Reviewing Std 6 Basic Science Notes Pdf Malayalam Medium and Kerala Syllabus Class 6 Basic Science Chapter 2 Notes Pdf Malayalam Medium മാറ്റത്തിന്റെ പൊരുൾ Questions and Answers can uncover gaps in understanding.
മാറ്റത്തിന്റെ പൊരുൾ Notes Class 6 Basic Science Chapter 2 Malayalam Medium
The Essence of Change Class 6 Malayalam Medium
ചോദ്യോത്തരങ്ങൾ
Question 1.
ഊർജ്ജത്തെ നിർവ്വചിക്കുക.
Answer:
പ്രവൃത്തി ചെയ്യുന്നതിനുളള കഴിവാണ് ഊർജ്ജം.
Question 2.
അരുണും അവന്റെ കൂട്ടുകാരും കളിച്ചു കൊണ്ടിരിക്കുന്നു. അവർക്ക് കളിക്കുന്നതിനായി ഊർജ്ജം ആവശ്യമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?
Answer:
ഉണ്ട്. അവർക്ക് ഊർജ്ജം ആവശ്യമാണ്.
Question 3.
നിങ്ങളുടെ അമ്മയെ നിരീക്ഷിക്കൂ. അവർ വീട്ടിലെ ഒരുപാട് ജോലികൾ ചെയ്യുന്നു. പാചകം, വൃത്തിയാക്കൽ, കഴുകൽ തുടങ്ങിയവ.
a) ഇത്തരത്തിൽ ജോലികൾ ചെയ്യുന്നതിന് അവർക്ക് ഊർജ്ജം ആവശ്യമുണ്ടോ ?
b) ഈ ജോലികൾ ചെയ്യുന്നതിനുളള ഊർജ്ജം അവർക്ക് എവിടെ നിന്നും ലഭിക്കുന്നു ?
Answer:
a) ആവശ്യമുണ്ട്.
b) അവർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഊർജ്ജം ലഭിക്കുന്നത്.
Question 4.
നിങ്ങളുടെ നിത്യജീവിതത്തിൽ ചെയ്യുന്ന പ്രവൃത്തികൾക്ക് ഊർജ്ജം ആവശ്യമുണ്ടെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ ?
ഇത്തരത്തിൽ ഊർജ്ജം ആവശ്യമുളള ഏതെ ങ്കിലും മൂന്ന് പ്രവൃത്തികൾ എഴുതുക ?
Answer:
അതെ, നമുക്ക് ഏതൊരു പ്രവർത്തനം ചെയ്യുന്നതിനും ഊർജ്ജം ആവശ്യമുണ്ട്. കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിന്, റോഡിലൂടെ നടക്കുന്നതിന്, വിരൽ ഉയർത്തു ന്നതിന്.
Question 5.
നമുക്ക് എങ്ങനെയാണ് ഊർജ്ജം ലഭിക്കുന്നത് ?
Answer:
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് നമുക്ക് ഊർജ്ജം ലഭിക്കുന്നത്.
Question 6.
കൂടുതൽ ഊർജ്ജം ലഭിക്കുന്നതിന് സഹായി ക്കുന്ന ഏതെങ്കിലും മൂന്ന് ആഹാരസാധനങ്ങളുടെ പേരെഴുതുക ?
Answer:
മത്സ്യം, പരിപ്പുകൾ, പഴം
Question 7.
മനുഷ്യശരീരത്തിൽ എവിടെയാണ് ഊർജ്ജം ശേഖരിച്ചു വെക്കുന്നത് ?
Answer:
മനുഷ്യശരീരത്തിൽ കരളിലും പേശീകോശങ്ങളി ലുമാണ് ഊർജ്ജം ശേഖരിച്ചു വെക്കുന്നത്.
Question 8.
നമ്മുടെ ശരീരത്തിലെ ഏത് ഭാഗമാണ് ഊർജ്ജം കൂടുതലും ഉപയോഗിക്കുന്നത് ?
Answer:
തലച്ചോർ
Question 9.
ഊർജ്ജത്തിന്റെ യൂണിറ്റാണ് …………
Answer:
തൃശ
Question 10.
ഊർജ്ജം എന്ന വാക്ക് ആരാണ് ആദ്യമായി പരിചയപ്പെടുത്തിയത് ?
Answer:
തോമസ് യംങ്
Question 11.
എല്ലാ ഊർജ്ജത്തിന്റെയും സ്രോതസ്സാണ് ……
Answer:
സൂര്യൻ
Question 12.
ഊർജ്ജം ഇല്ലാതെ നമുക്ക് ജീവിക്കുവാൻ സാധിക്കുമോ ?
Answer:
ഇല്ല. ഊർജ്ജം ഇല്ലാതെ ജീവൻ സാധ്യമല്ല.
Question 13.
ഊർജ്ജത്തിന്റെ പ്രധാനപ്പെട്ട രണ്ട് രൂപങ്ങൾ ഏതെല്ലാമാണ്?
Answer:
ഗതികോർജ്ജം, സ്ഥിതികോർജ്ജം
എല്ലാറ്റിനും ഊർജ്ജം
എല്ലാത്തരം ഊർജ്ജത്തിന്റെയും ആത്യന്തിക ഉറവിടമാണ് സൂര്യൻ. പകൽ സമയങ്ങളിൽ എല്ലാ വസ്തുക്കളെയും കാണുന്നതിന് സൂര്യപ്രകാശം സഹായിക്കുന്നു.
Question 1.
………… ന്റെ ഒരു രൂപമാണ് പ്രകാശം.
Answer:
ഊർജ്ജത്തിന്റെ
Question 2.
പകൽസമയങ്ങളിൽ എല്ലാം കാണുന്നതിനായി സഹായിക്കുന്ന ഊർജ്ജം ഏതാണ് ?
Answer:
സൂര്യനിൽ നിന്നുളള ഊർജ്ജം. അതായത് പ്രകാശോർജ്ജം.
Question 3.
രാത്രിസമയങ്ങളിൽ എല്ലാം കാണുന്നതിനായി ഏത് ഊർജ്ജമാണ് സഹായിക്കുന്നത് ?
Answer:
വൈദ്യുതിയിൽ നിന്നുളള പ്രകാശോർജ്ജം.
Question 4.
താഴെ തന്നിരിക്കുന്ന പ്രവർത്തനങ്ങളിൽ ഉപയോ ഗിച്ചിരിക്കുന്ന ഊർജ്ജ രൂപങ്ങൾ ഏതെല്ലാ മാണെന്ന് എഴുതുക.
a) ഭക്ഷണം പാചകം ചെയ്യുന്നതിന്
b) വസ്ത്രങ്ങൾ ഉണക്കുന്നതിന്
c) ഫാൻ പ്രവർത്തിക്കുന്നതിന്
d) മിക്സർ ഗ്രൈൻഡർ പ്രവർത്തിക്കുന്നതിന്
e) ബൾബ് തെളിയുന്നതിന്
Answer:
a) താപോർജ്ജം
b) താപോർജ്ജം (സൂര്യപ്രകാശത്തിൽ നിന്നും)
c) വൈദ്യുതോർജ്ജം
d) വൈദ്യുതോർജ്ജം
e) വൈദ്യുതോർജ്ജം
Question 5.
ശക്തമായ മഴയുളെളാരു ദിവസം വരുണിയുടെ യൂണിഫോം വസ്ത്രങ്ങൾ വരുണിയുടെ അമ്മ കഴുകിയിട്ടു.
a) അവളുടെ വസ്ത്രങ്ങൾ വളരെ വേഗത്തിൽ ഉണങ്ങുമോ?
b) എന്തുകൊണ്ട് ?
c) ഏത് ഊർജ്ജരൂപമാണ് വസ്ത്രങ്ങൾ വേഗ ത്തിൽ ഉണങ്ങുന്നതിന് സഹായിക്കുന്നത് ?
Answer:
a) വസ്ത്രങ്ങൾ വേഗത്തിൽ ഉണങ്ങുകയില്ല.
b) സൂര്യപ്രകാശത്തിൽ നിന്നുളള താപോർജ്ജ മാണ് വസ്ത്രങ്ങൾ വേഗത്തിൽ ഉണങ്ങുന്ന തിന് സഹായിക്കുന്നത്. വെയിലുളള ദിവസങ്ങളെ അപേക്ഷിച്ച് മഴയുളള ദിവസങ്ങളിൽ സൂര്യപ്രകാശത്തിൽ നിന്നുളള പ്രകാശോർജ്ജം വളരെയധികം കുറവായിരിക്കും.
c) സൂര്യപ്രകാശത്തിൽ നിന്നുളള പ്രകാശോർജ്ജം.
Question 6.
വിപിൻ അവന്റെ മോട്ടോർ സൈക്കിൾ ഓടിച്ചു കൊണ്ടിരിക്കുന്നു. ഏത് ഊർജ്ജ രൂപമാണ് ആ മോട്ടോർ സൈക്കിളിനെ നീങ്ങുന്നതിന് സഹായി ക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ ?
Answer:
ഇന്ധനങ്ങളിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം.
Question 7.
ഊർജ്ജത്തിന്റെ ഏതെങ്കിലും മൂന്ന് രൂപങ്ങൾ എഴുതുക.
Answer:
താപോർജ്ജം, പ്രകാശോർജ്ജം, ശബ്ദോർജ്ജം.
Question 8.
ഏത് ഊർജ്ജമാണ് ബൾബ് പ്രകാശിക്കുന്നതിന് സഹായിക്കുന്നത് ? ബൾബ് പ്രകാശിക്കുമ്പോൾ ഏതെല്ലാം ഊർജ്ജ രൂപങ്ങളാണ് ഉണ്ടാകുന്നത്?
Answer:
വൈദ്യുതോർജ്ജമാണ് ബൾബ് പ്രകാശിക്കുന്ന തിന് സഹായിക്കുന്നത്. ഒരു ബൾബ് പ്രകാശിക്കുമ്പോൾ വൈദ്യുതോർജ്ജം പ്രകാശോർജ്ജമായും താപോർജ്ജമായും പരിവർത്തനം ചെയ്യപ്പെടുന്നു. അതിനാൽ പ്രകാശിക്കുന്ന ഒരു ബൾബ് താപോർജ്ജവും പ്രകാശോർജ്ജവും ഉല്പാദിപ്പിക്കുന്നു.
Question 9.
പ്രകാശിക്കുന്ന ഒരു ബൾബ് താപോർജ്ജം ഉല്പാദിപ്പിക്കുന്നുണ്ടെന്ന് എങ്ങനെ പറയുവാൻ സാധിക്കും?
Answer:
പ്രകാശിക്കുന്ന ഒരു ബൾബ് താപോർജ്ജം ഉല്പാദിപ്പിക്കുന്നുണ്ട്. ലളിതമായ ഒരു പ്രവർത്തന ത്തിലൂടെ ഇത് തെളിയിക്കുവാൻ സാധിക്കും.
പ്രകാശിച്ചു കൊണ്ടിരിക്കുന്ന ഒരു ബൾബ് അല്പനേരം കഴിഞ്ഞ് ഓഫാക്കുക. അതിന് ശേഷം ഓഫാക്കിയ ബൾബിനെ ചില്ല് വിരലുകൾ കൊണ്ട് പതിയെ സ്പർശിച്ച് നോക്കുക വിരലുകൾക്ക് ചൂട് അനുഭവപ്പെടുന്നു. ഇതിൽ നിന്നും പ്രകാശിക്കുന്ന ഒരു ബൾബ് താപോർജ്ജം ഉല്പാദിപ്പിക്കുണ്ടെന്ന് മനസ്സിലാക്കാം.
Question 10.
ഓരോ പ്രവർത്തനത്തിലും ഉപയോഗിച്ചിരിക്കുന്ന ഊർജ്ജരൂപങ്ങളെ എഴുതി താഴെ തന്നിരിക്കുന്ന പട്ടിക പൂർത്തീകരിക്കുക.
Answer:
a) താവേർ ഇങ്കും
b) വൈദ്യുതോർജ്ജം
c) വൈദ്യുതോർജ്ജം
d) ശബ്ദോർജ്ജം.
Question 11.
മാറ്റത്തിന്റെ പൊരുൾ
a) ഇവിടെ ഏതൊക്കെ ഊർജ്ജരൂപങ്ങളാണ് ഉൽപാദിപ്പിക്കുന്നത് ?
b) ഇവിടെ ഏത് ഊർജ്ജം ഉപയോഗിച്ചാണ് പ്രവർത്തനം നടത്തിയത് ?
