By reviewing Std 5 Social Science Notes Pdf Malayalam Medium and ഗതാഗത ആശയവിനിമയ സംവിധാനങ്ങൾ Class 5 Social Science Chapter 7 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 5 Social Science Chapter 7 Notes Malayalam Medium ഗതാഗത ആശയവിനിമയ സംവിധാനങ്ങൾ
Transport and Communication Systems Class 5 Notes Malayalam Medium
Question 1.
താഴെ നൽകിയിരിക്കുന്ന വാർത്താകൊളാഷ് ശ്രദ്ധിക്കൂ.

a) തിരുവനന്തപുരത്ത് നിന്ന് എത്രയും പെട്ടെന്ന് ഹൃദയം കൊച്ചിയിൽ എത്തിക്കാൻ കഴിഞ്ഞത് എങ്ങനെ?
b) തീരദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകിയത് എങ്ങനെയെല്ലാമായിരിക്കും?
c) പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം പെട്ടെന്ന് സാധ്യമായതെങ്ങനെ?
Answer:
a) എയർ ആംബുലൻസ് വഴി,മെഡിക്കൽ വൈദഗ്ധ്യവും മുൻകരുതലുകളും.
b) സാമൂഹ്യ മാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും, കമ്മ്യൂണിറ്റി ‘ അടിസ്ഥാനമാക്കിയുള്ള ആശയവിനിമയം.
c) അടിയന്തര വീഡിയോ കോൺഫറൻസിലൂടെ.
Question 2.
നീനുവിന്റെ തപാൽ സ്റ്റാമ്പ് ആൽബത്തിലെ ഒരു പേജാണ് താഴെ നൽകിയിരിക്കുന്നത്.സ്റ്റാമ്പു കളിൽ കാണുന്ന വാഹനങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തൂ.

Answer:
സ്റ്റാമ്പുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനങ്ങൾ പല്ലക്ക്, സ്കൂൾ റിക്ഷ, സൈക്കിൾ റിക്ഷ, ബസ്, ഡബിൾഡെക്കർ ബസ്, കാർ എന്നിവയാണ്.
Question 3.
ചിത്രങ്ങൾ ശ്രദ്ധിക്കൂ.ഇവയിൽ നിന്ന് എന്തെല്ലാം വിവരങ്ങളാണ് ലഭിക്കുന്നത്?

Answer:
- ചക്രങ്ങൾ ഘടിപ്പിച്ച വണ്ടികൾ മനുഷ്യർ വലിച്ചുകൊണ്ടുപോയിരുന്നു.
- ചക്രങ്ങൾ ഘടിപ്പിച്ച വണ്ടികൾ മൃഗങ്ങളെ ഉപയോഗിച്ച് വലിച്ചുകൊണ്ടു പോയിരുന്നു.
- ചക്രങ്ങൾ ഘടിപ്പിച്ച വണ്ടികളിൽ മനുഷ്യർ യാത്ര ചെയ്തിരുന്നു.
- ചക്രങ്ങൾ ഘടിപ്പിച്ച വണ്ടിയിൽ മനുഷ്യർ യാത്ര ചെയ്തതോടൊപ്പം സാധനങ്ങളും കൊണ്ടുപോയിരുന്നു.
![]()
Question 4.
ചക്രത്തിൽ നിന്നും വാഹനത്തിലേക്കുള്ള ഗതാഗതപുരോഗതി സൂചിപ്പിക്കുന്ന ചിത്രങ്ങൾ വരച്ച് ക്ലാസിൽ പ്രദർശനം സംഘടിപ്പിക്കൂ.
Answer:

Question 5.
റോഡുഗതാഗതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
റോഡുഗതാഗതത്തിൽ വന്ന മാറ്റങ്ങൾ സമൂഹത്തിലെ എല്ലാ മേഖലയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളും മെച്ചപ്പെട്ട റോഡുകളും ഹൈവേകളും യാത്രയുടെ വേഗത വർധിപ്പിക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നു. ഇക്കാലത്ത് യാത്രകൾ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായി മാറിയിരിക്കുന്നു. ഉൽപ്പന്നങ്ങളുടെ വിതരണം അനായാസമായി നടത്താൻ കഴിയുന്നതിനാൽ വ്യാപാരവും വ്യവസായവും വൻ വളർച്ച നേടിയിട്ടുണ്ട്, കൂടാതെ, പുതിയ ട്രാഫിക് നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും അപകടസാധ്യത കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. അതേസമയം, റോഡുകളിൽ വാഹനങ്ങളുടെ വർദ്ധനവുമൂലമുണ്ടായ അന്തരീക്ഷ മലിനീകരണവും പരിസ്ഥിതിയിലുണ്ടായ പ്രത്യാഘാതങ്ങളും ഒരു വെല്ലുവിളിയായി കണക്കാക്കപ്പെടുന്നു.
