Reviewing Std 6 Basic Science Notes Pdf Malayalam Medium and Kerala Syllabus Class 6 Basic Science Chapter 3 Notes Pdf Malayalam Medium പൂവില്നിന്ന് പൂവിലേക്ക് Questions and Answers can uncover gaps in understanding.
പൂവില്നിന്ന് പൂവിലേക്ക് Notes Class 6 Basic Science Chapter 3 Malayalam Medium
Flower to Flower Class 6 Malayalam Medium
ചോദ്യോത്തരങ്ങൾ
Question 1.
എന്താണ് പൂവ്?
Answer:
പ്രത്യുൽപ്പാദന അവയവങ്ങൾ അടങ്ങിയ ചെടി കളിലെ പ്രധാനപ്പെട്ട പ്രത്യുൽപ്പാദന ഭാഗമാണ് പൂവ്.
Question 2.
വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലും പൂക്കൾ വളരെ ആകർഷണം നിറഞ്ഞവയായി കാണപ്പെ ടുന്നു. എന്തുകൊണ്ട്?
Answer:
വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലും പൂക്കൾ വളരെ ആകർഷണം നിറഞ്ഞവയായി കാണപ്പെ ടുന്നത് പരാഗണകാരികളെ പൂമ്പൊടികൈമാറ്റം ചെയ്യുന്നതിനായി ആകർഷിക്കുന്നതിനു വേണ്ടി യാണ്.
Question 3.
പരാഗണകാരികൾ എന്നാലെന്ത്? ഉദാഹരണം എഴുതുക?
Answer:
ഒരു ചെടിയിൽ ബീജസങ്കലനം നടക്കുന്നതിനായി പൂമ്പൊടി കൈമാറ്റം ചെയ്യുന്ന ചെറിയ പ്രാണിക ളെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ജീവികളേയോ ആണ് പരാഗണകാരികൾ എന്നുപറയുന്നത്. ഉദാ : ചിത്രശലഭങ്ങൾ
Question 4.
പരാഗണകാരികൾക്ക് ഉദാഹരണങ്ങൾ എഴുതുക?
Answer:
ചിത്രശലഭങ്ങൾ, നിശാലഭങ്ങൾ, ഈച്ചകൾ, വണ്ടു കൾ, വാവ്വലുകൾ, ഉറുമ്പുകൾ, ലീമറുകൾ, ഒപ്പോ സം, തേനീച്ചകൾ
Question 5.
എല്ലാ ശലഭങ്ങളും എല്ലാ പൂക്കളിലും വരു ന്നുണ്ടോ?
Answer:
ഇല്ല, എല്ലാ ശലഭങ്ങളും പൂക്കളിൽ വരുന്നവയല്ല
Question 6.
ഉദ്യാനങ്ങളിൽ മാത്രമാണോ നമുക്ക് പൂക്കളെ കാണുവാൻ സാധിക്കുന്നത്?
Answer:
അല്ല, കരയിൽ വളരുന്ന പൂക്കൾ, സമുദ്രങ്ങളിൽ കാണപ്പെടുന്നവ, തടാകങ്ങളിൽ, പുഴകളിൽ, മല മുകളിൽ, മരുഭൂമികളിൽ ഇവിടെയെല്ലാം പൂക്കൾ കാണപ്പെടുന്നു.
Question 7.
നിങ്ങൾക്കറിയാവുന്ന പൂക്കളുടെ പേരെഴുതുക?
Answer:
ചെമ്പരത്തി, മുല്ല, റോസ്, ജമന്തി
Question 8.
എല്ലാ പൂക്കളും ഒരേ പോലെയാണോ? ഏതെല്ലാം കാര്യങ്ങളിലാണ് അവ വ്യത്യസ്തമായിരിക്കു ന്നത്?
Answer:
അല്ല, എല്ലാ പൂക്കളും ഒരേ പോലെയല്ല, ഇതളുക ളുടെ എണ്ണത്തിൽ, നിറത്തിൽ, വലിപ്പത്തിൽ, ആകൃതിയിൽ, ഗന്ധത്തിൽ എല്ലാം അവ വ്യത്യ സ്തമാണ്.
Question 9.
പൂക്കളുടെ ഉപയോഗങ്ങൾ എന്തെല്ലാം? ഓരോന്നും എഴുതുക?
Answer:
പൂക്കൾ മരുന്നു നിർമ്മാണത്തിന് ഉപയോഗിക്കു ന്നു. ചായങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നു. വായു ശുദ്ധീകരണി ഉണ്ടാക്കുവാൻ ഉപയോഗിക്കു ന്നു. സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഭക്ഷണമായി ഉപയോഗിക്കുന്നു.
Question 10.
സസ്യങ്ങൾക്ക് പൂക്കൾ കൊണ്ടുള്ള ഉപയോ ഗങ്ങൾ എന്തെല്ലാമായിരിക്കും?
Answer:
ആൺപെൺ ഗമേറ്റുകളുടെ രൂപീകരണം വഴി സസ്യങ്ങളിൽ പ്രത്യുത്പാദനം നടത്തുക എന്ന താണ് പൂക്കളുടെ പ്രധാനധർമ്മം.
Question 11.
എല്ലാ പൂവുകളിലേയും ഇതളുകളുടെ എണ്ണം ഒരേ പോലെയാണോ ?
Answer:
ആല്
Question 12.
ഏതെങ്കിലും മൂന്ന് പൂക്കളുടെ ഇതളുകളുടെ എണ്ണം കണ്ടെത്തി എഴുതുക?
Answer:
ചെമ്പരത്തി – 5 ഇതളുകൾ
ലില്ലി – 3 ഇതളുകൾ
ഐറിസ് – 3 ഇതളുകൾ
ഒരു പൂക്കാഴ്ച
Question 1.
എല്ലാ പൂക്കൾക്കും ഇതളുകൾ ഉണ്ടോ?
Answer:
ഇല്ല, ഇതളുകൾ ഇല്ലാത്ത പൂക്കളും ഉണ്ട്.
Question 2.
ഒരു പൂവിനെ ചെടിയുമായി ബന്ധിപ്പിക്കുന്ന ഭാഗം ഏതാണ്?
Answer:
പൂട്ട്
Question 3.
ഒരു പൂവിന്റെ വിവിധ ഭാഗങ്ങൾ എന്തെല്ലാമാണ്?
Answer:
ഒരു പൂവിന്റെ വിവിധ ഭാഗങ്ങളാണ് പൂട്ട്, പുഷ്പാസനം, വിദളം, ദളം, കേസരപുടം, ജനി പുടം എന്നിവ
Question 4.
നിങ്ങൾക്ക് ഒരു ചെമ്പരത്തിപ്പൂവ് തന്നിരിക്കുന്നു. ആ പൂവിന്റെ വ്യത്യസ്ത ഭാഗങ്ങൾ അടയാളപ്പെ ടുത്തുന്നതിനായി അധ്യാപിക ആവശ്യപ്പെടുന്നു. വരച്ച് രേഖപ്പെടുത്തുക.
Answer:
Question 5.
എല്ലാ പൂവുകൾക്കും ഒരേ ഭാഗങ്ങളാണോ ഉള്ളത്?
Answer:
അല്ല, ചില പൂക്കളിൽ ആൺപെൺ പ്രത്യുൽപ്പാദന ഭാഗങ്ങൾ ഒരെ പൂവിലും, ചിലതിൽ ആൺപെൺ പ്രത്യുൽപ്പാദനഭാഗങ്ങൾ വ്യത്യസ്ത പൂവുകളിലും ആയി കാണപ്പെടുന്നു.
Question 6.
പൂട്ട്, വിദളം, ജനിപുടം, കേസരപുടം എന്നീ പൂവിന്റെ ഭാഗങ്ങൾ അടയാളപ്പെടുത്തുക.
Answer:
ഒരു പൂക്കാഴ്ച എന്നതിൽ ചോദ്യം 4ന്റെ ഉത്തരം.
പൂവിന്റെ ധർമ്മം
ആൺപെൺ ഗമേറ്റുകളുടെ രൂപീകരണം വഴി സസ്യങ്ങളിലെ പ്രത്യുൽപ്പാദനം നടത്തുക എന്നതാണ് പൂക്കളുടെ ധർമ്മം
Question 1.
എന്താണ് പുട്ട് ? അതിന്റെ ധർമ്മങ്ങൾ എന്തെല്ലാം?
Answer:
പൂവിനെ ചെടിയുമായി ബന്ധിപ്പിച്ചു നിർത്തുന്ന ഭാഗമാണ് പൂഞെട്ട്
- പൂട്ട് പൂവിനെ താങ്ങിനിർത്തുന്നു.
- പൂവും ചെടിയുമായി ബന്ധിപ്പിക്കുന്നു.
Question 2.
വിദളം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കു ന്നത്? അതിന്റെ ധർമ്മങ്ങൾ എന്തെല്ലാം?
Answer:
പൂവിന്റെ താഴെ ഭാഗത്ത് അതിനെ ചുറ്റി കാണപ്പെ ടുന്ന ഭാഗമാണ് വിദളം
- മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷി
- വിരിഞ്ഞതിനുശേഷം ദളങ്ങളെ സംരക്ഷി ക്കുന്നു.
Question 3.
പുഷ്പാസനം, ദളം എന്നിവ പൂവിന്റെ ഭാഗങ്ങ ളാണ്. ഇവ രണ്ടിന്റെയും ധർമ്മങ്ങൾ എഴുതുക?
Answer:
പുഷ്പാസനം : പൂവിന്റെ തണ്ടിൽ കാണപ്പെടുന്ന കനം കൂടിയ ഭാഗമാണ് പുഷ്പാസനം. അതിന്റെ ധർമ്മങ്ങൾ
- പൂവിന്റെ വിവിധ ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരു ക്കുന്നു.
- പൂവിനു വേണ്ട പോഷണങ്ങൾ എത്തിക്കുന്നു. ദളം : പൂവിലെ നിറമുള്ള ഇതളുകളാണ് ദളം
- പൂവിന് നിറം, ഗന്ധം, ആകർഷകത്വം എന്നിവ നൽകുന്നു.
Question 4.
ദളവും വിദളവും ഒന്നാണോ? എന്തുകൊണ്ട്?
Answer:
അല്ല, ദളം, വിദളം ഇവ രണ്ടും വ്യത്യസ്തമാണ്. ദളം എന്നാൽ പൂവിന്റെ നിറമുള്ള ഭാഗങ്ങളാണ്. എന്നാൽ വിദളം എന്നാൽ പൂവിന്റെ പച്ചനിറത്തിൽ കാണപ്പെടുന്ന വിരിഞ്ഞ ദളങ്ങളെ സംര ക്ഷിക്കുന്ന ഭാഗമാണ്.
