Class 10 Chemistry Chapter 4 Important Questions Malayalam Medium

Students rely on SCERT Class 10 Chemistry Solutions and Class 10 Chemistry Chapter 4 Important Questions Malayalam Medium വാതകനിയമങ്ങളും മോൾ സങ്കല്പനവും to help self-study at home.

SSLC Chemistry Chapter 4 Important Questions Malayalam Medium

വാതകനിയമങ്ങളും മോൾ സങ്കല്പനവും Class 10 Important Questions

Question 1.
Answer:
127°C ലും 1 atm മർദത്തിലും ഒരു വാതകത്തിന്റെ വ്യാപ്തം 1600 L ആണെങ്കിൽ 600 K താപനില യിലും 2 atm മർദത്തിലും വാതക ത്തിന്റെ വ്യാപ്തം എത്രയായിരിക്കും?
Answer:
\(\frac{\mathrm{P}_1 \mathrm{~V}_1}{\mathrm{~T}_1}\) = \(\frac{\mathrm{P}_2 \mathrm{~V}_2}{\mathrm{~T}_2}\)
P1 = 1 atm
V1 = 1600L
T1 = 127°C
= 127 + 273 = 400K
P2 = 2 atm
T2 = 600K
V2 = ?
\(\frac{1 \times 1600}{400}\) = \(\frac{2 \times V_2}{600}\)
1 × 1600 × 600 = 400 × 2 × V2
V2 = \(\frac{960000}{800}\) = 1200L

Question 2.
ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം 1 atm-ൽ 1600 L ആണ്. മർദ്ദം 4 atm ആക്കി യാൽ വ്യാപ്തം എന്തായിരിക്കും? (താപനിലയിൽ മാറ്റമില്ല).
Answer:
P1V1 = P2V2
P1 = 1 atm
V1 = 1600L
P2 = 4 atm
V2 = ?
V2 = \(\frac{1600}{4}\) = 400L

Question 3.
താപനിലയുടെ SI യൂണിറ്റെന്താണ്?
Answer:
കെൽവിൻ (K)

Question 4.
ചുവടെ നൽകിയിട്ടുള്ളവയെ ശരിയായ വിധത്തിൽ ചേർത്തെഴുതുക.

Ρ ∝ \(\frac{1}{\mathrm{~V}}\) താപനില, മാസ്, വ്യത്യാസമില്ല അവൊഗാഡ്രോ നിയമം
V ∝ T മർദം, മാസ്, വ്യത്യാസമില്ല ബോയിൽ നിയമം
V ∝ n മർദം, മാസ്, താപനില വ്യത്യാസമില്ല ചാൾസ് നിയമം

Answer:

Ρ ∝ \(\frac{1}{\mathrm{~V}}\) താപനില, മാസ്, വ്യത്യാസമില്ല ബോയിൽ നിയമം
V ∝ T മർദം, മാസ്, വ്യത്യാസമില്ല ചാൾസ് നിയമം
V ∝ n മർദം, മാസ്, താപനില വ്യത്യാസമില്ല അവൊഗാഡ്രോ നിയമം

Question 5.
കാരണം പറയുക.
“വേനൽകാലത്തു വാഹനങ്ങളുടെ ടയറുകളിൽ കുറഞ്ഞ മർദ്ദത്തിൽ വായു നിറക്കുന്നു.”
ഇവ ഇത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer:
വേനൽകാലത്ത് താപനില ഉയരുമ്പോൾ ടയറിനു ള്ളിലെ വാതകത്തിന്റെ വ്യാപ്തം വർധിക്കുന്നു. തന്മൂലം ടയർ പൊട്ടാൻ സാധ്യതയുണ്ട്.
ചാൾസ് നിയമം

Question 6.
അമോണിയ ദ്രാവകം നിറച്ച കുപ്പികൾ തുറക്കു ന്നതിനുമുമ്പ് അൽപ്പസമയം തണുത്ത ജലത്തിൽ വച്ച് തണുപ്പിക്കുന്നു. കാരണമെന്ത്?
Answer:
ദ്രാവകാവസ്ഥയിൽ നിന്ന് വേഗത്തിൽ വാതകാവ സ്ഥയിലേക്കു മാറുന്ന പദാർഥമാണ് അമോ ണിയ. അതിനാൽ ദ്രാവക അമോണിയയ്ക്കു മുക ളിൽ വാതക അമോണിയ ഉണ്ടായിരിക്കും. താപ നില താഴ്ത്തി വാതക അമോണിയയെ ദ്രാവക അമോണിയയാക്കി മാറ്റുന്നതിനാണ് കുപ്പികൾ തണുത്ത ജലത്തിൽ വയ്ക്കുന്നത്. അല്ലെങ്കിൽ വാതക അമോണിയ പെട്ടെന്ന് പുറത്തേയ്ക്ക് വ്യാപിക്കാൻ സാധ്യത ഉണ്ട്.

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 7.
മൂലകങ്ങളുടെ അറ്റോമിക മാസ് ദശാംശസംഖ്യ കളായി വരാൻ കാരണമെന്ത്?
Answer:
മിക്ക മൂലകങ്ങൾക്കും ഐസോടോപ്പുകൾ ഉണ്ട്. മൂലകങ്ങളുടെ അറ്റോമിക മാസ് പ്രസ്താവിക്കു മ്പോൾ അവയുടെ ഐസോടോപ്പുകളുടെ മാസ് പ്രകൃതിയിലെ സാന്നിധ്യത്തിന്റെ അടിസ്ഥാന ത്തിൽ പരിഗണിച്ച് ശരാശരി കണക്കാക്കുകയാണ് ചെയ്യുന്നത്. ഇതു പലപ്പോഴും ദശാംശ സംഖ്യ കൾ ആയിരിക്കും.

ഉദാ: നിയോണിന്റെ പ്രകൃതിയിലെ സാന്നിധ്യം 20Ne 90.48%, 21Ne = 0.27%, 20Ne 9.25% am ങ്ങനെയാണ്.
നിയോണിന്റെ ശരാശരി അറ്റോമിക മാസ് = \(\frac{(20 \times 90.48)+(21 \times 0.27)+(22 \times 9.25)}{100}\) = 20.18u

Question 8.
ആദർശ വാതക സമവാക്യം എഴുതി ഓരോ അക്ഷരവും എന്തിനെ സൂചിപ്പിക്കുന്നുവെന്ന് എഴുതുക.
Answer:
PV = nRT
P = മർദം, V = വ്യാപ്തം, n = മോളുകളുടെ എണ്ണം,
T = താപനില, R = വാതക സ്ഥിരാങ്കം

Question 9.
വാതകങ്ങളുടെ മർദവും വ്യാപ്തവും തമ്മിലുള്ള ബന്ധം പ്രസ്താവിക്കുന്ന വാതകനിയമമേത്?
Answer:
ബോയിൽ നിയമം

Question 10.
ചാൾസ് നിയമം പ്രസ്താവിക്കുന്നതെന്താണ്?
Answer:
വാതകങ്ങളുടെ വ്യാപ്തവും താപനിലയും തമ്മി ലുള്ള ബന്ധം

Question 11.
അബ്സല്യൂട്ട് സീറോ (കേവലപൂജ്യം) എന്താണ്?
Answer:
സാധ്യമായ ഏറ്റവും താഴ്ന്ന താപനിലയാണ് അബ്സല്യൂട്ട് സീറോ അഥവാ കേവലപൂജ്യം. ഇതിന്റെ വില -273.15°C ആണ്.

Question 12.
ചുവടെ നൽകിയിട്ടുള്ള താപനിലകളെ കെൽവിൻ സ്കെയിലിലേയ്ക്ക് മാറ്റിയെഴുതുക.
(i) 0°C
(ii) 100°C
(iii) 127°C
Answer:
(i) 0°C = 0 + 273 = 273K
(ii) 100°C = 100 + 273 = 373K
(iii) 127°C = 127 + 273 = 400K

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 13.
ചുവടെ നൽകിയിട്ടുള്ള കെൽവിൻ താപനിലകളെ °C ലേക്കു മാറ്റിയെഴുതുക.
(i) 500K
(ii) 273 K
(iii) 100K
Answer:
(i) 500K = 500 – 273 = 227°C
(ii) 273K = 273 – 273 = 0°C
(iii) 100K = 100 – 273 – 173°C

Question 14.
ആശയചിത്രീകരണം പൂർത്തിയാക്കുക.
Class 10 Chemistry Chapter 4 Important Questions Malayalam Medium 1
Answer:
a = 10 × 22.4 = 224L
b= 10 × 6.022 × 1023
c = 4 × 10 × 6.022 × 1023
d = 10 × 17 = 170 g

Question 15.
ഗ്രാം അറ്റോമിക മാസ് എന്നാലെന്ത്?
Answer:
ഒരു മൂലകത്തിന്റെ അറ്റോമിക മാസിന് തുല്യമായ ഗ്രാമിലുള്ള മാസിനാണ് ആ മൂലകത്തിന്റെ ഗ്രാം അറ്റോമിക മാസ് എന്നു പറയുന്നത്.

Question 16.
ഒരു പദാർഥത്തിന്റെ ഒരു ഗ്രാം മോളിക്യുലാർ മാസ് എന്ന തു കൊണ്ട് അർഥമാക്കുന്നത് എന്താണ്?
Answer:
ഒരു മൂലകത്തിന്റെയോ സംയുക്തത്തിന്റെയോ മോളിക്യുലാർ മാസിന് തുല്യമായത്രയും ഗ്രാം അളവിനെ ആ പദാർഥത്തിന്റെ ഒരു ഗ്രാം മോളി ക്യുലാർ മാസ് എന്ന് പറയുന്നു.

Question 17.
ഒരു മോൾ എന്നതുകൊണ്ട് അർഥമാക്കുന്നത് എന്താണ്?
Answer:
6.022 × 1023 കണികകൾ ഉൾക്കൊള്ളുന്ന പദാർഥ ത്തിന്റെ അളവാണ് ഒരു മോൾ എന്നതുകൊണ്ട് അർഥമാക്കുന്നത്.

Question 18.
6.022 × 1023 കണികകൾ = 1 മോൾ
12.044 × 1023 കണികകൾ = ……….. മോൾ
Answer:
2 മോൾ

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 19.
6.022 × 1023 കണികകൾ – 1 മോൾ
6.022 × 1024 കണികകൾ = ………………………. മോൾ
Answer:
10 മോൾ

Question 20.
ആദ്യ ജോഡിയിലെ ബന്ധം കണ്ടെത്തി രണ്ടാ മത്തെ ജോഡിയിലെ വിട്ടുപോയ ഭാഗം പൂരിപ്പി ക്കുക.
ആറ്റങ്ങളുടെ മോൾ എണ്ണം = Class 10 Chemistry Chapter 4 Important Questions Malayalam Medium 2
ഗ്രാം അറ്റോമിക മാസ്
തന്മാത്രകളുടെ മോൾ എണ്ണം = ………………………..
Answer:
Class 10 Chemistry Chapter 4 Important Questions Malayalam Medium 2

Question 21.
ഒരേ മർദത്തിലും താപ നില യിലും രണ്ട് വ്യത്യസ്ത വാതകങ്ങൾക്ക് തുല്യ വ്യാപ്തമാണു ള്ളത്. എങ്കിൽ അവയുടെ
a) മാസ് തുല്യമായിരിക്കും.
b) എണ്ണം തുല്യമായിരിക്കും.
c) സ്വഭാവം ഒരേപോലെയായിരിക്കും.
d) ഇവയൊന്നുമല്ല.
Answer:
b) എണ്ണം തുല്യമായിരിക്കും.

