Reviewing Std 6 Basic Science Notes Pdf Malayalam Medium and Kerala Syllabus Class 6 Basic Science Chapter 10 Notes Pdf Malayalam Medium രൂപത്തിനും ബലത്തിനും Questions and Answers can uncover gaps in understanding.
രൂപത്തിനും ബലത്തിനും Notes Class 6 Basic Science Chapter 10 Malayalam Medium
For Shape and Strength Class 6 Malayalam Medium
ചോദ്യോത്തരങ്ങൾ
Question 1.
ഒരു കുറുക്കന് ആമയെ ഭക്ഷിക്കാൻ സാധിക്കാ ത്തത് എന്തുകൊണ്ട്?
Answer:
ആമയ്ക്ക് കട്ടിയേറിയ കവചമാണ് അതിനാൽ കുറു ക്കന് ആമയെ ഭക്ഷിക്കാൻ സാധിക്കുന്നില്ല
Question 2.
പുറമേ കവചം കാണപ്പെടുന്ന ജീവികളുടെ പേരെ ഴുതുക?
Answer:
ആമ, ഞണ്ട്, ഒച്ച്, ചിപ്പികൾ, വണ്ട്.
Question 3.
കട്ടിയുളള പുറന്തോടുകൾ ജീവികൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?
Answer:
പുറന്തോടുകൾ അവയുടെ ശരീരത്തെയും ആന്ത രിക അവയവങ്ങളേയും സംരക്ഷിക്കുന്നു. ശത്രുക്കളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നു. ആകൃതി നൽകുന്നു.
Question 4.
എന്താണ് പുറന്തോടുകൾ?
Answer:
വ്യത്യസ്ത ജീവികളുടെ പുറമേയുള്ള കട്ടികൂടി യതും കഠിനവുമായ പാളിയാണ് പുറന്തോടുകൾ
Question 5.
പുറന്തോടുകൾ എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കു ന്നത്?
Answer:
കാത്സ്യം കാർബണേറ്റ്
Question 6.
കട്ടികൂടിയ പുറന്തോടുള്ള ജീവികൾ ഏതൊക്കെ യാണ്?
Answer:
ഒച്ച്, വണ്ട്, ഞണ്ട്, ചിപ്പി
Question 7.
എല്ലാ ജീവികളുടേയും പുറന്തോടുകൾ ഒരേ പോലെയാണോ?
Answer:
അല്ല
Question 8.
ബാഹ്യാസ്ഥികൾ എന്നാലെന്ത്?
Answer:
ശരീരത്തിന്റെ പുറത്തുള്ള ആവരണമാണ് ബാഹ്യാസ്ഥികൂടം
Question 9.
പഴുതാരയുടേയും തേരട്ടയുടേയും പുറന്തോടുകൾ മറ്റുളളവയിൽ നിന്ന് എങ്ങിനെ വ്യത്യാസപ്പെട്ടിരി ക്കുന്നു.
Answer:
പഴുതാര, തേരട്ട തുടങ്ങിയവയുടെ പുറന്തോടു കൾ കട്ടി കുറഞ്ഞവയാണ്.
Question 10.
ബാഹ്യാസ്ഥികൂടത്തിന്റെ അവശേഷിപ്പുകൾ ഏതൊക്കെയാണ്?
Answer:
മത്സ്യങ്ങളുടേയും, ഉരഗങ്ങളുടേയും ചെതുമ്പലു കൾ, പക്ഷികളുടെ തൂവലുകൾ, ജന്തുക്കളിലെ രോമങ്ങൾ, കൊമ്പുകൾ, കുളമ്പുകൾ, നഖങ്ങൾ തുടങ്ങിയവ
Question 11.
ജീവികളുടെ പുറന്തോടും അവയുടെ ആകൃതിയും തമ്മിലുളള ബന്ധം എന്ത്?
Answer:
ഒരു ജീവിയുടെ ശരീരത്തിന് പുറത്തുള്ള ആവര ണമാണ് ബാഹ്യാസ്ഥികൂടം. ഇവ ശരീരത്തിന് ആകൃതി നൽകുന്നു. പുറന്തോടുകളിലെ മനോ ഹരമായ പാറ്റേണുകൾ, നിറങ്ങൾ തുടങ്ങിയവ പല ജീവികളേയും കൂടുതൽ ആകർഷകമാക്കുന്നു.
Question 12.
പുറന്തോടുകളിലെ മനോഹരമായ പാറ്റേണുകൾ, നിറങ്ങൾ തുടങ്ങിയവ പല ജീവികളുടേയും നില നിൽപ്പിന് ഭീഷണിയാകുന്നു. എന്തുകൊണ്ട്?
Answer:
ഇവയുടെ ആകർഷകത്വം മൂലം മനുഷ്യ യാതൊരു നിയന്ത്രണവുമില്ലാതെ ഇവയെ പിടി കൂടുന്നു. അതിനാൽ ഇത്തരത്തിലുളള പല ജീവി കളും ഇന്ന് വംശനാശഭീണണിയിൽ ആണ്.
Question 13.
ആകർഷകത്വം മൂലം വംശനാശഭീഷണി നേരി ടുന്ന ജീവികളുടെ പേരെഴുതുക?
