Class 6 Malayalam Adisthana Padavali Question Paper Set 4

During exam preparation, Class 6 Malayalam Adisthana Padavali Question Paper Pdf Set 4 guide students properly.

Class 6 Malayalam Adisthana Padavali Model Question Paper Set 4

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം
ഹാരപ്പൻ ജനതയുടെ കാലമികവ് ഏറ്റവും കൂടുതൽ വ്യക്തമാകുന്നത് സീലുകളിലും ശില്പങ്ങളിലും ആഭ രണങ്ങളിലും വെള്ളി, വെങ്കലം, കളിമൺ പാത്രങ്ങളിലുമാണ്. ചുട്ടെടുത്തതും അല്ലാത്തതുമായ മൺകട്ട കൾ ഉപയോഗിച്ചാണ് അവർ പൊതുവെ നിർമ്മാണങ്ങൾ നടത്തിയത്. ഇന്ത്യയിലെ ശിലാവാസ്തുവിദ്യ യുടെ ആരംഭം മൗര്യകാലത്താണ് എന്നാണ് കരുതിയിരുന്നത്. എന്നാൽ ഗുജറാത്തിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോളവിരയിൽ 1999 -കളിൽ നടത്തിയ ഉൽഖനനം, ശിലാവാസ്തുവിദ്യയുടെ ആരംഭകാലം രണ്ടായിരത്തിലേറെ വർഷം പിന്നിലേയ്ക്ക് മാറ്റി.

ധോളവിരയുടെ കിഴക്കേ പ്രവേശനകവാടത്തിൽ നിന്ന് ചുണ്ണാമ്പ് കല്ലിൽ തീർത്ത സ്തംഭത്തിന്റെ അധിഷ്ഠാനവും മിനുസമാർന്ന പ്രതലത്തോടുകൂടിയ സ്തംഭ ത്തിന്റെ ഭാഗികമായ അവശിഷ്ടങ്ങളും ലഭിച്ചതാണ്. ബി. സി. നാലാം നൂറ്റാണ്ടിൽ നിന്ന് ബി.സി. മൂന്നാം നൂറ്റാണ്ടിലേക്ക് ശിലാവാസ്തുവിദ്യയുടെ തുടക്കകാലമെത്തിച്ചത്.

സിന്ധുനദീതട സംസ്കാരത്തിലെ ശില്പ ങ്ങളാണ്. ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന ആദ്യകാലശില്പങ്ങൾക്ക് ഉദാഹരണം ശിലാവെങ്കല ശില്പങ്ങൾക്ക് പുറമേ കളിമൺ ശില്പങ്ങളും ലഭിച്ചിട്ടുണ്ട്. മൃഗ-മനുഷ്യ രൂപങ്ങൾ ഉൾപ്പെടെയുള്ള കളിമൺ ശില്പങ്ങ ളിൽ മാതൃദേവതമാരെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന സ്ത്രീരൂപങ്ങളാണ് പ്രധാനം.

ചിത്രങ്ങളും ചിത്രലി പിയും കൊത്തിയ സങ്കല്പസൃഷ്ടികളായ മൃഗങ്ങളെയും എരുമകൾ, പോത്തുകൾ, കാട്ടുപോത്തുകൾ എന്നിവരെയും ചിത്രീകരിക്കുന്ന മൂന്നുകൊമ്പുള്ള ധ്യാനനിമഗ്നനായിരിക്കുന്ന മനുഷ്യരൂപം ഇന്ത്യൻ ശി കലയെ സംബന്ധിച്ച് സുപ്രധാനമായതാണ്. ഒട്ടേറെ മൃഗങ്ങളെ പ്രസ്തുത രൂപത്തിനു ചുറ്റും ചിത്രീകരിച്ച തിനാൽ പശുപതിയെന്നും ആ രൂപത്തെ വിളിക്കാറുണ്ട്. മനുഷ്യാതീത ശക്തിയുടെ ചിത്രീകരണത്തിന് പില്ക്കാല ഭാരതീയ പ്രതിമാകരണ പദ്ധതിയിൽ ഉപയോഗിക്കുന്ന ഒന്നിലേറെ തലകളും കൈകാലുകളും എന്ന സങ്കേതത്തിന്റെ ആദ്യകാല ഉദാഹരണമാണിതെന്നു പറയാം.

