Reviewing Std 6 Basic Science Notes Pdf Malayalam Medium and Kerala Syllabus Class 6 Basic Science Chapter 9 Notes Pdf Malayalam Medium ചേർക്കാം പിരിക്കാം Questions and Answers can uncover gaps in understanding.
ചേർക്കാം പിരിക്കാം Notes Class 6 Basic Science Chapter 9 Malayalam Medium
Mix and Separate Class 6 Malayalam Medium
ചോദ്യോത്തരങ്ങൾ
Question 1.
ഒരൽപ്പം പഞ്ചസാര എടുത്ത് അതിന്റെ നിറം, മണം, അവസ്ഥ എന്നീ പ്രത്യേകതകളെക്കുറിച്ച് എഴുതു
Answer:
നിറം – നിറമില്ല
മണം – മണമില്ല
അവസ്ഥ – ഖരം
Question 2.
ദ്രവ്യത്തിന്റെ മൂന്ന് അവസ്ഥകൾ ഏതൊക്കെ?
Answer:
ഖരം, ദ്രാവകം, വാതകം
Question 3.
എന്താണ് ദ്രവ്യത്തിന്റെ അവസ്ഥകൾ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്?
Answer:
ദ്രവ്യത്തിന് നിലനിൽക്കാൻ കഴിയുന്ന വ്യത്യസ്ത രൂപങ്ങളിൽ ഒന്നാണ് ദ്രവ്യത്തിന്റെ അവസ്ഥകൾ എന്നറിയപ്പെടുന്നത്.
Question 4.
എന്താണ് ദ്രവ്യം?
Answer:
വിവിധ തരം കണികകൾ ചേർന്നതാണ് ദ്രവ്യം.
Question 5.
ഒരു നുള്ള് ഉപ്പ് എടുത്ത് അതിന്റെ പ്രത്യേകത കൾ നിരീക്ഷിക്കുക.
Answer:
ഉപ്പിന് നിറമില്ല, മണമില്ല, അത് ഖരാവസ്ഥയിൽ കാണപ്പെടുന്നു.
Question 6.
അനില ഒരു കൽക്കണ്ടം പൊട്ടിച്ച് അതിനെ ചെറിയ കഷ്ണങ്ങളാക്കുന്നു. അതിനെ വീണ്ടും ചെറുതാക്കി നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര ചെറുതാക്കുന്നു.
a) കൽക്കണ്ടത്തിന്റെ ഈ വളരെ ചെറിയ കണി കയാണ്
b) അതിന്റെ അവസ്ഥയ്ക്കും രുചിയ്ക്കും എന്തെ ങ്കിലും മാറ്റമുണ്ടോ?
Answer:
a) തന്മാത
b) ഇല്ല, അവസ്ഥയും രുചിയും മാറ്റമില്ലാതെ തുട രുന്നു.
Question 7.
പഞ്ചസാരയുടെ തന്മാത്ര ഉപയോഗിച്ച് കൽക്കണ്ടം നിർമ്മിക്കുവാൻ കഴിയുമോ?
Answer:
പഞ്ചസാരയുടെ തന്മാത്രകൾ ഉപയോ ഗിച്ച് കൽക്കണ്ടം നിർമ്മിക്കാൻ സാധിക്കുന്നു.
Question 8.
തന്മാത്രയെ നിർവചിക്കുക.
Answer:
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നില നിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണിക യാണ് തന്മാത്ര.
Question 9.
പദാർത്ഥങ്ങൾ കാണപ്പെടുന്ന മൂന്ന് അവസ്ഥകൾ ഏതൊക്കെയാണ്?
Answer:
ഖരം, ദ്രാവകം, വാതകം
Question 10.
മൂന്ന് അവസ്ഥകളിലുള്ള പദാർത്ഥങ്ങൾ …….. നാൽ നിർമിതമാണ്.
Answer:
തന്മാത്രകളാൽ
Question 11.
തന്മാത്രകൾക്ക് ഉദാഹരണങ്ങൾ എഴുതുക.
Answer:
ജലം (H2O), ഓക്സിജൻ (O2), ഓസോൺ (O3), സോഡിയം ക്ലോറൈഡ് (NaCl, കറിയുപ്പ്
Question 12.
പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് ………….?
Answer:
തന്മാത്ര
Question 13.
ഒരു തന്മാത്രയുടെ പ്രത്യേകതകൾ എന്തെല്ലാം?
Answer:
ഒരു പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണിക തന്മാത്രകൾക്കിടയിൽ ഇടങ്ങളുണ്ട്. തന്മാത്രകൾക്ക് ഗതികോർജം ഉണ്ട്. തന്മാത്രകൾ നിരന്തരമായ ചലനത്തിലാണ്.
ശുദ്ധപദാർത്ഥങ്ങൾ
Question 1.
എന്താണ് ശുദ്ധപദാർത്ഥങ്ങൾ?
Answer:
ഒരു പദാർത്ഥത്തിൽ ഒരു തരത്തിലുള്ള തന്മാത കൾ മാത്രമാണ് കാണപ്പെടുന്നതെങ്കിൽ അതിനെ ശുദ്ധപദാർത്ഥങ്ങൾ എന്നു പറയുന്നു.
Question 2.
ശുദ്ധപദാർത്ഥങ്ങൾക്ക് ഉദാഹരണം എഴുതുക.
Answer:
ഉപ്പ്, അലുമിനിയം, ഓക്സിജൻ, സിൽവർ, പഞ്ചസാര
Question 3.
പഞ്ചസാര ഒരു ശുദ്ധപദാർത്ഥമാണോ? എന്തു കൊണ്ട്?
Answer:
അതെ, പഞ്ചസാര ഒരു ശുദ്ധപദാർത്ഥമാണ് കാരണം അതിൽ പഞ്ചസാരയുടെ തന്മാത്രകൾ മാത്രമാണ് കാണപ്പെടുന്നത്. ഒരു പദാർത്ഥത്തിൽ ഒരു തരത്തിലുള്ള തന്മാത്രകൾ മാത്രമാണ് കാണ പ്പെടുന്നതെങ്കിൽ അതിനെ ശുദ്ധപദാർത്ഥങ്ങൾ . എന്നു പറയുന്നു.
Question 4.
തന്നിരിക്കുന്ന ലിസ്റ്റിൽ നിന്നും ശുദ്ധപദാർത്ഥ ങ്ങളെ എടുത്തെഴുതുക.
പാൽ, ഗോൾഡ്, ഓക്സിജൻ, ക്ലോറിൻ, കോഫി, കറിയുപ്പ്
Answer:
ശുദ്ധപദാർത്ഥങ്ങൾ – ക്ലോറിൻ, കറിയുപ്പ്
ഗോൾഡ്, ഓക്സിജൻ,
Question 5.
കാപ്പി ഒരു ശുദ്ധപദാർത്ഥമല്ല. എന്തുകൊണ്ട്?
Answer:
കാപ്പിയിൽ ജലം, കാപ്പിപ്പൊടി, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ശുദ്ധപദാർത്ഥങ്ങളിൽ ഒരേ തരത്തിലുള്ള തന്മാത്രകളാണ് കാണപ്പെടുന്നത്. എന്നാൽ കാപ്പിയിൽ ഒന്നിലധികം തന്മാത്രകൾ കാണപ്പെടുന്നു. അതിനാൽ അത് ശുദ്ധപദാർത്ഥ
Question 6.
