By reviewing Std 6 Social Science Notes Pdf Malayalam Medium and മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ Class 6 Social Science Chapter 1 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 6 Social Science Chapter 1 Notes Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ
Medieval India: The Centres of Power Class 6 Notes Malayalam Medium
Question 1.
അധികാര കേന്ദ്രമായി മാറാൻ ഡൽഹിയെ സഹായിച്ച് ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം ?
Answer:
സിന്ധു – ഗംഗാ സമതലത്തിലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഫല ഭൂയിഷ്ഠിത കാർഷിക പുരോഗതിക്ക് സഹായ കമായി. ആരവല്ലി പർവ്വത നിരകൾ ശത്രുക്ക ളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയെ സഹായിച്ചു.
ആരവല്ലി പർവ്വത നിരകളിലെ പാറക്കൂട്ടങ്ങളിൽ നിന്ന് കോട്ടകളു ടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിനാ വശ്യമായ കല്ലുകളെ ശേഖരിക്കുവാൻ കഴിഞ്ഞു. യമുനാനദി ജലഗതാഗതത്തെ സഹാ യിച്ചതിനൊപ്പം ഡൽഹിക്ക് ആവശ്യമായ ജലം ഉറപ്പു വരുത്തി. ഈ ഭൂമിശാസ്ത്ര പ്രത്യേകത കളാണ് ഭരണാധികാരികളെ ഡൽഹിയിലേക്ക് ആകർഷിച്ചത്.
![]()
Question 2.
ഇന്ത്യ ചരിത്രത്തിൽ നിർണ്ണായകമായ ഒന്നായി രുന്ന പാനിപ്പത്ത് യുദ്ധം സാധൂകരിക്കുക.
Answer:
ഡൽഹിക്കടുത്തുളള പാനിപ്പത്തിൽ കാബൂ ളിലെ’ (അഫ്ഗാനിസ്ഥാൻ) ഭരണാധികാരി ബാബറുടെയും സൽത്തനത്ത് ഭരണാധികാരി ഇബ്രാഹിം ലോധിയുടെയും സൈന്യങ്ങൾ ഏറ്റുമുട്ടി. ഇബ്രാഹിം ലോധിയെ പരാജയ പ്പെടുത്തി ബാബർ ഡൽഹി പിടിച്ചെടുത്തു.
പീരങ്കിയും വെടിമരുന്നും ഉപയോഗിച്ചതിനാൽ ബാബറുടെ സൈന്യത്തിനെ ഇബ്രാഹിം ലോധിയുടെ സൈന്യത്തെ എളുപ്പത്തിൽ പരാ ജയപ്പെടുത്താനായി. സൽത്തനത്ത് ഭരണം അവസാനിപ്പിച്ച് ഡൽഹി കേന്ദ്രമായി ബാബർ തുടക്കം കുറിച്ച് ഭരണം മുഗൾ ഭരണം എന്നറിയപ്പെടുന്നു.
Question 3.
മുഗൾ സാമ്രാജ്യത്തിന്റെ വികസനത്തിൽ അക്ബർ സ്വീകരിച്ച നയം വിശകലനം ചെയ്യുക.
Answer:
മുഗൾ സാമ്രാജ്യം വിസ്തൃതമാക്കുന്നതിൽ അക്ബർ പ്രധാന പങ്ക് വഹിച്ചു. അദ്ദേഹം വലിയൊരു സൈന്യത്തെ രൂപകരിച്ചു. ഇതിനു വേണ്ടി വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചു. മൻസബ്ദാരി സമ്പ്രദായം എന്നാണ് ഇതറി യപ്പെടുന്നത്. ഈ സമ്പ്രദായത്തിൽ ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം സൈനികരെ നിലനിർത്താൻ ബാധ്യസ്ഥനായിരുന്നു.
Question 4.
“റർ പ്രദേശത്തിന് വേണ്ടി വിജയനഗര ത്തിലെയും ബാഹ്മിനിയിലെയും ഭരണാധികാ രികൾ നിരന്തരം യുദ്ധം ചെയ്തു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ റെർ പ്രദേശത്തിന്റെ പ്രത്യേകതകൾ പരിശോധിക്കുക.
Answer:
കൃഷ്ണ തുംഗഭദ്ര എന്നീ നദികൾക്കിടയിൽ കിടക്കുന്ന റെർ പ്രദേശം ഫലഭൂയിഷ്ടമാ യിരുന്നു. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നാണ് ഇതറിയപ്പെടുന്നത്. ഈ പ്രദേശത്ത് ആധി പത്യം നോടാൻ വിജയനഗര ഭരണാധികാരി കളും ബാഹ്മിനി രാജാക്കന്മാരും നിരന്തരം യുദ്ധങ്ങൾ നടത്തിയിരുന്നു.
![]()
Question 5.
മറാത്ത രാജ്യത്തിന്റെ വളർച്ചയെ സഹായിച്ച ഭൂമിശാസ്ത്ര ഘടകങ്ങൾ ഏതൊക്കെയാ യിരുന്നു.
