Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

When preparing for exams, Kerala SCERT Class 6 Maths Solutions Malayalam Medium Chapter 9 നൂറിൽ എത്ര can save valuable time.

SCERT Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

Class 6 Maths Chapter 9 Malayalam Medium Kerala Syllabus നൂറിൽ എത്ര

Question 1.
പരസ്യം – എല്ലാ വസ്ത്രങ്ങൾക്കും 30% വിലക്കുറവ് ഷീല ഈ കടയിൽ നിന്നും 1800 രൂപയുടെ വസ്ത്രങ്ങൾ വാങ്ങി, എത്ര രൂപ കൊടുക്കണം?
Answer:
വസ്ത്രങ്ങൾ വാങ്ങിയ വില = 1800 രൂപ
വിലക്കുറവ് = 30%
= 30% × 1800
= \(\frac{30}{100}\) × 1800
= 540 രൂ

കൊടുക്കേണ്ട തുക = 1800 – 540
= 1260 രൂ

Question 2.
ജോണി അയാളുടെ വരുമാനത്തിന്റെ 15% എല്ലാ മാസവും മിച്ചം വയ്ക്കുന്നു. ജോണിയുടെ ജനുവരി മാസത്തെ വരുമാനം 32000 രൂപയാണ്. ആ മാസം എത്ര രൂപ മിച്ചം വയ്ക്കും?
Answer:
ജോണിയുടെ ജനുവരിയിലെ വരുമാനം = 32000 രൂപ
മിച്ചം വയ്ക്കുന്നത് =32000 ന്റെ 15%
= 32000 × \(\frac{15}{100}\)
= 4800 രൂപ

Question 3.
ടെലിവിഷൻ നിർമ്മിക്കുന്ന കമ്പനി അടുത്ത മാസം മുതൽ 5% വില കൂട്ടാൻ തീരുമാനിച്ചു. ഇപ്പോൾ 26000 രൂപ വിലയുള്ള ടെലിവിഷന് അടുത്ത മാസം എന്തു വിലയാകും?
Answer:
ടെലിവിഷന്റെ ഇപ്പോഴത്തെ വില = 26000 രൂപ
അടുത്തമാസത്തെ വർദ്ധനവ് = 26000 ന്റെ 5%
= 26000 × \(\frac{5}{100}\)
= 1300 രൂപ

അടുത്ത മാസം ടെലിവിഷന്റെ വില = ടെലവിഷന്റെ ഇപ്പോഴത്തെ വില + വർദ്ധനവ്
= 26000 + 1300
= 27300 രൂപ

Question 4.
കാർ നിർമ്മിക്കുന്ന കമ്പനി അടുത്ത മാസം മുതൽ 2% വില കുറ യ്ക്കാൻ തീരുമാനിച്ചു. ഇപ്പോൾ 250000 രൂപ വിലയുള്ള കാറിന് അടുത്ത മാസം എന്തു വിലയാകും?
Answer:
കാറിന്റെ ഇപ്പോഴുള്ള വില = 2,50,000 രൂപ
അടുത്ത മാസം മുതലുള്ള കുറവ് = 2,50,000 ന്റെ 2%
= 250000 × \(\frac{2}{100}\)
= 5000
അടുത്തമാസം കാറിന്റെ വില = ഇപ്പോഴത്തെ വില – വിലയിലുണ്ടാകുന്ന കുറവ്
= 2,50,000 – 5,000
= 2,45,000 രൂപ

Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

Question 5.
ഒരു കമ്പനി ഒരു മാസത്തെ ശബളത്തിന്റെ 8% ഉത്സവബത്തയായി നൽകുന്നു. 12875 രൂപ ശമ്പളമുള്ള ഒരാൾക്ക് എത്രരൂപ ഉത്സ ബൽ കിട്ടും.
Answer:
ഒരു മാസത്തെ ശമ്പളം = 12875 രൂപ
ഉത്സവബത്ത = 12875 ന്റെ 8%
= 12875 × \(\frac{8}{100}\)
= 1030 രൂപ

Question 6.
ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ 80% പേർ വോട്ടു ചെയ്തു. ആകെ 1200 വോട്ടർമാരാണുള്ളത്. എത്ര ആളുകൾ വോട്ടു ചെയ്തു?
Answer:
ആകെ വോട്ടർമാരുടെ എണ്ണം = 1200
വോട്ടു ചെയ്ത ശതമാനം = 80%
വോട്ടുചെയ്തവരുടെ എണ്ണം = 1200 ന്റെ 80%
= 1200 × \(\frac{80}{100}\)
= 960 പേർ

60 ന്റെ 20% = \(\frac{20 \times 60}{100}\) = 12
20 ന്റെ 60% = \(\frac{20 \times 60}{100}\) = 12
30 ന്റെ 40% = \(\frac{30 \times 40}{100}\) = 12
40 ന്റെ 30% = \(\frac{40 \times 30}{100}\) = 12
30 ന്റെ 40% = 40 ന്റെ 30%
x ന്റെ y% = y യുടെ x%

Question 7.
ഒരു കമ്പനിയിലെ തൊഴിലാളികളിൽ 46% പേർ സ്ത്രീകളാണ്. അവിടെ ആകെ 300 തൊഴിലാളികളാണുള്ളത്. ഇതിൽ സ്ത്രീകൾ എത്രപേരാണ്?
Answer:
കമ്പനിയിലെ ആകെ തൊഴിലാളികൾ = 300
സ്ത്രീകൾ = 300 ന്റെ 46%
= \(\frac{300 \times 46}{100}\)
= 138

Question 8.
ഒരു ക്ലാസിലെ കുട്ടികളുടെ 20% പേർ ഗണിത ക്ലബിൽ അംഗ ങ്ങളാണ്. ക്ലാസിൽ ആകെ 35 കുട്ടികളുണ്ട്. ഗണിത ക്ലബിൽ ആ ക്ലാസിൽ നിന്നും എത്ര പേരുണ്ട്?
Answer:
ആകെ കുട്ടികൾ = 35
ഗണിതക്ലബിലെ അംഗങ്ങൾ = 35 ന്റെ 20%
= \(\frac{35 \times 20}{100}\)
= 7 കുട്ടികൾ