അരുണും ഷാരോണും ശുദ്ധപദാർത്ഥങ്ങളെക്കു റിച്ച് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അരുൺ പറഞ്ഞു ചായ ഒരു ശുദ്ധപദാർത്ഥമാണെന്ന്. എന്നാൽ ഷാരോൺ അത് സമ്മതിച്ചില്ല. ആരാണ് ശരി? എന്തുകൊണ്ട്?
Answer:
ഷാരോണാണ് ശരി. ചായ ഒരു ശുദ്ധപദാർത്ഥ മല്ല. അതിൽ ഒന്നിലധികം തന്മാത്രകൾ അടങ്ങി യിരിക്കുന്നു. ചായപ്പൊടി, ജലം, പഞ്ചസാര എന്നിവ.
Question 7.
പൊട്ടാസ്യം പെർമാംഗനേറ്റ് ഒരു ശുദ്ധപദാർത്ഥ മാണ്. ഒരു ബീക്കറിലെടുത്ത ജലത്തിലേക്ക് ഒരൽപ്പം പൊട്ടാസ്യം പെർമാംഗനേറ്റ് ചേർത്താൽ അത് ശുദ്ധപദാർത്ഥമായിത്തന്നെ ഇരിക്കുമോ? എന്തുകൊണ്ട്?
Answer:
പൊട്ടാസ്യം പെർമാംഗനേറ്റ് ഒരു ശുദ്ധപദാർത്ഥ മാണ്. ഒരു ബീക്കറിലെടുത്ത ജലത്തിലേക്ക് ഒരൽപ്പം പൊട്ടാസ്യം പെർമാംഗനേറ്റ് ചേർത്താൽ ലഭിക്കുന്ന ലായനിയിൽ ജലത്തിന്റെ തന്മാത്രകളും KMnO4 ന്റെ തന്മാത്രകളും ഉണ്ടായിരിക്കും. അതി നാൽ ഈ ലായനി ശുദ്ധപദാർത്ഥമായിരിക്കില്ല.
Question 8.
ശുദ്ധപദാർത്ഥങ്ങളെ എങ്ങനെയാണ് വർഗ്ഗീകരി ച്ചിരിക്കുന്നത്?
Answer:
ശുദ്ധപദാർത്ഥങ്ങളെ മൂലകങ്ങൾ എന്നും സംയു ഞങ്ങൾ എന്നും രണ്ടായി വർഗ്ഗീകരിക്കാം.
Question 9.
കൽക്കണ്ടം ജലത്തിൽ ലയിപ്പിച്ചാൽ ലഭിക്കുന്ന ലായനിയിൽ ഏതൊക്കെ തന്മാത്രകളാണ് കാണ പ്പെടുന്നത്?
Answer:
പഞ്ചസാരയുടെ തന്മാത്രകളും ജല തന്മാത്രകളും.
മിശ്രിതങ്ങൾ
Question 1.
മിശ്രിതത്തെ നിർവചിക്കുക.
Answer:
ഒന്നിൽ കൂടുതൽ ഇനം തന്മാത്രകൾ ഒരു പദാർത്ഥത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അതിനെ മിശ്രിതം എന്നു പറയുന്നു.
Question 2.
മിശ്രിതങ്ങൾക്ക് ഉദാഹരണം എഴുതുക.
Answer:
പഞ്ചസാര ലായനി, ഉപ്പ് ലായനി, വായു, മഷി, കടൽ ജലം
Question 3.
താഴെ തന്നിരിക്കുന്ന പദാർത്ഥങ്ങളെ ശുദ്ധപ ദാർത്ഥങ്ങൾ എന്നും മിശ്രിതങ്ങൾ എന്നും വേർതി രിച്ചെഴുതുക.
പഞ്ചസാര ലായനി, സോഡ, ഓക്സിജൻ, ക്ലോറിൻ, വായു, ഉപ്പ് ലായനി, മഷി, ഇരുമ്പ്, മെർക്കുറി
Answer:
ശുദ്ധ പദാർത്ഥങ്ങൾ – ഓക്സിജൻ, ക്ലോറിൻ, ഇരുമ്പ്, മെർക്കുറി
മിശ്രിതങ്ങൾ -സോഡ, പഞ്ചസാര ലായനി, വായു, ഉപ്പ് ലായനി, മഷി
Question 4.
ശുദ്ധപദാർത്ഥങ്ങളും മിശ്രിതങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക.
Answer:
ശുദ്ധപദാർത്ഥങ്ങൾ | മിശ്രിതങ്ങൾ |
1) ഒരേ തരം തന്മാത്രകൾ അടങ്ങിയിരിക്കുന്നു. | 1) ഒന്നിലധികം വ്യത്യസ്ത തന്മാത്രകൾ അടങ്ങിയിരിക്കുന്നു. |
2) ഭൗതിക ഗുണങ്ങൾ സ്ഥിരമാണ്. | 2) ഭൗതിക ഗുണങ്ങൾ വ്യത്യസ്തമായിരിക്കും. |
3) വേർതിരിക്കാൻ കഴിയില്ല. ഉദാ: ഓക്സിജൻ, പഞ്ചസാര | 3) വേർതിരിക്കാൻ കഴിയും. ഉദാ: വായു, പഞ്ചസാര ലായനി |
Question 5.
നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന പദാർത്ഥങ്ങൾ നൽകിയിരിക്കുന്നു. മിശ്രിതം ഉണ്ടാക്കൂ. ബീക്കർ, സ്പാറ്റുല, കോപ്പർ സൾഫേറ്റ് പരലുകൾ, ജലം
Answer:
ബീക്കറിൽ ഒരു സ്പാറ്റുല നിറച്ച് കോപ്പർ സൾഫേറ്റ് പരലുകൾ ഇടുക. ഇതിലേക്ക് ജലം ഒഴിക്കുക. സ്പാറ്റുല ഉപയോഗിച്ച് നന്നായി ഇളക്കുക. അപ്പോൾ നിങ്ങൾക്ക് നീലനിറത്തിലുള്ള കോപ്പർ സൾഫേറ്റിന്റെയും ജലത്തിന്റെയും മിശ്രിതം ലഭിക്കുന്നു.
Question 6.
കറിയുപ്പ് ലായനി ഒരു മിശ്രിതമാണോ? എന്തു കൊണ്ട്?
Answer:
അതെ, കറിയുപ്പ് ലായനി ഒരു മിശ്രിതമാണ്. ഇതിൽ ജലത്തിന്റെ തന്മാത്രകളും ഉപ്പിന്റെ തന്മാത്രകളും കാണപ്പെടുന്നു. ഒരു മിശ്രിതത്തിൽ ഒന്നിൽ കൂടുതൽ വ്യത്യസ്തങ്ങളായ തന്മാത്രകൾ കാണപ്പെടുന്നു.
Question 7.
മഷി ഒരു ശുദ്ധപദാർത്ഥമാണോ? മിശ്രിതമാണോ?
Answer:
മഷി ഒരു മിശ്രിതമാണ്. കാരണം ഇതിൽ വ്യത്യസ്ത ചായങ്ങൾ അടങ്ങിയിരിക്കുന്നു.
