നനയാത്ത മഴ Nanayatha Mazha Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf നനയാത്ത മഴ Nanayatha Mazha Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Nanayatha Mazha Summary

നനയാത്ത മഴ Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടാം
നനയാത്ത മഴ Nanayatha Mazha Summary in Malayalam Class 8 1
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാ കൃത്തുക്കളിൽ ഒരാളാണ് പ്രിയ എ.എസ്. വിവർത്തക എന്ന നിലയിലും പ്രശസ്ത യാണ്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ എരമല്ലൂരിൽ 1967 മെയ് 28ന് ജനിച്ചു.

എറണാകുളം മഹാരാജാസ് കോളേജിൽ ഇംഗ്ലീഷിൽ ബിരുദവും, പ്രൈവറ്റായി ഇംഗ്ലീ ഷിൽ ബിരുദാനന്തര ബിരുദവും കരസ്ഥ മാക്കി.

ഓരോരോ തിരിവുകൾ, പ്രിയ എ.എസിന്റെ കഥകൾ, ജാഗരൂക, കഥബാക്കി, ചിത്രശ ലഭങ്ങളുടെ വീട് എന്നിവ പ്രധാനകൃതിക ളാണ്.

അരുന്ധതി റോയിയുടെ ദ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്, ജയശ്രീ മിശ്രയുടെ ഏൻഷ്യന്റ് പ്രോമിസസ് എന്നീ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തി ട്ടുണ്ട്.

കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുര സ്കാരങ്ങൾ, ലളിതാംബിക അന്തർജ്ജനം അവാർഡ്, സിദ്ധാർത്ഥ് ഫൗണ്ടേഷൻ പുരസകാരം, ഭീമ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

നനയാത്ത മഴ Nanayatha Mazha Summary in Malayalam Class 8

പാഠസംഗ്രഹം

പ്രിയ എ.എസിന്റെ “നനയാത്ത മഴ’ എന്ന ഓർമക്കുറിപ്പ് ബാല്യ കൗമാരങ്ങളുടെ നന വുള്ള ഓർമ്മകളാണ്. ഏകാന്തമായ മന സ്സിനെ മഴയുടെ സാന്നിധ്യം സാന്ദ്രമാക്കി യതായി കഥാകാരി ഓർമ്മിക്കുന്നു.

അസുഖങ്ങൾ ചെറുപ്പം തൊട്ടേ സന്തതസ ഹചാരിയായിരുന്ന കഥാകാരിക്ക് മഴയു മായി അടുത്തിടപഴകാൻ കഴിഞ്ഞില്ല. എങ്കിലും വേറെ ഏത് ബന്ധുവിനെക്കാളും കഥാകാരി ഇഷ്ടപ്പെടുന്നത് മഴ ബന്ധുവി നെയാണെന്നും പറയുമ്പോൾ ആ സ്നേഹ ബന്ധത്തിന്റെ ഗാഢതയെ തിരിച്ചറിയാവു ന്നതാണ്. പോകാൻ തുനിയുമ്പോൾ വേണ്ട, പോകണ്ട, ഇത്തിരി നേരം കഴിഞ്ഞു പോയാൽ മതി. എന്ന് പറയാൻ കഴിയുന്ന സ്നേഹശാഠ്യത്തിനു മുന്നിൽ മഴപോലും തോല്ക്കുന്നു. മഴയത്തു ഇറ ങ്ങിനിന്നു ആസ്വദിക്കാൻ കഴിയാതിരുന്ന കഥാകാരി വീടിനകത്തു നിന്നും വിരലു കളാൽ തൊട്ടാണ് മഴയെ ആസ്വദിച്ചിരു ന്നത്. രോഗങ്ങൾ കഥാകാരിയെ മഴയിൽ നിന്ന കാറ്റു മ്പോഴും വീണ്ടും വീണ്ടും തൊടാൻ തുനിയുന്ന ഇഴയടുപ്പത്തെ മനോ ഹരമായ ഭാഷയിൽ അവതരിപ്പിക്കുന്നുണ്ടി വിടെ. മഴയുടെ സംഗീതവിരുന്ന്, വെള്ളി നൂലുകളാൽ ഇറയത്തു തോരണം തൂക്കി വീടിനെ കല്യാണവീടാക്കുന്ന മഴവിദ്യ, മന സ്സിലേക്ക് വീഴുന്ന മഴയുടെ പവിഴമല്ലിപ്പൂ ക്കൾ തുടങ്ങിയ പ്രയോഗങ്ങൾ മഴയോ ടുള്ള പ്രണയത്തിന്റെ സൂചനകളാണ്.

മുത്തച്ഛനോടൊപ്പം പൂക്കളം തീർക്കു മ്പോഴും സ്കൂളിലേക്കുള്ള യാത്രയിലും മഴ തനിക്ക് അനുഗ്രഹമാവുകയായിരുന്നു വെന്ന് പ്രിയ എ.എസ്. ഓർക്കുന്നു. ദിവ സേന നാലു മഴകൾ സ്വന്തമാക്കിയതിന്റെ നിർവൃതി അവരിപ്പോഴും അനുഭവിക്കുന്നു. വർണങ്ങൾ മിന്നിമായുന്ന അന്നത്തെ കുഞ്ഞുടുപ്പിനും മഴ സമ്മാനിക്കുന്ന മഴ വില്ലിനും നിറഭേദമില്ലായിരുന്നു വെന്ന് ഓർത്തെടുക്കുമ്പോൾ മഴ വീണ്ടും വീണ്ടും തന്നിലേക്കടുക്കുന്നതായി എഴുത്തുകാ രിക്ക് അനുഭവപ്പെടുന്നു.

ഏറ്റവും അടുപ്പമുള്ളവരോടുപോലും ചില പ്പോൾ പിണങ്ങാറുള്ളതുപോലെ, സിനിമ കാണാനും കോളേജ് അഡ്മിഷനും വിഘാതമായി നിന്ന മഴയോട് മുഷിപ്പു തോന്നിയെങ്കിലും പിണക്കം നടിക്കു മ്പോൾ ചിണുങ്ങി വരാറുള്ള മഴയെ ഇന്നും ഹൃദയത്തോടു ചേർത്തുവെക്കുന്നതായി പ്രിയ എ.എസ്. ആത്മഹർഷത്തോടെ പറ യുന്നു. കാഴ്ചക്കാരന്റെ മാനസികഭാവങ്ങ ളാണ് പ്രകൃതിഭാവങ്ങളെ വായിക്കുന്നത്. ചരൽമഴ, യക്ഷിമഴ, കണ്ണീർ മഴ, വേദന മഴ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ കഥകാ രിയുടെ ദുരനുഭവങ്ങൾക്ക് സാക്ഷിയാ കാൻ മഴയ്ക്കു കഴിഞ്ഞിട്ടുണെന്ന് അടയാ പ്പെടു ത്തുന്നു. അമ്പതു വയസ്സിലും അഞ്ചു വയസ്സിന്റെ കൗതുകം നൽകാൻ മഴയ്ക്കു കഴിയുന്നു ണ്ടെന്നും അത് വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നു വെന്നും ഉള്ളു തുറന്നു പറയാൻ എഴുത്തു കാരി ശ്രമിക്കുന്നു. ബാല്യത്തെ വീണ്ടെടു ക്കുന്ന നനവുള്ള സ്മരണകൾ വായനക്കാ രിലും ആർദ്രതയേറുന്നു.

നനയാത്ത മഴ Nanayatha Mazha Summary in Malayalam Class 8

അർത്ഥം
ശാഠ്യം – നിർബന്ധബുദ്ധി, കുസൃതി
നുരയുന്ന – പതയുന്ന, പെരുകുന്ന
സാക്ഷി – നേരിട്ടു, കണ്ടത്
മതിവരുക – തൃപ്തിയാവുകാ, മതിയാവുക

പര്യായപദം
മഴ – വ്യഷ്ടി, വർഷം, മാരി
കുട്ടി – പോതം, പാകം, അർകൻ, ഡിംഭാൻ, ശിശു
ഓർമ – സ്മരണ, സ്മൃതി, ചിന്ത, ആധ്യാനം, ഉപസ്ഥിതി, ഉപസ്മരണം
കരച്ചിൽ – രോദനം, തുദിതം
ഇരുട്ട് – അന്ധകാരം, ധ്വാന്തം, തമിസം
വർഷകാലം – പാവുട്ട്, മഴക്കാലം
വേലി – പ്രാചീനം, വൃതി, പ്രാചീരം, പ്രാന്താവ്യതി

നനയാത്ത മഴ Notes Question Answer Class 8 Adisthana Padavali Chapter 9

Practicing with Std 8 Malayalam Adisthana Padavali Notes and നനയാത്ത മഴ Nanayatha Mazha Notes Questions and Answers improves language skills.

നനയാത്ത മഴ Question Answer Notes Std 8 Malayalam Adisthana Padavali Chapter 9

Class 8 Malayalam Adisthana Padavali Unit 3 Chapter 9 Notes Question Answer Nanayatha Mazha

Class 8 Malayalam Nanayatha Mazha Notes Questions and Answers

Question 1.
പ്രയോഗഭംഗി വിശദമാക്കുക
(a) മഴയുടെ വെള്ളി നൂലുകൾ വീടിനു ചുറ്റും തോരണങ്ങൾ തൂക്കുന്ന തു പോലെ തോന്നും.
(b) മഴയത്ത് ഉതിരുന്ന പവിഴമല്ലിപ്പൂക്കൾ മുറ്റത്തേക്കല്ല, ഉയിരിലേക്കാണ് വീഴു ന്നത്.
Answer:
(a) മഴയുടെ സൗന്ദര്യം കഥാകാരിയുടെ മന സ്സിലുണ്ടാക്കിയ ചിത്രം വാക്കുകളി ലൂടെ വായനക്കാരിലേക്കെത്തിക്കുന്ന പ്രയോഗമാണിത്. ഓടിട്ട വീടിനുമുക ളിൽ പെയ്യുന്ന മഴ ഓടിറമ്പിലൂടെ താഴേക്ക് പതിക്കുന്ന കാഴ്ചയെയാണ് ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. വെളുത്ത നിറത്തിൽ ഒരേ വലിപ്പത്തിൽ തുടർച്ചയായി വീഴുന്ന മഴത്തുള്ളികൾ കാണുമ്പോൾ കല്യാണവീടിന് ചുറ്റും അലങ്കാര ത്തിനായി തോരണങ്ങൾ തൂക്കിയതുപോലെയാണ് കഥാകാരിക്ക് തോന്നുന്നത്.

(b) കഥാകാരിയുടെ മനസ്സിനെ സ്വാധീനി ക്കാനുള്ള മഴയുടെ കഴിവാണ് ഈ പ്രയോഗത്തിലൂടെ വ്യക്തമാകുന്നത്. കഥാകാരിയുടെ മനസ്സിലുള്ള വേവലാ തികളും, അശാന്തചിന്തകളെയും ഇല്ലാ താക്കി സന്തോഷം നിറയ്ക്കാൻ മഴയ്ക്ക് കഴിയാറുണ്ട്. ഇതിനാലാണ് മഴ യേറ്റ് മുറ്റത്തേക്ക് വീഴുന്ന പവിഴമല്ലിപ്പൂ ക്കൾ തന്റെ ഉയിരിലേക്കാണ് വീഴുന്നത് എന്ന് കഥാകാരി പറയുന്നത്.

Question 2.
“അമ്മേ, വരൂ വരൂ വെക്കം വെളിയിലേ ക്കല്ലെങ്കിലിമ്മഴ തോർന്നു പോമേ എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി പൊന്തുന്ന വെള്ളത്തിൽ തത്തിച്ചാടാൻ” (മഴവെള്ളത്തിൽ ബാലാമണിയമ്മ)
“മഴബന്ധു വിരുന്നു വരുമ്പോൾ ചാരുക സേരയെടുത്ത് മുൻവശവരാന്തയിലിട്ട് ഞാനും മഴയും മുഖാമുഖം നോക്കിക്കൊ ണ്ടിരിക്കുന്നു. ഒടുക്കം മഴ തിരിച്ചു പോകു മ്പോൾ വേണ്ട, പോകണ്ട, ഇത്തിരി നേരം കൂടി കഴിഞ്ഞ് പോയാൽ മതി എന്നൊരു സ്നേഹശാഠ്യം ഉള്ളിൽ നിറഞ്ഞ് ഞാൻ മഴയുടേതായി മാറുന്നു”
ഇത്തരം മഴയനുഭവങ്ങൾ നിങ്ങൾക്കും ഉണ്ടാവുമല്ലോ. ഉചിതമായ രൂപത്തിൽ ആവിഷ്ക്കരിക്കുക.
Answer:
എന്റെ പേര് അനീഷ്. അച്ഛനും അമ്മയും ചേട്ടനുമടങ്ങുന്ന കുടുംബം. കഴിഞ്ഞ മഴ ക്കാലത്തെ രസകരമായ ഒരനുഭവമാണ് എന്റെ മനസ്സിലേക്ക് വരുന്നത്. മീൻപിടു ക്കാരനായിരുന്നു എന്റെ ചേട്ടൻ. നിങ്ങൾ വിചാരിക്കുന്നതു പോലെ വള്ള ത്തിൽ കയറി വലയെറിഞ്ഞു മീൻ പിടി ക്കുന്ന പരിപാടി ഒന്നും അല്ല. ഡിഗ്രി കഴിഞ്ഞു ജോലി ഒന്നും ഇല്ലാതെ ഇരിക്കു ന്നതുകൊണ്ടു മഴക്കാലമായാൽ കൂട്ടുകാ രോടൊപ്പം ചൂണ്ടയുമായി മീൻപിടിക്കാനി റങ്ങും. വല്ല കുളത്തിലോ ചൂണ്ടയുമായി മീൻപിടിക്കാനിറങ്ങും. വല്ല കുളത്തിലോ തോട്ടിലോ ഒക്കെ. ഞങ്ങളുടെ പഞ്ചായ ത്തിലെ മീനുകളെ ഒക്കെ പിടിച്ച കഴിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു.

ഇപ്പോൾ സൈക്കിൾ കയറി ദൂരെ എവിടെയോ പോയി ആണ് മീൻപിടിത്തം. മര്യാദയു ടെയും ഭീഷണിയുടെയും ഒക്കെ ഭാഷയിൽ പലതവണ പറഞ്ഞു നോക്കിയിട്ടും എന്നെ ഇതു വരെ കൂടെ കൊണ്ടു പോയിട്ടില്ല. മീൻകറി കൂട്ടി ഉണ്ണാനുള്ള പ്രായമായെ ങ്കിലും മീൻപിടിക്കാനുള്ള പ്രായം നിന ക്കായിട്ടില്ല എന്നാണു ഏട്ടന്റെ ഡയലോ ഗ്. എന്തായാലും തോറ്റ് പിൻമാറാൻ ഞാൻ തയ്യാറല്ലായിരുന്നു. യുട്യൂബിലും ഗൂഗി ളിലും ഒക്കെ നോക്കി മീൻ പിടിത്തത്തിന്റെ തിയറി ഞാൻ പഠിച്ചെടുത്തു. ഒരു ദിവസം ഉച്ചയൂണുകഴിഞ്ഞു അമ്മ മയക്കത്തിലായ നേരം, ഗംഗ നകുലന്റെ ഉറക്കത്തിന്റെ ആഴ മാള ക്കുന്ന പോലെ ഞാനും ഒന്ന് ഒന്ന് നോക്കി.

രണ്ടു മണിക്കൂർ സമയമുണ്ട് അമ്മ ഉണരാൻ. ഒട്ടും സമയം കളയാതെ ഏട്ടന്റെ മുറിയിൽ നിന്ന് പഴയൊരു ചൂണ്ട യും, പറമ്പിൽ നിന്ന് മണ്ണിരയുമായി ഞാൻ വീടിനടുത്തുള്ള തോട്ടിലേക്ക് വച്ചു പിടി ച്ചു. ഏകദേശം പത്തുമിനിട്ടോളം ചൂണ്ട യിൽ ഒന്നും കൊത്തിയില്ല. പതിനൊന്ന് മിനിറ്റ് ആയപ്പോൾ ചൂണ്ടയിൽ ഒരിളക്കം. പിടിച്ചു വലിച്ചു നോക്കിയപ്പോൾ ചില്ലറ മീനൊന്നുമല്ല. നല്ല ഭാരം, വല്ല സാവോ തിമിംഗലമോ ഒക്കെ ആണെങ്കിൽ പെട്ടി ഓട്ടോറിക്ഷ വിളിച്ചു വീട്ടിൽ കൊണ്ടുപോ കേണ്ടി വരുമല്ലോ എന്ന് ടെൻഷൻ അടിച്ച ഞാൻ ആഞ്ഞൊരു വലി വലിച്ചു. പൊന്തി വന്നതോ ഒരു പാമ്പ്… എട്ടടി മൂർഖൻ അമ്മേ എന്നൊരു ശബ്ദം എന്റെ തൊണ്ട യിൽ നിന്ന് വന്നു.

ചൂണ്ടയും പാമ്പുമടക്കം തോട്ടിലേക്ക് തന്നെ ഇട്ടു ഞാൻ നൂറ്റിഇരു പതു കിലോമീറ്റർ വേഗത്തിൽ വീട്ടിലെ ക്കോടി. പോലീസ് കണ്ടിരുന്നെങ്കിൽ ഓവർസ്പീഡിന് ഫൈൻ അടിച്ചേനെ….. എന്തായാലും സംഭവം നാട്ടിലും വീട്ടിലും ഒക്കെ പാട്ടായി. മഴകൊണ്ടത് കാരണം രണ്ട് ദിവസം പനിയും പിടിച്ചു കിടന്നു. എനിക്ക് പനി പിടിച്ച് മഴ കൊണ്ടല്ലെന്നും, പേടിച്ചു കൊണ്ടാണെന്നും എന്റെ ചൂണ്ട യിൽ കുടുങ്ങിയത് മൂർഖനൊന്നുമല്ല വെറും നീർക്കോലിയാണെന്നും ശത്രുക്കൾ പറഞ്ഞു നട ക്കുന്നുണ്ട്. ഞാൻ അതൊന്നും കാര്യമാക്കിയില്ല. ദൃശ്യത്തിൽ ജോർജ്ജ് കുട്ടി പറഞ്ഞപോലെ അത് മൂർഖ നാണോ നീർക്കോലിയാണോ എന്ന സത്യം എന്നോട് കൂടി മണ്ണടിയട്ടെ….

നനയാത്ത മഴ Notes Question Answer Class 8 Adisthana Padavali Chapter 9

Question 3.
കൂർത്ത മഴ
യക്ഷി മഴ
തുടങ്ങി മഴയ്ക്കു നൽകിയ വിശേഷണ ങ്ങൾ പാഠഭാഗത്തു നിന്നു കണ്ടെത്തുക. അവ സന്ദർഭത്തിനു നൽകുന്ന ഭാവഭംഗി വിശദീകരിക്കുക.
Answer:
മഴയെന്ന പദത്തോടൊപ്പം ചേരുന്ന വിവിധ വിശേഷണപഥങ്ങൾ പാഠഭാഗത്തുണ്ട്. കൂർത്തമഴ, യക്ഷി മഴ, കണ്ണീർ മഴ, കാണാ മഴ, പാറും മഴ, എന്നിവ അതിൽ ചിലതാ ണ്. മഴയോടൊപ്പം ചേർക്കുന്ന വിശേഷ ണപഥത്തിന്റെ സവിശേഷതകളെല്ലാം മഴ യെന്ന പദത്തിനും ലഭിക്കുന്നു. ആ പദം പ്രയോഗിക്കുന്ന സന്ദർഭത്തെ അത് കൂടു തൽ ഭാവതീവ്രമാക്കുന്നു.

കൂർത്ത മഴ
മഴയുടെ ശക്തിയും തീവ്രതയും വെളിപ്പെ ടുത്തുന്ന ഒരു വിശേഷണമാണിത്. കഥാ കാരി അനുഭവിക്കുന്ന രോഗത്തിന്റെ തീവ തയും ശക്തിയും മഴയുടെ സ്വഭാവവുമായി സാമ്യമുള്ളതാവുന്നു.

യക്ഷി മഴ
ഒരേസമയം പേടിപ്പെടുത്തുകയും ആകർ ഷിക്കുകയും ചെയ്യുന്ന മഴയെയാണ് ഈ വിശേഷണം കൊണ്ട് അർത്ഥമാക്കുന്നത്. മനസ്സു കൊണ്ട് ആകർഷണം തോന്നു കയും ശാരീരാകാവസ്ഥകൊണ്ട് പേടി തോന്നിക്കുകയും ചെയ്യുന്ന മഴയാണ് കഥാ കാരിക്കത്.

കണ്ണീർമഴ
സങ്കടത്തിന്റെ, വേദനയുടെ പ്രതീകമാണ് കണ്ണീർമഴ എന്ന വിശേഷണം. കഥാകാരി യുടെ രോഗാവസ്ഥയും വേദനകളും മൂല മുളള കണ്ണീരിനെ മഴയോടാണ് ഇവിടെ ഉപ മിക്കുന്നത്.

കാണാമ
കാണാൻ കഴിയാതെ പോയ മഴകളെക്കു റിച്ചുള്ള നഷ്ടബോധമാണ് ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. അസുഖകൂടു തൽ കാരണം കഥാകാരിക്ക് കാണാൻ കഴി യാതിരുന്ന മഴകളെക്കുറിച്ചാണ് ഇവിടെ സൂചന.

പാറും മഴ
കാറ്റിന്റെ അകമ്പടിയോടെ മഴത്തുള്ളികൾ പാറിവരുന്ന മഴയെയാണ് ഈ വിശേഷണം കൊണ്ട് അർത്ഥമാക്കുന്നത്.

Question 4.
കുട്ടിക്കാലത്ത് ഓണപ്പുക്കളമിടാൻ നേരത്ത് കൃത്യമായി വരും മഴ.
കുട്ടിക്കാലത്ത് ഓണപ്പൂക്കളമിടാൻ നേരത്ത് മഴ കൃത്യമായി വരും.
വാക്യങ്ങൽ ശ്രദ്ധിച്ചല്ലോ. മഴ എന്ന പദം മാറ്റി പ്രയോഗിച്ചപ്പോൾ വാക്യത്തിന് എന്തു പ്രത്യേകതയാണ് നിങ്ങൾക്ക് അനുഭവപ്പെ ട്ടത്? കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി വിശകലനം ചെയ്യുക.
Answer:
കുട്ടിക്കാലത്ത് ഓണ പൂക്കളമിടാൻ നേരത്ത് കൃത്യമായി വരും മഴ

മഴയെന്ന പദം ആദ്യവാക്യത്തിന്റെ അവ സാനം ചേർക്കുമ്പോൾ തൊട്ടു മുൻപ് വരുന്ന ‘കൃത്യത’ എന്ന പദത്തിനാണ് ഊന്നൽ വരുന്നത്. മഴ കൃത്യസമയത്തു തന്നെ പതിവായി വരാറുണ്ട് എന്ന സൂചന ഇതിൽ നിന്ന് ലഭിക്കുന്നു. ഇവിടെ മഴയുടെ കൃത്യതക്കാണ് പ്രാധാന്യം.

കുട്ടിക്കാലത്ത് ഓണ പൂക്കളമിടാൻ നേരത്ത് മഴ കൃത്യമായി വരും

ഇവിടെ മഴ എന്ന പദം വാക്യമധ്യത്തിൽ പ്രയോഗിച്ചിരിക്കുന്നതിനാൽ ‘മഴ’ എന്ന പദത്തിനാണ് കൂടുതൽ ഊന്നൽ വരുന്ന ത്. ഇവിടെ മഴയുടെ കൃത്യതയെക്കാൾ മഴ വരുന്നു എന്നതിനാണ് പ്രാധാന്യം.

അച്ഛൻ മഴയുടെ വല്യ ആളാണ്
ഇവിടെ അച്ഛനാണ് പ്രാധാന്യം
മഴയുടെ വല്യ ആളാണ് അച്ഛൻ
മഴയ്ക്കാണ് ഇവിടെ പ്രാധാന്യം
ഓടിട്ട വീട്ടിലിരുന്ന് കാണണം മഴ
ഓടിട്ട വീടിനാണ് ഇവിടെ പ്രാധാന്യം
മഴ ഓടിട്ട വീട്ടിലിരുന്ന് കാണണം
ഇവിടെ മഴയ്ക്കാണ് പ്രാധാന്യം

നനയാത്ത മഴ Notes Question Answer Class 8 Adisthana Padavali Chapter 9

Question 5.
പതിപ്പു തയ്യാറാക്കാം
കുട്ടിക്കാലത്തെക്കുറിച്ചുള്ള എം.ടി.യുടെ ഓർമ്മകളാണ് ‘കുപ്പായം’ ബഷീർ എന്ന മനുഷ്യസ്നേഹിയെ
ഓർത്തെടുക്കുന്ന താണ് വിഷ്ണു നാരായണൻ നമ്പൂതിരി യുടെ ‘ബഷീർ എന്ന ബല്യ ഒന്ന്.’ പ്രശ തരുടെ അനുഭവങ്ങളും ഓർമ്മകളും ശേഖരിച്ച് പതിപ്പ് തയ്യാറാക്കുക,.
താഴെ കൊടുത്തിരിക്കുന്നതോ സമാനമാ യതോ ആയ പുസ്തകങ്ങൾ
ലൈബ്രറി യിൽ നിന്ന് ശേഖരിച്ച് പതിപ്പ് തയ്യാറാക്കാം.
Answer:

  • കാവ്യലോകസ്മരണകൾ – വൈലോപ്പിള്ളി
  • കാൻസർ വാർഡിലെ ചിരി – ഇന്നസെന്റ്
  • അരങ്ങു കാണാത്ത നടൻ – തിക്കോടിയൽ
  • തമ്പ് – നെടുമുടിവേണു
  • ചിദംബരസ്മരണ – ബാലചന്ദ്രൻ ചുള്ളിക്കാട്
  • കർമ്മ ഗതി – ഫഫ. എം.കെ. സാനു

Question 6.
‘നനയാത്ത മഴ’ എന്ന ശീർഷകത്തിന്റെ ഔചിത്യം എന്താണ്?
Answer:
ഓരോരുത്തരും മഴ ആസ്വദിക്കുന്നത് ഓരോ രീതിയിലാണ്. ചിലർക്ക് പുതു മണ്ണിന്റെ ഗന്ധമായിരിക്കും ഇഷ്ടം. ചിലർക്ക് മഴയിൽ നനഞ്ഞു കുതിരാ നാവും. ചിലർക്കാകട്ടെ മഴയുടെ സംഗീത മാവും ഇഷ്ടം. അസുഖങ്ങൾ ചെറുപ്പം തൊട്ടേ സന്തതസഹചാരിയായിരുന്ന കഥാ കാരിക്ക് മഴയുമായി അടുത്തിടപഴകാൻ കഴിഞ്ഞിട്ടില്ല. മഴയത്തു ഇറങ്ങി നിന്നു ആസ്വദിക്കാൻ കഴിയാതിരുന്ന കഥാകാരി വീടിനകത്തു നിന്നു വിരലുകളാൽ തൊട്ടും, കുടെയുടെ സുരക്ഷിതത്വത്തിൽ നിന്നുമൊക്കെയാണ് മഴയെ ആസ്വദിച്ചിരു ന്നത്. പെയ്തിറങ്ങുന്ന മഴത്തുള്ളികൾ ഉട ലിനേക്കാളേറെ കഥാകാരിയുടെ മനസ്സിലേ ക്കാണ് ഒലിച്ചിറങ്ങിയത്. മനസ്സുകൊണ്ട് ന്നും, മഴയുടെ കൈപ്പിടിച്ചു നടക്കുന്ന, ഉട ലറിയാതെ ഉള്ളാലറിഞ്ഞ് ഉയരിൽ നിറഞ്ഞ മഴകളോട് അടങ്ങാത്ത സ്നേഹമുള്ള അനുഭവകഥയ്ക്ക് നനയാത്ത മഴ’ എന്ന ശീർഷകം തികച്ചും ഉചിതം തന്നെയാണ്.

അധിക വായനയ്ക്
മഴയെ വർണ്ണിക്കുന്ന കവിതകൾ നോക്കാം മഴ വന്നു
മഴ മഴ മഴ മഴ മഴ വന്നു
ഒരു മഴ ചെറുമഴ മഴ വന്നു
നല്ലൊരു പുള്ളിക്കുടയും ചൂടി
മഴയത്തൂടെ നടന്നു ഞാൻ
പോം പോം തവളകൾ പാടി
ചെറുമീനുകളോ തുള്ളിച്ചാടി
മഴവന്നേ ഹായ് മഴ വന്നേ
മഴമേളത്തിൽ പൊടിപൂരം

പൂമഴ – പുതുമഴ
പൂമഴ പുതുമഴ പെയ്യുന്ന
മുറ്റം കടലായി മാറുന്നേ
കപ്പലിറക്കിക്കളിയാടാൻ
കുട്ടൻ ചാടി ഇറങ്ങുന്നേ
പോം പോം തെയ്താരാ
ചുറ്റും മാക്രികൾ പാടുന്നേ
മിന്നൽപ്പിണരുകൾ പുളയുന്ന
തുടിയടി മേളം പൊങ്ങുന്ന
കാറുകൾ ചീറിപ്പായുന്നേ
മഴവിൽക്കാവടി തെളിയുന്നേ
ചെല്ല കുന്നിൻ താഴ്വരയിൽ
മയിലുകൾ പീലി വിരുത്തുന്ന
പൂമഴ പുതുമഴ പെയ്യുന്ന
കുഞ്ഞയ്യപ്പൻ കുളിരുന്നേ (സിപ്പി പളളിപ്പുറം)

കാറ്റും മഴയും കഥയും
കാറ്റും മഴയുമൊരാഘോഷം
വീട്ടിലെനിക്കതു സന്തോഷം
അകലെക്കാഴ്ചകൾ മറവായി
പുകപോലെ എങ്ങും നീരാവി
കാറ്റാടി വീട്ടിൽ കയറാതേ
കതകുമടച്ചു വലിയമ്മ
കാപ്പിതരാനുണ്ടെന്ന
കഥ പറയാനുണ്ടെമ്മൂമ്മ
കഥ പറയും ഞാൻ കുട്ടികളേ
അതിനിനി മൂളാനാരാരോ?
മൂളാൻ ഞങ്ങളതൻത്തന്നേ
മുഴുകിയുറങ്ങിപ്പോയാലോ
കതകിനു മുട്ടിച്ചേരി പാർക്കും
കാറ്റും മഴയും മൂളുല്ലോ! (വൈലോപ്പിള്ളി)

ഹായ് മഴ
മഴ മഴ മഴ മഴ ചാറ്റൽ മഴ
മഴ മഴ പെയ്തതു പെരുമഴയായ്
മഴയുടെ കൂട്ടായ് ഇടിമിന്നൽ
ചുഴലിക്കാറ്റും വീശുന്നു
മഴ മഴ മഴ മഴ പെരുമഴയിൽ
പുഴവഴി മാറി പല വഴിയായ്

ഈ അനുഭവക്കുറിപ്പ് തയ്യാറാക്കുക
എന്റെ മഴ അനുഭവം അങ്ങനെ ഒരു മഴ കാലത്ത്
മഴ പ്രകൃതിയുടെ വരദാനമാണ്. മഴയത്ത് ഒരു ദിവസം എങ്കിൽ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്ര ഹമായിരുന്നു. എന്റെ സ്വന്തം നാടായ ഇടു ക്കിയിൽ എന്റെ അഞ്ചാം ക്ലാസ്സ് ജീവിത ത്തിനിടയിൽ ആണ് സംഭവം. പുതിയ സ്കൂളിൽ പോകുവാൻ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാൻ റെഡി ആയി നിന്നു. പുത്തൻ കുട പുതിയ കൂട്ടിൽ തന്നെ എടുത്തു വെക്കാൻ പല തവണ ഓർത്തതാണ് പക്ഷെ എടുക്കാൻ മറന്നു.

സ്കൂളിൽ പുതിയ കുട്ടികൾക്ക് പ്രവേശ നോത്സവം ഉണ്ടായിരുന്നു. അതിഗംഭീര മായ ഒന്നു പാടത്തിന്റെ കരയിലൂടെയാണ് വീട്ടിലെത്തേണ്ടത്. പ്രവേശോത്സവ ത്തിനു ശേഷം ഞങ്ങൾ പിരിഞ്ഞു.

ഇടവപ്പാതയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ അത് എന്റെ സ്വപ്ന മാ യി രു ന്നു. പെട്ടെന്ന് കറുത്ത മേഘങ്ങൾ മാനത്ത് നിറഞ്ഞു. ഇടിയും മിന്നലും എത്തി ചറപറ എന്ന് മഴ ആരംഭിച്ചു. കൂട്ടുകാർ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാൻ അത് തിരസ്കരിച്ചു.

മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തിൽ കാൽ നനച്ചു. പുത്തൻ ഉടുപ്പാകെ നനഞ്ഞു. ചെളി തെറു പ്പിച്ച് ഞാൻ മഴയെ സ്വാഗതം ചെയ്തു. കണ്ടത്തിൻ ചെരുവിലെ കൊച്ചു തോട്ടിൽ ഞാനിറങ്ങി. ഇടിയും മിന്നലും ഒന്നും എന്റെ ഹൃദയത്തിൽ തൊട്ട് ആ മഴ അനു ഭവത്തെ പിടിച്ചുലച്ചില്ല. വീട്ടിൽ ചെല്ലു മ്പോൾ കിട്ടാൻ പോകുന്ന വഴക്കും ഞാൻ മറന്നു. ആ പകൽ മഴയിൽ ഞാൻ നട ന്നു….

നനയാത്ത മഴ Notes Question Answer Class 8 Adisthana Padavali Chapter 9
നനയാത്ത മഴ Notes Question Answer Class 8 Adisthana Padavali Chapter 9 1
നനയാത്ത മഴ Notes Question Answer Class 8 Adisthana Padavali Chapter 9 2
നനയാത്ത മഴ Notes Question Answer Class 8 Adisthana Padavali Chapter 9 3

ബഷീർ എന്ന ബല്യ ഒന്ന് Basheer Enna Balya Onnu Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf ബഷീർ എന്ന ബല്യ ഒന്ന് Basheer Enna Balya Onnu Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Basheer Enna Balya Onnu Summary

ബഷീർ എന്ന ബല്യ ഒന്ന് Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
ബഷീർ എന്ന ബല്യ ഒന്ന് Basheer Enna Balya Onnu Summary in Malayalam Class 8 1
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്യസമര പോരാളിയുമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. കോട്ടയം ജില്ല യിലെ വൈക്കത്തെ 1908 ജനുവരി 21-ന് ജനിച്ചു. 1982-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേ ഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിക്കപ്പെട്ടു.

സ്കൂൾ പഠനകാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളി ച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമരരംഗത്തേക്ക് എടുത്തു ചാടി. 1930-ൽ കോഴിക്കോട് ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി.

‘ജയകേസരി’യിൽ പ്രസിദ്ധീകരിച്ച് തങ്കം ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. ജോലി യന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയ ടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്ത ന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു.

സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീ റിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാ ഖയായ മാറിയത് അദ്ദേഹത്തിന്റെ ജീവി താനുഭവങ്ങളുടെ കരുത്തുകൊണ്ടായിരു ന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായന ക്കാരെ ചിരിപ്പിച്ചു. കൂടെ കരയിപ്പിക്കു കയും ചെയ്തു. സമൂഹത്തിന്റെ അടിത്ത ട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റ
തായി കാലാതിവർത്തിയായി.

പ്രധാന കൃതികൾ
പ്രേമലേഖനം, ശബ്ദങ്ങൾ, സർപ്പയജ്ഞം, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ആനവാ രിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശി കൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വ വിഖ്യാതമായ മൂക്ക്, ഭാർഗ്ഗവീനിലയം, മുച്ചീട്ടുകളിക്കാരന്റെ മകൾ

പ്രധാന പുരസ്കാരങ്ങൾ
പത്മശ്രീ, കേരളി കേന്ദ്ര സാഹിത്യ അക്കാ ദമി, ഫെലോഷിപ്പ്, വള്ളത്തോൾ പുരസ്കാ രം, മുട്ടത്തു വർക്കി അവാർഡ്, ലളിതാം ബിക അന്തർജ്ജനം അവാർഡ്, പഠന സീർ അവാർഡ്

കവിതയുടെ ഇതിവൃത്തം
രോഗശയ്യിൽ കഴിയുന്ന കവി എൻ.എൻ. കക്കാടിന്റെ (നാരായണൻ നമ്പൂതിരി) സമീപം ഇരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനോട് കവി വിഷ്ണു നാരായണൻ നമ്പൂതിരി തന്റെ പേരക്കുട്ടിയുടെ നെറുക യിൽ തൊട്ട് അനുഗ്രഹിക്കുവാൻ ആവശ്യ പ്പെടുന്നു. ബഷീർ കുട്ടിയെ എടുത്ത് തന്റെ മടിയിലിരുത്തി ലാളിക്കുന്നു. കുട്ടി മുണ്ടിൽ അഴുക്കാകുമെന്നു പറയുന്ന വിഷ്ണു നാരായണൻ നമ്പൂതിരിയോട് ബഷീർ പറ യുന്ന മറുപടിയാണ് ഈ കവിതയുടെ ഇതി വൃത്തം.

ബഷീർ എന്ന ബല്യ ഒന്ന് Basheer Enna Balya Onnu Summary in Malayalam Class 8

പാരസംഗ്രഹം

ഒരു ഓർമ്മ ചിത്രമാണ് വിഷ്ണുനാരായ ണൻ നമ്പൂതിരിയുടെ ‘ബഷീർ എന്ന ബല്യ’ ഒന്ന് എന്ന പദ്യഭാഗം. രോഗശയ്യ യിൽ അവശനായി കിടക്കുന്ന കവി എൻ. എൻ. കക്കാടിനെ സന്ദർശിക്കാനെത്തിയ തായിരുന്നു വൈക്കം മുഹമ്മദ് ബഷീറും വിഷ്ണുനാരായണൻ നമ്പൂതിരിയും. ഈ സന്ദർശനവേളയിൽ തന്റെ പേരക്കുട്ടിയെ ഈശ്വര സത്യജ്ഞാനിയും സൂഫിയുമായ അങ്ങ് നെറുകയിൽ തൊട്ടനുഗ്രഹി ച്ചാലും എന്ന് വിഷ്ണുനാരായണൻ നമ്പൂ തിരി ബഷീറിനോട് അഭ്യർത്ഥിച്ചു. കുഴിയാ നയിൽ, ആടിൽ, സർവ്വചരാചരങ്ങളിൽ സ്നേഹപ്പൊരുൾ നേടിയ കൈകൊണ്ട് തന്റെ കിടാവിനെ ആശീർവദിക്കണമെന്ന് കവി ബഷീറിനോട് ആവശ്യപ്പെടുന്നു. വികൃതികളും കളിതമാശകളും പറഞ്ഞ് ബഷീർ കുഞ്ഞിനെ മടിയിൽ ചേർത്തിയി രുത്തി. ഈ സന്ദർഭത്തിൽ തന്റെ രണ്ടാം ബാല്യം അനുഭവിക്കു ക യാ യി രു ന്നു ബഷീർ. പൈതൽ മുണ്ടിൽ അഴുക്കാക്കും, കരുതിയിരിക്കുക എന്ന് നമ്പൂതിരി മുന്ന റിയിപ്പ് നൽകിയപ്പോൾ മിടുക്കത്തിയായ ഇവൾ എന്റെ ശരീരത്തിൽ തീർത്ഥം തളി ച്ചോട്ടെ എന്നായിരുന്നു ബഷീറിന്റെ മറു പടി.

ബഷീറിന്റെ തനതുഭാഷയും അദ്ദേഹ ത്തിന്റെ ദർശനങ്ങളുമാണ് തുടർന്ന് കവി നമ്മോട് പങ്കുവെയ്ക്കുന്നത്. ഒന്നിനോട് ഒന്ന് ചേരുമ്പോൾ രണ്ടാകും. ഹിന്ദുവും മുസൽമാനും ആചരിക്കുന്നത് ഈ ദ്വൈത മാണ്. (രണ്ടെന്ന അവസ്ഥ). ജാതിമത വർണ വർഗ വ്യത്യാസത്തിന്റെ പേരിൽ മനുഷ്യർ രണ്ടായി നിൽക്കുന്ന അവസ്ഥയെയാണി വിടെ സൂചിപ്പിക്കുന്നത്. ഒരു സത്യവും മറ്റൊരു സത്യവും ചേരുമ്പോൾ വലിയൊരു സത്യം ഉണ്ടാകുന്നത് പോലെ ഒന്നും ഒന്നും ചേർന്നാൽ രണ്ടല്ല വലിയൊരു ഒന്നായി തീരുമെന്ന അദ്വൈതദർശനമാണ് ബഷീർ നമുക്ക് പകർന്നു നൽകുന്നത്. പുഴയും പുഴയും ചേർന്ന് വലിയൊരു കട ലായി തീരുന്നതുപോലെ ജീവിത ദർശ നവും നർമ്മവും ഒത്തുചേർന്ന ആനന്ദക്ക ടലാണ് ബഷീറിന്റെ കല. ആ കല അദ്ദേ ഹത്തിന്റെ കണ്ണുകളിൽ നർമമായി തിള ങ്ങുന്നു.

ഇവരെ അറിയാം

വിഷ്ണു നാരായണൻ നമ്പൂതിരി
പ്രമുഖ മലയാളകവിയാണ് വിഷ്ണു നാരാ യണൻ നമ്പൂതിരി. ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്. തിരുവല്ല യിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് 1939 ജൂൺ 2-ന് ജനിച്ചു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ അധ്യാപക നായ ജോലി ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാ മണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദേഹം 1977 -ൽ മില്ലിനിയം കോൺഫറൻസ് അംഗമാ യിരുന്നു.

ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാ രനായി പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമി ഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, ഉജ്ജയി നിയിലെ രാപ്പകലുകൾ, ആരണ്യകം തുട ങ്ങിയവ പ്രധാന കൃതികളാണ്. പത്മശ്രീ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷി പ്, കേരള സാഹിത്യ അക്കാദമി പുര സ്കാരം, വയലാർ പുരസ്കാരം, വള്ള ത്തോൾ പുരസ്കാരം, ഓടക്കുഴൽ അവാർഡ് എന്നിങ്ങനെ ധാരാളം പുരസ്കാ രങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

എൻ.എൻ. കക്കാട്
ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എൻ.എൻ. കക്കാട് എന്ന റിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാട്. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയ സംഗീതം, ചെണ്ടകൊട്ട്, എന്നി വയിലും കക്കാടിനു പ്രാവീണ്യമുണ്ടായി രുന്നു. കോഴിക്കോട് ജില്ലയിലെ അവിടന ല്ലൂർ ഗ്രാമത്തിൽ 1927- ജൂലൈ 14നാണ് അദ്ദേഹം ജനിച്ചത്. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലി ചെയ്തത്. കേരള സാഹിത്യ സമിതി, വളളത്തോൾ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. ശലഭഗീതം, പാതാ ളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫ ലമീയാത്ര, പകലറുതിക്കു മുൻപ്, വഴിവെ ട്ടുന്നവരോട് തുടങ്ങിയവ പ്രധാന കൃതിക ളാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കു ഴൽ അവാർഡ്, ആശാൻ പ്രൈസ് ഫോർ പോയി, കുമാരനാശാൻ സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 1987 ജനു വരി 6ന് അർബുദ രോഗ ബാധയിൽ അദ്ദേഹം ബാധിച്ചു.

പദപരിചയം
അവശൻ – സ്വാധീനമില്ലാത്തവൻ, കഴി വില്ലാത്തവൻ, ക്ഷീണിച്ച് കീഴ്പെടാത്തവൻ, വശപ്പെ ടാത്തവൻ, സ്വാതന്ത്ര്യമുള്ള വൻ
അവശത – ക്ഷീണം
പേരക്കുട്ടി – മകന്റെയോ മകളുടെയോ കുട്ടി
സൂഫി – വിശ്വ ദേ വ താ വാദിയായ മുസ്ലീ സന്യാസി
നെറുക – ഉച്ചി, തല യുടെ മദ്ധ്യം, ഉയർന്ന പ്രദേശം
ശയ്യ – മെത്ത, ഉറക്കം, കട്ടിൽ, കിട ക്ക, അഹങ്കാരം, ഘടന, പദ ങ്ങളുടെ അന്യോന്യമൈത്രി, ശൈലീ, ഗുണം, രീതി, ഗുണം, ഭാര്യ, കൂട്ടിക്കെട്ടൽ, കുരുക്ക്
ജ്ഞാനി – അറിവുള്ളവൻ, ജ്യോത്സ്യൻ, പണ്ഡിതൻ
പൊരുൾ – ശ്രേഷ്ഠമായ അർത്ഥം, സത്യം, ഭാവം, ഐശ്വര്യം, സൂചന, ദൈവം, മോക്ഷം, ഇരുൾ, കാരണം, വസ്തു, അകപ്പൊരുൾ, അന്ത രാർത്ഥം, പരം പൊരുൾ, ഈശ്വരൻ
അണ്ഡകോടി – പ്രപഞ്ചം, ബ്രഹ്മാണ്ഡം, സകലവും ഉൾപ്പെട്ടത്
വികൃതി – അസ്വാഭിവകത, ആകൃതി യിലും പ്രകൃതിയിലുമുള്ളമാ റ്റം, സ്വഭാവമാറ്റം, ഗോഷ്ടി ദുർബുദ്ധി, ഭയം, രോഗം,മര ലക്ഷണം, മദ്യം, യദ്യഛാ സംഭവം, വിലക്ഷണത, പേടി, മദ്യം, അശുഭം, കുസൃതി, കുട്ടികളുടെ അനാശാസ്യ പ്രവൃത്തി
ഉതിർക്കുക – പൊഴിക്കുക, വീഴിക്കുക, ശബ്ദം പുറപ്പെടുവിക്കുക, കണ്ണീർ വാർക്കുക
ബാല്യം – കുട്ടിക്കാലം, വയസ്സു കുറ ഞ്ഞിരിക്കുന്ന അവസ്ഥ, ബാലന്റെ ഭാവം, വളർന്നു കൊണ്ടിരിക്കൽ, ധാരണാശ ക്തിക്കുറവ്,
ഇമ്പം – ഇഷ്ടം, പ്രിയം, സന്തോഷം, മാധുര്യം
നുണച്ചിരിക്കുക – നുണഞ്ഞിരിക്കുക.
നുണയുക – ചുണ്ടും നാവും കൊണ്ട് സ്വാദറിയുക, നുണപറയുക
മെയ്യ് – ശരീരം, സത്യം, വ്യജ്ഞനം
തീർത്ഥം – പുണ്യജലം, പുണ്യ നദി, പുണ്യസ്ഥലം, സ്നാനഘട്ടം, പരിശുദ്ധജലം, പൂജ്യമായ വസ്തു, അദ്ധ്യയനം, ശരി യായ സ്ഥലം, അഥവാ സമ യം, അഗ്നി, രോഗനിർണ്ണയം
ഞായം – ന്യായം, യുക്തിപൂർവ്വമായ ചിന്താഗതി, മുറ, പതിവ്, നടപ്പ്
ആചരിക്കുക – പ്രവർത്തിക്കുക, അനുഷ്ഠി ക്കുക, ചെയ്യുക, ശീലി ക്കുക,നിർവഹിക്കുക
ദ്വൈതം – രണ്ടെന്ന ഭാവം, ഭിന്നഭാവം, അജ്ഞാനം, ഭേദം, ഭിന്നം, ഒരുവനം
അദ്വൈതം – രണ്ടെന്നുള്ള ഭാവം ഇല്ലായ്മ പരബ്രഹ്മം, ഏകത്വം, ഒന്ന് എന്ന അവസ്ഥ
ഉൺമ – സത്യം
ഓരുക – ഓർക്കുക, വിചാരിക്കുക, ആലോചിക്കുക
നിർമ്മവം – മമതയില്ലാത്ത, ആഗ്രഹമി ല്ലാത്ത, സ്നേഹമില്ലാത്ത, സ്ഥാർത്ഥതയില്ലാത്ത, വിര ക്തിയുള്ള

ബഷീർ എന്ന ബല്യ ഒന്ന് Basheer Enna Balya Onnu Summary in Malayalam Class 8

പദം പിരിച്ചെഴുതുക
മിടുക്കത്തിയെൻ – മിടുക്കി + എൻ
കളിചിരിയുതിർത്തും – കളി + ചിരി + ഉതിർത്തും
മടിയിൽച്ചേർത്തിരുത്തി – മടിയിൽ + ചേർത്ത് + ഇരുത്തി
മുണ്ടിന്മേലഴുക്കാകും – മുണ്ടിൻ + മേൽ + അഴുക്കാകും
രണ്ടുകുമെന്ന – രണ്ടാകും + എന്നേ
ആചരിപ്പതി – ആചരിപ്പത് + ഈ
ഉണ്മയുണ്മയിൽ – ഉണ്മ + ഉണ്മ + ഇൽ
അദ്വൈതത്താൻ – അദ്വൈതം + ആൽ
ചേർന്നാനന്ദക്കടലാകും – ചേർന്ന് + ആനന്ദക്ക ടൽ + ആകും
കലയങ്ങതൻ – കല + അങ്ങ് + തൻ
നിർമ്മലമായ് – നിർമ്മലം + ആത്

വിപരീതം
ദ്വൈതം × അദ്വൈതം
മമത്വം × നിർമ്മമത്വം

ബഷീർ എന്ന ബല്യ ഒന്ന് Notes Question Answer Class 8 Adisthana Padavali Chapter 8

Practicing with Std 8 Malayalam Adisthana Padavali Notes and ബഷീർ എന്ന ബല്യ ഒന്ന് Basheer Enna Balya Onnu Notes Questions and Answers improves language skills.

ബഷീർ എന്ന ബല്യ ഒന്ന് Question Answer Notes Std 8 Malayalam Adisthana Padavali Chapter 8

Class 8 Malayalam Adisthana Padavali Unit 3 Chapter 8 Notes Question Answer Basheer Enna Balya Onnu

Class 8 Malayalam Basheer Enna Balya Onnu Notes Questions and Answers

Question 1.
“കുഴിയാനയി, ലാടിൽ,
അണ്ഡകോടിയിൽ സ്നേഹ-
പ്പൊരുൾ തേടിന കൈയാൽ”
ജീവിതത്തെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ പുലർത്തിയിരുന്ന എന്തെല്ലാം കാഴ്ചപ്പാടുകളാണ് ഈ വരികളിൽ തെളി യുന്നത് ? ചർച്ച ചെയ്യുക.
Answer:
ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു, പാത്തുമ്മ യുടെ ആട്, “ഭൂമിയുടെ അവകാശികൾ എന്നീ കൃതികളാണ് ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നത്. ന്റുപ്പാപ്പാക്കൊരാ നേണ്ടാർന്ന്) എന്ന നോവലിൽ ആണ് കുഴിയാനയുള്ളത്. ആന ഉണ്ടായിരുന്ന തറ വാടിന്റെ പേര് പറഞ്ഞ് ഊറ്റം കൊള്ളുന്ന ഉമ്മയെ ഈ നോവലിലെ പ്രധാന കഥാ പാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് കുഴിയാന ആയിരുന്നുവെന്ന് പറഞ്ഞു പരി ഹസിക്കുന്നുണ്ട്. അത് ചെറിയ കുഴിയാ നയ്ക്ക് പോലും ഈ നോവലിൽ സ്ഥാന മുണ്ട്.

ഭൂമിയിലെ സകല ജീവികൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് എന്ന ആശയമാണ് ഭൂമിയുടെ അവകാശി കൾ എന്ന കഥയിലൂടെ ബഷീർ അവതരി പ്പിക്കുന്നത്. ഭൂമിയിലെ സർവചരാചര ങ്ങളെയും സമഭാവനയോടെ കാണാൻ കഥാകരാനു മാത്രമേ കഴിയൂ. ബഷീറിന്റെ പാത്തുമ്മയുടെ ആടിലാകട്ടെ ആടാണ് പ്രധാന കഥാപാത്രം. ബഷീറിന്റെ വീട്ടിനു ള്ളിൽ യഥേഷ്ടം വിഹരിച്ചു നടക്കുന്ന ആടിനെ നമുക്ക് നോവലിൽ കാണാം. കുഴിയാനയിലും ആടിലും സർവ്വചരാചര ങ്ങളിലും സ്നേഹ പൊരുൾ തേടിയ കഥാകരാന്റെ ജീവിതദർശനങ്ങൾ നമുക്ക് വരികളിലൂടെ വായിച്ചെടുക്കാം.

Question 2.
“ഉണ്മയുണ്ടയിൽ ചേർന്നാൽ
ഇമ്മിണി വലുതായി-
ട്ടൊന്നുളവാകും
താങ്കളോരുമീയതത്താൽ”
(ബഷീർ എന്ന ബല്യ ഒന്ന്)
“പരമസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം
പരമാർത്ഥത്തിൽ പരനും ഞാനും ഭവാനുമൊന്നല്ല” (പ്രേമസംഗീതം ഉള്ളൂർ)
വരികൾ താരതമ്യം ചെയ്ത് കുറിപ്പു തയ്യാ റാക്കുക
Answer:
ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബലാന്ന് ബഷീറിന്റെ ബാല്യകാലസഖി യിലെ വരികളാണിത്. ഒന്നും ഒന്നും ചേർന്ന് വലിയ ഒന്നാകുന്നത് പോലെ ഉണ്മ ഉണ്ട യിൽ ചേർന്നാൽ ഇമ്മിണി വലുതാകും എന്ന ബഷീറിന്റെ തനതുഭാഷാ ശൈലി യിൽ നമ്പൂതിരി നമ്മോട് പറയുന്നു. ഇവിടെ ദ്വൈതമല്ല, അദ്വൈത ദർശനമാണ്. ഇമ്മിണി ബല്യ ഒന്നിലൂടെ ബഷീറും നമ്മെ പഠിപ്പിച്ചത് ഈ അദ്വൈത ദർശനമാണ്. സഹജീവി സ്നേഹമാണ് ഏകമതമെന്ന് നമ്മെ പഠിപ്പിച്ച മഹാകവി ഉള്ളൂരിന്റെ അന ശ്വരമായ കവിതയാണ് പ്രേമസംഗീതം. അന്യന്റെ സുഖം തന്റെ സുഖമായും മറ്റു ള്ളവരുടെ ദുഃഖം തന്റെ ദുഃഖവുമായിട്ടാ ണ് കവി കാണുന്നത്. സത്യത്തിൽ താനും അവനും ഭവാനും ഒന്നുതന്നെയാണെന്ന് കവി പറയുന്നു. എല്ലാം ഒന്നാണെന്ന അദ്വൈതദർശനം തന്നെയാണ് ഉള്ളൂരും അവതരിപ്പിക്കുന്നത്.

ബഷീർ എന്ന ബല്യ ഒന്ന് Notes Question Answer Class 8 Adisthana Padavali Chapter 8

Question 3.
‘ബഷീർ എന്ന ബല്യ ഒന്ന്’ – ഈ ശീർഷകം കവിതയ്ക്ക് എത്രമാത്രം യോജി ക്കുന്നു? ഔചിത്യം കണ്ടെത്തിയെഴുതുക.
Answer:
പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളിലും സ്പന്ദിക്കുന്നത് ഒരേ ചൈതന്യമാണെന്ന് നമ്മെ പഠിപ്പിച്ച ബഷീറിനെ കുറിച്ചുള്ള വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഒരു ഓർമ്മ ചിത്രമാണ് ‘ബഷീർ എന്ന ബല്യ ഒന്ന്’ എന്ന കവിത. ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്നാകുമെന്ന തിലൂടെ ബഷീർ നമ്മെ പഠിപ്പിച്ച ത് അദ്വൈത ദർശനമാണ്. വൃക്ഷങ്ങളെയും ചെടികളെയും എന്നു വേണ്ട ഭൂമിയിലെ സകലതിനെയും സ്നേഹിച്ച മനുഷ്യനും പ്രകൃതിയും ദൈവവുമെല്ലാം ഒന്നാ ണെന്നും പറഞ്ഞ കഥാകരാനെക്കുറിച്ചുള്ള ഓർമ്മ ചിത്രത്തിന് എന്തുകൊണ്ടും ഈ ശീർഷകം ഉചിതം തന്നെയാണ്.

Question 4.
അർഥിച്ചേൻ = ഞാൻ അർഥിച്ചു
മാതൃകയിലെപ്പോലെ താഴെ കൊടുത്ത പദ ങ്ങൾ ഉചിതമായി മാറ്റിയെഴുതുക
Answer:

വന്ദിച്ചേൻ : ഞാൻ വന്ദിച്ചു
കണ്ടാൾ : അവൾ കണ്ടു
വന്നാർ : അവർ വന്നു
കണ്ടാൻ : അവൻ കണ്ടു

Question 5.
കവിയും കഥാകാരനും കണ്ടുമുട്ടിയത് എവിടെ വച്ചാണ്?
Answer:
കവി കക്കാടിന്റെ വീട്ടിൽ വച്ചാണ് കവിയും കഥാകാരനും കണ്ടുമുട്ടിയത്

Question 6.
വിഷ്ണു നാരായണൻ നമ്പൂതിരി ബഷീ റിനോട് ആവശ്യപ്പെട്ടത് എന്താണ്?
Answer:
തന്റെ പേരക്കുട്ടിയെ നെറുകയിൽ തൊട്ട നുഗ്രഹിച്ചാലും എന്നാണ് നമ്പൂതിരി ബഷീ റിനോട് ആവശ്യപ്പെട്ടത്

Question 7.
ബഷീറിനെ കവി എങ്ങനെയെല്ലാമാണ് വിശേഷിപ്പിച്ചത്?
Answer:
ഈശ്വരസത്യജ്ഞാനി, സൂഫി, അണ്സ കോടിയിൽ സ്നേഹപ്പൊരുൾ തേടുന്നവൻ ‘ഉറക്കെ ചിരിച്ചുകൊണ്ടങ്ങതൻ മറുപടി ‘ എന്തായിരുന്നു കഥാകാരന്റെ മറുപടി? മിടുക്കത്തിയായ ഇവൾ എന്റെ ശരീര ത്തിൽ തീർത്ഥം തളിച്ചു കൊള്ളട്ടെ എന്നാ യിരുന്നു കഥാകാരന്റെ മറുപടി.

Question 8.
‘ഹിന്ദുവും മുസൽമാനും ആചരിച്ചത ദ്വൈതം’ എന്താണി ദ്വൈതം?
Answer:
ഒന്നും ഒന്നും ചേരുമ്പോൾ രണ്ടാകും എന്ന താണ് ഹിന്ദുവും മുസൽമാനും ആചരി ക്കുന്ന ദ്വൈതമായി കവി സൂചിപ്പിക്കുന്നത്.

ബഷീർ എന്ന ബല്യ ഒന്ന് Notes Question Answer Class 8 Adisthana Padavali Chapter 8

Question 9.
ബഷീറിന്റെ ഏതെല്ലാം കൃതികളാണ് കവി തയിൽ പരാമർശിക്കുന്നത്?
Answer:
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, പാത്തുമ്മ യുടെ ആട്, ഭൂമിയുടെ അവകാശികൾ.

Question 10.
ഒന്നുമൊന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്ന് എന്ന ആശയം കവിതയിൽ അവത രിപ്പിക്കുന്നത് എങ്ങനെ?
Answer:
ഗണിതശാസ്ത്രപ്രകാരം ഒന്നും ഒന്നും ചേരുമ്പോൾ രണ്ടാകും. ഒന്നുമൊന്നും ചേർന്നാൽ രണ്ടാകും എന്ന ചിന്ത ശരിയല്ല എന്ന കാഴ്ചപ്പാടായിരുന്നു ബഷീറിന് ഉണ്ടായിരുന്നത്. സത്യം സത്യത്തോട് ചേരു മ്പോൾ അത് വലിയ സത്യമായിത്തീരുന്നു. എല്ലാം ഒന്നാണെന്ന ഭാവമാണ് അദ്വൈതം. ആ അദമാണ് ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാധാരം. പുഴയും പുഴയും ചേർന്ന് ആനന്ദക്കടലാകുന്നതു പോലെ ഹിന്ദുവും മുസൽമാനും എല്ലാവരും ഒന്നി ക്കുന്ന സഹജീവിസ്നേഹത്തിലധിഷ്ഠിത മായ വിശാല കാഴ്ചപ്പാടായിരുന്നു ബഷീ റിന് ഉണ്ടായിരുന്നത്.

Question 11.
‘കുഴിയാനയിലാടിൽ
അണ്ഡകോടിയിൽ സ്നേഹ
പ്പൊരുൾ തേടിനകൈയാൽ’
ഈ വരികളിലെ ആശയം വിശദമാക്കുക.
Answer:
ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കു ന്നത് ഒരേഒരു ചൈതന്യമാണെന്ന് ബഷീർ
തന്റെ കൃതികളിലൂടെ വ്യക്തമാക്കുന്നു. ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, പാത്തുമ്മ യുടെ ആട്, ഭൂമിയുടെ അവകാശികൾ എന്നീ കൃതികളിലെല്ലാം ഈ ദർശനം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

Question 12.
‘ബഷീർ എന്ന ബല്യ ഒന്ന്’ എന്ന ശീർഷ കത്തിന്റെ ഔചിത്യം പരിശോധിക്കുക.
Answer:
പ്രപഞ്ചസ്നേഹവും സഹജീവികളോടുള്ള കാരുണ്യവും ബഷീർ കൃതികളിലെങ്ങും കാണാൻ കഴിയും. പ്രകൃതിയിലെ സർവ ചരാചരങ്ങളെയും സമഭാവനയോടെ കാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പ്രപഞ്ചസ്നേഹിയും മനുഷ്യസ്നേഹിയു മാണദ്ദേഹം. ഈ പ്രപഞ്ചം മുഴുവൻ നിറ ഞ്ഞുനിൽക്കുന്നത് ഒരേഒരു ചൈതന്യമാ ണെന്ന് ബഷീർ തന്റെ കൃതികളിലൂടെ വ്യക്തമാക്കുന്നു. ഒന്നുമൊന്നും ചേർന്നാൽ രണ്ടാകും എന്ന ചിന്ത ശരിയല്ല എന്ന കാഴ്ചപ്പാടായിരുന്നു ബഷീറിന് ഉണ്ടായി രുന്നത്. ഹിന്ദുവും മുസൽമാനും എല്ലാ വരും ഒന്നിക്കുന്ന സഹജീവിസ്നേഹത്തി ലധിഷ്ഠിതമായ വിശാല കാഴ്ചപ്പാടായി രുന്നു അദ്ദേഹത്തിന്റേത്.

അധിക വായനയ്ക്ക്
നോവലിലെ മനുഷ്യേതര കഥാപാത്രങ്ങൾ
പാത്തുമ്മായുടെ ആട്
ആനുമ്മായുടെ ആട്
ഉമ്മായുടെ അഭയാർത്ഥികളായ പൂച്ചകൾ ഉമ്മായുടെ വകയായി കുറേയധികം കോഴി കൾ
മുറ്റത്തു നിൽക്കുന്ന ചാമ്പമരം, പ്ലാവ് (കഥാപാത്രങ്ങളിൽ ഒന്നു മുതൽ പതിനാറു വരെയുള്ള നോവൽ രചയിതാവിനോ ടൊപ്പം വീട്ടിൽ തന്നെ താമസം. പതിനേഴു മുതൽ പത്തൊമ്പതു വരെയുള്ളവർ ഒന്നര ഫെർല്ലോങ്ങ് അകലെ ചന്തയ്ക്കു പിറകിൽ താമസിക്കുന്നു.

ബഷീറിന്റെ കഥാ ലോകവും മലയാള ഭാഷയും
അനുഭവങ്ങളുടെ പലപല ലോകങ്ങളിലൂടെ ഏതാണ്ട് എട്ടുവർഷം നീണ്ട ബഷീറിന്റെ യാത്ര ഒടുവിൽ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക വരെയെത്തി. ഒരു പുരുഷായു സ്സിൽ ചെയ്യാൻ കഴിയുന്ന സർവവിധ തൊഴിലുകളും ഇതിനിടയിൽ ചെ നോക്കി. തലയോലപ്പറമ്പിൽ നിന്നും അക്ഷ രങ്ങളുടെ താളിയോലക്കെട്ടുകളിലേക്കുള്ള ഒരു മഹാപ്രതിഭയുടെ യാത്രയായി അത് മാറി. ബഷീർ ഒരിക്കലും വാക്കുകളുടെ പിറകെ പോയില്ല. മറിച്ച് ഭാഷ അദ്ദേഹ ത്തിന്റെ തൂലികത്തുമ്പിലേക്ക് കരഞ്ഞുവി ളിച്ചുകൊണ്ട് ഒഴുകിയെത്തുകയായിരുന്നു. അതുകൊണ്ടാണ് മലയാളഭാഷയിൽ എല്ലാ അക്ഷരങ്ങളും അറിയില്ലെന്ന് പറഞ്ഞ ഈ കഥാകാരൻ ഒരു പുതുഭാഷയുടെ ശബ്ദ താരാവലി തന്നെ മലയാളത്തിൽ സൃഷ്ടി ച്ചെടുത്തത്. നാടൻ മൊഴികളുടെയും നാട്ടു ഭാഷയുടെയും സൗന്ദര്യതലം അദ്ദേഹം കാട്ടിത്തന്നു. ഇങ്ങനെയും എഴുതാമെന്ന് ബഷീറിനല്ലാതെ മറ്റൊരു എഴുത്തുകാരനും കാണിച്ചു തരാൻ കഴിയില്ല തന്നെ. തന്റെ എഴുത്തിൽ മാത്രമല്ല ഭാഷാശാസ്ത്രത്തിൽ തന്നെ ഒരു ആന്റി ഹ്യൂമനിസ്റ്റായിരുന്നു അദ്ദേഹം.

മലയാള ഭാഷയിൽ സ്വന്തമായ ഒരു ഇരി പിടം സൃഷ്ടിക്കുകയും തന്റേതായ ഒരു ഉപഭാഷ തീർക്കുകയും ചെയ്യുകയായി രുന്നു ബഷീർ. കാവ്യകാരനായ എഴുത്ത ച്ഛനെ ഭാഷയുടെ പിതാവായി കാണു മ്പോൾ, ബഷീറിനെ ഗദ്യസാഹിത്യത്തിൽ ആത്മതേജസ്സുള്ള ഒരു ഭാഷയുടെ ഉപ ജ്ഞാതാവായി കാണാം. പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ ലക്ഷണവും സംഭാവനയുമാണത്. വായി ക്കുന്നവർക്കും അല്ലാത്തവർക്കുമിടയിൽ ബഷീർ എന്ന എഴുത്തുകാരനെ സുപരി ചിതനാക്കിയത് അദ്ദേഹം സൃഷ്ടിച്ച ഈ പുതുഭാഷയുടെ ശക്തിയാണ്. ആ ശൈലി ഒരിക്കലും പരമ്പരാഗതമാണെന്ന് നമുക്ക് പറയാൻ കഴിയില്ല. പഴമക്കാർ രസിക്കു കയും പുതുതലമുറ കൊണ്ടാടുകയും ചെയ്യുന്നത് ബഷീർ ഒരു ശൈലിയും ഭാഷ യുമായതുകൊണ്ടാണ്.

ബഷീർ എന്ന ബല്യ ഒന്ന് Notes Question Answer Class 8 Adisthana Padavali Chapter 8

വ്യാകരണമുക്തമായ മലയാളഭാഷയായി രുന്നു ബഷീറിന്റേത്. വരമൊഴി എന്നത് ഈ എഴുത്തുകാരനെ സംബന്ധിച്ചി ത്തോളം “അളുമ്പുസൻ’ ഭാഷയായിരുന്നു. “നേരും നുണയും’ എന്ന പുസ്തകത്തിലെ ഒരു കുറിപ്പിൽ ബഷീർ ഇതിന് അടിവരയി ടുന്നുണ്ട്. അച്ചടിഭാഷയെ ചോദ്യം ചെയ്യാൻ ബഷീർ തന്നെ തന്റെ പല കൃതി കളിലും ഉപാഖ്യാനം നടത്തുന്നുണ്ട്. താൻ എഴുതിയ സ്റ്റൈലൻ വാക്യത്തിൽ ആഖ്യാതം എവിടെ എന്ന ചോദ്യവുമാ യാണ് അബ്ദുൽഖാദർ പ്രത്യക്ഷപ്പെടുന്ന ത്. ഇതിനുള്ള ബഷീറിന്റെ മറുപടി മലയാ ളത്തിൽ ശൈലി തന്നെയായി മാറി.

പോടാ എണീറ്റ്, അവന്റെ ലൊട്ടുലൊടു ക്കൂസ് ആഖ്യാതാ ? ബഷീറിന് ഭാഷ വ്യാക രണബദ്ധമായ പദങ്ങളുടെ സങ്കലനമായി രുന്നില്ല. രസത്തിനുവേണ്ടി മാത്രം അദ്ദേ ഹമത് വാരിവിതറിയുമില്ല. ശബ്ദവും വസ്തുവും തമ്മിലുള്ള യുക്തി ബന്ധ ത്തിൽ നിന്നാണ് ഭാഷയുടെ പിറവി എന്ന് സിദ്ധാന്തിക്കുന്ന ഭാഷാപണ്ഡിതന്മാരുടെ വാമൊഴികളും ബഷീർ പിൻപറ്റുന്നു ണ്ടെന്ന് അദ്ദേഹത്തിന്റെ ഭാഷാപ്രയോഗം സാക്ഷ്യം നിൽക്കുന്നുണ്ട്. നീണ്ടകാലത്തെ ബഷീറിന്റെ യാത്രയുടെ ഫലമാണിത്.

പദസമ്പത്തിന്റെ പിൻബലമില്ലാഞ്ഞിട്ടല്ല ബഷീർ തന്റെ എഴുത്തിൽ വാമൊഴിയെ ഏറെയും ആശ്രയിച്ചിരിക്കുന്നത്. നിരർത്ഥക പദങ്ങളുടെ ധാരാളിത്തം ബഷീർ കൃതികളെ അലങ്കരിക്കുന്നതിനെ പല നിരൂപകരും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ അനർഘ നിമിഷം വായിക്കുന്ന ഒരു വ്യക്തിയും ഈ ആരോപണത്തെ ശരി വെക്കുമെന്നു തോന്നുന്നില്ല.

അർത്ഥശൂന്യമായ വാക്കുകൾക്ക് ഒരു താള ലയമുണ്ടെന്ന് നമ്മെ പഠിപ്പിക്കാനാണ് ബഷീർ ഏറെയും ശ്രമിച്ചതെന്നു കാണാം.

ഗ്രാമ്യപ്രയോഗങ്ങളിലൂടെയും ഉക്തിവൈ ചിത്രങ്ങളിലൂടെയും മാത്രമല്ല. നിരർത്ഥക ശബ്ദജാലങ്ങളിലൂടെയും ഹാസ്യത്തിന്റെ പൊടിപ്പുകളുണ്ടാക്കാൻ ബഷീറിന് അസാ മാന്യ സാമർത്ഥ്യമുണ്ടെന്ന് ഗുപ്തൻ നായർ നിരീക്ഷിച്ചത് ബഷീറിന്റെ കഥാസാ ഹിത്യത്തെക്കുറിച്ചാണ്. ഈ സമീപനത്തെ മറ്റൊരു രീതിയിൽ നാം വ്യാഖ്യാനിക്കുക യാണെങ്കിൽ, ഭാഷയുടെ മൂലസ്രോതസി ലേക്കാണ് ബഷീർ തീർത്ഥാടനത്തിന് മുതി രുന്നതെന്ന് കാണാം. ഇതിലൂടെ ഭാഷയ്ക്ക് പുതുമ നൽകുകയാണ് അദ്ദേഹം.

ഇങ്ങനെയാണ് ‘ആനവാരിയും പൊൻകു രിശിലും’ ‘എട്ടുകാലി മമ്മൂഞ്ഞി’ ലുമൊക്കെ മലയാളികളുടെ ചിന്താശൈലി തന്നെ മാറ്റി മറിച്ചത്. സാഹിത്യത്തിന്റെ പരിമതിക്കപ്പുറം പോകുന്ന ഒരുതരം എഴുത്ത് ബഷീറിന്റെ ഭാഷാനിർമിതിയിൽ നാം കണ്ടെത്തുന്നു. എന്നെ ഒരു എഴുത്തുകാരനാക്കിയത് എന്റെ തന്തയും തള്ളയുമാണ് എന്ന് ബഷീർ പറഞ്ഞിട്ടുണ്ട്. ബഷീർ കൃതിക ളിലെ മലയാളിത്തം ഈ ഏറ്റുപറച്ചിലിന്റെ തുടർച്ചയാണ്.

ബഷീറിന്റെ ആഖ്യാനശൈലി ഉദാത്തമാ കുന്നത് പദസന്നിവേശത്തിലെ അടുക്കും ചിട്ടയും മൂലമാണ്. അദ്ദേഹത്തിന്റെ കൈക ളിൽ അതിസാധാരണമായ പദങ്ങൾക്കു പോലും ഒരു പ്രത്യേക ചാരുത കൈവരു ന്നു. ചിലപ്പോഴൊക്കെ വെറും പച്ചമലയാ ളത്തിൽ നിന്നും തെന്നിമാറി ആംഗലഭാഷ യുടെയും സംസ്കൃത ഭാഷയുടെയും പിന്നാലെ ബഷീർ സഞ്ചരിക്കുന്നുണ്ട്. ‘പാത്തുമ്മയുടെ ആട്’എന്ന നോവൽ ഇതിന് വലിയ ഉദാഹരണമാണ്. “മതിലു കളിൽ അത് പിന്നെയും വളർച്ച പ്രാപി ക്കുന്നുണ്ട്. അപ്പോഴും കടം കൊള്ളപ്പെട്ട ഭാഷയല്ല എന്ന രീതിയിൽ അവയെ അദ്ദേഹം വിദഗ്ദമായി പ്രയോഗിച്ചു.

ഈ വൈദഗ്ധ്യം സംസ്കൃതഭാഷ ഉപയോ ഗിക്കുമ്പോഴാണ് നാം അടുത്തറിയുക. ചില ഉദാഹരണങ്ങൾ നോക്കൂ.

  1. ഹേ, ‘അജ സുന്ദരി’ ഭവതി ആ പുതപ്പു തിന്നരുത്.
  2. ആട് വരാന്തയിൽ കയറിവന്ന് എന്റെ കൂടെ ഒരു ‘മിശ്രഭോജനത്തിന്’ ഒരുമ്പെട്ടു.
  3. ഞാൻ ‘പ്രഖ്യാപിച്ചു’ എന്നിങ്ങനെ ഉദാ ഹരണങ്ങൾ ഇനിയും നീട്ടാവുന്നതാണ്.

ഇതേപോലെ ആംഗലപദങ്ങളും പാത്തു മ്മായുടെ ആടിൽ ‘ വിദഗ്ധമായി പ്രയോ ഗിച്ചിട്ടുണ്ട്. എന്തായിരിക്കും ബഷീറിനെ ഒരു നവഭാഷയുടെ സൃഷ്ടിക്ക് പ്രേരിപ്പി ച്ചിരിക്കുക? തീർച്ചയായും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമായ നർമബോധമായിരിക്കാം ഒരു കാരണം. ഭാഷയുടെ ഹ്രസ്വതയിൽ അദ്ദേഹത്തെ മറി കടക്കാൻ മലയാളത്തിൽ മറ്റൊരു എഴുത്തു കാരനില്ലെന്ന് ഡോ.സി.പി. ശിവദാസ് പറ യുന്നത് വളരെ ശരിയാണ്. ചോറു വിള പുന്ന ഉമ്മയോട് കുറച്ചു വെള്ളം ചോദി ക്കാൻ അബ്ദുൽഖാദർ പറയുന്നത് ‘മാതാ വേ, കുറച്ചു ശുദ്ധജലം തന്നാലും’ എന്നാ ണ്. ഉമ്മയോട് അബ്ദുൽഖാദറിന് കിട്ടിയ തവി കൊണ്ടുള്ള അടി കൊള്ളുന്നത് ശരിക്കും നമ്മുടെയൊക്കെ മുഖത്താണ്.

ബഷീറിയൻ നോവലുകളുടെയും കഥക ളുടെയും സൗന്ദര്യം കെട്ടിയുയർത്തപ്പെടു ന്നത് അതിലെ കഥാപാത്രം ഉപയോഗി ക്കുന്ന ഭാഷയുടെ പദസന്നിവേശത്തിലും ആഖ്യാനശൈലിയുടെ പുതുമയിലുമാണ്. ഗദ്യശൈലിയുടെ രസനീയത നാടൻ പ്രയോഗങ്ങളുടെ സംഭാഷണ ശൈലിയി ലാണ്. ഇത്തരം പ്രയോഗങ്ങൾ മുഴച്ചു നിൽക്കാതെ കഥയിലൂടനീളം ലയിപ്പിക്കാ നുള്ള ബഷീറിന്റെ അസാമാന്യമായ് കഴി വാണ് അതിന്റെ ആകമാന സൗന്ദര്യം. ഒരു ഉദാഹരണം ശ്രദ്ധിക്കുക. പൊലീസ് പുസ്തകങ്ങളിലും ജയിൽകിതാബുക ളിലും പതിഞ്ഞുപോയിരിക്കുന്നത് ആന വാരി രാമൻ നായർ എന്നാണ്. (ആനവാരി യും, പൊൻകുരിശും) ഈ വാക്യത്തിലെ ഭാഷാപ്രയോഗങ്ങൾ വായനക്കാരന് ഒരി ക്കലും തന്നെ ഒരു കല്ലുകടിയായി അനുഭ വപ്പെടുന്നില്ല. എന്നുമാത്രമല്ല, ഭാഷാ പ്രയോ ഗത്തിന്റെയും വാക്യ ഘടനയുടെയും മാന്ത്രികത അനുഭവപ്പെടുകയും ചെയ്യുന്നു.

വ്യക്തിഗത ഭാഷയിലെ ചില പ്രത്യേക പ്രയോഗങ്ങൾ കഥാപാത്രങ്ങൾക്ക് മിഴിവ് നൽകുകയാണ് ചെയ്യുന്നത്. ഒരു സംഭാ ഷണം കേട്ടാൽ അത് ആര്, എപ്പോൾ പറ ഞ്ഞു എന്നത് തിരിച്ചറിയാൻ കഴിയുന്ന അപൂർവമായ സിദ്ധിയാണിത്. വ്യക്തിഗത ഭാഷയിൽ നിന്ന് പ്രാദേശിക പ്രയോഗത്തി ലേക്കോ അതല്ല തിരിച്ചോ എന്ന ശങ്കയ്ക്ക് ഇവിടെ പ്രസക്തിയില്ല. ആഖ്യാതാവ് ആഖ്യാനത്തിന് ശക്തിയും സൗന്ദര്യവും പകർന്നുനൽകാൻ ചില ശൈലീവിശേഷ ങ്ങൾ ഉപയോഗിക്കുന്നത് “ബാല്യകാല സഖി’ ഉൾപ്പെടെയുള്ള പല കൃതികളിലും നാം കണ്ടിട്ടുണ്ട്.

ബഷീർ എന്ന ബല്യ ഒന്ന് Notes Question Answer Class 8 Adisthana Padavali Chapter 8

ജീവസ്സുറ്റ ആഖ്യാനശൈലിയുടെ ഉദാഹര ണമാണ് ബഷീറിന്റെ പല നോവലുകളും, ബാല്യകാലസഖി പ്രസിദ്ധീകരിച്ച് ഏഴു വർഷങ്ങൾക്കുശേഷം രചിച്ച ‘ന്റുപ്പുപ്പാ ക്കൊരാനേണ്ടാർന്ന് ‘ എന്ന കൃതിയുടെ കഥാഭൂമിക മുസ്ലിം സമുദായ പശ്ചാത്തല മാണ്. മാപ്പിള ഭാഷയുടെ ഒരു നവലോകം തന്നെ ഈ കൃതികളിൽ ബഷീർ സൃഷ്ടി ക്കുന്നുണ്ട്. പ്രസാദത്തെ മുകരുന്ന വിഷാ ദഭാവമായി മിക്ക നോവലുകളിലും ഭാഷ മാറുന്നു. അനുഭവങ്ങളുടെ തീവ്രതയാൽ ഭാഷയ്ക്ക് ജീവൻ വയ്ക്കുന്ന കാഴ്ചയാണി ത്. ആഗ്നേയവും മുക്തിരഹിതവുമായ ശോകത്തെ ചിത്രീകരിക്കുമ്പോഴും പ്രസാ ദാ മ ക മായ ഒരു ഭാഷ നോവലിൽ കൊണ്ടുവരാൻ ഈ എഴുത്തുകാരന് നിഷ്പ്രയാസം കഴിയുന്നു. ഇവിടെ ഭാഷക്ക് നിഷ്കളങ്കതയുടെ തെളിമയുണ്ട്.

ആഖ്യ യെയും ആഖ്യാനത്തെയും തിരസ്കരിച്ചു കൊണ്ടുള്ള ഒരു സമീപനരീതിയാണിത്. തകരുന്ന ഒരു തലമുറയുടെ വാസ്തവിക സ്വഭാവമാണിത്. എന്നാൽ തന്റെ ഭാഷയെ തകർക്കാൻ അദ്ദേഹം കൂട്ടാക്കുന്നില്ല. അതിനെ രാകി രാകി കൂടുതൽ കൂടുതൽ മൂർച്ചകൂട്ടാനാണ് ബഷീറിന്റെ ശ്രമങ്ങളൊ ക്കെയും. ഒറ്റപ്പെട്ടും വേർപെട്ടും നമ്മുടെ ഭാഷാസാഹിത്യത്തിൽ നിലകൊള്ളുന്ന ബഷീറിന്റെ മലയാളിത്തം ആഗോളതല ത്തിൽ തന്നെ ചർച്ചയ്ക്ക് വിധേയമായിട്ടു ണ്ട്.

ഈ എഴുത്തുകരാനുമായി താരതമ്യം ചെയ്യാനോ, ബന്ധപ്പെടുത്താനോ നമ്മുടെ ഭാഷയിൽ മറ്റേതു കഥാകാരനാണുള്ളത്? മലയാളിയുടെ ലാവണ്യബോധത്തെ അട്ടി മറിച്ചുകൊണ്ട് അദ്ദേഹം സമ്പന്നമാക്കിയ സാഹിത്യം ഭാഷാ ഇതിഹാസത്തിന്റെ ഭാഗം തന്നെയാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസമാകുക എന്ന അപൂർവ ബഹുമതി നേടി മലയാളത്തിന്റെ എഴുത്ത ച്ഛനായി ബഷീർ ചരിത്രത്തിൽ ഇടം കണ്ട ത്തി. നമ്മുടെ ഭാഷയെ ഉഴുതുമറിച്ചിട്ട് ഒരു പുതുഭാഷ സമ്മാനിച്ച ബഷീറിനെ എം. എൻ. വിജയൻ വിശേഷിപ്പിച്ചത് എത്രയോ ശരിയാണ്. “ബഷീറിനെ പരാജയപ്പെടു ത്താൻ ബഷീറിനു മാത്രമേ കഴിയൂ. അത കേറെയുണ്ട് ഈ എഴുത്തുകാരന്റെ കാതൽ.”

കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7

Practicing with Std 8 Malayalam Adisthana Padavali Notes and കുപ്പായം Kuppayam Notes Questions and Answers improves language skills.

