The comprehensive approach in 10th Class Physics Notes Malayalam Medium and Class 10 Physics Chapter 3 Important Questions Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും ensure conceptual clarity.
SSLC Physics Chapter 3 Important Questions Malayalam Medium
കാഴ്ചയും വർണ്ണങ്ങളുടെ ലോകവും Class 10 Important Questions
Question 1.
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി എഴുതുക.
a) ചുവപ്പ്, പച്ച, മജന്ത, നീല
b) മജന്ത, മഞ്ഞ, സയൻ, പച്ച
Answer:
a) മജന്ത
b) പച്ച
Question 2.
ചുവപ്പ്, പച്ച, നീല എന്നീ വർണ്ണങ്ങളെ …………………. എന്ന് വിളിക്കുന്നു.
Answer:
പ്രാഥമിക വർണ്ണങ്ങൾ
Question 3.
ഏതെങ്കിലും രണ്ടു പ്രാഥമിക വർണ്ണപ്രകാശങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണപ്രകാശമാണ്…………………….
Answer:
ദ്വിതീയ വർണ്ണം
Question 4.
പൂരകവർണ്ണങ്ങൾ എന്നാൽ എന്ത്?
Answer:
ഒരു ദ്വിതീയ വർണ്ണത്തോടു കൂടി ഏതു വർണ്ണം ചേരുമ്പോഴാണോ ധവളപ്രകാശം ലഭിക്കുന്നത് ആ വർണ്ണജോഡികളാണ് പൂരകവർണ്ണങ്ങൾ
Question 5.
ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏത്?
a) എല്ലാ വർണ്ണങ്ങളെയും പ്രതിപതിപ്പിക്കുന്ന പ്രതലം ധവള പ്രകാശത്തിൽ ഇരുണ്ട നിറത്തിൽ കാണപ്പെടും.
b) എല്ലാ വർണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന പ്രതലം വെളുത്ത നിറത്തിൽ കാണപ്പെടും.
c) എല്ലാ വർണ്ണങ്ങളെയും പ്രതിപതിപ്പിക്കുന്ന പ്രതലം ധവള പ്രകാശത്തിൽ വെളുത്ത നിറത്തിൽ കാണപ്പെടും.
Answer:
c) എല്ലാ വർണ്ണങ്ങളെയും പ്രതിപതിപ്പിക്കുന്ന പ്രതലം ധവള പ്രകാശത്തിൽ വെളുത്ത നിറത്തിൽ കാണപ്പെടും.
![]()
Question 6.
കാരണം കണ്ടെത്തുക.
a) ഒരു സസ്പെൻഷനിലൂടെ പ്രകാശം കടന്നു പോകുമ്പോഴുള്ള പ്രകാശപാത വ്യക്തമായി കാണാൻ
കഴിയുന്നു.
b) ആകാശം നീലനിറത്തിൽ കാണുന്നു.
c) ഉദയാസ്തമയ സമയങ്ങളിൽ സൂര്യന്റെ നിറം ചുവപ്പോ, മഞ്ഞയോ, ഓറഞ്ചോ ആയി കാണുന്നു.
Answer:
a) വിസരണം
b) സൂര്യപ്രകാശം അന്തരീക്ഷവായുവിലൂടെ സഞ്ചരിച്ചാണ് ഭൂമിയിലെത്തുന്നത്. അപ്പോൾ പ്രകാശത്തിന്റെ ഒരു ഭാഗം വിസരണത്തിന് വിധേയമാകുന്നു. വിസരണം ഏറ്റവും കൂടുതൽ സംഭവിക്കുന്നത് തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ വയലറ്റ്, ഇൻഡിഗോ, നീല എന്നിവയ്ക്ക് ആയിരിക്കും. ഈ വിസരിത പ്രകാശമാണ് ആകാശത്ത് വ്യാപിക്കുന്നത്. നിരീക്ഷകന്റെ കണ്ണിലെത്തുന്ന പരിണത വിസരിത പ്രകാശം നീല വർണ്ണത്തിന്റെ ഫലം നൽകുന്നതു കൊണ്ട് ആകാശം നീലനിറത്തിൽ കാണുന്നു.
c) ഉദയാസ്തമയ സമയങ്ങളിൽ സൂര്യരശ്മിക്ക് നിരീക്ഷകന്റെ കണ്ണുകളിലെത്താൻ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കേണ്ട ദൂരം മറ്റു സമയത്തെ അപേക്ഷിച്ച് കൂടുതൽ ആയിരിക്കും. ഈ സമയങ്ങളിൽ ഏറ്റവും കുറവ് വിസരണം സംഭവിക്കുന്നത് തരംഗദൈർഘ്യം കൂടിയ ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ വർണ്ണങ്ങൾ ക്കായിരിക്കും.