Answer:
സി. ഇ പതിനോഴാം നൂറ്റാണ്ടിലാണ് മറാത്ത കൾ പ്രബല ശക്തിയായി മാറിയത്. ഭൂമി ശാസ്ത്ര സവിശേഷതകൾ മറാത്തകളുടെ വളർച്ചയെ ഏറെ സ്വാധീനിച്ചു. വിന്ധ്യ സത്പുര പർവ്വതങ്ങളും നർമ്മദ താപ്തി നദികളും മറാത്ത പ്രദേശത്തെ സമീപ പ്രദേശങ്ങളിൽ നിന്നും വേർതിരിച്ചു. മറാത്ത പ്രദേശത്തിന് പ്രകൃതിദത്തമായ സംരക്ഷണം നൽകി.
Question 6.
(എ) വിഭാഗത്തിന് യോജിക്കുന്നവ (ബി) വിഭാ ഗത്തിൽ നിന്നു കണ്ടെത്തി എഴുതുക

Answer:

Question 7.
താഴെ തന്നിരിക്കുന്ന ഭൂപടം നിരീക്ഷിക്കൂ. എന്തെല്ലാം വിവരങ്ങൾ കണ്ടെത്താം ?

Answer:
- സിന്ധു ഗംഗാ സമതലം
- ആരവല്ലി പർവ്വതം
- യമുനാ നദി
- ഡൽഹി
![]()
Question 8.
ഡൽഹിയെ അധികാര കേന്ദ്രമായി തിരഞ്ഞെടു ക്കുവാൻ ഭരണാധികാരികളെ പ്രേരിപ്പിച്ച ഭൂമി ശാസ്ത്ര ഘടകങ്ങൾ എന്തെല്ലാമായിരുന്നു ?
Answer:
സിന്ധു ഗംഗാ സമതലത്തിലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഫല ഭൂയിഷ്ഠത കാർഷിക പുരോഗതിക്ക് സഹാ യകരമായി. ആരവല്ലി പർവ്വത നിരകൾ ശത്രു ക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയെ സഹായിച്ചു. ആരവല്ലി പർവ്വത നിരകളിലെ പാറക്കൂട്ടങ്ങളിൽ നിന്ന് കോട്ട കളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണ ത്തിനാവശ്യമായ കല്ലുകൾ ശേഖരിക്കുവാൻ കഴിഞ്ഞു. യമുനാ നദി ജലഗതാഗതത്തെ സഹായിച്ചതിനൊപ്പം ഡൽഹിക്ക് ആവശ്യമായ ജലം ഉറപ്പു വരുത്തി ഈ ഭൂമിശാസ്ത്ര പ്രത്യേ കതകളാണ് ഭരണാധികാരികളെ ഡൽഹിയി ലേക്ക് ആകർഷിച്ചത്.
Question 9.
ചുവടെ കൊടുത്തിരിക്കുന്ന ഫ്ളോചാർട്ടിൽ സൽത്തനത്ത് കാലത്ത് ഡൽഹി ഭരിച്ച രാജ വംശങ്ങളെയും പ്രധാന ഭരണാധികാരി കളെയും ക്രമമായി നൽകിയിരിക്കുന്നു.

Question 10.
ഫ്ളോ ചാർട്ടിലെ വിവരങ്ങളുടെ അടിസ്ഥാന ത്തിൽ താഴെ പറയുന്ന പട്ടിക പൂർത്തിയാ ക്കുക.
Answer:

Question 11.
ഗുജറാത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേക തകൾ എന്തെല്ലാം ?
Answer:
നീണ്ട സമുദ്രം ഗുജറാത്തിന്റെ പ്രധാന സവി ശേഷതയാണ്. അതു കൊണ്ടുതന്നെ നിരവധി തുറമുഖങ്ങൾ ഗുജറാത്തിലുണ്ട്.
![]()
Question 12.
ഗുജറാത്തിന്മേലുളള ആധിപത്യം അലാ വുദ്ദീൻ ഖൽജിയുടെ സൈന്യത്തെ എങ്ങനെ യാണ് ശക്തിപ്പെടുത്തിയത് ?
Answer:
ഗുജറാത്ത് കീഴടക്കിയതോടെ തുറമുഖങ്ങൾ അലാവുദ്ദീൻ ഖൽജിയുടെ നിയന്ത്രണത്തി ലായി. ഇറാഖിൽ നിന്ന് ഈ തുറമുഖങ്ങൾ വഴി മികച്ച ഇനം കുതിരകളെ ഇറക്കുമതി ചെയ്യാൻ കഴിഞ്ഞു. ഇത് അദ്ദേഹത്തിന്റെ സൈന്യത്തെ ശക്തിപ്പെടുത്തി. ഈ സൈന്യ ത്തിന്റെ സഹായത്തോടെ തെക്കെ ഇന്ത്യയിലും പടിഞ്ഞാറെ ഇന്ത്യയിലുമുളള പ്രദേശങ്ങൾ അലാവുദ്ദീൻ ഖൽജി തന്റെ നിയന്ത്രണ ത്തിലാക്കി.
Question 13.