Question 22.
ആദ്യ ജോഡിയിലെ ബന്ധം കണ്ടെത്തി രണ്ടാ മത്തെ ജോഡിയിലെ വിട്ടുപോയ ഭാഗം പൂരിപ്പി ക്കുക.
STP യിൽ 44.8 ലിറ്റർ വാതകം = 2 മോൾ
STP യിൽ 224 ലിറ്റർ വാതകം = ………….. മോൾ
Answer:
44.8 ലിറ്റർ വാതകം = 2 മോൾ
∴ 1 മോൾ = \(\frac{44.8}{2}\) = 22.4 ലിറ്റർ
22.4 ലിറ്റർ = \(\frac{224}{22.4}\) = 224 ലിറ്റർ
മോൾ എണ്ണം = Class 10 Chemistry Chapter 4 Important Questions Malayalam Medium 3 = \(\frac{224}{22.4}\) = 10

Question 23.
അറ്റോമിക മാസ് പ്രസ്താവിക്കുന്നതിന് ഇപ്പോൾ അവലംബമായി സ്വീകരിച്ചിരിക്കുന്നത് താഴെ തന്നി രിക്കുന്നവയിൽ ഏതിനെയാണ്?
(ഹൈഡ്രജൻ, കാർബൺ-12, കാർബൺ-14, ഓക്സിജൻ-16)
Answer:
കാർബൺ-12

Question 24.
ഒരു മോൾ ജലത്തിൽ (H2O) 6.022 × 1023 തന്മാത്രകൾ അടങ്ങിയിരിക്കുന്നു.
a) 3 മോൾ ജലത്തിൽ അടങ്ങിയിട്ടുള്ള തന്മാത്ര, കളുടെ എണ്ണം കണക്കാക്കുക.
b) 5 മോൾ ജലത്തിന്റെ മാസ് എത്രയായിരിക്കും. (സൂചന അറ്റോമിക മാസ് H = 1, O = 16 (1)
Answer:
a) 3 × 6.022 × 1023
b) 18 × 5 = 90g

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 25.
STP യിൽ സ്ഥിതി ചെയ്യുന്ന 170g അമോണിയ വാത കത്തിന്റെ വ്യാപ്തം കണക്കാക്കൂ. (മോളിക്യുലാർ Dom – 17)
Answer:
170g NH3 = \(\frac{170}{17}\) = 10 മോൾ
10 മോൾ NH3 യുടെ വ്യാപ്തം = 10 × 22.4 = 224 L

Question 26.
ഒരു ലിറ്റർ വ്യാപ്തമുള്ള ഒരു സിലിണ്ടറിൽ വച്ചി രിക്കുന്ന വാതകം 5 ലിറ്റർ വ്യാപ്തമുള്ള മറ്റൊരു സിലിണ്ടറിലേക്ക് പൂർണ്ണമായും മാറ്റിയാൽ വാത കത്തിന്റെ വ്യാപ്തം എത്രയായിരിക്കും?
Answer:
5 ലിറ്റർ

Question 27.
a) സൂക്ഷ്മ കണികകളുടെ മാസ് കൃത്യമായി പ്രസ്താവിക്കുന്നതിന് ഉപയോഗിക്കുന്ന രീതിഏത്?
b) ഈ രീതി എന്താണെന്ന് വിശദമാക്കുക.
Answer:
a) ആപേക്ഷിക മാസ്.
b) ഒരു ആറ്റത്തിന്റെ മാസ് മറ്റൊരു ആറ്റത്തിന്റെ മാസുമായി താരതമ്യം ചെയ്ത് അതിന്റെ എത്ര മടങ്ങാണ് എന്ന് പ്രസ്താവിക്കുന്ന രീതി യാണ് ആപേക്ഷിക മാസ്.

Question 28.
കാർബണിന്റെ അറ്റോമിക മാസ് 12 ആണ്. എങ്കിൽ
a) ഒരു ഗ്രാം ആറ്റം കാർബണിന്റെ മാസ് (1 GAM) എത്ര?
b) ഇത്രയും ഗ്രാം കാർബണിലെ ആറ്റങ്ങളുടെ എണ്ണം എത്ര?
Answer:
a) 12g
b) 6.022 × 1023

Question 29.
1 ഗ്രാം അറ്റോമിക മാസ് ഓക്സിജനിലെ ആറ്റ ങ്ങളുടെ എണ്ണം 6.022 × 1023 ആണ്. എങ്കിൽ
a) 2 ഗ്രാം അറ്റോമിക മാസ് ക്ലോറിനിലെ ആറ്റ ങ്ങളുടെ എണ്ണം എത്ര?
b) 2 × 6.022 × 1023 കാർബൺ ആറ്റങ്ങളുടെ മാസ് എത്
Answer:
a) 2 × 6.022 × 1023
b) 2 × 12 = 24 g

Question 30.
ഒരു ഗ്രാം ഹൈഡ്രജനിൽ 6.022 × 1023 ആറ്റങ്ങൾ ഉണ്ട്? എങ്കിൽ
a) 2g ഹൈഡ്രജനിൽ എത്ര ആറ്റങ്ങൾ ഉണ്ട്?
b) 1g ഹൈഡ്രജനിൽ എത്ര തമ്പാത്രകൾ ഉണ്ടാകും?
Answer:
a) 2 × 6.022 × 1023 ആറ്റങ്ങൾ
b) 1 × 6.022 × 1023 ആറ്റങ്ങൾ

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 31.
കാർബൺ ഡൈ ഓക്സൈഡിന്റെ മോളാർ മാസ് 44g ആണ്.
a) 220 g കാർബൺ ഡൈ ഓക്സൈഡിൽ അട ങ്ങിയ ഗ്രാം മോളിക്യൂളുകളുടെ എണ്ണമെത്ര?
b) ഇതിൽ എത്ര കാർബൺ ഡൈ ഓക് സൈഡ് തന്മാത്രകൾ ഉണ്ടാകും?
Answer:
a) ഗ്രാം മോളിക്യൂളുകളുടെ എണ്ണം
Class 10 Chemistry Chapter 4 Important Questions Malayalam Medium 4
b) തന്മാത്രകളുടെ എണ്ണം = 5 × 6.022 × 1023 തന്മാത്രകൾ

Question 32.
ഹൈഡ്രജന്റെ അറ്റോമിക മാസ് 1ഉം മോളിക്യു ലാർ മാസ് 2ഉം ആണ്. എങ്കിൽ
1 മോൾ ഹൈഡ്രജൻ ആറ്റങ്ങൾ
= 6.022 × 1023 ആറ്റങ്ങൾ = 1g ഹൈഡ്രജൻ
1 മോൾ ഹൈഡ്രജൻ തന്മാത്രകൾ = ……………… (a) ………………….. = ……………… (b) ……………….
Answer:
a) 6.022 × 1023 തന്മാത്രകൾ
b) 2g

Question 33.
220g CO2വിലെ തന്മാത്രകളുടെ മോൾ എണ്ണം കണ്ടുപിടിക്കുക?
Answer:
CO2 വിന്റെ മോളിക്യുലാർ മാസ്
Class 10 Chemistry Chapter 4 Important Questions Malayalam Medium 5
\(\frac{220}{44}\) = 5 മോൾ

Question 34.
700g ജനിലെ (N2) ആറ്റങ്ങളുടെ മോൾ എണ്ണവും തന്മാത്രകളുടെ മോൾ എണ്ണവും കണ ക്കാക്കുക.
(സൂചന : അറ്റോമിക മാസ് N = 14)
Answer:
Class 10 Chemistry Chapter 4 Important Questions Malayalam Medium 6

Question 35.
ജലത്തിന്റെ ഗ്രാം മോളിക്യുലാർ മാസ് (GMM) 189 ആണ്. എങ്കിൽ താഴെ കൊടുത്തിരിക്കുന്നവ കണ്ടുപിടിക്കുക.
a) 180g ജലത്തിലെ തന്മാത്രകളുടെ എണ്ണം
b) 180g ജലത്തിലെ ആറ്റങ്ങളുടെ എണ്ണം
Answer:
a) ജലത്തിന്റെ GMM = 18g
മാസ് = 180
മോൾ എണ്ണം = \(\frac{180}{18}\) = 10 മോൾ
തന്മാത്രകളുടെ എണ്ണം = 10 × 6.022 × 1023

b) ഒരു ജല തന്മാത്രയിൽ (H2O), 2 ഹൈഡ്രജൻ ആറ്റങ്ങളും ഒരു ഓക്സിജൻ ആറ്റവും അടങ്ങി യിരിക്കുന്നു. അതിനാൽ ആകെ 3 ആറ്റങ്ങളാണു ള്ളത്.
180g ജലത്തിലെ ആറ്റങ്ങളുടെ എണ്ണം = തന്മാത കളുടെ എണ്ണം = 3 × 10 × 6.022 × 1023 × 3

Question 36.
ഒരു വാതകത്തിന്റെ വ്യാപ്തം അതിന്റെ തന്മാത്ര യുടെ വലുപ്പത്തെ ആശ്രയിക്കുന്നില്ല.
a) ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കു ന്നുണ്ടോ? നിങ്ങളുടെ ഉത്തരം സാധൂകരി ക്കുക.
b) മറ്റ് ഏതെല്ലാം ഘടകങ്ങളെയാണ് ഒരു വാത കത്തിന്റെ വ്യാപ്തം ആശ്രയിച്ചിരിക്കുന്നത്?
Answer:
a) യോജിക്കുന്നുണ്ട്.
വാതകത്തിലെ തന്മാത്രകൾക്കിടയിലുള്ള സ്ഥലം വളരെ കൂടുതലായതിനാൽ വാതക ത്തിന്റെ വ്യാപ്തം അതിലെ തന്മാത്രയുടെ വലുപ്പത്തെ ആശ്രയിക്കുന്നില്ല.

b) ഒരു വാതകത്തിന്റെ വ്യാപ്തം തന്മാത്രകളുടെ എണ്ണം, ചലനം, മർദ്ദം, താപനില എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 37.
കാർബൺ ഡയോക്സൈഡ് വാതകത്തിന്റെ മോളാർ വ്യാപ്തം 22.4 ലിറ്റർ ആണെന്നു പറ ഞ്ഞാൽ നിങ്ങൾ എന്തു മനസ്സിലാക്കും?
Answer:
273K താപനിലയിലും 1atm മർദത്തിലും സ്ഥിതി ചെയ്യുന്ന ഒരു മോൾ (6.022 × 1023 തന്മാത്രകൾ) കാർബൺ ഡയോക്സൈഡ് വാതകത്തിന്റെ വ്യാപ്തം 22.4 ലിറ്റർ.
1 മോൾ = 6.022 × 1023 തന്മാത്രകൾ = 22.4 ലിറ്റർ (STPയിലെ വ്യാപ്തം)