Question 7.
ചേരുംപടി ചേർക്കുക
| A | B |
| നിയർ പോയിന്റ് | കോൺകേവ് ലെൻസ് |
| ഫാർ പോയിന്റ് | 25 cm |
| ഹ്രസ്വദൃഷ്ടി | കോൺവെക്സ് ലെൻസ് |
| ദീർഘദൃഷ്ടി | അനന്തത |
Answer:
| A | B |
| നിയർ പോയിന്റ് | 25 cm |
| ഫാർ പോയിന്റ് | അനന്തത |
| ഹ്രസ്വദൃഷ്ടി | കോൺകേവ് ലെൻസ് |
| ദീർഘദൃഷ്ടി | കോൺവെക്സ് ലെൻസ് |
Question 8.
പട്ടിക പൂർത്തീകരിക്കൂ.
| ദ്വിതീയ വർണ്ണം | പൂരകവർണ്ണം |
| മഞ്ഞ | ……………(a) …………… |
| ………….(b)………….. | പച്ച |
| സയൻ | ……………(c) …………… |
Answer:
a) നീല
b) മജന്ത
c) ചുവപ്പ്
Question 9.
ഒരു വൃത്തത്തകിടിന്റെ പകുതി ഭാഗത്ത് ക്രയോൺ ഉപയോഗിച്ച് ഇളം മജന്ത നിറവും മറുപകുതിയിൽ ഇളം പച്ച നിറവും നൽകൂ. ഈ വൃത്തത്തകിടിനെ അതിവേഗം കറക്കി നോക്കൂ. എന്ത് നിരീക്ഷിക്കുന്നു? കാരണമെന്ത്?
Answer:
വൃത്തത്തകിട് വെളുത്ത നിറത്തിൽ കാണുന്നു. കണ്ണിന്റെ വീക്ഷണസ്ഥിരത എന്ന പ്രത്യേകത മൂലമാണ് ഇത് സംഭവിക്കുന്നത്. പൂരകവർണ്ണജോഡികൾ ചേരുമ്പോൾ ധവളപ്രകാശം ലഭിക്കുന്നു.
Question 10.
പട്ടിക പൂർത്തീകരിക്കൂ.
| ഫിൽറ്റർ | ഫിൽറ്ററിൽ പതിക്കുന്ന പ്രകാശം | കടത്തിവിടുന്നു / കടത്തി വിടുന്നില്ല |
| മഞ്ഞ | ചുവപ്പ് | |
| പച്ച | ||
| നീല | ||
| മജന്ത | ||
| ധവളം |
Answer:
| ഫിൽറ്റർ | ഫിൽറ്ററിൽ പതിക്കുന്ന പ്രകാശം | കടത്തിവിടുന്നു / കടത്തി വിടുന്നില്ല |
| മഞ്ഞ | ചുവപ്പ് | ചുവപ്പിനെ കടത്തിവിടുന്നു |
| പച്ച | പച്ചയെ കടത്തിവിടുന്നു | |
| നീല | നീലയെ കടത്തിവിടുന്നില്ല | |
| മജന്ത | ചുവപ്പിനെ കടത്തിവിടുന്നു | |
| ധവളം | ചുവപ്പ്, നീല, മഞ്ഞ എന്നിവയെ കടത്തിവിടുന്ന |
Question 11.
ഒന്നാം പദജോഡി ബന്ധം കണ്ടെത്തി രണ്ടാമത്തെ പദജോഡി പൂർത്തിയാക്കുക.
നീല : പ്രാഥമിക വർണ്ണം
സയൻ : …………………
Answer:
ദ്വിതീയവർണ്ണം
Question 12.
സൂര്യരശ്മികളിലെ താപത്തിന് കാരണം വികിരണങ്ങളാണ്.
Answer:
ഇൻഫ്രാറെഡ്
![]()
Question 13.
