When preparing for exams, Kerala SCERT Class 5 Maths Solutions Malayalam Medium Chapter 7 അളവുകണക്ക് can save valuable time.
SCERT Class 5 Maths Chapter 7 Solutions Malayalam Medium അളവുകണക്ക്
Class 5 Maths Chapter 7 Malayalam Medium Kerala Syllabus അളവുകണക്ക്
Question 1.
1.75 മീറ്ററിനെ ഭിന്നരൂപത്തിൽ എഴുതുന്നതെങ്ങനെ? ഇത് എത്ര മീറ്ററും സെന്റിമീറ്ററും ആണ്? സെന്റിമീറ്റർ മാത്രമായി പറഞ്ഞാലോ?
Answer:
ഭിന്നരൂപത്തിൽ,
1.75 മീറ്റർ = 1 മീറ്റർ
= 1 മീറ്റർ 75 സെന്റിമീറ്റർ
1 മീറ്റർ = 100 സെന്റിമീറ്റർ.
1.75 മീറ്റർ = 1 മീറ്റർ 75 സെന്റിമീറ്റർ.
അതായത്, 175 സെന്റിമീറ്റർ.
Question 2.
0.38 മീറ്ററിനെ ഭിന്നരൂപത്തിൽ എഴുതുന്നതെങ്ങനെ? ഇത് എത്ര സെന്റിമീറ്റർ ആണ്?
Answer:
ഭിന്നരൂപത്തിൽ,
0.38 മീറ്റർ = \(\frac{38}{100}\) മീറ്റർ
1 മീറ്റർ = 100 സെന്റിമീറ്റർ
0.38 മീറ്റർ = \(\frac{38}{100}\)മീറ്റർ = 38 സെന്റിമീറ്റർ
Question 3.
(i) 3.275 കിലോഗ്രാം എന്നതിനെ ഭിന്നരൂപത്തിൽ എങ്ങനെയെഴുതാം?
(ii) കിലോഗ്രാമും ഗ്രാമും ആയി എങ്ങനെ എഴുതാം?
(iii)ഗ്രാം മാത്രമായി എഴുതിയാലോ?
Answer:
(i) 3.275 കിലോഗ്രാം = 3\(\frac{275}{1000}\) കിലോഗ്രാം
(ii) 3 കിലോഗ്രാം 275 ഗ്രാം
(iii) 1 കിലോഗ്രാം = 1000 ഗ്രാം
അതായത്, 3 കിലോഗ്രാം = 3000 ഗ്രാം
3.275 കിലോഗ്രാം = 3275 ഗ്രാം.
Question 4.
ചുവടെയുള്ള പട്ടിക പൂരിപ്പിക്കുക.
Answer:
Intext Questions And Answers
Question 1.
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും പെൻസിലിന്റെ നീളം കണ്ടുപിടിക്കുക?
Answer:
7 സെന്റിമീറ്ററും 3 മില്ലിമീറ്ററും
പെൻസിലിന്റെ നീളം = 7 \(\frac{3}{10}\) പെൻസിലിന്റെ = 7.3 പെൻസിലിന്റെ
Question 2.
പെൻസിലിന്റെ നീളം അളന്ന് പട്ടികയായി എഴുതുക.
Answer:
ഒരു വസ്തുവിന്റെ നീളം കൃത്യം എട്ട് സെന്റിമീറ്റർ ആണെങ്കിൽ, ഇതിൽ ഭിന്നഭാഗം (അതായത്, മില്ലിമീറ്റർ) ഒന്നും ഇല്ലാത്തതിനാൽ, 8.0 സെന്റിമീറ്റർ എന്നും എഴുതാം.
ഒരു വസ്തുവിന്റെ നീളം ഒരു സെന്റിമീറ്ററിനേക്കാളും കുറയുവാണെങ്കിൽ,അതായത് നീളം 6 മില്ലിമീറ്റർ
എന്നാൽ 0.6 സെന്റിമീറ്ററാണ്. ഇതിൽ പൂർണ്ണസംഖ്യ ഒന്നുമില്ല, ഭിന്നം മാത്രമേയുള്ളു. അതിനാൽ ഈ നീളത്തെ 0.6 സെന്റിമീറ്റർ എന്നെഴുതാം.