Question 5.
പുഷ്പാസനം ഒരു പൂവിന്റെ……… അറിയപ്പെടുന്നു?
Answer:
റിസെപ്റ്റാക്കിൾ അല്ലെങ്കിൽ ടോറസ്
Question 6.
ഒരു പൂവിലെ പ്രധാനപ്പെട്ട പ്രത്യുത്പാദനഭാഗ ങ്ങൾ ഏതെല്ലാമാണ്?
Answer:
കേസരപുടം, ജനിപുടം
Question 7.
ഒരു പൂവിലെ ആൺലിംഗാവയവം………… ആണ്?
Answer:
കേസരപുടം
Question 8.
………… ആണ് ഒരു പൂവിലെ പെൺലിംഗാവയവം?
Answer:
ജനിപുടം
Question 9.
എന്താണ് കേസരപുടം? അതിന്റെ ധർമ്മങ്ങൾ എന്തെല്ലാം?
Answer:
ഒരു പൂവിലെ ആൺലിംഗാവയവമാണ് കേസര പുടം.
- കേസരപുടത്തിൽ പരാഗരേണുക്കൾ ഉണ്ടായി രിക്കും. ഇവ പ്രത്യുത്പാദനത്തിന് അവിഭാജ്യ ഘടകമാണ്.
Question 10.
കേര പുടത്തിന്റെ രണ്ട് പ്രധാനഭാഗങ്ങൾ ഏതെല്ലാം?
Answer:
പരാഗി, തന്തുകം
Question 11.
എന്താണ് ജനിപുടം എന്നതുകൊണ്ട് അർത്ഥമാ ക്കുന്നത്? അതിന്റെ ധർമ്മങ്ങൾ എന്തെല്ലാം?
Answer:
പൂവിലെ പെൺലിംഗാവയവമാണ് ജനിപുടം
- ഇവ ഒളുകൾ ഉത്പാദിപ്പിക്കുകയും സംര ക്ഷിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പരാഗണത്തിന് മധ്യസ്ഥത വഹിക്കുകയും ചെയ്യുന്നു.
Question 12.
കേസരപുടത്തിന്റെ മറ്റൊരു പേര് …………. ന്താണ്?
Answer:
സ്റ്റേമന്ത
Question 13.
ഒരു പൂവിന്റെ നെടുകെയുള്ള ഛേദം താഴെ തന്നി രിക്കുന്നു. ഓരോ ഭാഗവും അടയാളപ്പെടുത്തി അവ യുടെ ധർമ്മങ്ങൾ എഴുതുക.
Answer:
വിദളം – മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്നു. വിരിഞ്ഞതിനു ശേഷം ദളങ്ങളെ സംരക്ഷി ക്കുന്നു.
പുഷ്പാസനം – പൂവിന്റെ വിവിധ ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നു. പൂവിനു വേണ്ട പോഷണങ്ങളെ എത്തി ക്കുന്നു.
ദളം – പൂവിന് നിറം, ഗന്ധം, ആകർഷ കത്വം എന്നിവ നൽകുന്നു.
ജനിപുടം – ഒളുകൾ ഉത്പാദിപ്പിക്കു കയും സംരക്ഷിക്കുകയും ചെയ്യുന്നു. പരാഗണത്തിന് മധ്യ സ്ഥത വഹിക്കുന്നു.
കേസരപുടം – പരാഗണത്തിന് ആവശ്യമായ പരാഗരേണുക്കൾ കാണപ്പെ ടുന്നു.
Question 14.
ഒരു സസ്യത്തിലെ വിത്തുകളും ഫലങ്ങളും എവിടെ നിന്നാണ് രൂപപ്പെടുന്നത്?
Answer:
ഒരു സസ്യത്തിലെ ഫലങ്ങൾ പൂക്കളിൽ നിന്നും വിത്തുകൾ ഫലങ്ങളുടെ ഉള്ളിലും രൂപപ്പെടുന്നു.
Question 15.
ഒരു സസ്യത്തിന് വിത്തുകൾ ഉണ്ടാകുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?
Answer:
ഒരു വിത്തിൽ ഭാവിയിലെ സസ്യം അടങ്ങിയിരി ക്കുന്നു. അനുയോജ്യമായ സാഹചര്യങ്ങളിൽ ഇത് ഒരു തൈ ആയി മാറുന്നു. വിത്ത് അതിലുള്ള ഭ്രൂണത്തെ അതികഠിനമായ പാരിസ്ഥിതിക അവ സ്ഥകളിൽ നിന്നും സംരക്ഷിക്കുന്നു. വിത്തുകൾ ഒരു സുഷുപ്തിയുടെ അവസ്ഥയിൽ ആയിരിക്കും. ഇത് ഒരു നീണ്ട കാലത്തേക്ക് അവയെ സുരക്ഷിതമായി സംരക്ഷിക്കുന്നു.
Question 16.
പൂക്കളുടെ ധർമ്മങ്ങൾ എന്തെല്ലാമായിരിക്കും?
Answer:
- സസ്യങ്ങളിലെ പ്രത്യുത്പാദനം നടത്തുക എന്നതാണ് പൂക്കളുടെ പ്രധാന ധർമ്മം
- പൂക്കൾ സസ്യങ്ങളുടെ ഭംഗി വർദ്ധിപ്പിക്കുന്നു .
- പ്രാണികൾക്കും പക്ഷികൾക്കും തേൻ ലഭി ക്കുന്നു.
- പരാഗണത്തിന് സഹായിക്കുന്നതിനായി പക്ഷി കളെയും പ്രാണികളെയും ആകർഷിക്കുന്നു.
പൂവുകൾ
Question 1.
വിത്തുകളുടെ …………. വഴിയാണ് തൈകൾ ഉണ്ടാകുന്നത്?
Answer:
മുളപ്പിക്കൽ (മുളയ്ക്കൽ)
Question 2.
എന്താണ് “മുളപ്പിക്കൽ’ എന്നതുകൊണ്ട് അർത്ഥ മാക്കുന്നത്?
Answer:
പുതിയ സസ്യങ്ങളായി വിത്തുകൾ മാറുന്ന പ്രക്രിയ യയാണ് മുളപ്പിക്കൽ എന്നുപറയുന്നത്.
Question 3.
വിത്തുകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന പാരി സ്ഥിതിക അവസ്ഥകൾ ഏതെല്ലാം?
Answer:
വിത്തുകളുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടക ങ്ങളാണ് ജലലഭ്യത, താപനില, വിത്തുനടുന്ന തിന്റെ ആഴം എന്നിവ
Question 4.
എവിടെ നിന്നാണ് ഫലങ്ങൾ ഉണ്ടാകുന്നത്?
Answer:
പൂക്കളിൽ നിന്നാണ് ഫലങ്ങൾ ഉണ്ടാകുന്നത്
Question 5.
പ്രത്യുത്പാദനം എന്ന വാക്ക് നിർവചിക്കുക?
Answer:
ജീവിവർഗ്ഗം അവയുടെ തുടർച്ച നിലനിർത്തുന്ന തിന് പുതിയ തലമുറയെ ഉൽപ്പാദിക്കുന്ന പ്രക്രി യയാണ് പ്രത്യുത്പാദനം.
Question 6.
സസ്യങ്ങളിലെ പ്രത്യുത്പാദന അവയവങ്ങൾ ഏതാണ്?
Answer:
പൂവുകൾ
Question 7.
പ്രത്യുത്പാദനത്തിന്റെ രണ്ട് പ്രധാന രീതികൾ ഏതെല്ലാം?
Answer:
ലൈംഗിക പ്രത്യുത്പാദനം, അലൈംഗിക പ്രത ത്പാദനം
Question 8.
സസ്യങ്ങളിലെ പ്രത്യുത്പാദനം പ്രാധാന്യമർഹി ക്കുന്നത് എന്തുകൊണ്ട്?
Answer:
സസ്യവർഗങ്ങളുടെ അടിസ്ഥാനമാണ് ഇവയുടെ പ്രത്യുത്പാദനം. കാർഷിക സമ്പദ് വ്യവസ്ഥയുടെ വിജയത്തിലും സസ്യങ്ങളുടെ പ്രത്യുത്പാദനം പ്രാധാന്യമർഹിക്കുന്നു. കൃഷിഭൂമിയിലെ കാർഷി കവൃത്തികൾ ആരംഭിക്കുന്നതും അവസാനിക്കു ന്നതും വിത്തിലാണ്. പുനരുൽപ്പാദനം അഥവാ പ്രത്യുത്പാദനത്തിന്റെ ആരംഭം പൂവുകളിലാണ്. ഈ പ്രത്യുത്പാദനം ജീവചക്രം ക്രമപ്പെടു ത്തുന്നു.
Question 9.
നടക്കുന്നത് ഏതുതരത്തിലുള്ള പ്രത്യുത്പാദനമാണ്?
Answer:
ലൈംഗിക പ്രത്യുത്പാദനവും അലൈംഗിക പ്രത്യുത്പാദനവും
Question 10.
സസ്യങ്ങളിൽ അലൈംഗിക പ്രത്യുത്പാദനം നട ക്കുന്ന രീതികൾ എന്തെല്ലാം?
Answer:
സസ്യങ്ങളിൽ അലൈംഗിക പ്രത്യുത്പാദനം നട ക്കുന്ന പല മാർഗ്ഗങ്ങൾ ഉണ്ട്. അവയാണ് ഫാഗ്മെന്റേഷൻ. ബഡ്ഡിംഗ്, സ്പോർഫോർമേ ഷൻ, വെജിറ്റേറ്റീവ്
Question 11.
പൂമ്പൊടി …………..എന്നും അറിയപ്പെടുന്നു?
Answer:
പരാഗരേണുക്കൾ
Question 12.
ജനിപുടത്തിന്റെ ചിത്രം വരച്ച് അടയാളപ്പെടു ത്തുക?
Answer:
Question 13.
പുംബീജം ഒരു പൂവിൽ എവിടെയാണ് കാണപ്പെ ടുന്നത്?
Answer:
പരാഗരേണുക്കൾ
Question 14.
പരാഗരേണുക്കൾ എവിടെയാണ് കാണപ്പെടുന്നത്?
Answer:
കേസരപുടത്തിലെ പരാഗിയിൽ
Question 15.
ഒരു പൂവിലെ ജനി പ ട ത്തിന്റെ ഭാഗങ്ങൾ ഏതെല്ലാം?
Answer:
പരാഗണസ്ഥലം, ജനിദണ്ഡ്, അണ്ഡാശയം,
Question 16.
ഒരു സസ്യത്തിലെ പെൺലൈംഗികാവയവം ഏതാണ്?
Answer:
ജനിപുടം
Question 17.