വ്യത്യസ്ത വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന പ്രകാശമാണ്..
Answer:
സമന്വിത പ്രകാശം
Question 14.
ഒരു സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർപിരിയുന്ന പ്രതിഭാസമാണ്………………….
Answer:
പ്രകീർണ്ണനം
Question 15.
പട്ടിക പൂർത്തീകരിക്കൂ.
| ഫിൽറ്റർ – | ഫിൽറ്ററിൽ പതിക്കുന്ന പ്രകാശം | കടത്തിവിടുന്നു / കടത്തി വിടുന്നില്ല |
| സയൻ | ചുവപ്പ് | |
| പച്ച | ||
| നീല- | ||
| മജന്ത | ||
| ധവളം |
Answer:
| ഫിൽറ്റർ – | ഫിൽറ്ററിൽ പതിക്കുന്ന പ്രകാശം | കടത്തിവിടുന്നു കടത്തി വിടുന്നില്ല. |
| സയൻ | ചുവപ്പ് | ചുവപ്പിനെ കടത്തിവിടുന്നില്ല |
| പച്ച | പച്ചയെ കടത്തിവിടുന്നു | |
| നീല- | നീലയെ കടത്തിവിടുന്നു | |
| മജന്ത | നീലയെ കടത്തിവിടുന്നു | |
| ധവളം | പച്ച, നീല എന്നിവയെ കടത്തിവിടുന്നു |
Question 16.
കണ്ണിലെ പ്രതിബിംബ രൂപീകരണവുമായി ബന്ധപ്പെട്ട് താഴെ കൊടുത്ത ചിത്രം നിരീക്ഷിക്കുക.

(a) ഹ്രസ്വദൃഷ്ടിയുള്ള കണ്ണിനെ സൂചിപ്പിക്കുന്ന ചിത്രം ഏത്?
(b) ഈ ന്യൂനതയ്ക്കുള്ള കാരണങ്ങൾ എന്തെല്ലാം?
(c) ഇത് പരിഹരിക്കുന്നതെങ്ങനെ?
Answer:
a. B
b.
i. നേത്രഗോളത്തിന്റെ വലിപ്പക്കൂടുതൽ
ii. തലെൻസിന് ഫോക്കസ് ദൂരം കുറവ് (അഥവാ പവർ കൂടുതൽ)
c. അനുയോജ്യമായ പവറുള്ള കോൺകേവ് ലെൻസുപയോഗിക്കുക
Question 17.
സൂര്യ രശ്മികൾ ഒരു ഗ്ലാസ് പ്രിസത്തിലേക്ക് പ്രവേ ശിക്കുന്നതാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്

ചിത്രം പകർത്തി പ്രകാശം സ്ക്രീനിൽ പതിക്കുന്നത് ചിത്രീകരിച്ച് വർണ്ണങ്ങൾ അടയാളപ്പെടുത്തുക.
Answer:

വയലറ്റ്, ഇന്റിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങൾ മുകളിൽ കാണിച്ചിരിക്കുന്ന ക്രമത്തിൽ പതിക്കും.
Question 18.
ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ബിന്ദു ഏത് പേരിൽ അറിയ പ്പെടുന്നു?
Answer:
നിയർ പോയിന്റ്
Question 19.
അടുത്തുള്ള വസ്തു വിനെ നോക്കുമ്പോൾ കണ്ണിലെ ലെൻസിന്റെ വക്രത ………………… (കൂടുന്നു /
കുറയുന്നു)
Answer:
കൂടുന്നു
Question 20.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
ദീർഘദൃഷ്ടി : കോൺവെക്സ് ലെൻസ്
വെള്ളെഴുത്ത് : ………………….
Answer:
കോൺവെക്സ് ലെൻസ്
![]()
Question 21.
മഴവില്ലിന്റെ പുറം വക്കിൽ കാണപ്പെടുന്ന നിറംഏത്?
Answer:
ചുവപ്പ്
Question 22.
വീക്ഷണസ്ഥിരത മൂലം ഒരു ദൃശ്യം റെറ്റിനയിൽ തങ്ങി നിൽക്കുന്ന സമയം എത്
(1/10 s, 1/12 s, 1/16 s, 1/20 s)
Answer:
1/16 s
Question 23.
സമഞ്ജനക്ഷമത എന്നാൽ എന്ത്?
