയ അനുപ്രാസ വ്യാകരണ ഘടകങ്ങൾ ഈ വരികളെ മികവുറ്റതാക്കുന്നു. ഭാഷാഭംഗി തന്നെയാണ് ഈ വരികളുടെ ആകർഷണീയത.

8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (4 × 5 = 20)

Question 8.
“ഈ കൊച്ചൻ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. വല്യപാട്ടുകാരനാ ഒക്കെ തുലച്ചു. ഇവനൊക്ക ആദ്യമാദ്യം ഒരു രസത്തിന് തുടങ്ങും. പിന്നെ ഗതിയില്ല.” വാക്കുകൾ വിശകലനം ചെയ്ത് സ്വന്തം നിരീക്ഷണം വിശദമാക്കുക.
Answer:
ആശുപത്രി ജോലിക്കാരന്റെ ഈ വാക്കുകൾ വളരെ സാധാരണമായും സഹതാപത്തോടെയും പരാമർശിച്ചുവെങ്കിലും അതിനുള്ളിൽ ഒളിഞ്ഞിരുന്നത് ഒരു വലിയ വിപത്തിന്റെ വ്യാപനമായിരുന്നു. അധ്യാപകന്റെ മകനെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെ പഠിച്ചിരുന്ന ആ യുവാവ്, ലഹരിയിലേക്കുള്ള അടിമപെടലിലൂടെ തന്റെ ജീവിതം മുഴുവനും നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. കഥയിൽ, ആ അമ്മയുടെ വേദനയും നിർഭാഗ്യവും നമ്മളെ ആഴത്തിൽ ബാധിക്കുന്നു.

അമ്മേ… പോവല്ലേ… എനിയ്ക്ക് സഹിക്കാൻ വയ്യേ… ആ കുഞ്ഞിന്റെ ദയനീയമായ വാക്കുകൾ ഇന്നും മനസ്സിൽ ഉരുളുന്നു… തേങ്ങുന്നു… വിലപിക്കുന്നു. ഇത് കഥമാത്രമല്ലെന്നു തിരിച്ചറിവ് ഇന്ന് നമുക്കുണ്ട്. നമുക്ക് ചെയ്യാൻ ചിലത് ഇനിയും ബാക്കിയുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് നിലതെറ്റി ഒഴുകുന്നതിനു മുമ്പേ…. അണകെട്ടി നാടിനെ സംരക്ഷിക്കാൻ നമുക്ക് ചിലത് ചെയ്യാൻ കഴിയും

  1. ലഹരിക്ക് എതിരായ ബോധവത്കരണ ക്ലാസുകൾ.
  2. കുട്ടികളെയും യുവാക്കളെയും കേൾക്കാനും സഹായിക്കാനുമുള്ള കൗൺസിലിംഗ്.
  3. സ്കൂളുകളും പഞ്ചായത്തുകളും സംയുക്തമായി കാമ്പയിൻ നടത്താം
  4. ലഹരി ഉപയോഗിക്കുന്നുവെന്ന് സംശയം തോന്നിയാൽ ഉടൻ മാതാപിതാക്കളെയോ അധ്യാപകരെയോ ഇടപെടുത്തണം
  5. ലക്ഷ്യബോധം ഉള്ളവരായി വളരുകയും, നിയമം പാലിക്കുകയും ഉത്തരവാദിത്വം നിർവഹിക്കുകയും ചെയ്യുന്നവരായിരിക്കുക.

Class 8 Malayalam Adisthana Padavali Model Question Paper Set 2

Question 9.
“മദിരാശി കണ്ടിട്ട് എന്താകാര്യം! കാണണെങ്കില് ദുബായി കാണണം”- അമ്മമ്മയുടെ കഥാപാത്ര നിരൂപണം തയ്യാറാക്കുക
Answer:
പുതിയ കാലം സ്വീകരിക്കാൻ കഴിയുന്ന മാനസികമായ പരിപക്വതയും മൂല്യങ്ങൾ കൈവിടാതെ പുതിയ സംസ്കാരത്തെ സ്വാഗതം ചെയ്യാനുള്ള ധൈര്യവുമാണ് അമ്മമ്മ എന്ന കഥാപാത്രത്തിലൂടെ എഴുത്തു കാരൻ അവതരിപ്പിക്കുന്നത്. “മിനി ഉരലി” എന്ന സംസ്കൃതിയുടെ സ്മരണയും “ഇംഗ്ലീഷ് വെക്ക്”, “ദുബായ് കാണണം” എന്ന നിലപാടുകളും ഈ ബന്ധത്തെ നന്നായി തുറന്നു കാണിക്കുന്നു.

പഴയ ജീവിതരീതികളും പുതുവിചാരങ്ങളെയും അവൾ തുല്യതയിൽ കാണുന്നു. ചായക്കടക്കൂട്ടിരിപ്പുകാരിയല്ലാതിരിക്കാൻ, സംഗീതം മുതൽ യാത്രാപ്രേമം വരെ, എല്ലാ സാധ്യതകളെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്നു അമ്മമ്മ. ചതച്ച വെറ്റില പോലെ ആ ചിന്തകളും തണുപ്പിക്കാതെ സത്തയായ നീരു ചേർത്തിരിക്കുന്നു. കാലം മാറുമ്പോഴും, ജീവിതം ചാരുതയോടെ നിറക്കാം എന്ന സന്ദേശമാണ് അമ്മമ്മയുടെ പുതിയ കാഴ്ചപ്പാട്.

Question 10.
ഗദ്യ ഭാഗം വായിച്ചു നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
സാഹിത്യം സാംസ്കാരികാന്തരീക്ഷത്തെ ദർപ്പണതുല്യം പ്രതിഫലിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. മാറ്റങ്ങൾക്ക് വഴിയൊരുക്കുക എന്ന ദൗത്യവും സാഹിത്യത്തിന്റെ ധർമ്മമാണെന്നാണ് സഞ്ജയന്റെ അചഞ്ചല വിശ്വാസം. ഈ ആശയഗതി സ്വന്തം രചനകളിലൂടെ പ്രാവർത്തികമാക്കിയ അദ്ദേഹം സാഹിത്യവും ജീവിതവും എന്ന പ്രബന്ധത്തിൽ എഴുത്തുകാരൻ എങ്ങനെ ചരിത്രത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് സോദാഹരണം വിവരിക്കുന്നുണ്ട്.

ഭടന്റെ കൈവാളിളകുന്നതിനു മുൻപ് സാഹിത്യകാരന്റെ തൂലിക തെല്ലൊന്നിളകിയിരിക്കണം എന്നദ്ദേഹം ഊന്നിപ്പറയുന്നു. ഫ്രഞ്ചു വിപ്ലവം ഉണ്ടായതിനുകാരണം കേവലം സൈനികമുന്നേറ്റം മാത്രമല്ല, റൂസ്സോവിന്റെ പ്രോജ്ജ്വലമായ രചനകൾ കൂടിയാണ്.

സാഹിത്യം ഹിംസയേയും വിപ്ലവത്തേയും മാത്രമല്ല അഹിംസയെയും ആത്മബോധത്തെയും ആമന്ത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഗാന്ധിജിയെ ഉദാഹരിച്ചകൊണ്ട് സമർത്ഥിക്കുന്നു. മഹാത്മ ഗാന്ധിയെ സാഹിത്യകാരനായി കണക്കാക്കുന്ന അദ്ദേഹം നാം ഗാന്ധിജിയിലെ സാഹിത്യകാരനെ വേണ്ടവിധം തിരിച്ചറിയാത്തത് ആ അംശം ഒരു കർമ്മയോഗി എന്ന നിലയ്ക്കുള്ള ഗാന്ധിജിയുടെ പ്രകാശം പ്രവാഹത്തിൽ മുങ്ങിപ്പോകുന്നതു
കൊണ്ടാണെന്നു സമർത്ഥിക്കുന്നു. “ഇന്ത്യയിൽ ശാന്തതയുണ്ട് പക്ഷേ അത് ശവകുടീരത്തിലെ പ്രശാന്തതയാണ്” എന്ന ഗാന്ധിജിയുടെ വാക്യം ഒരു ദിവ്യ സാഹിത്യകാരന്റെ മുഖത്തുനിന്നു മാത്രമേ പുറപ്പെടുകയുള്ളുവെന്ന് സഞ്ജയൻ ചൂണ്ടിക്കാണിക്കുന്നു.

