During exam preparation, Class 6 Malayalam Adisthana Padavali Question Paper Pdf Set 5 guide students properly.
Class 6 Malayalam Adisthana Padavali Model Question Paper Set 5
സമയം : 2 മണിക്കൂർ 15 മിനിട്ട്
നിർദ്ദേശങ്ങൾ:
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
- ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
- രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.
Question 1.
വായിക്കാം എഴുതാം
സങ്കീർണ്ണത നിറഞ്ഞ ലോകത്തിലാണ് നാം ജീവിക്കുന്നത്. സൃഷ്ടിയുടെ മാഹാത്മ്യം നമ്മെ വിസ്മയിപ്പിക്കു ന്നു. അതിന്റെ അനന്തതയും വൈവിധ്യവും സൗന്ദര്യവും എത്രകണ്ടു അറിയുവാൻ നാം ശ്രമിക്കുന്നുവോ അത്രകണ്ടായിരിക്കും ജീവിതം ആസ്വദിക്കുന്നതിനുള്ള താൽപര്യം നമ്മിൽ കൂടിവരിക. അതു വർദ്ധിക്കു ന്തോറും ശാന്തി കൈവരുത്തുവാനുള്ള മാർഗ്ഗവും തെളിഞ്ഞു കാണും. അന്ധയും ബധിരയും ഊമയുമായ അമേരിക്കക്കാരി ഹെലൻ കെല്ലറെപറ്റി കേട്ടിട്ടില്ലേ? എന്താണ് ഒരാൾക്കു നേരിടുവാനുള്ള ഏറ്റവും വലിയ ആപത്ത്? എന്ന ചോദ്യത്തിന് “കണ്ണുണ്ടായിട്ടും കാണാതിരിക്കുന്നതാണ് മനുഷ്യനു സംഭവിക്കാവുന്ന ഏറ്റവും വലിയ നിർഭാഗ്യം” എന്നായിരുന്നു അവരുടെ മറുപടി.
ഊർജ്ജസ്വലതയോടെ ജീവിക്കലും “ചത്ത തിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന മട്ടിൽ കഴിഞ്ഞുകൂടലും തമ്മിൽ വലിയ അന്തരമുണ്ട്. എന്താണ് ഊർജ്ജസ്വലതയോടെ ജീവിക്കു എന്നു പറയുമ്പോൾ നാം വിവക്ഷിക്കുന്നത്? സൃഷ്ടിപരമായ പ്രവൃത്തി കളിൽ ഏർപ്പെടുമ്പോൾ ഊർജ്ജസ്വലതയോടെ ജീവിക്കുകയാണെന്നു പറയാം. ഗ്രന്ഥ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴും ഒരു ചിത്രം വരക്കുമ്പോഴും വിഷമമേറിയ ഒരു പ്രശ്നത്തിന്റെ പരിഹാരത്തെപ്പറ്റി ചിന്തിക്കുമ്പോഴും നാം ഊർജ്ജസ്വലതയോടെ ജീവിക്കുകയാണ്.
അവനവൻ ചെയ്യേണ്ട പ്രവൃത്തി അത് എന്തുതന്നെയായാലും കൃത്യനിഷ്ഠയോടെ നിർവഹിക്കുമ്പോഴും സ്ഥിതി ഇതു തന്നെയാണ്. കലാപരമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ നമുക്കു ഒരുന്മേഷവും ഉത്സാഹവും തോന്നാതിരിക്കില്ല. നല്ലൊരു കളി കാണുക, നല്ലൊരു ഗ്രന്ഥം വായിക്കുക, പലതരത്തിലുള്ള പൂച്ചെടികൾ ഉദ്യാനത്തിൽ നട്ടുവളർത്തുക ഇ തെല്ലാം ചെയ്യുമ്പോൾ ജീവിതം തികച്ചും ആസ്വദിക്കുന്നതായി നമുക്ക് അനുഭവപ്പെടും.
a. നാം ജീവിക്കുന്നത് ഏതു തരം ലോകത്തിലാണ്?
