Practicing with Kerala Padavali Malayalam Standard 6 Notes Pdf and Class 6 Malayalam Kerala Padavali Annual Exam Question Paper 2021-22 will help students prepare effectively for their upcoming exams.
Std 6 Malayalam Kerala Padavali Annual Exam Question Paper 2021-22
Time : 2 Hours
നിർദ്ദേശങ്ങൾ
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാ ണ്.
- ആകെ ആറു പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ത്തിന് ഉത്തരമെഴുതിയാൽ മതി.
പ്രവർത്തനം 1 – കണ്ടെത്താം എഴുതാം
തന്നിരിക്കുന്ന കുറിപ്പ് വായിച്ച് താഴെയുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം നൽകുക.
നിങ്ങൾ മഴവില്ല് കണ്ടിട്ടുണ്ടോ? കുറച്ച് മഴക്കാറും നനവുമുള്ള ദിവസങ്ങളിലാണ് ഇതു പ്രത്യക്ഷപ്പെടുക. ഏഴുനിറങ്ങൾ മനോഹരമായി ഒന്നൊന്നായി ചാലിച്ച ടുക്കിയപോലെ ഒരു വലിയ വില്ലിന്റെ ആകൃതിയിൽ ആകാശത്ത് ഈ അത്ഭുതം തെളിയുന്നു. ഏതു മഹാ ചിത്രകാരനാണിതിന്റെ പിന്നിൽ? പ്രകൃതി എന്നാണു ത്തരം. സൂര്യനും അന്തരീക്ഷത്തിലെ പൊടിപടല ങ്ങളും അദൃശ്യതരംഗങ്ങളും എല്ലാം കൂടിച്ചേർന്ന് ഈ സൗന്ദര്യം നമ്മെ കാട്ടിത്തരുന്നു. പക്ഷേ നിങ്ങൾ ഈ കാഴ്ച കണ്ടിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്. മുക ളിലേക്ക്, മാനത്തേക്ക് ഇടയ്ക്കിടെ നോക്കിയാൽ മാത മല്ലേ ഈ കാഴ്ചയൊക്കെ കാണാനൊക്കുകയുള്ളു. നോക്കിയാൽ പിന്നെയും പലതും കാണാം. ആകാ ശത്ത് ചിറകുകൾ ചലിപ്പിക്കാതെ പറന്നു വട്ടം ചുറ്റുന്ന പരുന്തുകൾ. പല പല വിചിത്രാകൃതികൾ മാറി മാറി അണിയുന്ന മേഘങ്ങൾ. പഞ്ഞിക്കെട്ടുകൾ പോലെ, തിരകൾ പോലെ, വെളുത്ത കുന്നുകൾ പോലെ, കിളി ച്ചിറകുകൾ പോലെ……. -സുഗതകുമാരി
(എ) എന്തിനെയാണ് മായാദൃശ്യമായി സൂചിപ്പിച്ചിരി ക്കുന്നത്?
(ആകാശത്തെ, കിളിച്ചിറകുകളെ, മഴവില്ലിനെ)
Answer:
ആകാശത്ത
(ബി) തിരകൾ പോലെ കാണപ്പെടുന്നത് എന്ത്?
(പ്രകൃതി, മേഘങ്ങൾ, പരുന്തുകൾ)
Answer:
മേഘങ്ങൾ
(സി) ആകാശത്ത് ഏഴുനിറങ്ങൾ ചാലിച്ചടുക്കിയ മഹാ ചിത്രകാരൻ ആര്?
(മഴവില്ല്, പ്രകൃതി, മേഘങ്ങൾ)
Answer:
പ്രകൃതി
(ഡി) മാനം എന്ന വാക്കിന് സമാനാർത്ഥം വരുന്ന രണ്ട് പദങ്ങൾ എഴുതുക
(വാനം, കാഞ്ചനം, ഗഗനം, നവീനം)
Answer:
വാനം, ഗഗനം
![]()
പ്രവർത്തനം 2 – ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
അമ്മയും കുഞ്ഞും തമ്മിലുള്ള നിഷ്കളങ്ക സ്നേഹം “ഒരു ചിത്രം’ എന്ന കവിതയിൽ നിങ്ങൾ കണ്ടുവല്ലോ? ഈ കവിത വായിച്ചു നോക്കൂ.