Question 9.
ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചയാൾക്ക് ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 54% കിട്ടി. അവിടെ 1450 വോട്ടുകളാണ് രേഖപ്പെടു ത്തിയത്. ജയിച്ച സ്ഥാനാർത്ഥിക്ക് എത്ര വോട്ടു കിട്ടി?
Answer:
ആകെ രേഖപ്പെടുത്തിയ വോട്ടുകൾ = 1450
ജയിച്ചയാൾക്ക് കിട്ടിയ വോട്ട് = 1450 ന്റെ 54%
= 1450 × \(\frac{54}{100}\)
= 783 വോട്ടുകൾ

Question 10
ഒരു കാറിന്റെ ഇപ്പോഴത്തെ വില 530000 രൂപയാണ്. അടുത്ത മാസം കാറിന്റെ വില 2% കുറയ്ക്കാൻ കമ്പനി തീരുമാനിച്ചു. എത്ര രൂപ കുറയും? കാറിന്റെ പുതിയ വില എന്തായിരിക്കും?
Answer:
കാറിന്റെ ഇപ്പോഴത്തെ വില = 5,30,000രൂപ
അടുത്ത മാസം വരുന്ന കുറവ് = 5,30,000 ന്റെ 2%
= 10600Rs.

അടുത്തമാസം കാറിന്റെ വില = ഇപ്പോഴത്തെ വില – 2% കുറവ്
= 530000 – 10600
= 5,19,400 രൂപ

Question 11.
ന്യൂമാറ്റ്സ് പരീക്ഷയിൽ പങ്കെടുത്തത് 1300 കുട്ടികളാണ്. അവ രിൽ 65% പേർക്ക് 25ൽ കൂടുതൽ മാർക്ക് കിട്ടി. എത പേർക്കാണ് 25ൽ കൂടുതൽ കിട്ടിയത്?
Answer:
ന്യൂമാറ്റ്സ് പരീക്ഷയിൽ പങ്കെടുത്ത കുട്ടികളുടെ എണ്ണം = 1300
25ൽ കൂടുതൽ മാർക്ക് കിട്ടി = 1300 ന്റെ 65%
= 1300 × \(\frac{65}{100}\)
= 845 പേർ

മറുശതമാനം
ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിൽ 60% പേർ സ്ത്രീകളാണ്. ജോലിക്കാരിൽ 40% പേർ പുരുഷന്മാർ.

Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

Question 12.
ഒരു സ്കൂളിലെ 420 കുട്ടികളിൽ 5% പേർ ഒരു ദിവസം ഹാജ രായില്ല. അന്ന് എത്ര പേർ ഹാജരായി?
Answer:
സ്കൂളില കുട്ടികളുടെ എണ്ണം = 420
ഹാജരാകാത്തവരുടെ ശതമാനം = 5%
ഹാജരായവരുടെ ശതമാനം = 100 – 5 = 95%
ഹാജരായവരുടെ എണ്ണം = 420 ന്റെ 95%
= \(\frac{420 \times 95}{100}\)
= 399 പേർ

Question 13.
സാബുവിന്റെ പൂന്തോട്ടത്തിലെ 280 ചെടികളിൽ 70% ചെടികളും പൂക്കുന്നവയാണ്. എത്ര ചെടികളാണ് പൂക്കാത്തത്?
Answer:
പൂന്തോട്ടത്തിലെ ചെടികളുടെ എണ്ണം = 280
പൂക്കുന്ന ചെടികളുടെ ശതമാനം = 70%
പൂക്കാത്ത ചെടികളുടെ ശതമാനം = 100 – 70 = 30%
പൂക്കാത്ത ചെടികളുടെ എണ്ണം = 280 ന്റെ 30%
= \(\frac{280 \times 30}{100}\)
= 84

Question 14.
ഒരു വണ്ടിത്താവളത്തിൽ ആകെ 480 വാഹനങ്ങളുണ്ട്. ഇതിൽ 45% മോട്ടോർ സൈക്കിളുകളും 40% കാറുകളുമാണ്. ബാക്കി യുള്ളവ മിനി ബസ്സുകളും. എത്ര മിനിബസ്സുകളാണ് ഇവിടെയു ള്ളത്.
Answer:
ആകെ വാഹനങ്ങളുടെ എണ്ണം = 480
മോട്ടോർ സൈക്കിളിന്റെ ശതമാനം = 45%
കാറിന്റെ ശതമാനം = 40%
മിനിബസുകളുടെ ശതമാനം = 100 – (45 + 40)
= 100 – 85 = 15%
മിനിബസ്സിന്റെ എണ്ണം = 480 ന്റെ 15%
= 72 എണ്ണം

Question 15.
ഒരു ക്ലാസിലെ 26 പേർക്ക് ഒരു പരീക്ഷയിൽ എ ഗ്രേഡ് ലഭിച്ചു. ഇത് ക്ലാസിൽ ആകെയുള്ളവരുടെ 65% ആണ്. ക്ലാസിൽ ആകെ എത്ര പേരുണ്ട്?
Answer:
എ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം = 26
എ ഗ്രേഡ് ലഭിച്ചവരുടെ ശതമാനം = 65%
= \(\frac{65}{100}\)

കുട്ടികളുടെ ആകെ എണ്ണത്തിന്റെ \(\frac{65}{100}\) ഭാഗം = 26
കുട്ടികളുടെ ആകെ എണ്ണം = \(\frac{26 \times 100}{65}\)
= 40

Question 16.
ജയൻ ഒരു മാസം ഭക്ഷണത്തിനായി 8400 രൂപ ചെലവാക്കി. ഇത് വരുമാനത്തിന്റെ 35% ആണ്. ജയന്റെ ആ മാസത്തെ വരു മാനം എത്രയാണ്?
Answer:
ഭക്ഷണത്തിനായി ചെലവാക്കിയ തുക = 8400 രൂപ
ഭക്ഷണ ചെലവിന്റെ ശതമാനം = 35% = \(\frac{35}{100}\)

