Class 6 Malayalam Kerala Padavali Annual Exam Question Paper 2023-24

Practicing with Kerala Padavali Malayalam Standard 6 Notes Pdf and Class 6 Malayalam Kerala Padavali Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.

Std 6 Malayalam Kerala Padavali Annual Exam Question Paper 2023-24

Time : 2 Hours

നിർദ്ദേശങ്ങൾ

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാ ണ്.
  2. ആകെ ആറു പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1 – വായിക്കാം എഴുതാം

വിടർന്നു വരുന്ന ഒരു വാഴയുടെ കൂമ്പുപോലെ ഞാൻ എന്റെ ചെറിയ കണ്ണുകൾ തുറന്ന് ചുറ്റുമുള്ള കാഴ്ച കൾ നോക്കി രസിക്കാൻ ആരംഭിച്ച കാലത്ത് ഒരു ദിവസം രാവിലെ സ്കൂളിൽ ചെന്നപ്പോൾ കേട്ടു. ഞങ്ങ ളുടെ ജാനമ്മ ടീച്ചർ സ്കൂളിൽ നിന്നു പിരിഞ്ഞുപോ കുന്നു! ആദ്യം ഞാനതു വിശ്വസിച്ചില്ല. എനിക്കവരെ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ വിചാ രിച്ചു. അമ്മുക്കുട്ടി കളവു പറഞ്ഞതായിരിക്കും. അല്ലാതെ ജാനമ്മ ടീച്ചർ എവിടെയും പോവുകയില്ല. പോവുകയോ? നല്ല കഥ! എവിടേയ്ക്ക് ? എന്തിന്? ഇനി അഥവാ പോവുകയാണെങ്കിൽ, അതോർത്ത പ്പോൾ സങ്കടം തോന്നി. സ്നേഹം നിറഞ്ഞ ഒട്ടേറെ അനുഭവങ്ങൾ ഓർമ്മിക്കുവാനുണ്ടായിരുന്നു എനിക്ക്, തിന്നുവാൻ പറ്റാത്ത ബിസ്ക്കറ്റ് – ടി. പത്മനാഭൻ

എ) വിടർന്നു വരുന്ന വാഴയുടെ കൂമ്പ് ‘ എന്ന പ്രയോഗം എന്തിനെ സൂചിപ്പിക്കുന്നു.?
(കണ്ണ്, പ്രഭാതം, കാഴ്ച)
Answer:
കണ്ണ്

ബി) എനിക്കവരെ വളരെ ഇഷ്ടമായിരുന്നു. ആരെ?
(അമ്മുക്കുട്ടിയെ, ജാനമ്മ ടീച്ചറിനെ, വാഴകളെ)
Answer:
ജാനമ്മടീച്ചറിനെ

സി) ആദ്യം ഞാനതു വിശ്വസിച്ചില്ല, എന്ത് ?
(അമ്മുക്കുട്ടി കളവ് പറഞ്ഞത്, ജാനമ്മ ടീച്ചർ പിരിഞ്ഞ് പോവുന്നത്, ചുറ്റിനുമുള്ള കാഴ്ചകൾ കണ്ടത്.)
Answer:
ജാനമ്മ ടീച്ചർ പിരിഞ്ഞ് പോവുന്നത്

ഡി) അമ്മുക്കുട്ടി കളവ് പറഞ്ഞതായിരിക്കാം എന്ന് ചിന്തി ക്കാൻ കാരണം എന്ത്?
(ജാനമ്മ ടീച്ചറിനെ ഇഷ്ടമായിരുന്നതിനാൽ, അമ്മുക്കു ട്ടിയെ ഇഷ്ടമല്ലാത്തതിനാൽ, മറ്റാരും സ്നേഹിക്കാത്ത തിനാൽ)
Answer:
ജാനമ്മ ടീച്ചറിനെ ഇഷ്ടമായിരുന്നതിനാൽ

ഇ) “സ്നേഹം നിറഞ്ഞ ഒട്ടേറെ അനുഭവങ്ങൾ ഓർമ്മിക്കു വാനുണ്ടായിരുന്നു എനിക്ക്.’ അവ ഓർമ്മിച്ചപ്പോൾ ഉണ്ടായ വികാരം എന്ത് ?
(സന്തോഷം, കാരുണ്യം, സങ്കടം)
Answer:
സങ്കടം