Answer:
a) താപോർജ്ജം, പ്രകാശോർജ്ജം
b) വൈദ്യുതോർജ്ജം.
Question 12.
വാസു ഒരു വികൃതിയായ ആൺകുട്ടിയാണ്. ഒരു ദിവസം അബദ്ധത്തിൽ അവൻ അടുപ്പത്ത് ഇരിക്കുന്ന ചൂടായ പാത്രത്തിൽ കൈ തൊട്ടു.
a) അവന്റെ കൈക്ക് എന്ത് സംഭവിച്ചിരിക്കും ?
b) ചൂടായ പാത്രത്തിൽ ഏത് ഊർജ്ജരൂപമാണ് ഉണ്ടായിരിക്കുക ?
Answer:
a) കൈ ചെറുതായി പൊളളലേൽക്കും.
b) താപോർജ്ജം.
Question 13.
ഒരു ഉച്ചഭാഷിണി പ്രവർത്തിക്കുമ്പോൾ
a) വൃത് ഉപയോഗിച്ചാണ് ഉച്ചഭാഷിണി പ്രവർത്തിക്കുന്നത് ?
b) ഏത് ഊർജ്ജരൂപമാണ് ഉല്പാദിപ്പിക്കുന്നത് ?
Answer:
വൈദ്യുതോർജ്ജം
b) ശബ്ദോർജ്ജം
Question 14.
ശബ്ദോർജ്ജത്തിന് കുറച്ച് ഉദാഹരണങ്ങൾ എഴുതൂ.
Answer:
വിമാനം പറന്നു ഉയരുമ്പോൾ ഉണ്ടാകുന്ന ശബ്ദം. എയർകണ്ടീഷൻ ഫാനിന്റെ ശബ്ദം. തേനീച്ചയുടെ ശബ്ദം. മൈക്രോവേവിന്റെ സമയ അലാറത്തിന്റെ ശബ്ദം. സംഗീതം.
Question 15.
താപോർജ്ജത്തിന് ഉദാഹരണങ്ങൾ എഴുതുക.
Answer:
ഹീറ്ററിൽ നിന്നുള്ള താപം. സൂര്യനിൽ നിന്നുളള താപം. ഓവനിൽ നടക്കുന്ന ബേക്കിംഗ്.
Question 16.
വൈദ്യുതോർജ്ജം എന്നാൽ എന്ത് ? ഉദാഹരണ ങ്ങൾ എഴുതുക.
Answer:
ഒരു മാധ്യമത്തിലൂടെ ചാർജ്ജുള്ള കണികകൾ ചലിക്കുന്നതു മൂലം ഉണ്ടാകുന്ന ഊർജ്ജമാണ് വൈദ്യുതോർജ്ജം.
ഉദാ: ബാറ്ററികൾ
ഇടിമിന്നൽ
Question 17.
………… ന്റെ ഒരു രൂപമാണ് വൈദ്യുതി.
Answer:
ഊർജ്ജം
Question 18.
താപോർജ്ജത്തിന്റെ ഉപയോഗങ്ങൾ എന്തെല്ലാം?
Answer:
- ഭക്ഷണം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്നു.
- വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതിന്
- വസ്ത്രങ്ങൾ ഉണക്കുന്നതിന്
- വെളളം ചൂടാക്കുന്നതിന്
- ലോഹങ്ങൾ മുറിക്കുന്നതിനും, വെൽഡ് ചെയ്യുന്നതിനും.
- നമ്മുടെ ശരീരത്തിനെ ചൂടാക്കുന്നതിനും.
Question 19.
പ്രകാശോർജ്ജത്തിന്റെ ഉപയോഗങ്ങൾ എന്തെല്ലാം?
Answer:
- മനുഷ്യ ശരീരത്തിന്റെ വളർച്ചയ്ക്ക്.
- ഭക്ഷണ രൂപീകരണത്തിന്.
- കാണുന്നതിന്.
- വൈദ്യുതോർജ്ജത്തിന്റെ സ്രോതസ്സായി.
- ബാഷ്പീകരണത്തിന്.
Question 20.
താപോർജ്ജത്തിന്റെ സ്രോതസ്സുകൾ ഏതെല്ലാം?
Answer:
പ്രകൃതി വാതകം, മരം, വൈദ്യുതി, കൽക്കരി, ഓയിൽ, സൗരോർജ്ജം.
Question 21.
വൈദ്യുതോർജ്ജത്തിന്റെ യൂണിറ്റ് എന്താണ് ?
Answer:
കിലോവാട്ട് അവർ.
Question 22.
നിത്യ ജീവിതത്തിൽ
വൈദ്യുതോർജ്ജത്തിന്റെ എതെങ്കിലും 5 ഉപയോഗങ്ങൾ എഴുതുക
Answer:
ഫാൻ പ്രവർത്തിപ്പിക്കുന്നതിന്, മുറികളിൽ പ്രകാശം നൽകുന്നതിന്, വൈദ്യുത അടുപ്പുകൾക്ക്, ടെലിവിഷൻ പ്രവർത്തിപ്പിക്കുന്നതിന്, എയർ കണ്ടീഷനുകൾ പ്രവർത്തിപ്പിക്കുന്നതിന്.
ഊർജ്ജത്തിന്റെ വിവിധ രൂപങ്ങൾ
ഊർജ്ജത്തിന് വ്യത്യസ്ത രൂപങ്ങൾ ഉണ്ട്. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തി ലേക്ക് മാറ്റുവാൻ നമുക്ക് സാധിക്കും. ഊർജ്ജത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ് താപോർജ്ജം, പ്രകാശോർജ്ജം, ശബ്ദോർജ്ജം, വൈദ്യുതോർജ്ജം, യാന്ത്രികോർജ്ജം, രാസോർജ്ജം എന്നിവ.
Question 1.
കത്തികൊണ്ടിരിക്കുന്ന ഒരു മെഴുകുതിരിയിൽ ഏതൊക്കെ ഊർജ്ജരൂപങ്ങളാണ് ഉണ്ടാകുന്നത്? അതിൽ ഏത് ഊർജ്ജരൂപമാണ് നാം പ്രയോജന പ്പെടുത്തുന്നത് ?
Answer:
കത്തികൊണ്ടിരിക്കുന്ന ഒരു മെഴുകുതിരി പ്രകാശോർജ്ജവും താപോർജ്ജവും ഉൽപാദിപ്പി എന്നാൽ പ്രകാശോർജ്ജമാണ് നാം ക്കുന്നു. പ്രയോജനപ്പെടുത്തുന്നത്.
Question 2.
ഉത്സവ സീസണുകളിൽ അമ്പലങ്ങളിലും പളളികളിലും പലതരത്തിലുളള പടക്കങ്ങൾ പൊട്ടിക്കുന്നു.
a) ഏതൊക്കെ ഊർജ്ജ രൂപങ്ങളാണ് ഉൽപാദിപ്പി ക്കുന്നത് ?
b) ഏത് ഊർജ്ജരൂപമാണ് പ്രയോജനപ്പെടുത്തു ന്നത് ?
Answer:
a) താപോർജ്ജം, പ്രകാശോർജ്ജം, ശബ്ദോ ർജ്ജം.
b) പ്രകാശോർജ്ജം, ശബ്ദോർജ്ജം.
Question 3.
ഒരു വൈദ്യുത ബൾബ് പ്രകാശിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജമാറ്റം എന്താണ് ?
Answer:
വൈദ്യുതോർജ്ജം → പ്രകാശോർജ്ജം + താപോർജ്ജം.
Question 4.
ഒരു മിക്സർ ഗൈൻഡർ പ്രവർത്തിപ്പിക്കുന്ന തിനായി ഉപയോഗിക്കുന്ന ഊർജ്ജരൂപം ഏത് ?
Answer:
വൈദ്യുതോർജ്ജം
Question 5.
ഒരു മിക്സർ ഗ്രൈൻഡറിൽ വൈദ്യുതോർജ്ജം ………….. ആയി മാറുന്നു.
Answer:
യാന്ത്രികോർജ്ജം, താപോർജ്ജം, ശബ്ദോർജ്ജം എന്നിവ.
Question 6.
താഴെ തന്നിരിക്കുന്നവയിൽ ഓരോന്നിലും ഉപയോഗിക്കുന്ന ഊർജ്ജരൂപങ്ങളും അവയിൽ ഉണ്ടാകുന്ന ഊർജ്ജരൂപങ്ങളും എതെല്ലാമാണെന്ന് എഴുതുക ?
a) കമ്പിത്തിരി കത്തുന്നു.
b) മോട്ടോർ സൈക്കിൾ ഓടിക്കുന്നു.
c) മിക്സി പ്രവർത്തിക്കുന്നു.
c) ഇലക്ട്രിക് മോട്ടോർ പ്രവർത്തിക്കുന്നു
Answer:
a) താപോർജ്ജം ഉപയോഗിച്ചാണ് കമ്പിത്തിരി കത്തിക്കുന്നത്
കത്തുന്ന കമ്പിത്തിരിയിൽ
രാസോർജ്ജം → താപോർജ്ജം + പ്രകാശോ + ശബ്ദോർജ്ജം എന്നിവ ആയി മാറുന്നു.
b) ഇന്ധനങ്ങളിൽ നിന്നുളള ഊർജ്ജം ഉപയോഗി ച്ചാണ് മോട്ടോർ സൈക്കിൾ ഓടിക്കുന്നത്. ഈ ഊർജ്ജം യാന്ത്രികോർജ്ജം, താപോർജ്ജം, ശബ്ദോർജ്ജം എന്നിവ ആയി മാറുന്നു.
c) വൈദ്യുതോർജ്ജം ഉപയോഗിച്ചാണ് മിക്സി പ്രവർത്തിക്കുന്നത്.
വൈദ്യുതോർജ്ജം → യാന്ത്രികോർജ്ജം + ശബ്ദോർജ്ജം + താപോർജ്ജം.
d) വൈദ്യുതോർജ്ജം ഉപയോഗിച്ചാണ് ഇലക്ട്രിക്ട് മോട്ടോർ പ്രവർത്തിക്കുന്നത്.
വൈദ്യുതോർജ്ജം → യാന്ത്രികോർജ്ജം ശബ്ദോർജ്ജം + താപോർജ്ജം.
Question 7.
ഒരു മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഓടി ക്കുന്ന വ്യക്തിയും മോട്ടോർ സൈക്കിളും ഉണ്ടാ ക്കുന്ന ഊർജ്ജരൂപങ്ങൾ ഏതൊക്കെയാണ് ?
Answer:
ഓടിക്കുന്ന വ്യക്തിയിൽ പേശീ ഊർജ്ജവും മോട്ടോർ സൈക്കിളിൽ യാന്ത്രികോർജ്ജവും ഉണ്ടാകുന്നു.
Question 8.
നീങ്ങികൊണ്ടിരിക്കുന്ന ഒരു കാറിൽ ഉണ്ടായിരി ക്കുന്ന ഊർജ്ജം ………..
Answer:
യാന്ത്രികോർജ്ജം
Question 9.
വിദ്യ രാത്രിയിൽ പഠിച്ചു കൊണ്ടിരിക്കുകയായി രുന്നു. പെട്ടെന്ന് കറണ്ട് പോയി. അവളുടെ അമ്മ ഒരു ടോർച്ച് തെളിയിച്ചു. ഏത് ഊർജ്ജരൂപമാണ് അവർ പ്രയോജനപ്പെടുത്തിയത് ?
Answer:
ടോർച്ചിന്റെ പ്രകാശോർജ്ജം.
Question 10.
ഒരു അടുപ്പിൽ വിറക് കത്തിക്കൊണ്ടിരിക്കുമ്പോൾ
a) ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജരൂപങ്ങൾ
b) നമ്മൾ പ്രയോജനപ്പെടുത്തുന്ന ഊർജ്ജരൂപ ങ്ങൾ
Answer:
a) താപോർജ്ജം, പ്രകാശോർജ്ജം.
b) താപോർജ്ജം.
Question 11.
തന്നിരിക്കുന്ന പട്ടിക പൂർത്തീകരിക്കുക.