Question 3.
പട്ടികയിലെ അളവുകളെ ഭിന്നരൂപത്തിലും, ദശാംശരൂപത്തിലും എഴുതുക ?
Answer:
Question 4.
1.25 മീറ്റർ എന്നാൽ എത്ര സെന്റിമീറ്ററാണ്?
Answer:
1.25 മീറ്റർ = 1\(\frac{25}{100}\) മീറ്റർ
1 മീറ്റർ = 100 സെന്റിമീറ്റർ
1 സെന്റിമീറ്റർ = \(\frac{1}{100}\) മീറ്റർ
\(\frac{25}{100}\) മീറ്റർ = 25 സെന്റിമീറ്റർ
അതിനാൽ, 1.25 മീറ്റർ = 125 സെന്റിമീറ്റർ.
Question 5.
7.125 കിലോഗ്രാം എത്ര ഗ്രാം ആണ്?
Answer:
7.125 കിലോഗ്രാം = 7\(\frac{125}{1000}\)
1 കിലോഗ്രാം = 1000 ഗ്രാം
7 കിലോഗ്രാം = 7000 ഗ്രാം
1 ഗ്രാം = \(\frac{1}{1000}\) കിലോഗ്രാം
\(\frac{125}{1000}\) കിലോഗ്രാം = 125 ഗ്രാം
അതിനാൽ, 7.125 കിലോഗ്രാം = 7125 ഗ്രാം
Question 6.
2.25 ലിറ്റർ എത്ര മില്ലിലിറ്റർ ആണ്?
Answer:
1 ലിറ്റർ = 1000 മില്ലിലിറ്റർ
2 ലിറ്റർ = 2000 മില്ലിലിറ്റർ
1 മില്ലിലിറ്റർ = \(\frac{1}{1000}\) ലിറ്റർ
\(\frac{25}{100}=\frac{250}{1000}\) ലിറ്റർ = 250 മില്ലിലിറ്റർ
അതിനാൽ, 2.25 ലിറ്റർ = 2250 മില്ലിലിറ്റർ
Measure Math Class 5 Questions and Answers Malayalam Medium
Question 1.
വിട്ടുപോയവ പൂരിപ്പിക്കുക:
(i) 200 ഗ്രാം = _______ കിലോഗ്രാം
(ii) 0.850 കിലോഗ്രാം = _______ ഗ്രാം
(iii) 4063 മില്ലിലിറ്റർ = _______ ലിറ്റർ
(iv) 5006 മില്ലിലിറ്റർ = _______ ലിറ്റർ
(v) 5006 മീറ്റർ = _______ കിലോഗ്രാം
(vi) 3000 സെന്റിമീറ്റർ = _______ മീറ്റർ
(vii) 888 ഗ്രാം = _______ കിലോഗ്രാം
Answer:
(i) 200 ഗ്രാം = 0.2 കിലോഗ്രാം
(ii) 0.850 കിലോഗ്രാം = 850 ഗ്രാം
(iii) 4063 മില്ലിലിറ്റർ = \(\frac{4063}{1000}\) ലിറ്റർ
(iv) 5006 മില്ലിലിറ്റർ = \(\frac{5006}{1000}\) ലിറ്റർ
(v) 5006 മീറ്റർ = \(\frac{5006}{1000}\) കിലോഗ്രാം
(vi) 3000 സെന്റിമീറ്റർ = \(\frac{3000}{1000}\)
(vii) 888 ഗ്രാം = \(\frac{888}{1000}\) = 0.888 കിലോഗ്രാം
Question 2.