Answer:
വസ്തുക്കളുടെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബം റെറ്റിനയിൽ പതിക്കത്തക്കവിധം ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്തി ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കഴിവാണ് കണ്ണിന്റെ സമ ജനക്ഷമത.
Question 24.
മഴവില്ലിന്റെ രൂപീകരണ സമയത്ത് പ്രകാശത്തിന് ഒരു ജലകണികളിൽ സംഭവിക്കുന്ന പ്രകീർണന ത്തിന്റെ ചിത്രം വരയ്ക്കുക?

Question 25.
പ്രകാശ മലിനീകരണം കൊണ്ടുള്ള ഏതെങ്കിലും രണ്ട് അനന്തരഫലങ്ങൾ എഴുതുക?
Answer:
ജീവജാലങ്ങളുടെ സ്വാഭാവിക ജീവിതക്രമത്തെ പ്രതി കൂലമായി ബാധിക്കുന്നു. ആകാശക്കാഴ്ച മറയ്ക്ക ന്നത് മൂലം വാനനിരീക്ഷണം അസാധ്യമാകുന്നു.
Question 26.
വാഹനങ്ങളുടെ ടെയിൽ ലാമ്പുകൾക്കും സിഗ്നൽ ലാമ്പുകൾക്കും ചുവപ്പുനിറം നൽകിയത് എന്തിന്?
Answer:
തരംഗദൈർഘ്യം കൂടുതലുള്ള ചുവപ്പു വർണ ത്തിനു വിസരണം കുറവാണ്. അതിനാൽ വളരെ ദൂരം നിന്നും ശ്രദ്ധ കിട്ടാൻ സഹായിക്കും.
Question 27.
ന്യൂട്ടന്റെ വർണ്ണപമ്പരം വേഗത്തിൽ കറക്കുമ്പോൾ ഏത് നിറത്തിൽ കാണപ്പെടുന്നു? എന്തുകൊണ്ട്?
Answer:
ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോൾ മനു ഷ്യന്റെ കണ്ണുകൾക്ക് വ്യത്യസ്ത നിറങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല. വെളുത്തപ്രകാശം ഏഴ് നിറങ്ങൾ ഉൾക്കൊള്ളുന്നു. അതിനാൽ, ഏഴ് നിറ ങ്ങളുള്ള ഒരു ന്യൂട്ടന്റെ കളർ ഡിസ്ക് ഉയർന്ന വേഗ തയിൽ തിരിക്കുമ്പോൾ, നിറങ്ങൾ ചേർന്ന് ഡിസ്ക് വെള്ളയായി ദൃശ്യമാകുന്നു.
![]()
Question 28.
ഒരാളുടെ കണ്ണിലെ പ്രതിബിംബ രൂപീകരണത്തിന്റെ ചിത്രം നൽകിയിരിക്കുന്നു.

a) അയാളുടെ നേതവൈകല്യം എന്ത്?
b) കണ്ണിന്റെ ഈ ന്യൂനതയ്ക്ക് കാരണമെന്ത്?
c) ഈ ന്യൂനത പരിഹരിക്കാൻ ഏതുതരം ലെൻസ് ആണ് ഉപയോഗിക്കേണ്ടത്?
Answer:
a) ഹൃസ്വദൃഷ്ടി
b) നേത്രഗോളത്തിന്റെ വലിപ്പം കൂടുന്നു.
ലെൻസിന്റെ പവർ കൂടുന്നു.
c) കോൺകേവ് ലെൻസ്
Question 29.
സമന്വിത പ്രകാശം ഘടകവർണ്ണങ്ങളായി വേർതി രിക്കുന്ന ചിത്രം നൽകിയിരിക്കുന്നു.

a) ഇതിന് കാരണമായ പ്രതിഭാസത്തിന്റെ പേരെന്ത്?
b) വർണ്ണങ്ങളുടെ ദിശാവ്യതിയാനം വ്യത്യസ്ത മാവാൻ എന്താണ് കാരണം?
c) ഇത്തരത്തിൽ വേർപിരിഞ്ഞ ധവള പ്രകാശ ത്തിലെ ഘടകവർണ്ണങ്ങളെ എങ്ങനെ പുന സംയോജിപ്പിക്കാം? ചിത്രത്തിന്റെ സഹായ ത്തോടെ വിശദീകരിക്കുക?