(A) സങ്കീർണ്ണത നിറഞ്ഞ
(B) സൂക്ഷ്മത നിറഞ്ഞ
(C) ദുഃഖം നിറഞ്ഞ
(D) മാഹാത്മ്യം നിറഞ്ഞ
Answer:
(A) സങ്കീർണ്ണത നിറഞ്ഞ
b. നമ്മെ വിസ്മയിപ്പിക്കുന്നത് എന്ത്?
(A) സൃഷ്ടിയുടെ മകുടം
(B) സൃഷ്ടിയുടെ വൈവിധ്യം
(C) സൃഷ്ടിയുടെ സങ്കീർണ്ണത
(D) സൃഷ്ടിയുടെ മാഹാത്മ്യം
Answer:
(D) സൃഷ്ടിയുടെ മാഹാത്മ്യം
c. ഹെലൻ കെല്ലറിന്റെ വിശേഷത എന്താണ്?
(A) അന്ധയാണ്
(C) മൂകയാണ്
(B) ബധിരയാണ്
(D) മുകളിൽ പറഞ്ഞവ മൂന്നുമാണ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
Answer:
(D) മുകളിൽ പറഞ്ഞവ മൂന്നുമാണ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
d. എന്താണ് ഊർജ്ജ്വസലതയോടെ ജീവിക്കുക
(A) മറ്റുള്ളവരെ സഹായിക്കുമ്പോൾ
(B) സൃഷ്ടിപരമായ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ
(C) കരുണ കാണിക്കുമ്പോൾ
(D) ഉദ്യാനത്തിൽ പൂച്ചെടി നടുമ്പോൾ
Answer:
(B) സൃഷ്ടിപരമായ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ
![]()
Question 2.
പോസ്റ്റർ
a. ഓരോ ജീവജാലത്തിനും അതിന്റേതായ സ്വാതന്ത്ര്യമുണ്ട്. സ്വാതന്ത്ര്യത്തിനെ സംബന്ധിച്ച് ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:

b. സ്വാതന്ത്ര്യത്തിനു വേണ്ടി എന്താണ് ആവശ്യം?
(A) ആത്മവിശ്വാസം
(B) പരിശ്രമം
(C) പരസ്പര സഹായം
(D) സൗന്ദര്യം
Answer:
(B) പരിശ്രമം
c. ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക?
(A) വീണാലും വീണ്ടും എഴുന്നേറ്റു നില്ക്കാനുള്ള ശക്തിയും ആത്മവിശ്വാസവുമാണ് വളർച്ചയുടെ അടി സ്ഥാനം.
(B) വീണാലും വീണ്ടും എഴുന്നേറ്റു നില്ക്കാനുള്ള ശക്തിയും ആത്മവിശ്വാസവുമാണ് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം.
(C) വീണാലും വീണ്ടും എഴുന്നേറ്റു നില്ക്കാനുള്ള ശക്തിയും ആത്മവിശ്വാസവുമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം.
(D) വീണാലും വീണ്ടും എഴുന്നേറ്റു നില്ക്കാനുള്ള ശക്തിയും ആത്മവിശ്വാസവുമാണ് പരിശ്രമത്തിന്റെ അടിസ്ഥാനം.
Answer:
(C) വീണാലും വീണ്ടും എഴുന്നേറ്റു നില്ക്കാനുള്ള ശക്തിയും ആത്മവിശ്വാസവുമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം.
ചുവടെ തന്നിരിക്കുന്ന 3 (A), 3 (B) എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.