കുപ്പായം Question Answer Notes Std 8 Malayalam Adisthana Padavali Chapter 7

Class 8 Malayalam Adisthana Padavali Unit 3 Chapter 7 Notes Question Answer Kuppayam

Class 8 Malayalam Kuppayam Notes Questions and Answers

Question 1.
ഞാനൊരു കളവു പറഞ്ഞു. “എനിക്ക് പറ്റി യതൊന്നുംല്യാ അവന്റെ കയ്യില്” കുട്ടി കളവു പറഞ്ഞതെന്തിനാവാം?
Answer:
കല്യാണത്തിന് ഇടാൻ നല്ല കുപ്പായം വല്ലതും കിട്ടുമോ എന്നറിയാൻ വല്യമ്മ യുടെ വീട്ടിലേക്കു അമ്മ പറഞ്ഞയച്ചതാണ് വാസുവിനെ വല്യമ്മയുടെ മകൻ കുട്ടന്റെ കയ്യിൽ നിന്നും ഒരു ഷർട്ടും ട്രൗസറും വാ ക യാ യി രുന്നു വാസുവിന്റെ ലക്ഷ്യം. നല്ല വസ്ത്രമൊക്കെ ധരിച്ചു പറ മ്പിൽ നിൽക്കുന്ന കുട്ടനോട് കുറേ നേരം സംസാരിച്ചു നിന്നെങ്കിലും കുപ്പായമൊന്നു വാസു ചോദിച്ചില്ല. കുട്ടനോട് ചോദിക്കാ നുള്ള മടി തന്നെയാവും കാരണം. മറ്റൊ രാളുടെ മുന്നിൽ കൈനീട്ടി നിന്ന് സ്വയം ചെറുതാവാൻ വാസുവിന്റെ ആത്മാഭി മാനം അവനെ സമ്മതിച്ചു കാണില്ല. അതി നാൽ തന്നെ തിരിച്ചു വന്നു അവൻ അമ്മ യോട് എനിക്ക് പറ്റീതൊന്നുംല്യ അവന്റെ കയ്യില് എന്ന് കള്ളവും പറഞ്ഞു.

Question 2.
‘എന്റെ കുപ്പായൊന്നും നന്നല്ല. കല്യാ ണത്തിന് വരുന്ന കുട്ടോള് കണ്ടാ പരിഹ സിക്കല്ലേ.’ “വിരുന്നു വരുന്ന കുട്ടികൾ എന്നെ അസൂയയോടെ നോക്കുന്നുണ്ടാ യിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല” കഥാന്ത്യ ത്തിൽ കുട്ടിക്കുണ്ടായ വർധിച്ച ആത്മവി ശ്വാസം വിശകലനം ചെയ്ത് കുറിപ്പ് തയ്യാ റാക്കുക.
Answer:
അമ്മിണി ഒപ്പുവിന്റെ കല്യാണത്തിന് ഇടാൻ നല്ല കുപ്പായം ഇല്ലാത്തതിന്റെ വിഷ മത്തിലായിരുന്നു വാസു. പഴയ കുപ്പാ യവും ഇട്ടു പോയാൽ കല്യാണത്തിന് വരുന്ന മറ്റു കുട്ടികൾക്ക് മുന്നിൽ താൻ നാണം കെടും എന്ന സങ്കടമായിരുന്നു അവന് . അമ്മ പറ ഞ്ഞ ത നു സ രിച്ചു അച്ഛന്റെ പെട്ടിയിൽ നോക്കിയപ്പോൾ ആകെ കിട്ടിയ തുണി കിടക്ക വിരപ്പിനു മാത്രം പറ്റൂ എന്ന് കൊച്ചുണ്ണിയേട്ടൻ പറ യുന്നു. മറ്റു വഴിയൊന്നും കാണാതാപ്പോൾ ആ തുണി കൊണ്ട് തന്നെ അവൻ ഷർട്ട് തയ്പ്പിക്കുന്നു. എങ്കിലും ആ ഷർട്ടിട്ടപ്പോൾ മറ്റു കുട്ടികൾ തന്നെ ശ്രദ്ധിക്കുന്നതായി അവനു തോന്നി. പനിനീർ തളിക്കാൻ രാമൻകുട്ടിനായർ അവനെ തന്നെ തിര ഞെഞ്ഞെടുക്കുകയും കൂടി ചെയ്തപ്പോൾ അവന്റെ സങ്കടങ്ങളെല്ലാം മാറി. മറ്റു കുട്ടി കളെല്ലാം അസൂയയോടെയാണ് തന്നെ നോക്കുന്നത് എന്നവന് മനസ്സിലായി. ഇതെല്ലാം അവന്റെ മനസ്സിൽ സന്തോഷം നിറച്ചു.

കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7

Question 3.
പഴയകാല ജീവിതത്തെ സൂചിപ്പിക്കുന്ന പദങ്ങൾ പാഠഭാഗത്തു നിന്നു കണ്ട ത്തുക.
Answer:

  • ഓപ്പ
  • കപ്പടി
  • നാഴിക
  • തെക്കിനി
  • മദിരാശി
  • മാസത്തിലൊരിക്കൽ പുഴയക്കരെ നിന്ന്
  • സിലോൺ
  • നെയ്ത്തൻ വരും
  • ശ്രമക്കാർ
  • അലട്ടുക
  • നെയ്ത്തൻ
  • വിസ്തരിച്ചു പരിശോധിക്കുക
  • ശീട്ടിത്തുണി
  • അടുപ്പമുള്ളവർ
  • കിടക്കശീല
  • വിസ്തരിച്ച്
  • വട്ടളം
  • നിവർത്തിനോക്കി
  • മഹാളി
  • തുന്നാൻ പറയുക
  • ദെണ്ണളക്കം
  • പരിഭ്രമം തോന്നുക
  • കാളം
  • കുപ്പായം
  • തേക്കുകാർ
  • ഈന്തിൻപട്ട
  • ദേഹണ്ണപ്പുര
  • പെട്ടിപ്പാട്ട്

Question 4.
സ്നേഹത്തിന്റെ – സ്നേഹത്തിന്റെ പൊരുൾ
വേഷഭൂഷാദികൾ – വേഷം ഭൂഷ ആദിയായവ
ഇതുപോലുള്ള പദച്ചേരുവകൾ പാഠഭാഗ ത്തു നിന്ന് കണ്ടെത്തി ഘടക പദങ്ങളാ ക്കുക
Answer:
കല്യാണകാര്യം – കല്യാണത്തിന്റെ കാര്യം
സ്ഥിരതാമസം – സ്ഥിരമായ താമസം
സിന്ദൂരക്കുറി – സിന്ദൂരംകൊ ണ്ടുള്ളകുറി
തുണിക്കഷണം – തുണിയുടെ കഷണം
നീരസത്തോടെ – നീരസത്തോടു കൂടി
കിടക്കശ്ശീല – കിടക്കയ്ക്കുള്ള ശീല
തുണിത്തരങ്ങൾ – തുണിയുടെ തര ങ്ങൾ
കല്യാണവേഷം – കല്യാണത്തിനു പോകാനുളള വേഷം
ചുക്കിച്ചുളിഞ്ഞ – ചുക്കിയതും ചുളിഞ്ഞതും
ആൾക്കാരല്ലല്ലോ – ആൾക്കാർ അല്ലല്ലോ
ദേഹണ്ണപ്പുര – ദേഹണ്ണത്തി നുള്ള പുര
വരയൻ കുപ്പായം – വരയൻ തുണി കൊണ്ടുള്ള കുപ്പായം

Question 5.
കുട്ടിയുടെ ജീവിത ത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നാണ് കരുപ്പറമ്പിലെ കല്യാണദിവസം. അന്ന് കുട്ടി എഴുതാനിടയുള്ള ഡയറിക്കുറിപ്പ് തയ്യാറാക്കുക.
Answer:

തീയതി

കരുപ്പറമ്പിലെ അമ്മിണി ഓപ്പൂ വിന്റെ കല്യാണ മായിരുന്നു ഇന്ന്. പുതിയ കുപ്പായം എല്ലാവർക്കും ഇഷ്ടമാകുമോ എന്ന സംശയം മനസ്സിലുണ്ടായിരുന്നു. അച്ഛന്റെ പെട്ടിയിൽ നിന്ന് കിട്ടിയ വരയൻ തുണി കിടക്കശീല കൊള്ളു എന്ന് കൊച്ചുണ്ണിയേട്ടൻ പറഞ്ഞതായിരുന്നു എന്റെ മനസ്സ് നിറയെ. ആ തുണികൊ ണ്ടാണ് കുപ്പായം തുന്നിയിരിക്കുന്നത്. എങ്കിലും രാവിലെ നേരത്തെ എണീറ്റ് കുളിച്ചു പുതിയ കുപ്പായമിട്ട് പുറത്തിറങ്ങി യപ്പോൾ ആ സംശയമെല്ലാം മാറി. ശാര ദയും സരോജിനിയും നല്ല കുപ്പായമാ ണെന്നു പറഞ്ഞു. പുതിയ കുപ്പായം ഇട്ട തു കൊണ്ടാവാം എല്ലാ വരും എന്നെ നോക്കുന്നുണ്ടായിരുന്നു. വരനും കൂടെയു ള്ളവരും എത്തുമ്പോൾ പനിനീർ തിള ക്കാൻ എന്നെയാണ് രാമൻകുട്ടിനായർ ഏൽപ്പിച്ചത്. എനിക്ക് വല്ലാത്ത അഭിമാനം തോന്നി. കുട്ടികളെല്ലാം എന്നെ അസൂയ യോടെ നോക്കുന്നുണ്ടായിരുന്നു. കല്യാണം കഴിഞ്ഞു കുപ്പായം ഊരിവയ്ക്കാൻ അമ്മ പറഞ്ഞപ്പോഴും എനിക്ക് മനസ്സ് വന്നില്ല. ഇന്നത്തെ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്തതായിക്കിയത് ഈ കുപ്പായമായതു കൊണ്ടാവാം.

Question 6.
“വസ്ത്രം ആവശ്യത്തിനാണ് – ആഡംബ രത്തിനല്ല”. ഈ പ്രസ്താവനയോട് നിങ്ങ ളുടെ പ്രതികരണമെന്ത്? ചർച്ച ചെയ്യുക.
Answer:
മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യ ങ്ങളിൽ ഒന്നാണ് വസ്ത്രം. ഭക്ഷണവും പാർപ്പിടവും പോലെ പ്രധാനപ്പെട്ട ഒന്ന്. കീറാത്തതും, വൃത്തിയുള്ളതുമായ ഒരു വസ്ത്രം പോലും ധരിക്കാൻ കഴിവില്ലാത്ത ധാരാളം ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്നാൽ മറുവശത്ത് ആഡംബരത്തി നായി മാത്രം വസ്ത്രം വാങ്ങുന്നവരും ഒരു പാടുണ്ട്. പണ്ട് കാലത്ത് പോലെ വിശേ ഷദിനങ്ങളിൽ മാത്രം പുതുവസ്ത്രങ്ങൾ എടുത്തിരുന്ന പതിവൊക്കെ മാറി. വളരെ കുറച്ചു തവണമാത്രം ഉപയോഗിച്ച വസ്ത്ര ങ്ങൾ പോലും അവർ ഉപേക്ഷിക്കുന്നു. അലമാര നിറയെ വസ്ത്രങ്ങൾ നിറഞ്ഞിരി ക്കുമ്പോഴും അവർ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നു. മുന്തിയ തരം തുണി, കൂടിയ വില, ഏറ്റവും പുതിയ ഡിസൈൻ ഇതൊക്കെ ഇന്ന് പലർക്കും പൊങ്ങച്ചം കാണിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. വസ്ത്രങ്ങളെ ആഡംബരമായി കാണുന്ന ഈ പ്രവണതയ്ക്ക് നമുക്ക് ദോഷമേ ചെയ്യൂ എന്ന് തിരിച്ചരിയേണ്ട സമയം അതി ക്രമിച്ചിരിക്കുന്നു.

Question 7.
കുട്ടിക്കാലത്തെ അനുഭവം പങ്കുവച്ചു കൊണ്ട് എം.ടി. വാസുദേവൻ നായർ എഴു തിയ കുപ്പായം വായിച്ചല്ലോ. നിങ്ങളുടെ വായനാനുഭവം ഒരു കത്തിലൂടെ അദ്ദേ ഹത്തെ അറിയിക്കൂ.
Answer:

സ്ഥലം
തീയതി

പ്രിയപ്പെട്ട എം.ടി. വാസുദേവൻ സാർ,
കോട്ടപ്പുറം ജി.എച്ച്. എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ. അങ്ങയുടെ ‘കുപ്പായം’ എന്ന ഓർമ്മക്കുറിപ്പ് ഞങ്ങൾക്ക് പഠിക്കാനുണ്ട്. വായനക്കാരുടെ, പ്രത്യേ കിച്ച് കുട്ടികളുടെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന ഒരു അനുഭവക്കുറിപ്പാണ് അത്. ഞങ്ങളൊക്കെ വളരുന്ന സാഹചര്യ ങ്ങളിൽ നിന്ന് എത്രമാത്രം വ്യത്യസ്തമാ യിരുന്നു പഴയതലമുറയുടെ ജീവിതം എന്ന് മനസ്സിലാക്കാൻ സാധിച്ചു. അങ്ങ യുടെ ഈ ബാലകാല അനുഭവത്തിലൂടെ കുടുംബബന്ധങ്ങളുടെ തീവ്രത, വനാ ടൻ ഗ്രാമപ്രകൃതി, ഭാഷ എന്നിവയൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു.

കുടുംബത്തിലെ ആഘോഷങ്ങൾ കുട്ടിക ളുടെ മനസ്സിനെ എത്രമാത്രം സ്വാധീനി ക്കുന്നു എന്നത് അങ്ങ് ഹൃദ്യമായി അവത രിപ്പിച്ചിരിക്കുന്നു. അമ്മിണിയോപ്പുവിന്റെ കല്യാണം നിശ്ചയിച്ചപ്പോൾ അങ്ങയെ അല ട്ടിയെ പ്രശ്നം കുപ്പായം ആയിരുന്നല്ലോ. ഇന്നത്തെ തലമുറയ്ക്ക് ഒരു പുതിയ കുപ്പാ യത്തിനായി കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല. ഒരു വർഷത്തിൽ ആറും ഏഴും പുതിയ വസ്ത്രങ്ങൾ എനിക്ക് കിട്ടാറുണ്ട്. എന്നിട്ടും പുതിയ വസ്ത്രങ്ങൾക്ക് വേണ്ടി ഞാൻ വാശിപിടിക്കാറുണ്ട്. വസ്ത്രം ഒരു ആഡംബരമല്ല, ആവശ്യവസ്തുമാത്രമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നെപോലെ ഒരുപാട് പേർക്ക് ഈ തിരിച്ചറിവ് പകർന്നു നൽകാൻ അങ്ങയുടെ അനുഭവക്കുറിപ്പിന് സാധിച്ചു കാണും എന്നെനിക്കുറപ്പുണ്ട്. ഇതുപോലുളള കൃതികൾ ഇനിയും ഒരു പാട് എഴുതാൻ അങ്ങേയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

സ്നേഹപൂർവ്വം
ആയിഷ

കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7

Question 1.
മറക്കാൻ പറയുന്നതിനേക്കാൾ ഭൂമിയിൽ പിറക്കാതിരിക്കലാണ് എളുപ്പമെന്ന് കവി പറയുന്നത് എന്തുകൊണ്ടാവാം?
Answer:
മനസ്സിൽ പതിയുന്ന ചില ഓർമ്മകൾ ഒരി ക്കലും മായില്ല. ഒരുപാട് വിഷമിപ്പിച്ച വയോ, ഒരുപാട് സന്തോഷം നൽകിയ വയോ ആയ അത്തരം ഓർമ്മകൾ ജീവ നുള്ളിടത്തോളം കാലം മനസ്സിൽ ഉണ്ടാ കും. മറക്കാൻ പറയാൻ എളുപ്പമാണ്. പക്ഷേ മറന്നുകളയുക, എളുപ്പമുള്ള കാര്യ മല്ല.

Question 2.
അമ്മിണിയോപ്പുവിന്റെ കല്യാണം നിശ്ച യിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ ഏറ്റവും അലട്ടിയിരുന്ന പ്രശ്നം എന്താ യിരുന്നുവെന്നാണ് എം.ടി. പറയുന്നത്?
Answer:
പുതിയ കുപ്പായമാണ് അമ്മിണിയോ വിന്റെ കല്യാണം വന്നപ്പോൾ എം.ടി. യെ അലട്ടിയിരുന്ന പ്രശ്നം. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മൂന്നു ഷർട്ടും രണ്ടു ട്രൗസറുമാണ് ഉണ്ടായിരുന്നത്. അതാകട്ടെ പഴയതുമാണ്.

Question 3.
‘അമമ നെയ്തതനെ പ്രക്രി’ എന്തു കൊണ്ട്?
Answer:
പാല ചന്ത യിൽ നിന്നും മറ്റും നെയ്ത്തൻ കൊണ്ടുവരുന്ന തുണികൊ ണ്ടാണ് കുപ്പായം തയ്പ്പിച്ചിരുന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മൂന്നു ഷർട്ടും രണ്ടു ട്രൗസറുമാണ് ഉണ്ടായിരു ന്നത്. അമ്മിണിയോപ്പുവിന്റെ കല്യാണ ത്തിന് ധരിക്കാൻ പറ്റാത്ത വിധം അത് ചുക്കിച്ചുളിഞ്ഞ് പോയി. കുട്ടികൾക്കു പറ്റിയ തുണിയൊന്നും കൊണ്ടു വരില്ല. എന്നു പറഞ്ഞു കൊണ്ട് ‘അമ്മ നെയ്ത്തിനെ പാകി’

Question 4.
“ഒരു മത്സരബുദ്ധിയോടെ ഞാൻ ആരു ടേയും വേഷഭൂഷാദികളെ നോക്കിയിട്ടില്ല.” എന്താണ് ഈ പ്രസ്താവകൊണ്ട് അർത്ഥ മാക്കുന്നത്?
Answer:
മറ്റുള്ളവരുടെ വേഷത്തെക്കാളും നല്ലതാ യിരിക്കണം തന്റേതെന്ന് എം.ടി.ക്ക് തോന്നി യിട്ടില്ല. ഒരു ഷർട്ടുപോലുമില്ലാത്ത കുട്ടി കൾ ആ ക്ലാസ്സിൽ പഠിക്കുന്നുണ്ടായിരുന്നു. അവരെ മോശക്കാരായി കരുതിയിട്ടുമില്ല. വേഷങ്ങൾ വച്ച് ആരെയും വിലയിരുത്തു ന്നത് ശരിയല്ല.

Question 5.
വലിയമ്മയോട് കുപ്പായം ചോദിക്കാതെ കുട്ടി അമ്മയോട് കള്ളം പറയുന്നു. കഥ യിലെ ഈ സന്ദർഭം സൂചിപ്പിക്കുന്നത് എന്ത്?
Answer:
അമ്മ പറഞ്ഞിട്ടും വലിയമ്മയോട് കുപ്പായം ചോദിക്കാതിരുന്നത് അഭിമാനബോധം കൊണ്ടാവാം. ഇല്ലായ്മ മറ്റുള്ളവർ അറിയ രുതെന്ന് ആഗ്രഹിക്കുന്നു. അമ്മയെ വിഷ മിപ്പിക്കണ്ട എന്നു കരുതിയാവും. അമ്മ യോട് കള്ളം പറഞ്ഞത് മറ്റുള്ളവരെ അറി യിക്കാതെ തന്റെ സങ്കടങ്ങൾ ഉള്ളിലൊതു ക്കുന്നു.

Question 6.
പുതിയ കുപ്പായം കുട്ടിയുടെ മാനസികാ വസ്ഥയിൽ വരുത്തിയ മാറ്റം എന്ത്?
Answer:
നല്ല കുപ്പായമില്ല എന്ന അപകർഷബോധം പുതിയ കുപ്പായം കിട്ടിയതോടെ ഇല്ലാതാ കുന്നു. കുപ്പായത്തെക്കുറിച്ചുള്ള മറ്റുള്ളവ രുടെ നല്ല അഭിപ്രായം കുട്ടിക്ക് ആത്മവി ശ്വാസം നൽകുന്നു. കല്യാണവീട്ടിൽ ലഭിച്ച അംഗീകാരം കുട്ടിക്ക് അഭിമാനം നൽകുന്നു.

കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7

അധിക വായനയ്ക്

പതിപ്പ് തയ്യാറാക്കാം
നാടകം
മലയാള നാടകവേദി
നാടകവും സിനിമയും

മലയാള നാടകവേദി
അകനാടകങ്ങൾ
നാടകം. ഒരു രംഗകലാരൂപമാണെങ്കിൽ ‘അകനാടകം’ തനതായ നാടകസാഹിത്യ രൂപമാണ്. നാടകീയ മൂഹൂർത്തങ്ങളുടെ ദൃശ്യാവിഷ്ക്കാരത്തിനായുള്ള രംഗപാഠ മെന്ന നിലയിൽ സമൂർത്തമായ ദൃശ്യമാന ത്തിൽ തയ്യാറാക്കപ്പെടുന്ന രചനകളെ പൊതുവേ നാടകസാഹിത്യമായിത്തന്നെ യാണ് പരിഗണിക്കപ്പെടുന്നത്. അതേസമ യം, അവയുടെ സ്വതന്ത്ര്യമായ ദൃശ്യാവി ഷ്ക്കാരത്തിൽ നാടകകൃത്തല്ല പ്രധാനി, സംവിധായകനാണ്. എന്നാൽ, ദൃശ്യാവി ഷ്ക്കാരത്തിന് വഴങ്ങാത്തതും അമൂർ ത്തവും ഭാവാത്മകവുമായ നാടകീയ മൂ ർത്തങ്ങൾ നാടകാവബോധത്തോടെ വായ നക്കുവേണ്ടി മാത്രം രചിക്കപ്പെടുന്നവയാ ണ് അകനാടകങ്ങൾ. നാടകകൃത്തും തിര ക്കഥാകൃത്തുമായ മന്ദ്യത്ത് സുകുമാരൻ എന്ന എം.സുകുമാർജിയാണ് ആദ്യമായി അകനടാകരചനാസമ്പ്രദായം പരീക്ഷത്. 1985-ൽ ഏഴ് ലഘു അകനാടകങ്ങളുടെ സമാഹാരമായ പൂക്കൾ കൊണ്ടൊരു ഇതി ഹാസമായിരുന്നു ആദ്യ കൃതി. അതേ തുടർന്ന് 2022ൽ പന്ത്രണ്ട് ലഘു അകനാട കങ്ങളുടെ സമാഹാരമായ പന്ത്രണ്ട് അക നാടകങ്ങൾ എന്ന കൃതിയും പ്രസിദ്ധീക രിക്കപ്പെട്ടു.

മലയാള നാടക പ്രസ്ഥാനത്തിന്റെ വളർച്ച
കേരളീയ നാടോടിക്കലകളിൽ നിന്ന് സ്വാം ശീകരിച്ചെടുത്ത അഭിനയപ്രധാനമായ ഒരു പാരമ്പര്യമല്ല മലയാളനാടകത്തിന്റേത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും തമിഴ് സംഗീത നാടക സംസ്കാരത്തിന്റെയും സ്വാധീനവും സമന്വയവുമാണ് ആദ്യകാല മലയാള നാടകങ്ങളിലുള്ളത്.

ആദ്യകാലം
കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ഷെയ്ക്ഫി യർ കൃതിയിൽ നിന്ന് പരിഭാഷപ്പെടുത്തിയ ആൾമാറാട്ടമാണ് (കോമഡി ഓഫ് എറേ ഴ്സ്) മലയാളത്തിലെ ആദ്യനാടക കൃതി യെന്ന് കരുതുന്നു (1866).

കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളം വിവർത്തനത്തെ രണ്ടാമത്തേതായും കണക്കാക്കുന്നു. 1882 -ൽ പ്രകാശിതമായ ശാകുന്തളവിവർത്ത നത്തിനു മുമ്പ് കേരളത്തിൽ നാടകം എന്ന പേരിൽ അറിയപ്പെട്ടിരുന്നത് തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ വന്ന് അവതരിപ്പിച്ചി രുന്ന സംഗീത നാടകങ്ങളായിരുന്നു. സാഹിത്യലോകത്ത് ചക്രവർത്തിപദം അല ങ്കരിച്ചിരുന്ന കേരളവർമ്മയുടെ വിവർത്ത നപരിശ്രമം ഈ ദിശയിൽ പ്രവർത്തിക്കു വാൻ മലയാളികളായ സാഹിത്യകാരന്മാരെ പരിപ്പിച്ചു. സംസ്കൃതത്തിൽ നിന്നു വിവർത്തനം ചെയ്ത ഈ കൃതി വളരെയ ധികം ആസ്വാദകരെ സമ്പാദിച്ചു.

പിന്നീട് ഒട്ടനവധി സംസ്കൃത നാടക വിവർത്തനങ്ങളും സ്വതന്ത്ര നാടകകൃതി കളും പുറത്തിറങ്ങിയെങ്കിലും പലതും രംഗത്ത് അവതരിപ്പിച്ചിരുന്നില്ല. സംസ്ക തത്തിൽ നിന്ന് മാളവികാഗ്നിമിത്രം, വിക മോർവശീയം, മാലതീമാധവം, ചാരുദത്തം, സ്വപ്നവാസവദത്തം, പഞ്ചരാത്രം, അഭി ഷേകനാടകം, അവിമാരകം, മധ്യമവ്യായോ ഗം, വേണീസംഹാരം, മൃച്ഛകടികം, രാ വലി, നാഗാനന്ദം തുടങ്ങിയ നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെ ട്ടു. ഇംഗ്ലീഷിൽ നിന്ന് ചില ഷെയ്കി യർ കൃതികളും പോർഷ്യാസ്വയംവരം, കല ഹിനീദമനകം, ലിയർ നാടകം, സുനന്ദാസ രസവീരം, ഹാംലെറ്റ്, വെനീസിലെ വ്യാപാ രി, വാസന്തികാസ്വപ്നം എന്നീ പേരുക ളിൽ മലയാളത്തിലെത്തി. ഒപ്പം സാമൂഹി കപ്രശ്നങ്ങൾ അവതരിപ്പിക്കുന്ന മലയാള ത്തിന്റേതായ നാടകങ്ങളും പ്രഹസന ങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിനൊടു വിൽ പ്രത്യക്ഷപ്പെട്ടു. ചന്ദ്രികാനാടിക (കു ഞ്ഞിക്കുട്ടൻ തമ്പുരാൻ 1891) എബ്രായ കുട്ടി (കണ്ടത്തിൽ രാമക്കുറുപ്പ് – 1894)

മത്തവിലാസം (സി.വി.1893) ചക്കീചങ്കരം (മുൻഷി രാമക്കുറുപ്പ് 1894) എന്നിവയായി രുന്നു അവ.

ആദ്യ കാലത്തെ പ്രധാന നാടകങ്ങളിൽ ചിലവ് സി.വി. രാമൻപിള്ളയുടെ ചന്ദ്രമു ഖീവിലാസം (1885) കൊച്ചുണ്ണിത്തമ്പുരാന്റെ കല്യാണീകല്യാണം (1888) കെ.സി. കേശ വപിള്ളയുടെ ലക്ഷ്മീകല്യാണം (1893) കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ എബ്രാ യക്കുട്ടി (1894) കലഹിനീദമനകം (വില്യം ഷേക്സ്പിയറിന്റെ സ്റ്റേമിങ് ഓഫ് ദ് ഷ എന്ന കൃതിയുടെ വിവർത്തനം) കൊച്ചി പ്പൻ തരകന്റെ മറിയാമ്മ (1903) തുടങ്ങിയ വയായിരുന്നു. ചെറിയ ഒരിടവേളക്കു ശേഷം സി.വി.രാമൻപിള്ള 1909-ൽ കുറു പ്പില്ലാക്കളരി എന്ന ആക്ഷേപഹാസ്യ നാട കവുമായി രംഗത്തുവന്നു. സി.വി.യുടെ പിൽക്കാല നാടകങ്ങൾ തെണ്ടനാംകോട്ടു ഹരിശ്ചന്ദ്രൻ (1918) ബട്ലർ പപ്പൻ (1921) എന്നിവയായിരുന്നു സി.വിയുടെ പ്രധാന നാടകകൃതികൾ പ്രഹസനം എന്ന വിഭാ ഗത്തിൽ പെടുന്നവയായിരുന്നു.

തമിഴ് നാടകസംഘങ്ങൾ അവതരിപ്പിച്ചി രുന്ന ചരിത്രപുരാണ നാടകങ്ങളും കേരള ത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തി. രാമായണം, മഹാഭാരതം, ഭാഗവതം തുട ങ്ങിയവയെ ഇതിവൃത്തമാക്കിയുള്ള സംഗീ തനാടകങ്ങൾക്ക് ഏറെ ആസ്വാദകരുണ്ടാ യിരുന്നു. സി.വിയുടെ ആഖ്യായികകളും ഇന്ദുലേഖയും നാടകരൂപത്തിൽ എത്തിയ പ്പോൾ പുതിയൊരു നാടകസങ്കല്പം മല യാളത്തിൽ വികസിച്ചു. തമിഴ് നാടകക്കമ്പ നികളുടെ മാതൃകയിൽ സെറ്റുകളുമായി ട്ടാണ് മലയാളത്തിൽ ആദ്യ നാടകക്കമ്പ നികൾ ഉണ്ടായത്.

തിരുവട്ടാർ നാരായണ പിള്ളയുടെ മനോമോഹനം കമ്പനി സി. പി. അച്യുതമേനോന്റെ വിനോദചിന്താമ ണി, ചാത്തുക്കുട്ടി മന്നാടിയാരുടെ രസിക രഞ്ജിനി, പി.എസ്. വാര്യരുടെ പരമശിവ വിലാസം എന്നിവ അവയിൽ ചിലതാണ് ടി. സി. അച്യുത മേനോന്റെ സംഗീത നൈഷധം (1892) കെ.സി. കേശവപിള്ള യുടെ സദാരാമ (1903) എരുവയിൽ ചക പാണിവാര്യരുടെ ഹരിശ്ചന്ദ്രചരിതം (1913) എന്നീ നാടകങ്ങൾ സംഗീത നാടകകലയെ പുഷ്ടിപ്പെടുത്തി. 1903-ൽ എഴുതപ്പെട്ട സദാ രാമ മുതൽക്കാണ് യഥാർത്ഥത്തിൽ മല യാള നാടകവേദിയുടെ ചരിത്രം ആരംഭി ക്കുന്ന തെന്ന് സി.എൻ. ശ്രീകണ്ഠൻ നായർ അഭിപ്രായപ്പെടുന്നു.

സാഹിത്യഗു ണവും സംഗീതഭംഗിയും ഒന്നു പോലെ സമ്മേളിച്ച സദാരാമ മാത്രമേ അക്കാലത്ത് പരിപൂർണ്ണവിജയം നേടിയിട്ടുള്ളുവെന്ന് എൻ.കൃഷ്ണപിള്ളയും സൂചിപ്പിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലു ണ്ടായ സി.വി. രാമൻപിള്ളയുടെ പ്രഹസ മലയാള നാടക ത്തിന്റെ ന ങ്ങ ളും വളർച്ചയ്ക്ക് പുതിയ മുഖം സമ്മാനിച്ചു. തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914) ക ളശ്ശന്റെ കടശ്ശിക്കൈ (1915), ഡോക്ടർക്ക് കിട്ടിയ മിച്ചം (1916), ചെറുതേൻ കൊളം ബസ് (1917) പണ്ടത്തെ പാച്ചൻ (1918), പാപി ചെല്ലുന്നിടം പാതാളം (1919) കുറുപ്പിന്റെ തിരിപ്പ് (1920), ബട്ളർ പപ്പൻ (1921) എന്നി വയായിരുന്നു അവ.

1886 മുതൽ 1930 വരെയുളള കാലത്ത് ഇരു ന്നൂറോളം നാടകങ്ങൾ രചിക്കപ്പെട്ടു. സംഗീ തനാടകം കലാപരമായി അധഃപതിച്ച കാല ഘട്ടത്തിലാണ് സ്വാമിബ്രഹ്മവ്രതൻ, കുമാ രനാശന്റെ കരുണ (1930) നാടകരൂപത്തിൽ അവതരിപ്പിച്ചത്. തത്ഫലമായി സംഗീതനാ ടകവേദിയിൽ പുതിയ ചലനങ്ങളുണ്ടായി. പ്രഗല്ഭരായ കലാകാരന്മാരുടെ നേതൃത്വ ത്തിൽ പുതിയ നാടകാവതരണങ്ങളുണ്ടാ യി. അഞ്ചൽ രാമകൃഷ്ണപിള്ളയുടെ ബ്രഹ്മവിലാസം സംഗീത നടനസഭ. പി.ജെ. ചെറിയാന്റെ റോയൽ ഡ്രമാറ്റിക് കമ്പനി, പൊടക്കനയത്ത് വേലുപ്പിള്ളയുടെ ഓച്ചിറ പരബ്രഹ്മോദയ സംഗീത നടനസഭ കട യ്ക്കാവൂർ കുഞ്ഞുകൃഷ്ണ പണിക്കരുടെ ശ്രീ സഹൃദയാനിന്ദിനി നടനസഭ (S.S.നട നസഭ തുടങ്ങിയ നാടകക്കമ്പനികൾ ഇക്കാലത്ത് രൂപം കൊണ്ടവയാണ്.

കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7

മലയാ നാടകരംഗത്ത് ചിട്ടയുള്ള പ്രൊഫഷണ ലിസത്തിന് തുടക്കംകുറിച്ചത് കടയ്ക്കാ വൂർ കുഞ്ഞു കൃഷ്ണപ്പണിക്കരാണ്. അഞ്ചുകളികഴിഞ്ഞാൽ ആറാംകളി സമി തിക്കുന്ന രീതി നടപ്പിലാക്കിയതും നടീനട ന്മാർക്ക് അഡ്വാൻസ് നൽകി ഒരു വർഷ ത്തേക്ക് കരാറുറപ്പിക്കുകയും കരാറുതുക ഓരോ കളിയിൽ നിന്നും ക്രമാനുഗതമായ് തിരികെപ്പിടിക്കുകയെന്ന സമ്പ്രദായവു മൊക്കെ നടപ്പിലാക്കിയതും ഇദ്ദേഹമാണ്. ഓച്ചിറ വേലുക്കുട്ടി, സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ, തേവലക്കര കുഞ്ഞൻപിളള, തിരുവമ്പാടി പാച്ചുപിള്ള, പാൽക്കുളങ്ങര കൃഷ്ണൻകുട്ടി നായർ, ആർ.പി. കേശവപിളള തുടങ്ങിയ നടന്മാർ പേരെടുത്തതും ഈ കാലയളവിലാണ്.

സാമൂഹിക നവോത്ഥാനവും നാടക പ്രസ്ഥാനവും
സാമൂഹിക അനാചാരങ്ങളും അസമത്വ ങ്ങളും കൊടിക്കുത്തി വാഴുന്ന ഒരു കാല ഘട്ടത്തിലാണ് സംഗീത നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി, മാനവികബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടകസങ്കല്പം കേരളത്തിൽ പിറവികൊള്ളുന്നത്. ലോക മെമ്പാടും സംഭവിച്ച സാമൂഹിക പരിണാ മങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും അതിന് പ്രചോദനമായി, 1929-ൽ വി.ടി. ഭട്ട തിരിപ്പാട് രചിച്ച അടുക്കളയിൽ നിന്ന് അര ങ്ങത്തേക്ക് എന്ന സാമൂഹിക നാടകം ഒട്ടേറെ കോളിളക്കങ്ങൾ സൃഷ്ടിച്ചു. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ആ നാടകം മലയാള നാട കവേദിക്ക് പുതിയൊരു സാമൂഹ്യദർശനം പകർന്നു നൽകി. എം.ആർ.ബി.യുടെ മറ ക്കുടയ്ക്കുള്ളിലെ മഹാനരകം (1931) പ്രേംജിയുടെ ഋതുമതി (1938) എന്നീ നാട കങ്ങളും പരിവർത്തനസ്വഭാവം കൊണ്ടു മികച്ചുനിന്നു.

വളരുന്ന കലാരംഗം
1930 കളിൽ ഇബ്സന്റെ നാടകങ്ങളുടെ സ്വാധീനം ആംഗലേയ ലോകത്തെ പ്പോലെ മലയാളത്തിലും നാടകരംഗത്ത് സുപ്രധാന മാറ്റങ്ങൾക്കു വഴി തെളിച്ചു. പ്രശസ്തനിരൂപകനായ കേസരി എ. ബാ ലകൃഷ്ണപിള്ള ഇബ്സന്റെ ‘പ്രേതങ്ങൾ’ 1936 -ൽ മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയും ഇബ്സന്റെ നാടകങ്ങളെക്കു റിച്ച് മലയാളത്തിൽ അനേകം ലേഖനങ്ങൾ എഴുതുകയും ചെയ്തു. 1940-ൽ സി. നാരാ യണപിള്ള “റോസ്മെർഹോം ‘ മലയാളത്തി ലേക്കു വിവർത്തനം ചെയ്തു. വി.ടി.ഭട്ടതി രിപ്പാടിന്റെ അടുക്കളയിൽ നിന്നും അരങ്ങ ത്തേക്ക് (1930) എന്ന നമ്പൂതിരിസ്ത്രീക ളുടെ പുരോഗമനത്തിന്റെ കഥപറയുന്ന നാടകം നാടൊട്ടൊന്നും പ്രചുരപ്രചാരം നേടി. വി.ടി.യുടെ മറ്റൊരു പ്രധാന നാടക മായ ഋതുമതി (1939) അതിന്റെ ആശയ സമ്പൂർണതയ്ക്കു പേരുകേട്ടതാണ്.

ഇ.വി. കൃഷ്ണപിള്ള സി.വി.രാമൻപിള്ള യുടെ ചരിത്ര ദുരന്തങ്ങളുടെയും ആക്ഷേ പഹാസ്യത്തിന്റെയും പാത പിന്തുടർന്ന് പല നാടകങ്ങളും രചിച്ചു. ഇ.വിയുടെ ഹാസ്യരസ പ്രധാനമായ നാടകങ്ങളുടെ ശൈലി പിന്തുടർന്ന് നാടകമെഴുതിയവരിൽ പ്രധാനികളായിരുന്നു ടി.എൻ. ഗോപിനാ ഥൻ നായരും എൻ.പി. ചെല്ലപ്പൻ നായരും. അദ്ദേഹത്തിന്റെ ചരിത്രദുരന്ത നാടകങ്ങ ളുടെ പാത പിന്തുടർന്നവരായിരുന്നു കൈനിക്കര പത്മനാഭപിള്ള (വേലുത്തമ്പി ദളവാ)

കാൽവരിയിലെ കല്പാദവം (1934) കാപ്പന കൃഷ്ണമേനോൻ (ചേരമാൻ പെരുമാൾ, പഴശ്ശിരാജാ കൈനിക്കര കൃഷ്ണപിള്ള (ഹരിശ്ചന്ദ്രൻ (1938), കുട്ടനാട്ട് രാമകൃഷ്ണ പിള്ള (തബാഷ്പം (1934) തുടങ്ങി
യവർ.

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ- സാമൂഹിക നാടകം ഒരുപക്ഷേ കെ.ദാമോ ദരന്റെ ‘പാട്ടബാക്കി’ (1938) ആയിരിക്കും. 1940-കളിൽ എൻ. ബാലകൃഷ്ണപിള്ള പുളിമന പരമേശ്വരൻപിള്ള, ഇടശ്ശേരി ഗോവിന്ദൻ നായർ, സി.ജെ. തോമസ് തുട ങ്ങിയവർ മലയാള നാടകരംഗത്തേക്ക് ദുരന്ത നാടകങ്ങളെ അവതരിപ്പിച്ചു. കൃഷ്ണപിള്ള യുടെ പ്രധാന നാടകങ്ങളിൽ ‘ഭഗ്നഭവനം (1942) ‘കന്യക’ (1944) ‘ബലാബലം’ (1946), തുടങ്ങിയവ ഉൾപ്പെടും. പുളിമന പരമേ ശ്വരൻപിള്ളയുടെ ‘സമത്വവാദി?’ (1944) ‘എക്സ്പ്രഷനിസ്റ്’ സമ്പ്രദായത്തിലെ ഴുതിയ ഒരു അമൂല്യ കൃതിയാണ്. ഇടശ്ശേ .രിയുടെ ‘കൂട്ടുകൃഷി’ (1950) ഗ്രാമീണ യാഥാർത്ഥ്യങ്ങളുടെ കഥ പറഞ്ഞു.

സി.ജെ. തോമസിന്റെ പ്രധാന നാടകമായ അവൻ വീണ്ടും വരുന്നു. മലയാള നാടക ങ്ങൾക്കു ഒരു പുതിയ മാനം നൽകി. അദ്ദേ ഹത്തിന്റെ നാടകങ്ങൾ പുരോഗമന സ്വഭാ വമുള്ളവയും ഭാവിയിലെ മലയാള നാടക വേദിയെ മുൻകൂട്ടിക്കണ്ടവയുമായിരുന്നു. അദ്ദേഹത്തിന്റെ പരീക്ഷണത്വര അതിന്റെ പാരമ്യത്തിലെത്തുന്നത്. 1128 ലെ കം 27 ‘ (1954) എന്ന നാടകത്തിലൂടെയാണ്. അഭിനേതാക്കൾക്കും സംവിധായകർക്കും വെല്ലു വിളിച്ചു യർത്തിയ ഈ നാടകം ഇന്നും മലയാള നാടകരംഗത്ത് വേറിട്ടു നിൽക്കുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം
1950-60 കളിലെ നാടകങ്ങൾ നാടകഗാന ങ്ങൾക്കു പ്രാധാന്യമുള്ളവയും രാഷ്ട്രീയ -സാമൂഹിക ചായ്വുകൾ ഉള്ളവയുമായി രുന്നു. തോപ്പിൽ ഭാസി, എൻ.എൻ.പിള്ള, കെ.ടി. മുഹമ്മദ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവർ ചലച്ചി തങ്ങളുടെ കുത്തൊഴുക്കിലും നാടക രംഗത്തെ ചലനാത്മകവും ആസ്വാദകവു മാക്കി നിലനിർത്തി.