Answer:
നക്ഷത്ര ആമ, സ്വർണവണ്ട്
Question 14.
നക്ഷത്ര ആമ, സ്വർണ വണ്ട് എന്നിവ വംശനാശ ഭീഷണി നേരിടുന്നത് എന്തുകൊണ്ട്?
Answer:
ഇവയുടെ പുറന്തോടുകളിൽ മനോഹരമായ പറ്റേ ണുകൾ, നിറങ്ങൾ തുടങ്ങിയവ കൂടുതൽ ആകർഷകമാകുന്നു. അതിനാൽ മനുഷ്യൻ യാതൊരു നിയന്ത്രണവുമില്ലാതെ ഇവയെ പിടി കൂടുന്നു. അതിനാൽ ഇവ വംശനാശഭീഷണി നേരി ടുന്നു.
രൂപം നൽകാൻ
Question 1.
നമ്മുടെ വീടുകളിൽ എപ്പോഴും കണ്ടുവരുന്ന രണ്ട് ചെറു ജീവികളാണ് പല്ലിയും പാറ്റയും. അവയുടെ അസ്ഥികൂടം ഒരേപോലയാണോ?
Answer:
അല്ല
Question 2.
പല്ലിയുടെ അസ്ഥികൂടം ശരീരത്തിന് അക ത്താണോ പുറത്താണോ?
Answer:
അകത്ത്
അസ്ഥികൂടങ്ങൾ പരിചയപ്പെടാം
Question 1.
ആന്തരാസ്ഥികൂടം എന്നാലെന്ത്?
Answer:
ശരീരത്തിനുള്ളിൽ കാണപ്പെടുന്ന അസ്ഥികൂടങ്ങ ളാണ് ആന്തരാസ്ഥികൂടം
Question 2.
ആന്തരാസ്ഥികൂടം ഉളള ജീവികളുടെ പേരെഴു തുക?
Answer:
പല്ലി, പശു, ആട് മുതലായവ
Question 3.
ബാഹ്യാസ്ഥികൂടം ആന്തരികാസ്ഥികൂടവും ഉള ജീവികൾ ഏതൊക്കെയാണ്?
Answer:
ആമ, ചീങ്കണ്ണി
Question 4.
അസ്ഥികൂടങ്ങൾ ജീവികളെ എങ്ങനെ സഹാ യിക്കുന്നു?
Answer:
അസ്ഥികൾ ശരീരത്തിന് ആകൃതിയും ബലവും നൽകുന്നു. അവ ചലനത്തിന് സഹായിക്കുന്നു.
Question 5.
അസ്ഥികൂടം ഇല്ലെങ്കിൽ എന്താണ് സംഭവിക്കുക?
Answer:
ശരീരത്തിന് ഘടനയോ ആകൃതിയോ ഉണ്ടാവു കയില്ല. നടക്കാനോ ഓടാനോ കഴിയില്ല.
Question 6.
ജന്തുക്കൾക്ക് അസ്ഥികൂടം എന്തുകൊണ്ടാണ് ആവശ്യമായത്?
Answer:
അസ്ഥികൂടം ജന്തുക്കളുടെ ശരീരത്തെ പിന്തുണ യ്ക്കുന്ന ഒരു ചട്ടക്കൂടാണ്. ഇവ ശരീരത്തെ സംര ക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് കൂടാതെ ചലനത്തിനും വളർച്ചയ്ക്കും സഹായി ക്കുന്നു.
മനുഷ്യന്റെ അസ്ഥികൂടം
മനുഷ്യ ശരീരത്തിലെ ആന്തര ചട്ടക്കൂടാണ് മനുഷ്യന്റെ അസ്ഥികൂടം. മുതിർന്ന ഒരാൾക്ക് 206 അസ്ഥികൾ ഉണ്ട്.
Question 1.
മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ അസ്ഥികളുടെ പേരെഴുതുക?
Answer:
തലയോട്, വാരിയെല്ല്, നട്ടെല്ല്, കൈകളിലെ എല്ലു കൾ, കാലിലെ എല്ലുകൾ, അരക്കെട്ട്, മാറെല്ല്
Question 2.
തലയോട്, വാരിയെല്ല് ഇവയുടെ സ്വഭാവങ്ങളും ധർമ്മങ്ങളും എഴുതുക?
Answer:
തലയിൽ 22 അസ്ഥികൾ ഉണ്ട്. തലയോട് തല ച്ചോറിനെ സംരക്ഷിക്കുന്നു. തലയോട്ടിയിൽ കീഴ് താടിയെല്ലിന് മാത്രമാണ് ചലനസ്വാതന്ത്ര്യമു ളളത്. വാരിയെല്ല് 12 ജോടി ഉണ്ട്. ഇത് ശ്വാസകോശ ങ്ങൾ, ഹൃദയം എന്നിവയെ പൊതിഞ്ഞ് സൂക്ഷി ക്കുന്നു.
Question 3.
ശരീരത്തിലെ ഏറ്റവും ബലമുള്ള എല്ല് ഏതാണ്?
Answer:
കീഴ്ത്താടിയെല്ല്
Question 4.
