Class 6 Basic Science Question Paper Set 5 Malayalam Medium

To reduce exam fear, Class 6 Basic Science Question Paper Kerala Syllabus Set 5 Malayalam Medium provide good practice.

Class 6 Basic Science Model Question Paper Set 5 Malayalam Medium

സമയം – 2 മണിക്കൂർ 15 മിനിട്ട്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.

Question 1.
താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക.
Class 6 Basic Science Question Paper Set 5 Malayalam Medium 1
a) ഒരു പൂവിൽ നിന്ന് ഏത് ഫലമാണ് ഉണ്ടാകുന്നത്?
Answer:
സീതപ്പഴം

b) താഴെ നൽകിയിരിക്കുന്ന പ്രസ്താവന മനസ്സിലാക്കി ശരിയായ കാരണം തിരഞ്ഞെടുക്കുക. പ്രസ്താവന: ആപ്പിൾ, കശുവണ്ടി, സ്ട്രോബെറി എന്നിവയെ കപട ഫലങ്ങൾ എന്ന് വിളിക്കുന്നു.
കാരണം :
i) കപട ഫലങ്ങൾ, അണ്ഡാശയം ഒഴികെയുള്ള പൂവിന്റെ മറ്റ് ഭാഗങ്ങൾ കായ രൂപീകരണത്തിൽ പങ്കെടുക്കുന്നു.
ii) എല്ലാ ഫലങ്ങളിലും, അണ്ഡാശയം മാത്രമേ ഫലമായി വികസിക്കുന്നുള്ളൂ.
iii) കശുമാവിൽ, പൂഞെട്ട് ഫലസമാന ഘടനയിലേക്ക് വികസിക്കുന്നു.
iv) ആപ്പിളിലും സ്ട്രോബെറിയിലും, ഇവയുടെ പുഷ്പാസനം വളർന്ന് പഴമായി മാറുന്നു.
A. i മാത്രം ശരി
B. iii മാത്രം ശരി
C. i, iii, iv എന്നിവ ശരി
D. i, iv എന്നിവ ശരി
Answer:
C. i, iii, iv എന്നിവ ശരിയാണ്.

c) താഴെ പറയുന്ന പഴങ്ങളെ അവയുടെ സവിശേഷതകളെ അടിസ്ഥാനമാക്കി തരംതിരിച്ച് എഴുതുക.

മാമ്പഴം, പേരയ്ക്ക, ആപ്പിൾ, സീതപ്പഴം, സ്ട്രോബെറി, കശുവണ്ടി

Answer:

ലഘുഫലം പുഞ്ജഫലങ്ങൾ കപടഫലങ്ങൾ
മാമ്പഴം സീതപ്പഴം കശുവണ്ടി
പേരയ്ക്ക സ്ട്രോബെറി ആപ്പിൾ

Class 6 Basic Science Question Paper Set 5 Malayalam Medium

Question 2.
a) ഖര, ദ്രാവക, വാതക പദാർഥങ്ങളിലെ തന്മാത്രകളുടെ ക്രമീകരണം താഴെ കൊടുത്തിരിക്കുന്നു. A, B, C എന്നീ അവസ്ഥകൾ തിരിച്ചറിയുക.
Class 6 Basic Science Question Paper Set 5 Malayalam Medium 2
Answer:
A: ദ്രാവകാവസ്ഥ, B: വാതകാവസ്ഥ, C: ഖരാവസ്ഥ

b) വാതകങ്ങൾക്ക് വേഗത്തിൽ വ്യാപിക്കാൻ കഴിയും. എന്തുകൊണ്ട്?
Answer:
വാതകങ്ങൾക്ക് തന്മാത്രകൾക്കിടയിൽ ധാരാളം ഇടമുണ്ട് അതുപോലെതന്നെ അവയ്ക്കിടയിൽ ശക്തമായ ആകർഷണബലം ഇല്ല. അതുകൊണ്ടുതന്നെ അവയ്ക്ക് എല്ലാ ദിശകളിലേക്കും വേഗത്തിൽ നീങ്ങാനും വേഗത്തിൽ വ്യാപിക്കാനും കഴിയുന്നു.

