Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ

When preparing for exams, Kerala SCERT Class 5 Maths Solutions Malayalam Medium Chapter 8 ഭിന്നസംഖ്യകൾ can save valuable time.

SCERT Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ

Class 5 Maths Chapter 8 Malayalam Medium Kerala Syllabus ഭിന്നസംഖ്യകൾ

Question 1.
i) 3 കേക്ക് 4 പേർക്ക് ഒരുപോലെ ഭാഗിച്ചാൽ ഓരോരുത്തർക്കും ഒരു കേക്കിന്റെ എത്ര ഭാഗം കിട്ടും ?
ii) 3 മീറ്റർ നീളമുള്ള നാട് 4 സമഭാഗങ്ങളാക്കിയാൽ, ഓരോ കഷണത്തിന്റെയും നീളം എത്ര മീറ്ററാണ്?
iii) 3 ലിറ്റർ പാൽ 4 പേർക്ക് ഒരുപോലെ വീതിച്ചാൽ ഓരോരുത്തർക്കും എത്ര ലിറ്റർ പാൽ കിട്ടും?
Answer:
i) 1 കേക്ക് 4 പേർക്ക് ഒരുപോലെ ഭാഗിച്ചാൽ ഓരോരുത്തർക്കും കേക്കിന്റെ ഭാഗം കിട്ടും.
Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ 6
ഇനി മറ്റ് കേക്കുകൾ മുറിച്ച് 4 പേർക്ക് തുല്യമായി നൽകിയാലും ഒരാൾക്ക് കേക്കിന്റെ ഭാഗം തന്നെ കിട്ടും.
അതിനാൽ, ഓരോരുത്തർക്കും മുഴുവൻ കേക്കിന്റെ ഭാഗമാണ് കിട്ടുന്നത്.
Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ 7

ii) ഒരു മീറ്റർ നീളമുള്ള നാട നാല് സമഭാഗങ്ങളായി വിഭജിച്ചാൽ, ഓരോ കഷണത്തിന്റെ നീളം \(\frac{1}{4}\) മീറ്റർ ആണ്.
3 മീറ്റർ നീളമുള്ള നാടയെ മൂന്ന് 1 മീറ്റർ നീളമുള്ള നാടയായി കരുതാം.
അതിനാൽ, ഓരോ കഷണത്തിന്റെയും നീളം \(\frac{3}{4}\) മീറ്റർ ആണ്.

iii) 1 ലിറ്റർ പാൽ 4 പേർക്ക് ഒരുപോലെ വീതിച്ചാൽ ഓരോരുത്തർക്കും \(\frac{1}{4}\) ലിറ്റർ പാൽ കിട്ടും.
ഇനി 3 ലിറ്റർ പാൽ മൂന്ന് 1 ലിറ്റർ പാൽ ആയി കരുതാം.
അതിനാൽ ഓരോരുത്തർക്കും ലിറ്റർ പാൽ ആണ് കിട്ടുന്നത്.

Question 2.
2 മീറ്റർ കയർ 5 സമഭാഗങ്ങളാക്കിയാൽ, ഓരോ കഷണത്തിന്റെയും നീളം എത്ര മീറ്ററാണ്?
Answer:
ഒരു മീറ്റർ നീളമുള്ള കയർ 5 സമഭാഗങ്ങളാക്കിയാൽ, ഓരോ കഷണത്തിന്റെയും നീളം എന്നത് \(\frac{1}{5}\) മീറ്റർ ആയിരിക്കും.
ഇനി 2 മീറ്റർ കയറിനെ രണ്ട് 1 മീറ്റർ കയറായി കരുതാം.
അതിനാൽ, ഓരോ കഷണത്തിന്റെയും നീളം \(\frac{2}{5}\) മീറ്ററാണ്.

Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ

Question 3.
4 കിലോഗ്രാം പഞ്ചസാര ഒരുപോലെയുള്ള 5 പാക്കറ്റിൽ നിറച്ചു. ഓരോ പാക്കറ്റിലും എത്ര കിലോഗ്രാം വീതമുണ്ട്?
Answer:
ഒരു കിലോഗ്രാം പഞ്ചസാര 5 പാക്കറ്റിൽ തുല്യമായി വിഭജിച്ചാൽ ഓരോ പാക്കറ്റിലും \(\frac{1}{5}\) കിലോഗ്രാം കിട്ടും.
ഇനി 4 കിലോഗ്രാം പഞ്ചസാരയെ നാല് 1 കിലോഗ്രാം പഞ്ചസാരയായി കരുതാം.
അതിനാൽ ഓരോ പാക്കറ്റിലും 5\(\frac{4}{5}\) കിലോഗ്രാം പഞ്ചസാര വീതം ഉണ്ടാകും.

ചുവടെയുള്ള കണക്കുകളിലെല്ലാം ഉത്തരം, ഒരു ഭിന്നസംഖ്യ മാത്രമായ രൂപത്തിലും ഒരു എണ്ണൽസംഖ്യയും ഭിന്നസംഖ്യയും ചേർന്ന രൂപത്തിലും, എഴുതുക.

Question 4.
8 മീറ്റർ ചരട് 5 സമഭാഗങ്ങളാക്കിയാൽ, ഓരോ കഷണത്തിന്റെയും നീളം എത്ര മീറ്ററാണ് ?
Answer:
ചരടിന്റെ ആകെ നീളം = 8 മീറ്റർ
ഇത് 5 തുല്യ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഓരോരുത്തർക്കും ഒരു മീറ്റർ വീതം നൽകിയാൽ 3 മീറ്റർ ബാക്കിയാവും.
ബാക്കിയായ 3 മീറ്റർ 5 തുല്യ ഭാഗങ്ങളായി വിഭജിക്കുമ്പോൾ ഓരോന്നിനും \(\frac{3}{5}\) തുല്യ കഷണങ്ങൾ ലഭിക്കും.
അങ്ങനെയെങ്കിൽ, ഓരോ കഷണത്തിന്റെയും നീളം = \(\frac{8}{5}\) = 1\(\frac{3}{5}\) മീറ്റർ

Question 5.
15 ലിറ്റർ മണ്ണെണ്ണ, ഒരുപോലെയുള്ള 4 പാത്രത്തിൽ നിറച്ചു. ഒരു പാത്രത്തിൽ എത്ര ലിറ്റർ മണ്ണെണ്ണയുണ്ട് ?
Answer:
മണ്ണെണ്ണയുടെ ആകെ അളവ് = 15 ലിറ്റർ
പാത്രങ്ങളുടെ എണ്ണം = 4
ഓരോ പാത്രത്തിലും 3 ലിറ്റർ വീതം നിറച്ചാൽ, 3 ലിറ്റർ ബാക്കിയുണ്ടാകും.
ഈ 3 ലിറ്റർ 4 പാത്രങ്ങളിലായി തുല്യമായി വിതരണം ചെയ്താൽ ഓരോന്നിനും \(\frac{3}{4}\) ലിറ്റർ ലഭിക്കും.
അങ്ങനെയെങ്കിൽ, ഓരോ പാത്രത്തിലുമുള്ള മണ്ണെണ്ണയുടെ അളവ് = \(\frac{15}{4}\) = 3\(\frac{3}{4}\) ലിറ്റർ

Question 6.
25 കിലോഗ്രാം പഞ്ചസാര 8 പേർക്ക് തുല്യമായി വീതിച്ചാൽ ഓരോരുത്തർക്കും എത്ര കിലോഗ്രാം വീതം പഞ്ചസാര കിട്ടും ?
Answer:
പഞ്ചസാരയുടെ ആകെ അളവ് = 25 കിലോഗ്രാം
വ്യക്തികളുടെ എണ്ണം = 8
ഓരോരുത്തർക്കും 3 കിലോഗ്രാം പഞ്ചസാര വീതം നൽകിയാൽ 1 കിലോഗ്രാം ബാക്കിയുണ്ടാകും.
ഈ 1 കിലോഗ്രാം 8 പേർക്ക് തുല്യമായി വിതരണം ചെയ്താൽ ഓരോരുത്തർക്കും \(\frac{1}{8}\) കിലോഗ്രാം ലഭിക്കും.
അങ്ങനെയെങ്കിൽ, ഓരോരുത്തർക്കും ലഭിച്ച പഞ്ചസാരയുടെ അളവ് = \(\frac{25}{8}\) = 3\(\frac{1}{8}\) കിലോഗ്രാം