തലയോട്ടിയിലെ ചില സ്വാതന്ത്ര്യമുള്ള എല്ല
Answer:
കീഴ്ത്താടിയെല്ല്
Question 5.
തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക
Answer:
Question 6.
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?
Answer:
തുടയെല്ല്
Question 7.
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
Answer:
സ്റ്റേപിസ്
Question 8.
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി എവിടെയാണ് കാണപ്പെടുന്നത്?
Answer:
ചെവിയിൽ
Question 9.
ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?
Answer:
തലയ്ക്ക് പരിക്കേൽക്കാതിരിക്കാനാണ് ഹെൽമെ റ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. തലയി ലേൽക്കുന്ന പരിക്കിനെ കുറയ്ക്കുവാൻ ഹെൽമെ റ്റുകൾ വളരെ ഫലപ്രദമാണ്, ഹെൽമറ്റ് ധരി ക്കുന്നത് അപകടം മൂലം തലയിലുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ സഹായിക്കുന്നു.
Question 10.
എങ്ങിനെയാണ് ഹെൽമെറ്റ് നമ്മുടെ തലയെ സംര ക്ഷിക്കുന്നത്?
Answer:
അസ്ഥികൾ ശരീരത്തിന് ആകൃതിയും ബലവും നൽകുന്നു. അവ ചലനത്തിന് സഹായിക്കുന്നു. തല ഇടിക്കുമ്പോൾ ഹെൽമെറ്റ് ഉണ്ടാക്കിയിരി ക്കുന്ന പദാർത്ഥങ്ങൾ ആ അപകടത്തിന്റെ ശക്തിയും ഊർജ്ജവും പുറന്തള്ളാൻ സഹായി ക്കുന്നു. ഇത് തലയോട്ടിയിൽ ഉണ്ടാകാവുന്ന ആഘാതങ്ങൾ കുറയ്ക്കുന്നു.
ശരിയായ ശരീരനിലകൾ
Question 1.
ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും ശരിയായ ശരീരനിലകൾ പാലിക്കേണ്ടത് എന്തു കൊണ്ട്?
Answer:
ശരിയായ ശരീരനിലകൾ പാലിക്കേണ്ടത് നട്ടെ ല്ലിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും ഗുണം ചെയ്യുന്നു.
Question 2.
ഓരോ സന്ദർഭത്തിലും നട്ടെല്ല് പരമാവധി നിവർന്നിരിക്കേണ്ടതിന്റെ ആവശ്യകത എന്ത്?
Answer:
ഓരോ സന്ദർഭത്തിലും നട്ടെല്ല് പരമാവധി നിവർന്നിരിക്കണം. നട്ടെല്ല് വളച്ച് ഇരിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. പുറം വേദനയ്ക്ക് കാരണമാകും.
Question 3.
ഭാരം ഉയർത്തുമ്പോൾ പാലിക്കേണ്ട ശരീരനില ഏതാണ്?
Answer:
പുറം നേരെ വയ്ക്കുക. ഇടുപ്പ് വളച്ച് എപ്പോവും നട്ടെല്ല് നേരെ നിലനിർത്തുക.
Question 4.
ക്ലാസ്സിൽ ഇരിക്കുമ്പോൾ പാലിക്കേണ്ട ശരീരനില എന്താണ്?
Answer:
തോളുകൾ പുറകോട്ട് ആക്കി നേരെ പുറം നില നിർത്തുക. നട്ടെല്ല് പരമാവധി നിവർന്ന് ഇരിക്കുക.
Question 5.
ജനിക്കുന്ന സമയത്ത് ശരീരത്തിലെ എല്ലുകളുടെ എണ്ണം?
Answer:
300
Question 6.
ജനിക്കുന്ന സമയത്ത് ശരീരത്തിൽ 300 എല്ലുകൾ ഉണ്ടാകും. പ്രായപൂർത്തി ആവുന്നതോടെ ഇത് 206 ആയി കുറയുന്നു. എന്തുകൊണ്ട്?
Answer:
പ്രായപൂർത്തിയാകുന്നതോടെ ഈ എല്ലുകളിൽ പലതും ഒന്നിച്ചു ചേരുന്നു. ഇങ്ങനെ 206 ആയി കുറയുന്നു.
Question 7.
താഴെ തന്നിരിക്കുന്നവയുടെ എല്ലുകളുടെ എണ്ണം എഴുതുക തലയോട്, വാരിയെല്ല്, നട്ടെല്ല്, കാൽ, കൈ, ഇടുപ്പ്
Answer:
തലയോട് – 22, നട്ടെല്ല് – 33, ഓരോ കാലിലും – 30, വാരിയെല്ല് – 24, ഓരോ ഇടുപ്പ് – 2
Question 8.
മാറെല്ലിൽ എത്ര എല്ലുകൾ ഉണ്ട്?
Answer:
ഒന്ന്
Question 9.
തരുണാസ്ഥികൾ എന്നാലെന്ത്?
Answer:
മൃദുവായ അസ്ഥികളാണ് തരുണാസ്ഥികൾ. കുട്ടി കളിൽ തരുണാസ്ഥികളുടെ എണ്ണം കൂടുതലാണ്.
