ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Chiriyude Arangettam Summary

ചിരിയുടെ അരങ്ങേറ്റം Summary in Malayalam

ആമുഖം

സമൂഹത്തിൽ ശ്രദ്ധേയമായ വ്യക്തികളാണ് ആത്മകഥകൾ എഴുതുന്നത്. അവരുടെ ജീവിതവും സംഭാവനകളും സമൂഹത്തിന് പ്രയോജനകരമായിത്തീരട്ടെ എന്ന ശുഭാപ്തി വിശ്വാസത്തോടെ കാലക്രമത്തിൽ അടയാളപ്പെടുത്തി വയ്ക്കുന്നതാണ് ആത്മകഥകൾ, ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരൻ ചാർളി ചാപ്ലിന്റെ ഹൃദയസ്പർശിയും രസകരവുമായ ആത്മകഥയാണ് പാഠഭാഗം. ലണ്ടൻ തെരുവിലെ കഠിനദാരിദ്ര്യത്തിൽനിന്ന് ലോകപ്രസിദ്ധിയിലേക്കുയർന്ന അദ്ദേഹത്തിന്റെ ജീവിതം വായനക്കാർക്ക് എന്നും പ്രചോദനാത്മകമാണ്. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതവിജയം നേടിയവരുടെ ധാരാളം കഥകൾ സാഹിത്യകൃതികൾക്ക് പ്രമേയമായിട്ടുണ്ട്. നിശബ്ദ സിനിമയിലൂടെ പ്രേക്ഷകനെ ഇന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ചാർളി ചാപ്ലിന്റെ ജീവിതവിജയവേദിയിലേക്കുള്ള അരങ്ങേറ്റം ഒരു സിനിമയുടെ കഥ പോലെ ദൃശ്യാനുഭവം പകർന്നു നല്കുന്ന ആത്മകഥാഭാഗമാണ്.

ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9

പാരസംഗ്രഹം
ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9 1
സന്തോഷത്തിന്റെയും സംതൃപ്തിയുടെയും എല്ലാം പ്രതീകമായാണ് പൊതുവേ നമ്മൾ ചിരിയെ കാണുന്നത്. അത്തരം ചിരിയുടെ വേളകളാണ് ജീവിതത്തിൽ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും. വെള്ളിത്തിരയിലെ തമാശപ്രകടനം കൊണ്ട് വലിയൊരു കാലം ആളുകളെ ചിരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ചാർളി ചാപ്ലിൻ. വംശത്തിന്റെയോ വർണ്ണത്തിന്റെയോ ഭേദമില്ലാതെയും അതിരുകളില്ലാതെയും ലോകമെങ്ങുമുള്ള ആളുകളെ ചിരിപ്പിക്കാൻ ആ കലാകാരനു കഴിഞ്ഞു. എന്നാൽ ലോകത്തെ മുഴുവൻ ചിരിപ്പി ക്കുമ്പോഴും കണ്ണീരിലാഴ്ന്ന ഒരു ഭൂതകാലം മറ്റാരും കാണാതെ സൂക്ഷിക്കു ന്നുണ്ടായിരുന്നു അദ്ദേഹം. ദാരിദ്ര്യത്തിന്റെയും ദുഃഖത്തിന്റെയും സന്ദർഭ ങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യലാണ് വലിയ ശേഷി. ചിരിയുടെ മറുപുറമായ സങ്കടങ്ങളെ ശക്തിയാക്കലും ഏതൊരാളും പഠിക്കേണ്ടുന്ന വലിയ പാഠങ്ങളാണ്.

അറിവിലേക്ക്

ആത്മകഥാ സാഹിത്യം ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒരു സാഹിത്യരൂപമാണ്. എങ്കിലും ആത്മകഥ ഒരു സാഹിത്യ വിഭാഗമായി വർഗീകരിക്കപ്പെടാൻ തുടങ്ങിയത് 18-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണ്. 1797ൽ വില്യം ടെയിലർ മന്തിലി റിവ്യൂ എന്ന ആനുകാലികത്തിലാണ് ‘ഓട്ടോബയോഗ്രഫി’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പാണ്ഡിത്യപ്രകടനത്തിനുള്ള ഉപാധി എന്ന അർഥത്തിലായിരുന്നു അന്ന് ഈ പദം ഉപയോഗിച്ചു വന്നത്. ആത്മാവിഷ്കാരരചന എന്ന അർഥത്തിൽ ഈ പദം ആദ്യമായി ഉപയോഗിച്ചത് 1809ൽ റോബർട്ട് സതി ആണ്. ‘ആത്മാവ്’ എന്ന അർഥത്തിൽ പദാദിയിൽ ചേർക്കുന്ന ഉപപദമാണ് ആത്മം.