Answer:
ഉണ്ടാകുന്ന ഊർജ്ജരൂപങ്ങൾ | പ്രയോജനപ്പെടുത്തുന്ന ഊർജ്ജരൂപങ്ങൾ |
a) യാന്ത്രികോർജ്ജം, | ശബ്ദോർജ്ജം,പ്രകാശോർജ്ജം. |
b) യാന്ത്രികോർജ്ജം,ശബ്ദോർജ്ജം, താപോർജ്ജം. | താപോർജ്ജം. |
c) യാന്ത്രികോർജ്ജം,താപോർജ്ജം. | താപോർജ്ജം. |
യാന്ത്രികോർജ്ജം
ഒരു വസ്തുവിന്റെ സ്ഥാനം കൊണ്ടോ ചലനം കൊണ്ടോ അതിനുണ്ടാകുന്ന ഊർജ്ജമാണ് യാന്ത്രി കോർജ്ജം. വൈദ്യുതോർജ്ജമോ ഇന്ധനങ്ങൾ കത്തു മ്പോൾ ഉണ്ടാകുന്ന ഊർജ്ജമോ എഞ്ചിൻ പ്രവർത്തി ക്കുന്നതിനും അതുവഴി യന്ത്രഭാഗങ്ങൾ ചലിക്കുന്ന തിനും കാരണമാകുന്നു. യന്ത്രങ്ങളുടെ പ്രവർത്തന ത്തിലൂടെയുളള യാന്ത്രികോർജ്ജമാണ് വാഹനങ്ങളെ ചലിപ്പിക്കുന്നത്.
Question 1.
യാന്ത്രികോർജ്ജത്തെ നിർവ്വചിക്കുക.
Answer:
ഒരു വസ്തുവിന്റെ സ്ഥാനം കൊണ്ടോ ചലനം കൊണ്ടോ അതിനുണ്ടാകുന്ന ഊർജ്ജമാണ് യാന്ത്രികോർജ്ജം.
Question 2.
വാഹനങ്ങളെ ചലിപ്പിക്കുന്നതിനാവശ്യമായ ഊർജ്ജം ഏതാണ് ?
Answer:
യാന്ത്രികോർജ്ജം.
Question 3.
യന്ത്രങ്ങളുടെ പ്രവർത്തനത്തിലൂടെയുളള ഊർജ്ജമാണ് ………?
Answer:
യാന്ത്രികോർജ്ജം.
Question 4.
അധ്യാപിക റിനിയോട് യാന്ത്രികോർജ്ജത്തിന്റെ നിത്യജീവിതത്തിൽ ഉളള ഉദാഹരണങ്ങൾ പറയു വാൻ ആവശ്യപ്പെടുന്നു. അവളെ സഹായിക്കാമോ?
Answer:
ശ്വസനവും നിശ്വാസവും, സൈക്കിൾ ചവിട്ടുന്നത്, പെൻസിൽ മുന വെക്കുന്നത്, വാതിൽ മുട്ട് തിരിക്കു ന്നത്, അടുക്കളിലെ ഉപകരണങ്ങൽ ഉപയോഗി ക്കുന്നത്.
Question 5.
യാന്ത്രികോർജ്ജത്തിന്റെ ഉപയോഗങ്ങൾ എഴുതുക?
Answer:
- അടുക്കളയിലെ ഉപകരണങ്ങളിൽ ഉപയോഗി ക്കുന്നു.
- ഒരു കാർ ചലിപ്പിക്കുന്നതിന്.
- വിമാനം പറത്തുന്നതിന്.
Question 6.
യാന്ത്രികോർജ്ജത്തിന്റെ രണ്ട് പ്രധാന രൂപങ്ങൾ എതെല്ലാം?
Answer:
ഗതികോർജ്ജം, സ്ഥിതികോർജ്ജം.
രാസോർജ്ജം
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജ മാണ് രാസോർജ്ജം. എല്ലാ വസ്തുക്കളിലും രാസോ ർജ്ജം ഉണ്ട്.
Question 1.
സസ്യങ്ങൾ സൗരോർജ്ജത്തെ ………. ആക്കി മാറ്റുന്നു ?
Answer:
രാസോർജ്ജം
Question 2.
ഏത് പ്രവർത്തനത്തിലൂടെയാണ് സസ്യങ്ങൾ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്നത് ?
Answer:
പ്രകാശ സംശ്ലേഷണം
Question 3.
പ്രകാശസംശ്ലേഷണം നടക്കുമ്പോൾ സസ്യങ്ങ ളിൽ ഉണ്ടാകുന്ന ഊർജ്ജമാറ്റം എന്താണ് ?
Answer:
സൗരോർജ്ജം → രാസോർജ്ജം
Question 4.
സസ്യങ്ങളിൽ സംഭരിക്കുന്ന ഊർജ്ജരൂപം ഏതാണ് ?
Answer:
രാസോർജ്ജം
Question 5.
നമ്മുടെ ഭക്ഷണത്തിൽ സംഭരിച്ചിരിക്കുന്ന ഊർജ്ജ രൂപം ഏതാണ് ?
Answer:
രാസോർജ്ജം
Question 6.
രാസോർജ്ജത്തിന്റെ ഉപയോഗങ്ങൾ എന്തെല്ലാം ?
Answer:
താപം ഉല്പാദിപ്പിക്കുന്നതിന് രാസോർജ്ജം ഉപയോഗിക്കുന്നു. വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനും ഉപയോഗി ക്കുന്നു.
Question 7.
രാസോർജ്ജം നമ്മുടെ നിത്യ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ് എന്തുകൊണ്?
Answer:
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ രാസോർജ്ജം സംഭരിച്ചിരിക്കുന്നു. ഭക്ഷണപദാർത്ഥങ്ങളിലെ ആറ്റങ്ങൾ തമ്മിലുളള ബന്ധനം മുറിയുമ്പോൾ രാസപ്രവർത്തനം നടക്കുന്നു. ഈ പ്രവർത്തന ഫലമായി ഉണ്ടാകുന്ന ഊർജ്ജം നമ്മുടെ ശരീരത്തിലെ ചൂട് നിലനിർത്തുകയും, ചലിക്കാൻ സഹായിക്കുകയും, വളർച്ചയെ പ്രോത്സാഹിപ്പി ക്കുകയും ചെയ്യുന്നു.
Question 8.
ഇവിടെ ഏതൊക്കെ ഊർജ്ജ രൂപങ്ങളാണ് ഉല്പാദിപ്പിക്കപ്പെടുന്നത് ?
a) കൽക്കരിയുടെ ജ്വലനം
b) വിറക് കത്തുന്നത്
c) പെട്രോളിയം കത്തുന്നത്
Answer:
a) താപോർജ്ജം, പ്രകാശോർജ്ജം.
b) താപോർജ്ജം, പ്രകാശോർജ്ജം.
c) താപോർജ്ജം, പ്രകാശോർജ്ജം.
Question 9.
താഴെ തന്നിരിക്കുന്നവയിൽ ശേഖരിക്കപ്പെട്ടിരി ക്കുന്ന ഊർജ്ജം
a) വിറക്
b) കൽക്കരി
c) ബാറ്ററികൾ
d) പ്രകൃതിവാതകം
e) ജൈവാംശം
Answer:
രാസോർജ്ജം.
Question 10.
രേണുവിനോട് അദ്ധ്യാപിക രാസോർജ്ജത്തിന്റെ നേട്ടങ്ങളെ കുറിച്ച് എഴുതുവാൻ ആവശ്യപ്പെടുന്നു. അവളെ സഹായിക്കാമോ ?
Answer:
പ്രകൃതിയിൽ ധാരാളമായി രാസോർജ്ജം കാണപ്പെടുന്നു. ശേഖരിച്ചു വെക്കുന്നതിനും ഉപയോഗപ്പെടുത്തു ന്നതിനും വളരെ എളുപ്പമുള്ളതും കാര്യക്ഷമ മായതും ആയ ഊർജ്ജ സ്രോതസാണ് ഇത്. സസ്യങ്ങൾക്ക് വളർച്ചക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് രാസോർജ്ജത്തിൽ നിന്നാണ്.
Question 11.
രാസോർജ്ജത്തിന്റെ ദോഷവശങ്ങൾ എന്തെല്ലാം?
Answer:
- ഇത് വളരെ ചെലവേറിയതാണ്.
- ഇത് ഹാനികരമായ മാലിന്യങ്ങൾ ഉണ്ടാക്കുന്നു.
- ഇത് സുസ്ഥിരമായ ഊർജ്ജരൂപം അല്ല.
- ഇവ ഹ്രസ്വകാല ആനുകൂല്യങ്ങൾക്കായി ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു:
Question 12.
രാസോർജ്ജം നമ്മുടെ പരിസ്ഥിതിയ്ക്ക് ഹാനിക രമാണോ? എന്തുകൊണ്?
Answer:
അതെ. രാസോർജ്ജത്തിന്റെ ഉല്പാദനവും ഉപഭോഗവും വായുമലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം ഖരമാലിന്യ ങ്ങളുടെ നിർമ്മാർജ്ജനം എന്നിവയ്ക്ക് കാരണമാ കുന്നു. ഇത് എല്ലാം തന്നെ നമ്മുടെ പരിസ്ഥിതിക്ക് ഹാനികരമാണ്.
Question 13.
പെട്രോൾ, ഡീസൽ വാഹനങ്ങൾ എങ്ങനെയാണ് ഊർജ്ജത്തിന് സൂര്യനെ ആശ്രയിക്കുന്നത് ?
Answer:
എല്ലാ ജൈവ ഇന്ധനങ്ങളും സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങളായ ജൈവാംശ ത്തിൽ നിന്നാണ് ഉണ്ടാകുന്നത്. സസ്യങ്ങൾ സൗരോർജ്ജം ഉപയോഗിച്ച് പ്രകാശസംശ്ലേഷണം നടത്തുകയും ജന്തുക്കൾ ആഹാരത്തിനായി സസ്യങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. അങ്ങനെ സൂര്യനിൽ നിന്നുളള ഊർജ്ജം ജൈവാംശത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. പെട്രോൾ, ഡീസൽ എന്നിവ ജൈവ ഇന്ധനങ്ങ ളാണ്. ആയതിനാൽ ജൈവ ഇന്ധനങ്ങളിലെ ഊർജ്ജം സൂര്യനിൽ നിന്നും ലഭിക്കുന്ന ഊർജ്ജ മാണ്. അതുകൊണ്ട് പെട്രോൾ, ഡീസൽ വാഹന ങ്ങൾ ഊർജ്ജത്തിന് സൂര്യനെ ആശ്രയിക്കുന്നു.
Question 14.
എന്താണ് ജൈവ ഇന്ധനങ്ങൾ ?
Answer:
സസ്യങ്ങളുടെയും ജന്തുക്കളുടെയും ജീർണ്ണാവശി ഷ്ടങ്ങളിൽ നിന്നും ഭൂമിയുടെ പുറം തോടിൽ പ്രകൃത്യാ ഉണ്ടാകുന്ന ഹൈഡ്രോകാർബൺ അടങ്ങിയ സംയുക്തങ്ങളാണ് ജൈവ ഇന്ധനങ്ങൾ.
Question 15.
ജൈവ ഇന്ധനങ്ങളുടെ പേരെഴുതുക ?
Answer:
കൽക്കരി, പ്രകൃതി വാതകം, ക്രൂഡ് ഓയിൽ, പെട്രോളിയം ഉല്പന്നങ്ങൾ, ഉരുത്തിരിഞ്ഞ വാതകങ്ങൾ.
Question 16.
ജൈവ ഇന്ധനങ്ങൾ പുനരുത് പാദിപ്പിക്കുന്ന ഊർജ്ജ സ്രോതസാണോ ?
Answer:
അല്ല. ജൈവ ഇന്ധനങ്ങൾ പുനരുത് പാദിപ്പി ക്കാവുന്നതല്ല.
Question 17.
ഏറ്റവും പഴയ ജൈവ ഇന്ധനമാണ് …………
Answer:
കൽക്കരി
Question 18.
ഏറ്റവും ആദ്യത്തെ ഇന്ധനമാണ്
Answer:
വിറക്
Question 19.
വിറക് ഒരു ജൈവ ഇന്ധനമാണോ ?
Answer:
അല്ല
Question 20.
തന്നിരിക്കുന്ന ഫ്ളോചാർട്ട് പൂർത്തീകരിക്കുക
Answer:
Question 21.
എൽ പി ജി യുടെ പൂർണ്ണ രൂപം എന്താണ് ?