Question 6.
പഴയതും പുതിയതുമായ വിവിധ വാഹനങ്ങളുടെയും പാതകളുടെയും ചിത്രങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കൂ.
Answer:

Question 7.
താഴെ നൽകിയിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് വിവിധ കാലഘട്ടങ്ങളിലെ തീവണ്ടികളുടെ സവിശേഷതകൾ എഴുതുക.

Answer:
1. കൽക്കരി കൊണ്ടുപോകുന്ന തീവണ്ടി
2. പ്രത്യേക ട്രാക്കിലൂടെ കുതിരകൾ വലിച്ച് കൊണ്ടുപോകുന്ന വണ്ടി
3. യാത്രയ്ക്കുപയോഗിക്കുന്ന കൽക്കരി വണ്ടി
4. ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വണ്ടി സം
5. ഇലക്ട്രിക് ട്രെയിൻ
6. ബുള്ളറ്റ് ട്രെയിൻ
Question 8.
താഴെ നൽകിയിട്ടുളള കേരളത്തിന്റെ ഗതാഗത ഭൂപടം നിരീക്ഷിക്കുക.

a) റെയിൽ ഗതാഗതം ഇല്ലാത്ത ജില്ലകൾ കണ്ടെത്തി എഴുതുക.
b) കേരളത്തിലെ പ്രധാന തുറമുഖങ്ങൾ ഏതൊക്കെയാണ്?
c) കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ലകൾ എഴുതുക.
Answer:
a) ഇടുക്കി, വയനാട്
b) കൊച്ചി, വിഴിഞ്ഞം
c) തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ
Question 9.
ജലഗതാഗത മാർഗങ്ങൾ കണ്ടെത്താൻ മനുഷ്യരെ പ്രേരിപ്പിച്ച സാഹചര്യങ്ങൾ എന്തെല്ലാമായി രിക്കാം?
Answer:
- മനുഷ്യർക്കും മൃഗങ്ങൾക്കും ജലാശയങ്ങൾ മുറിച്ചുകടക്കാൻ കഴിയാത്ത സാഹചര്യം
- ചരക്ക് നീക്കത്തിന്
Question 10.
നിങ്ങൾ സഞ്ചരിച്ചിട്ടുള്ള ജലഗതാഗത വാഹനങ്ങൾ ഏതെല്ലാമാണ്?
Answer:
വഞ്ചി, ചെങ്ങാടം, കപ്പൽ, വാട്ടർ മെട്രോ.
![]()
Question 11.
ജലഗതാഗതത്തിന്റെ മാർഗങ്ങളും മേന്മകളും സൂചിപ്പിക്കുന്ന ചാർട്ട് തയ്യാറാക്കുക.
Answer:
മാർഗങ്ങൾ – ഉൾനാടൻ ഗതാഗതം, സമുദ്ര ഗതാഗതം
മേന്മകൾ – താരതമ്യേന ചെലവ് കുറവ്, മലിനീകരണം കുറവ്, വിദേശവ്യാപാരം
Question 12.
വാഹനങ്ങളുടെ പെരുപ്പം എന്തൊക്കെ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്?
Answer:
- വർധിച്ച ഗതാഗതക്കുരുക്ക്
- വായുമലിനീകരണം
- ശബ്ദമലിനീകരണം
- ആരോഗ്യപ്രശ്നങ്ങൾ
- ഉയർന്നതോതിലുള്ള വാഹനാപകടങ്ങൾ
- പരിമിതമായ പാർക്കിങ് സൗകര്യം കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും സുരക്ഷ കുറയ്ക്കുന്നു
- സാമ്പത്തിക ബാധ്യത
- അടിയന്തര
Question 13.
പൊതുഗതാഗതമാർഗങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസിൽ ചർച്ച സംഘടിപ്പിച്ച് കുറിപ്പ് തയ്യാറാക്കൂ.