Question 8.
വായു ഒരു …….. ആണ്.
Answer:
മിശ്രിതം
Question 9.
താഴെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
Answer:
മിശ്രിതങ്ങൾ പലതരം
മിശ്രിതങ്ങൾ പ്രധാനമായും ഏകാത്മക മിശ്രിതം, ഭിന്നാത്മക മിശ്രിതം എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്.
Question 1.
ഏകാത്മക മിശ്രിതം എന്നാലെന്ത്?
Answer:
ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്നു പറയുന്നു.
Question 2.
ഏകാത്മക മിശ്രിതങ്ങൾക്ക് ഉദാഹരണങ്ങൾ എഴു തുക.
Answer:
കറിയുപ്പ് ലായനി, പഞ്ചസാര ലായനി, നാരങ്ങ വെള്ളം, വായു
Question 3.
ഏകാത്മക മിശ്രിതങ്ങളുടെ സവിശേഷതകൾ എന്തെല്ലാം?
Answer:
ഇവയ്ക്ക് ഏകീകൃത ഘടനയായിരിക്കും.
ഇവ എല്ലാ ഭാഗത്തും ഒരേ ഗുണം കാണിക്കുന്നു.
Question 4.
ഭിന്നാത്മക മിശ്രിതം എന്നാലെന്ത്?
Answer:
ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അതിനെ ഭിന്നാത്മക മിശ്രിതം എന്നു പറയുന്നു.
Question 5.
ഭിന്നാത്മക മിശ്രിതങ്ങൾക്ക് ഉദാഹരണം എഴുതുക.
Answer:
എണ്ണയും ജലവും, മണലും ജലവും, ചോക്ക് പൊടിയും ജലവും
Question 6.
ഭിന്നാത്മക മിശ്രിതങ്ങളുടെ സവിശേഷതകൾ എന്തെല്ലാം?
Answer:
ഏകീകൃത ഘടന ആയിരിക്കില്ല.
മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങൾ കാണിക്കുന്നു.
Question 7.
ഏകാത്മക മിശ്രിതങ്ങളുടേയും ഭിന്നാത്മക മിശ്രി തങ്ങളുടേയും വ്യത്യാസങ്ങൾ എഴുതുക.
Answer:
Question 8.
താഴെ തന്നിരിക്കുന്ന പദാർത്ഥങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന വ്യത്യസ്ത മിശ്രിതങ്ങൾ ഏതൊ ക്കെയാണ്?
Answer:
തന്നിരിക്കുന്ന പദാർത്ഥങ്ങൾ ഉപയോഗിച്ച് വ്യത്യസ്ത മിശ്രിതങ്ങൾ ഉണ്ടാക്കാൻ സാധിക്കും. മണൽ + പഞ്ചസാര മിശ്രിതം, മണൽ + ജലാ മിശ്രിതം, പഞ്ചസാര + ജലം മിശ്രിതം. ചോക്കു പൊടി + ജലം മിശ്രിതം, ചോക്കു പൊടി + പഞ്ച സാര മിശ്രിതം, മണൽ + ചോക്കു പൊടി മിശ്രിതം
Question 9.
ചായ, കാപ്പി എന്നിവയുടെ അമിതമായ ഉപ യോഗം ആരോഗ്യകരമല്ല. പക്ഷേ ഇത് കുടിക്കു ന്നത് നമുക്കെല്ലാവർക്കും ഇഷ്ടമാണ്. ചായ, കാപ്പി എന്നിവ എങ്ങനെയുള്ള മിശ്രിതങ്ങളാണെന്ന് നിങ്ങൾക്ക് അറിയാമോ? എന്തുകൊണ്ട്?
Answer:
ചായ, കാപ്പി എന്നിവ ഏകാത്മക മിശ്രിതങ്ങളാ ണ്. കാരണം ഈ രണ്ട് മിശ്രിതങ്ങളും എല്ലാ ഭാഗത്തും ഒരേ ഗുണം കാണിക്കുന്നവയാണ്.
Question 10.
ബബിത ഏകാത്മക മിശ്രിതവും ഭിന്നാത്മക മി ശ്രിതവും ഉണ്ടാക്കുന്നു. ഏകാത്മക മിശ്രിതം എല്ലാ ഭാഗത്തും ഒരേ ഗുണം കാണിക്കുന്നതിനാൽബബിതയ്ക്ക് ഇഷ്ടം ഏകാത്മക മിശ്രിതമാണ്. അങ്ങനെയാണെങ്കിൽ ഭിന്നാത്മക മിശ്രിതത്തിന്റെ സവിശേഷതകൾ എന്തെല്ലാമായിരിക്കും? രണ്ട് തരം മിശ്രിതങ്ങൾക്കും ഉദാഹരണങ്ങൾ എഴുതുക.
Answer:
ഭിന്നാത്മക മിശ്രിതങ്ങളുടെ സവിശേഷതകളാണ്,
- ഭിന്നാത്മക മിശ്രിതങ്ങളുടെ ഘടന ഏകീകൃത മായിരിക്കുകയില്ല.
- വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത ഗുണങ്ങൾ കാണിക്കുന്നു.
ഉദാ : മണലിന്റെയും ജലത്തിന്റെയും മിശ്രിതം, എണ്ണയുടേയും ജലത്തിന്റെയും മിശ്രിതം. ഏകാത്മക മിശ്രിതത്തിന് ഉദാ: പഞ്ചസാര ലായനി, വായു
Question 11.
പാൽ ഒരു …………. മിശ്രിതമാണ്?
Answer:
ഭിന്നാത്മക മിശ്രിതം
Question 12.
എന്തുകൊണ്ടാണ് പാൽ ഭിന്നാത്മക മിശ്രിതമാ ണെന്ന് പറയുന്നത്?
Answer:
പാൽ ഭിന്നാത്മക മിശ്രിതമാണ്. പാലിൽ പര സ്പരം കലരാത്ത കൊഴുപ്പിന്റെയും ജലത്തി ന്റെയും ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതി നാൽ ഭിന്നാത്മക മിശ്രിതമാണ്.
Question 13.
സാലഡുകൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ല താണ്. സാലഡ് ഏകാത്മക മിശ്രിതമാണോ ഭിന്നാ ത്മക മിശ്രിതമാണോ?
Answer:
സാലഡുകൾ വിവിധ തരം പച്ചക്കറികളുടേയോ അല്ലെങ്കിൽ പഴങ്ങളുടേയോ ഒരു ഭിന്നാത്മക മിശ്രി തമാണ്.
Question 14.
താഴെ തന്നിരിക്കുന്നവയിൽ നിന്നും ഏകാത്മക മിശ്രിതങ്ങളേയും ഭിന്നാത്മക മിശ്രിതങ്ങളേയും കണ്ടെത്തി എഴുതുക. മണൽ, പാൽ, വായു, കോൺക്രീറ്റ്, ഉപ്പും കുരു മുളകും, പഞ്ചസാര വെള്ളം, എണ്ണയും ജലവും, ഒരു കപ്പ് കാപ്പി
Answer:
ഏകാത്മക മിശ്രിതങ്ങൾ വെള്ളം, ഒരു കപ്പ് കാപ്പി
ഭിന്നാത്മക മിശ്രിതങ്ങൾ – മണൽ, പാൽ, കോൺക്രീറ്റ്, ഉപ്പും കുരുമുളകും, എണ്ണയും ജലവും
Qn. 15
നിങ്ങൾക്ക് പരിചിതമായ കുറച്ച് മിശ്രിതങ്ങളെ പട്ടികപ്പെടുത്തൂ.