Answer:
ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്
എത്രയെത്ര മാറ്റങ്ങൾ
വ്യത്യസ്തങ്ങളായ ഊർജ്ജരൂപങ്ങൾ ഉണ്ട്. വൈദ്യുതോർജ്ജം, താപോർജ്ജം, ന്യൂക്ലിയാർ ഊർജ്ജം, യാന്ത്രികോർജ്ജം, വൈദ്യുത കാന്തിക ഊർജ്ജം, ശബ്ദോർജ്ജം, രാസോർജ്ജം എന്നിവ വ്യത്യസ്ത ഊർജ്ജ രൂപങ്ങളാണ്. ഒരു ദിവസത്തിലെ ഓരോ സെക്കന്റിലും ഊർജ്ജമാറ്റങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
Question 1.
എന്താണ് ഊർജ്ജമാറ്റം ?
Answer:
ഒരു രൂപത്തിലുളള ഊർജ്ജം മറ്റൊരു രൂപത്തി ലേക്ക് മാറുന്ന പ്രവർത്തനമാണ് ഊർജ്ജമാറ്റം.
Question 2.
നമ്മുടെ നിത്യ ജീവിതത്തിൽ ഊർജ്ജ മാറ്റങ്ങളെ നാം എങ്ങനെ ഉപയോഗപ്പെടുത്തുന്നു ?
Answer:
ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റുവാൻ സാധിക്കുന്നു. ഉദാഹരണത്തിന് ഒരു ടി വി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജ്ജം ശബ്ദോർജ്ജമായും പ്രകാ ശോർജ്ജമായും താപോർജ്ജമായും മാറുന്നു.
Question 3.
പട്ടിക പൂർത്തീകരിക്കുക.
Answer:
a) വൈദ്യുതോർജ്ജം – പ്രകാശോർജ്ജം + താപോർജ്ജം
b) വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം + താപോർജ്ജം + ശബ്ദോർജ്ജം
c) രാസോർജ്ജം → താപോർജ്ജം + പ്രകാശോ ർജ്ജം.
d) വൈദ്യുതോർജ്ജം → യാന്ത്രികോർജ്ജം + താപോർജ്ജം + ശബ്ദോർജ്ജം.
e) വൈദ്യുതോർജ്ജം → ശബ്ദോർജ്ജം.
Question 4.
നമ്മുടെ വീടുകളിൽ നടക്കുന്ന ഊർജ്ജ മാറ്റത്തിന് ഉദാഹരണങ്ങൾ നിങ്ങൾക്ക് പറയാമോ ?
Answer:
ഇസ്തിരിപ്പെട്ടി, ഇലക്ട്രിക് അടുപ്പുകൾ, ഇലക്ട്രിക് ടോസ്റ്ററുകൾ എല്ലാം വൈദ്യുതോർജ്ജത്തെ താപോർജ്ജമാക്കി മാറ്റുന്നു. വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജമായും പ്രകാശോർജ്ജമായും ടി വി പ്രവർത്തിക്കുമ്പോൾ താപോർജ്ജമായും മാറ്റുന്നു. ബൾബ് പ്രകാശിക്കുമ്പോൾ വൈദ്യുതോർ ജ്ജത്തെ പ്രകാശോർജ്ജവും താപോർജ്ജവും ആക്കി മാറ്റുന്നു. ഹെയർ ഡയർ വൈദ്യുതോർജ്ജത്തെ താപോ ർജ്ജവും ശബ്ദോർജ്ജവും ആക്കി മാറ്റുന്നു.
Question 5.
താഴെ തന്നിരിക്കുന്നവയിൽ ഓരോന്നിലും നടക്കുന്ന ഊർജ്ജമാറ്റങ്ങൾ എഴുതുക ?
a) മൊബൈൽ ഫോൺ
b) ശരീരത്തെ ചലിപ്പിക്കുന്നു
c) സോളാർ പാനൽ
d) ടർബൈൻ തിരിയുന്നു
e) സൂര്യൻ
Answer:
a) വൈദ്യുതോർജ്ജം – വൈദ്യുത കാന്തിക ഊർജ്ജം
b) രാസോർജ്ജം → യാന്ത്രികോർജ്ജം
c) പ്രകാശോർജ്ജം → വൈദ്യുതോർജ്ജം
d) യാന്ത്രികോർജ്ജം → വൈദ്യുതോർജ്ജം
e) ന്യൂക്ലിയാർ ഊർജ്ജം → താപോർജ്ജം + പ്രകാശോർജ്ജം
Question 6.
നമ്മുടെ നിത്യ ജീവിതത്തിൽ നാം പ്രയോജന പ്പെടുത്തുന്ന ഊർജ്ജരൂപങ്ങൾ ഏതെല്ലാമാണ്
Answer:
നമ്മുടെ നിത്യ ജീവിതത്തിൽ പ്രയോജനപ്പെടു ത്തുന്ന ഊർജ്ജരൂപങ്ങളാണ് വൈദ്യുതോർജ്ജം, രാസോർജ്ജം, യാന്ത്രികോർജ്ജം, താപോർജ്ജം, പ്രകാശോർജ്ജം, ശബ്ദോർജ്ജം എന്നിവ.
Question 7.
ഊർജ്ജ സംരക്ഷണം നിർവചിക്കുക.
Answer:
ഊർജ്ജ സംരക്ഷണം എന്നാൽ വളരെ കുറച്ച് ഊർജ്ജം ഉപയോഗിക്കുന്നതിനുളള തീരുമാനവും അതിന്റെ പ്രയോഗവും ആണ്. ഇത് പ്രയോഗത്തിൽ വരുത്തുന്നതിനായി വളരെ കാര്യക്ഷമമായി ഊർജ്ജം ഉപയോഗിക്കേണ്ടതുണ്ട്.
Question 8.
രാമു അവന്റെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ മുറിയിലെ ബൾബും, ഫാനും കമ്പ്യൂട്ടറും ഒന്നും ഓഫ് ചെയ്യാറില്ല. അവൻ ഒരു പാട് ഊർജ്ജം പാഴാക്കുന്നു. ഇത് ഒരു നല്ല ശീലമാണോ?
a) നമുക്ക് എങ്ങനെ ഊർജ്ജത്തെ സംരക്ഷിക്കാം ?
b) എന്താണ് ഊർജ്ജ സംരക്ഷണം
Answer:
ഊർജ്ജം പാഴാക്കുന്നത് ഒരു നല്ല ശീലമല്ല
a)
- നമുക്ക് ഊർജ്ജം സംരക്ഷിക്കുന്നതിനായി
- മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങു മ്പോൾ ബൾബ്, ഫാൻ ഓഫ് ചെയ്യുക.
- നനഞ്ഞ വസ്ത്രങ്ങൾ വായുവിൽ ഉണക്കുക.
- ഫ്രിഡ്ജിന്റെ താപനില താഴ്ത്തുക.
- ഊർജ കാര്യക്ഷമമായ കൾ ഉപയോഗിക്കുക.
- കുറച്ച് ഊർജ്ജം ഉപയോഗിക്കുന്ന ഉപകര ണങ്ങൾ ഉപയോഗിക്കുക.
b) ഊർജ്ജ സംരക്ഷണം എന്നാൽ വളരെ കുറച്ച് ഊർജ്ജം ഉപയോഗിക്കുന്നതിനുള്ള തീരുമാ നവും അതിന്റെ പ്രയോഗവും ആണ്.
Question 9.
ഊർജ്ജ സംരക്ഷണത്തിന്റെ നേട്ടങ്ങളെക്കുറിച്ച് എഴുതുവാൻ നിങ്ങളുടെ സയൻസ് അധ്യാപിക ആശ്യപ്പെടുന്നു. നിങ്ങൾ എന്താണ് എഴുതുക ?
Answer:
- ഊർജ്ജ സംരക്ഷണം ചെലവ് കുറയ്ക്കുകയും ഉപഭോഗ ബില്ലുകൾ കുറയ്ക്കുകയും ചെയ്യുന്നു.
- ജൈവ ഇന്ധനങ്ങളുടെ കാലാവധി ദീർഘിപ്പി ക്കുന്നു.
- പരിസ്ഥിതിയെ സംരക്ഷിക്കുന്നു.
- മലിനീകരണം കുറയ്ക്കുന്നു.
Question 10.
ഊർജ്ജ സംരക്ഷണം പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട് ?
Answer:
ഊർജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ നമ്മുടെ പരിസ്ഥിതിയിലെ പ്രത്യാഘാതങ്ങൾ കുറയ്ക്കുവാൻ സാധിക്കുന്നു. ജൈവ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ ഉയർന്ന തോതിൽ ഹരിത ഗൃഹവാതകങ്ങൾ പുറന്തളളുന്നു. ഈ വാതക ങ്ങൾ ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നു. ഊർജ്ജ സ്രോതസ്സുകളിൽ നിന്നും പുറന്തളളുന്ന ഈ മാലിന്യം മനുഷ്യശരീരത്തിനും ഹാനികര മാണ്. അതു പോലെ ജലമലിനീകരണവും മനുഷ്യരിലും മൃഗങ്ങളിലും ഹാനികരമായ പല അസുഖ ങ്ങൾക്കും കാരണമാകുന്നു.
Question 11.
തന്നിരിക്കുന്ന ഫ്ളോചാർട്ട് പൂർത്തീകരിക്കുക.
Answer:
Question 12.
തന്നിരിക്കുന്ന ചിത്രം നിരീക്ഷിക്കു
a) ഏത് ഊർജ്ജരൂപമാണ് ഓരോ സാഹചര്യത്തിലും മാറ്റം വരുന്നത് ?
b) ഏതൊക്കെ ഊർജ്ജരൂപങ്ങളാണ് ഉല്പാദിപ്പി ക്കുന്നത് ?
c) പ്രകാശോർജ്ജം ഉപയോഗമില്ലാത്ത സന്ദർഭം ചിത്രത്തിൽ ഏതാണ് ?
d) ശബ്ദോർജ്ജം ഉണ്ടാകുന്ന സന്ദർഭം ഏതാണ്?
e) ഏത് സന്ദർഭത്തിലാണ് താപോർജ്ജം പ്രയോ ജനപ്പെടുത്തുന്നത് ?
Answer:
a) രാസോർജ്ജം
b) 1) താപോർജ്ജം, പ്രകാശോർജ്ജം
ii) പ്രകാശോർജ്ജം, ശബ്ദോർജ്ജം, താപോ ർജ്ജം
iii) പ്രകാശോർജ്ജം, താപോർജ്ജം
c) ആദ്യത്തെ സന്ദർഭം വിറക് കത്തുമ്പോൾ
d) രണ്ടാമത്തെ സന്ദർഭം, പൂത്തിരി കത്തുന്നത്
e) ആദ്യത്തെ സന്ദർഭം, വിറക് കത്തുമ്പോൾ
Question 13.
ഒരു ഊർജ്ജ രൂപം പല ഊർജ്ജരൂപങ്ങളായി ………….. വിവിധ സന്ദർഭങ്ങൾ ഉണ്ട്.
Answer:
മാറുന്ന
Question 14.
ഊർജ്ജസംരക്ഷണ നിയമം നിർവചിക്കുക.
Answer:
ഊർജ്ജം നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല. അത് ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റുവാനേ കഴിയൂ.
Question 15.
ഊർജ്ജ സംരക്ഷണ നിയമത്തിന് ഉദാഹരണം എഴുതാമോ?
Answer:
ഒരു ടോർച്ചിലെ ബാറ്ററിയിലുളള രാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു. ഈ വൈദ്യുതോ ർജ്ജം പ്രകാശോർജ്ജവും താപോർജ്ജവുമായി മാറുന്നു.
Question 16.
ഒരു വസ്തു ഊർജ്ജം സ്വീകരിക്കുമ്പോൾ അതിന് എന്ത് മാറ്റം സംഭവിക്കുന്നു ?
Answer:
ആ വസ്തുവിന്റെ താപനില വർദ്ധിക്കുന്നു. അപ്പോൾ ആ വസ്തു ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറുന്നു.
ഐസ് ഉരുകുമ്പോൾ
ഐസിനെ ചൂടാക്കുമ്പോൾ ഐസ് താപോർജ്ജം സ്വീകരിച്ച ദ്രാവകാവസ്ഥയിലുളള ജലമായി മാറുന്നു. ജലം വീണ്ടും ഊർജ്ജം സ്വീകരിച്ച് വാതകാവസ്ഥ യിലുളള നീരാവിയായി മാറുന്നു. നീരാവി താപോ ർജ്ജം നഷ്ടപ്പെടുമ്പോൾ ജലമായും വീണ്ടും താപോർജ്ജം നഷ്ടപ്പെടുമ്പോൾ ഐസ് ആയി മാറുകയും ചെയ്യുന്നു.