വരുമാനത്തിന്റെ \(\frac{35}{100}\) ഭാഗം = 8400
വരുമാനം = \(\frac{8400 \times 100}{35}\)
= 24,000 രൂപ

Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

Question 17.
ഒരു സ്കൂളിലെ അധ്യാപകരിൽ 32 പേർ പുരുഷന്മാരാണ്. ഇത് ആകെയുള്ള അധ്യാപകരുടെ 40% ആണ്. ആകെ എത്ര അധ്വാ പകരുണ്ട് ?
Answer:
പുരുഷന്മാരായ അധ്യാപകരുടെ എണ്ണം = 32
പുരുഷ അധ്യാപകരുടെ ശതമാനം = 40%
= \(\frac{40}{100}\)
അധ്യാപകരുടെ 40% = 32
അധ്യാപകരുടെ ആകെ എണ്ണം × \(\frac{40}{100}\) = 32
അധ്യാപകരുടെ എണ്ണം = 32 × \(\frac{100}{40}\) = 80

ശതമാനത്തിന്റെ ശതമാനം
ഒരാൾ തന്റെ വരുമാനത്തിന്റെ 20% വിദ്യാഭ്യാസത്തിനായി ചെല വഴിക്കുന്നു. ഈ തുകയുടെ 25% പുസ്തകങ്ങൾ വാങ്ങാനായി
ഉപയോഗിച്ചു. ആകെ വരുമാനത്തിന്റെ എത്ര ശതമാനമാണ്
പുസ്തകങ്ങൾ വാങ്ങിയത്?
പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിച്ചത് = 20% ന്റെ 25%
= \(\frac{20}{100} \times \frac{25}{100}\)
\(\frac{1}{5} \times \frac{25}{100}=\frac{5}{100}\)
= 5%
ആകെ വരുമാനത്തിന്റെ 5%

Question 18.
ഒരു കമ്പനിയുടെ യിരുന്നു വില. ഈ സൈക്കിളിന് കഴിഞ്ഞ മാസം 3400 രൂപയാ മാസം വില 15% കുറഞ്ഞു. പുതിയ വിലയെന്ത് ?
Answer:
സൈക്കിളിന്റെ വില = 3400 Rs.
ഇപ്പോഴത്തെ വില = 3400 ന്റെ 85%
= \(\frac{3400 \times 85}{100}\)
= 2890 രൂപ

Question 19.
ഒരു വാച്ചിന്റെ വില 3680 രൂപയാണ്. ഇത് 20% വില കുറച്ച് വിൽക്കുന്നു. ഇതു വാങ്ങാൻ എത്ര രൂപ കൊടുക്കണം?
Answer:
വാച്ചിന്റെ ഇപ്പോഴത്തെ വില = 3680 ന്റെ 20% കുറവ്
= 3680 ന്റെ 80%
= 2944 രൂപ

Question 20.
ഈ വർഷം പെയ്ത മഴ കഴിഞ്ഞ വർഷത്തേക്കാൾ 20% കൂടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 230 സെന്റി മീറ്റർ മഴയാണ് പെയ്തത്. ഈ വർഷം എത്ര സെന്റിമീറ്റർ മഴ പെയ്തു?
Answer:
ഈ വർഷത്തെ മഴയുടെ അളവ് = 230 ന്റെ 20% കൂടുതൽ
= 230 ന്റെ 120%
= 230 × \(\frac{120}{100}\)
= 276 സെ.മീ.

Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

Question 21.
കഴിഞ്ഞ വർഷം ഒരാളുടെ മാസവരുമാനം 12000 രൂപയായിരു ന്നു. ഈ വർഷം വരുമാനം 6% കൂടി ഇപ്പോൾ അയാളുടെ മാസ വരുമാനം എത്ര രൂപയാണ്?
Answer:
മാസവരുമാനം വർദ്ധന ശതമാനം = 6%
ഇപ്പോഴത്തെ വരുമാനം = 12000 ന്റെ 106%
= \(=\frac{12000 \times 106}{100}\)
= 12720 രൂപ

ഭിന്നശതമാനം
Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര 1

Question 22.
ചുവടെയുള്ള ഓരോ ശതനമാനത്തെയും ഭാഗമായി വിശദീകരി ക്കുക.
i) 6 \(\frac{1}{4}\)%
Answer:
6 \(\frac{1}{4}\)%
= \(\frac{1}{100}\) ഭാഗത്തിന്റെ 6\(\frac{1}{4}\) മടങ്ങ്
= \(
= [latex]\frac{1}{16}\) ഭാഗം

ii) 6 \(\frac{2}{3}\)%
Answer:
6 \(\frac{1}{4}\)%
= \(\frac{1}{100}\) ഭാഗത്തിന്റെ 6\(\frac{2}{3}\) മടങ്ങ്
= \(
= [latex]\frac{1}{15}\) ഭാഗം

iii) 8 \(\frac{1}{3}\)%
Answer:
6 \(\frac{1}{4}\)%
= \(\frac{1}{100}\) ഭാഗത്തിന്റെ 8\(\frac{1}{3}\) മടങ്ങ്
= \(
= [latex]\frac{1}{12}\) ഭാഗം

iv) 16 \(\frac{2}{3}\)%
Answer:
16 \(\frac{2}{3}\)%
= \(\frac{1}{100}\) ഭാഗത്തിന്റെ 16\(\frac{2}{3}\) മടങ്ങ്
= \(
= [latex]\frac{1}{6}\) ഭാഗം

v) 62 \(\frac{1}{2}\)%
Answer:
62 \(\frac{1}{2}\)%
= \(\frac{1}{100}\) ഭാഗത്തിന്റെ 62\(\frac{1}{2}\) മടങ്ങ്
= \(
= [latex]\frac{5}{8}\) ഭാഗം

vi) 66 \(\frac{2}{3}\)%
Answer:
6 \(\frac{1}{100}\)%
= \(\frac{1}{100}\) ഭാഗത്തിന്റെ 66\(\frac{2}{3}\) മടങ്ങ്
= \(
= [latex]\frac{2}{3}\) ഭാഗം

Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

vii) 83 \(\frac{1}{3}\)%
Answer:
83 \(\frac{1}{3}\)%
= \(\frac{1}{100}\) ഭാഗത്തിന്റെ 83\(\frac{1}{3}\) മടങ്ങ്
= \(
= [latex]\frac{5}{6}\) ഭാഗം

Question 23.
750 കുട്ടികളുള്ള ഒരു സ്കൂളിൽ 450 പെൺകുട്ടികളുണ്ട്. ആകെ കുട്ടികളുടെ എത്ര ശതമാനമാണ് പെൺകുട്ടികൾ?
Answer:
കുട്ടികളുടെ ആകെ എണ്ണം = 750
പെൺകുട്ടികളുടെ എണ്ണം = 450

പെൺകുട്ടികളുടെ ശതമാനം = \(\frac{450}{750}\) × 100
= 60%

Question 24.
റാഫിയുടെ ഒരു മാസത്തെ വരുമാനം 20000 രൂപയാണ്. ഇതിൽ 6400 രൂപ ഭക്ഷണത്തിനായാണ് ചെലവഴിക്കുന്നത്. ഇത് വരു മാനത്തിന്റെ എത്ര ശതമാനമാണ്?
Answer:
റാഫിയുടെ ആകെ വരുമാനം = 20000 രൂപ
ഭക്ഷണ ചെലവ് = 6400 രൂപ
ഭക്ഷണ ചെലവിന്റെ വരുമാനം = \(\frac{6400}{20000}\) × 100
= 32%

Question 25.
ജമീലയുടെ ശമ്പളം കഴിഞ്ഞ മാസം 20000 രൂപയായിരുന്നു. ഈ മാസം അത് 21000 രൂപയായി. ശമ്പളം എത്ര ശതമാനം കുടി?
Answer:
കഴിഞ്ഞ മാസത്തെ ശമ്പളം = 20000 രൂപ
ഈ മാസത്തെ ശമ്പളം = 21000 രൂപ
വർദ്ധനവ് = 21000 – 20000 രൂപ
= 1000 രൂപ

വർദ്ധനവ് ശതമാനം = \(\frac{1000}{20000}\) × 100
= 5%

Question 26.
600 ഗ്രാം പഞ്ചസാരയിൽ, 500ഗ്രാം ഉപയോഗിച്ചു കഴിഞ്ഞു. എത്ര ശതമാനം മിച്ചമുണ്ട് ?
Answer:
മിച്ചമുള്ള പഞ്ചസാര = 100g
മിച്ചമുള്ള പഞ്ചസാരയുടെ ശതമാനം = \(\frac{100}{600}\) × 100
= \(\frac{100}{6}\)
= 16\(\frac{2}{3}\)%

Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

Question 27.
ഒരു സമചതുരത്തിന്റെ വശങ്ങളുടെ നീളം 10% കൂട്ടി വലിയ സമചതുരമാക്കി. പരപ്പളവ് എത്രശതമാനം കൂടി.
Answer:
സമചതുരത്തിന്റെ വശം = 10% കൂടി
= \(\frac{110}{100}\)

പരപ്പളവ് = വശം × വശം
= \(\frac{110}{100} \times \frac{110}{100}=\frac{121}{100}\)
= 21% കുടി

Question 28.
വിജയന്റെ ശമ്പളത്തിന്റെ 25% കൂടുതലാണ് അജയന്റെ ശമ്പളം. അജയന്റെ ശമ്പളത്തിന്റെ എത്ര ശതമാനം കുറവാണ് വിജയന്റെ ശമ്പളം?
Answer:
അജയന്റെ ശമ്പളം = വിജയന്റെ ശമ്പളത്തിന്റെ 25% കൂടുതൽ
= \(\frac{125}{100}\) × വിജയന്റെ ശമ്പളം
വിജയന്റെ ശമ്പളം = \(\frac{100}{125}\) × അജയന്റെ ശമ്പളം

ശതമാനം = \(\frac{100}{125}\) × 100
= \(\frac{400}{5}\)
= 80%

വിജയന്റെ ശമ്പളം = അജയന്റെ ശമ്പളത്തിന്റെ 20% കൂറവ്

Question 29.
ചുവടെയുള്ള ഭിന്നസംഖ്യകൾ സൂചിപ്പിക്കുന്ന ഭാഗങ്ങളെ ശത മാനമായി എഴുതുക.
i) \(\frac{3}{8}\)
ii) \(\frac{7}{20}\)
iii) \(\frac{2}{3}\)
iv) \(\frac{28}{25}\)
v) 2\(\frac{1}{3}\)
Answer:
Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര 2

Question 30.
60ന്റെ 40%വും 40ന്റെ 60% വും തമ്മിലുള്ള വ്യത്യാസം എന്താണ് ?
Answer:
60 ന്റെ 40% = \(\frac{40}{100}\) × 60 = 24
40 ന്റെ 60% = \(\frac{60}{100}\) × 40 = 24
∴ 60 ന്റെ 40% = 40 ന്റെ 60%

Question 31.
ഒരു സ്കൂളിലെ കുട്ടികളിൽ 30% പെൺകുട്ടികളാണ് ആകെ 1240 വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ ആൺകുട്ടികൾ എത്രയാണ്?
Answer:
ആകെ കുട്ടികൾ = 1240
പെൺകുട്ടികൾ = 30%
ആൺകുട്ടികളുടെ ശതമാനം = 70%
ആൺകുട്ടികളുടെ എണ്ണം = 1240 ന്റെ 70%
= 1240 × \(\frac{70}{100}\)
= 868

Question 32.
20ന്റെ 40%ത്തോട് 50ന്റെ 30% കൂട്ടിയാൽ ഏത് സംഖ്യയുടെ 50% കിട്ടും?
Answer:
\(\frac{20 \times 40}{100}+\frac{50 \times 30}{100}=\frac{x \times 50}{100}\)
= 8 + 15 = \(\frac{x}{2}\)
23 = \(\frac{x}{2}\)
⇒ x = 46
⇒ x = 46 സംഖ്യ = 46