a. ഹാരപ്പൻ ജനതയുടെ കാലമികവ് ഏറ്റവും കൂടുതൽ വ്യക്തമാകുന്നത് എവിടെയാണ്?
(A) ശില്പങ്ങളിൽ
(C)വെള്ളി, വെങ്കല കളിമൺ പാത്രങ്ങളിൽ
(B) ആഭരണങ്ങളിൽ
(D) മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നിലും
Answer:
(D) മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നിലും

b. ഇന്ത്യയിൽ നിന്നു ലഭിക്കുന്ന ആദ്യകാല ശില്പങ്ങൾക്ക് ഉദാഹരണം?
(A) സിന്ധു നദീതട സംസ്കാരത്തിലെ ശില്പങ്ങൾ
(B) കളിമൺ പാത്രങ്ങൾ
(C) ധോളവിരയിൽ 1990-ൽ നടത്തിയ ഉത്ഖനനം
(D) ശിലാവാസ്തുവിദ്യ
Answer:
(A) സിന്ധു നദീതട സംസ്കാരത്തിലെ ശില്പങ്ങൾ

c. മൃഗ-മനുഷ്യ രൂപങ്ങൾ ഉൾപ്പെടെയുള്ള കളിമൺ ശില്പങ്ങളിൽ പ്രധാനരൂപം?
(A) മൃഗങ്ങളുടെ രൂപം
(B) പക്ഷികളുടെ രൂപം
(C) സ്ത്രീരൂപങ്ങൾ
(D) പുരുഷരൂപങ്ങൾ
Answer:
(C) സ്ത്രീരൂപങ്ങൾ

d. മൂന്നുകൊമ്പുള്ള ധ്യാനനിമഗ്നനായിരിക്കുന്ന മനുഷ്യരൂപത്തെ വിളിക്കുന്നത്?
(A) ശില്പങ്ങൾ
(B) മൂന്നുകൊമ്പൻ
(C) പശുപതി
(D) പ്രാക്ശിവൻ
Answer:
(C) പശുപതി

Class 6 Malayalam Adisthana Padavali Question Paper Set 4

Question 2.
പോസ്റ്റർ
a. മാതൃഭാഷയും പരിസ്ഥിതിയും എന്ന പാഠഭാഗം നിങ്ങൾക്ക് പരിചിതമാണല്ലോ. ജൂൺ 5 പരിസ്ഥിതി ദിനമാ ണെന്നും നിങ്ങൾക്കറിയാം. സിസ്ഥിതി ദിനത്തെ സംബന്ധിച്ച് ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
Class 6 Malayalam Adisthana Padavali Question Paper Set 4 - 2

b. പരിസ്ഥിതി നശിച്ചാൽ എന്താ ‘ നശിക്കുന്നത്?
(A) ഭാഷ
(B) ഔഷധസസ്യം
(C) തെങ്ങ്
(D) കൃഷി
Answer:
(A) ഭാഷ

c. ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക.?
(A) ഒരേ ഭാഷയിലെ പദശേഖരം പരിസ്ഥിതയുമായി യാതൊരു ബന്ധവുമില്ല.
(B) ഒരേ ഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി നിത്യേന ബന്ധപ്പെട്ടിരിക്കുന്നു.
(C) മാതൃഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടില്ല.
Answer:
(B) ഒരേ ഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി നിത്യേന ബന്ധപ്പെട്ടിരിക്കുന്നു.

ചുവടെ കൊടുത്ത 3 (A), 3 (B) എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 3.
(A) അഭിപ്രായക്കുറിപ്പ്
ശന്തനുവിന്റെയും അച്ചന്റെയും സംഭാഷണം കഥയിൽ എങ്ങനെ മാറ്റമുണ്ടാക്കുന്നു. നിങ്ങളുടെ അഭിപ്രായം എഴുതുക.
Answer:
കഥയുടെ ഒരു ഭാഗത്ത് അച്ഛൻ ശന്തനുവിന്റെ സംശയങ്ങൾക്ക് നൽകുന്ന കാവ്യാത്മകമായ മറുപടി ആകെയുള്ള ആന്തരിക ധ്വനികൾക്കും ആത്മീയതക്കും വഴിയൊരുക്കുന്നു. അച്ഛൻ തന്റെ മകനെ ആശ്വസിപ്പിക്കുകയും അതുല്യമായ ഒരു ആകുലതയോട് കവിതാ പൂർണമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്യുന്നു. പക്ഷികൾ മരിക്കുന്നില്ലെന്നും അവ പറന്നു പറന്നു പോകുന്നുവെന്നും നക്ഷത്രങ്ങൾ അവയ്ക്ക് വഴികാട്ടുന്നുവെന്നും അവ ദൈവത്തിന്റെ പക്കൽ എത്തുന്നു എന്നുമുള്ള അച്ഛന്റെ ഉത്തരങ്ങൾ ശിശുമനസ്സിന്റെ രഹസ്യങ്ങൾ തേടുന്ന യാത്രയ്ക്ക് ഒരു താൽക്കാലിക സംതൃപ്തി നൽകുന്നു.