Question 10.
മൂക്കിലും ചെവിയിലും കാണുന്ന അസ്ഥികളെ …………….. എന്നു പറയുന്നു.
Answer:
തരുണാസ്ഥികൾ
ചലനത്തിനും സഞ്ചാരത്തിനും
Question 1.
Answer:
Question 2.
ശരീരഭാഗങ്ങൾ തന്നിരിക്കുന്നു. ഉത്തരമെഴുതുക. കൈമുട്ട്, കാൽമുട്ട്, കൈപ്പത്തി, കഴുത്ത്, കൈക്കുഴ
a) ഏത് ഭാഗമാണ് രണ്ടു വശങ്ങളിലേക്കും ചലി പ്പിക്കാവുന്നത്?
b) എല്ലാ വശത്തേക്കും ചലിപ്പിക്കാവുന്ന ഭാഗ ങ്ങൾ ഏതൊക്കെ?
c) ഒരേ ഒരു വശത്തേക്കു മാത്രം ചലിപ്പിക്കാവുന്ന ഭാഗം ഏത്?
Answer:
a) കഴുത്ത്
b) കൈക്കുഴ, കൈപ്പത്തി
c) കൈമുട്ട്, കാൽമുട്ട്
Question 3.
എന്താണ് സന്ധികൾ?
Answer:
ശരീരത്തിന്റെ ചലനങ്ങൾക്കും പ്രവർത്തന ങ്ങൾക്കും വേണ്ടി അസ്ഥികളെ തമ്മിൽ ബന്ധി പ്പിക്കുന്ന ഭാഗമാണ് സന്ധികൾ,
Question 4.
ഒരു സന്ധിയുടെ ധർമ്മങ്ങൾ എന്തെല്ലാം?
Answer:
ഇവ അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പലതരം പ്രവർത്തനങ്ങൾക്കും ചലനങ്ങൾക്കും സഹായിക്കുന്നു.
Question 5.
വിവിധ തരങ്ങളിലുള്ള സന്ധികൾ ഏതെല്ലാം?
Answer:
പ്രധാനമായും മൂന്ന് തരത്തിലുള്ള സന്ധികളാണ് ഉള്ളത്. ഗോളര സന്ധി, വിജാഗിരി സന്ധി, കീല സന്ധി
Question 6.
എന്താണ് ഗോളര സന്ധി? ഉദാഹരണം എഴുതുക.
Answer:
ഒരു അസ്ഥിയുടെ വൃത്താകൃതിയിലുള്ള പ്രതലം മറ്റൊരു അസ്ഥിയിലെ കുഴിയിലേക്ക് ഇരിക്കുന്ന തരത്തിലുള്ള സന്ധിയാണ് ഗോളരസന്ധി. ഉദാ: തോളെല്ല് സന്ധി, ഇടുപ്പെല്ല് സന്ധി
Question 7.
തോളെല്ല് സന്ധി ഒരു …………. സന്ധിയാണ്?
Answer:
ഗോളരസന്ധി
Question 8.
ഗോളരസന്ധിയുടെ പ്രത്യേകതകൾ എന്തൊക്കെ യാണ്?
Answer:
സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയുന്നു. ഒരു അസ്ഥിയുടെ ഉരുണ്ട ഭാഗം മറ്റൊരു അസ്ഥിയുടെ സോക്കറ്റിൽ കറങ്ങുന്നു.
Question 9.
എന്താണ് വിജാഗിരി സന്ധി?
Answer:
വിജാഗിരി സന്ധികൾ – ശരീരത്തിന്റെ ചില ഭാഗ ങ്ങൾ ഒരു ദിശയിലേക്ക് ചലിപ്പിക്കാൻ അനുവദി ക്കുന്നു.
Question 10.
മനുഷ്യ ശരീരത്തിലെ വിജാഗിരി സന്ധികൾ ഏതാണ്?
Answer:
കൈമുട്ട്, കാൽമുട്ട്
Question 11.
വിജാഗിരി സന്ധിയുടെ പ്രത്യേകതകൾ എന്തൊക്കെ?
Answer:
വിജാഗിരിയുടെ പോലെ, വിജാഗിരി സന്ധിയും ഒരു വശത്തേക്കു മാത്രം ചലിപ്പിക്കാൻ സാധി ക്കുന്നു.
Question 12.
എന്താണ് കീലസന്ധി എന്നതുകൊണ്ട് അർത്ഥ മാക്കുന്നത്?
Answer:
സ്വതന്ത്രമായി ചലിപ്പിക്കാവുന്ന സന്ധിയാണ് കീല സന്ധി. ഇത് ഒരൊറ്റ അക്ഷത്തിനു ചുറ്റും കറങ്ങുന്ന ചലനം അനുവദിക്കുന്നു.
Question 13.
കഴുത്ത് ഒരു ………………. സന്ധിയാണ്.
Answer:
കീലസന്ധി
Question 14.
കീലസന്ധിയുടെ പ്രത്യേകതകൾ എഴുതുക.
Answer:
ഒരു അസ്ഥി ഒരേ തലത്തിൽ ഒരു അക്ഷത്തിൽ വിപരീത ദിശയിൽ കറങ്ങുന്നു.