കൊച്ചനുജത്തി
കൊച്ചനുജത്തിയീക്കുട്ടിക്കുറുമ്പിയെ
പിച്ചവെയ്പ്പിച്ചെന്റെ കൈ കുഴഞ്ഞു
മിണ്ടാതിരിക്കയുമില്ലിവൾ, നിർത്താതെ
കിന്നാരമോതിയെൻ വായ് കടഞ്ഞു
കണ്ടതു കണ്ടതു കേറിപ്പിടിച്ചവൾ
ഉണ്ടാക്കിടാത്ത കുഴപ്പമില്ല!
എപ്പോഴുമെന്നോടരുതെന്നു ചൊല്ലുമെൻ
അച്ഛനും കൊഞ്ചിപ്പതെന്തുകൊണ്ടോ
അമ്മയ്ക്കുമില്ല പരാതി, അവൾ കൊച്ചു
കുഞ്ഞല്ലീ യെന്നേ പറഞ്ഞിടുന്നു!
എങ്കിലും, എങ്കിലും സ്കൂളുവിട്ടെത്തുമ്പോൾ
ഉമ്മറത്തില്ലവളെങ്കിൽ, എന്റെ
കണ്ണു നിറയുമേ! ആണയിടാം, എന്റെ
കുഞ്ഞനിയത്തിയെൻ ജീവനാണേ
-ആത്മാരാമൻ
(എ) ഈ കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാ റാക്കുക.
Answer:
നിഷ്കളങ്കവും നിസ്വാർത്ഥവുമാണ് സഹോദര സ്നേഹം. ചേച്ചിയും അനുജത്തിയും തമ്മി ലുള്ള സ്നേഹത്തിന്റെ ആവിഷ്കാരമാണ് ഈ കവിതയിലുടനീളം കാണുന്നത്. കൊച്ചനുജ ത്തിയെ പിച്ചവെയ്പ്പിച്ച് കൈകടഞ്ഞു. കിന്നാരം പറഞ്ഞു വായും കടഞ്ഞു. എങ്കിലും സ്കൂൾ വിട്ടുവരുമ്പോൾ ഉമ്മറത്ത് കൊച്ച് അനുജത്തി ഇല്ലെങ്കിൽ വിഷമമാവും. സഹോദരി സ്നേഹ ത്തിന്റെ നിഷ്കളങ്ക ഭാവം പകർന്നു തരുന്ന കവി തയാണിത്.
(ബി) കല്യാണസൗഗന്ധികം തുള്ളൽ രചിച്ചത് ആര്?
(എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ചെറുശ്ശേരി)
Answer:
കുഞ്ചൻ നമ്പ്യാർ
(സി) ഓടയിൽ നിന്ന് എന്ന നോവലിന്റെ രചയിതാവ് (കെ.പി.കേശവമേനോൻ, തകഴി, പി. കേശവ
ദേവ്)
Answer:
പി.കേശവദേവ്
പ്രവർത്തനം – 3 ലഘു കുറിപ്പ് എഴുതാം
വടക്കേ മലബാറിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടി യാടുന്നത്. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോ ലകളും പൂക്കളും മറ്റും ഉപയോഗിച്ചുളള ആടയാഭര ണങ്ങളും തെയ്യത്തിനുണ്ട്. ചെണ്ട, ചേങ്ങില, ഇല ത്താളം, കുറുങ്കുഴൽ, തകിൽ തുടങ്ങിയ വാദ്യോപ കരണങ്ങളും ഈ അനുഷ്ഠാനകലയിൽ ഉപയോ ഗിക്കുന്നു.
(എ) തെയ്യം എന്ന കലാരൂപത്തെക്കുറിച്ച് തന്നിരി ക്കുന്ന കുറിപ്പ് വായിച്ചില്ല. നിങ്ങൾക്ക് പരിചയമുള്ള ഏതെങ്കിലും ഒരു കലാരൂപത്തെ ക്കുറിച്ച് ലഘുകുറിപ്പ് എഴുതു.