ഭൂപടം നിരീക്ഷിച്ച് അക്ബറിന്റെ അധീനത യിൽ ഉൾപ്പെട്ട പ്രദേശങ്ങൾ കണ്ടെത്തി എഴുതുക

Answer:
അക്ബറുടെ അധീനതയിൽ ഉൾപ്പെട്ട പ്രദേശ
- ങ്ങൾ
- ഖാൻഡേഷ്
- ഗുജറാത്ത്
- ബംഗാൾ
- ബീഹാർ
- ഡൽഹി
- മുൾത്താൻ
- കാബൂൾ
- കാശ്മീർ
Question 14.
ഭൂപടം നിരീക്ഷിച്ച് ഇന്ത്യക്ക് പുറത്ത് ചോളന്മാ രുടെ സ്വാധീനം വ്യാപിച്ച രാജ്യങ്ങൾ കണ്ട ത്തുക.

Answer:
- ശ്രീലങ്ക
- മലേഷ്യ
- ഇന്തൊനേഷ്യൻ ദ്വീപുകൾ
![]()
Question 15.

വിജയനഗര രാജ്യത്തെക്കുറിച്ച് പേർഷ്യൻ സഞ്ചാരിയായിരുന്ന അബ്ദുൾ റസാഖിന്റെ വിവരണത്തിലെ ഒരു ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇതിൽ നിന്നും എന്തെല്ലാം കാര്യങ്ങൾ കണ്ടെത്താം
Answer:
- വിജയനഗര രാജ്യത്തിൽ ധാരാളം തുറമുഖ ങ്ങൾ ഉണ്ടായിരുന്നു.
- രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഫല ഭൂയിഷ്ഠവും പതിവായി കൃഷിയിറക്കുന്നതു മാണ്.
- രാജാവിന്റെ ഭരണത്തിന് കീഴിലുള്ള പ്രദേശ ങ്ങളിൽ യാത്ര ചെയ്യണമെങ്കിൽ കുറഞ്ഞത് മൂന്നു മാസത്തെ
- സമയമെങ്കിലും വേണം. സൈന്യത്തിന്റെ അംഗബലം 11 ലക്ഷം വരും.
Question 16.
റെയ്ച്ചൂർ പ്രദേശങ്ങൾക്ക് വേണ്ടി യുദ്ധം നടത്താൻ വിജയനഗര – ബാഹ്മിനി രാജാ ക്കന്മാരെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെ യായിരുന്നു ?
Answer:
കൃഷ്ണ, തുംഗഭദ്ര എന്നീ നദികൾക്കിടയിൽ കിടക്കുന്ന റെയ്ച്ചൂർ പ്രദേശം ഫലഭൂയിഷ്ഠ മായിരുന്നു. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നാണ് ഇതറിയപ്പെടുന്നത്. ഈ പ്രദേശത്ത് ആധിപത്യം നേടാൻ വിജയനഗര ഭരണാധികാ രികളും ബാഹ്മിനി രാജാക്കന്മാരും നിരന്തരം യുദ്ധങ്ങൾ നടത്തിയിരുന്നു.
Question 17.
മറാത്തകളുടെ വളർച്ചയെ സഹായിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നു ?
Answer:
വിന്ധ്യ- സത്പുര പർവ്വതങ്ങളും നർമ്മദ താപ്തി നദികളും മറാത്ത പ്രദേശത്തെ സമീപ പ്രദേശങ്ങളിൽ നിന്നും വേർതിരിച്ചു. ഇത് മറാത്ത പ്രദേശത്തിന് പ്രകൃതിദത്തമായ സംരക്ഷണം നൽകി. മറാത്ത ഭാഷയും സാഹിത്യവും ജനങ്ങളിൽ ഐക്യബോധം വളർത്തി.
![]()
മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ Class 6 Notes Questions and Answers
Question 1.
ഏത് രാജാക്കാൻമാരുടെ കാലത്താണ് ഡൽഹി ആദ്യമായി അധികാര കേന്ദ്രമാകുന്നത് ?
Answer:
താമര രാജാക്കന്മാരുടെ
Question 2.
തൊമര രാജാക്കൻമാരുടെ കാലത്ത് ഡൽഹി അറിയപ്പെട്ടിരുന്നത് ?
Answer:
ദില്ലിക
Question 3.
തൊമര രാജാക്കൻമാരെ തുടർന്ന് ഡൽഹിയിൽ അധികാരത്തിലെത്തിയ രാജവംശം ?
Answer:
ചൗഹാൻ രാജവംശം
Question 4.
ചൗഹാൻ വംശത്തിലെ അവസാന ഭരണാധി കാരി ?
Answer:
പൃഥ്വിരാജ് ചൗഹാൻ
Question 5.
പൃഥ്വിരാജ് ചൗഹാനെ കീഴടക്കി ഡൽഹിയിൽ ആധിപത്യം സ്ഥാപിച്ച ഘോറിലെ (ഇന്നത്തെ അഫ്ഗാനിസ്ഥാൻ) ഭരണാധികാരി?
Answer:
മുഹമ്മദ്
Question 6.
മുഹമ്മദിന്റെ സേനനായകൻ ?
Answer:
കുത്ബുദ്ദീൻ ഐബക്
![]()
Question 7.
കുത്ബുദ്ദീൻ ഐബകിന്റെ രാജവംശം അറിയ പ്പെടുന്നത് ?