Question 15.
മനുഷ്യ ശരീരത്തിലെ ചില സന്ധികൾ താഴെ തന്നിരിക്കുന്നു. ഇവയെ ഗോളരസന്ധി, വിജാഗി രിസന്ധി, കീലസന്ധി എന്നിങ്ങനെ തരം തിരിച്ച് എഴുതുക.
തോളെല്ല് സന്ധി, കഴുത്ത്, കാൽമുട്ട്, ഇടുപ്പെല്ല് സന്ധി, കൈമുട്ട്
Answer:
ഗോളരസന്ധി – തോളെല്ല് സന്ധി, ഇടുപ്പെല്ല് സന്ധി
വിജാഗിരിസന്ധി – കാൽമുട്ട്, കൈമുട്ട് കീലസന്ധി – കഴുത്ത്
Question 16.
വിജാഗിരി സന്ധിക്ക് ഒരു ഉദാഹരണം എഴുതുക.
Answer:
കാൽമുട്ട്
മാതൃകകൾ നിർമ്മിക്കാം
Question 1.
വിജാഗിരി സന്ധിയുടെ മാതൃക നിർമിക്കാൻ ആവ ശ്യമായ വസ്തുക്കൾ ഏതൊക്കെ?
Answer:
പരന്ന രണ്ടു മരക്കഷണങ്ങളും ഒരു വിജാഗിരിയും
Question 2.
മനുഷ്യശരീരത്തിൽ അസ്ഥി സന്ധികൾ ഇല്ലായി രുന്നെങ്കിൽ എന്തെല്ലാം പ്രയാസങ്ങൾ അനുഭവ പ്പെടും?
Answer:
വളയാനോ നിവരാനോ സാധിക്കില്ല. ചലിക്കാൻ സാധിക്കില്ല.
നമ്മുടെ ശരീരത്തിൽ ബന്ധിപ്പിക്കാത്ത അസ്ഥിക ളുടെ ശേഖരം തന്നെ ഉണ്ടാകും.
Question 3.
കഴുത്തിലെ അസ്ഥികൾക്ക് ചലനശേഷി ഇല്ലായി രുന്നെങ്കിൽ എന്താണ് സംഭവിക്കുന്നത്?
Answer:
കഴുത്തിലെ അസ്ഥികൾക്ക് ചലനശേഷി ഇല്ലെ ങ്കിൽ നമുക്ക് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെ ടുന്നു. നമ്മുടെ പിറകിൽ നിൽക്കുന്ന ആളെ കാണാൻ സാധിക്കില്ല. വായിക്കുന്നതിനും മറ്റുള്ള പ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ട് അനുഭവപ്പെ ടുന്നു.
അസ്ഥികൾ സംരക്ഷിക്കാം
Question 1.
അസ്ഥിഭംഗം എന്നാലെന്ത്?
Answer:
ശക്തമായ ആഘാതം ഏൽക്കുന്നത് അസ്ഥി പൊട്ടുന്നതിനോ അസ്ഥികളിൽ വിള്ളലുകൾ ഉണ്ടാവുന്നതിനോ കാരണമാവാം. അസ്ഥി ഒടി യുന്നതിനെയാണ് അസ്ഥി ഭംഗം എന്നു പറയുന്നു.
Question 2.
എന്താണ് സ്ഥാനഭ്രംശം?
Answer:
അസ്ഥികൾ സ്ഥാനം തെറ്റുന്നതിനെ സ്ഥാന ഭ്രംശം എന്നു പറയുന്നു.
Question 3.
എപ്പോഴാണ് അസ്ഥികൾ ഒടിയുന്നത്?
Answer:
എല്ലിന് എടുക്കാൻ കഴിയുന്നതിനേക്കാൾ കൂടു തൽ ബലം എല്ലിൽ പ്രയോഗിക്കുമ്പോൾ അസ്ഥി ഒടിയുന്നു. വീഴ്ചയുടെ ഫലമായോ ശരീരത്തിൽ നേരിട്ടുള്ള ഇടിയുടേയോ, അടിയുടേയോ ഫല മായും ഒടിവുകൾ ഉണ്ടാകാം.
Question 4.
അസ്ഥിഭംഗം വന്നിട്ടുണ്ടോ എന്ന് എങ്ങനെയാണ് ഒരാൾക്ക് മനസ്സിലാക്കാൻ സാധിക്കുക?
Answer:
താഴെ തന്നിരിക്കുന്ന ലക്ഷണങ്ങൾ പരിശോധിച്ച് അസ്ഥിഭംഗം മനസിലാക്കാം.
- പരിക്കേറ്റിടത്ത് വേദന.
- പരിക്കേറ്റ ഭാഗം ഇളക്കാൻ പ്രയാസം.
- നീരു വന്ന് വീർത്തിരിക്കുന്നു.
- അൽപ്പം വളവ് സംഭവിച്ചിട്ടുണ്ട്.
- സമാനമായ എല്ലുമായി വ്യത്യാസം.
Question 5.