Question 38.
ഒരു സിലിണ്ടറിൽ 448 ലിറ്റർ കാർബൺ ഡയോ ഡ് വാതകം STP യിൽ അടങ്ങിയിട്ടുണ്ട്.
a) ഇതിലെ തന്മാത്രകളുടെ എണ്ണം കണക്കാ ക്കുക.
b) ഇതേ സാഹചര്യത്തിൽ ഇത്രയും അമോണിയ തന്മാത്രകളുടെ മാസ് കണ്ടുപിടിക്കുക.
(സൂചന : ഗ്രാം മോളിക്യുലാർ മാസ് CO2 = 44, NH3 = 17)
Answer:
a) വ്യാപ്തം = 448 ലിറ്റർ
മോളാർ വ്യാപ്തം = 22.4
മോൾ എണ്ണം = \(\frac{448}{22.4}\) = 20 മോൾ
1 മോൾ = 6.022 × 1023 തന്മാത്രകൾ
∴ 20 മോൾ = 20 × 6.022 × 1023 തന്മാത്രകൾ

b) NH3 GMM = 17 g
1 മോൾ NH, യുടെ മാസ് = 17 g
∴ 20 മോൾ NH യുടെ മാസ് = 17 × 20 = 340g

Question 39.
1 ഗ്രാം ഹീലിയത്തിലടങ്ങിയിരിക്കുന്ന അതേ എണ്ണം ആറ്റങ്ങൾ ലഭിക്കാൻ കാർബൺ, ഓക്സി ജൻ എന്നിവ എത്ര ഗ്രാം വീതം എടുക്കണം?
Answer:
1 ഗ്രാം ഹീലിയം = 1/4 മോൾ
ആറ്റങ്ങളുടെ എണ്ണം 1/4 × 6.022 × 1023
6.022 × 1023 കാർബൺ ആറ്റങ്ങളുടെ മാസ് = 12 g
1/4 × 6.022 × 1023 കാർബൺ ആറ്റങ്ങളുടെ മാസ്
= 1/4 × 12 = 3g
6.022 × 1023 ഓക്സിജൻ ആറ്റങ്ങളുടെ മാസ് 16 g
1/4 × 6.022 × 1023 ഓക്സിജൻ ആറ്റങ്ങളുടെ മാസ് = 1/4 × 16 = 4g

Question 40.
90 ഗ്രാം ജലത്തിൽ
a) എത്ര തന്മാത്രകൾ ഉണ്ടാകും?
b) ആകെ എത്ര ആറ്റങ്ങൾ ഉണ്ടാകും?
Answer:
a) മോൾ എണ്ണം = \(\frac{90}{18}\) = 5 മോൾ
തന്മാത്രകളുടെ എണ്ണം = 5 × 6.022 × 1023
b) ആറ്റങ്ങളുടെ എണ്ണം = 3 × 5 × 6.022 × 1023

Question 41.
ചില മൂലകങ്ങളുടെ ആറ്റോമിക മാസ് ചുവടെ കൊടുത്തിരിക്കുന്നു. (Na – 23, C – 12, O – 16, N – 14,
H – 1)
താഴെ കൊടുത്തിരിക്കുന്നവ കണ്ടെത്തുക.
a) 318g Na2 CO3 ലെ തന്മാത്രകളുടെ എണ്ണം
b) 85g NH3 യിലെ മോൾ എണ്ണം.
Answer:
a) Na2CO3 ന്റെ മോളിക്യുലാർ മാസ്
= (2 × 23) +12 + (16 × 3)
= 46 + 12 + 48
= 106
318g Na2CO3 = \(\frac{318}{106}\) = 3 മോൾ
3 മോളിലെ തന്മാത്രകളുടെ എണ്ണം = 3 × 6.022 × 1023

b) NH3 യുടെ മോളിക്യുലാർ മാസ് = 14 + (1 × 3 = 17
85g NH3 മോളുകളുടെ എണ്ണം = \(\frac{85}{17}\) = 5 മോൾ

Question 42.
CO നിറച്ച ഒരു സിലിണ്ടറിന് STP യിൽ 11200ml വ്യാപ്തമുണ്ട്.
a) സിലിണ്ടറിലുള്ള CO ന്റെ മോളുകളുടെ എണ്ണമെത്ര?
b) ഈ വ്യാപ്‌തം വാതകത്തിലുള്ള ആറ്റങ്ങളുടെ എണ്ണമെത്ര?
Answer:
a) 11200ml COന്റെ മോളുകളുടെ എണ്ണം = \(\frac{11200}{22400}\)
= \(\frac{1}{2}\) മോൾ

b) \(\frac{1}{2}\) മോളിലുള്ള തന്മാത്രകളുടെ എണ്ണം
\(\frac{1}{2}\) × 6.022 × 1023
ആറ്റങ്ങളുടെ എണ്ണം = 2 × \(\frac{1}{2}\) × 6.022 × 1023
= 6.022 × 1023
(CO ദ്വയാറ്റോമികമാണ്. ഒരു CO തന്മാത്രയിൽ 2 ആറ്റങ്ങളുണ്ട്)

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 43.
1 മോൾ ഹൈഡ്രജൻ തന്മാത്രയുടെ മാസ് 2g ആണെന്നറിയാമല്ലോ?
a) 20g മോൾ ഹൈഡ്രജൻ വാതകത്തിൽ എത ഹൈഡ്രജൻ തന്മാത്രകൾ അടങ്ങിയിരിക്കും?
b) 1g ഹൈഡ്രജൻ വാതകം 35.5g ക്ലോറിൻ വാതകവുമായി പ്രവർത്തിച്ചാൽ എത്ര മോൾ HCl വാതകം ലഭിക്കും?
(സൂചന : ക്ലോറിന്റെ ആറ്റോമിക മാസ് = 35.5g)
Answer:
a) 2g H2 = 1 മോൾ 20g H2 = 10 മോൾ
20 മോൾ H2ലെ തന്മാത്രകളുടെ എണ്ണം
= 20 × 6.022 × 1023

b) H2 + Cl2 ⇒ 2HCl
2g H2 + 71g Cl2 ⇒ 73g HCl
1g H2 + 36.5g Cl2 ⇒ 36.5g HCl = 1 മോൾ

Question 44.
ഈഥെയ്ൻ ഓക്സിജനിൽ ജ്വലിച്ച് കാർബൺ ഡൈഓക്സൈഡും ജലവും നൽകുന്നു.
a) ഈഥെയ്ൻ ഓക്സിജനിൽ പൂർണ്ണമായി ജ്വലിക്കുന്നതിന്റെ സമീകൃത രാസ സമ വാക്യം എഴുതുക.
Answer:
a) 2C2H6 + 7O2 → 4CO2 + 6H2O

Question 45.
a) താഴെ തന്നിരിക്കുന്നവയിൽ നിന്നും തുല്യ എണ്ണം ആറ്റങ്ങളുള്ളവ ജോടികളാക്കി എഴുതുക.
A) 2g ഹൈഡ്രജൻ
B) 16g ഓക്സിജൻ
C) 14g നൈട്രജൻ
(D) 8g ഹീലിയം
(അറ്റോമിക H = 1, O = 16, N = 14, He = 4)
b) ഓരോ ജോടിയിലും അടങ്ങിയിരിക്കുന്ന ആ ങ്ങളുടെ എണ്ണം കണ്ടെത്തി എഴുതുക.
Answer:
a) A യും D യും (2g -ഹൈഡ്രജൻ, 8g ഹീലിയം) B, C (16 g ഓക്സിജൻ, 14g നൈട്രജൻ)

b) A, D-2 × 6.022 × 1023
B, C – 6.022 × 1023

Question 46.
ചുവടെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക. (ഇവയെല്ലാം ദ്വയാറ്റോമിക തന്മാത്രകളാണ്. അറ്റോമിക മാസ് O = 16, N = 14, Cl = 35.5)

GAM ആറ്റങ്ങളുടെ എണ്ണം GMM തന്മാത്രകളുടെ എണ്ണം
16g
ഓക്സിജൻ
6.022 × 1023
ആറ്റങ്ങൾ
32g
ഓക്സിജൻ
…(a)…
തന്മാത്രകൾ
35.5g
ക്ലോറിൻ
…..(b)….
ആറ്റങ്ങൾ
…(c)…g
ക്ലോറിൻ
6.022 × 1023
തന്മാത്രകൾ
…(d)…g
നൈട്രജൻ
6.022 × 1023
ആറ്റങ്ങൾ
28g
നൈട്രജൻ
6.022 × 1023
തന്മാത്രകൾ

Answer:
a) 6.022 × 1023
b) 6.022 × 1023
c) 71g
d) 14g

Question 47.
പദാർത്ഥങ്ങളുടെ 4 സാമ്പിളുകൾ തന്നിരിക്കുന്നു.
68g NH3 28g N2 49g H2SO4 128g O2
സൂചന: തന്മാത്രാഭാരം: NH3 = 17, N2 = 28, H2SO4 = 98, O2 = 32
a) ഏതെല്ലാം സാമ്പിളുകളിൽ തന്മാത്രകളുടെ എണ്ണം തുല്യമാണ്?
b) ഇവയിൽ ഏറ്റവും കുറഞ്ഞ എണ്ണം തന്മാത്ര കൾ അടങ്ങിയത് ഏത്?
Answer:
a) 68g NH3 128g O2
b) 49g H2SO4 (1/2 × 6.022 × 1023)

Question 48.
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക. തെറ്റുള്ളവതിരുത്തുക.
a) 1 മോൾ ഹൈഡ്രജനിലും 1 മോൾ ഓക്സി ജനിലും ഉള്ള തന്മാത്രകളുടെ എണ്ണം തുല്യ മാണ്.
b) 2 മോൾ ക്ലോറിനിൽ 4 × 6.022 × 1023 ക്ലോറിൻ തന്മാത്രകളുണ്ട്.
c) 1/2 മോൾ നൈട്രജൻ വാതകത്തിന്റെ മാസ് 14g mm.
d) 0.5 മോൾ ജലത്തിന്റെ മാസ് 99 ആണ്. ഇതിൽ 6.022 × 1023 H2O തന്മാത്രകളുണ്ട്..
(അറ്റോമിക മാസ് H = I, O = 16, Cl = 35.5, N = 14)
Answer:
ശരിയായ പ്രസ്താവനകൾ – a, c

  • 2 മോൾ ക്ലോറിനിൽ 2 × 6.022 × 1023 തന്മാത്രക
  • 0.5 മോൾ ജലത്തിന്റെ മാസ് ആണ്. ഇതിൽ 0.5 × 6.022 × 1023 H2O തന്മാത്രകളുണ്ട്.