അല്ലെങ്കിൽ
(B) താരതമ്യക്കുറിപ്പ്
ഫോട്ടോയിൽ കാണുന്ന കലാകാരൻ ആരാണെന്ന് വ്യക്തമാക്കി തന്നിരിക്കുന്ന കവിതയിലെ അവസാനവ രിയും താരതമ്യം ചെയ്തു ഒരു കുറിപ്പ് തയ്യാറാക്കുക.
Class 6 Malayalam Adisthana Padavali Question Paper Set 4 - 1
അർധമീലിതനേത്രനായ് സോപാനസന്നിധിയിൽ
മിഖണ്ഡതിപുടനടകൾക്കുള്ളൊരഴകെല്ലാം
പാട്ടിലേക്കു പകർന്നു തന്നുടെ പാണി കൊട്ടുമ്പോൾ
വൃദ്ധഗായകനിപ്രപഞ്ചം വിസ്മരിക്കുന്നു.
(സ്മൃതിതാളങ്ങൾ – ഒ.എൻ.വി.കുറുപ്പ്)
Answer:
ഫോട്ടോയിലും കവിതയിലും സൂചിപ്പിച്ചിരിക്കുന്ന കലാകാരൻ ഞെരളത്ത് രാമപ്പൊതുവാൾ ആണെന്നാണ്
വ്യക്തമാകുന്നത്.
ഫോട്ടോയിലെ കാഴ്ച
മഴയും തണുപ്പും നിറഞ്ഞ ഒരു രാത്രിയിൽ, സംഗീതഭക്തിയോടെ പാടുന്ന ഞെരളത്ത് രാമപ്പൊതുവാൾ മുഖത്ത് ഒരു ചെറുപ്രാണി പാട്ട് തീരുന്നത് വരെ ഇരിക്കുകയാണ് എന്നാൽ ആ നേരത്ത് താനാലാപിക്കുന്ന സംഗീതത്തിൽ ലയിച്ച് രാമപൊതുവാൾ ആ പ്രാണി മുഖത്തിരുന്നത് അറിയുന്നില്ല – ആത്മീയമായ അനുഭവമെന്നു തോന്നുന്ന അവിസ്മരണീയമായ കാഴ്ചയാണ് ആ ഫോട്ടോഗ്രാഫർ പകർത്തിയത്

“വൃദ്ധഗായകൻ പ്രപഞ്ചം വിസ്മരിക്കുന്നു!
– കലാകാരൻ സംഗീതത്തിലേക്ക് മുഴുവൻ ലയിക്കുന്നതാണ് ആശയം.

ഫോട്ടോയിൽ അത് മഴയിലും രാത്രിയിലും പ്രാണിയിലും പ്രതിഫലിക്കുന്നു; സംഗീതത്തിന്റെ താളത്തിലേക്കുള്ള മുഴുനീള ലയനത്തിലൂടെയും “പ്രപഞ്ചം വിസ്മരിക്കുന്നു” എന്ന് കവിതയിൽ പറയുന്നു. കലാകാരൻ സ്വന്തം ചുറ്റുപാടും ശരീരവും മറക്കുന്നു ബാക്കി ഉണ്ടാകുന്നത് സംഗീതം മാത്രമാണ് ശാശ്വതമായത്, ദിവ്യമായത്. ആ ദിവ്യാനുഭൂതിയെയാണ് ചിത്രവും കവിവാക്യവും വ്യക്തമാക്കുന്നത്.