ശരി ഉത്തരം കണ്ടെത്തി എഴുതുക:
(i) 3 ലിറ്റർ
(a) 1000 മില്ലിലിറ്റർ
(b) 2000 മില്ലിലിറ്റർ
(c) 3000 മില്ലിലിറ്റർ
(d) 6000 മില്ലിലിറ്റർ
Answer:
3000 മില്ലിലിറ്റർ
(ii) 3 ലിറ്റർ 250 മില്ലിലിറ്റർ
(a) 8050 മില്ലിലിറ്റർ
(b) 3250 മില്ലിലിറ്റർ
(c) 3000 മില്ലിലിറ്റർ
(d) 1250 മില്ലിലിറ്റർ
Answer:
3250 മില്ലിലിറ്റർ
(iii) 7000 ഗ്രാം
(a) 7 കിലോഗ്രാം
(b) 8 കിലോഗ്രാം
(c) 3 കിലോഗ്രാം
(d) 2 കിലോഗ്രാം
Answer:
7 കിലോഗ്രാം
(iv) 8 മീറ്റർ =
(a) 200 സെന്റിമീറ്റർ
(b) 600 സെന്റിമീറ്റർ
(c) 700 സെന്റിമീറ്റർ
(d) 800 സെന്റിമീറ്റർ
Answer:
800 സെന്റിമീറ്റർ
Question 3.
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് എഴുതുക.:
(i) 33 മീറ്റർ 50 സെന്റിമീറ്റർ = 3350 സെന്റിമീറ്റർ
(ii) 5 കിലോഗ്രാം 250 ഗ്രാം = 2300 ഗ്രാം.
(iii) 8150 മില്ലിലിറ്റർ = 8050 മില്ലിലിറ്റർ.
(iv) 4000 മില്ലിലിറ്റർ = 4 ലിറ്റർ.
(v) 7 കിലോഗ്രാം = 8000 ഗ്രാം.
Answer:
(i) ശരി
(ii) തെറ്റ്
(iii) തെറ്റ്
(iv) ശരി
(v) തെറ്റ്
Question 4.
ചുവടെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
അളവ് | ഭിന്നരൂപം | ദശാംശരൂപം |
25 കിലോമീറ്റർ 836 മീറ്റർ | _______ കിലോമീറ്റർ | _________ കിലോമീറ്റർ |
9 ലിറ്റർ 375 മില്ലിലിറ്റർ | _______ ലിറ്റർ | ________ ലിറ്റർ |
13 മീറ്റർ 38 സെന്റിമീറ്റർ | _______ മീറ്റർ | __________ മീറ്റർ |
2 കിലോഗ്രാം 800 ഗ്രാം | _______ കിലോഗ്രാം | _________ കിലോഗ്രാം |
12 സെന്റിമീറ്റർ 3 മില്ലിമീറ്റർ | _______ സെന്റിമീറ്റർ | __________ സെന്റിമീറ്റർ |
525 മില്ലിലിറ്റർ | _______ ലിറ്റർ | ___________ ലിറ്റർ |
250 ഗ്രാം. | _______ കിലോഗ്രാം | _________ കിലോഗ്രാം |
Answer:
അളവ് | ഭിന്നരൂപം | ദശാംശരൂപം |
25 കിലോമീറ്റർ 836 മീറ്റർ | 25\(\frac{836}{1000}\) കിലോമീറ്റർ | 25.836 കിലോമീറ്റർ |
9 ലിറ്റർ 375 മില്ലിലിറ്റർ | 9 \(\frac{375}{1000}\) ലിറ്റർ | 9.375 ലിറ്റർ |
13 മീറ്റർ 38 സെന്റിമീറ്റർ | 13 \(\frac{38}{100}\) മീറ്റർ | 13.38 മീറ്റർ |
2 കിലോഗ്രാം 800 ഗ്രാം | 2 \(\frac{800}{1000}\) കിലോമീറ്റർ | 2.8 കിലോഗ്രാം |
12 സെന്റിമീറ്റർ 3 മില്ലിമീറ്റർ | 12 \(\frac{3}{10}\) സെന്റിമീറ്റർ | 12.3 സെന്റിമീറ്റർ |
525 മില്ലിലിറ്റർ | \(\frac{525}{1000}\) ലിറ്റർ | 0.525 ലിറ്റർ |
250 ഗ്രാം. | \(\frac{250}{1000}\) കിലോഗ്രാം | 0.25 കിലോഗ്രാം |
Measure Math Class 5 Notes Malayalam Medium
അളക്കാൻ മനസ്സിലാക്കുന്നത് ലോകത്തെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു, ഇത് ദൈനംദിന പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്. അളക്കുക എന്നത് ഗണിതത്തിൽ, ഒരു വസ്തുവിന്റെ നീളം, ഭാരം, വ്യാപ്തം എന്നിവ നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു.