1) സഞ്ജയന്റെ ദൃഷ്ടിയിൽ സാഹിത്യത്തിന്റെ ധർമ്മം എന്ത് ? (2)
2) ഗാന്ധിജിയെ ഉദാഹരിച്ചുകൊണ്ട് സഞ്ജയൻ സമർത്ഥിക്കുന്നതെന്ത് ? (2)
3) ദിവ്യസാഹിത്യകാരന്റേതായി ഗാന്ധിജിയിൽ നിന്നു വന്ന വാക്യം ഏത് (1)
Answer:
1) സഞ്ജയന്റെ അഭിപ്രായത്തിൽ സാഹിത്യം സാംസ്കാരികാന്തരീക്ഷത്തെ ദർപ്പണതുല്യം പ്രതിഫലി പ്പിക്കുന്നത് മാത്രമല്ല, സമൂഹത്തിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുക എന്ന ദൗത്യവും നിറവേറ്റേണ്ടതാണ്.

2) ഗാന്ധിജിയെ ഉദാഹരിച്ച് സഞ്ജയൻ വ്യക്തമാക്കുന്നത്, സാഹിത്യം ഹിംസയെയും വിപ്ലവത്തെയും പോലെ അഹിംസയെയും ആത്മബോധത്തെയും ആഹ്വാനം ചെയ്യാൻ കഴിവുള്ള ശക്തിയാണ് എന്നതാണ്.

3) ഇന്ത്യയിൽ ശാന്തതയുണ്ട്, പക്ഷേ അത് ശവകുടീരത്തിലെ പ്രശാന്തതയാണ്.

Class 8 Malayalam Adisthana Padavali Model Question Paper Set 2

Question 11.
(A) തോട്ടക്കാരി, നിൻ വാത്സല്യത്തിൻ അദ്ഭുതവർഷമേഘം… എന്ന വരി കവിതയിലെ പ്രധാന സന്ദേശത്തെ പ്രതിനിധീകരിക്കുന്നു. വിശദീകരിക്കുക.
Answer:
(A) ഈ വരിയിൽ കവി സ്വന്തം ഭാര്യയുടെ സ്നേഹത്തെ പ്രകൃതിദത്തമായ അത്ഭുതമായി അനുഭവിക്കുന്നു. “വർഷമേഘം’ എന്നത് ജീവൻ പകരുന്ന മഴയെ സൂചിപ്പിക്കുന്നു. അതുപോലെ, അവളുടെ വാത്സല്യം ഈ വീട്ടിൽ പുതുമയും ജീവപര്യന്തമായ ബന്ധവും പുനഃസ്ഥാപിക്കുന്നു. ആ സ്നേഹമഴ വീണ്ടും ജീവിതത്തിലേക്ക് പുതുമയും പാവനതയും കൊണ്ടുവരുന്നു.

കുടുംബജീവിതത്തിലെ സ്നേഹത്തിന്റെ അതുല്യമായ പ്രാധാന്യവും ഭാര്യ എന്ന സ്ത്രീയുടെ അസാധാരണ ആത്മസമർപ്പണവും പ്രതിനിധീകരിക്കു ന്നതുമാണ് ഈ വരികൾ. കുടുംബത്തിൽ സ്നേഹവും കരുതലും വീണ്ടെടുക്കുന്നത് സ്ത്രീയുടെ പ്രകൃതിദത്തമായ സ്നേഹശേഷിയിലൂടെയാണ് എന്നതാണ് ഈ വരിയുടെ ഉള്ളടക്കം.

അല്ലെങ്കിൽ
(B) ഭഗീരതപ്രയത്നം എന്ന ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക
Answer:
ഭഗീരഥൻ ഗംഗയെ ഭൂമിയിലെത്തിക്കാൻ നടത്തിയ അതിസാഹസികവും,ദീർഘകാലമുള്ളതുമായ, അതിയായ പരിശ്രമം പോലെയാണ് എഴുത്തുകാരൻ തന്റെ വാൽവ് ആവിഷ്കൃതിയിൽ നടത്തിയ കഠിനപ്രയത്നം. ലേഖകൻ തന്റെ ആശയമായ വാൽവിന്റെ ആവിഷ്ക്കരണം വിജയിപ്പിക്കാൻ നടത്തിയ ശ്രമം “ഭഗീരഥപ്രയത്ന’ ത്തെ അനുസ്മരിപ്പിക്കുന്നു. എത്രയോ പ്രയാസങ്ങൾക്കുമേൽ കയറി, നിരന്തരമായി പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും, പ്രതീക്ഷയും അച്ചടക്കവും കൈവിടാതെ സാങ്കേതികമായ വിജയം നേടിയ അനുഭവം ഈ ശീർഷകത്തോട് പൊരുത്തപ്പെടുന്നതാണ്.

അതുകൊണ്ടുതന്നെ “ഭഗീരഥപ്രയത്നം എന്നത് ലേഖനത്തിന്റെ ഉള്ളടക്കത്തെയും ആത്മാവിനെയും പ്രസന്നമാക്കുന്ന ഉചിതമായ ശീർഷകമായി മാറുന്നു.ഈ ശീർഷകം ഈ കണ്ടെത്തലിനു പിന്നിലെ ത്യാഗം, സ്ഥിരത, ഉറച്ച മനസ്സുള്ള ശ്രമം എന്നിവയെ യോജിപ്പിക്കുകയാണ്.

താഴെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഒരുപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 × 1 = 7)

Question 12.
Class 8 Malayalam Adisthana Padavali Model Question Paper Set 2 - 1
ചിത്രം വിശകലനം ചെയ്ത് പ്രളയം എന്ന വിഷയത്തെ അതിജീവിക്കുന്നതിനെ കുറിച്ച് പ്രഭാഷണം തയ്യാറാക്കുക.
Answer:
കേരളത്തിലെ തുടർച്ചയായ പ്രളയാവസ്ഥയും അതിജീവനവും കേരളം കഴിഞ്ഞ ചില വർഷങ്ങളായി തുടർച്ചയായ പ്രളയങ്ങളിലൂടെ കടന്നുപോകുന്ന ദുരന്താവസ്ഥയാണ് അനുഭവിച്ചിരിക്കുന്നത്. ഒരു നൂറ്റാണ്ടിനുശേഷം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായ 2018ലെ പ്രളയം മുതൽ തുടർന്നുള്ള വർഷങ്ങളിലും അതേ രീതിയിൽ കടുത്ത മഴയും നദീപ്ലാവനങ്ങളും സംസ്ഥാനത്തെ വലിയ വെല്ലുവിളികളിലേക്ക് നയിച്ചു.

അത്യധികമായ മഴ, വനനശീകരണം, അനിയന്ത്രിതമായ കെട്ടിട നിർമാണം, നദീതടങ്ങളുടെ ചുരുങ്ങൽ തുടങ്ങിയ ഘടകങ്ങൾ പ്രളയത്തെ ക്ഷണമില്ലാത്ത ഒരു ദുരന്തമായി മാറ്റി. എങ്കിലും ഈ നിലനിൽക്കുന്ന ദുരന്തങ്ങളെ അതിജീവിക്കുന്നതിൽ കേരളം അതിശയകരമായ ഐക്യ ത്തിന്റെയും കരുത്തിന്റെയും ഉദാഹരണം കാട്ടി.