Class 6 Malayalam Kerala Padavali Annual Exam Question Paper 2023-24

പ്രവർത്തനം 2

എ) ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
അറിയാനുള്ള ത്
കാറ്റിനോട് ഒരു കഥ കൂടി
ചോദിച്ചറിയണമെന്നുണ്ട്.
കടലിനൊപ്പം കരയണമെന്നും
ആകാശത്തോട് ഒരാശ പറയണമെന്നും!
ആ ചില്ലയിലെ
അണ്ണാറക്കണ്ണനോട്
ഒരു പുതിയ പഴത്തിന്റെ രുചിയറിയണം
സ്ഫടികപ്പാത്രത്തിലെ
പരൽമീനുകളോട്
പുഴയുടെ സ്വപ്നമറിയണം!
ഒറ്റയ്ക്കിരിക്കാൻ നേരമില്ലാത്തതിനാൽ
നാവിൽ നാട്ടുഭാഷ വിടരാത്തതിനാൽ
ഓരോന്നും വഴിയിലുപേക്ഷിച്ച്
ഞാൻ പാഞ്ഞുപോകുന്നു.
(അഭിരാമി

“സാധ്യമെന്ത് ? എന്ന കവിതയിലെ വരികൾ നിങ്ങൾ ആസ്വദിച്ചതാണല്ലോ. “അറിയാനുള്ളതു് ‘ എന്ന കവി തയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
ജീവിക്കാനുള്ള വേവലാതിയിൽ ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യം മനുഷ്യൻ ആസ്വദിക്കാതെ പോകുന്ന തിനെക്കുറിച്ചുള്ള ദുഃഖമാണ് സാധ്യമെന്ത് എന്ന കവി തയിൽ അയ്യപ്പത്ത് പങ്കു വയ്ക്കുന്നത്. പൂക്കൾ നിറഞ്ഞ ചെടികളും പുല്ലുപായ് വിരിച്ച് താഴ്വരകളും താമരപ്പൂക്കൾ നിറഞ്ഞ കുളങ്ങളും മഴവില്ല് ആകാ ശവും എല്ലാം നമുക്കായി കാഴ്ച വിരുന്നൊരുക്കി കാത്തിരുന്നിട്ടും നമ്മൾ ഒന്നും കാണുന്നില്ല.
ഇതേ ആശയമാണ് അറിയാനുള്ളത് എന്ന കവിതയും പങ്കുവയ്ക്കുന്നത്. കാറ്റിനോട് കഥപറയാനും കടലി നൊപ്പം കരയാനും അണ്ണാറക്കണ്ണനോട് പുതിയ പഴ ത്തിന്റെ രുചി അറിയാനും സ്പടിക പാത്രത്തിലെ പര മേനോടു പുഴ അമ്മയുടെ സ്വപ്നം അറിയാനുമൊക്കെ ആഗ്രഹമുണ്ട്. എന്നാൽ സമയമില്ലാത്തതിനാൽ എല്ലാം വഴി ഉപേക്ഷിച്ച് പാഞ്ഞുപോവുകയാണ്. ജീവിത തിര ക്കിനിടയിൽ നമുക്ക് ചുറ്റുമുള്ള സംഭവങ്ങളൊന്നും നാം അറിയുന്നില്ല. ജീവിത പ്രവാഹത്തിൽ പലതരം വേവലാതികളുടെ നാം ഓടുകയാണ്. ജീവിതം ആസ്വ ദിക്കാതെ മരണം വരെ സംഘർഷം നിറഞ്ഞ മനസ്സായി ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന കാഴ്ചപ്പാടാണ് ഈ കവിതയിലുള്ളത്