ചുവടെ കൊടുത്ത 4 (A), 4 (B) എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) ആസ്വാദനക്കുറിപ്പ്
തോളത്തു ഘനം തൂങ്ങും വണ്ടി തൻ തണ്ടും പേറി
കാളകൾ മന്ദം മന്ദമിഴഞ്ഞു നീങ്ങീടുമ്പോൾ
മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി
ട്ടറ്റത്തു വണ്ടിക്കയ്യിലിരിപ്പു കൂനി ടി.
– പി. എസ്കരൻ
Answer:
പി. ഭാസ്കരന്റെ ‘ഓർക്കുക വല്ലപ്പോഴും’ എന്ന കവിതാസമാഹാരത്തിലേതാണ് കാളകൾ എന്ന കവിത. അതിജീവനത്തിനായുള്ള മനുഷ്യന്റെ തത്രപ്പാടുകളുടെയും അനുസ്യൂതമായി തുടരുന്ന മനുഷ്യാധ്വാന ത്തിന്റെയും ചരിതമാണ് കാളകളിൽ ദൃശ്യവത്കരിക്കുന്നത്. അതൊടൊപ്പം ദാരിദ്ര്യവും മനുഷ്യജന്മങ്ങ ളുടെ നിസ്സാരതയും മരണം സൃഷ്ടിക്കുന്ന അമൂർത്തമായ മരവിപ്പും ഈ കവിതയുടെ പശ്ചാത്തലമാണ്.

തോളത്ത് ഘനമുള്ള വണ്ടിയുടെ നുകം പേറിക്കൊണ്ട് വണ്ടിക്കാളകൾ ഇഴഞ്ഞിഴഞ്ഞുനീങ്ങുന്നു. വണ്ടി ക്കയിൽ മനുഷ്യരൂപം പൂണ്ട മറ്റൊരു വണ്ടിക്കാള കൂനിക്കൂടിയിരിക്കുകയാണ്. വണ്ടിവലിക്കുന്ന കാള യെപ്പോലെത്തന്നെ ജീവിതമാകുന്ന വണ്ടിയുടെ നുകം പേറി അവന്റെ തോളുകളും തേഞ്ഞിട്ടുണ്ട്. ജീവി തഭാരം പേറിയ കാളകളെപ്പോലെത്തന്നെ അവന്റെ നട്ടെല്ല് വളഞ്ഞിട്ടുമുണ്ട്.

ദൗർഭാഗ്യം അവന്റെ കണ്ണീരുറ്റിക്കുടിച്ചതുകൊണ്ടാകാം ആ കണ്ണുകൾ നിർവികാരങ്ങളും നിർജ്ജീവങ്ങളു മായത്. കണ്ണിന്റെ നിർവികാരത മനസ്സിന്റേതുതന്നെയല്ലേ?
ജീവിതത്തിന്റെ നിരന്തരമായ പ്രഹരമേറ്റ് അയാളുടെ മനസ്സിൽ മുറിവുകളനവധിയുണ്ട്. നിരന്തരമായി ചാട്ട വാറടിയേൽക്കുന്ന കാളയ്ക്കുമുണ്ട് തൊലിപ്പുറത്ത് മുറിവുകളേറെ.

അല്ലെങ്കിൽ
(B) ആസ്വാദനക്കുറിപ്പ്
കൂറിയരി വച്ചു വെളുത്തൊരു ചോറും
കറികളുമാശു വിളമ്പി നിരന്നു
നറുനെയ് ശർക്കര നേന്ത്രപ്പഴവും
ചെറുപപ്പടമൊരു പത്തിരുന്നൂറും
– കുഞ്ചൻ നമ്പ്യാർ
Answer:
ഊണിന്റെ മേളം
വിഭവസമൃദ്ധമായ സദ്യയിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കവിതയാണ് ഊണിന്റെ മേളം. ജനപ്രിയ കവിയായ കുഞ്ചൻ നമ്പ്യാരുടെ രുക്മണി സ്വയംവരം ഓട്ടൻതുള്ളലിൽ നിന്നെടുത്തിട്ടുള്ള ഒരു ഭാഗമാണ് ഈ കവിത. വെളുത്തു കുറുകിയ ചോറും രുചികരമായ കറികളും വിളമ്പി സദ്യ തയ്യാറാവുക യാണ്. തുടർന്ന് കവിതയുടെ രസക്കൂട്ടായി മാറുന്നത് സദ്യയിൽ വിളമ്പിയ വിഭവങ്ങളുടെ വിശദീകരണ ങ്ങളാണ്.