Question 33.
ഒരു സംഖ്യയുടെ 23% 69 ആയാൽ സംഖ്യ ഏതാണ്?
Answer:
സംഖ്യ × 23% = 69
സംഖ്യ × \(\frac{23}{100}\) = 69
സംഖ്യ = \(\frac{69}{23}\) × 100 = 300

Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

Question 34.
ഒരു സംഖ്യയുടെ 10 ശതമാനം 1.5 സംഖ്യ എന്താണ് ?
Answer:
സംഖ്യ × 10% = 1.5
സംഖ്യ × \(\frac{10}{100}\) = 1.5
സംഖ്യ = 1.5 × \(\frac{100}{10}\) = 15

Question 35.
ഒരു സാധനത്തിന്റെ വില കഴിഞ്ഞ മാസം 1800 രൂപയായിരു ന്നു. ഈ മാസം 10% കുറഞ്ഞു. ഇതിന്റെ 10% അടുത്ത മാസം കൂടുവെന്നാണ് കടക്കാരൻ പറഞ്ഞത്. അടുത്ത മാസം വില എന്ത് ?
Answer:
കഴിഞ്ഞ മാസത്തെ വില = 1800 രൂപ
ഈ മാസത്തെ കുറവ് = 10%
ഈ മാസത്തെ വില = 1800 × \(\frac{90}{100}\) = 1620 രൂപ
അടുത്ത മാസത്തെ വർദ്ധനവ് = 10%
അടുത്ത മാസത്തെ വില = 1620 × \(\frac{110}{100}\)
= 1782 രൂപ

Question 36.
കണ്ണന്റെ കൈയിൽ 600 രൂപയുണ്ട്. അതിന്റെ 50% തോമസിനു കൊടുത്തു. തോമസിന് കിട്ടിയതിന്റെ 33 \(\frac{1}{3}\)% ഹംസക്ക് കൊടുത്തു എത്ര രൂപയാണ് ഹംസവക്ക് കിട്ടിയത്?
Answer:
തോമസിന് കിട്ടിയത് = 600 രൂപയുടെ 50%
= 600 × \(\frac{50}{100}\)
= 300 രൂപ

ഹംസക്ക് കിട്ടിയത് = 300 രൂപയുടെ 33 \(\frac{1}{3}\) %
= \(\frac{300}{100} \times \frac{100}{3}\)
= 100 രൂപ

Question 37.
ഒരു സ്കൂളിലെ 7-ാം ക്ലാസ്സിലെ വിദ്യാർത്ഥികളെല്ലാം കണക്ക് പരീക്ഷയിൽ വിജയിച്ചു. ഗ്രേഡ് സംബന്ധിച്ച ചില വിവരങ്ങൾ പട്ടികയായി നൽകിയിരിക്കുന്നു.
Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര 3
പട്ടികയിൽ വിട്ടിട്ടുള്ള കളങ്ങൾ പൂർത്തിയാക്കുക.
Answer:
D ഗ്രേഡിലെ കുട്ടികളുടെ എണ്ണം = 9

D ഗ്രേഡിന്റെ ശതമാനം = 100 – (40 + 30 + 25)
= 100 – 95 = 5%
ഒരു സംഖ്യയുടെ 5% = 9

സംഖ്യ × \(\frac{5}{100}\) = 9

സംഖ്യ = \(\frac{9 \times 100}{5}\) = 180

7-ാം ക്ലാസിലെ വിദ്യാർത്ഥികൾ = 180
A ഗ്രേഡ് കിട്ടിയ കുട്ടികൾ = 180 ന്റെ 40%
= 180 × \(\frac{40}{100}\)
= 72

B ഗ്രേഡ് കിട്ടിയ കുട്ടികൾ = 180 ന്റെ 30%
= 180 × \(\frac{30}{100}\)
= 54

C ഗ്രേഡ് കിട്ടിയ കുട്ടികൾ = 180 ന്റെ 25%
= 180 × \(\frac{25}{100}\)
= 45

ഗ്രേഡ് ശതമാനം കുട്ടികളുടെ എണ്ണം
A 40 72
B 30 54
C 25 45
D 5 9

How Much of Hundred Class 6 Questions and Answers Malayalam Medium

Question 1.
1) ഒരു സ്കൂളിലെ 350 കുട്ടികളിൽ 42% ആൺകുട്ടികളാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണമെത്ര?
2) കഴിഞ്ഞ വർഷം ഈ സ്കൂളിൽ ഈ വർഷത്തെക്കാൾ 10% കുട്ടികൾ കുറവായിരുന്നു. എങ്കിൽ കഴിഞ്ഞ വർഷത്തെ കുട്ടികളുടെ എണ്ണം എത്ര?
c) 12 \(\frac{1}{2}\) % തുല്യമായ ഭിന്നസംഖ്യ എഴുതുക.
Answer:
a) സ്കൂളിലെ ആകെ കുട്ടികൾ = 350
ആൺകുട്ടികളുടെ ശതമാനം = 42%
ആൺകുട്ടികളുടെ എണ്ണം = 350 ന്റെ 42%
= 350 × \(\frac{42}{100}\)
= 147 പേർ

b) കഴിഞ്ഞ വർഷത്തിൽ കുട്ടികളുടെ കുറവ് ശതമാനം = 10%
കഴിഞ്ഞ വർഷത്തെ കുട്ടികളുടെ എണ്ണം = 350 ന്റെ 90%
= 350 × \(\frac{90}{100}\)
= 315

c) 12\(\frac{1}{2}\)% = \(\frac{1}{100}\) ന്റെ 12\(\frac{1}{2}\) മടങ്ങ്
= \(\frac{1}{100}\) × 12\(\frac{1}{2}\)
= \(\frac{1}{100} \times \frac{25}{2}\)
= \(\frac{1}{8}\)

Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

Question 2.
രാജൻ അയാളുടെ വരുമാനത്തിന്റെ 20% വിദ്യാഭ്യാസാവശ്യ ങ്ങൾക്കായി മാറ്റി. അങ്ങനെ മാറ്റിയ തുക 4000 രൂപ. ഇതിന്റെ 25% ഉപയോഗിച്ച് പുസ്തകങ്ങൾ മേടിച്ചു.
1) ബുക്ക് മേടിച്ച തുകയെന്ത്?
2) രാജന്റെ വരുമാനമെന്ത് ?
3) വരുമാനത്തിന്റെ എത്ര ശതമാനം ബുക്ക് മേടിക്കാനുപയോ ഗിച്ചു?
Answer:
a) ബുക്ക് മേടിച്ച തുക = 4000 ന്റെ 25%
= 4000 × \(\frac{25}{100}\)
= 1000 രൂപ

b) വിദ്യാഭ്യാസാവശ്യങ്ങൾക്കായി മാറ്റിയ തുക = 4000 രൂപ
വിദ്യാഭ്യാസത്തിനുപയോഗിച്ച് ശതമാനം = 20%
വരുമാനത്തിന്റെ 20% = 4000 രൂപ
വരുമാനം × \(\frac{20}{100}\) = 4000

വരുമാനം = \(\frac{4000 \times 100}{2 \dot{0}}\)
= 20,000 രൂപ

c) ബുക്കു മേടിച്ചത് = 20% ന്റെ 25%
= \(\frac{25}{100} \times \frac{20}{100}\)
= \(\frac{1}{5} \times \frac{25}{100}=\frac{5}{100}\)
= 5%

വരുമാനത്തിന്റെ 5% ബുക്ക് മേടിക്കാനുപയോഗിച്ചു.

Question 3.
ഒരു കുടുംബത്തിന്റെ ഒരു മാസത്തെ ചെലവുകളാണ് ചിത്രത്തി ലുള്ളത്.
Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര 4
1) ഭക്ഷണത്തിൽ ആകെയുള്ളതിന്റെ എത്ര ശതമാനമാണ് ചെല വാകുന്നത്.
2) ഭക്ഷണത്തിൽ 7000 രൂപയാണ് ചെലവാകുന്നതെങ്കിൽ ആകെ ചെലവ് എത്രയാണ്.
3) വിദ്യാഭ്യാസത്തിനും വസ്ത്രത്തിനും കൂടി ചെലവെന്ത്?
Answer:
1) ഭക്ഷണത്തിന് ചെലവാകുന്നതിന്റെ ശതമാനം
= 100 – (15 + 30 + 5 + 15)
= 100 – 65
= 35%

2) ഭക്ഷണത്തിന് ചെലവാകുന്ന തുക = 7000 രൂപ
ചെലവിന്റെ 35% = 7000
ചെലവ് × \(\frac{35}{100}\) = 7000
ആകെ ചെലവ് = \(\frac{7000 \times 100}{35}\)
= 20,000/-

3) വിദ്യാഭ്യാസത്തിന്റെ വസ്ത്രത്തിന്റേയും ചെലവിന്റെ ശതമാനം
= 30 + 15
= 45%

വിദ്യാഭ്യാസത്തിനും വസ്ത്രത്തിനുമുള്ള ചെലവ്
= 20000 ന്റെ 45%
= 20000 × \(\frac{45}{100}\)
= 9000/-

Question 4.
‘വിദ്യാലയത്തിൽ ഒരു കൃഷിത്തോട്ടം’ പദ്ധതിയുടെ ഭാഗമായി സേവന ഗിരി സ്കൂളിൽ 30 മീറ്റർ നീളത്തിലും 20 മീറ്റർ വീതി യിലും ചതുരാകൃതിയിൽ സ്ഥലം ഒരുക്കി. പച്ചക്കറി കൃഷി തുട ങ്ങി. 15% സ്ഥലത്ത് ചീര, 20% സ്ഥലത്ത് വെള്ളരി, 25% സ്ഥലത്ത് 001 പയർ 20% സ്ഥലത്ത് വെണ്ട കൃഷി ചെയ്തു. ബാക്കി സ്ഥലം തരിശായി കിടന്നു.
1) ആകെ എത്ര ശതമാനം സ്ഥലത്താണ് കൃഷി ചെയ്തത്?
2) ചീരയെ അപേക്ഷിച്ച് എത്ര ചതുരശ്രമീറ്റർ അധികം സ്ഥലത്ത് പയർ കൃഷി ചെയ്തു?
3) തരിശായി കിടന്ന സ്ഥലമെത്ര?
Answer:
1) പച്ചക്കറി കൃഷിക്കായുള്ള സ്ഥലത്തിന്റെ പരപ്പളവ്
= 30 × 20
= 600 ച.മീ

ചീരയുടെ ശതമാനം = 15%
വെള്ളരി = 20%
പയർ = 25%
വെണ്ട = 20%

ആകെ കൃഷിചെയ്ത ശതമാനം = 15 + 20 + 25 + 20
= 80%

ചീരയെ അപേക്ഷിച്ച പയർ കൃഷിയുടെ ശതമാനം
= 25% – 15%
= 10%

അധിക സ്ഥലം = 600ച.മീ.ൻ്റെ 10%
= \(\frac{600 \times 10}{100}\)
= 60 ച.മീ

2) തരിശായി കിടന്ന ശതമാനം = 100 – 80 = 20%
തരിശായി കിടന്ന ഭൂമി = 600 ന്റെ 20%
= \(\frac{600 \times 10}{100}\)
= 120 ച.മീ

Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

Question 5.
1) പട്ടികയിൽ കോളം എയിൽ കൊടുത്ത ശതമാനത്തിന് തുല്യ മായ ഭിന്നസംഖ്യ കോളം ബിയിൽ നിന്നും കണ്ടെത്തി എഴു തുക.
Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര 5
Answer:
Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര 6