Answer:
നാരങ്ങ വെള്ളം, കരിങ്ങാലി വെള്ളം, ചായ, കാപ്പി, പാൽ, സാലഡ്
ലായനികൾ പലതരം
Question 1.
എല്ലാ ലായനികളും ………….. ആണ്?
Answer:
ഏകാത്മക മിശ്രിതം
Question 2.
ഒരു ലായനി ഏത് അവസ്ഥയിൽ കാണപ്പെടുന്നു?
Answer:
ഒരു ലായനി ഖരം, ദ്രാവകം, വാതകം എന്നീ അവ സ്ഥകളിൽ കാണപ്പെടുന്നു.
Question 3.
എന്താണ് ലായനി?
Answer:
ഒരു ലായകത്തിൽ ഒന്നോ അതിലധികമോ ലീനം ലയിച്ചു ചേർന്നിട്ടുള്ള ഏകാത്മക മിശ്രിതമാണ് ലായനി.
Question 4.
ലീനം എന്ന പദം നിർവചിക്കുക.
Answer:
ലായകത്തിൽ ലയിച്ചു ചേരുന്ന പദാർത്ഥമാണ്. ലീനം.
Question 5.
എന്താണ് ലായകം എന്നതുകൊണ്ട് അർത്ഥമാക്കു ന്നത്?
Answer:
വസ്തുക്കൾ ലയിക്കുന്ന പദാർത്ഥമാണ് ലായകം. ഇത് അളവിൽ കൂടുതലായിരിക്കും.
Question 6.
താഴെ തന്നിരിക്കുന്ന ലായനികളിൽ നിന്നും ലീനവും ലായകവും എടുത്തെഴുതുക.
കറിയുപ്പ് ലായനി, ഭക്ഷണത്തിൽ അടങ്ങിയിരി ക്കുന്ന ഉപ്പ്, കടൽ വെള്ളത്തിലെ ഓക്സിജൻ, ചായയിലെ പഞ്ചസാര, കാർബണേറ്റഡ് പാനീയ ത്തിലെ കാർബൺഡൈഓക്സൈഡ്
Answer:
കറിയുപ്പ് ലായനി : ലീനം → ഉപ്പ്, ലായകം →
ഭക്ഷണത്തിലെ ഉപ്പ് :ലീനം → ഉപ്പ്, ലായകം → ഭക്ഷണം
കടൽ ജലത്തിലെ ഉപ്പ് : ലീനം → ഉപ്പ്, ലായകം → കടൽ ജലം
കാർബണേറ്റഡ് പാനീയങ്ങളിലെ കാർബൺഡൈ
ഓക്സൈഡ് : ലീനം → കാർബൺ ഡൈഓ
ക്സൈഡ്, ലായകം → പാനീയം (ജലം)
Question 7.
ലായനിയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാം?
Answer:
ലീനം, ലായകം
Question 8.
ലായകം ഇല്ലാതെ ലായനി ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയുമോ?
Answer:
ഇല്ല, ലായനി = ലീനം + ലായകം
Question 9.
താഴെ തന്നിരിക്കുന്ന ലായനികളിൽ അടങ്ങിയി രിക്കുന്ന ഘടകപദാർത്ഥങ്ങൾ എന്തൊക്കെയാണ്? ബ്രാസ്, സോഡ, വായു
Answer:
ബാസ് – സിങ്ക്, കോപ്പർ
സോഡ് – ജലം, കാർബൺ ഡൈഓക്സൈഡ്
വായു – നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ്, നീരാവി
Question 10.
ഘടകപദാർത്ഥങ്ങളെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്ന ലായനികളുടെ സവിശേഷതകൾ കണ്ടെത്തുക.
ബാസ്, സോഡ, വായു, ജലത്തിൽ ലയിച്ച ഗ്ലിസറിൻ
Answer:
ബാസ് – ഖരം ഖരത്തിൽ ലയിച്ചത്
സോഡ – വായു ജലത്തിൽ ലയിച്ചത്
വായു – വായു വായുവിൽ ലയിച്ചത്
ഗ്ലിസറിൻ ജലത്തിൽ ലയിച്ചത് – ദ്രാവകം ദ്രാവക ത്തിൽ ലയിച്ചത്
Question 11.
താഴെ നൽകിയിരിക്കുന്ന ലായനികൾക്ക് ഉദാഹ രണം കണ്ടെത്തുക.
a) ഖരം ഖരത്തിൽ ലയിച്ചത്
b) വായു വായുവിൽ ലയിച്ചത്
c) ദ്രാവകം ദ്രാവകത്തിൽ ലയിച്ചത്
Answer:
a) മണൽ ചോക്കുപൊടിയിൽ ലയിച്ച മിശ്രിതം
b) വായു
c) എഥനോൾ ജലത്തിൽ ലയിച്ച മിശ്രിതം
Question 12.
ബാസിൽ അടങ്ങിയിരിക്കുന്ന ഘടക പദാർത്ഥ ങ്ങളാണ് സിങ്കും ……….?
Answer:
കോപ്പറും
Question 13.
സോഡ ഒരു ലായനിയാണോ? എന്തുകൊണ്ട്?
Answer:
സോഡ ഒരു ലായനിയാണ്, ജലത്തിൽ കാർബൺ ഡൈഓക്സൈഡ് ലയിച്ചു ചേർന്ന ലായനിയാണ് സോഡ. കാർബൺഡൈഓക്സൈഡ് ലീനവും ജലം ലായകവും ആണ്. സോഡ എന്നത് വായു ജലത്തിൽ ലയിച്ച ലായനിയാണ്.
വേർതിരിക്കു
Question 1.
മിശ്രി ത ങ്ങ ളു ടെ വേർതിരിക്കൽ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?
Answer:
ഭൗതികമായ മാർഗങ്ങൾ ഉപയോഗിച്ച് ഒരു മിശ്രി തത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയ യാണ് മിശ്രിതങ്ങളുടെ വേർതിരിക്കൽ,
Question 2.
മിശ്രിതങ്ങളെ വേർതിരിക്കുന്നതിനുള്ള വ്യത്യസ്ത ഭൗതിക മാർഗങ്ങൾ എന്തൊക്കെ?
Answer:
കൈകൊണ്ട് പെറുക്കിയെടുക്കൽ, മെതിക്കൽ, വീശൽ, അരിപ്പ ഉപയോഗിച്ച് അരിക്കൽ, അരി ക്കൽ, ബാഷ്പീകരണം, സ്വേദനം, തെളിയൂറ്റൽ, കാമാറ്റോഗ്രാഫി, സെപറേറ്റിങ്ങ് ഫണൽ എന്നിവ
Question 3.
എന്താണ് തെളിയൂറ്റൽ?
Answer:
ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുളള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് തെളിയൂറൽ.
Question 4.
മണലും ജലവും അടങ്ങിയ മിശ്രിതത്തിൽ നിന്നും നിങ്ങൾ എങ്ങനെ മണലിനെ വേർതിരിക്കും?