പ്രധാനപ്പെട്ട നാടകകൃത്തുക്കൾ

  • സി.വി.രാമൻപിള്ള
  • കൈനിക്കര പത്മനാഭപിള്ള
  • ജി. ശങ്കരപ്പിള്ള
  • കാവാലം നാരായണപണിക്കർ
  • തോപ്പിൽ ഭാസി
  • തിക്കോടിയൻ
  • കെ.ടി.മുഹമ്മദ്
  • കുട്ടനാട് കെ. രാമകൃഷ്ണപിള്ള
  • സി.ജെ.തോമസ്
  • കെ.എം. ചിദംബരം,
  • വി.കെ. പ്രഭാകരൻ
  • പ്രേംജി
  • വി.ടി.ഭട്ടതിരിപ്പാട്
  • എൻ.എൻ.പിള്ള
  • എസ്.എൽ.പുരം സദാനന്ദൻ
  • സി.എൽ.ജോസ്
  • എൻ.ബി.ത്രിവിക്രമൻപിള്ള
  • വർഗീസ് പോൾ
  • മാനിമുഹമ്മദ്
  • മടവൂർ ഭാസി
  • വിജയൻ പാലാഴി
  • കാര്യവട്ടം ശ്രീകണ്ഠൻ നായർ
  • ഹേമന്ത് കുമാർ
  • ഫ്രാൻസിസ് ടി. മാവേലിക്കര

കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7

പ്രധാന നാടകസംഘങ്ങൾ

  • കെ.പി.എ.സി
  • കാളിദാസ കലാകേന്ദ്രം
  • കേരള കലാനിലയം
  • സോപാനം തിരുവനന്തപുരം
  • കലിംഗ തിയ്യേറ്റേഴ്സ്
  • സംഗമം തിയ്യറ്റേഴ്സ്
  • നവചേതന
  • സംഗമിത
  • സൂര്യസോമ
  • രംഗചേതന
  • രംഗപ്രഭാത്
  • നാടകക്കൂട് നെയ്യാറ്റിൻകര
  • ദൃശ്യ ആറ്റിങ്ങൽ
  • ലോകധർമ്മി
  • ജനഭേരി
  • സ്വരലയ, മുഖത്തല
  • അഭിനയ, തിരുവനന്തപുരം
  • കനൽ, തിരുവനന്തപുരം
  • തിയേറ്റർ ഇനിഷ്യേറ്റീവ്, കൊല്ലം
  • സംസ്കൃതി, ആലപ്പുഴ
  • ലിറ്റിൽ എർത്ത് തിയേറ്റർ, പാലക്കാട്
  • പ്രകാശ് കലാകേന്ദ്രം, നീരാവിൽ
  • സുവർണ്ണ തിയേറ്റേഴ്സ്, വളയഞ്ചിരങ്ങര
  • വള്ളുവനാട് ബ്രഹ്മ
  • കൊച്ചിൻ ദൃശ്യ കലാഞ്ജലി, കൊല്ലം
  • നവയുഗ് ചിൽഡ്രൻസ് തീയറ്റർ, കോട്ടയം- പ്രധാന നാടകസംവിധാകർ
  • കാവാലം നാരായണപ്പണിക്കർ
  • കെ.വി.ആർ കുട്ടി
  • ജോസ് ചിറമൽ
  • കെ.ആർ. രമേശ്
  • രമേഷ് വർമ്മ സി.കെ.
  • അരുൺലാൽ
  • പി.ജെ.ഉണ്ണിക്കൃഷ്ണൻ
  • ചന്ദ്രദാസൻ
  • സുവീരൻ
  • വിനോദ്, കാലടി
  • ശശിധരൻ നടുവിൽ
  • ജയപ്രകാശ് കാര്യാൽ
  • കെ.ആർ. ദേവാനന്ദ്
  • പ്രശാന്ത് നാരായണൻ
  • കെ.എം. ധർമ്മൻ
  • കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജോഷി മാത്യു, സതീഷ് തുരുത്തി

നാടകം
ഒരു ദൃശ്യകല
അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണ്ണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യ കലയാണ് നാടകം. വളരെയധികം ജന പ്രീതിയാർജ്ജിച്ച ഒരു ദൃശ്യകലയായ നാട കം, സുകുമാരകലകളിൽ ഉൾപ്പെടുന്നു. “ഒരു പൂർണക്രിയയുടെ അനുകരണം’ എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവ ചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കര കലയോ സമ്പൂർണ്ണകലയോ ആണെന്നു പറയാം. കാരണം അതിൽ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം. നാടകാ വ ത ര ണ ത്തിന്റെ സാഹിത്യ രൂപമാണ് പൊതുവേ നാടകം അഥവാ ഡ്രാമ എന്ന റിയപ്പെടുന്നതെങ്കിലും ഡു (Do) എന്ന പദ ത്തിൽ നിന്നാരംഭിച്ച ഡ്രാമയും നാടക ത്തിലെ ക്രിയംശത്തിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നത്. നാടകത്തെ സമ്പൂർണ്ണ മായി ഉൾക്കൊളളുന്ന ആംഗലേയപദം തിയേറ്റർ ( Theatre) ആണ്. മലയാളത്തിൽ നാടകവേദിയെന്നും നാടകകലയെന്നും പ്രയോഗിക്കാറുണ്ട്. രംഗവേദിയിൽ അവ തരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട് പ്രേക്ഷകൻ സംവദിക്കുമ്പോഴാണ് തിയേ റ്റർ സമ്പൂർണമാകുന്നത്.

നാടകകല, നാടകസാഹിത്യം എന്നിവയിൽ ഏതാണു പ്രധാനം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. സാഹിത്യത്തിനു പ്രാധാന്യം കല്പിക്കുന്ന വർ നാടകസാഹിത്യത്തിനാണ് പ്രാധാന്യ മെന്നും മറ്റൊരു കൂട്ടർ നാടകകലയ്ക്കടി സ്ഥാനമായി ഒരു സാഹിത്യകൃതി അത്യ ന്താപേക്ഷിതമല്ലെന്നും ഒരു സാഹിത്യക തിയെയും അവലംബിക്കാതെ നാടകത്തിന് രൂപം നല്കാനും അരങ്ങത്ത് ആവിഷ്ക രിക്കാനും സാധിക്കുമെന്നും കരുതുന്നു. നാടക സാഹിത്യത്തെയും നാടക കല യെയും ഒരുപോലെ മനസ്സിലാക്കിയിട്ടുള്ള വരും കലാതത്ത്വവാദികളുമാണ് രണ്ടാ മത്തെ വീക്ഷണഗതി വച്ചു പുലർത്തുന്ന ത്. എന്തായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു കലയെന്ന നിലയിൽ നാടകത്തിന്റെ ശക്തി വളരെ വലുതാണ്. അതു കൊണ്ടാണ് മറ്റേതൊരു കലയെ ക്കാളും നാടകം ജനകീയ കലയായി വളർന്നത്. പലപ്പോഴും ഒരു സമരായുധം തന്നെയായിരുന്നു അത്.

ചരിത്രം
ലോകസാഹിത്യത്തിലെ ഏറ്റവും പഴക്ക മുള്ള കലകളിലൊന്ന് നാടകമാണ്. പ്രാചീന കാലത്തുതന്നെ നാടകം രൂപം കൊണ്ട് രാജ്യങ്ങളിൽ ആദ്യം അത് ഒരു തരം അനുഷ്ഠാനമായിരുന്നു. മനുഷ്യജീ വിതത്തെയും പ്രപഞ്ചത്തെയും നിയന്ത്രി ക്കുന്ന അദൃശ്യശക്തികൾ തമ്മിൽ നടന്നു കൊണ്ടിരിക്കുന്നതായുളള സംഘട്ടനം ആംഗ്യത്തിലൂടെയും നൃത്തചലനങ്ങളിലൂ ടെയും ഗാനത്തിലൂടെയും പ്രാചീന മനു ഷ്യർ ആവിഷ്കരിച്ചവയാണ് അനുഷ്ഠാന ങ്ങൾ. ആ അനുഷ്ഠാനം പല പരിണാമ ങ്ങളിലൂടെ വികസിച്ച് നാടകരൂപം പ്രാപി ച്ചതിനുശേഷമാണ് ആദ്യകാല നാടകകൃ തികൾ ഉണ്ടായത്.

അനുകരണ വാസനയിൽ നിന്നാണ് നാട കത്തിന്റെ ആരംഭമെന്ന് കരുതപ്പെടുന്നതു പോലെ സംഘട്ടനമാണ് നാടകകലയുടെ അടിസ്ഥാനഘടകമെന്നും കരുതപ്പെടുന്നു. ഈ സംഘട്ടനസിദ്ധാന്തം പാശ്ചാത്യ നാട കചിന്തയിൽ ഒരു നിർണായകഘടകമാണ്. മനു ഷ്യരുടെ വിഭിന്ന പ്രകൃ ത ങ്ങൾ തമ്മിലോ നന്മയും തിന്മയും തമ്മിലോ വ്യക്തികൾ തമ്മിലോ സമൂഹത്തിന്റെ വിഭിന്ന ഘടകങ്ങൾ തമ്മിലോ നടക്കുന്ന സംഘട്ടനങ്ങളുടെ കലാപരമായ ആവി ഷ്കാരമാണ് നാടകം എന്ന അഭിപ്രായം പ്രബലമാണ്. ഇന്ത്യയിലെ പ്രാചീനങ്ങളായ നാടോടി നാടകങ്ങളിലും സംഘട്ടന ങ്ങൾക്കുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. എന്നാൽ വികസിതമായ സംസ്കൃത നാടക പാരമ്പര്യത്തിൽ സംഘട്ടനത്തിന് വലിയ പ്രാധാന്യം ഇല്ലെന്ന വസ്തുതയും അനിഷേധ്യമാണ്. സംഘട്ടനം നാടക ത്തിന്റെ അത്യന്താപേക്ഷിതമായ ഘടകമാ ണെന്ന വാദം ആധുനിക കാലത്തെ പല നാടക നിരൂപകരും നിരാകരിച്ചിട്ടുണ്ടെന്ന വസ്തുതയും ശ്രദ്ധയർഹിക്കുന്നു.

നാടകവും സിനിമയും
സ്ഥലകാലബദ്ധമായ രംഗകലയാണ് നാട കം. എന്നാൽ, സാങ്കേതികവിദ്യ അടിസ്ഥാ നമാക്കിയാണ് സിനിമാ ചിത്രീകരണ ത്തിലെ ഓരോ ചലനവും സാധ്യമാക്കി ത്തീർക്കുന്നത്. ദൃശ്യഭാഷയിലൂടെയാണ് പ്രധാനമായും സിനിമയിൽ ആശയസംവേ ദനം നടക്കുന്നത്. നാടകത്തിലാകട്ടെ, കഥാ പാത്രങ്ങളുടെ ഭാവഭേദങ്ങളത്രയും സംഭാ ഷണങ്ങളിലൂടെയാണ് പ്രേക്ഷകനിലേക്ക് പകരുന്നത്. പ്രേക്ഷകനും കഥാപാത്ര ങ്ങളും തമ്മിലുളള നേരിട്ടുള്ള സംവേദന ത്തിൽ, നാടകാവതരണം ഓരോ പ്രാവ ശ്യവും വ്യത്യസ്തമായിത്തീരുന്നു.

മുൻകൂ റായി ചിത്രീകരിക്കുന്ന ചലച്ചിത്രദൃശ്യങ്ങൾ സാങ്കേതികോപകരണങ്ങളിലൂടെ ചിത്രീക രിക്കുന്നതിനാൽ സംവിധായകന്റെ കാഴ്ച പ്പാടിൽ സിനിമ ആസ്വദിക്കാൻ പ്രേക്ഷകർ നിർബന്ധിതരായി മാറുന്നു. നാടക പ്രേക്ഷ കൻ സ്വതന്ത്രനും, സിനിമാസ്വാദകൻ ഒരു പരിധിവരെ ദർശനത്തിനൊപ്പം നീങ്ങേണ്ട വനുമാണ് എന്നർഥം. രംഗവേദിയുടെ പരി മിതികളും ഭാവദൃശ്യങ്ങളുടെ അഭാവവും നാടകീയമായ സ്ഥലകാല വ്യാഖ്യാന ങ്ങൾക്ക് അതിരുകൾ തീർക്കുന്നുണ്ട്. നാട കാവതരണത്തെ ക്യാമറയിൽ പകർത്തി സിനിമയായി അവതരിപ്പിച്ചാൽ അത് നാട കമോ, സിനിമയോ ആവില്ല. നാടകത്തിന്റെ രംഗസങ്കലത്തിനപ്പുറത്തേക്ക് സ്വതന്ത മായി നീങ്ങാൻ മൂവിക്യാമറയ്ക്ക് കഴിയു കയുമില്ല. അതുപോലെ സിനിമയെ നാട കവേദിയിൽ അവതരിപ്പിക്കുക എന്നതും അസംഭവ്യമാണ്.

നിരവധി സ്ഥലങ്ങളുടെ സന്ദർഭങ്ങളുടെ, പ്രകൃതി വ്യാഖ്യാനങ്ങ ളുടെ പകർപ്പാണ് സിനിമ. എന്നാൽ നാട കം, അതിന്റേതായ ഒരു സ്വകാര്യസ്ഥല ത്തേക്ക്, അവതരണത്തിന്റെ ടെക്നിക്കിലു ടെയും സംഭാഷണത്തിലൂടെയും ജീവിത സന്ദർഭങ്ങളെ പൊലിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. നാടകം എപ്പോഴും വർത്തമാ നത്തിൽ അവതരിപ്പിക്കപ്പെടുകയും ഓരോ പ്രാവശ്യവും വേറിട്ടു നില്ക്കുകയും ചെയ്യുന്നു. സിനിമയിൽ ഭൂതകാലത്ത വർത്തമാനകാലമാക്കി തെറ്റിദ്ധരിപ്പിക്കുക യാണ് ചെയ്യുന്നത്. അച്ചടിക്കപ്പെട്ട ഒരു കഥാപുസ്തകം, വായനക്കാരന്റെ സൗക ര്യമനുസരിച്ച് വായിക്കപ്പെടുമ്പോൾ, ആ കഥാപുസ്തകം വർത്തമാനകാലത്തിന്റെ ഭാഗമായി മാറുന്നു. സിനിമയും അതുപോ ലെയാണെന്ന് ചുരുക്കം നാടകാഭിനയവും സിനിമാഭിനയവും തമ്മിൽ വ്യത്യാസമുണ്ട്. ക്ളോസപ്പ്, മിഡ് ഷോട്ട്, ലോങ് ഷോട്ട് തുട ങ്ങിയ സാങ്കേതങ്ങളിലൂടെ നടന്റെ ചലന ങ്ങളാണ് ക്യാമറയിൽ പകർത്തു ന്നത്.

ബിഹേവിയർ ആക്റ്റിങ്ങാണ് സിനിമയിലേ ത്. അതേസമയം, നാടകത്തിൽ സമഗ്രവും, അർപ്പണ സന്നദ്ധവുമായ ആക്റ്റിങ്ങാണ് നടൻ കാഴ്ചക്കുന്നത്. ആദിമധ്യാന്തമായ അഭിനയസങ്കേതവും കഥാസങ്കേതവുമാണ് നാടകത്തിലുള്ളത്. സിനിമാചിത്രീകരണം, സ്ഥലത്തിന്റെയും നടീനടന്മാരുടെയും ലഭ്യത അനുസരിച്ച് സൗകര്യപൂർവ്വം നട ത്താൻ കഴിയും. പിന്നീട് പോസ്റ്റ് പ്രൊഡ ക്ഷൻ വർക്കിലൂടെ, കഥാരന്തര്യം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. സുനിശ്ചിതമായ ഒരു ഘടനയും ക്രിയയും അഭിനയ ജാഗ്രതയും നാടകത്തിന് അനി വാര്യമാണ്. ഒരു പ്രാവശ്യം, പാളിയാൽ അതേ രംഗം വീണ്ടും അവതരിപ്പിക്കാനാ വില്ല. എന്നാൽ സിനിമയെ സംബന്ധിച്ചിട ത്തോളം റീ-ടേക്കിലൂടെ എത്ര പ്രാവശ്യം വേണമെങ്കിലും അഭിനയം ഷൂട്ട് ചെയ്യാവു ന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സിനിമ ഇന്ദ്രജാലവും നാടകം യാഥാർഥ്യ വുമാണ്. സിദ്ധിയും സാധനയുമാണ് ഒരു നാടക കലാകാരനെ വിജയത്തിലെത്തിക്കു ന്നത്.

കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7

നിന്റെ ഓർമ്മയ്ക്ക്
എം.ടി. വാസുദേവൻ നായർ

ഒരു പതിറ്റാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന് ഓർത്തു പോയി. ലീലയെന്ന് കേൾക്കുമ്പോൾ നിങ്ങൾ പെട്ടെന്ന് വിചാ രിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാൻ നേരത്തെ പറഞ്ഞു കൊള്ളട്ടെ. അവൾ എന്റെ സഹോദരിയാണ്.

ഈ വസ്തുത അറിയുന്ന വ്യക്തികൾ ലോകത്തിൽ വളരെ കുറച്ചേ ഉള്ളൂ

ലീലയെക്കുറിച്ച് ഓർക്കാൻ കാരണം പെട്ടി കടയിൽ നിന്ന് കണ്ട് കിട്ടിയ റബ്ബർ മൂങ്ങ യാണ്. റദ്ദുചെയ്ത ഷർട്ടും മുണ്ടും പഴയ കടലാസുകളും ഇട്ട പെട്ടിക്കിടക്ക് ഇന്നൊരു പരിശോധന നടത്തി. നോക്കുമ്പോഴുണ്ട് ആ പഴയ റബ്ബർ മൂങ്ങ കിടക്കുന്നു. അതിന്റെ നിറം മങ്ങി ആകർഷകത്വമില്ലാ തായിട്ടുണ്ട്. സ്ഫടികം കൊണ്ടുണ്ടാക്കിയ കണ്ണുകൾ മാത്രം മങ്ങിയിട്ടില്ല.

ഒരു കാലത്ത് തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അതിന്റെ ഉടമസ്ഥ തയിൽ അഭിമാനിച്ചിരുന്നു. വളരെ വളരെ കൊതിച്ചുകിട്ടിയതാണ്. അതു സഞ്ചിയിൽ വച്ചുകൊണ്ട് സ്കൂളിൽ ചെന്നു കയറിയ പ്പോൾ ഞാൻ സ്വയം ഒന്നുയർന്നപോലെ തോന്നി. കാരണം എന്റെ സഞ്ചിക്കകത്ത് വലിപിടിപ്പുള്ള ഒരു മുതലുണ്ട്.

അപ്പുക്കുട്ടന്റെ പളുങ്കുഡപ്പിയേക്കാളും എമ്പ്രാൻ കുട്ടിയുടെ മൗത്ത് ഓർഗനേ ക്കാളും മുന്തിയതാണ് എന്റെ മൂങ്ങ. അതേയ് കൊളമ്പില് നിന്നു കൊണ്ടുവന്ന താണ്.

റബ്ബർ മൂങ്ങയ്ക്ക് രണ്ടു വിശേഷതകളുണ്ട്. അടിഭാഗത്തെ കുറ്റി അമർത്തിയാൽ അതിന്റെ വയർ തുറക്കും. വയറിന്നകത്ത് പതുപതുപ്പുള്ള ഒരു കൊച്ചു കുഷ്യന്റെ മുകളിൽ കുടം നീലനിറത്തിലുള്ള ഒരു ചെറിയ കുപ്പി അതിൽ സെന്റായിരുന്നു. അടപ്പു തുറന്നാൽ അരിമുല്ലപ്പൂക്കളുടെ മണം ക്ലാസു മുഴുവൻ വ്യാപിക്കും. പെൺകുട്ടികളിരിക്കുന്ന ബഞ്ചിൽ നിന്ന് പിറുപിറുപ്പുകൾ കേൾക്കാം.
“ആ കുട്ടീടെ കയ്യിലാ” ….!
“ആ കുട്ടി ഞാനായതിൽ എനിക്കഭിമാന മുണ്ടായിരുന്നു.”

എന്നിട്ടും അത് മാപ്ലസെന്റാണെന്ന് പുച്ഛിച്ച ശങ്കുണ്ണിയുമായി ഇടിപ്പയറ്റു നടത്തിയ തിലൽ എനിക്കിന്നും പശ്ചാത്താപമില്ല.

രണ്ടാമത്തെ പ്രത്യേകത; പിൻവശത്ത കമ്പികളിളക്കിയാൽ മൂങ്ങ കണ്ണുരുട്ടും.

ഉച്ച സമയത്ത് കുട്ടികളുടെ മുന്നിൽ മൂങ്ങയെ പ്രദർശിപ്പിക്കുമ്പോൾ മായക്കു തിരയുടെ ഉടമസ്ഥനായ രാജകുമാരന്റെ കഥ മുത്തശ്ശി പറഞ്ഞത് എന്റെ മനസ്സിലു ണ്ടാകും. ആ മൂങ്ങ എന്റെ ജീവനായിരു ന്നു. മറ്റൊരാളെ ഏല്പിക്കാൻ മനസ്സു വരി ല്ല. അതിന്റെ ‘മെക്കാനിസം’ അറിയുന്നത് എനിക്കു മാത്രമല്ലേ?

ഞാൻ ആരംഭിച്ചത്……… ഓ, ലീലയെപ്പറ്റി യായിരുന്നു. ഒന്നു പറയാൻ വിട്ടുപോയി. റബ്ബർ മൂങ്ങ എനിക്കു സമ്മാനിച്ചത് ലീല യായിരുന്നു.

ജീവിതത്തിൽ നിന്ന് ചിന്തിയെടുക്കുന്ന ഒരു പഴയതാളാണിത്.

കുടുക്കുകൾ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയിൽ കുടുക്കി നിർത്തി നടക്കുന്ന കാലം. പത്തോ പതിനൊന്നോ വയസ്സ് പ്രായം കാണും. അമ്മയുടെയും ജ്യേഷ്ഠ ന്മാരുടെയും അടി മുറയ്ക്ക് വാങ്ങും. അമ്മാളു അമ്മ യുടെ മകൻ വാസു വല്ലാത്ത വികൃതിയാണെന്നായിരുന്നു പൊതുജനാഭിപ്രായം. അതിനു പ്രചരണം നല്കിയത് അയൽവക്കത്തെ പാറുവമ്മയാ ണ്. ഉച്ചയ്ക്ക് അവര് പതുക്കെ ഞങ്ങളുടെ നടപ്പുരയിലെത്തും. അമ്മയുടെ തലയിൽ നിന്ന് പേനെടുത്തു കൊണ്ട് പാറുവമ്മ നാല് ഞായം പറയും. അതുകേൾക്കാൻ എനിക്കിഷ്ടമാണ്. ഇല്ലത്തെ മാളാത്തലി നേപ്പറ്റിയോ തെരണ്ടിരിക്കുന്ന കുട്ടിയെപ്പ റ്റിയോ ആയിരിക്കും പറയുന്നത്. എന്നാലും കേട്ടിരിക്കാൻ രസമുണ്ട്. അതിനിടയ്ക്ക് പാറുവമ്മ പറയും.

നിന്റെ മോന് ആ ചെല്ലാന്ന് എടി അതാണ് ………
അതാണ് കുഴപ്പം അതിന് ഞാൻ കൂട്ടാക്കാ അപ്പോൾ അമ്മ കല്പിക്കും. അതനുസ രിക്കില്ല. പിന്നെയും ശാസിച്ചു നോക്കും. ഞാനെന്തെങ്കിലും വികടം പറഞ്ഞെന്ന് വരും. അപ്പോൾ വീഴും പുറത്തൊന്ന്.
ഒരു സാധാരണ രംഗമാണത്.

അയൽവക്കത്തെ സ്ത്രീകൾക്കിടയില് അമ്മ ബഹുമാനത്തിനു പാത്രമായിരുന്നു. കാരണം അമ്മയുടെ

കൈയിൽ നിന്നു പണമോ അരിയോ വായ്പ കിട്ടും. സദ്യ പോകാനുള്ള പണം വാങ്ങാനും അമ്മയുടെ സേവ വേണം.
“മാസം മാസം അമ്മയ്ക്ക് എത്ര പണം വര്ണ്”?
“അയാള്ക്കേയ്, കൊളമ്പില് എന്ത് വാരലാ”!
അങ്ങനെ പോകുന്നു അഭിപ്രായങ്ങള്……. അച്ഛൻ വളരെ കാലമായി സിലോണിലാ ണ്. മാസം തോറും ധാരാളം പണം അയ യ്ക്കും.

ഞങ്ങൾ നാലാൺമക്കളാണ്. സഹോദരി മാര് ആരുമില്ല. മറ്റുള്ളവരുടെ കണ്ണില് അതൊരു നല്ല ഗുണമാണ്. പറുവമ്മയുടെ അഭിപ്രായത്തില് അതാണമ്മയുടെ ഏറ്റവും വലിയ സുകൃതം. അതിന്റെ കാരണം ഞാൻ വിടാരിക്കുന്നത് പാറുവമ്മയുടെ വീട്ടിൽ പെരുകി വരുന്ന പെൺപടയാണ് അവർക്ക് ഏഴും പതിമൂന്നു പെണ്ണുങ്ങള് നിറഞ്ഞു ഒരു കുടുംബമാണത്.

ഒരു പെൺകുട്ടിയുണ്ടാവാൻ അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നു. മൂന്നാൺമക്ക ള്ക്കുശേഷം അമ്മ ഗർഭിണിയായപ്പോള് കണിയാര് പറഞ്ഞു. “ഇത് പെൺകുട്ടി തന്നെ.”
എല്ലാവർക്കും സന്തോഷമായി ചെയ്യാത്ത വഴിപാടുകളും കയറാത്ത അമ്പലങ്ങളു മില്ല.
പക്ഷേ പ്രതീക്ഷകളെല്ലാം തട്ടിമാറ്റിക്കൊണ്ട് ഒരു ചെവാളിച്ചെറുക്കന് ഭൂജാതനായി. വിന യപൂർവ്വം അറിയിച്ചുകൊള്ളട്ടെ ആ നിർഭാ ഗ്യവാൻ ഞാനാണ്.

എന്റെ സ്ഥാനത്ത് ഒരു പെൺകുഞ്ഞ് പിറ ക്കായിരുന്നു. ദൈവത്തെ ഞാൻ ശപി ച്ചത് പിന്നീടാണ്.

കുടുക്കില്ലാത്ത മുഷിഞ്ഞ ട്രൗസർ ഇട്ട് വികൃതിയായി നടന്നിരുന്ന കാലത്ത് അന്നെ നിക്ക് അച്ഛനെ ഓർമ്മയില്ല. അച്ഛന്റെ പടം മുറിയില് പലേടത്തും കണ്ടിട്ടുണ്ട്. എനിക്ക് നാലു വയസ്സുള്ളപ്പോള് സിലോണില് പോയതാണ്. പിന്നെ വന്നിട്ടില്ല.

അതിനെപ്പറ്റി സൂചിപ്പിച്ചാല് ഏട്ടന്മാര് എന്നെ കളിയാക്കും. അവരുടെ മുമ്പില് ഞാൻ ചൂളിപ്പോകും. അവര് സിലോണില് വളരെക്കാലം ജീവിച്ചിട്ടുണ്ട്. എന്നെക്കാളും അധികാരപൂർവ്വം അച്ഛനെപ്പറ്റി സംസാരി ക്കുന്നത് അവരാണ്.

ഞാൻ അമ്മയുടെ ഗർഭത്തിലായിരിക്കുന്ന കാലത്താണ് അമ്മയും മറ്റു സഹോദര ന്മാരും നാട്ടിലേക്കു മടങ്ങിപ്പോന്നത്. അതിൽ പിന്നെ കൊല്ലത്തില് രണ്ടുമൂന്ന മാസം അവധിയില് അച്ഛൻ നാട്ടിൽ വരും.

അമ്മയുടെ വക എനിക്കു ധാരാളം അടി വന്നുചേരാറുണ്ട്. ഏട്ടന്മാരും ഇടയ്ക്കെല്ലാം ദാഹിക്കും. തനിച്ചിരിക്കുമ്പോൾ എന്റെ ദുരവസ്ഥയെപ്പറ്റി ഞാനോർത്തു പോകും. ഒരു മകളുടെ സ്ഥാനത്ത് വന്നു പിറന്നതു കൊണ്ടായിരിക്കും.

എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കുമോ അച്ഛൻ നാട്ടിൽ വരാത്തത്?
രാത്രിയിൽ കിടക്കു മ്പോൾ പലതും ആലോചിക്കും. ഓർത്തോർത്ത് അവ സാനം അറിയാതെ ചോദിച്ചു പോവും?
“അമ്മേ ഞാനൊരു പെങ്കുട്ടി ആയി ച്ചാലോ?”
“മിണ്ടാതെ കിടക്കെടാ”
ഉറക്കം പിടിച്ചു തുടങ്ങിയ അമ്മ ദേഷ്യം പിടിച്ച് തുടയ്ക്കൊരു നുളളു പാസ്സാക്കും. ഒരു പെൺകുട്ടിയു ണ്ടാ വാ ത്ത തില് അമ്മയ്ക്കും അച്ഛനും വേദനയുണ്ട്. അതെ നിക്കറിയുകയും ചെയ്യും.

കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7

ഒരു പെങ്ങളുണ്ടാവുക. നല്ലൊരു കാര്യമാ ണത്. എന്റെ ക്ലാസ്സിലെ കുട്ടികൾക്കും ചേട്ട ത്തിമാരും അനിയത്തിമാരുമുണ്ട്. ഗോപി യുടെ പുസ്തകങ്ങളെല്ലാം കലണ്ടർ ഏടു കൾകൊണ്ട് ഭംഗിയിൽ പൊതിഞ്ഞുകൊ ടുക്കുന്നത്. ഭാനു ചേച്ചിയാണ് അവന്റെ ഭാനുചേച്ചിയാണ് പുസ്തകങ്ങളിൽ പേരെ ഴുതി കൊടുക്കുന്നത്. എന്തുഭംഗിയുള്ള അക്ഷരങ്ങള്. കരുണാകരന്റെ മൂത്ത പെ ങ്ങൾക്ക് കല്യാണമുണ്ടായി. വലിയൊരു മീശയും ഇത്തിരി മാത്രം വലിപ്പമുള്ള ഒരു വാച്ചു മുള്ള ആളാണ് അവന്റെ ചേച്ചിയെ കല്യാണം കഴിച്ചത്. അയാളും കൂട്ടുകാരും പന്തലില് വന്നു കയറിയപ്പോൾ കാല് കഴികിച്ചത് അവനാണുപോലും. കുര വയും നാദസ്വരവുമൊക്കെ അന്നു രാത്രി യിലേ ഞാനും കേൾക്കുകയുണ്ടായി.

അതെല്ലാം നല്ലതുതന്നെ. എന്നാലും കാല് കഴുകിക്കുന്നതു എനിക്ക് പിടിച്ചില്ല.

“പിന്നേയ് ” അവന് സ്വകാര്യം പറയുക യാണ്. ഞാൻ എന്താ മുണ്ടാ അയാളെ വിളിക്ക്യാ? അളിയാന്ന്.

കരുണാകരനും ഗോപികുമൊക്കെ ഭാഗ്യ വാന്മാരാണെന്നു തോന്നി. വീട്ടില് ഒരു കല്യാണമുണ്ടാകുന്നത്. നല്ലൊരു കാര്യമാ ണ്. അലങ്കരിച്ച പന്തലും പെട്രോമാക്സ് വിളക്കുകളും ആൾത്തിരക്കും അകത്തു നിറയെ പെണ്ണുങ്ങളും………………ഒന്നു വിട്ടു പോയി. ഗ്രാമഫോണ് പാട്ടും.

എന്റെ വീട്ടില് ഒരു കല്യാണമുണ്ടാവാന് യാതൊരു വഴിയുമില്ല. എനിക്കൊരു പെങ്ങ ളില്ല!

എന്റെ പുസ്തകങ്ങൾക്ക് ഭംഗിയുള്ള പൊതിച്ചിലില്ല. നല്ല അക്ഷരത്തില് പേരെ ഴുതിയിട്ടില്ല. എനിക്ക് ഒരളിയനുണ്ടാവില്ല….. ഉണ്ടായിരുന്നെങ്കിലല്ലേ കരുണാകരന്റെ വീട്ടിലേക്കാളും ഗംഭീരമാകൂ. അപ്പോൾ കരുണാകരന് എന്നെ കാണണം. അവന്റെ വീട്ടിലെ കല്യാണം അത്രയൊന്നും നന്നാ വില്ല. അല്ലെങ്കിലും അവനെന്ത് കൂളു…… എന്റെ പുസ്തകങ്ങള് ഞാൻ തന്നെയാണ് പൊതിയുന്നത്. വൃത്തിയാവില്ല. ഏട്ടന്മാ രോടു പറഞ്ഞാല് വല്ലതുമൊക്കെ പറയും. എതിരു പറഞ്ഞാല് വികൃതിയാണെന്ന പൊതുജനാഭിപ്രായത്തെ മാനിച്ചുകൊണ്ട് തലക്കൊരു മേട്ടമോ മറ്റോ സമ്മാനിക്കും.

അച്ഛന്റെ കത്തുകള് മുറയ്ക്ക് വരാറുണ്ട്. അമ്മ ശ്രദ്ധിച്ചു വായിക്കും. പത്താംക്ലാസ്സു കാരാനായ മൂത്ത ഏട്ടന് വായിക്കുമ്പോള് ഒരിക്കല്ക്കൂടി കേൾക്കുകയും വേണം.

“… കുട്ടികള്ക്കെല്ലാവർക്കും സുഖമെന്ന് കരുതുന്നു. അവരുടെ വിവരങ്ങൾക്ക് പ്രത്യേകം എഴുതുമല്ലോ…..”

അടങ്ങാത്ത ആവേശത്തോടെ ഞാന തെല്ലാം കേൾക്കും. കുട്ടികള് എന്നു പറ യുന്നതില് ഞാനും അടങ്ങിയിട്ടുണ്ടല്ലോ.

മൂന്നുറിൽപ്പരം നാഴികക്കപ്പുറത്ത് ജോലി ചെയ്യുന്ന അച്ഛനെപ്പറ്റി ഞാനാർക്കും. അദ്ദേഹം ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്തന്. ഏട്ടന്മാരെല്ലാം അച്ഛന്റെ ഓഫീ സില് പോയിട്ടുണ്ട്.

സിലോണിനെപ്പറ്റി പറയുന്നതെന്തും ഞാൻ ശ്രദ്ധവച്ചു കേൾക്കും. എവിടെവച്ചായാലും അവിടുത്തെ ആളുകള് പറയുന്നത് നമുക്ക് തിരിയില്ലത്. കാരണം അവന് സംസാരി ക്കുന്നത് മറ്റേതോ ഭാഷയാണ്. അവിടുത്തെ ആളുകള് ഭയങ്കരന്മാരാണ്. കുഞ്ഞുങ്ങളെ റോട്ടിലും മറ്റും കണ്ടാല് അരയിൽ നിന്ന് കത്തിയൂരിയെടുത്ത് കഴുത്തു മുറിച്ചുകളു മെന്നാണ് ബാലേട്ടൻ പറയുന്നത്. അത്തര മൊരു സംഭവം സ്വന്തം കണ്ണുകൊണ്ട് കണ്ട ആളാണ് വല്യേട്ടൻ.

അതറിഞ്ഞപ്പോൾ ഭയം തോന്നി. ഈ ക്രൂര ന്മാരുടെ ഇടയിലാണ് അച്ഛന് ജീവിക്കുന്ന ത്. ……..ഈശ്വരാ!
“കുട്ട്യോളെ മാത്ര കൊള്ളൂ.. അല്ലേ…..”
“പണം കിട്ടാന് ആരേം കൊല്ലും…..”
ഇത് കേൾക്കുമ്പോൾ ഉള്ളിലൊരു നടുക്കം പുറത്ത് കാട്ടില്ല… എന്റെ ഈശ്വരാ….. അച്ഛന്റെ കൈവശം ധാരാളം പണമുണ്ട ന്നാണ് ആളുകള് പറയുന്നത്.

ആയിടയ്ക്കാണ് കമ്പികിട്ടിയത്. അച്ഛന് നാട്ടിലേക്ക് പുറപ്പെടുന്നുവെന്ന്…………..!
എവിടെയൊക്കെയോ യുദ്ധം നടക്കുന്ന കാലമാണ്. അച്ഛന് ജോലി ചെയ്യുന്ന സ്ഥലത്തും യുദ്ധം തുടങ്ങിയിരിക്കുന്നുവ ത്. അതാണച്ഛന് പെട്ടെന്ന് പുറപ്പെടാന് കാരണം. കടലാസു വായിക്കാറുള്ള വല ട്ടന് യുദ്ധത്തിനെ സംബന്ധിച്ചെല്ലാം അറിയാം.

വീട്ടിലെ അന്തരീക്ഷത്തില് അത് ചലനങ്ങള് നിർമ്മിച്ചു. അച്ഛന് വരുന്നു!….. ആറുകൊ ല്ലത്തിനുശേഷം എനിക്കച്ഛനെ കാണാം…..! കൊളമ്പിന്ന് ഇവടെത്താന് എത്ര ദിവസം വേണം?

ഞാന് അന്വേഷിച്ചു. മൂന്നുമണിക്കൂര് ക് ലിരിക്കണം. രണ്ടു ദിവസം വണ്ടിയിലും.

കപ്പൽ വെള്ളത്തിൽ സഞ്ചരിക്കുന്ന വാഹ നമാണ് അഞ്ചാം പാഠത്തിൽ പറഞ്ഞിട്ടു ണ്ട്. വെള്ളത്തിൽ സഞ്ചരിക്കുന്ന വാഹന ങ്ങളെയെല്ലാം എനിക്കു ഭയമാണ്. ഭഗവതി ക്ഷേത്രത്തില് തൊഴാൻ പോകുമ്പോൾ തോണിയിലിരിക്കാറുണ്ട്. പേടിച്ചു വിറച്ചാ യിരിക്കും ഞാൻ തോണി കടക്കുന്നത് മറി യുമോ എന്ന ഭയം. തോണി പുഴയിലാണ്. കപ്പല് കടലിലും കടലില് കൂറ്റന് തിരമാല കളുണ്ടാവും കപ്പലും മറിയാറുണ്ടോ?

അച്ഛൻ വേഗം വരണേ………….!
അമ്മയുടെ കണക്കുപ്രകാരം തിങ്കളാഴ്ച അച്ഛൻ എത്തുമെന്നാണ് വിശ്വസിക്കുന്ന ത്.
സ്കൂളുണ്ടായിരുന്നെങ്കിലും പോകുന്നി ല്ലെന്നു വച്ചു ഏട്ടന്മാരും പോയില്ല. എല്ലാ വർക്കും അമ്മ ലീവ് സങ്നാഷനാക്കിയി ട്ടുണ്ട്.

………….. ഉറക്കം വരുന്നതുവരെ പടിയി ലേക്ക് നോക്കിയിരുന്നു. കാണുന്നില്ല.
അടുത്ത പ്രഭാതത്തിൽ അച്ഛൻ വന്നു കയറി.

പത്തായപ്പുരയുടെ മുകളിൽനിന്ന് ബാലേ ട്ടനാണത് കണ്ടത്. വയൽ വരമ്പിലൂടെ അച്ഛൻ വരുന്നു. പിന്നില് വലിയ പെട്ടു കളും മറ്റും ചുമന്ന് മൂന്നു കൂലിക്കാരും. കോലായില് കയറിയ ഉടനെ അച്ഛൻ എന്നെ വാരിയെടുത്തു.

ഒരു കാര്യം ഉറപ്പാണ്. ഏട്ടന്മാരുടെ മുമ്പിൽ എപ്പോഴെങ്കിലും ഞാൻ ഉയർന്നതായി തോന്നിയിട്ടു ണ്ടെ ങ്കിൽ
അപ്പോളാ ണ് ………..

അടുത്തത് അവരുടെ ഊഴമായിരുന്നു. അച്ഛൻ ഓരോരുത്തരെയും തൊട്ടുതടവി. ട്രൗസ് ഉരച്ചു കയറ്റിക്കൊണ്ട് അൽപ്പം നാണിച്ച് നിൽക്കുന്ന ഞാൻ അച്ഛനെ നല്ലപോലെ കണ്ടു.

ഫോട്ടോവിൽ കാണുന്നതിലുമധികം കറു ത്തിട്ടാണ്. തടിയും കൂടുതലുണ്ട്. അരു കിന്ന് ചിത്രപ്പണിയുള്ള നീണ്ട ഷോൾ കഴു ത്തില് ചുറ്റിയിട്ടിരിക്കുന്നു… അതിലിട യ്ക്കാണ് ഞാൻ മറ്റൊരത്ഭുതം കണ്ടത്. അച്ഛന്റെ പിറകിൽ മറ്റൊരു പെൺകുട്ടി!

വിളറിയ നിറത്തിൽ വട്ടമുഖവും വിടർന്ന കണ്ണുകളും കഴുത്തുവരെ വളർത്തിയ ചുരുണ്ട ചെമ്പൻ മുടിയുള്ള ഒരു പെൺകു ട്ടി. വെളുത്ത സിൽക്കൽ ചുവന്ന വലിയ പൂക്കള് വളർത്തിയ ഒരു ഗൗണാണിട്ടിരി ക്കുന്നത്.എന്നേക്കാളും ഉയരം കാണും.

കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7

അച്ഛന് അവളോടെന്തോ പറഞ്ഞു. എനി ക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള് തലകുലുക്കി. എന്നിട്ട് പതുക്കെ ഉമ്മറക്കോ ലായിലേക്ക് കയറി അമ്പരപ്പോടെ നിന്നു.
വാതിക്കലും ജനാലുകളിലും ഉൽക്കണ്ഠ നിറഞ്ഞ കണ്ണുകൾ കാണാമായിരുന്നു.

ആറുവർഷത്തിനുശേഷം നാട്ടിൽ വരുന്ന അച്ഛനെക്കാളുമധികം മറ്റുള്ളവരുടെ ശ്രദ്ധ യാകർഷിച്ചിരുന്നത് ആ പെൺകുട്ടിയിലാണ്.

കൂലിക്കാര് പെട്ടിയും സാധനങ്ങളും താഴെ യിറക്കി. പടുകൂറ്റൻ പെട്ടികള്. കൂട്ടത്തിൽ ഇളം നീലത്തുണികൊണ്ടുള്ള കുപ്പായമിട്ട ഒരു തോല്പ്പെട്ടിയും. അത് നിലത്തുവച്ച പ്പോൾ ആ പെൺകുട്ടി പതുക്കെ അതൊ അരുകിലേക്ക് മാറ്റിവെച്ചു. ഉമ്മറത്തേക്ക് ചായയെത്തി. അകത്തുനിന്ന് കൊക്കിക്കു രച്ചുകൊണ്ട് മുത്തശ്ശി ഉമ്മറത്തു വന്നു.
“പൊലർച്ചവണ്ടിക്കേ വന്ന്”?
“അതേ, എന്ത് തിരക്കാ. സെക്കന്റ് ക്ലാസ്സിൽ ഇരിക്കാൻ കൂടി സ്ഥലമില്ലാച്ചാലോ?”
കണ്ണുതിരുമ്മിക്കൊണ്ട് അച്ഛൻ പറഞ്ഞു.
“വല്ലാത്ത കാലം. പണ്ടൊക്കെ ആളുകൾ കാശിക്ക് കൂടി നടന്നിട്ടാ പൂവ്വാ…..”
“മുഴുവൻ സിലോണില് നിന്ന് വരുന്നവരാ ണ്. അവിടെ ബോംബിട്ടപ്പോൾ ഒഴിച്ചു പോ രുന്നോരാ….”

