ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 3 Chapter 8 ചിത്രശലഭങ്ങൾ Chithrashalabhangal Notes Questions and Answers Pdf improves language skills.

Chithrashalabhangal Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 3 Chapter 8 Chithrashalabhangal Question Answer

Class 6 Malayalam Chithrashalabhangal Notes Question Answer

വായിക്കാം പറയാം
Question 1.
ആ വാക്കുകൾ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു കേൾക്കുക മാത്രം ചെയ്യുന്നു. മാലാഖമാർ നിരാ ശരായി. മാലാഖമാർ നിരാശരാവാൻ കാരണമെ ന്തായിരിക്കും? ക്ലാസിൽ പറഞ്ഞവതരിപ്പിച്ചു.
Answer:
മരങ്ങളും ചെടികളും ഇടതിങ്ങി വളർന്നു നിൽക്കുന്നു. കാട്ടിലേക്ക് അഞ്ചു മാലാഖമാർ കടന്നുവരുന്നു. കൂട്ടുകാരിയായ മാലാഖയെ തേടി പുൽമേട്ടിലും കാട്ടിലും ഇരുണ്ട ഗൃഹാന്തരങ്ങ ളിലും എല്ലാം അവർ അലഞ്ഞു തിരഞ്ഞു. ഒടുവിലാണ് ഈ കാട്ടിൽ എത്തിയത്. തോഴി…… തോഴി….. എന്നവർ ഉറക്കെ വിളിച്ചു. എന്നാൽ അവരുടെ വാക്കുകൾ വീണ്ടും വീണ്ടും ആ കാട്ടിൽ പ്രതിധ്വനിച്ചു കേട്ടതല്ലാതെ കാണാതായ മാലാഖ വിളി കേട്ടില്ല. അപ്പോഴാണ് മാലാഖമാർക്ക് നിരാശ തോന്നിയത്.

കണ്ടെത്താം എഴുതാം
Question 1.
മാലാഖമാരെ വൃദ്ധ ഓർമ്മിപ്പിച്ച കാര്യങ്ങൾ എന്തെല്ലാം? അവർ അത് അനുസരിക്കാതിരി ക്കാൻ കാരണമെന്ത്? കണ്ടെത്തി അവതരി പിക്കു.
Answer:
തോഴിയെ തേടി കാട്ടിലെത്തിയ മാലാഖമാർക്ക് വൃദ്ധ പുതിയ ചില പാഠങ്ങൾ പകർന്നു നൽകി. ഈ കാട് മുഴുവൻ അപകടങ്ങളാണെന്നും ഇവിടെ സിംഹവും കരടിയും പാമ്പുമെല്ലാമുണ്ടെന്നും വൃദ്ധ പറയുന്നു. ശലഭങ്ങളെ മാത്രമാണ് മാലാഖ മാർ കാണുന്നതെന്നും കിട്ടാത്ത ശലഭത്തെ തേടി കാട്ടിനുള്ളിൽ അകപ്പെടരുത് എന്നും വൃദ്ധ മാലാ ഖമാരെ ഓർമ്മിപ്പിക്കുന്നു. എന്നാൽ വീണ്ടുമൊരു ശലഭത്തെ കണ്ടപ്പോൾ മാലാഖമാർ വൃദ്ധയുടെ വാക്കുകൾ മറക്കുന്നു. അതിന്റെ ഭംഗിയിൽ മയങ്ങിയ അവർ വീണ്ടും ചിത്രശലഭത്തെ പിടി ക്കാൻ ശ്രമിക്കുന്നു. നിറങ്ങൾ മോഹിച്ച് അതിനെ പിന്തുടർന്നാൽ അപകടത്തിൽ പെടുമെന്നും അതി നാൽ ഉടൻ തിരിച്ചു പോകണമെന്നുള്ള വൃദ്ധയുടെ വാക്കുകൾ അവർ അനുസരിക്കുന്നില്ല. തങ്ങളുടെ തോഴിയെ കൂടാതെ തിരിച്ചു പോകാനാവില്ലെന്ന നിലാപാടായിരുന്നു അവരുടേത്. അതിനാൽ തോഴിക്ക് ജീവൻ നൽകണമെന്ന് അവർ വൃദ്ധയോട് ആവശ്യപ്പെടുന്നു.

ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8

കുറിപ്പ്
Question 1.
കിട്ടാത്ത ശലഭത്തെ തേടി കാട്ടിനുള്ളിൽ അകപ്പെടരുത് എന്ന് വൃദ്ധ പറയുന്നതിന്റെ പൊരുളെന്ത്? കുറിപ്പ് എഴുതുക.
Answer:
നിറയെ ദുഷ്ടജന്തുക്കളും അപകടങ്ങളും നിറഞ്ഞ താണീ കാടെന്നു വൃദ്ധ ഓർമ്മിപ്പിക്കുന്നു. മാലാ ഖമാർ കാണുന്നത് ശലഭത്തെ മാത്രമാണ്. എന്നാൽ ഇവിടെ സിംഹവും പാമ്പും കരടിയു മെല്ലാം ഉണ്ട്. കിട്ടാത്ത ശലഭത്തെ തേടി കാട്ടിനു ള്ളിൽ അലയരുതെന്നും ദുഷ്ടജന്തുക്കളുടെ വായിലകപ്പെടരുതെന്നും വൃദ്ധ മാലാഖമാരെ ഓർമ്മിപ്പിക്കുന്നു. എല്ലാ മനുഷ്യർക്കുള്ള ഉപദേശ മാണ് ഇവിടെ വൃദ്ധ നല്കുന്നത്. ഈ ലോകം അപകടങ്ങൾ നിറഞ്ഞതാണ്. ശലഭങ്ങൾ പ്രലോ ഭനങ്ങളുടെ പ്രതീകമാണ്. പിടികിട്ടിപ്പോയി എന്ന് തോന്നുമ്പോഴേക്കും അത് തെന്നി മാറിയിരിക്കും. പുറംമോടി മാത്രം കണ്ടു ഭ്രമിച്ചു നാം പ്രലോഭനങ്ങ ളുടെയും ആകർഷണങ്ങളുടെയും പിറകേ പോയാൽ അപകടങ്ങളിൽ ചെന്ന് ചാടുമെന്നാണ് ഈ ഉപദേശത്തിന്റെ പൊരുൾ.