c) ദ്രവ്യത്തിന്റെ അവസ്ഥകളുമായി ബന്ധപ്പെട്ട 4 പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്?
i) ഖരവസ്തുക്കൾക്ക് ഒരു നിശ്ചിത ആകൃതിയും ഒരു നിശ്ചിത വ്യാപ്തവുമുണ്ട്.
ii) ദ്രാവകങ്ങൾക്ക് ഒരു നിശ്ചിത ആകൃതിയുണ്ട്, പക്ഷെ ഒരു നിശ്ചിത വ്യാപ്തം ഇല്ല.
iii) വാതകങ്ങളെ എളുപ്പത്തിൽ കംപ്രസ് ചെയ്യാൻ ( സങ്കോചിപ്പിക്കാൻ ) കഴിയും.
iv) വാതകങ്ങളിലെ കണികകളുടെ ഇടയിൽ ശക്തമായ ആകർഷണബലമുണ്ട്. ഓപ്ഷനുകൾ:
A. പ്രസ്താവന i, ii എന്നിവ ശരിയാണ്
B. പ്രസ്താവന i, iii എന്നിവ ശരിയാണ്
C. പ്രസ്താവന iii, iv എന്നിവ ശരിയാണ്
D. പ്രസ്താവന ii, iv എന്നിവ ശരിയാണ്
Answer:
B. പ്രസ്താവന i, iii എന്നിവ ശരിയാണ്.

Question 3.
താഴെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക
Class 6 Basic Science Question Paper Set 5 Malayalam Medium 3
a) മിക്സി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ മാറ്റങ്ങൾ എന്തൊക്കെയാണ്?
Answer:
മിക്സി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജം യാന്ത്രികോർജവും ശബ്ദോർജവും താപോർജവുമായി മാറുന്നു.

b) കൂട്ടത്തിൽ പെടാത്തവ കണ്ടെത്തുക.
i) പടക്കം പൊട്ടുന്നു
ii) കുപ്പി പൊട്ടുന്നു
iii) പട്ടത്തിന്റെ ചരട് പൊട്ടുന്നു
iv) വൈദ്യുത വയർ പൊട്ടുന്നു.
Answer:
i) പടക്കം പൊട്ടുന്നു (രാസമാറ്റം. മറ്റുള്ളവ ഭൗതികമാറ്റമാണ്)

c) താഴെ പറയുന്ന മാറ്റങ്ങൾ പരിശോധിക്കുക. വിട്ടുപോയവ പൂരിപ്പിക്കുക.

മാറ്റം രാസമാറ്റം/ഭൗതികമാറ്റം
കർപ്പൂരം കത്തിക്കൽ രാസമാറ്റം
വിറക് മുറിക്കൽ (i)
ടാർ ഉരുകൽ (ii)
ഇരുമ്പ് തുരുമ്പെടുക്കൽ (iii)

Answer:
i) ഭൗതികമാറ്റം
ii) ഭൗതികമാറ്റം
iii) രാസമാറ്റം

4. ഈ ചോദ്യത്തിന് 4.(A), 4.(B) എന്നീ രണ്ടു ഭാഗങ്ങളുണ്ട്. 4.(A), 4.(B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായി എഴുതിയാൽ മതിയാകും.

Question 4.
Class 6 Basic Science Question Paper Set 5 Malayalam Medium 4
A. a) വിദ്യാർത്ഥിയുടെ അഭിപ്രായത്തോട് അധ്യാപിക വിയോജിച്ചത് എന്തുകൊണ്ട്?
Answer:
അമിതമായ കൊഴുപ്പ് കൊളസ്ട്രോൾ, ഹൃദയ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെങ്കിലും, കൊഴുപ്പുകൾ വിറ്റാമിനുകളെ ആഗിരണം ചെയ്യാൻ നമ്മെ സഹായിക്കുന്നു. അതായത്, ചില വിറ്റാമിനുകൾ കൊഴുപ്പിൽ മാത്രമേ ലയിക്കുകയുള്ളൂ. ഈ വിറ്റാമിനുകൾ ലഭിക്കുന്നതിന്, നമ്മുടെ ഭക്ഷണത്തിൽ കൊഴുപ്പ് ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് വിദ്യാർത്ഥിയുടെ അഭിപ്രായത്തോട് അധ്യാപകൻ വിയോജിച്ചത്.

b) ഭക്ഷണത്തിലെ കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
Answer:
കൊഴുപ്പുള്ള ഭക്ഷണങ്ങളിലും വറുത്ത ഭക്ഷണങ്ങളിലും ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഈ ഇനങ്ങൾ കൂടുതലായി കഴിക്കുന്നത് നമ്മുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. രക്തത്തിൽ അധിക കൊളസ്ട്രോൾ ഉണ്ടെങ്കിൽ, അത് രക്തക്കുഴലുകളുടെ ആന്തരിക ഭിത്തിയിൽ അടിഞ്ഞുകൂടുകയും രക്തയോട്ടം തടയുകയും ചെയ്യുന്നു. ഇത് പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ മാരകമായ രോഗങ്ങൾക്ക് കാരണമായേക്കാം.

c) ശരീരത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള ചില ശീലങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
ഈ പ്രസ്താവനകൾ വിശകലനം ചെയ്ത് ശരിയായത് തിരിച്ചറിയുക.
i. ദിവസവും വ്യായാമം ചെയ്യുക.
ii. വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
iii. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക.
iv. പതിവായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം മാത്രം കഴിക്കുക.