Answer:
തെളിയൂറ്റൽ
Question 5.
റിഷി തെളിയൂറ്റൽ പ്രക്രിയ പഞ്ചസാര ലായി നിയിൽ നിന്നും പഞ്ചസാര വേർതിരിക്കാൻ ഉപ യോഗിക്കുന്നു. ഇത് ഫലപ്രദമാണോ? എന്തു കൊണ്ട്?
Answer:
അല്ല. കാരണം ഒരു മിശ്രിതത്തിലെ ഘടകവസ്തു ക്കളെ വേർതിരിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് തെളിയൂറ്റൽ. ഇവിടെ പഞ്ചസാര ജലത്തിൽ പൂർണ്ണമായും ലയിച്ചു ചേർന്നാണ് പഞ്ചസാര ലായനി ഉണ്ടാ ക്കുന്നത്. അതിനാൽ ഇവിടെ തെളിയൂറ്റൽ ഉപ് യോഗിക്കാൻ പറ്റില്ല.
Question 6.
തെളിയൂറ്റൽ ഉപയോഗിച്ച് വേർതിരിക്കാവുന്ന ലായനികളുടെ പേരെഴുതുക?
Answer:
എണ്ണയും ജലവും, ചെളിവെള്ളം, മണ്ണെണ്ണയും ജലവും, പാലും ക്രീമും
Question 7.
തെളിയൂറ്റലിന്റെ പ്രയോഗങ്ങൾ എന്തെല്ലാം?
Answer:
വ്യത്യസ്ത സാന്ദ്രതയുള്ള പരസ്പരം കലരാത്ത മിശ്രിതങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നു. മലിനജല സംസ്കരണം ജല ശുദ്ധീകരണം
Question 8.
ചെളിവെള്ളത്തെ വേർതിരിക്കാൻ ഉപയോഗി ക്കുന്ന മാർഗം ഏത്?
Answer:
തെളിയൂറ്റൽ പ്രക്രിയ
Question 9.
തെളിയൂറ്റലിനു ശേഷം ലഭിക്കുന്ന ജലം തെളി താണോ?
Answer:
അല്ല
വെള്ളം തെളിയിക്കാൻ
Question 1.
കുറച്ച് വസ്തുക്കൾ താഴെ തന്നിരിക്കുന്നു. ജലം തെളിഞ്ഞതായിരിക്കാൻ ഏതു മാർഗം ഉപയോ ഗിക്കുന്നതാണ് നല്ലത്?
ഫണൽ, ചായ അരിപ്പ, ഫിൽട്ടർ പേപ്പർ, തുണിക ഷം, മുളക്കൊട്ട
Answer:
ഫിൽട്ടർ പേപ്പർ
Question 2.
എന്താണ് ഫിൽട്ടർ പേപ്പർ
Answer:
ഫിൽട്ടർ പേപ്പർ ഒരു ദ്രാവകം അല്ലെങ്കിൽ വാത കത്തിന്റെ ഒഴുക്കിനു ലംബമായി സ്ഥാപിച്ചിരി ക്കുന്ന അർദ്ധതാര്യമായ പേപ്പറാണ്.
Question 3.
ഫിൽട്ടർ പേപ്പറിന്റെ ഉപയോഗങ്ങൾ എന്തെല്ലാം?
Answer:
വായുവിലെയോ ജലത്തിലെയോ ഘടകപദാർ ത്ഥങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നു. ദാ വകത്തിൽ നിന്നും ഖരത്തെ വേർതിരിക്കാൻ ഉപ യോഗിക്കുന്നു.
Question 4.
കെട്ടിടപ്പണിയിൽ മണൽ വേർതിരിക്കാൻ പലത രത്തിലുള്ള അരിപ്പകൾ ഉപയോഗിക്കുന്നു. അതി ന്റെ കാരണം എന്താണ്?
Answer:
മണലിൽ നിന്നും കല്ലുകളും മറ്റും വേർതിരിക്കാ നാണ് കെട്ടിടപ്പണിയിൽ വിവിധതരം അരിപ്പകൾ ഉപയോഗിക്കുന്നത്. വ്യത്യസ്ത വലിപ്പത്തിലുള്ള വസ്തുക്കളെ വേർതിരിക്കാൻ അരിപ്പ ഉപയോഗി ക്കുന്നു. മിശ്രിതത്തിലെ ചെറിയ ഘടകങ്ങൾ അരി പ്പയിലെ ദ്വാരത്തിലൂടെ കടന്നുപോവുകയും വലിയ ഘടകങ്ങൾ അരിപ്പയിൽ തന്നെ നിൽക്കുകയും ചെയ്യുന്നു.
Question 5.
ഒരു മിശ്രിതത്തിൽ നിന്ന് ഘടകപദാർത്ഥങ്ങളെ വേർതിരിക്കാൻ അരിപ്പ ഉപയോഗിക്കുമ്പോൾ പ ദാർത്ഥത്തിന്റെ എന്തു സവിശേഷതയാണ് പ്രയോ ജനപ്പെടുത്തുന്നത്?
Answer:
വസ്തുക്കളുടെ വലിപ്പത്തിലുള്ള വ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.
Question 6.
എന്താണ് അരിക്കൽ?
Answer:
ഒരു മിശ്രിതത്തിലെ ഘടകപദാർത്ഥങ്ങളെ അരിപ്പ ഉപയോഗിച്ച് വേർ തിരിക്കുന്ന രീതിയാണ് അരിക്കൽ
Question 7.
ചോക്ക് പൊടിയും ജലവും ചേർന്ന മിശ്രിതത്തിലെ ഘടകങ്ങളെ നിങ്ങൾ എങ്ങനെ വേർതിരിക്കും? എന്തൊക്കെ വസ്തുക്കളാണ് ഇതിന് ആവശ്യമു ള്ളത്?
Answer:
ചോക്കുപൊടിയും ജലവും ഭിന്നാത്മക മിശ്രിത മാണ്. ചോക്കുപൊടി ജലത്തിൽ ലയിക്കുന്നില്ല. ഈ മിശ്രിതത്തെ അരിക്കൽകൊണ്ട് വേർതിരി ആവശ്യമുള്ള
വസ്തുക്കൾ : ഫണൽ, ഫിൽട്ടർ പേപ്പർ, ബീക്കർ, ചോക്കുപൊടി ജലം മിശ്രിതം പ്രവർത്തനം : ഒരു ഫിൽട്ടർ പേപ്പർ എടുത്ത് ഫണ ലിന്റെ ആകൃതിയിൽ മടക്കുക. ഒരു ഫണലിന്റെ മുഖഭാഗത്ത് ഈ മടക്കിയ ഫിൽട്ടർ പേപ്പർ വയ് ക്കുക. ബീക്കറെടുത്ത് ബീക്കറിന്റെ മുകൾഭാഗത്ത് ഫണൽ വയ്ക്കുക. ഫിൽട്ടർ പേപ്പർ ശരിയാ യിട്ടാണോ ഇരിക്കുന്നത് എന്ന് പരിശോധിക്കുക. സാവധാനം മിശ്രിതം ഫിൽട്ടർ പേപ്പറിലൂടെ ഒഴി
ക്കുക.