വിശകലനം
Question 1.
മുത്തശ്ശിയാര്? മാലാഖമാരുടെ ഈ ചോദ്യത്തിന് വൃദ്ധ പറയുന്ന മറുപടി.
ഞാൻ പ്രകൃതി…… അതേ കുഞ്ഞേ, mom……. ഈ കാട്…… നിങ്ങളുടെ അമ്മ…… എന്നാണ്. ഇതു നമ്മെ ബോധ്യപ്പെടു ത്തുന്നത് എന്താണ്? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
സർവം സഹയായ പ്രകൃതിയാണ് നാടകത്തിലെ മുത്തശ്ശി പ്രതിനിധാനം ചെയ്യുന്നത്. ഈ കാടിന്റെ നമ്മുടെ, അമ്മയാണ് മുത്തശ്ശിയായ പ്രകൃതി. നിസ്വാർഥമായ സ്നേഹവും സഹായവും നൽ കാൻ സദാ സന്നദ്ധയാവുന്ന മുത്തശ്ശിയും പ്രകൃ തിയും രണ്ടല്ല, ഒന്നാണ്. കിട്ടാത്ത ശലഭത്തെ തേടി കാട്ടിൽ എത്തുന്ന മനുഷ്യരുടെ പ്രതീകമായ മാലാഖമാരെ അപകടങ്ങളിൽനിന്ന് പ്രകൃതിയാ കുന്ന മുത്തശ്ശി സംരക്ഷിക്കുന്നു. മക്കളെ രക്ഷി ക്കാൻ എന്ത് ത്യാഗവും സഹിക്കുന്ന അമ്മയുടെ സ്നേഹവാത്സല്യങ്ങൾ വൃദ്ധയിൽ കാണാം. കാടിന്റെ ഗർഭത്തിലേക്കിറങ്ങി ചെന്ന് ജീവജാല ങ്ങളുടെ സ്വതന്ത്യത്തിലേക്ക് കടന്നു കയറരുതെന്ന് മാലാഖമാരോടെന്ന പോലെ വൃദ്ധ നമ്മോടും പറയുന്നു. പണ്ടു മുതൽക്കേ കാടുകളേയും മരങ്ങ ളെയും സംരക്ഷിക്കുന്നതിനായി കാവുകൾ നിർ മ്മിച്ചുവരായിരുന്നു നമ്മുടെ പൂർവികർ. നാം പ്രകൃതിയെ സംരക്ഷിക്കുമ്പോൾ പ്രകൃതിയും നമ്മെ സംരക്ഷിക്കും. ഭൂമിയുടെ ശ്വാസകോശ ങ്ങളായ കാടുകളെ സംരക്ഷിക്കണമെന്ന് വൃദ്ധയി ലൂടെ നാടകകൃത്ത് പുതുതല മുറയോട് പറയുന്നു.

കഥാപാത്രനിരൂപണം
Question 1.
ചിത്രശലഭങ്ങൾ എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രമാണ് വൃദ്ധ. വൃദ്ധയുടെ എന്തെല്ലാം സവിശേഷതകളാണ് നിങ്ങളുടെ ശ്രദ്ധയിൽ പ്പെട്ടത്? താഴെ കൊടുത്ത കോളങ്ങളിൽ എഴുതൂ.
ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8 1
Answer:
ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8 2

Question 2.
ഇവയെല്ലാം ഉൾപ്പെടുത്തി കഥാപാത്ര നിരൂപണം തയ്യാറാക്കു
Answer:
പ്രകൃതിയുടെ പ്രതിരൂപമാണ് ചിത്രശലഭങ്ങൾ എന്ന നാടകത്തിലെ വൃദ്ധ അഥവാ മുത്തശ്ശി എന്ന വിളിക്കപ്പെടുന്ന കഥാപാത്രം. സർവം സഹയായ ഒരു മുത്തശ്ശിയുടെ രൂപവും പെരുമാറ്റവുമാണ് അവർക്ക്. വളരെ പ്രായമായ അവരുടെ ശരീരമെല്ലാം ചുക്കിച്ചുളിഞ്ഞതാണ്. കൂനുള്ളതിനാൽ വടിയും കുത്തിയാണ് അവരുടെ നടത്തം. കാഴ്ച ശക്തിയും കേൾവി ശക്തിയും കുറവാണ്. കാടി നോടും കാടിന്റെ മക്കളോടും അടങ്ങാത്ത സ്നേഹം മുത്തശ്ശിക്കുണ്ടായിരുന്നു. അവരുടെ സംരക്ഷകയാണ് മുത്തശ്ശി. കാട്ടിൽ കയറി ആരും അപകടത്തിൽപ്പെടരുതെന്നു മുത്തശ്ശി ആഗ്രഹി ക്കുന്നു. അതുകൊണ്ടാണ് ശലഭങ്ങളുടെ പിന്നാലെ പോയ മാലാഖമാരെ അതിൽനിന്ന് പിന്തിരിപ്പി ക്കാൻ അവർ ശ്രമിക്കുന്നത്. സ്വന്തം ജീവിതാനു ഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട് പാഠങ്ങൾ അവർ മാലാഖമാർക്ക് പകർന്നു നൽകുന്നു. സ്വന്തം മക്കളോടെന്നപോലുള്ള വാത്സല്യമാരുന്നു മുത്തശ്ശിക്ക് മാലാഖമാരോടുണ്ടായിരുന്നത്. ധാരാളം അമാനുഷിക സിദ്ധികളുള്ള ഈ വൃദ്ധ കാടിന്റെ അമ്മയാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം വൃദ്ധ നമ്മെ ഓർമ്മിപ്പിക്കുന്നു.