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 49.
വിട്ടുപോയവ പൂരിപ്പിക്കുക.
Class 10 Chemistry Chapter 4 Important Questions Malayalam Medium 7
Answer:
a) 2 × 6.022 × 1023
b) 1 GMM
c) 6.022 × 1023

Question 50.
ഒരു സിലിണ്ടറിൽ STP യിൽ സ്ഥിതിചെയ്യുന്ന നിശ്ചിതമാസ് CO2 വാതകത്തിന് 67.2 ലിറ്റർ വ്യാപ്ത മുണ്ട്.
a) ഇതിലടങ്ങിയിരിക്കുന്ന CO2 ന്റെ മാസ് എത യെന്ന് കണക്കാക്കുക. (അറ്റോമിക മാസ് C = 12, O = 16)
b) സിലിണ്ടറിലെ CO2 തന്മാത്രകളുടെ എണ്ണം കണക്കാക്കുക?
Answer:
a) CO2 ന്റെ മോളിക്യുലാർ മാസ് = 12 × 1 + 16 × 2 = 12 + 32 = 44 STP സ്ഥിതി ചെയ്യുന്ന 67.2 L CO2 ലെ മോളുകളുടെ എണ്ണം
= \(\frac{67.2 \mathrm{~L}}{22.4 \mathrm{~L}}\) = 3
3 മോൾ CO2 ന്റെ മാസ് = 3 × 44 = 132g
b) 3 × 6.022 × 1023

Question 51.
തുല്യവ്യാപ്തത്തിൽ STPയിൽ സ്ഥിതിചെയ്യുന്ന രണ്ട് വാതകങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. (അറ്റോമിക മാസ് = 32, O = 16, N = 14)

A B
320g
SO2
…..g
NO2

a) B യിൽ അടങ്ങിയിരിക്കുന്ന വാതകത്തിന്റെ മാസ് എത്ര?
b) ഇതിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം കണക്കാക്കുക.
Answer:
a) 320g SO2 – ലെ മോളുകളുടെ എണ്ണം = \(\frac{320}{64}\) = 5
(STPയിൽ സ്ഥിതി ചെയ്യുന്ന ഏതൊരു വാതക ത്തിന്റെയും തുല്യ വ്യാപ്തത്തിൽ തുല്യ എണ്ണം തന്മാത്രകൾ ഉണ്ടായിരിക്കും)
∴ 5 മോൾ NO2 ന്റെ മാസ് = 5 × 46 = 230g

b) 5 × 6.022 × 1023

Question 52.
താഴെയുള്ള പട്ടികയിൽ തന്നിരിക്കുന്ന വിവര ങ്ങൾ പരിശോധിക്കുക. (വാതകത്തിന്റെ താപ നിലയും തന്മാത്രകളുടെ എണ്ണവും സ്ഥിരമാണ്).

മർദം P വ്യാപ്തം V
1 atm
2 atm
4 atm
8 L
4 L
2 L

a) P × V എത്രയെന്ന് കണക്കാക്കുക.
b) ഇത് ഏത് വാതക നിയമവുമായി ബന്ധപ്പെട്ടി രിക്കുന്നു?
Answer:
a) 8
b) ബോയിൽ നിയമം

Question 53.
താഴെ തന്നിരിക്കുന്ന സാഹചര്യങ്ങൾ വിശക ലനം ചെയ്ത് ഏത് വാതക നിയമവുമായി ബന്ധ പ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുക. (2)
a) വായു നിറച്ച ബലൂൺ ജലത്തിനടിയിലേക്ക് താഴ്ത്തുമ്പോൾ അതിന്റെ വലുപ്പം കുറയുന്നു.
b) ബലൂൺ ഊതിവീർപ്പിക്കുന്നു.
Answer:
a) ബോയിൽ നിയമം
b) അവൊഗാഡ്രോ നിയമം

Question 54.
a) STP യിൽ സ്ഥിതി ചെയ്യുന്ന 112L CO2 വാതക ത്തിന്റെ മാസ് കണക്കാക്കുക.
b) ഇത്രയും CO2 വിലെ തന്മാത്രകളുടെ എണ്ണ മെത്ര? (2)
Answer:
a) 112 L = \(\frac{112}{22.4}\) = 5 മോൾ
b) 5 മോൾ CO2 ന്റെ മാസ് – 5 × 44 = 220g
തന്മാത്രകളുടെ എണ്ണം = 5 × 6.022 × 1023

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 55.
ഒരേ താപനിലയിലും മർദത്തിലും സ്ഥിതിചെ യ്യുന്ന വ്യത്യസ്ത വാതകങ്ങളെ സംബന്ധിച്ച വിവ രങ്ങൾ ചുവടെ തരുന്നു. (2)

വാതകം വ്യാപ്തം (L) തന്മാത്രകളുടെ എണ്ണം
നൈട്രജൻ 10 L x
ഓക്സിജൻ 5 L
അമോണിയ 10 L
കാർബൺ ഡൈ ഓക്സൈഡ് 2x

a) പട്ടിക പൂർത്തിയാക്കുക.
b) ഇവിടെ ഏതു വാതക നിയമമാണ് പ്രയോജ നപ്പെടുത്തിയിരിക്കുന്നത്?
Answer:
a)

വാതകം വ്യാപ്തം (L) തന്മാത്രകളുടെ എണ്ണം
നൈട്രജൻ 10 L x
ഓക്സിജൻ 5 L x/2
അമോണിയ 10 L x
കാർബൺ ഡൈ ഓക്സൈഡ് 20 L 2x

b) അവൊഗാഡ്രോ നിയമം

Question 56.
താഴെ തന്നിരിക്കുന്നവയിൽ എത്ര മോൾ തന്മാ തകളുണ്ടെന്ന് കണ്ടെത്തുക. (GMM – N2 = 28g H2 = 18g) (2)
a) 56g N2
b) 90 g H2O
Answer:
a) \(\frac{56}{28}\) = 2 മോൾ
b) \(\frac{90}{18}\) = 5 മോൾ

Question 57.
ഒരു ഗ്രാം ഹീലിയത്തിലടങ്ങിയിരിക്കുന്ന അതേ എണ്ണം ആറ്റങ്ങൾ ലഭിക്കാൻ കാർബൺ, ഓക്സി ജൻ എന്നിവ എത്ര ഗ്രാം വീതം എടുക്കണം.
Answer:
ഹീലിയത്തിന്റെ അറ്റോമിക മാസ് = 4
1 ഗ്രാം ഹീലിയം = \(\frac{1}{4}\) മോൾ
\(\frac{1}{4}\) മോൾ C = \(\frac{12}{4}\) = 3g
\(\frac{1}{4}\) മോൾ O = \(\frac{16}{4}\) = 3g

Question 58.
90 ഗ്രാം ജലത്തിൽ
a) എത്ര തന്മാത്രകൾ ഉണ്ടാകും?
b) ആകെ എത്ര ആറ്റങ്ങൾ ഉണ്ടാകും?
Answer:
90 ഗ്രാം ജലത്തിൽ
a) 5 × 6.022 × 1023 തന്മാത്രകൾ
b) 3 × 5 × 6.022 × 1023 ആറ്റങ്ങൾ

Question 59.
ചില സംയുക്തങ്ങളുടെ സാമ്പിളുകൾ തന്നിരി ക്കുന്നു.
Class 10 Chemistry Chapter 4 Important Questions Malayalam Medium 8
a) തന്നിരിക്കുന്ന ഓരോ സംയുക്തത്തിന്റെയും ഗ്രാം മോളിക്യുലാർ മാസ് കണക്കാക്കുക.
b) ഓരോ സാമ്പിളിലും എത്ര mm വീതം പദാർഥമുണ്ട്?
c) സാമ്പിളുകളെ അവയിലെ തന്മാത്രകളുടെ എണ്ണം കൂടിവരുന്ന ക്രമത്തിലെഴുതുക
സൂചന : ഗ്രാം അറ്റോമിക മാസുകൾ
(H = 1g, C = 12g, N = 14g, O = 16g)
Answer:
a) NH3 യുടെ മോളിക്യുലാർ മാസ് 17 തന്മാത്ര സൂത്രം NH3
Class 10 Chemistry Chapter 4 Important Questions Malayalam Medium 9
Class 10 Chemistry Chapter 4 Important Questions Malayalam Medium 10
c) തന്മാത്രകളുടെ എണ്ണം കൂടിവരുന്ന ക്രമം Q < R < P < S

Question 60.
ചുവടെ തന്നിരിക്കുന്നവയിലെ മോൾ എണ്ണം കണ കാക്കുക.
a) 1,00,000 CO2 തന്മാത്രകൾ
b) 1,00,000 H2 തന്മാത്രകൾ
c) 6.022 × 1023 ഗ്ലൂക്കോസ് തന്മാത്രകൾ
Answer:
തന്മാത്രകളുടെ എണ്ണം
= മോൾ എണ്ണം × 6.022 × 1023
∴ മോൾ എണ്ണം = Class 10 Chemistry Chapter 4 Important Questions Malayalam Medium 11

a) 1,00,000 CO2 തന്മാത്രകൾ
= \(\frac{100000}{6.022 \times 10^{23}}\) മോൾ

b) 1,00,000 H2 തന്മാത്രകൾ
= \(\frac{100000}{6.022 \times 10^{23}}\) മോൾ

c) 6.022 × 1023 ഗ്ലൂക്കോസ് തന്മാത്രകൾ
= \(\frac{6.022 \times 10^{23}}{6.022 \times 10^{23}}\) = 1 മോൾ

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 61.
നൈട്രജന്റെ ഗ്രാം അറ്റോമിക മാസ് 14g ആണ്.
എങ്കിൽ താഴെ കൊടുത്തിരിക്കുന്നവ കണ്ടുപിടി ക്കുക.
a) 70g നൈട്രജനിലെ ആറ്റങ്ങളുടെ മോൾ എണ്ണം
b) 70g നൈട്രജനിലെ തന്മാത്രകളുടെ മോൾ എണ്ണം
c) 70 നൈട്രജൻ തന്മാത്രകളുടെ മോൾ എണ്ണം
Answer:
a) ആറ്റങ്ങളുടെ മോൾ എണ്ണം
Class 10 Chemistry Chapter 4 Important Questions Malayalam Medium 12
(നൈട്രജൻ ദ്വയാറ്റോമിക തന്മാത്രയാണ്. അതി നാൽ നൈട്രജന്റെ മോളിക്യുലാർ മാസ് 2 × 14 = 28 ആണ്.)

c) 70 നൈട്രജൻ തന്മാത്രകളുടെ മോൾ എണ്ണം തന്മാത്രകളുടെ എണ്ണം
= മോൾ എണ്ണം × 6.022 × 1023
Class 10 Chemistry Chapter 4 Important Questions Malayalam Medium 13

Question 62.
താഴെ കൊടുത്തിരിക്കുന്നവ കണക്കാക്കുക.
a) 4 മോൾ ജലത്തിലെ കണികകളുടെ എണ്ണം.
b) 20 മോൾ ഓക്സിജൻ ആറ്റങ്ങളുടെ മാസ്.
c) 20 മോൾ ഓക്സിജൻ തന്മാത്രകളുടെ മാസ്
Answer:
a) മോൾ എണ്ണം = 4
കണികകളുടെ എണ്ണം = മോൾ എണ്ണം × NA
or 4 × 6.022 × 1023

b) മോൾ എണ്ണം = 20
ആറ്റങ്ങളുടെ മോൾ എണ്ണം = Class 10 Chemistry Chapter 4 Important Questions Malayalam Medium 14 മാസ്
= മോൾ എണ്ണം × GAM = 20 × 16 = 320g

c) മോൾ എണ്ണം = 20
ഓക്സിജൻ തന്മാത്രകളുടെ മാസ് = മോൾ
എണ്ണം × GMM
= 20 × 32 = 640g

Question 63.
ഇവിടെ നൽകിയിരിക്കുന്ന സമീകൃത രാസസമ വാക്യം വിശകലനം ചെയ്ത് ചുവടെ നൽകിയി രിക്കുന്ന പട്ടിക പൂർത്തിയാക്കുക.
N2 + 3H2 → 2NH3