ഒരു പൂവിലെ അണ്ഡം നമുക്ക് എവിടെയാണ് കാണാൻ കഴിയുന്നത്?
Answer:
അണ് ഡാശയത്തിനുള്ളിലെ ഒളിലാണ് അണ്ഡം കാണപ്പെടുന്നത്.
Question 18.
ഒരു ചെമ്പരത്തിപ്പൂവിന്റെ കേസരപുടം വരച്ച് ഭാഗ ങ്ങൾ അടയാളപ്പെടുത്തുക?
Answer:
Question 19.
സസ്യങ്ങളിൽ ലൈംഗിക പ്രത്യുല്പാദനം നടക്കു ന്നത് എങ്ങനെയാണ്?
Answer:
ആൺ പെൺ ഗമേറ്റുകളുടെ സങ്കലനം വഴിയാണ് സസ്യങ്ങളിൽ ലൈംഗിക പ്രത്യുല്പാദനം നടക്കു ന്നത്.
പൂവിന്റെയുളളിൽ
ഒരു പൂവിന് പൂട്ട്, പുഷ്പാസനം, വിദളം, ജനിപുടം, ദളം, കേസരപുടം എന്നീ ഭാഗങ്ങൾ ഉണ്ട്. ആൺപൂവും പെൺപൂവും ഉണ്ട്.
Question 1.
എന്താണ് ആൺപൂക്കൾ? ഉദാഹരണം എഴുതുക?
Answer:
കേസരപുടം മാത്രമുള്ള പൂക്കളാണ് ആൺപൂക്കൾ ഉദാ: മത്തൻ, കുമ്പളം, പാവൽ
Question 2.
എന്താണ് പെൺപൂക്കൾ? ഉദാഹരണം എഴുതുക?
Answer:
ജനിപുടം മാത്രമുള്ള പൂക്കളാണ് പെൺപൂക്കൾ
ഉദാ : മത്തൻ, കുമ്പളം, പാവൽ
Question 3.
എന്താണ് ഏകലിംഗ പുഷ്പങ്ങൾ?
Answer:
ഒരു പൂവിൽ ആൺലൈംഗിക ഭാഗം മാത്രമോ, പെൺലൈംഗികഭാഗമോ മാത്രമോ ഉള്ളവയാണ് ഏകലിംഗ പുഷ്പങ്ങൾ. അതായത് അവയിൽ കേസരപുടം മാത്രമോ ജനിപുടം മാത്രമോ ഉണ്ടാ വുകയുള്ളു.
ഉദാ: മത്തൻ, കുമ്പളം, പാവൽ
Question 4.
ഏകലിംഗ പുഷ്പങ്ങൾക്ക് കൂടുതൽ ഉദാഹ രണങ്ങൾ എഴുതുക?
Answer:
നാളികേരത്തിന്റെ പൂവ്, പപ്പായ, തണ്ണിമത്തൻ, കുമ്പളം, പടവലം, കപ്പ, ചോളം, പാവൽ, മത്തൻ
Question 5.
എന്താണ് ദ്വിലിംഗ പുഷ്പങ്ങൾ?
Answer:
കേസരപുടവും, ജനിപുടവും ഒന്നിച്ചു കാണപ്പെ ടുന്ന പൂവുകളാണ് ദ്വിലിംഗ പുഷ്പങ്ങൾ. അവ യിൽ ആൺലൈഗിംഗ ഭാഗവും പെൺലൈംഗിക ഭാഗവും ഒരുമിച്ച് കാണപ്പെടുന്നു, അതായത് ഒരു പൂവിൽ കാണപ്പെടുന്നു.
Question 6.
ദ്വിലിംഗ പുഷ്പങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക?
Answer:
ലില്ലി, റോസ്, സൂര്യകാന്തി, ചെമ്പരിത്തി, തക്കാളി, മാങ്ങ, വഴുതനങ്ങ
Question 7.
കുറച്ച് പൂവുകളുടെ പേര് താഴെ തന്നിരിക്കുന്നു. അവയെ ഏകലിംഗ പുഷ്പങ്ങൾ എന്നും ദ്വിലിംഗ പുഷ്പങ്ങൾ എന്നും തരം തിരിക്കുക. ഇതിൽ നിന്നും എന്ത് നിഗമനത്തിലാണ് നിങ്ങൾ എത്തി ച്ചേരുന്നത്?
ഒലിയാഡർ, മത്തൻ, പാവൽ, റോസ്, ചെമ്പരത്തി, ക്ലിറ്റോറിയ, സൂര്യകാന്തി, മാങ്ങ, പടവലം, തണ്ണി മത്തൻ, പപ്പായ.
Answer:
ഈ പട്ടികയിൽ നിന്നും താഴെപറയുന്നവ മനസ്സി ലാക്കാം.
- ചില പൂവുകളിൽ കേസരപുടവും ജനിപുടവും ഒരേ പൂവിൽ കാണപ്പെടുന്നു. ഇത്തരം പൂവു കളാണ് ദ്വിലിംഗ പുഷ്പങ്ങൾ.
- ചില പൂവുകളിൽ കേസരപുടം മാത്രമോ ജനി പുടം മാത്രമോ ആയി. ഒരു പൂവിൽ കാണപ്പെ ടുന്നു. ഇത്തരം പൂവുകളാണ് ഏകലിംഗ പുഷ്പ ങ്ങൾ.
ആൺമരവും പെൺമരവും
സസ്യങ്ങളിൽ ആൺമരവും പെൺമരവും ഉണ്ട്.
Question 1.
എന്താണ് ആൺ മരവും പെൺമരവും എന്നതു കൊണ്ട് അർത്ഥമാക്കുന്നത്?
Answer:
ആൺപൂക്കൾ മാത്രമുള്ള മരങ്ങളാണ് ആൺമര ങ്ങൾ. പെൺപൂക്കൾ മാത്രമുള്ള മരങ്ങളാണ് പെൺമരങ്ങൾ.
ഉദാ : കുടപ്പന, കുടംപുളി, ജാതി
വിത്തായി മാറാൻ
വിത്തുരൂപീകരണം ആയി ബന്ധപ്പെട്ട് പലതരം പ്രവർത്തനങ്ങൾ നടക്കുന്നു.
Question 1.
എന്താണ് ബീജസങ്കലനം?
Answer:
പരാഗരേണുക്കളിൽ നിന്ന് പുംബീജം അണ്ഡാ ശത്തിലെത്തി, അണ്ഡവുമായി കൂടിച്ചേരുന്ന പ്രവർത്തനമാണ് ബീജസങ്കലനം.
Question 2.
എവിടെവച്ചാണ് ബീജസങ്കലനം നടക്കുന്നത്?
Answer:
ജനിപുടത്തിലെ അണ്ഡാശയത്തിൽ വച്ചാണ് ബീജസങ്കലനം നടക്കുന്നത്.
Question 3.
ബീജസങ്കലനം നടത്തിനുശേഷം എങ്ങനെയാണ് ഫലം രൂപപ്പെടുന്നത്?
Answer:
കേസരപുടത്തിലെ പരാഗിയിൽ നിന്ന് പരാഗരേ ണുക്കൾ പരാഗണസ്ഥലത്ത് എത്തുന്നു. അവിടെ നിന്ന് പുംബീജും അണ്ഡാശയത്തിൽ എത്തുന്നു. അണ്ഡാശയത്തിൽ വച്ച് പുംബീജം അണ്ഡവു മായി ചേർന്ന് ഭ്രൂണം ഉണ്ടാകുന്നു. ഇങ്ങനെ ബീജ സങ്കലനത്തിനുശേഷം അണ്ഡാശയം ഫലമായി മാറുന്നു.
Question 4.
സസ്യങ്ങളിലെ ബീജസങ്കലനം നടക്കുന്നത് എങ്ങനെ?
Answer:
കേസരപുടത്തിലെ പരാഗിയിൽ നിന്ന് പരാഗരേ ണുക്കൾ പരാഗണസ്ഥലത്ത് എത്തുന്നു. അവിടെ നിന്ന് പുംബീജം അണ്ഡാശയത്തിൽ എത്തുന്നു. അണ്ഡാശയത്തിൽ വച്ച് പുംബീജം അണ്ഡവു മായി ചേർന്ന് ഭ്രൂണം ഉണ്ടാകുന്നു. ഇങ്ങനെയാണ് ബീജസങ്കലനം നടക്കുന്നത്.
Question 5.
ബീജസങ്കലത്തിനുശേഷം വിത്ത് ഉണ്ടാകുന്നത് എങ്ങനെയാണ്?
Answer:
പരാഗരേണുക്കളിൽ ഉള്ള പുംബീജം അണ്ഡാ ശയത്തിൽ എത്തി, അണ്ഡവുമായി കൂടിച്ചേരു ന്നു. ഇങ്ങനെ ഭ്രൂണം ഉണ്ടാകുന്നു. ബീജസങ്കല നത്തിനുശേഷം ഒവൾ വിത്തായി മാറുന്നു.
Question 6.
ജനിപുടത്തിലെ ഏതെല്ലാം ഭാഗങ്ങളാണ് ബീജ സങ്കലനത്തിനുശേഷം ഫലങ്ങളും വിത്തുകളു മായി മാറുന്നത്?
Answer:
ഒളുകൾ വിത്തായും അണ്ഡാശയം ഫല മായും മാറുന്നു.
Question 7.
ബീജസങ്കലനത്തിനുശേഷം പൂവുകളിൽ നിന്ന് എങ്ങനെയാണ് ഫലങ്ങളും വിത്തുകളും ഉണ്ടാ കുന്നത്?
Answer:
അണ്ഡാശയത്തിലുള്ള അണ്ഡവുമായി പരാഗ രേണുക്കൾ യോജിച്ചതിനുശേഷം അണ്ഡാശയം ഒരു ഫലമായി രൂപപ്പെടുന്നു. അണ്ഡാശയ ത്തിനകത്തുള്ള ഒപ്യൂളുകൾ ഈ ഫലത്തിനകത്ത് വിത്തുകളായി മാറുന്നു.
Question 8.
എന്താണ് സൈഗോട്ട്?
Answer:
ബീജസങ്കലനം നടന്ന അണ്ഡമാണ് സൈഗോട്ട്
Question 9.
ഒരു സസ്യത്തിലെ അണ്ഡാശയം എങ്ങനെയാണ് ഫലമായി മാറുന്നത്?
Answer:
അണ്ഡാശയത്തിൽ ഒപ്യൂളുകൾ ഉണ്ട്. ഈ ഒവ്യൂ ളുകളിൽ പെൺഗമേറ്റുകൾ ഉണ്ടായിരിക്കും. ബീജ സങ്കലത്തിനുശേഷം അണ്ഡാശയം വളരെയ ധികം വലിപ്പം വയ്ക്കുകയും ഫലമായി മാറുകയും ചെയ്യുന്നു.