നീളം
ഒരു വസ്തുവിന്റെ വലിപ്പം അനുസരിച്ച് ഒരു സ്കെയിൽ അല്ലെങ്കിൽ ഒരു ടേപ്പ് ഉപയോഗിച്ച് വസ്തുവിന്റെ നീളം അളക്കാൻ കഴിയും നീളം അളക്കുന്നതിനുള്ള യൂണിറ്റുകൾ മില്ലിമീറ്റർ, സെന്റിമീറ്റർ, മീറ്റർ, കിലോമീറ്റർ മുതലായവയാണ് കൂടാതെ, നമുക്ക് നീളം ഒരു യൂണിറ്റിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുകയും ചെയ്യാം.
ഭാരം
സ്കെയിലുകളും ബാലൻസുകളും ഉപയോഗിച്ച് ഒരു വസ്തുവിന്റെ ഭാരം അളക്കാൻ കഴിയും. ഭാരം അളക്കുന്നതിനുള്ള യൂണിറ്റുകൾ ഗ്രാം, കിലോഗ്രാം മുതലായവയാണ് കൂടാതെ, നമുക്ക് ഭാരം ഒരു യൂണിറ്റിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുകയും ചെയ്യാം.
വ്യാപ്തം
ഒരു വസ്തുവിന്റെ വ്യാപ്തം മെഷറിങ് കപ്പുകളും കണ്ടെയ്നറുകളും ഉപയോഗിച്ച് അളക്കാൻ കഴിയും വ്യാപ്തം അളക്കുന്നതിനുള്ള യൂണിറ്റുകൾ മില്ലിലിറ്റർ, ലിറ്റർ മുതലായവയാണ് കൂടാതെ, നമുക്ക് വ്യാപ്തം ഒരു യൂണിറ്റിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുകയും ചെയ്യാം.
ഈ അധ്യായത്തിന്റെ അവസാനത്തോടെ, എല്ലാത്തരം സാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ അളക്കാനുള്ള കഴിവുകൾ നിങ്ങൾക്ക് ലഭിക്കും ഗണിതത്തിൽ മാത്രമല്ല, ദൈനംദിന ജീവിതത്തിലും അളവ് അടിസ്ഥാനമാണ്. ഈ ആശയങ്ങളിൽ പ്രാവീണ്യം നേടുന്നതിലൂടെ, പ്രായോഗിക വെല്ലുവിളികളെ നേരിടാനും നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും നിങ്ങൾ നന്നായി തയ്യാറാകും. വിഷയങ്ങൾ
ഭിന്നനീളങ്ങൾ
1 സെന്റിമീറ്റർ എന്നാൽ 10 മില്ലിമീറ്റർ ആണ്.
1 സെന്റിമീറ്റർ = 10 മില്ലിമീറ്റർ
അതായത്, ഒരു സെന്റിമീറ്റർ നീളത്തെ 10 സമഭാഗങ്ങളാക്കിയതിൽ ഒരു ഭാഗത്തിന്റെ നീളമാണ് 1 മില്ലിമീറ്റർ.
അപ്പോൾ 1 മില്ലിമീറ്റർ എന്നത് \(\frac{1}{10}\) സെന്റിമീറ്ററിന്റെ ഭാഗമാണ്.