Answer:
പൊതുഗതാഗതമാർഗങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതിയും സമൂഹവും സംരക്ഷിക്കുന്നതിൽ നിർണായകമാണ്. പൊതുഗതാഗതം ഇന്ധനം ലാഭിക്കുകയും വാഹനങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് ഗതാഗതക്കുരുക്കുകളും വായു മലിനീകരണവും തടയാൻ സഹായിക്കുകയും ചെയ്യുന്നു. വ്യക്തിഗത വാഹനങ്ങളെ അപേക്ഷിച്ച് ഇത് കുറവ് ചെലവുള്ളതും കൂടുതൽ ആളുകൾക്ക് പ്രയോജന പ്പെടുത്താനാവുന്നതുമായ ഗതാഗത മാർഗമാണ്.കൂടാതെ, റോഡുകളിൽ അപകടങ്ങൾ കുറയ്ക്ക ന്നതിന് സഹായകരമാകുകയും, നഗരങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ നിയന്ത്രണ വിധേയമാക്കാൻ നിർണായകമായ രീതിയിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അതോടൊപ്പം പൊതു ഗതാഗതം ഉപയോഗിച്ച് ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാകുന്നു.
Question 14.
ആശയവിനിമയരംഗത്തെ മാറ്റങ്ങൾ സൂചിപ്പിക്കുന്ന ചിത്രവീഡിയോ ടീച്ചറുടെ സഹായത്തോടെ തയ്യാറാക്കുക.
Answer:
(സൂചന) തന്നിരിക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കുക.

Question 15.
ദൈനംദിന ജീവിതത്തിൽ വിവരസാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
വിവരസാങ്കേതികവിദ്യ നമ്മുടെ ദൈനംദിന ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നി രിക്കുന്നു. ഇതിലൂടെ ആശയവിനിമയം അതിവേഗം എളുപ്പമായി.ഓൺലൈൻ ഇടപാടുകൾ, ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണ വിതരണ സേവനങ്ങൾ എന്നിവയും ഈ സാങ്കേതിക വിദ്യയിലൂടെ കൂടുതൽ സുതാര്യവും സമയോചിതവുമായി. നേരത്തെ കാലതാമസം നേരിടുന്ന കാര്യങ്ങൾ കടമ്പകൾ ഇല്ലാതെ വേഗത്തിൽ നടക്കുന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഇതോടൊപ്പം, നമ്മുടെ തൊഴിൽ, ജീവിതശൈലി, ആശയവിനിമയ രീതികൾ എല്ലാം വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ഫലപ്രദമാക്കാൻ കഴിഞ്ഞിരിക്കുന്നു. ഒരേ സമയം സൗകര്യവും വേഗതയും നൽകുന്ന ഇത്തരമൊരു സാങ്കേതികവിപ്ലവം തൊഴിൽ സാധ്യതകളും സർഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്നതാണ്.
തുടർപ്രവർത്തനങ്ങൾ
Question 1.
ഗതാഗതം മനുഷ്യജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുക.
Answer:
(താഴെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ സെമിനാർ സംഘടിപ്പിക്കുക) ആമുഖം: ഗതാഗത്തിന് മനുഷ്യന്റെ ജീവിതത്തിലുള്ള പ്രധാന്യം വ്യക്തമാക്കുക.
ഉള്ളടക്കം:
- ഗതാഗതത്തിന്റെ ചരിത്രവും വികസനവും
- ഗതാഗതം മനുഷ്യ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ (യാത്രകൾ എളുപ്പമാക്കിയത്,സമയ ലാഭം,രാജ്യാന്തര വ്യാപാരം, ടൂറിസം)
- ഗതാഗതത്തിന്റെ പരിസ്ഥിതിയിലുള്ള സ്വാധീനം
- ഭാവി ഗതാഗതം (ഇലക്ട്രിക് വാഹനങ്ങൾ,പൊതുഗതാഗത സംവിധാനങ്ങളുടെ വളർച്ച പ്രദർശനങ്ങൾ (ഗതാഗതം,പൊതു ഗതാഗതസംവിധാനം എന്നിവയുടെ ഫോട്ടോ, വീഡിയോ)
- ഉപസംഹാരം:ഗതാഗതം മനുഷ്യന്റെ ജീവിതത്തിൽ ഒരു അടിസ്ഥാന ഘടകമാണ്.ഇത് ആളു കൾക്കിടയിലെ ബന്ധം മെച്ചപ്പെടുത്തുകയും വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
Question 2.