Answer:
a) പ്രകീർത്തനം
b) വർണ്ണങ്ങളുടെ തരംഗദൈർഘ്യം വ്യത്യസ്ത മായതിനാൽ ദിശാവ്യതിയാനവും വ്യത്യസ്ത മായിരിക്കും.
c) പ്രിസത്തിലൂടെ ധവളപ്രകാശം കടത്തിവിട്ട് ഘട കവർണ്ണങ്ങൾ സ്ക്രീനിൽ പതിപ്പിക്കുന്നു. സമാ നമായ മറ്റൊരു പിസമെടുത്ത് പാദം മുകളിൽ വരത്തക്ക വിധം ചിത്രത്തിലേതു പോലെ ആദ്യത്തെ പ്രിസത്തോട് ചേർത്ത് വച്ചാൽ ധവ പ്രകാശം ലഭിക്കും.

Question 30.
പ്രകൃതിയുടെ ഒരു മിഴിവാർന്ന ദൃശ്യാനുഭവം ആണ് മഴവില്ല്. മഴവില്ല് രൂപപ്പെടുന്നത് എങ്ങനെ?
Answer:
സൂര്യപ്രകാശം ജലകണികകളിലൂടെ കടന്നുപോ കുമ്പോൾ അപവർത്തനത്തിനും ആന്തര പ്രതിഫ ലനത്തിനും വിധേയമാകുന്നു. ദൃഷ്ടി രേഖയുമായി ഒരേ കോർണറിൽ കാണപ്പെടുന്ന കണികകളിലൂടെ പുറത്തുവരുന്ന പ്രകാശരശ്മി ഒരേ വർണ്ണത്തിൽ ഉള്ളവ ആയതിനാൽ ഇവ ഒരു വൃത്ത പാദത്തിൽ സ്ഥിതി ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നു അപ്രകാരം പുറം വക്കിൽ ചുവപ്പും അകവശത്ത് വയലറ്റും മറ്റു വർണ്ണങ്ങൾ തരംഗ ദൈർഘ്യത്തിന് അനുസരിച്ച് ഇവയ്ക്കിടയിലായും കാണപ്പെടുന്നു. ഇത്തരത്തിലാണ് മഴവില്ല് ഉണ്ടാകുന്നത്.
Question 31.
വേഗത്തിൽ ചുഴറ്റുന്ന തീപ്പന്തത്തിന്റെ പാത വൃത്താ കൃതിയിൽ കാണപ്പെടുന്നു.
a) ഇതിന് കാരണം എന്ത്?
b) ഇതിനു സമാനമായ മറ്റു രണ്ടു ഉദാഹരണങ്ങൾ എഴുതുക?
Answer:
a) വീക്ഷണസ്ഥിരത മൂലം
b) മഴപെയ്യുമ്പോൾ താഴേക്ക് പതിക്കുന്ന മഴത്തു ള്ളികൾ സ്ഫടിക ദണ്ഡ് പോലെ കാണപ്പെടു ന്നു. ന്യൂട്ടന്റെ വർണ്ണ പമ്പരം വേഗത്തിൽ കറ ക്കുമ്പോൾ വെള്ളയായി കാണപ്പെടുന്നു.
Question 32.
പ്രകാശം നേർരേഖയിലാണ് സഞ്ചരിക്കുന്നതെ ങ്കിലും വീടിനുള്ളിൽ പകൽ സമയത്ത് പ്രകാശം ലഭിക്കാറുണ്ട്.
a) ഇതിന് കാരണം എന്ത്?
b) പകൽ സമയത്ത് ആകാശം നീലനിറത്തിൽ കാണാനുള്ള കാരണം വ്യക്തമാക്കുക?
Answer:
a) പ്രകാശത്തിനു മാധ്യമത്തിലെ കണങ്ങളിൽ തട്ടി സംഭവിക്കുന്ന ക്രമരഹിതവും ഭാഗികവുമായ ദിശ വ്യതിയാനമാണ് വിസരണം.
b) സൂര്യപ്രകാശത്തിലെ തരംഗദൈർഘ്യം
കുറഞ്ഞ വയലറ്റ്, ഇൻഡിഗോ, നീല എന്നീ * വർണ്ണങ്ങൾ അന്തരീക്ഷത്തിലെ കണങ്ങളിൽ തട്ടി കൂടുതൽ വിസരണത്തിനു വിധേയമാകു ന്നതിനാൽ ആകാശം നീലനിറത്തിൽ കാണപ്പെ ടുന്നു.