Question 7.
15 മീറ്റർ തുണി 4 പേർക്ക് ഒരുപോലെ വീതിച്ചാൽ ഓരോരുത്തർക്കും എത്ര മീറ്റർ തുണി കിട്ടും?
Answer:
ആകെ ആളുകളുടെ എണ്ണം = 4 മീറ്റർ
ഓരോരുത്തർക്കും കിട്ടുന്ന തുണിയുടെ അളവ് = \(\frac{15}{4}\) = 3 \(\frac{3}{4}\) മീറ്റർ

Question 8.
250 രൂപ, 8 പേർ ഒരുപോലെ വീതിച്ചെടുത്താൽ ഓരോരുത്തർക്കും എത്ര രൂപ കിട്ടും? ഇത് രൂപയും പൈസയുമായി എഴുതുക?
Answer:
ആകെയുള്ള തുക = 250 രൂപ
ആകെ ആളുകളുടെ എണ്ണം = 8
ഒരുപോലെ വീതിച്ചെടുത്താലും ഓരോരുത്തർക്കും കിട്ടുന്ന തുക = \(\frac{250}{8}\) = 31\(\frac{1}{4}\) രൂപ
ഇത് പൈസ ആയി എഴുതുമ്പോൾ = 31 രൂപ 25 പൈസ.

Question 9.
100 മുട്ട, 12 വീതം എത്ര പെട്ടികളിൽ നിറയ്ക്കാം?
Answer:
മുട്ടകളുടെ ആകെ എണ്ണം = 100
ഓരോ പെട്ടിയിലുമുള്ള മുട്ടയുടെ എണ്ണം = 12
ആവശ്യമായ പെട്ടികളുടെ എണ്ണം = \(\frac{100}{12}\) = 8\(\frac{1}{3}\)
ഇവിടെ പെട്ടികളുടെ എണ്ണം ഒരു ഭിന്ന സംഖ്യ ആയാണ് വന്നിരിക്കുന്നത് അതായത് 8 പെട്ടികളിൽ 12 വീതം മുട്ടകൾ നിറച്ചാലും 4 മുട്ടകൾ ബാക്കിയാകും

Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ

Question 10.
15 ലിറ്റർ പാൽ 4 പേർക്ക് ഒരുപോലെ വീതിച്ചാൽ, ഓരോരുത്തർക്കും എത്ര ലിറ്റർ പാൽ കിട്ടും?
Answer:
ആകെ പാലിന്റെ അളവ് = 15 ലിറ്റർ
ആകെ ആളുകളുടെ എണ്ണം = 4
ഓരോരുത്തർക്കും കിട്ടുന്ന പാലിന്റെ അളവ് = \(\frac{15}{4}\) = 3 \(\frac{3}{4}\) ലിറ്റർ

Question 11.
15 ലിറ്റർ പാൽ, ഒരാൾക്ക് 4 ലിറ്റർ വീതം എത്ര പേർക്ക് കൊടുക്കാം?
Answer:
ആകെ പാലിന്റെ അളവ് = 15 ലിറ്റർ
ഓരോരുത്തർക്കും കിട്ടുന്ന പാലിന്റെ അളവ് = 4 ലിറ്റർ
ആകെ ആളുകളുടെ എണ്ണം = 3\(\frac{3}{4}\)
15 ലിറ്റർ പാൽ, ഒരു ആളിന് 4 ലിറ്റർ വീതം കൊടുത്താൽ അകെ എത്ര പേർക്ക് കൊടുക്കാമെന്ന്
കണക്കാക്കാം
\(\frac{15}{4}\) = 3\(\frac{3}{4}\)
അതുകൊണ്ട്, 15 ലിറ്റർ പാൽ 3 പേർക്ക് 4 ലിറ്റർ വീതം കൊടുക്കാം, ബാക്കിയുള്ള 3 ലിറ്റർ പാൽ മിച്ചമായിരിക്കും.