മുത്തശ്ശി ഇടയ്ക്കിടെ ചുമരും ചാരി നില്ക്കുന്ന ആ പെൺകുട്ടിയെ ഒന്നു നോക്കും. അവളാകട്ടെ. ഭൂഗർത്തില് നിന്ന് ആദ്യമായി പകൽവെളിച്ചത്തിലേക്ക് കയ റിവന്ന ഒരു അത്ഭുത ജീവിയെ പോലെ നിൽക്കുന്നു!

അമ്മ ഇനിയും ഉമ്മറത്തേക്ക് വന്നിട്ടില്ല. അമ്മയെ വിളിച്ചാലോ എന്നു തോന്നി. ആറുകൊല്ലത്തിനുശേഷം അച്ഛൻ വന്നു കയറിയിരിക്കുകയാണ്. അപ്പോൾ ഒന്ന് പുറത്തു വന്നു കൂടെ?

ഗൃഹാന്തരത്തിൽ അർത്ഥഗർഭമായ ഒരു മൂകതയാണ് തങ്ങി നിൽക്കുന്നത്. എനിക്കതിന്റെ കാരണം മനസ്സിലായി.

മുത്തശ്ശിയോടെന്നമട്ടില് അച്ഛൻ ജോലിസ്ഥ ലത്ത് ബോംബിട്ട് വിവരവും മറ്റും എല്ലാ വർക്കുമറിയാനായി വിവിരിച്ചു. അച്ഛൻ താമസിക്കുന്ന തെരുവിന്റെ ഒരറ്റത്തും ബോബുവീണുവത്രെ. ഒരു വലിയ തുണി ചരക്കു പീടിക മുഴുവൻ കത്തി നശിച്ചു. കെട്ടിടങ്ങൾ പലതും നിലംപറ്റി. പലരും മരി ച്ചു. മരിച്ചവരുടെ കൂട്ടത്തിൽ അച്ഛന്റെ ഒരു സ്നേഹികതനും പെട്ടിരുന്നു. അയാൾ സിംഹാളിയാണ്. അയാളുടെ മകളാണ് അച്ഛന്റെ കൂടെയുള്ളത്. ലീല

ലീലയ്ക്ക് സ്വന്തമായി മറ്റാരുമില്ല, അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു. അച്ഛന് ബോംബുവീണപ്പോഴും. ഇനിയും അവിടെ ബോംബിട്ടേയ്ക്കാം. അപ്പോൾ അവളെ രക്ഷിക്കാൻ കൂടെ കൊണ്ടുവരികയേ നിവൃത്തിയുള്ളൂ.

ഞാൻ അച്ഛനും അമ്മയുമില്ലാത്ത ആ കുഞ്ഞിനെ നോക്കി. എനിക്ക പ്പോൾ വേദന തോന്നി. പാവം അവളെ കാണാൻ ചന്തമുണ്ട്. എന്റെ ക്ലാസിലെ പെൺകുട്ടി കളേക്കാളും ചന്തമുണ്ട്. തീർച്ച.

മുത്തശ്ശി അവളെ അകത്തേക്കു വിളിച്ചു. അവൾക്കത് കേട്ടഭാവമില്ല. അടുത്തുചെന്ന് കൈപിടിച്ചപ്പോൾ അവൾ ഒരൊറ്റ ചീറ്റൽ.
തുടർന്നൊരു വിളിയും.
“ ഡഡീ…………….”
അച്ഛന്റെ സമീപത്തുവന്ന് മുത്തശ്ശിയുടെ നേരെ ചൂണ്ടിക്കൊണ്ട് അവൾ കുലുകലു വെന്ന് എന്തൊക്കെയോ പറഞ്ഞു. അതെ നിക്കു രസിച്ചില്ല. സംസാരമല്ല അച്ഛനെ തൊട്ടുതൊട്ടുള്ള ആ നില്പ്

അന്ന് രാത്രിയിൽ അച്ഛനും അമ്മയും തമ്മിൽ മണിക്കൂറോളം നീണ്ടുനിന്ന വാദ പ്രതിവാദമായിരുന്നു. എന്തിനാണ് അമ്മ അച്ഛനോട് കയർക്കുന്നത്?

ഞാൻ പ്രതീക്ഷിച്ചതു പോലെ വീട്ടിന കത്തെ അന്തരീക്ഷം സുഖകരമാകുന്നില്ല. കുശുകുശുപ്പുകൾ അവിടവിടെ പൊങ്ങു അമ്മയെ കേൾപ്പിക്കരുതെന്നു അവർക്കെല്ലാമുണ്ട്. കുഴപ്പം മുഴുവൻ ഞാൻ മനസ്സിലാക്കിയിടത്തോളം ആ പെൺകുട്ടിയെക്കൊണ്ടാണ്.

അയൽവക്കത്തെ പാറുമ്മയോട് ചെറിയമ്മ പതിഞ്ഞ സ്വരത്തിൽ പറയുകയാണ്.
“കണ്ടാലറിഞ്ഞൂടേ”
“പിന്നില്ലാണ്ടോ”
“ഏട്ത്തി ക ക ണ്ട്, ഇതാ മൂത്ത മകളി ……..”

കാര്യം ഏറെക്കുറെ എനിക്കു മനസ്സിലാ യി. വീടിനകത്തെ പിറുപിറുപ്പുകളിലെല്ലാം അടങ്ങുന്ന വിഷയം ഒന്നാണ്. ലീല അച്ഛന്റെ മകളാണ്!
അച്ഛന്റെ മകൾ. അപ്പോൾ എന്റെ പെങ്ങ ളുമാണ്. ഞാൻ ഇത്രനാളും വിചാരിച്ചത് തെറ്റാണ്. എനിക്കും ഒരു പെങ്ങളുണ്ട്.
അതൊരു കാര്യമാണെന്നാണ് എന്റെ വിശ്വാസം. എന്നിട്ടും ഇവരെല്ലാം മുറുമു റുക്കുന്നതെന്തിന്?

അവൾ പറയുന്നത് എനിക്ക് മനസ്സിലായില്ല. പിന്നെ ആ തരയ്ക്കുന്ന നോട്ടം. എന്നാലും എനിക്കതിൽ പ്രതിഷേധമില്ല. അവളെന്റെ പെങ്ങളല്ലേ?

അവൾ എന്റെ അനുജത്തിയോ, ജ്യേഷ്ഠ ത്തിയോ? പറയാൻ വിഷമമുണ്ട്. അച്ഛ നോടു ചോദിച്ചാൽ അറിയാം. പക്ഷേ ചോദിക്കാൻ വയ്യ. അനിയത്തിയാവാനേ തര മുളളു. എന്റെ ഭാഷ അൾക്ക് മനസ്സിലാ വാൻ തുടങ്ങിയാൽ ഞാൻ പിന്നെ അനീതി എന്നേ വിളിക്കൂ.

അനിയത്തിയുമായി അടുക്കുവാൻ ശ്രമി ച്ചുവെങ്കിലും അത് ഫലിച്ചില്ല. അവൾ ഞങ്ങളിൽനിന്നെല്ലാം അകന്ന് നിൽക്കുക യാണ്. അച്ഛനോടും മാത്രമേ സംസാരിക്കു കയുള്ളു. എപ്പോഴും അവൾക്ക് ഡാഡി മതി ഡാഡി എന്നാൽ അച്ഛാ എന്നാണർത്ഥ മെന്ന് വല്യേട്ടൻ പറഞ്ഞു. വല്യേട്ടന് ഇംഗ്ലീ ഷറിയാം.

പകൽ മുഴുവൻ അവൾ ആ തോൽപ്പെട്ടി യുടെ പുറത്തു കഴിച്ചു കൂട്ടും. താക്കോൽക്കൂട്ടം എപ്പോഴും ചുണ്ടാണി വിരലിൽ ചുഴറ്റുന്നുണ്ടാവും. പെട്ടിയുടെ അടുത്തേക്ക് ചെന്നാൽ ഈറ്റുപാമ്പിനെ പ്പോലെ അവൾ ചീറ്റി നിൽക്കും.

ആ പെട്ടി നിറയെ ഉടുപ്പുകളാണ്. ഭംഗിയു ളള തുണികൾ കൊണ്ടുള്ള ഉടുപ്പുകൾ. തുറ ന്നാൽ കുറെ ഗുളികയുടെ മണമുണ്ടാകും. സുഖകരമായ മറ്റേതൊ സുഗന്ധവും.

രണ്ട് ദിവസവത്തിനുശേഷമാണ് ഞാൻ ആ റബ്ബർ മൂങ്ങ കാണുന്നത്. അവൾ പെട്ടി തുറന്ന പ്പോൾ ഞാൻ പിന്നിൽ നിന്ന് പതുക്കെ എത്തിനോക്കി. അപ്പോളാണ് കണ്ടത് ഉടുപ്പുകൾക്കിടയിൽ ഭംഗിയുള്ള ഒരു റബ്ബർ മൂങ്ങ,
“ഹതെന്താ?”
ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല.

അവൾ കണ്ണു ചുളിച്ച് നിസ്സാരഭാവത്തിൽ എന്നെ നോക്കി. ഞാൻ പറഞ്ഞത് മനസ്സി ലായിരിക്കിയില്ല,
അതേയ്……. അ…………. അ………. കാണുന്നത്? ഞാൻ ചൂണ്ടിക്കാണിച്ചു.

അവൾ റബ്ബർ മൂങ്ങ പുറ ത്തെടുത്തു അതിന്റെ ഭംഗിസ്വയം ഒന്നാസ്വദിച്ചശേഷം അവൾ എന്നെ ഒന്നു നോക്കി. അവളുടെ നേർത്ത വിരലുകൾ അതിന്റെ പിന്നിൽ ചലിച്ചു. മൂങ്ങയുടെ നീലക്കണ്ണുകളിളകു
ന്നു..!
“ഒന്നു നോക്കട്ടെ…..!”
ഞാൻ ലജ്ജയോടെ പറഞ്ഞു. ആരെങ്കിലും കേട്ടാൽ കളിയാക്കുമോ എന്നു ഭയമുണ്ട്. വീണ്ടും നിസ്സാരഭാവത്തിൽ അവൾ എന്നെ ഒന്ന് നോക്കി. എന്നിട്ട് പതുക്കെ ഈ റബ്ബർ മൂങ്ങ പെട്ടിക്കടയിൽ വെച്ച് ഭദ്രമായി പൂട്ടി. ഞാൻ ഇളിഭ്യനായി. എന്റെ അച്ഛന്റെ മക ളാണെങ്കിലും അവൾ തണ്ടുകാരിയാണ് തീർച്ച.

എനിക്കാ റബ്ബർ മൂങ്ങയിൽ കമ്പം പിടിച്ചി ട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായിക്കാണ ണം. അല്ലെങ്കിൽ ഇടക്കിടെ പെട്ടി തുറന്ന് അത് പുറത്ത് കാണിച്ച് എന്നെ കൊതി പിടി പ്പിക്കുന്നതെന്തിനാണ്?

അവളുടെ പത്രാസ് എനിക്ക് കേൾക്കേണ്ട. അച്ഛനോടു പറഞ്ഞാൽ എനിക്കും അതു പോലൊന്ന് വാങ്ങിത്തരാതിരിക്കില്ല. ഒന്ന് കിട്ടിയിരുന്നെങ്കിൽ ക്ലാസ്സിൽ കൊണ്ടു പോയി. കൂട്ടുകാരുടെ മുമ്പിൽ വെച്ച് കണ്ണി കളിളക്കാം. വയർ തുറക്കാം.
അച്ഛനോടു പറഞ്ഞാലോ?

അച്ഛന്റെ അടുത്തു പോകാൻ എനിക്കി ത്തിരി വിഷമുമുണ്ടായിരുന്നു. കാരണമൊ ന്നുമില്ല.
അവളെപ്പോലെ ‘ഡാഡി’ എന്ന് വിളിച്ചു ഓടിച്ചെന്ന് മടിയിൽക്കയറിയിരിക്കാൻ കര ളുറപ്പിച്ചു.

അച്ഛൻ അധികം സംസാരിക്കാറില്ല. ദൂരെ നിന്ന് അച്ഛന് ചാരുകസേരയിൽ കിടക്കു മ്പോൾ ഞാൻ ക കണ്ണാടിക്കും തടിച്ച ള്ള ആ കണ്ണടമുഖം തിരിക്കു മ്പോൾ പ്രകാശിക്കുന്നതു കാണാൻ രസ മുണ്ട്.

ഒരിക്കൽ ധൈര്യമവലംബിച്ച് ചോദിക്കാന് തന്നെ തീരുമാനിച്ചു. ലീലയുടെ മുമ്പിൽ മോശക്കാരനാവാൻ പാടില്ലല്ലോ. അടുത്തു ചെന്ന് നിന്നപ്പോൾ അച്ഛൻ ചോദിച്ചു.

കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7

“ഉം?”
മുഖമുയർത്തിയപ്പോൾ ആ കണ്ണട പ്രകാ ശിച്ചു
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്റെ കുറ്റിത്തല തടവിക്കൊണ്ട് അച്ഛൻ ചോദിച്ചു.
“സ്കൂളിൽ പോണില്ലേ?”
“ഉം?”
പിന്നെയൊന്നും ചോദിച്ചില്ല. ഒന്നും പറ യാൻ സാധിച്ചതുമില്ല.
റബ്ബർ മൂങ്ങയില്ലെങ്കിൽ പോട്ടെ, ക്ലാസ്സിൽ കുട്ടികളെ വെറുതെ എന്നെ വിഷമിപ്പിക്കു ന്നതെന്തിനാണ്?

അച്ഛന് വന്നതും കൂടെ ഒരു പെൺകുട്ടിയെ കൊണ്ടുവന്നതും നാട്ടുകാർ എത്രവേഗമാ ണറിയുന്നത് ? എന്റെ വീട്ടിൽ ഒരു പെൺകുട്ടി വന്നു കയറിയതുകൊണ്ട് ഇരി ക്കപ്പൊറുതിയില്ലാത്തതും ഞങ്ങളുടെ ക്ലാസ്സിലെ ജാനുവിനാണ്.

ഞാൻ കേൾക്കെ അവർ പറയുകയാണ്.
“ഈ കൂട്ടീടെ അച്ഛൻ വന്നപ്പോൾ പെൺകുട്ടീനെകൊണ്ടുവന്നിട്ടുണ്ട്.”
“എവിടുന്ന്?”
കൂടെയുള്ള, വെളുത്തേടത്തെ നാണി ചോദിച്ചു
“കൊളമ്പ്, പിന്നേയ്, അമ്മ പറയാ ഈ കൂട്ടീടെ അച്ഛന് അവിടെ ചേട്ടിച്ചീം മക്ക …………. ”
എന്നൊരാട്ടുകൊടുത്ത് ആ കൊട ചാർത്താനാണ് ………………. തോന്നിയത്. പക്ഷേ ചെയ്തില്ല. അവളെനിയ്ക്ക് അണ്ടിപ്പരിപ്പ് തന്നിട്ടുണ്ട്.

എന്നാലും അവൾ പറഞ്ഞത് അക്രമമാണ്, എന്റെ അച്ഛനെപ്പറ്റിയാണ്…. അച്ഛന് കൊള മ്പില്… ഛെ, അത് നുണയാണ്. അവളുടെ അമ്മയ്ക്കാണല്ലോ കമ്പി അവളുടെ അമ്മയും മുത്തശ്ശിയുമെല്ലാം ഒന്നാംതരം നുണച്ചികളാണ്…….

അതെന്ന വിഷമിപ്പിച്ചു. സംശയം തീർക്കാൻ, വൈകുന്നേരം കുളത്തിൽ നിന്നു പോരുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു.

“അമ്മേ, ഞങ്ങളെ ക്ലാസ്സിലെ ജാനു പറയാ…..”
“ഉം?”
അച്ഛനേയ് അച്ഛന് കൊളമ്പില് ചെട്ടിച്ചീം മക്കളുംണ്ട്….

ജാനുവിനു സമ്മാനിക്കാന് ഞാൻ കരു തിയ അടി എനിക്കാണു കൊണ്ടത്.
“നിന്റെ തന്തോട് തന്നെ ചോദിക്ക്…”
ഈ വക കാര്യങ്ങള് ആരു പറഞ്ഞാലും ശ്രദ്ധിക്കുകയില്ലെന്നു നിശ്ചയിച്ചു.
ആരോടും ഒന്നും ചോദിക്കുകയില്ല.

അച്ഛൻ വന്നതിന്റെ ആറാം ദിവസം രാത്രി യിലാണ് അത് സംഭവിച്ചത്.

അച്ഛൻ കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയാലാണ് ഞാൻ കിടക്കുക. ഊണുക ഴിഞ്ഞ് ഉറങ്ങാൻ ചെന്നപ്പോൾ അച്ഛന്റെ ശരീരത്തിൽ ചേർന്നുകൊണ്ട് ലീലയുണ്ട് സംസാരിക്കുന്നു. മുറിക്കകത്തുനിന്ന് ചുരു ട്ടിന്റെ രൂക്ഷമായ മണം പൊങ്ങുന്നുണ്ട്.

ഞാൻ അതു കാണുന്നില്ലെന്നു നടിച്ചു. അച്ഛന്റെ തൊട്ടടുത്തു നിന്ന് ഒരിക്കലും ഞാനിങ്ങനെ സംസാരിച്ചിട്ടില്ല. എനിക്ക സൂയ തോന്നി. ഞാൻ വളരെ മോശക്കാര നാണെന്നു എനിക്കു ബോധ്യമായി. വാസ പ്രസരിക്കുന്ന ഭംഗിയുളള ഉടുപ്പുകളും റബ്ബർ മൂങ്ങയും കാണാൻ ചന്തമുള്ള മുഖവും എനിക്കില്ല. എന്റെ കുടുക്കുകൾ പൊട്ടിയ ട്രൗസറിൽ മിക്കപ്പോഴും ചേറും ചെളിയുമുണ്ടാകും. അതുകൊണ്ടാവുമോ അച്ഛൻ അടുത്തു നിർത്തി സംസാരിക്കാ ത്തത്.

എനിക്കു കരയാൻ തോന്നി. കോറിയിൽ മുഖമുയർത്തിക്കൊണ്ട് ഞാൻ അന ങ്ങാതെ കിടന്നു…
“വാസു,” അച്ഛൻ വിളിച്ചു.
“ഏ”
വന്നാ ഇങ്ങോട്ടാ വന്നാ….
ഞാൻ പതുക്കെ ആ മുറിയിലേക്കു കട ന്നുചെന്നു. അച്ഛന്റെ ചുമലിൽ തിരികിക്കി ടിച്ചു കൊണ്ടു നിൽക്കുന്ന ലീലയുടെ നേരെ നോക്കാൻ ധൈര്യപ്പെട്ടില്ല.
“വാ മോനേ……”
അച്ഛൻ എന്നെ ദേഹത്തോടടുപ്പിച്ചു എന്റെ കുറ്റിത്തലയിൽ തടവിക്കൊണ്ട് അച്ഛൻ ലീലയോടെന്തോ പറഞ്ഞു.

ആ ഭാഷ എനിക്കിന്നും അജ്ഞാതമാണ്. പക്ഷേ അതിന്റെ അർത്ഥം ഇന്നെനിക്കറിയാം..
“മോളേ ഇതു നിന്റെ സഹോദരനാണ്…..” വേദനയോടെയാണ് ഞാൻ ഓർക്കുന്നത്. അന്ന് കുടുംബത്തിനകത്ത് ഒരു ചുഴലി കാറ്റു വീശി. കഴിഞ്ഞ ആറു ദിവസങ്ങ ളായി അത് രൂപമെടുത്തു. വരികയാ ണെന്നു അപ്പോഴാണ് എനിക്ക് മനസ്സിലാ യത്. അച്ഛനും അമ്മയും തമ്മിൽ വഴക്കാ രംഭിച്ചു. വീട്ടുകാരാരും അതിൽ ഇടപെട്ടി ല്ല. വാക്കുകളുടെ മൂർച്ചയും ക്ഷോഭവും പെരുകിവന്നു. അച്ഛന് കഴിയുന്നിടത്തോളം ശാന്തനാകാൻ ശ്രമിച്ചു.

“നീ വെറുതെ തെറ്റിദ്ധരിക്കുകയാണ്.”
“എനിക്കു കേൾക്കണ്ട എനിക്കെല്ലാം മന സ്സിലായി.”
“എന്ത് മനസ്സിലായെന്ന്”
“എന്നെക്കൊണ്ട് പറയിപ്പിക്കരുത്. മാധവൻ എനിക്കെല്ലാം എഴുതിയിട്ടുണ്ട്.”
മാധവൻ ആരാണെന്ന് എനിക്കറിയാം. അച്ഛന്റെ ജോലി സ്ഥലത്തിനടുത്താണ്, മാധവമാമ്മ നിൽക്കുന്നത്. അമ്മയുടെ ആങ്ങളയാണ്.

പിന്നെ അച്ഛന് വാദിച്ചില്ല. അമ്മ പറഞ്ഞു കയറി… തീപ്പിടിച്ച വാക്കുകൾ.
ഞാൻ മുഖമമർത്തിക്കിടന്നു. ഹൃദയം വിങ്ങുകയായിരുന്നു. ഞാൻ ഉള്ളഴിഞ്ഞു പ്രാർത്ഥിച്ചു.
“ഭഗോതി ഒന്നുണ്ടാവല്ലേ…”
മേശപ്പുറത്തെ കുപ്പി ഗ്ലാസ്സുകൾ തകർന്നു ടഞ്ഞു.
ഞാൻ ചെവിപൊത്തി
തലയിണയിലേക്കു കണ്ണുനീർ തുള്ളികൾ ഉരുണ്ടുവീണു.
“ഈശ്വരാ”
കുറച്ചുകഴിഞ്ഞപ്പോൾ അമ്മ കോണിയിറ ങ്ങിപ്പോകുന്നതും കണ്ടു. അമർത്തിപിടിച്ച തേങ്ങലുകൾ…

അടുത്ത പ്രഭാതത്തിൽ ഞാനുണർന്ന പ്പോൾ കണ്ടത് അച്ഛനും ലീലയും യാത്ര യ്ക്കൊരുങ്ങി നിൽക്കുന്നതാണ്…. കോലാ യിൽ പെട്ടി അടുക്കിവെച്ചിട്ടുണ്ട്.
“അച്ഛനെങ്ങോട്ടാ പോണ്!”

ഞാൻ ഏട്ടനോടു പതുക്കെ ചോദിച്ചു.
ഏട്ടൻ അരിശത്തോടു പറഞ്ഞു
“ആവോ!”
അപ്പോൾ വേദനയോടെ ഞാൻ വിചാരിച്ചു ഇവിടെള്ളവർക്കൊക്കെ എന്താ?
അച്ഛൻ ആദ്യം മുത്തശ്ശിയോട് യാത്ര പറ ഞ്ഞു. പിന്നെ ഞങ്ങളോടും
ഏട്ടനും ബാലേട്ടനും കണ്ണുതുടച്ചു.
അച്ഛന് അതു കണ്ടില്ലെന്നു തോന്നുന്നു. മുറ്റത്തിറങ്ങി. വലിയ കൊമ്പു കുട കൈത്തണ്ടയിലിട്ട് അച്ഛൻ വിളിച്ചു.
“ചീ്‌മാ…..”
“ദാദീ”
അവൾ യാത്രക്കൊരുങ്ങിയ നിലയിൽ പുറ ത്തുവന്നു. വലിയ സൂര്യകാന്തിപ്പൂക്കൾ വരഞ്ഞ ഗൗണിട്ടിട്ടുള്ളത്. അരയിൽ നീലിച്ച പട്ടു നാടകൊണ്ട് ഒരു കെട്ടും. കൈയിൽ ആ റബ്ബർ മൂങ്ങയുമുണ്ട്.

കോലായിൽ തൂണും ചാരിനിൽക്കുന്ന എന്നെ നോക്കി അവൾ മന്ദഹസിച്ചു. ഞാൻ ചിരിച്ചില്ല. എന്റെ അടുത്തുവന്ന് ആ റബ്ബർ മൂങ്ങ വെച്ചു തന്നപ്പോൾ ഞാൻ അത്ഭുതംകൊണ്ടു സ്തബ്ധനായി. ഒരി ക്കൽ കൂടി മന്ദഹസിച്ചുകൊണ്ട് എന്തോ പതുക്കെ പിറുപിറുത്തു. അവൾ കൊച്ചു കുടയും കുലുക്കി മുറ്റത്തിറങ്ങി.

അച്ഛൻ മുന്നിലും ലീല പിറകിലുമായി പടി യിറങ്ങി. നീണ്ടുപോകുന്ന ഇടവഴിയിലൂടെ, അവർ നടന്നകലുകയാണ്. അവർ പോവു കയാണോ…?

ദൂരെ ആ സൂര്യകാന്തിപ്പൂക്കളും നീലപ്പട്ടു നാടയും കാഴ്ചപ്പാടിൽ നിന്നു മറഞ്ഞു.
പന്തിരാണ്ടിനുശേഷം ഞാനിന്ന് ലീലയെ ക്കുറിച്ച് ഓർത്തുപോയി..
പ്രിയപ്പെട്ട സഹോദരീ, നാഴികൾക്കപ്പുറ ത്തുനിന്ന് ഞാൻ മംഗളം നേരുന്നു…
നിന്റെ ഓർമ്മയ്ക്കു വേണ്ടി ഞാനിത് കുറി ക്കട്ടെ.

കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7

Class 8 Malayalam Adisthana Padavali Notes Unit 3 ഓർമ്മകൾക്കെന്തു സുഗന്ധം!

“മറക്കുവാൻ പറയാൻ എന്തെളുപ്പം-മണ്ണിൽ
പിറക്കാതിരിക്കലാണതിലെളുപ്പം
മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും
ഓർമ്മകളോടിയെത്തി ഉണർത്തീടുന്നു…..
പി.ഭാസ്കരൻ

Question 1.
ഓരോ ഓർമ്മയും ഹൃദയത്തിൽ പതിഞ്ഞ ജീവിത ചിത്രങ്ങളാണ്. മനസ്സിൽ തങ്ങി നിൽക്കുന്ന ഓരോർമ്മ പങ്കുവെയ്ക്കു.
Answer:
ഓരോ ഓർമ്മയും ഹൃദയത്തിൽ പതിഞ്ഞ ജീവിത ചിത്രങ്ങളാണ്. ബാല്യത്തിലെ അച്ഛൻ നഷ്ടപ്പെട്ട എനിക്കും അനിയത്തിക്കും ഒരു നേരത്തെ ആഹാരം തരാൻ പോലും അമ്മ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒരു ദിവസം വിശന്ന് വലഞ്ഞു പള്ളിക്കുടത്തിലെത്തിയ എന്റെ തളർന്ന മുഖം ക്ലാസ് ടീച്ചറുടെ ഹൃദയം ഉലച്ചിട്ടുണ്ടാകും. വാടി തളർന്ന എന്റെ മുഖത്തേക്ക് നോക്കി നീ ഒന്നും കഴിച്ചില്ലേ എന്ന ടീച്ചറുടെ ചോദ്യത്തിന് മുന്നിൽ ദയനീ യമായ ഒരു നോട്ടം നോക്കാനേ അന്ന് എനിക്ക് കഴിഞ്ഞുള്ളു. പത്തു വയസ്സുകാരിയായ എന്നെ ടീച്ചർ കൈ പിടിച്ചു സ്റ്റാഫ് റൂമിൽ കൊണ്ടുപോയി. ടീച്ചറുടെ പൊതിച്ചോറ് എനി ക്കായി തുറന്നു വെച്ചു. വിശപ്പും സങ്കടവും കൊണ്ട് ഞാൻ വിതുമ്പി പോയി. ടീച്ചറുടെ വാത്സല്യം നിറഞ്ഞ മുഖവും ഇളം പുഞ്ചിരിയും എനിക്കായി നീട്ടിയ ആ സ്നേഹച്ചോ റിന്റെ രുചിയും ഇന്നും ഞാൻ നിറകണ്ണുകളോടെ ഓർമ്മിക്കുന്നു. ഇതിനേക്കാൾ നല്ലൊരു ഓർമ്മചിത്രം എന്റെ ഹൃദയത്തിൽ ഇന്നില്ല.
കുപ്പായം Notes Question Answer Class 8 Adisthana Padavali Chapter 7 1
മലയാളത്തിലെ ഒരു പ്രശസ്ത കവിയും ഗാന രചയിതാവുമായിരുന്നു പി. ഭാസ്കരൻ. ഗാനരചിതാവ്, ചല ച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1924 ഏപ്രിൽ പുല്ലൂറ്റുപാടത്ത് ഭാസ്കരൻ എന്ന പി. ഭാസ്കരൻ ജനിച്ചു. 2007 ഫെബ്രുവരി 25 ന് 83-ാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

സിനിമകൾ: നീലക്കുയിൽ, രാരിച്ചൻ എന്ന പൗരൻ, ഭാഗ്യജാതകം, ലൈലാമജ്നു, അമ്മയെ കാണാൻ, ആദ്യകിരണങ്ങൾ, ശ്യാമളച്ചേച്ചി, തറവാട്ടമ്മ.

കുപ്പായം Kuppayam Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf കുപ്പായം Kuppayam Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Kuppayam Summary

കുപ്പായം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കുപ്പായം Kuppayam Summary in Malayalam Class 8 1
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടക കൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസു ദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം 1933, ജൂലൈ 15) മലയാള സാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അധ്യാപകൻ, പ്രതാധിപൻ എന്നീ നിലക ളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂ ഷൺ ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ
1995-ൽ ഭാരത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാന പീഠം എം.ടി. ക്ക് ലഭിച്ചു. 2005-ൽ എം. ടി.യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹി ത്യഅക്കാദമി ഫെല്ലോഷിപ്പ് നൽകി. പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സംസ്ഥാന സർക്കാർ നൽകുന്ന പരമോ ന്നത് പുരസ്ക്കാരമായ പ്രഥമ കേരള ജ്യോതി പുരസ്കാരം എം.ടി.ക്ക് ലഭിച്ചു.

കുപ്പായം Kuppayam Summary in Malayalam Class 8

മറ്റു പുരസ്കാരങ്ങൾ

  • 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്
  • മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുര സ്കാരം (1973, നിർമ്മാല്യം)
  • മികച്ച തിരക്കഥക്കുള്ള ദേശീയ പുര സ്കാരം (നാലുതവണ)
    (1990-ഒരു വടക്കൻ വീരഗാഥ, 1992 – കടവ്, 1993 – സദയം, 1995 – പരിണയം)
  • മികച്ച ചലച്ചിത്ര ത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1978 ബന്ധനം)
  • മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (1978 ബന്ധനം)
  • മികച്ച ചലച്ചിത്ര ത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1991, കടവ്)
  • മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (2009-കേരളവർമ്മ പഴശ്ശി രാജ)
  • എഴുത്തച്ഛൻ പുരസ്കാരം
  • ജെ.സി. ദാനിയേൽ പുരസ്കാരം – 2013
  • ദേശാഭിമാനി സാഹിത്യ പുരസ്കാരം
  • ജ്ഞാനപീഠം പുരസ്കാരം 1995

പ്രധാനകൃതികൾ
നോവലുകൾ
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽ വെളി ച്ചവും, അറബിപ്പൊന്ന് (എൻ.പി. മുഹമ്മദു മായി ചേർന്നെഴുതിയത്) രണ്ടാമൂഴം, വാര ണാസി

കഥകൾ
ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ടേടത്തി, വാരിക്കുഴി, പതനം, ബന്ധ നം, സ്വർഗ്ഗം തുറക്കുന്ന സമയം, വാനപ സ്ഥം, ദാർ-എസ്-സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, കളി വീട്, വേദനയുടെ പൂക്കൾ, ഷെർലക്ക്, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, വിത്തുകൾ, കർക്കിടകം, വില്പന, ചെറിയ ചെറിയ ഭൂക മ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, കാഴ്ച, ശിലാലിഖിതം, കുപ്പായം

തിരക്കഥകൾ
ഓളവും തീരവും, മുറപ്പെണ്ണ്, വിൽക്കാ നുണ്ട് സ്വപ്നങ്ങൾ, നഗമേ നന്ദി, അസുര വിത്ത്, പകൽക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരുഢം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കു കൾ, വൈശാലി, താഴ്വാരം, പഴശ്ശിരാജ, ഉയരങ്ങളിൽ, ഒരു വടക്കൻ വീരഗാഥ, സുകൃതം, ഒരു ചെറുപുഞ്ചിരി, ഋതുഭേദം, പെരുന്തച്ഛൻ, പരിണയം, എന്നും സ്വന്തം ജാനകിക്കുട്ടി, (ചെറിയ ചെറിയ ഭൂകമ്പ ങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച് തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറു കഥയെ ആശ്രയിച്ച്)

ചലച്ചിത്രങ്ങളും ഡോക്യുമെന്റികളും
നിർമ്മാല്യം, (1973) മോഹിനിയാട്ടം, (ഡോ ക്യുമെന്ററി 1977), മഞ്ഞ്, കടവ്, ഒരു ചെറു പുഞ്ചിരി, തകഴി

മറ്റു കൃതികൾ
ഗോപുരനടയിൽ എന്ന നാടകവും കാഥി കന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിം
വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങ ളും, ജാലകങ്ങളും കവാടങ്ങളും, വൻകട ലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്ത ശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴ ലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.

ആമുഖം

മലയാളത്തിലെ പ്രശസ്ത സാഹിത്യകാ രനും ജ്ഞാനപീഠം പുരസ്കാര ജേതാവു മായ എം.ടി. വാസുദേവൻ നായരുടെ കുപ്പായം എന്ന കഥയാണ് ഈ പാഠഭാഗം. തന്റെ കുട്ടിക്കാലത്തെ ഓർമ്മയാണ് ഓർമ്മ കൾക്കെന്തു സുഗന്ധം എന്ന ഭാഗത്ത് ആദ്യമായി അവതരിപ്പിക്കുന്നത്. കുട്ടിക്കാ ലത്ത് ഒരു കുപ്പായം തുന്നിച്ചതിന്റെ ഓർമ്മ ഈ പാഠഭാഗത്തിലൂടെ അദ്ദേഹം അവത രിപ്പിക്കുന്നു.

പാഠസംഗ്രഹം

കരുപ്പറമ്പിലെ അമ്മിണി ഓപ്പു വിന്റെ കല്യാണം നിശ്ചയിച്ചു. മൂന്നാഴ്ച കഴിഞ്ഞി ട്ടാണ് വിവാഹം. കരുപ്പറമ്പിലെ അമ്മായി യുടെ ആങ്ങളെ രാമൻകുട്ടിനായർ വീട്ടിൽ വന്നു വിവരം പറഞ്ഞു. അച്ഛന്റെ അനു ജൻ ഗോവിന്ദമ്മാമയുടെ ഭാര്യവീടാണ് കരു പറമ്പിൽ. കഥാകൃത്തിന്റെ വീട്ടിൽ നിന്ന് മൂന്നുനാഴിക ദൂരെയാണ് കരുപ്പറമ്പിൽ വീട്. മന്ദിരാശിയിൽ ബി.ടി.ക്കു പഠിക്കുന്ന വലിയേട്ടനാണ് ഓപ്പുവിന്റെ വരൻ. അച്ഛൻ സിലോണിലേക്കു പോകുമുമ്പേ കല്യാണം നടത്തണമെന്ന് അഭിപ്രായമായിരുന്നു അച്ഛനും.

കരുപ്പറമ്പിലെ അമ്മായിയെ അമ്മയ്ക്ക് ഇഷ്ടമായിരുന്നു കഥാകൃത്തിനെയും കൂട്ടി അമ്മ അവിടേക്കു വിരുന്നുപോകാറുണ്ട്. ചമ്മണിക്കാവിലെ താലപ്പൊലിക്ക് അമ്മയെ വിളിക്കാറുണ്ടെങ്കിലും അമ്മ
പോകാറില്ല. തൃശ്ശൂർ പുരം കഴിഞ്ഞാൽ ഏറ്റവും വലിയ വെടിക്കെട്ട് ചമ്മിണിക്കാവിലാണ് അമ്മായി യുടെ ആങ്ങളയായ രാമൻകുട്ടിനായർ ഉൾപ്പെടെയുള്ളവരാണ് അതിന്റെ നടത്തി പ്പുകാർ. നല്ലവണ്ണം പഠിക്കുന്ന കുട്ടിയായതു കൊണ്ടാവാം രാമൻകുട്ടിനായർ കഥാക ത്തിനെകൊണ്ട് രാമായണം വായിപ്പിക്കാ റുണ്ട്. എല്ലാവരും നേരത്തെ വരണം എന്നുപറഞ്ഞ രാമൻകുട്ടിനായർ യാത്രയായി.

ഓപ്പു വിന്റെയും വലിയേട്ടന്റെയും കല്യാണം അച്ഛന്റെ വീട്ടിൽ വച്ചായി രിക്കും. കഥാകൃത്തിന് ഉത്സാഹം തോന്നി യത് അമ്മിണിയേപ്പുവിന്റെ കല്യാണം നിശ്ചയിച്ചു എന്നറിഞ്ഞപ്പോഴാണ്.

കല്യാണത്തിനുപോകുമ്പോൾ നല്ല കുപ്പാ യവും ട്രൗസറും വേണം അതായിരുന്നു കഥാ കൃത്തിന്റെ വിചാരം. നാലാം ക്ലാസ്സിൽ പഠിക്കുന്ന കഥാകൃത്തിന് മൂന്നു ഷർട്ടും രണ്ടു ട്രൗസറുമാണുള്ളത്. എല്ലാം വില കുറഞ്ഞതുണികൊണ്ടു തുന്നിച്ചതാ ണ്. അക്കാലത്ത് മാസത്തിലൊരിക്കൽ പുഴ ക്കരെ നിന്ന് നെയ്ത്തൻ വരും. വലിയൊരു തുണിക്കെട്ടും അയാളുടെ തലയിൽ ഉണ്ടാ വും. കെട്ടിൽ അധികവും വലിയ മുണ്ടും തോർത്തുമാണ്. ക്ലാസിൽ ഷർട്ടിടാത്ത

കുട്ടികളും വരുന്നതിൽ മത്സര ബുദ്ധി യോടെ ആരുടെയും വേഷഭൂഷാദികളെ കഥാകൃത്ത് ശ്രദ്ധിച്ചിട്ടില്ല.

കല്യാണത്തിന്റെ തീയതി അടുത്തടുത്തു വന്നതോടെ പുതിയ കുപ്പായത്തിന്റെ കാര്യം കഥാകൃത്തിനെ അലട്ടാൻ തുടങ്ങി. വൈകുന്നേരത്ത് അച്ഛൻ പതിവുപോലെ വന്നുകൂടിയവർക്കെല്ലാം തുണിത്തരങ്ങൾ വിതരണം ചെയ്തു. കഥാകൃത്തുൾപ്പെടെ വീട്ടിലുള്ളവരാരും അതിൽ പങ്കെടുത്തില്ല. പിറ്റേന്ന് അച്ഛൻ പുന്നയൂർക്കുളത്തേയ്ക്ക് യാത്ര തിരിച്ചു. കൊച്ചുണ്ണിയേട്ടൻ പെട്ടിക ളിൽ അവശേഷിച്ചത് തിരഞ്ഞുനോക്കിയ പ്പോൾ നീണ്ടവരയുള്ള രണ്ടു തുണിക്കഷ ണങ്ങൾ കണ്ടു. അതു ഷർട്ടിനു പറ്റില്ലേ എന്നു ചോദിച്ച കഥാകൃത്തിനോട് അതു കിടക്കശീലയാണ്. തലയണയുടെ ഉറയു ണ്ടാക്കാനൊക്കെ പറ്റും എന്ന് ഏട്ടൻ പറഞ്ഞു.

അമ്മയോട് ഉടുപ്പിന്റെ കാര്യം വീണ്ടും സൂചിപ്പിച്ചപ്പോൾ അമ്മ കൊത്തലങ്ങാട്ടേല് പോയി വല്യമ്മോട് പറ. കുട്ടന്റെ കൈ യിൽ ഇഷ്ടം പോലെ ഷർട്ടും ട്രൗസറും ഉണ്ട്. ഒരു ഷർട്ടും ട്രൗസറും തരാൻ പറ എന്നു പറഞ്ഞു. കൊത്തലങ്ങാട്ട് പോയെ ങ്കിലും കഥാകൃത്ത് ഷർട്ടും ട്രൗസറും ചോദിച്ചില്ല. മടങ്ങിവന്ന് തനിക്ക് പറ്റിതയൊ ന്നുമില്ലെന്ന് കളവു പറഞ്ഞു.അവസാനം അച്ഛൻ ബാക്കിവെച്ചു പോയ പെട്ടികളി ലെല്ലാം അമ്മ ഒരു തെരച്ചിൽ നടത്തി. കിട ശ്ശിലയേ പറ്റു എന്നു പറഞ്ഞു. കൊച്ചു ണ്ണിയേട്ടൻ പറഞ്ഞ് ഒഴിവാക്കിയ തുണിക്ക ഷണമെടുത്ത് അപ്പുട്ടിയുടെ അടുത്ത് ചെന്ന് ഷർട്ടു തുന്നിക്കാൻ അമ്മ പറഞ്ഞു. കഥാകൃത്ത് തുണിയുമെടുത്ത് തുന്നൽക്കാ രന്റെ അടുത്ത് ചെന്ന് ഷർട്ടു തുന്നിച്ചു.