സർക്കാർ, സന്നദ്ധസംഘങ്ങൾ, സൈനികസേന, പ്രാദേശിക വാസികൾ എന്നിവരുടെ വേഗമുള്ള രക്ഷാപ്രവർത്തനം ആയിരക്കണക്കിന് ആളുകളെ ജീവത്യാഗത്തിൽ നിന്ന് രക്ഷപ്പെടുത്തി. പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ ധൈര്യവും സേവാഭാവവും കേരളത്തിന്റെ അതിജീവനത്തിൽ അപൂർവ്വമായ സംഭാവനയായി മാറി.

ദുരന്താനന്തര പുനർനിർമ്മാണത്തിനായി “റീബിൽഡ് കേരള’ പോലുള്ള പദ്ധതികൾ ആത്മവിശ്വാസത്തിന് പുതുജീവൻ നൽകി. പ്രളയാനുഭവങ്ങൾ നമ്മെ പഠിപ്പിച്ചത് ഈ ഭൂമിയോട് കൂടുതൽ ഉത്തരവാദിത്തത്തോടെയും പരിസ്ഥിതി സംരക്ഷണ മനോഭാവ ത്തോടെയും പെരുമാറേണ്ടതുണ്ടെന്നാണ്. പ്രകൃതി മുന്നറിയിപ്പ് നൽകി; ഇനി അതിജീവനം ഉറപ്പാക്കാൻ മനുഷ്യൻ കൂടുതൽ ജാഗ്രതയോടെയും ഐക്യത്തോടെയും മുന്നോട്ട് നിൽക്കണം.

അല്ലെങ്കിൽ
(B) വാർദ്ധ്യകം ഒരു അവസ്ഥയാണ്, ശാപമല്ല ചേർത്തു നിർത്തുകയാണ് വേണ്ടത് – ‘വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത’ എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുക.
Answer:
വാർധക്യം ഒരു ജീവിതഘട്ടമാണ്, അത് ഒരു ശാപം അല്ല. എന്നാൽ നാം കണ്ടുകൊണ്ടിരിക്കുന്ന സാഹ ചര്യം അതിന് ശാപത്തിന്റെ സൂചന നൽകുന്നു. ജീവിതം മുഴുവൻ കുടുംബത്തിനും സമൂഹത്തിനും അർപ്പിച്ച് ജീവിച്ചിട്ടും വയോധികർ പലപ്പോഴും ഒറ്റപ്പെടലിലായിത്തീരുന്നു. അതിന്റെ പ്രധാന കാരണം സമൂഹത്തിന്റെ സമീപനവും, കുടുംബ ബന്ധങ്ങളിലെ വിള്ളലുമാണ്.

പുതുതലമുറ ഉപഭോക്താക്കളുടെ വേഗതയേറിയ ലോകത്താണ് ജീവിക്കുന്നത്. അവരുടെ മനസ്സിൽ “പ്രായം’ ഒട്ടുമിക്കപ്പോഴും ഉപയോഗശൂന്യത’യുമായി കെട്ടിപ്പിടിച്ചിരിക്കുന്നു. പ്രായാധിക്യത്തിന്റെ അവസ്ഥയിൽ അവരെ സംരക്ഷിക്കുന്നത് വൃഥാസമയം കളയലിന്റെ ഭാഗമാകും എന്ന് പുതിയ തലമുറ ചിന്തിക്കുന്നു. എന്നാൽ അവർക്ക് വേണ്ടത് സംരക്ഷണമോ സഹായമോ അല്ല; അവർക്ക് ആവശ്യമായത് ശ്രദ്ധയും ആനന്ദവും ആണ്.

വയോജനങ്ങളെ കുടുംബത്തിലേക്ക് ചേർത്തു പിടിക്കുക വഴി നാം ഒരു തുടർച്ചയായ സംസ്കാര പരമ്പരയെ നിലനിർത്തുന്നു. അവരുടെ അനുഭവസമ്പത്ത്, അറിവ്, സ്നേഹം എന്നിവ പുതുതലമുറയ്ക്ക് പ്രകാശപാതയാകുന്നു. അതിനാൽ തന്നെ, സമൂഹം മുഴുവൻ ചേർന്ന് അവർക്ക് ആത്മാർത്ഥതയും സ്നേഹവും നൽകേണ്ടത് ഓരോ തരത്തിലും പ്രധാനപ്പെട്ടതും അനിവാര്യവുമാണ്.

Class 8 Basic Science Question Paper Set 3 Malayalam Medium

To reduce exam fear, Class 8 Basic Science Question Paper Kerala Syllabus Set 3 Malayalam Medium provide good practice.

Class 8 Basic Science Model Question Paper Set 3 Malayalam Medium

സമയം – 2 മണിക്കൂർ
ആകെ സ്കോർ – 60

നിർദേശങ്ങൾ

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ച്
  • മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • ഈ ചോദ്യപേപ്പറിൽ A, B, C എന്നീ വിഭാഗങ്ങളിലായി 10 ചോദ്യങ്ങളാണുള്ളത്.
  • Choice നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് തന്നിരിക്കുന്ന ഓപ്ഷനുകളിൽ ഒന്നിനുമാത്രം ഉത്തരം എഴുതിയാൽ മതി.

സമയം – 2 മണിക്കൂർ
ആകെ സ്കോർ – 60

ഭൗതികശാസ്ത്രം

സമയം – 40 മിനിറ്റ്
ആകെ സ്കോർ – 20

Section – A

1 മുതൽ 2 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും 1 സ്കോർ വീതം. (2 × 1 = 2)

Question 1.
കരയിലൂടെ ഏറ്റവും വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള ഒരു മൃഗമാണ് ചീറ്റപ്പുലി. ഇതിന്റെ വേഗ ത്തിന്റെ യൂണിറ്റ് വ്യത്യസ്ത രീതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ ശരിയായത് ഏത്?
a) 25 metre per s
b) 25 m/s
c) 25 m/s2
d) 25 M/S
Answer:
b) 25 m/s

Question 2.
നൽകിയിരിക്കുന്ന ചിത്രങ്ങൾ, ഒരേ വലുപ്പത്തിലുള്ള രണ്ട് ഇരുമ്പ് ആണികളിൽ നിന്ന് നിർമ്മിച്ച രണ്ട് വൈദ്യുതകാന്തങ്ങളെ ചിത്രീകരിക്കുന്നു.
Class 8 Basic Science Question Paper Set 3 Malayalam Medium 1
പ്രസ്താവന 1: ചിത്രം (a) യാണ് ഏറ്റവും ശക്തിയേറിയ വൈദ്യുതകാന്തം കാരണം ഇതിൽ (b) യെ അപേക്ഷിച്ചു കമ്പിച്ചുരുളുകളുടെ എണ്ണം കൂടുതലാണ്.
പ്രസ്താവന 2: ചിത്രം (b) യാണ് ഏറ്റവും ശക്തിയേറിയ വൈദ്യുതകാന്തം, കാരണം ഇതിൽ(a) യെ അപേക്ഷിച്ചു കമ്പിച്ചുരുളുകളുടെ എണ്ണം കുറവാണ്.
a) രണ്ട് പ്രസ്താവനകളും ശരിയാണ്
b) രണ്ടാമത്തെ പ്രസ്താവന മാത്രമാണ് ശരി
c) ആദ്യത്തെ പ്രസ്താവന മാത്രമാണ് ശരി
d) രണ്ട് പ്രസ്താവനകളും തെറ്റാണ്
Answer:
c) ആദ്യത്തെ പ്രസ്താവന മാത്രമാണ് ശരി.