Question 3
(A) വിശകലനക്കുറിപ്പ്
“നിങ്ങളെന്റെ സമ്മാനം വെറും വാടകച്ചരക്കാക്കി’ യെന്ന് അച്ഛൻ പറഞ്ഞതെന്തുകൊണ്ടാണ്? വാടകച്ച രക്ക് എന്ന വാക്കിലൂടെ കവി നമ്മോടു പറയുന്ന കാര്യങ്ങളെന്തെല്ലാമാണ്? സമ്മാനവും വാടകച്ചരക്കും തമ്മിലുള്ള വ്യത്യാസങ്ങളെന്തൊക്കെ? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നിങ്ങളെന്റെ സമ്മാനം വെറും വാടകച്ചരക്കാക്കി.’ എന്നാണ് കവിതയിലെ അവസാന വരിയായി അച്ഛൻ പറയുന്നത് വാടകച്ചരക്കുകൾ സ്വന്തമല്ലാത്തതിനാൽ ഉപയോഗത്തിൽ നിയന്ത്രണമുണ്ട്. ഒരു നല്ല പേന അപ്പുവിന് അച്ഛൻ സമ്മാനമായി തന്നത് തന്നെയായിരുന്നിട്ടും, അതിനെ സ്വതന്ത്രമായി ഉപയോഗിക്കാനാകാത്ത സ്ഥിതി അവനിലും അച്ഛനിലും ദുഃഖം ഉണർത്തുന്നു. അതിനാൽ തന്നെ ‘നാടക’ എന്ന പ്രയോഗം അതിനു ശേഷമുള്ള അവകാശ നിഷേധത്തിന്റെ സൂചനയായി പ്രയോഗിക്കപ്പെടുന്നന്നു.
സമ്മാനം സ്നേഹത്തോടെ നൽകുന്നതാകുമ്പോൾ താൽക്കാലികമായി നൽകുന്നതാണ് വാടക ചരക്ക് എന്നത്. സമ്മാനത്തിന് പൂർത്തിയായ ഉടമസ്ഥത ഉണ്ടാവും എന്നാൽ വാടക സാധനത്തിന് നിയന്ത്രണമുള്ള ഉപയോഗമാണ് ഉണ്ടാവുക.
സമ്മാനം കിട്ടിയത് അഥവാ നമ്മുടെ സ്വന്തമായിട്ടുള്ളത് അവകാശത്തോടെ ഉപയോഗിക്കാം വാടക സാധനങ്ങൾ നിബന്ധനകളോടെയാണ് ഉപയോഗം. ഈ വ്യത്യാസങ്ങൾ കൊണ്ടാണ് അപ്പുവിന്റെ സമ്മാനത്തിന് മറ്റുള്ളവർ നിയന്ത്രണം ഏർപ്പെടു ത്തുമ്പോൾ അച്ഛൻ നിങ്ങൾ എന്റെ സമ്മാനത്തെ വാടകചരക്ക് ആക്കി എന്ന് പ്രതിഷേധിക്കുന്നത്.
അല്ലെങ്കിൽ
(B) പ്രതികരണക്കുറിപ്പ്
ദുര്യോധനൻ കർണ്ണനെ അംഗരാജാവാക്കി അപമാനത്തിൽനിന്ന് രക്ഷിച്ചു. കർണ്ണൻ ആദ്യമായി സ്നേഹം അനുഭവിച്ചത് അപ്പോഴായിരിക്കാം. കർണ്ണൻ തന്റെ സുഹൃത്തിനോടു നന്ദി പറഞ്ഞു. അപ്പോൾ ദുര്യോധനൻ കർണ്ണനോട് ഇങ്ങനെ പറഞ്ഞു:
“മഹാനായ മിത്രമേ, ദൃഢമായ സഖ്യം മാത്രം ഞാൻ നിന്നിൽനിന്ന് ഇച്ഛിക്കുന്നു. ആരാധ്യനായ സുഹൃത്തായി എന്നോടൊത്ത് എന്നും വർത്തിച്ചാൽ മതി. അതാണ് നിന്നിൽനിന്നും ഞാനിച്ഛിക്കുന്ന പ്രത്യുപകാരം. (ഇനി ഞാനുറങ്ങട്ടെ പി. കെ. ബാലകൃഷ്ണൻ)
ദുര്യോധനന്റെ എന്തു സ്വഭാവസവിശേഷതയാണ് ഈ മറുപടിയിൽനിന്നു മനസ്സിലാകുന്നത്? ഇങ്ങനെ പെരുമാറുന്നവരാണോ നമുക്കു ചുറ്റുമുള്ളത്? നിങ്ങളുടെ പ്രതികരണങ്ങൾ എഴുതിനോക്കൂ.