കരുപ്പറമ്പിലെ കല്യാണത്തിന് കഥാ കൃത്തും അമ്മയും തലേന്നു തന്നെ പുറ പ്പെട്ടു. കല്യാണ ദിവസം രാവിലെ കുളിച്ച് തയ്യാറായി പുതിയ ഷർട്ടിട്ടു. മുടിചീകി വൃത്തിയാക്കി. പലരും തന്നെ ശ്രദ്ധിക്കു ന്നത് കഥാ കൃത്ത് ശ്രദ്ധിച്ചു. വരന്റെ സംഘം അടുത്തെത്തിയപ്പോൾ രാമൻകു ട്ടിനായർ കഥാകൃത്തിന്റെ കൈയിൽ പനി നീർ വീശി നൽകി. പനിനീർ തളിക്കാൻ ചുമതലപ്പെടുത്തി. കല്യാണം കഴിഞ്ഞ് വരു മ്പോൾ ഷർട്ട് മാറ്റിയിട്ട് തലേന്നതു മതി യല്ലോ എന്ന് പറഞ്ഞത് ശ്രദ്ധിക്കാതെ വര യൻകുപ്പായവും കല്യാണത്തിനു കിട്ടിയ ചെറുനാരങ്ങയുമായി അമ്മയുടെ പിറകേ നടന്നു.

കുപ്പായം Kuppayam Summary in Malayalam Class 8

അർത്ഥം
ഓപ്പു – മൂത്തസഹോദരൻ, സഹോ ദരി
ശ്രമക്കാർ – സദ്യക്കുവിളമ്പുകയും മറ്റും ചെയ്യുന്നവർ, അദ്ധ്വാനക്കാ രൻ, ദേഹക്കാരൻ
വിരുന്നുവരവ് – നവദമ്പതികളെയും മറ്റും ക്ഷണിച്ചു വരുത്തി നൽ കുന്ന ഭക്ഷണം, അതിഥി സൽക്കാരം
ഒഴിവുകാലം – അവധിക്കാലം
കുപ്പായം – ഉടുപ്പ്, കഴുത്തിനു താഴെ ദേഹം മൂടാനായി കുത്തി യുണ്ടാക്കുന്നത്.
നെയ്ത്തൻ – നെയ്ത്തുകാരൻ, വസ്ത്രം നെയ്യുന്നവർ
ശീട്ടിത്തുണികൾ – ചീട്ടിത്തുണികൾ, ഉടുപ്പുതു ണി, ചായം കയറ്റിയതുണി
പുഴ – ആറ് (ചെറിയ നദി), ഊടു വഴി, വിടവ്, ഇടിഞ്ഞക യ്യാല പൊളിഞ്ഞവേലി
മത്സരബുദ്ധിയോടെ – തോല് പിക്കണമെന്ന വിചാരം, (എതിർപ്പ്)
അലട്ടുക – ബുദ്ധിമുട്ടിക്കുക, കൂടെ കൂടെ വല്ലതും ചോദിച്ചു ശല്യപ്പെടുത്തുക ഉപദ്രവി ക്കുക, മഷിപ്പിക്കുക
നീരസത്തോടെ – വെറുപ്പോടെ, ഇഷ്ടമില്ലാതെ
നീരസം – മുഷിച്ചിൽ വിരോധം
കിടക്കശ്ശീല – മെത്തയിലും മറ്റും വിരി ക്കുന്നതുണി
കലാപം – കലഹം, വഴക്ക്, കുഴപ്പം, പടയോട്ടം, കർപ്പൂരം, അര മണി, അഞ്ഞാണം, മയിൽ പീലി, ആവനാഴി
വട്ടളം – അരിവെപ്പിനുള്ള വലിയ പാത്രം (വട്ടിളം)
മഹാളി – കവുങ്ങിനെ ബോധിക്കുന്ന ഒരു രോഗം
വിധി – ദൈവകല്പിതം, പൂർവ്വ കർമ്മ ഫലം, വിഷ്ണു, കാലം
പാകി – പിരാകി (ശപിച്ചു)
മുന്തിയ – മുമ്പുള്ള, മേത്തരമായ
ദെണ്ണെളക്കം – അപസ്മാരം
ഇടനാഴി – രണ്ടുമുറികൾക്കോ എടു പ്പുകൾക്കോ നടുവേയുള്ള
ഈന്തിൻപട്ടകൾ – ഇന്തോലകൾ
ദേഹണ്ണപ്പുര – പാചകപ്പുര
തുണ – സഹായം, കൂട്ട്
ഗന്ധം – സൗരഭ്യം
ഉത്തരവാദിത്വം – ചുമതല, കൃത്യബോധം
മടക്കത്തിന് – തിരിച്ചുപോക്കിന്
തെക്കിനി – നാലുകെട്ടായ ഭവനത്തിന്റെ തെക്കേക്കെട്ട്

പര്യായം
കുപ്പായം – ഉരച്ഛദം, കങ്കടകം, കവചം
കൂട്ടം – നിവഹം, വ്യൂഹം, സമൂഹം, സംഘം
തുന്നൽ – സേവനം, സീവനം, സതി
കല്യാണം – ഉപയാമം, പരിണയം, ഉദ്വാഹം, പാണീപീഡനം, കല്യാണം
അസൂയ – ഈർഷ്യ, അക്ഷാന്തി
ചിന്ത – ആധ്യാനം, നിനവ്, വിചാരം, സ്‌മൃതി
കാള – ഋഷഭം, വൃക്ഷം, വൃക്ഷഭം
ഇഷ്ടം – അഭീഷ്ട്ടം, പ്രിയം, ഹൃദ്യം

അർത്ഥവ്യത്യാസം
ശീല – തുണി
ശില – മാറ

നാനാർത്ഥം
കല്യാണം – മംഗളം, വിവാഹം
വട്ട – ഓല, ലഹരിപദാർത്ഥം
പൂരം – ഉത്സവം, ഒരു നക്ഷത്രം (നാൾ)
പിണങ്ങുക – കലഹിക്കുക, ഇളക്കിമറിയുക
വരവ് – വരിക എന്ന പ്രവർത്തി, സാമ്പ ത്തിക നേട്ടം

കുപ്പായം Kuppayam Summary in Malayalam Class 8

പദം പിരിച്ചെഴുതുക
മൂന്നാഴ്ച – മൂന്ന് + ആഴ്ച
ആലൂരടുത്ത് – ആലൂര് + അടുത്ത്
വലിയേട്ടൻ – വലിയ + ഏട്ടൻ
ദൂരമുള്ള – ദൂരം + ഉള്ള
അഭിപ്രായമായിരുന്നു – അഭിപ്രായം + ആയി രുന്നു
നിശ്ചയിച്ചിരുന്നതാണ് – നിശ്ചയിച്ച് + ഇരുന്ന താണ്
വന്നപ്പോൾ – വന്ന് + അപ്പോൾ
വൈകിക്കവേണ്ട – വൈകിക്ക + വേണ്ട
കേട്ടിരുന്ന് – കേട്ട് + ഇരുന്നു
താഴെയാണ് – താഴെ + ആണ്
ക്ഷണിക്കാറുണ്ട് – ക്ഷണിക്കാറ് + ഉണ്ട്
സന്ധ്യയായാൽ – സന്ധ്യ + ആയാൽ
വീട്ടിൽ വച്ചായിരിക്കും – വീട്ടിൽ + വച്ച് + ആയിരിക്കും
മാസത്തിലൊരിക്കൽ – മാസത്തിൽ + ഒരിക്കൽ
ശീട്ടിത്തുണികൾ – ശീട്ടി + തുണി + കൾ
പ്രീതിപ്പെടുത്താനെന്നോണം – പ്രീതി + പെടുത്താൻ + എന്നോണം
ഓർമ്മയില്ല – ഓർമ്മ + ഇല്ല
പങ്കെടുത്തിട്ടില്ല – പങ്കെടുത്തിട്ട് + ഇല്ല
തരക്കേടില്ല – തരക്കേട് + ഇല്ല
എന്തെങ്കിലുമൊക്കെ – എന്ത് + എങ്കിലും + ഒക്കെ

തേൻകനി Thenkani Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf തേൻകനി Thenkani Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Thenkani Summary

തേൻകനി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
തേൻകനി Thenkani Summary in Malayalam Class 8 1
കേരളത്തിലെ പ്രമുഖ നാടകക്കാരനായി രുന്നു വയലാ വാസുദേവൻ പിള്ള. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറ ക്ടറും കേരള സർവ്വകലാശാലയുടെ കീഴി ലുള്ള സെന്റർ ഫോർ പെർഫോമിങ്ങ് ആന്റ് വിഷ്യൽ ആർട്സ് ഡയറക്ടറുമാ യിരുന്നു.

1943-ൽ കൊട്ടാരക്കര വയലാ ഗ്രാമത്തിൽ ജനിച്ചു. തിരുവന്തപുരം മാർ ഇവാനി യോസ് കോളേജിൽ നിന്ന് പഠിച്ചശേഷം അവിടെ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു. തിരുവനന്തപുരത്ത് സുവർണ്ണ രേഖ എന്ന പേരിൽ തുടങ്ങിയ നാടകസം ഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായാണ് അദ്ദേഹം നാടകരംഗ ത്തേക്ക് കടന്നുവന്നത്. യൂറോപ്യൻ നാട കങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാ ളിക്കു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു.

  • പ്രധാന കൃതികൾ
    വിശ്വദർശനം, തുളസീവരം, രംഗഭാഷ, അഗ്നി, വരവേൽപ്പ്, കുചേലഗാഥ, സൂത്ര ധാര, ഇതിലേ ഇതിലേ, കുഞ്ഞിച്ചിറകുകൾ, സ്വർണ്ണക്കൊക്കുകൾ എന്നിവ പ്രധാനക തികൾ
  • പുരസ്കാരങ്ങൾ
    കേരള സാഹിത്യ അക്കാദമി പുരസ്കാ രം, മൂന്നുതവണ ദേശീയ പുരസ്കാരം, ഇറ്റാലിയൻ ഗവൺമെന്റ് ഫെലോഷിപ്പ്, ജപ്പാന്റെയും പാരീസ് യൂണിവേഴ്സിറ്റിയി ലൂടേയും ഫെലോഷിപ്പ് എന്നിവ നേടിയി ട്ടുണ്ട്.
    2011 ഓഗസ്റ്റ് 29-ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്ത രിച്ചു.

തേൻകനി Thenkani Summary in Malayalam Class 8

പാഠസംഗ്രഹം

വയലാ വാസുദേവൻ പിള്ളയുടെ നാടക മാണ് തേൻകനി. കുട്ടികളുടെ നാടകമാണ് തേൻകനി. ഈ നാടകത്തിലൂടെ കുട്ടി കൾക്ക് അധ്വാനത്തിന്റെ മഹത്വമാണ് മന സ്സിലാക്കി കൊടുക്കുന്നത്. ജീവിതയാത്ര യിൽ നാം ഓരോരുത്തരും നേരിടാൻ പോകുന്ന ജീവിത പ്രതിസന്ധികളും, അവയെ അതിജീവിച്ചു കൊണ്ട് ക്ഷമ യോടു കൂടി പ്രവർത്തിക ന്നവർക്ക് മാത്രമേ ജീവിതവിജയം ലഭിക്കുകയുള്ളു എന്ന ആശയവും പങ്ക് വെക്കുന്നു.

ഉമ്മാക്കി തേടി കാട്ടിലേക്കുള്ള കുട്ടികളുടെ യാത്രയും അവർ തേൻ കനി നേടുന്ന തിനും ഒട്ടനവധി ‘അർത്ഥതലങ്ങളുണ്ട്. ഭദ നെന്ന കുട്ടിയാണ് കഥയിലെ കേന്ദ്രകഥാ പാത്രം. ആധുനിക തലമുറയുടെ പ്രതിനി ധാണ് ഭദ്രൻ. നാടകത്തിന്റെ തുടക്കത്തിൽ തന്റെ ചുറ്റും നടക്കുന്ന ഒന്നിനെയും അറി യാത്ത ഒരു കുട്ടിയാണ്. ഒട്ടും തന്നെ ജീവിത അനുഭവങ്ങളില്ല.

അവനിൽ ആദ്യഘട്ടങ്ങളിൽ കാണുന്ന ഭയം സ്വാഭാവികമായി ആധുനിക തലമു റയിലെ ഓരോ കുട്ടിയുടെയും ഭയമാണ്. വനഗായകൻ അവനിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരുന്നു. തന്റെയുള്ളിലെ ഭയത്തെ മറികടക്കാനും, കൂട്ടുകാർക്ക് വേണ്ടി നില കൊള്ളാനും, അധ്വാനിക്കാനും അവർ പഠി ക്കുന്നു.

പ്രതിസന്ധികളിൽ താങ്ങായി നിൽക്കുന്ന വരാണ് യഥാർത്ഥ കൂട്ടുകാരൻ എന്ന് മന സ്സിലാക്കാനും അവന് സാധിച്ചു. കൂട്ടുകാർ അപകടത്തിൽ ആയപ്പോൾ അവൻ വീട്ടി ലേക്ക് തിരിച്ചു പോയില്ല എന്നത് അവ നിലെ നന്മയാണ് കാണിക്കുന്നത്.

അനുഭവങ്ങളാണ് മനുഷ്യനെ പൂർണനാ ക്കുന്നത് ഏതൊരു മനുഷ്യനും പല കാര്യ ങ്ങളുമറിയുന്നതും, പഠിക്കുന്നതും, സ്വന്തം ജീവിത അനുഭവങ്ങളിലൂടെ ആണ്. ജീവിത പ്രതിസന്ധികളെ വിവേകത്തോടു കൂടി മറികടക്കുന്നവർ മാത്രമാണ് ജീവിത വിജയം നേടുന്നത് എന്നുള്ള വിശാലമായ ജീവിത വീക്ഷണമാണ് ബാക്കിയാകുന്ന ത്. ജീവിതത്തിൽ വിജയം ഉണ്ടാവണമെ ങ്കിൽ നാം തന്നെ മുൻകൈ എടുക്കണം. അധ്വാനിക്കുന്നവർക്ക് മാത്രമേ വിജയ മുള്ളു തുടങ്ങിയ ആശയങ്ങളും പാഠഭാഗം പങ്കുവെയ്ക്കുന്നു.

അർത്ഥം
ഉമ്മാക്കി – പേടിപ്പിക്കുന്ന രാക്ഷ സൻ
ഉമ്മാക്കിക്കാട് – പേടിപ്പിക്കുന്ന കാട്
പേടിത്തൊണ്ടൻ – പേടിക്കുന്നവൻ
ഒറ്റപ്പിടി – ഒറ്റപിടിക്കൽ
ധൈര്യമവലംബിച്ച് – ധൈര്യം സംഭരിച്ച്
അമ്പരക്കുക – ഭയക്കുക
കുമ്പിട്ടിരിക്കുക – കുനിഞ്ഞിരിക്കുക
പൊയ്മുഖം – മുഖം മൂടി
വനഗായകൻ – കാട്ടിലെ പാട്ടുകാരൻ
ഗീതം – പാട്ട്
പരക്കം പായുക – അങ്ങോട്ടും ഇങ്ങോട്ടും ഓടുക
എതിരിടുക – നേരിടുക
താളാത്മകം – താളത്തോടെ
ആകാശം – അലർച്ച
ആരവം – ശബ്ദം
സ്ഫുരിക്കുക – പ്രകാശിച്ച് വിളങ്ങുക
സുസ്മേരവദനം – ചെറുമന്ദഹാസത്തോടെ യുള്ള മുഖം
വേല – ജോലി
ആവു – ആകു
അലസൻ – മടിയൻ
ചൊരിയുക – പരത്തുക
ബോധരഹിതം – ബോധം ഇല്ലാതെ
മിഥ്യ – ഇല്ലാത്തത്
സദസ്യർ – കാഴ്ചക്കാർ
ഗീതം – മാട്ട്
പള്ളിക്കൂടം – സ്കൂൾ

തേൻകനി Thenkani Summary in Malayalam Class 8

സമാനപദങ്ങൾ
കാട് – കാനനം, വനം, അടവി, അരണ്യം, വിപിനം
അമ്മ – മാതാവ്, തായ, ജനനി, ജനയിത്രി, അംബ
മാവ് – ആമ്രചൂഢം, മാകന്ദം, പൂതം, മധു ഫലം
തല – ശിരസ്സ്, ശീർഷം, ഉത്തമാംശം

സന്ധി
ഉമ്മാക്കി + കാട് – ഉമ്മാക്കിക്കാട് (ദ്വിത്വസന്ധി)
പാടി + തുള്ളി – പാടിത്തുള്ളി (ദ്വിത്വസന്ധി)
പൊട്ടി + ചിരിക്കുന്നു പൊട്ടിച്ചിരിക്കുന്നു (ദ്വിത്വസന്ധി)
കുറേ + കഴിഞ്ഞ് – കുറേക്കഴിഞ്ഞ് (ദ്വിത്വസന്ധി)
ഞാനും + അറിഞ്ഞില്ല – ഞാനുമറിഞ്ഞില്ല (ആദേശസന്ധി)
ഞാനും + ഓർക്കുന്നു – ഞാനുമോർക്കുന്നു (ആദേശസന്ധി)
പൊറുക്കാം + എന്ന് – പൊറുക്കാമെന്ന് (ആദേശസന്ധി)
ബോധം + ഇല്ലാതെ – ബോധമില്ലാതെ (ആദേശസന്ധി)
കടന്ന് + അല്ലേ – കടന്നല്ലേ (ലോപസന്ധി)
അതിന് + ഇടയിൽ അതിനിടയിൽ (ലോപസന്ധി)
കേട്ട് കൊണ്ട് + ഇരിക്കുന്നു – കേട്ടുകൊണ്ടിരിക്കുന്നു (ആഗമസന്ധി)
നോക്കി + അപ്പോൾ – നോക്കിയപ്പോൾ (ആഗമസന്ധി)
വേദന + ആയിരിക്കും – വേദനയായിരിക്കും (ആഗമസന്ധി)
നിങ്ങളെ + എല്ലാം – നിങ്ങളെയെല്ലാം (ആഗമസന്ധി)

തേൻകനി Notes Question Answer Class 8 Adisthana Padavali Chapter 6

Practicing with Std 8 Malayalam Adisthana Padavali Notes and തേൻകനി Thenkani Notes Questions and Answers improves language skills.

തേൻകനി Question Answer Notes Std 8 Malayalam Adisthana Padavali Chapter 6

Class 8 Malayalam Adisthana Padavali Unit 2 Chapter 6 Notes Question Answer Thenkani

Class 8 Malayalam Thenkani Notes Questions and Answers

Question 1.
അമ്മ പറഞ്ഞു…. ആ കാട്ടിൽ ഉമ്മാക്കിയു അമ്മ പറഞ്ഞതിന്റെ പൊരു ളെന്ത്? ഉമ്മാക്കിയെ കുട്ടികൾ കീഴടക്കി യതെങ്ങനെ?
Answer:
മലയാളത്തിൽ പ്രചാരത്തിലുള്ള ഒരു സാങ്കൽപ്പിക കഥാപാത്രമാണ് ഉമ്മാക്കി. കുട്ടികളുടെ സുരക്ഷയെ കരുതിയാണ് കാട്ടിൽ ഉമ്മാക്കി ഉണ്ടെന്നു അമ്മ അവരെ പറഞ്ഞു പഠിപ്പിച്ചത്. അമ്മ അങ്ങനെ പറ ഞ്ഞുവെങ്കിലും കുട്ടികൾ മാമ്പഴം തിന്നാ നുള്ള കൊതി കൊണ്ട് കാട്ടിനുള്ളിൽ പ്രവേശിക്കുന്നു. കാട്ടിൽ എത്തിച്ചേർന്ന അവർ മുഖം മൂടി ധരിച്ച് ഉമ്മാക്കിയെ എതിർത്ത് തോൽപ്പിക്കുന്നു. കുട്ടികൾ ഉമ്മാക്കിയുടെ തല അടർത്തിയെടുത്ത് ആരവം മുഴക്കി. അപ്പോൾ അവരുടെ മുന്നിൽ ഭയപ്പെടുത്തുന്ന ഉമ്മാക്കിയുടെ സ്ഥാനത്തു സ്നേഹമുള്ള വനഗായകനെ ആണ് ലഭിച്ചത്. കുട്ടികളോടൊപ്പം ആടി പാടിയ വനഗായകൻ, അധ്വാനത്തിന്റെയും സൗഹൃദത്തിന്റെയും സ്വാശ്രയശീലത്തി ന്റെയും മഹത്വം അവരെ പഠിപ്പിക്കുന്നു. സംഘബലം ഭയത്തെ ഇല്ലാതാക്കുമെന്ന് കുട്ടികൾ മനസ്സിലാക്കുന്നു.

Question 2.
“എന്നാലൊരു കാര്യം ചെയ്യാം, സ്വാമി കയറി പറിച്ചു തരട്ടെ”
“സ്വാമീ, ഇങ്ങനെ കൊമ്പു താഴ്ത്തണ്ട്. അതൊന്നു പിടിച്ചു കുലുക്കിയാൽ മതി. അപ്പോൾ എല്ലാം തറയിൽ ഞങ്ങൾ പൊറു ക്കിക്കോളാം…” കുട്ടികളുടെ എന്തു മനോ ഭാവമാണ് ഈ വാക്കുകളിൽ തെളിയു ന്നത്? വിശദീകരിച്ചെഴുതുക
Answer:
കുട്ടികളുടെ മടിയും അമിതമായ പരാശ യശീലവുമാണ് സന്ദർഭത്തിൽ പ്രകടമാ കുന്നത്. വനഗായകൻ മാങ്ങ പറിച്ചു നൽകിയാൽ കുട്ടികൾക്ക് വേലചെയ്യാതെ, വിയർക്കാതെ മാമ്പഴത്തിന്റെ മാധുര്യം, ആസ്വദിക്കാം. മനുഷ്യരുടെ പൊതുവെ യുള്ള പ്രകൃതമാണിവിടെ വനഗായകൻ തിരുത്തുന്നത്.

അന്യന്റെ അധ്വാനത്തിന്റെ ഫലം അനുഭ വിക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്ന സന്ദേശം വനഗായകൻ കുട്ടികൾക്ക് പകർന്നു നൽകി. അധ്വാനിക്കാതെ എന്തെ ങ്കിലും നേടാൻ ശ്രമിച്ചാൽ അത് പാഴായി പോവുമെന്നും, പരിശ്രമത്തിലൂടെ നേടു മ്പോൾ മാത്രമേ നേട്ടങ്ങൾക്ക് മധുരമു ണ്ടാകൂ എന്നും കുട്ടികളെ പഠിപ്പിക്കുന്നു.

തേൻകനി Notes Question Answer Class 8 Adisthana Padavali Chapter 6

Question 3.
കുട്ടികൾക്ക് മധുരമുള്ള തേൻ കനി കിട്ടിയ സന്ദർഭത്തെ അനുയോജ്യമായ ഒരു പഴ കൊല്ലുമായി ബന്ധിപ്പിച്ച് വ്യാഖ്യാനി ക്കുക; കുറിപ്പ് തയ്യാറാക്കുക.
Answer:
കുട്ടികൾക്ക് മധുരമുള്ള തേൻകനി കിട്ടിയ സന്ദർഭത്തെ ഒത്തു പിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ലുമായി ബന്ധി പ്പിച്ചു വ്യാഖ്യാനിക്കാം. കുട്ടികൾ ഒത്തൊ രുമയോടെ പറിച്ച് മാമ്പഴത്തിന് അവരുടെ ഐക്യത്തിന്റെ മധുരമുണ്ട്. ഒത്തൊരുമ യുടെ ശക്തികൊണ്ടാണ് അവർ ഉമ്മാക്കി യെയും കീഴടക്കുന്നത്. കുട്ടികൾ കഷ്ട പ്പെട്ട് മാവിൽ കയറി പറിച്ചെടുത്ത മാമ്പഴ ത്തിന് അവരുടെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും ചോരപ്പാടുകളുടെയും വിലയുണ്ട്. അവരുടെ വിയർപ്പിന്റെ കനി യാണ് ആ മാമ്പഴങ്ങൾ. അതിനാൽ എല്ലു മുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം. എന്ന ചൊല്ലും ഈ സന്ദർഭത്തിന് ഉചിത മാണ്.

Question 4.
“എന്റെ കൂട്ടുകാർക്ക് ബോധം തെളിയാതെ ഞാൻ എങ്ങനെ പോകും”? ഭദ്രൻ ചോദിച്ചു.
• ആപത്തിൽപ്പെടുന്ന സുഹൃത്തുക്കളെ കൈവെടിയാത്ത മനസ്സ്
• ഭദ്രൻ എന്ന കഥാപാത്രത്തിന്റെ മറ്റു സവിശേഷതകൾ കൂടി കണ്ടെത്തി നിരു പണം എഴുതുക.
Answer:
തേൻകനിയിലെ പ്രധാന കഥാപാത്രങ്ങ ളിൽ ഒരാളാണ് ഭദ്രൻ. അമ്മ പറയുന്നത് അനുസരിക്കുന്ന ഒരു കുട്ടിയാണ് ഭദ്രൻ. എന്നിരുന്നാലും കൂട്ടുകാർക്കുവേണ്ടി ഉമ്മാക്കി കാട്ടിലേക്ക് അവരോടൊപ്പം പോവാൻ അവൻ തയ്യാറാവുന്നു. മാമ്പഴം പറിക്കാനുള്ള ശ്രമത്തിൽ കൂട്ടുകാർ മര ത്തിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ട് കിടന്നപ്പോൾ ഭദ്രൻ അവരെ ഉപേക്ഷിച്ചു പോകാൻ തയ്യാറായില്ല. പകരം വനഗായ കന്റെ നിർദ്ദേശപ്രകാരം അവരെ രക്ഷിക്കാ നുള്ള പച്ചിലമരുന്നു തേടിപ്പോകുന്നു. മുൾപ്പടർപ്പുകൾ തിങ്ങി നിൽക്കുന്ന കാടി ലൂടെ നടന്നു.

ദേഹമാകെ മുറിവേറ്റു രക്തം പൊടി ഞ്ഞിട്ടും കൂട്ടുകാരെ രക്ഷിക്കാനുള്ള ഉദ്യ മത്തിനിടയിൽ ആ വേദന പോലും ഭേദൻ അറിഞ്ഞില്ല. മരുന്ന് കണ്ടെത്തി അവൻ കൂട്ടുകാരെ രക്ഷിക്കുന്നു. അധ്വാനത്തിന്റെ മഹത്വവും അവൻ വനഗായകനിൽ നിന്ന് പഠിക്കുന്നു. സ്നേഹത്തിന്റെയും നന്മയു ടെയും ത്യാഗത്തിന്റെയും ധീരതയുടെയും സഹാനുഭൂതിയുടെയും എല്ലാം പ്രതീക മാണ് ഭദ്രൻ.

കഥാപാത്ര നിരൂപണം
Answer:
വനഗായകൻ
തേൻകനിയിലെ പ്രധാന കഥാപാത്രങ്ങ ളിൽ ഒരാളാണ് വനഗായകൻ. കാടിന്റെ രക്ഷ ക നായ ഉമ്മാക്കിയാണ് താൻ എന്നാണു അയാൾ കുട്ടികൾക്ക് സ്വയം പരിചയപ്പെടുത്തിക്കൊടുക്കുന്നത്. നീണ്ടു നരച്ച തലമുടിയും താടിമീശയുമൊക്കെ യായി ഒരു സന്യാസിയുടെ രൂപമായിരുന്നു വനഗായകന്. അമാനുഷിക സിദ്ധികളുള്ള ഒരാളായിരുന്നു വനഗായകൻ. അധ്വാനി ക്കാതെ കുട്ടികൾ മാമ്പഴം കഴിക്കാൻ നോക്കിയപ്പോൾ അവ കല്ലായി മാറിയത് അതുകൊണ്ടാണ്. അധ്വാനിക്കാതെ എന്തെ ങ്കിലും നേടാൻ ശ്രമിച്ചാൽ അത് പാഴായി പോവുമെന്നും, പരിശ്രമത്തിലൂടെ നേടു മ്പോൾ മാത്രമേ നേട്ടങ്ങൾക്ക് മധുരമു ണ്ടാകൂ എന്നും കുട്ടികളെ പഠിപ്പിക്കുന്നു. ഭദ്രന്റെ ഉള്ളിലെ സ്നേഹവും ധീരതയും ത്യാഗവുമെല്ലാം പുറത്തുകൊണ്ടുവരാൻ വഴിയൊരുക്കുന്നത് വനഗായകനാണ്. അഴുക്കിലൂടെ നീന്തിക്കയറണം, എന്നാൽ അത് പുരളാതെ നോക്കണം എന്നിങ്ങനെ തത്വചിന്താപരമായ ഉപദേശങ്ങൾ കുട്ടിക ളിലൂടെ നമുക്കും അദ്ദേഹം പകർന്നു നൽകി.

Question 5.
“മനു ഷ്യർ ഭൂമിയോടു കാണിക്കുന്ന കൊള്ളരുതായ്മകൾ സഹിക്കാൻ വയ്യാ തായപ്പോൾ ഞാനിങ്ങോട്ട് വന്നതാണ്” (രണ്ടു മത്സ്യങ്ങൾ)
“പാരിലാരോ ജനം ദ്രവ്യമുണ്ടാക്കുവാൻ ഓരോരോ വിദ്യകൾ കാട്ടുന്നു സന്തതം” (ധ്രുവചരിതം)
വേലചെയ്യണം …………………….. വിയർക്കണം ………………. ഞാൻ ജോലി ചെയ്തിട്ടു നിങ്ങൾക്കു ഫലം പറ്റണം ങാ ……………….വിദ്യ മനസ്സിലിരിക്കട്ടെ” (തേൻ കനി)
സമകാലിക സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണിവ എന്ന് നിങ്ങൾ കരു തുന്നുണ്ടോ?
സ്വന്തം കാഴ്ചപ്പാട് അവതരിപ്പിച്ചു കൊണ്ട് സെമിനാർ സംഘടിപ്പിക്കുക.
Answer:
അവതരണത്തിന് മുൻപ്

  • കുട്ടികളെ സംഘങ്ങളായി തിരിക്കുക
  • ഓരോ സംഘങ്ങൾക്കും വിഷയങ്ങൾ നൽകുക.
  • ഓരോ ഗ്രൂപ്പും അവരുടെ വിഷയത്തി നാവശ്യമായ വിവരങ്ങൾ ശേഖരിക്ക ണം.
  • പ്രബന്ധങ്ങൾ തയ്യാറാക്കണം
  • അവതാരകൻ, മോഡറേറ്റർ, സംഘാടക സമിതി, എന്നിവരെ തിരഞ്ഞെടുക്കണം.
  • പരസ്യങ്ങൾ തയ്യാറാക്കണം-നോട്ടീസ്, പോസ്ററർ ക്ഷണക്കത്ത് തുടങ്ങിയവ

അവതരണം

  • സ്വാഗതം – സംഘാടക സമിതി കൺവീ നർ
  • ആമുഖം – മോഡറേറ്റർ
  • പ്രബന്ധങ്ങളുടെ അവതരണം – ഓരോ അവതരണത്തിന് ശേഷവും ചർച്ച നട ക്കേണ്ടതാണ്.
  • ചർച്ചക്കുറിപ്പുകൾ രേഖപ്പെടുത്തൽ
  • മോഡറേറ്റരുടെ ക്രോഡീകരണം

അവതരണത്തിന് ശേഷം

  • ചർച്ചാക്കുറിപ്പ് വികസിപ്പിച്ച് വ്യക്തിഗത പ്രബന്ധങ്ങൾ തയ്യാറാക്കൽ (ആശയവി പുലനം)
  • സെമിനാർ റിപ്പോർട്ട് തയ്യാറാക്കൽ
  • സെമിനാർ വിലയിരുത്തൽ

സെമിനാർ പ്രബന്ധം
മനുഷ്യനും പ്രകൃതിയും തമ്മിലും, മനു ഷ്യനും, മനുഷ്യനും തമ്മിലും, ഓരോ മനു ഷ്യന്റെ ഉള്ളിൽത്തന്നെയും അതിജീവനം സാധ്യമാകേണ്ട നിരവധി പ്രശ്നങ്ങളു ണ്ടെന്ന വസ്തുത മുന്നോട്ടു വയ്ക്കുന്ന പാഠങ്ങളാണ് അംബികാസുതൽ മാങ്ങാ ടിന്റെ “രണ്ടു മത്സ്യങ്ങൾ’, കുഞ്ചൻ നമ്പ്യാ രുടെ ‘ധ്രുവചരിതം’, വയലാ വാസുദേവൻ പിള്ളയുടെ ‘തേൻകനി’, എന്നിവ കാലിക പ്രസക്തി ഉള്ള വിഷയങ്ങളാണ് ഈ മൂന്ന് രചനകളും മുന്നോട്ടു വയ്ക്കുന്നത്.

പരിസ്ഥിതി മലിനീകരണവും, കാലാവസ്ഥ വ്യതിയാനവുമെല്ലാം മനുഷ്യരുടേതടക്ക മുള്ള എല്ലാ ജീവജാലങ്ങളുടേയും നില നിൽപ്പിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ലോകം നേരിടുന്ന ഇത്തരം വെല്ലുവിളിക ളുടെ പ്രതിനിധികളാണ് രണ്ടു മത്സ്യങ്ങ ളിലെ നെടുംചൂരി മീനുകൾ കവ്വായിക്കായ ലിൽ നിന്ന് മുട്ടയിടാനായി ശൂലാപ്പ് കാവി ലേക്ക് യാത്ര ചെയ്യുകയാണ് ഇവർ. യാത്ര യിലുടനീളം ഇവർ അനുഭവിക്കുന്ന പ്രതി സന്ധികൾ മനുഷ്യന്റെ ക്രൂരത തുറന്നു കാണിക്കുന്നു. മഴയുടെ കുറവ്, മീൻപിടു ക്കാർ, നീരുറവകളും, കുളങ്ങളും, മണ്ണിട്ട് മൂടൽ തുടങ്ങിയവ പല ജീവജാല ങ്ങളുടെയും വംശനാശത്തിന് കാരണമാ യിത്തീർന്നിരിക്കുന്നു. നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ആ രണ്ടു മത്സ്യങ്ങൾ. മനുഷ്യൻ മാത്രം ബാക്കിയാ വുന്ന ഒരു സങ്കല്പത്തെയാണോ വിക സനം എന്ന് വിളിക്കുന്നത് എന്ന ഹൃദയ ത്തിൽ തട്ടുന്ന ചോദ്യവും ഈ കഥ മുന്നോട്ടു വയ്ക്കുന്നു.

മനുഷ്യരുടെ പണക്കൊതിയെയാണ് കിട്ടും പണമെങ്കിലിപ്പോൾ’ എന്ന കവിതയിലൂടെ നമ്പ്യാർ തുറന്നു കാണിക്കുന്നത്. എങ്ങ നെയും പണമുണ്ടാക്കണമെന്ന ചിന്ത മനു ഷ്യരെ ആക്രമത്തിന്റെയും അഴിമതിയു ടെയും വഞ്ചനയുടെയും പാതയിലൂടെ നട ക്കാൻ പ്രേരിപ്പിക്കുന്നു. അതിനായി അവർ എന്തു ചെയ്യും, നേർവഴി സ്വീകരിക്കു ന്നതും എന്നാലോ എത്ര ധനം കിട്ടിയാലും ആളു കൾക്ക് മതിയാകുന്നുമില്ല. മാനുഷികമൂല്യ ങ്ങളിൽ നിന്നെല്ലാം അകന്നു പണത്തിനു വേണ്ടിയുള്ള സമൂഹത്തിന്റെ ഓട്ടമാണ് നമ്പ്യാർ ഇവിടെ പറയുന്നത്. ഇന്നത്തെ കാലത്തും ഇതിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല. പണത്തിനു വേണ്ടിയുള്ള തട്ടി പ്പുകളും വെട്ടിപ്പുകളും കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. കുഞ്ചൻ നമ്പ്യാരുടെ വാക്കു കൾ ഈ കാലഘട്ടത്തെക്കുറിച്ചാണോ കഷ്ടപ്പെടുന്നതും ഒഴിച്ച്.

എന്ന് നമുക്ക് സംശയം തോന്നിപോകും. അധ്വാനിക്കാതെ ഫലം കണ്ടെത്താൻ ശ്രമി ക്കരുത്. അവനവന്റെ അധ്വാനത്തിലൂടെ നേടുമ്പോൾ മാത്രമേ ഫലങ്ങൾ മധുരമു ള്ള തായി മാറൂ എന്ന സന്ദേശമാണ് തേൻകനി എന്ന നാടകം മുന്നോട്ടുവയ്ക്കു ന്നത്. വല്ലവരുടെയും അധ്വാനത്തിന്റെ പങ്കുപറ്റി ജീവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ‘കൈനന യാതെ മീൻപിടിക്കാൻ’ നോക്കുന്ന അത്ത രക്കാർക്കുള്ള സന്ദേശമാണ് ഇത്. അധ്വാ നിക്കാതെ എന്തെങ്കിലും നേടാൻ ശ്രമി ച്ചാൽ അത് പാഴായിപ്പോവുമെന്നും, പരി ശ്രമത്തിലൂടെ നേടുമ്പോൾ മാത്രമേ നേട്ട ങ്ങൾക്ക് മധുരമുണ്ടാകൂ എന്നും നാട ത്ത് നമ്മോടു പറയുന്നു. ഓരോ മനു ഷ്യനെയും പേടിയുടെയും മടിയുടെയും ആത്മവിശ്വാസമില്ലായ്മയുടെയും ഒക്കെ ചങ്ങലകൊണ്ട് അവനവൻ തന്നെ കെട്ടി യിട്ടിരിക്കുകയാണ് ഈ ചങ്ങലകൾ പൊട്ടി റിയാൻ അവനവൻ മാത്രമേ കഴിയൂ എന്ന സന്ദേശവും ഈ നാടകത്തിലുണ്ട്.

സമകാലീന വിഷയ ങ്ങളെ മൂന്നു വ്യത്യസ്ത രീതിയിലാണ് ഈ മൂന്നുകൃതി കളും നമ്മുടെ മുന്നിൽ വരച്ചു കാട്ടുന്നത്. പ്രകൃതിയെയും മറ്റു മനുഷ്യരെയും അവ നവനെയും സ്നേഹിക്കാൻ ഈ പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

തേൻകനി Notes Question Answer Class 8 Adisthana Padavali Chapter 6

Question 6.
തേൻകനി എന്ന ശീർഷകം നാടകത്തിന് അനുയോജ്യമാണോ? വിശദമാക്കുക.
Answer:
ഉമ്മാക്കിക്കാട്ടിലേക്ക് മധുരമൂറുന്ന മാമ്പഴം തേടി പോകുന്ന കുട്ടികളുടേയും കുട്ടികളെ വരവേൽക്കുന്ന വനഗായകന്റെയും കഥ യാണ് ഈ നാടകം. വിയർത്ത് വേല ചെയ്താൽ അതിൽ നിന്നു ലഭിക്കുന്ന ഫല ത്തിന് മാധുര്യമേറും. അന്യന്റെ വിയർപ്പി ന്റെയും അധ്വാനത്തിന്റെയും ഫലം അനു ഭവിച്ചു ജീവിക്കുന്നവർക്ക് അതിന്റെ മധുരം ആസ്വദിക്കാൻ കഴിയില്ല. തേനൂറുന്ന മാമ്പഴം വേല ചെയ്യാതെ പറിക്കാൻ നോക്കിയപ്പോൾ മാമ്പഴം കല്ലായി മാറി. കുട്ടികൾ കഷ്ടപ്പെട്ട് മാമ്പഴം പറിച്ചുകഴി ച്ചപ്പോൾ അത് തേൻ കനിയായി മാറി. ഇത്തരം സന്ദർഭങ്ങളിൽ നിന്ന് ഈ നാടക ത്തിന് തേൻകനി എന്ന പേര് ഉചിതമാ ണെന്ന് മനസ്സിലാക്കാം.

Question 7.
തേൻകനി എന്ന പാഠഭാഗം നൽകുന്ന സന്ദേശം വിശദമാക്കുക.?
Answer:
അധ്വാനിക്കാതെ ഫലം കണ്ടെത്താൻ ശ്രമി ക്കരുത്. അവനവന്റെ അധ്വാനത്തിലൂടെ നേടുമ്പോൾ മാത്രമേ ഫലങ്ങൾ മധുരമു ള്ള തായി മാറൂ എന്ന സന്ദേശമാണ് തേൻകനി എന്ന നാടകം മുന്നോട്ടുവയ്ക്കു ന്നത്. വല്ലവരുടെയും അധ്വാനത്തിന്റെ പങ്കു പറ്റി ജീവിക്കുന്ന ഒരു പാട് ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. കൈ നന യാതെ മീൻപിടിക്കാൻ നോക്കുന്ന അത്ത രക്കാർക്കുള്ള സന്ദേശമാണ് ഇത്. അധ്വാ നിക്കാതെ എന്തെങ്കിലും നേടാൻ ശ്രമി ച്ചാൽ അത് പാഴായിപ്പോവുമെന്നും, പരി ശ്രമത്തിലൂടെ നേടുമ്പോൾ മാത്രമേ നേട്ടം ങ്ങൾക്ക് മധുരമുണ്ടാകൂ എന്നും നാടക കൃത്ത് നമ്മോട് പറയുന്നു. ഓരോ മനു ഷ്യനെയും പേടിയുടെയും മടിയുടെയും ആത്മവിശ്വാസമില്ലായ്മയുടെയും ഒക്കെ ചങ്ങല കൊണ്ട് അവനവൻ തന്നെ കെട്ടി യിട്ടിരിക്കുകയാണ്. ഈ ചങ്ങലകൾ പൊട്ടി ച്ചെറിയാൻ അവനവനു മാത്രമേ കഴിയൂ എന്ന സന്ദേശവും ഈ നാടകത്തിലുണ്ട്.

Question 8.
“കുട്ടികൾക്ക് തേന്മാവ് കാണിച്ചു കൊടു ക്കുകയേ ആവൂ. തേൻ കനി പറിച്ച് കഴുകി ചെത്തി പൂളി തിന്നാൻ പാകത്തിന് കൊടു ക്കരുത്.” ഈ വാക്യം സൂചിപ്പിക്കുന്നത്” ഈ എന്ത്?
Answer:
അധ്വാനത്തിന്റെ മഹത്ത്വമാണ് ഈ വരി കളിൽ സൂചിപ്പിക്കുന്നത്. അധ്വാനിക്കാതി രുന്നാൽ കുട്ടികൾ അലസൻമാരാകും. സ്വന്തമായി ആർജിക്കുന്ന അനുഭവങ്ങ ളാണ് ഏതൊരാളിനെയും ജീവിതവിജയ ത്തിലെത്തിക്കുന്നത്.