Answer:
മംലൂക്ക് വംശം (അടിമവംശം)
Question 8.
കുത്ബുദ്ദീൻ ഐബകിന് ശേഷം അധികാരത്തി ലെത്തിയത് ?
Answer:
ഇൽതുത്മിഷ്
Question 9.
ഇൽത്തുമിഷ് കീഴടക്കിയ പ്രദേശങ്ങൾ ?
Answer:
മുൾട്ടാൻ, ലാഹോർ, ബംഗാൾ
Question 10.
ഇൽത്തുമിഷ് പ്രചാരത്തിലാക്കിയ നാണയ ങ്ങൾ ?
Answer:
തങ്ക, ജിതൽ
Question 11.
ഡൽഹി സൽത്തനത്തിലെ ഏക വനിതാ ഭരണാധികാരി ?
Answer:
സുൽത്താന റസിയ
Question 12.
ഇൽത്തുമിഷിന് ശേഷം അധികാരത്തിലെ ത്തിയ പ്രധാന ഭരണാധികാരി ?
Answer:
ബാൽബൻ
Question 13.
മംലൂക്ക് വംശത്തെ തുടർന്ന് അധികാരത്തിലെ ത്തിയ രാജവംശം ?
Answer:
ഖൽജി രാജവംശം (ഖിൽജി രാജവംശം)
Question 14.
അലാവുദ്ദീൻ ഖൽജിയുടെ അധികാരത്തിൻ കീഴിലായ ആദ്യ പ്രദേശം ?
Answer:
ഗുജറാത്ത്
Question 15.
ഖൽജി വംശത്തെ തുടർന്ന് അധികാരത്തിൽ എത്തിയത് ?
Answer:
തുഗ്ലക്ക് വംശം
![]()
Question 16.
ഭരണം കാര്യക്ഷമമാക്കുവാൻ തലസ്ഥാനം ഡൽഹിയിൽ നിന്ന് ദൗലത്താബാദിലേക്ക്മാറ്റിയ ഭരണാധികാരി ?
Answer:
മുഹമ്മദ് ബിൻ തുഗ്ലക്
Question 17.
ദൗലത്താബാദിന്റെ മുൻകാല പേര് ?
Answer:
ദേവഗിരി
Question 18.
പ്രധാന ചോള ഭരണാധികാരികൾ ആരെല്ലാം ?
Answer:
രാജ രാജ ചോളൻ, രാജേന്ദ്ര ചോളൻ
Question 19.
വിജയനഗര രാജ്യത്തിന്റെ സ്ഥാപകർ ?
Answer:
ഹരിഹരൻ, ബുക്കൻ
Question 20.
വിജയനഗരത്തിലെ പ്രധാന ഭരണാധികാരി ?
Answer:
കൃഷ്ണദേവരായർ
Question 21.
ബാഹ്മിനി രാജ്യത്തിന്റെ സ്ഥാപകൻ ?
Answer:
അലാവുദ്ദീൻ ഹസ്സൻ ബാൻഷാ
Question 22.
മറാത്ത രാജ്യത്തിലെ പ്രധാന ഭരണാധികാരി ?
Answer:
ശിവജി
![]()
Question 23.
മറാത്ത രാജ്യത്തിന്റെ ആസ്ഥാനം ?
Answer:
പൂനെ
Question 24.

മുകളിൽ നൽകിയിരിക്കുന്ന വിവരണത്തിൽ നിന്നും യമുനാനിദയെക്കുറിച്ചുള്ള എന്തെല്ലാം വിവരങ്ങളാണ് ലഭ്യമാവുന്നത് ?
Answer:
- ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ഗംഗയുടെ പോഷകനദികളിൽ ഒന്നാണ് യമുനാനദി.
- യമുനാനദി ഒഴുകുന്ന വഴിയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ഡൽഹി.
- ഉത്തരാഖണ്ഡിലെ യമുനോത്രിയിൽ നിന്നാണ് യമുനാനദിയുടെ ഉത്ഭവം.
Question 25.
ഡൽഹിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേക തകൾ എന്തെല്ലാം ?
Answer:
- സിന്ധു – ഗംഗാ സമതലത്തിലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്.
- ആരവല്ലി പർവ്വത നിരകൾ ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡൽ ഹിയെ സഹായിച്ചു.
- യമുനാനദി ഒഴുകുന്ന വഴിയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ഡൽഹി.
Question 26.
സൽത്തനത്ത് ഭരണം അവസാനിപ്പിച്ച് ഡൽഹി കേന്ദ്രമായി ബാബർ തുടക്കം കുറിച്ച മുഗൾഭരണം വരുവാനിടയായ സാഹചര്യങ്ങൾ എന്തെല്ലാം ?
Answer:
- 1526- ൽ, ഡൽഹിക്കടുത്തുള്ള പാനിപ്പ ത്തിൽ കാബൂളിലെ (അഫ്ഗാനിസ്ഥാൻ) ഭരണാധികാരി ബാബറുടെയും സൽത്ത നത്ത് ഭരണാധികാരി ഇബ്രാഹിം ലോദിയു ടെയും സൈന്യങ്ങൾ ഏറ്റുമുട്ടി.
