Class 6 Maths Question Paper Set 1 Malayalam Medium

During exam preparation, 6th Standard Maths Question Paper with Answers Kerala Syllabus Set 1 Malayalam Medium guide students properly.

Kerala Syllabus Class 6 Maths Model Question Paper Set 1 Malayalam Medium

സമയം: 2 മണിക്കൂർ 15 മിനിറ്റ്

നിർദ്ദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാണ്.
  • ആറ് ചോദ്യങ്ങൾക്കും ഉത്തരം നൽകുക. എല്ലാ ഉപ ചോദ്യങ്ങൾക്കും ഉത്തരം നൽകുക.
  • ചോദ്യം 3 ലും 4 ലും രണ്ട് ചോദ്യങ്ങളുണ്ട്. അവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷിക്കുക
    (3A അല്ലെങ്കിൽ 3B, 4A അല്ലെങ്കിൽ 4B)

Question 1.
താഴെയുള്ള ഗ്രാഫ് വ്യത്യസ്ത മാസങ്ങളിലെ ഒരു സ്ഥലത്തു പെയ്ത മഴയുടെ അളവ് കാണിക്കുന്നു:
Class 6 Maths Question Paper Set 1 Malayalam Medium 1
(a) ഈ സ്ഥലത്ത് പെയ്ത മഴയുടെ ഏറ്റവും കൂടിയ അളവ് എത്ര? (1)
Answer:
35 സെ.മീ

(b) ഏറ്റവും കുറവ് മഴ ലഭിക്കുന്നത് ഏത് മാസത്തിലാണ്? (1)
Answer:
ജനുവരി, മാർച്ച്, ഡിസംബർ

(c) മഴയുടെ അളവിൽ ഏറ്റവും കൂടിയ വ്യത്യാസം വന്ന അടുത്തടുത്ത മാസങ്ങൾ ഏതെല്ലാമാണ്. (1)
Answer:
മെയ്, ജൂൺ

(d) ഗ്രാഫിന്റെ അടിസ്ഥാനത്തിൽ രണ്ട് ചോദ്യങ്ങൾ തയ്യാറാക്കുക? (2)
Answer:
(i) ഡിസംബറിൽ പെയ്ത മഴയുടെ അളവെത്ര?
(ii) 25 സെമീ മുതൽ 35 സെമീ വരെ മഴ ലഭിച്ച മാസങ്ങൾ ഏത്?

Class 6 Maths Question Paper Set 1 Malayalam Medium

Question 2.
ഒരു കടയിൽ നിന്ന് ഒരു പേന വാങ്ങാൻ 10 രൂപ വേണം. പിന്നീട് വാങ്ങുന്ന ഓരോ പേനക്കും 9 രൂപ കൊടുത്താൽ മതി. (2)
(a) ഈ പട്ടിക പൂരിപ്പിക്കുക.

പേനയുടെ എണ്ണം വില
1 10
2
3
4

Answer:

പേനയുടെ എണ്ണം വില
1 10
2 19
3 28
4 37

(b) പേനയുടെ എണ്ണവും വിലയും തമ്മിലുള്ള ബന്ധം എന്താണ്? (1)
Answer:
പേനയുടെ എണ്ണത്തെ 9 കൊണ്ട് ഗുണിച്ചതിനോട് 1 കൂട്ടിയതാണ് പേനയുടെ വില

(c) പേനയുടെ എണ്ണം ‘n’ എന്നും ആകെ വില “p’ എന്നും എടുത്താൽ ഈ ബന്ധം എങ്ങനെ എഴുതാം. (2)
Answer:
p = 9n + 1

Question 3.
(A) (a) ചില സംഖ്യകൾ ഒന്നാം കോളത്തിലും അവയെ 9 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം രണ്ടാം കോളത്തിലും കൊടുത്തിട്ടുണ്ട്.

1 2
(a) 3245 (1) 0
(b) 5876 (2) 2
(c) 3494 (3) 8
(d) 5004 (4) 5

ശരിയായി യോജിപ്പിച്ചത് താഴെ കൊടുത്തവയിൽ ഏതാണ്? (1)
(A) a – 2, b – 4, c – 3, d – 1
(B) a – 4, b – 3, c – 2, d – 1
(C) a – 4, b – 3, c – 1, d – 2
(D) a – 4, b – 2, c – 1, d – 3
Answer:
(B) a – 4, b – 3, c – 2, d – 1

(b) 575 നെ 9 ന്റെ ഗുണിതവും അക്കങ്ങളുടെ തുകയുമായി എഴുതുക. (1)
Answer:
അക്കങ്ങളുടെ ആകെത്തുക= 5 + 7 + 5 = 17
575 = 558 + 17 = (62 × 9) + 17

(c) 3, 4, 7, 8, 9 എന്നീ അക്കങ്ങൾ എല്ലാം ഉപയോഗിച്ചുണ്ടാക്കാവുന്ന എല്ലാ സംഖ്യകളും എഴുതിയാൽ അവയിൽ മൂന്നിന്റെ ഗുണിതങ്ങൾ എത്രയുണ്ടാകും. എന്തുകൊണ്ട്? (2)
Answer:
3 ന്റെ ഗുണിതം ഉണ്ടാവുകയില്ല. അക്കങ്ങളുടെ തുക 31 ആയത് കൊണ്ട്. 31, 3 ന്റെ ഗുണിതമല്ല.