Question 10.
ബീജസങ്കലനം നടക്കുന്നത്………..ലാണ്?
Answer:
അണ്ഡാശയം
Question 11.
എന്താണ് ഭ്രൂണം?
Answer:
വിത്തിന്റെ തോടിന്റെ അകത്തുള്ള ഉള്ള കുഞ്ഞു ചെടിയാണ് ഭ്രൂണം. ഇത് പിന്നീട് പുതിയ ചെടി യായി മാറുന്നു.
പൂമ്പാറ്റച്ചിറകിലേറി
പരാഗിയിൽ നിന്ന് പരാഗരേണുക്കൾ ആദ്യം എത്തേണ്ടത് പരാഗണസ്ഥലത്ത് ആണ്. പരാഗിയിൽ നിന്ന് പരാഗരേണുക്കൾ പരാഗണസ്ഥലത്ത് പതിക്കു ന്നതാണ് പരാഗണം. പരാഗണത്തിന് സഹായിക്കുന്ന ഘടകങ്ങളാണ് പരാഗണകാരികൾ.
Question 1.
എന്താണ് പരാഗണം എന്നറിയപ്പെടുന്നത്?
Answer:
പരാഗിയിൽ നിന്ന് പരാഗരേണുക്കൾ പരാഗണ സ്ഥലത്ത് പതിക്കുന്നതാണ് പരാഗണം.
Question 2.
പൂമ്പാറ്റകളും തേനീച്ചകളും പക്ഷികളും പ്രാണി കളുമൊക്കെ പൂവിൽ വരുന്നുണ്ട് എന്തുകൊണ്ട്?
Answer:
പൂമ്പാറ്റകൾ, തേനീച്ചകൾ, പക്ഷികൾ, പ്രാണികൾ ഇവയെല്ലാം പരാഗണകാരികളാണ്. ഇവ പൂവുക ളിലെ പരാഗണത്തിന് സഹായിക്കുന്നു. പൂവുകൾ പരാഗണം നടക്കുന്നതിനായി ഇവയെ ആകർഷി ക്കുന്നു.
Question 3.
പരാഗണത്തിന് സഹായിക്കുന്ന ജീവികളുടെ പേരെഴുതുക?
Answer:
പൂമ്പാറ്റകൾ, തേനീച്ചകൾ, പക്ഷികൾ, വണ്ടുകൾ, ഉറുമ്പുകൾ, വാവലുകൾ
Question 4.
എന്താണ് പരാഗണകാരികൾ ഉദാഹരണം എഴു തുക?
Answer:
പരാഗണത്തിന് സഹായിക്കുന്ന ഘടകങ്ങളാണ് പരാഗണകാരികൾ
ഉദാ: പൂമ്പാറ്റകൾ, തേനീച്ചകൾ
Question 5.
പരാഗണ കാരികളെ ആകർഷിക്കുന്നതിനായി പൂക്കളിൽ കാണപ്പെടുന്ന സവിശേഷതകൾ എന്തെല്ലാം?
Answer:
പരാഗണകാരികളെ പൂവുകൾ ആകർഷിക്കുന്നു.
- പൂവുകളുടെ നിറം
- പൂവുകളുടെ ഗന്ധം
- പൂവുകളിലെ തേനിന്റെ സാന്നിദ്ധ്യം
- പൂവുകളുടെ ആകൃതിയും വലിപ്പവും
Question 6.
പൂവുകളുടെ ഏത് ഭാഗമാണ് പ്രധാനമായും പരാ ഗണകാരികളെ ആകർഷിക്കുന്നത്?
Answer:
ദളം, കാരണം പൂവുകളിലെ നിറമുള്ള ഭാഗമാണ് ദളം, ഇത് പരാഗണത്തിന് പ്രാണികളേയും മറ്റും പൂവിലേക്ക് ആകർഷിക്കുന്നു.
Question 7.
ദുർഗന്ധമുള്ള പൂവിന്റെ പേരെഴുതുക?
Answer:
ചേനപ്പൂവ്
Question 8.
നിങ്ങൾ എപ്പോഴെങ്കിലും ചേനപ്പൂവ് കണ്ടി ട്ടുണ്ടോ? ഇതിന്റെ ഗന്ധം എന്താണ്? ഏത് പ്രാണി യാണ് ഇവയുടെ പരാഗണത്തിന് സഹായി ക്കുന്നത്? എന്തുകൊണ്ട്?
Answer:
ഉണ്ട്.
ചേനപ്പൂവിന് ദുർഗന്ധമുണ്ട്.
ഈച്ചകളാണ് ഇവയുടെ പരാഗണകാരികൾ.
ഈച്ചകളെ ആകർഷിക്കുന്നതിനാണ് ചേനപ്പൂവിന് ഈ ദുർഗന്ധം.
ഇവ പരാഗണത്തിന് സഹായിക്കുന്നു.
Question 9.
ചെറിയ പൂക്കൾ കൂട്ടങ്ങളായി കാണപ്പെടുന്നു. എന്തുകൊണ്ട്?
Answer:
ചെറിയ പൂക്കളുടെ കൂട്ടങ്ങൾ വലിയ പൂവായി തോന്നിക്കുന്നു. ഇവ പരാഗണ കാരികളെ ആകർഷിക്കുന്നു. ഇത്തരത്തിലുള്ള പൂവുകളുടെ കൂട്ടങ്ങൾ. പൂമ്പൊടി കൈമാറ്റം ചെയ്യുന്നതിനും പൂവിന്റെ പ്രത്യുത്പാദന വിജയത്തിന് സഹായി ക്കുകയും ചെയ്യുന്നു.
Question 10.
എന്താണ് പൂങ്കുലകൾ?
Answer:
ഒരു ശിഖരത്തിലോ ഒരു കൂട്ടം ശിഖരങ്ങളിലോ കാണപ്പെടുന്ന പൂവുകളുടെ കൂട്ടത്തെയാണ് പൂങ്കു ലകൾ എന്നുപറയുന്നത്.
Question 11.
പൂങ്കുലകൾ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?
Answer:
ഇവ പരപരാഗണത്തിന് അവസരം നൽകുന്നു. പ്രാണികളെ നന്നായി ആകർഷിക്കുന്നു.
Question 12.
വെള്ളിലയിൽ പൂവിനോട് ചേർന്നുള്ള ഇലകൾ നിറം മാറി പൂപോലെ തോന്നിപ്പിക്കുന്നതുകൊ ണ്ടുള്ള പ്രയോജനം എന്ത്?
Answer:
വെള്ളിലയിൽ പൂവിനോട് ചേർന്നുളള ഇലകൾ നിറം മാറി പൂപോലെ തോന്നിപ്പിക്കുന്നതുകൊണ്ട് പരാഗണകാരികളെ പരാഗണത്തിനായി ആകർഷി
ക്കുന്നു. ഇത് പരാഗണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കു കയും ചെടിയുടെ പ്രജനനത്തിന് സഹായിക്കു കയും ചെയ്യുന്നു.
Question 13.
ബോഗൻ വില്ലയിൽ നിറം മാറി കാണുന്ന ഭാഗങ്ങൾ പൂക്കളാണോ?
Answer:
അല്ല, ഇവ രൂപാന്തരം പ്രാപിച്ച ഇലകളാണ്. ഇവ ദീർഘനാൾ നിലനിൽക്കുന്നതും ശോഭയുള്ളതും ആണ്. ഇവയെ ചുറ്റി ചെറിയ പൂക്കളുണ്ട്. ഇത് പൂവിലേക്ക് പരാഗണകാരികളെ ആകർഷിക്കുന്നു.
Question 14.
സൂര്യകാന്തിയും ചെമ്പരത്തിപ്പൂവും നിങ്ങൾക്ക് പരിചിതമാണല്ലോ? പരാഗണകാരികളെ ആകർഷി ക്കുവാൻ ഈ പൂവുകൾക്കുള്ള സവിശേഷതകൾ എഴുതുക?
Answer:
സൂര്യകാന്തി : ഈ പൂവുകൾ ഉയരം കൂടിയതാ ണ്. ഇവയ്ക്ക് വളരെ ശോഭയുള്ള നിറം ഉള്ളതി നാൽ പെട്ടെന്ന് കാണുവാൻ സാധിക്കുന്നു. കൂടാതെ പൂമ്പൊടിയും തേനും ഇവയിൽ ധാരാളം കാണപ്പെടുന്നു. ഇവയുടെ വിശാലമായ പരന്ന മുഖഭാഗം ഈച്ചകളേയും പ്രാണികളേയും എളുപ്പത്തിൽ ആകർഷിക്കുന്നു.
ചെമ്പരത്തിപ്പൂവ് : ചെമ്പരത്തിപ്പൂവ് പരാഗണകാ രികളെ ആകർഷിക്കുന്നു. ഇവയിൽ ധാരാളം പൂമ്പൊടിയും തേനും കാണപ്പെടുന്നു, ഇതാണ് പരാഗണകാരികളെ ആകർഷിക്കുന്നത്.
Question 15.
എല്ലാ പൂവുകളേയും ജന്തുക്കൾ പരാഗണം നട ത്തുമോ?
Answer:
ഇല്ല
Question 16.
ജന്തുക്കളാൽ പൂവുകളിൽ പരാഗണം നടക്കുന്ന തിനെ …………..എന്നുപറയുന്നു?
Answer:
സൂഫിലി
കാറ്റിലൊഴുകി
കാറ്റ്, ജലം, എന്നിവ പരാഗണകാരികളാണ്. നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ് എന്നിവയിൽ പരാഗണം നടക്കുന്നത് കാറ്റുവഴിയാണ്. കുരുമുളകുചെടിയിൽ ജല മാണ് പരാഗണകാരി.
Question 1.
കാറ്റ്, ജലം എന്നിവ………….. ആണ്?
Answer:
പരാഗണകാരികൾ
Question 2.
കുരുമുളക് ചെടിയിലെ പരാഗണകാരിയാണ് ………?
Answer:
ജലം (മഞ്ഞുതുള്ളി)
Question 3.
താഴെ തന്നിരിക്കുന്ന സസ്യങ്ങളിലേയും പൂവുക ളിലേയും പരാഗണകാരികളുടെ പേരെഴുതുക? ചെമ്പരത്തി, ചോളം, നെല്ല്, സൂര്യകാന്തി, മത്തൻ,
കുരുമുളക് ചെടി.
Answer:
ചെമ്പരത്തി, സൂര്യകാന്തി, മത്തൻ – പ്രാണികൾ
ചോളം, നെല്ല് – കാറ്റ്
കുരുമുളക് ചെടി – ജലം (മഞ്ഞുതുള്ളി)
Question 4.