അതായത് ഒരുവന്റെ ആത്മാവിന്റെ കഥയാണ് ആത്മകഥ 1809-ലെ ഓക്സ്ഫോർഡ് നിഘണ്ടുവിലും ഓട്ടോബയോഗ്രഫി ആത്മകഥ എന്ന അർഥത്തിൽ പ്രത്യക്ഷപ്പെട്ടു. ഒരു വ്യക്തിയുടെ ജീവിതത്തെ അയാൾ സ്വയം ചിത്രീകരിക്കു ന്നതാണ്, എഴുതുന്നതാണ് ആത്മകഥ. ഒരു വ്യക്തി സ്വയം രചിക്കുന്ന സ്വന്തം ജീവചരിത്രം ആണ് ആത്മകഥ എന്ന് തെരഞ്ഞെടുത്ത സാഹിത്യ പ്രബന്ധങ്ങൾ ഒന്നാം ഭാഗത്തിൽ തായാട്ട് ശങ്കരൻ അഭിപ്രായപ്പെടുന്നു. വക്താവ് രചിച്ച സ്വന്തം കഥയാണ് ആത്മകഥ എന്ന് പറയാം. അതിൽ ശില്പഭംഗിയും രസാത്മകതയും ചേരുമ്പോൾ അത് സാഹിത്യമായി മാറുന്നു. ആത്മകഥ അനുഭൂതിപരമായ ഒരു ആഖ്യാനമായിട്ടാണ് മുന്നോട്ടു പോവേണ്ടത്. ഒരു വ്യക്തി അവനവനെത്തന്നെ വിഷയം ആക്കികൊണ്ട് സ്വയം എഴുതുന്ന ജീവചരിത്രമാണ് ആത്മകഥ എന്ന് “ഹാൻഡ് ബുക്ക് ഓഫ് ലിറ്ററി ടേംസ്’ എന്ന പുസ്തകത്തിൽ എം. എച്ച്. അബ്രാംസ് എഴുതുന്നു.

അവനവന്റെ ജീവിതത്തിന്റെ കണക്കെടുപ്പും വിലയിരുത്തലുമാണ് ആത്മകഥ. ഇവിടെ ഗ്രന്ഥകാരനും പ്രധാന കഥാപാത്രവും പ്രമുഖ വക്താവും എല്ലാം ഒരാൾ തന്നെ. ഗ്രന്ഥകാരൻ തന്റെ കഴിഞ്ഞകാല ചെയ്തികൾ വായനക്കാരുടെ മുമ്പിൽ നീതീകരിക്കുകയും സ്വന്തം വീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളും അവരെ കൊണ്ട് അംഗീകരിപ്പിക്കുകയും ആണ് പലപ്പോഴും ചെയ്യുന്നത്. ആത്മപരിശോധനയ്ക്കുള്ള ഒരു ഉപാധി കൂടിയാണ് ആത്മകഥാരചന.വികാരത്തെ മാറ്റിനിർത്തി സ്വാനുഭവരചനകൾ സാധ്യമല്ല.

ചാർളി ചാപ്ലിൻ എന്ന ചലച്ചിത്ര പ്രതിഭ

വിശ്വപ്രസിദ്ധനായ ചലച്ചിത്രകാരനാണ് ചാർളി ചാപ്ലിൻ. ചാൾസ് ചാപ്ലിന്റെയും ഹന്ന ഹില്ലിന്റെയും പുത്രനായി 1889ൽ ലണ്ടനിൽ ജനിച്ചു. ചാൾസ് സ്പെൻസർ ചാപ്ലിൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ദുരിതങ്ങൾ നിറഞ്ഞ ബാല്യമായിരുന്നു ചാപ്ലിന്റേത്. ഒട്ടേറെ ജോലികൾ ചെയ്ത് ജീവി ക്കുമ്പോഴും ഒരു അഭിനേതാവാകുക എന്ന അദമ്യമായ ആഗ്രഹം ചാപ്ലിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പാരമ്പര്യമായി പകർന്നുകിട്ടിയ അഭിനയസിദ്ധിയും പരിശ്രമവും സ്ഥിരോത്സാഹവും ചാപ്ലിനെ മഹാനായ ചലച്ചിത്രകാരനാക്കി മാറ്റി. അതുല്യമായ അഭിനയത്തിലൂടെ അദ്ദേഹം ലോകം കീഴടക്കി. ചാപ്ലിന്റെ സിനിമകൾ ഇന്നും നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു.