ഗതാഗത ആശയവിനിമയ രംഗങ്ങളിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് അന്വേഷണം നടത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ഗതാഗത ആശയവിനിമയ രംഗങ്ങൾ ഇന്ന് വൻ വ്യവസായമായി മാറിയിട്ടുണ്ട്, അതിനാൽ വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ ഉയർന്നുവരുന്നു. ലോജിസ്റ്റിക്സ്, സർവീസ് മാനേജ്മെന്റ്, പൊതുഗതാഗതം, സപ്ലൈ ചെയിൻ മാനേജ്മെന്റ്, റെയിൽ, വ്യോമ ഗതാഗതം, ഡാറ്റ അനാലിറ്റിക്സ് എന്നിവയിൽ തൊഴിലവസരങ്ങൾ ലഭ്യമാണ്. സുസ്ഥിര ഗതാഗതത്തിനായി ഇലക്ട്രിക് വാഹനങ്ങൾ, വൈദ്യുതി ഉപയോഗിക്കുന്ന ഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയുടെ ആവശ്യകത വർധിക്കുന്നതിനാൽ, ഈ രംഗത്ത് പുതിയ സാങ്കേതിക വിദ്യകൾക്കും പരിശീലനത്തിനും പ്രാധാന്യം നൽകുന്നു. കൂടാതെ, ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൂതന സാങ്കേതിക വിദ്യകളും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച് അറിവുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, അതുകൊണ്ടുതന്നെ ഗതാഗത മേഖലയിൽ കരിയർ ആസുത്രണത്തിനും വളർച്ചയ്ക്കും നിരവധി സാധ്യതകൾ ഉണ്ട്.
Question 3.
വിവിധതരം വാഹനങ്ങളുടെ മാതൃകകൾ നിർമ്മിച്ച് സ്കൂളിൽ പ്രദർശനം സംഘടിപ്പിക്കുക.
Answer:
(നൽകിയിരിക്കുന്ന മാതൃക പോലെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് വാഹനങ്ങൾ നിർമ്മിക്കുക)

ഗതാഗത ആശയവിനിമയ സംവിധാനങ്ങൾ Class 5 Notes Questions and Answers
Question 1.
വാഹനം എന്ന പദം എന്താണെന്ന് നിർവചിക്കുക.
Answer:
മനുഷ്യർ സഞ്ചാരത്തിനായും ചരക്കുകൾ കൊണ്ടുപോകുന്നതിനായും ഉപയോഗിക്കുന്ന യാന്ത്രിക- യാന്ത്രികേതര സംവിധാനങ്ങളാണ് വാഹനങ്ങൾ.
Question 2.
പണ്ടുകാലത്ത് വാഹനങ്ങൾക്ക് പകരം മനുഷ്യർ എന്താണ് ഉപയോഗിച്ചിരുന്നത്?
Answer:
ആന, കുതിര, കാള, ഒട്ടകം തുടങ്ങിയ മൃഗങ്ങളെയാണ് വാഹനങ്ങൾക്ക് പകരം ഉപയോഗിച്ചിരുന്നത്.
Question 3.
മെസോപ്പൊട്ടേമിയയിലെ ചക്രങ്ങളുടെ പ്രത്യേകത എന്ത്?
Answer:
മെസോപ്പൊട്ടേമിയയിലെ ചക്രങ്ങൾ കട്ടിയുള്ള മൂന്നുകഷ്ണം പലകകൾ ചേർത്തുവച്ച് തോൽപ്പട്ടയിൽ ചെമ്പാണി തറച്ച തരത്തിലുള്ളവയായിരുന്നു.
Question 4.
മെസോപ്പൊട്ടേമിയ എന്ന വാക്കിന്റെ അർഥം എന്താണ് ?
Answer:
‘രണ്ടു നദികൾക്കിടയിലുള്ള പ്രദേശം’ എന്നാണ് മെസോപ്പൊട്ടേമിയ എന്ന വാക്കിന്റെ അർഥം.
![]()
Question 5.
വാഹനങ്ങളുടെ കണ്ടുപിടിത്തത്തിന് മുമ്പ് ഉപയോഗിച്ചിരുന്ന മാർഗങ്ങളുടെ പരിമിതികൾ എന്തെല്ലാം?