നിങ്ങൾ നെല്ലിന്റെ പൂവ് കണ്ടിട്ടുണ്ടോ? ഈ പൂവിന്റെ പ്രത്യേകതകൾ എഴുതുക?
Answer:
ഉണ്ട്, ഇവയുടെ പ്രത്യേകതകളാണ്.
- ഇവയിൽ ധാരാളം പരാഗരേണുക്കൾ കാണ പ്പെടുന്നു.
- പരാഗരേണുക്കൾക്ക് ഭാരം കുറവായിരിക്കും
Question 5.
നെൽച്ചെടിയിൽ എങ്ങനെയാണ് പരാഗണം നട ക്കുന്നത്? എന്തുകൊണ്ട്?
Answer:
നെൽച്ചെടിയിൽ പരാഗണം നടക്കുന്നത് കാറ്റ് വഴി യാണ്. കാരണം ഇവയിൽ ധാരാളം പൂമ്പൊടി കാണപ്പെടുന്നു കൂടാതെ ഈ പൂമ്പൊടിക്ക് ഭാരം വളരെ കുറവായിരിക്കുകയും ചെയ്യും. ഇത് കാറ്റി ലൂടെയുള്ള പരാഗണം എളുപ്പമാക്കുന്നു.
Question 6.
നെൽച്ചെടിയിലെ പൂമ്പൊടി എങ്ങനെയാണ് പരാ ഗണസ്ഥലത്ത് എത്തുന്നത്?
Answer:
നെൽച്ചെടിയിലെ പൂമ്പൊടി കാറ്റു വഴിയാണ് പരാ ഗണസ്ഥലത്ത് എത്തുന്നത്.
Question 7.
കാറ്റ് ഒരു പരാഗണകാരി ആണോ?
Answer:
അതെ
Questiion 8.
ഏത് കാലാവസ്ഥയിലാണ് കുരുമുളക് ചെടിയിലെ പരാഗണം നടക്കുന്നത്?
Answer:
വസന്തകാലം
Question 9.
കാറ്റിലൂടെ നടക്കുന്ന പരാഗണം……….. എന്ന് അറിയപ്പെടുന്നു?
Answer:
അനിമോഫിലി
Question 10.
പ്രാണികളാൽ നടക്കുന്ന പരാഗണം…. എന്നറിയപ്പെടുന്നു?
Answer:
എന്റമോഫിലി
Questiion 11.
പക്ഷികളാൽ നടക്കുന്ന പരാഗണമാണ് …………?
Answer:
ഓർണിത്തോഫിലി
Question 12.
എന്താണ് അനിമോഫിലി?
Answer:
പരാഗരേണുക്കൾ കാറ്റിലൂടെ പരാഗണം നട ത്തുന്ന രീതിയാണ് അനിമോഫിലി
Question 13.
ചില പൂവുകളുടെ പ്രത്യേകതകൾ താഴെ തന്നി രിക്കുന്നു. ഇവയുടെ പരാഗണകാരികളുടെ പേരെ ഴുതുക.
a) ഭാരം കുറഞ്ഞ പരാഗരേണുക്കൾ
b) നിറമുള്ള പൂവുകൾ
c) രാത്രിയിൽ വിരിയുന്ന വെളുത്ത പൂവുകൾ
d) ഈർപ്പത്തിലൂടെയുള്ള പരാഗണം
Answer:
a) ഫാറ്റ്
b) തേനീച്ച
c) നിശാശലഭം
d) മഞ്ഞുതുള്ളി
Question 14.
ജലത്താൽ നടക്കുന്ന പരാഗണം……….ന്നറിയപ്പെടുന്നു?
Answer:
ഹൈഡ്രോഫിലി
Questiion 15.
എന്താണ് ഹൈഡ്രോഫിലി?
Answer:
ജലത്തിനാൽ പരാഗരേണുക്കൾക്ക് കൈമാറ്റം ചെയ്ത് നടക്കുന്ന പരാഗണമാണ് ഫിലി
കൃത്രിമപരാഗണം
Question 1.
എന്താണ് കൃത്രിമപരാഗണം?
Answer:
മികച്ച വിത്തിനങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിന് ഗുണമേന്മയുള്ള ചെടിയിൽ നിന്ന് പരാഗരേണു ക്കൾ ശേഖരിച്ച് മറ്റൊരു പൂവിന്റെ പരാഗണസ്ഥ ലത്ത് വിതറുന്നു. ഇതാണ് കൃത്രിമപരാഗണം
Question 2.
വാനിലയിൽ കൃത്രിമപരാഗണം നടത്തുന്നു. എന്തു കൊണ്ട്?
Answer:
മെക്സിക്കൽ കാടുകളിൽ വളരുന്ന വാനിലയിൽ പരാഗണം നടത്തുന്നത് മെലിപ്പാണ് ഇന ത്തിൽപ്പെട്ട തേനീച്ചകളാണ്. വാനില നമ്മുടെ നാട്ടിൽ കൊണ്ടുവന്ന കൃഷി ചെയ്യുമ്പോൾ ഈ പ്രാണികൾ ഇല്ലാത്തതുകാരണം നമുക്ക് കൃത്രിമ പരാഗണം നടത്തേണ്ടി വരുന്നു.
Questiion 3.
വാനിലയിൽ പരാഗണം നടത്തുന്ന തേനീച്ചയുടെ പേരെന്ത്?
Answer:
മെലിപ്പോണ
Questiion 4.
ആദ്യമായി കൃത്രിമപരാഗണം നടത്തിയ സസ്യം ഏതാണ്?
Answer:
ഈന്തപ്പന
Question 5.
കൃത്രിമപരാഗണം നടത്തിയ ഒരു സസ്യമാണ്?
Answer:
വാനില
പരാഗരേണുക്കളുടെ യാത്ര
ഒരു പൂവിലെ പരാഗരേണുക്കൾ അതേ ഇന ത്തിൽപ്പെട്ട പൂവിൽ തന്നെ പതിക്കണമെന്ന് നിർബന്ധ മില്ല.
Question 1.
എങ്ങനെയാണ് പരാഗണം ഫലവത്താകുന്നത്?
Answer:
പരാഗണം ഫലവത്താകണമെങ്കിൽ ഒരു പൂവിലെ പരാഗ രേണുക്കൾ അതേ ഇന ത്തിൽപ്പെട്ട പൂവിൽ തന്നെ പതിക്കണം. പരാഗരേണുക്കൾ മറ്റൊരു ഇനത്തിൽപ്പെട്ട പൂവിൽ പതിച്ചാൽ പരാ ഗണം ഫലവത്താവുകയില്ല.
Question 2.
താഴെ തന്നിരിക്കുന്നവയിൽ ഏത് സന്ദർഭങ്ങളി ലാണ് പരാഗണം ഫലവത്താകുന്നത്?
a) മത്തൻ പൂവിലെ പരാഗരേണുക്കൾ കുമ്പളപ്പു വിലെ പരാഗണസ്ഥലത്തു പതിക്കുന്നു.
b) കുമ്പളപൂവിലെ പരാഗരേണുക്കൾ കുമ്പളപ്പു വിലെ പരാഗണസ്ഥലത്തു പതിക്കുന്നു.
Answer:
കുമ്പളപൂവിലെ പരാഗരേണുക്കൾ കുമ്പളപ്പൂവിന്റെ പരാഗണസ്ഥലത്തു പതിക്കുമ്പോഴാണ് പരാഗണം ഫലവത്താകുന്നത്.
Question 3.
സസ്യങ്ങളിൽ ഏതൊക്കെ മാർഗങ്ങളിലൂടെയാണ് പരാഗണം സാധ്യമാകുന്നത്?
Answer:
സസ്യങ്ങളിൽ പരാഗണം നടക്കുന്ന 2 മാർഗങ്ങ ളാണ്.
സ്വപരാഗണവും പരപരാഗണവും
Question 4.
താഴെ തന്നിരിക്കുന്ന ചിത്രം നിരീക്ഷിക്കുക
ആദ്യത്തെ ചിത്രം (a) രണ്ടാമത്തെ ചിത്രം (b) മൂന്നാമത്തെ ചിത്രം (c)
(i) ചിത്രം a, b, c എന്നിവയിൽ എങ്ങനെയാണ്
പരാഗണം നടക്കുന്നത്?
Answer:
ചിത്രം (a) യിൽ സ്വപരാഗണം
ചിത്രം (b) യിൽ സ്വപരാഗണം
ചിത്രം (c) യിൽ പരപരാഗണം
Question 5.
സ്വപരാഗണം എന്നാലെന്ത്?
Answer:
സ്വപരാഗണം എന്നാൽ ഒരു പൂവിന്റെ പരാഗണ രേണുക്കൾ പരാഗിയിൽ നിന്നും അതേ പൂവിന്റെ പരാഗണസ്ഥലത്തു പതിക്കുന്നു. അല്ലെങ്കിൽ ഒരു പൂവിലെ പരാഗി യിൽ നിന്നും പരാഗണ രേണുക്കൾ അതേ സസ്യത്തിലെ മറ്റൊരു പൂവിലെ പരാഗണസ്ഥലത്തു പതിക്കുന്നു. ഇവ രണ്ടും സ്വപ രാഗണമാണ്.
Question 6.
എന്താണ് പരപരാഗണം?
answer:
ഒരു ചെടിയിലെ പൂവിലെ പരാഗിയിൽ നിന്നും പരാഗരേണുക്കൾ അതേ ഇനത്തിൽപ്പെട്ട മറ്റൊരു ചെടിയിലെ പൂവിലെ പരാഗണസ്ഥലത്തു പതി ക്കുന്ന പ്രക്രിയയാണ് പരപരാഗണം.
Question 7.
സ്വപരാഗണത്തിന്റെ മേന്മകൾ എന്തെല്ലാം?
Answer:
സസ്യവർഗത്തിന്റെ ശുദ്ധത നിലനിർത്തുന്നു. പരാഗണം പരാജയപ്പെടുവാനുള്ള സാധ്യത കുറവ്. പരാഗണരേണുക്കളുടെ പാഴാക്കൽ ഒഴിവാക്കുന്നു.
Question 8.
സ്വപരാഗണവും പരാപരഗണവും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക
Answer:
സ്വപരാഗണം
i) ഒരേ പൂവിലോ ഒരേ സസ്യത്തിലെ വ്യത്യസ്ത പൂവുക ളിലോ നടക്കുന്നു.
ii) പുതിയ വൈവി ധ്യങ്ങൾ രൂപപ്പെ ടുന്നില്ല.
iii) പരാഗണകാരികൾ പരാഗണത്തിന് വേണമെന്നില്ല.
പരപരാഗണം
i) ഒരേ ഇനത്തിൽപ്പെട്ട വ്യത്യസ്ത സസ്യങ്ങളിലെ രണ്ട് പൂവുകളിൽ നടക്കുന്നു.
ii) പുതിയ വൈവിധ്യ ങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.