Answer:
മധ്യതിരുവിതാംകൂറിൽ അരങ്ങേറിവരുന്ന അനു ഷ്ഠാന കലയാണ് പടയണി. അത് ഉണ്ടായതി നെപ്പറ്റി ഒരു ഐതിഹ്യമുണ്ട്.
ശ്രീകൃഷ്ണന്റെ മരണശേഷം ദാരികനും അനു യായികളും ഹിംസയും അധർമ്മവും നടത്തി ലോകം അടക്കി വാണു. അപ്പോൾ ശിവന്റെ ശരീ രക്തത്തിൽ നിന്നുണ്ടായ കാളി ദാരികനെ കൊല്ലുന്നു. കാളിയുടെ കലി അടങ്ങാതെ വന്ന പ്പോൾ ഒരാൾ കാളിയുടെ രൂപം അഥവാ കോലം കളത്തിൽ വരച്ചു. അതുകണ്ട് കാളിപൊട്ടിച്ചിരിച്ചു. ഈ വിശ്വാസത്തിൽ ദേവീക്ഷേത്രത്തിൽ വഴിപാ ടായ പടയണി നടത്തുന്നു.
ഭൈരവി, പക്ഷി, യക്ഷി, കാലൻ, മാടൻ, മരുത്, കുതിര, കുഞ്ഞുണ്ണി തുടങ്ങിയ നാനാതരം കോല ങ്ങൾ എടുത്തു തുള്ളുന്നതാണ് പടയണി. പാട്ടും മേളവും അകമ്പടിയായുണ്ട്. ചൂട്ടു കത്തിച്ച വെട്ട ത്തിലാണ് കലാപ്രകടനം. പ്രകൃതി ദത്തമായ വർണ്ണങ്ങൾ ചാലിച്ച് പച്ചപ്പാളയിലാണ് കോല ങ്ങൾ വരയ്ക്കുന്നത്. എടുത്തു പൊക്കാൻ പറ്റാത്ത വലിയ കോലങ്ങളും ഉണ്ടായിരിക്കും. ആയിരം പാളക്കോലമാണ് ഏറ്റവും വലുത്. തപ്പ്, ചെണ്ട എന്നീ വാദ്യങ്ങൾ പ്രധാനമായി ഉപയോ
ഗിക്കുന്നു. അന്തോണി എന്ന ക്രിസ്ത്യനും മുസ്ലീം വഴിയുള്ള അറബിക്കോലവും അന്ന് മറുനാടായ തമിഴ് ബ്രാഹ്മണനും പ്രത്യക്ഷപ്പെടുന്നത് സമു ദായ സൗഹാർദത്തിന്റെ തെളിവാണ്.
പാട്ടിൽ കുരുവി മുതൽ വേദാന്തം വരെയുള്ള വിഷയങ്ങൾ കടന്നുവരുന്നുണ്ട്. അഗ്നിയെപ്പറ്റി യുള്ള പാട്ട് വേദാന്തം പഠിപ്പിക്കുന്നതാണ് “അമ്പ ത്തൊന്നക്ഷരമാടുന്നോരഗ്നി’ എന്നത് എടുത്തു. പറയേണ്ടതു തന്നെ പടയണിയിൽ മാടനും മറു തയും അന്തരാളയക്ഷിമാരുമുണ്ട്. ഇത് ഓരോ വീട്ടുകാരുടെ നേർച്ചയാണ്.
ഓതറ, കടമ്മനിട്ട, എഴുമറ്റൂർ, ചെങ്ങന്നൂർ തുട ങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ പടയണി ഉള്ളത്. അനവധി ദിനങ്ങൾ കൊണ്ട് കളിച്ചു തീരുന്ന ഒരു നാടോടി നാടകമാണ് പടയണി. കോലം വരയ്ക്കുന്നതിനും തുള്ളുന്നതിനും പ്രത്യേകം ജാതികോയ്മ ഇല്ല.