ചാപ്ലിൻ വെറുമൊരു സാധാരണ ചലച്ചിത്രകാരൻ ആയിരുന്നില്ല. അദ്ദേഹം തന്റെ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള നിന്ദിതർക്കും പീഡിതർക്കും വേണ്ടി വാദിച്ചു. 1914 മുതൽ 1975 വരെയാണ് ചാപ്ലിന്റെ ചലച്ചിത്ര ജീവിതം. ഏകദേശം 80 ലധികം ചലച്ചിത്രങ്ങൾ അദ്ദേഹം ലോകത്തിന് നൽകിയിട്ടുണ്ട്. ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് “ദ കിഡ്’. 1921ൽ ചാർളി ചാപ്ലിൻ നായകവേഷവും സംവിധാനവും നിർവഹിച്ച, ചാപ്ലിന്റെ വ്യക്തിപരമായ ആത്മാംശം ഏറ്റവും അധികം പ്രതിഫലിച്ച ചിത്രങ്ങളിൽ ഒന്നാണ് അത്. അനാഥമായ ബാല്യകാലത്തിലെ അനുഭവങ്ങളും അവയുടെ തീക്ഷ്ണതകളും സമൂഹത്തിന്റെ കപടമായ സദാചാരവും ആക്ഷേപഹാസ്യത്തിലൂടെ തുറന്നു കാട്ടുകയാണ് ഈ ചിത്രത്തിലൂടെ ചാപ്ലിൻ ചെയ്യുന്നത്. അതിജീവനപാതയിൽ സാധാരണ ജനങ്ങളെ നിരന്തരം വേട്ടയാടുന്ന ഒന്നാണ് വിശപ്പ്. പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന കാലങ്ങളിൽ ചാപ്ലിന്റെ സിനിമകൾക്ക് പ്രസക്തി ഏറുകയാണ്.

ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9

വളരെ ഹാസ്യാത്മകമായി തോന്നുമെങ്കിലും അതിന്റെ പിന്നിൽ കണ്ണീരിന്റെ ആർദ്രത നിറഞ്ഞുനിൽക്കുന്നു. ചാപ്ലിന്റെ ‘ദ ഗോൾഡ് റഷ്’, ‘മോഡേൺ ടൈംസ് ‘, “ഇമിഗ്രന്റ്’ എന്നീ സിനിമകളിലെല്ലാം വിശപ്പ് ഒരു പ്രധാന ഘടകമായി രംഗത്തെത്തുന്നുണ്ട്. പലപ്പോഴും വിശപ്പിന്റെ രണ്ട് ധ്രുവങ്ങളാണ് സിനിമയിൽ ചിത്രീകരിക്കപ്പെടുന്നത്. അതോടൊപ്പം ആർഭാടവും പ്രധാന ഘടകമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. 1936ൽ പുറത്തിറങ്ങിയ “മോഡേൺ ടൈംസ് ‘ എന്ന സിനിമയിൽ ഉച്ചയ്ക്ക് സൈറൺ മുഴങ്ങുമ്പോൾ ചാപ്ലിൻ തന്റെ ജോലി നിർത്തി ഭക്ഷണം കഴിക്കുന്നു. സിനിമയിൽ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിക്കുന്ന ചാപ്ലിനെ പോലീസ് പിടി കൂടുന്നുണ്ട്. സിനിമയിൽ ഭക്ഷണം മോഷ്ടിച്ച പെൺകുട്ടിയെ രക്ഷിക്കാനായി ചാപ്ലിൻ കുറ്റം സ്വയം ഏറ്റെടുക്കുന്നു.

തീറ്റരംഗങ്ങൾ വളരെ ഹാസ്യാത്മകമായി തോന്നുമെങ്കിലും വിശപ്പ് ഒരു മനുഷ്യനെ വേട്ടയാടുന്നത് എങ്ങനെയാണെന്ന് ഓരോ സിനിമിയിലൂടെയും അദ്ദേഹം വ്യക്തമാക്കുകയാണ്. ചലച്ചിത്രത്തിന്റെ എല്ലാ മേഖലകളിലും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം ലോകസിനിമയുടെതന്നെ ചരിത്രമാണ്. ദരിദ്രരുടെയും പീഡിതരുടെയും ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ് ലോകത്തിനു മുന്നിൽ അദ്ദേഹം തുറന്നുവെച്ചത്. 1977 ഡിസംബറിലെ ക്രിസ്തുമസ് നാളിൽ ഈ അനശ്വര കലാകാരൻ ലോകത്തോട് വിടപറഞ്ഞു. ചെളിക്കുഴിയിൽനിന്ന് ലോകത്തിന്റെ നിറുകയിലേക്ക് ഉയർന്ന ചാപ്ലിന്റെ ജീവിതം ഓരോ മനുഷ്യനും പ്രചോദനമാണ്.

ഓർത്തിരിക്കാൻ

  • ദുരിതജീവിതങ്ങൾക്കിടയിൽ പ്രതീക്ഷയുമായി ഇച്ഛാശക്തികൊണ്ട് അതിജീവിച്ച കലാകാരനാണ് ചാർളി ചാപ്ലിൻ
  • വേരുകൾ വേവുമ്പോഴും കണ്ണീര് പൊഴിയുമ്പോഴും ആ കണ്ണീരിന്റെ നനവിലും, ഒരു പ്രതീക്ഷ അർപ്പിക്കാൻ കഴിഞ്ഞവർ നമുക്ക് ചുറ്റിലുമുണ്ട്. അവരുടെ ജീവിതങ്ങളാണ് ഭാവിയിലേക്ക് നമ്മെ നയിക്കാൻ പ്രേരിപ്പിക്കുന്നത്.

Leave a Comment