(iii) പരാഗണത്തിന്പരാഗണകാരികൾ ആവശ്യമാണ്.
Question 9.
പൂവിൽ നിന്ന് പൂവിലേക്ക്
Answer:
പരപരാഗണത്തിന്റെ മേന്മകൾ എന്തെല്ലാം? ആരോഗ്യമുള്ളതും ഗുണനിലവാരമുള്ളതുമായ തലമുറ ഉണ്ടാവുന്നു. വൈവിധ്യമാർന്ന വിത്തുക ളുടെ ഉത്പാദനം പുതിയ വൈവിധ്യങ്ങൾ ഉണ്ടാ വുന്നു. വിള ഉത്പാദനത്തിനായി ഉപയോഗി ക്കുന്നു.
Question 10.
സ്വപരാഗണം കൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാം?
Answer:
ഗുണമേന്മ കുറഞ്ഞ വിത്തുകൾ ഉണ്ടാവുന്നു. പുതിയ സസ്യപരമ്പരകളെ ദുർബലപ്പെടുത്തുന്നു. വിത്തുകളുടെ അളവ് വളരെ കുറവായിരിക്കും. പുതിയ സസ്യവൈവിധ്യങ്ങൾ ഉണ്ടാവുന്നില്ല.
Question 11.
പരപരാഗണം കൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാം?
Answer:
പരാഗണത്തിനായി പരാഗണകാരികൾ ആവശ്യ മാണ്. എന്നിരുന്നാലും ഉത്പാദന വിജയത്തിൽ ഉറപ്പ് കുറവായിരിക്കും. ഗണ്യമായ അളവിൽ പരാഗ രേണു പാഴായി പോകുന്നു. ദൂരം തടസമായതിനാൽ പരാഗണം പരാജയപ്പെ ടുവാനുള്ള സാധ്യത കൂടുതലാണ്, ആയതിനാൽ സസ്യങ്ങളിൽ ഇവ ലാഭകരമല്ല.
Question 12.
കുമ്പളം, മത്തൻ, പാവൽ, എന്നീ ചെടികളിൽ രണ്ട് തരത്തിലുള്ള പരാഗണം നടക്കുന്നുണ്ടോ? എന്തു കൊണ്ട്?
Answer:
ഇല്ല, കാരണം കുമ്പളം, മത്തൻ, പാവൽ എന്നീ ചെടികളിൽ ഏകലിംഗ പുഷ്പങ്ങളാണ് കാണപ്പെ ടുന്നത്.
ചെടികളിൽ ഏകലിംഗ
പുഷ്പങ്ങളാണ് കാണപ്പെ ടുന്നത്. കൊഴിയുന്ന ഇതളുകൾ പരാഗണത്തിനുശേഷം പുംബീജം അണ്ഡാശ ത്തിലെത്തി അണ്ഡവുമായി ചേരുകയും ഫലം ഉണ്ടാ കുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ ഇതളുകളും കേസ രപുടവും ഉണങ്ങി കൊഴിഞ്ഞു പോകുന്നു.
Question 1.
ബീജസങ്കലനം നടന്നതിനുശേഷം ഫലം രൂപപ്പെ ടുന്നു. അപ്പോൾ ഇതളുകൾക്കും കേസരപുട ത്തിനും എന്തു സംഭവിക്കുന്നു?
Answer:
ഇതളുകളും കേസരപുടവും ഈ ഘട്ടത്തിൽ ഉണങ്ങി കൊഴിഞ്ഞു പോകുന്നു.
Question 2.
ഫലം ഉണ്ടായികഴിഞ്ഞതിനുശേഷം ഒരു പൂവിന്റെ ഇതളുകളും കേസരപുടവും ഉണങ്ങികൊഴിഞ്ഞു പോകുന്നു. ഏതൊക്കെ ഭാഗങ്ങളാണ് ഇതിൽ ബാക്കി ഉണ്ടാകുന്നത്?
Answer:
വിദളം, പുഷ്പാസനം, പൂട്ട്
Question 3.
ഒരു പൂവ് ഫലമായി മാറുമ്പോൾ അതിന്റെ ഓരോ ഭാഗത്തിനും എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവു ന്നത്?
Answer:
ബീജസങ്കലനത്തിനു ശേഷം ഫലം ഉണ്ടാകുന്നു. അതിനുശേഷം
- ദളങ്ങൾക്ക് അവയുടെ തിളക്കവും ആകർഷ ണത്വവും നഷ്ടപ്പെടുന്നു.
- ദളങ്ങളും കേസരപുടവും ഉണങ്ങി കൊഴിഞ്ഞു പോകുന്നു.
- ബീജസങ്കലനം കഴിഞ്ഞ ഒവളുകൾ വിത്തു കളായി മാവുന്നു.
- അണ്ഡാശയം ഫലമായി മാറുന്നു
- സസ്യത്തിന്റെ ഭ്രൂണത്തിൽ കാണപ്പെടുന്ന വിത്തിൽ അതിന്റെ ജനിതക വസ്തുക്കൾ കാണപ്പെടുന്നു.
Question 4.
ഒരു പൂവ് ഫലമായി മാറുമ്പോൾ അതിന്റെ വിവിധ ഭാഗങ്ങൾക്ക് ഉണ്ടാവുന്ന മാറ്റങ്ങൾ എഴുതി താഴെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക?
Answer:
Question 5.
ബീജസങ്കലനത്തിന്റെ ഫലങ്ങൾ എന്തെല്ലാം?
Answer:
ബീജസങ്കലനത്തിനു ശേഷം ഫലങ്ങളോ വിത്തു കളോ ഉണ്ടാവുന്നു.
Question 6.
തക്കാളിയുടെ പൂവിലും തക്കാളിഫലത്തിലും വിദളം കാണപ്പെടുന്നു. എന്തുകൊണ്ട്?
Answer:
വിദളം വിരിഞ്ഞുവരുന്ന പൂവിനെ സംരക്ഷിക്കു കയും ഉണങ്ങുന്നത് തടയുകയും ചെയ്യുന്നു. ബീജ സങ്കലനത്തിനു ശേഷം ചില പൂവുകളുടെ വിദളം കൊഴിഞ്ഞുപോകുനനു. എന്നാൽ തക്കാളിയിൽ ഇവ കൊഴിഞ്ഞുപോകുന്നില്ല. മാത്രമല്ല തക്കാളി ഫലത്തിനെ ചുറ്റി സംരക്ഷിക്കുകയും ചെയ്യുന്നു.
Question 7.
വിദളം ചുറ്റിനും കാണപ്പെടുന്ന ഫലങ്ങളുടെ പേരെഴുതുക?
Answer:
തക്കാളി, മുളക്, വഴുതന
Question 8.
ബീജസങ്കലനത്തിനുശേഷം ഒരു പൂവിന്റെ ദള ത്തിന് എന്തു സംഭവിക്കുന്നു?
Answer:
ബീജസങ്കലനത്തിനുശേഷം ഒരു പൂവിന്റെ ദളം കൊഴിഞ്ഞു പോകുന്നു.
Question 9.
ബീജസങ്കലനം നടന്ന ഒരു പൂവിന്റെ അണ്ഡാശ യത്തിനും ഒപ്യൂളിനും എന്തു സംഭവിക്കുന്നു?
Answer:
ബീജസങ്കലനം നടന്ന ഒരു പൂവിന്റെ അണ്ഡാ ശയം ഫലമായും ഒളുകൾ വിത്തുകളായും മാറുന്നു.
Question 10.
തന്നിരിക്കുന്ന ചിത്രം നിരീക്ഷിക്കുക.
a) ഇതിന്റെ ഏത് ഭാഗമാണ് വിത്തായി മാറുന്നത്?
b) ഇതിന്റെ ഏത് ഭാഗമാണ് ഫലമായി മാറുന്നത്?
Answer:
a) ഒ വ്യകൃകഴ
b) അണ്ഡാശയം
Question 11.
പൂവിൽ നിന്നാണ് ഫലം ഉണ്ടാവുന്നത്. അപ്പോൾ പൂക്കളുടെ ചില പ്രത്യേകതകൾ ഫലങ്ങളിലും കാണപ്പെടുമോ?
Answer:
കാണപ്പെടുന്നു.
ഒരു ഫലം മാത്രം
Question 1.
എന്താണ് ലഘുഫലങ്ങൾ? ഉദാഹരണങ്ങൾ എഴു തുക.
Answer:
ഒരു പൂവിൽ നിന്നും ഒരു ഫലം മാത്രം ഉണ്ടാകും. എങ്കിൽ ഇത്തരം ഫലങ്ങളാണ് ലഘുഫലങ്ങൾ. ഉദാ : മാങ്ങ, തക്കാളി
Question 2.
മാങ്ങ ഒരു ലഘു ഫലമാണോ? എന്തുകൊണ്ട്? ലഘുഫലങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക?
Answer:
അതെ, മാങ്ങ ഒരു ലഘു ഫലമാണ്. കാരണം ഓരോ മാങ്ങയും ഓരോ പൂവിൽ നിന്നുമാണ് ഉണ്ടാവുന്നത്.
ഉദാ : മാങ്ങ, തക്കാളി, വഴുതന
Question 3.
ഒരു മാങ്ങയിൽ എത്ര വിത്തുകളുണ്ട്?
Answer:
ഒന്ന്
Question 4.
ഒരു തക്കാളിയിൽ ഒരു വിത്ത് മാത്രമാണോ കാണ പ്പെടുന്നത്?
Answer:
അല്ല, ഒന്നിലധികം വിത്തുകൾ കാണപ്പെടുന്നു.
Question 5.
എന്തുകാരണം കൊണ്ടായിരിക്കാം ഫലങ്ങളിൽ ഉള്ള വിത്തുകളുടെ എണ്ണത്തിൽ വ്യത്യാസം വരു ന്നത്?
Answer:
ബീജസങ്കലനം നടക്കുന്നതിനുമുമ്പ് ഒരു പൂവിന്റെ അണ്ഡാശയത്തിലുള്ള ഒപ്യൂളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വിത്തുകളുടെ എണ്ണം നിശ്ചയിക്കുന്നത്. ഒരു പൂവിന്റെ അണ്ഡാശയ ത്തിൽ ഒളുകൾ ധാരാളം കാണപ്പെടുന്നു. എങ്കിൽ ഫലത്തിനുള്ളിലെ വിത്തുകളുടെ എണ്ണവും കൂടുതലായിരിക്കും.
Questiion 6.
ഒരൊറ്റ വിത്ത് മാത്രം കാണപ്പെടുന്ന ഫലങ്ങളുടെ പേരെഴുതുക?