ജീവചരിത്രക്കുറിപ്പ്
Question 1.
കുട്ടികളുടെ സദസ്സിനു മുമ്പിൽ അവർക്കിഷ്ട പ്പെടുന്നതും മനസ്സിലാവുന്നതും അവരിൽ ധാർ മ്മിക ബോധം വളർത്തുന്ന തുമായ നാടകങ്ങൾ അവതരിപ്പിക്കണമെന്നായിരുന്നു അദ്ദേഹ ത്തിന്റെ കാഴ്ചപ്പാട്.

ജി. ശങ്കരപ്പിള്ളയെക്കുറിച്ചുള്ള ഈ വാക്യം- വായിച്ചല്ലോ. പാഠപുസ്തകത്തിൽ നിന്നും മറ്റും അദ്ദേഹത്തെക്കുറിച്ച് എന്തെ ല്ലാം കാര്യങ്ങളാണ് നിങ്ങൾ മനസ്സിലാക്കിയത്. ജീവചരിത്രക്കുറിപ്പ്
തയ്യാറാക്കൂ.
Answer:
മലയാള നാടകവേദിയിൽ കാലോചിതമായ പരിവർത്തനങ്ങൾ വരുത്തിയ ജി. ശങ്കരപ്പിള്ള 1930-ൽ ചിറയിൻകീഴിൽ ജനിച്ചു. ബിരുദാനന്തര ബിരുദം നേടിയ ശേഷം കോളേജ് അധ്യാപ കനായി ഓദ്യോഗിക ജീവിതം ആരംഭിച്ചു. നാടക കൃത്ത്, സാഹിത്യ ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തി നേടി. സ്കൂൾ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി സേവനം അനു ഷ്ഠിച്ചു. ജീവിതം നാടകത്തിനുവേണ്ടി നീക്കി വച്ച് അദ്ദേഹം രചന, സംവിധാനം, അഭിനയം, രംഗസജ്ജീകരണം തുടങ്ങി എല്ലാ മേഖലകളിലും എടുത്തു പറയത്തക്ക മാറ്റം വരുത്തി.

കുട്ടികളുടെ സദസ്സിനു മുന്നിൽ അവർക്കിഷ്ടപ്പെടുന്നതും മൂല്യ ബോധം വളർത്തുന്ന തമായ നാടകങ്ങൾ അവതരിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപാട്. കുട്ടികളുടെ നാടക വേദി, തെരുവുനാടകവേദി എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നല്കി. കുട്ടികൾക്കായി അദ്ദേഹം രചിച്ച് 11 നാടകങ്ങളുടെ സമാഹാരമാണ് പ്ലാവിലത്തൊപ്പികൾ, 1967-ൽ അദ്ദേഹം ആരംഭിച്ച നാടകക്കളരി പ്രസ്ഥാനം നാടകസാഹിത്യത്തിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ സഹാ യിച്ചു. സ്നേഹദൂതൻ, വിവാഹം സ്വർഗത്തിൽ നട ക്കുന്നു, ബന്ദി, പൂജാമുറി, ഭരതവാക്യം, കിരാതം, സബർമതി ദൂരെയാണ്. കറുത്ത ദൈവത്ത തേടി തുടങ്ങിയവ പ്രധാനകൃതികളാണ്.

ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8

നാടകമെഴുതാം
ഹാമെലിനിലെ കുഴലൂത്തുകാരൻ എന്ന കഥ നാടകമായി എഴുതൂ.