നൈട്രജൻ N2 ഹൈഡ്രജൻ H2 അമോണിയ NH3
മോൾ എണ്ണം 1 മോൾ …(A)… 2 മോൾ
STP യിലെ വ്യാപ്തം …(B)… 3 × 22.4 = 67.2 L …(C)…
തന്മാത്രകളുടെ എണ്ണം 6.022 × 1023 …(D)… 2 × 6.022 × 1023
മാസ് ഗ്രാമിൽ 28g 3 × 2 = 6g …(E)…

Answer:
A – 3 മോൾ
B – 22.4 ലിറ്റർ
C – 2 × 22,4 = 44.8 ലിറ്റർ
D – 3 × 6.022 × 1023
E – 2 × 17 = 34 g

Question 64.
510 അലുമിനിയം ഓക്സൈഡിൽ (Al2O3) അട ങ്ങിയിരിക്കുന്ന
a) തന്മാത്രകളുടെ മോൾ എണ്ണം
b) തന്മാത്രകളുടെ എണ്ണം,
c) ആറ്റങ്ങളുടെ ആകെ എണ്ണം എന്നിവ കണ ക്കാക്കുക.
(സൂചന : അറ്റോമിക മാസ് Al – 27, 0 – 16)
Answer:
Al2O3യുടെ GMM
a) Al = 2 × 27 = 54
O = 3 × 16 = 48 102g
510g, Al2O3 തന്മാത്രകളുടെ മോൾ എണ്ണം
Class 10 Chemistry Chapter 4 Important Questions Malayalam Medium 15
b) തന്മാത്രകളുടെ എണ്ണം
= മോൾ എണ്ണം × 6.022 × 1023
– 5 × 6.022 × 1023

c) Al2O3 യിലെ ആറ്റങ്ങളുടെ എണ്ണം
= 2 + 3 = 5
510g, Al2O3 ആറ്റങ്ങളുടെ എണ്ണം
= 5 × 6.022 × 1023 × 5

Question 65.
a) സൾഫ്യൂരിക് ആസിഡിന്റെ (H2SO4) മോളിക ലാർ മാസ് കണ്ടുപിടിക്കുക.
b) 49g സൾഫ്യൂരിക് ആസിഡ് എത്ര മോളാണ്
c) 49g സൾഫ്യൂരിക് ആസിഡിലുള്ള തന്മാത്ര കളുടെ എണ്ണം കണക്കാക്കുക.
സൂചന : അറ്റോമിക മാസ് H – 1, S – 32, O – 16
Answer:
Class 10 Chemistry Chapter 4 Important Questions Malayalam Medium 16
c) 49g H2SO4 ലെ തന്മാത്രകളുടെ എണ്ണം
= 1/2 × 6.022 × 1023

Question 66.
അമോണിയം സൾഫേറ്റിന്റെ തന്മാത്രാസൂത്രം (NH4)2SO4 എന്നാണ്.
a) ഇതിലുള്ള ഓരോ ആറ്റത്തിന്റെ എണ്ണം കാണുക.
b) (NH4)2SO4 ന്റെ മോളിക്യുലാർ മാസ് കാണുക
C) 200g (NH4)2SO4 ലുള്ള മോളുകളുടെ എണ്ണം കണക്കാക്കുക.
(അറ്റോമിക മാസ് H = 1, Cl = 35.5, N = 14,
S = 32, O = 16)
Answer:
a) N – 2
H – 8
S – 1
O – 4

b) N – 2 × 14 = 28
H – 8 × 1 = 8
S – 1 × 32 = 32
O – 4 × 16 = \(\frac{64}{132}\)

c) \(\frac{200}{132}\) = 1.51

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 67.
ഉചിതമായ ബന്ധം കണ്ടെത്തി ചേരും പടി ചേർത്തെഴുതുക.

A B
a) 88 ഗ്രാം CO2
b) 6.022 × 1023
c) 2 മോൾ H2SO4
അവൊഗാഡ്രോ നമ്പർ
196 ഗ്രാം
64 ഗ്രാം O2

Answer:

A B
a) 88 ഗ്രാം CO2
b) 6.022 × 1023
c) 2 മോൾ H2SO4
64 ഗ്രാം O2
അവൊഗാഡ്രോ നമ്പർ
196 ഗ്രാം

Question 68.
12ഗ്രാം C – 2ൽ 6.022 × 1023 കാർബൺ ആറ്റങ്ങൾ അടങ്ങിയിട്ടുണ്ട്.
a) 6.022 × 1023 എന്നത് ………….. എന്ന പേരിൽ അറിയ പ്പെടുന്നു.
b) 48 ഗ്രാം C – 12 ൽ ഉള്ള കാർബൺ ആറ്റങ്ങ ളുടെ എണ്ണം കണക്കാക്കുക.
c) 6.022 × 1023, C – 12 തന്മാത്രകൾക്കാണോ 6.022 × 1023, H2O തന്മാത്രകൾക്കാണോ ഭാരം കൂടുതൽ.
Answer:
a) അവഗാഡ്രോ നമ്പർ.

b) \(\frac{48}{12}\) × 6.022 × 1023

c) 6.022 × 1023, C – 12 തന്മാത്രകൾ = 12g
6.022 × 1023, H2O തന്മാത്രകൾ = 18g
6.022 × 1023, H2O തന്മാത്രകൾക്കാണ് ഭാരം കൂടുതൽ

Question 69.
മൂന്ന് വാതകങ്ങളുടെ STP യിലുളള ചില വിവര ങ്ങളാണ് തന്നിരിക്കുന്നത്.
A) 16g CH4
B) 11.2 L CO2
C) 6.022 × 1023 NH3 തന്മാത്രകൾ
a) 6.022 × 1023 എന്ന സംഖ്യ ……… എന്ന പേരിലറി യപ്പെടുന്നു.
b) 16g CH4 -ൽ അടങ്ങിയിരിക്കുന്ന CH4 തന്മാത കളുടെ എണ്ണം കണക്കാക്കുക.
c) ഗ്രാമിലുളള മാസ് കൂടുന്ന മുറയ്ക്ക് A, B, C എന്നിവയെ ക്രമീകരിക്കുക.
(സൂചന : അറ്റോമിക മാസ്:- H = 1, C = 12, N = 14, O = 16)
Answer:
a) അവൊഗാഡ്രോ സംഖ്യ.
b) 6.022 × 1023
c) 16g CH4, 6.022 × 1023 NH3
തന്മാത്രകൾ = 17 00, 11.2 L CO2 = 22g

Question 70.
11.2 ലിറ്റർ വീതം വ്യാപ്തമുള്ള സിലിണ്ടറുകളാണ് A, B, C എന്നിവ
STP യിൽ H2, O2, N2 എന്നീ വാതകങ്ങൾ യഥാക്രമം A, B, C എന്നിവയിൽ നിറച്ചിരിക്കുന്നു.
A – യിലുള്ള H2 തന്മാത്രകളുടെ മോൾ എണ്ണം കണക്കാക്കുക.
B – യിലുള്ള O2 തന്മാത്രകളുടെ എണ്ണം കണക്കാക്കുക.
C – യിലുണ്ടായിരുന്ന N2 വാതകത്തിന്റെ വ്യാപ്തം STP യിൽ ഇരട്ടിയാക്കിയാൽ N2 ന്റെ ഗ്രാമിലുള്ള മാസ് കണ്ടുപിടിക്കുക.
(സൂചന : മോളാർ വ്യാപ്തം STP യിൽ = 22.4 ലിറ്റർ
അറ്റോമിക മാസ് : H = 1, O = 16, N = 14 )
Answer:
a) \(\frac{1}{2}\) × 6.022 × 1023 H2 തന്മാത്രകൾ
b) \(\frac{1}{2}\) × 6.022 × 1023 O2 തന്മാത്രകൾ
c) ഒരു മോൾ N2 = 28 ഗ്രാം

Question 71.
ഒരു GAM പദാർത്ഥമെടുത്താൽ അതിൽ അവാ ഗാഡ്രോ സംഖ്യക്ക് തുല്യമായ എണ്ണം ആറ്റങ്ങൾ ഉണ്ടായിരിക്കും.
a) അവൊഗാഡ്രോ സംഖ്യ എത്രയാണ്?
b) ചുവടെ ചേർത്തിരിക്കുന്ന ഓരോന്നിലും അട ങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം എഴുതുക.
i) 32g സൾഫർ
ii) 32g ഓക്സിജൻ
iii) 32g കാർബൺ
(അറ്റോമിക മാസ് S = 32, O = 16, C = 12)
Answer:
a) 6.022 × 1023
b) i) 6.022 × 1023
ii) 2 × 6.022 × 1023
iii) \(\frac{32}{12}\) × 6.022 × 1023

Question 72.
പട്ടിക പൂർത്തിയാക്കുക.
Class 10 Chemistry Chapter 4 Important Questions Malayalam Medium 17
Answer:
a) 2
b) 2 × 6.022 × 1023
c) 17 g
d) 51 g
(e) 3
(f) 3 × 22.4 L

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 73.
പട്ടിക പൂർത്തിയാക്കുക.

വാതകം STP യിലെ വ്യാപ്തം മോൾ മാസ്
CO2
CH4
SO2
….(a)….
5.6 L
….(e)….
3
….(c)….
….(f)….
….(b)….
….(d)….
32g

സൂചനഃ (MM – CO2 = 44, CH4 = 16, SO2 = 64)
Answer:
a) 67.2L
b) 132g
c) \(\frac{1}{4}\)
d) 4g
e) 11.2L
f) \(\frac{1}{2}\)

Question 74.
അമോണിയയുടെ മോളിക്യുലാർ മാസ് 17 ആണ്.
a) അമോണിയയുടെ GMM എത്
b) 170 ഗ്രാം അമോണിയയിൽ എത്ര മോൾ തന്മാ തകൾ അടങ്ങിയിരിക്കുന്നു?
c) ഇത്രയും അമോണിയയിൽ അടങ്ങിയിരി ക്കുന്ന തന്മാത്രകളുടെ എണ്ണം കണക്കാ ക്കുക.
Answer:
a) 17g
b) \(\frac{170}{17}\) = 10 മോൾ
c) 10 × 6.022 × 1023

Question 75.
ഓക്സിജന്റെ മോളിക്യുലാർ മാസ് 32 ആണ്.
a) O2 ൻ്റെ GMM എത്ര?
b) 64 ഗ്രാം O2 വിൽ എത്ര മോൾ തന്മാത്രക ളുണ്ട്? ഇതിൽ എത്ര തന്മാത്രകളുണ്ട്.
c) 64 ഗ്രാം ഓക്സിജനിലുള്ള ആറ്റങ്ങളുടെ എണ്ണം കണക്കാക്കുക.
Answer:
a) 32g
b) 2 മോൾ, 2 × 6.022 × 1023
c) 4 × 6.022 × 1023

Question 76.
നൽകിയിരിക്കുന്ന സാമ്പിളുകൾ ശ്രദ്ധിക്കുക.
a) 20 g He
b) STP യിൽ 44.8 L NH3
c) STP യിൽ 67.2 L N2
d) 1 മോൾ H2SO4
e) 180 g ജലം
i) തന്നിരിക്കുന്ന സാമ്പിളുകളെ തന്മാത്രകളുടെ എണ്ണം കൂടി വരുന്ന രീതിയിൽ ക്രമീകരി ക്കുക.
ii) ഓരോ സാമ്പിളിലെയും ആകെ ആറ്റങ്ങളുടെ എണ്ണത്തിന്റെ ആരോഹണ ക്രമം എന്തായി രിക്കും?
iii) b, c, d എന്നിവയുടെ മാസ് എത്ര വീതമായി രിക്കും?