Answer:
മാങ്ങ, പ്ലം, പീച്ച്, ചെറി
Question 7.
ധാരാളം വിത്തുകൾ ഉള്ള ഫലങ്ങൾ ഏതൊക്കെ യാണ്?
Answer:
തക്കാളി, തണ്ണിമത്തൻ, വഴുതന, മത്തൻ, കുമ്പളങ്ങ
Questiion 8.
ഒരു ചെറി പഴത്തിന് ഒരു വിത്ത് മാത്രമേ കാണ പ്പെടുന്നുള്ളൂ. എന്തുകൊണ്ട്?
Answer:
ബീജസങ്കലനം നടക്കുന്നതിനു മുൻപ് ചെടിയുടെ’ പൂവിന്റെ അണ്ഡാശയത്തിനുള്ളിൽ ഒരേ ഒരു ഒവൾ മാത്രമേ കാണപ്പെടുന്നുള്ളു. അതിനാൽ ബീജസങ്കലനം നടത്തിനുശേഷം ഒരേ ഒരു വിത്ത് മാത്രമാണ് രൂപപ്പെടുന്നത്. ഒരു പൂവിന്റെ അണ്ഡാശത്തിന് അകത്തുള്ള ഒളുകളുടെ എണ്ണവും വിത്തുകളുടെ എണ്ണവും പരസ്പരം ആശ്രയിച്ചിരിക്കുന്നു.
Question 9.
നമുക്കെല്ലാവർക്കും തണ്ണിമത്തൻ വളരെയധികം ഇഷ്ടമാണ്. ചൂടുള്ള സമയത്ത് നമ്മുടെ ശരീ രത്തെ തണുപ്പിക്കുന്നതിനും ജലാംശം നില നിർത്തുന്നതിനും തണ്ണിമത്തൻ കഴിക്കുന്നത് നല്ല താണ്. എന്നാൽ ഇവ മുറിക്കുമ്പോൾ ഇവയിൽ ധാരാളം വിത്തുകൾ കാണപ്പെടുന്നു. എന്തു കൊണ്ട്?
Answer:
കാരണം തണ്ണിമത്തന്റെ പൂവിന്റെ അണ്ഡാശയ ത്തിനുള്ളിൽ ബീജസങ്കലനത്തിനു മുൻപ് ധാരാളം ഒളുകൾ കാണപ്പെടുന്നു. ഒരു ഫലത്തിലെ വിത്തുകളുടെ എണ്ണം അതിന്റെ അണ്ഡായത്തി നുള്ളിലെ ഒപ്യൂളുകളുടെ എണ്ണത്തെ ആശ്രയിച്ചി രിക്കുന്നു.ധാരാളം ഒളുകൾ കാണപ്പെടുന്നു എങ്കിൽ ഫലത്തിലെ വിത്തുകളുടെ എണ്ണവും കൂടുതലായിരിക്കും. ആയതിനാൽ ഇവിടെ തണ്ണി മത്തൻ ഉണ്ടാവുമ്പോൾ അതിൽ ധാരാളം വിത്തു കൾ കാണപ്പെടുന്നു.
ഒരു പൂവ് ഒന്നിലധികം ഫലം
ഒരു പൂവിൽ നിന്നും ഒന്നിലധികം ഫലം രൂപപ്പെ ടുന്നു എങ്കിൽ അത്തരം ഫലങ്ങളാണ് പുഫല ങ്ങൾ.
Question 1.
എന്താണ് പുഫലങ്ങൾ
Answer:
ഒരു പൂവിൽ നിന്നും ഒന്നിലധികം ഫലം രൂപപ്പെ ടുന്നു എങ്കിൽ അത്തരം ഫലങ്ങളാണ് പുജ ലങ്ങൾ
Question 2.
പുഞ്ജഫലങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക?
Answer:
സീതപ്പഴം, ബ്ലാക്ക് ബറി, അരണമരക്കായ്
Question 3.
സീതപ്പഴം ഏതു തരം ഫലമാണ്?
Answer:
പുഫലം
Question 4.
അരണമരക്കായ ഒരു ലഘുഫലമാണോ പു ഫലമാണോ? എന്തുകൊണ്ട്?
Answer:
അരണമരക്കായ ഒരു പുഞ്ജഫലമാണ്. കാരണം ഒരു പൂവിൽ നിന്നുമാണ് ഒന്നിലധികം അരണമര ക്കായ ഫലങ്ങൾ ഉണ്ടാകുന്നത്.
Question 5.
ചെമ്പകപ്പൂവിന് ഒരൊറ്റ അണ്ഡാശയം മാത്ര മാണോ കാണപ്പെടുന്നത്?
Answer:
അല്ല
Question 6.
ഒരു ചെമ്പകപ്പൂവിൽ നിന്നും എത്രഫലങ്ങൾ ഉണ്ടാ കുന്നു. എന്തുകൊണ്ട്?
Answer:
ഒരു ചെമ്പകപ്പൂവിന് ഒന്നിലധികം അണ്ഡാശയം കാണപ്പെടുന്നു. അതിനാൽ ഒന്നിലധികം ഫല ങ്ങൾ ഉണ്ടാകുന്നു. ഇത് ഒരു പുഞ്ജഫലമാണ്. സീതപ്പഴം ഒരു ലഘുഫലമാണോ? അല്ല, ഒരു പുഞ്ജഫലമാണ്.
Question 7.
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായത് എഴുതുക?
a) മാമ്പഴത്തിന് ഒരു വിത്ത് കാണപ്പെടുന്നു. ഇതൊരു പുഞ്ജഫലമാണ്.
b) മാമ്പഴത്തിന് ഒരു വിത്ത് കാണപ്പെടുന്നു. ഇതൊരു ലഘുഫലമാണ്.
c) സീതപ്പഴം ഉണ്ടാവുന്നത് ഒരൊറ്റ പൂവിൽ നിന്നാണ്
d) ചെമ്പകപ്പൂവിന്റെ ഫലം ഒരു ലഘുഫലമാണ്.
Answer:
ശരിയായവ (b)യും (c)യും
ഒന്നല്ലെങ്കിലും ഒന്നായ്
Question 1.
ഒരു പ്ലാവിൽ എങ്ങനെയാണ് അതിന്റെ പൂവുകൾ ക്രമീകരിച്ചിരിക്കുന്നത്?
Answer:
ഒരു പ്ലാവിൽ അനേകം ചെറുപൂക്കൾ ഒരു പൊതു തണ്ടിൽ ക്രമീകരിച്ചിരിക്കുന്നു. പൂങ്കുലയിൽ നൂറു കണക്കിന് പൂവുകൾ കാണപ്പെടുന്നു.
Question 2.
ഒരു പ്ലാവിന്റെ പൂങ്കുലയിലെ പൂവുകളിൽ ഫല മായി മാറാത്തവയ്ക്ക് എന്തുസംഭവിക്കുന്നു?
Answer:
ഇവ ചവിണിയായി മാറുന്നു.
Question 3.
ഒരു പ്ലാവിലെ പൂങ്കുലയിൽ നിന്നും എത്ര ഫല ങ്ങൾ രൂപപ്പെടുന്നു?
Answer:
ധാരാളം ഫലങ്ങൾ ഉണ്ടാവുന്നു.
Question 4.
എന്താണ് സംയുക്ത ഫലം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്?
Answer:
ഒരു കൂട്ടം പൂവുകൾ അല്ലെങ്കിൽ പൂങ്കുലയിൽ നിന്നും ഒന്നിലധികം ഫലങ്ങൾ രൂപപ്പെടുകയും ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ള ക്രമീ കരിക്കപ്പെട്ട് ഒരു ഫലം പോലെ ആവുകയും ചെയ്യു ന്നു. ഇത്തരം ഫലങ്ങളാണ് സംയുക്തഫലങ്ങൾ,
Question 5.
സംയുക്ത ഫലങ്ങൾക്ക് ഉദാഹരണങ്ങൾ എഴു തുക?
Answer:
(ചക്കപ്പഴം, കൈതച്ചക്കഫലം, അത്തിപ്പഴം, മൾബറി
Question 6.
മാമ്പഴവും ബ്ലാക്ക് ബറിയും ഏതുതരം ഫലങ്ങ ളാണ്? എന്തുകൊണ്ട്?
Answer:
മാമ്പഴം ഒരു ലഘു ഫലമാണ്. കാരണം ഒരു പൂവിൽ നിന്നുമാണ് ഒരു മാമ്പഴം ഉണ്ടാകുന്നത്. ബ്ലാക്ക്ബറി ഒരു പുഞ്ജഫലമാണ്. കാരണം ഒരു പൂവിൽ നിന്നാണ് ഒന്നിലധികം ബ്ലാക്ക്ബറി ഫല ങ്ങൾ ഉണ്ടാവുന്നത്.
Questiion 7.
സംയുക്ത ഫലവും പുഞ്ജഫലവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?
Answer:
സംയുക്ത ഫലം
i) ഒരു കൂട്ടം പൂവുകളിൽ നിന്നും രൂപപ്പെടുന്നു.
ii) ധാരാളം ഫലങ്ങൾ ഉണ്ടാകുന്നു
ii) പൊതുവായ ആവരണം കാണപ്പെടുന്നില്ല. ഉദാ : സീതപ്പഴം
പുഫലം
i) ഒരൊറ്റ പൂവിൽ നിന്നും രൂപപ്പെടുന്നു.
ii) ഒന്നിലധികം ഫലങ്ങൾ
iii) പൊതുവായ ആവരണം കാണപ്പെടുന്നു ഉദാ ; ചക്കപ്പഴം
Question 8.
സീതപ്പഴം, മാമ്പഴം ഇവ തമ്മിലുള്ള വ്യത്യാസ
Answer:
സീതപ്പഴം
i) ഇത് ഒരു പുഫലമാണ്
ii) ഒന്നിലധികം വിത്തുകൾ കാണപ്പെടുന്നു
iii) ഒരേ ഒരു സീതപ്പഴ ഒരേ പൂവിൽ നിന്നും ഒന്നിലധികം ഫലങ്ങൾ
iv) പൂവിൽ ഒന്നിലധികം അണ്ഡാശയം കാണപ്പെടുന്നു
മാമ്പഴം
i) ഇത് ഒരു ലഘുഫലമാണ്
ii) ഒരേ ഒരു വിത്ത് കാണപ്പെടുന്നു
iii) ഒരു മാമ്പഴ പൂവിൽ നിന്നും ഒരു മാമ്പഴം ണ്ടാകുന്നു.
iii) ഒരേ ഒരു അണ്ഡാശയം കാണപ്പെടുന്നു.
Question 9.