രംഗം – 1
ഒരു ഞായറാഴ്ച
(കുറച്ച് മധ്യവയസ്കർ പാറപ്പുറത്ത് ഇരിക്കുന്നി ടത്തേക്ക് ഒരാൾ കുതിച്ചുകൊണ്ടു വരുന്നു.
ഒരാൾ : ഞാനിന്നു എഴുന്നേൽക്കാൻ വൈകി. നശിച്ച എലികൾ കാരണം രാത്രി ഉറക്കം കിട്ടിയില്ല.
മറ്റൊരാൾ : ഈ നാട് മുഴുവൻ എലികൾ കൈയ ടക്കി. ഇനി ഇവിടെ നമ്മളെങ്ങനെ ജീവിക്കും. എലിവിഷവും എലിപ്പെട്ടിയും എല്ലാം വച്ചിട്ടും എലികൾ കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല. മൂന്നാമത്തെ ആൾ : ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
ഒരാൾ : അതെ. ഇതിനു ഒരു പരിഹാരം ഉണ്ടാ ക്കണം. മേയർക്ക് ഒരു പരാതി കൊടുക്കണം. മറ്റൊരാൾ : ശരിയാ. നമുക്ക് ഇപ്പോൾ തന്നെ പോകാം.

രംഗം – 2
(മേയറിന്റെ മുറി. മുറിയിലേക്ക് കയറുന്ന മധ്യവയസ്കർ)
മേയർ : എന്താ. എന്തുവേണം?
മധ്യവയസ്കർ : എലികളെക്കൊണ്ടു പൊറുതി മുട്ടി. അവിടുന്ന് ഇതിലിടപ്പെട്ട് പരിഹാരം ഉണ്ടാക്കണം.
മേയർ: എനിക്കത് മനസ്സിലാകും. ഞാനും ഇതെല്ലാം അനുഭവിക്കു ന്നതാണല്ലോ. വേണ്ട പരിഹാരം ഉണ്ടാക്കാം.
(മധ്യവയസ്കൻ മടങ്ങുന്നു)

രംഗം – 3
(മേയറിന്റെ ചുറ്റിലും ജനപ്രതിനിധികൾ ഇരിക്കുന്നു.)
ഒരാൾ : എലികളെ പൂർണമായും തുരത്താൻ എല്ലാ വീട്ടിലും എലി വിഷം വച്ചാലോ?
മറ്റൊരാൾ : നടക്കുന്ന വല്ല കാര്യം പറയൂ.
മറ്റൊരാൾ : എലികളെ ഇല്ലാതാക്കുന്നവർക്ക് നമുക്ക് എന്തെങ്കിലും പാരിതോഷികം പ്രഖ്യാപിച്ചാലോ?
മേയർ : അത് നല്ല ആശയമാണ്. എലിയെ പൂർണമായും തുരത്തുന്നവർക്ക് 1000 പൊൻനാണയം സമ്മാനം എന്ന് ഇന്നു തന്നെ വിളംബരം ചെയ്യും.
(എല്ലാവരും അതിനോട് യോജിക്കുന്നു)

രംഗം – 4
(മേയറുടെ മുറിയിലേക്ക് മെലിഞ്ഞതും വിചിത്ര വേഷധാരിയായ ഒരാൾ കയറി വരുന്നു.)
മേയർ : നിങ്ങൾ ആരാണ്?
കുഴലൂത്തുകാരൻ : ഞാനൊരു കുഴലൂത്തുകാ രനാണ്. ഈ പട്ടണത്തിലെ എലികളെ തുരത്തി യാൽ താങ്കെനിക്ക് ആയിരം പൊൻപണം പ്രതി ഫലം തരുമോ?
മേയർ : ആയിരമല്ല പതിനായിരം തരാൻ തയാർ. അത്രയ്ക്ക് അവറ്റ് കളെകൊണ്ട് കഷ്ടപ്പെടുന്നു.