Answer:
മനുഷ്യാധ്വാനം കൂടുതലായിരുന്നു കാലതാമസം നേരിട്ടിരുന്നു യാത്രകൾ ദുഷ്കരമായിരുന്നു.
Question 6.
ഗതാഗതത്തിന്റെ പ്രധാന വിഭാഗങ്ങൾ ഏതൊക്കെയാണ്?
Answer:
കരഗതാഗതം, ജലഗതാഗതം, വ്യോമഗതാഗതം.
Question 7.
ഇന്ത്യയിൽ നിലവിലുള്ള പ്രധാന റോഡ് ശൃംഖലകൾ ഏതെല്ലാം?
Answer:
ഗ്രാമീണ പാതകൾ, സംസ്ഥാന പാതകൾ, ദേശീയ പാതകൾ, എക്സ്സ്പ്രസ്സ് ഹൈവേകൾ എന്നിവ.
Question 8.
റോഡ് ഗതാഗതത്തിന്റെ മേന്മകളിൽ ഏതെങ്കിലും രണ്ടെണ്ണം എഴുതുക.
Answer:
താരതമ്യേന ചെലവ് കുറവ്, എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാകുന്നു.
Question 9.
റെയിൽവേ സംവിധാനം ആദ്യമായി ആരംഭിച്ച രാജ്യം ഏതാണ്?
Answer:
ബ്രിട്ടൻ
Question 10.
ബ്രിട്ടനിൽ ആദ്യത്തെ ലോക്കോ മോട്ടീവ് തീവണ്ടി എൻജിൻ നിർമ്മിച്ചത് ആരാണ്?
Answer:
ജോർജ് സ്റ്റീഫെൻസൺ.
Question 11.
ജല ഗതാഗതത്തിന്റെ രണ്ട് വിഭാഗങ്ങൾ ഏതെല്ലാം?
Answer:
ഉൾനാടൻ ജലഗതാഗതം, സമുദ്ര ജലഗതാഗതം.
Question 12.
ജല-വ്യോമ ഗതാഗതത്തിന്റെ മേന്മകൾ പട്ടികപ്പെടുത്തുക.
Answer:
| ജല ഗതാഗതം | വ്യോമ ഗതാഗതം |
| താരതമ്യേന ചെലവ് കുറവ് | വിനോദ സഞ്ചാരം |
| മലിനീകരണം കുറവ് | വാണിജ്യത്തിന്റെ വ്യാപനം |
| വിദേശവ്യാപാരം | പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ |
Question 13.
ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം നിർമ്മിച്ചത് ആരാണ്?
Answer:
അമേരിക്കക്കാരായ ഓർവിൽ റൈറ്റ്, വിൽബർ റൈറ്റ് എന്നീ സഹോദരന്മാർ.
Question 14.
ആശയവിനിമയം എന്നാൽ എന്താണ്?
Answer:
ഒരിടത്തുനിന്നോ ഒരു വ്യക്തിയിൽ നിന്നോ വിവരങ്ങൾ മറ്റൊരിടത്തേക്കോ/മറ്റൊരാളിലേക്കോ കൈമാറുന്നതാണ് ആശയവിനിമയം.
![]()
Question 15.
ആദ്യത്തെ എഴുത്തുവിദ്യ വികസിപ്പിച്ചതാരാണ്? എന്താണ് ആ ലിപിയുടെ പേര്?
Answer:
സുമേറിയക്കാരാണ് ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ചത്. ക്യൂണിഫോം എന്ന പേരിൽ ഈ ലിപി അറിയപ്പെട്ടു.
Question 16.
വ്യക്തിഗത ആശയവിനിമയവും ബഹുജന ആശയവിനിമയവും ഉദാഹണസഹിതം വേർതിരി ക്കുക.
Answer:
| വ്യക്തിഗത ആശയവിനിമയം | ബഹുജന ആശയവിനിമയം |
| ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സന്ദേശങ്ങളോ ആശയങ്ങളോ വിനിമയം ചെയ്യുന്നത്. | ഒരു സന്ദേശമോ ആശയമോ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുന്നത്. |
| ഉദാ : ടെലഗ്രാഫ്,ടെലിഫോൺ,ഇമെയിൽ | ഉദാ:പൊതുയോഗം,സെമിനാർ,തെരുവുനാടകം |
Question 17.