Section – B

3 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് ഒന്നിൽ കൂടുതൽ വാചകങ്ങളിൽ ഉത്തരമെഴുതുക.6, 7 ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ട്. ഓരോ ചോദ്യത്തിനും 2 സ്കോർ വീതം. (6 × 2 = 12)

Question 3.
ഒരു വ്യക്തി ‘A’ യിൽ നിന്ന് ആരംഭിച്ച് ‘B’, ‘C’ എന്നിവയിലൂടെ നീങ്ങുകയും 30 സെക്കൻഡിൽ ‘D’ യിൽ എത്തുകയും ചെയ്യുന്നു.
a) സഞ്ചരിച്ച ദൂരം കണ്ടെത്തുക.
b) വേഗം കണ്ടെത്തുക.
Class 8 Basic Science Question Paper Set 3 Malayalam Medium 2
Answer:
a) A മുതൽ D വരെയുള്ള ദൂരം = 10 + 10 + 10 = 30 m
Class 8 Basic Science Question Paper Set 3 Malayalam Medium 3

Question 4.
ഒരു കുട്ടി 200 ഷീറ്റുകളുള്ള തന്റെ സയൻസ് ഡയറിയിലെ പേപ്പറുകളുടെ മൊത്തം കനം അളക്കുകയും അത് 2 സെന്റീമീറ്റർ ആണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഈ പേപ്പറുകളിലൊന്നിന്റെ കനം SI യൂണിറ്റിൽ കണ്ടെത്തുക.
Answer:
ഒരു പേപ്പറിന്റെ കനം = പേപ്പർ കെട്ടിന്റെ ഉയരം / പേപ്പറുകളുടെ എണ്ണം
ഒരു പേപ്പറിന്റെ കനം = 2 cm/200 =1/100 cm = 0.01 cm
SI യൂണിറ്റിൽ പേപ്പറിന്റെ കനം = 0.01cm/100 = 0.0001 m

Class 8 Basic Science Question Paper Set 3 Malayalam Medium

Question 5.
ദക്ഷിണ ധ്രുവം മാത്രം ഉള്ള കാന്തമായി മാറുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ രാഹുൽ തന്റെ കൈവശമുണ്ടായിരുന്ന ബാർ കാന്തം കൃത്യമായി രണ്ട് കഷണങ്ങളായി മുറിച്ചു. നിങ്ങളുടെ നിഗമനം എന്താണ്? എന്തുകൊണ്ട്?
Answer:
ഇല്ല, അത് ദക്ഷിണ ധ്രുവം മാത്രമുള്ള ഒരു കാന്തമായി മാറുന്നില്ല. ഒരു കാന്തത്തിന്റെ ഓരോ മുറിഞ്ഞ കഷണവും എത്രതന്നെ ചെറുതാണെങ്കിലും, അതിന് എല്ലായ്പ്പോഴും ഉത്തര, ദക്ഷിണ ധ്രുവങ്ങൾ ഉണ്ടായിരിക്കും. ഏക ധ്രുവം മാത്രമുള്ള കാന്തം ഉണ്ടാവുകയില്ല.

Question 6.
A. 3 m പരപ്പളവുള്ള ഒരു മേശയുടെ ഉപരിതലത്തിൽ അന്തരീക്ഷമർദം പ്രയോഗിക്കുന്ന ബലം എത്രയുണ്ടാകും? അന്തരീക്ഷമർദം 101325 പാസ്കൽ ആണ്.
Answer:
ബലം= മർദം × പരപ്പളവ്
= 1 Pa × 3 m2 = 101325 × 3
= 303975 N

OR

B. ഭൂമിയുടെ ഉപരിതലത്തിൽ യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വായുരൂപത്തിന്റെ ഭാരമാണ് അന്തരീക്ഷമർദം.
a) എന്താണ് പ്രമാണ അന്തരീക്ഷമർദം .
b) അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര് എഴുതുക.
Answer:
a) സമുദ്രനിരപ്പിലെ അന്തരീക്ഷമർദം പ്രമാണ അന്തരീക്ഷമർദം (Standard Atmospheric Pressure) എന്നറിയപ്പെടുന്നു. ഇത് 1atm അഥവാ 0.76 m ഉയരവും യൂണിറ്റ് പരപ്പളവുമുള്ള രസരൂപത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
b) ബാരോമീറ്റർ

Question 7.
A. ചില വസ്തുക്കൾ തമ്മിൽ ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം നടക്കുന്നുണ്ട്. ഈ ആശയത്തെ അടിസ്ഥാനമാക്കി ചുവടെ നൽകിയ പട്ടിക പൂർത്തിയാക്കുക.

ഉരസാൻ ഉപയോഗിച്ച ജോഡി വസ്തുക്കൾ ഇലക്ട്രോൺ നഷ്ടപ്പെടുന്ന വസ്തു നെഗറ്റീവ് ചാർജ് ലഭിക്കുന്ന വസ്തു
എബണൈറ്റ്, കമ്പിളി (a) _________ (b) _________
ഗ്ലാസ് റോഡ്, സിൽക്ക് (c) _________ (d) _________

Answer:
a) കമ്പിളി
b) എബണൈറ്റ്
c) ഗ്ലാസ് റോഡ്
d) സിൽക്ക്

OR

B. a) വസ്തുക്കൾക്ക് ചാർജ് ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സൂചന എന്താണ്?
b) ചാർജിന്റെ യൂണിറ്റ് എന്താണ്?
Answer:
a) ഒരു വസ്തുവിന്റെ ചാർജ് സ്ഥിരീകരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സൂചനയാണ് വികർഷണം.
b) കൂളോം (coulomb)

Question 8.
താഴെ പറയുന്ന പ്രസ്താവനകളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അവ തിരുത്തുക.
a) കോൺവെക്സ് ദർപ്പണം രൂപപ്പെടുത്തുന്ന മിഥ്യ പ്രതിബിംബം എല്ലായ്പ്പോഴും വലുതായിരിക്കും.
b) പ്രതിപതനതലം അകത്തോട്ടു കുഴിഞ്ഞ ഗോളീയ ദർപ്പണങ്ങളെ കോൺവെക്സ് ദർപ്പണങ്ങൾ എന്ന് പറയുന്നു.
Answer:
a) കോൺവെക്സ് ദർപ്പണം രൂപപ്പെടുത്തുന്ന മിഥ്യ പ്രതിബിംബം എല്ലായ്പ്പോഴും ചെറുതായിരിക്കും.
b) പ്രതിപതനതലം അകത്തോട്ടു കുഴിഞ്ഞ ഗോളീയ ദർപ്പണങ്ങളെ കോൺകേവ് ദർപ്പണങ്ങൾ എന്ന് പറയുന്നു.