1 മില്ലിമീറ്റർ = \(\frac{1}{10}\) സെന്റിമീറ്റർ
അളവുകൾ പലതരം
ഒരു ബെഞ്ചിന്റെയോ, മുറിയുടെയോ നീളം അളക്കാൻ മീറ്റർ സ്കെയിലോ, ടേപ്പോ ഉപയോഗിക്കു ന്നതാണ് സൗകര്യം.
1 മീറ്റർ = 100 സെന്റിമീറ്റർ
എന്നാൽ 1 സെന്റിമീറ്റർ = \(\frac{1}{100}\) മീറ്റർ
1 മീറ്റർ = 1000 മില്ലിമീറ്റർ
എന്നാൽ,1 മില്ലിമീറ്റർ = \(\frac{1}{1000}\) മീറ്റർ
ഒരു മേശയുടെ നീളം 1 മീറ്ററും 25 സെന്റിമീറ്ററും 4 മില്ലിമീറ്ററുമാണ്. ഇത് മീറ്ററിൽ എങ്ങനെ എഴുതാം
25 സെന്റിമീറ്റർ = 250 മില്ലിമീറ്റർ
25 സെന്റിമീറ്ററും 4 മില്ലിമീറ്ററും എന്നതിനെ 254 മില്ലിമീറ്റർ എന്ന് പറയാം.
254 മില്ലിമീറ്റർ = \(\frac{256}{1000}\) മീറ്റർ
1 മീറ്ററും 254 മില്ലിമീറ്ററും എന്നത് ഭിന്നരൂപത്തിൽ 1\(\frac{256}{1000}\) മീറ്റർ എന്നെഴുതാം. ഇത് ദശാംശരൂപത്തിൽ 1.254 മീറ്റർ എന്നും എഴുതാം.
ഇത് മറ്റ് അളവുകൾക്കും ചെയ്യാം, 2 ലിറ്ററും 125 മില്ലിലിറ്ററുമാണ്. ഇത് ലിറ്ററിൽ എങ്ങനെ എഴുതാം
1 ലിറ്റർ = 1000 മില്ലിലിറ്റർ
എന്നാൽ ,1 മില്ലിലിറ്റർ = \(\frac{1}{1000}\) ലിറ്റർ
അപ്പോൾ 2 ലിറ്ററും 125 മില്ലിലിറ്ററും എന്നതിനെ 2\(\frac{125}{1000}\) ലിറ്റർ എന്ന് ഭിന്നരൂപത്തിലും 2.125 ലിറ്റർ എന്ന് ദശാംശരൂപത്തിലും എഴുതാം.
ഇതുപോലെ, 5 കിലോഗ്രാം, 375 ഗ്രാം എന്നതിനെ ഭിന്നരൂപത്തിലും ദശാംശരൂപത്തിലും എഴുതുക .
1 കിലോഗ്രാം
1 (630 = \(\frac{1}{1000}\) കിലോഗ്രാം
5 കിലോഗ്രാം, 375 ഗ്രാം എന്നതിനെ ഭിന്നരൂപത്തിൽ 5\(\frac{375}{1000}\) കിലോഗ്രാമെന്നും, ദശാംശരൂപത്തിൽ 5.375 കിലോഗ്രാമെന്നും പറയാം.
- 1 സെന്റിമീറ്റർ = 10 മില്ലിമീറ്റർ
1 മില്ലിമീറ്റർ = \(\frac{1}{10}\) സെന്റിമീറ്റർ - 1 മീറ്റർ = 100 സെന്റിമീറ്റർ
1 സെന്റിമീറ്റർ = \(\frac{1}{100}\) മീറ്റർ - 1 മീറ്റർ = 1000 മില്ലിമീറ്റർ
1 മില്ലിമീറ്റർ = \(\frac{1}{1000}\) മീറ്റർ - 1 ലിറ്റർ = 1000 മില്ലിലിറ്റർ
1 മില്ലിലിറ്റർ = \(\frac{1}{1000}\) ലിറ്റർ - 1 കിലോഗ്രാം = 1000 ഗ്രാം
1 ഗ്രാം = \(\frac{1}{1000}\) കിലോഗ്രാം