Intext Questions And Answers

Question 1.
മൂന്ന് മീറ്റർ നാട്, രണ്ട് സമഭാഗമാക്കിയാൽ, ഓരോ കഷണത്തിന്റെയും നീളം എത്രയാണ് ?
Answer:
മൂന്ന് മീറ്റർ എന്നാൽ, രണ്ട് മീറ്ററും പിന്നെ ഒരു മീറ്ററും.
അപ്പോൾ മൂന്ന് മീറ്ററിന്റെ പകുതി എന്നത്, രണ്ട് മീറ്ററിന്റെ പകുതിയും ഒരു മീറ്ററിന്റെ പകുതിയും ചേർന്നതാണ്.
Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ 10
അതായത്, ഒന്നര മീറ്റർ.

Fractions Class 5 Questions and Answers Malayalam Medium

Question 1.
അലി ഒരു ആപ്പിൾ ആറ് പേർക്ക് തുല്യമായി വീതിച്ചു. എന്നാൽ ആപ്പിളിന്റെ എത്ര ഭാഗമാണ് ഓരോരുത്തർക്കും ലഭിക്കുന്നത്?
Answer:
ആപ്പിളിന്റെ എണ്ണം = 1
ആളുകളുടെ എണ്ണം = 6
അതിനാൽ, ഓരോരുത്തർക്കും ലഭിച്ച ആപ്പിളിന്റെ ഭാഗം = \(\frac{1}{6}\)

Question 2.
ഒരു കേക്കിന് 10 തുല്യ ഭാഗങ്ങളായി ടോം വിഭജിച്ചു. 2 ഭാഗം രാമനും, 3 ഭാഗം നിധിനും, 1 ഭാഗം അനുവിനും, 4 ഭാഗം ടോമും എടുത്താൽ.
i) മുഴുവൻ കേക്കിന്റെ എത്ര ഭാഗമാണ് രാമന് കിട്ടിയത്?
ii) മുഴുവൻ കേക്കിന്റെ എത്ര ഭാഗമാണ് നിധിന് കിട്ടിയത്?
iii) മുഴുവൻ കേക്കിന്റെ എത്ര ഭാഗമാണ് അനുവിന് കിട്ടിയത്?
Answer:
കേക്കിന്റെ എണ്ണം = 1
ഭാഗങ്ങളുടെ എണ്ണം = 10
അതിനാൽ, ഓരോ ഭാഗം എന്നത് \(\frac{1}{10}\) ആയിരിക്കും

i) രാമന് കിട്ടിയ കേക്കിന്റെ ഭാഗം = \(\frac{2}{10}\)
ii) നിധിന് കിട്ടിയ കേക്കിന്റെ ഭാഗം = \(\frac{3}{10}\)
iii) അനുവിന് കിട്ടിയ കേക്കിന്റെ ഭാഗം = \(\frac{1}{10}\)

Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ

Question 3.
ഒൻപത് ലിറ്റർ പാൽ നാല് കുട്ടികൾ തുല്യമായി വീതിച്ചാൽ ഓരോരുത്തർക്കും എത്ര ലിറ്റർ പാൽ ലഭിക്കും? ഇത് മൂന്ന് പേർക്കായിട്ടാണ് വീതിച്ചിരുന്നതെങ്കിലോ?
Answer:
പാലിന്റെ അളവ് = 9 ലിറ്റർ
കുട്ടികളുടെ എണ്ണം = 4
ഓരോ കുട്ടിക്കും ലഭിക്കുന്ന പാലിന്റെ അളവ് = \(\frac{9}{4}\) = 2 \(\frac{1}{4}\) ലിറ്റർ.
ഇത് മൂന്നുപേർക്കായിട്ടാണ് വീതിച്ചിരുന്നതെങ്കിൽ,
ഓരോ കുട്ടിക്കും ലഭിക്കുന്ന പാലിന്റെ അളവ് = \(\frac{9}{3}\) = 3 ലിറ്റർ.