Section – C

9 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഇതിൽ പത്താമത്തെ ചോദ്യത്തിന് ചോയ്സ് ഉണ്ട്. ഓരോ ചോദ്യത്തിനും 3 സ്കോർ വീതം. (2 × 3 = 6)

Question 9.
ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ ഒരു പ്രകാശരശ്മി പതിക്കുന്നു, ഇത് ഗോളീയദർപ്പണത്തിന്റെ മുഖ്യ അക്ഷവുമായി 30° കോൺ ഉണ്ടാക്കുന്നു.
a) പ്രതിപതനകോൺ എന്താണ്?
Answer:
പ്രതിപതനകോൺ = 30°

b) നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
Answer:
പോളിൽ പതിക്കുന്ന പ്രകാശരശ്മി പതനകോണിന് തുല്യമായ കോണിൽ പ്രതിപതിക്കുന്നു.

c) രേഖാചിത്രം വരയ്ക്കുക.
Answer:
Class 8 Basic Science Question Paper Set 3 Malayalam Medium 4

Class 8 Basic Science Question Paper Set 3 Malayalam Medium

Question 10.
A.a) ഒരു കാന്തത്തിന്റെ ധ്രുവം കാന്തിക ശക്തിയില്ലാത്ത ഒരു ഇരുമ്പ് ആണിയെ ആകർഷിക്കുന്നു. ഇതിനു പിന്നിലെ പ്രവർത്തനതത്വം വിവരിക്കുക.
Answer:
കാന്തിക പ്രേരണയുടെ ഫലമായി ഒരു കാന്തത്തിന്റെ ധ്രുവത്തിനടുത്ത് കൊണ്ടുവരുന്ന ഇരുമ്പ് ആണിയെ കാന്തം ആകർഷിക്കുന്നു. കാന്തത്തിന്റെ കാന്തികമണ്ഡലത്തിനടുത്ത് ഒരു ഇരുമ്പ് ആണി വയ്ക്കുകയാണെങ്കിൽ, പ്രേരണത്തിനുപയോഗിച്ച കാന്തത്തിൽ നിന്നും അകലെയുള്ള, ആണിയുടെ അഗ്രത്ത് അതേ ധ്രുവവും, കാന്തത്തിനടുത്തുള്ള ആണിയുടെ അഗ്രത്ത് വിപരീത ധ്രുവവും ആയിരിക്കും ഉണ്ടാകുന്നത്.സ്ഥിരകാന്തത്തിന്റെ ധ്രുവം പുതുതായി രൂപപ്പെട്ട വിപരീത ധ്രുവങ്ങളെ ആകർഷിക്കുന്നു. അതുകൊണ്ടാണ് കാന്തിക ധ്രുവം അതിനടുത്തുള്ള ഒരു കാന്തിക വസ്തുവിനെ (ഇരുമ്പ് ആണിയെ) ആകർഷിക്കുന്നത്.

b) രണ്ട് കാന്തിക ധ്രുവങ്ങളുടെ ആകർഷണ ബലം ആശ്രയിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്?
Answer:
ധ്രുവങ്ങളുടെ ശക്തി വർധിക്കുന്നതിനനുസരിച്ച് കാന്തിക ധ്രുവങ്ങൾക്കിടയിലുള്ള ആകർഷണ ശക്തി വർധിക്കുകയും, ധ്രുവങ്ങൾ തമ്മിലുള്ള ദൂരം വർധിക്കുന്നതിനനുസരിച്ച് കാന്തശക്തി കുറയുകയും ചെയ്യുന്നു.

OR

B. (a) സസപ്റ്റിബിലിറ്റി, റിറ്റെന്റിവിറ്റി എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
Answer:
ഒരു കാന്തികമണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാനുള്ള കാന്തിക വസ്തുക്കളുടെ കഴിവാണ് സസപ്റ്റിബിലിറ്റി.
കാന്തികശക്തി നിലനിർത്താനുള്ള കഴിവാണ് റിറ്റെന്റിവിറ്റി.

(b) പച്ചിരുമ്പ്, ഉരുക്ക് ഇവയുടെ സസപ്റ്റിബിലിറ്റിയും, റിറ്റെന്റിവിറ്റിയും താരതമ്യം ചെയ്യുക.
Answer:

പച്ചിരുമ്പ് ഉരുക്ക്
കാന്തികശക്തി നിലനിർത്താനുള്ള കഴിവ് (റിറ്റെന്റിവിറ്റി) കുറവാണ്. കാന്തികശക്തി നിലനിർത്താനുള്ള കഴിവ് (റിറ്റെന്റിവിറ്റി) വളരെ കൂടുതലാണ്.
സസപ്റ്റിബിലിറ്റി വളരെ കൂടുതലാണ്. സസപ്റ്റിബിലിറ്റി വളരെ കുറവാണ്.

രസതന്ത്രം

സമയം : 40 മിനിറ്റ്
ആകെ സ്കോർ – 20

1 മുതൽ 2 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (2 × 1 = 2)

Question 1.
ചേരുംപടി ചേർക്കുക.

ചേർക്കുന്ന രാസവസ്തു ലഭിക്കുന്ന ഗ്ലാസിന്റെ നിറം
i) കാഡ്മിയം സൾഫൈഡ് a) നീല
ii) ഗോൾഡ് ക്ലോറൈഡ് b) പച്ച
iii) ക്രോമിയം ഓക്സൈഡ് c) റൂബി റെഡ്
iv) കൊബാൾട് ഓക്സൈഡ് d) മഞ്ഞ

ശരിയായക്രമം തിരഞ്ഞെടുത്ത് എഴുതുക.
A) i – b, ii – a, iii – d, iv – c
B) i – c, ii – d, iii – a, iv – b
C) i – c, ii – d, iii – b, iv – a
D) i – d, ii – c, iii – b, iv – a
Answer:
D) i – d, ii – c, iii – b, iv – a

Question 2.
രണ്ടു പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു.
(i) ഹൈഡ്രജൻ അയോണുകളാണ് ആസിഡുകളുടെ പൊതുവായ ഗുണങ്ങൾക്കടിസ്ഥാനം.
(ii) ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ (H+) ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർഥങ്ങളാണ് ആസിഡുകൾ.

ചുവടെ നൽകിയിരിക്കുന്നതിൽ ശരിയായത് തെരഞ്ഞെടുത്ത് എഴുതുക.
A – പ്രസ്താവന (i) ഉം (ii) ഉം തെറ്റാണ്.
B- പ്രസ്താവന (ii) ശരിയാണ്. എന്നാൽ പ്രസ്താവന (i) തെറ്റാണ്.
C – പ്രസ്താവന (i) ശരിയാണ്. എന്നാൽ പ്രസ്താവന (ii) തെറ്റാണ്.
D – പ്രസ്താവന (i) ഉം (ii) ഉം ശരിയാണ്.
Answer:
D – പ്രസ്താവന (i) ഉം (ii) ഉം ശരിയാണ്.

3 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 2 സ്കോർ വീതം. (6 × 2 = 12)

Question 3.
വിവിധതരം ആവശ്യങ്ങൾക്ക് പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. താഴെ പറയുന്ന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ തരം തിരിച്ചറിയുക.
a) പ്രഷർ കുക്കറിന്റെ കൈപ്പിടി നിർമ്മിക്കാൻ.
b) പ്ലാസ്റ്റിക് കവറുകൾ നിർമ്മിക്കാൻ.
Answer:
a) തെർമോസെറ്റ്
b) തെർമോപ്ലാസ്റ്റിക്

Question 4.
(A) ജലത്തിന്റെ വൈദ്യുതവിശ്ലേഷണം കാണിക്കുന്ന ക്രമീകരണം താഴെ കൊടുത്തിരിക്കുന്നു. ചിത്രം വിശകലനം ചെയ്ത് താഴെ കൊടുത്തിരിക്കുന്നവയ്ക്ക് ഉത്തരം നൽകുക.
Class 8 Basic Science Question Paper Set 3 Malayalam Medium 5
a) ജലത്തിന്റെ വൈദ്യുതവിശ്ലേഷണത്തിന് ഉപയോഗിക്കുന്ന ഒരു ഉപകരണത്തിന്റെ പേര് നൽകുക.
b) A & B വാതകങ്ങളെ തിരിച്ചറിയുക.
Answer:
a) ഹോഫ്മാൻ ജല വോൾട്ട മീറ്റർ
b) A – ഓക്സിജൻ
B – ഹൈഡ്രജൻ