ലഘുഫലവും പുഞ്ജഫലവും തമ്മിലുള്ള വ്യത്യാ
Answer:
ലഘുഫലം
i) ഓരോ ഫലവും ഓരോ പൂവിൽ നിന്നും ഉണ്ടാകുന്നു.
ii) ഒന്നോ അതിലധികമോ വിത്തുകൾ
iii) ഒരേ ഒരു അണ്ഡാശയം ഉദാ : മാമ്പഴം, തക്കാളി
പുഫലം
i) ഒരു പൂവിൽ നിന്നും ഒന്നിലധികം ഫലങ്ങൾ ഉണ്ടാവുന്നു.
ii) ഒന്നിൽ കൂടുതൽ വിത്തുകൾ
iii) ഒന്നിലധികം അണ്ഡാശയങ്ങൾ ഉദാ : സീതപ്പഴം, ബ്ലാക്ക്ബറി
Question 10.
ചക്കപ്പഴത്തിലെ ഫലത്തിന്റെയും വിത്തിന്റെയും പേരെഴുതുക?
Answer:
ചക്കപ്പഴത്തിലെ ഫലമാണ് ചക്കച്ചുള വിത്താണ് ചക്കക്കുരു
Question 11.
എന്തുകൊണ്ടാണ് ചക്കപ്പഴത്തിൽ ചക്കച്ചുള കൾക്കൊപ്പം ചക്കച്ചവിണി കാണപ്പെടുന്നത്?
Answer:
ബീജസങ്കലനം നടക്കാത്ത പൂവുകളാണ് ചവിണി യായി ചക്കച്ചുളകൾക്കൊപ്പം കാണപ്പെടുന്നത്.
Question 12.
ചക്കപ്പഴത്തിൽ പഴമാണോ ചവിണിയാണോ കൂടു തൽ കാണപ്പെടുന്നത്?
Answer:
ചവിണി
വേഷം മാറിയവർ
Question 1.
എന്താണ് കപടഫലങ്ങൾ ?
Answer:
ചില സസ്യങ്ങളിൽ പൂട്ട്, പുഷ്പാസനം തുട ങ്ങിയ ഭാഗങ്ങൾ വളർന്ന് ഫലം പോലെയാവുന്നു. ഇവയാണ് കപടഫലങ്ങൾ.
Question 2.
കപടഫലങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക?
Answer:
കശുമാങ്ങ, ആപ്പിൾ, സഫർജൽ
Question 3.
കശുമാങ്ങ ഏതുതരം ഫലമാണ്? ഏത് ഭാഗമാണ് കശുമാങ്ങയായി മാറുന്നത്?
Answer:
കശുമാങ്ങ ഒരു കപടഫലമാണ്. പൂട്ട് ആണ് കശുമാങ്ങയായി മാറുന്നത്.
Question 4.
ഈ ചിത്രം നിരീക്ഷിച്ച് യഥാർത്ഥ ഫലവും കപട ഫലവും രേഖപ്പെടുത്തുക.
Answer:
കപടഫലം (പുഷ്പാസനം വളർന്ന് ഉണ്ടായഭാഗം)
ഫലം
വിത്ത്
Question 5.
സഫർജൽ പഴത്തിന്റെ ഛേദത്തിന്റെ ചിത്രമാണ് താഴെ തന്നിരിക്കുന്നത്. ഇതിൽ യഥാർത്ഥ ഫ
ലവും കപടഫലവും അടയാളപ്പെടുത്തു
Answer:
ഫലം
വിത്ത്
കപടഫലം (പുഷ്പാസനം വളർന്നുണ്ടായ ഭാഗം)
പൂവും വഴവും
Question 1.
താഴെ തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ഓരോ ഫലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
a) പൂക്കൾ കുലകളായി കാണുന്നു
b) ഒരു പൂവിൽ ഒന്നിലധികം അണ്ഡാശയം
c) പൂക്കൾ ഓരോന്നായി കാണുന്നു.
Answer:
a) അടയ്ക്കല
b) സ്ട്രോബറി പഴം
c) മുളക്
Question 2.
ഒരു പൂവിന്റെ ധർമ്മം എന്താണ്?
Answer:
ഒരു സസ്യത്തിന്റെ പ്രത്യുൽപ്പാദനം നടത്തുകയും വിത്തുകളുടെ വ്യാപനം നടത്തുകയും ചെയ്യുക.
പൂവില്നിന്ന് പൂവിലേക്ക് Class 6 Notes
പുഷ്പിക്കുന്ന സസ്യങ്ങളിൽ കാണപ്പെടുന്ന പൂവുകൾ അഥവാ പുഷ്പങ്ങൾ അവയുടെ പ്രത്യുൽപ്പാ ദന ഘടനയാണ്. ഒരു പൂവിന് ഇതളുകൾ, വിദളം, ജനി പുടം, കേസരപുടം എന്നിവയുണ്ടെങ്കിൽ അത് പൂർണ്ണ മായ പൂവാണെന്നും ഇവയിൽ ഏതെങ്കിലും കുറ ഞ്ഞാൽ അതിനെ അപൂർണമായ പൂവെന്നും പറയാം. എല്ലാ പൂവുകളിലും ശോഭയോടുകൂടിയ ഇതളുകളും അതിനെ ചുറ്റി പച്ചനിറത്തിലുള്ള വിദളവും കാണപ്പെ ടുന്നു. പൂവുകൾ വ്യത്യസ്ത നിറങ്ങളിലും ആകൃതി യിലും ആകർഷണത്വം ഉള്ളവയായി കാണപ്പെടുന്നു തിനാൽ പൂമ്പാറ്റകളേയും പ്രാണികളേയും പൂമ്പൊടി കൈമാറ്റം ചെയ്യുന്നതിനായി അവയിലേക്ക് ആകർഷി ക്കുന്നു. പ്രത്യുൽപ്പാദനത്തിന് മാത്രമല്ല മറ്റുള്ള ജീവി വർഗങ്ങൾക്ക് ഭക്ഷണമായും പൂവുകൾ ഉപയോഗിക്കു ന്നു. ആൺപൂവുകളും പെൺപൂവുകളും മാത്രമല്ല രണ്ടും ചേർന്ന പൂവുകളും ഉണ്ട്. കേസരപുടവും ജനി. പുടവും ഒരു പൂവിൽ തന്നെ കാണപ്പെടുന്നു എങ്കിൽ അവ ദ്വിലിംഗ പുഷ്പങ്ങളാണ്. ഒരു പൂവിൽ കേസര പുടം മാത്രമോ ജനിപുടം മാത്രമോ കാണപ്പെടുന്നുള്ളു എങ്കിൽ അവയെ ഏകലിംഗപുഷ്പങ്ങൾ എന്നുപറയുന്നു.
ഒരു പൂവിന്റെ പ്രധാനധർമ്മം പ്രത്യുൽപാദനം നടത്തുക എന്നതാണ്. കാരണം സസ്യത്തിലെ പ്രത്യുൽപ്പാദന അവയവമാണ് പൂവുകൾ. അണ്ഡാ ശയത്തിൽ പരാഗരേണുക്കളെ പരാഗണകാരികളിൽ നിന്നും സ്വീകരിച്ച് ഭ്രൂണം ഉണ്ടാവുകയും അത് രൂപ പ്പെടുകയും ചെയ്യുന്നു. ഫലങ്ങളും വിത്തുകളും പൂക്ക ളിൽ നിന്നും രൂപപ്പെടുന്നു. ബീജസങ്കലനം നടന്നതി നുശേഷം ഒപ്യൂളുകൾ വിത്തുകളായി മാറുന്നു. അതോ ടൊപ്പം ഇതളുകൾ കൊഴിയുകയും പൂവിൽ നിന്നും ഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. പൂവുകൾ മതപ രമായ ആചാരങ്ങൾക്കും, വിവാഹങ്ങൾക്കും, മരണാ നന്തരചടങ്ങുകൾക്കും, സാമൂഹിക ഒത്തുചേരലുക ളിലും സ്നേഹോപചാരങ്ങളിലും തുടങ്ങിയ അനവധി അവസരങ്ങളിൽ ഉപയോഗിക്കുന്നു.
ഒരു പെൺപൂവിന്റെ പരാഗണസ്ഥലത്തേക്ക് പരാഗിയിൽ നിന്നും പരാഗരേണുക്കൾ കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണ് പരാഗണം. പലതരത്തിലുള്ള പ്രാണികൾ, മൃഗങ്ങൾ, പക്ഷികൾ, കാറ്റ്, ജലം എന്നിവ പൂവിൽ നിന്ന് പൂവിലേക്ക് പരാഗണ കരികളാണ്. ബീജസങ്കലനം നടന്നതിനു ശേഷം ഫലങ്ങളും വിത്തുകളും രൂപപ്പെടുന്നു. ഒരു സസ്യത്തിന്റെ പ്രത്യുൽപ്പാദനം നടത്തുക വിത്തുകൾ വ്യാപനം ചെയ്യുക എന്നിവയാണ് ഒരു പൂവിന്റെ പ്രധാ നധർമ്മം. ആയതിനാൽ എല്ലാ പൂവിടുന്ന ചെടിക ളിലും ഫലങ്ങൾ രൂപപ്പെടുന്നു. അവ മധുരമുള്ളതോ മൃദുലമായതോ കഴിക്കാൻ സാധിക്കുന്നതോ എന്തുത ന്നെയായാലും ഫലങ്ങൾ രൂപപ്പെടുന്നു. പല ഗ്രൂപ്പുക ളായി വിവിധതരം ഫലങ്ങൾ കാണപ്പെടുന്നു. ലഘു ഫലം, പുഞ്ജഫലം, സംയുക്തഫലം, യഥാർത്ഥഫലം, കപടഫലം എന്നിവ. ഓരോ ഫലത്തിനും ഓരോ രുചി കളാണ്. ചിലതിന് മധുരവും ചിലതിന് പുളിപ്പും ചില തിന് യാതൊരു വിധരുചിയും ഉണ്ടാവുകയില്ല.
“പൂവിൽ നിന്നും പൂവിലേക്ക്” എന്ന ഈ പാഠ ഭാഗത്തിൽ പൂവുകളിലെ പ്രത്യുൽപ്പാദനത്തെക്കുറിച്ചും പൂവിന്റെ വിവിധഭാഗങ്ങളെകുറിച്ചും പ്രതിപാദിക്കുന്നു. കുട്ടികൾക്ക് പൂവിടുന്ന സസ്യങ്ങളെക്കുറിച്ചും അവ യുടെ ധർമ്മത്തെക്കുറിച്ചും അറിവ് ലഭിക്കുന്നു. അതോ ടൊപ്പം തന്നെ വിത്തുകൾ, ഫലങ്ങൾ എന്നിവ ഉണ്ടാ വുന്നതും വിവിധതരം ഫലങ്ങളെക്കുറിച്ചും അറിയു വാനും സാധിക്കുന്നു.