നിരീക്ഷണം : ഫിൽട്ടർ പേപ്പറിലൂടെ ജലം ക ടന്നുപോവുകയും ചോക്കുപൊടി ഫിൽട്ടർ പേപ്പ റിൽ തന്നെ നിൽക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും അവശിഷ്ടമായി ചോക്കുപൊടിയെ ശേഖ രിക്കാം.
Question 8.
ചോക്കുപൊടി ജലം മിശ്രിതത്തെ വേർതിരിക്കാൻ ഏറ്റവും അനുയോജ്യമായ അരിപ്പ് ഏതാണ്? എന്തുകൊണ്ട്?
Answer:
ഫിൽട്ടർ പേപ്പർ, കാരണം ചോക്കുപൊടി ജല ത്തിൽ ലയിക്കുന്നില്ല. അതിനാൽ ഫിൽട്ടർ പേപ്പ റിൽ നിന്നും അവശിഷ്ടമായി ചോക്കുപൊടിയും ഫിൽട്ടറ്റായി ജലവും ലഭിക്കുന്നു.
Question 9.
ഫിൽട്ടറ്റ് എന്താണ്?
Answer:
അരിക്കലിനു ശേഷം ലഭിക്കുന്ന ദ്രാവക പദാർ ത്ഥമാണ് ഫിൽട്ടറ്റ്
Question 10.
എന്താണ് അവശിഷ്ടം എന്നതുകൊണ്ട് ഉദ്ദേശിക്കു ന്നത്?
Answer:
അരിക്കൽ പ്രക്രിയക്കുശേഷം ഫിൽട്ടർ പേപ്പറിൽ ലഭിക്കുന്ന ഖര പദാർത്ഥങ്ങളാണ് അവശിഷ്ടം
Question 11.
നമ്മുടെ ശരീരത്തിലെ ബയോളജിക്കൽ ഫിൽട്ടർ സൂര്യൻ
ആരാണ്?
s കിഡ്നികൾ
Question 12.
താഴെ തന്നിരിക്കുന്ന മിശ്രിതങ്ങളുടെ അരിക്കലി നുശേഷം ലഭിക്കുന്ന ഫിൽറ്റ്, അവശിഷ്ടം എന്നിവ ഏതൊക്കെയാണ് എന്ന് എഴുതുക? ചോക്കുപൊടി ജലം മിശ്രിതം, തെളിയൂറ്റലിനു ശേ ഷമുള്ള ചെളിവെള്ളം, ചായ
Answer:
a) ചോക്കുപൊടി ജലമിശ്രിതം
ഫിൽട്രേറ്റ് ; ജലം, അവശിഷ്ടം : ചോക്കുപൊടി
b) ചെളിവെള്ളം തെളിയൂറ്റലിനുശേഷം
ഫിൽറ്റ് : തെളിഞ്ഞ ജലം, അവശിഷ്ടം : ചെറിയ മണൽ
c) ചായ
ഫിൽട്രേറ്റ് : ചായ അവശിഷ്ടം : ചായയില
ലയിച്ചുചേർന്നവ വേർതിരിക്കാൻ
Question 1.
ബാഷ്പീകരണം എന്നാലെന്ത്?
Answer:
ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ് പമായി മാറുന്ന പ്രവർത്തനമാണ് ബാഷ്പീകരണം
Question 2.
അരിപ്പ ഉപയോഗിച്ച് ഉപ്പ് ലായനിയിൽ നിന്ന് ഉപ്പ് ബാഷ്പീകരണം വേർതിരിക്കാൻ സാധിക്കുമോ?
Answer:
ഇല്ല
Question 3.
കടൽ ജലത്തിൽ നിന്നും ഉപ്പ് എങ്ങനെയാണ് വേർ തിരിക്കുന്നത് ?
Answer:
കടൽ ജലത്തിൽ നിന്നും ഉപ്പ് വേർതിരിക്കാൻ ബാഷ്പീകരണം ഉപയോഗിക്കുന്നു. കടൽജലം ചെറിയ കുഴികളിൽ ശേഖരിക്കുന്നു. കുറച്ച് ദിവ സങ്ങൾ കഴിയുമ്പോൾ സൂര്യനിൽ നിന്നുള്ള ചൂട് ആഗിരണം ചെയ്ത് ജലം ബാഷ്പീകരിക്കുന്നു. ഉപ്പ് അവശേഷിക്കുന്നു. ഈ ഉപ്പ് ശേഖരിച്ച് വീണ്ടും പ്രോസസ് ചെയ്ത് ശുദ്ധീകരിക്കുന്നു.
Question 4.
ഏതൊക്കെ മിശ്രിതങ്ങളെയാണ് ബാഷ്പീകരണം ഉപയോഗിച്ച് ഘടകങ്ങളായി ഴിയുന്നത്?
Answer:
ഉപ്പ് വെള്ളത്തിൽ നിന്നും ഉപ്പ്, പഞ്ചസാര ലായ നിയിൽ നിന്നും പഞ്ചസാര, കോപ്പർ സൾഫേ റ്റിൽ നിന്നും കോപ്പർ സൾഫേറ്റ് പരലുകൾ
Question 5.
ഉപ്പ് പാടങ്ങളിൽ നിന്നും ജലം ബാഷ്പീകരിക്കാൻ ആവശ്യമായ ചൂടിന്റെ സ്രോതസ് ഏതാണ്?
Answer:
സൂര്യൻ
Question 6.
നിത്യജീവിതത്തിൽ നിന്നും ബാഷ്പീകരണത്തിന് ഉദാഹരണങ്ങൾ എഴുതുക?
Answer:
സൂര്യപ്രകാശത്തിൽ തുണികൾ ഉണങ്ങുന്നത്
തുടച്ച് തറ ഉണങ്ങുന്നത്
നനഞ്ഞ മുടി ഉണങ്ങുന്നത്
ശരീരത്തിൽ നിന്നും വിയർപ്പ് ബാഷ്പീകരി ക്കുന്നത്
Question 7.
ബാഷ്പീകരണത്തിന്റെ പ്രയോഗങ്ങൾ എന്തെല്ലാ മാണെന്ന് എഴുതുക?
Answer:
കടൽ ജലത്തിൽ നിന്നും കറിയുപ്പിന്റെ വലിയ തോതിലുള്ള ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നു. ജലചക്രത്തിൽ പ്രധാന പങ്ക് വഹിക്കുന്നു നേർപ്പിച്ച ദ്രാവക ഭക്ഷണത്തിൽ നിന്നും ജലത്ത നീക്കുവാൻ ഉപയോഗിക്കുന്നു
Question 8.
പഞ്ചസാരലായനിയിൽ നിന്നും ഘടക വസ്തുക്കളെ വേർതിരിക്കാൻ ഏത് മാർഗമാണ് ഉപയോഗിക്കു ന്നത്?
Answer:
പഞ്ചസാര ലായനിയെ ബീക്കറിലെടുത്ത് ചൂടാ ക്കുക. ജലം ബാഷ്പീകരിക്കുന്നു. പഞ്ചസാര ബീ ക്കറിൽ അവശേഷിക്കുന്നു.
ഇരുമ്പുപൊടി വേർതിരിക്കാൻ
Question 1.
ഒരു മിശ്രിതത്തിലെ അലുമിനിയം പൊടിയിൽ നി ന്നും ഇരുമ്പുപൊടി എങ്ങനെ വേർതിരിക്കാം?