Question 33.
കാഴ്ച എന്ന അനുഭവം സാധ്യമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് നമ്മുടെ കണ്ണുകളാണ്.
a) വസ്തുവിന്റെ സ്ഥാനം മാറുന്നതിനനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ പതിക്കാൻ സഹാ യിക്കുന്ന കണ്ണിന്റെ ഭാഗം ഏത്?
b) കണ്ണിൽ നിന്ന് 10 cm അകലെ പിടിച്ചിരിക്കുന്ന ഒരു ദിനപത്രത്തിലെ വരികൾ വ്യക്തമായി കാണാൻ സാധിക്കുന്നില്ല. എന്തായിരിക്കാം കാരണം?
c) കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഒരാൾക്ക് കണ്ണട യ്ക്കായി ഡോക്ടർ നല്കിയ കുറിപ്പിൽ -2D എന്ന് രേപ്പെടുത്തിയിരിക്കുന്നു. എങ്കിൽ ഏതു തരം ലെൻസ് ആണ് കുറിപ്പിൽ സൂചിപ്പിച്ചിട്ടു ള്ളത്? അദ്ദേഹത്തിന്റെ കണ്ണിന്റെ ന്യൂനത എന്തായിരിക്കും?
d) കണ്ണിന്റെ സമഞ്ജനക്ഷമത കുറയുന്നത് കൊണ്ടുണ്ടാകുന്ന നേതവൈകല്യം ഏത് ?(4)
Answer:
a) സീലിയറി പേശികൾ
b) ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചയ്ക്കുളള കുറഞ്ഞ ദൂരം 25 cm ആണ്.
c) കോൺകേവ് ലെൻസ്, ഹൃസ്വദൃഷ്ടി
d) വെള്ളെഴുത്ത്
Question 34.
പ്രകാശത്തിന്റെ ക്രമരഹിതവും ഭാഗികവുമായ ദിശാവ്യതിയാനമാണ് വിസരണം.
a) ലാബിൽ പ്രകാശത്തിന്റെ വിസരണം ദൃശ്യമാ ക്കുന്നതിനായുള്ള ഒരു പരീക്ഷണം വിശദീക രിക്കുക.
b) കണങ്ങളുടെ വലിപ്പവും വിസരണ നിരക്കും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
c) ഉദായസ്തമയ വേളയിൽ സൂര്യനെ ചുവപ്പുനി റത്തിൽ കാണാനുള്ള കാരണം എന്തായി രിക്കും?
d) ഒരു കൊളോയിഡൽ ദ്രവത്തിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ പ്രകാശപാത ദൃശ്യമാകുന്ന പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു?
Answer:
a) ഒരു ചതുര പാത്രത്തിൽ മുക്കാൽ ഭാഗത്തോളം ജലം എടുക്കുക. ഒരു ടോർച്ചിൽ നിന്നുള്ള പ്രകാശരശ്മികൾ പാത്രത്തിലെ ജലത്തിലൂടെ ഒരു സ്കീനിൽ പതിപ്പിക്കുന്നു. ലിറ്ററിന് രണ്ട് ഗ്രാം എന്ന് തോതിൽ സോഡിയം സൾഫേറ്റ് പാത്രത്തിലെ ജലത്തിൽ ലയിപ്പിക്കുക. അതി ലേക്ക് ഒന്നോ രണ്ടോ തുള്ളി
ഹൈഡ്രോക്ലോ റിക് ആസിഡ് ചേർക്കുന്നു. ലായനിയിലും സ്ക്രീനിലും പ്രകാശത്തിനു ഉണ്ടാകുന്ന മാറ്റം നിരീക്ഷിക്കാവുന്നതാണ്. പ്രകാശം വിസരണ ത്തിന് വിധേയമാകുന്നതായി കാണാം.
b) കണങ്ങളുടെ വലിപ്പം കൂടുന്നതിനനുസരിച്ച് വിസരണം കൂടുന്നു.
c) ഉദാസ്തമയ വേളകളിൽ സൂര്യനിൽ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുമ്പോൾ തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങൾ വിതരണം ചെയ്തു നഷ്ടപ്പെട്ടു പോയിരിക്കാം. അതിനാൽ സൂര്യപ്രകാശത്തിൽ അവശേഷിക്കുന്ന തരംഗദൈർഘ്യം കൂടിയ ചുവപ്പു വർണ്ണത്തിൽ ആയിരിക്കും സൂര്യനെ കാണാൻ കഴിയുന്നത്.
d) ടിന്റൽ പ്രഭാവം
![]()
Question 35.