സാമ്പിൾ തന്മാത്രകളുടെ എണ്ണം ആറ്റങ്ങളുടെ എണ്ണം മാസ്
a) 20g He 5 × 6.022 × 1023 5 × 6.022 × 1023 20g
b) 44.8L NH3 2 × 6.022 × 1023 2 × 4 × 6.022 × 1023 34g
c) 67.2L N2 3 × 6.022 × 1023 3 × 2 × 6.022 × 1023 42g
d) 1 6238 H2SO4 6.022 × 1023 7 × 6.022 × 1023 98g
e) 180g ജലം 10 × 6.022 × 1023 3 × 10 × 6.022 × 102 180g

i) 1 മോൾ H2SO4 < 44.8C HN3 < 67.2L N2 < 20g He < 180g ജലം
ii) 20g He < 67.2L N2 < 44.8L NH3 < 1 മോൾ < H2SO4 180g ജലം
iii) b = 34g
c = 42g
d = 98g

Question 77.
ചുവടെ തന്നിരിക്കുന്ന ഓരോ മൂലക സാമ്പിളും എത്ര ഗ്രാം അറ്റോമിക മാസ് ആണെന്നും ഓരോ ന്നിലും എത്ര ആറ്റങ്ങൾ ഉണ്ടെന്നും കണ്ടുപിടി ക്കുക.
(സൂചന: അറ്റോമിക മാസ്
a) 40 g ഹൈഡ്രജൻ
b) 40 g ഹീലിയം
c) 40 g ഓക്സിജൻ
d) 120 g കാർബൺ
Answer:
a) 40 g ഹൈഡ്രജൻ
GAM = Class 10 Chemistry Chapter 4 Important Questions Malayalam Medium 18
\(\frac{40}{1}\) = 40 GAM
ആറ്റങ്ങളുടെ എണ്ണം =40 × 6.022 × 1023

b) 40 g ഹീലിയം
ഹീലിയത്തിന്റെ അറ്റോമിക മാസ് = 4
GAM = \(\frac{40}{4}\) = 10 GAM
ആറ്റങ്ങളുടെ എണ്ണം = 10 × 6.022 × 1023

c) 40 g ഓക്സിജൻ
ഓക്സിജന്റെ അറ്റോമിക മാസ് = 16
GAM = \(\frac{40}{16}\) = 2.5 GAM
ആറ്റങ്ങളുടെ എണ്ണം = 2.5 × 6.022 × 1023

d) 120 g കാർബൺ
കാർബണിന്റെ അറ്റോമിക മാസ് = 12
GAM = \(\frac{120}{12}\) = 10 GAM
ആറ്റങ്ങളുടെ എണ്ണം = 10 × 6.022 × 1023

Question 78.
താഴെ കൊടുത്തിരിക്കുന്നവയുടെ മോളിക്യുലാർ മാസ് കണക്കാക്കുക.
a) നൈട്രജൻ
b) കാർബൺ
c) ജലം
d) കാർബൺ ഡൈയോക്സൈഡ്
Answer:
a) നൈട്രജൻ
തന്മാത്രാ സൂത്രം (Molecular Formula) – N2

ആറ്റങ്ങൾ എണ്ണം അറ്റോമിക മാസ് എണ്ണം × അറ്റോമിക മാസ്
N 2 14 2 × 14 = 28

നൈട്രജന്റെ മോളിക്കുലാർ മാസ് = 28

b) കാർബൺ
തന്മാത്രാ സൂത്രം – C

ആറ്റങ്ങൾ എണ്ണം അറ്റോമിക മാസ് എണ്ണം × അറ്റോമിക മാസ്
C 1 12 1 × 12 = 12

കാർബണിന്റെ മോളിക്കുലാർ മാസ് = 12

c) ജലം
തന്മാത്രാ സൂത്രം – H2O

ആറ്റങ്ങൾ എണ്ണം അറ്റോമിക മാസ് എണ്ണം × അറ്റോമിക മാസ്
H
O
2
1
1
16
2 × 1 = 2
1 × 16 = 16

ജലത്തിന്റെ മോളിക്കുലാർ മാസ് = 18

b) കാർബൺ ഡയോക്സൈഡ്
തന്മാത്രാ സൂത്രം – CO2

ആറ്റങ്ങൾ എണ്ണം അറ്റോമിക മാസ് എണ്ണം × അറ്റോമിക മാസ്
C 1 12 1 × 12 = 12
O 2 16 2 × 16 = 32

കാർബൺ ഡയോക്സൈഡിന്റെ മോളിക്കുലാർ മാസ് = 44

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 79.
പട്ടിക I, II എന്നിവ പൂർത്തിയാക്കുക.

a) പട്ടിക I

പദാർഥം മോൾ എണ്ണം ആറ്റങ്ങളുടെ എണ്ണം മാസ്
ക്ലോറിൻ 1 6.022 × 1023 ..(A)..
ക്ലോറിൻ ..(B).. 2 × 6.022 × 1023 71
സോഡിയം 1 ..(C).. 23
സോഡിയം 2 ..(D).. ..(E)..

b) a) പട്ടിക II

പദാർഥം മോൾ എണ്ണം തന്മാത്രകളുടെ എണ്ണം മാസ്
ക്ലോറിൻ
ക്ലോറിൻ
സോഡിയം
സോഡിയം
1
2
..(C)..
..(D)..
6.022 × 1023
..(B)..
6.022 × 1023
2 × 6.022 × 1023
..(A)..
142g
23g
..(E)..

Answer:
a) A = 35.5g, B = 2, C = 6.022 × 1023,
D = 2 × 6.022 × 1023, E = 46g
b) A = 71g, B = 2 × 6.022 × 1023,
C = 1, D = 2, E = 46g

Question 80.
താഴെ കൊടുത്തിരിക്കുന്നവയിൽ അടങ്ങിയിരി ക്കുന്ന തന്മാത്രകളുടെ എണ്ണം കണക്കാക്കുക.
a) 18g ജലം (H2O)
b) 1 ഗ്രാം കാർബൺ ഡയോക്സൈഡ് (CO2)
c) 1 മോൾ അമോണിയ (NH3)
d) 90 ഗ്രാം ഗ്ലൂക്കോസ് (C6H12O6)
സൂചന : മോളിക്യുലാർ മാസ്
H2O = 18, CO2 = 44, NH3 = 17, C6H12O6 = 180
n = \(\frac{\mathrm{w}}{\mathrm{~m}}\)
(n – മോൾ എണ്ണം, w – ഗ്രാമിലുള്ള മാസ്, ന – മോളി ക്യുലാർ മാസ്)
Answer:
a) 18 ഗ്രാം H2O യിലെ തന്മാത്രകളുടെ എണ്ണം
W = 18, m = 18, n = \(\frac{\mathrm{w}}{\mathrm{~m}}\) = \(\frac{18}{18}\) = 1 മോൾ
തന്മാത്രകളുടെ എണ്ണം = 1 × 6.022 × 1023

b) 1 മോൾ CO2 യിലെ തന്മാത്രകളുടെ എണ്ണം n = 1 മോൾ
തന്മാത്രകളുടെ എണ്ണം = 1 × 6.022 × 1023

c) 1 മോൾ NH3 യിലെ തന്മാത്രകളുടെ എണ്ണം n = 1 മോൾ
തന്മാത്രകളുടെ എണ്ണം = 1 × 6.022 × 1023

d) 90 ഗ്രാം C6H12O6 യിലെ തന്മാത്രകളുടെ എണ്ണം w = 90g, m = 180
n = \(\frac{\mathrm{w}}{\mathrm{~m}}\) = \(\frac{90}{180}\) = \(\frac{1}{2}\) മോൾ
തന്മാത്രകളുടെ എണ്ണം = \(\frac{1}{2}\) × 6.022 × 1023

Question 81.
ചുവടെ നൽകിയിരിക്കുന്നവ ഓരോന്നും എ ഗ്രാം അറ്റോമിക മാസ് വീതം ഉണ്ടെന്ന് കണ്ട ത്തുക.
a) 100g ഹീലിയം
b) 200g ഓക്സിജൻ
c) 70g നൈട്രജൻ
d) 1g കാൽസ്യം
(സൂചന : അറ്റോമിക മാസുകൾ He = 4, O = 16, N = 14, Ca = 40)
Answer:
a) ഹീലിയത്തിന്റെ ഗ്രാം അറ്റോമിക മാസ് = 4g
4g He = 1 GAM
100g He = \(\frac{100}{4}\) GAM = 25 GAM

b) ഓക്സിജൻ GAM = 16g
16g ഓക്സിജൻ = 1 GAM
200g ഓക്സിജൻ = 1 GAM = \(\frac{200}{16}\) = 12.5 GAM

c) നൈട്രജന്റെ GAM = 14g
140 നൈട്രജൻ = 1 GAM
70g നൈട്രജൻ = 1 GAM = \(\frac{70}{14}\) = 5 GAM

d) കാൽസ്യത്തിന്റെ GAM = 40g
40g കാൽസ്യം = 1 GAM
1g കാൽസ്യം = 1 GAM = \(\frac{1}{40}\) = 0.025 GAM

Question 82.
താഴെ തന്നിരിക്കുന്ന ഓരോന്നിന്റെയും മാം മോളിക്യുലാർ മാസ്/ഗ്രാം ഫോർമുല മാസ് കണ ക്കുകൂട്ടുക.
a) HNO3
b) CaCl2
c) Na2SO4
d) NH4NO3
(സൂചന : ഗ്രാം അറ്റോമിക മാസുകൾ H = 1g, N = 14g, O = 16g, Na = 23g, S = 32g, Cl = 35.5g, Ca = 40g)
Answer:
Class 10 Chemistry Chapter 4 Important Questions Malayalam Medium 19