Answer:
പ്രതികരണക്കുറിപ്പ്:
ദുര്യോധനൻ കർണ്ണനെ അപമാനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രകാശനമാണ്. കർണ്ണൻ തന്റെ ജീവിതത്തിൽ ആദ്യമായി ആത്മാർഥമായ സൗഹൃദം അനുഭവിച്ചത് ദുര്യോധനൻ നൽകിയ ആ ആദരവിലൂടെയാകും. പകരം താൻ എന്തു നൽകണമെന്ന് ചോദ്യത്തിന്കർണ്ണനോട്ദുര്യോദനൻ പറഞ്ഞു ദൃഢമായ സൗഹൃദം മാത്രമാണ് ഞാൻ നിന്നിൽനിന്ന് ആഗ്രഹിക്കുന്നത്.
ഇതിൽ നിന്നും ദുര്യോധനൻ വളരെ സ്നേഹപരനും കൃതജ്ഞനും വിശ്വസ്തനുമായ സുഹൃത്ത് ആയി കർണ്ണൻ അനുമാനിക്കുന്നു. പ്രത്യുപകാരം ആഗ്രഹിക്കാതെ സൗഹൃദം മാത്രം ചോദിക്കുന്ന ദുര്യോധനോട് കർണ്ണൻ എല്ലാകാലത്തും ആത്മാർത്ഥ സുഹൃത്തായി കൂടെ നിൽക്കുന്നു. സൗഹൃദം, ഉപകാരത്തിനുവേണ്ടിയല്ല, ആത്മാർത്ഥതയ്ക്കാണ് – എന്ന സന്ദേശം പാഠം നൽകുന്നു.
(ക്രീഡാങ്കണത്തിൽ കൗരവ പാണ്ഡവന്മാരുടെ അഭ്യാസ പ്രദർശനത്തിൽ നിന്നു തന്നെ കുരുവംശത്തിലെ നൂറു പേരെക്കാൾ പാണ്ഡവർ അഞ്ചുപേർ ശക്തരാണെന്ന് തെളിഞ്ഞിരുന്നു. ഈ സന്ദർഭത്തിലാണ് കർണ്ണൻ രംഗപ്രവേശനം ചെയ്യുന്നത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന സംഘർഷങ്ങളും രാജ്യമോഹവും കൊണ്ടാണ് ദുര്യോധനൻ കർണ്ണനെ തന്റെ സുഹൃത്താക്കാൻ തീരുമാനിക്കുന്നത്. ശക്തനായ ഒരു ധനുർധാരിയെ കൂടെ നിർത്തുക എന്ന ഗൂഢലക്ഷ്യം കൂടെ ദുര്യോധനൻ ഉണ്ടായിരുന്നെന്ന് ആ സമയത്ത് കർണ്ണന് മനസ്സിലായില്ലായിരുന്നു.)
ചുവടെ തന്നിരിക്കുന്ന 4 (A), 4 (B) എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക. 4 (A) ആസ്വാദക്കുറിപ്പ്
Question 4.
(A) സംസ്കാരത്തിന്റെ നിണം മോന്തും
കളയെങ്ങും നിറഞ്ഞുപോയ്
ഐശ്വര്യങ്ങൾ വിതച്ചിന്നു
ദാരിദ്ര്യം കൊയ്തു പദ്ധതി
– കാലവർഷമേനന്ദി
Answer:
സംസ്കാത്തിന്റെ നിണം മോന്തും
കളയെങ്ങും നിറഞ്ഞുപോയ്,
ഐശ്വര്യങ്ങൾ വിതച്ചിന്നു
ദാരിദ്ര്യം കൊയ്തു പദ്ധതി
ഈ വരികളിൽ സംസ്കാരത്തിന്റെ ചോരമോന്തുന്ന കള എന്ന പ്രയോഗത്തിന് വിപുലമായ അർത്ഥസാ ദ്ധ്യതകളുണ്ട്. കൃഷിരീതികളിൽ വലിയ മാറ്റമുണ്ടാക്കിയ ഹരിതവിപ്ലവം പക്ഷേ, ആത്യന്തികമായി മണ്ണിന്റെ വീര്യം, അതിന്റെ ഹൃദയം, തന്നെ ചോർത്തി എന്നത് വസ്തുതയാണ്. അതിനാൽ കവി പറഞ്ഞതു പോലെ ആദ്യഘട്ടത്തിൽ വിളവ് സമൃദ്ധമായി പ്രദേനം ചെയ്തെങ്കിലും നാടൻ തനിമയാർന്ന കൃഷിരീ തികൾക്കും നാടൻ തനിമയാർന്ന കൃഷിരീതികൾക്കും നാടൻ വിത്തിനങ്ങൾക്കും നാശമുണ്ടാക്കി.