(ബി) സാബിർ ബാബു പിൽക്കാലത്ത് പ്രശസ്തനായ ഒരു സംഗീത സംവിധായകനായി മാറിയത് ഏത് പേരിൽ
(ബാബുരാജ്, അബ്ദുൾ ഖാദർ, മെഹബൂബ്)
Answer:
ബാബുരാജ്
(സി) സമുദായ സൗഹാർദ്ദത്തെ കാണിക്കുന്ന പടയ ണിയിലെ ഒരു വേഷം
(കുഞ്ഞുണ്ണി, കുരുവി, അന്തോണി)
Answer:
അന്തോണി
![]()
പ്രവർത്തനം 4 – അഭിപ്രായക്കുറിപ്പ്
ഓരോ വീടും ഓരോ വിദ്യാലയമാണ്. മാതാപിതാ ക്കൾ അധ്യാപകരും
-മഹാത്മാഗാന്ധി
(എ) കോവിഡ് കാലത്തെ നിങ്ങളുടെ പഠനം എങ്ങ നെയായിരുന്നു? ആരെല്ലാമാണ് നിങ്ങളെ പഠ നത്തിന് സഹായിച്ചത്? സ്വന്തം അനുഭവങ്ങളെ മുൻനിർത്തി ഗാന്ധിജിയുടെ മേൽ പ്രസ്താവന യെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം ഒരു കുറി പായി രേഖപ്പെടുത്തു.
Answer:
സ്വഭിപ്രായത്തിൽ എഴുതുക
(ബി) മാതൃക പോലെ എഴുതുക
സസ്നേഹം – സ്നേഹത്തോടുകൂടി “സസന്തോഷം’-
Answer:
സന്തോഷത്തോടുകൂടി
(സി) പുരുഷാരം’ എന്നർത്ഥം വരുന്ന പദം ഏത്?
(സാഗരം, ആൾക്കൂട്ടം, ആരവം)
Answer:
ആൾക്കൂട്ടം
പ്രവർത്തനം 5 – താരതമ്യക്കുറിപ്പ്
ഉത്സവത്തിന്റെ വിലാസങ്ങൾ പോലും
മത്സരത്തിന് മാത്രമാണെങ്കിൽ
………………………………………………………….
………………………………………………………….
അന്തമറ്റൊരീ ജീവിതമേതോ
പന്തയമെങ്കിൽ, എന്തതിൽ കാമ്യം?
“സാധ്യമെന്ത് ? എന്ന കവിതയിൽ ഉത്സവങ്ങൾ മത്സ രമാകുന്ന കാലത്തെക്കുറിച്ച് നമ്മൾ മനസ്സിലാക്കി താഴെ കൊടുത്ത കവിത നോക്കൂ.
മുള്ളുണ്ടായിട്ടും
തൊട്ടാവാടി
തൊട്ടാവാടി എപ്പോഴും തോറ്റു തരുന്നത്
ജയിക്കാൻ അറിയാഞ്ഞിട്ടല്ല
സ്നേഹിക്കുന്നവർ
സന്തോഷിക്കട്ടേയെന്ന് കരുതിട്ടാ
നജ്മ
(6-ാം ക്ലാസ്, എച്ച്.എ.യു.പി.എസ്. അക്കര)
(എ) സാധ്യമെന്ത് ? എന്ന കവിതയിലെ വരികളും തൊട്ടാവാടി എന്ന കവിതയും താരതമ്യം ചെയ്ത് ഒരു കുറിപ്പെഴുതുക
Answer:
പരസ്പരം മത്സരമാണ് സാധ്യമെന്ത് എന്ന കവി തയിൽ കാണാൻ സാധിക്കുന്നത്. ആര് ജയി ക്കണം എന്ന മത്സരബുദ്ധിയാണ് ഉള്ളത്. തൊട്ടാ വാടി എന്ന കവിതയിൽ സ്നേഹത്തിനാണ് മുൻഗണന കൊടുക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി എല്ലാം വിട്ടുകൊടുക്കുകയാണ് ഇവിടെ ചെയ്യു ന്നത്.
(ബി) പുഴ എന്നർത്ഥം വരാത്ത പദം ഏത്?
(ആറ്, നദി, ആഴി)
Answer:
ആഴി
(സി) കാപ്പിരികളുടെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയതാര്?