(d) 2,3,5,9 എന്നീ സംഖ്യകൾ കൊണ്ട് ശിഷ്ടമില്ലാതെ ഹരിക്കാവുന്ന ഒരു നാലക്കസംഖ്യ എഴുതുക. (1)
Answer:
ഒന്നിന്റെ സ്ഥാനത്ത് 0 ആയിരിക്കണം.
അക്കങ്ങളുടെ തുക 9 ന്റെ ഗുണിതമായിരിക്കണം. 5310 (അല്ലെങ്കിൽ 1980, 1080, 1170 1260, 1620 മുതലായവ) ഒരു സംഖ്യയാണ്.

അല്ലെങ്കിൽ

(B) താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.
Class 6 Maths Question Paper Set 1 Malayalam Medium 2
ചിത്രത്തിൽ കോൺ a, കോൺ c എന്നിവ തുല്യമാണ്, കോൺ b മട്ടകോണാണ്.
(a) കോൺ d യുടെ അളവെത്ര ? (1)
Answer:
∠a = ∠c, ∠b = 90°
a, b, c ഒരു വരയിലെ കോണുകളാണ്
a + b + c = 180°
a + 90° + a = 180°
2a = 90°
a = 45°
∠a = 45° = ∠c
∠d = ∠a = 45°

(b) കോൺ e യെക്കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകൾ നോക്കൂ. (1)
(i) അത് മട്ടകോണാണ്.
(ii) അത് 45° ആണ്
(iii) അതിന്റെ അളവ് കോൺ a യുടെയും c യുടെയും അളവിന് തുല്യമാണ്.
(iv) അതിന്റെ അളവ് b, c എന്നീ കോണുകളുടെ അളവുകൾക്ക് തുല്യമാണ്.
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായത് കണ്ടെത്തുക
(A) (i) ഉം (ii) ഉം ശരി
(B) (iii) ഉം (iv) ഉം ശരി
(C) (i) ഉം (iii) ഉം ശരി
(D) (i) ഉം (iv) ഉം ശരി
Answer:
(C) (i) ഉം (iii)

(c) ഈ കോൺ ഇതേ അളവിൽ വരച്ച് ബിന്ദു അടയാളപ്പെടുത്തുക. വിലങ്ങനെയുള്ള വരക്ക് സമാന്തരമായി ഒരു വര, അടയാളപ്പെടുത്തിയ ബിന്ദുവിലൂടെ വരയ്ക്കുക. (3)
Class 6 Maths Question Paper Set 1 Malayalam Medium 3
Answer:
Class 6 Maths Question Paper Set 1 Malayalam Medium 4

Class 6 Maths Question Paper Set 1 Malayalam Medium

Question 4.
(A) (a) 196 നെ അഭാജ്യഘടകങ്ങളായി പിരിച്ചെഴുതുക. (2)
Answer:
Class 6 Maths Question Paper Set 1 Malayalam Medium 5
196 = 2 × 2 × 7×7

(b) 105 ന്റെ എല്ലാ ഘടകങ്ങളും കണ്ടുപിടിക്കുക. (2)
Answer:
105 = 3 × 5 × 7
ഘടകങ്ങൾ: 1, 3, 5, 7, 15, 21, 35, 105.

(c) താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത്? (1)
(A) രണ്ട് അഭാജ്യസംഖ്യകളുടെ തുക എപ്പോഴും അഭാജ്യ സംഖ്യയായിരിക്കും.
(B) രണ്ട് അഭാജ്യസംഖ്യകളുടെ ഗുണനഫലം എപ്പോഴും അഭാജ്യസംഖ്യയായിരിക്കും
(C) രണ്ട് അഭാജ്യസംഖ്യകളുടെ പൊതുഘടകം 1 ആയിരിക്കും
(D) അഭാജ്യസംഖ്യകളിൽ ഇരട്ട സംഖ്യ ഉണ്ടായിരിക്കുകയില്ല.
Answer:
(C) രണ്ട് അഭാജ്യസംഖ്യകളുടെ പൊതുഘടകം 1 ആയിരിക്കും

അല്ലെങ്കിൽ

(B) (a) 5 കൊണ്ട് ഹരിച്ചാൽ 2 മിച്ചം വരുന്ന രണ്ടു സംഖ്യകളുടെ വ്യത്യാസം 5 ന്റെ ഗുണിതമായിരിക്കുമോ? എന്തുകൊണ്ട്? (2)
Answer:
ശരിയായിരിക്കും, 5 കൊണ്ട് ഹരിച്ചാൽ 2 മിച്ചം വരുന്ന രണ്ട് സംഖ്യകളുടെ വ്യത്യാസം കണക്കാക്കുമ്പോൾ മിച്ചം കുറച്ചുപോകും. ബാക്കിയുള്ള 5 ന്റെ ഗുണിതത്തിൽനിന്ന് മറ്റൊരു 5 ന്റെ ഗണിതം കുറക്കുമ്പോൾ 5 ന്റെ ഗണിതം തന്നെകിട്ടും