Question 83.
ചില സാമ്പിളുകൾ ചുവടെ തന്നിരിക്കുന്നു.
a) 400g ജലം (H2O)
b) 400g കാർബൺ (C)
c) 400g ഹീലിയം (He)
d) 400g ഹൈഡ്രജൻ (H2)
e) 400g ഗ്ലൂക്കോസ് (C6H12O6)
i) ഓരോന്നിന്റെയും മോൾ എണ്ണം കണ്ട ത്തുക.
ii) സാമ്പിളുകൾ മോൾ എണ്ണം കൂടിവരുന്ന ക്രമ ത്തിൽ എഴുതുക
(സൂചന : ഗ്രാം മോളിക്യുലാർ മാസുകൾ He = 4g, C = 12g, H2 = 2g, H2O = 18 g, C6H12O6 = 180g)
Answer:
i) മോൾ എണ്ണം
a) 400g ജലം = \(\frac{400}{18}\) = 22.22 മോൾ
b) 400g കാർബൺ = \(\frac{400}{12}\) = 33.33 മോൾ
c) 400g ഹീലിയം = \(\frac{400}{4}\) = 100 മോൾ
d) 400g ഹൈഡ്രജൻ = \(\frac{400}{1}\) = 200 മോൾ
e) 400g ഗ്ലൂക്കോസ് = \(\frac{400}{180}\) = 2.22 മോൾ

ii) മോൾ എണ്ണം കൂടിവരുന്ന ക്രമം
e < a < b < c < d

Question 84.
മോൾ സങ്കല്പനവുമായി ബന്ധപ്പെട്ട ചില വിവ രങ്ങൾ കൊടുത്തിട്ടുണ്ട്. പട്ടിക പൂർത്തിയാക്കുക (STP യിൽ)
a) 64g O2 ⇒ …………….. മോൾ O2
b) 11.2L NH3 ⇒ ………………. ഗ്രാം NH3
c) 9.8g ഗ്രാം H2SO4 ⇒ ………………. മോൾ H2SO4
d) 5 മോൾ CO2 ⇒ …………………. L CO2
(അറ്റോമിക മാസ് O = 16; N = 14; H = 1; S = 32; C = 12
Answer:
a) 64g O2 ⇒ \(\frac{64}{32}\) = 2 മോൾ O2
b) 11.2L NH3 ⇒ \(\frac{11.2}{22.4}\) = \(\frac{1}{2}\)
മോൾ = \(\frac{17}{2}\) = 8.5g
c) 9.8g ഗ്രാം H2SO4 ⇒ \(\frac{9.8}{98}\) = \(\frac{1}{10}\) മോൾ
d) 5 മോൾ CO2 ⇒ = 5 × 22.4 = 112 L CO2

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 85.
സ്ഥിരതാപനിലയിലും മർദ്ദത്തിലും ഒരു വാതക ത്തിന്റെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം …………………………. എന്നറിയപ്പെടുന്നു.
(ചാൾസ് നിയമം, അവഗാഡ്രോ നിയമം, ബോയിൽ നിയമം, ലെ ഷാലിയർ നിയമം)
Answer:
അവഗാഡ്രോ നിയമം

Question 86.
ജലത്തിന്റെ (H2) മോളിക്യുലാർ മാസ് 18 ആണ്.
a) 1 GMM H2O ന്റെ മാസ് എത്ര?
b) 180g H2O ൽ എത്ര മോൾ തന്മാത്രകൾ അട ങ്ങിയിരിക്കുന്നു?
Answer:
a) 18g
b) \(\frac{180}{18}\) = 10 മോൾ

Question 87.
സ്ഥിരമർദത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം പട്ടികയിൽ നൽകിയിരിക്കുന്നു.

വ്യാപ്തം (V)
(L)
താപനില (T)
(K)
600 300
400 ………….(P)……………
…………(Q)……………. 500

a) (P), (Q) എന്നിവയുടെ വിലകൾ കണ്ടുപിടിക്കുക.
b) ഇവിടെ തന്നിരിക്കുന്ന ബന്ധം ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer:
a) P = 200 Q = 1000
b) ചാൾസ് നിയമം \(\frac{V_1}{T_1}=\frac{V_2}{T_2}\)

Question 88.
ഒരു പദാർഥത്തിന്റെ 1 GMM-ൽ (ഗ്രാം മോളിക്യുലാർ മാസ്) …………………… എണ്ണം തന്മാത്രകൾ ങ്ങിയിരിക്കും.
Answer:
6.022 × 1023

Question 89.
a) താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തവും മർദവും തമ്മിലുള്ള ബന്ധമെന്ത്?
b) ഏത് വാതക നിയമമാണ് ഈ ബന്ധം വീശ ദീകരിക്കുന്നത്?
c) 2 atm മർദ്ദത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം 100L ആണ്. താപനില വ്യത്യാസപ്പെടു ത്താതെ ഈ വാതകത്തിന്റെ മർദ്ദം ഇരട്ടി യാക്കിയാൽ അതിന്റെ വ്യാപ്തം എത്രയായി മാറും?
Answer:
a) മർദ്ദം കൂടുന്തോറും വ്യാപ്തം കുറയുന്നു.

b) ബോയിൽ നിയമം

c) ബോയിൽ നിയമമനുസരിച്ച്,
P1V1 = P2V2
P1 = 2 atm
V1 = 100L
P2 = 4 atm
V2 = ?
2 × 100 = 4 × V2
V2 = \(\frac{2 \times 100}{4}\) = 50L

Question 90.
പട്ടിക പൂർത്തിയാക്കുക.
Class 10 Chemistry Chapter 4 Important Questions Malayalam Medium 20
Answer:
(a) 10
(b) 85
(c) 44
(d) 44.8

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 91.
ദ്രാവകാവസ്ഥയിലും വാതകാവസ്ഥയിലും സ്ഥിതി ചെയ്യുന്ന ഒരു പദാർഥത്തിന്റെ താഴെപ്പറയുവ താരതമ്യം ചെയ്യുക.
(i) ഊർജ്ജം
(ii) തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം
(iii) തന്മാത്രകളുടെ ചലന സ്വാതന്ത്ര്യം
Answer:

ദ്രാവകം വാതകം
ഊർജ്ജം കുറവ് വളരെ കൂടുതൽ
തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം കൂടുതൽ വളരെ കുറവ്
തന്മാത്രകളുടെ ചലനസ്വാതന്ത്ര്യം കുറവ് വളരെ കൂടുതൽ

Question 92.
1 ഗ്രാം അറ്റോമിക മാസ് (1 GAM) ഏത് മൂലകം എടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റ ങ്ങളുടെ എണ്ണം ……………………. ആണ്.
Answer:
6.022 × 1023

Question 93.
STP യിൽ സ്ഥിതി ചെയ്യുന്ന CO2 വാതകത്തിന് 112L വ്യാപ്തം ഉണ്ട്. (സൂചന: മോളിക്യുലാർമാസ് – 44)
a) ഇതിൽ എത്ര മോൾ CO2 അടങ്ങിയിരി ക്കുന്നുവെന്ന് കണ്ടെത്തുക.
b) 112L CO2 വാതകത്തിന്റെ മാസ് കണക്കാ ക്കുക.
c) ഇതിൽ അടങ്ങിയിരിക്കുന്ന CO2 തന്മാത്രക ളുടെ എണ്ണം എത?
Answer:
a) മോൾ എണ്ണം = \(\frac{112 \mathrm{~L}}{22.4 \mathrm{~L}}\) = 5 മോൾ
b) മാസ് = 5 × 44 = 220g
c) തന്മാത്രകളുടെ എണ്ണം = 5 × 6.022 × 1023

Question 94.
തന്നിരിക്കുന്ന പ്രസ്താവനകളിൽ വാതകവുമായി ബന്ധപ്പെട്ടവ തിരഞ്ഞെടുത്തെഴുതുക.
(i) തന്മാത്രകളുടെ ഊർജം വളരെ കൂടുതലാണ്.
(ii) തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം വളരെ കൂടുതൽ ആണ്.
(iii) തന്മാത്രകൾ തമ്മിലുള്ള അകലം വളരെ കുടു തൽ ആണ്.
(iv) തന്മാത്രകളുടെ ചലനസ്വാതന്ത്ര്യം വളരെ കുറവാണ്.
(v) തന്മാത്രകളുടെ കൂട്ടിമുട്ടലുകൾ ഇലാസ്തിക സ്വഭാവമുള്ളതിനാൽ ഊർജനഷ്ടം ഉണ്ടാ
കുന്നില്ല.
(vi) ആകെ വ്യാപ്തവുമായി താരതമ്യം ചെയ്യു മ്പോൾ തന്മാത്രകളുടെ യഥാർഥവ്യാപ്തം വളരെ നിസാരമാണ്.
Answer:
വാതകവുമായി ബന്ധപ്പെട്ടവ:- (i), (iii), (v), (vi)

Question 95.
1 GMM, N2 -വിൽ അടങ്ങിയിരിക്കുന്ന തന്മാത ആണ്.
കളുടെ എണ്ണം
Answer:
6.022 × 1023

Question 96.
STP യിൽ സ്ഥിതി ചെയ്യുന്ന ഏതൊരു വാതക ത്തിന്റെയും ഒരു മോളിന്റെ വ്യാപ്തം 22.4L ആയിരിക്കും. 34g NH4 യുടെ ST-യിലെ വ്യാപ്തം എത്ര?
(1 GMM NH3 = 17g)
Answer:
a) 1 മോൾ എണ്ണം NH3 = 17g
34g NH3 = \(\frac{34 \mathrm{~g}}{17 \mathrm{~g}}\) = 2 മോൾ
2 മോൾ NH3 (34g NH3) യുടെ വ്യാപ്തം
= 2 × 22.4 44.8L

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 97.
സ്ഥിരതാപനിലയിൽ ഒരു നിശ്ചിതമാസ് വാതക ത്തിന്റെ മർദ്ദവും വ്യാപ്തവും തമ്മിലുള്ള ബന്ധം പട്ടികയിൽ നൽകിയിരിക്കുന്നു.

മർദ്ദം (P)
atm
വ്യാപ്തം (V)
(L)
P × V
1 200 200
2 ……….(a)………. 200
……….(b)………. 50 ………..(c)………

a) a, b, c എന്നിവയുടെ വിലകൾ കണ്ടുപിടിക്കുക
b) ഇവിടെ ഏത് വാതക നിയമമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
Answer:
a) a = 100 b = 4 c = 200
b) ബോയിൽ നിയമം

Question 98.
1 GMM, ഏതൊരു പദാർഥത്തിലും അടങ്ങിയി രിക്കുന്ന തന്മാത്രകളുടെ എണ്ണം ………………………….. ആയിരിക്കും.
Answer:
6.022 × 1023

Question 99.
STP യിൽ സൂചിപ്പിച്ചിരിക്കുന്ന 44.8L NH3 യുടെ മാസ് എത്ര? (സൂചന: അറ്റോമിക മാസ് N = 14, H = 1)
Answer:
അമോണിയയുടെ മോളിക്യുലർ മാസ്
= 14 + (1 × 3) = 17
44.8L NH3-യിലെ മോൾ എണ്ണം = \(\frac{44.8}{22.4}\) = 2
2 മോൾ അമോണിയയുടെ മാസ് = 17 × 2 = 34g

Question 100.
Class 10 Chemistry Chapter 4 Important Questions Malayalam Medium 21
A, B എന്നിവ രണ്ട് വാതക സിലിണ്ടറുകളാണ്. A യിലുള്ള വാതകത്തെ താപനിലയിൽ മാറ്റം വരു ത്താതെ B എന്ന സിലിണ്ടറിലേക്കു പൂർണ്ണമായും മാറ്റുന്നു.
a) വാതകം A എന്ന സിലിണ്ടറിലാകുമ്പോഴും B എന്ന സിലിണ്ടറിലാകുമ്പോഴുള്ള മർദ്ദം താരതമ്യം ചെയ്യുക.
b) ഇതുമായി ബന്ധപ്പെട്ട വാതക നിയമമേത്?
c) 2 atm മർദ്ദത്തിൽ സൂക്ഷിച്ചിരിക്കുന്ന 10L വാതകത്തെ താപനിലയിൽ വ്യത്യാസമി ല്ലാതെ 20L വ്യാപ്തമുള്ള മറ്റൊരു സിലിണ്ടറി ലേക്ക് പൂർണ്ണമായും മാറ്റിയാൽ പുതിയ മർദ്ദം എന്തായിരിക്കും?
Answer:
a) A എന്ന സിലിണ്ടറിൽ വാതകത്തിന്റെ മർദ്ദം കുറവാണ്. കാരണം സിലിണ്ടറിന്റെ വ്യാപ്തം കൂടുതലാണ്.
B എന്ന സിലിണ്ടറിൽ വാതകത്തിന്റെ മർദ്ദം കൂടുതലാണ്. കാരണം സിലിണ്ടറിന്റെ വ്യാപ്തം കുറവാണ്.