രാസ വളങ്ങളും കീടനാശിനികളും കാർഷിക ലോകം ഭരിച്ചു. ആത്യന്തികമായി, മണ്ണ് നശിച്ചു പദ്ധതി വിജയി ച്ചു. എന്നാൽ പിന്നീട് കർഷകന്റെ ദാരിദ്ര്യത്തിലേക്ക് ഈ പദ്ധതികൾ നയിച്ചു. ഹരിതവിപ്ലവം പോലും കർഷകന്റെ നട്ടെല്ല് തകർക്കുകയാണുണ്ടായത്. സംസ്കാരത്തിന്റെയും കർഷകരുടെയും രക്ഷാപുരു ഷരായി വേഷം കെട്ടുന്നവരുണ്ട്. ഇത്തരം കാപട്യക്കാരുടെ കാലടിയിൽ ഭൂമിപ്പെട്ടിരിക്കുന്നു. ദാഹജലമില്ലാത്ത സന്ദർഭത്തിൽ, അണക്കെട്ട് കൈമലർത്തി, കൂടുതൽ ഇരക്കാനിടയാക്കാതെ കാല വർഷം.
(B) ആസ്വാദക്കുറിപ്പ്
കുതിരുന്നു ഞാനാ മഴയിലല്ലാ
ഒരു കുഞ്ഞുപെങ്ങൾ തൻ സ്നേഹവായ്പിൽ
– കുടയില്ലാത്തവർ
Answer:
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിന് ഒരു ആസ്വാദനക്കുറിപ്പ്. പ്രശസ്തകവി ശ്രീ ഒ.എൻ. വി. കുറുപ്പിന്റെ ശ്രദ്ധേയമായ ഒരു കവിതയാണ് ‘കുടയില്ലാത്തവർ’. ‘ഞാനഗ്നി’ എന്ന കൃതിയിൽ നിന്നാണ് ഈ കവിത എടുത്തിട്ടുള്ളത്. വളരെ ലളിതമായ രചനാശൈലിയാണ് ഒ.എൻ.വിയുടേത്. അക്ഷരങ്ങളിൽ മധുരം നിറച്ച കവിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കവിതകൾ വായിക്കുമ്പോൾ നമുക്ക് അത് ബോധ്യമാകും. കവി തന്റെ കുട്ടിക്കാലത്ത് ഒരു വാഴയില തലയിൽ വെച്ച് മഴയത്ത് സ്കൂളിലേയ്ക്ക് പോകുമ്പോൾ ഒരു പെൺകുട്ടി അനിയനെപ്പോലെ കരുതി അവളുടെ കുടയിൽ കൂട്ടി സ്കൂളിൽ കൊണ്ടുചെന്നാക്കിയ അനുഭവമാണ് ഈ വരികളിൽ പറഞ്ഞിരിക്കുന്നത്.
![]()
Question 5.
കഥാപാത്രനിരൂപണം
കുഞ്ഞിരാമൻ എന്ന വിദ്യാർത്ഥിയാണ് “ആ രക്തം മാഞ്ഞുപോയില്ല’ എന്ന കഥയിലെ പ്രധാനകഥാപാത്രം. കുഞ്ഞിരാമനെ കുറിച്ച് ഒരു കഥാപാത്ര നിരൂപണം തയ്യാറാക്കുക.