Question 1.
ദ്രവ്യത്തിന്റെ മൂന്ന് അവസ്ഥകൾ ഏതെല്ലാം ?
Answer:
ഖരം, ദ്രാവകം, വാതകം.
Question 2.
ദ്രവ്യത്തിന്റെ അവസ്ഥകൾ നിർവചിക്കുക ?
Answer:
ഒരു പദാർത്ഥം നിലനിൽക്കുന്ന വ്യത്യസ്ത രൂപങ്ങളാണ് ദ്രവ്യത്തിന്റെ അവസ്ഥകൾ എന്നു പറയുന്നത്.
Question 3.
ചിത്രം ശ്രദ്ധിക്കൂ. ഒരു ബീക്കറിൽ എടുത്തിരി ക്കുന്ന ഐസുകട്ടകൾ ചൂടാക്കുന്നു. നിങ്ങളുടെ നിരീക്ഷണങ്ങൾ എഴുതുക
Answer:
ഐസ് ഉരുകുന്നു. ഐസ് ജലമായി മാറുന്നു. ബീക്കറിലെ താപനില ഉയരുന്നു.
Question 4.
ഐസ് ചൂടാക്കുമ്പോൾ മാറ്റങ്ങൾക്ക് വിധേയ മാകാൻ ഐസ് ഏത് ഊർജ്ജരൂപമാണ് സ്വീകരിച്ചത്?
Answer:
താപോർജ്ജം
Question 5.
ബിനു ഒരു ബീക്കറിൽ കുറച്ച് ഐസ് കട്ടകൾ എടുത്ത് ചൂടാക്കുന്നു. ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് രേഖപ്പെടുത്തുന്നു.
a) ബീക്കറിലെ ഐസ് കട്ടകൾക്ക് എന്ത് സംഭവി ക്കുന്നു ?
b) എന്ത് കൊണ്ട് ?
c) മാറ്റങ്ങൾക്ക് വിധേയമാവാൻ ഐസ് ഏത് ഊർജ്ജരൂപമാണ് സ്വീകരിച്ചത് ?
Answer:
a) ഐസ് കട്ടകൾ ജലമായി മാറുന്നു.
b) ബീക്കറിലെ ഐസ് കട്ടകൾ താപോർജ്ജം സ്വീകരിക്കുന്നു. അതിനാൽ ജലമായി മാറുന്നു.
c) താപോർജ്ജം,
Question 6.
ഒരു വസ്തു ചൂടാക്കുമ്പോൾ താപോർജ്ജം സ്വീകരിക്കുന്നു എന്ന് തെളിയിക്കുന്നതിനായി ഒരു പരീക്ഷണം എഴുതു. ഈ പരീക്ഷണത്തിന് ആവശ്യമായ വസ്തുക്കൾ എന്തെല്ലാം?
Answer:
ഒരു ബീക്കറിൽ കുറച്ച് ഐസ് കട്ടകൾ എടുക്കുക. വയർ ഗോസ് കൊണ്ട് മൂടിയ ഒരു സ്റ്റാൻഡിൽ ഈ ബീക്കർ വെക്കുക. അതിനു ശേഷം സ്പിരിറ്റ് ലാമ്പ് ഉപയോഗിച്ച് ബീക്കർ ചൂടാക്കുക. കുറച്ചു നേരം കഴിയുമ്പോൾ താപോർജ്ജം സ്വീകരിച്ച് ഐസ് കട്ടകൾ ജലമായി മാറുന്നത് കാണുവാൻ സാധിക്കുന്നു.
ബീക്കർ, ഐസ് കട്ടകൾ, സ്റ്റാൻഡ്, വയർ ഗോസ്, സ്പിരിറ്റ് ലാമ്പ് എന്നിവയാണ് ആവശ്യമുള വസ്തുക്കൾ.
Question 7.
ഐസ് ഉരുകുമ്പോൾ ………… ആയി മാറുന്നു.
Answer:
ജലം
Question 8.
ജലം ചൂടാക്കുമ്പോൾ ………… ആയി മാറുന്നു.
Answer:
നീരാവി
Question 9.
ഐസ് ജലമായി മാറുന്ന പ്രക്രിയയാണ്.
Answer:
ഉരുകൽ
Question 10.
എന്താണ് ഉരുകൽ?
Answer:
ഖരാവസ്ഥയിലുളള ഒരു വസ്തു ദ്രാവകാവ സ്ഥയിലേക്ക് മാറുന്ന പ്രക്രിയയാണ് ഉരുകൽ.
Question 11.
ഉരുകലിന് ഒരു ഉദാഹരണം എഴുതുക.
Answer:
ഐസ് ജലമായി മാറുന്നത്.
Question 12.
ജലം നീരാവിയായി മാറുന്ന പ്രക്രിയ എന്താണ് ?
Answer:
ബാഷ്പീകരണം
Question 13.
ബാഷ് പീകരണം ഒരു ഉദാഹരണ സഹിതം എഴുതുക.
Answer:
ദ്രാവകാവസ്ഥയിലുളള ദ്രവ്യത്തെ വാതകാവസ്ഥ യിലേക്ക് മാറ്റുന്ന പ്രക്രിയയാണ് ബാഷ്പീകരണം. ഉദാ. ദ്രാവകാവസ്ഥയിലുളള ജലത്തെ വാതകാവ സ്ഥയിലുളള നീരാവിയാക്കുന്നത്.
Question 14.
ഒരു ബീക്കറിൽ ഐസ് കട്ടകൾ എടുത്ത് ചൂടാ ക്കുക. അത് ജലമായി മാറുന്നു. ഐസ് കട്ടകൾ ഉരുകി കിട്ടിയ ജലത്തെ വീണ്ടും ചൂടാക്കുക. എന്ത് സംഭവിക്കുന്നു? നിങ്ങളുടെ നിരീക്ഷണങ്ങൾ എഴുതുക?
Answer:
ജലത്തെ ചൂടാക്കുമ്പോൾ അത് നീരാവിയായി മാറുന്നു.
ജലം താപോർജ്ജം സ്വീകരിച്ചാണ് നീരാവിയായി മാറുന്നത്.
Question 15.
നീരാവിയെ ജലമാക്കി മാറ്റുവാൻ കഴിയുമോ ?
Answer:
കഴിയും
Question 16.
നീരാവിയെ വീണ്ടും ജലമാക്കി മാറ്റുവാൻ കഴിയും. ഇത് ഒരു പരീക്ഷണത്തിന്റെ സഹായത്തോടെ തെളിയിക്കുക
Answer:
ഒരു ബീക്കറിൽ കുറച്ച് ജലമെടുക്കുക. ഇത് ഒരു സ്പിരിറ്റ് ലാമ്പിന്റെ സഹായത്തോടെ ചൂടാക്കുക. ജലം ചൂടാകുമ്പോൾ നീരാവി ഉണ്ടാകുന്നു. ഈ ബീക്കറിനെ ഒരു വാച്ച് ഗ്ലാസ് ഉപയോഗിച്ച് മൂടുക. വെളളം തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യുക. കുറച്ച് കഴിയുമ്പോൾ ഈ നീരാവി ജലമായി മാറുന്നതായി കാണാൻ സാധിക്കുന്നു. മൂടി വച്ചി രിക്കുന്ന വാച്ച് ഗ്ലാസ്സിൽ ജലത്തുള്ളികൾ പറ്റിപ്പി ടിച്ചിരിക്കുന്നതായി കാണാം.
Question 17.
നീരാവി ജലമായി മാറുന്ന പ്രക്രിയക്ക് പറയുന്ന പേരെന്താണ്?
Answer:
ഘനീഭവിക്കൽ
Question 18.
ഘനീഭവിക്കൽ എന്നാലെന്താണ് ?
Answer:
ഒരു വാതകത്തെ ജലമാക്കി മാറ്റുന്ന പ്രക്രിയയാണ് ഘനീഭവിക്കൽ.
Question 19.
നീരാവിയെ ജലമാക്കി മാറ്റുന്ന പ്രക്രിയ നടത്തുന്ന തിന് ആവശ്യമായ വസ്തുക്കൾ എന്തെല്ലാം ?
Answer:
ബീക്കർ, ജലം, വാച്ച് ഗ്ലാസ്, സ്റ്റാൻഡ്, വയർ ഗോസ്, സ്പിരിറ്റ് ലാമ്പ്.
Question 20.
നീരാവിയെ ജലമാക്കി മാറ്റുന്ന പരീക്ഷണം നടത്തുമ്പോൾ ബീക്കർ മൂടുന്ന വാച്ച് ഗ്ലാസിൽ ഐസ് കട്ടകൾ വെക്കുന്നു. എന്തുകൊണ്ട് ?
Answer:
ഈ പരീക്ഷണം വളരെ ഫലപ്രദമായി നടക്കുന്ന തിനും വാച്ച് ഗ്ലാസിലെ താപനില കുറയ്ക്കുന്ന തിനും വേണ്ടിയാണ് ഐസ് കട്ടകൾ വെക്കുന്നത്. അപ്പോൾ നീരാവി എളുപ്പത്തിൽ ജലമായി മാറുന്നു.
Question 21.
ജലത്തെ ഐസ് ആക്കി മാറ്റുന്ന പ്രക്രിയ ഏതാണ്?
Answer:
മരവിപ്പിക്കുക അഥവാ ഫീസിങ്ങ്.
Question 22.
എന്താണ് മരവിപ്പിക്കുക എന്നാൽ ?
Answer:
ദ്രാവകാവസ്ഥയിലുളള ദ്രവ്യത്തെ ഖരാവസ്ഥയി ലേക്ക് മാറ്റുന്ന പ്രക്രിയയാണ് മരവിപ്പിക്കൽ അഥവാ ഫീസിങ്ങ്.
Question 23.
നീരാവിയുടെ താപോർജ്ജം നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കുന്നു ?
Answer:
നീരാവി ജലമായി മാറുന്നു.
Question 24.
ശരിയോ തെറ്റോ എന്നെഴുതുക
a) ഐസ് താപോർജ്ജം നഷ്ടപ്പെട്ട് ജലമായി മാറുന്നു
b) ഐസ് താപോർജ്ജം സ്വീകരിച്ച് ജലമായി മാറുന്നു.
c) ജലം താപോർജ്ജം നഷ്ടപ്പെട്ട് ഐസായി മാറുന്നു
d) ജലം താപോർജ്ജം സ്വീകരിച്ച് ഐസായി മാറുന്നു.
Answer:
a) തെറ്റ്
b) ശരി
c) ശരി
d) തെറ്റ്
Question 25.
ജലത്തിന്റെ മൂന്ന് അവസ്ഥകൾ ഏതെല്ലാം ?
Answer:
ഐസ് (ഖരം), ജലം (ദ്രാവകം), നീരാവി (വാതകം)
Question 26.
ജലം താപോർജ്ജം സ്വീകരിച്ച് ………. മാറുന്നു ?
Answer:
നീരാവി
Question 27.
താപോർജ്ജം ……………. ഐസ് ജലമായി മാറുന്നു.
ജലം താപോർജ്ജം …………. നീരാവിയായി മാറുന്നു
Answer:
സ്വീകരിച്ച്, സ്വീകരിച്ച്,
അവസ്ഥാമാറ്റം
വസ്തുക്കൾ മതിയായ അളവിൽ താപോർജ്ജം സ്വീകരിക്കുമ്പോഴും പുറത്തു വിടുമ്പോഴും അവസ്ഥാ മാറ്റത്തിന് വിധേയമാകുന്നു. താപോർജ്ജം സ്വീകരിച്ച് ഖരാവസ്ഥയിൽ നിന്ന് ദ്രാവകാവസ്ഥയിലേക്കും തുടർന്ന് വാതകാവസ്ഥയിലേക്കും മാറുന്നു. ഊർജ്ജം പുറത്തു വിട്ട് വാതകാവസ്ഥയിലുളള വസ്തുക്കൾ ദ്രാവകാവസ്ഥയിലേക്കും തുടർന്ന് ഖരാവസ്ഥയി ലേക്കും മാറുന്നു.
Question 1.
താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴു തുവാൻ അദ്ധ്യാപിക ഗീതയോട് ആവശ്യപ്പെ ടുന്നു. ഗീതയെ സഹായിക്കാമോ?
a) ഒരു വസ്തു താപോർജ്ജം സ്വീകരിക്കുമ്പോൾ എന്ത് സംഭവിക്കുന്നു ?
b) ഒരു വസ്തു താപോർജ്ജം നഷ്ടപ്പെടുത്തു മ്പോൾ എന്ത് സംഭവിക്കുന്നു ?
c) എങ്ങനെയാണ് ഒരു വസ്തുവിന് അവസ്ഥാ മാറ്റം സംഭവിക്കുന്നത് ?
Answer:
a) ഒരു വസ്തു താപോർജ്ജം സ്വീകരിച്ച് ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയി ലേക്ക് മാറുന്നു. അതായത് ഖരാവസ്ഥയിലുളള വസ്തു താപോർജ്ജം സ്വീകരിച്ച് ദ്രാവകാവ സ്ഥയിലേക്കും തുടർന്ന് വാതകാവസ്ഥയി ലേക്കും മാറുന്നു.
b) ഒരു വസ്തുവിന് താപോർജ്ജം നഷ്ടപ്പെടു മ്പോൾ ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറുന്നു. അതായത് വാതകാ വസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്കും തുടർന്ന് ഖരാവസ്ഥയിലേക്കും മാറുന്നു.
c) വസ്തുക്കൾ മതിയായ അളവിൽ താപോർജ്ജം സ്വീകരിക്കുമ്പോഴും പുറത്തു വിടുമ്പോഴുമാണ് അവസ്ഥാമാറ്റത്തിന് വിധേയമാവുന്നത്.
Question 2.
വസ്തുക്കൾക്ക് എങ്ങനെയാണ് അവസ്ഥാമാറ്റം സംഭവിക്കുക ?
Answer:
മതിയായ അളവിൽ താപോർജ്ജം സ്വീകരിക്കു കയോ പുറത്തുവിടുകയോ ചെയ്യുമ്പോൾ.
Question 3.
ഖരാവസ്ഥയിൽ നിന്ന് വാതകാവസ്ഥയിലേക്ക് മാറുന്നത് താപോർജ്ജം എന്ത് ചെയ്യുമ്പോഴാണ്.
Answer:
സ്വീകരിക്കൽ
Question 4.
തന്നിരിക്കുന്ന ഫ്ളോചാർട്ട് പൂർത്തിയാക്കുക
Answer:
Question 5.
നീരാവിയെ ജലമാക്കിയും പിന്നീട് ഐസ് കട്ടയാ ക്കിയും മാറ്റുമ്പോൾ ഊർജ്ജം പുറത്തുവിടുക യാണോ സ്വീകരിക്കുകയാണോ ചെയ്യുന്നത് ?
Answer:
ഊർജ്ജം പുറത്തു വിടുന്നു.
Question 6.
ഏറ്റവും കൂടുതൽ ഊർജ്ജം ഉളള അവസ്ഥ ഏതാണ് ?
Answer:
നീരാവി
Question 7.
ഏറ്റവും കുറഞ്ഞ ഊർജ്ജം ഏത് അവസ്ഥ യ്ക്കാണ് ?
Answer:
പരം
Question 8.
എന്തുകൊണ്ടാണ് നീരാവിക്ക് കൂടുതൽ ഊർജ്ജം ഉണ്ട് എന്നു പറയുന്നത് ?
Answer:
നീരാവിക്കാണ് കൂടുതൽ ഊർജ്ജം ഉളളത്. കാരണം നീരാവിയിലെ കണികകൾ തമ്മിലുളള അകലം വളരെ കൂടുതലാണ്. അവ തമ്മിൽ പരസ്പരം അകലങ്ങളിലായതിനാൽ അവയ്ക്ക് വളരെ എളുപ്പത്തിൽ ചലനം സാധ്യമാണ്. അതു കൊണ്ട് ആ കണികകൾ ലഭ്യമായ സ്ഥലത്ത് എളുപ്പത്തിൽ ചലിക്കുന്നു. അതിനാൽ അവയ്ക്ക് ഊർജ്ജം കൂടുതൽ ആയിരിക്കും
Question 9.
ഐസിനാണോ ജലത്തിനാണോ ഊർജ്ജം കൂടുതൽ ?
Answer:
ജലത്തിന്
Question 10.
ഐസിനാണോ നീരാവിക്കാണോ ഊർജ്ജം കൂടുതൽ ? എന്തുകൊണ്ട് ?
Answer:
നീരാവിക്ക്. നീരാവിയിലെ കണികകൾ തമ്മിലുളള അകലം വളരെ കൂടുതൽ ആയതിനാൽ എളുപ്പ ത്തിൽ ചലനം സാധ്യമാണ്. ലഭ്യമായ സ്ഥലത്ത് വളരെ എളുപ്പത്തിലും വേഗത്തിലും അവ സഞ്ചരി ക്കുന്നു. ആയതിനാൽ അവയുടെ ഊർജ്ജം കൂടുതലായിരിക്കും. എന്നാൽ ഐസിലെ കണിക കൾ വളരെ അടുത്ത് ആയതിനാൽ ചലനം സാധ്യമല്ല. അതിനാൽ അവയുടെ ഊർജ്ജം കുറവായിരിക്കും.
Question 11.
ഐസുമായി താരതമ്യപ്പെടുത്തുമ്പോൾ ജല ത്തിന്റെ ഊർജ്ജം കൂടുതലാണോ കുറവാണോ? എന്തുകൊണ്ട് ?
Answer:
ഐസിനേക്കാളും ജലത്തിനാണ് ഊർജ്ജം കൂടുതൽ. എന്തെന്നാൽ ജലത്തിലെ കണികകൾ തമ്മിലുളള അകലം ഐസിന്റെ കണികകളെ അപേക്ഷിച്ച് കൂടുതലാണ്.
Question 12.
ഐസ്, ജലം, നീരാവി ഇവയുടെ ഊർജ്ജനില ആരോഹണ ക്രമത്തിൽ എഴുതുക
Answer:
ഐസ് – ജലം < നീരാവി
ഐസ് പാവ ഉണ്ടാക്കാം
ദ്രവ്യത്തിന്റെ അവസ്ഥാമാറ്റങ്ങളെ വ്യത്യസ്ത സന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്താൻ സാധിക്കും.
Question 1.
ദ്രവ്യത്തിന്റെ അവസ്ഥാമാറ്റങ്ങളെ നിത്യജീവിത ത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താൻ സാധി ക്കുമെന്ന് എഴുതുക
Answer:
ഐസ്ക്രീം നിർമ്മിക്കുന്നതിന്
വസ്ത്രങ്ങൾ ഉണക്കുന്നതിന്
മേഘങ്ങളുടെ രൂപീകരണം
റോഡിലെ മഞ്ഞ് ഉരുകുന്നത്
Question 2.
മെഴുക് കൊണ്ട് കോഴിമുട്ടയുടെ മാതൃക എങ്ങനെ ഉണ്ടാക്കാം ?
Answer:
ആവശ്യമുളള വസ്തുക്കൾ: മുട്ട, മെഴുകുതിരി, ക്രയോൺസ്
രീതി : ഒരു കോഴിമുട്ട എടുക്കുക. അതിന്റെ മുകൾ ഭാഗത്ത് ചെറിയ വട്ടം വരയ്ക്കുക. നന്നായി കുലുക്കുക. അതിനു ശേഷം വളരെ ശ്രദ്ധയോടെ മാർക്ക് ചെയ്ത ഭാഗത്ത് സൂചി ഉപയോഗിച്ച് ചെറിയ ദ്വാരം ഉണ്ടാക്കുക. മുട്ടയുടെ ഉളളിലുളളത് ദ്വാരത്തിലൂടെ പുറത്തേക്ക് മാറ്റുക. മുട്ടയുടെ തോട് നന്നായി കഴുകുക. അതിനുശേഷം ശ്രദ്ധയോടെ ഒരു സ്റ്റാൻഡിൽ വെക്കുക. വെളുത്ത നിറത്തിലുളള മെഴുകുതിരി ചെറിയ കഷ്ണങ്ങളാക്കി മാറ്റുക.
അതിലെ തിരി മാറ്റുക. കഷ്ണങ്ങളാക്കി മാറ്റിയ മെഴുകുതിരിയിലേക്ക് മെഴുക് ക്രയോൺസിലെ ഏതെങ്കിലും ഒന്ന് കഷ്ണങ്ങളാക്കി ഇടുക. അതിന് ശേഷം ഒരു അലുമിനിയ പാത്രത്തിൽ ഇവ രണ്ടും എടുത്ത് ചൂടാക്കുക. ഉരുകിയ മിശ്രിതം ചെറുതായി ചൂടാറിയതിന് ശേഷം മുട്ടത്തോടി നകത്ത് ഒഴിക്കുക. ഒഴിക്കുന്നതിന് മുമ്പ് ഒരു തിരിനൂൽ മുട്ടതോടിനുളളിൽ വെക്കുക. മിശ്രിതം ഫണലിന്റെ സഹായത്തോടെ ഒഴിക്കുക. തണു ക്കാൻ വെക്കുക. മുട്ടത്തോട് മാറ്റുക. മെഴുക് മുട്ട റെഡിയായി.
Question 3.
ഐസ് കൊണ്ട് പന്ത് ഉണ്ടാക്കി ചരടിൽ തൂക്കി യിടാൻ സാധിക്കുമോ ? എങ്ങനെ ?
Answer:
ഒരു ഐസ്ക്രീം ബോളിൽ വെളളം നിറക്കുക. അതിൽ ഒരു നൂൽ ഇടുക. അതിന് ശേഷം ഈ ബോൾ ഫ്രിഡ്ജിന്റെ ഫ്രീസറിൽ വെക്കുക. തണുത്തതിന് ശേഷം ഐസ്ക്രീം ബോൾ മാറ്റുക. ഇപ്പോൾ ഐസ് കൊണ്ട് പന്ത് കിട്ടുന്നു.
Question 4.
എങ്ങനെയാണ് മെഴുക് പാവ ഉണ്ടാക്കുന്നത് ?
Answer:
അതിനായി മെഴുക്, ഒരു പ്ലാസ്റ്റിക് പാവ എന്നിവ വേണം. മെഴുക് അലൂമിനിയ പാത്രത്തിൽ വെച്ച് ഉരുക്കി എടുക്കുക. പ്ലാസ്റ്റിക് പാവയുടെ തല ഭാഗത്ത് ഒരു ദ്വാരം ഇട്ടതിന് ശേഷം ഈ മെഴുക് അതിലൂടെ ഒഴിക്കുക. തണുക്കാൻ വെക്കുക. അതിന് ശേഷം പാവയുടെ പ്ലാസ്റ്റിക് ഭാഗം മുറിച്ചു
മാറ്റുക.
Question 5.
തന്നിരിക്കുന്ന സന്ദർഭങ്ങളിൽ എന്ത് സംഭവി ക്കുന്നു എന്നെഴുതുക.
a) ഉറച്ച നെയ്യ് ചൂടാക്കുന്നു.
b) പി വി സി പൈപ്പ് ചൂടാക്കുന്നു.
c) പച്ചക്കറി മുറിക്കുന്നു
d) മെഴുക് ചൂടാക്കുന്നു.
e) പേപ്പർ കീറുന്നു.
f) കുപ്പി പൊട്ടുന്നു
g) അരക്ക് ചൂടാക്കുന്നു.
h) പേപ്പർ ചുരുട്ടുന്നു.
Answer:
a) നെയ്യ് ഉരുകുന്നു
b) വികസിക്കുന്നു
c) ചെറിയ കഷ്ണങ്ങളാവുന്നു
d) ഉരുകുന്നു
e) ചെറിയ കഷ്ണങ്ങളാവുന്നു.
f) ചെറിയ കഷ്ണങ്ങളാവുന്നു.
g) ഉരുകുന്നു
h) ആകൃതി മാറുന്നു.
Question 6.
താഴെ തന്നിരിക്കുന്ന സന്ദർഭങ്ങളിൽ ഏതെങ്കിലും പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നുണ്ടോ ?
a) ഉറച്ച നെയ്യ് ഉരുക്കുന്നു.
b) പി വി സി പൈപ്പ് ചൂടാക്കുന്നു
c) മെഴുക് ചൂടാക്കുന്നു.
d) അരക്ക് ചൂടാക്കുന്നു.