Answer:
കാന്തം ഉപയോഗിച്ച് വേർതിരിക്കാം. ഇരുമ്പുപൊ ടി കാന്തത്താൽ ആകർഷിക്കപ്പെടുകയും അലുമി നിയം പൊടി മിശ്രിതത്തിൽ അവശേഷിക്കുകയും ചെയ്യുന്നു.
Question 2.
ഇരുമ്പുപൊടിയും സൾഫർ പൊടിയും അടങ്ങിയ മിശ്രിതത്തെ എങ്ങനെ വേർതിരിക്കാം? ഇരുമ്പു പൊടിയുടെ എന്തു പ്രത്യേകതയാണ് ഉപയോഗി ച്ചത്?
Answer:
ഇരുമ്പുപൊടിയുടെയും സൾഫർ പൊടിയുടെയും മിശ്രിതത്തെ കാന്തം ഉപയോഗിച്ച് വേർതിരിക്കാം. ഇരുമ്പുപൊടി കാന്തത്താൽ ആകർഷിക്കപ്പെടുക കയും സൾഫർ പൊടി മിശ്രിതത്തിൽ അവശേ ഷിക്കുകയും ചെയ്യുന്നു. ഇരുമ്പുപൊടിയെ കാന്ത ത്താൽ ആകർഷിക്കുന്നതിനുള്ള കഴിവാണ് ഇവിടെ ഉപയോഗിച്ചത്.
Question 3.
നമ്മുടെ വീടുകളിൽ എങ്ങനെയാണ് നാളികേര ത്തിൽ നിന്നും വെളിച്ചെണ്ണ വേർതിരിച്ചെടുക്കു ന്നത്?
Answer:
നാളികേരത്തിന്റെ തോട് കളഞ്ഞശേഷം നാളി കേരം പാൽ ഉണ്ടാക്കുക. ഈ മിശ്രിതത്തെ ചൂടാ ക്കുക, ഇതിലുള്ള ജലാംശം ബാഷ്പീകരണത്തി ലൂടെ നഷ്ടപ്പെടുകയും വെളിച്ചെണ്ണ പാത്രത്തിൽ അവശേഷിക്കുകയും ചെയ്യുന്നു.
Question 4.
കൊപ്ര ആട്ടിയെടുത്ത് വെളിച്ചെണ്ണ വീട്ടിൽ കൊ ണ്ടുവരുമ്പോൾ ഇതിൽ അവശേഷിക്കുന്ന പിണ്ണാ ക്കിന്റെ അംശം നീക്കം ചെയ്യാൻ നമ്മുടെ വീടുക ളിൽ ഏതു മാർഗമാണ് ഉപയോഗിക്കുന്നത്?
Answer:
തെളിയൂറ്റൽ. വെളിച്ചെണ്ണയിലെ പിണ്ണാക്കിന്റെ അംശത്തെ അടിയിച്ച് മുകൾഭാഗത്തെ വെളിച്ചെണ്ണ ഊറ്റിയെടുക്കുന്നു. അതിനായി വെളിച്ചെണ്ണ അന ക്കാതെ പിണ്ണാക്ക് അടിയാനായി വയ്ക്കുന്നു.
മണ്ണ് നല്ലൊരു അരിപ്പ
Question 1.
കിണറുകളിലെക്ക് വരുന്ന ഉറവുവെള്ളം തെളിഞ്ഞ് കാണപ്പെടുന്നു. കാരണമെന്ത്?
Answer:
മണലിലൂടെയുള്ള ജലത്തിന്റെ പ്രകൃതിദത്തമായ അരിക്കൽ പ്രക്രിയ മൂലമാണ് കിണറുകളിലെ ഉറ വുവെള്ളം തെളിഞ്ഞ് കാണപ്പെടുന്നത്.
Question 2.
കക്കൂസ് ടാങ്ക് കിണറിന്റെ അടുത്താണെങ്കിൽ കി ണർ വെള്ളത്തിൽ മാലിന്യം കലരാനുള്ള സാധ്യ തയുണ്ടോ?
Answer:
ഉണ്ട്. മാലിന്യം കലരാനുള്ള സാധ്യത ഉണ്ട്
Question 3.
എങ്ങനെയാണ് കക്കൂസ്റ്റാങ്ക് കിണറിലെ ജലത്തെ മലിനീകരിക്കുന്നത് ?
Answer:
ശുദ്ധീകരിക്കാത്ത മലിനജലം കിണറിലെ ജലത്തി ലേക്കോ ഭൂഗർഭ ജലത്തിലേക്കോ നേരിട്ട് പ്രവേ ശിക്കുന്നതിലൂടെ രോഗകാരികളും ദോഷകര വുമായ വസ്തുക്കൾ ജലത്തിൽ കലരുന്നു.
Question 4.
കിണറിന്റെ അടുത്തായി കക്കൂസ് ടാങ്ക് വയ്ക്കാമോ?
Answer:
നമ്മുടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം സം രക്ഷിക്കുന്നതിനായി കക്കൂസ് ടാങ്കോ മറ്റു മലിന സ്രോതസുകളോ കിണറിന്റെ അടുത്ത് വയ്ക്കാൻ പാടില്ല.
Question 5.
മണൽ ജലത്തെ ശുദ്ധീകരിക്കുമോ? എങ്ങനെ ?
Answer:
ഉവ്വ്, ജലം മണലിലൂടെ സാവധാനം ഒഴുകുമ്പോൾ ആവശ്യമില്ലാത്ത വസ്തുക്കൾ മണ്ണിലെ തട്ടുകളി ലൂടെ അരിച്ച് മാറ്റപ്പെടുന്നു. ഇത്തരത്തിൽ അരി യ്ക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.
Question 6.
മണൽ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നു ണ്ടോ?
Answer:
ഉന്നട്
മിശ്രിതങ്ങളോ വസ്തുക്കളോ വേർതിരിക്കുന്നതിനുള്ള പൊതുവായ മാർഗങ്ങൾ
കൈകൊണ്ട് പെറുക്കിയെടുക്കൽ, മെതിക്കൽ, വീശൽ, ബാഷ്പീകരണം, സ്വേദനം, അരിക്കൽ, സെപറേറ്റിങ്ങ് ഫണൽ, ക്രൊമാറ്റോഗ്രഫി, കാന്തിക വേർതിരിക്കൽ എന്നിവ മിശ്രിതങ്ങൾ വേർതിരി ക്കാനുള്ള മാർഗങ്ങളാണ്.
Question 1.
എന്താണ് പെറുക്കിയെടുക്കൽ ?
Answer:
ഒരു മിശ്രിതത്തിൽ നിന്നും വലിയ വസ്തുക്കൾ കൈകൊണ്ട് പെറുക്കിയെടുക്കുന്ന പ്രക്രിയ ഉദാ : ഗോതമ്പ്, അരി എന്നിവയിൽ നിന്നും കൈ കൊണ്ട് കല്ലിന്റെ കഷ്ണങ്ങൾ പെറുക്കി മാറ്റുന്നത്.
Question 2.
എന്താണ് മെതിക്കൽ ?