ബിനു അവന്റെ കൂട്ടുകാരുമായി കളിച്ചുകൊണ്ടി രിക്കുമ്പോൾ പെട്ടെന്ന് താഴേക്ക് വീണു. കൈയിൽ പെട്ടെന്ന് ശക്തമായ വേദന അനുഭവ പ്പെട്ടു. തന്റെ കൈയ്ക്ക് ഒടിവു സംഭവിച്ചിട്ടുണ്ടാ കാമെന്ന് ബിനു പേടിച്ചു. അസ്ഥിഭംഗം സംഭവി ക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ ഏതൊക്കെ യാണെന്ന് ബിനുവിനോട് പറഞ്ഞ് കൊടുത്ത് അവനെ സഹായിക്കാമോ?
Answer:
പരിക്കേറ്റിടത്ത് വേദന.
പരിക്കേറ്റ ഭാഗം ഇളക്കാൻ പ്രയാസം.
നീരു വന്ന് വീർത്തിരിക്കുന്നു.
അൽപ്പം വളവ് സംഭവിച്ചിട്ടുണ്ട്.
സമാനമായ എല്ലുമായി വ്യത്യാസം.
അസ്ഥിഭംഗമുണ്ടായാൽ
Question 1.
അസ്ഥിഭംഗം സംഭവിച്ച ഒരാളെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
Answer:
ഒടിഞ്ഞ ഭാഗങ്ങൾ ഇളകാതെ ശ്രദ്ധിക്കണം. ഇളകാതിരിക്കാൻ സ്പിന്റ് ഉപയോഗിച്ച് കെട്ടണം.
Question 2.
എന്തുകൊണ്ടാണ് നമ്മുടെ അസ്ഥികൾ വളരെ കാഠിന്യമുള്ളതായിരിക്കുന്നത്?
Answer:
അസ്ഥികളിലെ കാഠിന്യത്തിനു കാരണം അവ യിലെ കാത്സ്യം ഫോസ്ഫേറ്റിന്റെ സാന്നിദ്ധ്യ മാണ്.
Question 3.
കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങ ളുടെ പേരെഴുതുക.
Answer:
പച്ചക്കറികളായ കുമ്പളങ്ങ, പടവലങ്ങ, പഴങ്ങളായ പേരയ്ക്ക, ചാമ്പയ്ക്ക് കൂടാതെ മുട്ട, പാൽ, ചെറു മത്സ്യങ്ങൾ.
Question 4.
കുട്ടികളുടെ അസ്ഥികൾക്ക് ബലം കുറവാണ്. എന്തുകൊണ്ട്?
Answer:
കുട്ടികളിൽ കാത്സ്യം ഫോസ്ഫേറ്റിന്റെ നിക്ഷേപം കുറവായതിനാലാണ് അവരുടെ അസ്ഥികൾക്ക് ബലം കുറവായിരിക്കുന്നത്.
Question 5.
അസ്ഥികളുടെ വളർച്ചയ്ക്ക് ആവശ്യമായ മിനറ ലുകൾ ഏതൊക്കെ?
Answer:
കാത്സ്യം, ഫോസ്ഫറസ്
Question 6.
എന്തുകൊണ്ടാണ് പ്രായമായവരിൽ അസ്ഥിയുടെ ബലക്ഷയം കാണപ്പെടുന്നത്?
Answer:
പ്രായമായവരിൽ ശരീരത്തിനു വേണ്ട കാത്സ്യം അസ്ഥികളിൽ നിന്നും ആഗിരണം ചെയ്യാറുണ്ട്. അതിനാലാണ് അസ്ഥിയുടെ ബലക്ഷയം ഉണ്ടാ കുന്നത്.
Question 7.
പ്രായമായവരിലെ അസ്ഥിയുടെ ബലക്ഷയം എങ്ങനെ ഒഴിവാക്കാം?
Answer:
കാത്സ്യം ധാരാളമുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന തിലൂടെ അസ്ഥിയുടെ ബലക്ഷയം ഒഴിവാക്കാം. കുമ്പളങ്ങ, പടവലങ്ങ തുടങ്ങിയ പച്ചക്കറികളും പേരയ്ക്ക, ചാമ്പയ്ക്ക എന്നീ പഴങ്ങളും മുട്ട, പാൽ, ചെറുമത്സ്യങ്ങൾ എന്നിവയിലും കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നു.
സ്പ്ലിന്റ്
Question 1.
എന്താണ് സ്പ്ലിന്റ് ?
Answer:
മരം, പ്ലാസ്റ്റിക്, ലോഹം എന്നിവയിലേതെങ്കിലും കൊണ്ടു നിർമ്മിച്ച താങ്ങു പലകയാണ് സ്പ്ലിന്റ്.
Question 2.
എങ്ങനെയാണ് സ്പിന്റ് ഒടിവു സംഭവിച്ച ഭാഗ ങ്ങൾ ഇളകാതെ സംരക്ഷിക്കുന്നത്?
Answer:
കൈകാലുകളിലെ ഒടിവുള്ള എല്ല് നിശ്ചലമാക്കി വയ്ക്കാൻ സ്പിന്റ് വച്ചു കെട്ടുന്നത് സഹായി ക്കുന്നു.
Question 3.
അസ്ഥിഭംഗത്തിന്റെ പ്രാഥമിക ശുശ്രൂഷകൾ എന്തൊക്കെയാണ്?