- പീരങ്കിയും വെടിമരുന്നും ഉപയോഗിച്ചതി നാൽ ബാബറുടെ സൈന്യത്തിന് ഇബ്രാഹിം ലോദിയുടെ സൈന്യത്തെ എളുപ്പത്തിൽ പരാജയപ്പെടുത്താനായി.
- അങ്ങനെ സൽത്തനത്ത് ഭരണം അവ സാനിക്കുകയും ഡൽഹി കേന്ദ്രമായി ബാബർ തുടക്കം കുറിച്ച് മുഗൾ ഭരണം നിലവിൽ വരികയും ചെയ്തു.
![]()
Question 27.
അക്ബർ നാമയെക്കുറിച്ച് ചെറുവിവരണം തയ്യാറാക്കുക ?
Answer:
അക്ബറുടെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന അബുൾ ഫസൽ എഴുതിയ ചരിത്ര കൃതി യാണ് “അക്ബർ നാമ”. ഈ പുസ്തകത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യ ഭാഗം അക്ബറുടെ മുൻഗാമികളെയും രണ്ടാം ഭാഗം അക്ബറുടെ ഭരണകാലത്തെയും മൂന്നാം ഭാഗം അക്ബറുടെ ഭരണ സംവിധാനത്തെയും പ്രതിപാദിക്കുന്നു.
Question 28.
മൻസബ്ദാരി സമ്പ്രദായം എന്നാൽ എന്ത് ?
Answer:
മുഗൾ ഭരണാധികാരി അക്ബർ തുടക്കം കുറിച്ച് സമ്പ്രദായമാണ് മൻസബ്ദാരി സമ്പ ദായം. ഈ സമ്പ്രദായത്തിൽ ഓരോ ഉദ്യോഗ സ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം സൈനികരെ നിലനിർത്തുവാൻ ബാധ്യസ്ഥരായിരുന്നു.
Question 29.
മധ്യകാല ഇന്ത്യയുമായി ബന്ധപ്പെട്ട ഫ്ളോ ചാർട്ട് പൂർത്തീകരിക്കുക.

Answer:
(B) ചൗഹാൻ രാജവംശം
(C) സൽത്തനത്ത് ഭരണം
(i) ചോളന്മാർ
(iii) ബാഹ്മിനി
(iv) മറാഠകൾ
Question 30.
സി. ഇ. 1205 ൽ കുത്ബുദ്ദീൻ ഐബക് ഡൽഹി കേന്ദ്രമാക്കി ഭരണം ആരംഭിച്ചു
(a) മുകളിൽ നൽകിയിരിക്കുന്ന പ്രസ്ഥാവന യുമായി ബന്ധപ്പെട്ട രാജവംശം ഏതാണ് ?
(b) സി.ഇ 1206 മുതൽ സി.ഇ 1526 വരെ ഡൽഹി ആസ്ഥാനമാക്കി ഭരണം നടത്തി യവർ ……… എന്ന് അറിയപ്പെടുന്നു.
Answer:
(a) മാലൂക്ക് വംശം (അടിമ വംശം)
(c) സുൽത്താന്മാർ
![]()
Question 31.
(a) മൻസബ്ദാരി സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി ആരാണ് ?
(b) മൻസബ്ദാരി സമ്പ്രദായം എന്നാൽ എന്ത് ?
(c) മുഗൾ ഭരണത്തിൽ പ്രധാന പദവികൾ വഹിച്ച ഏതെങ്കിലും രണ്ട് രജപുത്രരുടെ പേര് എഴുതുക ?
Answer:
(a) അക് ബർ
(b) മൻസബ്ദാരി സമ്പ്രദായത്തിൽ ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം സൈനികരെ നിലനിർ ത്താൻ ബാധ്യസ്ഥരാണ്. മുഗൾ സാമ്രാജ്യം വിസ്തൃതമാക്കുന്നതിന് അക്ബർ ചക വർത്തി നടപ്പാക്കിയ വ്യത്യസ്തമായ ഒരു രീതിയാണ് മൻസബ്ദാരി സമ്പ്രദായം.
(c) രാജാമാൻസിംഗ്, ബീർബൽ
Question 32.
(a) മധ്യകാല ഇന്ത്യയിലെ ഒരു അധികാര കേന്ദ്രമാണ് ഡൽഹി. ഈ കാലയളവിൽ ഡൽഹിയെ കൂടാതെ ഇന്ത്യയിൽ നില നിന്നിരുന്ന മറ്റ് രാജ്യങ്ങളുടെ പേരെഴു തുക
(b) പശ്ചിമേന്ത്യയിൽ നിലനിന്നിരുന്ന രാജ്യത്തെക്കുറിച്ച് വിശദീകരിക്കുക ?