(b) 3 കൊണ്ട് ഹരിച്ചാൽ 1 മിച്ചം വരുന്ന 2 സംഖ്യകൾ എഴുതുക. ഇവയുടെ വ്യത്യാസം 3 ന്റെ ഗുണിതമാണെന്ന് സമർത്ഥിക്കുക. (2)
Answer:
4 ഉം 10 ഉം സംഖ്യകളായാൽ,
4 ഉം 10 ഉം രണ്ടും 3 കൊണ്ട് ഹരിക്കുമ്പോൾ നമുക്ക് ശിഷ്ടം 1 ലഭിക്കും.
രണ്ട് സംഖ്യകളുടെ വ്യത്യാസം,
10 – 4 = 6 (3 ൻ്റെ ഗുണിതം)

(c) താഴെ കൊടുത്തവയിൽ 3 കൊണ്ടും 9 കൊണ്ടും 5 കൊണ്ടും ശിഷ്ടമില്ലാതെ ഹരിക്കാവുന്ന സംഖ്യ ഏത്? (1)
(a) 4327
(b) 3520
(c) 4950
(d) 1490
Answer:
(c) 4950

Question 5.
(a) സുജ രാവിലെ 1\(\frac{3}{4}\) ലിറ്റർ പാലും വൈകുന്നേരം 2\(\frac{1}{2}\) ലിറ്റർ പാലും വാങ്ങി. 3\(\frac{1}{4}\) ലിറ്റർ പാൽ ഉപയോഗിച്ചെങ്കിൽ ഇനി എത്ര ലിറ്റർ പാൽ ബാക്കിയുണ്ട്? (2)
Answer:
ആകെ വാങ്ങിയ പാൽ = 1\(\frac{3}{4}\) + 2\(\frac{1}{2}\) = 4\(\frac{1}{4}\) ലിറ്റർ
ഉപയോഗിച്ച പാൽ = 3\(\frac{1}{4}\) ലിറ്റർ
ബാക്കിയുള്ള പാൽ = 4\(\frac{1}{4}\) – 3\(\frac{1}{4}\)
= 1 ലിറ്റർ

(b) \(\frac{5}{6}\) മീറ്റർ നീളമുള്ള കയറും \(\frac{3}{4}\) മീറ്റർ നീളമുള്ള കയറും അറ്റത്തോടറ്റം ചേർത്തുവെച്ചാൽ എത്ര മീറ്റർ നീളമുണ്ടാകും? (2)
Answer:
ആദ്യത്തെ കയറിന്റെ നീളം = \(\frac{5}{6}\)
രണ്ടാമത്തെ കയറിന്റെ നീളം = \(\frac{3}{4}\)
രണ്ട് കയറുകൾ അറ്റത്തോടറ്റം ചേർത്തുവെച്ചാൽ
= \(\frac{1}{2}\) = 1\(\frac{7}{12}\)
ആകെ നീളം = 1\(\frac{7}{12}\) മീറ്റർ

(c) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് 40 ഛേദമായുള്ള 5 ന്റെ തുല്യമായ ഒരു ഭിന്നസംഖ്യ കണ്ടെത്തുക. (1)
(a) \(\frac{37}{40}\)
(b) \(\frac{20}{40}\)
(c) \(\frac{25}{40}\)
(d) \(\frac{30}{40}\)
Answer:
(c) \(\frac{25}{40}\)

Class 6 Maths Question Paper Set 1 Malayalam Medium

Question 6.
(a) ചിത്രത്തിൽ ഷെയ്ഡ് ചെയ്തത് വൃത്തത്തിന്റെ എത്ര ഭാഗമാണ്? (1)
Class 6 Maths Question Paper Set 1 Malayalam Medium 6
Answer:
\(\frac{1}{3}\) ഭാഗം

(b) ഈ ത്രികോണം ഇതേ അളവിൽ വരയ്ക്കുക. (3)
Class 6 Maths Question Paper Set 1 Malayalam Medium 7
Answer:
Class 6 Maths Question Paper Set 1 Malayalam Medium 9

(c) താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ
Class 6 Maths Question Paper Set 1 Malayalam Medium 8
ഈ ചിത്രത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് തിരഞ്ഞെടുക്കുക? (1)
(A) ചിത്രത്തിലെ ഒരു കോൺ മട്ടകോണാണ്
(B) ചിത്രത്തിൽ എല്ലാ കോണുകളും 90° യിൽ കുറവാണ്.
(C) ചിത്രത്തിൽ, ഒരു കോൺ 90° ൽ കൂടുതൽ ആണ്
(D) ചിത്രത്തിൽ, എല്ലാ കോണുകളും 90° ൽ കൂടുതലാണ്
Answer:
(C) ചിത്രത്തിൽ, ഒരു കോൺ 90° ൽ കൂടുതൽ ആണ്

Leave a Comment