Answer:
വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ ഐസ് കട്ട കളോ ഐസ് പാക്കോ ഒടിഞ്ഞ ഭാഗത്ത് വയ്ക്കുക. രോഗിക്ക് സുഖപ്രദമായ രീതിയിൽ ഇരിക്കാൻ സഹായിക്കുക.
വിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുക.
ഒടിഞ്ഞ ഭാഗങ്ങൾ ഇളകാതെ സൂക്ഷിക്കുക.
Question 4.
അസ്ഥിയുടെ സ്ഥാനഭ്രംശം സംഭവിക്കുമ്പോൾ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകൾ എന്തൊക്കെ?
Answer:
സ്ഥാനഭ്രംശം സംഭവിച്ച അസ്ഥി സന്ധികൾ അന ക്കാൻ ശ്രമിക്കരുത്. പരിക്കു പറ്റിയ ഭാഗത്ത് ഐസ് വയ്ക്കുന്നത് നീരു വരാതിരിക്കാൻ സഹായിക്കുന്നു.
Question 5.
ബാഹ്യ അസ്ഥികൂടവും ആന്തര അസ്ഥികൂടവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ?
Answer:
Question 6.
വെർട്ടിബേറ്റ്സ് ജീവികൾ?
Answer:
നട്ടെല്ലുള്ള ജീവികളാണ് വെർട്ടിബറ്റ്സ്.
Question 7.
എന്താണ് ഇൻവെർട്ടിബേറ്റ്സ്?
Answer:
നട്ടെല്ല് ഇല്ലാത്ത ഒരു കൂട്ടം ജീവികളെ ഇൻവെർട്ടി ബേറ്റ്സ് എന്നു പറയുന്നു.
Question 8.
നട്ടെല്ലുള്ള ജീവികൾക്ക് ഉദാഹരണം എഴുതുക.
Answer:
മനുഷ്യർ, പക്ഷികൾ, മത്സ്യം
Question 9.
നട്ടെല്ലില്ലാത്ത ജീവികൾ ഏതൊക്കെയാണ്?
Answer:
പ്രാണികൾ, ചിലന്തി, പുഴുക്കൾ
Question 10.
അസ്ഥിഭംഗം ഉണ്ടാവുന്നത് തടയുന്നതിന് ആവ ശ്യമായ മുൻകരുതലുകൾ എന്തൊക്കെയാണ്?
Answer:
കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണ ക്രമം പിന്തുടരുക. പ്രോട്ടീനിന്റെ ദൈനം ദിന ഉപയോഗം നില നിർത്തുക. ധാരാളം വെള്ളം കുടിക്കുക. സോഡിയം കഴിക്കുന്നത് നിരീക്ഷിക്കുക. കളിക്കുമ്പോഴും നടക്കുമ്പോഴും ശ്രദ്ധിക്കുക.
Question 11.
പാറ്റയുടേയും പല്ലിയുടെയും അസ്ഥികൂടങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?
Answer:
പാറ്റയ്ക്ക് ബാഹ്യാസ്ഥികൂടവും പല്ലിയ്ക്ക് ആന്ത രാസ്ഥികൂടവും ആണ്.
Question 12.
ബാഹ്യാസ്ഥികൂടവും ആന്തരാസ്ഥികൂടവും തമ്മി ലുള്ള സാമ്യതകൾ എന്തെല്ലാം?
Answer:
രണ്ട് അസ്ഥികൂടങ്ങളും ഘടനാപരമായ പിന്തുണ നൽകുന്നു. രണ്ട് അസ്ഥികൂടങ്ങളും ജീവികളെ ചലിക്കുന്നതിനും അവയുടെ ആന്തരിക അവയ വങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
Question 13.
നട്ടെല്ലിനേൽക്കുന്ന ചില ക്ഷതങ്ങൾ ആജീവ …………. നു കാരണമായേക്കാം.
Answer:
തളർച്ചയ്ക്ക്
Question 14.
നട്ടെല്ലിന് ക്ഷതമേറ്റാൽ എന്ത് സംഭവിക്കുന്നു?
Answer:
ആജീവനാന്തം തളർച്ചയ്ക്കു കാരണമാകുന്നു.
Question 15.
ഏത് അസ്ഥിയാണ് ശ്വാസകോശങ്ങളും ഹൃദ യവും സംരക്ഷിക്കുന്നത്?
Answer:
വാരിയെല്ല്
രൂപത്തിനും ബലത്തിനും Class 6 Notes
മിക്ക നട്ടെല്ലുള്ള ജീവികളിലും അസ്ഥികൂടത്തിന്റെ ഭാഗമായ അസ്ഥികൾ വളരെ കഠിനമായ അവയവമാണ്. ശരീരത്തിലെ വിവിധ അവയവങ്ങളെ അസ്ഥികൾ സംരക്ഷിക്കുന്നു. ചുവന്നതും വെളുത്തതുമായ രക്ത കോശങ്ങളെ ഉത്പാദിപ്പിക്കുകയും മിനറലുകൾ ശേഖ രിക്കുകയും ചലിക്കാൻ സഹായിക്കുകയും ചെയ്യുന്ന തിനൊപ്പം ശരീരത്തിന് ആകൃതിയും പിന്തുണയും നൽകുന്നു. ചില ജീവികൾക്ക് ഇത്തരം ശക്തിയേറിയ ഭാഗങ്ങൾ ശരീരത്തിനു പുറത്തും കാണപ്പെടുന്നു.