Question 4.
6 കിലോഗ്രാം അരി 4 പാത്രങ്ങളിൽ തുല്യമായി വീതിച്ചാൽ ഓരോ പാത്രങ്ങളിലും എത്ര കിലോഗ്രാം അരി വീതമുണ്ടാകും.
Answer:
അരിയുടെ അളവ് = 6 കിലോഗ്രാം
പാത്രങ്ങളുടെ എണ്ണം = 4
ഓരോ പാത്രങ്ങളിലുമുള്ള അരിയുടെ അളവ് = \(\frac{6}{4}\)
= 1\(\frac{2}{4}\)
= 1\(\frac{1}{2}\) കിലോഗ്രാം

Question 5.
6500 രൂപ 16 പേർക്ക് തുല്യമായി പങ്കിട്ടു നൽകിയാൽ, ഓരോരുത്തർക്കും എത്ര പണം ലഭിക്കും എന്നത് രൂപയിലും പൈസയിലും എഴുതുക.
Answer:
മൊത്തം തുക = 6500 രൂപ
വ്യക്തികളുടെ എണ്ണം = 16
അങ്ങനെയെങ്കിൽ, ഓരോ വ്യക്തിക്കും ലഭിക്കുന്ന തുക
= \(\frac{6500}{16}\) = 406\(\frac{1}{4}\)
= 406 രൂപയും 25 പൈസയും.

Question 6.
23 ലിറ്റർ പാൽ 5 പേർക്ക് ഒരുപോലെ വീതിച്ചാൽ, ഓരോരുത്തർക്കും എത്ര ലിറ്റർ പാൽ കിട്ടും?
Answer:
ആകെ പാലിന്റെ അളവ് = 23 ലിറ്റർ
ആകെ ആളുകളുടെ എണ്ണം = 5
ഓരോരുത്തർക്കും കിട്ടുന്ന പാലിന്റെ അളവ് = \(\frac{23}{5}\) = 4\(\frac{3}{5}\) ലിറ്റർ

Fractions Class 5 Notes Malayalam Medium

എന്താണ് തുല്യ പങ്കുവയ്ക്കൽ ?
നിങ്ങൾക്ക് 12 കുക്കികൾ ഉണ്ടെന്ന് സങ്കൽപ്പിക്കുക, അവ നിങ്ങളുടെ 4 സുഹൃത്തുക്കൾക്കിടയിൽ തുല്യമായി പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുന്നു. ഓരോ സുഹൃത്തിനും എത്ര കുക്കികൾ ലഭിക്കും? 3 കുക്കികൾ വീതം, അല്ലേ? തുല്യ പങ്കിടൽ എന്നതിനർത്ഥം എന്തെങ്കിലും (കുക്കികൾ, കളിപ്പാട്ടങ്ങൾ അല്ലെങ്കിൽ പണം പോലുള്ളവ) തുല്യ ഭാഗങ്ങളായി വിഭജിക്കുന്നതാണ്, അങ്ങനെ എല്ലാവർക്കും ഒരേ തുക ലഭിക്കും.

ഈ അധ്യായത്തിൽ നമ്മൾ തുല്യമായ പങ്കുവയ്ക്കൽ കൈകാര്യം ചെയ്യുന്നു. കൃത്യമായി ഒരേ വലിപ്പമുള്ള ഭാഗങ്ങളെ തുല്യ ഭാഗങ്ങൾ എന്ന് വിളിക്കുന്നു. തുല്യമായ പങ്കുവയ്ക്കലിനെ ഗണിതശാസ്ത്രപരമായി വിഭജനം എന്നും വിളിക്കാം. വിഭജനത്തെ സൂചിപ്പിക്കാൻ “+” എന്ന ചിഹ്നം ഉപയോഗിക്കുന്നു. ഇത് ഭിന്നസംഖ്യകളാലും പ്രതിനിധീകരിക്കാം, അതായത് ഫ്രാക്ഷണൽ ഷെയർ.

ഭിന്നവീതം
നമ്മുടെ കൈവശം ഒരു കേക്ക് ഉണ്ടെന്നു കരുതുക. അത് രണ്ടുപേർക്കായി തുല്യമായി വീതിച്ചാൽ, ഓരോരുത്തർക്കും പകുതി കേക്ക് വീതം ലഭിക്കും.
Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ 1
അതുപോലെ ഒരു കേക്ക് മൂന്നുപേർക്കായി തുല്യമായി വീതിച്ചാലോ?
അപ്പോൾ ഓരോരുത്തർക്കും ഒരു മുഴുവൻ കേക്കിന്റെ – ഭാഗം കിട്ടും.
ഇനി മറ്റൊരു കേക്ക് മുറിച്ച് മൂന്നുപേർക്ക് തുല്യമായി നൽകിയാലും ഒരാൾക്ക് കേക്കിന്റെ ഭാഗം തന്നെ കിട്ടും.
അതിനാൽ, ഓരോരുത്തർക്കും മുഴുവൻ കേക്കിന്റെ ഭാഗം കിട്ടും.
Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ 2