Answer:
(a) ചോള രാജ്യം, വിജയനഗരം, ബാഹ്മിനി, മറാത്ത
(b) മറാത്ത രാജ്യം
സി.ഇ പതിനേഴാം നൂറ്റാണ്ടിലാണ് മറാത്ത കൾ പ്രബലശക്തിയായി മാറിയത്. ഭൂമി ശാസ്ത്ര സവിശേഷതകൾ മറാത്തകളുടെ വളർച്ചയെ ഏറെ സ്വാധീനിച്ചു. വിന്ധ്യ സത്പുര പർവ്വതങ്ങളും നർമ്മദ താപ്തി നദികളും മറാത്ത പ്രദേശത്തെ സമീപ പ്രദേശങ്ങളിൽ നിന്നും വേർതിരിച്ചു. ഇത് മറാത്ത പ്രദേശത്തിന് പ്രകൃതിദത്തമായ സംരക്ഷണം നൽകി. മറാത്ത ഭാഷയും സാഹിത്യവും ജനങ്ങളിൽ ഐക്യബോധം വളർത്തി.
Question 33.
സിന്ധു ഗംഗാ സമതലത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഫല കാർഷിക പുരോഗതിക്ക്
സഹായകമായി.
(a) മുകളിൽ പ്രതിപാദിച്ചിരിക്കുന്ന സ്ഥലമേത് ?
(b) ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളിൽ ഏതെങ്കിലും രണ്ടെണ്ണം എഴുതുക
Answer:
(a) ഡൽഹി
(b) ആരവല്ലി പർവ്വത നിരകൾ ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയെ സഹായിച്ചു.
യമുന നദി ജലഗതാഗതത്തെ സഹായിച്ച തിനൊപ്പം ഡൽഹിക്ക് ആവശ്യമായ ജലം ഉറപ്പു വരുത്തി.
“മധ്യകാല ഇന്ത്യയിലെ സൽത്തനത്ത് – മുഗൾ ഭരണത്തിന്റെ വ്യാപനം” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ പേപ്പർ തയ്യാറാക്കുക
Answer:
(1206 മുതൽ 1526 വരെയുളള കാലഘട്ടത്തിൽ സൽത്തനത്ത് ഭരണം വിക ഡൽഹിയിൽ സിച്ചു. ആ കാലയളവിൽ അഞ്ചിലധികം രാജ വംശങ്ങൾ ഡൽഹി ഭരിച്ചു. മാലൂക്ക് വംശം (അടിമവംശം), ഖൽജി വംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോദി വംശം എന്നീ രാജ വംശങ്ങളാണ് . സൽത്തനത്ത് കാലത്ത് ഡൽഹിയിൽ ഭരണം നടത്തിയിരുന്നത്. കുത്ബുദ്ദീൻ ഐബകിനാൽ സ്ഥാപിതമായ മംലൂക്ക് രാജവംശം ബാൽബൻ ഭരണത്തോടെ അവസാനിച്ചു. മാലൂക്ക് വംശത്തെ തുടർന്ന് അലാവുദ്ദീൻ ഖൽജി ഭരണാധികാരിയായ ഖൽജി വംശം നിലവിൽ വന്നു. ജലാലുദ്ദീൻ ഖൽജിയാണ് ഖൽജി വംശത്തിലെ ആദ്യ
ഭരണാധികാരി അദ്ദേഹം ജല വ്യാപാര സമ്പ്രദായം പരിഷ്കരിക്കുകയും ഇറാഖിൽ നിന്നും മികച്ച കുതിരകളെ ഇറക്കുമതി ചെയ്യാൻ ഗുജറാത്തിലെ തുറമുഖങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ഇതിൽ അദ്ദേ ഹത്തിന്റെ സൈനിക ശക്തിയെ ശക്തിപ്പെ ടുത്തി.
![]()
ഖൽജി വംശത്തിന് ശേഷം തുഗ്ലക്ക് വംശമാണ് നിലവിൽ വന്നത്. ഗിയാബുദ്ദീൻ ബാൽ ബണാൽ 1320 -ൽ സ്ഥാപിക്കപ്പെട്ട തുഗ്ലക്ക് വംശം 1412 – ൽ അവസാനിച്ചു. മുഹമ്മദ് ബിൻ തുഗ്ലക്ക്, ഫിറോസ് ഷാ തുഗ്ലക്ക് എന്നിവരും തുഗ്ലക്ക് വംശത്തിലെ ഭരണാധികാരികൾ ആയിരുന്നു. തലസ്ഥാന മാറ്റം, ടോക്കൺ കറൻസി, കാർഷിക പരിഷ്ക്കാരങ്ങൾ മുതലാ യവ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ സംഭാവനകൾ ആയിരുന്നു.
തുഗ്ലക്ക് വംശത്തിന് ശേഷം ഡൽഹി ഭരിച്ചത് സയ്യിദ് വംശമാണ്. ഖിസിർ ഖാൻ തുടക്കം കുറിച്ച് സയ്യിദ് വംശം 1451- ൽ ലോദി വംശ ത്തിന്റെ ഭരണ കാലഘട്ടത്തോടെ അവ സാനിച്ചു. തുഗ്ലക്ക് വംശത്തിന് ശേഷം അധി കാരത്തിലെത്തിയ സയ്യിദ് വംശത്തിലെയും ലോദി വംശത്തിലെയും ഭരണാധികാരികൾ ദുർബലരായിരുന്നു. തുഗ്ലക്ക് വംശത്തിന് ശേഷം സൽത്തനത്ത് ഭരണം ക്ഷയിക്കാൻ തുടങ്ങി.