A. i, ii ശരി
B. i, മാത്രം ശരി
C. ii മാത്രം ശരി
D. എല്ലാം ശരി
Answer:
A. i, ii ശരി

അല്ലെങ്കിൽ

B. a) ഒരു സ്കൂളിൽ നടത്തിയ ഒരു മെഡിക്കൽ ക്യാമ്പിൽ മിക്ക വിദ്യാർത്ഥികൾക്കും നിശാന്ധത കണ്ടെത്തി. ഭക്ഷണത്തിലൂടെ ഈ പ്രശ്നം ഭേദമാക്കാമെന്ന് ഡോക്ടർ പറഞ്ഞു.
ഡോക്ടർ നിർദ്ദേശിച്ച ഭക്ഷണ സാധനങ്ങൾ പട്ടികപ്പെടുത്തുക.
Answer:
വിറ്റാമിൻ A യുടെ കുറവ് മൂലമാണ് രാത്രി അന്ധത ഉണ്ടാകുന്നത്. കാരറ്റ്, മത്സ്യം, പാൽ ഉൽപന്നങ്ങൾ, മുട്ട, ചീര തുടങ്ങിയ വിറ്റാമിൻ A അടങ്ങിയ ഭക്ഷണങ്ങളാണ് ഡോക്ടർ നിർദ്ദേശിച്ചത്.

b) പാത്രം മൂടിവെക്കാതെ ഭക്ഷണം പാകം ചെയ്യുമ്പോൾ ഏത് വിറ്റാമിനാണ് നഷ്ട്ടപ്പെടുന്നത്?
Answer:
പാത്രം മൂടിവെക്കാതെ ഭക്ഷണം പാകം ചെയ്യുമ്പോൾ വിറ്റാമിൻ C നഷ്ടപ്പെടും.

c) രാമു തന്റെ ഭക്ഷണത്തിൽ ധാരാളം പാലും, മത്തി പോലുള്ള കടൽ മീനുകളും ഉപയോഗിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് കാൽസ്യം കുറവുണ്ടെന്ന് ഡോക്ടർ കണ്ടെത്തി.
ഈ പ്രശ്നത്തിന് പിന്നിലെ കാരണം താഴെപ്പറയുന്നവയിൽ നിന്ന് കണ്ടെത്തുക.
i. ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല.
ii. വിറ്റാമിൻ C അടങ്ങിയ ഭക്ഷണം വേണ്ടത്ര കഴിക്കുന്നില്ല.
iii. സൂര്യപ്രകാശം വേണ്ടത്ര ലഭിക്കുന്നില്ല.
iv. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം വേണ്ടത്ര കഴിക്കുന്നില്ല.
Answer:
iii- സൂര്യപ്രകാശം വേണ്ടത്ര ഏൽക്കുന്നില്ല.

Class 6 Basic Science Question Paper Set 5 Malayalam Medium

Question 5.
a). ഒരു സ്കെയിൽ ഉപയോഗിച്ച് ഒരു നേർരേഖ വരയ്ക്കുന്നു. താഴെ പറയുന്നവയിൽ ഏതാണ് ആ സമയത്തെ പേനയുടെ ചലനത്തിന് സമാനമായ ചലനം?
i. വാഹനങ്ങളുടെ വൈപ്പറിന്റെ ചലനം
ii. ഒരു വൃത്തം വരയ്ക്കുമ്പോൾ കോമ്പസിന്റെ ചലനം
iii. ഒരു ലിഫ്റ്റിന്റെ ചലനം
iv. വലിച്ചെറിയപ്പെട്ട ഒരു കല്ലിന്റെ ചലനം
Answer:
iii. ഒരു ലിഫ്റ്റിന്റെ ചലനം

b) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയും കാരണവും മനസ്സിലാക്കി താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന : മുകളിലേക്കോ താഴേക്കോ നീങ്ങുന്ന ഒരു ലിഫ്റ്റ് നേർരേഖാ ചലനത്തെ കാണിക്കുന്നു. കാരണം : ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനമാണ് നേർരേഖാചലനം.
A. പ്രസ്താവന ശരിയാണ്. നൽകിയിരിക്കുന്ന കാരണം പ്രസ്താവനയ്ക്ക് അനുയോജ്യമല്ല.
B. പ്രസ്താവന തെറ്റാണ്. നൽകിയിരിക്കുന്ന കാരണം പ്രസ്താവനയ്ക്ക് അനുയോജ്യമാണ്.
C. പ്രസ്താവന തെറ്റാണ്. നൽകിയിരിക്കുന്ന കാരണം പ്രസ്താവനയ്ക്ക് അനുയോജ്യമല്ല.
D. പ്രസ്താവന ശരിയാണ്. നൽകിയിരിക്കുന്ന കാരണം പ്രസ്താവനയ്ക്ക് അനുയോജ്യമാണ്.
Answer:
D. പ്രസ്താവന ശരിയാണ്. നൽകിയിരിക്കുന്ന കാരണം പ്രസ്താവനയ്ക്ക് അനുയോജ്യമാണ്.