ഇനി മറ്റൊരു കണക്ക് നോക്കാം:
2 മീറ്റർ നീളമുള്ള ഒരു നാട മൂന്ന് തുല്യഭാഗമായി എങ്ങനെ വിഭജിക്കാം എന്ന് മനസിലാക്കാം.
Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ 3
ആദ്യം രണ്ടായി മടക്കി 1 മീറ്റർ അടയാളപ്പെടുത്താം.
Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ 4
ഇനി ഓരോ മീറ്ററിനെയും മൂന്നായി മടക്കി അടയാളപ്പെടുത്താം.
Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ 5
ഇതിലെ രണ്ടു ഭാഗങ്ങൾ ചേർത്ത് മുറിച്ചാൽ, നമ്മുക്ക് മൂന്ന് തുല്യഭാഗങ്ങൾ ലഭിക്കും.
ഒന്നിനെ മൂന്ന് സമഭാഗങ്ങളാക്കി രണ്ട് ഭാഗം എടുക്കുന്നതും, രണ്ടിനെ മൂന്ന് സമഭാഗങ്ങളാക്കി ഒരു ഭാഗം എടുക്കുന്നതും \(\frac{2}{3}\) തന്നെ.

പുതിയ ഭിന്നങ്ങൾ
നമുക്ക് രണ്ട് വ്യക്തികൾക്കിടയിൽ 3 കേക്ക് വിഭജിക്കേണ്ടതുണ്ടെന്ന് കരുതുക. അങ്ങനെയെങ്കിൽ, ആദ്യം, നമുക്ക് ഓരോരുത്തർക്കും ഒരു മുഴുവൻ കേക്ക് നൽകാം.
Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ 8
ഇനി, മൂന്നാമത്തെ കേക്ക് രണ്ട് തുല്യ കഷണങ്ങളായി മുറിക്കുക.
അങ്ങനെ ഓരോരുത്തർക്കും ഒന്നര കേക്ക് ലഭിക്കും.
Class 5 Maths Chapter 8 Solutions Malayalam Medium ഭിന്നസംഖ്യകൾ 9

ഭിന്നവും ഹരണവും
ആറ് ലിറ്റർ പാൽ മൂന്നുപേർക്ക് ഒരുപോലെ വീതിക്കാൻ ആറിനെ മൂന്നുകൊണ്ടു ഹരിച്ചാൽ മതി.
അതായത് , 6 ÷ 3 = 2 ലിറ്റർ എന്ന് കിട്ടും
എന്നാൽ ആറു ലിറ്ററിന് പകരം 2 ലിറ്ററാണ് ഇതുപോലെ വീതം വെക്കുന്നതെങ്കിൽ ഓരോരുത്തർക്കും ലഭിക്കുന്നത് ലിറ്റർ പാലായിരിക്കും
ഇവിടെ എന്നുള്ളതിന്റെ ഹരണക്രിയ രൂപത്തിൽ എഴുതിയാൽ 2 ÷ 3 എന്ന് കിട്ടും.
ചുരുക്കി പറഞ്ഞാൽ = \(\frac{2}{3}\) = 2 ÷ 3 എന്ന് എഴുതാം.
ഏത് ഹരണത്തെ ഭിന്നമായും അതുപോലെ ഏത് ഭിന്നത്തെ ഹരണമായും എഴുതാൻ കഴിയും.

ഒന്നിനെ മൂന്ന് സമഭാഗങ്ങളാക്കി രണ്ട് ഭാഗം എടുക്കുന്നതും, രണ്ടിനെ മൂന്ന് സമഭാഗങ്ങളാക്കി ഒരു
ഭാഗം എടുക്കുന്നതും \(\frac{2}{3}\) തന്നെ.
ഏത് ഹരണത്തെ ഭിന്നമായും അതുപോലെ ഏത് ഭിന്നത്തെ ഹരണമായും എഴുതാം കഴിയും.

Leave a Comment