1526 ഓടെ സൽത്തനത്ത് ഭരണം അവസാനി പ്പിച്ച് ഡൽഹി കേന്ദ്രമായി ബാബർ തുടക്കം കുറിച്ചുളള മുഗൾ ഭരണം നിലവിലെത്തി. ബാബറിന്റെ മരണത്തിനു ശേഷം ഹുമയൂൺ അധികാരത്തിൽ കയറി. ബാബറിന്റെ മുത്ത മകനായിരുന്നു ഹുമയൂൺ.
1539 ൽ ഷേർസാസൂരി ഹുമയൂണിനെ ചൗസാ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ഇതിന്റെ ഫലമായി 15 വർഷത്തേളം ഹുമയൂണിന് അലഞ്ഞു തിരിഞ്ഞ് നടക്കേണ്ടി വരികയും ചെയ്തു. എന്നാൽ പേർഷ്യയിലെ സാവിദ്
രാജവംശത്തിന്റെ സഹായത്തോടെ 1555 ൽ തന്റെ സാമ്രാജ്യം അധിക പ്രദേശങ്ങളോടെ അദ്ദേഹം തിരിച്ചു പിടിച്ചു. ഹുമയൂണിന് ശേഷം അദ്ദേഹത്തിന്റെ മകൻ അക്ബർ തന്റെ പതിമൂന്നാം വയസ്സിൽ പഞ്ചാബിന്റെ ഗവർണ റായി ചുമതലയേറ്റു. ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഒരു മുഗൾ ഭരണാധി കാരിയായിരുന്നു അക്ബർ.
അക്ബറിന്റെ മരണത്തിനു ശേഷം 1605-ൽ ജഹാംഗീർ സിംഹാസനസ്ഥനായി. വിദ്യാഭ്യാസവും ബുദ്ധിയുമുള്ള മികച്ച ഭരണാധികാരി യായിരുന്നു ജഹാംഗീർ, ജഹാംഗീറിനു ശേഷം ഷാജഹാൻ ചക്രവർത്തി സ്ഥാനമേറ്റു. ഷാജ ഹാൻ ചക്രവർത്തിയുടെ ഭരണകാലം “സുവർണ്ണ കാലഘട്ടം” എന്നാണ് അറിയ പ്പെടുന്നത്. ഷാജഹാന്റെ പുത്രൻ ഔറംഗ സേബ് 1658 -ൽ മുഗൾ ഭരണാധികാരിയായി സ്ഥാനമേറ്റു. ഔറംഗസേബിന്റെ ഭരണകാല ത്താണ് മുഗൾ സാമ്രാജ്യം ഏറ്റവും കൂടുതൽ വികസിച്ചത്. 1857 വരെ ഇത് നീണ്ടു നിന്നു.
Question 34.
ഡൽഹിക്കു പുറമെ മധ്യകാല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിലനിന്ന അധികാര കേന്ദ്രങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക
Answer:
(എ) ചോളരാജ്യം
സി.ഇ ഒമ്പതാം നൂറ്റാണ്ടോടെയാണ് ചോള രാജവശം പ്രബലമായത്. രാജ രാജ ചോളനും രാജേന്ദ്ര ചോളനും ആയിരുന്നു പ്രധാന ചോള ഭരണാധികാരികൾ. ശകതമായ നാവിക സേന ചോളൻമാർക്കുണ്ടായിരുന്നു. ഇവരുടെ സ്വാധീനം മലേഷ്യ, ഇന്തൊനേഷ്യൻ ദ്വീപു കൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു.
(ബി) വിജയനഗരം
സി.ഇ പതിനാലം നൂറ്റാണ്ടിൽ നിലവിൽ വന്ന വിജയനഗര രാജ്യത്തിന്റെ സ്ഥാപകർ ഹരിഹരൻ, ബുക്കൻ എന്നിവരായിരുന്നു. കൃഷ്ണ ദേവരായർ ആയിരുന്നു വിജയ നഗര രാജ്യത്തിന്റെ പ്രധാന ഭരണാധികാരി.
(സി) ബാഹ്മിനി രാജ്യം
അലാവുദ്ദീൻ ഹസ്സൻ ബാഹ്മൻഷാ ആയി രുന്നു ബാഹ്മിനി രാജ്യത്തിന്റെ സ്ഥാപകൻ. കൃഷ്ണാ, തുംഗഭദ്ര എന്നീ നദികൾക്കിടയിൽ കിടക്കുന്ന റെയ്ച്ചൂർ പ്രദേശം ഫലഭൂയി ഷ്ഠമായിരുന്നു. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നാണ് ഇതറിയപ്പെടുന്നത്. ഈ പ്രദേശത്ത് ആധിപത്യം നേടാൻ വിജയനഗര ഭരണാധി കാരികളും ബാഹ്മിനി രാജാക്കൻമാരും നിരന്തരം യുദ്ധങ്ങൾ നടത്തിയിരുന്നു.
