ചിത്രകാരി Summary in Malayalam Class 10 Adisthana Padavali

Students can use SSLC Malayalam Adisthana Padavali Notes Unit 1 Chapter 1 ചിത്രകാരി Chithrakari Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Chithrakari Summary

Chithrakari Class 10 Summary

Class 10 Malayalam Adisthana Padavali Unit 1 Chapter 1 ചിത്രകാരി Summary

ഗ്രന്ഥകാരപരിചയം
ചിത്രകാരി Summary in Malayalam Class 10 Malayalam Adisthana Padavali 1
മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരിൽ ഒരാൾ. മലപ്പുറം ജില്ലയിലെ പെരു ന്തൽമണ്ണയിൽ 1978 ജൂൺ 29 ന് ജനിച്ചു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ അതിസാധാരണമായ രീതിയിൽ അവതരിപ്പിക്കുന്ന രചനകളാണ് ഈ കഥാകാ രിയുടേത്. വളരെ മൂർച്ചയുളളതും ശക്തവുമായ രചനാരീതിയിലൂടെ ഇതിനകം അനുവാചക ശ്രദ്ധ പിടിച്ചുപറ്റിയ കഥാകാരിയാണിവർ. അദ്ധ്യാപികയായി ജോലി ചെയ്യുന്നു. അനന്തപദ്മനാഭന്റെ മരക്കുതിരകൾ, പുതുമഴച്ചൂരുള്ള ചുംബനങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. മുതുകുളം പാർവ്വതിയമ്മ അവാർഡ്, ടി.വി. കൊച്ചുബാവ അവാർഡ്, ഇടശ്ശേരി അവാർഡ്, ഗൃഹലക്ഷ്മി അവാർഡ് മുതലാ യവ അവർക്ക് ലഭിച്ച പുരസ്ക്കാരങ്ങളിൽ ചിലതാണ്.

ചിത്രകാരി Summary in Malayalam Class 10 Malayalam Adisthana Padavali

പാഠസംഗ്രഹം
ചിത്രകാരി Summary in Malayalam Class 10 Malayalam Adisthana Padavali 2
മലയാളത്തിലെ സമകാലിക കഥാകാരിയായ ഇ. കെ. ഷാഹിനയുടെ പ്രസിദ്ധമായ രചനയാണ് ചിത്രകാരി. സ്ത്രീകളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് നേരെയുള്ള സമൂഹത്തിന്റെ, പ്രത്യേകിച്ചും പുരുഷ സമൂഹ ത്തിന്റെ നിഷേധാത്മക സമീപനങ്ങൾക്ക് നേരെ ആഞ്ഞടി ക്കുന്ന കഥയാണ് ചിത്രകാരി. കേരളത്തിന്റെ ചരിത്രം പരി ശോധിച്ചാൽ ഇത്തരം നിഷേധാത്മക സമീപനത്തിന് ഏറെ പഴക്കമുണ്ടെന്ന് കാണാം. കുട്ടികളെ വളർത്തൽ, ഭർത്താ വിന്റെയും കുടുംബാംഗങ്ങളുടെയും ക്ഷേമം അന്വേഷി ക്കൽ മുതലായ ചുമതലകൾക്ക് മുൻതൂക്കം കൽപ്പിക്കു ന്നവളാകണം സ്ത്രീ എന്ന ഒരു അലിഖിത നിയമം തന്നെ നിലവിലുണ്ട്. ഇപ്രകാരം സ്ത്രീയെ ഒരു പ്രത്യേക തരം അവസ്ഥയിൽ തളച്ചിടാനുളള സമൂഹത്തിന്റെ വ്യഗ്രത യ്ക്കെതിരെയുളള ഒരു മുന്നറിയിപ്പാണ് ഷാഹിന.ഇ.കെ യുടെ ചിത്രകാരി എന്ന കഥ.

ഫിസ എന്ന ചിത്രകാരിയായ വീട്ടമ്മയാണ് കഥയിലെ മുഖ്യ കഥാപാത്രം. ചെറിയ പ്രായത്തിൽ തന്നെ വരക ളോടും വർണ്ണങ്ങളോടും പ്രത്യേക ആഭിമുഖ്യം പുലർത്തി യിരുന്ന പെൺകുട്ടിയാണ് ഫിസ്.

അവളുടെ വിവാഹാലോചനയുടെ അവസരത്തിൽ മക ളുടെ ചിത്രരചനാ കൗതുകത്തെക്കുറിച്ച് അവളുടെ പിതാവ് വരന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു. അന്ന് അക്കാര്യ ത്തിന് വലിയ പ്രാധാന്യമൊന്നും വരന്റെ ബന്ധുക്കൾ നൽകിയില്ല. ഹാഫിസ് എന്ന ഒരു വ്യവസായിയാണ്

ഫിസയെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ആദ്യ ദിനങ്ങളിൽപ്പോലും മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീ കരിക്കാതെ ചിത്രരചനയുമായിരിക്കുന്ന ഭാര്യയോട് അതിനെക്കുറിച്ച് അന്വേഷിക്കുമ്പോളെല്ലാം പലപ്പോഴും മൗനമായിരുന്നു അവളുടെ മറുപടി. എല്ലാവരും കൂടുമ്പോഴും വർത്തമാനം പറഞ്ഞിരിക്കുമ്പോഴും അവൾ പെട്ടെന്ന് എഴുന്നേറ്റ് പോകാറുണ്ട്. ഹാഫിസിന്റെ ഉമ്മയ്ക്കും, ഫിസയുടെ വിചിത്രമായ പെരുമാറ്റത്തിൽ അസ്വ സ്ഥതയുണ്ട്. വീട്ടിലെ വളരെ അത്യാവശ്യം പണികൾ മാത്രമെ അവൾ ചെയ്യാറുള്ളു. പാചക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും, കൂടുതൽ പുതിയ വിഭവങ്ങൾ ഉണ്ടാക്കണമെന്നും അവർ ഫിസയെ ഉപദേശിക്കാ റുണ്ട്. അടുക്കളയിലെ പണി ഒരിക്കലും അവസാനിക്കാത്തതാണെന്നാണ് അവരുടെ അഭിപ്രായം. മാത്രവുമല്ല പെയിന്റിംഗ് പോലെയുളള പണികൾ പെണ്ണുങ്ങൾക്ക് പറ്റുന്നതല്ലായെന്നും, അവരുടെ മുഖ്യതൊഴിൽ കുടുംബ ത്തിലെ ആണുങ്ങൾക്ക് വായ്ക്ക് രുചിയായി വല്ലതും വച്ചുണ്ടാക്കുക, കുട്ടികളുടെയും മറ്റുള്ളവരുടെയും കാര്യം നോക്കുക മുതലായവയൊക്കെയാണെന്നും ഹാഫിസിന്റെ ഉമ്മ പറയുന്നു.

ഇങ്ങനെ പരാതികളുണ്ടായപ്പോൾ കുറച്ചുനാളത്തേക്ക് ഫിസ് ചിത്രരചന ഉപേക്ഷിച്ചുവെങ്കിലും താമസി യാതെ വീണ്ടും ആരംഭിച്ചു. ഇതിനെക്കുറിച്ചുളള ഭർത്താവിന്റെ അപ്രിയം അവൾ കാര്യമാക്കിയില്ല. ഭാര്യയുടെ ചിത്രരചനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കൂട്ടുകാരിൽ നിന്നറിഞ്ഞതോടെ ഹാഫിസിന് ഫിസയോട് അൽപ്പം അസൂയയും അപകർഷതയും തോന്നാതിരുന്നില്ല. തന്റെ ഭാര്യ മറ്റ് സ്ത്രീകളിൽ നിന്നും വ്യത്യസ്തയാണെന്ന ചിന്ത ഹാഫിസിൽ കൗതുകവും ദേഷ്യവും ജനിപ്പിച്ചു. അവളുടെ ബ്രഷ് തട്ടിയെറിയുവാൻ പോലും ഒരിക്കൽ അയാൾ തയ്യാറായി.“ദൈവം തൊട്ട് കൈവിരലുകളാണ് ‘അവൾക്കുളളതെന്ന കൂട്ടുകാരന്റ അഭിപ്രായപ്രകടനം അയാളെ അസ്വസ്ഥനാക്കി.

വെറുമൊരു കച്ചവടക്കാരനായ ഹാഫിസിന് ഭാര്യയുടെ കലാബോധവും, സർഗ്ഗാ ത്മകശേഷിയും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അവളുടെ മുന്നിൽ താൻ ചെറുതാകുന്നതുപോലെ അയാൾക്ക് തോന്നി. വീട്ടിലെ അത്യാവശ്യ പണികളൊക്കെ തീർത്തിട്ടാണ് താൻ ചിത്രരചനയിലേർപ്പെടാറുളളത്. എന്നാൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഇതൊന്നും ഉൾക്കൊള്ളാൻ കഴിയാത്തതിൽ അവൾക്ക് ദുഃഖമുണ്ട്. തന്റെ കലാപ്രവർത്തനങ്ങളെ അംഗീകരിക്കാൻ കഴിയുന്ന ഒരു കുടുംബ അന്തരീക്ഷം തനിക്ക് ലഭിക്കാത്തതിൽ ഏറെ ദുഃഖിതയാണ് ഫിസ്. കാലാകാലങ്ങളായി സ്ത്രീകൾ അനുഭവിക്കുന്ന സർഗ്ഗാത്മകതയുടെ നിഷേധത്തി നെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ടാണ് ചിത്രകാരി എന്ന കഥ അവസാനിക്കുന്നത്.

ചിത്രകാരി Summary in Malayalam Class 10 Malayalam Adisthana Padavali

കഠിന പദങ്ങളും അർഥവും

ദിശ = ദിക്ക്
കോലം = രൂപം
അപകർഷം = താൻ മറ്റുള്ളവരേക്കാൾ താഴെയാണെന്ന തോന്നൽ
മൂർധാവ് = നെറ്റിയുടെ മുകൾഭാഗം
സാകൂതം = താൽപര്യത്തോടെ
അലോസരം = ശല്യം
നിർനിമേഷ = ഇമവെട്ടാത്തവൾ

Leave a Comment