OR

(B) ജലം പ്രകൃതിയുടെ അമൂല്യമായ ഒരു സമ്മാനമാണ്.
a) ജലത്തെ സാർവിക ലായകം എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?
b) ജലത്തിന്റെ ഏതെങ്കിലും മൂന്ന് ഉപയോഗങ്ങൾ എഴുതുക.
Answer:
a) മറ്റ് ഏതൊരു ദ്രാവകത്തേക്കാളും കൂടുതൽ പദാർത്ഥങ്ങളെ ലയിപ്പിക്കാൻ കഴിയുന്നതിനാൽ ജലത്തെ സാർവിക ലായകം എന്ന് വിളിക്കുന്നു.
b) കുടിക്കാൻ, കുളിക്കാൻ, പാചകത്തിന്

Class 8 Basic Science Question Paper Set 3 Malayalam Medium

Question 5.
ഒരു സ്റ്റീൽ കപ്പിൽ നീറ്റുകക്കയെടുത്ത് അതിലേയ്ക്ക് അൽപ്പം ജലം ചേർക്കുന്നു.
a) നീറ്റുകക്കയിൽ ജലം ചേർക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥമേതാണ്?
b) നീറ്റുകക്ക കൈകാര്യം ചെയ്യുന്നവർ കയ്യുറകൾ ധരിക്കുന്നു. കാരണമെന്ത്?
Answer:
a) ചുണ്ണാമ്പ്
b) നീറ്റുകക്ക ജലവുമായി ചേരുന്നത് താപമോചക പ്രവർത്തനമാണ്. അതിനാൽ രാസപ്രവർത്തനഫലമായി ധാരാളം താപം പുറത്തുവിടുന്നു. ഇത് പൊള്ളലിന് കാരണമാകും.

Question 6.
ചുവടെ നൽകിയിട്ടുള്ളവയിലെ തന്മാത്രകളുടെ എണ്ണവും ആകെ ആറ്റങ്ങളുടെ എണ്ണവും കണ്ടെത്തുക.
a) O2
b) 5F
Answer:
a) തന്മാത്രകളുടെ എണ്ണം – 1
ആകെ ആറ്റങ്ങളുടെ എണ്ണം – 2

b) തന്മാത്രകളുടെ എണ്ണം – 5
ആകെ ആറ്റങ്ങളുടെ എണ്ണം – 10

Question 7.
ചുവടെ നൽകിയിട്ടുള്ളവയിൽ നടക്കുന്ന ഉർജ്ജമാറ്റമെന്ത്?
a) ഇന്ധനങ്ങളുടെ ജ്വലനം
b) പ്രകാശസംശ്ലേഷണം
Answer:
a) രാസോർജ്ജം വൈദ്യുതോർജ്ജമാകുന്നു.
b) പ്രകാശോർജ്ജം രാസോർജ്ജമാകുന്നു.

Question 8.
(A) ഇരുമ്പിന്റെ ലോഹനാശനം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഏവ?
Answer:
വായുവിന്റെ സാന്നിധ്യം
ഈർപ്പത്തിന്റെ സാന്നിധ്യം
ലവണത്തിന്റെ സാന്നിധ്യം

OR

B) തീരപ്രദേശങ്ങളിൽ ഇരുമ്പാണികൾക്ക് പകരം ചെമ്പാണികൾ ഉപയോഗിക്കുന്നു. കാരണമെന്ത്?
Answer:
തീരപ്രദേശങ്ങളിൽ വായുവിൽ ലവണത്തിന്റെ സാന്നിധ്യമുണ്ട്. ലവണത്തിന്റെ സാന്നിധ്യമുള്ള വായുവിന്റെയും ഈർപ്പത്തിന്റെയും സാനിധ്യത്തിൽ ഇരുമ്പ് വേഗത്തിൽ തുരുമ്പ് പിടിക്കുന്നു. അതിനാൽ ഇരുമ്പാണികൾക്ക് പകരം ചെമ്പാണികൾ ഉപയോഗിക്കുന്നു.

9 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഒന്നിന് ചോയ്സ് ഉണ്ട്. 3 സ്കോർ വീതം. (2 × 3 = 6)

Question 9.
നന്നായി ഉരച്ച് വൃത്തിയാക്കിയ മഗ്നീഷ്യം റിബൺ കത്തിക്കുക. അതിന്റെ ഫലമായി ഒരു വെളുത്ത പൊടി ലഭിക്കുന്നു. ഈ ഉൽപന്നം വാച്ച് ഗ്ലാസിൽ എടുത്ത് രണ്ടോ മൂന്നോ തുള്ളി ജലം ചേർക്കുക.
a) ലഭിച്ച വെളുത്ത പൊടി എന്തായിരിക്കും?
b) വെളുത്ത പൊടി ജലത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന ലായനിയുടെ രാസ സ്വഭാവം (അസിഡിക് അല്ലെങ്കിൽ ബേസിക്) തിരിച്ചറിയുക, ലിറ്റ്മസ് പേപ്പർ പരിശോധനയെ അടിസ്ഥാനമാക്കി കാരണം പറയുക.
c) വെളുത്ത പൊടി ഉൽപ്പന്നം ജലത്തിൽ കലർത്തുമ്പോൾ സംഭവിക്കുന്ന പ്രവർത്തനത്തിന്റെ രാസ സമവാക്യം എഴുതുക.
Answer:
a) മഗ്നീഷ്യം ഓക്സൈഡ്
b) ബേസിക് (നീല ലിറ്റ്മസിനെ ചുവപ്പാക്കി മാറ്റുന്നു)
c) MgO + H2O → Mg(OH)2

Question 10.
(A) a) ലബോറട്ടറി ഉപകരണങ്ങൾ, പാചക പാത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഏത് തരം ആണെന്ന് പറയുക?
b) ഈ ഗ്ലാസിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തുക.
c) എല്ലാത്തരം ഗ്ലാസുകളിലും അടങ്ങിയിരിക്കുന്ന പൊതുഘടകം ഏതാണെന്ന് എഴുതുക.
Answer:
a) ബോറോ സിലിക്കേറ്റ് ഗ്ലാസ്
b) സിലിക്ക,
c) സിലിക്ക ബോറോൺ ട്രൈഓക്സൈഡ്

OR

(B) a) എന്താണ് പ്രകൃതിദത്ത റബ്ബർ?
b) ടയർ നിർമ്മാണത്തിൽ കൃത്രിമ റബ്ബറുകൾ പ്രധാനമായും ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുക.
c) മനുഷ്യൻ ആദ്യമായി നിർമ്മിച്ച കൃത്രിമനാര് ഏതാണ്?
Answer:
a) റബ്ബർ മരത്തിൽ നിന്നെടുക്കുന്ന റബ്ബർ പാലിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് പ്രകൃതിദത്ത റബ്ബർ.
b) കൃത്രിമ റബ്ബറുകൾക്ക് പ്രകൃതിദത്ത റബ്ബറിനെ അപേക്ഷിച്ച് തേയ്മാനം കുറവാണ്. അതുകൊണ്ടാണ് ടയറുകളുടെ നിർമ്മാണത്തിന് കൃത്രിമ റബ്ബറുകൾ ഉപയോഗിക്കുന്നത്.
c) നൈലോൺ

Class 8 Basic Science Question Paper Set 3 Malayalam Medium

ജീവശാസ്ത്രം

സമയം – 40 മിനിറ്റ്
ആകെ സ്കോർ – 20

7, 8, 10 എന്നീ ചോദ്യങ്ങൾക്ക് ചോയ്സുകൾ നൽകിയിരിക്കുന്നു.
1 മുതൽ 2 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (2 × 1 = 2)

Question 1.
ശാസ്ത്രജ്ഞന്മാരെ അവരുടെ സംഭാവനകളുമായി പൊരുത്തപ്പെടുത്തുക.