b) ബോയിൽ നിയമം

c) ബോയിൽ നിയമം അനുസരിച്ച്,
P1V1 = P2V2
P1 = 2 atm
V1 = 10L
V2 = 20 L
P2 = ?
2 × 10 = P2 × 20
P2 = \(\frac{2 \times 10}{20}\) = 1 atm

Question 101.
ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന വിവരങ്ങളാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. (മർദ്ദം സ്ഥിരമാണ്)

വ്യാപ്തം (V) താപനില (T) V/T
600 mL 300K ……….x…………
8000 mL ……….(y)……….. 2

a) x, y എന്നിവയുടെ വിലകൾ കാണുക.
b) ഇവിടെ ഏത് വാതക നിയമമാണ് പ്രയോജ നപ്പെടുത്തിയിരിക്കുന്നത്?
c) വായു നിറച്ച ഒരു ബലൂൺ വെയിലത്തു വച്ചാൽ അതു പൊട്ടുന്നു. കാരണമെന്ത്?
Answer:
a) x = 2, y = 4000 K

b) ചാൾസ് നിയമം

c) താപനില വർധിക്കുമ്പോൾ ബലൂണിനു ള്ളിലെ വായു വികസിച്ച് വ്യാപ്തം കൂടുന്നു. വ്യാപ്തം താങ്ങാവുന്നതിൽ അധികം ആകു മ്പോൾ ബലൂൺ പൊട്ടുന്നു.

Question 102.
തന്നിരിക്കുന്ന അമോണിയ (NH3) സാമ്പിളിൽ 2 × 6.022 × 1023 തന്മാത്രകൾ അടങ്ങിയിരി ക്കുന്നു.
a) ഇതിൽ അടങ്ങിയിരിക്കുന്ന മോളുകളുടെ എണ്ണമെത്ര?
(അറ്റോമിക നമ്പർ N = 14, H = 1)
b) ഈ സാമ്പിളിന്റെ മാസ് എത്ര?
Answer:
a) 2 മോൾ
b) NH3 യുടെ മോളാർ മാസ് =17 g
മാസ് 17 × 2 = 34g

Question 103.
5L വ്യാപ്തമുള്ള സിലിണ്ടർ A യിൽ 4 atm മർദ്ദ ത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു വാതകം 10 വ്യാപ്തമുള്ള മറ്റൊരു സിലിണ്ടർ B യിലേക്ക് പൂർണമായും മാറ്റുന്നു. (താപനില സ്ഥിരമാണ്
a) സിലിണ്ടർ B യിൽ വാതകത്തിന്റെ വ്യാപ്തംഏത്?
b) സിലിണ്ടർ B യിലെ മർദ്ദം എത്ര യാ യിരിക്കും?
c) ഈ സന്ദർഭവുമായി ബന്ധപ്പെട്ട വാതക നിയമംഏത്?
Answer:
a) 10L

b) 2 atm
P1V1 = P2V2
P1 = 4 atm
V1 = 5L
V2 = 10L
P2 = ?
4 × 5 = P2 × 10
P2 = \(\frac{4 \times 5}{10}\) = 2 atm

c) ബോയിൽ നിയമം. താപനില സ്ഥിരമായിരി ക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതക ത്തിന്റെ വ്യാപ്തം മർദ്ദത്തിന് വിപരീതാനു പാതത്തിൽ ആയിരിക്കും.
V ∝ \(\frac{1}{\mathrm{P}}\) P × V = സ്ഥിരസംഖ്യ

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 104.
ബോയിൽ നിയമം പ്രസ്താവിക്കുക.
Answer:
താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം മർദ്ദത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും.
V ∝ \(\frac{1}{\mathrm{P}}\), V = സ്ഥിരസംഖ്യ × \(\frac{1}{\mathrm{P}}\)
P × V = സ്ഥിരസംഖ്യ

Question 105.
ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും വാത കങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
a) ഒരു വാതകത്തിന്റെ ആകെ വ്യാപ്തവുമായി താരതമ്യം ചെയ്യുമ്പോൾ അതിലെ തന്മാത്ര കളുടെ യഥാർഥ വ്യാപ്തം വളരെ നിസാരമാണ്.
b) വാതകത്തിന്റെ തന്മാത്രകൾ ഒരേ ദിശയിൽ മാത്രം ചലിക്കുന്നു.
c) വാതകത്തിന്റെ തന്മാത്രകൾ എല്ലാ ദിശകളി ലേക്കും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു.
d) വാതക തന്മാത്രകളുടെ കൂട്ടിമുട്ടലുകൾ ഇലാസ്തികമല്ല.
Answer:
ശരിയായവ:- a, c

Question 106.
സ്ഥിരമർദ്ദത്തിൽ ഒരു നിശ്ചിതമാസ് വാതകത്തിൽ നടത്തിയ പരീക്ഷണഫലങ്ങളാണ് പട്ടികയിൽ നൽകിയിരിക്കുന്നത്.

വ്യാപ്തം (V)
(L)
താപനില (T)
K
V/T
24 800 24/800 = 0.03
12 400 12/400 = 0.03
6 200 6/200 = 0.03

a) ഈ പട്ടിക സൂചിപ്പിക്കുന്ന വാതക നിയമം ഏത്?
b) നിത്യജീവിതത്തിൽ ഈ നിയമവുമായി ബന്ധ പ്പെട്ട ഒരു സന്ദർഭം എഴുതുക.
c) 100K താപനിലയിൽ ഈ വാതകത്തിന്റെ വ്യാപ്തം കണ്ടെത്തുക.
Answer:
a) ചാൾസ് നിയമം
മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിയിലെ താപനിലയ്ക്ക് നേർ അനുപാ തത്തിൽ ആയിരിക്കും.
V ∝ T (മർദ്ദം, മാസ് സ്ഥിരം)

b) വായു നിറച്ച ബലൂൺ വെയിലത്തു വെച്ചാൽ പൊട്ടുന്നു. താപനില വർധിക്കുമ്പോൾ ബല ണിലുള്ള വായുവിന്റെ വ്യാപ്തം വർധിക്കു ന്നതാണിതിനു കാരണം.

c) 3L
\(\frac{\mathrm{V}}{\mathrm{~T}}\) = സ്ഥിരസംഖ്യ
\(\frac{\mathrm{V}}{100}\) = 0.03
V = -0.03 × 100 = 3K

Question 107.
ഓക്സിജന്റെ മോളിക്യുലാർ മാസ് 32 ആണ്. 320g ഓക്സിജന്റെ STP യിലെ വ്യാപ്തം എതയായിരിക്കും?
Answer:
320g ഓക്സിജൻ = \(\frac{320 \mathrm{~g}}{32 \mathrm{~g}}\) = 10 മോൾ
1 മോളിന്റെ STP യിലെ വ്യാപ്തം = 22.4L
10 മോളിന്റെ STP യിലെ വ്യാപ്തം = 22.4 × 10 = 224L

Question 108.
CO2 ന്റെ മോളിക്യുലർ മാസ് 44 ആണ്.
a) 2 × 6.022 × 1023 CO2 തന്മാത്രകളുടെ മാസ്എത്ര?
b) ഇത്രയും CO2 ന് തുല്യം നൈട്രജൻ തന്മാതകളുടെ മാസ് എത്രയായിരിക്കും? (ന്റെ മോളിക്യുലർ മാസ് = 28)
Answer:
a) 2 × 6.022 × 1023 = 2 മോൾ
2 മോൾ CO2 ന്റെ മാസ് = 2 × 44 = 88g

b) 2 മോൾ N2 ന്റെ മാസ് = 2 × 28 = 56g

Question 109.
a) ഒരു വാട്ടർ ടാങ്കിന്റെ അടിയിൽ നിന്നും മുക ളിലേക്കുയരുന്ന വാതക കുമിളകളുടെ വലിപ്പം കൂടി വരുന്നു. കാരണമെന്ത്?
b) ഇതുമായി ബന്ധപ്പെട്ട വാതക നിയമം പ്രസ്താവിക്കുക.
c) 2 atm-ൽ സ്ഥിതി ചെയ്യുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം 201 ആണ്. താപനിലയിൽ മാറ്റം വരാതെ മർദ്ദം 4 മടങ്ങു വർധിപ്പിച്ചാൽ വ്യാപ്തം എത്രയായിരിക്കും?
Answer:
a) വാട്ടർ ടാങ്കിന്റെ അടിയിൽ മർദ്ദം കൂടുത ലാണ്. അതിനാൽ വ്യാപ്തം കുറവായിരി ക്കും. മുകളിലോട്ട് ഉയരുന്തോറും മർദ്ദം കുറയുന്നു. അതിനാൽ വ്യാപ്തം കൂടി കുമിള കൾ വലുതാകുന്നു.

b) ബോയിൽ നിയമം
താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം മർദ്ദ ത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും.
V ∝ \(\frac{1}{\mathrm{P}}\)

c)
P1V1 = P2V2
P1 = 2 atm
V1 = 20L
P2 = 2 × 4 = 8 atm
V2 = ?
2 × 20 = 8 × V2
V2 = \(\frac{2 \times 20}{8}\)
= 5⊥

Class 10 Chemistry Chapter 4 Important Questions Malayalam Medium

Question 110.
2 GMM-ലുള്ള ജലത്തിലെ (H2O),ആകെ ആറ്റങ്ങളുടെ എണ്ണം കാണുക.
Answer:
2 GMM ലുള്ള തന്മാത്രകൾ = 6.022 × 1023
2 GMM ലുള്ള ആറ്റങ്ങൾ = 3 × 6.022 × 1023

Question 111.
27°C താപനിലയിലും 2 atm മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ചില വാതകങ്ങളുടെ വ്യാപ്തം, തന്മാ
തകളുടെ എണ്ണവും പട്ടികയിൽ നൽകിയിരി ക്കുന്നു.

വാതകം വ്യാപ്തം (L) തന്മാത്രക ളുടെ എണ്ണം
നൈട്രജൻ 10 ……………x………….
കാർബൺഡൈ ഓക്സൈഡ് …………(i)………… 2x
ഓക്സിജൻ 5 …………….(ii)………………..

a) പട്ടിക പൂർത്തിയാക്കുക.
b) മർദ്ദം 4 atm ആക്കിയാൽ കാർബൺഡൈ ഓക്സൈഡിന്റെ വ്യാപ്തം എത്രയായിരിക്കും?
(താപനിലയും തന്മാത്രകളുടെ എണ്ണവും സ്ഥിരമാണ്)
Answer:
a) (i) 20
(ii) x/2
b) 10L

Leave a Comment