ബി) ‘ആകാശം’ എന്ന് അർഥം വരുന്ന പദം ഏത് ?
(വാനം, വാഹിനി, മുകിൽ)
Answer:
വാനം

പ്രവർത്തനം 3

(എ) വിശകലനക്കുറിപ്പ്
എല്ലാ കിണറും വറ്റിയിരിക്കുന്നു.
കുളവും കൈത്തോടും പുഴയും വറ്റിയിരിക്കുന്നു.
കടവിൽ കയറ്റിവച്ചിരിക്കുന്ന കടത്തുവള്ളത്തിന്റെ പിരിഞ്ഞ അമരത്ത് ഒന്നും ചെയ്യാനില്ലാതെ മുട്ടിന്നിടയിൽ തല തിരുകിയിരിക്കുന്ന
കടത്തുകാരനെ ഞാൻ കണ്ടു.
നദിക്കരയിലെ വരണ്ട മണലിന്റെ മുനകളിൽ
അവന്റെ കണ്ണുകൾ ഉടക്കിക്കിടക്കുന്നു.
ശാന്ത – കടമ്മനിട്ട
പുഴകൾ വറ്റിയാൽ മനുഷ്യജീവിതം വറ്റുന്നു; മനഷ്വ വംശംത്തിൽ നിന്നു സംസ്കാരം ഊർന്നു പോകുന്നു. പുഴകൾ ദേവതകൾ – എൻ. പി. മുഹമ്മദ്
കടമ്മനിട്ട അവതരിപ്പിക്കുന്ന പുഴയുടെ ദൈന്യതയും എൻ.പി. മുഹമ്മദിന്റെ അഭിപ്രായവും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
കുട്ടിക്കാലം മുതൽ തന്റെ ജീവിതവുമായി അടർത്തി യെടുക്കാൻ ആവാത്തവിധം ബന്ധപ്പെട്ട് കിടക്കുന്ന കല്ലായി പുഴയെ ഓർമ്മിക്കുകയാണ് തന്റെ ലേഖന ത്തിലൂടെ എഴുത്തുകാരനായ എൻ.പി. മുഹമ്മദ്. പുഴ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഒരു നാടിന്റെ സംസ്കാരമായ പുഴ മാറുന്ന കാഴ്ചയാണ് ഈ ലേഖ നത്തിൽ എം. പി. മുഹമ്മദ് അവതരിപ്പിക്കുന്നത്. എന്നാൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷി പ്പിക്കാനുള്ള കേരളം നദികളും തോടുകളും വയലു കളും മലകളും കൊണ്ട് മനോഹരവും സമ്പന്നവും ആണ്. ഈ രീതിയിൽ മനോഹരമായ നമ്മുടെ നാട്ടിലെ പുഴകൾ ഇന്ന് മാലിന്യ കൂമ്പാരങ്ങൾ ആയി നശിച്ചു കൊണ്ടിരിക്കുകയാണ്. വറ്റിവരണ്ട കടവിൽ കടത്തു വെള്ളം കയറ്റി വെച്ചിരിക്കുകയാണ്. മനുഷ്യന്റെ അനി യന്ത്രിതമായ ഇടപെടൽ പുഴയുടെ നാശത്തിലേക്കാണ് ഒഴുകുന്നത്.

ബി) മാതൃക പോലെ മാറ്റിയെഴുതുക.
മര + പലക – മരപ്പലക
___________________ – വെള്ളപ്പരപ്പ്
Answer:
വെള്ള + പരപ്പ്

പ്രവർത്തനം 4 – ഉപന്യാസം

കെട്ടുകല്യാണം അനാചാരമാണെന്നും അതിനു വേണ്ടി യുള്ള ആർഭാടവും ധൂർത്തും ഉപേക്ഷിക്കണമെന്നും ശ്രീനാരാണയണഗുരു ജനങ്ങളോട് പറഞ്ഞത് നാം പാഠ ഭാഗത്തു കണ്ടല്ലോ.
ഇന്നത്തെക്കാലത്ത് നമ്മുടെ നാട്ടിൽ നടക്കുന്ന വിവാ ഹാഘോഷങ്ങളിൽ സ്ത്രീധനമുൾപ്പെടെ അനാവശ്യ മായ ആർഭാടവും ധൂർത്തും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളും നാം കാണുകയും കേൾക്കുകയും ചെയ്യു ന്നുണ്ട്.
വിവാഹാഘോഷങ്ങളിലെ അനാവശ്യ ആഡംബരം’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
വിവാഹ ഘോഷങ്ങളിലെ അനാവശ്യ ആഡംബരം ഇന്ന് ധൂർത്തിന്റെ പര്യായമായി മാറിയിരിക്കുന്നു വിവാ ഹങ്ങൾ. വിവാഹ നടത്തിപ്പുകാരുടെ സാമ്പത്തികോ ന്നതിയും പത്രാസും പ്രകടിപ്പിക്കാനുള്ള അവസരമാ യാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ക്ഷണക്ക ത്തിൽ തുടങ്ങുന്നു ധൂർത്തിന്റെ അതിപ്രസരം – വിവാ ഹത്തിന്റെ തീയതിയും സ്ഥലവും ഓർമ്മപ്പെടുത്താ നുള്ള ഉപാധി എന്നതിലുപരി വിലയേറിയ ആഡംബര വസ്തുവാണിന്നത്തെ ക്ഷണക്കത്തുകൾ.