c) ദൈനംദിന ജീവിതത്തിൽ നിന്ന് നേർരേഖാ ചലനത്തിന് ഒരു ഉദാഹരണം നൽകുക.
Answer:
നേർരേഖാ റോഡിലൂടെ സഞ്ചരിക്കുന്ന ഒരു കാർ.

6. ഈ ചോദ്യത്തിന് 6.(A), 6.(B) എന്നീ രണ്ടു ഭാഗങ്ങളുണ്ട്. 6.(A), 6.(B) എന്നിവയുടെ ഏതെങ്കിലും ഒന്ന് പൂർണ്ണമായി എഴുതിയാൽ മതിയാകും.

Question 6.
A മനുവിന്റെ BMI 18.5 ൽ താഴെയാണ്, അനുവിന്റെ BMI 23 ആണ്
a) മനുവിന്റെയും അനുവിന്റെയും ശാരീരികാവസ്ഥ എഴുതുക?
Answer:
മനു – ഭാരക്കുറവ്
അനു-ശരിയായ ഭാരം

b) എന്താണ് BMI?
Answer:
ഉയരം, ഭാരം എന്നിവ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ശാരീരിക, അവസ്ഥ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു അളവുകോലാണ് ഉയര തൂക്ക പരിശോധന (Body Mass Index – BMI).

c) പട്ടികയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ നിരീക്ഷിക്കുക.

BMI ശരീരാവസ്ഥ
a)18.5 ൽ കുറവ് i) ശരിയായ ഭാരം
b) 18.5-24.9 ii) ഭാരക്കുറവ്
c) 25-29.9 iii) പൊണ്ണത്തടി (ഒന്നാം ഘട്ടം)
d) 30-34.9 iv) അമിതവണ്ണം

പട്ടികയിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി?
A. a – ii, b – i, c – iv, d – iii
B. a – ii, b – i, c – iii, d – iv
C. a – i, b – ii, c – iv, d – iii
D. a – iii, b – ii, c – iv, d – i
Answer:
A. a – ii, b – i, c – iv, d – iii

അല്ലെങ്കിൽ

B. താഴെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.
Class 6 Basic Science Question Paper Set 5 Malayalam Medium 5
a) ഈ ഭക്ഷണ സാധനങ്ങൾ മാത്രം പതിവായി കഴിക്കുന്നതിന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
Answer:
പൊണ്ണത്തടിയും അമിതഭാരവും
ടൈപ്പ് 2 പ്രമേഹം പോഷകക്കുറവ്
ഹൃദയാഘാത സാധ്യത
പക്ഷാഘാതവും രക്താതിമർദ്ദവും

b) ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ ഏതൊക്കെ ശീലങ്ങൾ സ്വീകരിക്കണം?
Answer:
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾക്ക് പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ
എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
വ്യായാമം പതിവാക്കുക.
മതിയായ ഉറക്കം.

c) തന്നിരിക്കുന്ന പ്രസ്താവനയും അതിനുള്ള കാരണവും പരിശോധിക്കുക.
പ്രസ്താവന: ശരീരഭാരം സാധാരണയേക്കാൾ വർദ്ധിക്കുന്ന ഒരു അവസ്ഥയാണ് പൊണ്ണത്തടി.
കാരണം: വ്യായാമക്കുറവിനൊപ്പം പഞ്ചസാര, ഉപ്പ്, എണ്ണ, നെയ്യ്, കൊഴുപ്പ് എന്നിവയുടെ അമിത ഉപയോഗം പൊണ്ണത്തടിയിലേക്ക് നയിക്കുന്നു.
പ്രസ്താവനയും കണ്ടെത്തുക.
കാരണവും പരിശോധിച്ചുകൊണ്ട്, ഇനിപ്പറയുന്നവയിൽ ഏതാണ്
A. പ്രസ്താവനയും കാരണവും ശരിയാണ്.
B. പ്രസ്താവനയും കാരണവും തെറ്റാണ്.
C. പ്രസ്താവന ശരിയാണ്, കാരണം തെറ്റാണ്.
D. പ്രസ്താവന തെറ്റാണ്, കാരണം ശരിയാണ്.
Answer:
A. പ്രസ്താവനയും കാരണവും ശരിയാണ്.

Leave a Comment