ഇത് മൃദുകോശങ്ങളേയും മസിലുകളേയും സംരക്ഷിക്കുന്നു. ഇതിനെ ബാഹ്യാസ്ഥികൂടം എന്നു പറയുന്നു. പുൽച്ചാ ടി, പാറ്റ, ഉറുമ്പ്, വണ്ട്, തേൾ, ചെമ്മീൻ, ഒച്ച്, ഞണ്ട് എന്നിവ ബാഹ്യാസ്ഥികൂടമുള്ള ജീവികൾക്ക് ഉദാഹര ണങ്ങളാണ്. എന്നാൽ ആന്തരാസ്ഥികൂടം ശരീരത്തിന് അകത്താണ് കാണപ്പെടുന്നത്. ഇതിനെ ആന്തരിക അസ്ഥികൂടം എന്നും പറയുന്നു. കുതിരകൾ, മനുഷ്യർ, പട്ടികൾ, സ്രാവ്, പൂച്ച, പശു ഇവയെല്ലാം ആന്തരികാ സ്ഥികൂടമുള്ള ജീവികൾക്ക് ഉദാരഹണങ്ങളാണ്.
നട്ടെല്ലുളളതും ഇല്ലാത്തതുമായ എല്ലാ ജീവി കളിലും പിന്തുണയും സംരക്ഷണവും ആവശ്യമാണ്. ഇത്തരത്തിലുള്ള സംരക്ഷണവും പിന്തുണയും നൽകു ന്നത് അസ്ഥികൂടമാണ്. മനുഷ്യശരീരത്തിലെ അസ്ഥി കൾ പല ആകൃതിയിലും വലിപ്പത്തിലും ഉളളവയാ ണ്. കുഞ്ഞുങ്ങൾക്ക് 300 അസ്ഥികൾ ഉണ്ടായിരിക്കും. പ്രായപൂർത്തിയാകുമ്പോൾ ഈ അസ്ഥികൾ ഒരുമിച്ച് ചേരുകയും എണ്ണം 206 ആയി കുറയുകയും ചെയ്യു ന്നു. തലയോട്, വാരിയെല്ല്, നട്ടെല്ല് തുടങ്ങിയ എല്ലാ അസ്ഥികളും വ്യത്യസ്ത ആകൃതിയും വലുപ്പവും ഉള്ള വയാണ്. തലയോട് തലച്ചോറിനെ സംരക്ഷിക്കുന്നു.
നട്ടെല്ല് നമ്മുടെ ശരീരത്തെ നേരെ നിൽക്കാൻ സഹാ യിക്കുന്നു. വാരിയെല്ല് നമ്മുടെ ശ്വാസകോശങ്ങളേയും ഹൃദയത്തേയും സംരക്ഷിക്കുന്നു. സന്ധികൾ അസ്ഥികളെ പരസ്പരം ബന്ധിപ്പി ക്കുകയും പല പ്രവർത്തികൾക്കും ചലനങ്ങൾക്കും സഹായിക്കുകയും ചെയ്യുന്നു. വ്യത്യസ്ത തരത്തിലു ളള സന്ധികൾ ഉണ്ട്. ഗോളരസന്ധി, വിജാഗിരിസന്ധി, കീല സന്ധി എന്നിവ. ശക്ത മായ ആഘാതം ഏൽക്കുന്നത് സന്ധികൾ ഒടിയുന്നതിനും പൊട്ടലുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.
അസ്ഥികൾ ഒടി യുന്നതിനെ അസ്ഥിഭംഗം എന്നു പറയുന്നു. ചില സന്ദർഭങ്ങളിൽ അസ്ഥികളുടെ സ്ഥാനം മാറാറുണ്ട്. ഇതിനെ അസ്ഥികളുടെ സ്ഥാനഭ്രംശം എന്നും പറ രൂപത്തിനും ബലത്തിനും യുന്നു. അസ്ഥികളുടെ കാഠിന്യത്തിനു കാരണം അവ യിലടങ്ങിയിരിക്കുന്ന കാത്സ്യം ഫോസ്ഫേറ്റാണ്. കാത്സ്യവും ഫോസ്ഫറസും എല്ലുകളുടെ വളർച്ചക്ക് ആവശ്യമായ മിനറലുകളാണ്. പച്ചക്കറികളായ കുമ്പ ളങ്ങ, പടവലങ്ങ പഴങ്ങളായ പേരക്ക, ചാമ്പയ്ക്ക കൂടാതെ മുട്ട, പാൽ, ചെറുമത്സ്യങ്ങൾ എന്നിവയിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ പാഠത്തിൽ നിന്നും കുട്ടികൾക്ക് വിവിധ തരത്തിലുളള അസ്ഥികളെക്കുറിച്ചും അവയുടെ ധർമ്മ ങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ സാധിക്കും.