Answer:
ഒന്നിലും പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നില്ല. അവസ്ഥ മാത്രമാണ് മാറുന്നത്
a) ഖരം → ദ്രാവകമായി മാറുന്നു
b) അവസ്ഥ മാറുന്നില്ല
c) ഖരം → ദ്രാവകമായി മാറുന്നു
d) ഖരം → ദ്രാവകമായി മാറുന്നു
Question 7.
അരുണിയുടെ അമ്മ പാചകത്തിനായി പച്ചക്കറി കൾ മുറിക്കുന്നു. പുതിയ പദാർത്ഥങ്ങൾ ഉണ്ടാകു ന്നുണ്ടോ? ആകൃതിയിലോ വലുപ്പത്തിലോ
എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോ ?
Answer:
പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നില്ല. പച്ചക്കറി കൾ ചെറിയ കഷ്ണങ്ങളാകുന്നു. അവയുടെ ആകൃതിയും വലുപ്പവും മാറുന്നു.
Question 8.
താഴെ തന്നിരിക്കുന്ന ഏത് സന്ദർഭങ്ങളിലാണ് ആകൃതിയിലും വലുപ്പത്തിലും മാറ്റം സംഭവി ക്കുന്നത് ?
a) ഉറച്ച നെയ്യ് ഉരുക്കുന്നു.
b) കുപ്പി പൊട്ടുന്നു.
c) പേപ്പർ ചുരുട്ടുന്നു.
d) പേപ്പർ കീറുന്നു.
e) പി.വി.സി. ചൂടാക്കുന്നു
Answer:
കുപ്പി പൊട്ടുന്നു, പേപ്പർ കീറുന്നു, പേപ്പർ ചുരുട്ടുന്നു.
ഇവിടെ ആകൃതിയും വലുപ്പവും മാറുന്നു. പി.വി.സി ചൂടാകുമ്പോൾ ആകൃതി മാറുന്നു.
ഭൗതികമാറ്റം
അവസ്ഥ, ആകൃതി, വലുപ്പം എന്നീ ഭൗതിക ഗുണങ്ങളിൽ വരുന്ന മാറ്റങ്ങളാണ് ഭൗതിക മാറ്റങ്ങൾ. പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നില്ല. വികസിക്കു ന്നതും, ഉരുകുന്നതും, പൊട്ടുന്നതും, കീറുന്നതും എല്ലാം ഭൗതിക മാറ്റങ്ങളാണ്.
Question 1.
എന്താണ് ഭൗതിക മാറ്റം ?
Answer:
അവസ്ഥ, ആകൃതി, വലുപ്പം എന്നീ ഭൗതിക ഗുണങ്ങളിൽ വരുന്ന മാറ്റങ്ങളാണ് ഭൗതിക മാറ്റങ്ങൾ.
Question 2.
ഭൗതികമാറ്റങ്ങൾ മൂലം …………….. പദാർത്ഥങ്ങൾ ഉണ്ടാകുന്നില്ല.
Answer:
പുതിയ
Question 3.
വികസിക്കുന്നത് ഒരു ഭൗതികമാറ്റമാണോ ?
Answer:
അതെ
Question 4.
എല്ലാ മാറ്റങ്ങളും ഭൗതികമാറ്റങ്ങളാണോ ?
Answer:
അല്ല
Question 5.
ഭൗതികമാറ്റങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക
Answer:
ഒരു ക്യാൻ പൊട്ടിക്കുന്നത്, മരം കഷ്ണങ്ങളാക്കു ന്നത്, വെള്ളം തിളപ്പിക്കുന്നത്, ഇറച്ചി മുറിക്കു ന്നത്, പച്ചക്കറികളും, പഴങ്ങളും മുറിക്കുന്നത് ക്രയോൺസ് ഉരുക്കുന്നത്, മുടി മുറിക്കുന്നത്.
Question 6.
ഭൗതികമാറ്റങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം?
Answer:
- ഭൗതികമാറ്റങ്ങൾ താല്ക്കാലികമാണ്.
- ഇവ സാധാരണയായി തിരിച്ചാക്കാവുന്ന താണ്.
- പുതിയ പദാർത്ഥങ്ങൾ ഉണ്ടാവുന്നില്ല.
- ഭൗതികമാറ്റം സംഭവിക്കുമ്പോൾ വസ്തുവിന്റെ പിത്തിന് മാറ്റമൊന്നും സംഭവിക്കുന്നില്ല.
- ഭൗതികമാറ്റം സംഭവിക്കുമ്പോൾ ഊർജ്ജ നഷ്ടമോ ഊർജ്ജ സ്വീകരണമോ നടക്കുന്നില്ല.
Question 7.
ഭൗതികമാറ്റം ഒരു …………… മാറ്റമാണ് ? (താല്ക്കാലികമായി/സ്ഥിരമായ)
Answer:
താല്ക്കാലികമായി
രാസമാറ്റം
പദാർത്ഥങ്ങൾ ഊർജ്ജം സ്വീകരിക്കുകയോ പുറത്ത് വിടുകയോ ചെയ്ത് പുതിയ പദാർത്ഥങ്ങളായി മാറുന്ന പ്രവർത്തനങ്ങളാണ് രാസമാറ്റങ്ങൾ. രാസ മാറ്റങ്ങൾ സ്ഥിരമാറ്റങ്ങളാണ്.
Question 1.
രാസമാറ്റങ്ങൾ നിർവ്വചിക്കുക.
Answer:
പദാർത്ഥങ്ങൾ ഊർജ്ജം സ്വീകരിക്കുകയോ പുറത്ത് വിടുകയോ ചെയ്ത് പുതിയ പദാർത്ഥ ങ്ങളായി മാറുന്ന പ്രവർത്തനങ്ങളാണ് രാസമാറ്റ ങ്ങൾ.
Question 2.
സ്ഥിരമാറ്റത്തെ ………… എന്നും പറയുന്നു
(രാസമാറ്റം/ഭൗതികമാറ്റം)
Answer:
രാസമാറ്റം
Question 3.
ഒരു ഉദാഹരണ സഹിതം രാസമാറ്റത്തെ വിശദീക രിക്കുക?
Answer:
പദാർത്ഥങ്ങൾ ഊർജ്ജം സ്വീകരിക്കുകയോ പുറത്ത് വിടുകയോ ചെയ്ത് പുതിയ പദാർത്ഥ ങ്ങളായി മാറുന്ന പ്രവർത്തനങ്ങളാണ് രാസമാറ്റ ങ്ങൾ.
ഒരു ലൈറ്റർ ഉപയോഗിച്ച് മഗ്നീഷ്യം റിബൺ കത്തിക്കുക. റിബൺ വളരെ പ്രകാശമാനമായി കത്തി വെളുത്ത നിറത്തിലുള്ള ചാരം രൂപപ്പെ ടുന്നു. മഗ്നീഷ്യം റിബൺ കത്തിക്കഴിയുമ്പോൾ അത് പുതിയ പദാർത്ഥമായി മാറുന്നു. അതിനാൽ ഇത് ഒരു രാസമാറ്റമാണ്.
Question 4.
പഞ്ചസാര ചൂടാക്കുന്നത് ഒരു രാസമാറ്റമാണ് എന്ന് തെളിയിക്കുന്നതിനായി ഒരു പരീക്ഷണം എഴുതുക.
Answer:
ഒരു സ്പൂണിൽ പഞ്ചസാര എടുത്ത് ഉരുകുന്നത് വരെ ചൂടാക്കുക. ഉരുകിയതിന് ശേഷം വീണ്ടും നന്നായി ചൂടാക്കുക. അതിന്റെ നിറം തവിട്ടു നിറത്തിൽ നിന്നും കറുപ്പായി മാറുന്നത് കാണാം. ഈ കറുത്ത വസ്തുവാണ് പുതിയ പദാർത്ഥം. ഇവിടെ താപോർജ്ജം പുകയായും ഈ കറുത്ത വസ്തുവായും പുറത്തേക്ക് പോകുന്നു.
Question 5.
പഞ്ചസാര കത്തിക്കുമ്പോൾ കറുത്ത വസ്തു ഉണ്ടാകുന്നു. ഈ വസ്തുവിന് പഞ്ചസാരയുടെ എല്ലാ ഗുണങ്ങളും ഉണ്ടായിരിക്കുമോ ?
Answer:
ഇല്ല. ഈ കറുത്ത വസ്തു പുതിയ പദാർഥമാണ്. ഇതിന് പഞ്ചസാരയുടെ യാതൊരു ഗുണങ്ങളും ഉണ്ടായിരിക്കില്ല. ഊർജ്ജം പുകയുടെയും കറുത്ത വസ്തുവിന്റെയും രൂപത്തിൽ പുറം തളളുന്നു.
Question 6.
പഞ്ചസാരയും മെഴുകും ചൂടാക്കുമ്പോൾ ഉണ്ടാ കുന്ന മാറ്റങ്ങൾ തമ്മിലുളള വ്യത്യാസങ്ങൾ എഴുതുക
Answer:
മെഴുക്
താപം സ്വീകരിക്കുന്നു
ഉരുകുന്നു
നിറം മാറ്റം ഉണ്ടാകുന്നില്ല.
പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നില്ല
പഞ്ചസാര
താപം സ്വീകരിക്കുന്നു
ഉരുകുന്നു
നിറം മാറ്റം ഉണ്ടാകുന്നു
പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നു
Question 7.
മഗ്നീഷ്യം റിബൺ കത്തുന്നത് ഒരു സ്ഥിരമായ മാറ്റമാണ് എന്ന് തെളിയിക്കുന്നതിനായി പരീ ക്ഷണം എഴുതുക
Answer:
- മഗ്നീഷ്യം റിബൺ ചവണയുടെ സഹായ ത്തോടെ എടുക്കുക. ലൈറ്റർ ഉപയോഗിച്ച് കത്തിക്കുക. മഗ്നീഷ്യം റിബൺ കത്തുമ്പോൾ നല്ല താപവും പ്രകാശവും ഉണ്ടാകുന്നു. കത്തിയതിന് ശേഷം വെളുത്ത നിറത്തിലുളള മഗ്നീഷ്യം ഓക്സൈഡ് ഉണ്ടാകുന്നു.
- മഗ്നീഷ്യം റിബൺ കത്തുന്നത് ഒരു സ്ഥിരമാറ്റ മാണ്. എന്തെന്നാൽ ഈ മാറ്റം തിരിച്ച് മാറ്റാൻ കഴിയാത്തതാണ്.
- കത്തിയ മഗ്നീഷ്യം റിബണിനെ വീണ്ടും മഗ്നീഷ്യം റിബൺ ആക്കി മാറ്റാൻ കഴിയില്ല. പുതിയ സവിശേഷതകളോടുകൂടിയ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നു.
Question 8.
മഗ്നീഷ്യം റിബൺ കത്തി ഉണ്ടാകുന്ന പുതിയ പദാർത്ഥം എന്താണ് ?
Answer:
മഗ്നീഷ്യം ഓക്സൈഡ്
Question 9.
മഗ്നീഷ്യം റിബൺ കത്തുമ്പോൾ വെളുത്ത നിറത്തിലുള്ള പൊടി ഉണ്ടാകുന്നു. എന്താണ് ആ പൊടിയുടെ പേര് ?
Answer:
മഗ്നീഷ്യം ഓക്സൈഡ്
Question 10.
മഗ്നീഷ്യം വായുവിൽ കത്തുമ്പോൾ ഉണ്ടാകുന്ന തീയുടെ നിറം എന്താണ് ?
Answer:
വെളുത്ത മിന്നുന്ന ജ്വാല
Question 11.
മഗ്നീഷ്യം റിബൺ കത്തി ഉണ്ടാകുന്ന പുതിയ പദാർത്ഥത്തെ അതിന്റെ പഴയ രൂപത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമോ? എന്ത് കൊണ്ട് ?
Answer:
ഇല്ല
കത്തി കഴിഞ്ഞ മഗ്നീഷ്യം റിബണിനെ തിരികെ മഗ്നീഷ്യം ആക്കാൻ സാധിക്കില്ല. പുതിയ സ്വഭാവ ഗുണങ്ങളോട് കൂടിയ പുതിയ പദാർത്ഥ ങ്ങൾ ഉണ്ടാകുന്നു. ഇവ തിരികെ വരാത്ത മാറ്റങ്ങളാണ്.