ഇന്റെർനെറ്റിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉപയോഗിക്കുന്ന നൂതന ആശയവിനിമയ സംവിധാനങ്ങൾ ഏതെല്ലാം?
Answer:
വീഡിയോ കോൺഫറൻസ്, ഇ-കൊമേഴ്സ്, ഇ-മെയിൽ, ടെലി-മെഡിസിൻ,
Question 18.
ഇന്നത്തെ കാലത്ത് ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ചില പ്രധാന ഉപാധികൾ ഏതെല്ലാമാണ്?
Answer:
ഫോൺ, ടെലിവിഷൻ, പത്രങ്ങൾ, ഓൺലൈൻ സംവിധാനങ്ങൾ, കത്ത് തുടങ്ങിയവ.
Question 19.
പ്രാചീനകാലത്ത് ആശയവിനിമയത്തിനായി ആദിമമനുഷ്യർ ഏതു മാർഗങ്ങളാണ് ഉപയോഗിച്ചിരുന്നത്?
Answer:
ആദിമമനുഷ്യർ ശരീര-മുഖചലനങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും ആശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. പിന്നീട് അവർ ദൂരെ സ്ഥലങ്ങളിലുള്ളവരുമായി ആശയം കൈമാറാൻ തീയും പുകയും അടയാളങ്ങ ളായി ഉപയോഗിച്ചു.
Transport and Communication Systems Class 5 Notes Pdf Malayalam Medium
- ചക്രങ്ങളുടെ കണ്ടുപിടിത്തമാണ് ഗതാഗതരംഗത്തെ മാറ്റങ്ങൾക്ക് അടിസ്ഥാനമായത്. ആദ്യകാലങ്ങളിൽ മനുഷ്യർ
- വലിച്ചുകൊണ്ടുപോകുന്നതും മൃഗങ്ങൾ വലിച്ചുകൊണ്ടുപോ കുന്നതുമായ ചക്രവണ്ടികളാണ് വിവിധ ഗതാഗത ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്.
- യന്ത്രങ്ങൾ ഘടിപ്പിച്ച വാഹനങ്ങളുടെ വരവോടെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങളുണ്ടായി. കരയിലൂടെയുളള ഗതാഗതസംവിധാനമാണ് കരഗതാഗതം.
- കരഗതാഗതത്തിൽ ഉൾപ്പെടുന്ന പ്രധാന ഗതാഗതമാർഗങ്ങളാണ് റോഡ് ഗതാഗതവും,റെയിൽ ഗതാഗതവും.
- ജലഗതാഗതത്തെ ഉൾനാടൻ ജലഗതാഗതം, സമുദ്ര ജലഗതാഗതം എന്നിങ്ങനെ രണ്ടായി തിരിക്കാം.
- റെയിൽവേയുടെ കടന്നുവരവിന് മുമ്പ് ഇന്ത്യയിലെ പ്രധാന ഗതാഗതമാർഗമായിരുന്നു ഉൾനാടൻ ജലഗതാഗതം.
- മുൻകാലങ്ങളിൽ രാജ്യാന്തരയാത്രകൾക്കും ചരക്കുനീക്കത്തിനും ഏറ്റവുമധികം ആശ്രയിച്ചി രുന്നത് സമുദ്രഗതാഗതത്തെ ആയിരുന്നു.
- രാജ്യത്തിനകത്തും പുറത്തും ദീർഘദൂരയാത്രകൾക്കായി വളരെയേറെ പ്രയോജനപ്പെടുന്ന ഒരു യാത്രാമാർഗമാണ് വ്യോമഗതാഗതം,
- വ്യോമ ഗതാഗതത്തെ ദേശീയ വ്യോമഗതാഗതം,അന്തർ ദേശീയ വ്യോമഗതാഗതം എന്നിങ്ങനെ രണ്ടായി തിരിക്കാം.
- ഒരിടത്തുനിന്നോ ഒരു വ്യക്തിയിൽ നിന്നോ വിവരങ്ങൾ മറ്റൊരിടത്തേക്കോ/മറ്റൊരാളിലേക്കോ കൈമാറുന്നതാണ് ആശയവിനിമയം.
- വ്യക്തിഗത ആശയവിനിമയം,ബഹുജന ആശയവിനിമയം എന്നിവയാണ് രണ്ട് ആശയ വിനിമയ രീതികൾ.