രംഗം – 5
കുഴലൂത്തുകാരൻ : ശരി. (സന്തോഷത്തോടെ പോകുന്നു.) കുഴലൂത്തുകാരൻ കഴുത്തിൽ തൂക്കി യിട്ടിരിക്കുന്ന കുഴൽ എടുത്ത് ഇമ്പമുള്ള ഈണ ത്തിൽ ഊതുന്നു. ചുറ്റുപാടുനിന്നും ധാരാളം എലികൾ ഓടി ഓടി വരുന്നു.

രംഗം – 6
(വെമ്പർ നദീ തീരത്ത് കുഴലൂത്തുകാരൻ എത്തുന്നു. പിന്നാലെ അനേകം എലികളും. ആളു കൾ
മൂക്കത്ത് വിരൽ വച്ച് നിൽക്കുന്നു.)
ഒരാൾ : അത്ഭുതം തന്നെ.
മറ്റൊരാൾ : എന്തു ചെയ്യാൻ പോകയാണയാൾ (കുഴലൂത്തുകാരൻ നദിയിലേക്കിറങ്ങുന്നു. എലികൾ കൂട്ടത്തോടെ നദിയിൽ ചാടുന്നു.)
ഒരാൾ : ഇയാൾ കാണുന്ന പോലെയല്ല. ബുദ്ധിജീവി തന്നെ.
മറ്റൊരാൾ : ഏതായാലും നമ്മൾ രക്ഷപെട്ടു. അയാൾക്ക് എന്ത് നൽകിയാലും മതിയാവില്ല.

ചിത്രശലഭങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 8

രംഗം – 7
(മേയറുടെ മുറിയിലേക്ക് കുഴലൂത്തുകാരൻ കയറി വരുന്നു)
കുഴലൂത്തുകാരൻ : ഈ നാട്ടിലെ എല്ലാ എലിക ളെയും ഞാൻ നശിപ്പിച്ചു കളഞ്ഞു. ഇനി തരാ മെന്നു പറഞ്ഞ ആയിരം പൊൻ പണം തരൂ.
മേയർ : ദേഷ്യത്തോടെ 1000 പൊൻ പണമോ? നിസ്സാരമായൊരു ഈണം മൂളിയതിനോ? വേണ മെങ്കിൽ 50 പൊൻപണം തരാം. വാങ്ങി ഇവിടം വിട്ടോണം. (കുഴലൂത്തുകാരൻ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങുന്നു.

രംഗം – 8
കുഴലൂത്തുകാരൻ ഒരു മനോഹരമായ രാഗം പാടുന്നു. ചുറ്റുപാടിലും ഉള്ള കുട്ടികൾ സ്വയം മറന്ന് അയാളുടെ അടുത്തേക്ക് വരുന്നു. മുതിർന്നവർ വിലക്കുന്നു. പക്ഷേ, കുട്ടികൾ അനു സരിക്കുന്നില്ല. കുഴലൂത്തുകാരൻ മുന്നോട്ട് മുന്നോട്ട് നടന്നു നീങ്ങുന്നു. പിറകെ കുട്ടികളും.

രംഗം – 9
(ഒരു മലയുടെ സമീപത്തേക്ക് നടക്കുന്ന കുഴ ലൂത്തുകാരൻ) പിറകേ കുട്ടികളും. വാവിട്ടു കരഞ്ഞു കൊണ്ട് മാതാപിതാക്കൾ.
ഒരാൾ : പോകല്ലേ….. മോനേ…… പോകല്ലേ……
മറ്റൊരാൾ : അപകടത്തിൽപെടും.
(മലയുടെ ഉള്ളിലേക്ക് കയറി കുഴലൂത്തുകാരനും കുട്ടികളും മറയുന്നു. അച്ഛനമ്മമാർ കരഞ്ഞു കൊണ്ട് നിൽക്കുന്നു.)

Leave a Comment