ആനയുടെ കാൽപ്പാദത്തോളം വലുപ്പമുള്ള പപ്പടവും, മധുരത്തിനായി തേനും പഞ്ചസാരയും, കുടിക്കാനായി പാനകവെള്ളവും, ചേനക്കറി, പച്ചടി, കിച്ചടി, നാരങ്ങാക്കറി, ചേന വറുത്തത് തുടങ്ങിയ കറികളും, ചക്കപ്രഥമനും അടപ്രഥമനും വരെ കൺമുന്നിൽ വിളമ്പിയ പ്രതീതി വായനക്കാരിൽ ജനിപ്പി ക്കാൻ കവിക്ക് സാധിച്ചിട്ടുണ്ട്. വിഭവങ്ങളുടെ ആധിക്യം കാരണം എന്താണ് പറയേണ്ടത്? ഏതാണ് ആദ്യം പറയേണ്ടത് എന്ന ആശങ്ക നമ്പ്യാരും പ്രകടിപ്പിക്കുന്നു. “കൊണ്ടാപപ്പടമെന്നൊരു ദിക്കിൽ കൊണ്ടോ പഴ മെന്നങ്ങൊരു ദിക്കിൽ” ഈ വരികളാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. കാരണം കഴിച്ചുകൊണ്ടിരിക്കുന്നവ രുടെ വേഗതയും കൊതിയും ആർത്തിയും പ്രകടമാക്കുന്ന നർമ്മ രസമുള്ള വരികളാണിവ.

കുറി- കറി, നറു – ചെറു, പച്ചടി – കിച്ചടി തുടങ്ങിയ അക്ഷരങ്ങൾ ആവർത്തിച്ചു കൊണ്ടുള്ള ശബ്ദഭംഗിയേറിയ വരി കൾ ഈ കവിതയെ ആകർഷമാക്കുന്നു. വളരെ ലളിതമായ ഭാഷയിൽ ഭക്ഷണപ്രിയരായ ജനങ്ങളെ നർമ്മ മധുരമായ ആഖ്യാനത്തിലൂടെ പരിഹസിക്കുകയാണിവിടെ. നമ്മുടെ ഭക്ഷണശീലത്തിലെ ആരോഗ്യകരമ ല്ലാത്ത പല പ്രവണതകളും തിരിച്ചറിയുന്നതിന് ഈ കവിതയിലൂടെ സാധിച്ചിട്ടുണ്ട്. മറുനാടൻ കഥകളെ പ്പോലും കേരളത്തനിമയോടെ വളരെ സൂക്ഷ്മമായി അവതരിപ്പിക്കാൻ സാധിക്കുന്നത് കുഞ്ചൻ കവിതക ളുടെ ഒരു പ്രത്യേകത തന്നെയാണ്.

Class 6 Malayalam Adisthana Padavali Question Paper Set 4

Question 5.
യാത്രാനുഭവം
നിങ്ങൾ നടത്തിയ ഏതെങ്കിലും ഒരു യാത്രാനുഭവം വ്യക്തമാക്കുക.
ഒരു കോഴിക്കോടൻ യാത്ര
സ്കൂൾ തുറന്ന അന്നുമുതലേ എന്റെ വലിയ ഒരു സ്വപ്നമായിരുന്നു പഠനയാത്രയിൽ പങ്കെടുക്കുക എന്ന ത്. പഠനയാത്ര പോകുന്നതിനെപ്പറ്റി ഹെഡ്മാസ്റ്റർ അസംബ്ലിയിൽ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കോഴിക്കോട് ഭാഗത്തേക്ക് ആയിരുന്നു യാത്ര. യാത്രാ ദിവസം ഞാൻ നേരത്തേ തന്നെ സ്കൂളി ലെത്തി. എന്റെ കൂട്ടുകാരിൽ പലരും അപ്പോഴേക്കും സ്കൂളിൽ എത്തിയിരുന്നു. സ്കൂളിൽ നിന്നും എല്ലാ വർക്കും പേരെഴുതിയ ബാഡ്ജ് തന്നു. തുടർന്ന് കടൽ തീരത്ത് കൂടെ ഞങ്ങൾ വരിവരിയായി ചാപ്പപ്പടിയി ലേക്ക് നടന്നു.