Answer:
ധാന്യത്തെ വൈക്കോലിൽ നിന്നും വേർതിരി ക്കുന്ന പ്രക്രിയയാണ് മെതിക്കൽ. ഇതിനായി ഉണങ്ങിയ വൈക്കോലിനെ ഏതെങ്കിലും പ്രതല ത്തിൽ വച്ച് അടിക്കുന്നു. അപ്പോൾ അതിൽ നിന്നും ധാന്യം വേർതിരിയുന്നു.
Question 3.
എന്താണ് വീശിയെടുക്കൽ?
Answer:
കാറ്റിന്റെ സഹായത്തോടെ ഒരു മിശ്രിതത്തിലെ ഭാരം കുറഞ്ഞ വസ്തുക്കളെ ഭാരം കൂടിയ വസ് തുക്കളിൽ നിന്നും വേർതിരിക്കുന്ന രീതിയാണ് വീശിയെടുക്കൽ.
ഉദാ : ഗോതമ്പും അതിന്റെ തൊലിയും അടങ്ങിയ മിശ്രിതം ഉയരത്തിൽ നിന്നും താഴേക്ക് ഇടുന്നു. തൊലി ഗോതമ്പ് ധാന്യത്തേക്കാൾ കനം കുറഞ്ഞ തിനാൽ കാറ്റിന്റെയോ വായുവിന്റെയോ സഹാ യത്തോടെ അതിൽ നിന്നും മാറ്റം ചെയ്യപ്പെടുന്നു.
Question 4.
എന്താണ് സ്വേദനം ?
Answer:
ബാഷ്പീകരണവും കണ്ടൻസേഷനും ഉപയോ ഗിച്ച് ഒരു ദ്രാവക മിശ്രിതത്തിൽ നിന്നും ഘട കങ്ങളെ വേർതിരിക്കുന്ന പ്രക്രിയയാണ് സ്വേദനം,
Question 5.
എന്താണ് സെപറേറ്റിങ്ങ് ഫണൽ?
Answer:
പരസ്പരം കലരാത്ത ദ്രാവകങ്ങളെ വേർതിരി ക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പ റേറ്റിങ്ങ് ഫണൽ
Question 6.
എന്താണ് ക്രൊമാറ്റോഗ്രഫി ?
Answer:
ഒരു മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയയാണ് കൊമാറ്റോഗ്രഫി
ഉദാ : മഷിയിലെ ഘടകങ്ങളെ വേർതിരിക്കുവാൻ
Question 7.
മിശ്രിതത്തിൽ നിന്ന് ഘടകപദാർത്ഥങ്ങൾ വേർ തിരിക്കാനുള്ള രീതികളും ഉദാഹരണങ്ങളും എഴുതി ആശയ ചിത്രീകരണം പൂർത്തീകരിക്കുക.
Answer:
ചേർക്കാം പിരിക്കാം Class 6 Notes
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നില നിർത്തുന്ന ഏറ്റവും ചെറിയ കണികയെ തൻമാത എന്നു വിളിക്കുന്നു. ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ കാണപ്പെടുന്ന എല്ലാ പദാർത്ഥങ്ങളും തൻമാത്രകളാൽ നിർമ്മിതമാണ്. വ്യത്യസ്ത തരത്തി ലുള്ള തൻമാത്രകൾ ഉണ്ട്. മോണോ ആറ്റോമിക്, ഡയാ റ്റോമിക്, പോളി ആറ്റോമിക് തൻമാത്രകൾ ഉണ്ട്. ഈ ഓരോ തൻമാത്രകളും അവയിലടങ്ങിയിരിക്കുന്ന ആ ങ്ങളുടെ എണ്ണത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ശുദ്ധ പദാർത്ഥങ്ങളും മിശ്രിതങ്ങളും കാണപ്പെടുന്നു.
ഉപ്പ്, ഓക്സിജൻ, കോപ്പർ, സിൽവർ എന്നിവ ശുദ്ധ ദാർത്ഥങ്ങളും പഞ്ചസാര ലായനി, ഉപ്പ് ലായനി, വായു, സോഡ എന്നിവ മിശ്രിതങ്ങളും ആണ്. മിശ്രിതങ്ങൾ ഏകാത്മക മിശ്രിതങ്ങളും ഭിന്നാത്മക മിശ്രിതങ്ങളും ഉണ്ട്.
ലീനവും ലായകവും ഒരുമിച്ച് ചേർന്നാണ് ലായനി ഉണ്ടാകുന്നത്. എല്ലാ ലായനികളും ഏകാത്മക മിശ്രി തങ്ങളാണ്. എല്ലാ ലായനികളും ദ്രാവകാവസ്ഥയിൽ കാണപ്പെടുന്നവയല്ല. അവ ഖരാവസ്ഥയിലും വാതകാ വസ്ഥയിലും കാണപ്പെടുന്നു. മിശ്രിതങ്ങളെയും ലായ നികളെയും കുറിച്ച് പഠിക്കുമ്പോൾ അവയെ വേർതി രിക്കുന്ന രീതികളെക്കുറിച്ചും പഠിക്കേണ്ടത് അത്യാവ ശ്യമാണ്. ഒരു ലായനിയിലെ ഘടകങ്ങളെ വേർതിരി ക്കുന്നതിന് ഇത് വളരെ ഉപകാരപ്രദമാണ് .
വ്യത്യസ്തതരത്തിലുള്ള വേർതിരിക്കുന്ന രീതികൾ ഉണ്ട്. ഓരോ രീതിയും ഒരു ലായനിയിലോ മറ്റെന്തി ലെങ്കിലും അടങ്ങിയിരിക്കുന്ന അതിന്റെ ഘടകങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. തെളിയൂറ്റൽ, അരി ക്കൽ, ബാഷ്പീകരണം, കാന്തം കൊണ്ട് വേർതിരി ക്കൽ, അരിപ്പയിലൂടെയുള്ള വേർതിരിക്കൽ, സ്വേദനം എന്നിവ ചില വേർതിരിക്കൽ രീതികളാണ്.
എല്ലാ പദാർത്ഥങ്ങളും അതിന്റെ ശുദ്ധരൂപത്തിലല്ല പ്രകൃതിയിൽ കാണപ്പെടുന്നത്. മിക്ക പദാർത്ഥങ്ങളും മിശ്രിത ങ്ങ ളാ യിട്ടാണ് കാണപ്പെടുന്നത്. ഒരു മിശ്രിതത്തിൽ നിന്നും ഉപയോഗപ്രദമായ ഘടകത്തെ വേർതിരിച്ചെടുക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ ഒരു മിശ്രിതത്തിൽ നിന്നും ഘടകങ്ങളെ വേർതിരിച്ചെടു
ക്കുന്നതിലൂടെ നമുക്ക് അറിയുന്നതോ അറിയാത്തതോ ആയ ഘടകങ്ങളുടെ ഗുണങ്ങൾ അറിയുവാൻ സാധി ക്കുന്നു. ഇത് ഉപകാരദ്രമായ പദാർത്ഥങ്ങൾ ഉൽപാദി പ്പിക്കുവാൻ ഉപയോഗിക്കാം. ഒരു പദാർത്ഥത്തിന്റെ ഭൗതികവും രാസപരവുമായ ഗുണങ്ങളെ അടിസ്ഥാ നപ്പെടുത്തി ശരിയായ വേർതിരിക്കുന്ന മാർഗം കണ്ട ത്തുവാൻ സാധിക്കുന്നു.