2) ഒരു തൊഴിൽ ശാലയിലെ ജോലിക്കാരിൽ 40% സ്ത്രീകളാ ണ്. ആകെ 840 തൊഴിലാളികൾ ഉണ്ടെങ്കിൽ പുരുഷന്മാരുടെ എണ്ണം എത്ര?
Answer:
തൊഴിൽ ശാലയിലെ സ്ത്രീകളുടെ ശതമാനം = 40%
പുരുഷന്മാരുടെ ശതമാനം = 60%
തൊഴിലാളികളുടെ എണ്ണം = 840
പുരുഷന്മാരുടെ എണ്ണം = 840 ന്റെ 60%
= 840 × \(\frac{60}{100}\)
= 504

Question 6.
വേണു 12,000 രൂപ വിവിധ ആവശ്യങ്ങൾക്കായി വരുമാനത്തിൽ നിന്നും ചെലവഴിച്ചു. ചെലവിന്റെ പട്ടിക താഴെ കൊടുത്തിരി ക്കുന്നു.
1) വിദ്യാഭ്യാസത്തിന്റെ ചെലവ് ശതമാനം എത്ര?
2) ഓരോ ഇനത്തിനും ചെലവാകുന്ന തുക

ഇനം ശതമാനം
ഭക്ഷണം 30%
വസ്ത്രം 15%
വിദ്യാഭ്യാസം ….
മറ്റിനം 35%

Answer:
1) വിദ്യാഭ്യാസത്തിന്റെ ചെലവ് = 100 (30 + 15 + 35)
= 100 – 80 = 20%

2) ഭക്ഷണത്തിന്റെ ചെലവ് = 12000 ന്റെ 30%
= 12000 × \(\frac{30}{100}\)
= 3600 രൂപ

വസ്ത്രത്തിന്റെ ചെലവ്
= 12000 ന്റെ 15%
= 12000 × \(\frac{15}{100}\)
= 1800 രൂപ

വിദ്വാഭ്യാസം = 12000 ന്റെ 20%
= 12000 × \(\frac{20}{100}\)
= 2400 രൂപ

മറ്റിനം = 12000 og 35%
= 12000 × \(\frac{35}{100}\)
= 4200 രൂപ

Question 7.
സ്നേഹദീപം സ്കൂളിലെ വിദ്യാർത്ഥികളിൽ ഹെഡ്മാസ്റ്റർ യൂണി ഫോമിനായി അനുവദിച്ച തുക വിതരണം ചെയ്യുകയായിരുന്നു. 60% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ യൂണിഫോമിന്റെ 38400 രൂപയാണ്. ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക.
a) ആൺകുട്ടികളുടെ ശതമാനം?
b) സ്കൂളിൽ യൂണിഫോമിനായി അനുവദിച്ച തുക എത
c) പെൺകുട്ടികൾക്കായുള്ള തുക
d) ഒരു കുട്ടിക്ക് 400 രൂപയെങ്കിൽ കുട്ടികളുടെ എണ്ണമെത്ര?
Answer:
a) പെൺകുട്ടികളുടെ ശതമാനം = 60%
ആൺകുട്ടികളുടെ ശതമാനം = 40%

b) ആൺകുട്ടികൾക്ക് അനുവദിച്ച തുക
ആകെ തുക × \(\frac{40}{100}\) = 38400
ആകെ തുക = 8400 × \(\frac{100}{40}\) = 96000

c) പെൺകുട്ടികൾക്കായുള്ള തുക = 96000 – 38400
= 57600

d) ഒരു കുട്ടിയുടെ യൂണിഫോം ചെലവ് = 400

കുട്ടികളുടെ എണ്ണം = \(\frac{96000}{400}\) = 240

Question 8.
ഒരാൾ അയാളുടെ വരുമാനത്തിന്റെ 35% ഭക്ഷണത്തിനുപയോ ഗിച്ചു. 25% കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റി. ബാക്കിയു ള്ളതിന്റെ 80% വീട്ടുവാടക എടുത്തു. അയാളുടെ മാസവരു മാനം 20000 രൂപയാണെങ്കിൽ നീക്കിയിരുപ്പ് എത്രയാണ്? = 20000 രൂപ
Answer:
മാസവരുമാനം = 2000 രൂപ
ആഹാരത്തിന്റെ ശതമാനം = 35%
വിദ്യാഭ്യാസം = 25%
ആഹാരത്തിനും വിദ്യാഭ്യാസത്തിനുമായി മാറ്റിയത്
= 35 + 25 = 60%
ശേഷിച്ചത് = 40%
വീട്ടുവാടക = 40% ന്റെ 80%
= \(\frac{40}{100} \times \frac{80}{100}\)
= 32%

നീക്കിയിരുപ്പ് ശതമാനം = 40 – 32 = 8%
നീക്കിയിരുപ്പ് തുക = 20000 ന്റെ 8%
= 20000 × \(\frac{8}{100}\)
= 1600 രൂപ

Class 6 Maths Chapter 9 Solutions Malayalam Medium നൂറിൽ എത്ര

Question 9.
ഒരു വാർഡിൽ 1200 വോട്ടർമാരാണുള്ളത്. പഞ്ചായത്ത് തെര ഞെഞ്ഞെടുപ്പിൽ 10% വോട്ടു രേഖപ്പെടുത്തിയിട്ടില്ല.
a) എത്ര ശതമാനമാണ് വോട്ടു രേഖപ്പെടുത്തിയത്?
b) എത്രപേരാണ് വോട്ടു രേഖപ്പെടുത്തിയത്?
c) 45% വോട്ടർമാരും സ്ത്രീകളായിരുന്നു. പുരുഷന്മാരുടെ ശതമാനം എത്രയായിരുന്നു?
d) ജയിച്ചയാൾക്ക് ആകെ വോട്ടിന്റെ \(\frac{3}{2}\) ഭാഗം ലഭിച്ചുവെങ്കിൽ വിജയശതമാനം എന്തായിരുന്നു?
Answer:
a) ആകെ വോട്ടർമാർ = 1200
വോട്ടിടാത്തവരുടെ ശതമാനം = 10%
വോട്ട് രേഖപ്പെടുത്തിയ ശതമാനം = 90%

b) വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം
= 1200 ന്റെ 90%
= 1080 പേർ

c) സ്ത്രീ വോട്ടർമാരുടെ ശതമാനം = 45%
പുരുഷ വോട്ടർമാരുടെ ശതമാനം = 55%

d) വിജയിക്ക് ലഭിച്ച വോട്ടിന്റെ ഭിന്നാംശം = \(\frac{3}{5}\)
വിജയശതമാനം = \(\frac{3}{5}\) × 100
= 60%