Question 12.
രാമുവും തോമുവും ഭൗതികമാറ്റങ്ങളും രാസമാറ്റ ങ്ങളും പഠിച്ചു കൊണ്ടിരിക്കുന്നു. അവർ ഒരു പേപ്പർ കഷ്ണം കത്തിക്കുകയും അത് ഒരു
രാസമാറ്റമാണെന്ന് അനുമാനിക്കുകയും ചെയ്യുന്നു. നിങ്ങൾ അതിനോട് യോജിക്കുന്നുണ്ടോ ?
ഉത്തരം സമർത്ഥിക്കുക.
Answer:
പേപ്പർ കത്തിക്കുന്നത് സ്ഥിരമാറ്റമാണ്. പേപ്പർ കത്തി കഴിയുമ്പോൾ പുതിയ ഗുണങ്ങ ളോടു കൂടിയ പുതിയ പദാർത്ഥം ഉണ്ടാകുന്നു. ഇവ തിരിച്ചു മാറ്റാൻ കഴിയാത്തവയാണ്. കത്തിയ പേപ്പറിന് തിരികെ പേപ്പറാക്കി മാറ്റാൻ കഴിയുക യില്ല. ഇത് ഒരു സ്ഥിരമായ മാറ്റമാണ്.
Question 13.
രാസമാറ്റങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക.
Answer:
വിറക് കത്തുന്നത്, ഭക്ഷണം ദഹിക്കുന്നത്, മുട്ട പാകം ചെയ്യുന്നത്, ഇരുമ്പ് തുരുമ്പിക്കുന്നത്, കേക്ക് ബേക്ക് ചെയ്യുന്നത്, പാൽ പുളിക്കുന്നത്.
Question 14.
രാസമാറ്റത്തിന്റെ ഗുണങ്ങൾ എന്തെല്ലാം ?
Answer:
- ഇവ മാറ്റാനാവാത്തതാണ്.
- ഇവ സ്ഥിരമായ മാറ്റമാണ്.
- പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നു.
- ഊർജ്ജമാറ്റം സംഭവിക്കുന്നു.
- വസ്തുക്കളുടെ അനുപാതം മാറുന്നു.
Question 15.
തന്നിരിക്കുന്ന ചിത്രം നിരീക്ഷിക്കുക
a) ചിത്രത്തിൽ സൂചിപ്പിച്ച രാസമാറ്റം ഏതാണ് ?
b) ഈ രാസമാറ്റ വേളയിൽ നടക്കുന്ന ഊർജ്ജ മാറ്റം എഴുതൂ.
Answer:
a) ഈ ചിത്രത്തിൽ സസ്യങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. സസ്യങ്ങൾ സൂര്യപ്രകാശം സ്വീകരിച്ച് ജലവും കാർബൺ ഡൈഓക്സൈഡും ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നു.
b) സൂര്യനിൽ നിന്നുളള സൂര്യപ്രകാശം രാസോർജ്ജം
Question 16.
തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
ഏതെല്ലാം ഭൗതികമാറ്റങ്ങളാണ് ചിത്രത്തിൽ നിന്നും കണ്ടെത്താനാവുക.
Answer:
ജലം സൂര്യനിൽ നിന്നുള്ള താപം സ്വീകരിച്ച് നീരാവിയായി മാറുന്നു. ഈ നീരാവി ഊർജ്ജം പുറത്ത് വിട്ട് ബാഷ്പീകരണം നടന്ന് മേഘങ്ങ ളായി മാറുന്നു. ഈ മേഘങ്ങൾ തണുത്ത് മഴ ഉണ്ടാകുന്നു.
Question 17.
ഒരു ദിവസം അടുക്കളയിൽ നടക്കുന്ന രാസമാറ്റ ങ്ങളും ഭൗതികമാറ്റങ്ങളും പട്ടികപ്പെടുത്തുക.
Answer:
ഭൗതികമാറ്റങ്ങൾ
a) പച്ചക്കറികൾ അരിയുന്നത്
b) നെയ്യ് ഉരുകുന്നത്
c) മെഴുകുതിരി കത്തുമ്പോൾ ഉരുകുന്നത്
രാസമാറ്റങ്ങൾ
a) എൽ പി ജി കത്തുന്നത്
b) പാൽ തൈരാകുന്നത്
c) പഴങ്ങൾ പാകമാവുന്നത്
Question 18.
ഭൗതികമാറ്റങ്ങളും രാസമാറ്റങ്ങളും താരതമ്യപ്പെടുത്തുക.
Answer:
ഭൗതികമാറ്റം
i) ഇവ താല്ക്കാലി കമാണ്.
ii) ഇവ മാറ്റാവുന്ന വയാണ്.
iii) പുതിയ പദാർത്ഥ ങ്ങൾ ഉണ്ടാവുന്നില്ല.
iv) ഊർജ്ജം സ്വീകരിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നില്ല.
രാസമാറ്റം
i) ഇവ സ്ഥിരമാറ്റമാണ്.
ii) ഇവ മാറ്റാവുന്നവയല്ല.
iii) പുതിയ പദാർത്ഥങ്ങൾ ഉണ്ടാവുന്നു.
iv) ഊർജ്ജം സ്വീകരിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു.
Question 19.
ശരിയായവ തെരഞ്ഞെടുത്തെഴുതുക
a) വിറക് കത്തുന്നത് ഭൗതികമാറ്റമാണ്.
b) രാസമാറ്റങ്ങൾ കാലക്കാലികമാണ്.
c) ഭക്ഷണം ദഹിക്കുന്നത് രാസമാറ്റമാണ്.
d) രാസമാറ്റം നടക്കുമ്പോൾ ഊർജ്ജം സ്വതന്ത്ര മാക്കപ്പെടുന്നു.
e) രാസമാറ്റവും ഭൗതികമാറ്റവും ഒരേ പോലെ യാണ്.
Answer:
ഭക്ഷണം ദഹിക്കുന്നത് രാസമാറ്റമാണ്.
രാസമാറ്റം നടക്കുമ്പോൾ ഊർജ്ജം സ്വതന്ത്രമാക്ക പ്പെടുന്നു.
മാറ്റത്തിന്റെ പൊരുൾ Class 6 Notes
മാറ്റത്തിന്റെ പൊരുൾ എന്ന പാഠഭാഗം കൊണ്ട് അർത്ഥമാക്കുന്നത് മാറ്റത്തിന്റെ ഗുണങ്ങൾ എന്നാണ്. ഒരു വസ്തു ആദ്യം എന്തായിരുന്നുവോ അതിൽ നിന്നും വ്യത്യസ്തമായ ഒന്ന് ആയി മാറുന്ന പ്രക്രിയ യാണ് മാറ്റം. ഒരു വസ്തുവിന്റെ ആകൃതിയിലോ വലുപ്പത്തിലോ ഉണ്ടാകുന്ന വ്യത്യാസമാണ് മാറ്റം എന്നു പറയുന്നത്. മാറ്റങ്ങൾ എന്നത് മാറ്റാനാവുന്നതും മാറ്റാനാവാത്തതും ഉണ്ട്. നമുക്ക് ചുറ്റും വ്യത്യസ്തങ്ങ ളായ മാറ്റങ്ങൾ നമുക്ക് നിരീക്ഷിക്കുവാൻ സാധിക്കും. മാറ്റങ്ങൾ കൊണ്ടുവരുന്നതായോ ബലമായി വരുന്ന തായോ തോന്നാം. എന്നാൽ യഥാർത്ഥത്തിൽ അവ സ്വതസിദ്ധമായി ഉണ്ടാകുന്നവയാണ്.
ഈ പാഠഭാഗം പ്രധാനമായും വ്യത്യസ്ത തരത്തി ലുളള ഊർജ്ജങ്ങളെക്കുറിച്ചും അവയുടെ മാറ്റങ്ങളെ ക്കുറിച്ചും പ്രതിപാദിക്കുന്നു. ഊർജ്ജം എന്നാൽ കൃത്യമായ പ്രകൃതി നിയമങ്ങൾ പാലിക്കുന്ന ഭൗതിക- മായ അളവാണ്. ഭൂമിയുടെ സിസ്റ്റങ്ങളിലൂടെയുളള ഊർജ്ജത്തിന്റെ ഒഴുക്കിന്റെ ഫലമായാണ് ഭൂമിയിലെ ഭൗതികമായ പ്രക്രിയകൾ നടക്കുന്നത്. ഊർജ്ജ ത്തിന്റെ ഉപയോഗം എന്നാൽ വൈദ്യുതി മാത്രം ഉൾപ്പെടുന്നതല്ല, ഗതാഗതം, പാചകം, ചൂടാക്കൽ തുടങ്ങിയ മറ്റ് ഉപഭോഗ മാർഗ്ഗങ്ങളും ഉൾപ്പെടുന്നു. ഊർജ്ജ ഉല്പാദനവും ഉപയോഗവും ആഗോള താപനത്തിന്റെ ഉറവിടമാണ്. മാത്രമല്ല ഹരിതഗൃഹ വാതകങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും പുറന്തളളുന്നത് മനുഷ്യരുടെ ഇത്തരത്തിലുളള പ്രവർത്തനങ്ങളാണ്. ഊർജ്ജം എന്നാൽ പ്രവൃത്തി ചെയ്യാനുളള കഴിവാണ്.
തരങ്ങളിലുളള ഊർജ്ജം ഊർജ്ജം ഉണ്ട്, താപോർജ്ജം, വികിരണ ഊർജ്ജം തുടങ്ങിയവ. നമുക്ക് ചുറ്റും എന്തെങ്കിലും സംഭവിക്കുന്നത് ഊർജ്ജം ഉളളതു കൊണ്ടാണ്. കളിക്കുന്നതിനും ഓടുന്നതിനും എല്ലാ പ്രവർത്തികൾക്കും ഊർജ്ജം ആവശ്യമാണ്. ശാരീരികവും മാനസികവുമായ നിലനിൽപ്പിന് ഊർജ്ജം ആവശ്യമാണ്. ഊർജ്ജ ഉപയോഗം ശരിയായ രീതിയിൽ എങ്ങനെ നടത്തണമെന്നും ഊർജ്ജത്തെ ഒന്നിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് എങ്ങനെ മാറ്റണമെന്നും പഠിച്ചതുകൊണ്ടാണ് ആധുനിക നാഗരികത സാധ്യമാകുന്നത്.
മാറ്റത്തിന്റെ പൊരുൾ ഈ പാഠഭാഗത്തിൽ നിന്നും കുട്ടികൾക്ക് ഊർജ്ജത്തെക്കുറിച്ചും അതിന്റെ മാറ്റങ്ങളെക്കുറിച്ചും വിവിധ ഊർജ രൂപങ്ങളെക്കുറിച്ചും അറിവ് ലഭിക്കുന്നു. വ്യത്യസ്ത സാചഹര്യങ്ങളിൽ ഈ ഊർജ്ജത്തെ എങ്ങനെ വിനിയോഗിക്കണമെന്ന ആശയം ഈ പാഠത്തിൽ നിന്നും ലഭിക്കുന്നു. നിത്യജീവിതത്തിൽ നടക്കുന്ന ഊർജ്ജമാറ്റങ്ങളെക്കുറിച്ചും ഊർജ്ജ സംരക്ഷണത്തെക്കുറിച്ചും ജീവിതത്തിൽ എങ്ങനെ വിനിയോഗിക്കണമെന്നും അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. ഭൗതിക മാറ്റം, രാസമാറ്റം എന്നിങ്ങനെ യുളള മാറ്റങ്ങളെക്കുറിച്ചും ഈ പാഠം രിക്കുന്നു. വിശദീക രാജ്യങ്ങളുടെ വികസനത്തിന്റെ അടിസ്ഥാനം എന്നു പറയുന്നത് സുസ്ഥിരമായ ഊർജ്ജ വിനിയോഗ മാണ്. ഊർജ്ജം പ്രവൃത്തി ചെയ്യുന്നതിനുള്ള കഴിവാണ് ഊർജ്ജം. അല്ലാത്ത പക്ഷം വസ്തുക്കളെ ചലിപ്പിക്കുന്നതിനാവ ശ്യമായ ബലമാണ് ഊർജ്ജം. ഊർജ്ജം വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്നു. ഓരോ രൂപത്തെയും മറ്റൊരു രൂപത്തിലേക്ക് മാറ്റുവാൻ സാധിക്കുന്നു.