![]()
(ഡി) മറാത്ത രാജ്യം
മറാത്താ രാജ്യത്തിലെ പ്രധാന ഭരണാധികാരി ശിവജി ആയിരുന്നു. “ഛത്രപതി” എന്ന സ്ഥാന പേർ അദ്ദേഹം സ്വീകരിച്ചു. ശക്തമായ നാവിക സേനയും കരസേനയും മറാത്ത രാജ്യത്തിന്റെ പ്രത്യേകത ആയിരുന്നു. പ്രബലമായ രാഷ്ട്രീയ ശക്തിയായി മാറാൻ ഇത് അവരെ സഹായിച്ചു. മറാത്ത രാജ്യത്തിന്റെ ആസ്ഥാനം പൂനൈ ആയിരുന്നു.
Medieval India: The Centres of Power Class 6 Notes Pdf Malayalam Medium
സി.ഇ എട്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെയുളള കാലം ഇന്ത്യാചരിത്രത്തിൽ പൊതുവെ മധ്യകാലഘട്ടം എന്നറിയപ്പെടുന്നു. മുഗൾ രാജവംശവും സൽത്തനത്ത് ഭരണവുമായിരുന്നു മധ്യകാലഘട്ടത്തിൽ ഡൽഹിയിൽ നിലനിന്നിരുന്നത്. ഈ കാലയളവിൽ ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും നിലനിന്നിരുന്ന പ്രധാന രാജ്യങ്ങളാണ് ചോള രാജ്യം, വിജയനഗരം, ബാഹ്മിനി,
മറാത്ത
ഈ പാഠഭാഗത്തിൽ പ്രധാനമായും രണ്ട് ആശയങ്ങളെക്കുറിച്ചാണ് നാം പഠിക്കുന്നത്,
(a) ഡൽഹിയുടെ മധ്യകാലചരിത്രം
(b) ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും നിലനിന്നിരുന്ന വിവിധ അധികാര കേന്ദ്രങ്ങൾ പ്രധാന
- സി. ഇ എട്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള കാലം ഇന്ത്യാ ചരിത്രത്തിൽ പൊതുവെ മധ്യകാലഘട്ടം എന്നറിയപ്പെടുന്നു.
- സിന്ധു – ഗംഗ സമതലത്തിലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്.
- ആരവല്ലി പർവത നിരകൾ ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുവാൻ ഡൽഹിയെ സഹായിച്ചു.
- യമുനാ നദി ജലഗതാഗതത്തെ സഹായിച്ചതിനൊപ്പം ആവശ്യമായ ജലം ഉറപ്പു വരുത്തി.
- താമര രാജാക്കാന്മാരെ തുടർന്ന് ചൗഹാൻ രാജവംശത്തിൽപ്പെട്ടവർ ഡൽഹിയിൽ ഭരണാധി കാരികളായി.
- ഘോറിലെ മുഹമ്മദിന്റെ മരണശേഷം സി.ഇ 1206 -ൽ കുത്ബുദ്ദീൻ ഐബക് ഡൽഹി കേന്ദ്രമാക്കി ഭരണം ആരംഭിച്ചു.
- സി. ഇ 1206 മുതൽ സി.ഇ 1526 വരെ ഡൽഹി ആസ്ഥാനമാക്കി ഭരണം നടത്തിയവർ സുൽത്താൻമാർ എന്നറിയപ്പെടുന്നു.
![]()
- കുത്ബുദ്ദീൻ ഐബകിനു ശേഷം അധികാരത്തിലെത്തിയത് ഇൽതുത്മിഷ് ആയിരുന്നു.
- ഇൽതുത്മിഷിനുശേഷം അധികാരത്തിലെത്തിയ പ്രധാന ഭരണാധികാരി ബാൽബൻ ആയിരുന്നു.
- തുഗ്ലക്ക് വംശത്തിന് ശേഷം സൽത്തനത്ത് ഭരണം ക്ഷയിക്കാൻ തുടങ്ങി.
- മുഗൾ സാമ്രാജ്യം വിസ്തൃതമാക്കുന്നതിൽ അക്ബർ പ്രധാന പങ്ക് വഹിച്ചു.
- മൻസബ്ദാരി സമ്പ്രദായം എന്നാൽ, ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം സൈനികരെ നിലനിർത്തുവാൻ ബാധ്യസ്ഥതയുളളവരാണ്.
- ചോള, വിജയനഗരം, ബാഹ്മിനി, മറാത്ത എന്നിവയാണ് മധ്യകാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും നിലനിന്നിരുന്ന പ്രധാന രാജ്യങ്ങൾ.
- സി.ഇ ഒമ്പതാം നൂറ്റാണ്ടോടെയാണ് ചോള വംശം പ്രബലമായത്.
- സി.ഇ പതിനാലാം നൂറ്റാണ്ടിൽ നിലവിൽ വന്ന വിജയനഗര രാജ്യത്തിന്റെ സ്ഥാപകർ ഹരിഹരൻ, ബുക്കൻ എന്നിവരായിരുന്നു
- അലാവുദ്ദീൻ ഹസ്സൻ ബാൻഷാ ആയിരുന്നു ബാഹ്മിനി രാജ്യത്തിന്റെ സ്ഥാപകൻ.
- സി.ഇ പതിനേഴാം നൂറ്റാണ്ടിലാണ് മറാത്തകൾ പ്രബല ശക്തിയായി മാറിയത്.