Answer:
കുഞ്ഞിരാമൻ യുവജനസമൂഹത്തിൽ വേണ്ട ധൈര്യത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പ്രതീകമാണ്. അധികാരികളെ ഭയപ്പെടാതെ അഭിപ്രായം തുറന്നു പറയുന്നവൻ. കാലാതീതമായ മൂല്യങ്ങൾ സ്കൂൾ പരിധികൾ കടന്ന് സമൂഹത്തിലേക്കും ദേശീയ മനസ്സിലേക്കും എത്തിച്ചേരുന്നു എന്നതിന്റെ സാക്ഷ്യമാണ്
അദ്ദേഹം. അർത്ഥവത്തായ സംഭവങ്ങളെ മനസ്സിലാക്കുന്നു. വിവേചനത്തെ എതിർക്കുന്നു. ജീവകാരുണ്യ ബോധം ഉള്ളവൻ ആണ് കുഞ്ഞിരാമൻ സത്യഗ്രഹിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന തന്റെ ഉദ്യമം സ്കൗട്ട് ചുമതലയായി കാണുന്നു. നാടിന്റെ അരക്ഷിതാവസ്ഥയിൽ സാഹോദര്യബോധമുള്ള ഒരുവനായി കുഞ്ഞിരാമൻ നിലകൊള്ളുന്നു.
Question 6.
വാർത്ത തയ്യാറാക്കുക ഓരോ ചിത്രത്തിലും ഒരു ഓർമ്മയുണ്ട്, ഓരോ ഫ്രെയിമിലും ഒരു കഥയുണ്ട്. നിറങ്ങൾ കഥാപാത്രമാകു മ്പോൾ എന്ന ചിത്രപ്രദർശനത്തിനെ സംബന്ധിച്ച് ഒരു വാർത്ത തയ്യാറാക്കുക.
Answer:
പാലക്കാട് : വിദ്യാർത്ഥികൾ സംഘടിപ്പിച്ച കാഴ്ചകളും കുറിപ്പുകളും’ എന്ന ചിത്ര-ഫോട്ടോപ്രദർശനം സ്കൂളിലെ സാംസ്കാരിക ഹാളിൽ അവതരിപ്പിച്ചു. ഗവ. യു.പി. സ്കൂളിലെ കുട്ടികൾ ക്ലാസ്റൂമിന് പുറത്തേക്ക് നടത്തിയ ചെറിയ യാത്രയിൽ പകർത്തിയ ക്യാമറ ചിത്രങ്ങളും കുട്ടികൾ വരച്ച മനോഹര ചിത്രങ്ങളുമാണ്
പ്രദർശനത്തിൽ പ്രധാന ആകർഷണങ്ങളായത്.
ഓരോ ചിത്രത്തിനും ഒപ്പം അനുഭവവിവരണവും കാവ്യരൂപത്തിലും നൽകിയിരുന്നു. ഫോട്ടോയും വരയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന കാഴ്ചപ്പാടുകൾ കുട്ടികൾ അവതരിപ്പിച്ചു. പ്രദർശനം ഉദ്ഘാടനം ചെയ്ത ഹെഡ്മാസ്റ്റർ, കുട്ടികളുടെ കൃതികളിൽ വ്യക്തമായ നിരീക്ഷണബോധവും ഭാവപ്രകടനവുമുണ്ടെന്ന് പ്രസ്താവിച്ചു.അധ്യാപകരും രക്ഷിതാക്കളും മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികളും ചേർന്ന് പ്രദർശനം ആസ്വദിച്ചു. “കുട്ടികളുടെ കാഴ്ചകൾ നമ്മെ തനിക്കുള്ള ലോകത്തേക്ക് ചേർക്കുന്നു” എന്നായിരുന്നു അധ്യാപികയുടെ പ്രതികരണം.. കുട്ടികൾക്കായി പ്രശംസാ സർട്ടിഫിക്കറ്റും വിതരണം ചെയ്തു.