(സേതു, എസ്.കെ. പൊറ്റക്കാട്, രവീന്ദ്രൻ)
Answer:
എസ്. കെ. പൊറ്റക്കാട്
പ്രവർത്തനം 6 – കഥാപാത്രനിരൂപണം
(എ) വെല്ലുവിളികളെയും തടസ്സങ്ങളെയും ഭയപ്പെടാ ത്തവനാണ് പപ്പു. “ഓടയിൽ നിന്ന് ‘? എന്ന കഥ യിൽ പപ്പുവിന്റെ ഈ സ്വഭാവസവിശേഷത നിങ്ങൾ മനസ്സിലാക്കിയല്ലോ?
പപ്പുവിന്റെ മറ്റു സവിശേഷതകൾ കൂടി ഉൾപ്പെ ടുത്തി കഥാപാത്രനിരൂപണം തയ്യാറാക്കു
Answer:
പപ്പു ഒരു അനാഥനാണ്. റിക്ഷ ഓടിക്കലാണ് അയാളുടെ ജോലി. തന്റെ ജോലിയോട് ആത്മാർത്ഥതയുള്ള ആളാണ് പപ്പു. ഏതു തിര ക്കിലൂടെയും അതിവേഗത്തിൽ റിക്ഷാ പായിച്ച് അപകടമില്ലാതെ ആളുകളെ എത്തേണ്ടിടത്തെ ത്തിക്കാൻ പപ്പുവിന് നല്ല സാമർത്ഥ്യമുണ്ട്. ജോലിയിലുള്ള തന്റെ ഈ സാമർത്ഥ്യത്തെ ആരും ചോദ്യം ചെയ്യുന്നത് പപ്പുവിനിഷ്ടമല്ല. അതുകൊണ്ടാണ് താൻ സമയത്തു എത്തുമോ എന്ന് ചോദിക്കുന്ന യാത്രക്കാരനോട് അയാൾ ദേഷ്യപ്പെടുന്നത്. ആ ദേഷ്യത്തിൽ റിക്ഷാ പിന്നി ലേക്ക് തള്ളിയപ്പോൾ പിന്നിൽ നിന്ന രുന്ന കുട്ടിയെ ഇടിച്ചത് പപ്പുവിന് വളരെ വിഷമമുണ്ടാ ക്കുന്നു. കാരണം അയാളുടെ ജീവിതത്തിലാദ്യ മായിട്ടാണ് അങ്ങനെയൊരു തെറ്റ് സംഭവിച്ചത്. അയാൾ യാത്രക്കാരെ എത്തേണ്ടിടത്തെത്തിച്ച് തിരികെവന്ന് കുട്ടിയെ സമാധാനിപ്പിക്കുന്നു. അവൾക്ക് നഷ്ടപ്പെട്ട ഉപ്പും മുളകും അരിയു മെല്ലാം വാങ്ങിക്കൊടുക്കുകയും ചെയ്തു. പിന്നെന്നും വരണമെന്ന് അവളോട് പറയുന്നു. ആദ്യമായി സ്നേഹിക്കാനൊരാളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് പപ്പു. ആ കുട്ടിയോട് മക ളോടൊന്നപോലെ ഒരു വാത്സല്യം പപ്പുവിന് തോന്നുന്നു. പുറമെ പരുക്കനെന്നു തോന്നുമെ ങ്കിലും ഉള്ളിൽ സ്നേഹവും മനസ്സലിവും ഉള്ള യാളാണ് പപ്പു.
(ബി) ചേലുറ്റ’ എന്നതിന്റെ അർത്ഥം
(ആഭരണം, ചിരിക്കുന്ന, ഭംഗിയുള്ള)
Answer:
ഭംഗിയുള്ള
(സി) പുതുമ’ എന്ന വാക്കിന്റെ എതിർപദം
(നന്മ, പഴമ, തനിമ)
Answer:
പഴമ
![]()
പ്രവർത്തനം 7 – സംഭാഷണം തയ്യാറാക്കാം
(എ) ഹാമെലിന്റെ പട്ടണത്തിലെ എലികളെ തുര ത്താൻ വന്ന കുഴലൂത്തുകാരൻ അവസാനം ചെയ്തത് നിങ്ങൾ കണ്ടുവല്ലോ?
നിങ്ങൾ ആ കുഴലൂത്തുകാരനെ കണ്ടുമുട്ടിയാൽ നടത്താനിടയുള്ള സംഭാഷണം തയ്യാറാക്കൂ.