A B
1. തിയോഫ്രാസ്റ്റസ് a. ജീവികളെ അഞ്ച് കിങ്ഡങ്ങളാക്കി തരം തിരിച്ചു.
2. അരിസ്റ്റോട്ടിൽ b. സസ്യങ്ങളെ മരങ്ങൾ, കുറ്റിച്ചെടികൾ, ഔഷധികൾ എന്നിങ്ങനെ വർഗീകരിച്ചു.
3. ഏണസ്റ്റ് ഹേക്കൽ C. ജീവികളെ മൂന്ന് കിങ്ഡങ്ങളാക്കി തരം തിരിച്ചു.
4. റോബർട്ട് എച്ച്. വിറ്റാക്കർ d. ജീവികളെ ചുവന്ന രക്തം ഉള്ളവ, അല്ലാത്തവ എന്നിങ്ങനെ തരം തിരിച്ചു.

Answer:
1-b, 2-d, 3 – c, 4 – a

Question 2.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന 1 : തിമിംഗലവിഭാഗങ്ങളുടെ പൂർവികനായ പാക്കിസെറ്റസിന് ചെന്നായയുടെ ശാരീരിക സവിശേഷതകൾക്കൊപ്പം നീന്താനനുയോജ്യമായ ശരീരഘടന കൂടി ഉണ്ടായിരുന്നുവെന്നും ഫോസിൽപഠനങ്ങൾ തെളിയിക്കുന്നു.
പ്രസ്താവന 2 : തിമിംഗലവിഭാഗങ്ങളുടെ പൂർവികൻ 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന പാക്കിസെറ്റസ് എന്ന പുരാതന സസ്തനിയായിരുന്നു.
a) പ്രസ്താവന1 ഉം 2 ഉം ശരിയാണ്
b) പ്രസ്താവന 1 ഉം 2 ഉം തെറ്റാണ്
c) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
d) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശരി
Answer:
c) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്

3 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 2 സ്കോർ വീതം. (6 × 2 = 12)

Question 3.
ചിത്രം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Class 8 Basic Science Question Paper Set 3 Malayalam Medium 6
a) ചിത്രത്തിൽ സൂചിപ്പിക്കുന്ന കൃഷി രീതി ഏത്?
b) ഈ കൃഷിരീതിയുടെ മെച്ചം എന്ത്?
Answer:
a) പെറ്റ് ബോട്ടിലിലെ കൃഷി
b) സ്ഥലം പരമാവധി പ്രയോജനപ്പെടുത്താൻ

Question 4.
ഭക്ഷ്യശൃംഖലയിൽ ഉൾപ്പെടുന്ന ചില ജീവികളെ താഴെ കൊടുക്കുന്നു.
Class 8 Basic Science Question Paper Set 3 Malayalam Medium 7
a) തന്നിരിക്കുന്ന ജീവികളെ ഉപയോഗിച്ച് ഒരു ഭക്ഷ്യ ശൃംഖല ഉണ്ടാക്കുക. ഈ ഭക്ഷ്യ ശൃംഖലയിലെ മൂന്നാമത്തെ പോഷണ തലത്തിൽ വരുന്ന ജീവി ഏതാണ്?
Answer:
പുല്ല് → കുതിര → സിംഹം → കഴുകൻ
സിംഹമാണ് മൂന്നാമത്തെ പോഷണതലത്തിൽ വരുന്നത്

b) ‘ജൈവ ഘടകങ്ങളുടെ നിലനിൽപ്പിന് അജൈവ ഘടകങ്ങൾ അത്യാവശ്യമാണ്.’ ഈ പ്രസ്താവനയെ ന്യായീകരിക്കുക.
Answer:
അജൈവ ഘടകങ്ങൾ ജൈവ ഘടകങ്ങളുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്, കാരണം അവ ജീവനില്ലാത്ത അടിസ്ഥാനവും ഭൗതികവുമായ പരിസ്ഥിതിയെ രൂപപ്പെടുത്തുന്നു. ഈ പരിസ്ഥിതിയാണ് എല്ലാ ജീവൽ പ്രക്രിയകളെയും നേരിട്ട് നിലനിർത്തുകയും, നിയന്ത്രിക്കുകയും, പരിമിതപ്പെടുത്തുകയും ചെയ്യുന്നത്. ശരിയായ അജൈവ ഘടകങ്ങളുടെ സന്തുലിതാവസ്ഥയില്ലാതെ, ജീവികൾക്ക് അതിജീവിക്കാനോ, പ്രജനനം നടത്താനോ, നിലനിൽക്കുന്ന ആവാസവ്യവസ്ഥകൾ രൂപപ്പെടുത്താനോ കഴിയില്ല.

Question 5.
പട്ടിക പൂർത്തിയാക്കുക.
Class 8 Basic Science Question Paper Set 3 Malayalam Medium 8
Answer:
(എ) പ്രകാശം ആവശ്യമാണ് (ബി)സാധാരണ മൈക്രോസ്കോപ്പിനെക്കാൾ ഒരു ദശലക്ഷം മടങ്ങിലധികം വസ്തുക്കളെ വലുതാക്കി കാണിക്കുന്നു. (സി) ഒന്നിലധികം ലെൻസുകൾ ഉപയോഗിക്കുന്നു (ഡി) ഇലക്ട്രോമാഗ്നറ്റുകൾ ഉപയോഗിക്കുന്നു.

Class 8 Basic Science Question Paper Set 3 Malayalam Medium

Question 6.
15 വയസ്സുള്ള ഒരു വിദ്യാർത്ഥിനിക്ക് മുഖക്കുരു അനുഭവപ്പെടുന്നുണ്ട്, ഭക്ഷണത്തോടുള്ള വെറുപ്പും വളരുന്നതിന്റെ ലക്ഷണങ്ങളും അവൾ കാണിക്കുന്നു.
a) മുഖക്കുരുവിന് കാരണമായ ഹോർമോൺ മാറ്റം തിരിച്ചറിയുക.
b) ശരിയായ വളർച്ച ഉറപ്പാക്കാൻ, പ്രത്യേകിച്ച് ഭക്ഷണത്തോടുള്ള അവളുടെ വെറുപ്പ് പരിഹരിക്കുന്നതിനായി ഭക്ഷണക്രമത്തിൽ അവൾ വരുത്തേണ്ട ഒരു മാറ്റം നിർദ്ദേശിക്കുക.
Answer:
(a) കൗമാരത്തിലെ ലൈംഗിക ഹോർമോണുകളുടെ (ആൻഡ്രോജൻ പോലുള്ളവ) വർദ്ധനവ്, ഇത് സെബാസിയസ് ഗ്രന്ഥികൾ കൂടുതൽ സെബം ഉത്പാദിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.
(b) അവശ്യ പോഷകങ്ങളുടെ അഭാവത്തിന്റെ (പോഷകാഹാരക്കുറവ്) പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ആവശ്യമായ ശരിയായ പോഷകങ്ങൾ നൽകുന്ന ഒരു ഭക്ഷണക്രമം അവൾ സ്വീകരിക്കണം.

Question 7.
A. ചിത്രം നിരീക്ഷിച്ച് താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Class 8 Basic Science Question Paper Set 3 Malayalam Medium 9
a) ജീവിയെ തിരിച്ചറിയുക?
b) ഈ ജീവിയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
Answer:
(a) പാരമീസിയം
(b) യൂക്കാരിയോട്ട്, ഏകകോശ ജീവി, പരിപോഷികൾ, ചലനശേഷിയുള്ളത്.