ഒരാൾക്ക് അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെങ്കിലും അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുന്നില്ല.
a) ഈ നേത്ര വൈകല്യം ഏതാണ്?
b) കണ്ണിന്റെ ഈ ന്യൂനതയ്ക്ക് കാരണമെന്ത്?
c) ഇദ്ദേഹത്തിന്റെ നേതങ്ങളുടെ നിയർ പോയിന്റ് എവിടെ ആയിരിക്കും?
(25 cm, 25 cm ൽ കൂടുതൽ, 25 cm ൽ കുറവ്)
d) ലെൻസ് ഉപയോഗിച്ച് ഈ നേതവൈകല്യം പരി ഹരിക്കുന്നതിന്റെ രേഖാചിത്രം വരയ്ക്കുക?
Answer:
a) ദീർഘ ദൃഷ്ടി
b) നേത്രഗോളത്തിന്റെ വലിപ്പം കുറയുന്നു. ലെൻസിന്റെ പവർ കുറയുന്നു.
c) 25 cm ൽ കൂടുതൽ
d) 
Question 36.
സൂര്യപ്രകാശം അന്തരീക്ഷത്തിലെ ജലകണികയിൽ പതിക്കുന്ന ചിത്രം നൽകിയിരിക്കുന്നു.

a) ചിത്രം പകർത്തിവരച്ച് അപൂർണ്ണമായ ഭാഗം പൂർത്തിയാക്കുക.
b) A, B എന്നിവ ഏത് വർണ്ണങ്ങളാണ്?
c) ജലകണികയിൽ പതന് രശ്മിക്ക് ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ്?
d) ഈ പ്രതിഭാസം മുഖേന പ്രകൃതിയിൽ കാണ പ്പെടുന്ന ദൃശ്യം ഏത്?
Answer:
a) 
b) A – വയലറ്റ്, B- ചുവപ്പ്
c) പതനരശ്മിക്ക് ജലകണികയ്ക്കുള്ളിൽ രണ്ടു തവണ അപവർത്തനവും ഒരു തവണ ആന്ത പ്രതിപതനവും സംഭവിച്ചു.
d) മഴവില്ല്
Question 37.
ചുവടെ കൊടുത്തിരിക്കുന്നവയ്ക്കുള്ള കാരണം കണ്ടെത്തുക.
a) ചന്ദ്രനിൽ അന്തരീക്ഷം ഇരുണ്ടതാണ്
b) പ്രിസത്തിലൂടെ കടന്നുപോകുമ്പോൾ പ്രകാ ശത്തിന് പ്രകീർണ്ണനം സംഭവിക്കുന്നു.
c) മഞ്ഞുള്ള പ്രഭാതങ്ങളിൽ പ്രകാശത്തിന്റെ പാത ദൃശ്യമാകുന്നു.
d) മഴ പെയ്യുമ്പോൾ താഴേക്ക് പതിക്കുന്ന മഴത്തുള്ളി കൾ സ്ഫടിക ദണ്ഡ് പോലെ കാണപ്പെടുന്നു
Answer:
a) ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതിനാൽ പ്രകാ ശത്തിനു വിസരണം സംഭവിക്കുന്നില്ല. അതി
നാൽ ചന്ദ്രനിൽ ആകാശം ഇരുണ്ടതായി തോന്നുന്നു.
b) പ്രകാശം പ്രസത്തിലൂടെ കടന്നു പോകു മ്പോൾ വിവിധ വർണ്ണങ്ങൾക്ക് സംഭവിക്കുന്ന
വ്യതിയാനം വ്യത്യസ്തമായതിനാൽ പ്രകീർ ണ്ണനം സംഭവിക്കുന്നു.
c) ടിന്റൽ പ്രഭാവം
d) വീക്ഷണസ്ഥിരത