Answer:
അച്ചു : നിങ്ങൾ എന്ത് വിദ്യ ഉപ യോഗിച്ചിട്ടാണ് എലി കളെ അവിടെ നിന്ന് തുര ത്തിയത്?
കുഴലൂത്തുകാരൻ : ആ വിദ്യ ഞാൻ ആർക്കും പറഞ്ഞു കൊടുക്കുകയില്ല. കാരണം അത് പറഞ്ഞു കൊടുത്താൽ ഫലിക്കില്ല.
അച്ചു : നിങ്ങൾക്ക് ആ വിദ്യ എവിടെ നിന്നാണ് കിട്ടി യത്?
കുഴലൂത്തുകാരൻ : അത്, ഞാൻ തപസ്സ് ചെയ്ത് നേടിയെടുത്ത താണ്.
(ബാക്കിയുള്ളത് സ്വന്തം അഭിപ്രായത്തിൽ എഴു തുക)
(ബി) എലി-പകരം പദമെഴുതുക
(ശുനകൻ, മൂഷികൻ,പൂശകൻ)
Answer:
മൂഷികൻ
(സി) കൂട്ടത്തിൽ ചേരാത്ത പദം എഴുതുക
(കാനനം, പത്തനം, വനം)
Answer:
പത്തനം
പ്രവർത്തനം 8 – പ്രതികരണക്കുറിപ്പ് എഴുതാം
താഴെ കൊടുത്ത കവിത വായിക്കു
മുറിവേറ്റ പാട്ട്
ഒരു ചില്ല മുറിച്ചേയുള്ളൂ
ഒരു കൂട് മറിഞ്ഞ് വീണു
ഒരു മുട്ടയുടഞ്ഞു വാനം
മുറിവേറ്റു പിളർന്നതുപോലെ
പിറവിക്കായ് കാത്തുകിടന്നൊരു
കിളിയൊന്നു കരഞ്ഞു, കുഞ്ഞി
ചിറകിന്റെയനക്കം, പെട്ടെ
ന്നതുപോലും പിന്നെ നിലച്ചു
ഒരു ജന്മം മുഴുവൻ പാടാൻ
കഴിവുള്ളൊരു ചുണ്ടിൽ കേട്ടത്
ഇടനെഞ്ച് പിടയ്ക്കും പോലൊരു
ഇഴയുന്ന ഞരക്കം മാത്രം.
ഒരു വാക്കു മുറിഞ്ഞതുപോലെ
ഒരു നാക്ക് പിളർന്നതുപോലെ
(എ) ചിത്രശലഭങ്ങൾ’ ‘പുഴ’ എന്നീ പാഠഭാഗങ്ങളി ലൂടെ ഉൾക്കൊണ്ട് ആശയങ്ങളും, ഈ കവിത നിങ്ങളിൽ ഉണർത്തിയ പ്രതികരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കു
Answer:
ചിത്രശലഭങ്ങൾ, പുഴ എന്ന കവിതാസാരം പേസ്റ്റ് മുറിവേറ്റ പാട്ട് എന്ന കവിതയിൽ ഒരു കിളിയുടെ കൂട് നശിപ്പിക്കുകയാണിവിടെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മറ്റു ള്ളവരെ ഉപദ്രവിക്കുകയാണിവിടെ ചെയ്യുന്നത്. ഒരു കുഞ്ഞുകിളിയുടെ കൂട് ഇല്ലാത്താക്കുകയും, ആ കിളിയുടെ മുട്ട തകർത്തു കളയുകയും ചെയ്തു.
(ബി) മുത്തശ്ശി, മാലാഖയെ പ്രതിമയാക്കിയത് എന്തി നാണ്?
(രക്ഷിക്കാൻ, ദേഷ്യം കൊണ്ട്, അഹങ്കാരം കൊണ്ട്)
Answer:
രക്ഷിക്കാൻ
(സി) ചിത്രശലഭങ്ങൾ’ എന്ന നാടകം ഏത് നാടക സമാഹാരത്തിലേതാണ്?
(തുലാവർപ്പ്, കറുത്തദൈവത്തെ തേടി, പ്ലാവി ലത്തൊപ്പികൾ)
Answer:
പ്ലാവിലത്തൊപ്പികൾ