OR

B. ബോക്സിൽ നൽകിയിരിക്കുന്ന പദങ്ങൾ ഉചിതമായി ജോഡിയാക്കുക.
കടുവ, കാനിസ് ഫാമിലിയാരിസ്, പാന്തറ ടൈഗ്രിസ്, തെങ്ങ്,
പാറ ലിയോ, കൊക്കോസ് ന്യൂസിഫെറ, നായ, സിംഹം
Answer:
കടുവ – പാന്തെറ ടൈഗ്രിസ്
തെങ്ങ് – കൊക്കോസ് ന്യൂസിഫെറ
നായ – കാനിസ് ഫെമിലിയാരിസ്
സിംഹം – പാന്തെറ ലിയോ

Question 8.
A. a) താഴെ പറയുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ സവിശേഷത എന്ത്?

പാലക്കാടൻ മട്ടഅരി, മലബാർ

കുരുമുളക്, കുറ്റ്യാട്ടൂർ മാങ്ങ

Answer:
ഭൗമസൂചികാപദവി ലഭിച്ചവ

b) ഇത്തരം കാർഷിക ഉൽപ്പന്നങ്ങൾക്ക് സവിശേഷത നൽകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
Answer:
കൃഷി ചെയ്യുന്ന ഭൂപ്രദേശത്തിന്റെ സവിശേഷതയ്ക്കനുസരിച്ച് ഉൽപന്നങ്ങളുടെ രുചി, നിറം, മണം, പോഷക ഗുണം എന്നിവയ്ക്ക് വ്യത്യാസങ്ങൾ ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് ചില പ്രദേശങ്ങളിലെ ഉൽപാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങൾക്ക് ഭൗമസൂചികാ പദവി ലഭിക്കുന്നത്.

OR

B. ചുവടെ നൽകിയിരിക്കുന്നവയിൽ നിന്ന് കൃത്രിമ വളങ്ങളുമായി ബന്ധപ്പെട്ടവ തിരഞ്ഞെടുക്കുക.
a) മണ്ണിന്റെ ഘടനക്കും വിഘാടകർക്കും ദോഷം ചെയ്യുന്നില്ല.
b) മറ്റ് വളങ്ങളെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ അളവിൽ മതിയാകും.
c) സസ്യങ്ങൾക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും.
d) യൂറിയ ഒരു ഉദാഹരണം
e) വിഘാടകർ ഇവയിൽ നിന്ന് സ്വതന്ത്രമാക്കുന്ന പോഷകങ്ങളാണ് സസ്യങ്ങൾക്ക് ലഭിക്കുക.
f) മണ്ണിലെ പോഷകമൂല്യം വർധിപ്പിക്കുവാനായി കൃത്രിമമായി നിർമ്മിച്ച് ഉപയോഗിക്കുന്നു.
g) അമിതമായ വളപ്രയോഗം മണ്ണിന്റെ ഘടനയ്ക്കും വിഘാടകർക്കും ദോഷം ചെയ്യും.
h) നൈട്രജൻ, ഫോസ്ഫറസ് എന്നിവയുടെ സ്ഥിരീകരണത്തിന് സഹായിക്കുന്ന സൂക്ഷ്മ ജീവികളെ മണ്ണിൽ ചേർക്കുന്നു.
Answer:
(c), (d), (f), (g)

9 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഒന്നിന് ചോയ്സ് ഉണ്ട്. 3 സ്കോർ വീതം. (2 × 3 = 6)

Question 9.
പട്ടിക പൂർത്തിയാക്കുക.
Class 8 Basic Science Question Paper Set 3 Malayalam Medium 10
Answer:
(എ) ഹരോൾഡ് യൂറേ, സ്റ്റാൻലി മില്ലർ
(ബി) പ്രോട്ടീനുകൾക്ക് സമാനമായ തന്മാത്രകളെ കൃത്രിമമായി നിർമ്മിക്കാനാവുമെന്ന് തെളിയിച്ചു
(സി) ന്യൂക്ലിക് ആസിഡുകളുടെ പ്രധാന നിർമ്മാണ ഘടകങ്ങളിൽ ഒന്നായ അഡിനിൻ എന്ന നൈട്രജൻ ബേസ് കൃത്രിമമായി നിർമ്മിച്ചു.

Question 10.
A. ‘കോശദ്രവ്യവിഭജനം എന്നത് കോശത്തിനുള്ളിലെ കോശദ്രവ്യത്തിന്റെ വിഭജനമാണ്’. സസ്യകോശങ്ങളിലെയും ജന്തുകോശങ്ങളിലെയും കോശദ്രവ്യവിഭജനരീതിയെ വിശദീകരിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്യുക.
Answer:
കോശദ്രവ്യവിഭജനം എന്നത് കോശത്തിനുള്ളിലെ കോശദ്രവ്യത്തിന്റെ വിഭജനമാണ്. മർമവിഭജനത്തെ തുടർന്ന് കോശദ്രവ്യം കൂടി വിഭജിക്കുമ്പോഴേ കോശവിഭജനപ്രക്രിയ പൂർണ്ണമാവുകയുള്ളു.
സസ്യകോശത്തിൽ പുത്രികാമർമ്മങ്ങൾക്കിടയിൽ രൂപപ്പെടുന്ന സെൽ പ്ലേറ്റ് കോശദ്രവ്യത്തെ രണ്ടായി വിഭജിക്കുന്നു. എന്നാൽ ജന്തുകോശത്തിൽ, പ്ലാസ്മാസ്തരം കോശത്തിന്റെ മധ്യഭാഗത്തായി ഉള്ളിലേക്ക് മടങ്ങുന്നു. ഉൾവലിഞ്ഞ പ്ലാസ്മാസ്തര ഭാഗങ്ങൾ കൂടിച്ചേർന്ന് കോശദ്രവ്യം വിഭജിക്കപ്പെടുന്നു.

OR

B. “ഒരു മാതൃകോശം രണ്ടോ അതിലധികമോ പുത്രികാ കോശങ്ങളായി വിഭജിക്കുന്ന ഒരു പ്രക്രിയയാണ് കോശവിഭജനം”.
a) ക്രോമസോം നമ്പർ 46 ൽ നിന്നും 23 ആയി കുറയാൻ കാരണമാകുന്ന പ്രക്രിയയുടെ പേരെന്താണ്?
Answer:
ഊനഭംഗം

b) ഗാമീറ്റുകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ ഊനഭംഗത്തിന് വിധേയമാകുന്നത് ഏത് അവയവങ്ങളിലാണ്?
Answer:
ഇത് ലൈംഗികാവയവങ്ങളിൽ സംഭവിക്കുന്നു (പ്രത്യേകിച്ച് പുരുഷന്മാരിലെ വൃഷണങ്ങളിലും സ്ത്രീകളിലെ അണ്ഡാശയങ്ങളിലും).

c) ഗാമീറ്റുകളുടെ രൂപീകരണത്തിൽ ‘ഊനഭംഗം ഘട്ടം 1’, ‘ഊനഭംഗം ഘട്ടം 2’ എന്നിവയുടെ പ്രവർത്തനം വിവരിക്കുക.
Answer:
ഊനഭംഗം ഘട്ടം- 1 ൽ ക്രോമസോം നമ്പർ പകുതിയായി കുറയുന്നു (46 ൽ നിന്ന് 23 ആയി മാറുന്നു). ഊനഭംഗം ഘട്ടം – 2 മൈറ്റോസിസിന് (ക്രമഭംഗത്തിന്) സമാനമാണ്, ഇതുവഴി നാല് പുംബീജങ്ങളും ഒരു അണ്ഡവും മൂന്ന് പോളാർ ബോഡികളും രൂപപ്പെടുന്നു.