How Much of Hundred Class 6 Notes Malayalam Medium

ഓർക്കേണ്ടവ
→ 100 നെ ആസ്പദമാക്കിയുള്ള ഭിന്നമാണ് ശതമാനം.
– നിത്യജീവിതത്തിലെ പലിശ നിരക്ക്, ഡിസ്കൗണ്ട് എന്നി ങ്ങനെയുള്ള കണക്കു കൂട്ടലിനെയെല്ലാം ശതമാനം സഹായി ക്കുന്നു.
5% എന്നതു കൊണ്ട് ഓരോ 100നും 5 എന്ന കണക്കിൽ ആകെയുള്ള വിലയ്ക്ക് എന്താവും എന്നാണ് കണക്കാക്കുന്നത്. ഒരു വിലയുടെ 5% കണക്കാക്കാൻ
\(\frac{5}{100}\) × വില കണ്ടെത്തിയാൽ മതിയാകും.
ശതമാനത്തെ ഭിന്നരൂപത്തിലും, ഭിന്നരൂപത്തെ ശതമാനത്തിലും മാറ്റാൻ കഴിയും.
ഉദാ: – 5% = \(\frac{1}{100}\) ന്റെ 5 മടങ്ങ്
= \(\frac{1}{100}\) × 5 = \(\frac{1}{20}\)
\(\frac{1}{20}\) = (\(\frac{1}{20}\) × 100)%
= 5%

⇒ 40 ന്റെ 60% ഉം 60 ന്റെ 40% ഉം തുല്യമാണ്.
x ന്റെ y% = y യുടെ x%

⇒ x ന്റെ y% കണക്കാക്കുന്നത് x × \(\frac{y}{100}\) കണ്ടെത്തും.

ഒരു സംഖ്യയുടെ x% y ആയാൽ
സംഖ്യ = \(\frac{y × 100}{x}\) ആയിരിക്കും.
ഉദാ : ജോസഫ് ഓരോ മാസവും വരുമാനത്തിന്റെ 8% ചികിത്സാ സഹായ നിധിയിലേക്ക് സംഭാവനയായി കൊടുക്കുന്നുണ്ട്. ജോസഫിന്റെ ജനുവരി മാസത്തെ വരുമാനം 12000 രൂപയാ ണ്. അയാൾ ആ മാസം എത്ര രൂപ കൊടുക്കും.
8% = ഓരോ നൂറിനും 8 രൂപ
വരുമാനം = 12000 രൂപ
സംഭാവന = 12000 ന്റെ 8%
= 12000 × \(\frac{8}{100}\)
= 960 Rs.

മാറുന്ന ശതമാനം
⇒ 20% വിലക്കുറവിൽ രവി 400 രൂപ വിലയുള്ള ഷർട്ട് വാങ്ങി.
ഷർട്ടിന്റെ വാങ്ങിയ വില
= 100 – 20%
= 80% വിലയ്ക്ക്
ഷർട്ടിന്റെ വാങ്ങിയ വില = 400 ന്റെ 80%
= 400 × \(\frac{80}{100}\)
= 320 രൂപക്ക്

⇒ ഒരു ചതുരത്തിന്റെ നീളവും വീതിയും 10% വീതം കൂടിയാൽ
പരപ്പളവ് എത്ര ശതമാനം കൂടും.
10% കൂടിയ നീളം = \(\frac{110}{100}\)
10% കൂടിയ വീതി = \(\frac{110}{100}\)
പരപ്പളവ് = നീളം × വീതി
= \(\frac{110}{100} \times \frac{110}{100}=\frac{121}{100}\)
= 21% കൂടി

നീളം 10% കൂടി വീതി 10% കുറഞ്ഞു
പരപ്പളവ് = \(\frac{110}{100} \times \frac{90}{100}=\frac{99}{100}\)
= 1% കുറഞ്ഞു

ഭിന്നശതമാനം
ഏത് ശതമാനത്തേയും ഭിന്നരൂപത്തിലാക്കാൻ കഴിയും. ഭിന്നസംഖ്യയെ ശതമാനമാക്കാൻ കഴിയും.
\(\frac{2}{5}=\frac{2}{5}\) × 100 = 40%

⇒ ഒരു സ്കൂളിൽ 120 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴു തി. 110 കുട്ടികൾ തുടർന്ന് പഠിക്കാനുള്ള യോഗ്യത നേടി. പരീക്ഷ എഴുതിയവരുടെ എത്ര ഭാഗമാണ് യോഗ്യത നേടിയത്. അത് എത്ര ശതമാനമാണ്?
തുടർപഠനത്തിൽ യോഗ്യത നേടിയവർ = 120 ൽ 110 പേർ
= \(\frac{110}{120}=\frac{11}{12}\) ഭാഗം

യോഗ്യത നേടിയവരുടെ ശതമാനം
= \(\frac{11}{12}\) × 100
= \(\frac{11 \times 25}{3}\)
= 91\(\frac{2}{3}\)%

ആകെ എത്ര
ഒരു പുരയിടത്തിലെ 50% മരങ്ങളും തെങ്ങുകളാണ്. ഇവിടെ 32 തെങ്ങുകളാണുള്ളത്. ആകെ എത്രമരങ്ങളുണ്ട്?

തെങ്ങുകളുടെ ശതമാനം = 50% = \(\frac{50}{100}=\frac{1}{2}\)
ആകെ മരങ്ങളുടെ \(\frac{1}{2}\) ഭാഗം
തെങ്ങുകളുടെ എണ്ണം = 32
മരങ്ങളുടെ \(\frac{1}{2}\)ഭാഗം = 32
മരങ്ങളുടെ എണ്ണം = 32 × 2 = 64

Leave a Comment