വരന്റെയും വധുവിന്റെയും വസ്ത്രം, പന്തൽ, ഭക്ഷണം, വിവാഹാ നന്തര സത്കാരങ്ങൾ തുടങ്ങിയവക്കെല്ലാം കോടിക ളാണ് സമ്പന്നരുടെ വിവാഹങ്ങളിൽ ഈ അത്യാർഭാ ടവും ധൂർത്തും സമ്പന്നന്റെ ഈ ധാരാളിത്തം സാധാ രണക്കാരനും അനുകരിക്കാൻ ശ്രമിക്കുകയും ഒടു വിൽ കടത്തിൽ മുങ്ങിത്താണ് ജീവിതം തകരുകയും ചെയ്യുന്നുവെന്നതാണിന്റെ ദുരന്തപൂർണമായ മറ്റൊരു വശം. വിവാഹധൂർത്ത് മൂലം കടക്കെണിയിലാകുന്ന കുടുംബങ്ങളുടെ എണ്ണം പെരുകുകയും വലിയൊരു സാമൂഹിക വിപത്തായി മാറുകയും ചെയ്യും. ജനപ്ര തിനിധികളുടെയും മത, സാമൂഹിക നേതാക്കളുടെയും കൂട്ടായ ചർച്ചകളിലൂടെ ഇതിനൊരു പ്രായോഗിക പരി ഹാരം അനിവാര്യമാണ്.

പ്രവർത്തനം 5

എ) വർണ്ണന
സന്ധ്യക്ക് ആകാശത്ത് മേഘങ്ങൾ പല ചിത്രങ്ങൾ വര യ്ക്കുന്നു. പക്ഷികൾ കൂട്ടിലേയ്ക്ക് മടങ്ങണമെന്നു മോഹിച്ചിട്ടും പറന്നു മതിയാകാതെ പിന്നെയും ചുറ്റി പറ്റുന്നു; കളിച്ചു മതിയാകാത്ത കുട്ടികളെപ്പോല “ഇനി നിങ്ങൾ പോകൂ…….. ഇരുട്ടാകുന്നു.” എന്ന് കടൽ ഓർമ്മിപ്പിക്കുന്നു. എന്നിട്ടും ജനക്കൂട്ടം കടൽക്ക രയിൽ തന്നെ തുടരുന്നു.
സന്ധ്യാനേരത്തെ കടൽത്തീരത്തെക്കുറിച്ചുള്ള ഒരു വർണ്ണനയാണിത്.
ഇരുവശവും നിറയെ പൂത്തുലഞ്ഞ മരങ്ങളുള്ള ഒരു നാട്ടി ട വഴിയുടെ പ്രഭാതക്കാഴ്ചയെക്കുറിച്ച് വർണ്ണന തയ്യാ റാക്കുക.
Answer:
പാതയ്ക്കിരുവശവും കാട്ടുപൂക്കളും വള്ളികളും പടർന്നു നിൽക്കുന്നു. അവയ്ക്ക് അതിശയിപ്പിക്കുന്ന വർണങ്ങൾ. ഇലയ്ക്കും തണ്ടിനും പഴത്തിനും കായയ്ക്കും ഏതോ വർണഭ്രാന്തൻ. വാരിവിതറിയ നിറങ്ങൾ ഉണങ്ങിയ പൂക്കളുടെ ധാരാളിത്തം വേറെ ചക്രവാളങ്ങളിലേക്ക് ആകാശം വളഞ്ഞു കുത്തി നിൽക്കുന്നു. പാതയ്ക്ക് താഴെ പുൽമൈതാനങ്ങളും മേച്ചിൽപറമ്പുകളും ഗോതമ്പു പാടങ്ങളും എങ്ങും
ചെമ്മരിയാടുകളും അവയ്ക്കെല്ലാം മണികെട്ടിയിട്ടുള്ളതിനാൽ കാറ്റിലൂടെ മൃദുലമണിനാദങ്ങൾ ഒഴുകി നടക്കുന്നു. തടിയൻ മുയ ലുകൾ വഴിക്കു വിലങ്ങനെ ചാടുന്നു.