Question 9.
നാടകത്തിൽ ഉമ്മാക്കിയ്ക്ക് സംഭവിച്ച മാറ്റം എന്ത്?
Answer
ഉമ്മാക്കി വനഗായകനായി മാറുന്നു.

Question 10.
മാമ്പഴം കല്ലായിപ്പോകുന്നത് എന്തു കൊണ്ട്?
Answer
അധ്വാനിക്കാതെ ഫലം ലഭിക്കാനുള്ള ശ്രമ ങ്ങൾ പാഴായിത്തീരും. മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം നാമല്ല കൈപ്പറ്റേ ണ്ടത്. ആരാണോ അധ്വാനിക്കുന്നത് അവർക്കാണ് അതിന്റെ അവകാശം. മടി യൻമാർക്ക് ജീവിതത്തിൽ ഒന്നും നേടാ നാവില്ല. നേടിയാൽത്തന്നെ അത് അനുഭ വിക്കാൻ കഴിയില്ല. വനഗായകൻ അധ്വാ നിച്ചു വീഴ്ത്തിയ മാമ്പഴത്തിന്റെ രുചി ആസ്വദിക്കാൻ കുട്ടികൾക്കായില്ല. അവന വൻ അധ്വാനിച്ചു നേടുന്ന ഫലങ്ങൾ മാത്രമേ മധുരമുള്ളതായിത്തീരൂ എന്ന സന്ദേശമാണ് ഈ വാക്കുകൾ നൽകുന്നത്.

തേൻകനി Notes Question Answer Class 8 Adisthana Padavali Chapter 6

Question 11.
മനഗാധകൻ്റെ സവിശേഷതകൾ ഗായകന്റെ എന്തെല്ലാം?
Answer:
ഗുണപാഠകഥകളിലൂടെയും കളികളിലൂ ടെയും കുട്ടികളിലെ സ്വാശ്രയത്വത്ത ഉയർത്തുന്ന അവരെ നേർവഴിക്കു നയി ക്കുന്ന മുത്തച്ഛൻമാരുടെയും മുതിർന്നവ രുടെയും ഛായ ഈ കഥാപാത്രത്തിനുണ്ട്. കൂട്ടുകാരോടുള്ള ഭ്രദന്റെ സ്നേഹം എത ത്തോളമുണ്ടെന്നറിയാൻ തന്ത്രപൂർവ്വം പെരുമാറുന്നു. ഭദ്രനിലെ ഭയത്തെ ഇല്ലാതാ ക്കാനും ഭദ്രനെ ധൈര്യശാലിയാക്കാനും വനഗായകൻ വഴിയൊരുക്കുന്നു.
തേൻകനി Notes Question Answer Class 8 Adisthana Padavali Chapter 6 1

Question 12.
തേൻകനി എന്ന നാടകത്തിലെ പ്രധാനക ഥാപാത്രങ്ങൾ ആരൊക്കെ?
Answer:
ഭദ്രൻ, രാമൻ, വനഗായകൻ

Question 13.
ഇനിയങ്ങോട്ടുള്ള യാത്രയ്ക്ക് ഞാനില്ല എന്ന് ഭദ്രൻ പറഞ്ഞതിനു കാരണം എന്താ യിരുന്നു?
Answer:
ഉമ്മാക്കിക്കാടാണ് ദൂരെ കാണുന്നത് എന്ന് രാമൻ പറഞ്ഞു. അവിടെ ഉമ്മാക്കിയു ണ്ടെന്നും ആരെങ്കിലും കാട്ടിൽ ചെന്നാൽ ഉമ്മാക്കി പിടിച്ച് വലിച്ചു കീറി രക്തം കുടി ക്കുമെന്നും അമ്മ അവനോട് പറഞ്ഞി രുന്നു. അത് ഓർത്തപ്പോഴാണ് ഇനിയുളള യാത്രയ്ക്ക് ഞാനില്ല എന്ന് ഭദ്രൻ പറ ഞ്ഞത്.

Question 14.
കാട്ടിൽ പോകരുതെന്ന് അമ്മ പറഞ്ഞ ങ്കിലും കുട്ടികൾ അവിടേക്ക് പോകാൻ കാരണം എന്തായിരുന്നു?
Answer:
ആ കാട്ടിലാണ് തേനുറുന്ന മാമ്പഴമുളളത്. അതിന്റെ രുചിയോർത്താണ് അവർ കാട്ടി ലേക്കു പോയത്.

Question 15.
കാട്ടിലേക്കു കയറിച്ചെന്ന കുട്ടികൾ കണ്ടത് എന്താണ്?
Answer:
ഒരു മൃഗത്തിന്റെ കറുത്ത തലയുള്ള പൊയ്മുഖം (മുഖം മൂടി) അതിനിടയി ലൂടെ നരച്ച താടി കാണാവുന്ന വെള്ള വസ്ത്രം ധരിച്ച് വനഗായകൻ സാവധാനം പാട്ടുപാടി തുള്ളിവരുന്നതാണ് കുട്ടികൾ കണ്ടത്.

തേൻകനി Notes Question Answer Class 8 Adisthana Padavali Chapter 6

Question 16.
കുട്ടികൾ ഉമ്മാക്കിയെ എതിർ ത്തു തോല്പിച്ചത് എങ്ങനെയാണ്?
Answer:
രാമനും ഭദ്രനും ഉമ്മാക്കിയുടെ ഇരുവ ശവും നിന്ന് കൈപിടിച്ച് വലിച്ചു. മറ്റു ള്ളവർ കൊമ്പിലും ഒടുവിൽ കുട്ടികൾ ഉമ്മാക്കിയുടെ തല അടർത്തിയെടുത്ത് ആരവം മുഴക്കുന്നു. അപ്പോൾ അവരുടെ മധ്യത്തിൽ സുസ്മേരവദനനായി വനഗാ യകൻ പ്രത്യക്ഷപ്പെട്ടു.

Question 17.
‘തേൻകനി പറിച്ചു കഴുകി, ചെത്തിപ്പുളി തിന്നാൻ പാകത്തിനു കൊടുക്കരുത്,’ എന്ന് വനഗായകൻ പറയാൻ കാരണ മെന്ത്?
Answer:
കുട്ടികൾക്ക് തേന്മാവ് കാണിച്ചുകൊടുക്കു കയേ ചെയ്യാവൂ എന്നാണ് വനഗായകൻ പറ യു ന്ന ത്. തേൻ കനി ചെത്തിപ്പുളി തിന്നാൻ പാകത്തിനു കൊടുത്താൽ കുട്ടി കൾ അലസരാകും. മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിച്ച് അവർ സുഖിക്കും. ഒടു വിൽ നശിക്കും.

Question 18.
മാമ്പഴം പറിക്കാൻ കയറിയ കുട്ടികൾക്ക് സംഭവിച്ചത് എന്താണ്?
Answer:
കുട്ടികളെല്ലാം മാവിൽ നിന്ന് താഴെ വീണു. അവർ ബോധരഹിതരായി.

Question 19.
അവനവൻ ശ്രമിക്കുമ്പോൾ മാത്രമേ ഫലം മധുരമുള്ളതാകൂ. ഈ സത്യം വനഗായ കൻ കുട്ടികളെ പഠിപ്പിച്ചത് എങ്ങനെ?
Answer:
മധുരമൂറുന്ന മാമ്പഴം തേടി കാട്ടിലെത്തിയ ഭ്രദനെയും കൂട്ടുകാരുടെയും കഥയാണ് തേൻകനി എന്ന നാടകം. മാവിൽ കയറി പറിച്ചാലെ മാമ്പഴം കിട്ടൂ. എന്നാൽ അതിനു തയ്യാറാവാതെ കുട്ടികൾ വനഗായകനോട് മാമ്പഴം കുലുക്കി താഴെ വീഴ്ത്തിത്തരാൻ പറയുന്നു. മാവിൽ കൊമ്പ് ചായിച്ചു തരാം. അതിൽ നിന്ന് മാമ്പഴം പറിച്ചോളൂ എന്ന് വനഗായകൻ പറഞ്ഞപ്പോൾ മടി മൂലം അതിനും കുട്ടികൾ തയ്യാറായില്ല. ഒടുവിൽ വനഗായകൻ മാവിൻ കൊമ്പ് പിടിച്ചു കുലു ക്കുന്നു. കൊതിപൂണ്ട് കുട്ടികൾ മാമ്പഴം ഓടിച്ചെന്നെടുത്തു കഴിക്കാൻ തുടങ്ങു മ്പോൾ പക്ഷേ, മാമ്പഴം കല്ലായി മാറുന്നു. എന്നാൽ തറയിൽ വീണ മാമ്പഴം വനഗാ യകന് തേനൂറുന്ന കനി തന്നെയാണ്.

വിയർത്ത് വേല ചെയ്താൽ അതിന്റെ ഫലം മധുരമൂറുന്നതായിരിക്കും എന്ന വലിയ പാഠം വനഗായകനിലൂടെ കുട്ടികൾ പഠിക്കുകയായിരുന്നു. അതുപോലെ എന്തു ജോലി ചെയ്യാനും തയ്യാറാകണമെന്ന സന്ദേ ശവും വനഗായകൻ നൽകുന്നു. ഏത് അഴുക്കിലൂടെയും നീന്തിക്കയറാൻ പറ്റണം. പക്ഷേ, അഴുക്ക് ശരീരത്തിൽ പുരളാതെ നോക്കുകയും വേണം എന്നു പറയുന്നു. വനഗായകന്റെ ജീവിതവീക്ഷണമാണിത്. ഇങ്ങനെ അധ്വാനത്തിന്റെ മഹത്വം വിളം ബരം ചെയ്യുന്ന നാടകമായി തേൻ കനി മാറുന്നു.

Question 20.
കുട്ടികൾക്കു വേണ്ടി ഭദ്രൻ എന്താണ് ചെയ്തത്?
Answer:
കാട്ടിലെവിടെയോ ഒരു ചെടി നക്ഷത്രക്കു ഞ്ഞിനെപ്പോലെ സ്വയം പ്രഭ ചൊരിഞ്ഞു നിൽക്കുന്നുണ്ട്. അതിന്റെ ഇല കൾ പിഴിഞ്ഞ് മണപ്പിച്ചാൽ കൂട്ടുകാരുടെ ബോധം തെളിയും എന്ന് വനഗായകൻ പറ യുന്നു. കാട്ടിൽ പോകാൻ ഭയമായിട്ടും കൂട്ടുകാർക്കുവേണ്ടി ആ മരുന്നു ചെടി കൊണ്ടുവരാൻ ഭദ്രൻ കാടിന്റെ ഉള്ളി ലേക്കു പോയി. കൂർത്തമുനയുള്ള മുൾപ്പ ടർപ്പുകൾക്കിടയിൽ നിന്ന് ആ ചെടി പറി ച്ചുകൊണ്ടുവന്ന് അവൻ കൂട്ടുകാരെ മണ പ്പിച്ചു. കൂട്ടുകാരെല്ലാം സ്വപ്നത്തിൽ നിന്നെന്നപോലെ സാവധാനം ഉണർന്നു.

തേൻകനി Notes Question Answer Class 8 Adisthana Padavali Chapter 6

Question 21.
“ഞാൻ കയറിപ്പറിച്ചാൽ എനിക്കേ പഴം കിട്ടു. നിങ്ങളെടുക്കുമ്പോൾ അത് കല്ലാ യിത്തീരും.”
മാമ്പഴം കല്ലാകുന്നു എന്ന പ്രയോഗം എന്താണ് സൂചിപ്പിക്കുന്നത്?
Answer:
അവനവൻ ശ്രമിക്കുമ്പോൾ മാത്രമേ ഫല ങ്ങൾ മധുരമുള്ളതാകൂ.

Question 22.
അഴുക്കിലൂടെ നീന്തിക്കയറണം അതു പുര ളാതെ നോക്കണം ഇങ്ങനെ പറഞ്ഞതാര്?
Answer:
വനഗായകൻ

Question 23.
എല്ലാവരും മാവിനു ചുറ്റും ആകാംക്ഷ പൂർവം ഓടി നടന്നു. അടിവരയിട്ട പദം ശ്രദ്ധിച്ച ല്ലോ. ഇതു പോലെ പൂർവ്വം ചേർന്നുവരുന്ന മറ്റുവാക്കുകൾ എഴുതുക.
Answer:
സ്നേഹപൂർവ്വം – സ്നേഹത്തോടുകൂടി
ക്ഷമാപൂർവ്വം – ക്ഷമയോടു കൂടി

Question 24.
താഴെപറയുന്നവയിൽ ഭദ്രൻ എന്ന കഥാ പാത്രത്തിനു യോജിക്കുന്ന വിശേഷണം ഏതാണ്?
• അധ്വാനത്തിന്റെ മഹത്വം അറിയുന്നവൻ
• ആപത്തിൽ സഹായിക്കുന്ന ഉറ്റ ചങ്ങാതി
• മടിയൻ
• ആരോടും കൂട്ടുകൂടാത്തവൻ
Answer:
ആപത്തിൽ സഹായിക്കുന്ന ഉറ്റ ചങ്ങാതി

Question 25.
വേല ചെയ്യണം….. വിയർക്കണം……….. ഞാൻ ജോലി ചെയ്തിട്ട് നിങ്ങൾക്ക് ഫലം പറ്റണം…. ആ വിദ്യ മനസ്സിലിരിക്കട്ടെ. ഈ സന്ദർഭത്തിന് അനുയോജ്യമായ പഴ കൊല്ല് എഴുതുക.
Answer:
കൈ നനയാതെ മീൻ പിടിക്കുക

Question 26.
“ആപത്തിൽ ഉപകരിക്കുന്ന വനാണ് ചങ്ങാതി” ഈ വിശേഷണം തേൻകനി എന്ന നാടകത്തിലെ ഏത് കഥാപാത്രത്തി നാണ് കൂടുതൽ യോജിക്കുന്നത്?
Answer:

  • വനഗായകൻ
  • ഭദ്രൻ
  • രാമൻ
  • ഉമ്മാക്കി

Question 27.
തേൻകനി എന്ന നാടകം സ്കൂളിൽ അവ തരിപ്പിക്കുന്നു. നാടകം കാണാൻ പൊതു ജനങ്ങളെ ക്ഷണിച്ചു കൊണ്ട് നോട്ടീസ് തയ്യാറാക്കുക
Answer:

തേൻകനി
(നാടകം)

സുഹൃത്തുക്കളേ,
കോട്ട ഗവ. ഹൈസ്കൂളിൽ ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വയലാ വാസുദേവൻ പിള്ളയുടെ തേൻ കനി എന്ന നാടകം രംഗത്തവതരിപ്പിക്കുന്നു. 2023 മാർച്ച് 16-ാം തീയതി വൈകുന്നേരം 4 മണിക്ക് കോട്ട സ്കൂൾ ഓഡിറ്റോറിയ ത്തിലാണ് നാടകം അരങ്ങേറുന്നത്. നന്മ യുടെ, സംഘബോധത്തിന്റെ സ്നേഹ ത്തിന്റെ അധ്വാനത്തിന്റെ സന്ദേശം പക രുന്ന ഈ നാടകം കാണുന്ന തിനും കൊച്ചുകലാകാരന്മാരെ പ്രോത്സാഹിപ്പി ക്കുന്നതിനും ഏവരെയും സ്വാഗതം ചെയ്യുന്നു.

കോട്ട് ഗവ. ഹൈസ്കൂൾ
18 – 02 – 2023

സെക്രട്ടറി
(കൈരളി ക്ലബ്)
കോട്ട
ഗവ. ഹൈസ്കൂൾ

Question 28.
ഞാൻ കയറിപ്പറിച്ചാൽ എനിക്കേ പഴം കിട്ടു നിങ്ങളെടുക്കുമ്പോൾ അത് കല്ലായി ത്തീരും. വനഗായകൻ ഇങ്ങനെ പറയു ന്നതിന്റെ പൊരുൾ വ്യക്തമാക്കുക?
Answer:
അന്യന്റെ അധ്വാനത്തിന്റെ ഫലം കൊണ്ട് ജീവിക്കാൻ കഴിയില്ല എന്നാണ് വനഗായ കൻ പറയുന്നത്. വനഗായകൻ മാവിൽ യറി മാമ്പഴം പറിച്ചാൽ ആ പഴം വനഗായ കനേ കിട്ടൂ. മറ്റൊരാൾ അതെടുത്താൽ അത് കല്ലായിത്തീരും. അധ്വാനിക്കണ മെന്നും ജോലി ചെയ്ത് ഫലം അനുഭവി ക്കണമെന്നും ഉള്ള ആശയം രസകരമായി അവതരിപ്പിക്കുകയാണ് ഇവിടെ. മറ്റുള്ളവ രെക്കൊണ്ട് ജോലി ചെയ്യിച്ച് അതിന്റെ ഫലം അനുഭവിച്ച് ഒരു വിഭാഗം അലസ രായി കഴിയുന്ന ഈ കാലത്ത് വനഗായ കന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നു.

തേൻകനി Notes Question Answer Class 8 Adisthana Padavali Chapter 6

ഉമ്മാക്കി കാട്ടുക
ഭയപ്പെടുത്തുക എന്ന അർത്ഥത്തിൽ മല യാളത്തിൽ പ്രയോഗിക്കാറുള്ള ഒരു ശൈലിയാണിത്. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന തരത്തിൽ അവതരിപ്പിക്കൽ തേൻകനി എന്ന നാടകത്തിൽ “ഉമ്മാക്കി എന്നത് കുട്ടികളുടെ മനസ്സിൽ സമൂഹം സൃഷ്ടിക്കുന്ന ഭയം എന്ന് വ്യാഖ്യാനി ക്കാം. കുട്ടികളുടെ നൈസർഗികമായ അതിജീവനത്തെ ഇത്തരം ഭയങ്ങൾ തട സ്സപ്പെടുത്തുന്നു. ഈ ഭയങ്ങളെ അതിജീ വിക്കേണ്ടത് ഓരോ രു ത്തെ രു ടെയും വളർച്ചയ്ക്ക് അനിവാര്യമാണ്. സംഘം ചേരലിലൂടെ ഭയത്തെ മറികടക്കാൻ കുട്ടി കൾക്കു കഴിഞ്ഞു എന്നതിന്റെ ദൃശ്യാവി ഷ്കാരമാണ് തേൻകനി എന്ന നാടകം.

Question 29.
ദൃശ്യകലകൾ എന്നാൽ എന്ത്?
Answer:
കണ്ട് ആസ്വദിക്കാൻ പറ്റുന്ന കലകളാണ് ദൃശ്യകലകൾ.

Question 30.
പ്രധാന ദൃശ്യകലകൾ ഏതെല്ലാം?
Answer:
സിനിമ
നാടകം
കഥകളി
തുള്ളൽ
നൃത്തങ്ങൾ
ഒപ്പന
തിരുവാതിക്കളി
മാർഗ്ഗംകളി……….. തുടങ്ങിയ

Question 31.
നാടകത്തിൽ പറയുന്ന കാട് ഏത്?
Answer:
ഉമ്മാക്കിക്കാട്

കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Kittum Panam Enkil Ippol Summary

കിട്ടും പണമെങ്കിലിപ്പോൾ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Summary in Malayalam Class 8 1
കേരളത്തിലെ ആദ്യത്തെ ജനകീയ കവി. പാലക്കാടു ജില്ലയിലെ ലക്കിടിക്കടുത്തു കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്തു ഭവ നത്തിൽ ജനിച്ചു. ഓട്ടൻ തുള്ളലിന്റെ ഉപ ജ്ഞാതാവ്. പ്രാചീന കവിത്രയങ്ങളിൽ ഒരാൾ 40 ഏറെ തുള്ളൽ കൃതികൾ രചി ച്ചിട്ടുണ്ട്.

പ്രധാന കൃതികൾ
രുഗ്മിണീ, സ്വയംവരം, സ്യമന്തകം, അഹ ല്യാമോക്ഷം, രാവണോദ്ഭവം, കല്യാണ സൗഗന്ധികം, ധ്രുവചരിതം, പൗണ്ഡ്രക വധം, ഹനുമദുദ്ഭവം, സഭാപ്രവേശം, കീച കവധം, ദക്ഷയാഗം

കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Summary in Malayalam Class 8

ആമുഖം

സാമൂഹിക സാംസ്കാരിക പ്രശ്നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടു വരുന്ന തിനും വിമർശിക്കുന്നതിനും ഉള്ള ശക്ത മായ മാധ്യമമാണ് സാഹിത്യം. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കുഞ്ചൻന മ്പ്യാർ കവിതകൾ. പണാസക്തി, ചതി, ദുരാഗ്രഹം തുടങ്ങി സമൂഹത്തിൽ വ്യാപിച്ച് ദുഷ് പ്രവണതകളെ വിമർശി ക്കുന്ന കവിതയാണ് നമ്പ്യാരുടെ കിട്ടും പണമെങ്കിലിപ്പോൾ.

അഴിമതിയും ധനമോഹവും ഏറിവരുന്ന ഈ കാലത്ത് പണത്തിനു വേണ്ടി ഏത് ഹീനകൃത്യവും ചെയ്യുന്ന മനുഷ്യരെയാണ് നാം കാണുന്നത്. ഭരണകർത്താക്കൾ മുതൽ സാധാരണക്കാർ വരെ എങ്ങ നെയും പണമുണ്ടാക്കണമെന്ന ആഗ്രഹ ത്താൽ നെട്ടോട്ടമോടുകയാണ്. കാല ത്തിന്റെ നേർപകർപ്പ് എന്ന നിലയിൽ നമ്പ്യാർ കവിത പ്രസക്തമാകുന്നതും ഇവി ടെയാണ്. ധ്രുവചരിതം തുളളലിൽ നിന്ന് എടുത്ത് ഈ ഭാഗം അതിനു ഉദാഹരണ മാണ്.

സാമൂഹ്യ വിമർശനത്തിന്റെ ശക്തമായ സ്വാധീനമാണ് കുഞ്ചൻനമ്പ്യാർ തന്റെ കൃതികളിലൂടെ കാഴ്ചവയ്ക്കുന്നത്. പുരാണ കഥാപാത്രങ്ങളെ സാധാരണ മനു ഷ്യന്റെ വികാരങ്ങളോടും വിചാരങ്ങ ളോടും അത്യാർത്തികളോടും ചേർത്തു വെച്ച് വായിക്കുമ്പോൾ പുരാണകഥനവും അതോടൊപ്പം കടുത്ത സാമൂഹ്യവിമർശ നവുമാണ് സാധിക്കുന്നത്. രാജാവിനേയും പ്രജകളേയും നേരെ വിമർശിക്കാൻ പറ്റാത്ത ഒരു രാജഭരണകാലത്ത് വ്യംഗ്യ മായി പുരാണകഥാചിത്രീകരണത്തിലൂടെ കഥ പറഞ്ഞ നമ്പ്യാരുടെ കലാവൈഭ വത്തെ ഏറെ പ്രശംസിക്കേണ്ടതാണ്.

പാഠസന്ദർഭം

മനുഷ്യപുത്രനായ ഉത്താനപാദ മഹാരാ ജാവിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുരുചിയും സുനീതിയും ഉത്താനപാദത് സുരുചിയിൽ ഉത്തമനും സുനീതിയിൽ ധ്രുവനും ജനിച്ചു. ഒരിക്കൽ ഉത്താനപാ ദന്റെ മടിത്തട്ടിൽ കയറിയിരുന്ന ധ്രുവനെ സുരുചി തല്ലിയിറക്കിവിട്ടു. അച്ഛന്റെ മടി യിലിരിക്കാൻ നിനക്കല്ല എന്റെ മകനാണ് അവകാശമെന്ന് സുരുചി പറയുകയും ചെയ്തു. ദുഃഖിതനായ ധ്രുവൻ അമ്മയെ സമീപിച്ച് സങ്കടം പറഞ്ഞു. ഭഗവാൻ വിഷ്ണുവിനെ ശരണം പ്രാപിച്ചാൽ സങ്ക ടങ്ങൾക്ക് അറുതിയുണ്ടാവുമെന്ന് സുനീതി മകനെ ഉപദേശിച്ചു. കാട്ടിലും പാറക്കെട്ടു കളിലും നിർഭയം അലഞ്ഞു തിരിഞ്ഞ ധ്രുവനെ നാരദമഹർഷി കണ്ടു. നാരദന്റെ നിർദ്ദേശപ്രകാരം ധ്രുവൻ തപസ്സിൽ മുഴു കി. ധ്രുവന്റെ ഘോരതപസ്സിൽ സന്തുഷ്ട നായ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. പതി നായിരം ദിവ്യസംവത്സരങ്ങൾ ധ്രുവൻ രാജ്യം ഭരിക്കുമെന്നും പിന്നീട് അനശ്വര തേജസ്സാർന്ന നക്ഷത്രമായി (ധ്രുവ നക്ഷ ത്രം) ലോക മുള്ള കാലത്തോളം നിലകൊള്ളുമെന്നും ഭഗവാൻ അനുഗ ഹിച്ചു.

ധ്രുവൻ കാട്ടിൽ അലയുന്ന കാലത്ത് നാര ദമുനി നാട്ടിലെ ജീവിതാവസ്ഥകളെപ്പറ്റിയും മനുഷ്യന്റെ മോഹങ്ങളെക്കുറിച്ചും വ നോട് പറയുന്ന കാര്യങ്ങളാണ് പാഠഭാഗ ത്തുള്ളത്

പാഠസംഗ്രഹം

അല്ലയോ ബാലകാ, മനുഷ്യരുടെ മോഹ ങ്ങൾ ഓരോന്നായി ഞാൻ പറയുന്നത് നീ കേൾക്കുക, പണം കിട്ടുമെങ്കിൽ മനുഷ്യന് ദുഷ്ടത കാണിക്കാൻ ഒരു മടിയുമില്ല. എത്ര കിട്ടിയാലും മതിയാകില്ല. രണ്ട് പണം കിട്ടുമെന്ന് കേട്ടാലവൻ പതിനെട്ട് കാതം വേണ മെങ്കിലും സഞ്ചരിക്കാം. മനു ഷ്യർക്കു രാജസേവയിലും ഭക്ഷണത്തിലും പ്രസിദ്ധിനേടലിലുമെല്ലാം ദുരാഗ്രഹമാണ്. കാര്യം കാണാൻ രാജാവിനെ സേവിച്ചു നിൽക്കുന്നു. കള്ളം പറഞ്ഞു പലരേയും ചതിക്കുന്നു. കൈക്കൂലി വാങ്ങാനല്ലാതെ ഇത്തരക്കാർക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. മനുഷ്യർ തങ്ങളുടെ മുന്നിൽ വിധേയപ്പെട്ടു നിൽക്കുന്നവരെപോലും പരിഗണിക്കുന്നില്ല. രാജാവിനെ കണ്ടു സേവ് കൂട്ടാൻ എത്രയോ ജനങ്ങൾ തുനിഞ്ഞിറങ്ങുന്നത് എത്ര ദുഃഖകരമാണ്. രാജസേവകരുടെ അനാസ്ഥയാണിവിടെ നമ്പ്യാർ സൂചിപ്പി ക്കുന്നത്. ശ്ലോകങ്ങളുണ്ടാക്കിയാൽ ദുഃഖം അവസാനിക്കുമെന്ന് കരുതി ചിലർ ശ്ലോക ങ്ങളും പദങ്ങളും നിർമ്മിക്കുന്നു. ദുരാ ഗ്രഹം കൊണ്ട് പൊട്ടക്കവിതയും സാഹി ത്യവും രചിക്കുന്നവരാണിവർ. സമ്മാന മായി പട്ടുകിട്ടിയാലും അവന് സന്തോഷ മില്ല. അംഗീകാരം കിട്ടിയാൽ മാത്രം പോരാ ധനവും കൂടി ആഗ്രഹിക്കുന്നവനാണ്. വീരാളിപ്പട്ടു കിട്ടിയാൽ മാത്രം പോര തരി വള കിട്ടണമെന്നുമവൻ ആഗ്രഹിക്കും.

ഭൂമിയിലെ ഓരോ മനുഷ്യരും പണമുണ്ടാ ക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണ മുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ടം, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബദ്ധതയില്ലാത്ത കലാപഠന ത്തെയാണ് കവി സൂചിപ്പിക്കുന്നത്. മുട ക്കമില്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായിക്കുന്നു. പ്രഭുത്വവും പണവും ആഗ്രഹിച്ചത് ആയുധവിദ്യ പഠി ക്കുന്നവരുമുണ്ട്. ലാഭത്തിനു വേണ്ടി മാത്ര മുള്ള കായിക പഠനത്തെ കുറിച്ചാണ് നമ്പ്യാർ സൂചിപ്പിക്കുന്നത്.

മറ്റു വിദ്യകളെല്ലാം വിലയില്ലാത്തതാ ണെന്നും പണമുണ്ടാക്കാൻ വൈദ്യം പഠി ക്കണമെന്നു ചിന്തിക്കുന്നവരുമുണ്ട്. പല തരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കുന്നു. കാഞ്ഞിരം ചേർത്ത് നെയ്യ് ഗുൽഗുലു (ഒരുമരുന്ന് വേപ്പ്, എന്നിവ ചേർത്ത് ചില എണ്ണകളും നെയ്യുകളും പൊടിയും ഗുളികകളും ഉണ്ടാക്കി ആളുകളിൽ നിന്നവർ പണം കൈക്കലാക്കുന്നു. ചിലരാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക്, മന്ത്രങ്ങൾ എഴുതി കൊടുത്ത് പണം സമ്പാദിക്കുന്നു.

പ്രതിബദ്ധതയില്ലാത്ത സാമൂഹികസേവ നത്തെ കുറിച്ചാണിവിടെ കവി സൂചിപ്പി ക്കുന്നത്. മന്ത്രിമാരുടെയും അധികാരിക ളുടെയും അടുത്ത് ചെന്ന് മുഖസ്തുതി പറഞ്ഞ് ചിലർ പട്ടും വളയും നേടുന്നു. ജ്യോതിശാസ്ത്രം പഠിച്ചവർക്ക് ജ്യോതിഷം പറഞ്ഞ് പാതിരാജ്യം നേടിയെടുക്കാൻ ഒരു തടസ്സവുമില്ലാത്ത കാലമാണിത്. ജാതകം നോക്കിയിട്ട് അവർ പറയുന്ന കള്ളത്തര ങ്ങൾ കേട്ടാൽ ആരും അവർക്ക് പല വസ്തുക്കളും കൊടുത്തുപോകും. മറ്റുള്ള വിദ്യകളെല്ലാം കഷ്ടപ്പെട്ട് ചെയ്ത് മറ്റുള്ള വരെ പറ്റിച്ചു നടക്കുന്ന ബുദ്ധിശൂന്യർക്ക് പലപ്പോഴും ആഹാരത്തിനുള്ളത് പോലും കിട്ടുന്നില്ല. മറ്റുള്ള കാര്യങ്ങളൊന്നും പിന്നെ ചിന്തിക്കാനുമില്ല. വെള്ളത്തിലെ കുമിളക്ക് സമാനമായ ജീവിതത്തെ പോറ്റു വാനാണ് മനുഷ്യർ ഇത്രമാത്രം കഷ്ടപ്പെ ടുന്നത്. നീർക്കുമിളയുടെ ആയുസ്സ് ക്ഷണി കമാണ് ജീവിതവും അതുപോലെ ക്ഷണി കമാണ്. അങ്ങനെയുള്ള ജീവിതത്തെ പോറ്റുവാനാണ് മനുഷ്യർ ഇങ്ങനെ കഷ്ട പ്പെടുന്നത് എന്നാണ് കുഞ്ചൻ നമ്പ്യാർ പറ യുന്നത്.

അർത്ഥം
മാനുഷൻ – മനുഷ്യൻ
ഉരചെയ്യുക – പറയുക
ബാലകൻ – കുട്ടി
ദുരാഗ്രഹം – ദുഷ്ടമായ ആഗ്രഹം
പണം – ധനം, പഴയ നാണയം
മണ്ടുക – ഓടുക
ഭോജനം – ഭക്ഷണം
പ്രഥനം – കീർത്തി
രാജസേവ – രാജാവിനെ സേവിക്കൽ (രാജകൊട്ടാരങ്ങളിലുള്ള ജോലി)
സേവിക്കുക – പരിപാലിക്കുക
വ്യാജം – കള്ളം
കാര്യകാരന്മാർ – കാര്യക്കാർ ജോലിക്കാർ
വാഞ്ചിതം – ആഗ്രഹം
ശോകം – ദുഃഖം
ഏകൻ – ഒരുത്തൻ
ഒട്ട് – കുറച്ച്
നിനയ്ക്കുക – ചിന്തിക്കുക
വീരവാളിപ്പാട്ട് – ആദരവിന് നൽകുന്ന പട്ട്
തരിവള – ആദരവിന് കൊടുക്കുന്ന സ്വർണ്ണവള
പാര് – ഭൂമി
ദ്രവം – ധനം
ആട്ടം – നൃത്തം
ചാട്ടം – കായികശേഷി
കൊട്ട് – മേളം
സാധിക്കുക – പഠിക്കുക
മുട്ടാതെ – മുടങ്ങാതെ
വെട്ടും തട്ടയും വടിയും – കളരിപയറ്റിലെ അഭ്യാ സമുറകൾ
പയറ്റുക – കളരി, അഭ്യാസം
ഫലിക്കുക – ഫലം ലഭിക്കുക
ഉഷ്ണം പിടിക്കുക – കഷ്ടപ്പെടുക
ആയതം – പ്രഭുത്വം
വൃഥാ – വെറുതേ
വൈദ്യം – ചികിത്സ
കാരസ്ക്കരഘൃതം – കാത്തിരക്കായകൊണ്ട് നിർമ്മിച്ച ഔഷധ നെയ്യ്
ഗുൽഗുലുതിക്തകം – ഒരു ആയുർവേദ മരുന്ന്
അരചൻ – രാജാവ്
മന്ത്രിക്കുക – മന്ത്രം ജപിക്കുക, സ്വകാര്യം പറയുക
വിഴുങ്ങുക – കൈവശമാക്കുക
ജ്യോതിശാസ്ത്രം – ജ്യോതിഷം
പാതിരാജ്യം – രാജ്യത്തിന്റെ പകുതി
തടവില്ല – തടസമില്ല
കൈതവം – കള്ളത്തരം
ജാതകം – ജ്യോതിഷപ്രകാരമുള്ള ഗ്രഹനിലാനുഭവ വിവരണം
ഭോഷൻ – ബുദ്ധിശൂന്യൻ
കൊറ്റ് – ആഹാരം
നീറ്റിലെ പോള – നീർപ്പോള് (നീർക്കുമിള)
തുല്യം – സമമായത്
പോറ്റുക – സംരക്ഷിച്ച് വളർത്തുക

കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Summary in Malayalam Class 8

വിപരീതം
കിട്ടുക × കൊടുക്കുക
ദുഷ്ടത × ശിഷ്ടത
ആഗ്രഹം × ദുരാഗ്രഹം
വ്യാജം × നിർവ്യാജം
ശോകം. × അശോകം

പര്യായപദങ്ങൾ
മാനുഷ്യൻ – മാനുഷൻ, മാനവൻ
ഉരചെയ്യുക – പറയുക, ചൊല്ലുക
ബാലകൻ – ബാലൻ, കുട്ടി
പണം – ധനം, സമ്പത്ത്
കള്ളം വ്യാജം, പൊളി, കൈതവം
ആഗ്രഹം – വാഞ്ഛ, വാഞ്ചിതം
രാജാവ് – അരചൻ, നൃപൻ
ആഹാരം – കൊറ്റ്, ഭോജനം

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Practicing with Std 8 Malayalam Adisthana Padavali Notes and കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Notes Questions and Answers improves language skills.

കിട്ടും പണമെങ്കിലിപ്പോൾ Question Answer Notes Std 8 Malayalam Adisthana Padavali Chapter 5

Class 8 Malayalam Adisthana Padavali Unit 2 Chapter 5 Notes Question Answer Kittum Panam Enkil Ippol

Class 8 Malayalam Kittum Panam Enkil Ippol Notes Questions and Answers

Question 1.
കൗശലം പ്രയോഗിച്ച് പണം സമ്പാദി ക്കാൻ മനുഷ്യർ എന്തൊക്കെ മാർഗങ്ങ ളാണ്സ്വീ കരിക്കുന്നത്? പാഠഭാഗത്തെ അടിസ്ഥാനമാക്കി ചർച്ച ചെയ്യുക?
Answer:
പണം കിട്ടാൻ ആളുകൾ എന്ത് വേണമെ ങ്കിലും ചെയ്യും. നേർവഴി സ്വീകരിക്കു ന്നതും കഷ്ടപ്പെടുന്നതും ഒഴിച്ച് എന്തും. കുറച്ചു പണം കിട്ടാൻ വേണ്ടി കള്ളം പറ യാനോ, ഇല്ലാത്തതു പറഞ്ഞു ആളുകളെ സുഖിപ്പിക്കാനോ അധികാരികളെ കണ്ടു സേവകൂടാനോ, മറ്റുള്ളവരെ ചതിക്കാനോ ഒന്നും ഇവർക്ക് ഒരു മടിയുമില്ല. കുറച്ചു പണത്തിനു വേണ്ടി എത്രദൂരം സഞ്ചരി ക്കാനും ചിലർ തയ്യാറാണ്.

ചിലർ പണത്തിനു വേണ്ടി കവിതയും ശ്ലോകങ്ങളും രചിക്കുന്നു. അവർക്കു അംഗീകാരമായി പട്ടും മാത്രം കിട്ടിയാൽ പോരാ. കൂടെ പണവും കിട്ടണം. പണമു ണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ട്, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബന്ധതയില്ലാത്ത കലാപഠനമാണ് ഇവർ ചെയ്യുന്നത്. മുടക്കമില്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റു ന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടു മെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായിക്കുന്നു. പ്രഭുത്വവും പണവും ആഗ ഹിച്ച് ആയുധവിദ്യ പഠിക്കുന്നവരുമുണ്ട്. ലാഭത്തിനുവേണ്ടി മാത്രമുള്ള കായിക പഠ നമാണ് ഇവർ അഭ്യസിക്കുന്നത്.

പണമുണ്ടാക്കാൻ വൈദ്യം പഠിക്കണ മെന്നു ചിന്തിക്കുന്നവരുമുണ്ട്. പലതരത്തി ലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളു കളെ കബളിപ്പിക്കുന്നു. ചിലരാകട്ടെ മന്ത്ര വാദം പഠിക്കുന്നു. ആളുകൾക്ക് മന്ത്രങ്ങൾ എഴുതികൊടുത്ത് പണം സമ്പാദിക്കുന്നു.

മന്ത്രിമാരുടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖസ്തുതി പറഞ്ഞ് പട്ടും വളയും നേടുന്ന ആളുകളും ധാരാളമുണ്ട്. ജ്യോതിഷം പഠിച്ചുകള്ളം പറഞ്ഞു ആളു കളുടെ പണം പറ്റിക്കുന്ന വ രു മുണ്ട്. ഇങ്ങനെ പല പല വഴികളാണ് ആളുകൾ പണം നേടാൻ ഉപയോഗിക്കുന്നത്.

നൂറ്റാണ്ടുകൾക്ക് മുൻപ് കുഞ്ചൻനമ്പ്യാർ പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാ ണെന്ന് നമുക്ക് കാണാം. പണത്തിനുവേ ണ്ടിയുള്ള തട്ടിപ്പുകളും, വെട്ടിപ്പുകളും കൂടി യതല്ലാതെ കുറഞ്ഞിട്ടില്ല. അധികാരികൾ തന്നെ അഴിമതി കാണിക്കുന്നു. പണത്തി നുവേണ്ടി കൊല്ലാൻ കൂടി ആളുകൾക്ക് മടിയില്ലാതായി മാറിയിരിക്കുന്നു. കുഞ്ചൻ നമ്പ്യാരുടെ വാക്കുകൾ ഈ കാല ഘട്ടത്തെ കുറിച്ചാണോ എന്ന് നമുക്ക് സംശയം തോന്നുന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Question 2.
“അർഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരുകാലം
പത്തുകിട്ടുകിൽ നൂറു മതിയെന്നും”
ശതമാകിൽ സഹസ്രം മതിയെന്നും (ജ്ഞാനപ്പാന പൂന്താനം)
സമാനാശമുള്ള വരികൾ പാഠഭാഗത്തു നിന്നു കണ്ടെത്തുക.
Answer:
“പട്ടു കിട്ടുമ്പോഴും സന്തോഷമില്ലവ
ടനാട്ടു പണം കൂടെ മുമ്പേ നിനയ്ക്കയാൽ
വീരവാളിപ്പാട്ടു കിട്ടിയെന്നാകിലും
പോരാ തരിവള കിട്ടുവാനാഗ്രഹം”

അത്യാഗ്രഹികളായ മനുഷ്യർക്ക് പണം എത്ര കിട്ടിയാലും തൃപ്തിയാകില്ല. ധനം കിട്ടും തോറും കൂടുതൽ കൂടുതൽ വേണ മെന്നാണ് മനുഷ്യരുടെ ആഗ്രഹം എന്നാണ് പൂന്താനം പറയുന്നത്. സമാന മായ ആശയം തന്നെയാണ് നമ്പ്യാരുടെ വരി കളും സൂചിപ്പിക്കുന്നത്. അംഗീകാരമായി പട്ടുകിട്ടുമ്പോൾ അതിന്റെ കൂടെ പണം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലർ ആശിക്കുന്നു. വീരാളിപ്പാട്ട് കിട്ടുമ്പോൾ തരിവള കൂടി കിട്ടണമെന്നാണ് മോഹം. പണത്തോടുള്ള ആളുകളുടെ ആർത്തി യാണ് രണ്ടു കാവ്യഭാഗങ്ങളിലും നമുക്ക് കാണാനാവുന്നത്.