അവിടെ ഞങ്ങളെയും കാത്ത് രണ്ടു ബസ്സ് നിൽക്കുന്നുണ്ടായിരുന്നു. ഒന്നാമത്തെ ബസ്സിൽ അഞ്ചാം ക്ലാസ്സിലെയും രണ്ടാമത്തെ ബസ്സിൽ ആറാം ക്ലാസ്സിലെയും കുട്ടികൾ കയറി. ആദ്യം എത്തിയത് മാതൃഭൂമി ദിനപത്രം അച്ചടിക്കുന്ന പ്രസ്സിലാണ്. അച്ചടി രീതി വിശദമായി ഞങ്ങൾ മനസ്സിലാക്കിയതിനു ശേഷം യാത്ര ഫറോക്കിലെ കോമൺ വെൽത്ത് ഓട് നിർമ്മാണ ഫാക്ടറിയിലേക്ക് ആയിരുന്നു. കളിമണ്ണ് ഓട് ആയി തീരുന്നത് വരെയുള്ള കാര്യങ്ങൾ ഞങ്ങൾ കണ്ടു മനസ്സിലാക്കി. അവിടെ നിന്നും ജങ്കാറിൽ കയറാനായി പോയി വളരെ രസകരമായിരുന്നു യാത്ര. അവിടെ നിന്നും പ്ലാനറ്റോറിയത്തിലേക്കാണ് പോയ ത്. അവിടുത്തെ കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി.

ഉച്ചഭക്ഷണം കഴിച്ചതിനുശേഷം ത്രീഡി ഷോ കാണാൻ പോയി. എല്ലാവർക്കും ത്രീഡി കണ്ണടകൾ കിട്ടി. ഷോയിൽ ഭയപ്പെടുത്തുന്ന കാഴ്ചകളായിരുന്നു പലതും. ഉച്ചഭക്ഷണത്തിനുശേഷം ഹൈലൈറ്റ് മാളിലേക്ക് പോയി. എസ്കലേറ്ററിൽ കയറി ഹൈലൈറ്റ് മാൾ മുഴുവൻ ചുറ്റി കണ്ടു. പിന്നീട് ഞങ്ങൾ സൈബർ പാർക്കിലാണ് പോയത്. അവിടെ ആയിരുന്നു രാത്രിഭക്ഷണം. ശേഷം തിരിച്ചു സ്കൂളിലേക്ക് മടങ്ങി. 10 മണിയോടെ സ്കൂളിൽ തിരിച്ചെത്തി. വലപ്പ യോടും ഉമ്മയോടുമൊപ്പം വീട്ടിലേക്ക് മടങ്ങി

Question 6.
നോട്ടീസ് നിങ്ങളുടെ സ്കൂളിൽ നടത്തുന്ന ചിത്രപ്രദർശനത്തിൽ പങ്കെടുക്കാനായി മാതാപിതാക്കളെയും കുട്ടിക ളെയും ക്ഷണിച്ചുകൊണ്ട് ഒരു നോട്ടീസ് തയ്യാറാക്കുക.
Answer:
നിറങ്ങൾ കഥപാതയുമ്പോൾ – ചിത്രപ്രദർശനം

പ്രിയപ്പെട്ടവരെ …..
വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം ഗവൺമെന്റ് യുപി സ്കൂളിൽ സാംസ്കാരിക ഹാളിൽ നടക്കുന്നു. ക്ലാസ് മുറിക്ക് പുറത്തേക്ക് നടത്തിയ യാത്രയിൽ കുട്ടികൾ കണ്ട ചിത്രങ്ങൾ വരച്ചും ക്യാമറയിൽ പകർത്തിയും പ്രദർശനം ഒരുക്കിയിരിക്കുകയാണ്. പ്രോത്സാഹനപരവും അഭിനന്ദനപരവുമായ കുട്ടികളുടെ ഈ ഉദ്യമത്തിലേക്ക് രക്ഷിതാക്കൾക്കുംട്ടികൾക്കുംതിയ്യതി : 4 സെപ്റ്റംബർ
സ്ഥലം : സ്കൂൾ സാംസ്കാരിക ഹാൾ
സമയം : 10 am

Leave a Comment