ബി) “വിക്ടോറിയ വെള്ളച്ചാട്ടം’ എന്ന പാഠഭാഗം എസ്.കെ. പൊറ്റെക്കാട്ടിന്റെ ഏതു കൃതിയിൽ നിന്നെടുത്ത താണ്?
(പാതിരാസൂര്യന്റെ നാട്ടിൽ, കാപ്പിരികളുടെ നാട്ടിൽ, നൈൽ ഡയറി)
Answer:
കാപ്പിരികളുടെ നാട്ടിൽ

Class 6 Malayalam Kerala Padavali Annual Exam Question Paper 2023-24

പ്രവർത്തനം 6 – സംഭാഷണം

‘പുഴ’ എന്ന പാഠത്തിൽ കല്ലായിപ്പുഴയെ നിങ്ങൾ അടുത്തറിഞ്ഞിട്ടുണ്ടല്ലോ. സ്കൂളിൽ നിന്നു പഠന യാത്ര പോയപ്പോൾ നിങ്ങൾ കല്ലായി പുഴയോട് കിന്നാരം പറഞ്ഞു, പുഴ തിരിച്ചും നിങ്ങൾ പല വിശേ ഷങ്ങളും കൈമാറി. നിങ്ങൾ തമ്മിൽ നടന്നേക്കാവുന്ന സംഭാഷണം സങ്കല്പിച്ചെഴുതുക. (കുറഞ്ഞത് അഞ്ചു സംഭാഷണങ്ങളെങ്കിലും വേണം)
Answer:
ഞാൻ : എനിക്ക് മഴയേക്കാൾ ഇഷ്ടം നിന്നെയാണ്. നീ കുത്തിയൊഴുകുന്നത് കണ്ടാൽ എനിക്ക് വളരെയധികം സന്തോഷം തോന്നാറുണ്ട്.
പുഴ : അത് എന്തുകൊണ്ടാണ് എന്നെ ഇത്രയധികം ഇഷ്ടം
ഞാൻ : നല്ല തെളിഞ്ഞ വെള്ളം കാണുമ്പോൾ എനിക്ക് അതിൽ നീന്തി കളിക്കാൻ തോന്നാ പുഴ റുണ്ട്.
പുഴ : കുളിക്കാൻ ഇറങ്ങുമ്പോൾ സൂക്ഷിക്കണം; അല്ലെങ്കിൽ എന്റെ ഒഴുക്കിൽപ്പെട്ടുപോയി നീ ഇല്ലാതെയാവും.
ഞാൻ : നിനക്ക് വിശ്രമമില്ലേ?
പുഴ : ഈ ഒഴുക്കുതന്നെയാണ് എന്റെ വിശ്രമം.
ഞാൻ : നിന്റെ സൗന്ദര്യം എത്ര പറഞ്ഞാലും മതിയാ വില്ല. അത്രയ്ക്കും മനംമയ്ക്കുന്ന സൗന്ദ ര്യമാണ്.
പുഴ : അത് എല്ലാവരും പറയാറുണ്ട്. ഇളംനീരു പോലെ തെളിഞ്ഞ മധുരമുള്ള ജലമാണ് ഞാൻ
ഞാൻ : ഞാൻ തിരിച്ചുപോവുകയാണ്, ഇനി വരു മ്പോൾ നീ ഇവിടെ ഉണ്ടാവില്ലേ പുഴ
പുഴ : അറിയില്ല, കാരണം ഇന്നത്തെ പുത്തൻ തല മുറ എന്നെ മലിനമാക്കിക്കൊണ്ടിരിക്കുക യാണ്.

Leave a Comment