Question 3.
നിങ്ങളുടെ ശ്രദ്ധയാകർഷിച്ച ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെ ആധാര മാക്കി തുള്ളൽപ്പാട്ടിന്റെ താളത്തിൽ വരി കൾ എഴുതിനോക്കൂ.
Answer:
ഭൂമിയിലുള്ള മാനവർക്കൊന്നും
ഒന്നിനും ഒട്ടും സമയമതില്ല
രാവും പകലുമില്ലാതെ ജനങ്ങൾ
തെക്കും വടക്കും നെട്ടോട്ടമോടുന്നു
ബീച്ചിൽ പോണം, പാർക്കിൽ പോണം
സിനിമയ്ക്കു പോണം, മാളിലും പോണം
നാരിമണികൾക്കു പാചകം ചെയ്യുവാൻ
നേരമതില്ല, പാർലറിൽ പോണം
ഹോട്ടലിൽ നിന്നല്ലോ ഭോജനമെല്ലാം
സ്വിഗ്ഗി സോമാറ്റോയും കൂട്ടിനുണ്ടല്ലോ
ആർമാദിച്ചിങ്ങനെ വാഴുന്ന കാലത്ത്
ചീനയിൽ നിന്നല്ലോ വന്നു കൊറോണ
മാനവരെല്ലാം കൊറോണപ്പേടിയിൽ
വീടുകളിൽ നിന്നിറങ്ങാതെയായി
പാർലറും വേണ്ടാ, പാർക്കും വേണ്ട
മാളും വേണ്ടാ, ബീച്ചും വേണ്ടാ
ലോകർക്കെല്ലാം ജീവൻ മാത്രം മതി.

Question 4.
കാവ്യത്തിൽ സൂചിപ്പിക്കുന്ന ആശയങ്ങൾ ഇന്ന് എത്രത്തോളം പ്രസക്തമാണ്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നൂറ്റാണ്ടുകൾക്ക് മുൻപ് കുഞ്ചൻ നമ്പ്യാർ എഴുതിയ വരികളുടെ പ്രസക്തി ഇന്നത്തെ കാലത്ത് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞി ട്ടില്ല. താൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെ അരുതായ്മകളാണ് നമ്പ്യാർ ഈ തുള്ളൽ കാവ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കാലം ഒരുപാട് പുരോഗമിച്ചിട്ടും മനുഷ്യ രുടെ പണത്തോടുളള ആർത്തിയും അത് നേടാനുള്ള കുബുദ്ധികളും ഒട്ടും കുറഞ്ഞി ട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാം.

അധികാരസ്ഥാനത്തുള്ളവരുടെ അഴിമതി യും, കൈക്കൂലിയും എല്ലാം കാണുമ്പോൾ പ്രതിബദ്ധതയില്ലാത്ത സാമൂഹിക സേവനം അന്നത്തെ പോലെ ഇന്നും ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. നമ്പ്യാർ പറഞ്ഞ വൈദ്യ ന്മാരുടെ ഗണത്തിൽപ്പെടുന്ന ഒരുപാട് ആതുരാലയങ്ങളും ഡോക്ടർമാരും നമുക്ക് ചുറ്റും ഉണ്ട്. രോഗിയുടെ സൗഖ്യ ത്തെക്കാൾ രോഗിയുടെ കയ്യിലുള്ള പണ മാണ് അവരുടെ ലക്ഷ്യം. സാമൂഹിക പ്രതി ബദ്ധതയില്ലാത്ത ശുശ്രൂഷരംഗം അന്നും ഇന്നും നിലനിൽക്കുന്നു.

ഇത് പോലെതന്നെ മന്ത്രവാദവും, ജ്യോതി ഷവും ഒക്കെ പണം തട്ടുന്നതിനുള്ള വഴി കളായി ഇന്നും നിലനിൽക്കുന്നു. കലാരം ഗവും ഒട്ടും വിഭിന്നമല്ല. പ്രതിബന്ധതയി ല്ലാത്ത കലാകാരന്മാർ പണം മാത്രം ലക്ഷ്യ മാക്കി അവരുടെ സൃഷ്ടികൾ ഉപയോഗി ക്കുന്നു. വിദ്യാഭ്യാസം കായിക രംഗം തുടങ്ങി എല്ലാ മേഖലകളെയും ഇന്ന് പണാ ധിപത്യം കീഴടക്കിയിരിക്കുന്നു. ഇത് കൊണ്ടൊക്കെ തന്നെ അർഹിക്കുന്ന വർക്കല്ല പലപ്പോഴും അംഗീകാരങ്ങളും സഹായങ്ങളും കിട്ടുന്നത് സ്വജനപക്ഷപാ തവും, അഴിമതിയും,. പ്രീണവും ഒക്കെ കഴിവുകൾക്ക് നേരെ അധികാരികൾ കണ്ണ ടയ്ക്കാൻ കാരണമാകുന്നു.

കരുണയും സ്നേഹവും എല്ലാം മറന്നു ആളുകൾ പണത്തിന്റെ പിറകെ ഓടുന്നു. പണമുണ്ടാക്കാൻ ഏതു നീചമാർഗവും അവർ സ്വീകരിക്കുന്നു. കിട്ടിയതിലൊന്നും തൃപ്തനല്ലാതെ അവർ കൂടുതൽ പണത്തി നായി ആഗ്രഹിക്കുന്നു. കുഞ്ചൻ നമ്പ്യാ രുടെ വാക്കുകൾ ഈ കാലഘട്ടത്തെ കുറി ച്ചാണോ എന്ന് നമുക്ക് സംശയം തോന്നു ന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Question 5.
“നീറ്റിലെപ്പോളയ്ക്ക് തുല്യമാം ജീവനെ പ്പോറ്റുവാനെത്ര ദുഃഖിക്കുന്നു മനുഷ്യർ” (കുഞ്ചൻ നമ്പ്യാർ)
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാവായുസ്സുമോർക്ക നീ” (എഴുത്തച്ഛൻ)
രണ്ട് കാവ്യഭാഗങ്ങളിലെയും ജീവിതവീ ക്ഷണത്തിന്റെ സമകാലിക പ്രസക്തി വില യിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
വെള്ളത്തിലെ കുമിളക്ക് സമാനമായ ജീവി തത്തെ പോറ്റുവാനാണ് മനുഷ്യർ ഇത മാത്രം കഷ്ടപ്പെടുന്നത് എന്നാണ് കുഞ്ചൻ നമ്പ്യാർ പറയുന്നത്. നീർക്കുമിളയുടെ ആയുസ്സ് ക്ഷണികമാണ്. ജീവിതവും അതു പോലെ ക്ഷണികമാണ്. സുഖഭോഗങ്ങൾ ഇടിമിന്നൽപോലെ ക്ഷണികമാണെന്നും ആയുസ്സ് നശ്വരമാണെന്നുമാണ് എഴുത്ത ച്ഛൻ പറയുന്നത്. മനുഷ്യജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചാണ് രണ്ടു കവികളും ഓർമ്മിപ്പിക്കുന്നത്.

ജീവിതം ക്ഷണികമാണെന്ന് ഓർക്കാതെ മനുഷ്യൻ ഭൗതികമായ നേട്ടങ്ങൾക്കുവേ ണ്ടിയും സുഖസൗകര്യങ്ങൾക്ക് വേണ്ടിയും പരക്കം പായുന്ന കാഴ്ച ഇന്ന് സാധാരണ മാണ്. അവനവന്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ജീവിതത്തിന്റെ പര മപ്രധാനമായ ലക്ഷ്യം എന്ന മനോഭാവം ഇന്ന് വർധിച്ചുവരുന്നു. മനുഷ്യത്വവും മൂല്യ ങ്ങളും നഷ്ടപ്പെടുകയും ജീവിതത്തിന്റെ യഥാർത്ഥലക്ഷ്യമെന്തെന്ന് മറന്നു പോകു കയും ചെയ്യുന്ന പുതിയകാലത്ത് കുഞ്ചൻ നമ്പ്യാരുടെയും, എഴുത്തച്ഛന്റെയും ജീവിതവീക്ഷണത്തിന് പ്രസക്തിയേറുന്നു.

Question 6.
സാമൂഹിക വിഷയങ്ങൾ പ്രമേയമാകുന്ന കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, കാർട്ടൂൺ കവിതകൾ എന്നിവ ശേഖരിച്ച് പതിപ്പ് തയ്യാറാക്കുക.
Answer:
കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5 1
കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5 2
കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5 3
കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5 4

Question 7.
കിട്ടും പണമെങ്കിലിപ്പോൾ എന്ന കവി തയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാ ക്കുക.
Answer:
മലയാളസാഹിത്യത്തിന് അമൂല്യസംഭാവന നൽകിയ കവിയും തുള്ളൽ പ്രസ്ഥാന ത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചൻ നമ്പ്യാർ.

“കിട്ടും പണമെങ്കിലിപ്പോൾ” എന്ന കാവ്യ ഭാഗത്തിലൂടെ പണം സമ്പാദിക്കാൻ മനു ഷ്യർ കാട്ടിക്കൂട്ടുന്ന കൗശലങ്ങളെ രസക രമായി അവതരിപ്പിക്കുകയാണ് കവി. ധ്രുവൻ കാട്ടിൽ അലയുന്ന കാലത്ത് നാര ദമുനി നാട്ടിലെ ജീവിതാവസ്ഥകളെപ്പറ്റിയും മനുഷ്യന്റെ മോഹങ്ങളെക്കുറിച്ചും വ നോട് പറയുന്ന കാര്യങ്ങളാണ് കവിതയി ലുള്ളത്. നാരദൻ ധ്രുവനോട് പറയുന്നു “അല്ലയോ ബാലകാ മനുഷ്യരുടെ മോഹ ങ്ങൾ ഓരോന്നായി ഞാൻ പറയുന്നത് നീ കേൾക്കുക.

പണം കിട്ടുമെങ്കിൽ മനുഷ്യന് ദുഷ്ടത കാണിക്കാൻ ഒരു മടിയുമില്ല. എത്ര കിട്ടിയാലും മതിയാകില്ല. രണ്ട് പണം കിട്ടുമെന്ന് കേട്ടാലവർ പതിനെട്ട് കാതം വേണമെങ്കിലും സഞ്ചരിക്കും. മനു ഷ്യർക്കു രാജസേവയിലും ഭക്ഷണത്തിലും പ്രസിദ്ധി നേടലിലുമെല്ലാം ദുരാഗ്രഹമാണ്. കാര്യം കാണാൻ രാജാവിനെ സേവിച്ചു നിൽക്കുന്നു. കള്ളം പറഞ്ഞു പലരേയും ചതിക്കുന്നു. കൈക്കൂലി വാങ്ങാനല്ലാതെ ഇത്തരക്കാർക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. മനുഷ്യർ തങ്ങളുടെ മുന്നിൽ വിധേയപ്പെട്ടു ‘നിൽക്കുന്നവരെ പോലും പരിഗണിക്കു ന്നില്ല.

രാജാവിനെക്കണ്ടു സേവ കൂടാൻ എത്രയോ ജനങ്ങൾ തുനിഞ്ഞിറങ്ങുന്നത് എത്ര ദുഃഖകരമാണ്. രാജസേവകരുടെ അനാസ്ഥയാണിവിടെ നമ്പ്യാർ സൂചിപ്പി ക്കുന്നത്. ശ്ലോകങ്ങളുണ്ടാക്കിയാൽ ദുഃഖം അവസാനിക്കുമെന്ന് കരുതി ചിലർ ശ്ലോക ങ്ങളും പദങ്ങളും നിർമ്മിക്കുന്നു. ദുരാ ഗ്രഹം കൊണ്ട് പൊട്ടക്കവിതയും സാഹി ത്യവും രചിക്കുന്നവരാണിവർ. സമ്മാന മായി പട്ടുകിട്ടിയാലും അവന് സന്തോ ഷമില്ല. അംഗീകാരം കിട്ടിയാൽ മാത്രം പോരാ. ധനവും കൂടി ആഗ്രഹിക്കുന്നവ നാണ്. വീരാളിപ്പട്ടു കിട്ടിയാൽ മാത്രം പോരാ തരിവള കിട്ടണമെന്നുമവൻ ആഗ ഹിക്കും.

ഭൂമിയിലെ ഓരോ മനുഷ്യനും പണമുണ്ടാ ക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണ മുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ടം, കൊട്ട് എന്നിവയൊക്കെ പഠിക്കുയാണ് ചിലർ. പ്രതിബദ്ധതയില്ലാത്ത കലാപഠന ത്തെയാണ് കവി സൂചിപ്പിക്കുന്നത്. മുക്ക മില്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായിക്കുന്നു. പ്രഭുത്വവും പണവും ആഗ്രഹിച്ച് ആയുധവിദ്യ പഠിക്കു ന്നവരുമുണ്ട്. ലാഭത്തിനുവേണ്ടി മാത്രമുള്ള കായിക പഠനത്തെകുറിച്ചാണ് നമ്പ്യാർ സൂചിപ്പിക്കുന്നത്.

മറ്റു വിദ്യകളെല്ലാം വില യില്ലാത്തതാണെന്നും പണമുണ്ടാക്കാൻ വൈദ്യം പഠിക്കണമെന്നു ചിന്തിക്കുന്നവ രുമുണ്ട്. പലതരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കു ന്നു. കാഞ്ഞിരം ചേർത്ത നെയ്യ്, ഗുൽഗുലു (ഒരു മരുന്ന്) വേപ്പ് എന്നിവ ചേർത്ത് ചില എണ്ണകളും നെയ്യുകളും പൊടികളും ഗുളി കകളും ഉണ്ടാക്കി ആളുകളിൽ നിന്നവർ പണം കൈക്കലാക്കുന്നു. ചിലരാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക് മന്ത്ര ങ്ങൾ എഴുതികൊടുത്ത് പണം സമ്പാദി ക്കുന്നു. പ്രതിബദ്ധതയില്ലാത്ത സാമൂഹിക സേവനത്തെ കുറിച്ചാണിവിടെ കവി സൂചി പ്പിക്കുന്നത്.

മന്ത്രിമാരുടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖസ്തുതി പറഞ്ഞ് ചിലർ പട്ടും നേടുന്നു. ജ്യോതിശാസ്ത്രം പഠിച്ചവർക്ക് ജ്യോതിഷം പറഞ്ഞ് പാതി രാജ്യം നേടിയെടുക്കാൻ ഒരു തടസ്സവുമി ല്ലാത്ത കാലമാണിത്. ജാതകം നോക്കിയിട്ട് അവർ പറയുന്ന കള്ളത്തരങ്ങൾ കേട്ടാൽ ആരും അവർക്ക് പല വസ്തുക്കളും കൊടുത്തുപോകും. മറ്റുള്ള വിദ്യകളെല്ലാം കഷ്ടപ്പെട്ട് ചെയ്തത് മറ്റുളളവരെ പറ്റിച്ചു നടക്കുന്ന ബുദ്ധിശൂന്യർക്ക് പലപ്പോഴും ആഹാരത്തിനുള്ളത് പോലും കിട്ടുന്നില്ല, മറ്റുള്ള കാര്യങ്ങളൊന്നും പിന്നെ ചിന്തിക്കാ നുമില്ല. വെള്ളത്തിലെ, കുമിളക്ക് സമാന മായ ജീവിതത്തെ പോറ്റുവാനാണ് മനു കഷ്ടപ്പെടുന്നത് എന്നാണ് കുഞ്ചൻ നമ്പ്യാർ പറയുന്നത്.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Question 8.
“ഞാനും ചെയ്യുന്നു കേൾക്ക നീ ബാലക” ആര് ആരോട് പറയുന്നു?
Answer:
നാരദമഹർഷി ധ്രുവനോട്

Question 9.
നാരദമഹർഷി ധ്രുവനോട് പറയുന്നത് എന്തിനെക്കുറിച്ച്?
Answer:
മനുഷ്യന്റെ മോഹങ്ങളെക്കുറിച്ച്

Question 10.
മനുഷ്യന് ദുഷ്ടത കാട്ടാൻ മടികാണിക്കാ റില്ല. എപ്പോൾ?
Answer:
പണം കിട്ടുമെങ്കിൽ

Question 11.
കൗശലം കാട്ടി പണം സമ്പാദിക്കാൻ മനു ഷ്യൻ കാട്ടുന്ന വേലകൾ എന്തെല്ലാം?
Answer:
പണത്തിനായി മനുഷ്യൻ എന്തു ദുഷ്ട തയും ചെയ്യും. പണം കിട്ടുമെന്നു കേട്ടാൽ എത്ര ദൂരം പോകാനും മനുഷ്യന് മടിയി ല്ല. പണം കിട്ടാനായി ശ്ലോകം രചിക്കുന്നു. പണത്തിനായി ആട്ടവും പാട്ടും ആയുധ വിദ്യയും പഠിക്കുന്നു. വൈദ്യം പഠിച്ചും മന്ത്രവാദം പഠിച്ചും ജ്യോതിഷം പഠിച്ചും പണം സമ്പാദിക്കുന്നു. പണത്തിനായി എന്തു കള്ളം പറയാനും അവർ മടിക്കാ റില്ല.

Question 12.
രാജസേവകരെക്കുറിച്ചുള്ള നമ്പ്യാരുടെ അഭിപ്രായം എന്ത്?
Answer:
രാജാവിനെ സ്തുതിച്ച് നിൽക്കുന്ന രാജ സേവകർ നുണ പറഞ്ഞു ജനങ്ങളെ പറ്റി ക്കുന്നു. കൈക്കൂലി വാങ്ങിക്കുകയല്ലാതെ അവർക്ക് മറ്റു താത്പര്യങ്ങൾ ഒന്നുമില്ല. പ്രയാസമനുഭവിക്കുന്നവരെയും തങ്ങളുടെ മുന്നിൽ എളിമയോടെ നിൽക്കുന്നവരെയും അവർ തിരിഞ്ഞുപോലും നോക്കാറില്ല. രാജ്യത്തിനു വേണ്ടി പ്രയത്നിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ രാജസേവനം. ആത്മാർത്ഥത യോടെയുള്ള രാജസേവനം യഥാർത്ഥ ത്തിൽ ദുഃഖകരവും പ്രയാസകരവുമാണ്. അത്തരം രാജസേവകർ വളരെ കുറവാണ്.

Question 13.
ശ്ലോകം ചമയ്ക്കും പദങ്ങളും നിർമ്മിക്കു മകൻ ദുരാഗ്രഹം കൊണ്ടതു ചെയ്യുന്നു ഈ വരികളുടെ ആശയം എന്ത്?
Answer:
ദുരാഗ്രഹം കൊണ്ട് പണത്തിനു വേണ്ടി പൊട്ടക്കവിതയും സാഹിത്യവും രചിക്കു ന്നു. സമൂഹത്തിനോടു യാതൊരു പ്രതി ബദ്ധതയുമില്ലാതെ സ്വാർത്ഥതയ്ക്കുവേണ്ടി സാഹിത്യരചന നടത്തുന്നു.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Question 14.
“ആട്ടം പഠിക്കുന്നു പാട്ടു പഠിക്കുന്നു. കൊട്ടു പഠിക്കുന്നു പാട്ടു സാധിക്കുന്നു.” ഈ വരികളിലെ ആശയം വിശദമാക്കുക.
Answer:
ഈ വരികൾ പ്രതിബദ്ധതയില്ലാത്ത കലാ പഠനത്തെ സൂചിപ്പിക്കുന്നു. നൃത്തം, സംഗീതം തുടങ്ങിയ കലാരൂപങ്ങൾ അഭ്യ സിക്കുന്നത് അതിനോടുള്ള അഭിനവേശം കൊണ്ടല്ല. പണവും പ്രസിദ്ധിയും സമ്പാ ദിക്കാനുള്ള മാർഗമായാണ് ഇന്ന് പലരും കലയെ കാണുന്നത്. മത്സരങ്ങളിൽ പങ്കെ ടുക്കാൻ വേണ്ടി മാത്രം ഇത്തരം കലകൾ പഠിക്കുന്നവർ ഇന്ന് ധാരാളമുണ്ട്.

Question 15.
“ആയതി വേണമെന്നാൽ പണം കിട്ടുമെ സായുധവിദ്യക്കൊരുവൻ തുനിയുന്നു.” ഈ വരികൾ സൂചിപ്പിക്കുന്നത് എന്ത്?
Answer:
ഈ വരികൾ ലാഭത്തിനുവേണ്ടി മാത്രമുള്ള കായികപഠനത്തെ സൂചിപ്പിക്കുന്നു.

Question 16.
“പട്ടു കിട്ടുമ്പോഴും സന്തോഷമില്ലവ നാട്ടു പണം കൂടെ മുമ്പേ നിനയ്ക്കയാൽ വീരവാളിപ്പട്ടു കിട്ടിയെന്നാകിലും പോരാ തരിവള കിട്ടുവാനാഗ്രഹം.”
Answer:
പട്ടിനോടൊപ്പം പണം കൂടി സമ്മാനമായി പ്രതീക്ഷിച്ചതുകൊണ്ട് സന്തോഷം വരു ന്നില്ല. രാജസദസ്സുകളിലും മറ്റും വീരവാ ളിപ്പട്ടു നൽകി ആദരിക്കാറുണ്ട്. വീരാളി പട്ടു കിട്ടിയാലും മതിയാകാതെ തരിവള വേണമെന്ന് ആഗ്രഹിക്കുന്നു. അംഗീകാരം കൊണ്ടു മാത്രം തൃപ്തരാകാതെ അതിന്റെ കൂടെ ധനവും ആഗ്രഹിക്കുന്നു.

Question 17.
ജാതകം നോക്കീട്ടവർ പറ ഞ്ഞീടുന്ന “കൈതവം” കേട്ടാൽ കൊടുക്കും പല വസ്തു; കൈതവം എന്ന പ്രയോഗത്തിന്റെ ഔചിത്യം വ്യക്തമാക്കുക.
Answer:
ജ്യോതിഷം ജീവിതമാർഗ്ഗമാക്കിയവരെക്കു റിച്ചാണ് ഇവിടെ പറയുന്നത്. ആകർഷക മായി സംസാരിച്ച് ആരെയും വശത്താ ക്കാൻ കഴിവുള്ള അവർക്ക് പാതിരാജ്യം വരെ കൈക്കലാക്കുവാൻ യാതൊരു തട സ്സവുമില്ല. കേൾവിക്കാരിൽ വിശ്വാസമു ണ്ടാകുന്ന വിധത്തിൽ നുണ പറയാൻ അവർക്ക് കഴിയും. ജാതകം നോക്കാനെ ത്തുന്നവരോട് അവർ പറയുന്ന നുണക ട്ടാൽ വരുന്നവർ എന്തും ചെയ്യും. ഇത്തര ത്തിൽ നുണപറഞ്ഞ് അവർ ജനങ്ങളെ പറ്റി ക്കുന്നു.

Question 18.
‘മറ്റുള്ള വിദ്യകളെല്ലാം വൃഥാ തന്നെ വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ ഈ വരികളുടെ ഔചിത്യം വിശദമാക്കുക.
Answer:
സാമൂഹിക പ്രതിബദ്ധതയില്ലാത്ത ശുശ്രൂ ഷാരംഗം ഇന്നുമാത്രമല്ല അന്നുമുണ്ടായി രുന്നു. മറ്റുള്ളവ പഠിച്ചാൽ വേണ്ടത് പണ മുണ്ടാക്കാൻ കഴിയില്ല. സാമൂഹിക സേവ നമായി കാണേണ്ട ആതുരശുശ്രൂഷയെ പണം സമ്പാദിക്കാനുള്ള മാർഗമായി കരു തുന്നു.

Question 19.
‘മന്ത്രിച്ചു പട്ടും വളയും പിടുങ്ങുക ‘ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ സ്വാധീ നിച്ച് സ്വന്തം കാര്യങ്ങളും സ്ഥാനമാന ങ്ങളും നേടിയെടുക്കുന്നതിനെ സൂചിപ്പി ക്കുന്നു.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Question 20.
“മറ്റുള്ളതോ പിന്നെ ഒട്ടും നിനയ്ക്കേണ്ട” ഇങ്ങനെ പറയുന്നത് എന്തുകൊണ്ട്?
Answer:
അധിക ധനം സമ്പാദിക്കാൻ കഴിയാതെ അത്യധികം അധ്വാനിച്ചിട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവ രുണ്ട്. കഠിനമായി അധ്വാനിച്ചിട്ടും ഭക്ഷണ ത്തിനുള്ള വകപോലും ലഭിക്കുന്നില്ല, വിപ രീതാർത്ഥ ത്തിലുള്ള പ്രയോഗമായും ഇതിനെ കാണാം. നേടാൻ കഴിയാത്ത തിലുള്ള സംഘർഷം അവർക്ക് ഉണ്ടാകാം. സമ്പത്തില്ലെങ്കിലും അവർക്ക് മനസ്സമാധാ നമുണ്ടായിരിക്കും.

Question 21.
“നീറ്റിലെപ്പോളയ്ക്ക് തുല്യമാം ജീവനെ പോറ്റുവാനെത്ര ദുഃഖിക്കുന്നു മാനുഷ്യർ.” ഈ വരികളിൽ തെളിയുന്ന ജീവിതത്തെ ക്കുറിച്ചുള്ള കാഴ്ചപ്പാട് എന്ത്?
Answer:
ജലത്തിലെ കുമിളകൾ ഏതു നിമിഷവും ഇല്ലാതാകാം. അതുപോലെ നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നതാണ് മനുഷ്യന്റെ ജീവിതം. അങ്ങനെയുള്ള ജീവിതത്തിനു വേണ്ടി കഷ്ടപ്പെടുകയാണ് മനുഷ്യർ. അല്പകാലത്തേക്കുള്ള ഈ ജീവിതത്തിന് വേണ്ടി മനുഷ്യൻ മറ്റുള്ളവരെ ദ്രോഹിക്കു കയും ചതിക്കുകയും ചെയ്യുന്നു.

Question 22.
“മൂക്കിൽ വിരൽ തള്ളി നിൽക്കുന്നവർ” എന്ന പ്രയോഗത്തിന്റെ അർത്ഥം എന്ത്?
Answer:
മറ്റുള്ളവരുടെ മുന്നിൽ വിധേയപ്പെട്ടു നിൽക്കുന്നവർ

Question 23.
പാഠഭാഗത്ത് പരാമർശിക്കുന്ന സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ഏതൊക്കെ?
Answer:

  • പണം കിട്ടാൻ എന്തും ചെയ്യുന്ന അവസ്ഥ
  • ദുരാഗ്രഹം
  • സ്വാർത്ഥ ലക്ഷ്യത്തോടെയുള്ള രാജ സേവ
  • നുണപറച്ചിൽ
  • ചതി, കൈക്കൂലി
  • സഹായം അർഹിക്കുന്നവരെ പരിഗണി ക്കാത്ത അവസ്ഥ.

നമ്പ്യാർ കവിതകളിൽ ചിലത് പരിച യപ്പെടാം
1. ഒരുത്തർക്കും ലഘുത്വത്ത
വരുത്തുവാൻ മോഹമില്ല
ഒരുത്തന്നു ഹിതമായി
പറവാനും ഭാവമില്ല
(പഞ്ചേന്ദ്രോപാഖ്യാനം പറയൻ തുള്ളൽ)

2. നല്ല ജനങ്ങളുടെ സഭയിൽ ചെന്നാൽ
വല്ലതുമവിടെ ശ്ശോഭിതമാകും;
മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം
സുജനുഗുണം കൊണ്ടുളവാകും ബഹു-
മാനവിശേഷം വരുമെന്നുള്ളതു
ഞാനൊരു പദ്യം ചെല്ലാമായതു
മാനുഷ്യരെല്ലാം കേട്ടറിയേണം

3. ഗുരുനാഥൻ മമഗുണഗണമേറിയ
ധരണി സുരോത്തമനരുളുകമൂലം
സരസകഥാകഥനത്തിനെനിക്കൊരു
പെരുവഴി മാത്രം കാണാറായി.
കിള്ളിക്കുറിശ്ശി മഹേശ്വരനും പുന-
രുള്ളിലിരുന്നുരുള്ളുന്നു സദാമേ
തുള്ളലിനുള്ള രസങ്ങളറിഞ്ഞവ
രുള്ളം തന്നിൽ രസിച്ചീടേണം
വെള്ളച്ചുരികയിളക്കിപ്പം പല
പുള്ളിപ്പുലി കടുവാ മഹിഷാദിക
ളുള്ള വനങ്ങളിൽ വേട്ടയുമാടി
പള്ളിക്രീഡാ തല്പരനാകിന
തകഴിയിൽ വാണരുളീടിന ഭഗവാ-
നകളാകൃതിയാം ഹരിഹരതനയൻ
സകല വരപ്രദനപ്രതിമാനൻ
സുകൃതിഗുണങ്ങൾ വരുത്തീടേണം
കവി മാതാവേ!ദേവി സരസ്വതി!
കവിതാഭാവേ കാത്തരുളേണം (കിരാതം തുള്ളൽ)

കുഞ്ചൻ നമ്പ്യാർ – മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്
തന്റെ നാവിൽ വാക്കുകൾ നൃത്തം ചെയ്യു കയാണെന്ന് കുഞ്ചൻ നമ്പ്യാർ ഒരു കവിത യിലൂടെ പറഞ്ഞിട്ടുണ്ട്. അസാമാന്യ ഭാഷാ നൈപുണ്യമുള്ള ഒരാൾക്കു മാത്രമേ ഇത്ത ആത്മവിശ്വാസമുണ്ടാ കൂ. എന്നാൽ, ആ ഭാഷാപാണ്ഡിത്യം കടുകട്ടി പ്രയോഗങ്ങൾക്കു മാത്രമാണ് പ്രയോഗി ക്കുന്നതെങ്കിലോ? അതിന്റെ സത്ത ജനങ്ങ ളിലേക്കെത്തില്ലെന്ന് തീർച്ചയാണ്. ഭാഷാ നൈപുണ്യത്തിനൊപ്പമുണ്ടായിരുന്ന അത്ഭുതപൂർവമായ ഹാസ്യബോധമാണ് കുഞ്ചൻ നമ്പ്യാർക്ക് മലയാള സാഹിത്യ ചക്രവർത്തികളിൽ വേറിട്ട ഇടം നേടികൊ ടുത്തത്. നർമ്മത്തിൽ പൊതിഞ്ഞ സാമൂ ഹ്യവിമർശനമായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര.

പതിനെട്ടാം നൂറ്റാണ്ടിലെ (1705 – 1770) പ്രമുഖ മലയാളഭാഷാ കവിയായ കുഞ്ചൻ ന മ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. എന്നാൽ ജീവിതത്തിന്റെ ഓരോ ഏടും കവിതകളാൽ സമ്പൂർണമാക്കിയ അദ്ദേഹ ത്തെക്കുറിച്ചുള്ള കഥകൾ പ്രശസ്തമാണ്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപ ത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്ക വയും തുള്ളൽ അവതണങ്ങളിൽ ഉപയോ ഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. ചന്ദ്രികാവീഥി, ലീലാവതീ വീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണു വിലാസം, രാഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാ വ്യങ്ങളും, വാർത്തികം എന്നീ ഛന്ദശാസ്ത്രഗ്രന്ഥ ങ്ങളും മറ്റും സംസ്കൃതത്തിൽ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾ തന്നെയാണെന്ന് ഏറെ ചർച്ചചെയ്യ പ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരള സാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിരു ന്നു. ഈ അവകാശവാദം ഇന്നും സ്ഥിരീ കരിക്കപ്പെട്ടിട്ടില്ല.

നമ്പ്യാരെ കുറിച്ചുള്ള ലഭ്യമായ അറിവു ച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കു റിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായി രുന്നു അദ്ദേഹത്തിന്റെ ജനനം. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാ വിനോടൊപ്പം പിതൃദേശമായ കിടങ്ങൂരി ലെത്തി. പിന്നീട് ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയി ലാണ് ജീവിച്ചത്. ഇക്കാലത്താണ് തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

തുള്ളൽ എന്ന കലാരൂപത്തിന്റെ പിറ വിക്കു പിന്നിലും ഏറെ പ്രശസ്തമായ ഒരു കഥയുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്തിന് മിഴാവ് കൊട്ടുകയായി രുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിപ്പോയി. ഇതി നിടെ പരിഹാസപ്രിയനായ ചാക്യാർ അര ങ്ങത്തുവച്ചുതന്നെ നമ്പ്യാരെ കലശലായി പരിഹസിച്ചു ശകാരിച്ചു. പകരം വീട്ടാൻ അടുത്തദിവസം തന്നെ നമ്പ്യാർ ആവിഷ്ക രിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായി രുന്ന് തുള്ളൽ. തുള്ളലിന് കൂത്തുമായി സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ കഥയിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക വയ്യ. ഏതായാലും തുള്ളലിനെ ഒന്നാംകിട കലാ രൂപമായി വികസിപ്പിച്ചെടുക്കാനും അംഗീ കാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴി ഞ്ഞു. തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നേടികൊടുത്തു. സാധാര ണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ ആയിരിക്കണം എന്ന് നമ്പ്യാർ തന്നെ പറഞ്ഞിട്ടുണ്ട്.

‘ഭടജനങ്ങടെ നടുവിലുള്ളൊരു പടയണി ക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേരിവരുന്ന നല്ലമണി പ്രവാളമതെങ്കിലോ ഭൂഷണം വരുവാനുമില്ല; വിശേഷ ഭൂഷണ
മായരും’

ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു. ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനു ഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളി ലുമുള്ള അവഗാഹവും ഈ കൃതികളിൽ പ്രകടമാകുന്നുണ്ട്. പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളൽ കൃതികളും. എന്നാൽ അവയിൽ കഴിയുന്നത് നർമവും സാമൂഹ്യപ്രസക്തി യുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരുന്നു.

പതിനെട്ടാം ശതകത്തിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വ ചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികി ത്സാരീതികൾ, കൃഷിയറിവുകൾ, കടലറി വുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊ ല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.

തുള്ളൽക്കവിതകളിൽ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണ ങ്കിലും നമ്പ്യാർ കൊടുക്കുന്ന പശ്ചാത്തലം കേരളീയ മാണ്. കഥാ പാത്രങ്ങൾക്ക് അദ്ദേഹം മലയാളിത്തം കൽപിച്ചു കൊടു ക്കുന്നു. ഭീമൻ, ദുര്യോധനൻ, ദേവേന്ദ്രൻ, ദമയന്തി, ദ്രൗപതി, സീത, പാർവ്വതി തുട ങ്ങിയ കഥാപാത്രങ്ങൾ കേരളത്തിലെ സ്ഥിതിഗതികൾക്കനുരൂപമായ വേഷപ്പ കർച്ചയോടുകൂടി മാത്രമേ തുള്ളലുകളിൽ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂമിയും സ്വർഗ്ഗവും പാതാളവുമെല്ലാം നമ്പ്യാരുടെ ഭാവനയിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു.

അതേ സമയം, എല്ലാ വിഭാഗം മലയാളിക ളുടെയിടയിലും ജനസമ്മതിയും അംഗീകാ രവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാർ കവിത ശക്തമായി വിമർശിക്കപ്പെട്ടിട്ടുമു ണ്ട്. നമ്പ്യാരുടെ സംസ്കാരലോപത്തെപ്പറ്റി ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മല യാള സാഹിത്യവിമർശകനായിരുന്ന കുട്ടി ഷ്ണ മാരാരും, പി.കെ. ബാലക ഷനും പരാതിപ്പെട്ടിട്ടുണ്ട്. ഇതിഹാസ പുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും കേരളീയസാഹചര്യങ്ങ ളിൽ ഫലിതത്തിൽ പൊതിഞ്ഞ് അവതരി പ്പിക്കുന്ന നമ്പ്യാരുടെ രീതിയെ വാക് വ്യഭി ചാരമായാണ് മാരാർ വിശേഷിപ്പിച്ചത്.

കല്യാണസൗഗന്ധികത്തിലെ ‘ഭീമ-ഹനു’ മൽ സംവാദ’ത്തിന്റെ നിശിത മായ വിമർശനം മാരാരുടെ ‘ഭാരതപര്യടനം’ എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാർ ഹനുമാനെ ‘അങ്ങാടിക്കൂളനും’ ഭീമസേ നനെ ‘മേനിക്കണ്ടപ്പനും’ ആയി തരംതാ ഴ്ത്തിയെന്ന് മാരാർ ആക്ഷേപിക്കുന്നു. സാ ധാരണക്കാരുടെ ഭാഷയിൽ അവർക്കു വേണ്ടി എഴുതിയ ജനകീയ കവിയായി നമ്പ്യാർ കണക്കാക്കപ്പെടുന്നെങ്കിലും അദ്ദേ ഹത്തിന്റെ കവിതയുടെ സാമൂഹ്യപശ്ചാത്ത ലത്തിന്റെ പരിമിതകൾ ചൂണ്ടിക്കാണിക്ക പ്പെട്ടിട്ടുണ്ട്.

സാഹിത്യം അധഃസ്ഥിതവിഭാഗങ്ങളിലെ മനുഷ്യരെ പൊതുവേ അവഗണിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടതിനാൽ നമ്പ്യാരുടെ കവിതപോലും നായന്മാർ വരെയുള്ള ജന വിഭാഗങ്ങളെ മാത്രമേ കണക്കിലെടു ത്തുള്ളു എന്നും അതിനു താഴെയുള്ള ജനങ്ങളെക്കുറിച്ചുള്ള സൂചനകൾ അദ്ദേ ഹത്തിന്റെ സൃഷ്ടികളിൽ വിരളമാണെന്നു മാണ് വിമർശനം.

മലയാളത്തിലെ പ്രസിദ്ധമായ പല ലോകോ ക്തികളും നമ്പ്യാർക്കവിതയിൽ നിന്ന് വന്ന വയാണ്.

നെല്ലും പണങ്ങളു മുണ്ടിന്നു റിച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തൊടങ്ങൊലാ. കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം. കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ? എന്നി വയെല്ലാം ഉദാഹരണങ്ങൾ മാത്രം.

മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ മൊരു സൗരഭ്യം.
കനകം മൂലം കാമിനിമൂലം കലഹം പല വിധമുലകിൽ സുലഭം.
തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെ ടുത്തു തടുക്കേയുള്ളൂ.
വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.
ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ
എലിയെപ്പോലെയിരിക്കുന്നവനൊരു പുലി യെപ്പോലെ വരുന്നതു കാണാം.
എന്നിവ കിരാതത്തിൽ നിന്നാണ്.

നമ്പ്യാരുടെ ഫലിതോക്തികളും ഏറെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലി കനെന്ന് പറയപ്പെടുന്ന ഉണ്ണായിവാര്യരുമാ യുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടി ലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേക്കും എത്തിയിട്ടുണ്ട്. അസാധാരണ മായ നർമ ബോധവും കൗതു ക മു ണർത്തുന്ന ദ്വയാർത്ഥ പരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേ ഖരത്തിന്റെ പ്രിയപ്പെട്ടതായി തുടരുന്നു. ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നി രുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ ‘കരി കലക്കിയ കുളം’ എന്നും നമ്പ്യാർ ‘കളഭം കലക്കിയ കുളം’ എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആന യുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞ തെങ്കിലും, ആദ്യ ശ്രവണത്തിൽ കുള ത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്ത രീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തെന്നേ തോന്നു.

കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസി യേയും കണ്ടപ്പോൾ വാര്യർ “കാതിലോല (കാ അതിലോല ആരാണ് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ നല്ലതാളി (നല്ലത് ആളി തോഴിയാണ് കൂടു തൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമർശിക്കപ്പെട്ടത് യജമാനത്തിയുടെ കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയി രുന്ന താളിയും ആണ് എന്നേ കരുതൂ.

സമൂഹത്തിലെ അനീതികളും കാപട്യങ്ങൾ തന്റെ കവിതകളിലൂടെ അദ്ദേഹം ഉറക്കെ വിളിച്ചു പറയുകയും ചെയ്തിരുന്നു. രാജാവ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ നിർമ്മിച്ച്, പുതിയ ദീപസ്തംഭം, അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാ നായി കൊട്ടാരത്തിലെ കവികളെ കാട്ടി ക്കൊടുത്തു. മറ്റു കവികൾ അലങ്കാരഭംഗി നിറഞ്ഞ ശ്ലോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതര കവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളാ യിരുന്നു.

‘ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം,
ഇത്യർത്ഥ ഏഷാം ശ്ലോകാനാം
അല്ലാതൊന്നും ന വിദ്യതേ.’

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തിനെ തുടർന്ന് നമ്പ്യാർ തിരുവന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡ വർമ്മയുടേയും അദ്ദേ ഹത്തെ തുടർന്ന് ഭരണമേറ്റ കാർത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രി തനായി ജീവിച്ചും. വാർദ്ധക്യത്തിൽ രാജ സദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോ ന്നിയ അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.

‘കോലം കെട്ടുക, കോലകങ്ങളിൽ നടക്കെ ന്നുള്ള വേലക്കിനി-
കാലം വാർദ്ധകമാകയാലടിയനെച്ചൊടി ക്കൊലാ ഭൂപതേ.’
എന്ന കവിതയുടെ അഭ്യർത്ഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പ ലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധ യായിരുന്നു മരണകാരണം എന്നൊരു കഥ പ്രചാരത്തിലുണ്ട്. മലയാളത്തിലെ ഹാസ്യ കവികളിൽ അഗ്രഗണനീയനായ നമ്പ്യാ രുടെ കുറിക്കുകൊള്ളുന്ന വാക്കുകൾ സമ കാലീന സന്ദർഭങ്ങളിൽ പോലും ഏറെ അർത്ഥവത്താണ്.

കുഞ്ചൻ നമ്പ്യാർ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയിൽ സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1967 -ൽ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമ്മിച്ചി ട്ടുണ്ട്. 2017-ൽ സ്മാരകത്തിന് 50 വയസ്സ് തികയുകയാണ്. കുഞ്ചൻ നമ്പ്യാരുടെ പേരിൽ സെമിനാറുകളും മറ്റും ആഘോ ഷിക്കുക, അവാർഡുകൾ പ്രഖ്യാപിക്കുക തുടങ്ങിയവയിലൊതുങ്ങുകയാണ് സമിതി യുടെ പ്രവർത്തനം. പാലക്കാട് ജില്ലയിലും തൃശ്ശൂർ ജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലനൂർ മയിൽ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടർ സ്ഥലം കുഞ്ചൻനമ്പ്യാരുടെ ഓർമ്മയ്ക്കായി കുഞ്ചൻ സ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. അദ്ദേ ഹത്തിന്റെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലം ഇവിടെ നിന്നും ഏതാനും കിലോ മീറ്ററുകൾ അകലെയാണ്.